ഓർമ്മയുണ്ടോ ഈ മുഖം ?
ഭാഗം 13
ദേവിക നിലവിളിക്കാൻ തുടങ്ങിയതും ശരത്ത് പൊട്ടി ചിരിക്കാൻ തുടങ്ങി .
" മണ്ടി , പേടിച്ചു വിരണ്ടു നിൽക്കുന്നത് കണ്ടില്ലേ ."
ശരത്ത് അരികിൽ നിന്നിരുന്ന പോലീസ് ഓഫീസറുമായി ദേവികയുടെ അരികിലേക്ക് നടന്നു വന്നു .സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം ആ ഓഫീസറുടെ മുഖത്ത് വീണു .ചിരിച്ച മുഖം പിരിച്ചു വച്ച മീശ , അതുമാത്രം കാണാൻ കഴിയുന്നുണ്ട് .അയാൾ ദേവികയുടെ അരികിൽ വന്നു മുഖം മറക്കുന്ന രീതിയിൽ താഴ്ത്തി വച്ചിരുന്ന തൊപ്പിയും കൂളിംഗ് ഗ്ലാസ്സും മാറ്റി .
"ശ്രീയേട്ടൻ ……."
"അത് തന്നെ , എന്റെ ബിഗ് ബ്രോ ശ്രീകുമാർ ഐ. പി.സ്.നീ വെറുതെ പേടിച്ചു അല്ലെ ."
ദേവിക ശരത്തിനെ ദേഷ്യം മാറും വരെ തല്ലി .
"ഇതാണ് നിന്റെ ദേവു അല്ലെ , ലക്ഷ്മി ചെറിയമ്മയുടെ മകൾ ."
ദേവിക അപ്പോഴും ഞെട്ടൽ മാറാതെ നിൽക്കുകയായിരുന്നു .
"അല്ല വീണ്ടും കറക്കം തുടങ്ങിയോ , വർഷങ്ങൾക്ക് ശേഷം വീട്ടിൽ കയറിയിട്ട് പിള്ളേരെ കളിപ്പിച്ചു ഇരിക്കാതെ രാത്രി എന്താ ഇവിടെ ? ഇത് ജില്ല എറണാകുളം ആണ് , തൃശൂർ അല്ല ."
"നിയല്ലേ ഒരു ഡ്രഗ് യൂസ് ചെയ്യുന്ന പിള്ളേരെ കുറിച്ചു വിളിച്ചു പറഞ്ഞത് . അവന്മാരെ പൊക്കിയപ്പോൾ എവിടെ നിന്നാണ് സ്റ്റോക്ക് വരുന്നതെന്ന് ലോക്കൽ പൊലീസിന് വിവരം കിട്ടി , അത് അറിഞ്ഞതും ഞാൻ ഇങ്ങോട്ട് പോന്നു ."
"എന്നിട്ട് എന്തായി , കിട്ടിയോ ? "
"ഇല്ല , അല്ല രാത്രി കറക്കം വീട്ടിൽ അറിഞ്ഞിട്ടാണോ ? വേഗം വീട്ടിൽ കയറാൻ നോക്ക് .ഇത് കഴിഞ്ഞ് രാവിലെ ഞാൻ വീട്ടിലേക്ക് വരാം ."
ശ്രീകുമാറിനോട് യാത്ര പറഞ്ഞ് ശരത്തും ദേവികയും വീട്ടിലേക്ക് തിരിച്ചു .
"ഞാൻ ശെരിക്കും പേടിച്ചു പോയി . ഇനി ഇതുപോലെ വല്ലതും ചെയ്താൽ ഈ ദേവു ആരാണെന്ന് ഞാൻ കാണിച്ചു തരും .അപ്പൊ രാഹുലിനെയും കൂട്ടുകാരെയും പൊക്കിയോ ? "
"ഞാൻ തല്ലിട്ട് അവന്മാർ നന്നായില്ല , ഇനി കുറച്ചുകാലം ഉള്ളിൽ കിടന്നാൽ മാത്രമേ അവന്മാർ നേരയാവു .പിന്നെ നാളെ നീ പോവുമ്പോൾ ഞാൻ താഴേക്ക് വരില്ല ."
ശരത്തിന്റെ വാക്കുകൾക്ക് നൊമ്പരത്തിന്റെ നിറമുണ്ടെന്ന് ദേവിക തിരിച്ചറിഞ്ഞു .കാറ്റിൽ ദേവികയുടെയും ശരത്തിന്റെയും കണ്ണുനീര് കലർന്നു , ദേവിക ശരത്തിന്റെ പുറത്ത് മുഖം ചേർത്തു .ദേവികയുടെ കണ്ണുനീരാൽ തന്റെ ദേഹം നനയുന്നത് ശരത്ത് തിരിച്ചറിഞ്ഞു. തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും ദേവിക ഉറങ്ങിയിരുന്നു .ശരത്ത് ദേവികയെ തട്ടി ഉണർത്തി.
"നല്ല പരിപാടി കാണിച്ചത് ബൈക്കിന്റെ പിന്നിൽ ഇരുന്ന് ഉറങ്ങുന്നോ , വീഴാതെ ഇരുന്നത് ഭാഗ്യം ."
ശരത്തിനോട് പരുപാടി പറയാതെ ദേവിക ശരത്തിന്റെ മാറിലേക്ക് മുഖം ചേർത്തു .താൽകാലികമായി ആണെങ്കിലും ദേവികയെ പിരിയുന്നതിന് ശരത്തിന്റെ മനസ്സ് തയ്യാറായിരുന്നില്ല .
"മണി മൂന്നായി ചെന്ന് കിടന്നോ ."
ദേവികയുടെ നെറുകയിൽ ശരത്ത് മുത്തമിട്ടു . രാവിലെ ഭക്ഷണ സമയത്തും ശരത്ത് മുറിക്ക് പുറത്തേക്ക് വന്നില്ല .ദേവു ചേച്ചിയെ പിരിയുന്നതിലുള്ള ദുഃഖം ശ്രീലക്ഷ്മിയുടെയും മീരയുടെയും മുഖത്തും വ്യക്തമായിരുന്നു .അരവിന്ദന് ഒപ്പം കാറിൽ കയറിയപ്പോൾ ദേവിക ശരത്തിന്റെ മുറിയിലേക്ക് നോക്കി .ദേവികയെയും നോക്കി ശരത്ത് ബാൽക്കണിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു .നിറഞ്ഞ കണ്ണുകളോടെ ശരത്ത് ദേവികയെ നോക്കി ചിരിച്ചു .
"അയ്യേ വീട്ടിലേക്ക് പോവുന്നതിനു കരയുന്നത് കണ്ടില്ലേ , കല്യാണം കഴിഞ്ഞാൽ പിന്നെ വീട്ടിൽ പോവാൻ വേണ്ടി കരയുന്നത് കാണാം ."
ദേവികയുടെ കണ്ണുകൾ നിറയുന്നത് കണ്ട ഉഷ ദേവികയുടെ കവിളിൽ പിടിച്ച് ആട്ടികൊണ്ടു കളിയാക്കി .എല്ലാവരോടും യാത്ര പറഞ്ഞ് ദേവിക കാറിൽ കയറി .പതിയെ ദേവിക കല്യാണ തിരക്കുകളിൽ മുഴുകിയെങ്കിലും ശരത്തിന്റെ ശബ്‌ദം കേൾക്കാതെ ദേവികക്ക് ഉറങ്ങാൻ കഴിയില്ലായിരുന്നു .രണ്ട് വീടികളും കല്യാണത്തിനായി ഒരുങ്ങി .കൂട്ടുകാരും ബന്ധുക്കളും തലേ ദിവസം രാവിലെ മുതൽ അവിടം ഒരു കല്യാണത്തിന്റെ എല്ല തിരക്കുകളും കാണാൻ കഴിഞ്ഞു.
"എന്താ ഏട്ടാ ഇത് , കല്യാണ ചെറുക്കന്റെ അമ്മാവൻ വരുന്ന നേരമാണോ ഈ കാണുന്നത് ."
"ദേ ഇവൾ വരുന്നതും നോക്കിനിന്ന് നേരം പോയി ."
ഉഷയെ കണ്ടതും ആര്യ ( ഉഷയുടെ ഏട്ടൻ അജയന്റെ മകളാണ് ആര്യ ) കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി .
"ഇവൾക്ക് ഒരു മാറ്റവും ഇല്ലേ , ഞാൻ കരുതി രൂപം മാറിയപ്പോൾ ആളും മാറിയെന്ന് . റിസർച്ച് എന്ന് പറഞ്ഞു കറങ്ങി നടന്നപ്പോൾ ആ പഴയ സ്വഭാവം എല്ലാം പോയി കാണും എന്ന പേടി ഉണ്ടായിരുന്നു അമ്മായിക്ക് .എന്തായി മോളെ നിന്റെ റിസർച്ച് ."
"നന്നായി പോവുന്നു കണ്ണേട്ടനും ലച്ചുവും എവിടെ ? "
"അവർ മുകളിലുണ്ട് മോള് ചെല്ല് ."
ആര്യ മുകളിലേക്ക് പടികൾ കയറി പോയി .ശരത്തിന്റെ മുറിയിലേക്ക് ആര്യ അനുവാദം ചോദിക്കാതെ കയറി ചെന്നു .ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന ശരത്ത് ആര്യയെ കണ്ടതും ദേഷ്യത്തോടെ പെരുമാറി .
"നീ എന്താ ഇവിടെ ? "
"അത് നല്ല ചോദ്യം , പേടിക്കണ്ട ഞാൻ ഒരിക്കലും കണ്ണേട്ടന്റെ കല്യാണം മുടക്കാൻ വന്നതല്ല . ഒന്നും ആരും അറിയില്ല ."
"എന്ത് അറിയില്ലെന്ന് , അതിന് എന്താ നിനക്ക് പറയാൻ ഉള്ളത് ? "
ശരത്ത് മനസ്സിലെ ഭയം മുഖത്ത് വരാതെ മറച്ചു പിടിച്ചു .
" ആ കഥ ഞാൻ ആയി ഇനി പറയുന്നില്ല ,എനിക്ക് ഒന്നും ഓർമ്മയില്ല എന്ന് പറഞ്ഞു എന്റെ മുറിയിൽ നിന്നും ഇറങ്ങി പോയ കണ്ണേട്ടനെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ."
"കണ്ണേട്ടനോ , ഞാൻ പലതവണ പറഞ്ഞതാണ് നിന്നോട് അങ്ങനെ വിളിക്കരുത് എന്ന് . അതെന്റെ ദേവുന് മാത്രം അവകാശപ്പെട്ടതാണ് ."
" ഒരിക്കൽ കൂടി ഞാൻ ചോദിക്കുവാ ,അന്ന് നടന്നത് ഒന്നും കണ്ണേട്ടന് ഓർമ്മയില്ലേ ? അല്ലെങ്കിൽ വേണ്ട , എന്തിനാ വെറുതെ . ഒറ്റ അപേക്ഷ മാത്രമേ എനിക്ക് പറയാം ഒള്ളു , ദൈവത്തെ ഓർത്ത് എന്നെ ഒഴിവാക്കിയത് പോലെ ജീവിതത്തിൽ ഒരിക്കലും അവളോട് അങ്ങനെ ചെയ്യരുത് ."
അത് പറയുമ്പോൾ ആര്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .ആര്യക്ക് നൽകുവാൻ ശരത്തിന്റെ കയ്യിൽ വ്യക്തമായ മടുപടി ഇല്ലായിരുന്നു .ആര്യ കണ്ണുകൾ തുടച്ചുകൊണ്ട് ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു .വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആര്യയെ ഒരു നിമിഷം മീരയും ശ്രീലക്ഷ്മിയും നോക്കി നിന്നു .
"ഇത് എന്ത് കോലം ?"
"എന്ത് പറ്റി ."
"എങ്ങനെ ഇരുന്നിരുന്ന മുടിയാണ് , വെറുതെ കളർ ചെയ്ത് ഭംഗി കളഞ്ഞു . പിന്നെ ഈ ഇറുങ്ങിയ ജീൻസും ഷർട്ടും , അയ്യോ ഏട്ടൻ ചേച്ചിയെ കണ്ടായിരുന്നോ ? "
"കണ്ടു സംസാരിക്കുകയും ചെയ്തു . "
"എന്നിട്ട് ഏട്ടൻ ചീത്ത പറഞ്ഞില്ലേ ?"
ശ്രീലക്ഷ്മി ആര്യയിൽ വന്ന മാറ്റങ്ങളെ വിശ്വസിക്കാൻ കഴിയാതെ നിന്നു .
"കണ്ണേട്ടൻ ,സോറി ശരത്തേട്ടൻ എന്നെ ശ്രദ്ധിക്കില്ലല്ലോ ? "
ആര്യയുടെ വാക്കുകളിൽ വേദനയിടെ നിഴലുകൾ ഉണ്ടായിരുന്നു .
" ചേച്ചി അതും ഓർത്തിരിക്കുകയാണോ ,എല്ലാം എനിക്കറിയാം ചേച്ചി ഏട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞതും ഏട്ടൻ നോ പറഞ്ഞതും എല്ലാം . എല്ലാം കഴിഞ്ഞു പോയില്ലേ , ഏട്ടന്റെ കല്യാണമാണ് നാളെ , ഇനിയും അത് മനസ്സിൽ കൊണ്ട് നടക്കരുത് ."
ആര്യ ഇല്ല എന്ന അർത്ഥത്തിൽ ചിരിച്ചുകൊണ്ട് തലയാട്ടി .
"അതു മാത്രമേ നിന്റെ ഏട്ടൻ പറയു. ബാക്കിയുള്ള കഥ പറഞ്ഞാൽ എല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാതെയാവും ."
"ചേച്ചി എന്തെങ്കിലും പറഞ്ഞോ ? "
"ഏയ് , ഇല്ല . അപ്പൊ നമ്മൾ അടിച്ചു പൊളിക്കണ്ടേ ? മ്യൂസിക് വെക്ക് ലച്ചു ."
ശ്രീലക്ഷ്മിക്കും മീരക്കും ഒപ്പം ആര്യ എല്ലാം മറന്ന് ആഘോഷിച്ചു . നേരം പോവും തോറും ആര്യയുടെ മനസ്സിലെ വേദന പുറത്തേക്ക് വരാൻ തുടങ്ങി , പക്ഷെ എല്ല വേദനകളെയും ആര്യ പുഞ്ചിരിച്ചു കൊണ്ട് നേരിട്ടു .മീരയും ശ്രീലക്ഷ്മിയും അരികിൽ ഇല്ലാത്ത സമയങ്ങളിൽ ആര്യ പൊട്ടിക്കരഞ്ഞു.
വധുവിന് ഉള്ള സാരി നൽകാൻ ലച്ചുവും മീരയും പോവുമ്പോൾ കൂടെ പോവാൻ ആര്യക്ക് താല്പര്യം ഉണ്ടായിരുന്നില്ല .പക്ഷെ ഉഷായുടെയും അജയന്റെയും നിർബന്ധത്തിന് ആര്യ വഴങ്ങി കൊടുത്തു .താൻ ഒരുപാട് സ്വപ്നം കണ്ട സ്ഥാനത്ത് മറ്റൊരാൾ നിൽക്കുന്നത് കാണുവാൻ ആര്യക്ക് കഴിയുമായിരുന്നില്ല .ദേവികയോട് സംസാരിക്കണം എന്ന ആഗ്രഹം ആര്യക്ക് ഉണ്ടായി . വീണു കിട്ടിയ അവസരത്തിൽ ആര്യ ദേവികയെ മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി.
"കുട്ടിയാണ് കണ്ണേട്ടന്റെ ,,,,,,,,,, സോറി ആ വിളി തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന ശരത്തേട്ടൻ പറയാറുള്ളത് , ശരത്തേട്ടന്റെ ദേവു അല്ലെ .എന്നെ മനസ്സിലായി കാണില്ല അല്ലെ "
"മനസ്സിലായി അമ്മായി പറഞ്ഞു തന്നു .പിന്നെ ആൽബത്തിൽ ഫോട്ടോ കണ്ടിട്ടുണ്ട് ."
"അത് കുഞ്ഞിലെ എടുത്തത് അല്ലെ അതിൽ നിന്ന് എങ്ങനെ എന്നെ മനസ്സിലാക്കാൻ ആണ് . പിന്നെ അമ്മായി അല്ല , അമ്മ ഇനി മുതൽ അങ്ങനെ വേണം വിളിക്കാൻ ."
ദേവികയുടെ മുന്നിൽ തന്റെ ദുഃഖം മറച്ചു വെക്കുവാൻ ആര്യ ശ്രമിച്ചു .
" ശരത്തേട്ടൻ കുറച്ചു കള്ളത്തരങ്ങൾ ഉണ്ട് , പേര് പോലെ ആളും ഒരു കള്ള കണ്ണൻ ആണ് , മുറിക്കി പിടിച്ചോണം . ശരത്തേട്ടന് താൻ ചേരും , എനിക്ക് ഇഷ്ടായി തന്നെ . ശരി ഞാൻ അങ്ങോട്ട് പോവട്ടെ അവിടെ ലച്ചുവും മീരയും വെയ്റ്റിംഗ് ആണ് ."
ആര്യ ദേവികയെ കെട്ടി പിടിച്ചു ശേഷം തിരിഞ്ഞു നടന്നു . ദേവിക കാണാതെ ആര്യ തന്റെ കണ്ണുകൾ തുടച്ചു . കലങ്ങിയ കണ്ണുകൾ ലിച്ചുവിന്റെ ശ്രദ്ധയിൽ പെട്ടെങ്കിലും , ഒരു ചിരിയുടെ മുഖം മൂടി അണിഞ്ഞ് ആര്യ എല്ലാം നേരിട്ടു .തിരിച്ചു ശരത്തിന്റെ വീട്ടിൽ എത്തിയ ആര്യ ആരും കാണാതെ തന്റെ ദുഃഖങ്ങൾ കരഞ്ഞു തീർത്തു. ആര്യയുടെ മുന്നിൽ നിന്നും ശരത്ത് മാറി നടക്കാൻ ശ്രമിക്കുന്നത് ആര്യ ശ്രദ്ധിച്ചു അത് ആര്യയിൽ കൂടുതൽ ദുഃഖം ജനിപ്പിച്ചു .ആര്യ ആരോടെങ്കിലും മാറി നിന്ന് രഹസ്യമായി സംസാരിക്കുന്നുണ്ടോ എന്ന് ശരത്ത് നോക്കി കൊണ്ടിരുന്നു .രാത്രിയിൽ ആര്യയോട് തുറന്ന് സംസാരിക്കാൻ ശരത്ത് തീരുമാനിച്ചു. തിരക്കുകൾ കഴിയുമ്പോൾ ആരും കാണാതെ ടെറസ്സിലേക്ക് വരാൻ ശരത്ത് ആര്യയോട് അവശ്യ പെട്ടു .കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ആര്യ ശരത്തിന് അടുത്തേക്ക് വന്നു.
"എന്താ നിന്റെ ഉദ്ദേശം, നീ എന്താ ദേവുനോട് പറഞ്ഞത് ? "
"ഞാൻ നടന്നതെല്ലാം ദേവികയോട് പറഞ്ഞു .ഇനി എന്ത് ചെയ്യും "
ശരത്ത് ആര്യയുടെ കഴുത്തിൽ കൈകൊണ്ട് മുറുക്കി ശ്വാസം മുട്ടിക്കാൻ തുടങ്ങി . ശ്വാസം കിട്ടാതെ ആര്യ പിടയാൻ തുടങ്ങിയപ്പോൾ ശരത്ത് ആര്യയുടെ കയ്യിൽ നിന്നും കൈ എടുത്തു .
" എന്തിനാ നിർത്തിയത് കൊന്നേക്ക് , അമൃതയെ ഇല്ലാതാക്കിയ പോലെ കൊന്നേക്ക് ."
"നീ എന്തൊക്കെയാ പറയുന്നത് എന്ന് അറിയുമോ .ഇനി എന്റെ ജീവിതത്തിൽ ഒരു തടസമായി വന്നാൽ ഒന്നും നോക്കില്ല കൊല്ലും ഞാൻ നിന്നെ ."
"ഞാൻ ഒരിക്കലും ഒരു തടസമായി വരില്ല ,പക്ഷെ എല്ലാം ഒരു ദിവസം കാലം തെളിയിക്കും ."
ശരിനോടുള്ള ദേഷ്യം ഒരു തീ പോലെ ആര്യയുടെ കണ്ണുകളിൽ തെളിഞ്ഞു .ആരും കാണാതെ ബൈക്കുമായി പുറത്തേക്ക് പോവുന്ന ശരത്തിനെ നിറഞ്ഞ കണ്ണുകളോടെ ആര്യ നോക്കി നിന്നു .ആരും അറിയാതെ ദേവികയെ കാണാനും ആര്യ ദേവികയോട് എന്തെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടോ എന്ന് അറിയിക്കുകയും ആയിരുന്നു ശരത്തിന്റെ യാത്രക്ക് പിന്നിലെ രഹസ്യം .ദേവികയുടെ വീട്ടിൽ നിന്നും കുറച്ചു മാറി ശരത്ത് ദേവികയെ കാത്തുനിന്നു .
"എന്താ കണ്ണേട്ടാ ഈ നേരത്ത് , ആരെങ്കിലും വരുന്നതിന് മുമ്പ് തിരിച്ചു പൊക്കോ . "
"എന്നെ കാണാതെ ഉറങ്ങാൻ കഴിയില്ല എന്ന് പറഞ്ഞു കിടന്ന് കരഞ്ഞ പെണ്ണാ ഇപ്പോ എന്നെ ഓടിക്കാൻ നോക്കുന്നത്. നൂര് കിലോമീറ്റർ സ്പീഡിന് മുകളിൽ വണ്ടി ഓടിച്ചു നിന്നെ കാണാൻ വന്ന എനിക്ക് ഇത് തന്നെ വേണം .ഞാൻ പോവുന്നു ."
ശരത്ത് ദേവിക തന്നെ പിടിച്ചു നിർത്താൻ എന്നവണ്ണം ദേവികയെ നോക്കി .പ്രീതിക്ഷിച്ചത് പോലെ ദേവിക ശരത്തിനെ പിടിച്ചു നിർത്തി.
"അങ്ങനെ പോവാണോ , ഞാൻ വെറുതെ പറഞ്ഞതാ ,,,,,,,,അങ്ങനെ പോവല്ലേ .പിന്നെ അവിടെ എങ്ങനെ കാര്യങ്ങൾ എല്ലാം കളർ ആയി നടന്നോ ? ലച്ചുവും മീരയും ആര്യ ചേച്ചിയുടെ പിന്നാലെ ആണല്ലോ ? "
" ഇവിടെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ കഴിഞ്ഞോ ? "
ദേവിക സന്തോഷത്തോടെ തലയാട്ടി .
"പിന്നെ ആര്യയോട് താൻ സംസാരിച്ചിരുന്നോ ? "
"ഞാൻ അല്ല ,അര്യേച്ചി എന്നോട് സംസാരിച്ചു ."
"എന്ത് ,എന്താ ആര്യ പറഞ്ഞത് ? "
താൻ ദേവികയിൽ നിന്നും മറച്ചു വച്ച രഹസ്യങ്ങൾ ആര്യ ദേവികയോട് പറഞ്ഞോ എന്ന് ശരത്തിന് സംശയമായി .ശരത്ത് വിയർക്കാൻ തുടങ്ങിയത് ദേവിക ശ്രദ്ധിച്ചു . ശരത്തിന്റെ നെറ്റിയിലെ വിയർപ്പ് ദേവിക ചുരിദാറിന്റെ ഷാൾ കൊണ്ട് തുടച്ചു .
"വല്ലാതെ വിയർക്കുന്നുണ്ടല്ലോ , എന്ത് പറ്റി ? "
"ഏയ് ഒന്നുമില്ല ."
ശരത്ത് മുഖത്തെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു . ശരത്ത് എന്തിനെയോ വല്ലാതെ ഭയക്കുന്നുണ്ട് എന്ന ദേവികക്ക് മനസ്സിലായി . പക്ഷെ മനസ്സിൽ നിറഞ്ഞു നിന്ന സന്തോഷം ദേവികയുടെ മനസ്സിനെ അതിനു പുറകെ പോവാൻ അനുവദിച്ചില്ല .
"എന്നോട് ചിലതൊക്കെ പറഞ്ഞു . കണ്ണേട്ടൻ ചെറിയൊരു കള്ള കൃഷ്ണൻ ആണെന്ന് .പിന്നെ ….."
"പിന്നെ പിന്നെ എന്താ പറഞ്ഞത് ? "
ശരത്തിന്റെ ഹൃദയമിടിപ്പ് കൂടിയത് വേദിക അറിഞ്ഞു .
" എന്തോ പറഞ്ഞു , കണ്ണേട്ടനെ മുറുക്കി വിടിക്കണം , സൂക്ഷിക്കണം എന്നൊക്കെ . ആദ്യം അര്യേച്ചിയുടെ രൂപം കണ്ടപ്പോൾ ഞാൻ കരുതി ഒരു പക്കാ മോഡേണ് പെണ്കുട്ടി ആണെന്ന് , പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി ."
"എന്ത്? "
"ചേച്ചി ഒരു പാവം ആണെന്ന് . "
ദേവികയുടെ വാക്കുകൾ ശരത്തിന് ആശ്വാസമായി .
"ആര്യ എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കണ്ട . ആളൊരു കിറുക്കത്തിയാണ് .കുത്തിതിരിപ്പാണ് മെയിൻ ഹോബി ."
"ഏയ് , എനിക്ക് അങ്ങനെ തോന്നിയില്ല ."
"എന്ന ശരി ഞാൻ പോവുന്നു , നാളെ കാണാം ."
ശരത്ത് ദേവികയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം യാത്ര തിരിച്ചു .
"പതിയെ പോയാൽ മതി ."
ബൈക്കിൽ യാത്ര ആരംഭിച്ച ശരത്തിനോട് ദേവിക വിളിച്ചു പറഞ്ഞു .ആര്യയെ എങ്ങനെ തന്റെ വഴിക്ക് കൊണ്ടു വരാൻ എന്നായിരുന്നു ശരത്തിന്റെ മനസ്സ് നിറയെ .അതിനായി ശരത്ത് ഒരു വഴി കണ്ടെത്തി .
തുടരും …...
😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
രചന : ശ്രീജിത്ത് ജയൻ
ഇപ്പോൾ മനസ്സിലായോ ശരത്ത് കണ്ടെത്തിയ മാർഗം .ഈ കഥയിലെ നായിക ദേവിക തന്നെയാണ് പക്ഷെ ശരത്ത് നായകൻ ആണോ ? ആവോ എനിക്ക് അറിയില്ല . ആരും പൊങ്കാല ഇടരുത് . എല്ലാം ശരിയാവും , ദേവിക നല്ല കുട്ടിയാണ് എല്ലാം ശമിക്കാനുള്ള മനസ്സ് അവൾക്ക് ഉണ്ട് .പിന്നെ നായകനേകൾ മാസ്സ് വില്ലൻ അല്ലെ , എന്നാൽ കേട്ടോ ശരത്ത് തന്നെയാണ് ഈ കഥയിലെ വില്ലൻ . പേടിക്കണ്ട എല്ലാം ശരിയാവും , പക്ഷെ എനിക്ക് വട്ട് വയറിയാൽ………………...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....