കലിപ്പൻ& കലിപ്പത്തി, ഭാഗം: 45

Valappottukal

സൺ‌ഡേ വൈകുന്നേരം വെങ്കിയെ വീഡിയോ കാൾ ചെയ്തു, അവരുടെ ഡേറ്റ്ന്റെ ഡീറ്റെയിൽസ് collect ചെയ്യുകയാണ് മൂന്നും കൂടെ.

"ഇതിപ്പോ ഡേറ്റ് എന്ന് പറയാൻ മാത്രം ഒന്നും ഇല്ലല്ലോ... രണ്ടു ഫ്രണ്ട്‌സ് കൂടെ ഒരു ഔട്ടിങ്... ഒരു റൊമാന്സും ഇല്ല. വേസ്റ്റ്!" നല്ലൊരു റൊമാൻസ് കേൾക്കാൻ വന്ന നിക്കിയുടെ പ്രതീക്ഷകൾ ഒക്കെ വെള്ളത്തിൽ ആയി..

"എന്റെ ബലമായ സംശയം ഇവളെന്തൊക്കെയോ സെൻസർ ചെയ്തിട്ടുണ്ടെന്നാ... സത്യം പറ വെങ്കി!!! തീയേറ്ററിൽ വച്ച് ഒന്നും സംഭവിച്ചില്ലേ??" മിക്കി ക്കു വെങ്കി പറഞ്ഞ സ്റ്റോറിയിൽ അത്ര വിശ്വാസം പോരാ..

"എനിക്കും സംശയം ഇല്ലാതെ ഇല്ല... ഒന്നാമതു ഇവര് രണ്ടു പേരും ആണ് ആൾക്കാർ! ഉറപ്പായും എന്തോ ഉണ്ടായിട്ടുണ്ട്... ഇവള് മിണ്ടാതിരിക്കുന്നത് കേൾക്കുമ്പോഴേ അറിയാം, undergroundഇൽ കൂടെ എന്തോ ലൈൻ വലി നടന്നിട്ടുണ്ടു എന്ന്! വെങ്കി സത്യം പറഞ്ഞോ! ഇല്ലെങ്കിൽ നാളെ എന്തായാലും നിന്നെ കൊണ്ട് ഞങ്ങൾ പറയിപ്പിക്കും. .. നേരിട്ടുള്ള ചോദ്യം ചെയ്യൽ ആവുമ്പൊ, അത് വെറും ക്രൂരവും പൈശാചികവും ആയിരിക്കും. എന്ത് വേണം എന്ന് നീ തീരുമാനിച്ചോ!" നിയ വാണിംഗ് കൊടുത്തു.

"എടാ... അത്... അത് പിന്നെ..." വെങ്കി തപ്പിക്കളിച്ചു.

"പിന്നെ അല്ല... ഇപ്പൊ... ഇപ്പൊ ഡൌൺലോഡ് ചെയ്തോ എല്ലാം!" മിക്കി പറഞ്ഞു.

"കാര്യം ആയി ഒന്നും ഇല്ല... മൂവിയുടെ ഇടയ്ക്കു... അവി എന്റെ..."

"നിന്റെ...???" chorus ആണ്!

"എന്റെ കയ്യിൽ പിടിച്ചു..." വെങ്കിക്കു നാണം നല്ലോണം ഉണ്ട്...

"കണ്ട കണ്ടാ... കഥകൾ വരുന്നത് കണ്ടാ... ബാക്കി പറ. .. കയ്യിൽ പിടിച്ചിട്ടു..." നിക്കിയുടെ പ്രതീക്ഷകൾ വീണ്ടും കൊട്ടാരം പണിതു തുടങ്ങിയിട്ടുണ്ട്.

"പിന്നെ... പിന്നെ ഒന്നും ഉണ്ടായില്ല..."

"വെങ്കി നീ പറഞ്ഞില്ലെങ്കിൽ നിന്നെ ഞങ്ങൾ ഇപ്പൊ അവിടെ വന്നു തല്ലും!" നിയ വീണ്ടും ഭീഷണി ലൈൻ ആണ്.

"അത് പിന്നെ... റൊമാന്റിക് മൂവി ആയിരുന്നല്ലോ ഞങ്ങൾ കണ്ടേ... അതിലെ ഒരു scene വന്നപ്പോ... ആ ഒരു മോമെന്റിന്റെ ചോരത്തിളപ്പിൽ... ഒരു ചെറിയ കിസ് കിട്ടി..."

"ശ്യേന്റ മോളെ!!!!" മിക്കിക്കു രോമാഞ്ചം!

"എവിടെ?" നിക്കിക്ക് അത് അറിഞ്ഞാൽ മതി.

"അവി കവിളിൽ ആണ് കിസ് ചെയ്തത്..."

"എന്ന് വച്ചാ, നീ വേറെ എവിടെ എങ്കിലും കിസ് അടിച്ചാ ?" നിയ അന്ധം വിട്ടിരിപ്പാണ് !

"വെൽ... അപ്പോഴല്ല... എന്നെ വീട്ടിൽ കൊണ്ട് വന്നു ഡ്രോപ്പ് ചെയ്തപ്പോ... ഇറങ്ങാൻ നേരം... അവി കയ്യിൽ പിടിച്ചായിരുന്നു... ആ ടൈമിൽ തമ്മിൽ നോക്കിയപ്പോ..."

"നോക്കിയപ്പോ...?" വീണ്ടും chorus...

"എടാ പെർഫെക്റ്റ് മൊമെന്റ് ആയിരുന്നു അത്... സന്ധ്യ സമയം... നല്ല റൊമാന്റിക് മ്യൂസിക്... ഞങ്ങൾ രണ്ടു പേരും നല്ല ഹാപ്പി... ആ ഒരു ടൈമിൽ, i felt like kissing him... എന്റെ ഭാഗ്യത്തിന് അവിക്കും അങ്ങനെ തോന്നി. അപ്പൊ we kissed!!!" വെങ്കിയുടെ മുഖത്തു അന്ന് അവർ ആദ്യമായി ആ വികാരം കണ്ടു... നാണം!

പക്ഷെ അവളെക്കാളും നാണം ആയിരുന്നു, ഒക്കെ കേട്ടിരുന്ന മൂന്നെണ്ണത്തിനും. അവര് മൂന്നും ഇരുന്നു കൈകൊണ്ടും കാലു കൊണ്ടും കളം വരച്ചു! അയ്യയ്യേ. .. അയ്യേ!!!

"ഹലോ... അതേ... ഞാൻ ആണ് കിസ് ചെയ്തത്! അതിനു നിങ്ങൾക്കെന്തിനാ ഇത്ര നാണം?" മൊന്നിന്റെം ഇരിപ്പു കണ്ടു, വെങ്കി ചോദിച്ചു.

"അതിപ്പോ... നമ്മളിൽ ആർക്കു ഉമ്മ കിട്ടിയാലും അത് നമുക്കൊക്കെ കിട്ടിയത് പോലെ അല്ലെ!" നിക്കി അതെ നാണത്തോടെ ചോദിച്ചു.

"അയ്യേ! വൃത്തികേട് പറയാതെ!!!" ബാക്കി മൂന്നു പേരും chorus ഇട്ടു.

"സോറി ഒരു flowഇൽ അങ്ങു പറഞ്ഞു പോയതാ..." നിക്കി പറഞ്ഞു.

"എങ്ങനെ നടന്ന കൊച്ചാണ്! ഇന്നലെ പ്രൊപോസും ചെയ്തു, ഇന്നും ഫസ്റ്റ് കിസ്സും കഴിഞ്ഞു! എനിക്കൊക്കെ പോയി ചത്തൂടെ?" നിയയുടെ കാര്യം എവിടെയും എത്താത്തതിൽ ഉള്ള വിഷമം അവൾക്കു ഇപ്പോഴും ഉണ്ട്!

"നീ വിഷമിക്കാതെ... നമ്മൾ തുടങ്ങിയതല്ലേ ഉള്ളു... ശരിയാക്കാം..." മിക്കി ഉറപ്പു കൊടുത്തു.

ആ ഉറപ്പു ഒന്നിന്റെ ബലത്തിൽ ആണ് അവൾ പിറ്റേന്ന് കോളേജിലേക്ക് പോയത്.

എന്നത്തേയും പോലെ അന്നും പാർക്കിങ്ങിൽ ഇരുന്നു അവന്മാരൊക്കെ ആയി കത്തിയടിച്ചിരുന്നു. ഇതിനിടയ്ക്ക് നിക്കിയെ നിരഞ്ജൻ വന്നു വിളിച്ചു കൊണ്ട് പോയി.

വെങ്കിയും അവിനാശും ആര് കണ്ടാലും അറിഞ്ഞാലും ഒന്നുമില്ല എന്ന രീതിയിൽ, കയ്യൊക്കെ പിടിച്ചാണ് നിൽപ്പ്. സിദ്ധാർഥും മിക്കിയും ഇപ്പോഴും കണ്ണുകൾ കൊണ്ട് കഥ പറയുന്ന സ്റ്റേജിൽ എത്തിയിട്ടുള്ളു.

നിയ പല കഥകളും കണ്ണുകൊണ്ടു പറയുന്നുണ്ട് എങ്കിലും, ഋഷിയുടെ മനസ്സ് ശുദ്ധമായതു കൊണ്ട്, ആ പൊട്ടന് ഒരു കോപ്പും മനസ്സിലാവുന്നില്ല! വാട്ട് എ വേസ്റ്റ്!

ലഞ്ച് ബ്രേക്കിന് കാന്റീനിൽ കാണാം എന്ന് പറഞ്ഞു അവർ പിരിഞ്ഞു. ഒരു കണക്കിനാണ് മിക്കി, ലഞ്ച് ബ്രേക്ക് വരെ ടൈം കളഞ്ഞത്.

വന്നു വന്നു, അവൾക്കു ഇപ്പൊ സിദ്ധുവിനെ കാണാതെ ഇരിക്കാൻ വയ്യ എന്നായിട്ടുണ്ട്.

ലഞ്ച് ബ്രേക്കിന് ബെൽ അടിച്ചതും മിക്കിയും വെങ്കിയും നിയയും വേഗം ഇറങ്ങി... അവരാണല്ലോ തല്പര കക്ഷികൾ.

നിക്കിയുടെ തല്പര കക്ഷി, ക്ലാസിനു മുൻപിൽ വരും, അവളുടെ കൂടെ കാന്റീൻ വരെ ചെല്ലാൻ. അത് കൊണ്ട് അവൾക്കു ഓടേണ്ടി വന്നില്ല.

അവരിറങ്ങുമ്പോഴേക്ക് നിരഞ്ജൻ അവരുടെ ക്ലാസ്സിലേക്ക് വരുന്നുണ്ടായിരുന്നു. അവനു ഒരു ചിരിയും കൊടുത്തു, മൂവരും കാന്റീൻ ലക്ഷ്യമാക്കി വേഗം നടന്നു.

ക്യാന്റീനിനു അടുത്തെത്താറായപ്പോഴാണ്, ഫസ്റ്റ് ഇയർ ecയിലെ ഒരു ഗാങ് ചെക്കന്മാര് അവരെ കമന്റ് അടിക്കുന്നത്.

അടിച്ച കമന്റ് സഭ്യതയുടെ അതിർ വരമ്പ് കടന്ന ഒന്ന് ആയതിനാൽ തന്നെ, മിക്കിയുടെ രക്തം ഓൺ ദി സ്പോട്ടിൽ തിളച്ചു.

"നിന്റെ വീട്ടിൽ പോയി നിന്റെ അമ്മനോട് ചോദിക്കട..." മിക്കി അവന്മാരുടെ നേരെ തിരിഞ്ഞു. എന്തിനും റെഡി ആയി നിയയും വെങ്കിയും അവളുടെ അപ്പുറത്തും ഇപ്പുറത്തും.

പിന്നെ അങ്ങോട്ട് ചീത്തവിളി ആയി, ഇങ്ങോട്ടു ചീത്ത വിളി ആയി... ആകെ ബഹളം! ഏകദേശം ഉന്തും തള്ളും ലെവെലിലേക്കു കാര്യങ്ങൾ എത്തുമ്പോഴേക്ക് നിരഞ്ജനും നിക്കിയും അവിടേക്കു എത്തിയിരുന്നു.

നിരഞ്ജൻ ഇടയ്ക്കു കയറി, അവന്മാരെ പേടിപ്പിച്ചു വിട്ടു. സീനിയർ ആയതു കൊണ്ടും, ഇതെങ്ങാനും ഓഫീസിൽ അറിഞ്ഞാൽ അവർക്കു തന്നെ പണി കിട്ടും എന്ന് അറിയാവുന്നതു കൊണ്ടും, അവര് വേഗം തന്നെ സ്ഥലം കാലിയാക്കി. പക്ഷെ, ആ സമയം കൊണ്ട് തന്നെ, കുറച്ചു പേര് അവിടെ കൂടിയിരുന്നു.

നല്ലൊരു തല്ലിനുള്ള സ്കോപ്പ് പോയെന്നറിഞ്ഞതും, അവരൊക്കെ പിരിഞ്ഞു പോയി.

ഒരു അങ്കം ജയിച്ച സന്തോഷത്തിൽ, നിരഞ്ജനെ നോക്കി ചിരിച്ചു തിരിഞ്ഞ മിക്കി കാണുന്നത്, അവൾ കലിപ്പിച്ചു നോക്കുന്ന സിദ്ധുവിനെ ആണ്!

"നിനക്കിട്ടുള്ള ശെരിക്കും പണി ഇപ്പോഴാണ് കിട്ടാൻ പോവുന്നത് എന്ന് എന്റെ മനസ്സ് പറയുന്നു..." വെങ്കി പതിയ മിക്കിയോട് പറഞ്ഞു.

"നിന്നോട് മനസ്സാണോ പറഞ്ഞെ... എനിക്ക് അങ്ങേരുടെ മുഖം കണ്ടപ്പൊഴാ അങ്ങനെ തോന്നിയെ..." നിയയും അവൾക്കു തോന്നിയത് മറച്ചു വച്ചില്ല.

ഒരു വളിച്ച ചിരിയും ആയി, മിക്കി അവന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും, സിദ്ധാർഥ് തിരിഞ്ഞു ഒരു ഒറ്റ പോക്ക്.

ഒരു ഹെല്പിനായി അവൾ റിഷിയെയും ജഗത്തിനെയും നോക്കി.

"ചെല്ല്... ചെന്ന് എന്താന്നു വച്ചാൽ വാങ്ങിച്ചോണ്ട് വാ..." ജഗ്ഗു ആണ്.

ഒരു ചെറിയ. .. ചെറുതല്ലാട്ടോ. .. അത്യാവശ്യം നല്ല പേടിയോടെ തന്നെ... മിക്കി സിദ്ധാർത്ഥിന്റെ പുറകെ ചെന്നു.

അവൻ കയറി പോയത് ലൈബ്രറിയിലേക്കാണ്. അത് കൊണ്ട് മാത്രം, മിക്കിയും ആ വെറുക്കപ്പെട്ട സ്ഥലതു കാലു കുത്തി.

കുറച്ചു ഉള്ളിലേക്ക് പോയി കഴിഞ്ഞപ്പോൾ, അവർ പണ്ട് നിന്ന് അടി ഉണ്ടാക്കിയ സെക്ഷനിൽ അവൻ അവളെ കാത്തു നിൽക്കുന്നത് കണ്ടു. ബുക്ക് ഷെൽഫിൽ ചാരി, കയ്യും കെട്ടി നിൽക്കുന്നുണ്ട്.

അവൾ പോയി അടുത്ത് നിന്നു. ഇപ്പൊ അങ്ങോട്ട് മിണ്ടിയിട്ടു കാര്യം ഇല്ല എന്ന് അവൾക്കറിയാം. അത് കൊണ്ട് തന്നെ മൗനം അവൾക്കു ഭൂഷണം. മിണ്ടാതെ നിന്നു.

"എന്തിനായിരുന്നു അവിടെ ബഹളം?" അൽപ നേരം കഴിഞ്ഞു അവൻ ചോദിച്ചു.

"ആ അങ്ങനെ ചോദിക്ക്... അവൻ ഞങ്ങളെ കമന്റ് അടിച്ചു."

"അപ്പൊ, ഉടനെ തന്നെ നീ അവിടെ ഒരു scene ഉണ്ടാക്കി!!!"

"അല്ലാതെ പിന്നെ... വൃത്തികേട് പറയുന്നത് കേട്ട് മിണ്ടാതെ പോന്നോ?" മിക്കിക്കും ചെറുതായി ദേഷ്യം വന്നു തുടങ്ങി.

സിദ്ധു ഒന്നും മിണ്ടിയില്ല. മിക്കിയും ദേഷ്യത്തിൽ തന്നെ നിന്നു.

കുറച്ചു കഴിഞ്ഞപ്പോ, അവൻ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി..." ഓക്കേ സോറി... കാര്യം എന്താണെന്നു അറിയാതെ ഞാൻ ഓവർ react ചെയ്തു. പെട്ടന്ന് നീ അടി കൂടുന്നത് കണ്ടപ്പോ... ശരണ്യടെ കാര്യങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങി വരുന്നതല്ലേ ഉള്ളു. അപ്പോഴേക്ക് അടുത്ത പ്രശ്നം ഉണ്ടാക്കി വയ്‌ക്കുവാണോ എന്നേ ആലോചിച്ചുള്ളു."

അവൻ പറഞ്ഞു നിർത്തിയിട്ടും അവൾ ഒന്നും പറഞ്ഞില്ല. ആള് പിണക്കത്തിൽ ആണെന്ന് അവനു മനസ്സിലായി.

"ഡി... പാറൂ... ഞാൻ സോറി പറഞ്ഞില്ലേ! സോറി പറഞ്ഞാൽ പിന്നെ പിണങ്ങാൻ പാടില്ലെന്ന് ഈയിടയ്ക്കു എന്നോട് ആരോ പറഞ്ഞു..." അവളുടെ കഴുത്തിലൂടെ കൈ ഇട്ടു, ചുറ്റിപ്പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

"അയ്യടാ... ഭയങ്കര നമ്പർ ഒന്നും ഇറക്കല്ലേ!" അവൾ അവനു നേരെ തിരിഞ്ഞു.

അവൻ അവളുടെ കവിളിൽ വിരലോടിച്ചു, നോക്കിക്കൊണ്ടു നിന്നു.

"എന്താ നോക്കണേ?"

അവൻ ഒന്നും മിണ്ടാതെ വീണ്ടും അവളെ തന്നെ നോക്കി നിന്നു.

"ഇങ്ങനെ നോക്കി നിക്കാൻ ആണോ, ഓടി ചാടി ഇങ്ങോട്ടു വന്നേ?" അവൾ വീണ്ടും ചോദിച്ചു.

"നോക്കി നിക്കാതെ... എന്താ ചെയ്യണ്ടേ?" അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

"എന്തെങ്കിലും ഒക്കെ പറ..." ആ പോത്തിന് കാര്യം കത്തിയില്ല.

"സംസാരിച്ചാൽ മാത്രം മതിയോ?" അവൻ അവളോട് കുറച്ചു കൂടെ ചേർന്ന് നിന്നു, അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്ത് ചോദിച്ചു.

മിക്കിയുടെ മനസ്സിൽ അപായ മണികളുടെ 'ണോം ണോം ' ശബ്ദം മുഴങ്ങി.

അവൾ അവനെ തള്ളി മാറ്റാൻ ഒരു ശ്രമം നടത്തി. അതിനെ എതിർത്ത് കൊണ്ട്, അവൻ അവളെ ചുറ്റി പിടിച്ചു. അവന്റെ ചുണ്ടുകളോട് ചേർന്നിരുന്ന അവളുടെ കാതിൽ പതിയെ കടിച്ചു.

അവനെ തള്ളി മാറ്റാൻ ശ്രമിച്ച അവളുടെ കൈകൾ, അവന്റെ ഷിർട്ടിൽ മുറുകി.

അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി, അവളെ ചേർത്ത് പിടിച്ചു, അവൻ നിന്നു. പേടി ഉണ്ടെങ്കിലും, അവനിൽ നിന്ന് അകന്നു മാറാൻ അവളും ആഗ്രഹിച്ചില്ല.

കുറച്ചു സമയം അവർ ഒക്കെ മറന്നു അങ്ങനെ തന്നെ നിന്നു.

അല്പം കഴിഞ്ഞു, അവൻ തന്നെ വിട്ടു മാറി. ഒരു നാണത്തോടെ അവൾ ബൂക് ഷെൽഫിലേക്കു ചാരി നിന്നു.

"ഇങ്ങനെ ആണെങ്കിൽ, ഞാൻ ഇനി കുറച്ചു നാളു മുങ്ങി നടക്കാൻ പോകുവാ, കണ്ണേട്ടന്റെ അടുത്ത് നിന്ന്."

"നീ എവിടെ പോയി ഒളിച്ചിരിക്കും?" അവൻ അവളുടെ കയ്യിൽ വിരൽ കോർത്ത് പിടിച്ചു.

"എവിടെ എങ്കിലും... കണ്ണേട്ടന് കാണാൻ പറ്റാത്ത ഒരിടത്തു..."

"ഈ ജന്മം നിനക്ക് എന്റെ അടുത്ത് നിന്ന് രക്ഷ ഇല്ല... ഈ സിദ്ധാർത്ഥിന്റെ പെണ്ണാണ് നീ! എവിടെ പോയി ഒളിച്ചാലും നിന്നെ ഞാൻ പോക്കും! അല്ലെങ്കിലും എന്റെ അടുത്ത് നിന്ന് മാറി എത്ര നാളു നീ നിൽക്കും."

അവൻ അവളിലേക്ക്‌ വീണ്ടും മുഖം അടുപ്പിച്ചതും, അവൾ അവന്റെ കവിളിൽ ഒരു കുത്തു കൊടുത്തു.

"ഹോ! എന്തോന്നാടി.... നീ സമ്പൂർണ പരാജയം ആണ് കേട്ടോ പാറൂ... മിനിയാന്ന് പ്രേമിച്ചു തുടങ്ങിയ അവിയും വിനയയും ഇന്നലെ ലഞ്ചിനും മൂവിയ്ക്കും ഒക്കെ പോയി! നീ ഇവിടെ എങ്ങനെ എന്നെ കാണാതെ നടക്കും എന്ന് ആലോചിച്ചോണ്ടു നടന്നോ..." സിദ്ധാർഥ് ലേശം പരിഭവത്തോടെ പറഞ്ഞു.

"ആ ഞാൻ അറിഞ്ഞു... എന്നാലും എന്താല്ലേ! അവരുടെ ഫസ്റ്റ് ഡേറ്റും കഴിഞ്ഞു, ഫസ്റ്റ് കിസ്സും! എന്ത് ഫാസ്റ്റാ!" മിക്കി അത്ഭുതത്തോടെ പറഞ്ഞു.

"ഫസ്റ്റ് കിസ്സോ????" സിദ്ധാർത്ഥിന് അതൊരു പുതിയ അറിവായിരുന്നു.

"ഏഹ്? അപ്പൊ അറിഞ്ഞില്ലേ?"

"ഞാൻ എങ്ങനെ അറിയാനാ!!! അല്ല, നീ എങ്ങനെയാ അറിഞ്ഞേ?" സിദ്ദുവിന് മൊത്തത്തിൽ അത്ഭുതം ആണ്.

"വെങ്കി പറഞ്ഞു!"

"കിസ് ചെയ്ത കാര്യവും പറഞ്ഞോ?"

"ആദ്യം പറഞ്ഞില്ല... പക്ഷെ ഞങ്ങൾ കുത്തി കുത്തി ചോദിച്ചപ്പോ പറഞ്ഞു! അവിനാശേട്ടൻ നിങ്ങളോടു ഒന്നും പറഞ്ഞില്ലേ???"

"പിന്നെ! അവനോടു അവന്റെ പെണ്ണിന്റെ കൂടെ പോയതിന്റെ ഡീറ്റെയിൽസ് ചോദിക്കാൻ പോകുവല്ലേ ഞങ്ങൾ..." സിദ്ധാർത്ഥിന്റെ മുഖത്തു കട്ട പുച്ഛം.

അവന്റെ പുച്ഛം കണ്ടു, മിക്കി ചുണ്ടു കോട്ടി തിരിഞ്ഞു നിന്നു.

കുറച്ചു കഴിഞ്ഞും അവന്റെ ഭാഗത്തു നിന്ന് സംസാരം ഒന്നും ഉണ്ടാവാഞ്ഞപ്പോ, അവൾ തിരിഞ്ഞു നോക്കി.

കൂലംകുഷമായ ചിന്തയിൽ ആണ് ആശാൻ.

"ഹ്മ്മ്മ്?? എന്ത് പറ്റി?" അവൾ അവന്റെ തോളത്തു തട്ടി.

"പാറൂ... നിങ്ങൾ അപ്പൊ എല്ലാം തുറന്നു പറയുവോ?"

"മ്മ്മ്... എല്ലാം പറയുല്ലോ!"

"എല്ലാം എന്ന് പറയുമ്പോ... നമ്മുടെ കാര്യം ഒക്കെ പറഞ്ഞിട്ടുണ്ടോ?"

"ഉണ്ടല്ലോ... ഒക്കെ പറഞ്ഞിട്ടുണ്ട്..." മിക്കി സന്തോഷത്തോടെ പറഞ്ഞു.

"അപ്പൊ അന്ന്... വീട്ടിൽ വന്നപ്പോ ഉണ്ടായ കാര്യങ്ങൾ???"

"അതും പറഞ്ഞു..."

"ഏതു? ബെഡ്‌റൂമിൽ വച്ചുണ്ടായതും... അന്ന് മാളിൽ വച്ചുള്ളതും... പിന്നെ രാത്രി ടെറസിലെ കാര്യവും... ഒക്കെ പറഞ്ഞോ?" സിദ്ധുവിന്റെ കണ്ണ് തള്ളി തള്ളി പുറത്തു വരുന്ന പരുവം ആയിട്ടുണ്ട്.

"മ്മ്മ്... പറഞ്ഞിട്ടുണ്ട്..." അവൾ നാണിച്ചു മുഖം താഴ്ത്തി.

"ഹോ എന്റെ പൊട്ടിക്കാളി!" അവൻ തലയിൽ കൈ വച്ചു..." ഇതൊക്കെ ആരെങ്കിലും പറയുവോ?"

"അതിനെന്താ പറഞ്ഞാൽ? ഞങ്ങൾ എല്ലാ കാര്യവും പറയുവല്ലോ..." അവൾ നിഷ്കളങ്കതയോടെ ചോദിച്ചു.

അവളോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നതു കൊണ്ടും, അവർ ഒക്കെ തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയാവുന്നതു കൊണ്ടും, അവൻ പിന്നെ ഒന്നും പറഞ്ഞില്ല.

"എന്നാലും പാറു... അവിക്കു വിനയ ഫസ്റ്റ് കിസ് ഒക്കെ കൊടുത്തു കഴിഞ്ഞു... ഇതുവരെ ഇവിടെ ഒന്നും കിട്ടിയില്ല..." അവൻ അവളുടെ അപ്പുറവും ഇപ്പുറവുമായി, ബുക്ക് ഷെൽഫിലേക്കു കൈ വച്ചുകൊണ്ടു പറഞ്ഞു.

"ഇപ്പൊ എന്റെ കൂടെ വന്നാൽ, ക്യാന്റീനിൽ നിന്ന് സോഡാ സര്ബത് വാങ്ങി തരാം. അത് കുടിച്ചു കഴിയുമ്പോ ഈ ശരീരം ഒന്ന് തണുക്കും. അപ്പൊ ഈ ആഗ്രഹം ഒക്കെ അങ്ങ് പൊയ്ക്കോളും. കേട്ടോ?" അവൾ അവന്റെ താടിയിൽ പിടിച്ചു, മുഖം ഇടത്തോട്ടും വലത്തോട്ടും ആക്കികൊണ്ട് പറഞ്ഞു.

"അതിനു ഇനി ഇപ്പൊ അവിടെ വരെ പോവണ്ടേ... നീ ഇപ്പൊ മനസ്സ് വച്ചാൽ, എന്റെ ശരീരവും മനസ്സും ധാ ഇപ്പൊ തണുപ്പിക്കാം. എന്തേ? നോക്കുന്നോ ?" അത് പറയുമ്പോൾ അവന്റെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ട്.

"രണ്ടും അല്പം ചൂടോടെ തന്നെ ഇരിക്കട്ടെ! കൂടുതൽ തണുത്താലേ, എന്റെ പൊന്നു മോനു പനീ പിടിക്കും."

അവൾ അവന്റെ കൈ രണ്ടു സൈഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

"ഈ പനി എനിക്ക് ഇഷ്ടം ആണെങ്കിലോ... " അവൻ അതും പറഞ്ഞു വീണ്ടും അവളുടെ കഴുത്തിലേക്ക്, മുഖം ചേർത്തു.

അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ തൊട്ടപ്പോൾ, അവളുടെ ശരീരം ആകെ ഒരു കോരിത്തരിച്ചു...

അവന്റെ കൈകൾ അവളെ പുണരുമ്പോൾ, അവളുടെ ശരീരം അവളുടെ നിയന്ത്രണത്തിൽ നിന്ന് വഴുതി പോവുന്നത് അറിഞ്ഞു.

എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റു... അവളുടെ മനസു പറഞ്ഞു.

പിന്നെ ഒന്നും നോക്കിയില്ല. .. അവന്റെ ഷിർട്ടിന്റെ കോളർ നീക്കി, കഴുത്തിൽ അമർത്തി കടിച്ചു.

വേദനയിൽ അവൻ പിടിവിട്ടതും, അവൾ അവനെ തള്ളി മാറ്റി.

"ഡീ... പട്ടിക്കുഞ്ഞേ!!!" അവൻ കഴുത്തിൽ തടവിക്കൊണ്ട് അവളെ നോക്കി പല്ലു കടിച്ചു.

അവൾ അവനെ നാക്കു നീട്ടി കാണിച്ചിട്ട്, പറഞ്ഞു..."ഇപ്പൊ നല്ലോണം തണുത്തില്ല ???" അവൾ അതും പറഞ്ഞു, അവിടെന്നു പുറത്തേക്കു ഓടി.

ലൈബ്രറിയിൽ നിന്ന് പുറത്തേക്കു ഓടി ഇറങ്ങുമ്പോൾ, തിരിഞ്ഞു സിദ്ധു പുറകെ വരുന്നുണ്ടോ എന്ന് നോക്കിയ മിക്കി, ആരെയോ ചെന്നിടിച്ചു.

നേരെ നോക്കുമ്പോൾ, വേറെ ആരും അല്ല. .. ശരണ്യ ആണ്. കണ്ണിൽ നിറഞ്ഞ പകയോടെ, ശരണ്യ മിക്കിയെ നോക്കി.

"ആഹാ! ആരാ ഇത്?! കാണാൻ ഇല്ലല്ലോ... ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ... നമുക്ക് പുതിയ നാറ്റ കേസ് ഒക്കെ ഉണ്ടാക്കണ്ടേ? " മിക്കി ഒരൽപം കളിയാക്കുന്ന രീതിയിൽ തന്നെ പറഞ്ഞു.

അവളോട് തിരിച്ചു പറയാൻ വന്ന ശരണ്യ, ലൈബ്രറിയിൽ നിന്ന് സിദ്ധു അവരുടെ നേരെ നടന്നു വരുന്നത് കണ്ടതും, മിക്കിയെ ഒന്ന് നോക്കി, അവളുടെ ചെവിയിൽ എന്തോ പറഞ്ഞു.

മിക്കിയെ ഒന്ന് രൂക്ഷമായി നോക്കിയിട്ടു, സിദ്ധു അടുത്തെത്തുന്നതിനു മുന്നേ, അവിടെ നിന്നു പോയി.

സിദ്ധു അടുത്തേക്ക് വന്നതും, മിക്കി അവളുടെ മുഖത്തു മങ്ങി ഇരുന്ന ചിരിയുടെ വോൾടേജ് കൂട്ടി.

"എന്താ പാറു അവള് പറഞ്ഞേ?" സിദ്ധു അവൾ പോയ വഴിയിലേക്ക് നോക്കി, മിക്കിയോട് ചോദിച്ചു.

"ഹേയ്... അത് വെറുതെ എന്നെ പേടിപ്പിച്ചതാ... നോക്കി നടന്നില്ലെങ്കിൽ, എന്നെ ശരിയാക്കും പോലും! പേടിപ്പിക്കാൻ നോക്കിയതാ... ചീറ്റിപ്പോയി!" അവൾ ചിരിച്ചു കൊണ്ട്, അവൻ കണ്ണിറുക്കി കാണിച്ചു.

"ഹ്മ്മ്മ്..." അവനു അത്ര വിശ്വാസം ഇല്ല.

"വാ നമുക്കു ക്യാന്റീനിലേക്കു പോവാം... എനിക്ക് നല്ല വിശപ്പുണ്ട്... പിന്നെ നമ്മുക്കു ഓരോ സോഡാ സർബത്തും കുടിക്കണ്ടേ???" അവൾ അവനെ കളിയാക്കി.

"അത് നിന്റെ അപ്പന് വാങ്ങിച്ചു കൊടുക്ക്. ഞാൻ അകത്തു വച്ച് ചോദിച്ച സാധനം തരാൻ പറ്റും എങ്കിൽ, നീ പറ."

അവൻ കപട ഗൗരവത്തോടെ മുന്നോട്ടു നടന്നു.

മിക്കി ഓടി അവന്റെ ഒപ്പം നടന്നു.

അവർ ക്യാന്റീനിൽ എത്തുമ്പോൾ എല്ലാവരും ഏകദേശം കഴിച്ചു പകുതി ആയിരുന്നു.

മിക്കിയും സിദ്ധുവും അവരുടെ കൂടെ കൂടി.

ഫുഡ് കഴിഞ്ഞു ഇരിക്കുമ്പോൾ, മിക്കി ഓർഡർ ചെയ്ത സോഡാ സര്ബത് വന്നു. അവൾ രണ്ടു കവിള് കുടിച്ചിട്ട്, ഗ്ലാസ് പതിയെ സിദ്ധാർത്ഥിന് മുൻപിലേക്ക് നീക്കി വച്ച്, അവനെ നോക്കി അർത്ഥം വച്ച് ചിരിച്ചു.

സിദ്ധാർഥ് അവളെ നോക്കി കണ്ണുരുട്ടി എങ്കിലും, അവനു ചിരി പിടിച്ചു വയ്ക്കാൻ ആയില്ല.

അവൻ ചിരിയോടെ തന്നെ ആ ഗ്ലാസിൽ നിന്നും സർബത് കുടിച്ചു.

ക്ലാസ്സിലേക്ക് പോവുന്ന വഴി ആണ്, മിക്കി നീക്കിയോട് ശരണ്യ പറഞ്ഞ കാര്യത്തെ കുറിച്ച് പറയുന്നത്.

"അവൾക്കു ഭ്രാന്താണ്... നീ അതാലോചിച്ചു ഇരിക്കുന്നതെന്തിനാ! അവൾ എന്ത് ചെയ്യും? നീ വെറുത്തു ടെൻഷൻ ഒന്നും അടിക്കേണ്ട..." നിക്കി സമാധാനിപ്പിച്ചു.

"എനിക്ക് അറിയാം... പക്ഷെ അവളുടെ ആ നോട്ടം കണ്ടപ്പോ എനിക്ക് എന്തോ പേടി ആവുന്നു... വല്ലാത്ത ഒരു ഭാവം ആയിരുന്നു. എന്തോ സംഭവിക്കാൻ പോവുന്നത് പോലെ തോന്നുന്നെടാ... " മിക്കി പേടിയോടെ പറഞ്ഞു.

"നീ പേടിക്കാതെന്റെ മിക്കി! ഒന്നില്ലെങ്കിലും ഞങ്ങൾ എല്ലാവരും ഇവിടെ ഇല്ലേ... അവൾ ഒരു ചുക്കും ചെയ്യില്ല!" നിക്കി അവളുടെ കയ്യിൽ മുറുകെ പിടിച്ചു.

നിക്കിയുടെ മുഖത്തു നോക്കി അവൾ ചിരിച്ചു.

**********************************************************************************************************************************

വൈകുന്നേരം, ക്ലാസ് കഴിഞ്ഞതും നിക്കി നിരഞ്ജന്റെ അടുത്തേക്ക് പോയി. മിക്കിക്കു കുറച്ചു നോട്ട്സ്ന്റെ കോപ്പി അവരുടെ മിസ്സിന്റെ അടുത്ത് നിന്ന് വാങ്ങാൻ ഉണ്ടായിരുന്നത് കൊണ്ട് അവൾ നിയയോടും വെങ്കിയോടും പറഞ്ഞിട്ട്, സ്റ്റാഫ് റൂമിലേക്ക് പോയി. പോവുന്നതിനു മുന്നേ, നിയ അവളോട് നോട്ട്സ് വാങ്ങിയിട്ട്, കോളേജിന് പുറത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയിലേക്ക് ചെല്ലാൻ പറഞ്ഞു.

സ്റ്റാഫ് റൂമിൽ ചെന്നപ്പോ, നോട്ട്സ് തരേണ്ട മിസ്, സിവിൽ ബ്ലോക്കിൽ ആണ്. അങ്ങോട്ടേക്ക് വച്ചടിച്ചു പോവുമ്പോഴാണ്, ഋഷിയെയും സിദ്ധുവിനെയും കാണുന്നത്...

"എന്താ നീ ഒറ്റയ്ക്ക്? നിന്റെ കസിനും ബാക്കി ഉള്ള ഐറ്റംസും എന്ത്യേ?" ഋഷി അവളെ കണ്ട പടി ചോദിച്ചു.

"അവര് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പോയി. എനിക്ക് ഇവിടുന്നു കുറച്ചു നോട്ട്സ് വാങ്ങാൻ ഉണ്ട്." സിവിൽ ബ്ലോക്കിലേക്കു ചൂണ്ടി, മിക്കി പറഞ്ഞു.

"എന്നാ ശരി... നീ വാങ്ങിയിട്ട് വാ... ഞങ്ങൾ വെയിറ്റ് ചെയ്യാം..." ഋഷി തന്നെ ആണ് പറഞ്ഞത്.

"അല്ല... നിങ്ങൾ അങ്ങോട്ട് ചെല്ല്... ഞാൻ ഇത് വാങ്ങിയിട്ട് അങ്ങോട്ടേക്ക് വന്നേക്കാം." നിയക്ക് ഋഷിയോടു സംസാരിക്കാൻ, വീണ്ടും ഒരു അവസരം ഒരുക്കി കൊടുത്തുകൊണ്ട്, മിക്കി പറഞ്ഞു.

സിദ്ധുവിനോട് കണ്ണ് കൊണ്ട്, അവിടെ വച്ച് കാണാം എന്ന് പറഞ്ഞു, അവൾ തിരിഞ്ഞു നടന്നു.

പെട്ടന്ന് ഋഷി അവളെ വിളിച്ചു.

"എന്താ ഋഷിയെട്ടാ?"

"എടി... അതുണ്ടല്ലോ... പിന്നെ... അതായത്... ഈ... അതില്ലേ..." ഋഷി കിടന്നു പരുങ്ങി.

"ഇതെന്താ പതിവില്ലാതെ ഭയങ്കര തപ്പൽ...???" ഋഷിയുടെ ഇങ്ങനെത്തെ ഒരു ഭാവം ആദ്യമായാണ് മിക്കി കാണുന്നത്.

സിദ്ധു പുറകിൽ നിന്ന് ചിരിക്കുന്നുണ്ട്. ..

"പറ ഋഷിയേട്ടാ..." അവൻ ഒന്നും പറയാതെ നിക്കുന്നത് കണ്ടു, അവൾ ചോദിച്ചു.

"എടി... വേറെ ഒന്നും അല്ല... അന്ന് വിനയ നമ്മുടെ അവിയെ പ്രൊപ്പോസ് ചെയ്തില്ലേ? അത് പോലെ ഞാൻ നിന്റെ കസിൻനെ പ്രൊപ്പോസ് ചെയ്‌താൽ എങ്ങനെ ഉണ്ടാവും?"

മിക്കി ഒരു മിനിറ്റ് ഞെട്ടി നിന്നു...

അടുത്ത മിനിറ്റിൽ അവളുടെ മുഖത്തു നല്ല തെളിച്ചത്തിൽ ഒരു ചിരി വിരിഞ്ഞു.

"അളിയാ. .." അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് വിളിച്ചു...." അത് തകർക്കും. .. പക്ഷെ അത് പോലെ വേണ്ടാ. .. കുറച്ചു റൊമാന്റിക്‌ ആയി ചെയ്യാം... നമുക്ക് ഒക്കെ റെഡി ആക്കാം... ഇപ്പൊ അങ്ങോട്ട് ചെല്ല്... എന്നിട്ടു ചുമ്മാ നമ്മുടെ കൊച്ചിനോടും മിണ്ടിയും പറഞ്ഞും നില്ക്കു. .. പ്രൊപോസൽ നല്ലോണം ആലോചിച്ചു പ്ലാൻ ചെയ്തു റെഡി ആക്കാം. അല്ലെ കണ്ണേട്ടാ?" അവൾ സിദ്ധുവിനെ നോക്കി.

"അതൊക്കെ ഓക്കേ... പക്ഷെ വേഗം വേണം... ചെക്കൻ കയറു പൊട്ടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി. .. അവനു അവളെ നോക്കുമ്പോ സ്പാർക്ക് ഫീൽ ചെയ്യുന്നെന്ന്!" സിദ്ധാർഥ് ഋഷിയുടെ തോളിലേക്ക് കയ്യിട്ടു.

ഋഷി കാലു കൊണ്ട് കളം വരയ്ക്കുന്നുണ്ട്.

"അയ്യേ... ഈ ആറടി പൊക്കവും, ഇമ്മാതിരി ബോഡിയും വച്ച്, പഴയ ഷീലയ്ക്ക് പഠിക്കാതെ... മര്യാദയ്ക്ക് നിന്നേ..." അവൾ കൈ ചുരുട്ടി അവന്റെ വയറിനിട്ടു ഇടിച്ചു.

അവൻ വയറും തിരുമി നിൽക്കുമ്പോ അവൾ പറഞ്ഞു...

"എന്നാ സമയം കളയാതെ നിങ്ങൾ അങ്ങോട്ട് ചെല്ല്. ഞാൻ ഇപ്പൊ തന്നെ എത്തിയേക്കാം..." അവൾ അവരോടു ബൈ പറഞ്ഞു സിവിൽ ബ്ലോക്കിലേക്കു പോയി...

നോട്ട്സ് ഒക്കെ വാങ്ങി, വണ്ടിയും എടുത്തു, ഫോട്ടോസ്റ്റാറ്റ് ഷോപ്പിന്റെ ഓപ്പോസിറ്റ് എത്തിയപ്പോഴാണ്, അവൾ അത് കണ്ടത്....

ഒരു അമ്മുമ്മ, പൊട്ടിപ്പോയ പ്ലാസ്റ്റിക് ബാഗിലുള്ള സാധനങ്ങൾ, താഴെ നിന്ന് പെറുക്കി എടുക്കുകയാണ്. പച്ച കറികൾ ആണ്...

മിക്കി വേഗം തന്നെ സ്കൂട്ടി സൈഡ് ഒതുക്കി.

അവൾ ഓടി പോയി തൊട്ടടുത്തുള്ള കടയിൽ നിന്ന് ഒരു സഞ്ചി വാങ്ങി. തിരിച്ചു അമ്മുമ്മയുടെ അടുത്ത് വന്നു, എല്ലാം പെറുക്കി എടുക്കാൻ സഹായിച്ചു.

അപ്പുറത്തെ സൈഡിൽ നിന്ന് സിദ്ധുവും ഋഷിയും ഇത് കാണുന്നുണ്ടായിരുന്നു. അവർ രണ്ടു പേരും അവളുടെ പ്രവർത്തികൾ നോക്കി നിന്നു.

താഴെ വീണ പച്ചക്കറികൾ ഒക്കെ, അവൾ സഞ്ചിയിൽ ആക്കി കൊടുത്തു. അവരുടെ കയ്യിൽ പൊട്ടാതെ ഉണ്ടായിരുന്ന കവറും അവൾ എടുത്തു, സഞ്ചിയിലേക്കു വച്ചു.

"ഇനി സാധനങ്ങൾ വാങ്ങുമ്പോ ഈ ബാഗ് കൊണ്ട് പോയാൽ മതിട്ടോ... ഇത് പൊട്ടില്ല." അവൾ ചിരിയോടെ അവരെ നോക്കി പറഞ്ഞു.

അമ്മുമ്മ നന്ദിയോടെ അവളെ നോക്കി.

"അമ്മുമ്മയുടെ വീട് എവിടെയാ?"

"ഇവിടന്നു അടുത്ത സ്റ്റോപ്പിൽ ആണ്... ബസ് വരുന്നത് കണ്ടു വേഗം നടക്കാൻ നോക്കിയതാ... പ്ലാസ്റ്റിക് കൂടു പൊട്ടിപ്പോയി..." അവർ നല്ലോണം കിതയ്ക്കുന്നുണ്ടായിരുന്നു.

"അമ്മുമ്മ വാ..."

അവൾ അവരുടെ കയ്യും പിടിച്ചു അവിടെ തന്നെ ഉള്ള ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.

"അയ്യോ... ഓട്ടോയിൽ പോവാൻ എന്റെ കയ്യിൽ കാശ് ഇല്ല മോളെ... ഞാൻ ആ ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നോളാം. അഞ്ചു മിനിറ്റ് കൂടുമ്പോ ബസ് ഉണ്ട് ഇവിടെ നിന്ന്."

"അമ്മുമ്മടെ കയ്യിൽ കാശ് ഒന്നും വേണ്ട... എന്റെ കയ്യിൽ ഒരു സൂത്രം ഉണ്ട്... അമ്മുമ്മ വാ..." അവൾ അവരുടെ കയ്യും പിടിച്ചു നടന്നു.

ആദ്യം കണ്ട ഒരു ഓട്ടോയിൽ അവൾ അമ്മുമ്മയെ കയറ്റി ഇരുത്തി.

"അമ്മുമ്മ... എവിടെയാ പോവണ്ടേ എന്ന് പറഞ്ഞു കൊടുത്തേ ചേട്ടന്..."

"മോനെ... കുന്നുകുളങ്ങര ശിവ ക്ഷേത്രത്തിനു അടുത്തുള്ള പീടിക ഇല്ലേ... അവിടെയാണ്."

ഓട്ടോക്കാരൻ മനസ്സിലായത് പോലെ തലകുലുക്കി.

"എത്രയാ ചേട്ടാ അവിടെവരെ?" അവൾ ചോദിച്ചു.

"നാൽപ്പതു രൂപ." അയാൾ പറഞ്ഞു.

അവൾ ബാഗിൽ നിന്ന് കാശെടുത്തു അയാൾക്ക് കൊടുത്തു.

അമ്മുമ്മ നന്ദി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി.

ഓട്ടോ പോയതും, അവൾ തിരിച്ചു അവളുടെ വണ്ടിക്കു അടുത്തേക്ക് വന്നു. ഹെൽമെറ്റ് വയ്ക്കുമ്പോഴാണ്, അവൾ എതിർ വശത്തു, അവളെ നോക്കി ഇരിക്കുന്ന, സിദ്ധുവിനെയും, ഋഷിയെയും കണ്ടത്...

അവൾ അവർക്കു നേരെ കൈ വീശി.

ഋഷി അങ്ങോട്ടേക്ക് വരാൻ, കൈകൊണ്ടു കാണിച്ചു. അവന്റെ കയ്യിലിരുന്ന സിൽക്ക് അവളെ കാണിച്ചു കൊടുക്കാനും അവൾ മറന്നില്ല.

അവൾ ചിരിച്ചു കൊണ്ട്, ധാ വരുന്നു എന്ന് കാണിച്ചുകൊണ്ട്, സ്കൂട്ടി സ്റ്റാർട്ട് ചെയ്തത് മാത്രമേ അവൾക്കു അറിയൂ. ..

എന്തോ പുറകിൽ ശക്തിയായി ഇടിച്ചത് പോലെ... എന്താണ് പിന്നെ ഉണ്ടായത് എന്ന് വ്യക്തം അല്ല.

അവളുടെ ശരീരം വായുവിൽ ഉയർന്നു, നിലത്തേക്ക് വീഴുന്നത് അവൾ അറിഞ്ഞു.

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും, ശരീരം മുഴുവൻ നുറുങ്ങുന്ന വേദന... ആരൊക്കെയോ ഓടികൂടുന്നു... ഹെൽമെറ്റിന്റെ ഉയർത്തി വച്ചിരുന്ന ചില്ലിനു ഇടയിലൂടെ ഋഷി ഓടി വരുന്നത് അവൾ കണ്ടു...

സിദ്ധുവിനായി അവളുടെ കണ്ണുകൾ തേടി എങ്കിലും, കണ്പോളകളുടെ ഭാരം താങ്ങാൻ ആവാതെ അത് അടഞ്ഞു പോയി... ആരോ അവളുടെ തലയിൽ നിന്ന് ഹെൽമെറ്റ് വലിച്ചൂരി. എത്ര ശ്രമിച്ചിട്ടും അവൾക്കു കണ്ണുകൾ തുറക്കാൻ ആയില്ല.

അവൾക്കു ഏറ്റവും ഇഷ്ടമുള്ള ഒരു ഗന്ധം അവളെ പൊതിയുന്നത് അവൾ അറിഞ്ഞു... ആ കൈകൾ അവളെ കോരി എടുക്കുമ്പോൾ, ഇനി പേടിക്കാൻ ഒന്നും ഇല്ലാ എന്ന് അവളുടെ മനസ്സ് അവളോട് മന്ത്രിച്ചു.

ഒരു ആശ്വാസത്തോടെ, വളരെ ഉച്ചത്തിലും വേഗത്തിലും മിടിക്കുന്ന നെഞ്ചിലേക്ക് അവൾ തല ചായ്ച്ചു വച്ചു. ആ താരാട്ടിൽ ലയിച്ചു, ഒരു ചെറു പുഞ്ചിരിയോടെ, അഗാധമായ മയക്കത്തിലേക്ക് അവൾ വഴുതി വീഴുമ്പോൾ, ആ വിളി അവൾ കേൾക്കുന്നുണ്ടായിരുന്നു "പാറൂ..."

(തുടരും...)
 എലാവരും ലൈക്ക് ചെയ്യണേ അഭിപ്രായങ്ങൾ അറിയിക്കണേ

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top