പിന്നീടുള്ള രണ്ടു ആഴ്ച പ്രാക്റ്റീസ് ഒക്കെ നല്ലോണം തന്നെ നടന്നു പോയി.
ഈ വരുന്ന വെള്ളിയാഴ്ച അവർക്കു ഒരു കോമ്പറ്റിഷൻ ഉണ്ട്, അതായത് മറ്റന്നാൾ. ഹോസ്റ്റ് ചെയ്യുന്ന കോളേജ് അടുത്ത് തന്നെ ആണ്. അതിനു വേണ്ടി കൊണ്ട് പിടിച്ച റിഹേർസൽസ് ആണ് ഈയിടെ ആയി.
മിക്കി, മെക്ക് ബാൻഡിലെ third ഇയർകാരെല്ലാവരും ആയി കൂട്ടായതു കാരണം ആദ്യത്തെ, ആ ബോർ അടി അങ്ങ് മാറിക്കിട്ടി. ശ്രീഹരി, ആദ്യത്തെ ദിവസത്തിന് ശേഷം, അവളെ പെങ്ങളേ എന്നല്ലാതെ വിളിച്ചിട്ടില്ല.... അതൊരു സമാധാനം!
ഫൈനൽ ഇയറുകാര് ഇപ്പോഴും എയർ പിടുത്തം വിട്ടിട്ടില്ല. എല്ലാം കൂടെ എയറും കയറ്റിപ്പിടിച്ചു ഇങ്ങനെ നിക്കുന്നത് കണ്ടാൽ തോന്നും, അവർ ആ എയർ വിട്ടു കളഞ്ഞാൽ, പിന്നെ വലിച്ചു കയറ്റാൻ, വേറെ എയർ കിട്ടില്ലെന്ന്! എന്തിന്റെ ജാടയാണോ!
മിക്കി മനപ്പൂർവം തന്നെ സിദ്ധാർത്ഥിനെ അവോയ്ഡ് ചെയ്തു കൊണ്ടിരുന്നു. അത് കൊണ്ടായിരിക്കാം, അവൻ അവളെ അവോയ്ഡ് ചെയ്തത് അവൾ അറിഞ്ഞില്ല... അത് മറ്റൊരു സമാധാനം!
കൂടുതലും മിക്കി ആയിട്ടുള്ള കോമ്പിനേഷൻ സോങ്‌സ് ആണ് അവർ വൈകുന്നേരം പ്രാക്റ്റീസ് ചെയ്യാറ്. ..ബാക്കി എല്ലാവരും മിക്കി ഇല്ലാതെ ഉള്ള പാട്ടുകൾ ഹോസ്റ്റലിൽ പോയാണ് റിഹേഴ്‌സ് ചെയ്തിരുന്നത്. ഫൈനൽ ഇയറുകാര് വേറെ വീടെടുത്താണ് താമസം എങ്കിലും, അവർ പാതി രാത്രി വരെ ബോയ്സ് ഹോസ്റ്റലിൽ കാണും. ഇതൊക്കെ കൊണ്ട്, മിക്കിക്കു സിദ്ധാർത്ഥിന്റെ പാട്ടു മാത്രം ഇത് വരെ കേൾക്കാൻ പറ്റിയിട്ടില്ല. അവളുമായി ഒരൊറ്റ duet... duet പോട്ടേ... ഒരു ദേശഭക്തി ഗാനം പോലും അവൻ വച്ചില്ല. കള്ള ബഡുവ!
നിരഞ്ജനും നന്ദുവും എന്നും വൈകുന്നേരം, അവരെ കൊണ്ടാക്കാൻ പാർക്കിങ്ങിൽ എന്നും കാണും. പല തവണയും, സിദ്ധാർഥും നിരഞ്ജനും അവിടെ വച്ച് കാണുമ്പോൾ, ഒരു മിനിറ്റ് "കണ്ണും കണ്ണും നോക്കിയാൽ, നീ കൊല്ലായ് കൊല്ലും മാഫിയ" ഒക്കെ പാടി കളിച്ചിട്ടേ പോവാറുള്ളു! യെന്നാ ഒരു ഒത്തെരുമയ്!
അന്ന്, ആ ബുധനാഴ്ച രാവിലെ ഫുഡ് കഴിക്കാൻ ആയി, താഴേക്കു ഇറങ്ങി ചെന്ന മിക്കിക്കും നിയക്കും മീരയുടെ വക ഇൻസ്‌ട്രക്ഷൻ എത്തി,"ഇന്ന് വൈകുന്നേരം, കോളേജിൽ നിന്ന് ഡ്രസ്സ് മാറി, കോളേജിന്റെ ഫ്രന്റിൽ വെയിറ്റ് ചെയ്‌താൽ മതി. ഞങ്ങൾ വന്നു പിക്ക് ചെയ്തോളാം."
മിക്കിയും നിയയും ഇതെന്തു കൂത്ത് എന്നുള്ള രീതിയിൽ മീരയെ നോക്കി.
"അപ്പൊ മറന്നോ കഴിഞ്ഞ ദിവസ്സം പറഞ്ഞത്. ഇന്നാണ് വരുണിന്റെ റിസപ്ഷൻ. ഞാൻ പറഞ്ഞിരുന്നതല്ലേ?"
ഇപ്പൊ കാര്യം കത്തി. വരുൺ ചേട്ടൻ ഇവരുടെ പഴയ neighbor ആണ്. വരുൺ ചേട്ടന്റെ അച്ഛനും മിക്കിയുടെ അച്ഛനും പഴയ വാക്കിങ് buddies ആണ്. ഒരു ഏഴെട്ടു വർഷം അവരുടെ വീടിനടുത്തു തന്നെ ആയിരുന്നു അവർ താമസിച്ചിരുന്നത്. രണ്ടു വർഷമേ ആയുള്ളൂ, കുറച്ചു ദൂരേക്ക് താമസം മാറിയിട്ട്.
കാർത്തിക്കിന് മുന്നേ, മിക്കിയെയും നീക്കിയെയും പഠിപ്പിക്കാൻ നോക്കി, ആയുധം വച്ച് കീഴടങ്ങിയ പടയാളി ആണ് വരുൺ മുരളി, എന്ന വരുൺ ചേട്ടൻ.
ഇന്നലെ ആയിരുന്നു പുള്ളിയുടെ കല്യാണം. കല്യാണം വീക്ക് ഡേ ആയതു കൊണ്ടും, പെണ്ണിന്റെ വീട് കുറെ ദൂരെ ആയതു കൊണ്ടും, ചന്ദ്രശേഖറിനും മീരയ്ക്കും പോവാൻ പറ്റിയില്ല. റിസപ്ഷന് എല്ലാവരും കൂടെ ചെന്നില്ലെങ്കിൽ, ഇനി അവരോടു ഒരു വിശേഷവും അന്വേഷിച്ചോണ്ടു ചെല്ലേണ്ട എന്ന് മുരളി പറഞ്ഞിട്ടുണ്ട്... മുരളി ആരാണ് മനസ്സിലായില്ലേ? വരുൺ മുരളി ലെ മുരളി... വരുൺ'സ് അപ്പൻ!
ഇപ്പറയുന്നത് കേട്ട്, അവർക്കു ഈ സ്റ്റോറിയിൽ വല്യ റോൾ ഉണ്ടെന്നൊന്നും വിചാരിക്കല്ലേ. .. അവർക്കു ഒരു റോളും ഇല്ല. .. ഒരു ബന്ധം പറഞ്ഞപ്പോ ഡീറ്റൈൽഡ് ആയി ഒന്ന് പറഞ്ഞെന്നെ ഉള്ളു. ..
"ഇന്ന് പക്ഷെ പ്രാക്റ്റീസ് ഉണ്ടമ്മാ! ഈ ഫ്രൈഡേ ആണ് പ്രോഗ്രാം... സൊ പ്രാക്റ്റീസ് മിസ് ആക്കാൻ പറ്റില്ല."
"എന്നാ പ്രാക്റ്റീസ് കഴിഞ്ഞു നീ അങ്ങോട്ടേക്ക് വന്നാൽ മതി. നിയയെ ഞങ്ങൾ പിക്ക് ചെയ്തോളാം."
"അപ്പോ ഞാൻ എങ്ങനെ വരും???" മിക്കി കണ്ണ് മിഴിച്ചു.
"നിന്റെ ബാൻഡിലെ ആരോടെങ്കിലും ഒന്ന് കൊണ്ട് വന്നു ആക്കാൻ പറ. അവരല്ലേ എന്തായാലും നിങ്ങളെ എപ്പോഴും ഇവിടെ വരെ കൊണ്ട് വിടുന്നത്. അതിനു പകരം, ഇന്ന് venue il ഇറക്കാൻ പറാ." ടീച്ചർ ആയതു കാരണം ആണോ എന്തോ, എന്ത് കാര്യത്തിനും ഉണ്ടാവും മീരയുടെ കയ്യിൽ സൊല്യൂഷൻ.
"രണ്ടു പേർക്കും ഉള്ള ഡ്രസ്സ് ഞാൻ എടുത്തു കവറിൽ ആക്കി വച്ചിട്ടുണ്ട്. അതെടുത്തോണ്ടു പോവാൻ മറക്കണ്ട. .." മീര, അപ്പം പാത്രത്തിലേക്ക് എടുത്തു വച്ച് കൊടുക്കുമ്പോ, ഓർമിപ്പിച്ചു.
സമയം വൈകിയത് കാരണം, ഡ്രസ്സ് ഏതാണെന്നു പോലും നോക്കാതെ... അതിന്റെ ഉള്ളിൽ മിക്കിക്കായി മീര ഒരുക്കി വച്ച ചതി മനസ്സിലാക്കാതെ... അവർ ബെഡിലിരുന്ന രണ്ടു കവറും എടുത്തോടി, ചന്ദ്രശേഖറിന്റെ കൂടെ കാറിൽ കയറി, കോളേജിലേക്ക് തിരിച്ചു. വൈകുന്നേരം അവര് വേറെ സ്ഥലത്തേക്ക് അല്ലെ വരുന്നേ... അത് കൊണ്ട് സ്കൂട്ടി എടുത്തില്ല.
മിക്കിയെ, പ്രാക്ടിസിനായി, ലാസ്‌റ്റ് hour ക്ലാസ്സിൽ നിന്ന് വിളിച്ചോണ്ട് പോയത് കാരണം നിയ ഇറങ്ങിയതും അവൾ അറിഞ്ഞില്ല. നിയ വിളിക്കുമ്പോ അവൾ പാടുവായിരുന്നു.... സൊ കാൾ എടുക്കാൻ പറ്റിയില്ല.
പ്രാക്റ്റീസ് കഴിയുമ്പോ ആറര ആയി.
അവൾ നിരഞ്ജനെ വിളിച്ചു നോക്കി, കിട്ടുന്നില്ല. നന്ദുവിനെ വിളിച്ചപ്പോ അവൻ സ്ഥലത്തില്ല. കാർത്തിക് ആണെങ്കിൽ ട്യൂഷൻ ക്ലാസ്സിലും.
അവസാനം, ഡ്രോപ്പ് ചെയ്യാൻ ഹെല്പ് ചോദിക്കാൻ, അവൾ മെക്കീസിന്റെ അടുത്ത് തന്നെ ചെന്നു.
"എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു തരാമോ ഹൈവേ ഗാർഡൻസിൽ ?" *** ഹൈവേ ഗാർഡൻസ് റിസപ്ഷൻന്റെ venue ആണേ. .. നിങ്ങള്ക്ക് മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. .. എന്നാലും ഒരു ക്ലാരിറ്റിക്കു പറഞ്ഞൂന്നേ ഉള്ളു. .. നിങ്ങൾ ബാക്കി സ്റ്റോറി വായിച്ചോ...***
അവൾ പ്രത്യുഷിനോടും, സഞ്ജയ്നോടും ആണ് ചോദിച്ചത്. ബാക്കി തേർഡ് ഇയറുകാര്, റിഹേർസൽ തീരുന്നതിനു മുൻപേ ഇറങ്ങിയിരുന്നു.
"എടോ... ഞങ്ങൾക്ക് അത്യാവശ്യം ആയി ഒന്ന് ടൌൺ വരെ പോണായിരുന്നല്ലോ...! താൻ ചേട്ടന്മാരോട് ചോദിച്ചു നോക്ക്."
മിക്കിക്കു അവിടെ വലിയ ഹോപ്പ് ഇല്ലായിരുന്നു. പക്ഷെ ആവശ്യം നമ്മുടെ ആയി പോയില്ലേ!!!
അവൾ നാണമില്ലാതെ വലിഞ്ഞു കയറി അങ്ങ് ചെന്നു... അല്ലെങ്കിലും കാണ്ടാമൃഗത്തിനാണോ തൊലിക്കട്ടിക്ക് പഞ്ഞം.
"ചേട്ടാ... ആർക്കെങ്കിലും എന്നെ ഒന്ന് ഹൈവേ ഗാർഡൻസിൽ ആക്കി തരാൻ പറ്റുവോ?" അവൾ അവരെല്ലാവരോടും ആയി ചോദിച്ചു.
ഇൻസ്ട്രുമെന്റസ് ഒക്കെ എടുത്തു ഒതുക്കി വച്ചുകൊണ്ടിരുന്ന അവൻമാരെല്ലാം അവളെ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ തമ്മിൽ തമ്മിൽ നോക്കിയിട്ടു, വീണ്ടും ഒതുക്കാൻ തുടങ്ങി.... ഇൻസ്ട്രമെൻറ്സും, സൈഡിൽ അവളെയും.
"പ്ളീസ്... ആരെങ്കിലും ഒന്നും ആക്കിത്തരാവോ?" അവൾ അപേക്ഷയുടെ അങ്ങേ താഴേത്തട്ടിലേക്കിറങ്ങി നിന്ന് ചോദിച്ചു.
"നിന്നെ എന്നും കൊണ്ട് ചെന്ന് ആക്കുന്നവരോട് പറ, എവിടെയാന്ന് വച്ചാ കൊണ്ട് ചെന്നാക്കാൻ." പ്രവീൺ ആണ്.
'ഇങ്ങേരെന്നു വായ തുറന്നാലും, ഇമ്മാതിരി എന്തെങ്കിലും കൊനഷ്ട്ടേ പറയൂ...'
"അവരെ ആരേം വിളിച്ചിട്ടു കിട്ടുന്നില്ല... അത് കൊണ്ടാ..." അപേക്ഷ ആൻഡ് ദയനീയതയുടെ ഒരു കോമ്പിനേഷൻ ആണ് അവൾ ഇപ്പൊ ട്രൈ ചെയ്യുന്നത്.
"അത് ഞങ്ങളുടെ പ്രശ്നമേ... അല്ല!" ഇപ്പൊ സംസാരിച്ചത് ജഗത് ചേട്ടൻ.
'നേരത്തെ തന്നെ, ആ ഗിത്താര് എടുത്തു ഇങ്ങേരുടെ തലയ്ക്കടിക്കണ്ടതായിരുന്നു...'
"ചേട്ടാ... കഷ്ട്ടോണ്ടു... നിങ്ങൾ ആക്കി തരും എന്ന് അന്ന് ഡിപ്പാർട്മെന്റിൽ വച്ച് പറഞ്ഞത് കൊണ്ടല്ലേ, ഞാൻ ലേറ്റ് ആയി പ്രാക്ടിസിനു നിൽക്കാം എന്ന് സമ്മതിച്ചേ... വേറെ ഒരു നിവർത്തി ഇല്ലാത്തതു കൊണ്ടാ..." ഇതില് കൂടുതൽ ഒന്നും ആർക്കും കേണു പറയാൻ പറ്റില്ല.
പക്ഷെ അവൻമാരു മൈൻഡ് കൂടെ ചെയ്യുന്നില്ല.
"പൊന്നു മേഘ്ന... നിന്ന് സമയം കളയാതെ, എങ്ങനെയാന്ന് വച്ചാൽ, ചെന്ന് വീടെത്താൻ നോക്ക്..." ഋഷഭിന്റെ ഡയലോഗ് ഉം കഴിഞ്ഞു.
ഇനി ബാക്കി ഉള്ളത് അവിനാശും, കലിപ്പനും...
അവിനാശ് പിന്നെ മിണ്ടാറേ ഇല്ല...
അവൾ ദയനീയം ആയി സിദ്ധാർത്ഥിനെ നോക്കി. അവൻ അവൾക്കായി പുച്ഛത്തിന്റെ വസന്തം തന്നെ ഒരുക്കി.തെണ്ടി!
അതുവരെ ദയനീയത നിറഞ്ഞു നിന്നിരുന്ന മിക്കിയുടെ മുഖത്തു, അടുത്ത സെക്കന്റ് കലിപ്പ് ലോഡ് ആയി.
"ആരും കൊണ്ടാക്കണ്ട! എനിക്കറിയാം പോവാനായിട്ടു. ഇവിടെ uber ഉം ഉണ്ടല്ലോ!!! നിങ്ങളുടെ ഒക്കെ ഹെല്പ് ഇല്ലാതെ പോവാൻ പറ്റുവോ എന്ന് ഞാനും നോക്കട്ടെ." എല്ലാവരോടും കൂടെ, നല്ല ദേഷ്യത്തിൽ പറഞ്ഞിട്ട്, അവൾ ബാഗും കവറും എടുത്തു പുറത്തേക്കു പോയി.
നേരെ cs ബ്ലോക്കിലെ ലേഡീസ് restroomലേക്കാണ് പോയത്. ഡ്രസ്സ് മാറാനായി കവറിൽ നിന്ന് പുറത്തേക്കെടുത്ത സാധനം കണ്ടു, അവൾ ഞെട്ടി. മീര അവൾക്കായി പ്രത്യേകം പറഞ്ഞു ഡിസൈൻ ചെയ്തു തൈപ്പിച്ച, മിക്കി ഇടൂല്ല എന്ന് പറഞ്ഞു മാറ്റി വച്ചിരുന്ന, കുഞ്ഞു കുഞ്ഞു മയിലിന്റെ ഡിസൈനിൽ ബീഡ് വർക്ക് ചെയ്ത പിങ്ക് ക്രോപ് ടോപ്പും, ലൈയിം ഗ്രീൻ കളർ ലോങ്ങ് സ്കർട്ടും.
അവൾക്കു എല്ലാം കൂടെ നല്ലോണം ദേഷ്യവും കരച്ചിലും വരുന്നുണ്ടായിരുന്നു. പക്ഷെ, കരഞ്ഞില്ല. കരയാതിരിക്കാൻ, ബാഗിൽ കിടന്ന കാജൽ എടുത്തു, കണ്ണിനു ചുറ്റും ഒരു മയം ഇല്ലാതെ, അറഞ്ചം പുറഞ്ചം എഴുതി.
ഡ്രെസ്സും മാറ്റി, കവറിൽ മീര എടുത്തു വച്ചിരുന്ന, ആ ഡ്രസിനു ചേരുന്ന വലിയ കമ്മലും എടുത്തിട്ടു. ടോപ്, ബോട്ട് നെക്ക് ആയതു കൊണ്ട് മാല വേണ്ട.
കെട്ടി വച്ചിരുന്ന മുടി, അഴിച്ചിട്ടു. കാലിൽ കിടന്നിരുന്ന, പോയിന്റഡ് toe ഫ്ലാറ്റ്‌സ് മാറ്റി, കവറിൽ നിന്ന് കോൺ ഹീൽസ് എടുത്തിട്ടു.
അവസാനം, റെസ്റ്ററൂമിലെ ഫുൾ സൈസ് കണ്ണാടിയിൽ നോക്കിയ, മിക്കി സ്വയം പറഞ്ഞു, 'എന്നാലും എന്റെ പൊന്നമ്മേ! എന്നെ ഇങ്ങനെ കോലം കെട്ടിക്കേണ്ടായിരുന്നു. '
അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്.... uberinte അലേർട്ട് ആണ്...
'ഡ്രൈവർ ഫൈവ് മിനുട്സ് എവേ.'
അവൾ മാറ്റിയ ഡ്രെസ്സൊക്കെ കൂടെ അവളുടെ ബാഗിലേക്കു തിരുകി, പുറത്തേക്കു ഓടി! ആ ഹീൽസിലും, ബസിന്റെ പുറകെ ഓടുന്ന ലാഘവത്തോടെ ഓടുന്ന അവളെ സമ്മതിക്കണം.
ബിൽഡിംഗ്നു പുറത്തെത്തിയതും, ഓട്ടം, അവൾ സ്പീഡ് കൂട്ടിയുള്ള നടത്തം ആക്കി. ഈ രാജാപ്പാട്ടു കുപ്പായവും ഇട്ടോണ്ട് മൂക്കും കുത്തി എവിടേലും വീണാൽ... അതാരെങ്കിലും കണ്ടാൽ... പിന്നെ അവൾ ഒരു ടിക് ടോക് സെലിബ്രിറ്റി ആയി മാറും. അങ്ങനെ ആവാതിരിക്കാൻ വേണ്ടി ഉള്ള ഒരു കൊച്ചു മുൻകരുതൽ.
സ്കർട്ടും പൊക്കി പിടിച്ചു, പുറത്തേക്കു നടക്കുന്നതിനിടയിൽ, പാർക്കിങ്ങിൽ ഇരിക്കുന്ന, അവളെ നേരെത്തെ നിഷ്കരുണം ഉപേക്ഷിച്ച അവളുടെ bandmatesനെ അവൾ കണ്ടു. അവളെ തന്നെ ആണ് നോക്കി ഇരിക്കുന്നതു. എല്ലാത്തിന്റെയും കിളി പോയ മട്ടുണ്ട്. വായും പൊളിച്ചു നോക്കി ഇരിക്കുവാ.
പോവുന്ന വഴി എല്ലാത്തിനെയും ഒന്ന് തറപ്പിച്ചു നോക്കി, ദേഷ്യത്തിൽ തന്നെ അവൾ മുൻപോട്ടു നടന്നു.
മെയിൻ ഗേറ്റിനു അടുത്ത് എത്തി, കാറിനായുള്ള വെയ്റ്റിംഗ് തുടങ്ങി. ഫോൺ എടുത്തു നോക്കിയപ്പോ, സംഭവം മുന്നത്തെ ജംഗ്ഷനിൽ കിടന്നു കറങ്ങുവാ...
അവള് ക്ഷമയുടെ നെല്ലിപ്പലകകളും എണ്ണികൊണ്ടു സമയം തള്ളി നീക്കി.
ഏകദേശം ഒരു 18ആമത്തെ പലക എണ്ണി എത്തിയപ്പോഴേക്കു കാർ എത്തി. ഒരു വഷളൻ ചിരിയും ആയി ഡ്രൈവർ സ്റ്റീയറിങ്ങും പിടിച്ചിരിപ്പുണ്ട്.
അവൾ കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി, അത് അങ്ങേരെ കാണിച്ചു, ഡോർ തുറക്കാൻ പോയപ്പോഴേക്കു ദേ അടുത്ത് കുരിശു.
ആരോ അവളെ പിടിച്ചു ബാക്കിലേക്കു മാറ്റി, ഡ്രൈവറിന്റെ നേരെ ഒരു 200 രൂപ നീട്ടി, പൊയ്ക്കോളാൻ പറഞ്ഞു. കേൾക്കണ്ട താമസം, അങ്ങേരു കാശും വാങ്ങി , വണ്ടിയും എടുത്തിട്ട് പോയി.
മിക്കി ആ 10 സെക്കന്റ് കൊണ്ട്, പതിനെട്ടാമത്തെ നെല്ലിപ്പലകയിൽ നിന്ന് മുപ്പത്തി രണ്ടാമത്തെ പലക വരെ എണ്ണിയിരുന്നു.
സിദ്ധാർഥ് വണ്ടിയും പറഞ്ഞു വിട്ടു, ഒരു കൂസലും കൂടാതെ, ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന മിക്കിയുടെ മുന്നിൽ, കയ്യും കെട്ടി നിന്നു.
മിക്കിക്കു ദേഷ്യം കാരണം ഒന്നും പറയാൻ പോലും പറ്റുന്നില്ല. അവൻ ഒന്നും മിണ്ടുന്നതും ഇല്ല.
അവസാനം പല്ലു കടിച്ചു, വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ ചോദിച്ചു, "എന്തിനാ ഇപ്പൊ കാർ പറഞ്ഞു വിട്ടേ?"
"ഞാൻ കൊണ്ടാക്കാം... വാ!"
"എനിക്ക് സൗകര്യം ഇല്ല തന്റെ കൂടെ വരാൻ." അവൾ വീണ്ടും uber ബുക്ക് ചെയ്യാനായി ഫോൺ എടുത്തു.
അവൻ അവളുടെ ഫോൺ വാങ്ങി, അവന്റെ പാന്റിന്റെ പോക്കറ്റിലേക്ക് വച്ചു.
"ചുമ്മാ കളിക്കല്ലേ! എനിക്ക് നല്ല ദേഷ്യം വന്നിരിക്കുവാ... എന്റെ ഫോണിങ് തന്നേ!" അവൾ അവനു നേരെ കൈ ചൂണ്ടി.
അപ്പോഴേക്ക് അവന്റെ കൂട്ടുകാരും അങ്ങോട്ടേക്കെത്തി.
"എന്താടാ?" ജഗത് ആണ്.
"അവൾക്കു uber ബുക്ക് ചെയ്യാൻ അവളുടെ ഫോൺ കൊടുക്കണംന്നു. എന്റെ കൂടെ വരില്ലെന്ന്."
"തമ്പുരാട്ടി, ഉബറിലെ പോവത്തൊള്ളോ? അവൻ ആക്കിത്തരാംന്നു പറഞ്ഞതല്ലേ!" പ്രവീൺ അവളുടെ മുന്നിലേക്ക് വന്നു നിന്നു.
"നീ ആരാന്നാടി പുല്ലേ നിന്റെ വിചാരം? കുറെ നാളായി അവളുടെ ഷോ തുടങ്ങിയിട്ട്! പെണ്ണാണല്ലോ എന്ന് വച്ച് വേണ്ടാന്നു വയ്ക്കുമ്പോ, നീ തലേൽ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നാ!" റിഷബ് mr.രോഷാകുലൻ ആയി.
മിക്കി എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്. ദേഷ്യം വന്നിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കിട്ടുന്നില്ല. സങ്കടം അതിനേക്കാൾ കൂടുതൽ വരുന്നത് കാരണം, സംസാരിക്കാൻ കിട്ടുന്നത് പറയാനും പറ്റുന്നില്ല.
"അതിനിവൾക്കൊക്കെ പെണ്ണിന്റെ കോലം പേരിനു മാത്രല്ലേ ഉള്ളൂ... ഈ സാധനം വലിച്ചു വാരി ഉടുത്തിരിക്കുന്നത് കണ്ടാ ഒറ്റ നോട്ടത്തിൽ പെണ്ണാണെന്ന് തെറ്റിദ്ധരിക്കും... അത്രതന്നെ!"
ആ ഒറ്റ ഡയലോഗ്ഇൽ അവളുടെ നോട്ടം സിദ്ധാർത്ഥിന് നേർക്ക് നീണ്ടു. അവൻ ചിരിച്ചോണ്ട് നിൽപ്പുണ്ട്.
അവൾ അത്ര നേരം തടഞ്ഞു വെച്ചതിൽ നിന്ന് ഒരു തുള്ളി, ഒരേ ഒരു തുള്ളി, പുറത്തു ചാടി. ആ തുള്ളി കണ്ണുനീര് മതിയായിരുന്നു, അവന്റെ മുഖത്തെ ചിരി മായ്ക്കാൻ. സംഭവം കയ്യിന്നു പോയി എന്ന് അവനു ഏകദേശം ഉറപ്പായി.
പക്ഷെ ബാക്കി ഉള്ളവർ ആരും ഒന്നും അറിയുന്നില്ല. അവർ, അവളെ നോക്കാതെ, പിന്നെയും അവളെ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നതിൽ ഫുൾ ബിസി ആണ്.
മിക്കി അപ്പോഴും സിദ്ധാർത്ഥിനെ തന്നെ ആണ് നോക്കുന്നത്.
അവൻ മുന്നിൽ നിന്ന് ഘോരഘോരം പ്രസംഗിക്കുന്ന ഋഷഭിന്റെ തോളിൽ കൈ വച്ചു.
"ഇവളെ ഒക്കെ ആര് പിടിക്കാനാ... ആ ഒരു ഒറ്റ ധൈര്യത്തിൽ ആവും, ഇവൾ ഈ സന്ധ്യക്കും ഏതോ ഒരുത്തന്റെ കൂടെ കാറിൽ കയറി പോവാൻ ധൈര്യം കാണിച്ചത്." ഇതും പറഞ്ഞോണ്ടാണ് റിഷബ് തിരിഞ്ഞു സിദ്ധാർത്ഥിനെ നോക്കിയത്.
അവന്റെ നോട്ടത്തിൽ വശപ്പിശക് തോന്നിയാണ്, അവൻ മിക്കിയുടെ മുഖത്തേക്ക് നോക്കിയത്. അവൻ മാത്രം അല്ല, ബാക്കി എല്ലാവരും.
അവളുടെ കണ്ണ് നിറഞ്ഞിരിപ്പുണ്ട്. കവിളൊക്കെ ചുവന്നു ചെറി പോലെ ഇരിക്കുന്നു. തൊട്ടാൽ ഇപ്പൊ പൊട്ടും എന്നുള്ള അവസ്ഥ.
പെട്ടന്നാണ് സിദ്ധാർത്ഥിന്റെ പോക്കറ്റിൽ കിടന്ന, മിക്കിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. സിദ്ധാർഥ് ഫോൺ എടുത്തു നോക്കി.
'അമ്മക്കുട്ടി കാളിങ്. ..'
അവൻ ഒന്ന് മടിച്ചിട്ടു, ഫോൺ മിക്കിയുടെ നേരെ നീട്ടി.
അവൾ ഫോൺ വാങ്ങി, അതിലേക്കു നോക്കി.
ഇടയ്ക്കെപ്പോഴോ കയ്യിൽ നിന്ന് ഊർന്നു വീണ ബാഗും എടുത്തു, അവൾ കോളേജിന് ഉള്ളിലേക്ക് പോയി.
പോവുന്ന വഴി, കാൾ അറ്റൻഡ് ചെയ്തു, മീര ഇങ്ങോട്ടെന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ അങ്ങോട്ട് പറഞ്ഞു തുടങ്ങി, "'അമ്മാ. .. അച്ഛെനോട് എന്നെ ഇവിടെ വന്നു ഒന്ന് പിക്ക് ചെയ്യാൻ പറയാവോ... "
മീരയ്ക്കപ്പോഴേ പന്തികേട് തോന്നി, "എന്ത് പറ്റി, മിയാ? മോളൂ... നീ കരയുവാണോ?" മീരയുടെ ശബ്ദത്തിൽ ഒരു അമ്മയുടെ വേവലാതി വ്യക്തമായിരുന്നു.
മിക്കി ഒന്നും മിണ്ടിയില്ല.
"'അമ്മ ഇപ്പൊ തന്നെ അച്ഛെനോട് അങ്ങോട്ട് വരാൻ പറയാം. മോളു വിഷമിക്കാതെ... കേട്ടോ?"
അവൾ പതിയെ മൂളി, കാൾ കട്ട് ചെയ്തു.
അപ്പോഴേക്ക് അവൾ മെയിൻ ബ്ലോക്കിൽ എത്തിയിരുന്നു.
ഫ്രന്റിൽ തന്നെ ഉള്ള പടിയിൽ ഇരുന്നു, അവൾ കാൽമുട്ടിലേക്കു മുഖം വച്ച് കുനിഞ്ഞിരുന്നു.
അതുവരെ തടഞ്ഞു വച്ച, ബാക്കി കണ്ണീർ തുള്ളികൾ പുറത്തു ചാടി. അവൾ ശബ്ദമില്ലാതെ കരഞ്ഞു കൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും, എന്തിനാണ് അവർ തന്നെ ഇങ്ങനെ വെറുക്കുന്നെ എന്ന് അവൾക്കു മനസ്സിലായില്ല. ഇങ്ങനെ ഒരു അവസ്ഥയിൽ പോലും, അവളോട് ഇങ്ങനെ ഒക്കെ പെരുമാറാൻ മാത്രം ഉള്ള തെറ്റുകൾ ചെയ്തിട്ടുണ്ടോ?
അവൾ അവരെ കണ്ട അന്ന് തൊട്ടുള്ള ഓരോ ഇൻസിഡന്റ്സും ആലോചിച്ചു നോക്കി.
ഇതിനിടയ്ക്കും, അവൾ അറിയാതെ അവളെ ഏറ്റവും വിഷമിപ്പിച്ചു കൊണ്ടിരുന്നത്, സിദ്ധുവിന്റെ ചിരി ആയിരുന്നു.
കുറച്ചു നേരം അങ്ങനെ ഇരുന്നു കഴിഞ്ഞപ്പോ, അവളുടെ തോളിൽ ആരോ കൈ വച്ചു.
അവൾ തല ഉയർത്തി നോക്കിയപ്പോ, ജഗത് ആണ്.
അവൾ ഒന്നും മിണ്ടാതെ, കണ്ണുനീര് ഒലിച്ചിറങ്ങി നനഞ്ഞ മുഖം, വീണ്ടും കാല്മുട്ടിലെക്കു വച്ചു.
ജഗത് അവളുടെ അടുത്തിരുന്നത് അവൾ അറിഞ്ഞു.
കുറച്ചു നേരം ഒന്നും മിണ്ടിയില്ല അവൻ. അവസാനം അവൻ വിളിച്ചു...
"മേഘ്ന..."
അവൾ വിളി കേട്ടതും ഇല്ല... തല പൊക്കി നോക്കിയതും ഇല്ല.
"മേഘ്‌നാ..." അവൻ വീണ്ടും വിളിച്ചു.
അവൾ വീണ്ടും അതെ പോലെ തന്നെ ഇരുന്നു.
"ടീ... നീ ഇങ്ങനെ കരയാതെ... ചുമ്മാ fight ചെയ്യ്!"
അവൾ തലപൊക്കി അവനെ നോക്കി.
"നിങ്ങക്കെന്താ പ്രാന്താണോ മനുഷ്യാ? വെറുതെ ഇരുന്ന എന്നെ ചൊരിഞ്ഞു പണ്ടാറടക്കി കരയിച്ചിട്ടു, ഇപ്പൊ fight ചെയ്യെന്നോ??? " കണ്ണിൽ നിന്ന് ഒഴുകി വരുന്ന കണ്ണീരു ഒരു കൈ കൊണ്ട് തുടച്ചോണ്ടു അവൾ ചോദിച്ചു.
"ആ പോരട്ടെ! ഇങ്ങനെ ഒരു 5-6 ഡയലോഗ്സ് കൂടെ ഇങ്ങു പോരട്ടെ... അല്ലാതെ ചുമ്മാ ഇരുന്നു കരയാതെ... ഇങ്ങനെ ഒന്നും അല്ല നിന്നെ കുറിച്ച് ഞാൻ വിചാരിച്ചേ... ഇതൊരു മാതിരി... തൊട്ടാവാടി പെൺപിള്ളേരെ പോലെ! അയ്യേ!"
അവന്റെ പറച്ചില് കേട്ട്, അവൾക്കു ചിരി വന്നു.
അവളുടെ ചിരി കണ്ടപ്പോ, അപ്പുറത്തു മാറി നിന്നുരുന്ന ബാക്കി ആളുകൾ അങ്ങോട്ടേക്ക് വന്നു. എല്ലാത്തിന്റേം മുഖത്തു ഒരു വളിച്ച ചിരിയും ഉണ്ടായിരുന്നു.
അവരെല്ലാവരും അവൾക്കു ചുറ്റും ആയി ഇരുന്നു. സിദ്ധാർഥ് മാത്രം, ഒരു തൂണിൽ ചാരി, ദൂരേക്ക് നോക്കി , കൈയും കെട്ടി നിന്നു.
"അടച്ചോ ഡാമിന്റെ ഷട്ടർ?" അവിനാശ് ചോദിച്ചു.
അവൾ അത്ഭുതത്തോടെ അവനെ നോക്കി.
"എന്താ നീ ഇങ്ങനെ നോക്കണേ?" അവനും മനസിലാവാതെ അവൾ നോക്കി.
"അവിനാശ് ചേട്ടൻ മിണ്ടി ഞാൻ ഇത് വരെ കണ്ടിട്ടില്ല. അതാ നോക്കിയേ!"
"പിന്നെ നിന്നെ പോലെ വെറുതെ വള വളാന്നു സംസാരിചോണ്ടിരിക്കണോ?"
"ന്റമ്മോ! ഞാൻ ഒന്നും പറഞ്ഞില്ല... ചേട്ടൻ മിണ്ടാതെ തന്നെ ഇരുന്നോ." അവൾ അവന്റ അടുത്ത് നിന്ന് അല്പം നീങ്ങി ഇരുന്നു.
അവൻ ചിരിച്ചു കൊണ്ട്, അവളുടെ തലയിൽ പതിയെ തട്ടി.
"കഴിഞ്ഞോടി നിന്റെ സങ്കടം?" പ്രവീൺ ചേട്ടൻ ആണ്.
മേഘ്‌ന ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും തല കുമ്പിട്ടിരുന്നു.
"നീ വീണ്ടും കരയാൻ പോവ്വാണോ?" ജഗത് ചോദിച്ചു.
അവൾ ഇല്ല എന്ന് ചുമൽ കൂച്ചി.
റിഷബ് അവളുടെ മുൻപിൽ വന്നു മുട്ട് കുത്തി നിന്നു, പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് സിൽക്ക് എടുത്തു നീട്ടി," എന്റെ പെങ്ങളോട് വഴക്കിട്ടാൽ ഞാൻ ഇത് വാങ്ങി കൊടുത്താ പ്രശ്നം സോൾവ് ആക്കുന്നത്. ഈ ഒരു സാധനത്തിൽ അവൾ വീഴുന്നത് കാരണം, സോൾവ് ആക്കാൻ വേറെ ഒരു വഴിയും എനിക്ക് ഇതുവരെ വേറെ നോക്കേണ്ടി വന്നിട്ടില്ല. അത് കൊണ്ട് വേറെ ഒന്നും എനിക്ക് അറിയില്ല. നീ ഈ ചോക്ലേറ്റ് അങ്ങ് വാങ്ങി, എല്ലാം പറഞ്ഞങ്ങു കോംപ്ലിമെൻറ്സ് ആക്കിയേ."
ചോക്ലേറ്റ് കണ്ടാൽ പിന്നെ എന്ത് വഴക്കു, എന്ത് സങ്കടം! ചിരിച്ചോണ്ട് തന്നെ അവൾ ആ ചോക്ലേറ്റ് വാങ്ങി. അത് കയ്യിൽ കിട്ടിയതും, എന്തിനാ കരഞ്ഞേ എന്ന്, അവളു തന്നെ മറന്നു പോയി.
എല്ലാവരും അവളോട് സംസാരിച്ചു. പക്ഷെ സിദ്ധാർഥ് മാത്രം മിണ്ടാതെ മാറി നിന്നു. മിക്കിയുടെ നോട്ടം ഇടയ്ക്കിടെ അവന്റെ മേലെ പാളി വീണു. നന്നായി ഇരുട്ടായതു... അത് കൊണ്ട് ആരും അറിഞ്ഞില്ല.
കുറച്ചു കഴിഞ്ഞപ്പോ സിദ്ധാർത്ഥിന് കാൾ വന്നു, അവൻ എഴുന്നേറ്റു, കുറച്ചപ്പുറം മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.
അവൾക്കു അവനോടു സംസാരിക്കാൻ എന്തോ ഒരു ഭയങ്കര ആഗ്രഹം. എല്ലാവരും എന്തോക്കെയോ, സംസാരത്തിൽ മുഴുകിയപ്പോ, അവൾ പതിയെ എഴുന്നേറ്റു, ആകാശത്തു നക്ഷത്രം എണ്ണാൻ എന്ന വ്യാജേന, തെറ്റി തെന്നി, തെറ്റി തെന്നി, സിദ്ധാർഥ് നിൽക്കുന്ന ഭാഗത്തേക്ക് നടന്നു.
കാൾ കട്ട് ചെയ്തു തിരിഞ്ഞ സിദ്ധാർഥ് മിക്കിയെ കണ്ടു, ഒന്ന് ഞെട്ടി.
"നീ എന്താ ഇവിടെ?"
"ഏഹ്? ഞാനോ?" അവൾ പരുങ്ങി.
"ആഹ് നീ!"
"ഞാൻ... ഞാൻ പിന്നെ... ഞാൻ... ഞാൻ ചുമ്മാ നടക്കാൻ ഇറങ്ങിയതാ...!" അവൾ തപ്പി തടഞ്ഞു പറഞ്ഞു.
"ഈ സന്ധ്യ കഴിഞ്ഞ നേരത്തോ? പോയി വെളിച്ചം ഉള്ള എവിടെ എങ്കിലും പോയി ഇരിക്കടി!"
അവൾ അനുസരണ ഉള്ള കുട്ടിയെ പോലെ തിരിച്ചു പോവാൻ ഒരുങ്ങിയതും, അവൻ അവളെ തടഞ്ഞു.
അവളെ പതിയെ മതിലിലേക്കു ചേർത്ത് നിർത്തി, നില വെളിച്ചത്തു, തെളിഞ്ഞു കണ്ട അവളുടെ മുഖം, രണ്ടു കൈ കൊണ്ടും കോരി എടുത്തു, അവളുടെ കണ്ണുകളിലേക്കു നോക്കി.
അവനെ തള്ളി മാറ്റാൻ അവൾ ഒന്ന് ശ്രമിച്ചെങ്കിലും, അവൻ ഒന്ന് കൂടെ അവളിലേക്കു ചേർന്നു നിന്നപ്പോൾ, അവൾ പ്രതികരിക്കാൻ ആവാതെ നിന്നു.
കണ്ണിനു ചുറ്റും പടർന്ന കണ്മഷി, പതിയെ, അവന്റെ തള്ള വിരലുകൾ കൊണ്ട് മായ്ച്ചു.
തുടച്ചു കഴിഞ്ഞും, അവന്റെ തള്ള വിരലുകൾ, അവളുടെ കവിളുകലെ തഴുകിക്കൊണ്ടേ ഇരുന്നു.
ആ മങ്ങിയ വെളിച്ചത്തിൽ, സിദ്ധാർത്ഥിന്റെ ഭാവങ്ങൾ നോക്കി പഠിക്കുകയിരുന്നു മിക്കി. അവന്റെ കണ്ണുകളിൽ മിന്നി മറയുന്ന പല ഭാവങ്ങളും, അവൾക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല. ആദ്യമായി നക്ഷത്രങ്ങളെ കാണുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ആവേശത്തോടെ, അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളെ പഠിച്ചു കൊണ്ടിരുന്നു. എത്ര പഠിച്ചിട്ടും മനസ്സിലാവാത്ത ഒരു തീരാ സമസ്യ ആയിരുന്നു അവൾക്കു അവന്റെ കണ്ണുകൾ...
എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല. .. മിക്കിയുടെ ഫോണിന്റെ വൈബ്രേഷൻ ആണ് അവരെ ഉണർത്തിയത്.
'രഞ്ജു ചേട്ടൻ സീനിയർ കാളിങ്...'
അവളുടെ ഫോൺ ഡിസ്‌പ്ലേയിൽ ആ പേര് കണ്ടതും, ചെകുത്താൻ കുരിശു കണ്ടത് പോലെ, അവൻ അവളിൽ നിന്ന് വിട്ടു മാറി.
അവനെ ഒന്ന് നോക്കിക്കൊണ്ടു, അവൾ ആ കാൾ എടുക്കാതെ, കട്ട് ചെയ്തു. എന്ത് കൊണ്ട് അങ്ങനെ ചെയ്തു എന്ന് ചോദിക്കരുത്. അപ്പൊ അങ്ങനെ ചെയ്യാൻ തോന്നി. അത് ചെയ്തു.
സിദ്ധാർത്ഥിന്റെ മുഖത്തു ഒരു ചെറിയ പുഞ്ചിരി വിടർന്നതു അവൾ കണ്ടു.
"ഇവിടെ നിൽക്കണ്ട... അപ്പുറത്തേക്ക് പോവാം..." അവൻ പെട്ടന്ന് മുന്നിലേക്ക് നടന്നു.
പെട്ടന്ന് തന്നെ തിരിഞ്ഞു, അവളോട് പറഞ്ഞു, "ഇനി മേലാൽ ഇന്ന് കരഞ്ഞത് പോലെ കരഞ്ഞേക്കരുത്... നിനക്ക് ഈ കരച്ചിലൊന്നും ചേരില്ല. നിനക്ക് ചേരുന്നതു ആ വാഴക്കാളി സ്വഭാവം ആണ്. .. നീ അങ്ങനെ തന്നെ ആയിരുന്നാൽ മതി. .. കേട്ടോടി. .. കാന്താരി!" അവളെ നോക്കി, കുസൃതിയോടെ, ഒന്ന് ചിരിച്ചിട്ട്, അവൻ നടന്നു. അവനിൽ നിന്ന് പകർന്നു കിട്ടിയ പുഞ്ചിരിയും ആയി, അവളും.
ഒരു അഞ്ചു മിനിറ്റ് കൂടെ കഴിഞ്ഞപ്പോ മീരയും ചന്ദ്രശേഖറും നിയയും ഓടി പിടഞ്ഞെത്തി. അവർ വരുമ്പോൾ കണ്ടത്, എല്ലാവരോടും ചിരിച്ചു കളിച്ചിരുന്ന മിക്കിയെ ആണ്. അവരെ കണ്ടതും, എല്ലാവരും എഴുന്നേറ്റു. പ്രത്യേകിച്ച് നിയ. .. ഇതൊക്കെ യെപ്പാ എന്നുള്ള ഭാവം ആയിരുന്നു അവൾക്കു.
"എന്റെ മിയാ... തീ തീറ്റിച്ചല്ലോ എന്റെ മോളെ നീ!" മീര ഓടി വന്നു, ആശ്വാസത്തോടെ, മിക്കിയെ hug ചെയ്തു.
"ഈ നിൽക്കുന്ന എന്റെ പാറൂനാണോ എന്തോ പറ്റി എന്ന് പറഞ്ഞു നീ ബഹളം വച്ചതു, മീര?"
മിക്കിയുടെ മുടിയിൽ തഴുകിക്കൊണ്ടു, ചന്ദ്രശേഖർ പറഞ്ഞു. മിക്കി , മീരയെ വിട്ടു, ചന്ദ്രശേഖറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"എന്തിനാ അച്ഛന്റെ പാറൂട്ടി കരഞ്ഞേ?"
"അത്... " അവൾ കണ്ണ് പൊക്കി, എല്ലാവരെയും ഒന്ന് നോക്കി. അവരൊക്കെ ആകെ ഒരു പരുങ്ങലിൽ ആണ്.
"അത് അച്ഛേ... ഇന്ന് പ്രാക്ടിസിനു ഞാൻ എത്ര പാടിയിട്ടും ശരിയായില്ല. അപ്പൊ ടെൻഷൻ ആയി. അതാ കരഞ്ഞേ!"
"ഇത്ര ചെറിയ കാര്യത്തിനായിരുന്നോ... എന്നാലും എന്റെ മിയ...!" മീര നെഞ്ചിൽ കൈ വച്ചു.
മിക്കി അവരെ നോക്കി ഇളിച്ചു കാണിച്ചു.
നിയ സംശയ ഭാവത്തിൽ മിക്കിയെ നോക്കി. അവൾ കണ്ണടച്ച് കാണിച്ചു.
"നിങ്ങൾ ഇവൾക്ക് കൂട്ടിരുന്നതാണോ? താങ്ക്സ് a lot!" ചന്ദ്രശേഖർ അവരോടെല്ലാം ആയി പറഞ്ഞു.
അവർ ചിരിച്ചു കാണിച്ചു.
"താങ്ക്സ് വെറുതെ വാക്കിൽ ഒതുക്കുന്നില്ല. ഈ പ്രാക്ടിസിന്റെ ബഹളം ഒക്കെ കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു വരൂ... ഒരു ദിവസ്സം അവിടെ ആക്കാം... എന്തേ?"
"sure, സർ!" പ്രവീൺ വിനയം വാരിക്കോരി ഇട്ടു പറഞ്ഞു.
"എന്നാൽ ശെരി! പിന്നെ കാണാം. ബൈ ഗയ്‌സ്!" അവർ യാത്ര പറഞ്ഞു പോയി.
എന്നത്തേയും പോലെ ഇന്നും, മിക്കി ഒന്ന് തിരിഞ്ഞു നോക്കാൻ മറന്നില്ല. അവളെ തന്നെ നോക്കി നില്ക്കാൻ അവനും....
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
