യാമി, Part 36

Valappottukal
യാമി 💝3️⃣6️⃣
ഭാഗം💝36

വാര്യത്ത്‌ ഒരിക്കൽ കൂടി അതേ വിവാഹപന്തൽ ഉയർന്നു...
ആകെമൊത്തം ഉത്സവാന്തരീക്ഷം ആയിരുന്നു വീട്ടിൽ...
വളരെ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ ആദി അവിടെ ഉള്ളവരുമായി നല്ലൊരു അടുപ്പം സൃഷ്ടിച്ചെടുത്തു....
അവൻറെ വാക്ചാതുര്യവും ചുറുചുറുക്കും തന്നെയായിരുന്നു എല്ലാവർക്കും അവനെ ഇഷ്ടം ആകാനും യദുവിന് അവനെ വെറുക്കാനും ഉള്ള കാരണം...
അതിൽ മുത്തശ്ശനെയും മുത്തശ്ശിയെയും തന്നെ ആയിരുന്നു ആദി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വളച്ചെടുത്ത് കുപ്പിയിലാക്കിയതും..

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

മുറിയിൽ ദേഷ്യത്തിൽ അങ്ങോട്ടുമിങ്ങോട്ടും കൈകൾ കൂട്ടിത്തിരുമ്മി നടക്കുന്ന യശോദറിനെ കണ്ടുകൊണ്ടാണ് വാണി കാര്യം തിരക്കുന്നത്..

"എന്താ യദു?"

"ആ പരട്ടകൾ എല്ലാം കൂടി വന്നിട്ടുണ്ട്.."

"പരട്ടകളോ?"
മനസ്സിലാകാതെ വാണി തിരക്കി

"ഹാ... ആ.. എഫ്. എം നാറികൾ"
മിലന്റെയും ഗ്യാങ്ങിന്റെയും വരവ് ഇഷ്ടപ്പെടാത്ത രീതിയിൽ യദു വാണിയോട്‌ പറഞ്ഞു

"നമ്മൾ ക്ഷണിച്ചിട്ടില്ലെ യദു അവര് കല്യാണം കൂടാൻ വന്നത്..അതിന് ഇത്ര ടെൻഷൻ ആകുന്നത് എന്തിനാ"
വാണി ചോദിച്ചു

"ടെൻഷൻ മാത്രമേയുള്ളൂ.. അതിനി ഈ കല്യാണം കഴിയുന്നതുവരെ അങ്ങനെ ആകും..അതിനിടയ്ക്ക് മറ്റവനേയും കൂട്ടുപിടിച്ച് എന്തെങ്കിലും ഒപ്പിക്കാൻ ആണ് നിൻറെ മോളുടെ പോക്കെങ്കില്‍‌ അവളോട് പറഞ്ഞേക്ക് ഡാഡി പറഞ്ഞതൊന്നും മറക്കണ്ടന്ന്..."
യശോദറിന്റെ മുഖഭാവം പെട്ടെന്ന് മാറി

"എന്തിനാ യദു ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ എടുത്ത് തലയിൽ വെക്കുന്നത്...
നവിയും യാമിയും തമ്മിലുള്ള അടുപ്പം നമ്മൾ നേരിട്ട് കാണുന്നതല്ലേ.. ഇനിയെങ്കിലും സ്വന്തം മകളാണെന്ന് കരുതി ഒന്ന് സ്നേഹം അഭിനയിക്കാൻ എങ്കിലും ശ്രമിക്ക്..."
അനിഷ്ടത്തോടെ പറഞ്ഞശേഷം വാണി മുറി വിട്ട് പുറത്തേക്കിറങ്ങി

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

വളരെയധികം സന്തോഷത്തോടെയാണ് യാമി കൂട്ടുകാരെ എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുത്തത്...
മുത്തശ്ശി എല്ലാത്തിന്റെയും രൂപവും ഭാവവും ഒക്കെ കണ്ട് ആദ്യം ഒന്ന് നെറ്റി ചുളിച്ചെങ്കിലും ആദി അവിടെയും രക്ഷകനായി എത്തി...

എല്ലാവർക്കും റൂം കാണിച്ചു കൊടുത്തു ഫ്രഷ് ആകാൻ പറഞ്ഞശേഷം പുറത്തേക്കിറങ്ങുമ്പോൾ ആദിക്ക്‌  ഒപ്പം മിലനും കൂടി..

"എന്തായി കാര്യങ്ങൾ?"
മിലൻ തിരക്കി

"എന്താകാൻ?"
ആദിയുടെ മറുപടി

"നീ ഞങ്ങളെ വിളിച്ചു വരുത്തിയത് ഈ കല്യാണം കൂടാൻ ആണോ.. അതോ സിനിമയിലൊക്കെ കാണുന്നതുപോലെ അവളെ ഇവിടെ നിന്നും കൊണ്ടുപോകാനോ?"

"ഞാൻ വിളിച്ചാലും യാമി വരില്ല മിലൻ.. ബന്ധങ്ങൾക്ക് അത്രയും വില അവൾ നൽകുന്നുണ്ട്.. ഒക്കെ ഇട്ടെറിഞ്ഞ് ഇവിടുന്ന് വന്നാലും അവൾ എൻറെ യാമി ആകില്ല.. എൻറെ ഒപ്പം സന്തോഷത്തോടെ അവൾ ജീവിക്കും എന്ന് തോന്നുന്നുണ്ടോ..
നവീനൊപ്പം അവൾ ജീവിക്കട്ടെ... അവളുടെ അച്ഛൻ കാരണം തകർന്ന ജീവിതം ആണ് അവൻറെയും..
അവൾക്ക് മാത്രമേ ആ മുറിവ് ഉണക്കാൻ സാധിക്കുകയുള്ളൂ.. തമ്മിൽ മനസ്സിലാക്കാൻ അവർക്ക് കഴിയും..."

"നീ എന്തൊക്കെയാ ഈ പറയുന്നത് ആദി...
നവീനൊപ്പം ജീവിച്ചാൽ അവള് സന്തോഷിക്കുമോ?
ആദ്യം നീ അവളോട് സംസാരിക്ക്..
ഇനിയെങ്കിലും മനസ്സിൽ ഉള്ളതൊക്കെ തുറന്നു പറ...
എനിക്ക് അത് അല്ലാതെ നിന്നോട് ഇപ്പോഴും ഒന്നും പറയാനില്ല.. പരസ്പരം രണ്ടാളുടെയും ഒളിച്ചുകളി അവസാനിപ്പിച്ചാൽ തന്നെ പലതിനുമുള്ള ഉത്തരവും കിട്ടും.."

ആദി ശ്വാസം ആഞ്ഞു വലിച്ച് ഒരു ചിരിയോടെ നിന്നു..

"എന്താടാ കോപ്പേ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ..
അതോ ഇനി  അതിനുള്ള ധൈര്യം നിനക്ക് ഇല്ലെങ്കിൽ അത് പറ ഞാൻ പോയി അവളോട് സംസാരിക്കാം.."
മിലൻ ദേഷ്യപ്പെട്ടു..

"തൽക്കാലം വേണ്ട.."

"പിന്നെപ്പോഴോ ,അവരുടെ കെട്ട് കഴിഞ്ഞിട്ടോ?"
മിലന് ദേഷ്യം അതിക്രമിച്ചിരുന്നു...

"പല പ്രണയങ്ങളും അങ്ങനെയാണ് മിലൻ ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ആയിരിക്കും പരസ്പരം തിരിച്ചറിയുന്നത് പോലും..."
ആദി പറഞ്ഞു..

"ഇവിടെ ആ പ്രശ്നം ഇല്ലല്ലോ നിങ്ങൾക്ക് രണ്ടാൾക്കും അറിയാം..
ഇങ്ങനെ മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടു ഒടുക്കം അവിടെ തന്നെ കുഴിച്ചുമൂടേണ്ടി വരരുത്...
അവസാനം ഒരിക്കലെങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്നോർത്ത് കുറ്റബോധവും തോന്നരുത്..
അതൊക്കെ കരടി.. അവനെ പോയി കണ്ടു പഠിക്ക് ആദി നീ..."

"അവനെന്താ? "
ആദി ചോദിച്ചു

"നാട് തെണ്ടി നടക്കുന്നവന് ജോലി ചെയ്യുന്നിടത്തെ വിശേഷങ്ങൾ അറിയേണ്ട കാര്യമെന്താ?"
ഉത്തരവാദിത്വമുള്ള മേൽ ഉദ്യോഗസ്ഥനായി നിമിഷനേരം കൊണ്ട് മിലൻ മാറി

"സോറി മിലൻ.. സാഹചര്യങ്ങൾ.."
ആദി ന്യായീകരിച്ചു...

"ഒരുത്തിയെ ഇഷ്ടപ്പെടുക... അവൾക്ക് തിരിച്ച് ഇഷ്ടം ഉണ്ടെന്ന് മനസ്സിലാക്കുക...
ഒക്കെ അറിഞ്ഞിട്ട് അവളെ അവളുടെ അച്ഛൻറെ കൂടെ വീട്ടിലേക്ക് വേറെ കല്യാണത്തിന് സമ്മതിപ്പിച്ചു പറഞ്ഞു വിടുക....
ഒടുക്കം എവിടെയാണെന്ന് പോലും പറയാതെ നിരാശ കാമുകൻ ആയി ഒരു പോക്കും അങ്ങ് പോവുക...
ഇതൊക്കെയല്ലേ നിൻറെ സാഹചര്യങ്ങൾ..."
ആദിയുടെ ഭാഗത്തുനിന്നും മറുപടി ഇല്ല എന്ന് മനസ്സിലായപ്പോൾ മിലൻ തുടർന്നു

"ആരോമൽ അവൻറെ ഉള്ളിൽ ഉള്ള പ്രണയം തുറന്നു പറഞ്ഞു.."

"ആരോട്?"
ആദി അതിശയിച്ചു

"ഗുഡിയ യോട്"

മിലന്റെ മറുപടി അവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി..

"അവന് അവളോട് മുടിഞ്ഞ പ്രേമമായിരുന്നടാ..
കോഴിത്തരം ഉള്ള ഹൃദയത്തിലും ഉണ്ടായിരുന്നു പ്രണയം കൊതിച്ചൊരു ആത്മാർത്ഥ മനസ്സ്..
ഗുഡിയയെ കാണിക്കാനായിരുന്നു മറ്റുള്ള പെൺപിള്ളേരുടെ അടുത്തുള്ള അവൻറെ കോപ്രായം ഒക്കെ...
ആ പൊട്ടിക്ക് അത് ഒട്ട്‌ മനസ്സിലായതുമില്ല...
ഒടുക്കം ഞാനവനെ കൈയോടെ പൊക്കി... ഒറ്റയിരിപ്പിൽ കാര്യം മൊത്തം പറയിപ്പിച്ചു..
മാംഗ്ലൂർ പോയ സമയത്ത് രണ്ടാളോടും തുറന്നു സംസാരിച്ചും, അവർക്ക് സംസാരിക്കാൻ അവസരങ്ങൾ ഉണ്ടാക്കി കൊടുത്തും അങ്ങനെ അത് സെറ്റ് ആക്കി..
രണ്ടാളുടെയും വീട്ടുകാർക്കും എതിർപ്പൊന്നുമില്ല താമസിക്കാതെ ഉണ്ടാകും കല്യാണവും.."
മിലൻ പറഞ്ഞുനിർത്തി

ആദിയുടെ മനസ്സിൽ ഗീതുവിൻറെ ചേട്ടൻറെ കല്യാണ സമയത്ത് ഉണ്ടായ പല കാര്യങ്ങളും ഓർമ്മയിലെത്തി..

"എടാ കള്ള കാമുകാ.."
അറിയാതെ ചിരിയോടെ അവന്റെ വായിൽ നിന്നത് വീണു...

"എവിടെയാണ് അവൻ.. ഞാൻ ഒന്ന് കണ്ടിട്ട് വരാം.."

മുറിയിലേക്ക് നടന്ന ആദിയെ പിടിച്ചുനിർത്തി മിലൻ വീണ്ടും ചോദിച്ചു...
"ഇപ്പോൾ ഇതൊക്കെ ഞാൻ നിന്നോട് പറഞ്ഞത് എന്തിനാണന്ന് മനസ്സിലായോ ആദി?"

"എല്ലാത്തിനും അതിൻറെതായ സമയമുണ്ട് ദാസാ...

എനിക്ക് വിധിച്ചതാണെങ്കിൽ...."

"കൈ മടക്കി ഒരലക്ക്‌ അങ്ങ് തരും...
അവൻറെ അമ്മൂമ്മെടെ വിധി... കുറച്ചായി കേൾക്കുന്നു..ശ്രമിക്കാതെ വിധിയെ നോക്കി ഇരുന്നാൽ ആൺപിള്ളേരുടെ കയ്യിൽ ഇരിക്കും.. ഇനിയെങ്കിലും മനസ്സിലാക്കിക്കോ.."
മിലൻ അവനെ പിറകിലേക്ക് തള്ളിയ ശേഷം മുറിയിലേക്ക് നടന്നു...

ഒരു നിമിഷം നിന്നിട്ട് കയ്യിലിരുന്ന ഫോൺ ഓൺ ആക്കി അവനു നേരെ എറിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു...
"നവീന്റെ കാര്യമോർത്ത് ഇനി നീ വിഷമിക്കേണ്ട... അതിൽ ഉണ്ട് നിനക്ക് അറിയേണ്ടതെല്ലാം"
ഫോൺ വാങ്ങി നോക്കിയ ആദിയുടെ കണ്ണുകൾ വിടർന്നു..
പതിയെ ചുണ്ടുകളും...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

"ആദി വിളിച്ചോ യാമി..?"
മുറിയിൽ ആലോചനയിൽ ഇരിക്കുകയായിരുന്ന യാമിക്ക് അരികിലെത്തി നവീൻ തിരക്കി

"ഇല്ല നവീ... വീണ്ടുമൊരു ഒളിച്ചുകളി ആകും അവൻ ഉദ്ദേശിക്കുന്നത്... പോയിട്ട് ഇന്ന് രണ്ടുദിവസമായി.. ഫോണും ഓഫ്..."

"മിലൻ എന്ത് പറഞ്ഞു..?"

"മിലനോടും ഒന്നും പറഞ്ഞില്ലത്രെ.. അവൻറെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം..
ശരിക്കും ആ മനസ്സിൽ ഞാൻ ഉണ്ടോ നവീ...
ഇപ്പൊൾ ഒരു പ്രതീക്ഷയും ഇല്ലനിക്ക്...
ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ വിവാഹത്തിന്.. ഞാനെന്തു ചെയ്യും..
മഞ്ജിമയെ കുറിച്ചും ഒരു വിവരം ഇല്ല...
നമ്മൾ ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടും.."

"നിങ്ങൾ ഉറപ്പ് പറഞ്ഞെങ്കിൽ പോലും ഞാൻ അവളെ കുറിച്ച് ഒരു പ്രതീക്ഷ വെച്ചിരുന്നില്ല...തിരികെ വരാനുള്ളവൾ ആയിരുന്നെങ്കിൽ എന്നേ ആകാമായിരുന്നു...
ആദി തിരികെ വന്നില്ലെങ്കിൽ എന്താണ് നമ്മുടെ പ്ലാൻ..."
നവീൻ ഒന്ന് നിർത്തിയിട്ട് അവളുടെ മറുപടി ഇല്ലെന്ന് കണ്ടതും തുടർന്നു

"ഞാൻ ഒന്നു പറയട്ടെ യാമി..
നിന്നെ യാത്രയ്ക്ക് ചെറിയമ്മാവൻ സമ്മതിക്കണ മെങ്കിൽ ഇൗ വിവാഹം നടന്നേ പറ്റൂ..
എല്ലാവരുടെയും ആഗ്രഹം പോലെ ഈ വിവാഹം നടക്കട്ടെ.. നമുക്കിപ്പോൾ ആവശ്യം നിൻറെ യാത്രയുടെ കാര്യം മാത്രമാണ്..
ഒരു താലിയുടെ കാര്യമല്ലേ.. ആദിയുടെ സ്റ്റാൻഡ് അറിഞ്ഞിട്ട് അവനെ പറഞ്ഞുമനസ്സിലാക്കി പതിയെ നമുക്ക്  നിയമപരമായിത്തന്നെ വേർപ്പെടുത്താം..."

"എന്താ നവീൻ നീ പറയുന്നത്.. വിവാഹം എന്ന് പറയുന്നത് കുട്ടിക്കളിയല്ല... താലിക്ക് ഒരു പവിത്രതയുണ്ട് എല്ലാ സ്ത്രീകളുടെയും മനസ്സിൽ..
നീ കെട്ടിയാലും ആദി കെട്ടിയാലും അത് യാമിക്ക് ഒരിക്കലേ ഉണ്ടാകൂ...
ഒന്നിനുവേണ്ടിയും മറ്റൊരാൾക്ക് മുൻപിൽ പിന്നെ ഞാനത് അഴിക്കില്ല.."
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് യാമി പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാം കേട്ട് കൊണ്ട് വാതിലിൽ മിലൻ ഉണ്ടായിരുന്നു..

അവളെ അടുത്തേക്ക് ചേർത്തു നിർത്തി കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് മിലൻ പറഞ്ഞു..

"ആദിയുടെ മനസ്സിലിപ്പോൾ എന്താണെന്ന് എനിക്കറിയില്ല യാമി.. പക്ഷേ അറിയുന്ന ഒന്നുണ്ട്.. നിന്നെ അവൻ ഒരുപാട് സ്നേഹിക്കുന്നു..
പരസ്പരം കാണും മുൻപ് മുതൽ ഇഷ്ടപെട്ടു തുടങ്ങിയത് ആണ് അവൻ നിന്നെ... ഒരു നല്ല സൗഹൃദമായി നീ അവൻറെ ഒപ്പം കൂടിയപ്പോൾ അത് പ്രണയം തന്നെയാണെന്ന് അവൻ തിരിച്ചറിഞ്ഞു..
തുറന്നു സംസാരിക്കാൻ അവനെപ്പോലെ നിനക്കും ഉത്തരവാദിത്വം ഉണ്ട്... എന്തിൻറെ പേരിലാണ് ഇനിയീ ഒളിച്ചുകളി.."

മിലൻ പറഞ്ഞതു കേൾക്കെ യാമിയുടെ നോട്ടം നവീനിൽ എത്തി..

"എന്നെ ഓർത്തു സങ്കടപ്പെടരുത്.. നിന്നെ അറിഞ്ഞു തുടങ്ങിയ നാൾ മുതൽ  ഇന്ന് ഇൗ നിമിഷം വരെ നിൻറെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ..നീ ഹാപ്പി ആയിരിക്കും എന്നുള്ള എന്തു കാര്യത്തിനും ഞങ്ങൾ ഉണ്ടാകും കൂടെ.. അല്ലേ മിലൻ..."
നവീൻ മിലന്റെ തോളിൽ ചേർത്ത് പിടിച്ചു തിരക്കി...
ചിരിയോടെ അവനും അത് സമ്മതിച്ചു...

"ഞങ്ങളും.."
ഒരുമിച്ചുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ബാക്കി പടകളും ഉണ്ടായിരുന്നു...

യാമിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വീണ്ടും നിറഞ്ഞു..

"നിങ്ങളൊക്കെ എൻറെ ജീവിതത്തിൽ കിട്ടിയത് ആണ്. ഞാൻ ചെയ്ത ഏറ്റവും വല്യ പുണ്യം.. അതിനു കാരണക്കാരൻ ആദി മാത്രവും..
ഈ കിട്ടുന്ന സ്നേഹവും സന്തോഷവും ഒക്കെ എനിക്ക് തന്നതും എൻറെ ആദിയാണ്...
ഒരിക്കലും ഞാൻ അവനെ വിട്ടു എങ്ങും പോകില്ല.."
യാമി മിലനെയും നവീനെയും ചേർത്തു പിടിച്ചു..
ഇത് കണ്ട് ബാക്കിയുള്ളവരും അവർക്കൊപ്പം കൂടി..

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

മനസ്സ് അസ്വസ്ഥമെങ്കിലും നല്ലത് എന്തോ വരാനുണ്ടെന്ന പ്രതീക്ഷയിൽ കല്യാണ തലേന്നത്തെ ഹൽദി ഫങ്ക്ഷന് യാമി തയ്യാറാവുകയാണ്....
എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം..
യദു ഓടിനടന്ന് കാര്യങ്ങളൊക്കെ ചെയ്യുമ്പോഴും ഒരു കണ്ണ് സംശയദൃഷ്ടിയോടെ യാമിയിൽ എപ്പോഴും ഉണ്ടായിരുന്നു..
വാണിയേയും ഇടയ്ക്കിടെ അയാൾ അത് ഓർമിപ്പിച്ചു കൊണ്ടിരുന്നു...

ഒരുങ്ങിയിറങ്ങിയ യാമിയെ ചിരിയോടെ ചേർത്തു നിർത്തി നെറുകയിൽ മുത്താൻ വന്ന വാണിയെ അവൾ തടഞ്ഞു...

"ചോദിക്കാതെ അറിയാൻ കഴിയണം ഒരമ്മയ്ക്ക് തൻറെ മകളുടെ മനസ്സ്...
ഞാൻ സന്തോഷവതിയായി ഇരിക്കുന്നത് എപ്പോഴാണെന്ന് എൻറെ മമ്മയ്‌ക്ക് ചോദിക്കാതെ മനസ്സിലാക്കാൻ ഇന്ന് വരെ കഴിഞ്ഞിട്ട് ഉണ്ടോ?
ഒരിക്കലും ഇല്ല..
അതിന് കഴിയാത്തിടത്തോളം ഇനി യാമി ആരുടെയും ഇത്തരത്തിലുള്ള കള്ള സ്നേഹ പ്രകടനങ്ങൾക്ക് മുൻപിൽ നിന്ന് തരില്ല..."

യാമിയിൽ നിന്നും കേട്ടതൊക്കെ വിശ്വസിക്കാനാകാതെ തറഞ്ഞു നിന്നു പോയി വാണി..
തന്നെ പിടിച്ചിരുന്ന വാണിയുടെ കൈകൾ അകത്തി മാറ്റി മുറിയ്ക്ക്‌ പുറത്തേക്ക് നടക്കുമ്പോഴാണ് ജാനകി അകത്തേക്ക് വരുന്നത് അവള് ശ്രദ്ധിച്ചത്...

മുത്തശ്ശിയുടെ മുഖത്തേക്കു നോക്കിയ അവൾക്ക് പെട്ടെന്ന് എന്തോ ഒരു ആശ്വാസം തോന്നി...
അതു മനസ്സിലാക്കി എന്നോണം കണ്ണുകളടച്ച് ചിരിയോടെ ജാനകി അവളെ സമാധാനിപ്പിച്ചു ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തി...

അവർക്ക് പിറകിലായി നിന്നിരുന്ന വാണിയുടെ കരച്ചിൽ കേട്ടില്ലെന്ന് നടിച്ചു തന്നെ അവള് ജാനകിയുമായി പുറത്തേക്ക് ഇറങ്ങി...

"യാമി ആൻറി.."
വിളി കേട്ട് തിരിഞ്ഞതും യാമിയുടെ മുഖം സന്തോഷത്താൽ തിളങ്ങി...

"അന്ന മോളെ.."
ഓടി അടുത്തവൾ അന്നയെ വാരി പുണർന്നു...

(തുടരും..)
ശ്രുതി❤️
എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ.


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top