യാമി 💝3️⃣9️⃣
തുടരെ തുടരെ ആദിയെ വിളിച്ചിട്ടും കിട്ടാതെ ആയപ്പോൾ യാമി ദേഷ്യത്തിൽ ഫോൺ വലിച്ച് താഴേക്ക് എറിഞ്ഞു....
മനസ്സിൽ മുള പൊട്ടിയ സംശയത്തിൽ അവള് ആലോചനയോടെ ഇരിക്കുമ്പോഴാണ് യദു മുറിക്കുള്ളിലെക്ക് കടന്നു വരുന്നത്..
താഴെ വീണു കിടന്ന ഫോൺ എടുത്ത് അയാള് അവൾക്ക് അരികിലെത്തി...
യദുവിനെ നോക്കാതെ വെറുപ്പോടെ മുഖം തിരിച്ചു നിന്നെങ്കിലും...
അത് ശ്രദ്ധിക്കാതെ അയാള് അലമാര തുറന്നു അവളുടെ ബാഗുകളിൽ ഒക്കെ കാര്യമായി പരിശോധന തുടങ്ങി.. ഒടുക്കം തേടിയത് കിട്ടിയ സന്തോഷത്തിൽ ചിരിയാൽ അവൾക്ക് മുന്നിൽ എത്തി കയ്യിരുന്ന പേപ്പറുകൾ നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു...
"ഡാഡിയുടെ മോൾ എന്തായാലും കാര്യങ്ങളുടെ കിടപ്പ് വശങ്ങൾ എല്ലാം ഏകദേശം മനസ്സിലാക്കിയ സ്ഥിതിക്ക് ഇതു കൂടി കേട്ടോളൂ..
ദാ....ഇതിനേക്കാൾ വലുത് ആണ് നിനക്ക് അവനെന്നുണ്ടെങ്കിൽ മനസിലുള്ള ആഗ്രഹങ്ങൾ എല്ലാം ഇൗ നിമിഷം തന്നെ നീ എന്നന്നേക്കുമായി മറന്നേക്കണം.."
യശോദറിന്റെ കയ്യിലിരുന്ന വിസയും സ്കോളർഷിപ് പേപ്പറിലെക്കും യാമി യുടെ കണ്ണുകൾ വേഗത്തിൽ എത്തി..
അത് കാൺകെ ഒരു ചിരിയോടെ അയാള് വീണ്ടും തുടർന്നു
"ഇനി അതല്ല എന്നെ പറ്റിച്ചു അവനരികിലേക്ക് പോകാനാണ് ഉദ്ദേശമെങ്കിൽ ഇനി ഇൗ വീടിന്റെ പടി നീ ജന്മത്ത് കടക്കും എന്ന വ്യാമോഹവും വേണ്ട.....
ഇനി ആർക്ക് മുൻപിലും തോൽക്കാൻ ഞാൻ നിന്നു കൊടുക്കില്ല...
ഒരു മുൻകരുതൽ എന്നോണം തൽക്കാലം എയർപോർട്ട് എത്തും വരെ ഈ പേപ്പറുകൾ ഒക്കെ എന്റെ കയ്യിൽ ഭദ്രമായി വച്ചേക്കാം...
വേറെ ചിന്തകള് ഒക്കെ വിട്ട് ഡാഡി യുടെ മോൾ സുഖമായിട്ട് ഉറങ്ങ്...ഞാൻ പുറത്ത് തന്നെ ഉണ്ടാകും..."
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ചിരിയോടെ ആ പേപ്പറുകളുമായി പുറത്തേക്കിറങ്ങുമ്പോൾ സംശയം മാത്രമായി അത് വരെ തൻറെ മുൻപിൽ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും വ്യക്തമായ ഒരു ഉത്തരവും യാമിക്ക് ലഭിച്ചിരുന്നു...
ഉത്തരം ലഭിക്കാത്ത ചോദ്യമായി നിലന്നിരുന്നത് അപ്പോഴും ആദിയെ കുറിച്ചുള്ള യാമിയുടെ ചിന്തകൾ മാത്രമായിരുന്നു...
മുറിക്കുള്ളിൽ മാത്രം കൂനി പിടിച്ച് ഇരുന്ന യാമിക്ക് അരികിലേക്ക് യദു ആരെയും കടത്തി വിടാൻ അനുവദിച്ചിരുന്നില്ല..
ഒരു കണക്കിന് പറഞ്ഞാല് ജയിൽ വാസം തന്നെ..
കഴിക്കാൻ ഉള്ള ഭക്ഷണം പോലും അയാള് അകത്ത് എത്തിച്ചിരുന്നു...
ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ ഒക്കെ ഒരു നീർക്കുമിള കണക്കെ വളരെ ചുരുങ്ങിയ സമയങ്ങളിൽ പൊട്ടി പോകുന്നത് നിസ്സഹായതയോടെ അവള് നോക്കി കണ്ടു...
രാത്രിയിൽ യാമി കിടന്നു എന്ന് കണ്ടതും യദു വാതിൽ പുറത്ത് നിന്നും അടച്ച് കുറ്റി ഇട്ടു സുരക്ഷ ഉറപ്പാക്കി...
ഉറക്കം വരാതെ സമയം വെറുതെ തള്ളി നീക്കുകയായിരുന്നു അവളും..
ഒരു നേരിയ വെളിച്ചം പോലും കടന്നു വരാത്ത രീതയിൽ ജനലുകൾ ഒക്കെ അടച്ചു കുറ്റയിട്ടു കൊണ്ട് കണ്ണുകൾ തുറന്നിരുന്നു മുറിക്കുള്ളിൽ തങ്ങി നിറഞ്ഞു നിന്നിരുന്ന ഇരുട്ടിന്റെ ഭംഗി അവള് കണ്ടു...
കൂരിരുട്ടിന്റെ മറ പറ്റിയുള്ള അവളുടെ ഇരുത്തം പോലും
പലതിനോടുമുള്ള പ്രതിഷേധം ആയിരുന്നു..
കണ്ണുകൾ തോരാതെ എത്ര നേരം പെയ്തു എന്ന് പോലും അവൾക്ക് ഓർമ ഉണ്ടായിരുന്നില്ല..
പണ്ടും ഏകാന്തത മാത്രമേ അവൾക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ...
പക്ഷേ ഇന്ന് ഇരുട്ടിൽ തെളിയുന്ന അവ്യക്ത രൂപങ്ങൾ ആദ്യമായവളിൽ ഭയം ജനിപ്പിച്ചു....
കണ്ണുകൾ മുറുകെ അടച്ച് മുട്ടിൽ മുഖം പൂഴ്ത്തി യാമി വെറും നിലത്ത് കൂനി പിടിച്ചിരുന്നു കരഞ്ഞു...
വാതിൽ തുറന്നു ആരോ ഉള്ളിലേക്ക് കടന്നതും അവള് ഞെട്ടി..എങ്കിലും മുഖം ഉയർത്തി ആളെ നോക്കാതെ ഭയത്തിൽ തന്നെ കണ്ണുകൾ ഇറുകെ അടച്ച് മുഖം മുട്ടിലേക്ക് വീണ്ടും ചേർത്തു..
"യാമി മോളെ..."
നെറുകയിൽ തലോടിയുള്ള ജാനകിയുടെ വിളി കേട്ടതും അവള് പതിയെ തല ഉയർത്തി..
ഏങ്ങ ൽ അടിയോടെ യാമി അവരുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു പോയി...
"എന്താ.. മോളെ ഇത്... "
"മുത്തശ്ശി...എനിക്ക് ആദിയെ കാണണം...
അവനില്ലാതെ പറ്റുന്നില്ല...ഞാൻ...ഞാൻ..."
വാക്കുകൾ കിട്ടാതെ അവള് കരചിലിനിയയിലും പതറി...
"നീ അവനെ സ്നേഹിക്കുന്നു.... അതല്ലേ പറയാൻ വന്നത്..
മുത്തശ്ശിക്ക് അറിയാം മോളെ.."
അവളൊന്നു ഞെട്ടി അവരെ നോക്കി വിളിച്ചു..
"മുത്തശ്ശി... ഞാൻ..."
"നിൻറെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം..
അതിനു ഇപ്പൊൾ തരാൻ ഒരു മറുപടി മാത്രമേ ഉള്ളൂ എനിക്ക്..ഞാൻ കൂട്ട് നിൽക്കുന്നത് വർഷങ്ങളായി തറവാട്ടിൽ നടന്നു പോകുന്ന ചിട്ടകൾക്ക് ഒക്കെ എതിരാണ്...ആദിയെ ഒരുപക്ഷേ മുത്തശ്ശിക്ക് അറിയില്ലായിരുന്നുവെങ്കിൽ ഞാനും തീർച്ചയായും ഇതിന് സമ്മതിക്കില്ലായിരുന്നു...
ഇവിടെ എല്ലാവരുടെയും സമ്മതത്തോടെ ആദിയെ നിനക്ക് കിട്ടില്ല മോളെ... എനിക്കും ഒരു പക്ഷെ നിൻറെ പക്ഷം ചേർന്ന് അവർക്ക് എതിരായി സംസാരിക്കാനും കഴിയില്ല...
നീ ആണ് തീരുമാനം എടുക്കേണ്ടത്..
അതും ഇപ്പൊൾ തന്നെ...
ആദി മോനെ മുത്തശ്ശിക്ക് ഇഷ്ടമാണ്.. അവന്റെ മനസ്സിന്റെ നന്മ മുത്തശ്ശിക്ക് മനസ്സിലായത് കൊണ്ടാണ് മുത്തശ്ശി ഇതിന് കൂട്ട് നിൽക്കുന്നത്....
ഇനി വൈകിയാൽ ഒന്നും നല്ലതായി നടന്നെന്ന് വരില്ല...
സമയം നമുക്ക് മുന്നിൽ ഇനി ഒട്ടും ഇല്ല..."
വീണ്ടും ആലോചനയിൽ ഇരിക്കുന്ന അവളെ നോക്കി ജാനകി തുടർന്നു...
"ആദിയേക്കാൾ വലുതായി നീ ഇൗ യാത്ര ഇഷ്ടപ്പെടുന്നുണ്ടോ?"
കണ്ണീരോടെ അവള് നിഷേധിച്ചു...
"എങ്കിൽ എന്റെ മോൾ അവന്റെ അരികിലേക്ക് ചെല്ല്..."
ആദ്യത്തെ ഞെട്ടലിന് ശേഷം യാമി പറഞ്ഞു
"മുത്തശ്ശി... ആദി ഒരിക്കലും സമ്മതിക്കില്ല...
എന്റെ പഠിപ്പിന് വേണ്ടി മാത്രം ആണ് ആദി ഇത്ര നാളും എന്റെ കൂടെ നിന്നത് പോലും.. ആ ഞാൻ ഇപ്പൊൾ ഒന്നും അല്ലാതെ അവന്റെ മുൻപിൽ ചെന്നാൽ അവൻ എന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ?
മുത്തശ്ശിക്ക് അവനെ അറിയില്ല.."
"എനിക്ക് അറിയാം അവനെ.. നീ ഒരിക്കലും ഒന്നും അല്ലാതായി അവന്റെ മുൻപിൽ ചെല്ലില്ല..ബാഗ് ഒക്കെ റെഡി ആക്ക് വേഗം.. ആവിശ്യം ഉള്ളത് മാത്രം എടുക്ക്.."
ജാനകി പറഞ്ഞു..
അവരെ തന്നെ നോക്കിയിരുന്ന യാമിയുടെ കണ്ണുകളിൽ സംശയമായിരുന്നു...
"മുത്തശ്ശി..."
"ഒളിച്ചോടാൻ ഞാൻ പഠിപ്പിക്കണ്ടല്ലോ.. അതൊക്കെ നിനക്ക് നല്ല പരിചയം അല്ലേ.."
ജാനകി ചിരിയോടെ തിരക്കി..
പ"ക്ഷേ എങ്ങനെ?..ഡാഡി.."
"അന്നും ഡാഡിയും മമ്മയും മുത്തശ്ശിയും ഒക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു...എന്നിട്ട് നീ പോയില്ലേ?
വേഗം.. റെഡി ആക്.."
ജാനകി അവളെ ഉന്തി തള്ളി വിട്ടു ....
അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം എടുത്ത ശേഷം അവള് വേഗം തന്നെ റെഡി ആയി ജാനകിക്ക് മുന്നിൽ എത്തി...
"അവൻ എറണാകുളത്ത് തന്നെ ഉണ്ടാകും.. ഒരു ദിവസം കൊണ്ട് വേറെ എങ്ങും പോകാൻ സാധ്യത ഇല്ല... അവിടെ എത്തും വരെ മോൾ അവനെ വിളിക്കരുത്...
കാണാൻ സാധ്യത ഉള്ള സ്ഥലം ഒക്കെ അന്വേഷിക്കണം... മനസ്സിൽ ഉള്ളത് തുറന്നു സംസാരിക്കണം.. ബാക്കി ഒക്കെ പിന്നെ..."
ജാനകി നിറകണ്ണുകളോടെ അവളുടെ മുടിയിൽ തലോടി പറഞ്ഞു...
"ആദിയെ കാണാൻ കഴിഞ്ഞില്ലെങ്കിലോ മുത്തശ്ശി?
ഇനിയും എന്നെ കാണാതെ ആയാൽ ഡാഡിക്ക് ഒരു സംശയവും ഉണ്ടാകില്ല ഞാൻ എവിടെ പോയെന്ന കാര്യത്തിൽ..ചിലപ്പോൾ ഞാൻ അവിടെ എത്തും മുൻപേ ഡാഡിക്ക് എന്നെ കണ്ടെത്താനും കഴിയും.."
അവള് യാതൊരു പ്രതീക്ഷയും ഇല്ലാതെ പറഞ്ഞു
"അതിന് മുത്തശ്ശിയുടെ കയ്യിൽ ഒരു വഴി ഉണ്ട് വാ.."
ചെവിയിലായി അവർ മെല്ലെ പറഞ്ഞു കൊടുത്തത് കേട്ടിട്ട് അവളുടെ കണ്ണുകൾ വിടർന്നു...
"അത് നടക്കുമോ?"
യാമി തിരക്കി..
"നടക്കും... താമസിക്കണ്ട ഇറങ്ങ്..."
ഉറപ്പോടെ ജാനകി പറഞ്ഞ ശേഷം വാതിലിലേക്ക് നടന്നു...
"മുത്തശ്ശി..."
ശബ്ദം ഇടറി വിളിച്ച വിളിയിൽ ജാനകി ഒന്ന് നിന്നു...
"ജീവിതത്തിൽ ഇന്നോളം ഞാൻ വേദനിപ്പിച്ചിട്ട് ഉളളവർ മാത്രമാണ് എന്നെ എന്നും ചേർത്ത് പിടിച്ച് കൂട്ടായി നിന്നിട്ട് ഉള്ളത്...ഒരു വഴക്കിലോ, പിണക്കത്തിലോ തുടങ്ങിയ ബന്ധങ്ങൾ...
ആദി,നവീൻ, ദാ.. മുത്തശ്ശിയും....
ഉള്ളറിഞ്ഞ് സ്നേഹിച്ചവർ ഒക്കെ കാര്യസാധ്യതയ്‌ക്കു വേണ്ടി മാത്രമേ യാമിയെ തിരികെ സ്നേഹിച്ചിട്ട് ഉള്ളൂ ...
എങ്ങനെ വേദനിപ്പിച്ചതിന് ഒക്കെ മാപ്പ് പറയും മുത്തശ്ശി ഞാൻ..."
യാമി കൈകൾ കൂപ്പി നിറകണ്ണുകളോടെ അവർക്ക് മുൻപിൽ നിന്നു...
"ഒന്നും വേണ്ട എന്റെ മക്കൾ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് മുത്തശ്ശിക്ക് കണ്ടാൽ മതി..."
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവളെ ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ടാളും കാണുന്നത് വാതിലിൽ ചാരി നിന്നു കരയുന്ന വാണിയെ ആണ്...
യാമി ജാനകിയെ ഭയത്തോടെ ഒന്ന് നോക്കി...
കണ്ണുകളടച്ച് അവളെ സമാധാനിപ്പിച്ച് വാണിയെ ജാനകി അടുത്തേക്ക് വിളിച്ചു..
വേദന നിറഞ്ഞ ഒരു ചിരിയോടെ യാമിക്ക് അരികിൽ വാണി എത്തി...
എങ്ങനെ തുടങ്ങണമെന്ന് അവർക്കും നിശ്ചയ മുണ്ടായിരുന്നില്ല..
എന്തിനും ഏതിനും മമ്മയെ ആശ്രയിച്ചിരുന്ന മകളുടെ കുറച്ച് ദിവസങ്ങൾ കൊണ്ടുള്ള അകൽച്ച വാണി യെ ഒരുപാട് തളർത്തിയിരുന്നു..
"മമ്മ എന്റെ മോൾക്ക് ഒരിക്കലും നല്ല ഒരു വഴി കാട്ടി ആയിരുന്നില്ല.. പക്ഷേ നിന്നെ സ്നേഹിച്ചത് മറ്റൊരു സ്വാർത്ഥതയും മനസ്സിൽ വചല്ല...മോൾടെ നല്ല ഭാവി ഓർത്ത് മാത്രം ആയിരുന്നു...
സ്വയം എന്നും തീരുമാനം എടുക്കാൻ പ്രാപ്തി ഉള്ളൊരു സ്ത്രീ ആയിരുന്നു ഞാൻ എന്ന് പലപ്പോഴും മറന്നു..നിൻറെ ഡാഡിക്ക് ഒരു അടിമയെ പോലെ ജീവിച്ചു...മറ്റൊരു വാണി ആകാതെ ഇരിക്കാൻ എന്റെ മോൾക്ക് വേണ്ടി ഇനിയെങ്കിലും മമ്മയ്ക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ..."
കയ്യിൽ കരുതിയിരുന്ന പേപ്പറുകൾ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു വാണി വീണ്ടും തുടർന്നു...
"ഇത് നിൻറെ കഠിനാധ്വാനതിന്റെ പ്രതിഫലം ആണ്...
നിൻറെ ഇഷ്ടങ്ങൾ ഒക്കെ നടക്കട്ടെ... നിൻറെ ജീവിതം വച്ച് കളിക്കാൻ ഇനി ആർക്കും വാണി കൂട്ട് നിൽക്കില്ല..
ആദിയോട് സംസാരിക്കണം.. ഒന്നിച്ച് നിങ്ങള് ഒരു തീരുമാനത്തിൽ എത്തിയിട്ട് വേണം പോകാൻ... മമ്മ യുടെ പ്രാർത്ഥന എന്നും ഉണ്ടാകും മോൾടെ കൂടെ...
എന്നെ കുറിച്ച് ഓർത്ത് നീ സങ്കടപെടരുത് നിൻറെ മുത്തശ്ശി ഉണ്ട് ഇനി എനിക്ക് കൂട്ട്...'
ജാനകിയെ നോക്കി വാണി പറഞ്ഞതിന് തിരികെ സന്തോഷത്തോടെ ചേർത്ത് പിടിച്ചാണ് അവർ പ്രതികരിച്ചത്...
യാമി ഇരുവരെയും ഇറുകെ പുണർന്നു സന്തോഷാശ്രുക്കൾ പൊഴിച്ചു...
"ഇനി നിന്നാൽ വൈകും.. യദു ഉണരും മുൻപേ ഇവിടുന്ന് ഇറങ്ങണം..."
വാണി പറഞ്ഞതും രണ്ടാളുടെയും അനുഗ്രഹം വാങ്ങി യാമി പുറത്തേക്ക് നടന്നു...
"സൂക്ഷിക്കണം..."
പുറത്തെത്തിയതും അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി ജാനകി പറഞ്ഞു..
രണ്ടാളോടും യാത്ര പറഞ്ഞു പടിപ്പുര കടന്നതും യാമി കണ്ടു ബൈക്കിൽ പുറത്ത് നിൽക്കുന്ന നവീനേ...
"ആദ്യ രാത്രി ആനന്ദകരം ആക്കാതെ നീ ഇത് ഇവിടെ എന്ത് ചെയ്യുവാ രമണാ..."
യാമി അവനെ നോക്കി കളിയായി തിരക്കി..
"ഇനി വരുന്ന ഒരുപാട് രാത്രികൾ ഉണ്ടടി ഞങ്ങൾക്ക് ആനന്ദകരം ആക്കാൻ..."
നവീൻ ചിരിച്ചു..
"അല്ല ഞാൻ ഒളിച്ചോടുമ്പോൾ ഒക്കെ വഴി മുടക്കി നിൽകാമെന്ന് നീ വല്ല നേർച്ചയും നേർന്നിട്ട് ഉണ്ടോ?"
യാമി അവനോടു തിരക്കി...
"എപ്പോൾ വേണേലും ഓടാൻ നീ ഇങ്ങനെ റെഡി ആയി നിൽക്കുവല്ലെ... വാചകമടിക്കാതെ വന്നു കയറടീ കുട്ടി പിശാചെ..."
"ഓ.. അപ്പൊൾ എല്ലാരും കൂടി ചേർന്നുള്ള കലാപരിപാടികൾ ആയിരുന്നല്ലെ..."
യാമി വണ്ടിയിലേക്ക് കയറുന്ന കൂട്ടത്തിൽ തിരക്കി..
"തീർച്ചയായും മാസ്റ്റർ പ്ലാൻ മുത്തശ്ശിയുടെയും..."
വണ്ടി മുന്നോട്ടെടുത്തു കൊണ്ട് നവീൻ പറഞ്ഞു...
ബസ് സ്റ്റാൻഡിൽ അവളെ ഇറക്കി വിടും വരെ പലതും രണ്ടാൽക്കിടയിലും സംസാര വിഷയം ആയി...
അതിന്റെ പ്രതിഫലനം എന്നോണം ഇറങ്ങുമ്പോൾ യാമി യുടെ കണ്ണുകൾ ചുവന്നിരുന്നു... നാവീ ന്റെയും...
"ഇനി നീ കരയരുത്.. പ്രത്യേകിച്ച് നിന്നെ ഇന്ന് വരെ മനസിലാക്കാത്തവർക്ക് വേണ്ടി.. ചെറിയ അമ്മാവനെ നീ സ്നേഹിക്കുന്നത് എത്ര ആണെന്ന് എനിക്ക് അറിയാം യാമി..
പക്ഷേ ഒരു തരി പോലും ആ സ്നേഹം തിരികെ കിട്ടാൻ അമ്മാവന് അർഹതയില്ല...
നീ സന്തോഷമായി ഇരിക്ക്.. മുത്തശ്ശി പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ...
അവനും സന്തോഷിക്കുക ആകില്ല ഒരിക്കലും...
നിനക്ക് ഒപ്പം എവിടെയോ വേദനയോടെ നിമിഷങ്ങൾ തള്ളി നീക്കുന്നുണ്ടാകും...
നാളെ ഞാൻ എയർ പോർ്ടിൽ എത്തിയേക്കാം..
കൊച്ചിയിൽ എത്തിയിട്ട് വിളിക്ക്.."
അവൾക്ക് പോകാനുള്ള ബസ്സിൽ അവളെ കയറ്റി യാത്ര ആക്കിയതിന് ശേഷമാണ് നവീൻ മടങ്ങിയത്...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
യാത്രയിലുടനീളം യാമി ഒരു സ്വപ്നത്തിന്റെ പിറകെ ആയിരുന്നു...
കുറച്ച് നാളുകൾക്ക് മുൻപ് തനിക്ക് കിട്ടിയ നിർമല സൗഹൃദത്തിന്റെ പിറകെ..
അതിന്റെ ലഹരിയിൽ ചുണ്ടിൽ വേദന യുള്ളൊരു പുഞ്ചിരിയും ഇടയ്ക്കിടെ തത്തി കളിച്ചിരുന്നു...
പുലർച്ചയോടെ അവള് എറണാകുളത്ത് എത്തിയിരുന്നു...
ഫ്ലാറ്റിലേക്ക് ആണ് ആദ്യം എത്തിയത്...ആദി അവിടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ..
പക്ഷേ നിരാശ ആയിരുന്നു ഫലം...
കാലുകൾ വേഗത്തിൽ പായിച്ച് എത്തിയത് അന്ന മോൾക്ക് അരികിൽ ആയിരുന്നു...
പതിവിലും അവിടെ തിരക്ക് കണ്ടപ്പോൾ മനസ്സിലായി എന്തോ നല്ല കാര്യം നടക്കുക ആണെന്ന്...
മോളെ കാണാൻ സാധിച്ചില്ലെങ്കിലും ഗ്രാൻഡ് പാ അവളെ കണ്ടതും സന്തോഷത്തോടെ ഇറങ്ങി വന്നു...
"ആഹാ.. മോളോ.. വാ അകത്തേക്ക്...
അന്ന മോളുടെ പപ്പ വന്നിട്ട് ഉണ്ട്.. അവൻ വരുന്ന വെള്ളിയാഴ്ച തിരികെ കാനഡയിലേക്ക് പോകുവാണ്.. ഒപ്പം അന്ന മോളെയും കൊണ്ട് പോകുവാത്രെ..."
പറയുമ്പോൾ ഗ്രാൻഡ് പാ യുടെ വാക്കുകൾ ഇടറിയിരുന്നു..
"എനിക്ക് എങ്ങനെ വേണ്ടാന്നു പറയാൻ ഒക്കും.. അവന്റെ കുഞ്ഞല്ലെ..."
അയാളുടെ വാക്കുകളിൽ വെറുപ്പും പുച്ഛവും നിറഞ്ഞു നിന്നു....
"മോള്?"
യാമി തിരക്കി
"അവൾക്ക് അറിയില്ല.. ആരും പറഞ്ഞിട്ടും ഇല്ല..
എന്തായാലും അവന്റെ വാശി ജയിക്കുള്ളു..എങ്കിൽ പിന്നെ അത് വരെ എങ്കിലും എന്റെ കുഞ്ഞു സന്തോഷത്തോടെ ഇരിക്കട്ടെ...
മോൾക്ക് കാണണോ അവളെ ?"
ഗ്രാൻഡ് പാ തിരക്കി...
"വേണ്ട അങ്കിൾ.. വെറുതെ അയാൾക്ക് മുന്നിൽ വച്ചൊരു സീൻ ഉണ്ടായാൽ അന്ന മോൾക്ക് തന്നെ വിഷമം ആകുള്ളു...ദൈവം എന്തേലും ഒരു വഴി കാണും അങ്കിൾ സങ്കടപെടാതെ.."
യാമി പറഞ്ഞു...
"ദൈവം കണ്ടില്ലെങ്കിൽ ഞാൻ കാണും..
മറ്റുള്ളവരുടെ പേ കൂത്തിന് വിട്ട് കൊടുക്കാൻ ഉള്ളത് അല്ല എന്റെ കുഞ്ഞിനെ... ഒരു അച്ഛൻ നടക്കുന്നു..
തൂ.. ഫ്..."
അയാള് നീട്ടി തുപ്പി പറഞ്ഞു..
വാക്കുകൾ ഉറച്ചത് ആയിരുന്നു എന്ന് മുഖത്ത് നിന്നും അവള് വായിച്ച് എടുത്തു.. ചോദിക്കാൻ വന്നത് തൽക്കാലം വേണ്ട എന്ന് കരുതി യാമി യാത്ര പറഞ്ഞു തിരികെ ഇറങ്ങി...
അറിയുന്നിടം എല്ലാം അവള് ആദിക്കായി തിരക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം...
ഒടുവിൽ എഫ്.എമ്മിൽ എത്തി...
അവളെ കണ്ടതും എല്ലാവരും ഓടി അടുത്തേക്ക് എത്തി...
"അറിയില്ല യാമി ഇന്നലെ ഞങൾ ഇവിടെ എത്തിയത് മുതൽ അന്വേഷിക്കുകയാണ്...
ഫോൺ പോലും ഓഫ് ആണ്...
പോകാൻ സാധ്യത ഉള്ളിടത്ത് ഒക്കെ അന്വേഷിച്ചു..
നിനക്ക് അറിയാലോ അവന്റെ കാര്യം... എങ്ങോട്ടെക്കാണ് ഇൗ പോക്ക് എന്ന് ആർക്കും പറയാൻ കഴിയില്ല..
ഇനി ഇപ്പൊൾ നമ്മൾ എന്താ ചെയ്യുക.."
മിലാന്റെ പറച്ചിൽ കൂടി ആയപ്പോൾ യാമി ആകെ ആശയ കുഴപ്പത്തിൽ ആയി..
"എത്രയും പെട്ടെന്ന് ആദിയെ കണ്ട് പഠിക്കണം മിലൻ..
ഡാഡി ഏത് നിമിഷവും എന്നെ അന്വേഷിച്ച് ഇവിടെ എത്തും.. കൂട്ടി കൊണ്ട് പോകുക തന്നെ ചെയ്യും.. അതിനു മുൻപേ എനിക്ക് ആദിയെ കണ്ടേ പറ്റൂ..."
യാമി പറഞ്ഞു..
"അവൻ എറണാകുളം വിട്ട് പോകാൻ ഉള്ള സമയം എന്തായാലും ആയിട്ട് ഇല്ല.. നീ നാളെ പോകുന്നത് കൊണ്ട് ഇവിടുന്ന് പോകാൻ ഉള്ള സാധ്യതയും കുറവാണ്..."
ആരോമൽ ആണ് പറഞ്ഞത്..
"അതെ അത് ശരിയാണ് .."
ഗീതുവും ഗുഡിയയും അവൻ പറഞ്ഞത് ശരി വച്ചു..
"അതെ ഇൗ സമയത്ത് ഇങ്ങനെ പറയുന്നത് കൊണ്ട് എന്തെങ്കിലും തെറ്റുണ്ടോ എന്ന് അറിയില്ല..
എങ്കിലും നിന്നോട് രണ്ട് പറയാതെ വയ്യ..."
യാമിയുടെ മുഖത്ത് നോക്കി മിലൻ തുടർന്നു...
"കെട്ടി പൂഴ്ത്തി വച്ചിരുന്നത് കൊണ്ട് നേടിയത് എന്താടി...
ഇപ്പൊൾ നഷ്ടപ്പെട്ടതും വേദനികുന്നതും ആരാണ്..
കൺമുന്നിൽ ഉള്ളപ്പോൾ രണ്ടാളും കണ്ടില്ല..
അല്ലെങ്കിൽ...
കണ്ടിട്ടും കാണാത്തത് പോലെ നടിച്ചു..
അവസരങ്ങൾ ആവശ്യം പോലെ കിട്ടിയിട്ടും തമ്മിൽ മനസ്സിലാക്കിയിട്ടും ഉപയോഗിച്ചില്ല...
അല്ല... ഇനി പറഞ്ഞിട്ട് കാര്യം ഒന്നുമില്ല.. അനുഭവിക്കുക...
ആദി ആയിരുന്നു എന്റെ മുൻപിൽ ഇപ്പൊൾ ഇങ്ങിനെ നിന്നിരുന്നതെങ്കിൽ ആദ്യം അവന്റെ കരണം ഞാൻ പുകച്ചെനെ എന്നിട്ട് മാത്രമേ ബാക്കി സംസാരിച്ച് പോലും തുടങ്ങുക ഉണ്ടായിരുന്നുള്ളു.."
"മതി മിലൻ നിർത്‌ത്..കഴിഞ്ഞത് വിട്ടിട്ട് ഇനി നമുക്ക് എന്ത് ചെയ്യാൻ കഴിയും.. അത് ആലോചിക്കൂ.."
ഗുഡിയ ഒച്ച ഉയർത്തി സംസാരിച്ച ശേഷം കരഞ്ഞു നിന്ന യാമിയെ ചേർത്തു പിടിച്ചു...
"വഴി ഒക്കെ എനിക്ക് അറിയാം... നിങ്ങള് എന്റെ കൂടൊന്ന് നിക്കുമോ?"
യാമി തിരക്കി...
സംശയത്തോടെ ആണ് അവള് പറയുന്നത് കേട്ടതെങ്കിലും പറഞ്ഞു തീർന്നപ്പോൾ മിലന്റെ മനസ്സിൽ ആയിരം പൂത്തിരി ഒന്നിച്ച് കത്തി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"എല്ലാം ഓക്കെ അല്ലേ?"
ക്യാബിനിലേക്ക് കയറി വന്ന മിലൻ ഓൺ എയറിൽ തയാറാകുന്ന യാമിയെ നോക്കി ഗുഡിയയോട് തിരക്കി..
"ആൾക്ക് ശകലം പേടി ഉണ്ട് മിലൻ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ ഓക്കെ ആണ്..."
ഗുഡിയ മറുപടി കൊടുത്തതും മിലൻ ചിരിയോടെ യാമിക്ക് അരികിൽ എത്തി..
അവളുടെ വലം കൈ തൻറെ കൈകൾക്ക് ഉള്ളിലാക്കി അവൻ പറഞ്ഞു...
"മറ്റൊന്നും മനസ്സിൽ ഇപ്പൊൾ വേണ്ട...
ലക്ഷ്യം എന്തെന്ന പൂർണ ബോധ്യം വേണം...
നിൻറെ മുൻപിൽ ഇരിക്കുന്നത് ആദി ആണെന്ന് കരുതി ഉള്ള് തുറന്നു സംസാരിക്കണം...
എനിക്ക് ഉറപ്പ് ഉണ്ട്.. അവൻ പ്രോഗ്രാം കേൾക്കുമെന്ന്...
ഇത് നമുക്ക് മുൻപിൽ ഉള്ള അവസാന വഴി കൂടി ആണ്...
പതറരുത്.... ആൾ ദ ബെസ്റ്റ്..."
പറഞ്ഞു കഴിഞ്ഞ മിലനെ നോക്കി യാമി ആത്മവിശ്വാസ ത്തോടെ തല കുലുക്കി സമ്മതം അറിയിച്ചു....
ഗുഡിയക്ക് പ്രോഗ്രാം തുടങ്ങാൻ ഉള്ള അനുമതി നൽകി കൊണ്ട് മിലൻ പുറത്തേക്ക് ഇറങ്ങി....
"ഗുഡ് മോണിംഗ് കൊച്ചിൻ...
ദിസ് ഈസ് ആര്‍. ജെ. ഗുഡിയ..
യു ആർ നൗ ലിസനിങ് ടൂ സ്മൂത്ത് മോണിംഗ്സ്സ് ഓഫ് ദിൽസെ..99.1 റേഡിയോ സിറ്റി.."
"അതൊരു സൗഹൃദം ആയിരുന്നു...
ഹൃദയത്തിൽ തൊട്ട സൗഹൃദം..
ഹൃദയം കൊണ്ട് സ്വീകരിച്ച സൗഹൃദം...
ഹൃദയത്തിൽ നിന്നും തുടങ്ങിയ സൗഹൃദം..."
"ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ ഒരു ഭയങ്കര സർപ്രൈസ് മായാണ് എത്തിയിരിക്കുന്നത്...
എന്താണെന്നല്ലേ..
ഒരു സുന്ദര സൗഹൃദ പ്രണയം...
കഥാ നായകൻ ആരാണെന്ന് അറിയണ്ടേ...
ആ കള്ള ബടുവാ ആരാണെന്ന് അറിഞ്ഞാൽ നിങ്ങള് ഞെട്ടും..
അധികം സസ്പെൻസ് ഇടാണ്ട് ഞാൻ കാര്യം പറയാം ആളു നമ്മുടെ സ്വന്തം ആദി ആണ്.."
"ഇനി നമുക്ക് നമ്മുടെ കഥാ നായികയിലേക്ക് നീങ്ങാം...
മിസ്സ്.യാമിക യശോദർ...
കൂടുതൽ പരിചയപ്പെടൽ ഒക്കെ പിന്നീട്...
കാര്യത്തിലേക്ക് കടക്കാം...
നമ്മുടെ ദിൽസെയിലൂടെ ഹൃദയത്തില് നിന്നുമല്ലെ നമ്മൾ ഇത്ര നാളും സംസാരിച്ചത്...
ഇപ്പൊൾ ഇതാ യാമിക്ക് ആദിയോട് എന്തോ ഹൃദയത്തില് നിന്ന് തന്നെ പറയാൻ ഉണ്ടെന്ന് പറയുന്നു..
ആദ്യമായി നമ്മുടെ റേഡിയോ സിറ്റിയിൽ ഇതാ ഒരു പ്രണയ സാക്ഷാത്കാരത്തിന് വേദി ഒരുക്കുകയാണ്...
മോനെ ആദി നിന്നെ ഇതാ ഞങൾ പൂട്ടിയടാ..."
"യാമി... വെൽകം ടു ഗുഡിയാസ് ദിൽസേ...
സംസാരിച്ചോളൂ...."
അവള് സംസാരിക്കുന്നില്ലെന്ന് കണ്ടതും ഗ്ലാസ്സ് ഡോർ വഴി ഗുഡിയ പുറത്തേക്ക് മിലനെ നോക്കി...
അവൻ കണ്ണുകൾ കൊണ്ട് എന്തോ കാട്ടിയതും...
ആദ്യത്തെ ഗാനം പ്ലേ ചെയ്ത് കൊണ്ട് ഗുഡിയ യാമിക്ക് അരികിൽ എത്തി..
മൈക്കിനു മുൻപിൽ പതർച്ചയൊടെ സംസാരിക്കാൻ കഴിയാതെ ഇരുന്ന അവളുടെ കൈകളിൽ മുറുകെ കൈ ചേർത്തവൾ പറഞ്ഞു...
"അവസാന ശ്രമം ആണ്... പാഴാക്കി കളയാൻ ഇനി സമയം നമുക്ക് മുൻപിൽ ഇല്ല.. നീ മറ്റൊന്നും ആലോചിക്കേണ്ട.. ഞാൻ വേണമെങ്കിൽ പുറത്തേക്ക് നിൽക്കാം.. നീയും ആദിയും മാത്രം ഇവിടെ ഉള്ളൂ എന്ന് മനസ്സിൽ കരുതി സംസാരിച്ചോളൂ..."
തിരിഞ്ഞു നടന്ന ഗുഡിയയെ അവള് കൈക്ക് പിടിച്ചു വലിച്ചു നിർത്തി.. ശേഷം ഇറുകെ കണ്ണീരോടെ പുണർന്നു കൊണ്ട് പറഞ്ഞു....
"നന്ദി..."
ഗുഡിയ അവളുടെ കവിളിൽ തട്ടി,കണ്ണുകൾ ഇറുക്കി കാട്ടി ചിരിയോടെ പുറത്തേക്ക് ഇറങ്ങി...
എന്തായി എന്നറിയാൻ പുറത്ത് കാത്ത് നിന്ന മിലനെ നോക്കി ചിരിയോടെ അവള് തള്ള വിരൽ ഉയർത്തി കാട്ടി...
"ആദി...."
യാമി പതിയെ സംസാരിച്ചു തുടങ്ങി...
"യാമി എന്നും ഇരവുകളെ ഇഷ്ടപ്പെട്ടിരുന്നവൾ ആയിരുന്നു...
ആ രാത്രികളിൽ മാത്രമായിരുന്നു ഞാൻ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ നെയ്ത് കൂട്ടിയത് ഒക്കെയും...
എന്നെ ധൈര്യത്തോടെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു തന്നത്.. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വന്നൊരു കൂട്ടുകാരൻ ആയിരുന്നു...
അവനെനിക്ക് ഇരവുകളെ മറന്നു പുതു പകലുകൾ സമ്മാനിച്ചു...
എന്നോ മറന്ന എന്റെ പല ദിനങ്ങളും വീണ്ടും ഓർമയുടെ താളുകളിലേക്ക് ഒന്നൊന്നായി എഴുതി ചേർത്തു...
നീ നൽകിയ സുന്ദര നിമിഷങ്ങൾ ഒക്കെ എന്നിൽ പകർന്നു തന്നത് ഓരോരോ പുതിയ പ്രതീക്ഷകൾ ആയിരുന്നു...
ഇരുൾ വീണ യാമിയുടെ ജീവിതത്തിലെ പുതു വെളിച്ചം..
ആദിൽ മാധവ്...
നമ്മൾ തമ്മിൽ ആദ്യമായി കണ്ട നിമിഷം നിനക്ക് ഓർമയുണ്ടോ ആദി..
പാലക്കാട് ബസ് സ്റ്റാൻഡിൽ വെച്ച് അന്ന് നീ ഇടിച്ചു തള്ളി കടന്നുവന്നത് എന്റെ ജീവിതത്തിലേക്ക് ആയിരുന്നു..
ഒരു സൗഹൃദ ദിനത്തിൽ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ നീ എന്നെ നിർബന്ധിച്ച് നിൻറെ സുഹൃത്താക്കി...
ഇന്ന് വരെ മറ്റൊരാൾക്ക് വേണ്ടി കാത്ത് നിന്ന് ഭക്ഷണം കഴിക്കാത്ത ഞാൻ....
പരസ്പരം കാത്തിരുന്നു കഴിച്ചു... ഒന്നിച്ചു ഒരു പാത്രത്തിൽ..മധുര നിമിഷങ്ങളുടെ പ്രിയ സ്മരണയിൽ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു...
മറ്റാരോടും പങ്ക് വച്ചിട്ടില്ലാത്ത എന്റെ ഉള്ളിലെ രഹസ്യങ്ങൾ എല്ലാം സൗഹൃദത്തിന്റെ കരുതൽ നൽകി നീ എന്നിൽ നിന്നും വായിച്ചെടുത്തു...
ഒപ്പം ആശ്വാസമായി തണലൊരുക്കി കൂടെ നിന്നു...
നിനക്ക് പുറമെ ഒരു കൂട്ടം പ്രിയ സൗഹൃദങ്ങൾ എനിക്കായി നൽകി...
ഞാൻ കരഞ്ഞ നിമിഷങ്ങളിൽ ഒക്കെ എന്നെ ചേർത്തു പിടിച്ചു...
എനിക്ക് ഉള്ളറിഞ്ഞു ചിരിക്കാൻ ഒരായിരം കാരണങ്ങൾ ഉണ്ടാക്കി തന്നു...
എനിക്ക് ഒപ്പം എന്റെ പ്രിയപ്പെട്ടവർക്ക് എല്ലാം നീയും പ്രിയങ്കരനായി...
അവരുടെ വിഷമങ്ങൾ നിന്റെത് ആക്കി..
നഷ്ടപെട്ട ജീവിതം അവർക്ക് തിരികെ നേടിക്കൊടുത്തു...
ശത്രുക്കൾ എന്ന് കരുതിയ പല മനസ്സിന്റെയും നന്മ എന്നിൽ തിരിച്ചറിയാൻ സഹായിച്ചു...
മറ്റൊരുവളിൽ നീ നൽകുന്ന കരുതൽ ആദ്യമായി എന്റെ ഉള്ള് പൊള്ളിച്ച നിമിഷം..!!!. ഞാൻ അറിഞ്ഞു സൗഹൃദം കടന്നു നീ എന്റെ ഉള്ളിൽ പ്രണയമായി തളിർത്തെന്ന്...!!!
പലപ്പോഴും പറയാൻ മുതിർന്ന നാവിനെ ഞാനായി വിലക്കി..
ആദി.. അത് എന്തിനെന്ന് ഉള്ള ഉത്തരം ഇന്നും വ്യക്തമല്ല...
ഇഷ്ടമാണ്... ആദി യുടെ മാത്രം ആകാൻ യാമി കാത്തിരിക്കുകയാണ്...
നാളെ ഞാൻ പോകും..എനിക്ക് ഒപ്പം നീയും ആഗ്രഹിച്ചിരുന്ന യാത്ര..
പക്ഷേ അതിനു മുൻപ് എന്റെ മുൻപിൽ നീ വരണം.. എവിടെ ആണെങ്കിലും വരണം...ആദി യെ കാണാതെ ഞാൻ ഇവിടുന്നു എങ്ങോട്ടേക്കും പോകില്ല.. ഇതെന്റെ വാശി ആണ്...
എന്നെ പോലെ നീയും ഒളിപ്പിച്ച് വച്ചില്ലെ ഒക്കെ.. ഞാൻ തോറ്റു തന്നു ആദി... നിനക്ക് മുൻപിൽ...
പക്ഷേ എന്റെ ഈ ഒരേഒരു വാശിക്ക് മുൻപിൽ നിന്നെ ഞാൻ തോൽപ്പിക്കും...
കാത്തിരിക്കുവാണ്...എന്റെ ആദിക്കായ്....
കരച്ചിലോടെ അവള് ക്യാബിൻ കടന്നു വെളിയിൽ എത്തിയതും കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല...
നിറ കണ്ണുകളോടെ മുന്നിൽ ആദി...
പരസ്പരം മറന്ന കുറച്ച് നിമിഷങ്ങൾ...
അവന്റെ അനുവാദത്തിനു കാത്ത് നിൽക്കാതെ ഓടി ചെന്നാ മാറിൽ അണയുമ്പോൾ അവള് വീണ്ടും വീണ്ടും പറഞ്ഞു...
"ഇഷ്ടമാണ് ആദി എനിക്ക് നിന്നെ... ഒരുപാട് ഒരുപാട് ഇഷ്ടം.. നീ ഇല്ലെങ്കിൽ ഞാൻ ഉണ്ടാകില്ല ആദി.."
ചേർത്ത് പിടിക്കാൻ കൊതിച്ച കൈകൾ പതിയെ അവളെ അകറ്റി മാറ്റി...
വിശ്വാസം വരാതെ അകറ്റി മാറ്റുന്ന കൈകളിൽ നിന്നും അവളുടെ നോട്ടം അവന്റെ മുഖത്തേക്ക് എത്തി...
അപ്പോഴേക്കും മറ്റുള്ളവരും എത്തിയിരുന്നു....
അന്തിച്ചു നിന്ന യാമിയെ വിട്ട് ആദി മിലനു നേരെ ചീറി അടുത്തു..
"ആരോട് ചോദിച്ചിട്ട് ആണ് മിലൻ ഇൗ തൊന്യവാസത്തി ന് കൂട്ട് നിന്നത് എന്ന് എനിക്ക് അറിയണം..."
ആദിയുടെ മാറ്റം യാമിക്ക് ഒപ്പം മറ്റുള്ളവരിലും ഞെട്ടൽ ഉണ്ടാക്കി...
"ആരോട് ചോദിക്കണം... ഇവിടെ കാര്യങ്ങള് തീരുമാനിക്കാൻ ഉള്ള അവകാശം എനിക്ക് ആണെന്ന് നീ മറന്നു പോയോ?
അല്ലേൽ തന്നെ ഒരുതവണ നിൻറെ താളത്തിന് തുള്ളാൻ ഞങൾ കൂട്ട് നിന്നു..
ഇവളുടെ അച്ഛനോട് നീ നാട് വിട്ടെന്ന് കള്ളം പറഞ്ഞതിനും കരയാൻ ഇവള് മാത്രം ഉണ്ടായിരുന്നുള്ളൂ..."
മിലൻ അവന്റെ മാറ്റം അംഗീകരിക്കാൻ ആകാതെ തിരികെ ചൂടായി
"എന്റെ കരിയർ നശിപ്പിച്ച് വേണോ എല്ലാവർക്കും കുഞ്ഞു കളിക്കാൻ....ഇവൾക്കോ ബോധം ഇല്ല..
എല്ലാം അറിഞ്ഞു നിങ്ങളും കൂട്ട് നിന്നത് ആണ് മനസ്സിലാകാത്ത ത്...
എത്ര പേർ കേൾക്കുന്ന ഒരു പ്രോഗ്രാം ആണ് ആ ബോധത്തോടെ ആണോ ഇന്ന് ഇവള് ഇവിടെ കാട്ടി കൂട്ടിയത് ഒക്കെ..."
ആദിയുടെ ഓരോ വാക്കുകളും കാതുകളിൽ ഈയം ഉരുക്കി ഒഴിക്കും പോലെ അവളെ വേദനിപ്പിച്ചു..
"ഓ.. അപ്പൊൾ നിൻറെ കരിയർ പോകുമെന്നുള്ള ഭയം ആണ് നിനക്ക്.. അല്ലാതെ ഒരു പാവം പെണ്ണിന്റെ ജീവിതം നശിക്കുന്നതിൽ ഉള്ള സങ്കടം അല്ല..."
ആരോമൽ തിരക്കി...
"മതി ആരോമൽ.. മതി..."
യാമി കൈ ഉയർത്തി തടഞ്ഞു കൊണ്ട് ആദിക്ക് മുൻപിൽ എത്തി...
അവളെ കണ്ടതും മുഖത്തേക്ക് നോക്കാൻ കഴിയാതെ ആദി മുഖം തിരിച്ചു നിന്നു...
"അവർക്ക് ഒന്നും അറിയില്ല ആദി.. ഞാൻ പറഞ്ഞിട്ടാണ് അവരിത് ചെയ്തത്...മാപ്പ്..."
യാമി കൈകൾ കൂപ്പി...
നിറഞ്ഞു ഒഴുകുന്ന ആ കണ്ണുകളെ അവഗണിക്കാൻ ആകുമായിരുന്നില്ല അവനു..
യാമി യുടെ മുഖം കൈകളിൽ കോരി എടുത്തവൻ അവളുടെ കണ്ണുകൾ നോക്കി പറഞ്ഞു...
"തെറ്റാണ് യാമി... നമുക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ട്.. അതിനിടയിൽ നീ കണ്ടെത്തിയ വാഖ്യാനങ്ങൾ ഒക്കെ തെറ്റാണ്...എന്നേലും ഞാൻ പറഞ്ഞോ നിന്നോട് എന്റെ ഇഷ്ടം.. പിന്നെന്തിനാണ്?"
ആദി ചോദിച്ചു...
"പറയണ്ട അല്ലാതെ എനിക്ക് അറിയാം.. എന്തിനാ ആദി വീണ്ടും വീണ്ടും നീ എന്നെ പറ്റിക്കുന്നത്..
എന്റെ ഡാഡി ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുവാ...
എന്നെ ഇഷ്ടം ആണെന്ന് ഒരു തവണ പറഞ്ഞാല് മതി... കാത്തിരുന്നോളാം ഞാൻ..."
യാമി തന്റെ കവിളിൽ ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകൾക്ക് മേൽ അവളുടെ വിരലുകളും ചേർത്തു...
"ഇതൊക്കെ തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചത് ആണ്... എങ്ങനെ ഞാൻ പറഞ്ഞു നിന്നെ മനസിലാക്കും?
യാമി..."
വീണ്ടും പറയാൻ തുടങ്ങിയ ആദിയെ യാമി തടഞ്ഞു...
"ഞാൻ എന്ത് വേണമെന്ന് ആണ് ആദി പറയുന്നത്..."
"പോയി സ്വപ്നങ്ങൾ ഒക്കെ സഫലം ആക്കി വാ..."
ആദി പറഞ്ഞു...
"വന്നിട്ട്?"
അവള് അവന്റെ കണ്ണുകളിൽ തന്നെ ഉറ്റു നോക്കി ചോദിച്ചു..
"ഇൗ ആദി ഇത് പോലെ ഉണ്ടാകും ഇവിടെ...
നല്ലൊരു സൗഹൃദമായി എന്നും..."
ചേർത്ത് പിടിക്കാൻ വന്ന കൈകൾ തട്ടി അകറ്റി യാമി ചിരിച്ചു...
എല്ലാവരെയും നോക്കി വേദന നിറഞ്ഞ ചിരിയോടെ യാമി പുറത്തേക്ക് വേഗത്തിൽ ഇറങ്ങി...
വാതിൽ എത്തും മുൻപേ കണ്ടു അവളെ നോക്കി കൈ കെട്ടി ചിരിയോടെ നിൽക്കുന്ന യശോദറിനെ...
ഒപ്പം വാണിയും...
യാമി ഓടി ചെന്ന് വീണത് വാണിയുടെ നെഞ്ചിലേക്ക് ആയിരുന്നു...
നിറ കണ്ണുകളോടെ അവസാന പ്രതീക്ഷയിൽ വാണി ആദിയെ നോക്കിയെങ്കിലും അവർക്ക് മുഖം കൊടുക്കാതെ അവൻ തിരിഞ്ഞു നിൽക്കുകയായിരുന്നു...
യാമി യുടെ കൈയ്യിൽ മുറുകിയ യദു വിൻറെ കൈയ്യിലേക്ക് യാമി ദേഷ്യത്തിൽ നോക്കി..
ശേഷം അയാളുടെ കൈകൾ തട്ടിത്തെറിപ്പിച്ച് യാമി പുറത്തേക്കിറങ്ങി നടന്നു...
മുഖത്ത് ഉണ്ടായ പതർച്ച മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ അയാള് പെട്ടെന്ന് തന്നെ അവിടുന്ന് ഇറങ്ങി നടന്നു...
(തുടരും..)
ശ്രുതി❤️
എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ.
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....