കലിപ്പൻ& കലിപ്പത്തി, ഭാഗം: 46

Valappottukal

വാടിയ താമരത്തണ്ടു പോലെ തന്റെ കയ്യിൽ കിടക്കുന്ന പാറുവിനെ കാണുമ്പോഴൊക്കെ, സിദ്ദുവിന് അവന്റെ ഹൃദയം പറിഞ്ഞു പോവുന്ന വേദന തോന്നി. അവൾ ഒരു ഉറക്കത്തിൽ ആണ് എന്ന് അവൻ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവന്റെ കയ്യിനെയും നെഞ്ചിനെയും നനയിച്ചു കൊണ്ട് ഒഴുകുന്ന അവളുടെ ചുടു ചോര അവനെ ചുട്ടു പൊള്ളിച്ചു കൊണ്ടേ ഇരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു, അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ഒരു തുള്ളി കണ്ണുനീർ, അവന്റെ കണ്ണിൽ നിന്ന് അടർന്നു, അവളുടെ കവിളിലേക്കു വീണു. അത് അവളുടെ മുഖത്തു പറ്റിയിരുന്ന ചോരയും ആയി ലയിച്ചു, ഒഴുകി വീഴുന്നത് നോക്കി അവൻ ഇരുന്നു...

അവൻ വീണ്ടും വീണ്ടും ഡ്രൈവറോട് വേഗം പോവാൻ പറഞ്ഞു. ഉള്ളിൽ തികട്ടി വരുന്ന ദേഷ്യവും, സങ്കടവും കാരണം അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു.

നിയ നിറഞ്ഞു തൂവുന്ന കണ്ണുകളോടെ അവനെയും മിക്കിയെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു.

ക്രിട്ടിക്കൽ കെയർ യൂണിറ്റ്ലേക്ക് അവളെ കൊണ്ട് പോവുമ്പോൾ, സിദ്ധു ഇനി എന്ത് എന്ന് അറിയാതെ മതിലിൽ ചാരി നിന്നു. നിയ ഒരു താങ്ങിനെന്നോണം സിദ്ധുവിന്റെ കൈകളിൽ പിടിച്ചു.

ഇടയ്ക്കിടെ അവളുടെ കൈയ്യിൽ പിടി മുറുകുമ്പോൾ, അവൾ അറിയുന്നുണ്ടായിരുന്നു, അവൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം.

അഞ്ചു മിനുട്ടിനുള്ളിൽ ഋഷിയും വെങ്കിയും എത്തി. അവരുടെ പുറകെ തന്നെ നിരഞ്ജനും നിക്കിയും.

നിക്കി ഓടി വന്നു, നിയയെയും വെങ്കിയെയും കെട്ടിപ്പിടിച്ചു.

വൈകാതെ കാർത്തിക്കും നന്ദുവും, കൂടെ അവിനാഷും, ജഗത്തും, പ്രവീണും വന്നു.

ആർക്കും തമ്മിൽ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. സിദ്ധു തലയ്ക്കു കൈ കൊടുത്തു, ചെയറിലേക്കു ഇരുന്നിരുന്നു.

ഡോക്ടർനോട് ചോദിച്ചപ്പോഴും അവർക്കു കാര്യമായി ഒരു വിവരവും കിട്ടിയില്ല.

സിദ്ധുവിന്റെ ഷർട്ട് നിറയെ ചോര ആയിരുന്നു. വീട്ടിൽ പോയി ഡ്രസ്സ് മാറിയിട്ട് വരാൻ അവനോടു അവർ നിർബന്ധിച്ചെങ്കിലും, അവൻ കേൾക്കാൻ കൂട്ടാക്കിയില്ല. അവൻ അവിടെ നിന്ന് മാറില്ല എന്ന് മനസ്സിലാക്കി അവർ പിന്നെ ഒന്നും മിണ്ടിയില്ല.

ചന്ദ്രശേഖറും മീരയും അങ്ങോട്ടേക്ക് കയറി വന്നപ്പോൾ, എല്ലാവരും എഴുന്നേറ്റു.

വിങ്ങിപ്പൊട്ടിക്കൊണ്ടു, നിയ മീരയുടെ നെഞ്ചിലേക്ക് വീണു. മീര അപ്പോഴും ഷോക്കിൽ നിന്ന് വിമുക്ത ആയിട്ടുണ്ടായിരുന്നില്ല. അവർ കരയാൻ പോലും ആവാതെ, യാന്ത്രികമായി നിയയുടെ മുടിയിൽ തഴുകികൊണ്ടിരുന്നു.

ആകെ തകർന്നിരിക്കുന്ന അവസ്ഥയിലും ചന്ദ്രശേഖർ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി ശ്രമിച്ചു.

അയാൾ ccu ന്റെ പുറത്തുള്ള ബെൽ അടിച്ചു.

"സിസ്റ്റർ, എന്റെ മകളാണ് കുറച്ചു മുന്നേ ആക്‌സിഡന്റായി കൊണ്ട് വന്ന മേഘ്ന. എന്റെ മോൾക്ക്...?" ഒരു നേഴ്സ് പുറത്തേക്കു വന്നതും, അയാൾ ചോദിച്ചു.

"സർ അകത്തേക്ക് വരൂ... ഷൂസ് ആ ഷൂ റാക്കിലേക്കു ഊരി വച്ചേക്കു."

ചന്ദ്രശേഖർ ഷൂ ഊരിയിട്ട്, അകത്തേക്ക് കയറി.

എല്ലാവരും പുറത്തു ചന്ദ്രശേഖർ വരുന്നതിനായി വെയിറ്റ് ചെയ്തു.

ഈ സമയത്തു, നിക്കിയുടെ അമ്മ ഷീല കാര്യം അറിഞ്ഞു എത്തിയിരുന്നു. അവർ മീരയുടെ കൈ പിടിച്ചു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ, ചന്ദ്രശേഖർ പുറത്തേക്കു ഇറങ്ങി വന്നു. അയാൾ, എങ്ങനെയോ ഷൂ ഇട്ടു, നടന്നു വന്നു മീരയുടെ അടുത്ത് നിന്നു.

മീരയുടെ തോളിൽ കിടക്കുകയായിരുന്ന നിയ തല പൊക്കി, അയാളെ നോക്കി.

നിറഞ്ഞു വരുന്ന കണ്ണുകളെ നിയന്ത്രിക്കാൻ പാട് പെട്ട് കൊണ്ട്, ചന്ദ്രശേഖർ മീരയുടെ തോളിൽ കൈ വച്ചു.

മീര ആകാംഷയോടെ അയാളെ നോക്കി.

"പാറു ഇപ്പോഴും unconscious ആണ്... multiple ഫ്രാക്ചർസ് ഉണ്ട്... അത് കൊണ്ട് കുറച്ചു ഡീറ്റൈൽഡ് ചെക്കിങ്ങിനായി... ct സ്കാൻ എടുത്തപ്പോൾ, ഇന്റർനൽ ബ്ളീഡിങ്ങും കണ്ടു... സ... സർജറി... വേണം... എന്നാ പറയുന്നേ... ഞാൻ... ഞാൻ കൺസെന്റ് ഫോം ഒപ്പിട്ടു കൊടുത്തു..." അയാൾ എങ്ങനെ ഒക്കെയോ മീരയുടെ മുഖത്തു നോക്കിയും നോക്കാതെയും പറഞ്ഞു ഒപ്പിച്ചു.

മീര ഒരു ബലത്തിനായി ഭിത്തിയിലേക്കു ചാരി. ചന്ദ്രശേഖർ അടുത്തേക്ക് നിന്നതും, അവർ ഒരു പൊട്ടിക്കരച്ചിലോടെ, അയാളുടെ നെഞ്ചിലേക്ക് വീണു.

"ചന്ദ്രേട്ടാ... നമ്മുടെ മോള്..."

"ഒന്നുല്ലെടോ... ഇതൊക്ക അവളുടെ നമ്പർ അല്ലെ... അവള് വേഗം തന്നെ സുഖായി വരുമെടോ... താൻ ഇങ്ങനെ പേടിക്കാതെ... അവൾക്കു എത്ര നേരം നമ്മളെ കാണാതിരിക്കാൻ പറ്റും... താൻ... താൻ വിഷമിക്കാതെ മീര!" അയാൾ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

മീരയെ അവിടെ ഒരു കസേരയിലേക്ക് ഇരുത്തി, ചന്ദ്രശേഖർ മതിലിൽ ചാരി നിന്നു. അപ്പോഴാണ് അയാൾ നിയയെ ശ്രദ്ധിച്ചത്...

"മോളെ... എന്താടാ അവൾക്കു പറ്റിയേ?" കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന അവളുടെ മുടിയിൽ തഴുകി കൊണ്ട്, ചന്ദ്രശേഖർ ചോദിച്ചു.

"ഞാൻ ഫോട്ടോസ്റ്റാറ്റ് എടുക്കുവായിരുന്നു ചെറിയച്ചാ... ഒച്ചകേട്ടു പുറത്തു വന്നു നോക്കുമ്പോ... വീണു കിടക്കുന്ന വണ്ടി കണ്ടപ്പൊഴാ... അത് മിക്കി... " അവൾ കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു.

കുറച്ചു നേരം കരഞ്ഞതിന് ശേഷം,അവിടെ ചന്ദ്രശേഖർ പറഞ്ഞത് കേട്ട്, തളർന്നു നിന്നിരുന്ന സിദ്ധുവിനെയും ഋഷിയെയും ചൂണ്ടി, അവൾ പറഞ്ഞു, "അവരാണ് കണ്ടത്... "

ചന്ദ്രശേഖർ നിയയെ അടർത്തി മാറ്റി, അവർക്കരികിലേക്കു ചെന്നു, സിദ്ധുവിനെ നോക്കി ചോദിച്ചു,

"മോനേ... എന്താ... അവിടെ സംഭവിച്ചേ? എന്റെ... എന്റെ മോൾക്ക്... എങ്ങനെയാ... ഇങ്ങനെ ഒരു അപകടം?" സംസാരിക്കാൻ അയാൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

സിദ്ധു അയാളുടെ കയ്യിൽ പിടിച്ചു. അവനും വാക്കുകൾ അന്യം ആയിരുന്നു.

ഋഷി ആണ് പറഞ്ഞു തുടങ്ങിയത്..."മേഘ്ന വണ്ടി എടുക്കാൻ പോവുന്നെ ഉണ്ടായിരുന്നുള്ളു... ഹെൽമെറ്റ് വച്ച്, വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപേ... ഓവർ സ്പീഡിൽ വന്ന ഒരു ജീപ്പാണ് ഇടിച്ചത്... ഞങ്ങൾ ഓപ്പോസിറ്റ് സൈഡിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ ക്രോസ്സ് ചെയ്തു എത്തുന്നതിനു മുന്നേ, ആ വണ്ടി നിർത്താതെ വിട്ടു പോയി. കുറെ ആളുകൾ തടയാൻ നോക്കി. സിഗ്നൽ ഒക്കെ തെറ്റിച്ചാണ് ആ വണ്ടി എടുത്ത് പോയത്... അവിടെ വച്ചേ, മേഘ്‌ന unconscious ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ആള് തന്നെ വേഗം വണ്ടി എടുത്തു വന്നു... അതിലാ ഇവിടെ എത്തിച്ചത്..." ഋഷി അവനു അറിയാവുന്ന കാര്യങ്ങൾ ഒക്കെ ചന്ദ്രശേഖറിനോട് പറഞ്ഞു.

ചന്ദ്രശേഖർ സിദ്ധുവിനെ നോക്കി. അവന്റെ ഷിർട്ടിൽ ഉണ്ടായിരുന്ന രക്തക്കറയിലേക്കാണ് അയാളുടെ കണ്ണ് പോയത്.

കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്ന ആകെ ഒരു മോളുടെ രക്തം ആണ് അവന്റെ ഷർട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത്...

അത് കണ്ടതും അത്രയും നേരം അയാൾ സ്വരുക്കൂട്ടിയ ധൈര്യം ഒക്കെ ഒലിച്ചു പോയി.

"എന്റെ മോളേ..." എന്ന് വിതുമ്പി ക്കൊണ്ടു, അയാൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. സിദ്ധാർഥ് അയാളെ ചേർത്ത് നിർത്തി.

ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കു, ചന്ദ്രശേഖറിന്റെയും മീരയുടെയും സഹോദരങ്ങളിൽ പലരും വന്നു.

ആരോ ചെന്ന് റൂം എടുത്തിരുന്നു. മീരയെ നിര്ബന്ധത്തിച്ചു എല്ലാവരും റൂമിലേക്ക് കൊണ്ട് പോയി.

കോളേജിൽ നിന്ന് വന്നവർ ആരും തിരിച്ചു പോയിരുന്നില്ല. അവര് തന്നെ ആണ് ബ്ലഡ് ബാങ്കിലും മറ്റുമായി ഓടി നടന്നത്.

അവിനാശ് പോയി സിദ്ധാർത്ഥിന് മാറാനായി, ഷർട്ട് എടുത്തിട്ട് വന്നു. ഏറെ നിര്ബന്ധിച്ചിട്ടാണ് അവൻ ഇട്ടിരുന്ന യൂണിഫോം ഷർട്ട് മാറ്റിയത്.

ഇട്ടിരുന്ന ഷർട്ടിൽ ഊരി മാറ്റുമ്പോൾ മിക്കിയുടെ ചോര കണ്ടു സിദ്ധുവിന്റെ കണ്ണിൽ നിന്നും, എത്ര പിടിച്ചു നിർത്തിയിട്ടും കണ്ണുനീർ പുറത്തു ചാടി. ഇന്ന് അവനോടു ചേർന്ന് നിന്ന്, ഒരു കള്ള ചിരിയോടെ അവനെ നോക്കുന്ന, അവളുടെ മുഖം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു... ആ ഷിർട്ട് നെഞ്ചോടു ചേർത്ത് പിടിച്ചു അവൻ അവിടെ തന്നെ നിന്നു.

ഋഷി ഡോറിൽ തട്ടിയപ്പോഴാണ് അവൻ ഡോർ തുറന്നതു. ഋഷിയെ ഒന്ന് നോക്കി, അവൻ പുറത്തേക്കിറങ്ങി.

"സിദ്ധു... നീ വാ... എന്തെങ്കിലും കഴിച്ചിട്ട് വരാം."

"നീ ചെല്ലെടാ... എനിക്ക് ഇപ്പൊ വിശപ്പില്ല... " ജനലിലൂടെ പുറത്തേക്കു നോക്കി കൊണ്ടു അവൻ പറഞ്ഞു.

"നീ ഇങ്ങനെ ഇരുന്നിട്ടെന്താടാ കാര്യം. ഞാൻ പറയുന്നത് നീ കേൾക്കു... വാ. ഇവിടെ അവളുടെ വീട്ടുകാര് ഒക്കെ ഉണ്ടല്ലോ..."

"അവളിങ്ങനെ കിടക്കുമ്പോ... എനിക്ക് ഒന്നും ഇറങ്ങില്ല ഡാ... അവളൊന്നു കണ്ണ് തുറന്നെന്നു അവരു പറഞ്ഞോട്ടെ... ഞാൻ വരാം. അത് വരെ... അത് വരെ എനിക്ക് പറ്റില്ലടാ..."

മിക്കിയെ സര്ജറിക്കായി തീയേറ്ററിലേക്കു മാറ്റിയിരുന്നു. ആ രാത്രി ആർക്കും ഉറങ്ങാൻ ആവുന്നുണ്ടായിരുന്നില്ല... അവളുടെ വീട്ടുകാർക്കും, കൂട്ടുകാർക്കും.

കോറിഡോറിന്റെ ഒരറ്റത്ത് ഇരിക്കുകയായിരുന്നു, ഋഷിയും സിദ്ധുവും ജഗത്തും അവിനാഷും പ്രവീണും. നിയ അങ്ങിട്ടേക്കു വന്നു, ഋഷിയെ വിളിച്ചു.

അവൾ അവനുമായി കുറച്ചു മാറി നിന്നു. അവരുടെ അടുത്തേക്ക് നിക്കിയും നിരഞ്ജനും കൂടെ വന്നു.

"എന്താ നിയാ?" ഋഷി ചോദിച്ചു.

"റിഷിയേട്ടാ... ചെറിയച്ഛൻ അച്ഛനോട് പറയുന്നത് കേട്ടു... മിക്കിയെ ഇന്ന്.... മിക്കിയെ ഇടിച്ചത് ഒരു ജീപ്പ് ആണെന്ന്. .. ആണോ?"

"അതേ... അതെന്താ നീ അങ്ങനെ ചോദിച്ചത്?" ഋഷി സംശയത്തോടെ നിയയെ നോക്കി.

"അത്.. കുറച്ചു ദിവസം ആയി, ഒരു ജീപ്പ് എപ്പോഴും follow ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഒരിക്കലും അടുത്തേക്കൊന്നും വന്നിട്ടില്ല. മിക്കവാറും കാണാറുണ്ടായിരുന്നു."

"നിയാ, നീ എന്താ ഈ പറയുന്നത്? നിങ്ങളെ ഫോള്ളോ ചെയ്തെന്നോ? എന്നിട്ടു നീ എന്താ ഇത് വരെ അത് ആരോടും പറയാതിരുന്നത്..." ഋഷിക്ക് കേട്ടത് വിശ്വസിക്കാൻ ആവുന്നുണ്ടായിരുന്നില്ല.

"എനിക്ക് ഉറപ്പുണ്ടായിരുന്നില്ല... ആ വണ്ടി ഞങ്ങളെ ഫോള്ളോ ചെയ്യുവാണോ എന്നൊന്നും എനിക്ക് ഉറപ്പില്ലായിരുന്നു. അത് കൊണ്ടാ ഞാൻ... ഒരുപക്ഷെ ഞാൻ നേരെത്തെ പറഞ്ഞിരുന്നെങ്കിൽ, മിക്കിക്കു..." പറഞ്ഞു തീർക്കാൻ ആവാതെ അവൾ തേങ്ങി.

"ഹേയ്... താൻ കരയാതെ... നിനക്ക് ആ ജീപ്പോ അതിന്റെ ഡ്രൈവറിനെയോ കണ്ടാൽ തിരിച്ചറിയ്യോ? എന്തെങ്കിലും അടയാളമോ മറ്റോ, നോട്ടീസ് ചെയ്തിരുന്നോ?" നിരഞ്ജൻ ചോദിച്ചു.

"ഡ്രൈവറിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല... പക്ഷെ ആ വണ്ടിയുടെ നമ്പർ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്. എന്റെ ഫോണിൽ ഉണ്ട്." കണ്ണ് തുടച്ചു കൊണ്ട് അവൾ പറഞ്ഞു.

"ഗുഡ്... നീ അതെനിക്ക് ടെക്സ്റ്റ് ചെയ്യൂ. ഞാൻ അന്വേഷിച്ചോളാം." ഋഷി പറഞ്ഞു.

"ഋഷി... അത് മാത്രം അല്ല... വേറെ ഒന്ന് കൂടെ ഇന്ന് സംഭവിച്ചിരുന്നു..." രഞ്ചു പറഞ്ഞിട്ട്, നിക്കിയെ നോക്കി.

"എന്താ നയനാ?" ഋഷിയുടെ നോട്ടവും അവളുടെ നേർക്ക് ആയി.

"ഇന്ന് ശരണ്യ... അവള് മിക്കിയോട് ഒരു കാര്യം പറഞ്ഞിരുന്നു..."

"എന്ത്?" പുരികം ഉയർത്തി ഋഷി നീക്കിയോട് ചോദിച്ചു.

"ഇപ്പൊ നീ ചിരിചോ, പക്ഷെ ഒന്നോർത്തോ... സിദ്ധു എനിക്കുള്ളതാ... അതിനു നിന്നെ കൊന്നേ പറ്റുള്ളൂ എന്ന് ഒരു അവസ്ഥ വരുവാണെങ്കിൽ, അതും ഞാൻ ചെയ്യും... നിനക്ക് എന്നെ കുറിച്ച് അറിയില്ല... നീ കുറിച്ച് വച്ചോ മേഘ്ന... your countdown has begun!" ശരണ്യ മിക്കിയുടെ ചെവിയിൽ പറഞ്ഞത്, നിക്കി അങ്ങനെ തന്നെ ഋഷിയോടു പറഞ്ഞു.

ഋഷിയുടെ ഞരമ്പുകൾ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അവൻ രഞ്ജുവിനെ നോക്കി.

"ഇത്രയും ചെയ്തിട്ട് അവളെ വെറുതെ വിടരുത്, ഋഷി. നീ പറ, എന്താ ചെയ്യേണ്ടത്?"

"ഹ്മ്മ്മ്... ആദ്യം ആ ജീപ്പോടിച്ചവനെ പൊക്കണം... എന്നിട്ടു ബാക്കി... സിദ്ധു ഇപ്പൊ ഒന്നും അറിയണ്ട... നിയ, നയനാ... നിങ്ങൾ രണ്ടു പേരും റൂമിലേക്ക് ചെല്ല്. രഞ്ജു നീ നിൽക്കു..."

നിയയും നിക്കിയും പോയതും, ഋഷി ജഗത്തിനെ വിളിച്ചു, എല്ലാവരെയും കൂട്ടി അവർ നിൽക്കുന്നിടത്തേക്കു വരാൻ പറഞ്ഞു. നിരഞ്ജനും നന്ദുവിനെയും കാർത്തിക്കിനെയും അങ്ങോട്ടേക്ക് വിളിച്ചു.

അവർ വന്നതും, ഇപ്പൊ അറിഞ്ഞ കാര്യങ്ങൾ ഋഷിയും രഞ്ജുവും അവരോടൊക്കെ ആയി പറഞ്ഞു.

"അളിയാ... അവൾ ഇത്ര ഒക്കെ ചെയ്യുവോ?" ജഗത്തിനു വിശ്വസിക്കാൻ ആവില്ല.

"ഞാൻ ഇത് ഊഹിക്കേണ്ടതായിരുന്നു... അവരെ warn ചെയ്യണ്ടതായിരുന്നു. അവളുടെ ഇഷ്ടം നടക്കാൻ അവൾ ഏതു അറ്റം വരെ പോവും എന്ന് എനിക്കറിയാവുന്നതാണ്. എന്നാലും, അവൾ ഒന്ന് അടങ്ങിയപ്പോ, ഞാൻ കരുതി, അവൾ ഒതുങ്ങിക്കാണും എന്ന്. എന്നാലും അവൾക്കെങ്ങനെ തോന്നിയെടാ, ഇങ്ങനെ ഒക്കെ ചെയ്യാൻ!!!" പ്രവീൺ തലയിൽ കൈ കൊടുത്തു, മതിലിലേക്കു ചാരി.

"ഇത് അങ്ങനെ വിട്ടാൽ പറ്റില്ല. ഇതിനു അവൾ അനുഭവിക്കണം..." നന്ദു തറപ്പിച്ചു പറഞ്ഞു.

ആർക്കും അതിൽ എതിർപ്പില്ല എന്ന്, അവരുടെ മുഖ ഭാവം പറയുന്നുണ്ടായിരുന്നു.

"ഹ്മ്മ്മ്... സിദ്ധു ഇപ്പൊ ഒന്നും അറിയണ്ടാ... ഇപ്പോഴത്തെ മൂഡിൽ അവൻ എന്താ ചെയ്യുക എന്ന് നമുക്ക് പറയാൻ പറ്റില്ല." ഋഷി പറഞ്ഞു. അത് തന്നെ ആയിരുന്നു എല്ലാവര്ക്കും തോന്നിയത്.

പക്ഷെ, ഇത്രയും കാര്യങ്ങൾ സംസാരിച്ചു തിരിഞ്ഞ അവർ കണ്ടത്, അവരുടെ പുറകിൽ ദേഷ്യത്താൽ വിറച്ചു നിൽക്കുന്ന സിദ്ധാർത്ഥിനെ ആണ്.

സിദ്ധു അവരുടെ അടുത്തേക്ക് വന്നു.

"ഋഷി, ആ ജീപ്പിന്റെ നമ്പർ എവിടെ?" അവന്റെ ശബ്ദം ഭയപ്പെടുത്തും വിധം ശാന്തം ആയിരുന്നു.

"സിദ്ധു, ഞാൻ പറയുന്നത് നീ കേൾക്കു..." ഋഷി പറഞ്ഞു തുടങ്ങി എങ്കിലും, സിദ്ധു കൈ ഉയർത്തി അവനെ തടഞ്ഞു.

"നമ്പർ എവിടെ, ഋഷി?" ഓരോ വാക്കുകൾ ആയി എടുത്തെടുത്തു അവൻ പറഞ്ഞു.

"എന്റെ കയ്യിൽ ഉണ്ട്. ഞങ്ങൾ നോക്കിക്കോളാം അവന്റ കാര്യം." ഋഷി ഉറപ്പു കൊടുത്തു.

"എന്റെ പെണ്ണിനെ ഇത്രയും ചെയ്ത അവനെ എനിക്ക് ഒന്ന് കാണണം!"

"സിദ്ധു, നീ ഇപ്പൊ ഇവിടെ അല്ലെ ഉണ്ടാവേണ്ടത്... അവളുടെ അടുത്ത്. ഞാൻ ഉറപ്പു തരുന്നു. അവളോട് ഇത് ചെയ്തവനെ ഞാൻ... ഞങ്ങൾ ആരും വെറുതെ വിടില്ല." രഞ്ജു സിദ്ധുവിന്റെ കയ്യിൽ പിടിച്ചു, ഉറപ്പു കൊടുത്തു.

സിദ്ധു അവനെ ഒന്ന് നോക്കി ചിരിച്ചു.

"എന്റെ കൂടെ ഉള്ളപ്പോ, അവൾ പറയും, അവൾക്കു ഒരു വല്ലാത്ത സുരക്ഷിതത്വം ഫീൽ ചെയ്യുമെന്ന്. അതും പറഞ്ഞിട്ട്, അവളുടെ ഒരു ചിരി ഉണ്ട്... വല്ലാത്ത ഉറപ്പായിരുന്നു അവൾക്കു, ഞാൻ കൂടി ഉള്ളപ്പോ അവൾക്കു ഒന്നും സംഭവിക്കില്ല എന്ന്. ആ എന്റെ മുൻപിൽ വച്ചാണ് ഇന്ന് എന്തോ പന്ന %$#&^$ അവളെ ഇടിച്ചു തെറുപ്പിച്ചത്. അവനെ ഞാൻ വെറുത്ത വിട്ടു എന്ന് അവളറിഞ്ഞാൽ പിന്നെ ഞാൻ എന്ത് പേരും പറഞ്ഞു അവളുടെ മുന്നിൽ പോയി നിൽക്കും. അവന്റെ കണക്കു എനിക്ക് തന്നെ തീർക്കണം, രഞ്ജു! അതെന്റെ വാശി ആണെന്ന് കൂട്ടിക്കോ."

അവനെ പിന്തിരിപ്പിക്കാൻ ആവില്ല എന്ന് അവർക്കു അറിയാമായിരുന്നു.

ഋഷി അവന്റെ ഫോണിലേക്കു നിയ അയച്ച നമ്പർ, സിദ്ദുവിന് ഫോർവേഡ് ചെയ്തു കൊടുത്തു. അവൻ ആ നമ്പർ ഒന്ന് നോക്കിയിട്ടു പ്രവീണിനെ നോക്കി പറഞ്ഞു, "ഇതിന്റെ പിന്നിൽ അവൾ ആണെങ്കിൽ, നീ നിന്റെ അമ്മാവനെ വിളിച്ചു പറഞ്ഞേക്കു, ഇനി ആ മോളെ അങ്ങേരു ജീവനോടെ കാണില്ല എന്ന്!"

"അവളാണ് ഇത് ചെയ്യിച്ചത് എങ്കിൽ, അവളുടെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും. നീ വാടാ..." പ്രവീൺ അവനെയും വിളിച്ച പുറത്തേക്കു നടന്നു. കൂടെ ബാക്കി ഉള്ളവരും...

----

Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...

https://www.instagram.com/valappottukal

(തുടരും...)

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top