യാമി💝3️⃣7️⃣
ഭാഗം💝37
"അന്ന മോളെ"
യാമി അടുത്ത് എത്തി അന്നയെ വാരി പുണർന്നു...
"എവിടെ ആയിരുന്നു ഇത് വരെ..അന്ന മോളെ മറന്നോ?"
അവള് തിരക്കി
"ഞാൻ അങ്ങനെ മറക്കുമോ കാന്താരി നിന്നെ?"
"പിന്നെന്താ എന്നെ കാണാൻ ഇത് വരെ വരാതെ ഇരുന്നത്.. യാമി ആന്റി ഇല്ലാത്തത് കൊണ്ട് ശെരിക്കും ബോർ ആയിരുന്നു അവിടെ..ഇനി കല്യാണം കഴിയുമ്പോൾ തിരികെ വരുമോ.."
നിഷ്കളങ്കമായ ചിരിയോടെ അവള് വീണ്ടും തിരക്കി...
"അതെങ്ങനെ ശരിയാകും അന്ന കുട്ടീ.. കല്യാണം കഴിഞ്ഞാൽ ആന്റി ഇവിടെയല്ലെ നിൽക്കണ്ടത്...
ആന്റിയുടെ വീട് ഇവിടെ അല്ലേ?"
ഗ്രാൻഡ് പാ മറുപടി കൊടുത്തതും അന്നയുടെ മുഖം മങ്ങി..
"എന്നാ യാമി ഈ അങ്കിളിനെ കല്യാണം കഴിക്കണ്ട...ആദി അങ്കിൾ മതി.. അന്നേരം എപ്പോഴും എന്റെ കൂടെ ഉണ്ടാകുമല്ലോ?"
യാമി മറുപടി പറയും മുൻപേ യദു എവിടെ നിന്നോ ഒക്കെ കേട്ട് കൊണ്ട് സ്ഥലത്ത് എത്തി....
"മിടുക്കി ആണല്ലോ അന്ന മോൾ...
പക്ഷേ മോൾക്ക് അറിയില്ലേ മോൾടെ യാമിക്ക് ഇവിടുത്തെ അങ്കിളിനെ ആണ് ഒരുപാട് ഇഷ്ടം...ആദി യേ ഇഷ്ടമല്ല... ഇനി ഇപ്പൊൾ ആദി വന്നാലും ഈ അങ്കിൾ യാമിയെ ആദിക്ക് കൊടുക്കത്തുമില്ല..."
അയാളുടെ കുടിലത നിറഞ്ഞ ചിരിയുടെ അർത്ഥം യാമിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു...
"ആദി അങ്കിൾ പറഞ്ഞ ഹിറ്റ്ലർ ഇതാണോ യാമി.."
അന്ന മോളുടെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ യദു ഒന്ന് ഞെട്ടി.. പൊട്ടി വന്ന ചിരി യാമി അടക്കി പിടിച്ചു..
"ഇതും ഒരു ഹിറ്റ്ലർ തന്നെ ആണ് മോളെ... "
യാമി അവളുടെ കവിളിൽ തട്ടി ചിരിയോടെ പറഞ്ഞതും ഗ്രാൻഡ് പാ അവളെ ശകാരിച്ചു..
അന്തരീക്ഷം ഏകദേശം മനസ്സിലാക്കി അയാള് പെട്ടെന്ന് അന്ന മോളെ അവിടെ നിന്നും കൊണ്ട് പോയി..
"കൊച്ച് വായിൽ വല്യ വർത്തമാനം ആണ് പെണ്ണ്.."
അവരു മാറിയതും യദു പറഞ്ഞു...
"ഒരു കണക്കിന് ചെറുപ്പം മുതൽ പ്രതികരിച്ചു വളരുന്നത് തന്നെയാണ് ഡാഡി നല്ലത്.. അല്ലെങ്കിൽ നാളെ എന്നെ പോലെ പ്രതികരണ ശേഷി നഷ്ടപെട്ടു എന്നും ജീവിക്കേണ്ടി വരും... "
"അവനെ കണ്ടു കൊണ്ടാണ് എന്റെ മോളുടെ ഇപ്പോഴുള്ള ഈ പ്രതികരണ ശേഷി വളർച്ച എങ്കിൽ അത് ഈ ഡാഡിക്ക് ഇല്ലാതെ ആക്കാൻ അധിക സമയം വേണ്ട ഓർത്തോ.."
അവളെ രൂക്ഷമായി നോക്കി പറഞ്ഞ ശേഷം യശോദർ അവിടെ നിന്നും പോയി..
"എനിക്ക് നല്ല പേടിയുണ്ട് മിലൻ, ആദിയെ ഇനി ഡാഡി ആണോ മാറ്റിയിരിക്കുന്നത്..."
അവൾക്ക് അരികിലെത്തിയ മിലനോട് യാമി സംശയം പ്രകടിപ്പിച്ചു
"ആദി വരും.. തൻറെ ഹൃദയം ഇവിടെ ഉള്ളപ്പോൾ അവന് എങ്ങനെ അകന്നു നിൽക്കാൻ കഴിയും.. നീ സന്തോഷത്തോടെ അങ്ങോട്ട് ചെല്ല്.. ഫങ്ഷൻ തുടങ്ങാറായി.."
യാമി പറഞ്ഞത് കേട്ട് ഒരു ചിരിയോടെ അവളെ സമാധാനിപ്പിച്ചു താഴേക്ക് വിടുമ്പോഴും മിലൻറെ മനസ്സ് എന്തൊക്കെയോ സംശയങ്ങൾ കൊണ്ട് ഉഴറുകയായിരുന്നു...
ഒരിക്കൽ കൂടി ഒരു കോമാളിയെ പോലെ എല്ലാവർക്കും മുൻപിൽ കെട്ടി ഒരുങ്ങി യാമി നിന്നു...
പക്ഷേ ഇന്ന് ഇവിടെ മനസ്സൊന്നു പതറുമ്പോൾ പറയാതെ അറിയുന്ന ആദി നൽകിയ ഒരു പറ്റം നല്ല സുഹൃത്തുക്കൾ അവൾക്ക് തുണയായി ധൈര്യം നൽകി ചുറ്റിനും കൂടെ ഉണ്ടായിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
എല്ലാം കഴിഞ്ഞ് വളരെ വൈകി, യാമി കിടക്കാൻ തയ്യാറെടുക്കുമ്പോഴാണ് വാണി അവളോട് സംസാരിക്കാനായി വന്നത്..
ഒഴിഞ്ഞുമാറിയ അവൾ അവസാനം മുത്തശ്ശിയുടെ മുറിയിലെത്തി...
അവൾക്ക് മുന്നേ അവിടെ സ്ഥാനം പിടിച്ചിരുന്ന ആളെ കണ്ട് ഒരു ചിരിയോടെ വാതിൽ ചാരി യാമി നിന്നു..
മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു നവീൻ..
അവൻറെ മുടിയിഴകളിൽ തഴുകി ജാനകിയും...
"വാടോ "
വാതിൽപ്പടിയിൽ തന്നെ അവരെ നോക്കി നിൽക്കുന്ന യാമിയെ കണ്ടു നവീൻ വിളിച്ചു ..
മുത്തശ്ശിക്ക് ഇരുവശവുമായി അവളും നവീനും ഇരുപ്പുറപ്പിച്ചു...
നിശബ്ദയായി ഇരിക്കുന്ന അവളെ കണ്ടതും ജാനകിയും നവീനും പരസ്പരം നോക്കി ചിരിച്ച ശേഷം...
ജാനകി അവളുടെ വലംകൈ തൻറെ കൈക്കുള്ളിലാക്കി.. ശേഷം നവീന്റെയും...
"എന്നും ഉണ്ടാകണം രണ്ടാളും പരസ്പരം ആശ്രയമായി.. അതിനൊരു താലി ബന്ധനത്തിന്റെ ആവശ്യമില്ല..
നിങ്ങളുടെ രണ്ടാളുടെയും മനസ്സിൻറെ ശരി അത് മാത്രം നോക്കിയാൽ മതി ഇനി..."
വിശ്വാസം വരാതെ മിഴിച്ചു യാമി ജാനകിയെ നോക്കുമ്പോഴും നവീൻ ചിരിക്കുകയായിരുന്നു...
ജാനകി യാമിയെ പതിയെ തോളിലേക്ക് ചായ്ച്ചു കിടത്തി തല മുടിയിൽ തഴുകി...
ഒപ്പം പറഞ്ഞു..
"നിൻറെ ശരികൾ മറ്റുള്ളവർക്ക് ചിലപ്പോൾ തെറ്റാകാം.. അതിനെ ബോധ്യപ്പെടുത്തി അവരെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ചാൽ ചിലപ്പോൾ നമ്മൾ തന്നെ പരാജയപ്പെടും..നിൻറെ തീരുമാനങ്ങൾ എപ്പോഴും നിന്റെത് മാത്രമാകണം അതിനൊരു സത്യമുണ്ടെങ്കിൽ ദൈവം കൂടെ ഉണ്ടാകും..
മോള് ധൈര്യമായി മുൻപോട്ട് പോക്കോ... മുത്തശ്ശി ഉണ്ട് കൂടെ.."
തോളുകൾ നനച്ച് കണ്ണുനീർ ഒഴുകിയപ്പോഴാണ് ജാനകി അവളുടെ മുഖം ഉയർത്തി നോക്കുന്നത്...
"മാപ്പ്... മുത്തശ്ശി.. ഞാൻ ഒരുപാട് വേദനിപ്പിച്ചു..."
മറുപടി ഒരു ചിരിയോടെ നവീനെയും യമിയെയും ഒന്നിച്ചു ചേർത്തു പിടിച്ചു ജാനകി അവരുടെ നെറുകയിൽ മുത്തിയാണ് പറഞ്ഞത്..
"ഈ കോളം തികയണം എങ്കിൽ അവൻ കൂടെ വരണം.. വരട്ടെ... മുത്തശ്ശി ആ കള്ള തെമ്മാടിക്ക് വേണ്ടി കാത്തിരിക്കുകയാണ്.... രണ്ടാളും പോയി കിടക്ക് നാളെ കല്യാണമല്ലേ.."
കാറൊഴിഞ്ഞ വാനം പോലെ തെളിഞ്ഞു നിന്ന ചിരി ജാനകിയിൽ നിന്നും രണ്ടാളിലെക്കും പടർന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പുലർച്ചെ യാമിയെ വിളിക്കാൻ മുറിയിലെത്തിയ വാണി അവളെ കാണാതെ ആകെ പരിഭ്രമിച്ചു..
പലയിടത്തും അന്വേഷിച്ചിട്ടും കാണാതെ ആയപ്പോൾ ഉള്ളിൽ ഭയം കടന്നുകൂടി..
വിവരമറിഞ്ഞ് ഉറഞ്ഞുതുള്ളിയാണ് യദു വാണിക്ക് അരികിലെത്തിയത്...
ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ കരണം പുകച്ച് ആദ്യത്തെ അടി നൽകി..ഒപ്പം അയാൾ പല്ലുകൾ കടിച്ച് അലറി പറഞ്ഞു
"അവളുടെ മേൽ ഒരു കണ്ണു വേണം എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേടീ.. നോക്കിക്കോ ഈ കല്യാണം നടന്നില്ലെങ്കിൽ തള്ളയും മോളും പിന്നെ എന്നെ ജീവനോടെ കാണില്ല.."
"നവിയെയും കാണാനില്ല.."
ആരുടെയോ പറച്ചിൽ കേട്ടതും യദുവിന് വീണ്ടും സംശയം ഉടലെടുത്തു..
ദേഷ്യം കൊണ്ട് അയാളുടെ മുഖ പേശികൾ വലിഞ്ഞു മുറുകുന്നത് ഒരു ഭയത്തോടെയാണ് വാണി നോക്കി നിന്നത്...
ഇതേസമയം നവീൻ യാമിക്ക് ഒപ്പം ദേവി ക്ഷേത്രത്തിൽ ആയിരുന്നു....
"അവൻ എന്തിനാ ഇവിടെ വരാൻ പറഞ്ഞത്"
നവി യാമിയോട് തിരക്കി
"എൻറെ ഊഹം ശരിയാണെങ്കിൽ എന്തെങ്കിലും നല്ല വാർത്തയായിരിക്കും നവീ..."
യാമിക്ക് പ്രതീക്ഷ കൈ വന്നു..
"യാമി...."
വിളി കേട്ട ഭാഗത്തേക്ക് രണ്ടാളും തിരിഞ്ഞു നോക്കി..
ആദി ആയിരുന്നു..ഒപ്പം കസവ് സെറ്റുമുണ്ടും ഉടുത്ത്, തലമുടി നിറയെ മുല്ലപ്പൂക്കൾ ചൂടി... മനോഹരമായ വിവാഹ വേഷത്തിൽ ഒരു പെൺകുട്ടിയും..
ഉള്ളിൽ ആർത്തിരമ്പിയ സന്തോഷ കടൽ നിമിഷനേരം കൊണ്ട് മറച്ചു പിടിച്ചു നവീൻ അവർക്ക് മുഖം കൊടുക്കാതെ അവിടെ നിന്നും മാറി...
"നീ അങ്ങോട്ടേക്ക് ചെല്ല് ആദി..."
യാമി ആദിയെ നവീനടുത്തേക്ക് പറഞ്ഞു വിട്ട ശേഷം മഞ്ജിമയ്‌ക്ക് അരികിലെത്തി അവളെ ചേർത്തു പിടിച്ചു...
"മാപ്പ് എന്റെ ഡാഡി ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ്..."
നിറഞ്ഞു നിന്ന യാമി യുടെ കണ്ണുകൾ നോക്കി ചിരിയോടെ മഞ്ജിമ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ചു...
"അരുത്.. ഞാനാണ് നന്ദി പറയേണ്ടത്.. ആരുമില്ലാത്ത എനിക്കു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ തോന്നിയ ഈ മനസ്സിന് ഒരുപാട് നന്ദി... നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ എൻറെ ജീവിതം എനിക്ക് തിരികെ തന്നതിന് ഒരായിരം നന്ദി.."
ഒന്ന് നിർത്തിയിട്ട്...
"നവിക്ക് എന്നോട് ദേഷ്യം ആയിരിക്കും അല്ലെ..."
"ഹേയ്..ഒരു ചെറിയ സൗന്ദര്യപ്പിണക്കം അത്രേ ഉണ്ടാകൂ..
ആദി ഇപ്പോൾ അത് ശരിയാക്കി എടുക്കും.. താൻ സങ്കടപ്പെടേണ്ട..."
യാമി അവളെ നോക്കി ചിരിയോടെ പറഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"നിൻറെ അവസ്ഥ മനസ്സിലാകും നവി...
പക്ഷേ ആ കുട്ടി പാവമാണ് യദു അങ്കിൾ കാരണം ഇപ്പൊൾ തന്നെ ഒരുപാട് അനുഭവിച്ചു...
ഈ നാട്ടിൽ ഇനി നിന്നാൽ അമ്മയെയും മോളെയും കൊല്ലുമെന്നും.. എല്ലാവർക്കും മുൻപിലും നാണംകെടുത്തി നാട്ടിൽ നിന്നും ഓടിക്കുമെന്നൊക്കെ ഒരുപാട് അയാൾ ഭീഷണിപ്പെടുത്തി...
ഒക്കെ പോരാഞ്ഞിട്ട് കുറേ പണവും അയാൾ അവർക്ക് നേരെ വച്ചു നീട്ടി...
തൻറെ മകളുടെ ജീവിതം പടുത്തുയർത്താൻ മറ്റൊരു പെൺകുട്ടിയുടെ കണ്ണീർ അയാൾക്ക് ഒരു വിഷയം അല്ലാരുന്നു...
ഇനി എന്ത് എന്നൊരു പ്രതീക്ഷ ഇല്ലാതിരുന്നിട്ടും അവൾ ആ പണം സ്വീകരിച്ചില്ല... പക്ഷേ ഇവിടെ നിന്നും പോകാതെ നിവൃത്തിയുണ്ടായിരുന്നില്ല...
നാടും വീടും വിട്ട് ഒരു സഹായത്തിന് പോലും ആരും ഇല്ലാതെ ഇത്ര നാളു കൊണ്ട് അവർ ഒരുപാട് ഓടി..."
"അവളുടെ പഠിപ്പ് പോലും മുടങ്ങി..
ഞാൻ തിരക്കി ചെല്ലുമ്പോൾ കണ്ടു നിൽക്കാൻ കൂടി കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു രണ്ടാളുടെയും ജീവിതം തന്നെ.."
ആദി പറഞ്ഞു...
"അവൾക്ക് ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓർത്ത് കൂടായിരുന്നോ ആദി.. ഒരുപാട് ഞാൻ അവളെ സ്നേഹിച്ചത് ആണ്.. എൻറെ അവസ്ഥ എന്തായിരുന്നു എന്നെങ്കിലും അവൾ ചിന്തിച്ചോ.."
നവീന്റെ മിഴികൾ നിറഞ്ഞു..
"ഭീഷണിപ്പെടുത്തിയാണ് അയാൾ അവളെക്കൊണ്ട് ഒക്കെ ചെയ്യിപ്പിച്ചത്...
ചതി അയാളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന താണ്...
നീ അവളുടെ ഭാഗത്തു നിന്ന് കൂടി ഒന്ന് ചിന്തിക്ക്..
യാതൊരു ആശ്രയവും ഇല്ലാതെ ജീവിക്കുന്ന ഒരു അമ്മയും മകളും..
പേരുദോഷം കൂടി അയാൾ കാരണം കേൾക്കേണ്ടി വന്നിരുന്നെങ്കിൽ ആത്മഹത്യ മാത്രമേ അവർക്ക് മുൻപിൽ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞപ്പോൾ എനിക്ക് മറിച്ചൊന്നും പറയാനോ അവളെ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല..."
നവീൻ മറുപടിയില്ലാത്ത ആലോചനയിൽ കുറച്ചുസമയം നിന്നു...
ശേഷം പറഞ്ഞു തുടങ്ങി...
"എങ്കിലും അയാൾക്ക് എങ്ങനെ കഴിയുന്നു ആദി ഇക്കണ്ട ദ്രോഹം എല്ലാം ചെയ്തു കൂട്ടാൻ"
"അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല..ചുരുങ്ങിയ സമയം കൊണ്ട് ഡോക്ടർ യാശോദർ വാര്യതിനെക്കുറിച്ച് ഞാൻ ഒരുപാട് മനസ്സിലാക്കി..സ്വന്തം ഭാര്യയോടും മകളോടും തോന്നാത്ത ദയ എങ്ങനെ അയാൾക്ക് ആരുമില്ലാത്ത ഒരു പെൺകുട്ടിയോട് ഉണ്ടാകും...
അയാളുടെ പക നിസ്സാരമായി നമ്മൾ കാണരുത്...എന്നോടും നിന്നോടും ചെയ്തതിന് അതേ നാണയത്തിൽ തന്നെ നമുക്ക് തിരിച്ചടിക്കണം..
അല്ലാതെ നേരിട്ട് അയാളെ തോൽപ്പിക്കാൻ ശ്രമിച്ചാൽ വേദനിക്കുന്നത് യാമി മാത്രമാകും...
നീ വാ.. മുഹൂർത്തം ആകാറായി..."
പറഞ്ഞശേഷം മുന്നിലേക്ക് നടന്ന ആദിയെ നവി പെട്ടെന്ന് വിളിച്ചു
"ആദി.!!"
"പറയാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം..."
ആദി തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു..
"എനിക്ക് ഒരു മറുപടി വേണം ആദി.. അവൾ ഒരു പാവമാണ്... എന്തിനാണ് ഇനിയും ഈ അഭിനയം.. എല്ലാം തുറന്നു പറഞ്ഞു കൂടെ..."
"അവളൊരു പാവം എന്നല്ല നവീൻ..
അവളോളം പാവം ഒരു പെണ്ണിനെ ജീവിതത്തിൽ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല..ഇനി കാണുകയും ഇല്ല"
ആദി മറുപടി കൊടുത്തു..
"എന്താ നിൻറെ തീരുമാനം"
നവീന് അവൻറെ മറുപടി വ്യക്തമായിരുന്നില്ല...
"നീ വാ.. തറവാട്ടിൽ നിന്നും ആരെങ്കിലും തിരക്കി വരും മുൻപ് നമുക്ക് അവിടെ എത്തണം"
ആദി മുൻപിലേക്ക് നടന്നു...
നവീനും മഞ്ജിമയ്‌ക്കും പരസ്പരം സംസാരിക്കാൻ അവസരം ഉണ്ടാക്കിയ ശേഷം ആദിയും യാമിയും അവിടെ നിന്നും മാറി കൊടുത്തു ...
അമ്പലമുറ്റത്ത് ഒരു വശത്തായി തഴച്ചു വളർന്നു നിന്ന അരയാലിന്റെ പടർന്നുപന്തലിച്ച വേരൊന്നിൽ ഇരിപ്പുറപ്പിച്ചു കൊണ്ട് ആദി കയ്യിലിരുന്ന ഫോൺ നോക്കുകയായിരുന്നു.
താഴേക്ക് വീണു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ പിടിച്ചു മുകളിലെ തളിരിലകൾ എണ്ണി നിന്നിരുന്നുവെങ്കിലും യാമിയുടെ ഇടംകണ്ണ് ആദിയിൽ മാത്രവും..
അവളുടെ നോട്ടം പലപ്പോഴായി തന്നിൽ പാളി വീഴുന്നു എന്നറിഞ്ഞതും തല ഉയർത്തി ആദി യാമിയെ നോക്കി...
കണ്ണുകൾ തമ്മിലിടഞ്ഞതും നിമിഷനേരം കൊണ്ട് അവയുടെ ദിശമാറ്റി കള്ളിയെ പോലെ അവള് നിന്നു കൊടുത്തു..
ഇരുന്നിടത്തു നിന്നും പതിയെ എഴുന്നേറ്റു ചിരിയോടെ അവൾക്കരികിലെത്തി കെട്ടുപിണഞ്ഞു, ഊഞ്ഞാൽ കണക്കെ കിടന്നിരുന്ന രണ്ടു വള്ളികൾക്ക് മേലെക്ക് ആദി അവളെ പ്രതീക്ഷിക്കാതെ എടുത്തുയർത്തി ഇരുത്തി...
അവൻറെ കണ്ണുകളിൽ തന്നെ മിഴികളൂന്നിയിരുന്ന യാമിയിലേക്ക് അവൻറെ ശ്രദ്ധയും പതിയെ എത്തി...
"എന്തെ?"
തന്നേ തന്നെ നോക്കിയിരുന്ന അവളെ കാൺകെ ആദി പുരികം ഉയർത്തി കുസൃതിയോടെ തിരക്കി..
അവന്റെ ചോദ്യത്തിന് മറുപടയായി ഒന്നുമില്ലെന്നവൾ തലയാട്ടിയ ശേഷം തിരികെ ചിരിയോടെ താഴേക്കിറങ്ങാൻ ശ്രമിച്ചു..
"വേണ്ട.. എനിക്ക് സംസാരിക്കാനുണ്ട്..."
അവളുടെ നീക്കത്തെ പെട്ടെന്ന് തന്നെ തടഞ്ഞു... അവൾക്ക് പിന്നിലെത്തി ഇടുപ്പിൽ കൈകൾ ചേർത്ത് മെല്ലെ ആട്ടിക്കൊണ്ടവൻ കാതോരം പറഞ്ഞു...
"മുഖത്തുനോക്കി പറയാൻ കഴിയാത്തത് ആണോ"
വാക്കുകളിൽ യാമിക്ക് തെല്ലൊരു പരിഭവം ഉണ്ടായിരുന്നു
"ഉവ്വ്"
"എങ്കിൽ പറഞ്ഞോളൂ ഞാൻ കേൾക്കാം...
എന്നാലും ചില കാര്യങ്ങൾ നേർക്കുനേർ പറയുന്നത് തന്നെയാണ് ഉചിതം ആദി.."
"പറയാനുള്ളത് നിൻറെ ഡാഡിയെ കുറിച്ചാണ് നേർക്കുനേർ നിന്നു കേൾക്കാൻ താല്പര്യം ഉണ്ടോ..."
ഒരു നിമിഷം കൊണ്ട് വീണ്ടും പ്രതീക്ഷ അസ്തമിച്ചവൾ മൗനം പാലിച്ചു...
"പറ കേൾക്കണ്ടായോ?"
ആദിയുടെ വീണ്ടുമുള്ള ചോദ്യം കേട്ടതും അവൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു...
"വേണ്ട ആദി.. ഇനി എനിക്കൊന്നും കേൾക്കണ്ട..
അറിയാൻ ഉള്ളതെല്ലാം മഞ്ജിമ പറഞ്ഞ് അറിഞ്ഞു കഴിഞ്ഞു..
അല്ല.. നീ എങ്ങനെയാണ് അവളെ കണ്ടെത്തിയത് ?"
"ആ ഫോൺ നമ്പർ വഴി ലൊക്കേഷൻ ട്രാക്ക് ചെയ്തിരുന്നു.. ഒരിക്കൽ കൂടി അതേ സിം അവൾ ഉപയോഗിച്ചതാണ് ആളെ കണ്ടെത്താൻ സഹായകമായത്... എന്നിട്ടും അത് മഞ്ചിമ തന്നെ ആണോ എന്ന് അവൻ നേരിട്ട് പോയി കണ്ട് ഉറപ്പിച്ച ശേഷമാണ് എന്നോട് പറഞ്ഞത്... നേരാംവണ്ണം ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിൽ ഒരു ചേരിയിൽ ആയിരുന്നു രണ്ടാളുടെയും താമസം..
കൂടെ വരാൻ ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല..
പിന്നെ... നവീന്റെ അവസ്ഥ കുറച്ച് മോശമാണ് എന്നൊക്കെ പറഞ്ഞു.. അവൻ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യം ഒന്നും അവള് അറഞ്ഞിട്ടുണ്ടായിരുന്നില്ല...
ഒടുക്കം കൂട്ടി കൊണ്ട് വന്നു..."
"മ്.."
"നിനക്ക് ഒന്നും ചോദിക്കാനില്ലേ?"
ആദി തിരക്കി..
"ഇനി എന്ത് ചോദിക്കാൻ അറിയേണ്ടതെല്ലാം അറിഞ്ഞല്ലോ.."
"വീണ്ടും വിവാഹം മുടങ്ങിയതിൽ സങ്കടമുണ്ടോ നിനക്ക്?"
ആദിയുടെ ചോദ്യം കേട്ട് യാമി മുകളിൽ നിന്നും താഴേയ്ക്ക് ചാടി ഇറങ്ങി ഒപ്പം ചിരിയോടെ പറഞ്ഞു...
"വാ.. നമുക്ക് പോകാം.. സമയം വൈകുന്നു..."
തിരികെ അവനെ നോക്കാതെ യാമി മുൻപിലേക്ക് നടക്കുമ്പോൾ ആദിയുടെ ചുണ്ടിലും അവൾ പകർന്ന പുഞ്ചിരി ഉണ്ടായിരുന്നു...
പരസ്പരം പുണർന്നു നിൽക്കുന്ന നവീനെയും മഞ്ജിമ യെയും കണ്ടുകൊണ്ടാണ് ആദിയും യാമിയും അവിടേക്ക് ചെല്ലുന്നത്...
തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു എന്ന് അവരുടെ നിൽപ്പു കണ്ടതും രണ്ടാൾക്കും മനസ്സിലായി...
നവീന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന മഞ്ജിമയെ നോക്കിയ ശേഷം യാമിയുടെ കണ്ണുകൾ വീണ്ടും ആദിയിൽ പ്രതീക്ഷയോടെ എത്തി..
അവനത് കണ്ടിട്ടും കാണാത്ത രീതിയിൽ നവീനരികിലെത്തി അവരുമായി അമ്പലനടയിലേക്ക് നീങ്ങി...
പൂജിച്ചു കിട്ടിയ താലി നവീൻ മഞ്ജിമയ്ക്ക് ചാർത്തുമ്പോൾ ആദിയുടെ കണ്ണുകൾ സന്തോഷത്താൽ നിൽക്കുന്ന യാമിയിൽ ആയിരുന്നു..
സീമന്തരേഖയിൽ അവൻ നിറച്ച സിന്ദൂരം നിറകണ്ണുകളോടെ തൊഴുകൈകൂപ്പി മഞ്ജിമ ഏറ്റുവാങ്ങി....
"തനിക്കുവേണ്ടി ജീവൻപോലും കളയാൻ ശ്രമിച്ച ആളാണ് നവി... ഒന്നിന്റെ പേരിലും ഇനിയൊരു നാളും നവിയെ തനിച്ചാക്കി പോകരുത് മഞ്ജിമ.."
യാമി അവളെ ചേർത്തു പിടിച്ചു പറഞ്ഞതിന് നിറകണ്ണുകളോടെ അവൾ തലയാട്ടി സമ്മതം അറിയിച്ചു...
"എന്നാൽ നിങ്ങൾ തറവാട്ടിലേക്ക് വിട്ടോളൂ..
ഒരു പ്രശ്നവും ഉണ്ടാകില്ല.. ഞാൻ മുത്തശ്ശിയോട് ഒക്കെ സൂചിപ്പിച്ചിട്ടുണ്ട്..നിങ്ങള് ചെല്ല്...
പോകാൻ ഉള്ള വണ്ടി അവിടെ കിടപ്പുണ്ട്.. ഞങ്ങൾ രണ്ടാളും പതിയെ, രംഗമൊന്ന് ശാന്തമാകുമ്പോഴേക്കും നടന്ന് എത്തിയേക്കാം..."
ചടങ്ങുകളൊക്കെ തീർത്ത് ഇറങ്ങിയശേഷം ആദി നവീ നോട് പറഞ്ഞു..
കണ്ണുകളാൽ നന്ദി ഒറ്റവാക്കിൽ ഒതുക്കി നവീൻ ആദി യേയും യാമിയെയും ഒന്നിച്ച് ചേർത്തു നിർത്തി പുണർന്നു...
ശേഷം യാമിയൊടായി...
"നിന്നോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് യാമി.. മുത്തശ്ശി പറഞ്ഞത് പോലെ ഈ ബന്ധം മായാതെ ഉണ്ടാകണം നമുക്കുള്ളിൽ എന്നും..
ഒരു സൗഹൃദമോ സാഹോദര്യമോ.. നീ എന്ത് പേരിട്ട് വിളിച്ചർത്ഥം കണ്ടെത്തിയിട്ട് ആണെങ്കിലും...
പുണ്യം ചെയ്ത ഒരാൾക്കു മാത്രമേ നിന്നെ പോലെ ഒരാളെ ലഭിക്കൂ.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നവി യാമിയെ മറ്റാർക്കും വിട്ടുകൊടുത്തില്ല...സ്വന്തമാക്കും..
പറയുന്നതിന്റെ ശരിയായ അർത്ഥം എനിക്കറിയില്ല.. തെറ്റായി പോയെങ്കിൽ ക്ഷമിക്കണം നീ എന്നോട്.."
നിറഞ്ഞ കണ്ണുകളോടെ സന്തോഷത്താൽ മഞ്ജിമയെ ചേർത്തുപിടിച്ചു നവീൻ നടന്നകന്നു...
"നമുക്കും ഇറങ്ങാം.."
അവരുടെ പോക്ക് ശ്രദ്ധിച്ചു നിന്ന യാമിയോട് ആദി തിരക്കി...
സമ്മതമെന്നോണം തല ചലിപ്പിച്ച് യാമി അവന് പിറകെ നടന്നു..
Next Part Here
ശ്രുതി💝
എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ.
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....