കലിപ്പൻ & കലിപ്പത്തി, ഭാഗം : 35

Valappottukal


അവരൊക്കെ ഇറങ്ങിയതിനു ശേഷം ശ്രീദേവിയും അപ്പുവും ശങ്കറും ആയി മിക്കി കുറെ നേരം സംസാരിച്ചിരുന്നു. അവളുടെ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു ശ്രീദേവി.

കുറച്ചു കഴിഞ്ഞപ്പോൾ അപ്പു അവളെയും വിളിച്ചു കൊണ്ട് മൂവി കാണാൻ, മുകളിലെ മീഡിയ റൂമിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു.

മൂന്ന് സിംഗിൾ സീറ്റർ റിക്ലൈനേഴ്സ് ഫസ്റ്റ് row ഇൽ, സെക്കന്റ് row ഒരു സ്റ്റെപ് മുകളിൽ ആയി ഒരു ത്രീ സീറ്റർ റിക്ലൈനെർ സോഫയും ആണ് ആ റൂമിൽ ഉള്ളത്. ഫ്രണ്ടിൽ പ്രൊജക്ടർ സ്ക്രീൻ. ഹോം theatre സിസ്റ്റം ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ഒരു ഗ്രേ കളർ ആണ് ആ റൂമിൽ. സൗണ്ട് proofedഉം ആണ്.

കുറച്ചു നേരം ഇരുന്നു തപ്പിയിട്ടു, അവർ conjuring 2 കാണാൻ തീരുമാനിച്ചു. മൂവി പ്ലേ ചെയ്യുന്നതിന് മുന്നേ ആണ് മിക്കി ഒരു കാര്യം ഓർത്തത്...

"അപ്പു... നീ എങ്ങനെയാ എന്റെ ഫ്രഷേഴ്‌സ് ഡേ ലെ ഡാൻസ് കണ്ടേ?"

"അതൊക്കെ ഞാൻ കണ്ടു." അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

"ഹാ... പറ... എങ്ങനെയാ കണ്ടേ?"

"ഞാൻ അതിന്റെ വീഡിയോ കണ്ടു..."

"അതെനിക്ക് മനസ്സിലായി. അല്ലാതെ നേരിട്ട് കാണാൻ നീ അവിടെ ഇല്ലായിരുന്നു എന്ന് എനിക്ക് അറിയില്ലേ! വീഡിയോ എങ്ങനെ കണ്ടു എന്ന്!!!"

"വീഡിയോ കാണാൻ ഇപ്പൊ വേറെ എങ്ങനാ! ഏട്ടന്റെ ഫോണിൽ ഉണ്ടായിരുന്നു"

മിക്കിക്കു ആകെ കൺഫ്യൂഷൻ ആയി.

'അതെങ്ങനെയാ കലിപ്പന്റെ ഫോണിൽ വീഡിയോ ഉണ്ടാവുന്നത്!!! അങ്ങേരു അന്ന് സ്റ്റേജിലെക്കു പോലും നോക്കുന്നുണ്ടായിരുന്നില്ലല്ലോ!!?! ഇനി വേറെ ആരെങ്കിലും എടുത്ത വീഡിയോ ഇങ്ങേർക്ക് കിട്ടിയതാകുവോ?' മിക്കിയുടെ ചിന്തകൾ എവറസ്റ്റ് കയറാൻ തുടങ്ങിയപ്പോൾ, അപ്പു അവളെ വലിച്ചു താഴെ ഇട്ടു, "എന്താ ചേച്ചി ഈ ആലോചിക്കുന്നേ?"

"നിന്റെ ഏട്ടന്റെ കയ്യിൽ ആ വീഡിയോ എങ്ങനെ വന്നു എന്ന് ആലോചിക്കുവായിരുന്നു."

അവളുടെ മുഖത്തു വീണ്ടും ചിരി,"അപ്പൊ ഏട്ടന്റെ ഫോൺ കണ്ടാൽ ചേച്ചി ഞെട്ടുല്ലോ!!!"

മിക്കിയുടെ മുഖത്തു വീണ്ടും ഞെട്ടൽ. ഇനി മതിട്ടോ... അവൾ കുറെ ആയി ഇന്ന് ഞെട്ടുന്നു. ഇനി നാളെ!!!

"അതെന്താ, അപ്പു? എന്താ നിന്റെ ഏട്ടന്റെ ഫോണില്?" മിക്കി അപ്പുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

"ചേച്ചി തനിയെ കണ്ടുപിടിക്കു! ഞാൻ പറയില്ല. ഏട്ടൻ എന്നെ കൊല്ലും. ഇപ്പൊ തന്നെ പോവുന്നതിനു മുന്നേ എന്റെ ചെവി പിടിച്ചു തിരിച്ചിട്ടാ പോയെ."

"എന്തിനു?" അല്ലെങ്കിൽ ആ ചോദ്യത്തിന് ഇവിടെ വല്യ അർത്ഥം ഇല്ല. അങ്ങേരു എന്ത് ചെയ്തു എന്ന് മാത്രേ ചോദിക്കേണ്ടതുള്ളൂ! എന്തിനു ചെയ്തു എന്നുള്ളത് പണ്ടേ ഒരു വലിയ question മാർക്ക് ആണല്ലോ!

"ഞാൻ ആവശ്യം ഇല്ലാതെ സംസാരിച്ചതിനും... ഇനി അങ്ങനെ സംസാരിക്കാതിരിക്കാനും."

മിക്കിക്കു വീണ്ടും കിളി പോയി.

"ആവശ്യം ഇല്ലാതെ നീ എന്ത് സംസാരിച്ചു, അപ്പു?"

"ആവോ! അതൊക്കെ ഏട്ടനേ അറിയൂ... എനിക്ക് ഒരു ഐഡിയ ഇല്ല."

"എന്നാലും നിന്റെ ഏട്ടന്റെ ഫോണിൽ എന്താ ഉള്ളത്?" മിക്കി ആകാംഷയുടെ കൊടുമുടിയിൽ ആണ്.

"എന്റെ പൊന്നു ചേച്ചി... എന്നെ കൊലക്കു കൊടുക്കരുത്. ഒരു കാര്യം ചെയ്യൂ... ചേച്ചി തന്നെ ഏട്ടന്റെ ഫോൺ എടുത്തു നോക്ക്. നാളെ ഏട്ടൻ, ഒരു 11 ഒക്കെ കഴിയുമ്പോ ജിമ്മിൽ പോവും. ഫോൺ എടുക്കാറില്ല. ചേച്ചി, അപ്പൊ എടുത്തു നോക്കിയാൽ മതി. പിന്നെ, ഞാൻ ആണ് ഇത് പറഞ്ഞെ എന്ന് ഏട്ടനോട് പറയല്ലേ! എന്നെ കൊല്ലും ആ പിശാശു!"

പെങ്ങൾക്കും നല്ല അഭിപ്രായം ആണല്ലോ!

പിന്നെ അവർ മൂവി പ്ലേ ചെയ്തു. ആദ്യം ഫ്രണ്ടിൽ തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കു ഇരുന്നിരുന്ന രണ്ടു പേരും, ഒറ്റ സീറ്റിലേക്ക് മാറാൻ അധികം ടൈം ഒന്നും വേണ്ടി വന്നില്ല. .. ഏകദേശം ഒരു പത്തു മിനിറ്റ്. കാണുന്നതിനേക്കാൾ കൂടുതൽ, കേട്ടാൽ പേടി വരുന്ന ഐറ്റം ആണല്ലോ ഈ സിനിമ! അതും surround സിസ്റ്റം കൂടെ ഉണ്ടെങ്കിൽ, പല ഭാഗത്തു നിന്നും പ്രേതം വരുന്നത് പോലെ ഒരു ഫീലിംഗ് ഉണ്ടാവുല്ലോ!

അങ്ങനെ ഒരേ ബ്ലാങ്കറ്റിൽ പുതച്ചു മൂടി, അടുത്തിരിക്കുന്ന ലെയ്സിന്റെ പാക്കറ്റ് എടുക്കാൻ പോലും കൈ ബ്ലാങ്കറ്റിനു പുറത്തേക്കിടാൻ ധൈര്യം ഇല്ലാതെ... എന്തിനധികം കണ്ണ് പോലും ചിമ്മാൻ ധൈര്യം ഇല്ലാതെ, അവർ ആ മൂവിയിലേക്കു ഇറങ്ങി ചെന്ന് കണ്ടോണ്ടിരിക്കുമ്പോഴാണ്, ഒരു സാധനം അവരുടെ മേലെ "ടപ്പോ" ന്നും പറഞ്ഞു വീഴുന്നത്.

പിന്നെ കേട്ട കീറ്റൽ സിനിമയിലെ അല്ലായിരുന്നു. ഒരു നിമിഷം ആ മൂവിയിലെ ഹീറോയിനിനു നാണക്കേണ്ടതുണ്ടാക്കും വിധം, ആ ശബ്ദ ശകലം അവിടെ ഉണ്ടാക്കിയത് മിക്കിയും അപ്പുവും കൂടെ ആയിരുന്നു. അവരിപ്പോ ചെയറിൽ ഇല്ല. പരസ്പരം കെട്ടിപ്പിടിച്ചു ചാടി എഴുനേറ്റു ഒരു മൂലയ്ക്ക് നിൽപ്പുണ്ട്. എങ്ങനെ അവിടെ എത്തി എന്ന് രണ്ടിനും ഒരു ഐഡിയ ഇല്ല! സൊ ആരും ചോദിച്ചു മെനക്കെടേണ്ട!

ഒരു പൊട്ടിച്ചിരി കേട്ടിട്ടാണ്, അവർ രണ്ടു പേരും കണ്ണ് തുറക്കുന്നത്. അവിടെ കിടന്നു ചിരിച്ചു മറിയുന്ന ആളെ കണ്ടതും രണ്ടു പേരുടെയും മുഖം വലിഞ്ഞു മുറുകി. അവരുടെ ദേഹത്തേക്ക് ആ കാലമാടൻ കുഷ്യൻ വലിച്ചെറിഞ്ഞതാണ്.

രണ്ടു പേരും തമ്മിൽ ഒന്ന് നോക്കി. പിന്നെ അറ്റാക്ക് ആയിരുന്നു.

സിദ്ധാർത്ഥിന് നേരെ പറന്നു വന്ന സാധനങ്ങൾ എന്തൊക്കെ ആണെന്ന് അവനു പോലും മനസ്സിലായില്ല.

ബ്ലാന്കെറ്റ്, അവൻ അവർക്കു നേരെ എറിഞ്ഞ ക്യൂഷൻ, വേറെ ഒരു ക്യൂഷൻ, അതും അല്ലാത്തൊരു ക്യൂഷ്യൻ, റിമോട്ട്, സൗണ്ട് സിസ്റ്റത്തിന്റെ റിമോട്ട്, പ്രോജെക്ടറിന്റെ റിമോട്ട്, ലെയ്സിന്റെ പാക്കറ്റ്, എറിയാനുള്ള സാധനങ്ങൾ കഴിഞ്ഞപ്പോ, പിന്നെ രണ്ടു സൈഡിൽ നിന്നും അടിയും ചവിട്ടും ആയി, അവനെ സോഫയിലേക്ക് മറിച്ചിട്ടു.

"ഡീ! സോറി! മതി... നിർത്തു..."

"ഇല്ല... നീ ഞങ്ങളെ പേടിപ്പിക്കും അല്ലെ, പന്ന ഏട്ടാ..." അപ്പു ആണ്! ആ വാലക് ഇവളുടെ ദേഹത്തെങ്ങാൻ കയറിയോ എന്തോ!

മിക്കി പതിയെ കീഴടങ്ങി, സോഫയിലേക്ക് ചാഞ്ഞു.

ചേട്ടനും അനിയത്തിയും നിലത്തു കിടന്നു ഗുസ്തിയിൽ ആണ് ഇപ്പോഴും.

അവസാനം, ആ കൊച്ചിനെ അവൻ ചവിട്ടി പിഴിഞ്ഞ് എടുക്കും എന്നുള്ള പരുവം ആയപ്പോ, മിക്കി വീണ്ടും ഇടപെട്ടു.

ഏറ്റവും താഴെ അപ്പു. അപ്പുവിന്റെ മേലെ സിദ്ധാർഥ്. അവന്റെം മേലെ മിക്കി. അതാണ് ഇപ്പോഴത്തെ ഓരോരുത്തരുടെയും പൊസിഷൻ.

അപ്പുവിന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു വച്ചിരിക്കുകയാണ് സിദ്ധാർഥ്. അവൾ അവന്റെ കൈ വിടുവിപ്പിക്കാനും, അവനെ കടിക്കാനും ഒക്കെ നോക്കുന്നുണ്ട്. ഒരു രക്ഷയില്ല.

സിദ്ധാർത്ഥിന്റെ ഇക്കിളി ഇട്ടു വീടീപ്പിക്കാൻ ഉള്ള അറ്റെംപ്റ്റിൽ ആണ് മിക്കി. പക്ഷെ, അങ്ങ് ഏക്കുന്നില്ല.

"ചേച്ചി... ഹെല്പ് മി!!!" അപ്പുവിന്റെ ദീനരോധനം ആ മുറിയിൽ എക്കോ അടിച്ചു.

പിന്നെ ഒന്നും നോക്കിയില്ല. അവന്റെ ഷോൾഡറിൽ തന്നെ നല്ല ഒന്നാന്തരം കടി അങ്ങ് വച്ച് കൊടുത്തു. അത് ഏറ്റു. അവൻ അപ്പുവിന്റെ മേലുള്ള പിടി വിട്ടു, മിക്കിയുടെ കയ്യിൽ പിടിച്ചു വലിച്ചു, അവന്റെ മേലെന്നു താഴേക്കിട്ടു. കിട്ടിയ ഗാപ്പിൽ അപ്പു താഴേന്നു ചാടി എഴുന്നേറ്റു. മിക്കിയും.

"നീ പട്ടീടെ ജന്മം വല്ലതും ആണോ? എന്തൊരു കടി ആണ്!" സിദ്ധാർഥ് ഷോൾഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"ഞങ്ങളോടു കളിച്ചാൽ അങ്ങനെ ഇരിക്കും." മിക്കിയും അപ്പുവും ഹൈ ഫൈവ് കൊടുത്തു.

അപ്പു മിക്കിയെ കെട്ടിപ്പിടിച്ചു, "എന്നും ഈ ഏട്ടനാണ് എന്നെ തോൽപ്പിക്കുന്നത്! ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇവനെ ഞാൻ തോൽപ്പിക്കുന്നെ! അതും ചേച്ചി കാരണം. താങ്ക് യൂ സോ much, ചേച്ചി!" അപ്പു അവളെ നോക്കി ചിരിച്ചു, അവൾ തിരിച്ചും. സിദ്ധാർഥ് അപ്പോഴും ഷോൾഡറും തടവി നില്പ്പ്പാണ്.

"ഞാൻ വെള്ളം എടുത്തിട്ട് വരാം ചേച്ചി..." അപ്പു അവിടെ ഇരുന്ന ബോട്ടിലും എടുത്തു പുറത്തേക്കു പോയി.

അവൾ ഇറങ്ങിക്കഴിഞ്ഞാണ്, മിക്കി താൻ സിദ്ധാർഥും ആയി ഒറ്റയ്ക്കാണ് ഇപ്പൊ ആ മുറിയിൽ ഉള്ളത് എന്നുള്ള നഗ്ന സത്യം മനസ്സിലാക്കുന്നത്.

അവൻ അത് പണ്ടേ മനസ്സിലാക്കി എന്നുള്ളത്, അവന്റെ മുഖത്തുള്ള ആ ചിരി കണ്ടപ്പോൾ അവൾക്കു മനസ്സിലായി.

അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു, ഒന്നും അറിയാത്തതു പോലെ, ഡോറിന്റെ അടുത്തേക്ക് നടന്നു.

എന്തിനാണ് ഇമ്മാതിരി പ്രഹസനങ്ങൾ ഒക്കെ! അങ്ങനെ ഇപ്പൊ അവനെ കടിച്ചിട്ടു, ചുമ്മ അവളെ പോവാൻ അവൻ വിടും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ?

അവനെ നേരെ ചെന്ന് അവളെ, അവനു പുറം തിരിച്ചു, മതിലിലേക്കു ചേർത്തു നിർത്തി, അവളുടെ മുടി വകഞ്ഞു ഒരു സൈഡിലേക്ക് മാറ്റി. ഒരു കടി പ്രതീക്ഷിച്ചു, കണ്ണും അടച്ചു നിന്ന അവൾക്കു പക്ഷെ അവൻ കൊടുത്തതു ഒരു hickey ആണ്... കഴുത്തിന് പുറകിൽ....

അവൾക്കു മനസ്സിലായിട്ടില്ല അവൻ എന്താ ചെയ്തേ എന്ന്. അവൻ അവളിൽ നിന്ന് അല്പം അകന്നതും, അവൾ തിരിഞ്ഞു, ഒന്നും മനസിലാവാതെ അവനെ നോക്കി.

"എന്തേ?"

"എന്താ ഇപ്പൊ ചെയ്തേ?"

"അത് കുറച്ചു കഴിയുമ്പോ അവിടെ തെളിഞ്ഞു വരുമ്പോ അറിഞ്ഞോളും... എന്താണെന്ന്!" അവൻ ചുണ്ടു ഒന്ന് തുടച്ചിട്ട് പറഞ്ഞു.

"എന്തുവാ???"

"നീ എനിക്ക് തന്ന ബൈറ്റിനു പകരം, എന്റെ വക ഒരു ലവ് ബൈറ്റ്! ഇപ്പൊ കത്തിയോ?"

"അയ്യോ! അത് പാടാവില്ലേ?" അവളുടെ കണ്ണ് മിഴിഞ്ഞു.

"ആവും! പക്ഷെ എനിക്ക് അല്ല... നിനക്ക്!" അവന്റെ മുഖത്തു ഈയിടെ ആയി കണ്ടു വരുന്ന കുരുത്തംകെട്ട ചിരി വിരിഞ്ഞു.

"ദുഷ്ടാ!" അവൾ അവനെ തള്ളിമാറ്റി.

അവൻ എന്തോ പറയാൻ വന്നപ്പോഴേക്കും അപ്പു വെള്ളവും ആയി റൂമിലേക്ക് കയറി വന്നു.

അപ്പുവിന്റെ തലയ്ക്കിട്ടൊന്നു കൊട്ടിയിട്ടു , അവൻ ഒരു ചെയറിലേക്കു ഇരുന്നു മൂവി പ്ലേ ചെയ്തു. അപ്പുവും മിക്കിയും വേറെ ഒരെണ്ണത്തിലേക്കും.

പലപ്പോഴും, പേടിച്ചിട്ടു സ്‌ക്രീനിൽനിന്നു കണ്ണ് മാറ്റുന്ന മിക്കി കണ്ടത്, അവളെ തന്നെ നോക്കി ഇരിക്കുന്ന സിദ്ധാർത്ഥിനെ ആണ്. അത് കാരണം തന്നെ, അവളുടെ ശ്രദ്ധ പലപ്പോഴും മൂവിയെക്കാൾ കൂടുതൽ, അവനിൽ ആയിരുന്നു.

*********************************************************************************************************************************

രാവിലെ മിക്കിയുടെ ഫോണിന്റെ ബെൽ കേട്ടിട്ടാണ് അവൾ എഴുന്നേറ്റത്... കണ്ണ് തുറക്കാതെ, തപ്പി തപ്പി അവൾ ഫോൺ കണ്ടു പിടിച്ചു, എടുത്തു ചെവിയിലേക്ക് വച്ചു.

"ഹലോ..." ഉറക്കപ്പിച്ച ഒരെണ്ണം.

"മിയാ നീ എഴുന്നേറ്റില്ലേ ഇതുവരെ??? ഇന്നലെ 'അമ്മ എന്താ മോളൂ പറഞ്ഞേ... സമയം ഏഴര ആയി. നീ എഴുന്നേറ്റു ചെന്നേ പുറത്തേക്കു! പിന്നെ കുളിച്ചിട്ടു പോവാൻ മറക്കരുത്. .. കേട്ടല്ലോ???"

മീരയുടെ ഉപദേശത്തിന് ഇടയ്ക്കു, മിക്കി ബെഡിൽ എഴുന്നേറ്റിരുന്നു.

"മിയാ... ഞാൻ പത്തു മിനിറ്റ് കഴിഞ്ഞു വീണ്ടും വിളിക്കും. അപ്പോഴും നീ എഴുന്നേറ്റിട്ടില്ലെങ്കിൽ, എനിക്ക് നല്ല ദേഷ്യം വരും."

"എഴുന്നേറ്റമ്മ!!! എന്റെ ബോഡി ഒന്ന് അഡ്ജസ്റ്റ് ആയിക്കോട്ടെ!"

"ഹ്മ്മ്മ് ശെരി! പത്തു മിനുറ്റിൽ ഞാൻ വിളിക്കുമ്പോ, നീ പല്ലെങ്കിലും തേച്ചിട്ടുണ്ടാവണം. ഇല്ലെങ്കിൽ നിനക്ക് ഈ മാസം പോക്കറ്റ് മണി ഇല്ല! കേട്ടല്ലോ?"

"അങ്ങനെത്തെ ക്രൂരമായ തീരുമാനങ്ങൾ ഒന്നും എടുക്കാതെ മീരമ്മോ! ഞാൻ എഴുന്നേൽക്കുവാ..."

ഫോണും കട്ട് ചെയ്തു, മിക്കി പോയി ഫ്രഷ് ആയി വരുമ്പോ, അപ്പു കണ്ണും തിരുമി ഇരിപ്പുണ്ട്.

ഇന്നലെ മൂവിയുടെ ഹാങ്ങ് ഓവറിൽ, ഒറ്റയ്ക്ക് കിടക്കാൻ പേടി ആയിട്ടു, രണ്ടു പേരും ഒരുമിച്ചാണ് കിടന്നതു.

"ചേച്ചി എന്നും ഇത്ര രാവിലെ എഴുന്നേൽക്കുവോ?" അപ്പുവിന് അത്ഭുതം

"ഇടയ്ക്കൊക്കെ!" സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പത്തു മാണിയെ വെളുപ്പാങ്കാലം എന്ന് വിളിക്കുന്ന മിക്കി ചെറുതായൊന്നു തള്ളി.

"ആ അപ്പു... എടാ എന്റെ കയ്യിൽ മാറാൻ ഡ്രസ്സ് ഇല്ല... ഇന്നലെ വാങ്ങിയത് ആണ് രാത്രി ഇട്ടേ... എനിക്ക് ഒരു ഡ്രസ്സ് താരാവോ ഇടാൻ?"

"പിന്നെന്താ! ചേച്ചി വാ!" അപ്പു ബെഡിൽ നിന്ന് ചാടി ഇറങ്ങി, മിക്കിയെയും വിളിച്ചു കൊണ്ട്, അവളുടെ റൂമിലേക്ക് ചെന്നു. വെല്യ ഒരു റൂം. മിക്കിയുടെ അത്രയും ഇല്ലെങ്കിലും, അത്യാവശ്യം വലിച്ചു വാരി ഒക്കെ ഇട്ടിട്ടുണ്ട്.

ഒരു മതിൽ ഫുൾ കബോർഡ് ആണ്. അപ്പു ചെന്ന് അതിലൊരെണ്ണം തുറന്നു. ഒരു ചുവന്ന പട്ടു പാവാടയും ബ്ലൗസും എടുത്തു, മിക്കിയുടെ കയ്യിൽ കൊടുത്തു.

"എടാ... നിന്റെ കയ്യിൽ കുർത്തയോ സൽവാറോ ഒന്നും ഇല്ലേ?"

"ചേച്ചി, ചുമ്മാ ഇത് ഇടൂ... നമുക്ക് എല്ലാരേം ഒന്ന് ഞെട്ടിക്കാം."

'ഇതിട്ടാ ഞെട്ടാൻ പോവുന്നത് ഞാൻ തന്നെ ആയിരിക്കും എന്ന് ഈ കുട്ടിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാവോ?' കയ്യിലിരിക്കുന്ന പാവാടയും ബ്ലൗസും നോക്കി മിക്കി ഗദ്ഗതിച്ചു!

വേറെ വഴി ഒന്നും ഇല്ലല്ലോ! അവൾക്കു കുളിച്ചിട്ടു അത് തന്നെ ഇടേണ്ടി വന്നു.

കുളിച്ചു, ഒരുങ്ങി അവൾ നേരെ ചെന്നത് കിച്ചണിലേക്കാണ്. അവിടെ ലക്ഷിയമ്മയും ശ്രീദേവിയും എന്തൊക്കെയോ പണികളിൽ ആണ്.

"ഗുഡ് മോർണിംഗ്, ആന്റി. ഗുഡ് മോർണിംഗ്, ലക്ഷ്മിയമ്മേ!" വാതിൽക്കൽ നിന്ന് അവൾ പറഞ്ഞു.

തിരിഞ്ഞു നോക്കിയ ദേവിയും ലക്ഷ്മിയമ്മയും, മിക്കിയെ നോക്കി ഒരു നിമിഷം നിന്ന് പോയി. വേറെ ഒന്നും അല്ല, ചുവന്ന പട്ടുപാവാടയും ബ്ലൗസും ഇട്ടു, കുളിച്ചു കുളിപ്പിന്നലും ഇട്ടു അവളെ കാണാൻ നല്ല ഐശ്വര്യം ഉണ്ടായിരുന്നു. ആരും ഒന്ന് നോക്കി പോവും!

ശ്രീദേവി അവളെ നോക്കി പുഞ്ചിരിച്ചു. ലക്ഷ്മിയമ്മയുടെ കാര്യം പിന്നെ എടുത്തു പറയേണ്ടല്ലോ!

"മോള് നേരത്തെ എഴുന്നേറ്റോ?"

"ആ ആന്റി! 'അമ്മ വിളിച്ചിരുന്നു. അപ്പൊ എഴുന്നേറ്റു!" അവൾ അതും പറഞ്ഞു കൊണ്ട്, അവർക്കടുത്തേക്കു ചെന്നു.

"മോൾക്ക് കുറച്ചു നേരം കൂടെ കിടക്കായിരുന്നില്ലേ? എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റെ? കണ്ണനും അപ്പുവും ഒന്നും എട്ടര ആവാതെ എഴുന്നേല്ക്കുകയെ ഇല്ല!"

'ഞാൻ ഒൻപതായാലും എഴുന്നേൽക്കാറില്ല ആന്റി!' അവൾ ചിരിച്ചു കാണിച്ചു.

"ഇത്ര നേരെത്തെ കുളിക്കേണ്ടായിരുന്നു മോളെ... വല്ല ജലദോഷവും പിടിച്ചാലോ!"

ശീലം ഇല്ലാത്ത കാര്യം ആണ്! അസുഖം എന്തെങ്കിലും പിടിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു.

"എന്തായാലും കുളിച്ചില്ലേ! മോള് വാ...!" അവർ അവളുടെ കയ്യും പിടിച്ചു പൂജ മുറിയിലേക്ക് നടന്നു.

അകത്തേക്ക് കയറിയ മിക്കി ഒന്ന് ഞെട്ടി!

'ഇതിനകത്ത് ഇല്ലാത്ത ദൈവങ്ങൾ ഇല്ലല്ലോ! ഇതിനും മാത്രം ദൈവങ്ങൾ നമുക്കുണ്ടോ!!!' മിക്കി അമ്പരന്നു.

വായും പൊളിച്ചു നിൽക്കുന്ന മിക്കിക്കു മുന്നിലേക്ക്, ശ്രീദേവി ചന്ദനവും, കുംകുമവും നീട്ടി. അവൾ ഒരു ചെറു ചിരിയോടെ രണ്ടും നെറ്റിയിൽ തൊട്ടു.

ശ്രീദേവിയുടെ മുഖം കണ്ടപ്പോൾ അവളോട് അവർക്കു എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ അവൾക്കു തോന്നി. അവളോട് നിറയെ സ്നേഹം ആയിരുന്നു ആ കണ്ണുകളിൽ. പക്ഷെ, പറയാനുള്ളതൊക്കെ ഒരു പുഞ്ചിരിയിൽ ഒതുക്കി അവർ.

തിരിച്ചു കിച്ചണിലേക്കു വരുമ്പോ, ലക്ഷ്മിയമ്മയോടു കത്തി വച്ച്, അപ്പു കിച്ചൻ സ്ലാബിൽ കയറി ഇരിപ്പുണ്ട്. മിക്കിയും അവളുടെ കൂടെ ചെന്നിരുന്നു.

പുട്ടും നല്ല വറുത്തരച്ച കടല കറിയും ആണ് ബ്രേക്ഫാസ്റ്റിനു അവർ ഉണ്ടാക്കിക്കൊണ്ടിരുന്നതു.

മിക്കിക്കും അപ്പുവിനും ശ്രീദേവി ഹോർലിക്‌സ് കൊടുത്തു. അവർ രണ്ടും അത് കുടിച്ചു തീർത്തപ്പോഴേക്കു, ഒരു ഗ്ലാസ് ചായ അപ്പുവിന് നേരെ നീട്ടിക്കൊണ്ടു, ശ്രീദേവി പറഞ്ഞു, "അപ്പു ഇതൊന്നു കണ്ണന് കൊണ്ട് ചെന്ന് കൊടുത്തേ!"

ആ നീട്ടിയതിലും സ്പീഡിൽ അപ്പുവിന്റെ ഉത്തരം വന്നു, "എന്നെ കൊണ്ടൊന്നും വയ്യ! അമ്മ തനിയെ കൊണ്ട് പോയി കൊടുത്താൽ മതി, പൊന്നു മോന്! "

"ഞാൻ ഈ കറി ഒന്ന് ഉണ്ടാക്കട്ടെ അപ്പു... നീ ഇതൊന്നു കൊടുത്തേ!"

"പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല! ഇന്നലെ ഉച്ചയ്ക്ക് ചുമച്ചപ്പോ ഇച്ചിരി വെള്ളം എടുത്തു തരാൻ പറഞ്ഞതിന്, വേണേൽ പോയി എടുത്തു കുടിക്കെന്ന് പറഞ്ഞതാ ഏട്ടൻ! അവനു ഞാൻ ഈ ചായ കൊണ്ട് പോയി കൊടുക്കില്ല!!!" അപ്പു കട്ടായം പറഞ്ഞു.

"ഇങ്ങനെ ഒരു സാധനം" എന്ന് പറഞ്ഞ തിരിഞ്ഞ ശ്രീദേവി, അപ്പോഴാണ് അവിടെ ഇതൊക്കെ കണ്ടും കേട്ടും രസിച്ചിരുന്ന മിക്കിയെ ശ്രദ്ധിച്ചത്.

"മോളെ... ഇതൊന്നു കണ്ണന് കൊടുക്കാവോ! രാവിലെ എഴുന്നേൽക്കുമ്പോഴേ ചായ കിട്ടിയില്ലെങ്കിൽ പിന്നെ അവനു അത് മതി, ഈ വീട് തിരിച്ചു വയ്ക്കാൻ."

ഇങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനെ ആണ് അനുസരിക്കാതെ ഇരിക്കുന്നത്.

പോവാൻ അല്പം പേടി ഉണ്ട്. ചെറുക്കനു തോന്നുമ്പോ തോന്നിയ സ്വഭാവം ആണ്. എപ്പോഴാ എന്താ കാണിക്കുന്നേ എന്ന് പറയാൻ പറ്റില്ല. സ്വന്തം റിസ്കിൽ ആ ചായ കപ്പ് വാങ്ങിച്ചു അവൾ മുകളിലേക്ക് നടന്നു.

കലിപ്പന്റെ മുറിയിൽ ഒരു രണ്ടു മിനിറ്റ് അവൾ നിന്ന്, ശ്വാസം നല്ലോണം നീട്ടി എടുത്തിട്ടാണ്, അകത്തേക്ക് കയറിയത്.

'എന്തൊരു പണ്ടാര തണുപ്പാണ്! ഈ മനുഷ്യൻ എങ്ങനെയാ ഇത്രയും തണുപ്പത്തു കിടന്നുറങ്ങുന്നത്.'

ac യുടെ തണുപ്പിൽ മിക്കിയുടെ ഉപ്പൂറ്റി തൊട്ടു ഉച്ചി വരെ തണുത്തു വിറച്ചു. പോരാത്തത്തിനു ഇന്ന് കുളിക്കുക കൂടെ ചെയ്തതാ!

അവൾ ആ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു. നല്ല അടുക്കും ചിട്ടയും ഉള്ള ഒരു വലിയ മുറി.

ഒരു കോർണറിൽ ഒരു ചെറിയ വർക്ക് ഔട്ട് ഏരിയ ഉണ്ട്. പഞ്ചിങ് ബാഗും, കുറച്ചു dumbellsഉം ഒക്കെ ആയി. അതിന്റെ അടുത്തുള്ള ഒരു കൊച്ചു സ്പേസിൽ, tvഉം, കുറേ ഗെയിമിംഗ് consolesഉം, മുന്നിൽ രണ്ടു റോക്കർ ഗെയിമിംഗ് ചെയറും ഉണ്ട്.

പിന്നെ സാധാരണ റൂമുകളിൽ കണ്ടു വരാറുള്ള ഐറ്റംസ്. .. ഈ കബോർഡുകൾ, ഡ്രസിങ് ടേബിളുകൾ, etc etc.

ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട്, നായകൻ... സ്ലീവെലെസ്സ് ബനിയനും ഷോർട്സും ആണ് വേഷം... കിടക്കുന്ന കിടപ്പു കണ്ടാൽ ആർക്കായാലും പിടിച്ചൊന്നു പീഡിപ്പിക്കാൻ ഒക്കെ തോന്നും... എന്തൊരു structure എന്റമ്മച്യേ!!!

ബ്ലാങ്കെറ്റ് ആർക്കോ വേണ്ടിയെന്ന പോലെ കാലു മാത്രം കവർ ചെയ്തുകിടക്കുന്നു.

'ഈ തണുപ്പത്തു ഇങ്ങനെ കിടക്കുന്നതിനു ഇങ്ങേരെ സമ്മതിക്കണം. '

അവൾ അടുത്തേക്ക് ചെന്ന്, ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നു.

'ചായ ഇവിടെ വച്ചേക്കാം' അവൾ കയ്യിലിരുന്ന ചായ നൈറ്റ് സ്റ്റാൻഡിലേക്ക് വച്ചു.

'ഇനി ഇങ്ങേരെ വിളിക്കണോ? അതോ പോയാൽ മതിയോ?" അവൾ ഒന്ന് ആലോചിച്ചു. പിന്നെ വിളിക്കാൻ തന്നെ തീരുമാനിച്ചു.

പക്ഷെ അടുത്ത കൺഫ്യൂഷൻ എന്ത് വിളിക്കും എന്നായിരുന്നു. ഹലോ, അതേ, പൂയ്, കൂയ്... ഇതൊന്നും വേണ്ട. .. പിന്നെ കണ്ണേട്ടാ എന്ന് വിളിക്കാൻ ഒരു ചെറിയ ആഗ്രഹം ഒക്കെ ഉണ്ടെങ്കിലും, രാവിലെ തന്നെ അതിച്ചിരി ഓവർ ആവില്ലേ എന്നൊരു സംശയം.

അപ്പോഴാണ് അവൾ അവിടെ ഇരുന്ന ബോട്ടിൽ ശ്രദ്ധിച്ചത്...

ഐഡിയാ!!!

ആ വാട്ടർ ബോട്ടിൽ കയ്യിൽ എടുത്തു, അവൾ അവന്റെ സൈഡിലേക്ക് ഇരുന്നു. ബോട്ടിലിൽ നിന്ന്, കുറച്ചു വെള്ളം കയ്യിലേക്ക് എടുത്തു, അവൾ അവന്റെ മുഖത്തേക്ക് തുള്ളി തുള്ളി ആയി ഇറ്റിച്ചു ഒഴിച്ചു.

അവൻ മുഖം അസ്വസ്ഥതയിൽ ചെറുതായി അനക്കിയതല്ലാതെ, കണ്ണ് തുറന്നില്ല. അവൾ വീണ്ടും കയ്യിലേക്ക് വെള്ളം ഒഴിച്ച്, അവന്റെ മുഖത്തേക്ക് ഒഴിക്കാൻ ആയി തിരിഞ്ഞതും, ധാ കിടക്കുന്നു ചെക്കൻ കണ്ണും മിഴിച്ചു.

'ഓ ഗോഡ്! പണി ഇൻ ദി പാലും വെള്ളം!' അവൾ എഴുന്നേറ്റോടാൻ നോക്കിയാ അറ്റംപ്റ്റ്, അവൻ അങ്ങനെ തന്നെ പൊളിച്ചു കയ്യിൽ കൊടുത്തു. അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കു ഇട്ടു, അവന്റെ കൈക്കുള്ളിൽ അവളെ ലോക്ക് ചെയ്തു.

"എന്തിനാടീ എന്റെ മുഖത്തു വെള്ളം ഒഴിച്ചേ?"

['കലിപ്പാണല്ലോ ഭഗവാനേ!'

'ഉറങ്ങിക്കിടന്ന ചെറുക്കനെ അങ്ങോട്ട് ചെന്ന് ചൊറിഞ്ഞിട്ട് അവന്റെ കലിപ്പിനെ പറഞ്ഞാൽ മതിയല്ലോ'

'ഒന്ന് മിണ്ടാതെ പോയെ മുന്മുൻ'

'ഓ ഞാൻ പോയേ!!!']

"സോറി... എഴുന്നേൽപ്പിക്കാൻ ചെയ്തതാ!!!"

"നിനക്ക് വായിൽ നാക്കില്ലേ? മുഖത്തു വെള്ളം ഒഴിച്ചാണോ എഴുന്നേൽപ്പിക്കുന്നെ?"

"സോറി സോറി സോറി! ഇനി ചെയ്യില്ല. ഒന്നും ചെയ്യല്ലേ, പ്ളീസ്!!!" അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്നെ അവൾ ജാമ്യാപേക്ഷ കൊടുത്തു.

"ടൂ ലേറ്റ്!" അതും പറഞ്ഞു അവൻ അവളുടെ മുഖത്തേക്കു മുഖം ചേർത്ത്, അവന്റെ മുഖത്തുണ്ടായിരുന്നു വെള്ളം മുഴുവൻ അവളുടെ മുഖത്തു തന്നെ തുടച്ചു.

അവന്റെ താടി രോമം അവളെ ഇക്കിളിയാക്കിയപ്പോൾ, അവൾ മുഖം വെട്ടിച്ചു. അവൻ അവളുടെ മുഖം പിടിച്ചു വച്ച് വീണ്ടും അവന്റെ മുഖം അവളുടെ കവിളിൽ വീണ്ടും മുഖം അമർത്തി. ആ തണുപ്പിലും അവളുടെ ശരീരം ചൂട് പിടിക്കുന്നത് അവൾ അറിഞ്ഞു. അവളുടെ മനസ്സിൽ ഭയം നിറഞ്ഞു.

"വേണ്ട..." അവൾ ദുർബലമായി പറഞ്ഞു...

അവൻ പെട്ടന്ന് മുഖം മാറ്റി, അവളുടെ മുഖത്തേക്ക് നോക്കി. അവൾ കണ്ണ് രണ്ടും ഇറുക്കി അടച്ചിരിക്കുകയായിരുന്നു.

അവൻ അവളുടെ കവിളിൽ പതിയെ തട്ടിയപ്പോഴാണ് അവൾ കണ്ണ് തുറന്നതു.

"എഴുന്നേൽക്കു..." അവൻ അവളെ പിടിച്ചു വച്ചിരുന്ന കൈകൾ എടുത്തു മാറ്റി.

അവൾ എഴുന്നേറ്റു ബെഡിൽ തന്നെ ഇരുന്നു. കൂടെ അവനും.

അവൾ അവനെ ഒന്ന് നോക്കിയിട്ടു, പോവാനായി എഴുന്നേറ്റു.

"പാറൂ..."

ഡോറിനടുത്തെത്തിയതും, ആ പിൻവിളി കേട്ട്, അവൾ നിന്നു. അവൾ തിരിഞ്ഞു നോക്കിയില്ല.

അവൻ എഴുന്നേറ്റു ചെന്ന്, അവളെ പിടിച്ചു കണ്ണാടിയുടെ മുന്നിലേക്ക് കൊണ്ട് വന്നു നിർത്തി.

പുറകിൽ അവൻ നിൽക്കുന്നത് കാരണം, അവൾക്കു കണ്ണാടിയിലേക്കു നോക്കാൻ മടി തോന്നി. അവൾ തല താഴ്ത്തി തന്നെ നിന്നു.

അവൻ മുന്നിലേക്ക് കൈ കൊണ്ട് വന്നു, കണ്ണാടിയിലേക്കു നോക്കാൻ പാകത്തിൽ, അവളുടെ താടി പിടിച്ചു ഉയർത്തി. അവൾ നെറ്റിയിൽ തൊട്ടിരുന്ന സിന്ദൂരവും ചന്ദനവും പടർന്നിരുന്നു. അവളുടെ കണ്ണുകൾ അവന്റെ നേർക്ക് ചെന്നു. അവന്റെ കവിളിൽ ഉണ്ടായിരുന്നു, അവളുടെ നെറ്റിയിൽ നിന്ന് മാഞ്ഞ കുംകുമം.

അവളുടെ കവിളുകളിൽ അപ്പൊ ആ കുംകുമത്തിന്റെ നിറം വിരിഞ്ഞു.

അവൻ അവളുടെ നെറ്റിയിൽ, പടർന്ന കുംകുമം മായിച്ചു, ശരി ആക്കി കൊടുത്തു. അവൾ ഒരു പാവ കണക്കെ നിന്നു കൊടുത്തു.

ഒക്കെ കഴിഞ്ഞപ്പോൾ, അവൻ അവളുടെ അഴിഞ്ഞു കിടന്നിരുന്ന മുടി, ഒരു വശത്തേക്കു മാറ്റി... അവിടെ അവൻ ഇന്നലെ നൽകിയ പാട്, ഇപ്പോഴും ചുവന്നു തെളിഞ്ഞു കിടപ്പുണ്ട്... അവന്റെ മുഖത്തു ഒരു കള്ള ചിരി വിരിഞ്ഞു.

"നീ ഇന്ന് മുടി അഴിച്ചിട്ടാൽ മതി... " ആ പാടിൽ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു.

അവൾ തലകുലുക്കിയിട്ടു, അവന്റെ പിടി വിടുവിച്ചു വേഗം പുറത്തേക്കു നടന്നു.

ഡോർ തുറന്നു ഇറങ്ങുമ്പോൾ അവൾ ഒന്ന് നിന്നു. തിരിഞ്ഞു നോക്കിയില്ലെങ്കിലും, അവൻ അവളെ നോക്കി നിൽക്കുന്നുണ്ടെന്നു അവളുടെ മനസ്സ് പറഞ്ഞു. തല ചരിച്ചു, അവനെ നോക്കാതെ, അവനു ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്, അവിടെ നിന്ന് ഓടി പോയി.

അവർ എല്ലാവരും കൂടെ ബ്രേക്ഫാസ്റ്റ് ഒകെ കഴിഞ്ഞു, കുറെ നേരം കത്തി വച്ചിരുന്നു.

അപ്പു മിക്കിയെയും വിളിച്ചു, അടുത്തുള്ള പാടം കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയി.

പന്ത്രണ്ടു മണിയോടെ അവർ തിരിച്ചു വീട്ടിൽ എത്തി.

വീട്ടിൽ കയറിയപ്പോഴാണ് അപ്പു അത് പറയുന്നത്..."ചേച്ചി, ഏട്ടനിപ്പോ ജിമ്മിൽ ആയിരിക്കും. ഏട്ടന്റെ ഫോൺ റൂമിൽ കാണും. ചേച്ചി ചെന്ന് അതെടുത്തു നോക്ക്... അതിന്റെ ഗാലറിയിൽ. പാസ്സ്‌വേർഡ് 7278 ആണ്. വേഗം ചെല്ല്.... ഞാൻ ചേട്ടൻ വരുന്നുണ്ടെങ്കിൽ സിഗ്നൽ തരാം."

കേൾക്കേണ്ട താമസം മിക്കി ഓടി.

അവന്റെ റൂം തുറന്നു അകത്തു കയറി. ചുറ്റും ഒന്ന് നോക്കി. tvയുടെ അടുത്തുള്ള സ്റ്റാൻഡിൽ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ടിരിക്കുന്നു. സമയം കളയാതെ, അവൾ ചെന്ന് ചാർജർ ഊരി, ഫോൺ എടുത്തു.

അപ്പു പറഞ്ഞു കൊടുത്ത പാസ്സ്‌വേർഡ് അടിച്ചു, അൺലോക്ക് ചെയ്തു.

നേരെ ഗാലറി. ഇതിലിപ്പോ ഇതാ.... കുറെ ഫോൾഡർസ് ഉണ്ടല്ലോ... പെട്ടന്ന് അവളുടെ കണ്ണുകൾ ഒരു ഫോൾഡറിൽ ഉടക്കി - മൈ ലവ്!!!

അവളുടെ ഹൃദയ താളം കൂടുന്നത് അവൾ അറിഞ്ഞു.

വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ ഫോൾഡർ ഓപ്പൺ ചെയ്തു...

പക്ഷെ അത് ഓപ്പൺ ആവുന്നതിനു മുനീ, ബാത്റൂമിന്റെ ഡോർ തുറക്കുന്ന ഒച്ച കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

തല തുവർത്തിക്കൊണ്ടു സിദ്ധാർഥ് ഇറങ്ങി വരുന്നു. ഒരു ടവൽ മാത്രേ ഉള്ളു.

അവളെ അവിടെ കണ്ടു അവൻ ഞെട്ടി.

അവളും ഞെട്ടി. ഒന്നല്ല. .. രണ്ടു വട്ടം.

ആദ്യം അവന്റെ കണ്ടിട്ടാണ് അവൾ ഞെട്ടിയതെങ്കിൽ, രണ്ടാമതു ഞെട്ടിയതു അവനെ ആ പരുവത്തിൽ കണ്ടിട്ടാണ്. എന്റെ കണ്ട്രോൾ ദേവി!!! ശക്തി തരൂ!

"നീ എന്താ ഇവിടെ?" അവൻ തുവർത്തിക്കൊണ്ടിരുന്ന ടവൽ തോളത്തേക്കിട്ടു കൊണ്ട് ചോദിച്ചു. അവളുടെ നോട്ടം കണ്ടു അവനു അല്പം നാണം വന്നോ എന്നൊരു സംശയം ഇല്ലാണ്ടില്ലാണ്ടില്ല!!!!

മിക്കി അവന്റെ ഫോൺ അവളുടെ പുറകിലേക്ക് ഒളിപ്പിച്ചു.

പക്ഷെ അവൻ അപ്പോഴേക്ക് അത് കണ്ടിരുന്നു.

"എന്താ എന്റെ ഫോണിൽ പരിപാടി?" അവൻ അവളുടെ അടുത്തേക്ക് നടന്നു.

"ഒന്നുല്ല... ഞാൻ... വെറുതെ... കാൾ... കാൾ ചെയ്യാൻ..." അവൾ തപ്പിക്കളിക്കാൻ തുടങ്ങി. അവളുടെ മനസ്സ് മുഴുവൻ, എന്ത് പറയും എന്നാണു ആലോചിച്ചു കൊണ്ടിരുന്നതെങ്കിൽ, അവളുടെ ശരീരം അവന്റെ കയ്യിൽ പെടാതെ എങ്ങനെ രക്ഷപ്പെടാം എന്നതിൽ ആയിരുന്നു ഗവേഷണം നടത്തിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ, അവൻ മുന്നോട്ടു വയ്ക്കുന്ന ഒരു സ്റ്റെപ്പിലും, അവൾ പുറകിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഒരു മതിലിൽ ഇടിച്ചു നിന്നു കഴിഞ്ഞപ്പോ, ശരീരം ഏതാണ്ട് ഇഞ്ച പരുവം ആവും എന്നുള്ള കാര്യത്തിൽ തീരുമാനം ആയി.

അവൻ അവളുടെ അടുത്തെത്തി. അവളുടെ ഒരു സൈഡിൽ മതിലാണ്. മറ്റേ സൈഡിൽ അവൻ കൈ കുത്തി നിന്നു.

അവൻ അവളുടെ നേരെ കൈ നീട്ടി. നല്ല അനുസരണ ഉള്ള കുട്ടി ആയി, അപ്പോഴും പുറകിൽ ഒളിപ്പിച്ചു വച്ചിരുന്ന ഫോൺ, അവൾ അവന്റെ കയ്യിലേക്ക് വച്ച് കൊടുത്തു. അവൻ അതെടുത്തു ഒന്നു നോക്കിയിട്ട്, അവളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി, "ഇത് നീ നോക്കിയോ?"

"സത്യായും കണ്ടില്ല. ഞാൻ കാണുന്നതിന് മുന്നേ ഇയാൾ. .. ഓ സോറി. .. ചേട്ടൻ വന്നു."

"ചേട്ടനോ?" അവൻ പുരികം ചുളിച്ചു.

അവൾക്കു മനസ്സിലായി അവൻ എന്താ ഉദ്ദേശിച്ചെ എന്ന്. കണ്ണേട്ടാ എന്ന് വിളിക്കാഞ്ഞിട്ടു ആണ്.

പക്ഷെ മനസിലാവാത്തത് പോലെ അവനെ നോക്കി. അവൾക്കു മനസ്സിലായെന്നു അവനും മനസ്സിലായി.

"നിനക്ക് മനസ്സിലായില്ലേ?"

"ഇല്ല..." അവൾ എത്ര ശ്രമിച്ചിട്ടും, അവൾ ഒളിപ്പിച്ചു വച്ച ചിരി ചെറിയ രീതിയിൽ പുറത്തു ചാടി, .

"ഓഹോ... നിനക്ക് ഓർമ്മ ഇല്ലേ?"

"ഹാ... ഇല്ലന്നെ!" അവൾ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ ആ ചിരി അവളെ ഒറ്റിയത് അവൾ അറിഞ്ഞിട്ടില്ല!!!

"ശരി, ഓർമിപ്പിച്ചു തരാം..." അവൻ അവളെ അരയിൽ പിടിച്ചു അവനോടു അടുപ്പിച്ചു.

"ഹേയ്... എന്താ ഈ കാണിക്കുന്നേ??? വിട്ടേ!!!" അവൾ കുതറി.

അവന്റെ നഗ്നമായ നെഞ്ചിലേക്ക് അവൻ അവളെ ചേർത്തു പിടിച്ചപ്പോൾ, അവൾ അവന്റെ തോളത്തു കിടന്നിരുന്ന towelഇൽ ഇറുക്കി പിടിച്ചു, അവന്റെ കണ്ണുകളിലേക്കു നോക്കി. അവൻ മുടി ഒന്നും കുടഞ്ഞു.

മുടിയിൽ നിന്ന് വെള്ള തുള്ളികൾ അവളുടെ മുഖത്തും തോളിലും ഒക്കെ ആയി പതിച്ചു.

അവൻ ഒരു കുസൃതിയോടെ അവളെ നോക്കി.

'റോജ ഞാനും കണ്ടിട്ടുള്ളതാ... ഇത് ശരിയാവില്ല..." അവൾ പിന്നെയും കിടന്നു കുതറി നോക്കി. പക്ഷെ അതുകൊണ്ടു ഉണ്ടായ ഒരേ ഒരു ഗുണം, *** ഗുണം അവനു... അവൾക്കല്ല*** അവളിലെ പിടി ഒന്ന് കൂടെ മുറുകി എന്നതു മാത്രം ആണ്.

ഒരു രക്ഷയും ഇല്ല എന്ന് തോന്നി അവൾ, അനങ്ങാതെ നിന്നു. അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം മുഴുവൻ, അവളുടെ തോളത്തുള്ള, ഒരു വെള്ളത്തുള്ളിയിൽ ആയിരുന്നു.

അവൻ അതിലേക്കു മുഖം അടുപ്പിച്ചതും, അവൾ കണ്ണുകൾ ഇറുകെ പൂട്ടി. രണ്ടു പേരുടെയും ഹൃദയം മിടിക്കുന്ന സൗണ്ട് അല്ലാതെ, അവിടെ വേറെ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

വെൽ. .. അത് വരെ. ..

ആ വൃത്തികെട്ട ഒച്ച അവിടെ മുഴങ്ങുന്നത് വരെ. ...

"ഡാ... വൃത്തികെട്ടവനേ... വിടെടാ അവളെ!"

(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top