ഓർമ്മയുണ്ടോ ഈ മുഖം? ഭാഗം 12& 13

Valappottukal
ഓർമ്മയുണ്ടോ ഈ മുഖം?
ഭാഗം 12

"എന്താ , എന്താ പ്രശ്നം ."

കൃഷ്ണൻ ഭയത്തോടെ ജോത്സ്യനെ നോക്കി .താൻ പേടിച്ചത് പോലെ നടന്നതിന്റെ ഭയമായിരുന്നു ശരത്തിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നത് .

"ഏയ് , കല്യാണം നടത്തുന്നതിൽ കുഴപ്പം ഒന്നുമില്ല . പക്ഷെ ജീവൻ പോലും അപഹരിക്കാൻ ശേഷിയുള്ള ഒരു ശത്രുവിനെ ശരത്തിന്റെ ജീവിതത്തിൽ കാണുന്നുണ്ട്. അടുത്ത ഒരു വർഷം ശരത്തിന് ഒട്ടും നന്നല്ല . പക്ഷെ പെണ്കുട്ടിയുടെ ജാതക പ്രകാരം അടുത്ത ചിങ്ങമാസം തീരുന്നതിന് മുൻപ് കല്യാണം നടക്കുകയും വേണം ."

"അല്ല അപ്പൊ എന്താ ചെയ്യുക ? "

കൃഷ്ണനും അരവിന്ദനും ഒരേ സ്വരത്തിൽ ജോത്സ്യനോട് ചോദിച്ചു .ശരത്തിന്റെ ജീവൻ അപകടം ഉണ്ടെന്ന് അറിഞ്ഞ ദേവികയുടെ മുഖത്തെ സന്തോഷം ഇല്ലാതായി .

"ഞാൻ കുറച്ചു പരിഹാര കർമ്മങ്ങൾ എഴുതുന്നുണ്ട് , പിന്നെ ചില ക്ഷേത്ര ദർശനവും . രണ്ടാളും ഒരുമിച്ചുവേണം പോവാൻ . ഒന്നര വർഷം കഴിഞ്ഞു ഒരു മുഹൂർത്തം ഉണ്ട് പക്ഷെ അത് വേണ്ട , കാരണം പെണ്കുട്ടിയുടെ ജാതകത്തിൽ ദീർഘ സുമംഗലി യോഗം അതുകൊണ്ട് കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ തട്ടി പോവാൻ സാധ്യതയും ഉണ്ട് .പറ്റിയ ഒരു മുഹൂർത്തം ...ചിങ്ങം ഇരുപതിന് , അതായത് ചതയം കഴിഞ്ഞു പിറ്റെ ദിവസം രാവിലെ 8 .45 നും 9 .15നും ഇടയിൽ നല്ല ഒരു മുഹൂർത്തം ഉണ്ട് ."

"എന്ന പിന്നെ ആ മുഹൂർത്തം തന്നെ ആയിക്കോട്ടെ , അല്ലെ കൃഷ്ണാ ."

"പിന്നെ നിശ്ചയം അടുത്ത തിങ്കളാഴ്ച രാവിലെ 9.15 നും 10 നും ഇടയിൽ ആവാം . ശരിയെന്ന , ക്ഷേത്രദർശനം മറക്കരുത് ."

ഒരു മഴ പെയ്തു തീർന്ന സുഖം ശരീരത്തിന് തോന്നി . പക്ഷെ അപ്പോഴും ദേവികയുടെ മനസ്സ്  നിറഞ്ഞു നിന്നത് ജ്യോത്സ്യൻ പറഞ്ഞതിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു .ചിന്തയിൽ മിഴുകി നിന്നിരുന്ന ദേവികയെ ശരത്ത് പുറകിൽ നിന്നും കെട്ടിപിടിച്ചു .

"എന്താ പെണ്ണേ , ഭയങ്കര ചിന്തയിൽ ആണല്ലോ ? "

"ചിങ്ങം വരെ കാത്തു നിന്നുടെ കണ്ണാ ."

പുറത്തുനിന്നും ഹാളിലേക്ക് കയറി വന്ന ബലരാമൻ ശരത്തിനെ കളിയാക്കി .

"അയ്യോ മാനം പോയി , വിട് ഞാൻ പോട്ടെ ? "

"വിടാം അതിന് മുൻപ് എന്തുട്ടാ  എന്റെ ദേവു കാര്യമായി ചിന്തിക്കുന്നത് എന്ന് പറ ."

"അല്ല ജ്യോത്സ്യൻ പറഞ്ഞു കണ്ണേട്ടന്റെ ജീവന്…."

ദേവികയുടെ ഭയം ശരത്ത് കണ്ണുകളിൽ നിന്നും വായിച്ചു .തന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴുന്നത് പോലും ദേവികക്ക് സഹിക്കാൻ കഴിയില്ല എന്ന സത്യം ശരത്ത് തിരിച്ചറിഞ്ഞു .

"അയ്യേ , അതാണോ കാര്യം . ജ്യോത്സ്യൻ തന്നെ പറഞ്ഞില്ലേ നീ എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നും പറ്റില്ലെന്ന് . ദേ അച്ഛന്റെ കയ്യിൽ ജ്യോത്സ്യൻ ക്ഷേത്രങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കൊടുത്തിട്ടുണ്ട് . നിന്നെയും കൊണ്ട് എങ്ങനെ പുറത്ത് കിടക്കാം എന്ന് ചിന്തിച്ചു നിൽക്കുകയായിരുന്നു , അപ്പോഴാണ് ദൈവമായി ഒരു അവസരം തന്നത് . ദേ ഇനി ഇങ്ങനെ എന്റെ മുന്നിൽ നിന്നാൽ നല്ല തല്ല് വച്ചു തരും ഞാൻ . എന്റെ ദേവുന്റെ മുഖം ഒരിക്കലും വാടരുത് , കേട്ടോടി തൊട്ടാവാടി ."

ദേവിക ശരത്തിന്റെ നെഞ്ചിലേക്ക് തല ചേർത്തു .
ജോത്സ്യന്റെ പ്രവചനം അനുസരിച്ച പരിഹാര കർമ്മങ്ങളും ക്ഷേത്ര ദർശനവും നടത്തി  , ഒപ്പം ശരത്തിനും ദേവികക്കും മനസ്സുകൾ കൈമാറാനും കഴിഞ്ഞു.

അധികം കാത്തിരിക്കാതെ നിശ്ചയ ദിവസവും വന്നെത്തി .തറവാട്ടിൽ വച്ചു ചെറിയ രീതിയിൽ മതിയെന്ന അരവിന്ദന്റെ അഭിപ്രായത്തിന് മറ്റുള്ളവരും സമ്മതം മൂളി .

സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി പടികൾ ഇറങ്ങി വരുന്ന ദേവികയെ കണ്ടപ്പോൾ ആദ്യമായി കാണുന്നത് പോലെ ശരത്തിന് തോന്നി .ദേവികയുടെ ചിരിയിൽ ശരത്ത് എല്ലാം മറന്നു നിന്നു .ഒരു താലി കിട്ടിയാൽ താൻ ഇപ്പോൾ തന്നെ വിവാഹം കഴിയാൻ തയാറാണെന്ന് ശരത്ത് കൈകൾ കൊണ്ട് ദേവികയോട് പറഞ്ഞു.

"സമയമായി ."

കൃഷ്ണന്റെ വാക്കുകൾക്കായി കാത്തു നിന്നിരുന്ന ശരത്ത് എല്ലാവരോടും അനുവാദം ചോദിക്കുന്നത് പോലെ നോക്കിക്കൊണ്ട് ദേവികയുടെ ഇടതു കയ്യിലെ മോതിര വിരലിൽ മോതിരം അണിയിച്ചു .ദേവികയുടെ കണ്ണുകളിൽ ഇന്നുവരെ കാണാൻ കഴിയാത്ത ഒരു തിളക്കം ശരത്തിന് അനുഭവപെട്ടു .കൃഷ്ണൻ കയ്യിൽ വച്ചു തന്ന സ്വർണ മോതിരം ദേവിക ശരത്തിന്റെ കയ്യിലും അണിയിച്ചു.  പുറത്ത് നിന്നും ആരും ഉണ്ടായിരുന്നില്ല . ലക്ഷ്മിയുടെ സഹോദരൻ ചെന്നൈയിൽ ആയതുകൊണ്ട് അവർക്കും എത്തി ചേരാൻ കഴിയില്ല . നിശ്ചയത്തിന്റെ ഫോട്ടോഗ്രാഫി അരുൺ  ഏറ്റെടുത്തിരുന്നു.ദേവികയെയും ശരത്തിനെയും കയ്യിലെ കുട്ടികുറങ്ങുകളെ പോലെ അരുൺ കളിപ്പിച്ചു .

"  ഇനി ഒരു കിസ്സ് സീൻ കുടി കിട്ടിയാൽ സേവ് ദി ഡേറ്റ് ന്റെ പണി തീർന്നു ."

"അങ്ങനെ മോൻ കിസ്സ് സീൻ  വെച്ച് സേവ് ദി ഡേറ്റ് ഉണ്ടാക്കേണ്ട . ഇത്രയും മതി അവൻ വലിയ ഫോട്ടോഗ്രാഫർ വന്നിരിക്കുന്നു .സ്വന്തമായി ഒരു ക്യാമരപോലും ഇല്ലാത്ത ഫോട്ടോഗ്രാഫർ ."

ദേവികയെയും തന്നെയും കൊണ്ട്  തോന്നിയത് എല്ലാം ചെയ്യിക്കുന്നതിൽ ഉള്ള ദേഷ്യം ശരത്ത് അരുണിനെ കളിയാക്കുന്നതിലൂടെ തീർത്തു.

"ഞാൻ പറഞ്ഞത് ലിപ് ലോക്ക് എന്നല്ല , കിസ്സ് എന്ന . നീ ദേവികയുടെ നെറ്റിയിൽ ഉമ്മാവച്ചാൽ മതി . അല്ല നീ എന്താ ഉദ്ദേശിച്ചത് ? "

അരുണിന്റെ പ്രതികരണം കേട്ട ശരത്തിന്റെ മുഖത്ത് ചമ്മൽ നിറഞ്ഞു ..

" ലച്ചു നീ ഫ്രെയിമിൽ പെടാതെ ദേ അവിടെ നിന്ന് ലൈറ് പിടിക്കണം , പിന്നെ നീ ശരത്തിനെയും ദേവികയുടെയും മുഖത്ത് വെളിച്ചം കിട്ടുന്ന പോലെ റിഫ്ലക്ടർ പിടിക്കണം . മനസ്സിലായോ രണ്ടാൾക്കും ."

" കുറച്ചു നേരമായി ഞാൻ ശമിക്കുന്നു .മര്യാദയ്ക്ക് അല്ലെങ്കിൽ സദ്യക്ക് പയാസത്തിൽ വിം കലക്കി തരും ."

കുറച്ചു നേരമായി അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നതിലുള്ള ദേഷ്യം മീരയുടെയും ശ്രീലക്ഷ്മിയുടെയും മുഖത്ത് വ്യക്തമായിരുന്നു .ദേവികയുടെ മുഖത്തെ കൈക്കുമ്പിളിൽ ആക്കി ശരത്ത് ദേവികയുടെ നെറുകയിൽ മുത്തമിട്ടു .

"മതി , മതി ഫോട്ടോഷൂട്ട് ,, വന്ന് ഊണ് കഴിക്കാൻ നോക്കു കുട്ടികളെ ."

ലക്ഷ്മിയുടെ വാക്കുകൾ ശ്രീലക്ഷ്മിക്കും മീരക്കും ആശ്വാസം നൽകി .

"വീഡിയോ കാണാൻ കൊള്ളിലെങ്കിൽ , അപ്പോൾ കാണിച്ചു തരാം ഈ ലച്ചു ആരാണെന്ന്. വാ ദേവു ചേച്ചി ."

ദേവികയെയും കൊണ്ട് ലച്ചുവും മീരയും അകത്തേക്ക് പോയി .

"ലച്ചു പറഞ്ഞത് തന്നെ എനിക്കും പറയാൻ ഒള്ളു ."

അരുണിനോട് ഭീഷണി സ്വരത്തിൽ പറഞ്ഞശേഷം ശരത്ത് അകത്തേക്ക് പോയി .വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളിൽ വച്ച പോലെയായി അരുണിന്റെ അവസ്ഥ .സദ്യയുടെ സമയത്ത്‌ ആരും കാണാതെ ശരത്ത് ദേവികക്ക് വരി കൊടുത്തു . അത്തരത്തിൽ ഒരു രംഗം പ്രതീക്ഷിച്ചിരുന്ന അരുണിലെ ഫോട്ടോഗ്രാവർ അത് ക്യാമറയിൽ പകർത്തി എടുത്തു.

വിഷുവിന് ശേഷം ശരത്തും കുടുംബവും തിരിച്ചു പോയി . ദിവസങ്ങൾ കഴിയും തോറും ശരത്തും ദേവികയും ഒരു മനസ്സും രണ്ട് ശരീരവുമായി മാറി .ജെ .ഈ. ഈ എക്‌സമിൽ വലിയ മാർക്ക് നേടാൻ കഴിയാതെ വന്നതോടെ ശ്രീലക്ഷ്മിയും മീരയും മാനേജ്‌മെന്റ് കോട്ടയിൽ ദേവികയുടെ കോളേജിൽ ചേർന്നു .ശരത്തിന്റെ വിവാഹ ശേഷം ബാക്കി ജീവിതം നാട്ടിലേക്ക് മാറ്റാൻ തീരുമാനിച്ച അരവിന്ദൻ തന്റെ ജോലി രാജി വെക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. .ശരത്തും ദേവികയും സ്വപ്നങ്ങൾ കൊണ്ട് അവരുടെ സ്വർഗ്ഗരാജ്യം തീർത്തു.സുഹൃത്തുക്കൾക്ക് ദേവികയും ശരത്തും ഒരുമിച്ചു പോയി കല്യാണം ക്ഷണിച്ചു .താലി മാല വാങ്ങാൻ പോയപ്പോൾ ശരത്ത് ദേവികയെ കൂടെ കൂടിയില്ല .താലി മാല അണിയിക്കുമ്പോൾ ദേവിക കണ്ടാൽ മതിയെന്ന് ശരത്തിന് വാശി ഉണ്ടായിരുന്നു . കല്യാണം അടുത്തത് കൊണ്ട് കോളേജിലെ ഓണാഘോഷം കഴിഞ്ഞ് പിറ്റേ ദിവസം സ്വന്തം വീട്ടിലേക്ക് പോവാൻ ദേവിക തീരുമാനിച്ചു .

" ആ ഓണാഘോഷം ആയിട്ട് മൂന്ന് പേരും സെറ്റ് സാരിയിൽ ആണല്ലോ ?"

ശരത്ത് മുല്ലപ്പൂ ചൂടി മീരയുടെയും ശ്രീലക്ഷ്മിയുടെയും നടുവിൽ നിന്നിരുന്ന ദേവികയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു .

"ഹാലോ , ഇങ്ങനെ റൊമാൻസ് കളിക്കാതെ വന്നു വണ്ടി എടുക്കാൻ നോക്ക് ."

"എന്തിന് ? "

ശരത്തിന്റെ ചോദ്യം ലച്ചുവിന് ദേഷ്യം കയറ്റി .

"മര്യാദക്ക് വന്നു വണ്ടിയെടുക്കുന്നോ അതോ ഞാൻ ആ പഴയ കഥ ദേവു ചേച്ചിക്ക് പറഞ്ഞു കൊടുക്കണോ ? "

"വേണ്ട കൊണ്ടു വിടാം ."

ശ്രീലക്ഷ്മിയുടെ ബിഷണിക്ക് മുന്നിൽ ശരത്ത് മുട്ട് മടക്കി .കാർ ഓടിക്കുമ്പോൾ ഗിയർ മാറ്റിയ ശേഷം ദേവികയുടെ കൈ ചേർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ  ശ്രീലക്ഷ്മി സാരി തലയിൽ കുത്തിയിരുന്നു സേഫ്റ്റി പിൻ ഊരി ശരത്തിന്റെ കയ്യിൽ കുത്തി .

" ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വണ്ടി ഓടിക്കുമ്പോൾ റൊമാൻസ് ചെയ്യാൻ ശ്രമിക്കരുത് എന്ന് ."

"ഡി ലച്ചു ഈ ഇടയായി കുറച്ച് കൂടുന്നുണ്ട് നിന്റെ ഈ കളി  ."

"ഇന്ന് കൂടിയല്ലേ ഒള്ളു , നല്ല ദേവു ചേച്ചി നാട്ടിൽ പോവും . പിന്നീട് തിരിച്ചു വരുമ്പോൾ ദേവിക കൃഷ്ണൻ ദേവിക ശരത്ത് ആയിട്ടുണ്ടാവും . അതുകൊണ്ട് ഇന്ന് മുഴുവൻ ഞാൻ രണ്ടിനെയും വെറുപ്പിക്കും . "

ശ്രീലക്ഷ്മിയുടെ വാക്കുകൾ കുസൃതി നിറഞ്ഞ ഒരു ചിരിയാണ് ദേവികയിൽ ഉണർത്തിയത് .കോളേജിൽ എത്തിയപ്പോൾ ശരത്തിനോട് കാറിൽ നിന്നും പുറത്തിറങ്ങാൻ ശ്രീലക്ഷ്മിയും മീരയും ആവശ്യപ്പെട്ടു .

"ഏട്ടന്റെ കല്യാണമായിട്ട് കൂട്ടുകാർക്ക് ട്രീറ്റ് കൊടുത്തില്ലെങ്കിൽ മോശമാണ് ."

മീരയെ കൊണ്ട് ശരത്തിന്റെ കൈകൾ പുറകിലേക്ക് പിടിച്ച ശേഷം ശ്രീലക്ഷ്മി ശരത്തിന്റെ പോക്കറ്റിൽ വച്ചിരുന്ന പേഴ്സിൽ നിന്നും കുറച്ചു കാശ് എടുത്തശേഷം ബാക്കി ശരത്തിന് തിരിച്ചു നൽകി .ഇതെല്ലാം നോക്കി നിന്നിരുന്ന ദേവികയെ ശരത്ത് അരികിലേക്ക് വിളിച്ചു .

"കല്യാണത്തിന് ഫ്രണ്ട്‌സ് എല്ലാവരും വരുമോ , എന്തായാലും അവർക്ക് ഒരു ട്രീറ്റ് കൊടുത്തേക്ക് .പിന്നെ വൈകിട്ട് ഞാൻ വരാം . "

ദേവികയുടെ കയ്യിൽ പേഴ്‌സിൽ നിന്നും കുറച്ച് പണം  നൽകിയ ശേഷം ശരത്ത് വീട്ടിലേക്ക് തിരിച്ചു . ഇത്‌ എല്ലാം രാഹുലും കൂട്ടുകാരും നോക്കി നിൽക്കുകയായിരുന്നു .

"ദേ പോവുന്നു കോളേജിൽ നിന്റെ പവർ ഇല്ലാതാക്കിയവൻ , അവന്റെയും അവളുടെയും കല്യാണമാണ് . അവൻ എന്തെങ്കിലും പണി കൊടുക്കണം രാഹുൽ ."

"അവന് വേദനിക്കണമെങ്കിൽ ദേവികക്ക് കൊള്ളണം . ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് . ആദ്യം നീ സാധനം എടുക്ക് , അത് തലയിൽ ചെന്നല്ലേ എനിക്ക് പ്ലാൻ റെഡിയാക്കാൻ പറ്റു ."

രാഹുൽ കൂട്ടുകാരൻ നൽകിയ കൊക്കെയിൻ പൗഡർ ഉപയോഗിക്കാൻ തുടങ്ങി .ഓണാഘോഷങ്ങൾക്ക് ഇടയിൽ ദേവിക ഒറ്റക്കാവുന്നതും നോക്കി രാഹുലും കൂട്ടുകാരും ദേവികയുടെ പുറകെ തന്നെ ഉണ്ടായിരുന്നു . എന്നാൽ രാഹുൽ തന്റെ പുറകെ ഉണ്ടെന്ന് മനസ്സിലാക്കിയ ദേവിക അവരിൽ നിന്നും രക്ഷപ്പെടാൻ അത്തരം സാഹചര്യങ്ങൾ മനപൂർവം ഒഴിവാക്കി .എന്നാൽ കഴിയുമ്പോൾ എല്ലാം ദേവികയുടെ ദേഹത്ത് തട്ടുവാൻ രാഹുലും കൂട്ടുകാരും ശ്രമിച്ചുകൊണ്ടിരുന്നു .കോളേജിലെ ഓണാഘോഷങ്ങൾ കഴിഞ്ഞു ദേവിക കൂട്ടുകാരുമായി കാന്റീനിലേക്ക് പോയി .

"അയ്യോ ദേവിക ഇനി തിരിച്ചു വരുന്നത് മിസ്സിസ് ദേവിക ശരത്ത് ആയി ആവും അല്ലെ . "

" ഡി കല്യാണത്തിന്റെ ചിലവ് ഈ മിൽക്ക് ഷെയ്ക്കിൽ ഒതുക്കിയത് മഹാ മോശമായി .മിനിമം ഒരു ബിരിയാണി എങ്കിലും വേണമായിരുന്നു ."

"ഇത്‌ തന്നെ രാവിലെ കണ്ണേട്ടൻ കാശ് തന്നിട്ട് പറഞ്ഞതാ ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കാൻ പറഞ്ഞത് കൊണ്ടാണ്, അപ്പോ ഞാൻ എങ്ങനെ പറയാനാ ചിക്കൻ ബിരിയാണി വാങ്ങാൻ ഇത് പോര എന്ന് ."

"ഞാനും കരുതി ഈ അറു പിശുക്കി ട്രീറ്റ് തരണമെങ്കിൽ കാക്ക മലർന്ന് പറക്കണം എന്ന് ."

"ബിരിയാണി താരം പക്ഷെ കല്യാണത്തിന് . "

കൂട്ടത്തിൽ ഇരുന്ന ഒരു സുഹൃത്ത് കൈ കൊണ്ട് മദ്യം ഉണ്ടോ എന്ന് ദേവികയോട് ചോദിച്ചു .

" മദ്യത്തിന്റെ പരുപാടി ഇല്ല , പക്ഷെ ഞങ്ങളുടെ നാട്ടിൽ നല്ല കലക്കൻ കള്ള് കിട്ടും വേണമെങ്കിൽ സ്വന്തം കയ്യിൽ നിന്നും കാശ് കൊടുത്ത് വാങ്ങി കുടിക്കണം ."

"ഡി ദേവിക കുറച്ചു നേരമായല്ലോ ആ രാഹുലും ടീമും നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ."

"ഞാൻ കണ്ടു , വെറുതെ എന്തിനാ ഇപ്പോൾ ഒരു പ്രശ്നം എന്ന് കരുതിയ ഞാൻ വെറുതെ വിടുന്നത് ."

രാഹുൽ മൊബൈൽ ക്യാമറയിൽ ദേവികയുടെ ചിത്രങ്ങൾ എടുക്കുന്നത് ദേവികയുടെ കൂട്ടുകാരി ശ്രദ്ധിച്ചു .

"ഡി ദേവി ദേ അവൻ നിന്റെ ഫോട്ടോ എടുക്കുന്നു. "

ദേവിക ദേഷ്യം അടക്കി പിടിക്കാൻ കഴിയാതെ കസേരയിൽ നിന്നും എഴുന്നേറ്റ് രാഹുലിന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടി പറിച്ച് താഴെ എറിഞ്ഞുടച്ചു .

"ഡി നീ എന്താ ചെയ്തത് ? "

രാഹുൽ ദേവികയുടെ ഇടത് കയ്യിൽ കയറി പിടിച്ചു .

"രാഹുൽ കൈ വിട് , എന്റെ കൈ വിടാൻ ."

ദേവികയുടെ  രാഹുലിന്റെ മുഖത്ത് ആഞ്ഞടിച്ചു .ശേഷം കാന്റീനിൽ നിന്നും ഇറങ്ങി പോയി .റോഡിലൂടെ നടക്കുമ്പോൾ പുറകിലൂടെ ആരോ ബൈക്കിന് പിന്തുടരുന്നതായി ദേവികക്ക് തോന്നി .വഴിയിൽ ആരെയും കാണുന്നില്ല എന്നു കണ്ട ദേവികയുടെ ഭയം കൂടി കൂടി വന്നു. പെട്ടന്ന് ബൈക്ക് ദേവികയുടെ മുന്നിൽ വന്ന് നിർത്തിയ ശേഷം ദേവികയുടെ കയ്യിൽ കേറിപിടിച്ചു .

"വിട് , എന്നെ വിട് . ഹെല്പ് , ഹെല്പ് ."

"ഡി പോത്തെ ഇത് ഞാനാ നിന്റെ കണ്ണേട്ടൻ ."

ശരത്ത് തലയിൽ നിന്നും ഹെൽമറ്റ് മാറ്റി . ശരത്തിന്റെ മുഖം കണ്ടതും ദേവിക കെട്ടി പിടിച്ചു കരയാൻ തുടങ്ങി .എന്താണ് സംഭവിച്ചത് എന്ന് എത്ര ചോദിച്ചിട്ടും ദേവിക ഒന്നും പറയാൻ തയ്യാറായില്ല . അവസാനം നടന്നത് എല്ലാം ദേവിക ശരത്തിനോട് പറഞ്ഞു .ശരത്ത് കോളേജ് ഗേറ്റിന് അരുകിൽ നിൽക്കുന്ന രാഹുലിനെ തുറിച്ചു നോക്കി .

"അവൻ കിട്ടിയത് മതിയായില്ല അല്ലെ ."

" വേണ്ട കണ്ണേട്ടാ വേണ്ട അവൻമാർ എന്തൊക്കെയോ വലിച്ചുകയറ്റി നിൽക്കുവാ , വാ നമുക്ക് പോവാം ."

ദേവികയുടെ കണ്ണുനീരിന് മുന്നിൽ ശരത്ത് തോൽവി സമ്മതിച്ചു. ദേവിക ശരത്തിന് ഒപ്പം വീട്ടിലേക്ക് തിരിച്ചു .വീട്ടിൽ എത്തി ഉള്ളിലേക്ക് കയറി പോവാൻ തുനിഞ്ഞ ദേവികയെ ശരത്ത് തടഞ്ഞു .

" ദേവു നീ എന്താ ഇത്രയും നേരമായിട്ട് ഇവനെ കണ്ടില്ലേ ."

അപ്പോഴാണ് ശരത്ത് ബുള്ളറ്റ് വാങ്ങിയ കാര്യം ദേവിക തിരിച്ചറിഞ്ഞത് .

"ബുള്ളറ്റ് ,എപ്പൊ വാങ്ങി ."

"ഇന്ന് , ഷോ റൂമിൽ എത്തിയിട്ട് ദിവസം രണ്ടായി .ഇന്ന് നിന്നെ കോളേജിൽ നിന്ന് വിളിച്ചു കൊണ്ട് വരാൻ വേണ്ടിയാ ഇന്ന് പോയി എടുത്തത് , പക്ഷെ എല്ലാം കുളമായി .നാളെ നീ നാട്ടിലേക്ക് പോവിലെ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ് നമുക്ക് കറങ്ങാൻ പോവാം ."

രാത്രിയിൽ ആരും കാണാതെ ശരത്ത് ദേവികയെയും കൂടി പുറത്തേക്ക് ഇറങ്ങി .ശരത്തും ദേവികയും ബൈക്ക് കുറച്ചു നേരം തള്ളിയ ശേഷം സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി .

"നീ കുറച്ചു കാലമായില്ലേ രാത്രി പുറത്തേക്ക് പോവണം എന്ന് പറയാൻ തുടങ്ങിയിട്ട് , എന്നിട്ട് എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ."

ദേവിക കരയുകയാണ് എന്ന് ശരത്തിന് മനസ്സിലായി .
"അയ്യേ ദേവു നീ കരയുകയാണോ ? "

"കണ്ണേട്ടൻ എന്നെ മിസ് ചെയ്യില്ലേ , ഇനി കല്യാണദിവസം അല്ലെ എനിക്ക് കണ്ണേട്ടനെ കാണാൻ പറ്റു ."

"അതിനാണോ കരയുന്നത് , ദേവു ഇടക്ക് ഇങ്ങനെ പിരിയുന്നത് നല്ലതാണ് , വീണ്ടും കാണുബോൾ മധുരം കൂടും .നിന്നെ കാണാതെ ഇരിക്കാൻ എനിക്കും പറ്റില്ല …..അയ്യോ പോലിസ് ചെക്കിങ് ."

ഒരു പോലീസുകാരൻ അവരെ തടന്നു നിർത്തി .

"അവനെ ഇങ്ങോട്ട് വിട് "

കാറിന് ഉള്ളിൽ ഇരുന്നിരുന്ന ഓഫീസർ ശരത്തിനെ അരികിലേക്ക് വിളിച്ചു .പുറത്തേക്ക് ഇറങ്ങിയ അയാൾ ശരത്തിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചു .

"യൂ ആർ അണ്ടർ അറസ്റ്റ് . വന്ന് വണ്ടിയിൽ കയറാൻ നോക്ക് .ദേ ആ  പെണ്ണിനേയും പിടിച്ചു കയറ്റിക്കോ ."

"പറ്റില്ലെങ്കിൽ എന്ത് ചെയ്യും ."

"എന്താടാ പറഞ്ഞത് ."

ആ ഓഫീസർ ശരത്തിനെ ജീപ്പിന്റെ ബോണറ്റിന് മുകളിലേക്ക് തല്ലിയ ശേഷം നെഞ്ചിൽ തോക്ക് ചേർത്തു വച്ച് കാഞ്ചി വലിച്ചു .

"കണ്ണേട്ടാ …….."

Click Here For NEXT PART

😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲

രചന ശ്രീജിത്ത് ജയൻ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top