അന്ന് രാത്രി നിയ മിക്കിയുടെ കൂടെ ആണ് കിടന്നതു! കാര്യം അറിഞ്ഞു, മതില് ചാടി എത്തിയ നിക്കിയും ഉണ്ടായിരുന്നു കൂടെ. അന്ന് റൂമിൽ കയറി എന്ന് പറയുമ്പോ, അവളുടെ മുഖത്തുണ്ടായ ആ അവലക്ഷണം കെട്ട ചിരി കണ്ടപ്പോഴേ തോന്നിയതാ അവർക്കു, ലവൻ ദിവക്കു പണിയാവുംന്നു!
അങ്ങേർക്കു വേറെ ഗേൾ ഫ്രണ്ട് ഉണ്ടെന്നു അറിയുമ്പോ, പൊട്ടിപ്പൊളിയുന്ന ഏതൊരു one സൈഡ് ലവ്നെ പോലെ, ഇന്ന് അവൾ സെന്റി ആവാതിരിക്കാൻ അവർ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്.
നിക്കിയുടെയും നിയയുടെയും മത്സരിച്ചുള്ള ചളിയടി കേട്ട്, അവനോടു ഇഷ്ടം....***ഇഷ്ടം അല്ല... ഒരു ചായ്‌വ്...*** തോന്നിയ ആ സമയത്തെ മിക്കി തെറി വിളിക്കുന്നുണ്ട്. അങ്ങനെ ഒന്നും ഉണ്ടായിലായിരുന്നെങ്കിൽ, ഇന്ന് ഇങ്ങനെ ഇത് സഹിക്കേണ്ടി വരുമായിരുന്നോ!
"നീ അങ്ങേരെ വിട്ടു കള, മിക്കിക്കുട്ടാ... എന്നിട്ടു നീ നമ്മുടെ രഞ്ജു ചേട്ടനെ നോക്ക്!" നിക്കിക്ക് കൊടുക്കാൻ ഉണ്ടായിരുന്ന ഉപദേശം അതാണ്.
"ഞാൻ എന്തോന്ന്, പ്രേമിക്കാൻ മുട്ടി നിക്കുന്നോ, ഒരുത്തൻ ഫ്രീ അല്ല എന്ന് അറിയുമ്പോ ഉടനെ അടുത്തവനെ പ്രേമിക്കാൻ! എന്നെ കൊണ്ടൊന്നും വയ്യ, ആരേം പ്രേമിക്കാൻ..."
"ഇപ്പൊ പ്രേമിക്കാൻ മറ്റേ അങ്ങേരായിരുന്നെങ്കിൽ നീ നെഞ്ചും തല്ലി വീണേനെല്ലോ! രഞ്ജു ചേട്ടൻ എന്ന് പറയുമ്പോ നിനക്കെന്താ ഇത്ര പുച്ഛം?"
"അത്ര ഇഷ്ടാണെങ്കിൽ നീ പോയി പ്രേമിക്ക്!"
"പ്രേമിക്കൂടി! ഞാൻ പ്രേമിക്കും. അങ്ങേരു നിന്നെ നോക്കുന്ന പോലെ, എന്റെ നേരെ ഒരു തവണ എങ്കിലും നോക്കിയാൽ, ഞാൻ അങ്ങേരെ പ്രേമിച്ചു പ്രേമിച്ചു എന്റെ ചങ്കിന്റെ വടക്കേ അറ്റത്തെ മൂലയ്ക്ക് കൊണ്ട് പോയി പൂട്ടി ഇടും. പക്ഷെ അതെങ്ങനെയാ... അങ്ങേർക്കു നിന്നെ കണ്ടു കഴിഞ്ഞാൽ, പിന്നെ വേറെ ഒന്നും കാണൂല്ലല്ലോ!"
"അതെന്റെ കുഴപ്പം ആണോ? ഞാൻ എന്ത് ചെയ്യാനാ അങ്ങേർക്കെന്നോട് പ്രേമം വന്നതിനു! നല്ല ചേട്ടൻ ഒക്കെ തന്നെയാ. പക്ഷെ എനിക്കെന്തായാലും അങ്ങേരോട് ഒരു പ്രേമവും ഇല്ല, ഒരു കോപ്പും ഇല്ല. ഇനി പ്രേമിക്കാൻ ഒട്ടു പ്ലാനും ഇല്ല."
"അല്ലെങ്കിലും, എറിയാനറിയുന്നവന്റെ കയ്യിൽ, ദൈവം വടി കൊടുക്കില്ലല്ലോ. എന്നാലും എന്റെ ദൈവേ... ഒരു ഈർക്കിലി കഷ്ണം എങ്കിലും നീ എന്റെ കയ്യിൽ തന്നിരുന്നെങ്കി, ഞാൻ അതുകൊണ്ടു ഇക്കിളി ഇട്ടിട്ടായാലും അങ്ങേർക്കു എന്നോട് പ്രേമം തോന്നിപ്പിച്ചു, അങ്ങേർക്കൊരു ജീവിതം ഉണ്ടാക്കി കൊടുത്തേനെ..." നിക്കി മേലോട്ട് നോക്കി പറഞ്ഞു.
റ്റിംഗ്! മെസ്സേജ് അലേർട്ട് ആണ്... മിക്കിയുടെ ഫോണിൽ.
രഞ്ജു ചേട്ടൻ സീനിയർ - one മെസ്സേജ് റിസിവ്ഡ്.
ടേബിളിൽ ഇരുന്ന ഫോൺ എടുത്തു കൊടുത്ത നിക്കി, ഇടയ്ക്കിടയ്ക്ക് മിക്കിക്കു കൊടുക്കാറുള്ള, ചെറഞ്ഞുള്ള നോട്ടം കൈമാറി.
"നിന്റെ നോട്ടം കണ്ടാൽ തോന്നും. ഞാൻ അങ്ങേരുടെ പുറകെ നടക്കുവാണെന്നു. ഇത് പുള്ളി ഇങ്ങോട്ടയച്ച മെസ്സേജ് അല്ലേ?"
നിക്കി ഒന്നും പറയാതെ, ബെഡിലേക്കു കമിഴ്ന്നു.
മിക്കി മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി.
'മേഘ്ന, ഇന്ന് തന്നോട് ചോദിക്കാൻ വിട്ടു പോയി. തനിക്ക് അവരുടെ കൂടെ പെർഫോം ചെയ്യുന്നതിൽ ന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ഉണ്ടെങ്കിൽ, ഞാൻ തന്നെ അതിൽ നിന്ന് ഊരി തന്നോളാം. പറയാൻ മടിക്കരുത്.'
അവൾ അത് ഉറക്കെ വായിച്ചു.
"കണ്ടോ! തങ്കം പോലുള്ള മനുഷ്യൻ! എന്തൊരു കെയർ ആണ്. ഈ മനുഷ്യനെ വേണ്ട എന്ന് വച്ചിട്ടാണ്, ഒന്ന് നോക്കിയാൽ തല്ലാൻ നടക്കുന്ന ആ അങ്ങേരെ പോയി പ്രേമിച്ചതു!"
'its ഓക്കേ, ചേട്ടാ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം. താങ്ക് യൂ. :) ' അവൾ അവനു റിപ്ലൈ അയച്ചിട്ട് നിക്കിക്ക് നേരെ തിരിഞ്ഞു...
"ആര് ആ കലിപ്പനെ പ്രേമിച്ചെന്നാ? പിന്നെ രഞ്ജു ചേട്ടനെ ഇപ്പൊ ഞാൻ പ്രേമിക്കാത്തതാണോ നിന്റെ പ്രശ്നം?"
"അങ്ങേരു എന്നെയോ പ്രേമിക്കുന്നില്ല. നിന്നെ പ്രേമിച്ചു, അത് കണ്ടെങ്കിലും ഞാൻ അല്പം ആത്മ നിർവൃതി അടയട്ടെ! എന്റെ ജന്മം, നീ അങ്ങേരെ പ്രേമിക്കുന്നത് കണ്ടു തീരാനാവും വിധി!" അവൾ എഴുന്നേറ്റു, സ്ലോ മോഷനിൽ നടന്നു, വിണ്ടോയിന്റെ അടുത്ത് പോയി, പുറത്തേക്ക് മേപ്പോട്ടും നോക്കി നിന്നു. ഇങ്ങനെ ഉള്ള സിറ്റുവേഷനുകളിൽ ഈ സീരിയലിലെയും സിനിമയിലെയും ഒക്കെ നായികമാർ ചെയ്യുന്നത് പോലെ.
ഒരു പില്ലോ പറന്നു വന്നു അവളുടെ തലയ്ക്കിടിച്ചപ്പോഴാണ്, അവൾ ആ ഡ്രാമ നിർത്തിയത്. നേരെ തിരിച്ചു വന്നു, ബെഡിൽ ഇരുന്നു, ടേബിളിൽ ഇരുന്ന ലെയ്സ് ന്റെ പാക്കറ്റ് എടുത്തു പൊട്ടിച്ചു, കഴിക്കാൻ തുടങ്ങി.
ഇതിനിടയ്ക്കെപ്പൊഴോ ബാത്റൂമിലേക്കു പോയ നിയയും തിരിച്ചു വന്നു.
"ഇതിപ്പോ ഞാൻ ആരെ സമാധാനിപ്പിക്കും... രണ്ടും ട്രാജഡി ആണല്ലോ?" മിക്കിയെയും, നിക്കിയെയും നോക്കി, നിയ പറഞ്ഞു കൊണ്ട്, ബെഡിലേക്കു ഇരുന്നു.
"അതിനു എന്റെ ട്രാജഡി ആവാൻ, ഇവളെ പോലെ ഞാൻ ആരേം കയറി പ്രേമിച്ചിട്ടൊന്നും ഇല്ലല്ലോ! എന്തോ തോന്നിയപ്പോഴേക്കു, അതിന്റെ കാര്യത്തിൽ തീരുമാനം ആയി. അത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് സമാധാനപ്പെടുത്തലുകൾ ഒന്നും വേണ്ട... നീ ഈ കിടക്കുന്നതിനെ സമാധാനിപ്പിക്കാൻ നോക്കു."
മിക്കി നിക്കിയെ ചൂണ്ടി കാണിച്ചു, നിയ നോക്കുമ്പോ, വായിൽ ഏഴെട്ടു ചിപ്സ് ഒന്നിച്ചു കുത്തിക്കയറ്റാൻ അറ്റംപ്റ്റ് അടിക്കുവായിരുന്നു നിക്കി.
"ഓ! ഇതിനു കുറച്ചു ഫുഡ് കൊടുത്താൽ മതി. വേറെ ഒന്നിന്റെം ആവശ്യം ഇല്ല."
************************************************************************************************************************************
പിറ്റേന്ന് വൈകുന്നേരം, മിക്കിയോട് പ്രാക്ടിസിനു വരാൻ പറഞ്ഞു മെസ്സേജ് വന്നു.
'പ്രാക്റ്റീസ് സ്റ്റാർട്ട്സ് അറ്റ് ഷാർപ് 4:30 pm.' ഇതായിരുന്നു അവന്റെ മെസ്സേജ്.
നിയയും നിക്കിയും വെങ്കിയും കൂടെ ഫുട്ബോൾ കളി കാണാൻ പോയി. അല്ലെങ്കിലും പ്രാക്റ്റീസ് ചെയ്യുന്നടുത്തു പോയിട്ട്, എന്ത് കാണിക്കാനാ! ഗ്രൗണ്ടിൽ ആവുമ്പൊ നാലാളെ കണ്ടൊണ്ടെങ്കിലും ഇരിക്കാം...
മിക്കി ചെന്ന് കയറുമ്പോ അവിടെ ഒരു മനുഷ്യൻ ഇല്ല. ഇപ്പൊ വരും എന്ന് കരുതി റൂമിലേക്ക് കയറിയ അവൾ, പിന്നേം ഒരു 20 മിനിറ്റ് പോസ്റ്റ് ആയി.
പ്രത്യുഷും, അഗസ്ത്യയും, സഞ്ജയും, ശ്രീഹരിയും ആണ് ആദ്യം വന്നത്. പുറകെ അവരുടെ സീനിയർസും...
മിക്കിയെ കണ്ടതും ശ്രീഹരിയുടെ മുഖത്തു ബൾബ് കത്തിച്ചത് പോലെ വെളിച്ചം വീണു.
"ഹേയ് മേഘ്ന! താൻ നേരത്തെ എത്തിയോ?" അവൻ നേരെ അവളുടെ അടുത്തേക്ക് വച്ച് പിടിച്ചു.
"കറക്റ്റ് 4:30 ക്കു ഞാൻ വന്നു..."
ഇത് പറയുമ്പോ സിദ്ധാർത്ഥിനെ ഒന്ന് തറപ്പിച്ചു നോക്കാൻ അവൾ മറന്നില്ല. punctuality ഇല്ലാത്ത ഇഡിയറ്റ്സ്!
"താൻ എന്തിനാടോ ഈ 5 മണിക്കുള്ള റിഹേഴ്സലിനു ഇത്ര നേരത്തെ വന്നിരുന്നേ?"
"അഞ്ചു മണിക്കോ?" മിക്കി വാ പൊളിച്ചു ശ്രീഹരിയെ നോക്കി. അടുത്ത സെക്കൻഡിൽ നോട്ടം സിദ്ധാർത്ഥിന്റെ നേരെ ചെന്നു. അവൻ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു. ഇല്ല. .. അധികം കടിച്ചു പിടിക്കാൻ പറ്റിയില്ല. അവൻ തുറന്നു തന്നെ ചിരിക്കുന്നുണ്ട്.
'പറ്റിച്ചതാണല്ലേ! പട്ടി തെണ്ടി ചെറ്റ!'
അവൾ പക്ഷെ അവനോട് ഏറ്റു മുട്ടാൻ പോയില്ല. ഇന്നലെ അങ്ങേർക്കു വേറെ ആളുണ്ട് എന്നറിഞ്ഞതിനു ശേഷം, അങ്ങേരോട് വഴക്കിടാനുള്ള ആ മൂഡ് അങ്ങ് പോയി. അവളെ ദേഷ്യത്തിൽ തലവെട്ടിച്ചു നോക്കിയത് ശ്രീഹരിയുടെ മുഖത്തേക്കു. അവൻ ചിരിച്ചോണ്ട് നിൽപ്പുണ്ട്.
അവളും ഒരു വളിച്ച ചിരി തിരിച്ചു കൊടുത്തു.
ശ്രീഹരി അവളോട് നിർത്താതെ സംസാരിക്കുന്നുണ്ട്. ആകെ അവൻ മാത്രേ അവളോട് സംസാരിക്കുന്നുള്ളു. ബാക്കി ഉള്ളവർ എപ്പോ നോക്കിയാലും, ഒന്നുകിൽ ചിരിച്ചു കാണിക്കും, അല്ലെങ്കിൽ നോക്കിപ്പേടിപ്പിക്കും!
'ഏതു നേരത്താണോ ഇതു കയറി ഏൽക്കാൻ തോന്നിയത്! ' അവൾ ഇടയ്ക്കിടയ്ക്ക് ആത്മഗതിക്കുന്നുണ്ട്.
പിന്നെ അവർ മ്യൂസിക്കൽ ഇൻസ്ട്രമെന്റസ് ഒക്കെ സെറ്റ് ചെയ്തു.
"മേഘ്ന... നീ ഇതിലെ ഫസ്റ്റ് പാട്ടു പഠിക്ക്... ഇവർ ഇതൊക്കെ സെറ്റ് ചെയ്തു കഴിയുമ്പോഴേക്ക്, പാടി നോക്കാം. അഗസ്ത്യ നീ ഒന്ന് അവളെ ഹെല്പ് ചെയ്യ്." സിദ്ധാർഥ് നല്ല ഗൗരവത്തിൽ രണ്ടു പേരോടും പറഞ്ഞു, ഒരു പ്രിന്റ് ഔട്ട് അവർക്കു നേരെ നീട്ടി.
'ഒരു പാട്ടു പാടാൻ പറയാൻ ഇത്ര ഗൗരവം എന്തിനാ! ഹോ! വെറും ഷോ!' മിക്കിയുടെ മനസ്സിൽ പുച്ഛത്തോട് പുച്ഛം.
മേഘ്ന വാങ്ങാതിരുന്നത് കൊണ്ട്, അഗസ്ത്യ അവന്റെ കയ്യിൽ നിന്ന്, പ്രിന്റ് ഔട്ട് വാങ്ങി.
"മേഘ്ന, കുറച്ചു അങ്ങോട്ട് മാറി ഇരിക്കാം." അഗസ്ത്യ മിക്കിയോട് ചോദിച്ചു.
"sure!" അവളും എഴുന്നേറ്റു.
അവർ ആ റൂമിൽ തന്നെ ഉള്ള ജനലിനോട് ചേർന്നു, ഇരിക്കാൻ ഉള്ള സ്ഥലത്തു ചെന്നിരുന്നു. മിക്കി കാലൊക്കെ കയറ്റി, മടക്കി വച്ചിരുന്നു.
അവൾ പാടി നോക്കി... ഇടയ്ക്കു അഗസ്ത്യ അവൾക്കു കുറച്ചു പോയ്ന്റ്സ് ഒക്കെ പറഞ്ഞു കൊടുത്തു. അവൾ അതിനനുസരിച്ചു കറക്റ്റ് ചെയ്തു പാടി. ഓരോ തവണ പാടി കഴിയുമ്പോഴും, അവൾ അവന്റെ അഭിപ്രായം ഒക്കെ ചോദിച്ചു, നല്ല കുട്ടിയായി പാടി. അവനും ഇമ്പ്രെസ്സ്ഡ് ആയി, അവളുടെ എളിമ ഒക്കെ കണ്ടിട്ട്. ഒരു അഹങ്കാരി ഇമേജ് ആയിരുന്നു അവളെ കുറിച്ച് അവനു ഉണ്ടായിരുന്നത്... അവനു മാത്രം അല്ല. .. പൊതുവെ മെക്കിലെ എല്ലാവർക്കും! പക്ഷെ, അവളുടെ സംസാരത്തിൽ അവൻ ഫുൾ ഫ്ലാറ്റ് ആയി.
പാടി നോക്കുന്നതിനിടെ മിക്കിയുടെ കണ്ണ് ഇടയ്ക്കിടയ്ക്ക് കോഴിക്കൂട്ടിലേക്കു നീണ്ടു. അവൻ അവിടെ ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിപ്പുണ്ട്.
'നോ മിക്കി! കണ്ട്രോൾ! അവനെ നോക്കാതെ! അവനു ഗേൾ ഫ്രണ്ട്ഉണ്ട്!' അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചു. പിന്നെയും അവനെ നോക്കി പോവും, അവള് പിന്നേം പഠിപ്പിക്കും. എത്ര പഠിച്ചാലും മനസ്സിലാവാത്ത ഒരു ടോപ്പിക്ക് പോലെ...
കുറച്ചു നേരം കൊണ്ട് തന്നെ, അവൾ ആ പാട്ടു പഠിച്ചു. ലാസ്‌റ്റ് ആയി ഒന്ന് കൂടെ പാടുമ്പോഴാണ്, സിദ്ധാർഥ് വിളിച്ചു ചോദിച്ചത്... "കഴിഞ്ഞില്ലേ ഇത് വരെ?"
"കഴിഞ്ഞു..." അഗസ്ത്യ പറഞ്ഞു കൊണ്ട് എഴുന്നേറ്റു, അവന്റെ അടുത്തേക്ക് ചെന്നു. അഗസ്ത്യയുടെ പുറകെ, മിക്കിയും.
മിക്കി ചെന്ന്, അഗസ്ത്യ ചൂണ്ടി കാണിച്ച ചെയറിൽ ഇരുന്നു.
സിദ്ധാർഥ് കണ്ണ് കാണിച്ചതും, അവിനാശ് കീബോർഡും, ജഗത് ഗിറ്റാറും വായിച്ചു തുടങ്ങി.... മിക്കി hum ചെയ്തു പാടി തുടങ്ങി. ..
Chalo Tumko Lekar Chale Hum Un Fizao Mein
Jahan Meetha Nasha Hai Taaron Ke Chaaon Mein
Chalo... Tumko Lekar Chale... Hum Un Fizao Mein
Jahan... Meetha... Nasha... Hai Taaron Ki Chaaon Mein
Chalo Tumko Lekar Chale Hum Un Fizao Mein
ഫോണിലെ ലിറിക്‌സ് നോക്കി ആണ് അവൾ പാടിയത്... ഇടയ്ക്കു കണ്ണുയർത്തി നോക്കിയ മിക്കിയുടെ കണ്ണുകൾ, സിദ്ധാർത്ഥിന്റെ കണ്ണുകളും ആയി ഉടക്കി... എന്നത്തേയും പോലെ, അവന്റെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാൻ ആവാതെ അവൾ പാടി...
Gaati Sarsarati, In Hawaon Ke Sang Aao, Paas Mere Aaona
Sapno Ka Safar Hai, Mere Dil Ka Yeh Bhawar Hai, Is Mein Doob Jana
Zarasa... Lamha... Chupa tha... Ab Mil Gaya
പെട്ടന്നുണ്ടായ ഒരു വെളിപാടിൽ, അവൾ പെട്ടന്ന് കണ്ണടച്ചു, ബാക്കി പാടി...
Jahan... Meetha... Nasha... Hai Taaron Ki Chaaon Mein
Chalo....
"സ്റ്റോപ്പ് ഇറ്റ്!"
മിക്കി ഞെട്ടി കണ്ണ് തുറന്നു. സിദ്ധാർഥ് ആകെ ദേഷ്യപ്പെട്ടു, എഴുന്നേറ്റു നിൽപ്പുണ്ട്. ബാക്കി ഉള്ളവരെല്ലാം, ഇവന്റെ ദേഹത്തു ഏതു ബാധയാ കയറിയെ എന്നുള്ളത് പോലെ അവനെ നോക്കുന്നു.
"എന്താ??" മിക്കി അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.
അവൻ ഒന്ന് പരുങ്ങിയില്ലേ?
"ആ പാടിയത്... ശെരിയായില്ല!"
"അതാ ചോദിച്ചേ, എന്താ ശരിയാവാഞ്ഞെന്നു?"
"അതിന്റെ പിച്ച് ശെരിയായില്ല... ഒന്നുകൂടെ പാട്..." അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് പ്ലേയ് ആയി. അവൾ ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി, വീണ്ടും കണ്ണടച്ച് പാടി...
Gaati Sarsarati, In Hawaon Ke Sang Aao, Paas Mere Aaona
Sapno Ka Safar Hai, Mere Dil Ka Yeh Bhawar Hai, Is...
"മേഘ്‌ന... സിങ് പ്രോപ്പർലി...! വെറുതെ സമയം മെനക്കെടുത്താതെ..." അവൻ വീണ്ടും നിർത്തിച്ചു.
എല്ലാവരും തമ്മിൽ തമ്മിൽ നോക്കുന്നുണ്ട്. .. റിഷബ് അവിടിരുന്നു, 'എന്തോന്നെടേയ്' ന്നു ജഗത്തിനു കൈ കാണിച്ചു, തലയിൽ കൈ വച്ചു.
"ഇപ്പൊ എന്താ പ്രശ്നം?"
"ശരിയാവുന്നില്ല. .. സിങ് എഗൈൻ!"
മിക്കിക്കു നല്ല ദേഷ്യം വരുന്നുണ്ട്. .. പക്ഷെ, ഫസ്റ്റ് ഡേ ആയതു കൊണ്ട്, വെറുതെ scene ഉണ്ടാക്കേണ്ട എന്ന് കരുതി, പല്ലു കടിച്ചു മിണ്ടാതിരുന്നു. എന്നിട്ടും അവളുടെ ചുണ്ടു വിറച്ചു കൊണ്ടിരുന്നു.
അവൾ ഒന്ന് നീട്ടി ശ്വാസം എടുത്തു. ..
മ്യൂസിക് പ്ലേ ആയി. .. അവൾ അവനെ നോക്കിക്കൊണ്ടു തന്നെ പാടി...
Gaati Sarsarati... In Hawaon Ke Sang Aao... Paas Mere Aaona
Sapno Ka Safar Hai... Mere Dil Ka Yeh Bhawar Hai... Is Mein Doob Jana
Zarasa... Lamha... Chupa tha... Ab Mil Gaya
Jahan... Meetha... Nasha... Hai Taaron Ki Chaaon Mein
Chalo... Tumko Lekar Chale... Hum Un Fizao Mein...
ദേഷ്യത്തിൽ ആണ് പാടി തുടങ്ങിയത് എങ്കിലും, കുറച്ചു കഴിഞ്ഞപ്പോൾ, അവൾ ആ പാട്ടിൽ ലയിച്ചു തന്നെ പാടി... പക്ഷെ, നോട്ടം അവന്റെ മുഖത്തു തന്നെ ആയിരുന്നു... ആദ്യം ദേഷ്യത്തിൽ ആയിരുന്നു നോക്കിയത് എങ്കിൽ, അവൾ പാട്ടിൽ ലയിക്കുന്നതിനൊപ്പം, അവളുടെ മുഖത്തെ ഭാവവും മാറി... അവന്റെയും... മുഖത്തു കണ്ടിരുന്ന ദേഷ്യം, മാറി അവിടെ ഒരു ചെറിയ പുഞ്ചിരി സ്ഥാനം പിടിച്ചു.
പാടിക്കഴിഞ്ഞും, അൽപ നേരം, അവർ തമ്മിൽ തന്നെ നോക്കി നിന്നു. അവന്റെ മുഖത്തുള്ള അപ്പോഴത്തെ ഭാവം മനസ്സിലക്കി എടുക്കാനുള്ള തത്രപ്പാടിലായിരുന്നു, മിക്കിയുടെ മനസ്സ്...
ഒരു മെനക്കെട്ട സൗണ്ട് ആണ്, അതിൽ നിന്ന് അവരെ രണ്ടു പേരെയും ഉണർത്തിയത്. ..
"ശെരിയായോ, ചേട്ടാ?"
ശ്രീഹരി ആണ്.
മിക്കിയെ തന്നെ ഒന്ന് നോക്കി, അവൻ മൂളി.
മിക്കി അവിടെ അടുത്തുള്ള ഒരു ചെയറിൽ വന്നിരുന്നു. കൂടെ ശ്രീഹരിയും!
അവൻ വന്നിരുന്നു എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. അവനെ കുറിച്ച് തന്നെ കുറെ പൊക്കി അടിക്കുന്നുണ്ട്. അവസാനം സഹികെട്ടു, അവൾ ചോദിച്ചു,"ചേട്ടാ, ഇവിടെ വാട്ടർ ഡിസ്‌പെൻസർ എവിടാ ?"
"അത് ഇവിടുന്നു പുറത്തിറങ്ങി, രണ്ടു റൈറ്റ് എടുത്തിട്ടുള്ള ഹാളിന്റെ അറ്റത്തുണ്ട്. ഞാൻ വരാം കൂടെ..." അവൻ എഴുന്നേറ്റു.
"ഹെയ്... അത് വേണ്ട, ശ്രീഹരി ചേട്ടാ... ഞാൻ പൊയ്ക്കോളാം." അവൾ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
"എനിക്കൊരു ബുദ്ധിമുട്ടും ഇല്ല, മേഘ്ന... താൻ വരൂ..."
'അല്ലെങ്കിലും ബുദ്ധിമുട്ടു എനിക്കല്ലേ? ഇങ്ങേരെ കൊണ്ട് ശല്യം ആയല്ലോ!'
"ഇല്ല, ശ്രീഹരി ചേട്ടാ... ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം."
"താൻ ഇങ്ങനെ ശ്രീഹരി ചേട്ടാ എന്ന് നീട്ടി വിളിക്കേണ്ടട്ടോ... യു കാൻ കാൾ മി ശ്രീ ഓർ ഹരി... അതും അല്ലെങ്കിൽ താൻ ശ്രീയേട്ടാ എന്നു വിളിച്ചോളൂ..." ഒരു പഞ്ചാര ചിരിയോടെ അവൻ പറഞ്ഞു.
അവിടെ ഉണ്ടായിരുന്നവർ ഒക്കെ അത് കേട്ടിട്ടുണ്ട്. പറഞ്ഞ അവനു ഇല്ലെങ്കിലും, കേട്ട മിക്കിക്കു ആകെ ചടപ്പായി.
'കർത്താവേ... ഒരു പൂവൻ കോഴിക്കായിരുന്നോ, പുല്ലും പിണ്ണാക്കും ഇട്ടു കൊടുത്തത്... എന്നെ ഇതിൽ നിന്ന് രക്ഷിക്കാൻ ആരും ഇല്ലേ?' മിക്കി കണ്ണ് മിഴിച്ചു നിന്നു.
"ശ്രീയേട്ടനിങ്ങു വന്നേ..." റിഷബ് വന്നു അവന്റെ തോളിൽ കയ്യിട്ടു, പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി.
മിക്കി ആശ്വാസത്തോടെ ശ്വാസം എടുത്തിട്ട്, വാട്ടർ ബോട്ടിലും ആയി പുറത്തേക്കു പോയി.
ശ്രീഹരി പറഞ്ഞ വഴി ചെന്ന്, വെള്ളം എടുത്തു തിരിയുമ്പോഴാണ്, ആരെയോ ഇടിച്ചതു! താഴെ വെള്ളം ഉണ്ടായിരുന്നതിനാൽ, അവൾ ഇടിയുടെ ആഘാതത്തിൽ, താഴേക്കു വീഴാൻ പോയി. പക്ഷെ, വീണില്ല. അതിനു മുന്നേ, ബലമാർന്ന രണ്ടു കൈകൾ അവളെ താങ്ങി, നേരെ നിർത്തി.
കണ്ണ് തുറന്നു നോക്കിയ മിക്കി കണ്ടത്, ആ കണ്ണുകളെ ആണ്. എപ്പോഴും അവളുടെ കണ്ണുകളെ കുരുക്കി ഇടുന്ന ആ കണ്ണുകൾ.
കുറച്ചു സമയം എടുത്തു, അവൾക്കു നോട്ടം മാറ്റാൻ...! പക്ഷെ കഷ്ടപ്പെട്ട് അവൾ നോട്ടം മാറ്റി. അപ്പോഴാണ് അവൻ അപ്പോഴും അവളെ ചുറ്റിപ്പിടിച്ചിരിക്കുകയാണെന്നു അവൾ മനസിലാക്കിയത്.
"വിടെടോ..." അവൾ അവനെ തള്ളി.
അവനും പെട്ടന്ന് ബോധോദയം ഉണ്ടായതു പോലെ അവളെ വിട്ടു.
"ഒരു ചാൻസ് കിട്ടിയാൽ കയറി പിടിച്ചോണം! വൃത്തികെട്ടവൻ!" അവൾ ചുണ്ടുകോട്ടി.
"അയ്യടാ... പിടിക്കാൻ പറ്റിയ ഒരു സാധനം! നിന്നെ ഒക്കെ താഴെ വീഴാതെ പിടിച്ച, എന്നെ പറയണം." അവന്റെ മുഖത്തും പുച്ഛം തിരിച്ചെത്തി.
"തന്നോട് ഞാൻ പറഞ്ഞോ എന്നെ പിടിക്കാൻ?"
"ഡി, അധികം വർത്തമാനം പറഞ്ഞാൽ, ഈ ചെളിയിലിട്ടു നിന്നെ ഉരുട്ടി എടുക്കും." വാട്ടർ ഡിസ്പെൻസറിനും ചുറ്റും, വെള്ളം വീണു, പിള്ളേരുടെ ചെരുപ്പിലെ അഴുക്കൊക്കെ പുരണ്ടു, ചെളി ആയി കിടപ്പുണ്ട്.
['ഇപ്പൊ അധികം മൂപ്പിച്ചാൽ, ഇങ്ങേരു ചിലപ്പോ ഉരുട്ടുക തന്നെ ചെയ്യൂ,... ഡ്രസ്സ് ചീത്തയാവും. അത് കൊണ്ട്, മിണ്ടണ്ട, മിക്കി'
മിക്കിക്കു ആലോചിച്ചപ്പോ അത് ശരി ആണെന്ന് തോന്നി. മിണ്ടാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതു.]
അവൾ ചുണ്ടും കൊട്ടി നടക്കാനാഞ്ഞു.
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, തിരിച്ചു നിന്നിടത്തു തന്നെ നിർത്തി.
"എന്താടോ?" ഒന്ന് ബാലൻസ് കിട്ടിയതും അവൾ ഒച്ച എടുത്തു.
"ഡീ, നിന്നോട് ഞാൻ പറഞ്ഞു... ഈ എടോ പോടോ വിളി ഒന്നും വേണ്ടാന്നു! പിന്നേം ഓർമിപ്പിക്കണോ?" അവൻ അവളെ നോക്കി മീശ പിരിച്ചു.
['എന്റമ്മോ! വേണ്ടാന്ന് പറ മിക്കി... ഒരു തിരുമൽ സെഷൻ കൂടെ നീ താങ്ങില്ല.'
'അല്ലെങ്കിലും അത് തന്നാ പറയാൻ പോവുന്നേ...']
"എന്താ ചേട്ടാ? ചേട്ടന്, എന്താ വേണ്ടേ?" അവന്റെ കൈ വിടുവിപ്പിക്കാൻ നോക്കിക്കൊണ്ടു അവൾ ചോദിച്ചു.
"ചേട്ടന് ഇപ്പൊ വേണ്ടത് നീ തരേണ്ട... പിന്നെ ഞാൻ വാങ്ങിച്ചോളാം!" അവൻ അവളെ നോക്കി താടി ഒന്നുഴിഞ്ഞു... "ഒരു കാര്യം ആണ് ഇപ്പൊ പറയാൻ ഉള്ളത്..."
"എന്താന്നു വച്ചാ പറ?" എന്താ ദേഷ്യം അവളുടെ മുഖത്തു... ചുണ്ടൊക്കെ വിറച്ചു തുടങ്ങി.
"ഇനി പാടുമ്പോ, കണ്ണടച്ച് വച്ച് പാടരുത്..."
"എന്താന്നു?" ദേഷ്യം ഒക്കെ മാറി, ആകെ മൊത്തം കൺഫ്യൂഷൻ. ഒന്നും മനസ്സിലായില്ല.
"ഇനി നീ പാടുമ്പോ... കണ്ണ്... അടച്ചു വച്ച്... പടരുത്... മനസ്സിലായോ?" അവൻ നിർത്തി നിർത്തി പറഞ്ഞു കൊടുത്തു.
"അതെന്താ?" അവൾക്കു ശെരിക്കും മനസ്സിലായില്ല. തികച്ചും നിഷ്കളങ്കമായുള്ള അവളുടെ ചോദ്യം കേട്ട്, അവൻ അവളെ നോക്കി നിന്നു.
"നീ കണ്ണിൽ നോക്കി പാടണം. അപ്പോഴേ, ആ ഫീൽ കിട്ടുന്നുള്ളു.!"
അവന്റെ ആ ഡ്യലോഗിൽ അവൾ ലോസ്റ്റ്!
അവർ വീണ്ടും കണ്ണിൽ കണ്ണിൽ നോക്കി കളിക്കാൻ തുടങ്ങി.
ഒരു രണ്ടു മിനിറ്റ് എടുത്തു, മിക്കിക്കു ബോധം വയ്ക്കാൻ...
"പോയി തന്നെ മറ്റവളോട് പറയടോ, കണ്ണിൽ നോക്കി പാടാൻ."
അവളുടെ ആ sudden ഭാവമാറ്റം കണ്ടു, അവനും ഒന്ന് ഞെട്ടി. പക്ഷെ, ലവൻ കോൻ ഹൈ മോൻ! അപ്പൊ തന്നെ, ഞെട്ടൽ ഒളിപ്പിച്ചു.
"മറ്റവളോട് ഞാൻ പറഞ്ഞോളാം, കണ്ണിൽ നോക്കി പാടാൻ. ഇപ്പൊ തല്ക്കാലം നീ, ഞാൻ പറഞ്ഞതു അങ്ങ് കേട്ടാൽ മതി."
"എനിക്ക് സൗകര്യം ഇല്ല!" അവൾ തറപ്പിച്ചു പറഞ്ഞു.
"സൗകര്യം ഞാൻ ഉണ്ടാക്കാം."
"ഫോട്ടോയോ ഇന്നലത്തെ വീഡിയോയോ കാണിച്ചു ഭീഷണി പെടുത്തുമായിരിക്കും?" അവൾ പുച്ഛത്തോടെ പറഞ്ഞു.
"ചെ ചെ! അമ്മാതിരി പരിപാടികൾ ഒന്നും ഇല്ല... നീ കണ്ണടച്ച് പാടി നോക്ക്, അപ്പൊ കാണിച്ചു തരാം, എന്ത് ചെയ്യുമെന്ന്!"
"എന്ത് ചെയ്യും?" ഒരു വെല്ലുവിളി ഇല്ലേ ആ ചോദ്യത്തിൽ! അവനെ വെറുതെ മൂപ്പിക്കാതെ മിക്കി.
"എനിക്ക് അപ്പൊ എന്താണോ തോന്നുന്നേ... അതങ്ങു ചെയ്യും... അത് ചിലപ്പോ നിനക്കിട്ടൊന്നു പൊട്ടിക്കാൻ ആയിരിക്കും... ചിലപ്പോ, നല്ല പച്ച തെറി വിളിക്കാൻ ആവാം... അല്ലെങ്കിൽ, ചിലപ്പോ ഇഗ്നോർ ചെയ്യാനും ആവാം... അതും അല്ലെങ്കിൽ, ചിലപ്പോ നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരാനും ആവാം... ഒന്നും പറയാൻ പറ്റില്ല. അത് കൊണ്ട്, നീ നിന്റെ റിസ്കിൽ ഇനി കണ്ണടച്ച് പാടിക്കോ! ഞാൻ പറഞ്ഞില്ല എന്ന് മാത്രം പറയരുത്."
"അയ്യടാ, തല്ലാനിങ്ങു വാ... ഞാൻ നിന്ന് തരാം"
"അപ്പൊ ഉമ്മ വയ്ക്കാൻ ആണെങ്കിൽ നീ നിന്ന് തരുവോ?" അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. ഒരു കുസൃതി ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.
അവൾ ഞെട്ടി!
'അയ്യേ! വേറെ എന്തേലും പറഞ്ഞാൽ മതിയായിരുന്നു..'
"ഇയാള് ഒന്ന് മാറിയേ! എന്തൊരു കഷ്ട്ടാത്! പാടാൻ വേണ്ടി വിളിച്ചു വരുത്തിയിട്ട്, എന്തിനാ ഇങ്ങനെ torture ചെയ്യുന്നേ! കണ്ണടച്ച് പാടാൻ പാടില്ല... വാ തുറന്നു പാടാൻ പാടില്ല. .. എന്തൊക്കെയാ!" മുഖത്തു വന്ന ചമ്മൽ മറയ്ക്കാനായി, അവന്റെ മുഖത്തു നോക്കാതെ, അവൾ പറഞ്ഞു.
അവൻ ചിരിച്ചതേ ഉള്ളു. .. എങ്ങനെ ചിരിക്കാതിരിക്കും... അവൾ ഒളിപ്പിക്കാൻ ശ്രമിച്ച ചമ്മൽ, അവളുടെ മുഖത്തു നല്ല വൃത്തിക്ക് തന്നെ ഉണ്ടായിരുന്നു.
അവൻ അവളുടെ മുൻപിൽ നിന്ന് മാറി കൊടുത്തു. അവൾ പോവാൻ തുടങ്ങുമ്പോ, അവൻ പറഞ്ഞു, "പറഞ്ഞത് മറക്കണ്ട!"
"അത് ചേട്ടന്റെ ഗേൾ ഫ്രണ്ടിനോട് പറഞ്ഞാൽ മതി. വല്ലവരുടെയും ബോയ് ഫ്രണ്ടിനെ നോക്കി പാടാനൊന്നും ഈ മേഘ്നയെ കിട്ടില്ല." അതും പറഞ്ഞു അവൾ തിരിഞ്ഞു നോക്കാതെ ഓടി! അവൻ പിടിക്കുന്നതിനു മുന്നേ, സ്റ്റാൻഡ് വിടണം, അതായിരുന്നു അവളുടെ ഉദ്ദേശം.
ക്ലാസ്സിൽ എത്തുമ്പോ സഞ്ജയ് ചേട്ടൻ, തും ഹി ഹോ പാടി തകർക്കുവാണ്...
'നല്ല വോയിസ്... പക്ഷെ രഞ്ജു ചേട്ടന്റെ അത്രയും ഇല്ല...'
അവൾ വാട്ടര്ബോട്ടിൽ ബാഗിന്റെ സൈഡിലേക്ക് തിരുകി വയ്ക്കുമ്പോൾ, സിദ്ധാർഥും ക്ലാസ്സിലേക്ക് വന്നു.
മിക്കി അവനെ നോക്കിയില്ല. അത് കൊണ്ട് അവൻ അവളെ നോക്കിയോ എന്ന് അറിയില്ല.
സഞ്ജയ് പാടികഴിഞ്ഞതും, അവർ അന്നത്തേക്കുള്ള പ്രാക്റ്റീസ് മതിയാക്കി.
"നിന്റെ ഫ്രണ്ട്‌സ് പോയോ?" സിദ്ധാർഥ് തിരിഞ്ഞു, അവന്റെ പുറകിൽ നിന്നിരുന്ന, മിക്കിയോട് ചോദിച്ചു.
"അവര് ഗ്രൗണ്ടിൽ കാണും."
"ഹ്മ്മ്... എന്നാ നിങ്ങൾ ചെന്ന്, പാർക്കിങ്ങിൽ വെയിറ്റ് ചെയ്യ്. ഞങ്ങൾ ആരെങ്കിലും വരാം, കൊണ്ടുവിടാൻ."
അവൾ തലയാട്ടി, ബാഗും എടുത്തു പോവാൻ ഇറങ്ങി. അപ്പോഴാണ് വയലിൻ എടുത്തു കേസിലേക്ക് വയ്ക്കുന്ന ശ്രീഹരിയെ കണ്ടത്.
"ശ്രീ ഹരി ചേട്ടാ... ബൈ..." അവൾ വിളിച്ചു പറഞ്ഞു.
"ഓ... ആട്ടെ പെങ്ങളേ..." അവൻ സൈഡിലേക്ക് ഏറു കണ്ണിട്ടു നോക്കിക്കൊണ്ടു. ഒരു പേടിയോടെ പറഞ്ഞു.
'പെങ്ങളാ??? അതെപ്പാ? ഇങ്ങേർക്കെന്താ വെളിപാടുണ്ടായോ ? എന്തായാലും നന്നായി! ഈ കൊഴിടെ ബബബ കേൾക്കണ്ടല്ലോ!' മിക്കി ചിരിച്ചു കൊണ്ട് പുറത്തേക്കു നടന്നു.
ഒന്ന് തിരിഞ്ഞു, സിദ്ധാർത്ഥിനെ നോക്കണം എന്നുണ്ടായിരുന്നു, അവൾക്കു. പക്ഷെ അത് അവളങ്ങു അടക്കി! അന്യന്റെ മുതൽ ആഗ്രഹിക്കരുതുണ്ണ്യേ!
അവൾ നിക്കിയെ വിളിച്ചു, എവിടെയാണെന്ന് ചോദിച്ചു... നിക്കി അവളോട് പാർക്കിങ്ങിലേക്കു ചെല്ലാൻ പറഞ്ഞു.
അവിടെ ചെല്ലുമ്പോ, നിരഞ്ജനും, കാർത്തിക്കും, നന്ദുവും, ജോൺ ചേട്ടനും, വേണു ചേട്ടനും ഉണ്ട്.
"ഇന്നെന്താ, പിള്ളേരെ കെമിസ്ട്രി പഠിപ്പിക്കാൻ പോയില്ലേ?" കാർത്തിക്കിനെ നോക്കി കൊണ്ട്, മിക്കി ചോദിച്ചു.
"ഇന്ന് ക്ലാസ് ഇല്ല... നിന്റെ പ്രാക്റ്റീസ് എങ്ങനെ ഉണ്ടായിരുന്നു? നീ പോയത് പോലെ തന്നെ ആണോ തിരിച്ചു വന്നിരിക്കുന്നെ? അവന്മാര് പണി ഒന്നും തന്നില്ലേ?"
"പിന്നേ! ഈ മേഘ്നയ്ക്കിട്ടു പണി തരാൻ ഒരു മെക്ക്‌കാരനും വളർന്നിട്ടില്ല, മോനെ കാർത്തിക് ചേട്ടാ..." ഈ ഡയലോഗ് അടിക്കു മാത്രം ഒരു കുറവും ഇല്ല.
അവൾ നടന്നു അവരുടെ അടുത്തെത്തി.
"എങ്ങനെ ഉണ്ടായിരുന്നു? ഓൾ ഓക്കേ?" നിരഞ്ജൻ അവളോട് ചോദിച്ചു. അവന്റെ ആ ചോദ്യത്തിൽ കുറെ അധികം concern ഉണ്ടായിരുന്നു.
"ആ ചേട്ടാ... ഓൾ ഗുഡ്! ഒരു പ്രശ്നവും ഇല്ല..." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"വാ എന്നാൽ... ഇനി ലേറ്റ് ആക്കണ്ട... നിങ്ങളെ വീട്ടിൽ ആക്കിത്തരാം."
"അവർ ആരെങ്കിലും വരാം എന്ന് പറഞ്ഞിട്ടുണ്ട്, രഞ്ജു ചേട്ടാ..."
"അത് സാരം ഇല്ല. ഇപ്പൊ ഞങ്ങൾ ഉണ്ടല്ലോ ഇവിടെ. ഞങ്ങൾ തന്നെ ആക്കിയേക്കാം. വാ നന്ദു." അവൻ ബൈക്കിലേക്കു കയറി. കൂടെ നന്ദുവും.
വേണ്ട എന്ന് പറയാൻ വന്ന മിക്കി, നിക്കിയുടെ മുഖത്തെ 32 mm ചിരി കണ്ടു, അത് വിഴുങ്ങി. അവൾ എങ്കിലും വായിനോക്കി സന്തോഷിക്കട്ടെ.
മിക്കി വേഗം ഫോൺ എടുത്തു, സിദ്ധാർത്ഥിന് 'രഞ്ജു ചേട്ടൻ കൊണ്ട് വിട്ടോളും, ഇന്ന് വരണ്ട' എന്ന് മെസ്സേജ് അയച്ചിട്ട്, സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു.
നിയയുടെ വണ്ടി എടുത്തു പോവുമ്പോൾ, മിക്കി വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. ദൂരെ സിദ്ധാർഥ് നിൽക്കുന്നുണ്ടായിരുന്നു, usual കലിപ്പൻ സ്റ്റൈലിൽ.
'അയ്യോടാ... കലിപ്പൻ കൊണ്ട് വിടാൻ വേണ്ടി വന്നിരുന്നോ? ശേ! കഷ്ടായി! കുറച്ചു സ്നേഹം ഒക്കെ ഉണ്ട് അപ്പൊ. ..'
hചെറിയ ഒരു സന്തോഷം ഒക്കെ വന്നു മിക്കിയുടെ മുഖത്തു... പക്ഷെ ആ അഭിപ്രായവും സന്തോഷവും അടുത്ത സെക്കന്റ് തന്നെആവിയായി... അവന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് നടന്നടുക്കുന്ന ശരണ്യയെ കണ്ടപ്പോൾ!
'ഓ! കാമുകിനെ കാണാൻ എഴുന്നള്ളിയതായിരുന്നോ!' അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു, നിയയുടെ തോളിൽ തല വച്ച് കിടന്നു.
############################################################################################
നല്ലോണം നീട്ടം കൂട്ടി, സസ്പെൻസ് കുറച്ചു, നല്ലോണം കലക്കി തന്നെ ഒരെണ്ണം പോസ്റ്റ് ചെയ്തിട്ടുണ്ട്. :)
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
