കലിപ്പൻ & കലിപ്പത്തി, ഭാഗം : 24

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 24

സിദ്ധാർഥ് അവളുടെ മുഖം കൈകളിൽ കോരി എടുത്തു... അവന്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു നിന്നു...

"ഐ ലവ് യൂ, മേഘ്ന..."

ഒരു തരിപ്പ് അവളുടെ ശരീരത്തെ കടന്നു പോയത് അവൾ അറിഞ്ഞു. ആദ്യം അവളുടെ കണ്ണുകളിൽ തങ്ങി നിന്നുരുന്ന അവന്റെ കണ്ണുകൾ, പിന്നീട് അവളുടെ മുഖം ആകെ ഓടി നടന്നു... അത് ചെന്നു നിന്നതു, അവളുടെ അധരങ്ങളിൽ ആയിരുന്നു.

അവൻ അവളിലേക്ക്‌ അവന്റെ മുഖം അടുപ്പിച്ചു. അവളുടെ കണ്ണുകൾ നാണത്താൽ അടഞ്ഞു പോയി...

പെട്ടന്നാണ്, ആരോ അവളെ പിടിച്ചു തള്ളിയത്... കൊക്കയിലേക്ക് വീണു പോവുന്നതിടയിൽ, അവൾ കണ്ടു, മേലെ നിന്ന് അവളെ നോക്കി, കൈ ചൂണ്ടി ചിരിക്കുന്ന സിദ്ധാർത്ഥിനെയും, ശരണ്യയെയും. .. അവളെ അവന്റെ കൈകൾ ചുറ്റിപ്പിടിച്ചിരുന്നു....

തല നിലത്തു ഇടിച്ചപ്പോഴാണ്, അവൾക്കു ബോധം വച്ചതു... അങ്ങനെ അല്ല. .. ബോധം ഇവൾക്ക് പണ്ടേ ഇല്ലല്ലോ. .. തല നിലത്തു ഇടിച്ചപ്പോഴാണ്, അവൾ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റത്.'

'കോപ്പു... സ്വപ്നം കണ്ടതായിരുന്നോ! അങ്ങേരു ഐ ലവ് യു പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. അങ്ങനെ ആണെങ്കിൽ, അങ്ങേരെ തള്ളി താഴെ ഇടമായിരുന്നു. എന്റെ സ്വന്തം സ്വപ്നത്തിൽ പോലും, പണി കിട്ടുന്നത് എനിക്ക് തന്നെ ആണല്ലോ, എന്റെ മുന്മുൻ!'

'ഞാൻ എന്ത് ചെയ്യാനാ...! നീ അല്ലെ, കിടക്കുന്നതിനു മുൻപേ, അങ്ങേരേം ആലോചിച്ചോണ്ടു കിടന്നതു! ഞാൻ പറഞ്ഞായിരുന്നോ ഇന്നത്തെ ആ സംഭവം ഓർക്കാൻ! അതും കിടക്കുന്നതിനു മുൻപ്!'

'അത് ആ നിയയോട് കാര്യങ്ങൾ പറഞ്ഞതു ഓർത്തപ്പോ ഓർത്തു പോയതല്ലേ!'

'എന്നിട്ടു അവളുടെ വായിലിരിക്കുന്നതു കേട്ടപ്പോ മതിയായല്ലോ!'

'ആ... അത് പിന്നെ... അവള് പറഞ്ഞത് ശരി അല്ലെ? ഞാൻ അങ്ങനെ നില്ക്കാൻ പാടില്ലായിരുന്നു. അങ്ങേർക്കു വേറെ ഗേൾ ഫ്രണ്ട് ഉള്ളതല്ലേ... അതോർക്കാതെ, അങ്ങേരു കാണിച്ചതോ തെറ്റ്! പക്ഷെ ഞാൻ എങ്കിലും എതിർക്കേണ്ടതായിരുന്നു. മോശമായി പോയില്ലേ, മുന്മുൻ!'

'ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ! ആ ചെക്കൻ അമ്മാതിരി ലുക്കസ് ഒക്കെ തന്നാൽ, ഈ ഞാൻ പോലും നിന്ന് പോവും! നിന്നെ ഞാൻ ഫുൾ ആയിട്ട് തെറ്റ് പറയുന്നില്ല. ഇനി സൂക്ഷിച്ചോ പക്ഷെ!'

മിക്കി ഒന്ന് മൂളിക്കൊണ്ടു ബെഡിലേക്കു കയറി കിടന്നു, വീണ്ടും അവനെ തന്നെ ആലോചിച്ചു കിടന്നുറങ്ങി.

**************************************************************************************************************************************

ഇന്നാണ് അവരുടെ ഫസ്റ്റ് സ്റ്റേജ് പെർഫോമൻസ്. മിക്കിക്കു ആകെ ഉള്ള ഒരു വിഷമം, ആദ്യമായാണ് നിക്കി ഇല്ലാതെ ഒരു പ്രോഗ്രാമിന് വരുന്നത്. ഓർമ്മ വച്ച നാൾ മുതൽ കൂടെ ഉള്ളതാണ് നിക്കി. ഒരുമിച്ച് സ്റ്റേജിൽ കയറിയില്ല എങ്കിലും, ഓടിയൻസിനു ഇടക്കെങ്കിലും അവൾ ഉണ്ടാവാറുണ്ട്. അതിന്റെ ഒരു കുഞ്ഞു വിഷമം ഉണ്ടെങ്കിലും, ബാക്കി എല്ലാവരും ഇപ്പൊ അവളുമായി നല്ല കമ്പനി ആയതു കാരണം, അവൾ ആ വിഷമം മനസ്സിൽ തന്നെ അങ്ങ് വച്ച് പൂട്ടി.

സിദ്ധാർഥിനെ കാര്യമായി തന്നെ അവൾ ഇഗ്നോർ ചെയ്യുന്നുണ്ട്. അവനോടു സംസാരിച്ചാലും, അടുത്ത് നിന്നാലും അല്ലെ പ്രെശ്നം ഉള്ളു! അവൻ അവളെ വല്യ മൈൻഡ് അല്ലെങ്കിലേ ചെയ്യുന്നില്ല. അത് കാരണം, അവളുടെ അറ്റംപ്റ്റ് സക്സസ്സ്ഫുൾ ആയി തന്നെ മുന്നേറുന്നുണ്ട്.

അവരുടെ നമ്പർ ആണ് അടുത്തതു. അത് വരെ ഇല്ലാതിരുന്ന, ഒരു ടെൻഷൻ! ഇപ്പൊ സ്റ്റേജിലുള്ള ടീമിന്റെ ഓരോ പാട്ടു കഴിയും തോറും, ആ ടെൻഷൻ അങ്ങ് കൂടി കൂടി വന്നു. നിക്കി ഉണ്ടായിരുന്നെങ്കിൽ... പ്രതേയ്കിച്ചു ഗുണം ഒന്നും ഇല്ല. എന്നാലും, അവൾ ചുമ്മ കയ്യും പിടിച്ചു നിന്നാൽ, ഒരു സമാധാനം കിട്ടിയേനെ. അവൾ ചുറ്റും ഒന്ന് നോക്കി. എല്ലാവരും, ഇപ്പോഴത്തെ പരിപാടി കണ്ടോണ്ടിരിക്കുന്നു. ആർക്കും വെല്യ ടെൻഷൻ ഒന്നും കാണാനില്ല.

'ഇവർക്കൊന്നും എന്താ ഒരു പേടി ഇല്ലാത്തതു. അല്ല... എനിക്ക് മാത്രം എന്താ ഇത്ര പേടി!'

അവൾ അവിടെ കിടന്നിരുന്ന ഒരു ഡെസ്കിലേക്കു ചാരി നിന്നു. കൈ രണ്ടും നല്ലോണം മരവിച്ചതു പോലെ ഉണ്ട്. അവൾ കൈകൾ ഒന്നും കൂട്ടിത്തിരുമ്മി, ഡെസ്കിൽ മുറുകെ പിടിച്ചു, കണ്ണടച്ച് നിന്നു.
അല്പം കഴിഞ്ഞപ്പോൾ, ആരോ അവളുടെ സൈഡിൽ വന്നു നിന്നു. കണ്ണ് തുറന്നു നോക്കാൻ അവൾക്കു തോന്നിയില്ല. പക്ഷെ പെർഫ്യൂമിന്റെ സ്മെൽ കിട്ടിയപ്പോ തന്നെ അവൾക്കു ആളെ മനസ്സിലായിരുന്നു. അടുത്ത നിമിഷം, അവൻ, അവന്റെ കൈ, അവൾക്കും അവനും ഇടയിൽ ഉണ്ടായിരുന്ന അവളുടെ കയ്യിന്റെ മേലെവച്ചു. അവൾ കണ്ണ് തുറന്നു.

"നീ എന്താടി കൈ ഫ്രീസറിൽ നിന്ന് എടുത്തിട്ട് വന്നതാണോ?" സിദ്ധാർഥ് അവളെ നോക്കാതെ, നേരെ നോക്കിചോദിച്ചു...

"ഭയങ്കര ടെൻഷൻ. സ്റ്റേജിൽ കയറാൻ പേടി ആവുന്നു."

"നിനക്കോ? പേടിയോ? അതും സ്റ്റേജിൽ കയറാൻ... ഇതൊക്കെ സ്റ്റേജിൽ കയറുന്നതു വരെ അല്ലെ ഉള്ളു! അവിടെ കയറിയാൽ പിന്നെ നിന്നെ പിടിച്ചാൽ കിട്ടില്ലല്ലോ!"

അവൾ ചിരിച്ചു.

ഇപ്പോഴത്തെ ടീമിന്റെ പെർഫോമൻസ് കഴിഞ്ഞു, അവർ സ്റ്റേജിൽ നിന്ന് ഇറങ്ങാൻ തുടങ്ങി.

സിദ്ധാർഥ് മിക്കിയുടെ കയ്യിന്റെ മേലെ ഒന്ന് അമർത്തി, അവന്റെ കൈ എടുത്തു. അവർ സ്റ്റേജിലേക്ക് കയറി.

അഗസ്ത്യയും മിക്കിയും കൂടെ 'ആംഖ് മാരെ' പാടിയാണ് തുടങ്ങിയത്.

അവരുടെ പാട്ടാണോ, അതിനൊപ്പം ഉള്ള ഡാൻസ് ആണോ, ഏതാണെന്നറിയില്ല, ഓടിയൻസ് ഏതായാലും അവരുടെ പോക്കറ്റിൽ ആയി. ഫുൾ ഓഡിറ്റോറിയം ഇളകി മറിഞ്ഞു. സ്റ്റേജിന്റെ മുൻപിലേക്ക് വന്നു പിള്ളേര് ഡാൻസ് ചെയ്യാൻ തുടങ്ങി. അവരെ ഒന്നുകൂടെ പ്രോത്സാഹിപ്പിച്ചു കൊണ്ട്, മിക്കിയും അഗസ്ത്യയും സ്റ്റേജിൽ നിന്ന് മുന്നിലേക്കിട്ടിരിക്കുന്ന റാംപിലേക്കു കയറി പാട്ടുപാടി ഡാൻസ് ചെയ്തു. അങ്ങനെ ഓടിയൻസിനെ മൊത്തത്തിൽ കയ്യിലെടുത്തു കഴിഞ്ഞപ്പോൾ, മരണ മാസ്സ്ഉം ആയി സഞ്ജയും സിദ്ധാർഥും കളത്തിൽ ഇറങ്ങി.

പോരെ പൂരം, ഹാലിളകിയതു പോലെ ആയി പിന്നെ ഉള്ള പിള്ളേരുടെ ഡാൻസ്.

പക്ഷെ ശരിക്കും ഞെട്ടിയത് മിക്കി ആണ്. സിദ്ധാർത്ഥിന്റെ ഇങ്ങനെത്തെ ഒരു രൂപം ആദ്യം ആയാണ് അവൾ കാണുന്നത്. അവന്റെ സ്റ്റേജ് പ്രെസെന്സ് കണ്ടു വണ്ടർ അടിച്ചു വായും പൊളിച്ചു നിന്ന് പോയി നമ്മുടെ നായിക.

ഷിർട്ടിന്റെ കോളർ ഒക്കെ പൊക്കി വച്ച്, തനി ധപ്പാൻ കൂത്ത് സ്റ്റെപ്പ്സ് ഇട്ടു ഡാൻസ് ചെയ്യുന്ന സിദ്ധാർത്ഥിനെ അടുത്ത് നിന്ന് കാണാൻ, ഇപ്പൊ മുൻപിലെ ചെറുക്കന്മാരുടെ ഇടയിലേക്ക് നിറയെ പെൺപിള്ളേരും ഇടിച്ചു തള്ളിക്കയറി വരുന്നുണ്ട്.

അടുത്ത് മിക്കിയുടെയും അഗസ്ത്യയുടേയും സഞ്ജയുടെയും 'ഡിയോ ഡിയോ ഡിസക്ക ഡിസക്ക'ആയിരുന്നു. ആടിത്തകർത്ത കാണികളെ ഞെട്ടിച്ചു കൊണ്ട്, അടുത്തതു സിദ്ധാർത്ഥിന്റെ ഒരു സ്ലോ സോളോ ആയിരുന്നു.... 'മറുവാർത്തൈ പേസാതെ' അവൻ പാടി തുടങ്ങിയപ്പോ, പെട്ടന്ന് സ്ലോ സോങ് ആയതു കൊണ്ട്, കുറച്ചു കൂവലും ബഹളവും അവർ പ്രതീക്ഷിച്ചു എങ്കിലും, സിദ്ധാർത്ഥിന്റെ ശബ്ദം ഒന്ന് മാത്രം മതിയായിരുന്നു, ആ സ്ലോ പാട്ടും അവർ എന്ജോയ് ചെയ്യാൻ. കുറെ ഏറെ പെൺപിള്ളേർ വീണ്ടും മുന്നിൽ തന്നെ, അവനെയും നോക്കി വായും പൊളിച്ചു നിൽപ്പുണ്ട്... നമ്മുടെ നായിക അടക്കം... അവളുടെ മുഖത്തേക്കാണു പല തവണയും അവന്റെ നോട്ടം പാളി വീഴുന്നത്... അവൾ അത് പോലും അറിയാതെ, അവന്റെ പാട്ടിൽ ലയിച്ചു നിൽക്കുകയാണ്.

ഏറ്റവും അവസാനം ആയി ലാലേട്ടന്റെ പാട്ടു തന്നെ ആണ് അവർ തിരഞ്ഞെടുത്തത്... വേറെ ആരുടെ പാട്ടിനു കിട്ടും ഇത്ര കയ്യടി. തികച്ചും ഒരു സൈക്കോളജിക്കൽ മൂവ്! "പളനി മല മുരുഗന് പള്ളിവേൽ ആയുധം. ..." എന്ന് തുടങ്ങിയപ്പോഴേ കയ്യടിയും ആർപ്പു വിളികളും ഉയർന്നു. .. അങ്ങനെ മൊത്തം തകർത്ത് വാരി തന്നെ അവർ ആ പെർഫോമൻസ് അവസാനിപ്പിച്ചു! കാതു പൊട്ടുന്ന കയ്യടിയുടെ അകമ്പടിയോടു കൂടി അവർ സ്റ്റേജിൽ നിന്ന് ഇറങ്ങി.

കഴിഞ്ഞ തവണ പോയപ്പോ ഉള്ളത് പോലെ തന്നെ, ബാക് സ്റ്റേജിൽ അവരെ കാത്തു കുറെ പിള്ളേര് കൂടിയിട്ടുണ്ടായിരുന്നു. പക്ഷെ ചെറിയൊരു ട്വിസ്റ്റ്... ബാൻഡിലെ പെണ്പിള്ളേരുടെ നമ്പർ വാങ്ങാൻ ആൺപിള്ളേരുടെ ബഹളം ആയിരുന്നു, മിക്കി കഴിഞ്ഞ തവണ കണ്ടത് എങ്കിൽ, ഇത്തവണ കൂടുതലും ബാൻഡിലെ പയ്യന്മാരുടെ നമ്പർ വാങ്ങാനുള്ള പെണ്പിള്ളേരുടെ തിരക്കായിരുന്നു. എന്താ ജാഡ എല്ലാത്തിനും! പെണ്പിള്ളേര്ക്കല്ല. .. ചെറുക്കന്മാർക്കു. ... ഒരൊറ്റ പെണ്ണിനേയും അടുപ്പിക്കുന്നില്ല. എല്ലാവരെയും ഒരു കയ്യകലത്തിൽ നിർത്തിയേക്കുവാണ്... ഇടയ്ക്കു രണ്ടു മൂന്നു പയ്യന്മാര് മിക്കിയെയും അപ്പ്രോച്ച് ചെയ്തു, പക്ഷെ അപ്പൊ തന്നെ റിഷബും പ്രവീണും വന്നു അവളെ കൂട്ടിക്കൊണ്ടു പോയി.

"അപ്പൊ എങ്ങനാ? ഇപ്പൊ പോകുവാണോ, അതോ പരിപാടി ഒക്കെ കഴിഞ്ഞു പോയാ മതിയോ?" റിഷബ് മിക്കിയോട് ചോദിച്ചു. അവൻ ആണ് മിക്കിയെ അവളുടെ വീട്ടിൽ നിന്ന്, കോളേജിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

"ഉറപ്പായും പരിപാടി കഴിഞ്ഞിട്ട് പോയാൽ മതി." മിക്കിക്കു അവനു ഒരു ഉത്തരം കൊടുക്കാൻ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

ഈ രണ്ടു ദിവസ്സം കൊണ്ട് തന്നെ റിഷബും ജഗത്തും അവളെ സ്വന്തം പെങ്ങളായി അഡോപ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു. അവൾ ആ ബാൻഡിലെ എല്ലാവരെയും, brothers ആയും.... എല്ലാവരെയും അല്ല. .. കണ്ടിഷൻസ് അപ്ലൈ! ;)

ഫുഡ് ഒക്കെ തട്ടിയിട്ട്, അവരെല്ലാവരും പരിപാടി കാണാനായി ഓഡിറ്റോറിയത്തിലേക്കു ചെന്നു. അവൾ ഒറ്റയ്ക്കായതു കാരണം, അവന്മാരെല്ലാം അവളെ പൊതിഞ്ഞാണ് നടക്കുന്നത്.

എങ്ങനെ പൊതിയാതിരിക്കും. ഒന്ന് കൈ കഴുകാൻ ഒറ്റയ്ക്ക് വിട്ടപ്പോ തന്നെ, ഏതോ കോളേജിലെ കുറേ ചെറുക്കൻമാര് അവളുടെ പുറകെ കൂടി. .. അവളുടെ പാട്ടിനെ കുറിച്ചും ഡാൻസിനെയും പറ്റി പുകഴ്ത്തി പറച്ചിലിൽ തുടങ്ങിയത്, അവസാനം എത്തി നിന്നതു, നമ്പർ എന്താ എന്നുള്ള ചോദ്യത്തിൽ ആയിരുന്നു.

ഫുഡ് അടി മതിയാക്കി അപ്പൊ അവിടെ നിന്ന്, അവളെയും വിളിച്ചു ഇറങ്ങിയതാണ്, അവളും, അവളുടെ പൊന്നാങ്ങളമാരും, പിന്നെ സിദ്ധാർഥും. .

*** ആ 'പിന്നെ സിദ്ധാർഥും' ഞാൻ അവിടെ ഇടൂല്ലായിരുന്നു. .. പിന്നെ നിങ്ങളെ ഒക്കെ പേടിച്ചിട്ടാ...***

ഓഡിറ്റോറിയം ഫുൾ ആയതു കാരണം, ഏറ്റവും പുറകിൽ ആണ് അവർ നിന്നതു. ഏതൊക്കെയോ നല്ല ഫാസ്റ്റ് സോങ്‌സ് ആണ് അപ്പൊ അവിടെ പെർഫോം ചെയ്തോണ്ടിരുന്നത്.

മിക്കിയെയും വിളിച്ചു റിഷാബും അഗസ്ത്യയും അപ്പൊ തന്നെ ഡാൻസ് കളിയ്ക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ, സിദ്ധാർഥും അവിനാഷും ഒഴികെ, ബാക്കിയുള്ളവരും കൂടെ കൂടി. അവർ രണ്ടും ഇവരുടെ ധപ്പാൻ കൂത്തും കാട്ടികൂട്ടലുകളും കണ്ടു ചിരിച്ചു കൊണ്ട്, അവിടെ തന്നെ ഉള്ള ഒരു ഡെസ്കിന്റെ മേലെ ഇരുന്നു.

നല്ലോണം എന്ജോയ് ചെയ്തോണ്ടിരിക്കുമ്പോഴാണ്, വേറെ ഒരു ഗ്രൂപ്പ് ഇവരുടെ ഇടയിലേക്ക് വരുന്നത്. നേരെത്തെ ക്യാന്റീനിൽ വച്ച്, മിക്കിയുടെ നമ്പർ വാങ്ങാൻ വന്ന അതെ ടീം. അവന്മാരും ഇവരുടെ ഇടയ്ക്കു കിടന്നു ഡാൻസ് കളിക്കാൻ തുടങ്ങി. ഋഷഭിന്റെ കൂടെ ഡാൻസ് ചെയ്തു കൊണ്ടിരുന്ന മിക്കി ഇതൊന്നും ശ്രദ്ധിക്കുണ്ടായിരുന്നില്ല. പക്ഷെ റിഷബ് ശ്രദ്ധിച്ചു... അവൻ സിദ്ധാർത്ഥിനെ നോക്കുമ്പോ, അവനും അവിനാശും ഡെസ്കിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. ഇങ്ങോട്ട് തന്നെ നോക്കികൊണ്ടു നിൽക്കുന്നുണ്ട്.

വൈകാതെ, ബാക്കി ഉള്ളവരും, കണ്ടു അവന്മാര് മിക്കിയെ ലക്‌ഷ്യം വച്ച് ഇടയ്ക്കിടെ മുട്ടാനും തോണ്ടാനും വരുന്നത്. .. റിഷബ് കറക്റ്റ് ആയി അവളെ മാറ്റി മാറ്റി നിർത്തിക്കൊണ്ടിരുന്നത് കൊണ്ട്, ചേച്ചിക്കിതു വരെ തോണ്ടൽ ഒന്നും കിട്ടിയില്ല.

അവളെ ആ ഗ്രൂപ്പിൽ നിന്ന് പുറത്തേക്കു കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടെ ആണ്, ഋഷഭിനെ മറ്റേ ടീമിലെ ഒരുത്തൻ പെട്ടന്ന് പുറകിലേക്ക് തള്ളിയത്. എന്താ സംഭവിച്ചേ എന്ന് മനസ്സിലാവാതെ നിന്ന മിക്കിക്കു അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മാനസ്സിലായതു, അവൾ മുന്നിൽ നിൽക്കുന്ന പയ്യനെ നോക്കി. അവൻ അടുത്തേക്ക് വരുവാണ്‌

"വൈ did യൂ സ്റ്റോപ്പ് ഡാൻസിങ്, babe? കം ഡാൻസ് വിത്ത് മീ! lets ഹാവ് some ഫൺ!" അവൻ അതും പറഞ്ഞു അടുത്തേക്കെത്തി, അവളെ പിടിക്കാൻ കൈനീട്ടി.

നീട്ടിയ അവന്റെ കൈ പക്ഷെ അവളുടെ ദേഹത്തെത്തിയില്ല. അവന്റെ മുഖത്തു ഉണ്ടായിരുന്ന വഷളൻ ഭാവം മാറി, ദിപ്പോ കരയും എന്നുള്ള expression ആയി.

അവന്റെ കൈക്കു എന്താ സംഭവിച്ചേ എന്നറിയാൻ അവൾ സൈഡിലേക്ക് നോക്കി. അവന്റെ കൈ, അവളുടെ അരയുടെ ഭാഗത്തായി, തൊട്ടു തൊട്ടില്ല എന്നുള്ള മട്ടിൽ ആരോ പിടിച്ചു വച്ചിരിക്കുന്നു. ഇതാരപ്പാ എന്ന് ആലോചിച്ചു, ആ കയ്യിന്റെ ഉറവിടം തപ്പി പോയ മിക്കി, ആ മുഖം കണ്ടതും, അവളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു. അതെ ചിരിയോടെ അവൾ തിരിഞ്ഞു, അവളെ പിടിക്കാൻ വന്ന ആളെ നോക്കി. അവന്റെ മുഖത്തു ഇപ്പോഴും അതെ ഭാവം ആണ്. ഇടയ്ക്കു അവൻ സിദ്ധാർത്ഥിനെ നോക്കുന്നത് കാണുമ്പോ, 'ആ കയ്യ് വേണേൽ ചേട്ടൻ എടുത്തോ, ബാക്കി ബോഡി എനിക്ക് തന്നാൽ മതി' എന്നുള്ള ഭാവം.

സിദ്ധാർഥ് ഒന്ന് കൂടെ കലിപ്പിച്ചൊന്നു നോക്കിയിട്ടു, അയാളുടെ കൈ അവൻ കുടഞ്ഞിട്ടു, അവനെ പുറകിലേക്ക് തള്ളി താഴേക്കിട്ടു. ആ കയ്യും പിടിച്ചു താഴെ ഇരിക്കുന്ന അവനെ, നോക്കി, ഒന്ന് വിരല് ചൂണ്ടി, കണ്ണുകൊണ്ടുള്ള ഡയലോഗ്ഉം പറഞ്ഞു, മിക്കിയെയും പിടിച്ചു തിരിഞ്ഞു നടന്നു.

രണ്ടു സ്റ്റെപ് വയ്ക്കുന്നതിന് മുന്നേ, അവന്മാരുടെ കുഴി അവര് തന്നെ കൈകൊണ്ടു കുഴിച്ചു വച്ചു. പുറകിൽ നിന്ന് വിളിച്ചു.

"ഞങ്ങടെ ചെക്കനിട്ടു പണിതിട്ട്, അങ്ങനെ അങ്ങ് പോയാലെങ്ങനാ?"

തിരിഞ്ഞു നോക്കുമ്പോ, നല്ല പൂവൻ പഴം പോലൊരു പയ്യൻ. ഇവന്റെ ആയിരുന്നോ, ഇത്ര വൃത്തികെട്ട ഒച്ച?

അവന്റെ പുറകിൽ നരുന്തു പോലെത്തെ 4-5 എണ്ണം വേറെ ഉണ്ട്.

"പിന്നെ എങ്ങനെ പോണം?" അവിനാശ് ഷിർട്ടിന്റെ സ്ലീവ്‌സ് തെറുത്ത് കയറ്റി.

"ആണാണെങ്കിൽ ഒരു കൈ നോക്കെടാ... എന്നിട്ടു ജയിക്കുന്നവൻ ഇവളെ അങ്ങ് കൊണ്ട് പോവാം. ..എന്തേ?" പൂവൻ പഴം വിളിച്ചു കൂവുന്നുണ്ട്.

പാട്ടിന്റെ ബഹളത്തിൽ അധികം ആരും ഇതൊന്നും അറിയുന്നില്ല.

"എന്താടാ $#$^#*%^% പറഞ്ഞേ???" സിദ്ധാർഥ് പൂവൻ പഴത്തിനു നേരെ മുഷ്ടി ചുരുട്ടികൊണ്ടു ചെന്നു.

പക്ഷെ മിക്കി അവനെ പിടിച്ചു നിർത്തി.

"വേണ്ട... പ്രശ്നത്തിനൊന്നും പോവണ്ടാ... നമുക്ക് പോവാം."

അവൻ അവളെ ഒന്ന് നോക്കുമ്പോഴേക്ക്, പൂവൻ പഴത്തിന്റെ അടുത്ത ഡയലോഗ്,"അവളെ പിടിക്കുന്നതു അവൾക്കു ഇഷ്ടം ആണെങ്കിൽ , പിന്നെ നിനക്കൊക്കെ എന്തിനാടാ ഇത്ര ചൊരുക്ക്!"

അവൻ ശവപ്പെട്ടിയിൽ കയറിക്കിടന്നു, അത് അടച്ചു, അകത്തുന്നു ആണിയും അടിച്ചു റെഡി ആയി നിപ്പുണ്ട്. ഇനി ആരെങ്കിലും കൊണ്ട് കുഴിച്ചു മൂടിയാൽ മതി. പക്ഷെ അതിന്റെ അഹങ്കാരം ഒന്നും അവന്റെ മുഖത്തില്ലട്ടോ... മിക്കിയെ നോക്കി ഒരു വഷളൻ ചിരിയും ആയി നിക്കുവാ...

അവന്റെ ഡയലോഗ് കഴിഞ്ഞതും മിക്കിയുടെ മുഖഭാവം മാറി! അത് കണ്ടതും, ഇത്തവണ ചിരി വിരിഞ്ഞതു സിദ്ധാർത്ഥിന്റെ മുഖത്താണ്.

അവളെ ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകൾ അയഞ്ഞു. സിദ്ധാർത്ഥിനെ നോക്കിയാ മിക്കിയോട്, കണ്ണുകൊണ്ടു ധൈര്യമായി ചെല്ലാൻ കണ്ണ് കൊണ്ട് കാണിച്ചു, അവൻ പുറകിലേക്കിറങ്ങി നിന്നു.

മിക്കി പൂവൻ പഴത്തിനു നേരെ തിരിഞ്ഞു.

"ചേട്ടന് എന്നെ പിടിക്കണോ? എന്നാ വാ, വന്നു പിടിച്ചോ!" അവൾ രണ്ടു സ്റ്റെപ് മുന്നോട്ടു വന്നു, അവളുടെ കൈ അവന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു.

പൂവൻ പഴം നല്ല ഫിറ്റ് ആയിരുന്നെന്നു തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ ഒരു ഡയലോഗ് ഒരു പെണ്ണ് പറയുമ്പോ, അതിൽ എന്തെങ്കിലും പണി ഉണ്ടെന്നു മനസ്സിലാക്കണ്ടേ... അവൻ ശരിക്കും പൊട്ടനായത് കൊണ്ടോ, അതോ തണ്ണിപ്പുറത്തായതു കൊണ്ടോ എന്തോ, അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ വന്നു, അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.

ആ പിടിച്ചത് മാത്രേ അവനു ഓർമ്മ കാണാൻ വഴിയുള്ളു. കാരണം, അവൻ നിലത്തു കമിഴ്ന്നു വീഴുന്നത് വരെ സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു.

നമുക്ക് സ്ലോ മോഷനിൽ ഒന്ന് നോക്കാം അത്.

***പൂവൻ പഴത്തിനെ വിളിക്കാൻ ഈസി ആക്കി, നമുക്ക് പീപ്പീ എന്ന് വിളിക്കാം. .. poovan പഴം (p.p)***

അപ്പൊ ഇനി ശെരിക്കും സ്ലോ മോഷൻ...

അവൻ അവളുടെ കയ്യിൽ പിടിക്കുന്നു.

ഇപ്പൊ കൈകളിലേക്ക് ക്ലോസ് അപ്പ്. അവൻ പിടിച്ച അവളുടെ അതെ കൈ വച്ച്, അവൾ അവന്റെ കയ്യിലേക്ക് തിരിച്ചു പിടിക്കുന്നു. ഇപ്പൊ മിക്കിയുടെ കയ്യിലാണ് പീപ്പിയുടെ കൈ.

ഇനി zoom ഔട്ട്!

ആ കൈ അവൾ അങ്ങനെയേ മടക്കി പുറകോട്ടാക്കുന്നു. ഇപ്പൊ മിക്കിയുടെ മുന്നിൽ ആണ് പീപ്പി.

പുറകിൽ എത്തിയതും, മിക്കി അവന്റെ മുട്ടുകാലിന്റെ പുറകിലിട്ടു സാമാന്യം നല്ല രീതിയിൽ ഒരു ചവിട്ടു.

അവൻ സ്ലോ മോഷനിൽ താഴേക്കു വീഴുന്നു. അവന്റെ ഒപ്പം തന്നെ നീങ്ങിയ മിക്കി, ഒരു മുട്ട് കുത്തിയത് അവന്റെ ഫ്രീ ആയി കിടന്ന കയ്യിലും, മറ്റേ മുട്ട് അവന്റെ മുതുകിന്റെ സെന്ററിലും. മറ്റേ കൈ ഇപ്പോഴു തിരിച്ചു പിടിച്ചിരിക്കുകയാണ്... ഹീ ഈസ് ട്രാപ്പ്ഡ്, പീപ്പിൾ... ഹി ഈസ് ട്രാപ്പ്ഡ്!

ഇനി സ്ലോ മോഷനിൽ നിന്ന്, ബാക് to നോർമൽ മോഡ്.

അവന്റെ മുടിയിൽ കുത്തിപ്പിടിച്ചു അവൾ അവന്റെ മുഖം ആ കോൺക്രീറ്റ് ഫ്ലോറിലേക്കു അമർത്തി.

"പിടിക്കെടാ! എന്തെ നിനക്കിപ്പോ പിടിക്കണ്ടേ? ആണാണെങ്കിൽ നീ പിടിക്കടാ എന്നെ!" അവൾ ചീറി.

അതൊരു ഇൻവിറ്റേഷൻ ആയി തോന്നിയതു കൊണ്ടോ, അതോ ഫ്രണ്ടിനെ രക്ഷിക്കാനോ, പീപ്പിയുടെ ഒരു ഫ്രണ്ട് , അവളെ പിടിക്കാനായി മുന്നോട്ടാഞ്ഞു. അവനെ നിന്നയിടത്തേക്കു പറഞ്ഞു വിടാൻ, അവളുടെ സ്വന്തം പൊന്നാങ്ങളമാരുടെയും സിദ്ധാര്ഥിന്റെയും ഒരൊറ്റ നോട്ടം മതിയായിരുന്നു. നിരന്നങ്ങു നിൽക്കുവല്ലേ, 8 ഘടാഘടിയന്മാര് അവളുടെ പുറകിൽ. ജീവനിൽ കൊതിയുള്ള ആരെങ്കിലും അടുക്കുവോ!

"ഇനി നീ ഏതെങ്കിലും പെണ്ണുങ്ങളെ, അവരുടെ സമ്മതം ഇല്ലാതെ കയറി പിടിക്കുവോ?" അവന്റെ മുഖം താഴേക്കു വീണ്ടും അമർത്തിക്കൊണ്ടു അവൾ ചോദിച്ചു.

അവൻ ഒന്നും മിണ്ടിയില്ല. വേദനയിൽ അവൻ ഇടയ്ക്കു ചെറിയ എന്തൊക്കെയോ ഒച്ച ഒക്കെ ഉണ്ടാക്കുന്നുണ്ട്.

അവന്റെ രേസ്പോൻസ് കിട്ടാഞ്ഞപ്പോ, അവൾ അവന്റെ മുഖം ഒന്ന് ചെറുതായി താഴെ ഇട്ടു ഉരച്ചു. അത് എറ്റു!

"ഇല്ല... പിടിക്കില്ല... പ്ളീസ്... എന്നെ വീട് പെങ്ങളെ...!"

അയ്യേ. .. പീപ്പീ ദേണ്ടെ കരയുന്നു. .. ഇവൻ ഇത്രേ ഉണ്ടായിരുന്നുള്ളോ!

അവൾ അവന്റെ മുതുകത്തിരുന്ന കാലിൽ ഊന്നി എഴുന്നേറ്റു. അവൻ ഒന്ന് പിടഞ്ഞു.

അവന്റെ കൂട്ടുകാരെയും കൂടെ ഒന്ന് നോക്കി കലിപ്പിച്ചിട്ടു, അവൾ അവന്റെ സ്വന്തം ബോയ്സിന് നേരെ തിരിഞ്ഞു.

അവരുടെ ഒക്കെ മുഖത്തു ഭയങ്കര അഭിമാനവും സന്തോഷവും. അത് കണ്ടു അവളും അവരെ നോക്കി ചിരിച്ചു.

അവളും ഭയങ്കര ഹാപ്പി ആയിരുന്നു. ഈ പ്രശ്നത്തിൽ അവർ എല്ലാവരും അവളുടെ കൂടെ നിന്നതിനു.

അവൾ സിദ്ധാർത്ഥിനെ ഒന്ന് നോക്കി, ഋഷഭിന്റെ അടുത്തേക്ക് ഓടി ചെന്നു. അവൻ അവളെ ചേർത്ത് പിടിച്ചു, പുറത്തേക്കു നടന്നു. കൂടെ ബാക്കി ഉള്ളവരും!

അവർ നേരെ പോയത്, കോളജിന്റെ ഗ്രൗണ്ടിന്റെ അടുത്തേക്കാണ്.

അവിടെ എത്തിയതും, റിഷബ് അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി, അവളുടെ രണ്ടു തോളത്തും പിടിച്ചു കുലുക്കി, "എടി പുലിക്കുട്ടി. .."

റിഷബ് അവന്റെ പുതിയ അഡോപ്റ്റഡ് പെങ്ങളെ ഓർത്തു അഭിമാനം കൊണ്ടു.

"പൊന്നു മോളേ... നീ തകർത്തു... ആ കൈ ഇങ്ങോട്ടു നീട്ടിയെ" ജഗത് അവൾക്കു കൈ കൊടുത്തു.

"നിനക്ക് വല്ല മെക്കും എടുത്ത പോരായിരിക്കുന്നോ? എന്നാൽ ഞങ്ങൾക്ക് നിന്നെ ഞങ്ങളുടെ സ്വന്തം എന്ന് പറഞ്ഞു ഇങ്ങെടുക്കായിരുന്നല്ലോ!!! നീ എന്തിനാടി കുഞ്ഞേ, കമ്പ്യൂട്ടർ സയൻസ് എടുക്കാൻ പോയത് ?" പ്രവീൺ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.

"നേരാ. .. നമുക്ക് ഇവളെ നമ്മുടെ മെക്ക് റാണി ആക്കായിരുന്നു." പ്രത്യുഷിനും അതെ അഭ്പ്രായം ആണ്.

അവർ പിന്നെയും കുറെ നേരം അവിടെ ഇരുന്നു കത്തി വച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു ക്യാന്റീനിൽ പോവാനായി എഴുന്നേറ്റു നടന്നു.

അവൾക്കു അവനോടു താങ്ക്സ് പറയണമെന്നുണ്ടായിരുന്നു. എല്ലാവരുടെയും മുന്നിൽ വച്ച് പറയാൻ ഒരു ചമ്മൽ. അത് കൊണ്ട് അവളും അവന്റെ പുറകെ ചെന്നു....

അവൾ സ്ഥലം ഒക്കെ കണ്ടു ആസ്വദിച്ചു, അവൻ പോയ വഴിയിലൂടെ ഒക്കെ നടന്നു.

കുറെ നടന്നു ഒരു ക്ലാസ്റൂമിന്റെ ഉള്ളിൽ എത്തിയപ്പോഴാണ് അവൾ ഇതെവിടാ എന്ന് നോക്കുന്നത്. അവനെ നോക്കുമ്പോ, ഒരു കള്ള ചിരിയും ആയി, അവൻ ഡോറിന്റെ അടുത്ത് തന്നെ, മതിലിൽ ചാരി നിൽപ്പുണ്ട്.

അവൾ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു. ആകെ മൊത്തം ഒരു പരവേശം. അവന്റെ ആ നിൽപ്പ് കാണുമ്പോ, എന്തോ സംഭിക്കാൻ പോവുന്നു എന്ന ഒരു ഫീലിംഗ്. അതുകൊണ്ടു പറയാൻ വന്ന താങ്ക്സ്, പിന്നെ പറയാം എന്ന് വിചാരിച്ചു, അവൾ പുറത്തേക്കു പോവാനായി, ഡോറിന്റെ അടുത്തേക്ക് നടന്നു.

അവൾ ഡോറിന്റെ അടുത്തേക്ക് നടന്നു. പുറത്തെക്കിറങ്ങുന്നതിനു മുൻപേ, അവളുടെ കയ്യിൽ പിടി വീണു.

"എവിടെ പോണു?"

"ക്യാന്റീനിലേക്കു അല്ലെ വന്നേ? വഴി തെറ്റിയല്ലേ, ഇങ്ങോട്ടു വന്നത്?"

"വഴി തെറ്റിയതൊന്നും അല്ല... അറിഞ്ഞോണ്ട് തന്നാ വന്നേ... നീ പറയാനുള്ളത് പറഞ്ഞിട്ട് പോയാൽ മതി."

അവൻ അവന്റെ കയ്യിലിരുന്ന അവളുടെ കൈ പിടിച്ചു വലിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ ചെന്ന് വീണു. ഒരു കൈകൊണ്ടു അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു, അവൻ തിരിഞ്ഞു, അവളെ മതിലിലേക്കു ചേർത്ത് നിർത്തി. അവളോട് ചേർന്ന് അവനും നിന്നു...

അവൾ ഒന്നും പറയാനാവാതെ ഉമിനീരിറക്കി. അവനെ നോക്കാതെ ആണ് അവൾ നിന്നതു.

"പറ... എന്ത് പറയാനാ എന്റെ പുറകെ വന്നത്?" അവൻ അവളോട് പതുക്കെ ചോദിച്ചു.

"ഞാൻ... അത്. .. " വാക്കുകൾ കിട്ടാതെ അവൾ പരുങ്ങി.

"പറ..." അവന്റെ കൈ അവളുടെ അരയിൽ ഒന്ന് കൂടെ അമരുന്നത് അവൾ അറിഞ്ഞു.

"ഞാൻ... ഞാൻ താങ്ക്സ് പറയാൻ വന്നതാ..." ഇനിയും നിന്നാൽ ശെരി ആവില്ലെന്ന് മനസ്സിലാക്കി, മിക്കി പെട്ടന്ന് എങ്ങനെയോ പറഞ്ഞു.

"താങ്ക്സ് മാത്രേ ഉള്ളൂ?" അവന്റെ ശബ്ദം വീണ്ടും ആർദ്രമായി. അവളുടെ കാതോരം അവൻ അത് പറഞ്ഞപ്പോ, മിക്കിക്കു ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോൽ തോന്നി.

അവൾ അവനെ ദുർബലമായി, അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.

അവൻ ഒരു കൈ കൊണ്ട്, അവളുടെ ചെവിയുടെ പുറകിലേക്ക് പിടിച്ചു, തള്ള വിരൽ കൊണ്ട് അവളുടെ കവിളിൽ തഴുകി.

"പറ... താങ്ക്സ് മാത്രേ ഉള്ളോ?"

"ഞാൻ പോട്ടെ... വിട്... അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞൊപ്പിച്ചു.

"താങ്ക്സ് പറഞ്ഞില്ലല്ലോ... പറഞ്ഞിട്ട് പോയാൽ മതി..."

സിദ്ധാർഥ് അവളുടെ മുഖം കൈകളിൽ കോരി എടുത്തു... കണ്ണുകൾ ഉയർത്തി നോക്കിയ മിക്കിക്കു, പ്രണയം തുടിക്കുന്ന ആ കണ്ണുകൾ കണ്ടതും ഓർമ്മ വന്നത്, കഴിഞ്ഞ ദിവസം രാത്രി കണ്ട സ്വപ്നം ആണ്...

പെട്ടന്ന് പുറത്തു ആരോ നടക്കുന്ന ശബ്ദം കേട്ട്, സിദ്ധാർഥ് അവളെ വിട്ടു, ഡോറിന്റെ അടുത്തേക്ക് മാറി നിന്നു.

മിക്കി അനങ്ങാതെ അവിടെ തന്നെ നിന്നു.

"ഹേയ് സിദ്ധു..." ഒരു പെണ്ണിന്റെ ശബ്ദം കേട്ടാണ് മിക്കിയും സിദ്ധുവും ഡോറിന്റെ നേരെ നോക്കുന്നത്.

അവിടെ നിൽക്കുന്ന ആളെ കണ്ടതും, അവർ രണ്ടു പേരും ഒന്നു ഞെട്ടി.

ശരണ്യ!

അവൾ ഓടി വന്നു, സിദ്ധാർത്ഥിനെ hug ചെയ്തു. മിക്കി ആകെ തറഞ്ഞു നിന്നു. അവളിലേക്ക്‌ നീണ്ട അവന്റെ നോട്ടം അവൾ കണ്ടില്ലെന്നു നടിച്ചു.

"ശാരു! നീ എന്താ ഇവിടെ?" സിദ്ധാർഥ് അവളെ അവനിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് ചോദിച്ചു.

'ശാരു!' മിക്കിയുടെ മനസ്സിൽ ആ വിളി എക്കോ അടിച്ചു.

"നിങ്ങളുടെ പ്രോഗ്രാം കാണാൻ വന്നത്! അല്ലാതെ ഞാൻ എന്തിനാ ഇവിടെ വരുന്നേ? സർപ്രൈസ് ആയില്ലേ?" അവൾ ചിരിച്ചു.

സിദ്ധാർത്ഥിന്റെ നോട്ടം കണ്ടാണ്, അവൾ ഡോറിന്റെ ബാക്കിലേക്കു നോക്കുന്നതും, അവിടെ നിൽക്കുന്ന മിക്കിയെ കാണുന്നതും.

"നീയോ? നീയെന്താ ഇവിടെ നിൽക്കുന്നെ?" ബിജാലദേവ, ബാഹുബലിയെ നോക്കുന്നത് പോലെ നോക്കിക്കൊണ്ടു ശരണ്യ പറഞ്ഞു.

"ഞങ്ങൾ കാന്റീൻ നോക്കി വന്നതാ... വഴി മാറിപ്പോയി." സിദ്ധാർഥ് പറഞ്ഞു.

മിക്കിക്കു അവിടെ നിന്നാൽ അവള് കരഞ്ഞു പോകുവോ എന്ന് പേടി ആയി. അവൾ അവരെ ഒന്ന് നോക്കി ചിരിച്ചിട്ട്, പുറത്തേക്കിറങ്ങി.

"മേഘ്ന നില്ക്ക് ... നമുക്കൊരുമിച്ചു പോവാം..." അവൻ വിളിച്ചു.

"ഇല്ല... ഞാൻ പോട്ടെ... എന്റെ ഫോൺ ഋഷി ചേട്ടന്റെ കയ്യിൽ ആണ്. നിങ്ങൾ സംസാരിച്ചിട്ട് വാ" നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ ആയി, തിരിഞ്ഞു നോക്കാതെ പറഞ്ഞു കൊണ്ട്, അവൾ വേഗം നടന്നു പോയി...

തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top