കലിപ്പൻ & കലിപ്പത്തി, ഭാഗം : 40

Valappottukal

കലിപ്പൻ & കലിപ്പത്തി, ഭാഗം : 40

ഏതാണ് മൂവി എന്നു പോലും അന്വേഷിക്കാതെയാണ് , ഋഷിയുടെയും അവിനാഷിന്റെയും ജഗത്തിന്റെയും കൂടെ തീയേറ്ററിൽ കയറി ഇരുന്നത് . ഒന്നും ശ്രദ്ധിക്കാതെ, ഫോണിൽ കുത്തി ഇരുന്ന അവനെ, റിഷബ് കയ്യിൽ പിടിച്ചു കുലുക്കിയപ്പോഴാണ് , അവൻ ഫോണിൽ നിന്ന് തല പൊക്കിയത്.

"എന്താടാ?"

"നീ ദേ അങ്ങോട്ടൊന്നു നോക്കിയേ!" തീയേറ്ററിന്റെ എൻട്രൻസിലേക്കു ചൂണ്ടിക്കാണിച്ചു റിഷബ് പറഞ്ഞു.

അങ്ങോട്ട് നോക്കിയതും, സിദ്ധുവിന്റെ മുഖത്തു ഏറെ നാൾക്കു ശേഷം തെളിഞ്ഞൊരു ചിരി വിരിഞ്ഞു.

സിനിമ ഹാളിലേക്ക് കയറി വരുന്ന അവന്റെ പാറു! കയ്യിൽ ഒരു വലിയ tub പോപ്‌കോർണും അത്രയും തന്നെ വലിയ ഒരു പെപ്സിയും. വരുന്നതേ പെപ്സിയും കുടിച്ചു കൊണ്ടാണ് വരവ്.

കാണാൻ നല്ല ലുക്ക് ആയിട്ടുണ്ട്.

"അയ്യടാ! അവന്റെ ചിരി നോക്കിയേ!" ജഗത്ത് പുച്ഛിച്ചു.

"എന്താണ് നിന്റെ മുഖത്തു ഒരു അവലക്ഷണം കെട്ട ലുക്ക്?" അവിനാശ് ആണ്.

"കുറച്ചു ദിവസായില്ലേ മോനെ, ഇവളേം നോക്കി ഇരിക്കുന്നു! നീ കണ്ടില്ലേ.. ദൈവം ആയിട്ട് തന്നെ ഇവളെ എന്റെ മുൻപിൽ കൊണ്ട് വന്നു നിർത്തിയത്. ഈ ചാൻസ് മിസ് ആക്കാൻ പാടില്ല. ഇന്ന് ഒരു കൊച്ചു ഡോസ് എങ്കിലും അവൾക്കു കൊടുത്തേ പറ്റൂ. ഇല്ലെങ്കിൽ, എനിക്ക് ഭാവിയിൽ അത് ദോഷം ചെയ്യും. "

"നീ എന്ത് ചെയ്യാൻ പോവുന്നു???" റിഷബ് പുരികം ഉയർത്തി.

"അതൊന്നും എനിക്ക് അറിയില്ല... പക്ഷെ ഞാൻ ഇന്ന് അവളെ പൊക്കും."

"അതിന്റെ നഖവും മുടിയും എങ്കിലും ബാക്കി വയ്ക്കുവോ?" ഋഷബവനെ ആക്കി ചിരിച്ചു.

"വെയിറ്റ്... ആൻഡ് വാച്ച്!!!"

"പണ്ടൊരു വെയിറ്റ് ആൻഡ് വാച്ച് പറഞ്ഞതിന്റെ തല വേദന നിനക്ക് എത്ര ദിവസ്സം ആണ് ഉണ്ടായിരുന്നത്... രണ്ടോ മൂന്നോ?" ഋഷബ് പുച്ഛത്തിന്റെ പൂച്ചെണ്ടുകൾ വാരി വിതറുകയാണ്...

പക്ഷെ ഇതിലൊന്നും പതറുന്നവൻ അല്ല മക്കളെ ഈ സിദ്ധാർഥ്!

ആ പുച്ഛം അതെ പടി ഒരു ചിരിയായി തിരിച്ചു കൊടുത്തിട്ടു, അവർക്കു മൂന്നു row മുന്നിൽ ഇരിന്നു, പെപ്സി കുടി ഇപ്പൊ നിർത്തിയാൽ, ആരെങ്കിലും അതെടുത്തോണ്ടു പോവും എന്ന് പേടി ഉള്ളത് പോലെ, മട മടാന്നു പറഞ്ഞു കുടിക്കുന്ന, അവന്റെ പാറുവിനെയും നോക്കി ഇരുന്നു.

ഇന്റർവെലിനു അവൾ പുറത്തേക്കിറങ്ങിയതും, ഋഷിയോട് പറഞ്ഞിട്ട് അവൻ അവളുടെ പുറകെ വിട്ടു.

അവന്റെ ടൈം അന്ന് നല്ല ബേസ്റ്റ് ടൈം ആയിരുന്നു. എല്ലാം അവന്റെ ഫേവറിൽ തന്നെ വർക്ക് ഔട്ട് ആയി. അല്ലെങ്കിൽ പിന്നെ എല്ലാവരും പോയി കഴിഞ്ഞിട്ട്, അവളെ ഒറ്റയ്ക്ക് അവനു അങ്ങനെ കിട്ടുവോ!!!

അവളെ തൂക്കി എടുത്തു, ആ സ്റ്റോർ റൂമിലേക്ക് കയറ്റുമ്പോ ചുമ്മാ ഒന്ന് പേടിപ്പിക്കണം എന്നെ ഉണ്ടായിരുന്നുള്ളു. പക്ഷെ അവളോട് അടുത്ത് നിൽക്കുന്ന പല നിമിഷങ്ങളിൽ അവനു അവനെ തന്നെ നഷ്ടം ആവുന്നത് പോലെ തോന്നി. അവളുടെ തുടുത്ത ചുണ്ടുകളും, പിടയ്ക്കുന്ന മിഴികളും, പലപ്പോഴും അവനെ അവളിലേക്ക്‌ കൂടുതൽ അടുപ്പിച്ചു.

പക്ഷെ പെണ്ണ് നല്ലോണം തന്നെ fight ചെയ്തു. നല്ലൊന്നാന്തരം ഒരു ചവിട്ടും, പിന്നെ ഒരു കടിയും. ശെരിക്കും കിട്ടി ബോധിച്ചു. ഷൂസ് ഇടാതെ, ചെരുപ്പ് ഇടാൻ തോന്നിയ നിമിഷത്തെ അവൻ അന്ന് നല്ലോണം ശപിച്ചു.

പക്ഷെ അവനെ പോലും ഞെട്ടിച്ചു കൊണ്ടാണ് ആ ചേട്ടൻ സ്റ്റോർ റൂമിലേക്ക് കയറി വന്നത്...

അവളുടെ നിൽപ്പ് കണ്ടപ്പോഴാണ് സത്യം പറഞ്ഞാൽ സിദ്ദുവിന് ബോധം വീണത്... അവളുടെ കയ്യിൽ നിന്ന് കിട്ടിയ രണ്ടാമത്തെ കടിയുടെ ദേഷ്യത്തിൽ ആണ് അപ്പൊ അങ്ങനെ ഒരു നമ്പർ ഇറക്കിയത്.

അവൾക്കിട്ടു ഒരു പണി! അത്രയേ ഉദ്ദേശിച്ചുള്ളു.

ഋഷിയും അവിനാശും അവനെ കാണാതെ പുറത്തു വന്നു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്ത് ചെല്ലുമ്പോ, എന്തോ യുദ്ധം ജയിച്ച ഫീലിംഗ് ആയിരുന്നു.

പക്ഷെ ചെയ്തത് എത്രത്തോളം ചീപ്പ് ആയി പോയി എന്നുള്ള വെളിപാട് ഉണ്ടായതു, വേറെ ഒരാള് അവളെ നോക്കി വൃത്തികേട് പറഞ്ഞപ്പോഴാണ്.

അവൾ അത് കേട്ടിട്ടില്ലെന്നു ഉറപ്പാണ്. പക്ഷെ അങ്ങേരുടെ നോട്ടം കണ്ടാൽ ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു, അവളെ എന്താവും വിളിച്ചിട്ടുണ്ടാവുക എന്ന്!

അപ്പൊ ഉള്ള അവളുടെ കണ്ണൊക്കെ നിറഞ്ഞുള്ള ഒരു നിൽപ്പ്... സിദ്ധുവിനു അവന്റെ ചങ്കു പൊടിയുന്നത് പോലെ തോന്നി.

അവൾ പുറത്തേക്കു പോവുന്നത് കണ്ടപ്പോഴും, ഇനി എന്താ ചെയ്യണ്ടത് എന്ന് അവനു വലിയ നിശ്ചയം ഇല്ലായിരുന്നു.

പക്ഷെ പോയ അതെ സ്പീഡിൽ അവൾ തിരിച്ചു വന്നു, സിനിമ ഹാളിലേക്ക് കയറിപ്പോയി. അതെ സ്പീഡിൽ തന്നെ വീണ്ടും തിരിച്ചിറങ്ങി, പുറത്തേക്കു സൂപ്പര്ഫാസ്റ്റ് പോലെ പോയി. പുറകെ അവളുടെ കൂടെ ഉണ്ടായിരുന്ന 3 വാലുകളും.

"അളിയാ, സംഭവം കയ്യിന്നു പോയിന്നാ തോന്നുന്നത്! അവൾക്കു നല്ലോണം കൊണ്ടിട്ടുണ്ട്. " അവൾ പോയ വഴിയിലേക്കും നോക്കി നിൽക്കുന്ന, സിദ്ധുവിനെ നോക്കി റിഷബ് പറഞ്ഞു.

"ഒന്നില്ലെങ്കിലും അവൾ ഒരു പെണ്ണല്ലേ! ഇങ്ങനെ ഒരു സിറ്റുവേഷനിൽ അവൾക്കു കൊണ്ടില്ലെങ്കിലേ അത്ഭുതം ഉള്ളു. എന്തേലും ഒന്ന് നീ ഇപ്പൊ ചെയ്തില്ലെങ്കിൽ, അവള് നിന്നെ ഇനി അടുപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല!"

സിദ്ധുവിനും അത് നേരാനെന്നു തോന്നി. അവൻ പുറത്തേക്കു പാഞ്ഞു.

എങ്ങോട്ടാണ് അവൾ പോയിരിക്കുക എന്ന് അറിയില്ലെങ്കിലും, അവന്റെ മനസ്സിൽ തോന്നിയത് അനുസരിച്ചു, അവൻ മെയിൻ എൻട്രൻസിലേക്കു ചെന്നു.

അവൻ ദൂരെ നിന്നെ കണ്ടു, അവന്റെ പാറു ഒരു ഓട്ടോയിൽ കയറി പോവുന്നത്. അവളുടെ ഫ്രണ്ടിനെ എങ്കിലും പിടിച്ചു കാര്യം പറയാം എന്ന് വിചാരിച്ചപ്പോൾ, സിദ്ധു വരുന്നത് കണ്ടതും, ചെകുത്താൻ കുരിശു കണ്ടത് പോലെ, അവളുടെ രണ്ടു ഫ്രണ്ട്സും ഒരു ഓട്ടോയിൽ കയറി പോയി!

ബൈക്ക് മാളിന്റെ പാർക്കിങ്ങിൽ ആയതു കാരണം, അവനു അവരുടെ പുറകെ ഫോള്ളോ ചെയ്തു പോയി, അവളെ കണ്ടു പിടിക്കാനും പറ്റിയില്ല.

അക്കെ മൊത്തം കയ്യിൽ നിന്ന് പോയ അവസ്ഥയിൽ, അവിടെ നിന്നാൽ വട്ടു പിടിക്കും എന്ന് തോന്നി, അവൻ അന്ന് തന്നെ കോഴിക്കോടിന് വിട്ടു.

അപ്രതീക്ഷിതം ആയി സിദ്ധാർത്ഥിനെ കണ്ടു, വീട്ടിലുള്ളവരും ഞെട്ടി.

പക്ഷെ ആ ഓജസ്സും തേജസ്സും ഇല്ലാത്ത ഗംഗയെ... അയ്യോ... അല്ല... സോറി! സിദ്ധുവിനെ കണ്ടപ്പോൾ, അവർക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചു.

അതുകൊണ്ടു തന്നെ ആണ്, സാധാരണ വീട്ടിൽ വന്നാൽ കുറേ നേരം എല്ലാവരും ആയി കത്തിവച്ചിരിക്കുന്ന മകൻ, കുറെ നേരം ആയും താഴേക്കു വരാത്തത് കൊണ്ട്, അവന്റെ അപ്പൻ ശങ്കർ അവനെയും തപ്പി മുകളിലേക്ക് പോയത്.

റൂമിൽ അവനെ കാണാഞ്ഞു, ശങ്കർ ടെറസിലേക്കു ചെന്നത്.

ചെല്ലുമ്പോ ഒരുമാതിരി ട്രെയിനിന്റെ engine പോലെ പുകച്ചു തള്ളിക്കൊണ്ടിരിക്കുവാണ് നായകൻ.

ശങ്കർ അവന്റെ അടുത്ത് വന്നത് പോലും അവൻ അറിഞ്ഞിട്ടില്ല.

ചെയറിൽ ചാരി, ആകാശത്തോട്ടു നോക്കി കിടപ്പാണ്!

ശങ്കർ അവന്റെ അടുത്തിട്ടുരുന്ന ചെയറിൽ ഇരുന്നു, അവന്റെ കയ്യിലിരുന്ന സിഗററ്റ് പൊക്കി എടുത്തു.

അപ്പോഴാണ് സിദ്ദുവിന് ബോധം വന്നത്.

"അച്ഛൻ ഇത് എപ്പോ വന്നു?"

"അതിനിവിടെ പ്രസക്തി ഇല്ല... നിന്റെ പ്രശ്നം എന്താണെന്ന് പറ!" ശങ്കർ ആ സിഗരറ്റിൽ നിന്ന് ഒരു പ്ഫ് എടുത്തു.

"ഒന്നുല്ല, അച്ഛാ! വെറുതെ ഇരുന്നതാ..." അവൻ ശങ്കറിന്റെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി താഴെ ഇട്ടു കെടുത്തി.

"എടാ കണ്ണാ... നിന്നെ സംസാരിക്കാൻ തൊട്ടു, നിനക്ക് ഇന്ന് അറിയാവുന്ന പല കള്ളത്തരങ്ങളും പഠിപ്പിച്ചു തന്നിട്ടുള്ളത് ഈ ഞാൻ ആണ്. നിന്റെ അച്ഛൻ... ആ എന്നോട് തന്നെ വേണോ ഈ ഒളിച്ചു കളി??? നീ കാര്യം പറ? കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ??? അതോ പുറത്താണോ ഇഷ്യൂ?"

"ഇത് അതല്ലച്ഛാ!!!"

അവൻ പിന്നെയും ഒന്നും മിണ്ടാതെ ഇരുന്നപ്പോ ശങ്കർ ചോദിച്ചു,"എന്താടാ... പെണ്ണ് കേസ് ആണോ ?"

സിദ്ദു ഞെട്ടി ശങ്കറിനെ നോക്കി.

"അപ്പൊ അത് തന്നെ! എന്താ സംഭവം? ആദ്യം നീ ഇത് പറ... സീരിയസ് ആണോ ടൈം പാസ് ആണോ? സീരിയസ് ആണെങ്കിൽ പറഞ്ഞാൽ മതി... ടൈം പാസ് ആണെങ്കിൽ എനിക്ക് ചിലപ്പോ നിന്നോടുള്ള മതിപ്പങ് പോവും! എനിക്കും ഒരു പെൺകൊച്ചു വീട്ടിൽ വളർന്നു വരുന്നതാണെ... അതായതു നിന്റെ പെങ്ങൾ! അത് കാരണം, എന്തൊക്കെ ആറാംപിറപ്പ് നീ കാണിച്ചാലും, അമ്മാതിരി പെണ്ണ് വിഷയത്തിൽ ഞാൻ നിന്നെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല."

"ഇത് സീരിയസ് ഒക്കെ തന്നെ ആണ് അച്ഛാ... പക്ഷെ... ഞാൻ... ഞാൻ ഒരു വലിയ മണ്ടത്തരം കാണിച്ചു." അവൻ കയ്യിലേക്ക് തല താങ്ങി ഇരുന്നു.

ശങ്കർ അവനു സംസാരിച്ചു തുടങ്ങാൻ ടൈം കൊടുത്തു...

സിദ്ധാർഥ് ശങ്കറിനോട് അവളെ ആദ്യം ആയി കണ്ട കാര്യം തൊട്ടു, തീയേറ്ററിൽ വച്ച് ഉണ്ടായ കാര്യം വരെ പറഞ്ഞു.

കുറച്ചു നേരത്തേക്ക് ശങ്കർ ഒന്നും മിണ്ടിയില്ല.

സിദ്ധാർഥ് ശങ്കറിനെ നോക്കി ഇരുന്നു.

"നീ ചെയ്തത് വളരെ മോശം ആയി പോയി. അതിൽ സംശയം ഒന്നും ഇല്ല. ഇനി ഇപ്പൊ അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ചെയ്യാൻ പറ്റുന്നത് സോറി പറയാം എന്നാണു. പക്ഷെ അത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. എനിക്ക് ആകെ ഒരു സൊല്യൂഷന് ആയി ഇതിനു തോന്നുന്നത്... പ്രശ്നം ചീത്തപ്പേരിന്റെ ആയ സ്ഥിതിക്ക്... ആ ചീത്തപ്പേരുണ്ടാക്കിയ നീ തന്നെ അവളെ അങ്ങ് കെട്ട്... അപ്പൊ പ്രശ്നം തീർന്നില്ലേ!"

ശങ്കർ ഒരു സിമ്പിൾ സൊല്യൂഷൻ പറഞ്ഞു കൊടുത്തു.

സിദ്ധാർഥ് കണ്ണും തള്ളി ഇരിപ്പുണ്ട്.

"എന്താ നിനക്ക് അവളെ കെട്ടണ്ടേ?" അവന്റെ ഇരിപ്പു കണ്ടു ശങ്കർ ചോദിച്ചു.

"കെട്ടണം!" അടുത്ത സെക്കൻഡിൽ അവന്റെ ഉത്തരം വന്നു.

"ആ അങ്ങനെ ആണെങ്കിൽ, എന്റെ മോൻ ആദ്യം ബിടെക് പാസ് ആവാൻ നോക്ക്. എന്നിട്ടു ഒരു ജോലി വാങ്ങുവോ, അല്ലെങ്കിൽ നമ്മുടെ ബിസിനസ് ഏറ്റെടുത്തു നടതുവോ വല്ലതും ചെയ്യ്... അങ്ങനെ സ്വന്തം കാലിൽ നിൽക്കാറാവുമ്പോ, നീ അവളേം വിളിച്ചോണ്ട്വന്നോ! അത് അല്ലെങ്കിൽ ഞങ്ങളേം കൂട്ടിക്കൊണ്ടു പോയി മാന്യമായി പെണ്ണ് ചോദിച്ചു, അവളെ എല്ലാവരുടെയും മുന്നിൽ വച്ച് താലികെട്ടി സ്വന്തമാക്കി ഇങ്ങോട്ടു കൊണ്ട് വാ.... നിന്റെ ഇഷ്ടം പോലെ... എന്തായാലും അവളെ ഞങ്ങളുടെ മരുമോളായി വിളക്ക് കൊടുത്ത് സ്വീകരിക്കാൻ, നിന്റെ അമ്മ മുൻപിൽ തന്നെ ഉണ്ടാവും. അവളുടെ കൂടെ തന്നെ ഈ ഞാനും... പോരെ?"

സിദ്ധാർഥ് അവന്റെ അച്ഛനെകെട്ടിപ്പിടിച്ചു.

ഇതും കണ്ടുകൊണ്ടാണ്, ശ്രീദേവിയും അപ്പുവും അങ്ങോട്ടേക്ക് വരുന്നത്...

"എന്താണ് അച്ഛനും മോനും കൂടെ ഒരു സ്നേഹപ്രകടനം?"

"ദേവി... നമ്മുടെ മോന് പ്രേമം മൂത്തു, അസ്ഥിക്ക് പിടിച്ചിരിക്കുവാ... നീ ഇത് വല്ലതും അറിയുന്നുണ്ടോ??" ശ്രീദേവിയുടെ തോളത്തേക്കു കൈ ഇട്ടുകൊണ്ട്, ശങ്കർ ചോദിച്ചു.

"അച്ഛന്റെ അല്ലെ മോൻ! ഇത്ര വൈകിയതെന്താണെന്നെ എനിക്ക് അത്ഭുതം ഉള്ളു." ശ്രീദേവി കിട്ടിയ ഗ്യാപ്പിൽ കെട്ടിയൊനിട്ടൊന്നു താങ്ങി.

"ഹേയ്... ഇവൻ എനിക്ക് നാണക്കേടുണ്ടാക്കും എന്നാണു തോന്നുന്നത്... 3 വര്ഷം ആയിട്ടും ഇപ്പോഴും one വേ ആയി തന്നെ ഇരിക്കുവാ... നോ ഡെവലപ്മെൻറ്സ്!"

"അതെന്താ ഏട്ടാ.. ചേച്ചി ഏട്ടനെ റിജെക്റ്റ് ചെയ്തോ? എങ്ങനെ ചെയ്യാതിരിക്കും!!! വല്ല മുരട്ടു സ്വഭാവവും എടുത്തു കാണും അതിന്റെ അടുത്ത്."

"ഡി ഡി! കളിക്കല്ലേ!" സിദ്ധു അപ്പുവിനെ നോക്കി കണ്ണുരുട്ടി കാണിച്ചു.

അപ്പു തിരിച്ചു ചുണ്ടു കോട്ടി.

"ഒന്ന് വെറുതെ ഇരുന്നേ പെണ്ണെ... അവനോട് വഴക്കിനു പോവാതെ... പറ കണ്ണാ... എന്താ പ്രശ്നം??" ശ്രീദേവി ചോദിച്ചു.

സിദ്ധാർഥ് വെറുതെ തല ചൊറിഞ്ഞു, അവരെ നോക്കി ചിരിച്ചു കാണിച്ചു.

"സംഭവബഹുലം ആണ് ദേവി, നമ്മുടെ മോന്റെ ലവ് സ്റ്റോറി! പെണ്ണ് ഇതുവരെ കാര്യം അറിഞ്ഞിട്ടില്ല! എന്തായാലും നീ വല്ല കളരിപ്പയറ്റും പഠിച്ചു വച്ചോ. .. നല്ലൊന്നാന്തരം ഒരു ഉണ്ണിയാർച്ച ആണ്, നമ്മുടെ ഭാവി മരുമകൾ!!!" ശങ്കർ സിദ്ധാർത്ഥിനെ ചിരിച്ചു.

"ചേച്ചിടെ ഫോട്ടോ ഒന്നും ഇല്ലേ, ഏട്ടാ?" അപ്പുവിന് ആകെ ആകാംഷ ആയി.

സിദ്ധാർഥ് ആദ്യം ഒന്ന് മടിച്ചെങ്കിലും, പിന്നെ ഫോൺ എടുത്തു, അവൻ അവളെ ആദ്യം ആയി കണ്ടപ്പോ എടുത്ത ഫോട്ടോസും വീഡിയോസും അവരെ കാണിച്ചു കൊടുത്തു.

അവളെ കണ്ടതും ശ്രീദേവിയുടെ മുഖം വിടർന്നു.

"നല്ല ഐശ്വര്യം ഉള്ള കുട്ടി."

"അതെ ഏട്ടാ... നല്ല ഭംഗി ഉണ്ട്... എനിക്കും ഇഷ്ടപ്പെട്ടു... എനിക്ക് ഈ ചേച്ചി മതി, എന്റെ ഏട്ടത്തി ആയിട്ട്."

ശങ്കറും തന്റെ അപ്പ്രൂവൽ, ഒരു തമ്ബസ് അപ്പ് ആയി കൊടുത്തു!

************************************************************************************************************************************

രണ്ടു ദിവസ്സം കഴിഞ്ഞിട്ടാണ് സിദ്ധാർഥ് തിരിച്ചു പോയത്.

അവളുടെ സ്കൂളിന്റെ മുന്നിൽ അവളെ കാണാൻ പോയിട്ട്, രണ്ടാമത്തെ തവണ ആണ് അവളെ ഒന്ന് കാണാൻ ആയതു. അന്ന് രണ്ടു കയ്യിലും സിപ് അപ്പും പിടിച്ചു അവനെ നോക്കി ഞെട്ടി നിൽക്കുന്ന പാറുവിനെ കണ്ടപ്പോ, കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്. അവളുടെ നിൽപ്പും മട്ടും ഭാവവും ഒക്കെ അത്ര ക്യൂട്ട് ആയിരുന്നു.

അടുത്തേക്ക് ചെന്നാൽ അവൾ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് അറിയാത്തതു കൊണ്ട്, അതിനു മുതിർന്നില്ല.

എത്ര ഒക്കെ പോവരുത് എന്ന് വച്ചാലും, പിന്നെയും അവളെ കാണാൻ, പലപ്പോഴും അവൻ അവിടെ പോയി. ഇടയ്ക്കു ഒറ്റയ്ക്കും... ഇടയ്ക്കു കൂട്ടുകാരെ ആരെയെങ്കിലും ഒക്കെ കൂട്ടിയും.

അവളെ ഒന്ന് കണ്ടാൽ മാത്രം മതി എന്നായിരുന്നു അവനു...

ഒരു പ്രത്യേക നോട്ടം ഉണ്ട് ഇടയ്ക്കു അവൾക്കു... എന്തൊക്കെയോ ആലോചിച്ചു, സ്ഥലകാല ബോധം ഇല്ലാതെ ഇങ്ങനെ അവനെ നോക്കി നിൽക്കും... പലപ്പോഴും ആലോചിച്ചിട്ടുണ്ട്... എന്താണ് ഈ പെണ്ണിന്റെ മനസ്സിൽ അപ്പൊ ആലോചിക്കുന്നുണ്ടാവുക എന്ന്!

പക്ഷെ ഒരിക്കൽ പോലും അവനോടു സംസാരിക്കാൻ അവൾ ചെന്നില്ല... കുറച്ചു നേരം അവനെ നോക്കി നിന്നിട്ടു, അവൾ കൂട്ടുകാരികളുടെ കൂടെ സൈക്കിളും എടുത്തു അങ്ങ് പോവും... അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ അവൻ അവളെയും നോക്കി നിൽക്കും...

അവളുടെ ക്ലാസ് കഴിഞ്ഞപ്പോൾ, പിന്നെ എങ്ങനെ കാണും എന്ന് അവനു ഒരു ഐഡിയ ഉണ്ടായിരുന്നില്ല.

വീണ്ടും അവനു ആ പഴയ ഇരിക്കപ്പൊറുതി ഇല്ലായ്‌മ വന്നു തുടങ്ങി. സ്കൂളും കൂടെ അടച്ച സ്ഥിതിക്ക് ഇനി അവളെ എന്ന് കാണുമെന്നോ, ഇനി എന്നെങ്കിലും കാണുമോ എന്നോ അറിയാതെ അവനു വട്ടു പിടിക്കുന്നത് പോലെ ആയി! എന്നെങ്കിലും അവളുടെ പുറകെ പോയി, അവളുടെ വീട് കണ്ടു പിടിക്കേണ്ടതായിരുന്നു!!! അങ്ങനെ ചെയ്യാൻ തോന്നാത്തതിന്, അവനു അവനോടു തന്നെ ദേഷ്യം തോന്നി.

ഇതിന്റെ അനുഭവിച്ചത്‌ മുഴുവൻ, അവന്റെ കൂട്ടുകാരും, അതിനേക്കാൾ കൂടുതൽ, അവനോടു ആയിടയ്ക്ക് മുട്ടാൻ ചെന്ന അവന്റെ ശത്രുക്കളും ആയിരുന്നു. അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഫ്രസ്ട്രേഷൻ ഒക്കെ തല്ലായും ചവിട്ടായും ഇടിയായും തെറിയായും, ജാതി മത ഭേദമന്യേ, എല്ലാവര്ക്കും കിട്ടിക്കൊണ്ടിരുന്നു.

മനസ്സ് ഒന്ന് തണുപ്പിക്കാൻ ആണ്, അവൻ ജഗ്ഗുവിനെയും കൂട്ടി അന്ന് അമ്പലത്തിൽ പോയത്.

അന്ന് കൃഷ്ണന്റെ നടയിൽ നിന്ന്, അവളെ ഒന്ന് കാണാൻ പറ്റണെ എന്ന് മനസ്സുരുകി തന്നെ അവൻ പ്രാർത്ഥിച്ചു.

അമ്പലത്തിൽ നിന്ന് ഇറങ്ങി, ജഗ്ഗുവും ആയി സംസാരിച്ചു ആലിന്റെ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന തിട്ടയിൽ ഇരിക്കുമ്പോഴാണ്, എന്ത് കൊണ്ടോ അവന്റെ മനസ്സ് അവനോടു അമ്പലത്തിന്റെ ഗേറ്റിനു അടുത്തേക്ക് നോക്കാൻ പറഞ്ഞത്.

അവൻ നോക്കിയപ്പോഴേക്കു ഒരു കാര് വന്നു ഗേറ്റിന്റെ മുൻപിൽ നിന്നു. അതിന്റെ ഉള്ളിൽ നിന്ന് ഇറങ്ങിയ, ആളെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു. അവന്റെ നോട്ടം കണ്ടു, ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ്, ജഗത്തും അവളെ കണ്ടത്.

ഒരു ദാവണി ഒക്കെ ഉടുത്തു, അവൾ ഒരു ദേവിയെ പോലെ നടന്നു വരുന്നത്, കണ്ണെടുക്കാൻ ആവാതെ നോക്കി നിൽക്കുകയാണ് സിദ്ധു... ഇപ്പോഴാണ് അവൾ ശരിക്കും ഒരു പാറു ആയതു... പാർവതി!

ഒരു താലി കയ്യിൽ ഉണ്ടായിരുന്നെങ്കിൽ, അപ്പോഴേ അത് അവളുടെ കഴുത്തിൽ കെട്ടി, അവളെ സ്വന്തം ആക്കിയേനെ അവൻ!

അവൻ വേഗം തന്നെ ഫോൺ എടുത്തു, അവളുടെ കുറെ ഫോട്ടോസ് എടുത്തു... അവളുടെ ഓരോ മൂവ്മെന്റ്സും അവൻ ക്യാമെറയിൽ പകർത്തി.

അവൾ അമ്പലത്തിനു അകത്തേക്ക് കയറിയതും, ജഗ്ഗു അവനോടു പറഞ്ഞു, "ഡാ. .. ചെല്ലടാ...!!!"

സിദ്ധാർഥ് പിന്നെ ഒട്ടും വൈകിച്ചില്ല. അവളുടെ പുറകെ തന്നെ അമ്പലത്തിലേക്ക് കയറി.

ആരും ഇല്ല അകത്തു അധികം... അവളുടെ പുറകിൽ തന്നെ ചെന്ന് നിന്നു... പെണ്ണ് കാര്യമായ എന്തോ പ്രാർത്ഥയിൽ ആണ്.

അവന്റെ നോട്ടം മുഴുവൻ അവളുടെ ചെവിയിൽ കിടക്കുന്ന ആ കൊച്ചു സ്റ്റഡിലേക്കു ആയിരുന്നു. അവളെ ചേർത്ത് പിടിച്ചു, അവളുടെ കാതിൽ ഒന്ന് കടിക്കാൻ ഉള്ളിൽ തല പൊക്കിയ ആഗ്രഹത്തെ കടിഞ്ഞാണിടാൻ ശ്രമിക്കുമ്പോഴാണ്, അവൾ തിരിഞ്ഞു നോക്കുന്നത്.

അവൾ മുഖത്തേക്ക് നോക്കുന്നതിനു മുന്നേ കണ്ണടച്ച് നിന്നു.

തന്നെ നോക്കി നിൽക്കുവാനെന്നു അറിഞ്ഞു, ഒന്ന് വിരട്ടാൻ ഓർ ഡയലോഗ് അടിച്ചു നോക്കി. പക്ഷെ എന്നിട്ടും അവൾ തിരിഞ്ഞില്ല എന്ന് തോന്നിയപ്പോഴാണ്, അവൻ കണ്ണ് തുറന്നു നോക്കിയത്.

ഭംഗിയായി എഴുതിയിരിക്കുന്ന അവളുടെ കണ്ണുകൾക്ക് എന്തോ കാന്തശക്തി ഉള്ളത് പോലെ!!!

അവൾ വേഗം തിരിഞ്ഞു, പ്രാർത്ഥിക്കാൻ തുടങ്ങി. അതിനു ശേഷം, അവൾ ഒരു ഓട്ടം ആയിരുന്നു.

അപ്പൊ പേടി ഉണ്ട്... അവൻ ചിരിച്ചു.

പ്രസാദവും വാങ്ങി, ഒന്നുകൂടെ വളം വച്ച്, പെണ്ണ് അമ്പലക്കുളത്തിലേക്കു പോവുന്നത് കണ്ടിട്ടാണ്, അവൻ പുറകെ ചെന്നത്...

അവളോട് ഇന്ന് മനസ്സ് തുറക്കണം എന്ന് ഒരു തോന്നൽ... അറ്റ് ലീസ്റ്റ് എന്തെങ്കിലും ഒന്ന് സംസാരിക്കണം... ഇല്ലെങ്കിൽ വല്ല ഭ്രാന്തും പിടിക്കും എന്ന് സിദ്ദുവിന് തോന്നി.

അമ്പലക്കുളത്തിന്റെ ഭംഗിയും ആസ്വദിച്ചു നിൽപ്പുണ്ട് ആള്...

സിദ്ധു പുറകിൽ എത്തിയത് മനസ്സിലാക്കി എന്നോണം, അവൾ തിരിഞ്ഞു, മുഖം ഉയർത്താതെ പോവാൻ തുടങ്ങി.

അപ്പൊ തോന്നിയ ഒരു ധൈര്യത്തിൽ അവൻ അവളുടെ കയ്യിൽ പിടിച്ചു, അവളുടെ പ്രസാദം എടുത്തു തൊട്ടു. ത്രിമധുരം കഴിക്കുമ്പോ, അവളുടെ കണ്ണും മിഴിച്ചുള്ള നിൽപ്പ് കണ്ടു ഒരു കുസൃതി തോന്നി ആണ് അവളുടെ വായിലേക്ക് ആ പ്രസാദം വച്ച് കൊടുത്തത്. പക്ഷെ അവളുടെ നനുത്തചുണ്ടിൽ കൈ മുട്ടിയതും, ആകെ ഒരു ഷോക്ക് അടിച്ച ഫീൽ ആയിരുന്നു.

അതിന്റെ ഒരു ഹാങ്ങോവറിൽ ആണ്, ഇല്ലാത്ത എട്ടുകാലിയെ കുറിച്ച് പറഞ്ഞു, അവളെ പേടിപ്പിച്ചു, നെഞ്ചിലേക്ക് ചേർത്തു പിടിച്ചത്. അവളിലെ ഗന്ധം അവനെ മത്തു പിടിപ്പിക്കുന്നത് അവൻ അറിഞ്ഞു.അപ്പോഴാണ്, കയ്യിൽ കുറച്ചു മുന്നേ തൊട്ട സിന്ദൂരത്തിന്റെ ബാക്കി കണ്ടത്...

പിന്നെ ഒന്നും നോക്കിയില്ല.... ആ കുങ്കുമം നേരെ അവളുടെ സിന്ദൂര രേഖയിലേക്കു പടർത്തി. ആ സിന്ദൂരവും ആയി അവൾ മുന്നിൽ നിൽക്കുമ്പോൾ, അവൾ ഇനി എനിക്ക് മാത്രം സ്വന്തം എന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

അവളുടെ സംസാരം കേട്ട്, അവളെ ഒന്നൂടെ ദേഷ്യം പിടിപ്പിക്കാൻ ആണ്, കുറച്ചു ഡയലോഗ് അടിച്ചത്. അതിനു പെണ്ണ് പിടിച്ചു കുളത്തിൽ തള്ളി ഇട്ടിട്ടു ഓടി.

ദേഷ്യത്തിൽ അവളെ വിളിച്ചപ്പോൾ, തിരിഞ്ഞു നോക്കി ഉള്ള അവളുടെ ഒരു ചിരി മതിയായിരുന്നു, ആ കുളത്തിലുള്ള വെള്ളത്തിനെക്കാൾവേഗത്തിൽ അവനെ തണുപ്പിക്കാൻ.

അല്പം കഴിഞ്ഞു അവനെയും തപ്പി ജഗത്ത് വരുമ്പോൾ, മൊത്തം നനഞ്ഞു കുളക്കടവിൽ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു സിദ്ധു!

"നീ പിന്നേം കുളിച്ചോ??? ഇതെന്താണളിയാ... ഒരു അവലക്ഷണം പിടിച്ച ചിരി! അവൾ രണ്ടു മിനിറ്റ് മുന്നേ ചിരിച്ചോണ്ട് കാറിൽ കയറി പോവുന്നത് കണ്ടല്ലോ!!! നീ അവളോട് ഇഷ്ടാണെന്നു വല്ലതും പറഞ്ഞാ?" അവന്റെ അടുത്ത് നിന്ന് അല്പം മാറി ഇരുന്നു കൊണ്ട്, ജഗ്ഗു ചോദിച്ചു.

"അതിലും അടിപൊളി ഒരു കാര്യം ചെയ്തു!" ഒരു കള്ള ചിരിയോടെ, അവന്റെ മുഖത്തേക്ക് നോക്കാതെ, സിദ്ധു പറഞ്ഞു.

"അതെന്തു??? ഡാ... കള്ള തെണ്ടി! നീ അവളെ കിസ് അടിച്ചാ? അതും അമ്പലത്തിൽ വച്ച്???" ജഗ്ഗുന്റെ കണ്ണ് ഇപ്പൊ മിഴിഞ്ഞു പുറത്തു ചാടും.

"ഹാഹാ... അതൊന്നും അല്ല... ഇത് അതുക്കും മേലെ!!!" അവൻ ജഗ്ഗുവിനെ സൈറ്റ് അടിച്ചു കാണിച്ചു.

"എന്താണെന്ന് പറഞ്ഞു തൊലയ്ക്കുന്നുണ്ടോ നീ?" ജഗത്തിന് ആകാംഷ...

"ഞാൻ..."

"നീ...???"

"അവളെ..."

"അവളെ....??? സസ്പെൻസ് ഇട്ടു കളിക്കാതെ പറയെടാ കോപ്പേ!"

"ഞാൻ അവളെ അങ്ങ് കെട്ടി!!!" സിദ്ദു കൂൾ ആയി പറഞ്ഞിട്ട് എഴുന്നേറ്റു.

"നീ അവളെ എന്തോന്നെന്നു?" ജഗ്ഗുവിന്റെ കണ്ണുകൾ വീണും ബുൾസ് ഐ പോലെ ആയിട്ടുണ്ട്.

"ഞാൻ അവൾടെ നെറുകയിൽ സിന്ദൂരം ഇട്ടു കൊടുത്തു, അവളെ അങ്ങ് എന്റെ ആക്കി എന്ന്!"

"എന്റെ പൊന്നളിയ... നിനക്ക് സീരിയസ് ആയിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ? നീ ഇത് വരെ അവളോട് നിന്റെ ഇഷ്ടം പോലും പറഞ്ഞിട്ടില്ല... എന്നിട്ടു അവൻ പോയി സിന്ദൂരം ഇട്ടു കൊടുത്തിട്ടു വന്നിരിക്കുന്നു. ഇതിനെ ആണ് നാട്ടിൽ നട്ടപ്പ്രാന്തു എന്ന് പറയുന്നത്."

"നാട്ടുകാര് എന്ത് വേണം എങ്കിലും വിളിച്ചോട്ടെ! എനിക്ക് ഭ്രാന്തു തന്നെയാ! അവളാണ് എന്റെ ഭ്രാന്ത്... അവൾ എന്റെ അടുത്ത് നിൽക്കുമ്പോ, ഞാൻ എന്താ ചെയ്യുന്നത് എന്ന് പോലും എനിക്ക് അറിയില്ല...she's my drug, man... and i am addicted!!! "
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top