കലിപ്പൻ & കലിപ്പത്തി, ഭാഗം : 33

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 33

ഒരു ടീഷർട്ടും ഷോർട്സും ആണ് വേഷം. കാലിൽ ഒരു ബാക്കസ്ട്രാപ് ചെരുപ്പ്. മുടി കിടക്കുന്നതു കണ്ടാൽ അറിയാം, വീട്ടിൽ നിന്ന അതെ പരുവത്തിൽ ഇറങ്ങി വന്നിട്ടുള്ളതാണെന്നു!

'പക്ഷെ, എന്നിട്ടും തെണ്ടിക്ക് അപാര ലുക്ക്!' ഒരു സെക്കന്റ് മിക്കിയുടെ മനസ്സ് പതറി. പക്ഷെ വീണ്ടും അതിനെ കണ്ട്രോൾ ചെയ്തു തിരിച്ചെത്തിച്ചു. അവൾ അവനെ നോക്കാതെ തിരിഞ്ഞു നിന്നു.

"ടീ... നിന്റെ ബാക്ക് നോക്കി നിക്കാനല്ല ഞാൻ വന്നത്! വേണേൽ വന്നു കയറു!" അവന്റെ പരട്ട ഡയലോഗ്.

അവൾ അവനു നേരെ തിരിഞ്ഞു.

"തന്നോട് ഞാൻ പറഞ്ഞോ, ഇങ്ങോട്ടു കെട്ടി എടുക്കാൻ? സ്വന്തം ഇഷ്ടത്തിന് എന്റെ പുറകിൽ വന്നു നിന്നിട്ടു, എന്റെ നേരെ മെക്കിട്ടു കയറാൻ, തനിക്കെന്താ വട്ടുണ്ടോ?" മിക്കിയോട അവന്റെ ചൊറി!

"അപ്പൊ നീ വരുന്നില്ലേ?" അവൻ പുരികം ഉയർത്തി.

"തന്റെ കൂടെയോ? എന്റെ പട്ടി വരും!"

"എന്നാ നീ പോയി പട്ടീനേം എടുത്തോണ്ടു ഇവിട നിക്ക്! എനിക്ക് വേറെ പണി ഉണ്ട്! വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ടു, ഓരോന്ന് കുറ്റിയും പറിച്ചോണ്ടു ഇറങ്ങിക്കോളും!" അവൻ അതും പറഞ്ഞു ബൈക്കും എടുത്തിട്ട് പോയി.

അവൾ അവിടെത്തെ സിമന്റ് ബെഞ്ചിലേക്ക് ഇരുന്നു, നിരഞ്ജനെ ഫോൺ ചെയ്തു.

ഒറ്റ റിങ്ങിൽ, അപ്പുറത്തു കാൾ കണക്ട് ആയി.

"പറ മേഘ്‌നാ... അവൻ എത്തിയോ?"

"കണ്ണി ചോര ഉണ്ടോ മനുഷ്യ നിങ്ങള്ക്ക്? ഇങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ ആണോ, ഈ രാത്രിയിൽ എന്നെ പറഞ്ഞു വിടാൻ പോയെ?"

"നീ അവന്റെ കൂടെ പോയില്ലേ? ഇനി നീ എന്ത് ചെയ്യാനാ ഉദ്ദേശിക്കുന്നെ? ഹോസ്പിറ്റലിൽ തന്നെ ഇരിക്കാൻ ആണോ പ്ലാൻ?"

"അങ്ങനെ ഇരിക്കേണ്ടി വന്നാലും, എന്തായാലും അവന്റെ കൂടെ പോവില്ല." അവൾ തറപ്പിച്ചു പറഞ്ഞു.

"എന്റെ മേഘ്‌നാ! നീ ഫോൺ വച്ചേ! ഞാൻ അവനെ ഒന്നൂടെ വിളിച്ചു നോക്കട്ടെ... നിന്നെ വന്നു പിക്ക് ചെയ്യാൻ എങ്ങനേലും കണ്വിന്സ് ചെയ്യാം. ദൈവത്തെ ഓർത്തു, നീ ഇനിയും അവനെ ചൊറിയാൻ നിക്കാതെ, അവന്റ കൂടെ ചെല്ലു. അവന്റെ വീട്ടിലേക്കല്ലേ ഒന്നില്ലെങ്കിലും നിന്നെ കൊണ്ട് പോവുന്നെ... അവന്റെ പേരെന്റസോക്കെ കാണില്ലേ അവിടെ? അത് കാരണം അവിടെ നിന്റെ സേഫ്റ്റിക്കു യാതൊരു പ്രോബ്ലെവും ഉണ്ടാവില്ല! ഈ രാത്രിയിൽ വേറെ ഓപ്ഷനില്ല, മേഘ്ന... വാശി പിടിക്കാതെ നീ മനസ്സിലാക്കു. നിന്റെ നാടല്ല അത്." അവൻ അവളുടെ മറുപടി കേൾക്കാൻ നിൽക്കാത്ത ഫോൺ കട്ട് ചെയ്തു.

എന്ത് സംഭവിച്ചാലും, അവന്റെ കൂടെ പോവില്ല. അവളും ഉറപ്പിച്ചു തന്നെ ആണ്.

ഫോൺ വച്ച് വൈകാതെ തന്നെ, ബെഞ്ചിൽ അവളുടെ അടുത്ത് വേറെ ഒരാള് വന്നിരുന്നു.

35 നു മേലെ പ്രായം വരുന്ന ഒരാള്. വന്നിരുന്നതും അയാൾ അവളെ നോക്കി ചിരിച്ചു.

വലിയ മുതൽ മുടക്കൊന്നും ഇല്ലല്ലോ! അവൾ തിരിച്ചും ചിരിച്ചു കാണിച്ചു, നേരെ നോക്കി ഇരുന്നു.

"സമയം എന്തായി?" അയാൾ ആണ്.

"7:55" അവൾ അയാളെ നോക്കി പറഞ്ഞിട്ട്, വീണ്ടും നേരെ നോക്കി ഇരുന്നു.

"ആരെ എങ്കിലും കാത്തിരിക്കുകയാണോ?"

'ഇതൊരു വെള്ളിക്കുരിശായല്ലോ!'

"അല്ല, അങ്കിൾ!"

"അയ്യോ... എനിക്ക് അങ്കിൾ എന്ന് വിളിക്കാനുള്ള പ്രായം ആയിട്ടില്ല." കഷണ്ടി കയറിയ തലയിലെ, മുന്നിൽ ഫ്രില്ല് പോലെ ഇരിക്കുന്ന ഇച്ചിരി മുടി സൈഡിലേക്ക് ഒതുക്കി വച്ചു, അവളെ നോക്കി ഒരു മെനക്കെട്ട ചിരി ചിരിച്ചു കൊണ്ട് അങ്ങേരു പറഞ്ഞു.

'അയ്യോ സോറി, ചെറുപ്പക്കാരാ!'

അവൾ ഒന്നും മിണ്ടാത്ത നേരെ നോക്കി ഇരുന്നു.

"നല്ല കണ്ണാണല്ലോ തന്റെ!!! ഭരതനാട്യം പഠിച്ചിട്ടുണ്ടോ?" അയാൾ അവളുടെ അടുത്തേക്ക് ചെറുതായി നീങ്ങി.

അവൾ പിന്നെ ഒന്നും നോക്കിയില്ല, ബാഗും എടുത്തു ഹോസ്പിറ്റലിന്റെ കയറി വരുന്ന ഭാഗത്തു തന്നെ ഉള്ള ബെഞ്ചിൽ പോയിരുന്നു.

അപ്പുറത്തും വെറെ ആളുകൾ ഒക്കെ ഉണ്ട്.

'ഇവിടെ ഇരിക്കാം, രാവിലെ വരെ! ഒന്നില്ലെങ്കിലും ആളുകൾ ഒകെ ഉണ്ടല്ലോ!'

ഇവൾ ഇത് ആലോചിച്ചു ഒരു രണ്ടു മിനിറ്റ് തികഞ്ഞു കാണില്ല, ഒരു കാർ ചീറിപാഞ്ഞെത്തി, ഹോസ്പിറ്റലിന്റെ ഫ്രോന്റിൽ ബ്രേക്ക് ഇട്ടു നിന്നു. അതിൽ നിന്ന് രണ്ടു മൂന്നു പേരിറങ്ങി, ആരെയോ പുറത്തേക്കു എടുക്കാൻ തുടങ്ങി. അപ്പോഴേക്ക് അറ്റെൻഡേർസ് ഒരു സ്‌ട്രെച്ചർഉം ആയി വന്നു. കാറിൽ നിന്ന് ഇറക്കിയ ആളെ അതിലേക്കു കിടത്തി.

മിക്കി ഞെട്ടി കണ്ണ് മിഴിച്ചു നിന്നു... ചോരയിൽ കുളിച്ചു ഒരു രൂപം! അത്രയും ചോര ജീവിതത്തിൽ ആദ്യായിട്ടാണ് അവൾ കാണുന്നത്. അവൾക്കു കണ്ടിട്ട് തന്നെ പേടി ആയി. അയാളെ അവളുടെ മുന്നിലൂടെ കൊണ്ട് പോവുമ്പോൾ, അവൾ പേടിച്ചു സൈഡിലേക്ക് ചരിഞ്ഞു.

അടുത്തിരുന്ന അപ്പൂപ്പൻ ചുമയോട് ചുമ!

അവൾ അപ്പൊ തന്നെ ബാഗും എടുത്തു, ഹോസ്പിറ്റൽ എൻട്രൻസിൽ വന്നു നിന്ന്, പുറത്തേക്കു നോക്കി.

ഹോസ്പിറ്റലിന്റെ അടുത്തുള്ള പെട്ടികടയിൽ നിന്ന് ചായയും കുടിച്ചു, ഫോണിൽ ആരോടോ സംസാരിച്ചു നിൽപ്പുണ്ട്, കലിപ്പൻ!!!

അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ നിന്നു.

അങ്ങേരുടെ കൂടെ പോവാൻ, അഭിമാന പ്രശ്നം.

ഇവിടെ ഇരുന്നാൽ, ഇനിയും ബ്ലഡ് കണ്ടാൽ, അവിടെ തന്നെ അവളേം അഡ്മിറ്റ് ചെയ്യേണ്ടി വരും. പറയും പോലെ, അതൊരു നല്ല ഐഡിയ ആണല്ലോ! അവൾ അതിനെ കുറിച്ചും ചിന്താക്കിതിരുന്നില്ല. ഇനി ഇൻജെക്ഷൻ എങ്ങാനും വച്ചാലോ! ആ ഒരു കാര്യം കൊണ്ട്, അപ്പൊ തന്നെ ആ ഐഡിയ തലയിൽ നിന്ന് മായ്ച്ചു.

ടെൻഷൻ അടിച്ചു, നഖവും കടിച്ചു, അടുത്ത ഐഡിയയ്ക്കു വേണ്ടി മുങ്ങി തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് , വീണ്ടും കലിപ്പൻ ബൈക്ക് കൊണ്ട് വന്നു മുൻപിൽ നിർത്തുന്നത്.

അവൾ കയറണോ, വേണ്ടയോ എന്ന് ആലോചിച്ചു നിന്നു.

"കയറുന്നുണ്ടെ നീ കയറു! ഇനി പോയാ ഞാൻ വരില്ല."

ഓഹോ! ഭീഷണി! ഇനി ഒന്നും നോക്കാനില്ല!

ചാടി ബൈക്കിൽ കയറി. ബാഗ് എടുത്തു അവരുടെ രണ്ടു പേരുടെയും നടുക്ക് വച്ചു.

അവൻ തിരിഞ്ഞു ബാഗിലേക്കും, പിന്നെ അവളെയും ഒന്ന് നോക്കി. അവൾക്കു രണ്ടു ലോഡ് പുച്ഛം കൊടുത്തിട്ടു, തിരിഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു.

അവൾ പുറകിൽ അവനെ പിടിക്കാതെ ഇരിക്കാൻ നല്ലോണം കഷ്ടപ്പെട്ടു.

'ഇങ്ങേർക്ക് വല്ല ബുള്ളറ്റും വാങ്ങിയാൽ പോരായിരുന്നോ! ഇത് ഒരു ഡ്യൂക്ക്! കോപ്പനു ആണെങ്കിൽ ഒടുക്കത്തെ സ്പീഡും.' അവൾ പുറകിൽ ഇരുന്നു പിറുപിറുത്തു.

അവൾ പുറകിൽ ഇരുന്ന സംസാരിക്കുന്നു എന്ന് തോന്നിയത് കൊണ്ടാവണം, അവൻ ഇടയ്ക്കു മിറാറിലൂടെ പുറകിലേക്ക് നോക്കി.

ഇടയ്ക്കൊക്കെ അവൾ അറിയാതെ അവന്റെ തോളത്തു പിടിച്ചു. ജീവനിൽ കൊതിയുള്ള ആരും പിടിച്ചു പോവും. അമ്മാതിരി ഓടിക്കൽ ആണ് അവൻ!

'ഇങ്ങേരെ ആരെങ്കിലും കൊല്ലാൻ വരുന്നുണ്ടോ?' തിരിഞ്ഞു നോക്കാനുള്ള ആഗ്രഹം, ആ ഉദ്യമത്തിനിടെ അതിന്റെ മേലെന്നു എങ്ങാനും മറിഞ്ഞു വീഴുമോ എന്നുള്ള പേടിയിൽ, വേണ്ടാന്ന് വച്ചു.

അവൻ ബൈക്ക് കൊണ്ട് ചെന്ന് നിർത്തിയത്, ഒരു വലിയ textiles നു മുൻപിൽ ആണ്.

അവൾ എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി.

അവൻ ഷോർട്ട്സിന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു അവളുടെ നേരെ നീട്ടി,"പോയി ഇട്ടു മാറാൻ എന്താണെന്നു വച്ചാ വാങ്ങിയിട്ട് വാ. "

അപ്പോഴാണ് അവളും അതിനെ കുറിച്ച് ഓർത്തത്.

"എനിക്കെങ്ങും വേണ്ട തന്റെ കാശ്!" അവൾ ബൈക്കിൽ നിന്ന് ഇറങ്ങി, ചവിട്ടി തുള്ളി അകത്തേക്ക് പോയി.

അവൾ സാധനങ്ങൾ ഒക്കെ വാങ്ങി, ബില്ലും ആയി കൗണ്ടറിൽ വരുമ്പോ, അവൻ അവിടെ ബില്ലിങ്ങിലെ പയ്യനുമായി എന്തോ സംസാരിച്ചു നിൽപ്പുണ്ട്. അവൾ അവനെ മൈൻഡ് ചെയ്യാതെ, ബില് എടുത്തു, ആ പയ്യന് നേരെ നീട്ടി. ബാഗ് തുറന്നു അതിൽ നിന്ന് പേഴ്സ് എടുക്കുമ്പോഴേക്ക്, കലിപ്പന്റെ കാർഡ് ആ പയ്യൻ വാങ്ങിയിരുന്നു.

അവൾ തറപ്പിച്ചു അവനെ നോക്കി.

"ഈ കാർഡ് എടുത്താൽ മതി." അവൾ അവളുടെ കാർഡ് ആ പയ്യന് നേർ നീട്ടി.

"അയ്യോ, ആൾറെഡി swipe ചെയ്ത കഴിഞ്ഞല്ലോ, മാഡം!"

അവൾ ഒന്നും ചെയ്യാനാവാതെ, കലിപ്പനെ ഒന്ന് തറപ്പിച്ചു നോക്കി, കാർഡ് തിരിച്ചു പഴ്സ്ലേക്കു തന്നെ വച്ചു.

കലിപ്പൻ തന്നെ ആണ്, അവിടെ നിന്ന് റെസിപ്റ്റും വാങ്ങി, ഡ്രസ്സ് എടുത്തിട്ട് വന്നത്.

ഒന്നും മിണ്ടാതെ അവൻ പുറത്തേക്കിറങ്ങി പോയി. അവൾ പുറകെയും.

അവൻ ബൈക്കിൽ കയറി ഇരുന്നതും അവൾ അവന്റെ സൈഡിൽ ചെന്ന് നിന്നു.

വെറുതെ നിന്ന് നോക്കി പേടിപ്പിക്കുവാ ചെറുക്കനെ!

"എന്താടി?" കലിപ്പനെയാ, പൊട്ടി കലിപ്പിച്ചു പേടിപ്പിക്കാൻ നോക്കിയത്! സില്ലി ഗേൾ!

"എന്തിനാ എന്റെ ഡ്രെസ്സിന്റെ കാശ് കൊടുത്തേ?" അവളുടെ മുഖം ഒരു കൊട്ട ഉണ്ട്.

"എനിക്ക് സൗകര്യം ഉണ്ടായിട്ടു! വണ്ടീ കേറടി!" അവൻ വിരട്ടി.

"അങ്ങനെ സൗകര്യം തോന്നുമ്പോ ഡ്രസ്സ് വാങ്ങി തരാൻ, താൻ എന്താ എന്റെ കെട്ടിയോനോ?"

അവൻ അവളെ നോക്കി, മീശ പിരിച്ചു. ഒരു വശപ്പിശക് നോട്ടം.

ആ നോട്ടത്തിന്റെ അർഥം അറിയാതെ അവൾ ഒന്ന് നിന്നു. പക്ഷെ, അത് കണ്ടിട്ട് അവളുടെ മൈൻഡ് വോയിസ് പറഞ്ഞു, 'വൈകിക്കെണ്ട... കയറിക്കോ!'

അവൾ വണ്ടിയിൽ കയറി, മുഖവും വീർപ്പിച്ചിരുന്നു.

അവൻ വീണ്ടും വണ്ടിയെടുത്തു. ഒരു 15 മിനിറ്റ് കൂടെ ഓടി, വണ്ടി ഒരു വലിയ ഗേറ്റിനു മുന്നിൽ ചെന്ന് നിന്നു.

അവിടെത്തെ ലൈറ്റിന്റെ വെട്ടത്തിൽ, മതിലിൽ പതിപ്പിച്ചിരിക്കുന്ന ടൈലിൽ എച്ച് ചെയ്തിരിയ്ക്കുന്ന പേര് അവൾ വായിച്ചു, 'ചിറ്റാരത്ത്'.

കലിപ്പൻ നീട്ടി ഒരു ഹോൺ അടിച്ചു. സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു.

ഒരു പടുകൂറ്റൻ വീടിനു മുന്നിൽ ആണ് അവൻ വണ്ടി കൊണ്ട് ചെന്ന് നിർത്തിയത്. പള്ളിപ്പെരുന്നാളിന്‌ ഇടുന്നതു പോലെ, വീട്ടിലും ലോണിലും ഒക്കെ ചറപറാ ലൈറ്റ് ഇട്ടു വച്ചിരിക്കുന്നു.

മിക്കിയുടെ കണ്ണ് തള്ളി ഇരിപ്പുണ്ട്.

'കലിപ്പൻ ഇമ്മാതിരി റിച്ചായിരുന്നോ?'

മിക്കി ബൈക്ക് നിർത്തിയിട്ടും, ബൈക്കിൽ തന്നെ ഞെട്ടി ഇരിക്കുകയാണ്.

"ഇനി തമ്പുരാട്ടിക്കു ഇറങ്ങാൻ താലപ്പൊലി വേണോ?" അവന്റെ ശബ്ദം അവൾ എവിടെ നിന്നോ കേൾക്കുന്നത് പോലെ കേട്ടു.

"ഇതാണോ ഇയാൾടെ വീട്?" അവൾ മനസ്സിൽ ചോദിച്ചതാണെങ്കിലും, ശബ്ദം നല്ലോണം തന്നെ ഉണ്ടായിരുന്നു.

"അല്ലെടി, ഇത് നിന്റെ അമ്മായിയപ്പന്റെ വീട്! നീ ബൈക്കിന്നു ഇറങ്ങുന്നുണ്ടോ, അതോ നിന്നെ ഞാൻ കാലിൽ പിടിച്ചു വലിച്ചു വാരി താഴെ ഇടണോ?"

ആ ഭീഷണി ഏറ്റു! അവളുടെ സകല കിളികളും കൂട്ടിൽ കയറി.

അവൾ ബൈക്കിൽ നിന്ന് ചാടി താഴെ ഇറങ്ങി. അവൻ അവളെ ഒന്ന് നോക്കിയിട്ടു, ബൈക്ക് പാർക്ക് ചെയ്യാൻ പോയി. ഇതിനി പാർക്ക് ചെയ്യാൻ വേറെ സ്ഥലം ഉണ്ടോ!!!

ഗേറ്റ് തുറന്നപ്പോ മിഴിഞ്ഞ അവളുടെ കണ്ണ്, ഇത് വരെ അടഞ്ഞിട്ടില്ല.

അവൾ എന്ത് ചെയ്യണം എങ്ങോട്ടു പോണം എന്ന് അറിയാതെ നിൽക്കുമ്പോൾ, വീടിന്റെ ഡോർ തുറന്നു, പട്ടു പാവാടയും ബ്ലൗസും ഇട്ട ഒരു സുന്ദരി കുട്ടി പുറത്തേക്കിറങ്ങി.

അവളെ അവിടെ കണ്ടതും, ആ കുട്ടി മനോഹരമായി പുഞ്ചിരിച്ചു, അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, "അമ്മേ... ദേ അവരെത്തി..."

മിക്കിക്കു ആ സന്തോഷത്തിന്റെ കാരണം മനസ്സിലായില്ല. പക്ഷെ അവളും തിരിച്ചു നല്ലോണം ചിരിച്ചു കാണിച്ചു.

അവൾ ചിരിച്ചതും, ആ കുട്ടി പുറത്തേക്കു ഓടി വന്നു, അവളുടെ കയ്യിൽ പിടിച്ചു.

"എത്ര നേരായിന്നോ ഞങ്ങൾ ചേച്ചിയെയും കാത്തിരിക്കുന്നു. എന്താ ഇത്ര വൈകിയേ?" ആ കുട്ടി അവളെ കുറെ നാളായിട്ടു പരിചയം ഉള്ളത് പോലെ ചോദിച്ചു.

മിക്കിക്കു വീണ്ടും ചെറുതായി റിലേ വിട്ടു തുടങ്ങിയിരുന്നു.

'ഇതെന്താ ഈ കുട്ടി ഇങ്ങനെ! ഇങ്ങനെ കാത്തിരിക്കാൻ മാത്രം നമ്മൾ തമ്മിൽ പരിചയം ഒന്നും ഇല്ലല്ലോ!'

"അത്... ഇടയ്ക്കു... ഡ്രസ്സ് വാങ്ങാൻ... അതാ..." അവൾ തപ്പി.

"എന്ത് രസാ ചേച്ചിടെ സൗണ്ട് കേൾക്കാൻ... ഏട്ടൻ പറഞ്ഞ..." അവളതു പറഞ്ഞു തീരുന്നതിനു മുന്നേ, ഒരു "ഡീ" വിളി അവിടെ മുഴങ്ങി.

അവർ രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു, ആ ഒച്ച വന്ന ഭാഗത്തേക്ക് നോക്കി.

പ്രത്യേകിച്ച് പറയണ്ടല്ലോ! ഇങ്ങനെ ഒരു ഡീ വിളിക്കാൻ അവനല്ലേ പറ്റൂ... കലിപ്പനു! അവിടെ പല്ലും കടിച്ചു നിൽപ്പുണ്ട്.

"എന്തോന്നാടി... കിടന്നു വള വളാന്നു!!!" അവൻ ആ സുന്ദരി കുട്ടിയെ നോക്കി പേടിപ്പിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

"ഞാൻ ചേച്ചിയോട് പറയുവായിരുന്നു... ചേച്ചിടെ സൗണ്ട് നല്ല രസാണെന്നു... ഏട്ടൻ പറഞ്ഞ..."

അപ്പോഴേക്ക് അവൻ aa കുട്ടീടെ കഴുത്തിലൂടെ കയ്യിട്ടു, വാ പൊത്തി പിടിച്ചു, അതിന്റ തല അവന്റെ നെഞ്ചത്തേക്ക് അമുക്കി പിടിച്ചു.

അപ്പോഴും ആ പാവം എന്തൊക്കെയോ പറയുന്നുണ്ട്.

അവരുടെ കാട്ടായം കണ്ടു, സംഭവം മനസ്സിലായില്ലെങ്കിലും, മിക്കിക്കു ചിരി വന്നു.

ഇതെന്താ എന്നുള്ള രീതിയിൽ, അവൾ അവനെ നോക്കി ചിരിച്ചു. കുറെ നാളുകൾക്കു ശേഷം അവൾ അവനു സമ്മാനിക്കുന്ന ചിരി.

അവന്റെ മുഖം ഒന്ന് വിടർന്നു. അവൻ അവളെ നോക്കി, ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി കാണിച്ചു.

അപ്പോഴേക്ക്, ഒരു സ്ത്രീ അകത്തു നിന്ന്, പുറത്തേക്കിറങ്ങി വന്നു... നല്ല ഐശ്വര്യം ഉള്ള ഒരു ആന്റി. സിമ്പിൾ ആയിട്ടുള്ള ഒരു കോട്ടൺ സാരി ആണ് ഉടുത്തിരുന്നത്. മുടി കുളിപ്പിന്നൽ ഇട്ടു കെട്ടി വച്ചിരിക്കുന്നു. ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വരുന്നതിനിടെ, നനവാർന്ന കൈകൾ, മുന്താണിയിൽ തുടയ്ക്കുന്നുണ്ട്.

അവർ അടുത്തേക്കെത്തിയതും, സിദ്ധാർഥ്, അവന്റെ കയ്യിൽ കിടന്നു ഏതാണ്ട് പറയാൻ ശ്രമിച്ചു കൊണ്ടിരുന്ന സുന്ദരി കുട്ടിയെ സൈഡിലേക്ക് തള്ളി, മിക്കിയുടെ അടുത്തേക്ക് നിന്നു, അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു.

കുറച്ചു നേരം ആയി മൊത്തത്തിൽ ഞെട്ടി നിന്നിരുന്ന മിക്കി, അവന്റെ ആ പ്രവർത്തിക്കു എതിരായി എന്തെങ്കിലും ചെയ്യുന്നതിന് മുൻപായി, അവൻ പുറത്തേക്കിറങ്ങി വന്ന സ്ത്രീയോട് പറഞ്ഞു,"'അമ്മ ഞങ്ങളെ അനുഗ്രഹിക്കണം. ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കിവളെ കല്യാണം കഴിക്കേണ്ടി വന്നു. "

"അയ്യോ.. അങ്ങനെ ഒന്നും ഇല്ല" മിക്കിക്കു ഞെട്ടിയിട്ട് അത്രയും മാത്രേ പറയാൻ പറ്റിയുള്ളൂ. അവൾ കണ്ണ് മിഴിച്ചു സിദ്ധാർഥിനെയും, പിന്നെ ആ സ്ത്രീയെയും നോക്കി.

"ഒന്ന് പോടാ ചെക്കാ!" അവന്റെ കയ്യിൽ, കളിയായി ഒന്ന് തല്ലിയിട്ടു, അവർ മിക്കിയുടെ കരം കവർന്നു. അവളുടെ താടിയിൽ പിടിച്ചു, അവർ നിറഞ്ഞ വാത്സല്യത്തോടെ അവളെ നോക്കി നിന്നു.

"മോളെന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞേ... വാ അകത്തേക്ക് വാ!"

അവർ അവളെയും വിളിച്ചു അകത്തേക്കു നടന്നു.

വീട് പുറത്തു നിന്ന് കണ്ടപ്പോഴേ, അകതെങ്ങനെ ഉണ്ടാവും എന്ന് ചെറിയ ഒരു ധാരണ ഉണ്ടായിരുന്നതിനാൽ, അവൾക്കു അകത്തു കയറിയപ്പോ വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല.

അവളരെ ഭംഗിയായി ഇന്റീരിയർ ചെയ്തിട്ടുള്ള വീട്. അവൾ ചുറ്റും കണ്ണോടിച്ചു. ട്രഡീഷണൽ രീതിയിൽ ആണ്ഇന്റീരിയർ ചെയ്തിരിക്കുന്നത്. മ്യൂറൽ പൈന്റിങ്‌സ് ഒക്കെ നിറയെ അവിടെ ഇവിടെ ഒക്കെ തൂക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, ആഢ്യത്വം വിളിച്ചോതുന്ന ഒരു വീട്!

അവർ അവളെ കൊണ്ട് ചെന്ന്, ഹാളിൽ ഇരുത്തി.

അവൾ ചുറ്റും ഒക്കെ നോക്കി തിരിഞ്ഞപ്പോ, സുന്ദരിക്കുട്ടിയും ഐശ്വര്യ ആന്റിയും അവളെ തന്നെ നോക്കി ചിരിച്ചോണ്ട് സൈഡിൽ ഇരിക്കുന്നു.

'ശെടാ! ഇവരൊക്കെ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ! എനിക്ക് മാത്രം വട്ടായതാണോ? അതോ ഇങ്ങേരുടെ കുടുംബക്കാർക്കു മൊത്തം വട്ടായതാണോ?'

സിദ്ധാർഥ് നേരെ ഓപ്പോസിറ്റ് ഉള്ള സോഫയിൽ തന്നെ ഇരിപ്പുണ്ട്... ഫോണിൽ തോണ്ടിക്കൊണ്ടു.

'ഒന്ന് പരിചയപ്പെടുത്തി പോലും തരാതെ പോയി! തെണ്ടി!' അവൾ, അവൻ ഇരിക്കുന്ന ഇടത്തേക്ക് ഒന്ന് നോക്കിയിട്ടു, അവളുടെ സൈഡിൽ ഇരിക്കുന്നവരെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു.

ഐശ്വര്യ ആന്റിയുടെ മുഖം ഒന്നുകൂടെ തെളിഞ്ഞു! മിക്കിടെ ആ വളിച്ച ചിരി കണ്ടിട്ടോ???

സുന്ദരികുട്ടി വീണ്ടും അവളുടെ കൈ എടുത്തു പിടിച്ചു, " ഇന്നത്തെ പ്രോഗ്രാം എങ്ങനെ ഉണ്ടായിരുന്നു ചേച്ചി?"

"കുഴപ്പോം ഇല്ലായിരുന്നു... പക്ഷെ ഞങ്ങളെക്കാൾ നന്നായി വേറെ ഒരു ടീം പെർഫോം ചെയ്തിരുന്നു.

"വീഡിയോ ഇല്ലേ?"

"അവർ അയച്ചു തരാം എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടു പേരല്ലേ ഉണ്ടായിരുന്നുള്ളു. സൊ, വീഡിയോ എടുക്കാൻ പറ്റിയില്ല."

"എനിക്ക് ഫോർവേഡ് ചെയ്യണേ! ചേച്ചിടെ ഫ്രഷേഴ്‌സ് ഡേയിലെ ഡാൻസ് കണ്ടു ഞാൻ ഭയങ്കര ഫാൻ ആയി!" സുന്ദരിക്കുട്ടി കാര്യമായി പറഞ്ഞു.

പക്ഷെ, ഫ്രഷേഴ്‌സ് ഡേയിലെ ഡാൻസ് എങ്ങനെ ഈ കുട്ടി കണ്ടു.

അത് ചോദിക്കാൻ വേണ്ടി തുടങ്ങുമ്പോഴാണ്, വീണ്ടും ആ അലർച്ച, "നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ, അപ്പു?"

സത്യം, പറയാല്ലോ! ഐശ്വര്യ ആന്റി വരെ ഞെട്ടിപ്പോയി! ഇയാൾക്ക് പതുക്കെ സംസാരിക്കാൻ അറിയില്ലേ???

"ഏട്ടനെന്താ? ഞാൻ വീക്കെൻഡ് ഇരുന്നു പടിചോളാം." അവൾ ചിണുങ്ങി.

"വേണ്ട, നീ ഇപ്പൊ പോയിരുന്നു പഠിച്ചേ!" അവൻ അവളെ നോക്കി പേടിപ്പിച്ചു!

"ഏട്ടാ... ദേ എന്നോട് കളിക്കല്ലേ!!!" അവൾ അവനെ കണ്ണുകൊണ്ടു ഏതാണ്ട് ഗോഷ്ടി കാണിച്ചു. അതിൽ എന്തായാലും അവൻ വീണു. അവൻ, പല്ലും കടിച്ചു കൊണ്ട്, തിരിച്ചു സോഫയിലേക്ക് ചാരി ഇരുന്നു.

അപ്പൊ ഒരു പ്രായമുള്ള ഒരു വലിയമ്മ, ഒരു ട്രെയിൽ അവൾക്കു ജ്യൂസും ആയി വന്നു. നല്ല നിഷ്‌കു ചിരി ഉള്ള വലിയമ്മ.

അവളും അവർക്കു ഒരു ചിരി നൽകിക്കൊണ്ട്, ഗ്ലാസ് വാങ്ങിച്ചു.

വലിയമ്മ അവളെ മനസ്സിൽ രജിസ്റ്റർ ചെയ്യുന്നത് പോലെ നോക്കിയിട്ട്, അതെ ചിരിയോടെ തിരിച്ചു നടന്നു. പോവുന്ന വഴിക്ക്, സിദ്ധാർഥിനോട് എന്തോ ചോദിച്ചിട്ടു, തിരിഞ്ഞു അവളെ നോക്കി. അവനും അവരെ നോക്കി ചിരിച്ചു.

"മോൾക്ക് ഞങ്ങളെ ഒക്കെ മനസ്സിലായോ?" ഐശ്വര്യ ആന്റി ചോദിച്ചു.

ആന്റിയുടെ ചോദ്യം ആണ് അവളെ, വലിയമ്മയുടെയും സിദ്ധാര്ഥിന്റെയും കണ്ണിൽ കണ്ണിൽ ഗെയിമിൽ നിന്ന് പുറത്തു കൊണ്ട് വന്നത്.

മനസ്സിലായോ എന്നൊക്കെ ചോദിച്ചാൽ, ആരെങ്കിലും മനസ്സിലാക്കി തരാതെ, എങ്ങനെ മനസ്സിലാവാൻ ആണ്! എന്നാലും ഗസ്സ്‌ ചെയ്യുവാണെങ്കിൽ, നേരത്തെ അമ്മ എന്ന് വിളിച്ച സ്ഥിതിക്ക്, ഐശ്വര്യ ആന്റി കലിപ്പന്റെ അമ്മ, സുന്ദരി കുട്ടി പെങ്ങൾ, അപ്പു.

ബാക്കി ഒക്കെ അങ്ങനെ ഗസ്സടിക്കാൻ, മിക്കി ജ്യോതിഷി ഒന്നും അല്ലല്ലോ!

അവൾ ചിരിച്ചു കൊണ്ട്, ഇല്ല എന്ന് കാണിച്ചു.

"അപ്പൊ ഇത്ര നാളായിട്ടു, ഏട്ടൻ ഞങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലേ?" സുന്ദരിക്കുട്ടി രൂക്ഷമായി സിദ്ധാർത്ഥിനെ നോക്കി.

ഈ പെണ്ണ് ഇതെന്തൊക്കെയാ ഈ പറയുന്നേ എന്നുള്ള ഭാവത്തിൽ മിക്കിയും സിദ്ധാർത്ഥിന് നേരെ നോക്കി.

"നീ ഒന്ന് മിണ്ടാതിരിക്കാവോ, അപ്പു. പ്ളീസ്... ഐ beg യൂ!" അവൻ അതും പറഞ്ഞു, തലയിൽ കയ്യും കൊടുത്തിരുന്നു.

"നീ മിണ്ടാതിരിക്കു, അപ്പു. വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാതെ!" ഐശ്വര്യ ആന്റി, സുന്ദരിക്കുട്ടിയെ നോക്കി.

തിരിഞ്ഞു മിക്കിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, "ഞാൻ ശ്രീദേവി... സിദ്ധാർത്ഥിന്റെ അമ്മ."

ആഹാ! ഈ ആന്റി വലുതായി കഴിഞ്ഞിട്ടിട്ട പേരാണോ, ശ്രീദേവി എന്ന്! ഇത്രയും apt ആയ പേര് ഈ ആന്റിക്കു എങ്ങനെ കിട്ടിയോ എന്തോ!

സുന്ദരി കുട്ടിയെ കാണിച്ചിട്ട് ശ്രീദേവി ആന്റി പറഞ്ഞു, " ഇത് സിദ്ധുന്റെ പെങ്ങൾ, സിദ്ധി, ഞങ്ങളുടെ അപ്പു. ഇപ്പൊ 11ത്തിൽ ആണ്!"

ആന്റി അവർ രണ്ടു പേരെയും പരിചയപ്പെടുത്തി കൊടുത്തു. മിക്കി അവരെ രണ്ടു പേരെയും നോക്കി ചിരിച്ചു.

"മോൾക്ക് വിശപ്പായോ?" ആന്റി വീണ്ടും അവളുടെ താടിയിൽ പിടിച്ചു.

"ഇല്ല, ആന്റി. പിന്നെ മതി" എന്താ ഒരു അടക്കവും ഒതുക്കവും.

"മോള് വരും എന്ന് കുറച്ചു മുന്നേ അല്ലെ ഇവാൻ പറയുന്നേ. ഒന്നും ഇരിപ്പില്ലായിരുന്നു. ഞാൻ ഇച്ചിരി കറി ഉണ്ടാക്കുവാ... ഞാൻ അങ്ങട് ചെല്ലട്ടെ, എന്നാൽ. മോള് ചെന്ന് ഒന്ന് ഫ്രഷ് ആയി വാ. അപ്പു, മോളെ കൊണ്ട് ചെന്ന് റൂം കാണിച്ചു കൊടുക്ക്." ആന്റി അതും പറഞ്ഞു, മിക്കിയുടെ കയ്യിൽ നിന്ന് ഗ്ലാസും വാങ്ങി, എഴുന്നേറ്റു കിച്ചണിലേക്കു പോയി.

"ചേച്ചി, വാ!" അപ്പു എഴുന്നേറ്റു അവളുട കൈ പിടിച്ചു.

മിക്കി എഴുന്നേറ്റിട്ടു, കലിപ്പനെ ഒന്ന് നോക്കി. അവൻ ഫോണിൽ ചത്തു കിടക്കുകയാണ്!

അവൾ അപ്പുവിന്റെ കൂടെ മുകളിലേക്ക് ചെന്നു. മുകളിലെ ഹാളിന്റെ ഇടതു വശത്തുള്ള ഒരു റൂമിലേക്കാണ്, അവളെ കൂട്ടിക്കൊണ്ടു ചെന്നത്.

നല്ല വലുപ്പം ഉള്ള ഒരു മുറി. അപ്പു, മിക്കിയുടെ ബാഗ് വാങ്ങി ബെഡിലേക്കു വച്ചു, അവളെ പിടിച്ചിരുത്തി.

"ചേച്ചി... ഒരു പാട്ടു പാടാവോ? എനിക്ക് ചേച്ചിയുടെ പാട്ടു കേൾക്കാൻ എന്ത് കൊതിയാണെന്നോ!!! ഞാൻ ആദ്യം ചേച്ചിയുടെ പാട്ടു കേട്ടപ്പോഴേ തീരുമാനിച്ചത്, നേരിട്ട് കാണുമ്പോ, ചേച്ചിയെ കൊണ്ട് പാടിക്കണം എന്ന്."

"അതിനു അപ്പു എപ്പോഴാ എന്റെ പാട്ടു..."

അത് ചോദിച്ചു മുഴുവൻ ആക്കുന്നതിനു മുൻപേ, വാതിൽക്കൽ നിന്ന് ഒരു സൗണ്ട് എത്തി, "അപ്പു നിന്നെ 'അമ്മ താഴെ വിളിക്കുന്നു. " സൗണ്ട് കേട്ടപ്പോഴേ മനസ്സിലായി ആരാണെന്നു!

"ശോ! ഈ അമ്മ!" എന്നും പറഞ്ഞു, അപ്പു ചവിട്ടിത്തുള്ളി താഴേക്കു പോയി.

അവളുടെ പോക്ക്, ചിരിയോടെ നോക്കി പോയ മിക്കിയുടെ കണ്ണുകൾ ചെന്ന് നിന്നതു, വാതിൽക്കൽ അവളെ നോക്കി കയ്യും കെട്ടി നിൽക്കുന്ന സിദ്ധാർത്ഥിൽ ആണ്.

അവൾ എന്താ എന്ന് തല മെല്ലെ ഉയർത്തി ചോദിച്ചു.

"നീ മേളിലേക്കു വന്നേ! ഒരു കാര്യം പറയാനുണ്ട്. "

"പിന്നെ ഒറ്റയ്ക്ക് പോയിരുന്നു പറഞ്ഞാൽ മതി പറയാനുള്ളതൊക്കെ! ഞാൻ വരില്ല."

"നീ ഒന്നുകിൽ മര്യാദയ്ക്ക് ഇപ്പൊ എന്റെ കൂടെ വരും. അല്ലെങ്കിൽ നിന്നെ ഞാൻ തൂക്കി എടുത്തിട്ട് കൊണ്ട് പോവും. ഏതു വേണം എന്ന് നീ തീരുമാനിച്ചോ! 10 സെക്കന്റ് ടൈം ഞാൻ നിനക്ക് തരും."

കോപ്പ്! സ്വന്തം വീടാണെന്നൊന്നും ചിലപ്പോ ഈ മനുഷ്യൻ നോക്കില്ല. തൂക്കി എടുത്തു കൊണ്ട് തന്നെ പോവും ചിലപ്പോ!

"എന്തൊരു കഷ്ടാത്!" എന്നും പറഞ്ഞു അവൾ റൂമിനു പുറത്തേക്കിറങ്ങി.

സിദ്ധാർഥ് അവൾക്കു മുന്നേ നടന്നു. ഹാളിന്റെ സൈഡിലൂടെ ഒരു കൊച്ചു കോറിഡോർ വഴി പോയി, ഒരു ഡോർ തുറന്നു ടെറസിലേക്കു ഇറങ്ങി. അവിടെന്നു പിന്നെയും മേലേക്ക് സ്‌റ്റെപ്സ് ഉണ്ടായിരുന്നു.

സിദ്ധാർഥ് അങ്ങോട്ടേക്ക് കയറിയപ്പോൾ അവളും കൂടെ ചെന്നു.

മുകളിൽ എത്തിയതും, അവിടെ നിൽക്കുന്ന ആളുകളെ കണ്ടു അവൾ ഞെട്ടി.

റിഷബും, ജഗത്തും, പ്രവീണും.

മിക്കിക്കു ലേശം പേടി തോന്നാതിരുന്നില്ല.

ആരും അവളുടെ മുഖത്തേക്ക് നോക്കുന്നില്ല. ഇട്ടിരിക്കുന്ന ചെയറിലും അരമതിലിലും ഒക്കെ ആയി ഇരിക്കുകയാണ്.

എങ്ങാനും ഓടേണ്ടി വന്നാൽ, അതിനു സൗകര്യത്തിനു, സ്റ്റേർസിന്റെ അടുത്ത് തന്നെ നിന്ന്, ഉള്ളിലെ പേടി മറച്ചു വച്ച്, അവൾ ചോദിച്ചു,"എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞേ?"

"തമ്പുരാട്ടി കുറച്ചായല്ലോ അടിയങ്ങൾക്കു മുഖം തന്നിട്ട്! അതൊന്നു കാണാൻ വേണ്ടി വിളിച്ചതാ... അസൗകര്യം ആയോ ആവോ?" സിദ്ധാർഥ് അവളുടെ മുൻപിൽ താണു നിന്ന് പറഞ്ഞു.

"ഇയാളുടെ ഈ മോണോ ആക്റ്റ് കാണിക്കാൻ ആണോ എന്നെ ഇങ്ങോട്ടു വിളിച്ചേ?" ഒരു മയവും ഇല്ലാതെ അവൾ ചോദിച്ചു.

"ഡീ!!!" അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.

"സിദ്ധു!!!" റിഷബ് ചാടി എഴുന്നേറ്റു, അവന്റെ നേരെ ചെന്നു.

മിക്കിയുടെ കഷ്ടകാലത്തിനു, അവൻ പിടിച്ചപ്പോൾ അവളുടെ കൈമുട്ടിൽ ഡ്രസ്സ് ചെയ്ത മുറിവിലൂടെ ആണ് പിടി മുറുക്കിയത്.

അവൾ വേദനിച്ചിട്ടു, കൈ വലിച്ചു. അപ്പോഴാണ് സിദ്ധാർഥും അത് ശ്രദ്ധിച്ചത്. അവൻ പെട്ടന്ന് കൈ വിട്ടു.

"എന്ത് തോന്ന്യവാസാടാ നീ കാണിക്കുന്നത്???" റിഷബ്, മിക്കിക്കും സിദ്ധുവിനും ഇടയ്ക്കു വന്നു, സിദ്ധാർത്ഥിനെ പുറകിലേക്ക് തള്ളി.

"നിനക്ക് മതിയായില്ലേടാ? കുറെ നാളായല്ലോ, പെങ്ങളെന്നും വിളിച്ചു ഇവളുടെ പുറകെ നടക്കുന്നു... ഇന്ന് വരെ നിനക്ക് പറയാനുള്ളത് അവളു കേട്ടോ? എന്നിട്ടും അവൾക്കു നൊന്തപ്പോ ഇറങ്ങിയിരിക്കുന്നു, ഒരു ആങ്ങള!" സിദ്ധാർത്ഥിന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു നിന്നു.

റിഷബ് ഒന്നും മിണ്ടിയില്ല. അവളെ ഒന്ന് നോക്കിയിട്ടു, മാറി നിന്നു.

സിദ്ധാർഥ് വീണ്ടും അവളുടെ മുന്നിലേക്ക് ചെന്നു. മിക്കിക്കു, അവന്റെ മുഖഭാവം കണ്ടിട്ട് പേടി ആയി. അവൾ പുറകിലേക്ക് നീങ്ങി, തലയും താഴ്ത്തി നിന്നു.

"നിന്നോട് ഓണം സെലിബ്രേഷനിന്റെ അന്ന്, അവസാനം കാണുമ്പോ ഞാൻ എന്താ പറഞ്ഞേ?" സ്വരം മയപ്പെടുത്തി അവൻ ചോദിച്ചു.

'കുറെ കാര്യങ്ങൾ പറഞ്ഞല്ലോ അന്ന്! അതിലേതു കാര്യമാണ് കൃഷ്ണ!!'

"ഡീ, എന്താ പറഞ്ഞെന്നു???" അവൻ സൗണ്ട് ഒന്നുകൂടെ കൂട്ടി!

മിക്കി ഞെട്ടി, തല ഉയർത്തി അവനെ നോക്കി.

"എടുത്തു.... എടുത്തു ചാടി.... ഒന്നും.. ചെയ്യല്ല്ന്നു"

"അപ്പൊ നിനക്ക് ഓർമ്മ ഉണ്ട്! എന്നിട്ടു പിന്നെ നമ്മൾ കണ്ടപ്പോ നീ എന്താ ചെയ്തേ?"

"അന്ന് ഞാനാണോ എടുത്തു ചാടിയെ! ഇയാളല്ലേ..." അവൻ കണ്ണ് ഉരുട്ടിയതും, അവൾ അത് തിരുത്തി, ബാക്കി പറഞ്ഞു, "ചേട്ടൻ അല്ലെ, എന്താ ഏതാ എന്നൊന്നും ചോദിക്കാതെ, അന്ന് അങ്ങനെ ഒക്കെ പറഞ്ഞേ? എന്നിട്ടിപ്പോ എന്നെ വഴക്കു പറയുന്നതെന്തിനാ?" അവളുടെ ഉള്ളിലെ പുലിക്കുട്ടി ഉണർന്നില്ലെങ്കിലും, അത്യാവശ്യം ധൈര്യം ഉള്ള ഒരു പട്ടിക്കുട്ടി ഉണർന്നു.

"അത്ര ഒക്കെ സംഭവിച്ചിട്ടും, നിനക്ക് ഇതിന്റെ പുറകിൽ ശരണ്യ ആണെന്ന് അപ്പൊ ഒരു ഡൗട്ടും തോന്നിയില്ലേ?"

"അങ്ങനെ ഒക്കെ ചെയ്യിച്ചത്, ശരണ്യ ചേച്ചി ആവും എന്നൊക്കെ തോന്നി. പക്ഷെ, ആ ചേച്ചി പറഞ്ഞ ഉടനെ തന്നെ എന്നെ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞ ചേട്ടനോട് ഞാൻ പിന്നെ എങ്ങനെയാ സംസാരിക്കെണ്ടേ?"

"നിന്റെ തലയ്ക്കകത്തു എന്ത് തരം ചെളി ആണ് നിറച്ചു വച്ചിരിക്കുന്നത്?? അവള് വന്നു പറഞ്ഞ ഉടനെ തന്നെ വിശ്വസിക്കാൻ ഞങ്ങൾ എന്താ അത്ര പൊട്ടന്മാരാണോ?"

അങ്ങനെ ഒക്കെ ചോദിച്ചാൽ... യെസ് ഓർ നോ question ആണല്ലോ! ഇതിനിപ്പോ ആൻസർ പറയണോ വേണ്ടേ?

ഒന്നുകൂടെ ആലോചിച്ചപ്പോൾ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് മനസിലാക്കിയ മിക്കി, മിണ്ടാതെ നിന്നു.

"എന്താടി? ഇപ്പൊ നിന്റ നാവിറങ്ങി പോയോ?"

മിണ്ടേണ്ട എന്ന് വച്ചാലും ഇങ്ങേരു, വായിൽ കോലിട്ടു കുത്തി പറയിപ്പിക്കുവല്ലോ!

"പിന്നെ പൊട്ടന്മാരല്ലാഞ്ഞിട്ടായിരുന്നു, അവിടെ വന്നു കാണിച്ച പ്രഹസനം മുഴുവൻ???" മിക്കി ചൂടായി.

"ഇവളെ ഞാൻ..." മിക്കിയുടെ കഴുത്തിന് നേരെ പിടിക്കാൻ കയ്യോങ്ങിയിട്ടു, അപ്പൊ തന്നെ അത് പിൻവലിച്ചു, അവളെ നോക്കി പല്ലും കടിച്ചു, അവൻ തിരിഞ്ഞു, അവന്റെ ഫ്രണ്ട്സിനോടായി പറഞ്ഞു," പല ടൈപ്പ് മണ്ടന്മാരേം കണ്ടിട്ടുണ്ട്... ഇതേതു ജാതി മണ്ടിയാണോ!!!" അവൻ കൈ മലർത്തി.

"ദേ എന്നെ മണ്ടി എന്ന് വിളിച്ചാലുണ്ടല്ലോ!" തിരിഞ്ഞു നിൽക്കുന്ന സിദ്ധാർത്ഥിന് നേരെ അവൾ വിരൽ ചൂണ്ടി.

പക്ഷെ, അവൻ തിരിയുന്നതിനു മുന്നേ, അവൾ വിരൽ മടക്കി. ബോധം ഇല്ലാത്ത ചെക്കനാ! ചിലപ്പോ വിരല് മടക്കി ഓടിച്ചു കളയും! നമ്മുടെ ആരോഗ്യം വച്ച് നമ്മൾ റിസ്ക് എടുക്കരുതല്ലോ!!!

അവൻ തിരിഞ്ഞതും, അവൾ വീണ്ടും ഒരു സ്റ്റെപ് പുറകോട്ടു വച്ചു.

"മേഘ്‌നാ, ശരണ്യ നിന്നെയും നിരഞ്ജനെയും ചേർത്ത് കോളേജ് മുഴുവൻ നാറ്റിക്കാൻ ആയിരുന്നു പ്ലാൻ!" അത്രയും നേരം മിണ്ടാതിരുന്ന, ജഗത് പറഞ്ഞു. മിക്കി അവനെ നോക്കി.

"എന്തോ പണി അവൾ പ്ലാൻ ചെയ്യുന്നു എന്ന് നേരെത്തെ വിവരം കിട്ടിയിരുന്നു. നിന്നോട് അത് പറഞ്ഞു, സിദ്ധാർഥും നീയും ആയി തെറ്റി എന്ന് ഒരു ഡ്രാമ അവൾക്കു മുൻപിൽ കളിക്കാം എന്ന് വിചാരിച്ചു, അത് നിന്നോട് പറയാനായിട്ടാണ് അന്ന് നിന്നോട് ക്യാന്റീനിലേക്കു വരാൻ പറഞ്ഞതു. അപ്പോഴാണ്, അവൾ ഇങ്ങനെ ഒരു ചതി ഒരുക്കി എന്ന് അവളുടെ ഫ്രണ്ട് തന്നെ പ്രവിനെ വിളിച്ചു പറയുന്നത്. അത് കേട്ട്, അങ്ങോട്ടേക്ക് ഓടി വന്നപ്പോഴാണ്, നിന്നെയും നിരഞ്ജനെയും കൂടെ കണ്ടത്. അവൾ വേറെ ആരെയെങ്കിലും ഒക്കെ വിളിച്ചു കൂട്ടുന്നതിന് മുൻപേ, അവൾടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ആണ്, നിന്നോടു അങ്ങനെ പറഞ്ഞത്! അല്ലാതെ നിനക്ക് തോന്നുന്നുണ്ടോ മേഘ്ന, നിന്നെ കുറിച്ചു അങ്ങനെ ഒക്കെ ചിന്തിക്കാൻ പോലും ഞങ്ങൾക്കൊക്കെ പറ്റുംന്നു... നിന്നെ ഞങ്ങൾ അങ്ങനെ ആണോ കൊണ്ട് നടന്നിട്ടുള്ളത്!"

മിക്കി കണ്ണും മിഴിച്ചു കേട്ടു നിന്നു. ശരണ്യ ആണ് ഇതിനു പുറകിൽ എന്ന് അറിയാം എങ്കിലും, അവൾ അവരെ തെറ്റിദ്ധരിപ്പിച്ചു എന്നാണു ഇത്രയും നാളു അവൾ വിചാരിച്ചു കൊണ്ടിരുന്നത്. പക്ഷെ, ശരണ്യയെ പറ്റിക്കാൻ വേണ്ടി മാത്രം ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എന്ന് ആലോചിക്കാൻ മാത്രം ഉള്ള ബുദ്ധി, അവളുടെ കുഞ്ഞു തലയ്ക്കകത്തു ഇല്ലായിരുന്നു.

"ശരണ്യ ചേച്ചിയെ കേൾപ്പിക്കാൻ ആയിരുന്നോ അങ്ങനെ പറഞ്ഞേ?"

"ഇത്രേം ക്ലിയർ ആയി പറഞ്ഞിട്ടും, ഈ പോത്തിന് ഇത് വരെ ഒന്നും മനസ്സിലായില്ലേ?" സിദ്ധാർഥ് തലയ്ക്കു കൈ കൊടുത്തു, അവിടെ ഉള്ള ഒരു ചെയറിലേക്കു ഇരുന്നു.

"അവൾ അവിടെ ഉണ്ടായിരുന്നു. എന്തോ ഭാഗ്യത്തിനാണ് അവൾ ആൾക്കാരെ വിളിച്ചു കൂട്ടുന്നതിന് മുന്നേ, ഞങ്ങൾ അവിടെ എത്തിയത്! അപ്പൊ അങ്ങനെ ഒരു ഡ്രാമ കളിച്ചില്ലായിരുന്നെങ്കിൽ, ഒന്നുകിൽ ആ scene തന്നെ അവൾ വഷളാക്കിയേനെ. .. അല്ലെങ്കിൽ വീണ്ടും ഇത് പോലെ എന്തെങ്കിലും അവൾ ചെയ്തേനെ!" പ്രവീൺ പറഞ്ഞു.

"ഇതൊക്കെ നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ആണ് അന്ന് വൈകുന്നേരം നിന്നെ വിളിച്ചത്. പക്ഷെ നീ കാൾ ബ്ലോക്ക് ചെയ്തു. കോളേജിൽ വച്ച് നിന്നോട് സംസാരിച്ചാൽ, അതെങ്ങനെ എങ്കിലും അവൾ അറിഞ്ഞാലോ എന്ന് വിചാരിച്ചാണ്, അവിടെ വച്ച് മിണ്ടാതിരുന്നതു. പ്രാക്റ്റീസ് നു നീ വരുവാണെങ്കിൽ, അതിനിടയ്ക്ക് എങ്ങനെ എങ്കിലും നിന്നോട് സംസാരിക്കാം എന്ന് കരുതി, ആ വഴിയും നോക്കി. പക്ഷെ, അവിടെയും നീ അടുത്തില്ല. പിന്നെ ശരണ്യയുടെ കാര്യം എത്രയും വേഗം എന്തെങ്കിലും തീരുമാനം ആക്കാൻ ആയി , കഴിഞ്ഞ ശനിയാഴ്ച, അവളുടെ വീട്ടിൽ പോയി അവളുടെ അപ്പനെ കണ്ടു, കാര്യങ്ങൾ പറഞ്ഞു. അവളുടെ 'അമ്മ ഒരു ടൈപ്പ് ആണെങ്കിലും, അച്ഛൻ അത്യാവശ്യം റീസണബിൾ ആണ്. ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവസാനം, ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ, മോള് ജീവനോടെ തിരിച്ചു വരില്ല എന്നു ഒരു താക്കീതും കൊടുത്താണ് അവിടെ നിന്ന് ഇറങ്ങിയത്. അന്ന് തന്നെ നിരഞ്ജനെ കണ്ടു കാര്യങ്ങൾ പറഞ്ഞിരുന്നു. ഞങ്ങളുടെ മുന്നിൽ വച്ച് തന്നെ ആണ്, കാര്യങ്ങൾ നിന്നോട് പറയാൻ വേണ്ടി അവൻ വിളിച്ചത്. പക്ഷെ, നിങ്ങൾ ഒന്നിനും വെളിവില്ലാതെ ഇരിക്കുന്ന അവസ്ഥ! പിന്നെ കോളേജിൽ വരുമ്പോ നിന്നോട് പറയാം എന്ന് വച്ചു. പക്ഷെ അപ്പൊ നിന്നെ കാണാനും ഇല്ല. കാണാൻ ചെന്ന നിരഞ്ജനെയും നീയൊക്കെ കൂടെ ഭീഷണിപ്പെടുത്തി വിട്ടു എന്ന് കേട്ടു. ഈ ആഴ്ച ഞങ്ങൾ ഇങ്ങോട്ടു വന്നത് തന്നെ, ഇവിടെ വച്ച് എങ്ങനെ എങ്കിലും നിന്നോട് കാര്യം പറയാം എന്ന് വച്ചാണ്. പക്ഷെ, ഇവിടെ വച്ച് നീ ഇനി സംസാരിക്കാൻ റെഡി ആയില്ലെങ്കിൽ, പിന്നെ ഉള്ള നിന്റെ മൂഡ് മൊത്തം സ്പോയില് ആവും. അത് കൊണ്ടാണ്, venueഇൽ വന്നു എങ്കിലും, നിന്നെ കാണാതെ തിരിച്ചു പോയത്. പക്ഷെ ദൈവം ആയിട്ട് നിന്നെ ഇവിടെ കൊണ്ട് വന്നു." റിഷബ് പറഞ്ഞു നിർത്തി.

ഇതൊക്കെ കണ്ണും മിഴിച്ചു കേട്ടിരിക്കുന്നുണ്ട് മിക്കി!

"എന്നെ ആ റൂമിൽ വച്ചു പിടിച്ചത് ആരാ?" അവൾ ഋഷഭിനെ നോക്കി ചോദിച്ചു.

"അത് നീ ഇനി worried ആവണ്ട! അവനെ വേണ്ടത് പോലെ കൈകാര്യം ചെയ്തിട്ടുണ്ട്. അവൻ ഇനി സ്വന്തം ഭാര്യയെ പോലും പിടിക്കാൻ ഒന്ന് പേടിക്കും." ഒരു ചെറിയ ചിരിയോടെ റിഷബ്, തല ചരിച്ചു, ചെയറിൽ ഇരുന്നു, ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന, സിദ്ധാർത്ഥിനെ നോക്കി.

മിക്കിക്കു പിന്നെ എന്താണ് പറയേണ്ടത് എന്ന് അറിയാതെ നിന്നു, തലയും താഴ്ത്തി നിന്നു.

തല ഉയർത്തി നോക്കുമ്പോൾ, സിദ്ധാർത്ഥിന്റെ ഒഴികെ, ബാക്ക് മൂന്നു പേരുടെയും കണ്ണുകൾ അവളുടെ നേരെ ആണ്! സിദ്ധാർഥ് ഈ ലോകത്തെങ്ങും അല്ലാത്തത് പോലെ, കസേരയിൽ ചാരി ഇരുന്നു, ആകാശത്തു നക്ഷത്രങ്ങളും എണ്ണി ഇരിപ്പുണ്ട്.

അവൾ എല്ലാവരുടെയും മുഖത്തേക്ക് ദയനീയം ആയി നോക്കി. ആരുടേയും മുഖത്തു ഒരു ഭാവവും ഇല്ല.

അവൾ വീണ്ടും ഒന്ന് എല്ലാവരുടെ നേരെയും കണ്ണോടിച്ചിട്ടു, തല കുനിച്ചു, സോറി എന്ന് പറഞ്ഞു.

"എന്താ?" നക്ഷത്രം എണ്ണിക്കൊണ്ടിരുന്നവൻ ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്.

അവൾ തല പൊക്കി അവനെ നോക്കി.

"സോറിന്നു!" അവൻ എഴുന്നേറ്റു അവളുടെ മുൻപിൽ വന്നു നിന്നു.

"താഴെ കിച്ചണിൽ അമ്മയോട് ചോദിച്ചാൽ, നല്ല ഭരണി കാണിച്ചു തരും. നീ ഇപ്പൊ പറഞ്ഞ സാധനം, അതില് കൊണ്ട് പോയി ഇട്ടു വയ്ക്കു."

"എന്റെ സിറ്റുവേഷൻ നിങ്ങൾ ആരെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? അപ്പോ അങ്ങനെ ഒക്കെ കേട്ടപ്പോ എനിക്ക് എന്തോരം വിഷമം ആയിന്നറിയ്യോ? അതാ അങ്ങനെ ഒക്കെ ചെയ്തു പോയെ. ചെയ്തു കഴിഞ്ഞ കാര്യങ്ങൾക്കു, ഇപ്പൊ സോറി അല്ലാതെ പിന്നെ ഞാൻ എന്താ പറയ്യാ? " അവളുടെ മുഖം മങ്ങി.

"നൂറ്റൊന്നു തവണ ഏത്തം ഇടണം. ഇപ്പൊ" അവന്റെ സംസാരത്തിൽ ഒരു മയവും ഇല്ല.

അവന്റെ നിപ്പും മട്ടും കണ്ടു, അവൾ ഏത്തം ഇടയനായി, ചെവിയിൽ കൈ പിടിച്ചു.

ഇത് കണ്ടതും, സിദ്ധാർഥ് തലയ്ക്കു കയ്യും കൊടുത്തു, തിരിച്ചു പോയി, ചെയറിൽ ഇരുന്നു.

ജഗത്തും പ്രവീണും ചിരിക്കാൻ തുടങ്ങി.

റിഷബ് വന്നു, ചെവിയിൽ പിടിച്ചിരുന്ന അവളുടെ കൈ എടുത്തു മാറ്റി..."ഇങ്ങനെ ഒരു മന്ദബുദ്ധി ആയി പോയല്ലോ എന്നാലും എന്റെ പെങ്ങൾ! " റിഷബ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഋഷിയേട്ടാ..." അവൾ ചിണുങ്ങി!

"ഹോ! നീ ഒന്ന് അങ്ങനെ വിളിച്ചു കേട്ടല്ലോ! സമാധാനം ആയി." അവൻ നെഞ്ചിൽ കൈ വച്ച്, ചിരിച്ചു കൊണ്ട് പറഞ്ഞു.

"സോറി, റിഷിയേട്ടാ... അന്ന് ഒക്കെ കൂടെ ആയപ്പോ... ഋഷിയെട്ടനും കൂടെ ഒന്നും പറയാതെ പോയപ്പോ, വല്ലാണ്ട് hurt ആയി! അത് കൊണ്ടാ ഞാൻ..."
"ഹ്മ്മ്മ്... മനസ്സിലാവും. അങ്ങനെത്തെ കാര്യങ്ങൾ അല്ലെ അന്ന് പറഞ്ഞെ. നിന്നെ അങ്ങനെ കാണാൻ വയ്യാഞ്ഞിട്ട, ഞാൻ ഇറങ്ങി പോയെ! എന്തായാലും ഇപ്പൊ ഒക്കെ സോൾവ് ആയില്ലേ? ഇനി ഇത് പിടി." അവൻ പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് സിൽക്ക് എടുത്തു അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു.

അവളുടെ മുഖത്തു, ഏറെ നാൾക്കു ശേഷം, നല്ലോണം തെളിഞ്ഞ ചിരി വിരിഞ്ഞു.

"താങ്ക് യൂ..." എന്നും പറഞ്ഞു അവൾ അവനെ കെട്ടിപ്പിടിച്ചു.

പിന്നെ അവൾ ചെന്ന് ജഗത്തിനോടും പ്രവീണിനോടും സോറി പറഞ്ഞു.

"സാരില്ലെടി! ഒക്കെ കഴിഞ്ഞില്ലേ! ഇനി എന്റെ നശൂലം പിടിച്ച കസിനെ കൊണ്ട്, നിനക്ക് ഒരു പ്രേശ്നവും കാണില്ല! പോരെ?" പ്രവീൺ പറഞ്ഞു.

അവൾ ചിരിയോടെ തല കുലുക്കി.

"ഇനി എങ്കിലും, എന്തുണ്ടായാലും ചാടിക്കടിക്കാതെ, നിന്റെ ഈ കുഞ്ഞി തല ഒന്ന് ഉപയോഗിക്കെന്റെ മേഘ്ന!"

ജഗത് അവളുടെ തലയിൽ കൊട്ടിക്കൊണ്ടു പറഞ്ഞു. അവൾ ചിരിച്ചു.

ഇനി സിദ്ധാർത്ഥിന്റെ ടേൺ ആയിരുന്നു.

അവൻ വീണ്ടും എണ്ണാൻ തുടങ്ങിയിട്ടുണ്ട്. ഇത്തവണ ഹാൻഡ് റെയ്‌ൽസിൽ ചാരി ആണ് മേലോട്ട് നോക്കി നിക്കുന്നത്.

അവൾ അവന്റെ മുന്നിലേക്ക് ചെന്നിട്ടും അവൻ വല്യ മൈൻഡ് ഒന്നും ഇല്ലാതെ, നിൽക്കുവാണ്!

'ജാഡ തെണ്ടി' മനസ്സിൽ വിളിച്ചു.

"അതെ ഇത്ര ജാഡ ഇടേണ്ട ആവശ്യം ഒന്നും ഇല്ല! ഇയാളു അങ്ങനെ ഒക്കെ പറഞ്ഞിട്ടാ ഞാൻ വഴക്കിട്ടെ! അല്ലാതെ ചുമ്മാതെ ഒന്നും അല്ല. അതുകൊണ്ടു ഇപ്പൊ എന്നോട് ഒരു സോറി പറഞ്ഞാൽ, ഞാൻ വേണെങ്കിൽ ക്ഷമിക്കാം." അവൾ അവന്റെ അടുത്ത്, ഹാൻഡ് റൈല്സില് ചാരി നിന്നു.

അവന്റെ എണ്ണൽ അവൾ തെറ്റിച്ചു എന്ന് തോന്നുന്നു! രൂക്ഷമായി തല ചരിച്ചു അവളെ നോക്കുന്നുണ്ട്.

"എന്തിനാ നോക്കി പേടിപ്പിക്കുന്നെ? ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ. അന്ന് അത്രയും ഓവർ ആക്കണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. ചെറുതായിട്ടൊക്കെ പറഞ്ഞിരുന്നെങ്കിൽ, ഇത്രേം പ്രശ്നം ഉണ്ടാവില്ലായിരുന്നു."

മിക്കിക്കു ഒരു കുലുക്കവും ഇല്ല. ഋഷി അവിടെ നിൽക്കുന്നതിന്റെ ഒറ്റ ബലത്തിൽ ആണ്, ഈ ഡയലോഗ് ഒക്കെ അടിക്കുന്നത്.

അവൻ എന്തോ പറയാൻ തുടങ്ങിയതും, അപ്പു അങ്ങോട്ടേക്ക് വന്നു, "ആഹ്ഹ! ചേച്ചി ഇവിടെ നിൽക്കുവാണോ? ഞാൻ അവിടെ ഒക്കെ നോക്കി. വാ ചേച്ചി... അച്ഛൻ വന്നിട്ടുണ്ട്. ചേച്ചിയെ അന്വേഷിച്ചു "

"ഞങ്ങളെ ഒക്കെ കൂടെ മൈൻഡ് ചെയ്യടി, അപ്പു." ജഗത്ത് വിളിച്ചു പറഞ്ഞു.

"സൗകര്യപ്പെടില്ല!!!" മിക്കിയെയും വലിച്ചു കൊണ്ട് പോവുന്നതിനിടെ അപ്പു തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു.

അപ്പു മിക്കിയെയും കൊണ്ട്, താഴെ ഹാളിലേക്ക് ചെന്നു. അവരുടെ പുറകെ സിദ്ധാർഥും ഫ്രണ്ട്സും കൂടെ വന്നു.

താഴെ ഹാളിൽ നല്ല ഒത്ത പൊക്കവും വണ്ണവും ഉള്ള ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു. താടി ഒക്കെ ട്രിം ചെയ്തു ഒതുക്കി, നല്ല സ്റ്റൈൽ ആയി മുടി ഒക്കെ ചീകി വച്ച, ഒരു ടീഷർട്ടും പാന്റ്സും ഇട്ട, അങ്കിൾ എന്ന് വിളിക്കാൻ തോന്നാത്ത ഒരു കിടിലൻ മനുഷ്യൻ. സിദ്ധാർഥ് പ്രായം ആയാൽ, ഏകദേശം ഇത് പോലെ ഉണ്ടാവും എന്ന്, മിക്കിക്കു തോന്നി.

അവളെ കണ്ട പാടെ, പുള്ളി എഴുന്നേറ്റു, ഒരു ചിരിയോടെ അടുത്തേക്ക് വന്നു, "അപ്പൊ ഇതാണ്, ദി ഫേമസ് മേഘ്ന ചന്ദ്രശേഖർ"

'ഫേമസൊ ??? ഈ അങ്കിൾ ഇതെന്താണ് പറയുന്നത്.' അവൾക്കു മനസ്സിലാവാതെ തിരിഞ്ഞു സിദ്ധാർത്ഥിനെ നോക്കുമ്പോ, അവൻ കണ്ണും കയ്യും വച്ച് എന്തൊക്കെയോ കാണിക്കുന്ന തിരക്കിൽ ആയിരുന്നു. അവൾ തിരിഞ്ഞു നോക്കുന്നത് കണ്ടതും, അവൻ അത് നിർത്തി, ദേഷ്യം വാരിപ്പൊത്തി.

'ഈ വീട്ടുകാർക്ക് മൊത്തത്തിൽ എന്തോ പ്രശ്നം ഉണ്ട്!'

മിക്കി ഒന്നും മനസിലാവാതെ തന്നെ തിരിഞ്ഞു മുന്നിൽ നിൽക്കുന്ന അങ്കിളിനെ നോക്കി വെറുതെ ചിരിച്ചു.

"ഞാൻ ഇവന്റെ അപ്പൻ... ശങ്കർ... ശങ്കർ രാജ്." അയാൾ അവൾക്കു നേരെ കൈ നീട്ടി.

അവൾ മനസ്സിലായി എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട്, അവൾക്കു ഷേക്ക് ഹാൻഡ് ചെയ്തു.

"മോൾക്ക് വേദന ഉണ്ടോ?" അവളുട നെറ്റിയിൽ ഒട്ടിച്ചിരുന്ന, പ്ലാസ്റ്ററിലേക്കു ചൂണ്ടി അങ്കിൾ ചോദിച്ചു.

"ഇല്ല, അങ്കിൾ. വേദന ഒന്നും ഇല്ല!"

"വീട്ടിൽ വിളിച്ചു പറഞ്ഞോ മോളെ?" കിച്ചണിൽ നിന്ന് ഇറങ്ങി വന്ന ആന്റി ചോദിച്ചു.

"അയ്യോ! ഇവിടെ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞതാ... മറന്നു പോയി. താങ്ക് യു, ആന്റി."

അവൾ ഉടനെ തന്നെ ഫോൺ എടുത്തു, പുറത്തേക്കു പോയി.

മീരയോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ, മീര ശ്രീദേവിക്ക്‌ താങ്ക്സ് പറയാനായി ഫോൺ കൊടുക്കാൻ പറഞ്ഞു.

അതിനായി അകത്തേക്ക് കയറുമ്പോ, അവൾ കണ്ടത് ശങ്കർ സിദ്ധാർത്ഥിന്റെ തോളത്തു കൈ ഇട്ടു എന്തോ പറഞ്ഞു കളിയാക്കുന്നു. സിദ്ധാർഥ് ചമ്മി നിൽപ്പുണ്ട്. കൂടെ ഉള്ളവരൊക്കെ അവനെ നോക്കി ചിരി ആണ്.

അവൾ അകത്തേക്ക് വരുന്നത് കണ്ടപ്പോൾ, അവർ പെട്ടന്ന് സംസാരം നിർത്തി. അവൾ അവരെ നോക്കി ചിരിച്ചു കാണിച്ചു, ശ്രീദേവിയെയും നോക്കി, ഡൈനിങ്ങ് റൂമിന്റെ ഭാഗത്തേക്ക് ചെന്നു.

അപ്പുവിന്റെ കൂടെ ശ്രീദേവിയും അവിടെ ഉണ്ടായിരുന്നു.

അവൾ ഫോൺ അവർക്കു നേരെ നീട്ടി... " അമ്മ ആണ്. .. ആന്റിയോട് സംസാരിക്കണം എന്ന്. .."

ശ്രീദേവി ചിരിയോടെ തന്നെ ഫോൺ വാങ്ങി.

"ഹലോ... "

...

"ഹല്ലോ മീര... ഞാൻ ശ്രീദേവി..."

...

"എന്തിനാ ഇതിനൊക്കെ താങ്ക്സ് പറയുന്നത്... സത്യം പറയാല്ലോ... ഞങ്ങൾക്ക് മോളിവിടെ വന്നത് വല്യ സന്തോഷായി. ഞാൻ മീരയെ വിളിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു."

...

"മോളുടെ നെറ്റിയും കാലും ഒക്കെ പൊട്ടി ഇരിക്കുവല്ലേ! ഈ ഒരു അവസ്ഥയിൽ നാളെ ട്രാവൽ ചെയ്യുന്നത്, ബുദ്ധിമുട്ടല്ലേ... മോൻ സൺ‌ഡേ വൈകുന്നേരം കോളേജിലേക്ക് വരുന്നുണ്ട്. മീരയ്ക്കും ഹസ്ബന്റിനും പ്രശ്നം ഒന്നും ഇല്ലെങ്കിൽ, മോളെ നാളെ കൂടെ ഇവിടെ നിർത്തിയിട്ടു, സൺ‌ഡേ മോന്റെ കൂടെ വിട്ടാൽ മതിയോ? വെറുതെ എന്തിനാ ഈ മുറിവൊക്കെ വച്ച് ബസിൽ പോവുന്നേ? "

...

"ഞങ്ങൾക്കെന്തു ബുദ്ധിമുട്ടു! സന്തോഷേ ഉള്ളു! എനിക്ക് ഒരു ദിവസം കൂടെ മോളെ കാണാല്ലോ!" അവർ അവരുടെ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

മിക്കി ഇതൊക്കെ കേട്ട് വീണ്ടും ഞെട്ടി നിൽപ്പുണ്ട്.

'ഈശ്വര!!! കലിപ്പന്റെ വീട്ടിൽ ഒരു ദിവസം കൂടിയോ?'

ശ്രീദേവി നീട്ടിയ ഫോൺ, അവൾ വാങ്ങിച്ചു, തിരിയുമ്പോ സിദ്ധാർഥ് പുറകിൽ തന്നെ ഉണ്ട്. ഷെൽഫിൽ നിന്ന് ഗ്ലാസ് എടുത്തു അപ്പുവിന് കൊടുക്കുകയാണ്. അവൻ അവളെ നോക്കിയില്ല.

"ആ അമ്മ..."

"നീ സൺ‌ഡേ വന്നാൽ മതീട്ടോ! വെറുതെ മുറിവൊക്കെ വച്ച് ബസിൽ വരണ്ട. പിന്നെ നല്ല കുട്ടി ആയിട്ട് നിന്നോണം. അവര് ഇങ്ങോട്ടു പറഞ്ഞതാ നിന്നെ അവിടെ നിർത്താൻ... വെറുതെ അവരെ കൊണ്ട് അത് റിഗ്രെറ്റ് ചെയ്യിക്കരുത്. മനസ്സിലായല്ലോ?"

"അതിനു ഞാൻ എന്ത് ചെയ്‌തെന്ന?" അവൾ പതിയെ നടന്നു, അവൾക്കായി കൊടുത്ത റൂമിനു അടുത്തേക്ക് നടന്നു. പോവുന്ന വഴി, അവിടെ ഇരിക്കുന്നുണ്ടായിരുന്ന അങ്കിളിനെയും, ഋഷഭിനെയും ഒക്കെ ചിരിച്ചു കാണിക്കാൻ അവൾ മറന്നില്ല.

"നീ ഒന്നും കാണിക്കരുത് എന്ന പറഞ്ഞത്! ഇവിടെ കിടന്ന് ഞങ്ങളുടെ അടുത്ത് ചാടുന്നത് പോലെ, അവിടെ കിടന്നു ചാടരുത്. നാളെ രാവിലെ എഴുന്നേറ്റെക്കണം. അച്ചടക്കത്തോടെ ഇരിക്കണം. പറഞ്ഞതൊക്കെ മനസ്സിലാവുന്നുണ്ടോ, മിയ നിനക്ക്."

"ആ അമ്മ... ശരി!" അവൾ ഫോൺ കട്ട് ചെയ്തു, ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി.

###########################################################################################

അപ്പൊ ദേ സിദ്ധാർഥും ആയുള്ള അന്നത്തെ പ്രശ്നങ്ങൾ ഓക്ക് സോൾവ് ആക്കിയിട്ടുണ്ട്. അതിനു എന്നെ തല്ലാൻ റെഡി ആയി നിൽക്കുന്ന കുറെ പേരുണ്ട് എന്ന് എനിക്കറിയാം... അത് സാരം ഇല്ല. ഇത് പോസ്റ്റ് ചെയ്തിട്ട്, ഞാൻ വീണ്ടും മുങ്ങും!

പിന്നെ പഴയ പ്രശ്നമേ സോൾവ് ആക്കിയിട്ടുള്ളു... പുതിയത് എന്തെങ്കിലും അവർ ഉണ്ടാക്കിയാൽ ഞാൻ അതിന് ഉത്തരവാദി നഹിൻ ഹൈ!

(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top