രചന Aashna Aashi Binu Omanakkuttan
ശരീരത്തിലേക്ക് പറ്റിച്ചേർന്ന മാക്സിയുടെ മുകളിലൂടെ അവളുടെ ഇടുപ്പിലേക്ക് കൈ വച്ച് ചുണ്ടുകൾ ചെവിയോട് ചേർത്ത് വച്ച് അയാൾ അവളോട് പറഞ്ഞു
"കുറച്ച് ദിവസം വീട്ടിൽ പോയ് നിൽക്ക്...
ഇന്നും അമ്മയെന്നെ വിളിച്ചു എന്നാ അങ്ങോട്ടെന്ന് ചോദിച്ചോണ്ട്..."
"ഏട്ടനില്ലാതെ ഞാനെങ്ങോട്ടും പോകുന്നില്ല...."
"അയ്യടി വേറെങ്ങോട്ടും അല്ലല്ലോ നിന്റെ വീട്ടിലേക്കല്ലേ..."
"ഞാനിപ്പോ പോകണമെന്നെന്ത ഇത്ര വാശി..?"
"ടീ മോളുട്ടിനെയൊക്കെ അമ്മ കണ്ടിട്ട് എത്ര നാളായി..
ഫോണിൽ കാണുന്നപോലെ കണ്ടാൽ മതിയോ
പേരമക്കളെ കളിപ്പിക്കാനൊക്കെ അവർക്കുമില്ലേ ആഗ്രഹങ്ങൾ..."
"ഞാൻ രാവിലെ പോയേക്കാം നിങ്ങൾക്ക് സമാധാനം കിട്ടുലോ..."
"നിന്റടുത്ത് പറഞ്ഞിട്ട് കാര്യമില്ലല്ലോ...
അവളുടെ വയറ്റിലേക്ക് കൈ അമർത്തി പിടിച്ചു കുറേക്കൂടി ചേർന്ന് കിടന്നു..."
ഇരുവരും നിശബ്ദതയിലേക്ക്...
പുറത്ത് മഴ ശക്തിക്ക് പെയ്യുന്നുണ്ട്
ഇടിയുടെ ഒച്ചകേട്ട് ദേവുട്ടി ഞെട്ടിയുണർന്നു..
അവളെ അടുത്തേക്ക് ചേർത്ത് പിടിച്ച് മേഘ കൈകൊണ്ട് തട്ടിയുറക്കി....
റൂമിലെ ലൈറ്റ് ഓഫാക്കി എല്ലാരും നല്ല ഉറക്കത്തിലേക്ക്...
""""""""""""""""""""""""""""""""
നേരം പുലർന്നു..
രാവിലെ തന്നെ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴും മേഘയുടെ മുഖം കനത്ത് തടിച്ചു നിപ്പുണ്ടായിരുന്നു.
ഇന്നവൾ ഷൂവും സോക്‌സും എന്തിന് ഡ്രസ്സ് പോലും അയൺ ചെയ്ത് തന്നില്ല...
എങ്കിലും ഇറങ്ങാന്നേരം പിന്നിലൂടെ ചെന്ന് അരയിലൂടെ ചുറ്റിപ്പിടിച്ച് കവിളത്തൊരുമ്മ കൊടുക്കാൻ ഞാൻ മറന്നില്ല...
എത്ര വഴക്കിട്ടാലും ഉടനെ വന്നൊരുമ്മ കൊടുത്ത് പിണക്കമൊക്കെ മാറ്റിയേക്കണം എന്നായിരുന്നു ഞങ്ങളോരൊരുമിച്ചെടുത്ത തീരുമാനം..
ആ ഒര് ചുംബനം കാരണം ഒരുപാട് ചെറിയ പിണക്കങ്ങളിൽ നിന്നൊക്കെ പരമാവധി ഒഴിഞ്ഞുമാറാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട്.
പലർക്കും ഈഗോ പ്രശ്നം ആണല്ലോ തോറ്റു കൊടുക്കുക എന്നത് പക്ഷെ ഞങ്ങളുടെ കാര്യത്തിൽ തോൽവിയോ ജയമോ ഒന്നും തന്നെ ഇല്ല. ചുരുക്കം ചില പിണക്കങ്ങൾ പോലും നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചിരുന്നു.
"ടീ മോളെയും കൊണ്ട് നേരത്തെ പോണേ...
ഉച്ചകഴിഞ്ഞു മഴകാണും..."
"ഉം പോകാം...
അവള് പതിയെ മൂളിക്കേട്ടു...."
ബൈക്കിൽ കയറുമ്പോഴും അവള് പിന്നാലെ നടന്നെത്തി ഗേറ്റ് തുറന്നു...
"അതെ..
നമുക്ക് ഒരുമിച്ച്...."
"വാവേ ഏട്ടൻ പറഞ്ഞില്ലെ
ഇന്ന് ആ ഡോക്യുമെന്റ് കൊടുക്കണം രണ്ട് ദിവസം അതിന്റെ ഇൻക്വിറി കാണും അത് കഴിഞ്ഞു നേരെ അങ്ങോട്ട് വരുന്നു.."
"രണ്ട് ദിവസം എല്ലാരും കൂടെ അടിച്ചു പൊളിക്കുന്നു അതിന് ശേഷം നമ്മളിങ്ങ് പോരുന്നു..."
"അത് പോരെ..."
"ഉം മതി..."
സന്തോഷത്തോടെ അവളെന്നെ നോക്കി ചിരിച്ചു...
ചക്രങ്ങൾ ഉരുണ്ട് തുടങ്ങി...
ഗേറ്റിലേക്ക് കൈയ്യെടുത്ത് വച്ച് ഞാൻ പോകുംവരെ അവളെന്നെതന്നെ നോക്കി നിന്നു...
ജോലിത്തിരക്കിനിടയിൽ ഫോണൊന്നും എടുക്കാൻ നേരം കിട്ടിയതുമില്ല...
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോഴാണ് പിന്നെ ഫോൺ നോക്കുന്നത് അവളുടെ മിസ്ഡ് കാളുകൾ ധാരാളം വന്നിട്ടുണ്ട് വൈകിട്ടൊരു അങ്കം ഉറപ്പ്...
രാവിലെ തന്നെ എന്തെല്ലാം പറഞ്ഞു സോപ്പിട്ടിട്ടാണ് പറഞ്ഞുവിട്ടതെന്ന് എനിക്കെ അറിയൂ...
മുഖത്ത് അവൾക്കെന്നോടുള്ള സ്നേഹത്തിന്റെതാകും ഒര് പുഞ്ചിരി വിടർന്നു....
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മഴയും എന്നെ ചതിച്ചു....
ബസ്റ്റോപ്പുകൾ കടത്തിണ്ണകൾ... ചായക്കടകൾ അങ്ങനെ ഒരുവിധത്തിലാണ് വീട്ടിലെത്തിയത്.
ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയ് വന്നപ്പോഴേക്കും അമ്മ ഊണുമേശക്ക് മുകളിൽ ചോറെടുത്ത് വച്ചിരുന്നു.
ആകെയൊരു മൂഡോഫ് ആയിരുന്നു...
അവളും കൊച്ചുമില്ലെങ്കിൽ ഒരു ഉറക്കംതൂങ്ങിയ അവസ്ഥയാണ്...
"അമ്മ അവരെപ്പോഴാ പോയെ..."
"രാവിലെ പോയ്...
ചെന്നിട്ടെന്നെ വിളിച്ചാരുന്നു..
നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു..."
"ഹോ ഞാൻ നല്ല തിരക്കിലായിരുന്നു
ഫോണെടുക്കാൻ സമയം കിട്ടണ്ടേ..."
കൊച്ച് ബസിലിരുന്ന് ഛർദിയായിരുന്നെന്ന് പറഞ്ഞു.
"ഒറ്റക്കയത് കൊണ്ട് അവക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
നിനക്കവളെ അവിടെ കൊണ്ട് വിട്ടിട്ട് വന്നുടായിരുന്നോ...'
അമ്മയുടെ ചോദ്യം കേട്ട് ഞാനും വിഷമിതനായി
നാളെക്കഴിഞ്ഞു രണ്ട് ദിവസം അവധിയല്ലേ അതാ ഇന്നേ അങ്ങ് പോകാൻ പറഞ്ഞേ.
"രണ്ടുദിവസം ഞാനും അവിടെപ്പോയി നിന്ന അവക്ക് സന്തോഷകുന്ന് വച്ച ഇന്നേ അങ്ങ് പറഞ്ഞയച്ചത്...
വിളിച്ചില്ല വിളിക്കുമ്പോ കേൾക്കാം..."
അമ്മ ചിരിച്ചു .
"നിനക്കിനി വല്ലോം വേണോ.."
"വേണ്ട എടുത്ത് വച്ചോ.."
കൈകഴുകി റൂമിലേക്ക് കയറിയതും ഫോണെടുത്ത് അവളെ വിളിച്ചു....
തിളച്ച എണ്ണയിൽ അറിഞ്ഞോണ്ട് കയ്യിടുന്ന അവസ്ഥയായിരുന്നു
കാൾ അറ്റൻഡയെങ്കിലും നിശബ്ദമായിരുന്നു അവിടം....
എന്തുംവരട്ടേന്ന് കരുതി ഞാൻതന്നെ തുടങ്ങി ..
ഹലോ..
ടീ... മോൾക്കെങ്ങനെയുണ്ട്..
അവൾക്ക് വയ്യെന്ന് അമ്മ പറഞ്ഞു...
"ഓ ഇപ്പോഴേലും സമയം കിട്ടിയല്ലോ അച്ഛനന്യഷിക്കാൻ.."
പുള്ളിക്കാരി നല്ല ചൂടിലാണ്...
ഇനി എന്ത് പറഞ്ഞു ഞാനിതിനെ മയക്കും...
ആലോചിച്ച് നിക്കാൻ സമയമില്ല...
മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തുടർന്നു...
"ഹോസ്പിറ്റലിൽ കാണിച്ചോടി.."
"ഇല്ല..
യാത്ര ചെയ്തതിന്റെ യാ അതെങ്ങനെയാ കൊച്ചിനെ എങ്ങോട്ടും കൊണ്ടുപോകില്ലല്ലോ...
എന്നായാലും എനിക്ക് തന്നെയാ പണി..."
"ഓ സോറി..
തിരക്ക് നിനക്കറിയാലോ..
5.30 ന് ഓഫീസിൽ നിന്നിറങ്ങിയത ഇപ്പോഴാ വീട്ടിലെത്തുന്നെ എന്തൊരു മഴ..."
"നനഞ്ഞോ ഏട്ടാ..
പനി പിടിക്കാതെ നോക്കണേ
ആ രാസ്നാദി എടുത്ത് തലയിൽ പുരട്ടണേ..."
ഹാവു അവള് വീണു..
വല്ലാത്തോരു സന്തോഷം ആണ് അപ്പൊ തോന്നിയത്...
അതെ അമ്മയൊക്കെ എന്ത് പറയുന്നു...
"ഓ എന്ത് പറയാനാ സുഖയിട്ടിരിക്കുന്നു.
വന്നു കയറിയപ്പോഴേ നിങ്ങളെയാ ആദ്യം ചോദിച്ചേ..."
അതെങ്ങനെ എന്റെ കെട്ട്യോൻ കഴിഞ്ഞിട്ടേ എന്റെ വീട്ടിലും എനിക്ക് സ്ഥാനമുള്ളൂ..
മാരുമോനെന്ന് കേൾക്കുമ്പോഴേ ഇവിടുള്ളോരുടെ സന്തോഷം കാണണം...
"ഈ കുശുമ്പ് കളഞ്ഞാൽ എന്നെപ്പോലെ നിന്നേം അവിടുള്ളോര് സ്നേഹിക്കും..."
"ഓ സമ്മതിച്ചു ഞാൻ കുശുമ്പിയ.."
"അതെ ഇന്നേതു സാരിയ ചുറ്റികകൊണ്ട് പോയെ...?"
"ഏട്ടന്റെ ഫേവറേറ്റ് പിങ്ക് സാരി ല്ലേ...
പുതിയത്.."
"ഓ അതാണോ..
ഒരു പിക് എടുത്ത് എന്താ താരാഞ്ഞേ..?"
"അങ്ങനിപ്പോ പിക് കണ്ട് സുഖിക്കണ്ട ഇങ്ങ് വാ ചുറ്റിക്കാണിക്കാം"
"ഓ...
ഇവിടെ ഭയങ്കര തണുപ്പ്...
നീയുണ്ടായിരുന്നേൽ കുഞ്ഞിനെ അമ്മേടടുത്ത് കിടത്താരുന്നു...."
"അയ്യടാ..
അങ്ങനിപ്പോ മോൻ സുഖിക്കണ്ട.."
"എന്താടി..."
"വയ്യ മനുഷ്യ എനിക്കായ്..."
"മെൻസസായോ...?"
"ഓ ആയ്..."
"സാരമില്ല നിന്നെ കെട്ടിപ്പിടിച്ചു കിടക്കാരുന്നല്ലോ.. ."
"ഇന്നിനി എന്ത് ചെയ്യും...മോൻ..?"
നമ്മുടെ പുതപ്പ് നിറയെ നിന്റെ മണമല്ലേ എനിക്കത് മതി..
ഞാനത് കഴുകി പുതിയത് വിരിച്ചിട്ട വന്നേ...
ദുഷ്ടേ.....
നീ ഷർട്ട് കൊണ്ട് പോയില്ലേ..?
അത് പിന്നെ എടുക്കാതിരിക്കുമെന്ന് തോന്നുന്നുണ്ടോ..?
അകത്ത് അതാ ഇട്ടേക്കുന്നെ അമ്മ കണ്ടാൽ ഓടിക്കും...
നിന്റെ കഴുകാത്ത നൈറ്റി വല്ലോം കിടപ്പുണ്ടോ...?
എന്താ ഭയങ്കരയിട്ട് miss ചെയ്യുന്നോ എട്ടായി...
ഉം...
നിങ്ങള് പറഞ്ഞിട്ടല്ലേ..
ഞാനിന്ന് വരില്ലായിരുന്നല്ലോ...
സാരമില്ല ഇന്ന് ഇങ്ങനങ്ങ് പോട്ടെ...
എന്റെ മോളെന്തിയെ..?
ഉറക്കമായി അവൾ..
ശോ ഒരുമ്മ കൊടുക്കാൻ പറ്റിയില്ലല്ലോ...
എവിടെയാ അമ്മുമ്മേടെ കൂടെയാണോ ഉറക്കം..?
ഏയ് അല്ല വയ്യാത്തോണ്ട് പുള്ളിക്കാരി മൂഡോഫ് ആരുന്നു എന്റടുത്ത് കിടപ്പുണ്ട്..
അവക്കൊരുമ്മ കൊടുത്തേക്കെടി..
ആം കൊടുത്തുട്ടോ...
പിന്നെ...
കഴിച്ചോ എട്ടായി...?
ആം കഴിച്ചു...
എന്താ അവിടെ സ്പെഷ്യൽ...
ഞണ്ട് കറി...
പിന്നെ സാമ്പാർ തോരൻ ഇത്രേ....
കൊതിപ്പിക്കാതെ ഞാനും അങ്ങ് വന്നാൽ മതിയാരുന്നു...
അയ്യടാ എന്തായിരുന്നു ജാഡ
എട്ടായി കിടന്നോ..?
ഇല്ല..
അമ്മ എന്ത് പറഞ്ഞു ഞാനിങ്ങ് വന്നേന്..?
കൊച്ചുമോളെ കാണാത്തതിന്റ വിഷമത്തില കക്ഷി..
വയ്യെന്ന് കൂടി കേട്ടപ്പോൾ അമ്മക്ക്...
ഏയ് കുഴപ്പമൊന്നുല്ലന്ന് ഞാൻ പറഞ്ഞാരുന്നല്ലോ
ബസിൽ യാത്ര ചെയ്തതിന്റെയ...
എപ്പോഴും കൂടെ നടക്കില്ലേ അമ്മുമ്മേന്ന് വിളിച്ചിട്ട് അതിന്റെ വിഷമം കാണില്ലേ...
രണ്ട് ദിവസം കഴിഞ്ഞു വരുമെന്ന് പറഞ്ഞേക്ക് വിഷമിക്കണ്ടാന്ന്...
പറയാലോ......
എട്ടായി ഇല്ലാത്തോണ്ട് ഒരു രസമില്ലന്നെ
ഞാൻ പൊന്നിന്റെ കൂടെ ഇല്ലേ ഉറങ്ങിക്കോ ട്ടോ...
ആ ഏട്ടാ
അമ്മ പറയുവാണേ അവൾക്കിപ്പോ കെട്ട്യോനെ മതി ഞങ്ങളെയൊന്നും വേണ്ടന്ന്...
ശരിക്കും ഇതൊക്കെ കേൾക്കുമ്പോഴാ നിന്നോടിച്ചിരി സ്നേഹം കൂടുന്നെ...
എന്നെ അങ്ങ് സ്നേഹിച്ചു കൊല്ലുവാല്ലേ എന്റെ ഭാര്യ.....
അച്ചോടാ..
പൊന്നുമോൻ ഉറങ്ങുന്നില്ലേ...?
അതെ രാവിലെ എഴുന്നെക്കണ്ടേ..
ഞാൻ വിളിക്കാം...
ഉറങ്ങിക്കോ...
എടി ഒരുമ്മ താ.....
കെട്ടിപ്പിടിച്ചു ചക്കരയുമ്മ....
മതിയോ.. .?
ഉം മതി ഉറങ്ങിക്കോ. .
അതെ എനിക്കൊന്നുമില്ലേ....
Ummmmmmmmaaaaaaahhhh....
ഉറങ്ങിക്കോട്ടോ...
ഫോൺ കട്ടയി..
കല്യാണം കഴിക്കുമ്പോഴേലും ഇതൊക്കെ നിർത്തുമെന്ന ഞാൻ കരുതിയത്...
ഇതിപ്പോ കുറച്ചൂടെ കൂടിന്ന തോന്നുന്നേ ഈ കിന്നാരം.....
ഫോണിന് വരെ ഞങ്ങളുടെ പ്രണയത്തിനോട് കുശുമ്പ് തോന്നി തുടങ്ങി...
കല്യാണം കഴിഞ്ഞും പ്രണയിച്ചാൽ എന്താ കുഴപ്പം ല്ലേ...
അവളില്ലാതെ എനിക്ക് പറ്റില്ലെന്നേ...
ചില വീട്ടുവിശേഷങ്ങൾ...
രചന Aashna Aashi Binu Omanakkuttan
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...
https://www.instagram.com/valappottukal
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....