യാമി, Part 38

Valappottukal
യാമി 💝3️⃣8️⃣
ഭാഗം💝38

വാര്യത്തെ ഗേറ്റ് കടന്ന് ഉള്ളിൽ എത്തിയ വണ്ടിയിൽ ആരാണെന്നറിയാൻ തറവാട്ടിൽ ഉള്ളവരും കല്യാണ ക്ഷണം സ്വീകരിച്ച് എത്തിയവരും പുറത്തേക്കിറങ്ങി....

നവീനായിരുന്നു ആദ്യം ഇറങ്ങിയത്.. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം മഞ്ജിമയെ അവൻ കൈ പിടിച്ചു പുറത്തേക്ക് ഇറക്കി..
നടക്കാൻ പോകുന്നത് എന്തെന്ന ഒരു ഏകദേശധാരണ ഉണ്ടായിരുന്നതിനാൽ അവളെ ഒരു കൈക്കുള്ളിൽ ചേർത്തുപിടിച്ചാണ് അവൻ നിന്നത്...
പുറത്തെ വിശേഷം അറിഞ്ഞു യശോദർ കൂടി നിന്ന ആളുകളെ വകഞ്ഞുമാറ്റി മുൻപിലേക്ക് എത്തി..
പിറകെ ജാനകിയും വാണീയും..

സുമംഗലിയായി നവീനൊപ്പം നിൽക്കുന്ന മഞ്ജിമയെ കണ്ടതും യദുവിന്റ മുഖം വലിഞ്ഞു മുറുകി...

കണ്ണിൽ കണ്ടത് വിശ്വസിക്കാതെ തറഞ്ഞു നിന്ന
വാണി മുന്നോട്ടേക്ക് പാഞ്ഞടുതത്‌  ഇതിനകം നവിയുടെ കോളറിൽ കുത്തി പിടിച്ച് ചോദിച്ചു..

"വീണ്ടും വീണ്ടും ചതിക്കാൻ എൻറെ മോൾ നിന്നോട് എന്ത് തെറ്റാടാ ചെയ്തത്.. നീ ഞങ്ങളെ എല്ലാവരെയും പറ്റിക്കുകയായിരുന്നു അല്ലേ... കാലുപിടിച്ച് അന്ന് നീ പറഞ്ഞതു കൊണ്ടല്ലേ ഞാൻ വീണ്ടും ഈ കല്യാണത്തിന് സമ്മതിച്ചതും, എൻറെ മോളെ കൊണ്ട് സമ്മതിപ്പിച്ചതും... ഇക്കണ്ട ആളുകളുടെ ഒക്കെ മുൻപിൽ ഇനിയും എൻറെ കുഞ്ഞ് നാണംകെട്ട്‌ നിൽക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് പോയതാകും എവിടേക്ക് എങ്കിലും...എന്റെ മോൾ എവിടെ ആണെന്ന് എങ്കിലും പറ നീ.."
വാക്കുകൾ ഇടറി അവർ താഴേക്കു തളർന്നു ഊർന്ന് പോയി... കൂടിനിന്നവരിൽ ഒന്നുരണ്ടുപേർ വാണിയെ പിടിച്ച് അടുത്തുള്ള പടിയിൽ ചാരി ഇരുത്തി...

ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ നിന്ന നവീനെ കണ്ടതും
മുത്തശ്ശൻ അരികിലെത്തി കരണം പുകച്ച് ഒന്ന് കൊടുത്തു....
"ഇൗ ഒന്ന് കെട്ടിയവളെ തന്നെ മതിയായിരുന്നോടാ നിനക്ക്.."
അയാൾ ദേഷ്യത്തിൽ അലറിയതും പിറകിലായി മറ്റൊരു ശബ്ദം കൂടി കേട്ടു..

"ചവിട്ടി പുറത്താക്കി കൊള്ളണം രണ്ടിനെയും ഈ നിമിഷം തന്നെ.. എൻറെ മോളുടെ ജീവിതം വെച്ച് കളിച്ച ഈ "#₹#@ മോനെ അല്ലേൽ ഞാനിനി വെച്ചേക്കില്ല..."
നവീന് നേരെ വാശിയോടെ ചീറി അടുത്ത യദു വിന്റെ മുഖത്ത് ജാനകിയുടെ വിരലുകൾ പെട്ടെന്ന് തന്നെ പതിഞ്ഞു..

നടന്നത് എന്തെന്ന് മനസ്സിലാക്കാതെ ഒരു നിമിഷം പകച്ചു നിന്ന യദു ജാനകിയെ നോക്കി..
ദേഷ്യത്തിൽ അയാളുടെ മറുകരണത്ത് കൂടി ജാനകി കൈ വീശി അടിച്ചു...

"തെറ്റിപ്പോയത് എനിക്കാണ്... കൊച്ചു മക്കളും, മരുമക്കളും തെറ്റുകൾ കാണിക്കുമ്പോൾ എന്നും അഹങ്കാരത്തോടെ ഞാൻ പറയാറുണ്ടായിരുന്നു ഞാൻ വളർത്തിയ എൻറെ മക്കളെ കണ്ടുപിടിക്കാൻ...
തെറ്റി പോയെനിക്ക്‌.. നിന്നെപ്പോലെ വിഷമുള്ള ഒന്ന് എന്റെ വയറ്റിൽ തന്നെ ജനിച്ചല്ലോ..."

തലതാഴ്ത്തി നിന്നു പോയ യദുവിനെ ഗൗനിക്കാതെ അവർ മുത്തശ്ശനെ രൂക്ഷമായി ഒന്ന് നോക്കി..
ശേഷം മഞ്ജിമയ്ക്ക് അരികിലെത്തി അവളെ കൈപിടിച്ചു കൊണ്ടുവന്നു യദുവിന് മുൻപിലായി നിർത്തി...

"നോക്കെടാ ഈ കുട്ടിയുടെ മുഖത്തേക്ക്...
നീ നൂറാവർത്തി ചതിച്ചു ചതിച്ചു എന്ന് പറയുന്ന നിൻറെ മകളുടെ പ്രായമല്ലേ ഉള്ളൂ ഇവൾക്കും.. ഇത്രയൊക്കെ ദ്രോഹം ഈ കുഞ്ഞിനോട് ചെയ്യാൻ നിനക്ക് എങ്ങനെ സാധിച്ചു...
ഹാ.. അല്ലേൽ തന്നെ ഞാൻ ഇത് ആരോടാണ് പറയുന്നത്.. സ്വന്തം മക്കളെ മനസ്സിലാക്കാത്തവനാണ് മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നത്..."
കണ്ണുകളടച്ച് പല്ലുറുമ്മി അപമാനഭാരത്താൽ നിൽക്കുന്ന യദുവിനെ കടന്ന് ജാനകി വാണിക്ക് അരികിലെത്തി

"ഒരിക്കൽ നിന്നോട് ഞാൻ പറഞ്ഞത് ഇന്ന് തിരിച്ചെടുക്കുകയാണ്.... പ്രതികരിക്കേണ്ടത് ഇന്നുമുതൽ മുഖം നോക്കാതെ തന്നെ പ്രതികരിച്ചിരിക്കണം.. അത് ഭർത്താവാണെങ്കിൽ പോലും..നീയും യാമിയും കാട്ടുന്ന ഭയം ഒന്നു മാത്രമാണ് എൻറെ മകൻ ഇത്ര അധഃപതിക്കാൻ കാരണമായത്... നിങ്ങളുടെ രണ്ടാളുടെയും ഭയം അവനു ഒരു ലഹരിയാണ്... അതൊന്നു മാത്രം ആണ് അവൻ മുതലാക്കുന്നത്...നിനക്ക് നിൻറെ മക്കളെ പറഞ്ഞു പഠിപ്പിക്കാൻ കഴിയാഞ്ഞത് എനിക്ക് കഴിയുമെന്ന് ഞാൻ തെളിയിച്ചു തരാം...."

ശേഷം ചുറ്റും കൂടി നിൽക്കുന്ന ആളുകൾക്ക് മുൻപിലായി ചെന്നുനിന്ന് മഞ്ജിമയെയും നവീനെയും ഇരു വശത്തുമായി നിർത്തി..
ആദ്യം കല്യാണം മുടങ്ങിയത് മുതൽ അവരുടെ ജീവിതത്തിൽ നടന്ന മുഴുവൻ കാര്യങ്ങളും നവിനേക്കാളും വ്യക്തതയിൽ തന്നെ അവർ പറഞ്ഞു....

"എന്റെ നവി ചെയ്തതാണ് ശരി..
യാമിക്ക് എല്ലാവരുമുണ്ട് കുടുംബം, ജീവിക്കാനുള്ള സാഹചര്യം, കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാനുള്ള കഴിവ് അങ്ങനെ എല്ലാം...
ആരും ഇല്ലാത്ത കുട്ടിയാണ് മഞ്ജിമ..അവളുടെ നിസ്സഹായത മറ്റുള്ളവർ മുതലാക്കിയതിനും കാരണം അത് തന്നെയാണ്...
വാര്യതത് ഉളളവർ ചെയ്ത തെറ്റിന് മുത്തശ്ശി മോളോട് മാപ്പ് ചോദിക്കുന്നു .."
കൈകൾ കൂപ്പി തനിക്ക് മുൻപിൽ നിന്ന ജാനകിയെ മഞ്ജിമ തടഞ്ഞു..

"മുത്തശ്ശി.. ഞാൻ.."

പറഞ്ഞത് മുഴുവിപ്പിക്കാതെ ജാനകി അവളെ ചേർത്ത് പിടിച്ചു വീണ്ടും പറഞ്ഞു..

"ഇന്ന് വിവാഹം നടക്കാനിരുന്ന അതെ പന്തലിൽ തന്നെ ഇവരുടെ വിവാഹവും നടക്കും..
ആരെതിർത്താലും നടക്കും..
സ്നേഹിക്കുന്നവർ തന്നെ ആണ് ഒന്നിക്കണ്ടത്‌...അല്ലാതെ ഏച്ചു കെട്ടിയാൽ എന്നും മുഴച്ച് തന്നെ ഇരിക്കൂ...
അച്ഛന്റെ സ്ഥാനത്ത് നിന്ന് യദു തന്നെ ഇൗ കുട്ടിയുടെ കൈ പിടിച്ചു നവീനു കൊടുക്കും...
നീ ചെയ്ത തെറ്റിനുള്ള ശിക്ഷ ആണിത്
ഇതെന്റെ തീരുമാനം ആണ്... എതിർക്കാൻ ആണ് നിനക്ക് ഭാവം എങ്കിൽ..."
യശോദറിന് നേരെ വിരൽ ചൂണ്ടിയത് അല്ലാതെ അവർ മുഴുവിപ്പിച്ചില്ല.....

"നിത്യേ.. മഞ്ജിമ മോളെ വേഗം റെഡി ആക്കി താഴേക്ക് കൊണ്ട് വാ..."
മഞ്ജിമയെ അവർക്ക് ഒപ്പം പറഞ്ഞുവിട്ട ശേഷം കരഞ്ഞിരുന്ന വാണിയുമായി അവർ ഉള്ളിലേക്ക് കയറി...

എല്ലാവർക്കും മുന്നിൽ പരിഹാസ പാത്രമായി നിൽക്കുന്ന യദുവിന് അരികിലേക്ക്‌ നവീൻ ചെന്നു..
"എനിക്ക് അറിയില്ലായിരുന്നു അമ്മാവാ.. ഞാൻ ചെയ്ത തെറ്റ് എന്തായിരുന്നു എന്ന്... എന്റെ ജീവൻ പോകും എന്ന അവസ്ഥ വന്നപ്പോഴെങ്കിലും നിങ്ങൾക്ക് എന്നോട് ഒക്കെ തുറന്നു പറയാമായിരുന്നു...
എനിക്ക് ഒപ്പം നിങ്ങള് വേദനിപ്പിക്കുന്നത് സ്വന്തം മകളെ കൂടി ആയിരുന്നു എന്നോർമ്മ പോലും ഉണ്ടായില്ലല്ലോ.."

"മുത്തശ്ശനും കൂടി ഇതിനൊക്കെ കൂട്ട് നിന്നല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം.."
നിറഞ്ഞ കണ്ണുകളോടെ നവീൻ മുത്തശ്ശനോട് തിരക്കി...

"ശരിയാണ് ഞാൻ സ്വാർഥൻ ആയി പോയി.. മക്കൾക്ക് മുൻപിൽ സ്വാർഥത കാട്ടി.. യാമി മോളെ പോലെ ആയിരുന്നു ആ കുട്ടിയും എന്ന് ഞാനും ഓർത്തില്ല...

പക്ഷേ നവി മോനെ.. ആ കുട്ടിയോട് യദു ചെയ്തത് ഒന്നും ഞാനോ നിൻറെ അച്ഛനോ അറിഞ്ഞിരുന്നില്ല...
അവള് നാട് വിട്ടു എന്നറിഞ്ഞപ്പോൾ ആശ്വാസം ആണ് തോന്നിയത്.. കാരണം യാമി നമ്മുടെ മോളല്ലെ അത് മാത്രേ അപ്പൊൾ ഞാൻ ചിന്തിച്ചിരുന്നുള്ളു..
അവളുടെ വിഷമം മാത്രമേ മുത്തശ്ശൻ കണ്ടുള്ളൂ...
ഒരിക്കൽ ഇവൻ എല്ലാം തുറന്നു പറഞ്ഞപ്പോഴെങ്കിലും മുത്തശ്ശന് നിന്നെ അറിയിക്കാമാരുന്നു.. അതും ചെയ്തില്ല.. തെറ്റായി പോയി എല്ലാം..
എന്റെ മകൻ ചെയ്ത തെറ്റിന് ആ കുട്ടിയോട് ഞാൻ ചോദിക്കാം മാപ്പ്"
അയാളുടെ സ്വരം ഇടറിയതും നവീൻ മുത്തശ്ശനെ ചേർത്തു പിടിച്ചു..

" വേണ്ട മുത്തശ്ശാ.. ചില വിഷം വമിക്കുന്നത് ആണ്.. അതാരുടെയും തെറ്റല്ല.."
പറഞ്ഞത് മുത്തശ്ശനൊട് ആണെങ്കിലും നവീന്റെ കണ്ണുകൾ യദുവിൽ ആയിരുന്നു..
പകയോടെ പല്ലുറുമ്മി അയാള് അവിടെ നിന്നും ഇതിനകം മാറി...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

അമ്പലം വിട്ടിറങ്ങി യാമിയുടെ നിർബന്ധ പ്രകാരമാണ് വീട്ടിലേക്ക് ഉള്ള യാത്ര പാടവരമ്പ് വഴി ആക്കിയത്..
വിളഞ്ഞു കിടക്കുന്ന നെല്പാടങ്ങൾക്ക്‌ കുറുകെയുള്ള വരമ്പിലൂടെ ആണ് രണ്ടാളുടെയും നടത്തം...
യാമിക്ക് പിറകിലായാണ് ആദിയുടെ നടത്തമെങ്കിലും ശീത കാറ്റിൽ തുള്ളി ഇളകുന്ന അവളുടെ മുടി ഇഴകളും,നടത്തത്തിന്റെ താളത്തിനോപ്പമുള്ള കുപ്പിവള കിലുക്കവും അവനിൽ കൗതുകമായിരുന്നു...

പരസ്പരം മൗനം പാലിച്ചു കൊണ്ടൊരു യാത്ര...
കേൾക്കാൻ കൊതിക്കുന്ന രണ്ടു മനസ്സുകൾ ഇരുവർക് ഉള്ളിലും വിങ്ങലോടെ ഉണ്ട്... പക്ഷേ പരസ്പരം തോറ്റു കൊടുത്ത് അതൊന്നു തുറക്കാൻ രണ്ടാളിലും തടസ്സം മാത്രം..

"ഇതെന്താ.. പതിവില്ലാതെ ഇയാളുടെ വേഷത്തിൽ ഒക്കെ ഒരു വ്യത്യാസം..."
ആദി തന്നെ മൗനം ഭേദിച്ചു തിരക്കി..

"അതെന്താ പതിവില്ലാതെ ഒരു ഇയാള് വിളി"...
വിളിചത് ഇഷ്ടപ്പെടാത്തത് കാരണം അവള് തിരിഞ്ഞു പോലും നോക്കിയില്ല...

"അത് ഒരു ഫ്ളോയിൽ വന്നു പോയത് ആണ്.. നീ ചോദിച്ചത് പറ.."
ആദി പറഞ്ഞു..

"സൗകര്യമില്ല..."
കൃത്രിമ ദേഷ്യത്തിൽ ആയിരുന്നു പറച്ചിലെങ്കിലും ചുണ്ടിന്റെ കോണിൽ ചിരി തെളിഞ്ഞു നിന്നിരുന്നു....

ആദി യുടെ മറുപടി ഒന്നും തിരികെ കേൾക്കാതെ ആയപ്പോൾ യാമി മെല്ലെ തിരിഞ്ഞു നോക്കി...
വഴുക്കൽ ഉണ്ടായിരുന്ന വരമ്പിൽ കാലിടറിയത് മാത്രമേ അവൾക്ക് ഓർമ ഉണ്ടായിരുന്നുള്ളൂ...
പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചപ്പോൾ പ്രതീക്ഷ ആദിയിൽ ആയിരുന്നു..

നടുവ് തല്ലി വീണു കഴിഞ്ഞാണ് ബോധം വീണത്...
അടച്ച കണ്ണുകൾ തുറക്കുമ്പോൾ വയറു പൊത്തി ചിരിച്ചു മറിയുന്ന ആദിയെ ആണ് കാണുന്നത്...

"ആരും കണ്ടില്ല എഴുന്നേറ്റ് പോരെ.."
അവന്റെ പറച്ചിൽ കേട്ടെങ്കിലും വെറുതെ അവള് ചുറ്റിനും ഒന്ന് കണ്ണോടിച്ചു...

എഴുനേൽക്കുന്നതിന് ഒപ്പം ആദിയെ പിറകിലേക്ക് തള്ളാനും മറന്നില്ല...
നടുവും തല്ലി വീണ ആദിയെ നോക്കി ചിരിചെങ്കിലും വീഴ്ചയുടെ വേദനയിൽ ചുളിഞ്ഞ അവന്റെ മുഖം കാൺകെ അവള് ഒത്തു തീർപ്പോടെ കൈ അവനു നേരെ നീട്ടി..
നീട്ടിയ കൈവിരലുകൾ തട്ടി തെറുപ്പിച്ച് അവൻ സ്വയം എഴുന്നേറ്റ് ദേഹം തൂത്ത് നിന്ന് കൊണ്ട് പറഞ്ഞു...

"ഒരുപാട് ചിരിക്കണ്ട കരയാൻ ആകും മോളെ.. നിൻറെ വീട്ടിൽ ഇപ്പൊൾ എന്ത് ആയോ എന്തോ?"
ആദി തിരക്കി

"എന്താകാൻ..?
മുത്തശ്ശി ഇന്നലെ എന്നെ വിളിച്ച് ഉപദേശിച്ചപ്പൊഴെ എനിക്ക് മനസ്സിലായി മോനെ.. ആദി..,
നിൻറെ കുരുട്ടു ബുദ്ധി ആകും ഇതിന് പിന്നിൽ എന്ന്...ഇനി ഇപ്പൊൾ പ്രശ്നം ഒന്നുമില്ല..."

"എങ്ങനെ പ്രശ്നം ഇല്ലെന്ന്.. നിൻറെ അച്ഛൻ അവിടെ പ്രശ്നം എന്താക്കി എന്ന് ചെന്ന് കഴിഞ്ഞ് അറിയാം..
ഒരേയൊരു ദിവസത്തിന്റെ കാര്യം കൂടല്ലേ ഉള്ളൂ.. നിനക്ക് സ്വസ്ഥം ആകാലോ പിന്നെ..."
ചോദിക്കുമ്പോൾ ആദിയുടെ കണ്ണുകൾ യാമിയിൽ നിന്നും മറയ്ക്കാൻ വേണ്ടി അവളെ കടന്നവൻ മുന്നിലേക്ക് നടന്നു...

ആഗ്രഹിച്ചിരുന്നത് തന്നെ ആയിരുന്നുവെങ്കിലും ആ യാത്ര ഇന്ന് ഒരു വേദന ആകുന്നത് അവളറിഞ്ഞു...
വീണ്ടും തുടർന്ന മൗനം മുമ്പത്തത്തിൽ നിന്നും വ്യത്യസ്തമായി ഇരുവരിലും നിറച്ചത് ആശങ്ക മാത്രമായിരുന്നു...

വാര്യത്ത്‌ പടികൾ കടന്നു ഉള്ളിലേക്ക് കയറും മുൻപ് തന്നെ കെട്ട് മേളം കേട്ട് രണ്ടാളും പരസ്പരം പുഞ്ചിരിച്ചു..

"മുത്തശ്ശി വാക്ക് പാലിച്ചു..."
ആദി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കുമ്പോൾ യദു മഞ്ജിമയുടെ കൈ പിടിച്ചു നവീന് നൽകുന്ന കാഴ്ച ആണ് കാണുന്നത്...
സന്തോഷം കൊണ്ടവൾ ആദി യുടെ തോളോട് ചാരി നിറ കണ്ണുകളോടെ നിന്നു...

മണ്ഡപത്തിൽ നിന്ന് തന്നെ യദു കണ്ടിരുന്നു ആദിയും യാമിയും നിൽക്കുന്നത്.. ചടങ്ങുകൾ തീർന്നതും അയാള് പെട്ടെന്ന് അവർക്ക് അരികിലേക്ക് നടന്നു അടുത്തു...
യദുവിൻറെ വരവ് കണ്ടതും യാമിയുടെ കൈകൾ ആദിയിൽ മുറുകി...

അടുത്ത് എത്തിയ യദു അവളുടെ കൈകൾ ആദിയിൽ നിന്നും ബലത്തിൽ വിടുവിച്ചു തീ പാറുന്ന കണ്ണുകളാൽ അവനെ നോക്കി തന്നെ അവളുമായി വീടിന് ഉള്ളിലേക്ക് നടന്നു....
തടയാൻ ശ്രമിക്കാതെ നിൽക്കുന്ന ആദിയെ നോക്കി ഒരു ഭയത്തോടെ ആണ് യാമി യദുവിനൊപ്പം പോയതും...
നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി മാത്രം ആയിരുന്നു ആദി യുടെ ചുണ്ടുകളിൽ അപ്പോഴും....

വീടിനുള്ളിലേക്ക് അവളുമായി കയറും മുൻപേ ജാനകി വന്നു തടസ്സമായി നിന്നത് യദുവിനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു...

എന്തോ പറയാൻ തുടങ്ങും മുൻപ് ജാനകിയെ തടഞ്ഞു കൊണ്ട് യദു പറഞ്ഞു..
"നിങ്ങള് പറഞ്ഞത് പോലെ ഞാൻ എല്ലാം അനുസരിച്ചു.. എന്റെ മോള് കാരണം സർവതും തകർന്നു ആളുകൾക്ക് മുൻപിൽ ഒരു പരിഹാസ്യൻ ആയി നിൽക്കുകയാണ് ഞാൻ ഇന്ന്...
പക്ഷേ.. യാമിയുടെ കാര്യങ്ങളിൽ എന്റേത് ആണ് എന്നും അവസാന തീരുമാനം..അതിൽ ഇടപെടാൻ അമ്മയെ പോലും ഞാൻ അനുവദിക്കില്ല...
വാടി.. ഇവിടെ..."
അവളെ വലിച്ച് കൊണ്ട് യശോദർ ഉള്ളിലേക്ക് കടന്നു...
ജാനകി നിസ്സഹായ ആയിരുന്നു അവിടെ..

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

കല്യാണത്തിന്റെ  തിരക്കും ബഹളവും ഒക്കെ ഒഴിഞ്ഞപ്പോൾ യദു ആദിക്ക് അരികിൽ എത്തി...

അവന്റെ മുഖം നോക്കാതെ ആണ് അയാള് സംസാരിച്ചു തുടങ്ങിയത്...

"എനിക്ക് പറയാൻ ഉള്ളത് മുഴുവൻ കേട്ടിട്ട് എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം..."

"അങ്കിൾ പറഞ്ഞോളൂ.. ഞാൻ കേൾക്കട്ടെ.."
അയാളിൽ തന്നെ ദൃഷ്ടി പതിപ്പിച്ച്.  കൈകൾ മാറോട് പിണച്ചു അവൻ നിന്നു...

"നിൻറെ ഓവർ വിനയം ഒക്കെ നല്ല ഒന്നാന്തരം അഭിനയം ആണെന്ന് എനിക്ക് അറിയാം.. അത് കൊണ്ട് നീ കൂടുതൽ ഇറക്കാൻ വരരുത്.. അതും ഇൗ യശോദറിനോട്.."

മറുപടി ആദ്യം ചിരി ആയിരുന്നു...
"ഏത് അറ്റം പോയാലും ദ ഗ്രേറ്റ് ഡോക്ടർ യശോദർ വാര്യത്ത് എന്ന ബുദ്ധി രാക്ഷസന്റെ കൂർമ ബുദ്ധിക്ക് മുൻപിൽ ഇൗ ആദിൽ മാധവിനു ഒരിക്കലും പിടിച്ച് നിൽക്കാൻ കഴിയില്ല? ഞാൻ വെറും വായിട്ട്‌ അലച്ച് കാശ് ഉണ്ടാക്കുന്ന ഒരു പാവം റേഡിയോ ജോക്കി അല്ലേ അങ്കിൾ.."

"സ്വയം ഒരു വിലയിരുത്തൽ നല്ലത് ആണ്.. നീ എന്താണെന്ന പൂർണ ബോധ്യം എന്റെ മകളെ ആഗ്രഹിക്കുന്ന ഓരോ നിമിഷവും നിനക്ക് ഉണ്ടാകണം..."
യാശോദർ പുച്ഛത്തോടെ പറഞ്ഞു...

"തീർച്ചയായും ഉണ്ട് അങ്കിൾ..
ഞാൻ എന്താണെന്നും, അവള് എന്താണെന്നും ഉള്ള പൂർണ്ണ ബോധം ഉണ്ട് എനിക്ക്..
ഞാൻ ചെയ്യുന്ന തൊഴിൽ എന്റെ അന്നം ആയത് കൊണ്ടല്ല... അതെന്റെ പാഷൻ ആയിരുന്നു.. എന്റെ ഇഷ്‌ടങ്ങളിൽ ഒന്ന്...
അത് പോലെ സ്വന്തം മകളുടെ ഇഷ്ടങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു നിമിഷം ആലോചിക്കാതെ പറയാൻ നിങ്ങൾക്ക് കഴിയുമോ?
ആ ബോധത്തിൽ തന്നെ,അവളെ പൂർണ്ണമായും മനസ്സിലാക്കിയ ആളെന്ന നിലയിൽ തന്നെ പറയുകയാണ് അങ്കിളിന്റെ മോൾ ഇന്നെന്റെ ജീവൻ ആണ്...
എന്റെ ഇഷ്ടം.. ഈ ആദിൽ മാധവിന്റെ ഇഷ്ടം....
ഇൗ ഒരേ ഒരു നിമിഷം മാത്രം മതി എനിക്ക് അവളെ എന്റേത് മാത്രം ആക്കാൻ കാണണോ നിങ്ങൾക്ക്..."
അവന്റെ ഉറച്ച വാക്കുകളിൽ അയാളൊന്നു പതറി..

"പരസ്പരം കുറ്റ പെടുത്താൻ അല്ല ഞാൻ ഇപ്പൊൾ ഇവിടെ വന്നത്.. എന്തോ ആദ്യ കാഴ്ച തൊട്ടു നമ്മൾ തമ്മിൽ ഉള്ള ബോണ്ട് അങ്ങോട്ട് ശരിയാകുന്നില്ല..
തുറന്നു പറയട്ടെ..എനിക്ക് എന്തോ നിന്നെ കണ്ണിനു പിടിക്കുന്നില്ല..
എനിക്ക് പറയാൻ ഉള്ളത് ഒരു അപേക്ഷ ആയി നീ കാണണ്ട.. ഒരു ഭീഷണി ആയി കാണണമെങ്കിൽ അങ്ങനെ...
നീ ഇൗ നിമിഷം തന്നെ ഇവിടെ നിന്നും തിരികെ പോകണം..യാമി മറ്റെന്നാൾ  പോകും വരെ അവളുടെ കൺമുന്നിൽ ഇനി വരാനും പാടില്ല...
എന്നോട് ഇത് വരെ ചെയ്തത് ഒക്കെ ഞാൻ മറക്കുകയാണ്... അത് കൊണ്ട് ഇനി എനിക്കും യാമി ക്കും മുൻപിൽ ഒരു തടസ്സമായി നീ ഉണ്ടാകാൻ പാടില്ല..
അങ്ങനെ വന്നാൽ അവളുടെ യാത്ര എന്നേക്കുമായി ഞാൻ മുടക്കും..അറിയാലോ യാമി യുടെ കാര്യത്തിൽ എന്നും യശോദറിന് വാക്ക് ഒന്നേ ഉള്ളൂ"

"അങ്കിളിനു നല്ല ഭയം ഉണ്ടല്ലേ യാമിയെ കുറിച്ച് ഓർത്ത്..
ആദിയുടെ സ്വരം ശാന്തമായിരുന്നു...
മോൾ ഇൗ ഒന്നിനും കൊള്ളാത്തവനെ സ്നേഹിച്ചു പോകുമോ എന്ന് ഭയം ആണ് നിങ്ങൾക്ക് അല്ലേ....
ആദി ഒന്ന് മനസ്സ് വെച്ചാൽ യാമി എത്തേണ്ടയിടത് കൃത്യ സമയത്ത് എത്തിയിരിക്കും.. അതിനി ആരു തടസ്സം നിന്നെന്ന് പറഞ്ഞാലും...
പക്ഷേ...
നിങ്ങളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിയത് കൊണ്ടോ, ഒരു ഒളിച്ചോട്ടമോ അല്ല... അല്ലേലും തിരികെ പോകാൻ തന്നെ ആണ് ഞാൻ ഇപ്പൊൾ തീരുമാനിച്ചിരിക്കുന്നത്...
അത് ഒരിക്കലും ആദി യുടെ തോൽവി ആയി നിങ്ങള് കാണണ്ട...തോൽക്കുന്നത് നിങ്ങള് ആണ്.. യാമി യുടെ മനസ്സിൽ ഇന്ന് ഒരു തരി സ്നേഹം നിങ്ങളോട് ഇല്ല..
അത് ഇല്ലാതെ ആക്കിയത് നിങ്ങള് ആണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം ....
പറഞ്ഞു ഇനിയും നമ്മൾ തമ്മിൽ മുഷിയണ്ട അങ്കിൾ...
എന്തായാലും കഷ്ടപ്പെട്ട് ഭീഷണി പെടുത്തി പറഞ്ഞത് അല്ലേ പോയേക്കാം... ഇന്ന് തന്നെ ഞാൻ തിരികെ പോയേക്കാം..."

"ശരി അങ്ങനെ ആകട്ടെ.."

"ജയിച്ചു എന്ന് കരുതണ്ട.. തോൽവികൾ ഒന്നൊന്നായി ഇനി നിങ്ങളെ തേടി വരാൻ പോകുകയാണ്.. കരുതി ഇരുന്നോളൂ"

പുച്ഛത്തോടെ അയാൾക്ക് നേരെ നിറഞ്ഞ ഒരു പുഞ്ചിരി  നൽകി ആദി തിരിഞ്ഞു നടക്കുമ്പോൾ യശോദറിന്റെ ചുണ്ടിൽ തെളിഞ്ഞു നിന്നത് വീണ്ടും വിജയ ചിരി മാത്രം ആയിരുന്നു...
💝🎶💝🎶💝🎶💝🎶💝🎶💝🎶💝🎶💝

വാര്യത്ത് നിന്നും തിരികെയുള്ള യാത്രയ്ക്ക് ഒരുങ്ങുക ആയിരുന്നു മിലനും കൂട്ടരും..
ചിരിയോടെ ആണ് യാമി അവർക്ക് അരികിൽ എത്തിയത്...
യാമിയുടെ പോക്ക് അവരുടെ മുറിയിലേക്ക് ആണെന്ന് മനസ്സിലായതും യദു അവൾക്ക് ഒപ്പം തന്നെ പിറകെ കൂടി...

"അപ്പൊൾ ഒരു യാത്ര പറച്ചിൽ ഇല്ല... ആഗ്രഹിച്ചത് ഒക്കെ നേടി തിരികെ വരണം...ഒരു കുഞ്ഞി പെങ്ങളുടെ സ്ഥാനത്ത് ആണ് നിന്നെ ഞാൻ കണ്ടിട്ട് ഉള്ളത്.. അത് എന്നും അങ്ങനെ തന്നെ ആകും.. എന്ത് സഹായത്തിനും ഏത് സമയത്തും ഞങൾ എല്ലാവരും കൂടെ ഉണ്ടാകും നിനക്ക്... പിന്നെ ചില സത്യങ്ങൾ അതിന്റെ സമയത്ത് മറ നീക്കി പുറത്ത് വരട്ടെ.. ആദി പറയും പോലെ വിധിച്ചത് നടക്കട്ടെ..."
മിലൻ അവളെ ചേർത്ത് പിടിച്ചു പറയുമ്പോൾ യാമി യുടെ നിറ കണ്ണുകൾ അവനിൽ വേദന ഉണ്ടാക്കി....

"ആദി..?"
ചുറ്റിനും ഒന്ന് കണ്ണോടിച്ചു അവള് തിരക്കി...

"ആഹാ.. അപ്പൊൾ മോളോട് ഒന്നും പറയാതെ ആണോ അവൻ പോയത്?"
പിറകിലായി യദുവിൻറെ ശബ്ദം കേട്ടതും അവള് ഒന്ന് ഞെട്ടി തിരിഞ്ഞു അയാളെ നോക്കി...

"പോയോ? എവിടേക്ക്?
എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?"
യാമി ദേഷ്യവും വിഷമവും ഒന്നിച്ച് കടിച്ചമർത്തി തിരക്കി...
യദു മിലനെ കണ്ണുകൾ കാട്ടി എന്തോ പറയാൻ നിർബന്ധിച്ചു...

"അവന് പെട്ടെന്നൊരു ഗോവൻ ട്രിപ്പ്..
കുറച്ച് ഫ്രണ്ട്സും ഉണ്ട് കൂടെ... ജീന ആന്റിയുടെ സ്ഥലം അവിടെ അല്ലേ.. അവിടേക്ക് ആണെന്നാണ് പറഞ്ഞത്..
പിന്നെ നിന്നെ കണ്ടു ഒരു യാത്ര പറച്ചിൽ അവനും പാടാകും യാമി.. കുറച്ച് മുൻപ് ആണ് ഇവിടുന്നു ഇറങ്ങിയത്.... നിന്നോട് പറയാൻ പറഞ്ഞു..."

വിശ്വാസം വരാതെയുള്ള അവളുടെ നിൽപ്പ് കാൺകെ മിലനുള്ളിൽ പറയുന്നതിലെ കള്ളം ഓർത്ത് തന്നോട് തന്നെ പുച്ഛം തോന്നി...

"ഓ.. അപ്പോ അത്രേ ഉള്ളല്ലെ...നന്നായി വളരെ നന്നായി.."
സ്വയം പറഞ്ഞു നിന്ന യാമിയുടെ ചുമലിൽ കൈ ചേർത്ത് യദു പറഞ്ഞു..

"മോള് ചെല്ല്.. പോകാൻ ഉള്ളത് ഓക്കെ റെഡി ആക്ക്...
ഇനി ഇപ്പൊൾ വേറൊന്നും വേണ്ട മനസ്സിൽ യാത്രയുടെ കാര്യങ്ങള് മാത്രം മതി..."
മനസ്സ് മറ്റെവിടെയോ ആയിരുന്ന യാമി അത് കേൾക്കെ യാന്ത്രികമായാണ് മുറി വിട്ട് ഇറങ്ങിയത്...

"എന്നാ ഇറങ്ങുവല്ലെ..."
അവള് പോയെന്ന് കണ്ടതും
പുറത്തേക്ക് ഉള്ള വാതിലിലേക്ക്‌ വിരൽ ചൂണ്ടി യദു മിലനോടും കൂടെ ഉള്ളവരോടും പറഞ്ഞു...

അയാളുടെ പറച്ചിലിൻ ഉള്ളിലെ പരിഹാസം മനസ്സിലായതും എല്ലാവരും പുറത്തേക്ക് ഇറങ്ങി.. ഏറ്റവും പിറകിലായി വന്ന മിലൻ ചിരിയോടെ നിൽക്കുന്ന യദുവിന് അരികിലെത്തിയതും ഒന്ന് നിന്നു..
"നിങ്ങളുടെ മുഖത്തെ ഇൗ ചിരി എന്നും മായാതെ ഇരിക്കട്ടെ..സത്യങ്ങൾ എത്ര മൂടപെട്ടാലും ഒരിക്കൽ പുറത്ത് വരും... ആദി പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ അവളുടെ മനസ്സ് വേദനിപ്പിച്ചത്... വരട്ടെടോ യാശോദർ വാര്യത്തേ..."
പല്ല് കടിച്ചു പറഞ്ഞ ശേഷം മറ്റുള്ളവർക്ക് ഒപ്പം അവനും പുറത്തേക്ക് ഇറങ്ങി...

Next Part Here
ശ്രുതി💝

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top