യാമി💝3️⃣3️⃣
ഭാഗം💝33
ചിരിയോടെ നിൽക്കുന്ന യദുവിന് അടുത്തെത്തി ആദി നവീനോടായി പറഞ്ഞു...
"നിങ്ങള് അമ്പലത്തിലേക്ക് അല്ലേ ഞാൻ കൂടി ഉണ്ട്.."
"നീ എന്തിനാ വരുന്നത്? ഇത് അവർക്ക് ഉള്ള പൂജ ആണ്..."
ആദി ആ മറുപടി പ്രതീക്ഷിച്ചിരുന്നെങ്കിലും ബാക്കി രണ്ടാൾക്കും യദുവിൻറെ അവനോടുള്ള സമീപനം തീരെ ഇഷ്ടമായില്ല...
"ആദി വന്നോട്ടെ ഡാഡി... അല്ലേൽ അവനിവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടെ..."
അയാളുടെ എതിർപ്പിനോ അല്ലേൽ മറ്റെന്തെങ്കിലും മറുപടിക്കോ ചെവി നൽകാതെ യാമി തന്റെ മുറിയിലേക്ക് നടന്നു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അമ്പലത്തിലേക്ക് പോകാനായി യാമി ഒരുങ്ങി വന്നപ്പോഴേക്കും താഴെ എല്ലാവരും ഇറങ്ങാൻ തയ്യാറായി നിന്നിരുന്നു....
നിറഞ്ഞ ചിരിയോടെ താഴേക്ക് വരുന്ന യാമിയെ കണ്ടതും വാണി അരികിലെത്തി അഴിച്ചിട്ടിരുന്ന അവളുടെ മുടി ഒതുക്കി വച്ചു കൊടുത്തു കൊണ്ട് ജാനകിയെ ഒന്ന് നോക്കി..
പതിവ് ഗൗരവം വിട്ട് യാമിക്ക് അരികിലെത്തിയതും കയ്യിൽ കരുതിയിരുന്ന ലക്ഷ്മി മാല അവർ അവളുടെ കഴുത്തിൽ അണിയിച്ചു...
ഒപ്പം മുഖം താഴ്ത്തി നെറുകയിൽ ചുണ്ടുകളും പതിപ്പിച്ചു...
അന്തം വിട്ട് നിന്ന യാമിയെ നോക്കി നിത്യ കണ്ണുകൾ അടച്ചു കാട്ടി ചിരിച്ചു....
"നവിയും,ആദിയും എവിടെ മമ്മ... ഞാൻ അവർക്ക് ഒപ്പം വരാം..."
യാമി തിരക്കി..
"ആൺ കുട്ടികളുടെ കൂടെ ഇപ്പൊൾ പോകണ്ട..
നീ ഞങ്ങളുടെ കൂടെ വന്നാൽ മതി.."
ജാനകിയുടെ നിമിഷ നേരം കൊണ്ടുള്ള സ്വാഭാവ മാറ്റം പ്രതീക്ഷത് പോലെ യാമി എന്തോ പറയാൻ വായ തുറന്നതും വാണി ഇടയിൽ ചാടി വീണു
"അവരൊക്കെ നേരത്തെ പോയി... അവിടെ വേണ്ടത് ഒക്കെ റെഡി ആക്കണ്ടെ..മോള് വാ നമുക്ക് ഇറങ്ങാം..."
യാമിയുടെ കൈ പിടിച്ച് വലിച്ച് വാണി പുറത്തേക്ക് നടക്കുമ്പോഴും അവളുടെ നോട്ടം മുത്തശ്ശിയിൽ തന്നെ ആയിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫
നിറ ദീപങ്ങൾ കൊണ്ട് അലംകൃതമായ അമ്പലമുറ്റത്തെ വല്യ കൽവിളക്ക് ആയിരുന്നു, ഉയരത്തിലുള്ള കൽപ്പടവുകൾ കയറി എത്തിയ യാമിയുടെ കണ്ണുകളിൽ ആദ്യം പതിഞ്ഞത്...
വിശേഷ ദിവസങ്ങളിൽ മാത്രമാണ് അവ മുഴുവനായും കത്തിക്കുക... അത് കൊണ്ട് തന്നെ യാമിക്ക് അതൊരു പുതിയ കാഴ്ച ആയിരുന്നു...
പടവുകൾ കടന്നു എത്തിയതും കണ്ണിൽ തെളിഞ്ഞ അടുത്ത രൂപം എന്നോ ഒരിക്കൽ ഹൃദയത്തില് എന്നേക്കുമായി പതിഞ്ഞു പോയതും...
ഒരു മെറൂൺ കളർ ഷർട്ടും,ഒപ്പം കസവിന്റെ മുണ്ടും ആയിരുന്നു ആദിയുടെ വേഷം... ആദ്യമായാണ് യാമി അവനെ മുണ്ടുടുത്ത് കാണുന്നത്...
ഒരു നിമിഷം അവളുടെ നോട്ടം തന്റെ വസ്ത്രത്തിലേക്ക് നീണ്ടു..
അവന്റെ ഷർട്ടിനോട് സാമ്യം ഉള്ള ബ്ലൗസ് ആയിരുന്നു കസവ് സാരിക്ക് ഒപ്പം അവളും ധരിച്ചിരുന്നത്...
ഒരു കെട്ട് മുല്ലപൂവുമായി നടന്നു പോകുന്ന നവീനെ ശ്രദ്ധിച്ചാണ് ആദിയുടെ കണ്ണുകളിൽ യാമി പതിയുന്നത്...
പരസ്പരം രണ്ടാളും ഒന്ന് ചിരിച്ചു...
യാമിയെ പോലെ തന്നെ അവന്റെ കണ്ണുകളും അവളെ കണ്ട മാത്രയിൽ വിടർന്നു....
നവീൻ അടുത്ത് എത്തിയതും കയ്യിൽ കരുതിയിരുന്ന പൂവ് അവളുടെ മുടിയിൽ ചൂടി...
അവനെ നോക്കി ഒന്ന് ചിരിച്ചെങ്കിലും പിടയുന്ന മറ്റൊരു ഹൃദയം തനിക്ക് അരികെ ഉണ്ടെന്ന് അവള് അറിഞ്ഞു...
നവീനിൽ നിന്നും കണ്ണുകൾ ആദിക്കു അരികിൽ വേഗത്തിൽ എത്തുമ്പോൾ അവിടം ശൂന്യം ആയിരുന്നു....
വിളക്ക് വയ്ക്കാൻ സമയം ആയപ്പോൾ ജാനകി നവീനേ അറിയിച്ചു...
യാമിയുടെ നോട്ടം നവീനിൽ ഇനി എന്ത് എന്ന ചോദ്യ മായി..
ചിരിയോടെ കണ്ണുകൾ അടച്ച് കാട്ടിയവൻ അമ്പല നടയിലേക്ക് നടന്നു...
"വാ.. മോളെ.."
ജാനകി അവളുടെ കൈക്ക് പിടിച്ചു അവന്റെ പിറകെ നടന്നു..
"ആഗ്രഹം പറഞ്ഞു പ്രാർത്ഥിച്ുകൊണ്ട് ആദ്യം നിലവിളക്ക് തിരി കത്തിക്ക്..ശേഷം നാരങ്ങ വിളക്ക് കൊളുത്തിക്കോ മക്കളെ.."
നടയിൽ എത്തിയതും ജാനകി അവരോടായി പറഞ്ഞു
ദേവീ വിഗ്രഹത്തിന് മുന്നിൽ തൊഴു കൈകളോടെ യാമി നിന്നു...
ആവശ്യങ്ങളും,ആഗ്രഹങ്ങളും പറഞ്ഞു ഇന്നോളം അവള് ഒരു ദൈവത്തിനു മുന്നിലും കേണിട്ട് ഇല്ല... ഇപ്പോഴും അങ്ങനെ തന്നെ...
കണ്ണുകൾ അടച്ച് നിൽക്കുമ്പോൾ ആദിയുടെ മുഖം മാത്രം ആയിരുന്നു യാമിക്ക് ഉള്ളിൽ....
പറയാതെ പറയുന്ന ആഗ്രഹങ്ങളും, പ്രാർഥനയും ഒക്കെ അവൻ മാത്രം ആണ് ഇന്നവൾക്ക്...
കണ്ണീർ കവിളുകളെ നനയിച്ചു പതിയെ കടന്നു പോയി..
മിഴികൾ തുറക്കുമ്പോൾ അരികിൽ ജാനകി ഉണ്ടായിരുന്നില്ല...
ഒരു വശത്തായി നവീനും,മറുവശം യദുവും...
"ചുറ്റു വിളക്ക് കത്തിച്ച് തീർന്നിടടില്ല...
എല്ലാവരും അങ്ങോട്ടേക്ക് പോയി.. നിങ്ങള് തുടങ്ങിക്കൊ അവരിപ്പോൾ വന്നോളും..."
യാമി യുടെ കയ്യിലേക്ക് കത്തിച്ച തിരി പകർന്നു കൊണ്ട് യദു പറഞ്ഞു...
തിരി വാങ്ങി അവള് നവീന് നേരെ നോക്കി...
വീണ്ടും ചിരിയോടെ അവൻ തിരിയിരുന്ന അവളുടെ കയ്യിൽ അവന്റെ വിരലുകളും ചേർത്തു...
ഒരു നിമിഷം സംശയത്തോടെ യാമിയുടെ ശ്രദ്ധ അവനിൽ മാത്രമായി...
ചിരി വിടാതെ നവീൻ വിളക്കിനടുത്തേക്ക് അവളുടെ കൈ താഴ്ത്തിയും തിരിയിൽ നിന്നും ചൂടേറ്റ് അവൾക്ക് വിരലുകൾ പൊള്ളി..
ഒപ്പം പിടി വിടുവിച്ച് തിരിയും താഴേക്ക് ഇട്ടു...
നിമിഷ നേരം കൊണ്ട് നവീൻ പിന്നിലേക്ക് മാറിയതും ആദി അവൾക്ക് അരികിലേക്ക് എത്തി...
കയ്യിലിരുന്ന കത്തിയ തിരിയിൽ കണ്ണുകൾ കാട്ടിയതും ചിരിയോടെ അവള് അതിൽ ചേർത്ത് പിടിച്ചു അവനൊപ്പം ആദ്യത്തെ തിരി കത്തിച്ചു....
വിളക്കിൽ മാത്രം ശ്രദ്ധ തിരിച്ചിരുന്ന യാമിയെ കടന്നു ആദിയുടെ കണ്ണുകൾ വിജയ ചിരിയോടെ യദുവിൽ എത്തി....
പല്ലുകൾ ഞെരിച്ച് അയാള് ദേഷ്യത്തിൽ അവനരികിലേക്ക് അടുത്തതും.. നവീൻ ഇടയിലേക്ക് കയറി..
"എന്താ അമ്മാവാ ഇത്... ആൾകാരു ശ്രദ്ധിക്കും..."
"നീയും കൂടെ ഒത്തൊണ്ടാണ് അല്ലേ...നിനക്ക് ഇത് വരെ ഒന്നും മതിയായില്ലേ?"
അയാളുടെ ദേഷ്യം നവീനിലേക്ക് തിരിഞ്ഞു..
"തിരികെട്ട് പോയിട്ട് ആണ് ആദി അത് കത്തിച്ചത്..
അല്ലെങ്കിൽ തന്നെ ആരു കത്തിച്ചാൽ എന്താ ദേവിക്ക് ഉള്ളത് തന്നെ അല്ലേ...
ഞങൾ ഒന്നിച്ച് വിളക്ക് കത്തിച്ചില്ലെന്ന് കരുതി ഇവിടെ എന്ത് സംഭവിക്കാൻ ആണ്..
എനിക്കിതിൽ ഒന്നും ഒരു വിശ്വാസവും ഇല്ല... ചെറിയ അമ്മാവനും തീരെ ഇല്ലെന്ന് അറിയാം.. പിന്നെ മുത്തശ്ശിയുടെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി കൂടെ നിന്നുന്നെ ഉള്ളൂ...
ഇതൊക്കെ ഇത്ര കാര്യം ആക്കണോ..."
നവീൻ ചിരിച്ചു..
"അത് തന്നെ...ഞാൻ ഒരു ഹെല്പ് ചെയ്തു അത്രേ ഉള്ളൂ... അങ്കിൾ അതിനു ഇത്ര ടെൻഷൻ ആകണ്ട....
വേറെ ഒന്നും ഞാനും ഉദ്ദേശിച്ചില്ല.."
ആദി ചിരിയോടെ യദുവിനോട് പറഞ്ഞ ശേഷം നവീന്റെ തോളിൽ തട്ടി അവിടെ നിന്നും പോയി...
നടന്നു അകലുന്ന ആദിയില് ആയിരുന്നു യാമിയുടെ കണ്ണുകൾ അത് ശ്രദ്ധിച്ച നവീൻ അവൾക്ക് അരികിൽ എത്തി യദു നോക്കുന്നു എന്ന് മുന്നറിയിപ്പ് കൊടുത്തു...
"താങ്ക്സ്.."
അത് മാത്രം അവനു മറുപടി നൽകി ഒട്ടും ഭയമില്ലാതെ യാമി ബാക്കി ഉണ്ടായിരുന്ന ദീപങ്ങൾ കൂടി നിറഞ്ഞ മനസ്സോടെ തെളിയിച്ചു....
ദീപാരാധന സമയം രണ്ട് വശങ്ങളിലായി നിന്ന യാമി യുടേയും ആദി യിടെയും കണ്ണുകൾ പല തവണ പരസ്പരം ഇടഞ്ഞു...
ശേഷം...
നവിക്കും, യാമിക്കും വേണ്ടിയുള്ള വിശേഷാൽ പൂജകളും മറ്റും നടക്കുന്നിടത്ത് നിന്നും എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ആണ് യാമി ആദിയെ തപ്പി ഇറങ്ങിയത്...
ഊട്ടുപുരയുടെ തിണ്ണയിൽ ആരോടോ കത്തി വച്ച് ചിരിച്ചിരിക്കുന്ന ആദി യെ കണ്ടതും അവള് അടുത്തേക്ക് നടന്നു...
അവളെ കണ്ടതും കൂടെ ഉണ്ടായിരുന്ന ആൾ അവനോട് യാത്ര പറഞ്ഞു പോയി...
"വാ... "
കൈ തിണ്ണയിലേക്ക് അടിച്ചു കൊണ്ട് ആദി അവളെ വിളിച്ചു..
അവനരികിൽ എത്തി കുറച്ച് ഗ്യാപ്പ് ഇട്ടാണ് അവള് ഇരുന്നത്..
"നീ എന്തിനാണ് എനിക്ക് ഒപ്പം വിളക്ക് കത്തിച്ചത്.. ഇത് നവിക്കും എനിക്കും ആയിട്ടുള്ള വഴിപാട് ആണെന്ന് അറിഞ്ഞു കൂടെ..."
"ഓ.. അങ്ങനെ ആയിരുന്നോ?
കാരണം ഒന്നും എനിക്ക് അറിയില്ല എന്നോട് അവൻ കത്തിക്കാൻ പറഞ്ഞു ഞാൻ ചെയ്തു.. അത്ര തന്നെ..
പിന്നെ നിൻറെ തന്ത പടിയെ ഒന്ന് കലിപ്പിക്കണം അത്രയേ അപ്പൊൾ ആലോചിച്ച് ഉള്ളൂ..."
"അത്രേ ഉള്ളൂ..."
യാമി അവന്റെ മുഖത്തേക്ക് നോക്കി...
"അത്ര മാത്രമേ ഉള്ളൂ....."
ആദിയുടെ സംസാരം കേട്ടതും യാമിക്ക് കുറച്ച് നിമിഷങ്ങൾ കൊണ്ട് പറയാതെ പറയുക ആയിരുന്നുവോ അവന് തന്നോടുള്ള പ്രണയം എന്ന ധാരണ കൂടിയാണ് തെറ്റിയത്...
മിണ്ടാതെ അകന്ന് ഇരുന്ന അവളെ കൈകളിൽ പിടിച്ച് വലിച്ച് അവൻ അരികിലേക്ക് അടുപ്പിച്ചു...
"നമുക്ക് ഇടയിൽ ഇൗ ഗ്യാപ്പ് വേണ്ട യാമി "
"ഇപ്പോഴേ ശീലിക്കുന്നത് നല്ലത് ആണ് ആദി... ഭർത്താവിന് ആകണം ആദ്യ സ്ഥാനം.. ഫ്രണ്ട് എന്നും അത് കഴിഞ്ഞേ ഉണ്ടാകൂ..."
ചേർത്ത് പിടിച്ചിരുന്ന കൈ തട്ടി മാറ്റി യാമി അവനരി കിൽ നിന്നും എഴുന്നേറ്റ് പോയി....
"പറയണ്ട പൂഴ്ത്തി വച്ചോ അത് മനസ്സിൽ തന്നെ... നവീൻ ഇനി എന്നെ കെട്ടി എന്ന് പറഞ്ഞാലും എന്റെ വായിൽ നിന്നും കേൾക്കും എന്ന് മോൻ കരുതണ്ട..."
ദേഷ്യത്തിൽ മുന്നിലേക്ക് പോകും തോറും അവള് പിറുപിറുത്തു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അരമതിൽ എളുപ്പത്തിൽ ചാടി കടന്നു യാമി റോഡിലേക്ക് ഇറങ്ങി നിന്നു...
ചുറ്റും നല്ല ഇരുട്ട് ആയി കഴിഞ്ഞു...
അങ്ങിങ്ങ് വീടുകളിലും റോഡരികിലും വെട്ടം പേരിനു മാത്രം ഉണ്ട്...
ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി പിറകെ നവീനും ചാടി...
"ടി... മാന്യമായി അവരു നമ്മുടെ കെട്ട് നടത്തി തരുമല്ലോ പിന്നെ എന്തിനാ ഇൗ പണിക്ക് പോകുന്നത്..."
തലയിൽ ഇരുന്ന പൂവ് പറിച്ച് ആരോടോ ഉള്ള ദേഷ്യത്തിൽ ദൂരത്തേക്ക് എറിഞ്ഞു കൊണ്ട് അവള് നവീന് നേരെ തിരിഞ്ഞു...
"ബഹളം വച്ച് നാട്ടുകാരെ മൊത്തം അറിയിക്കണം ഇനി
വരാൻ പറ്റുമെങ്കിൽ വാ.. അല്ലേൽ തിരികെ പോ..."
അവള് മുന്നിലേക്ക് നടന്നതിനൊപ്പം പറഞ്ഞു
"നീ ഇത് എവിടേക്ക് ആണെന്ന് എങ്കിലും ഒന്ന് പറ.. അവിടെ എല്ലാവരും നമ്മളെ തിരക്കും..."
"പറഞ്ഞാല് പോകുന്നതിനു അവരു നമ്മളെ സമ്മതിക്കുമോ?"
"സാധ്യത ഇല്ല..."
"എങ്കിൽ മിണ്ടാതെ കൂടെ വാ..."
"ഓകെ... വരാം എവിടേക്ക് ആണെന്ന് പറ"
"എത്തുമ്പോൾ അറിയിക്കാം"
അവളോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതും
അവൻ വീണ്ടും പറഞ്ഞു
"ശരി.. ഒരു രണ്ട് മിനുട്ട്..."
"എന്തിന്?"
"മൂത്രം ഒഴിച്ചിട്ട് വരാം..."
തലയിൽ കൈ കൊടുത്ത് പല്ലുറുമ്മി യാമി തിരിഞ്ഞു നിന്ന സമയത്തിൽ നവീൻ ഫോണിൽ ആദിക്ക് മെസ്സേജ് ഇട്ടു....
"കഴിഞ്ഞില്ലേ?'
യാമിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങിയിരുന്നു...
"തീർന്നു.. തീർന്നു...
നിനക്ക് മതിലു ചാടി നല്ല ശീലം ആണല്ലേ.."
വന്ന വഴിയേ കണ്ണുകൾ പായിച്ച് നവീൻ തിരക്കി...
"ഉവ്വ്... നല്ല പരിചയം ആണ് മുൻപൊരിക്കൽ അത് മനസ്സിലായതും അല്ലേ?"
അവള് തിരിഞ്ഞതിനൊപ്പം തിരക്കി...
അപ്പോഴേക്കും അമ്പലമതിൽ ചാടി അടുത്ത ആളും എത്തിയിരുന്നു....
ആദിയെ കണ്ടതും യാമി നവീനേ കൂർപ്പിച്ച് നോക്കി...
"നോക്കി പേടിപ്പിക്കണ്ട.. കാര്യം ശരിയാണ് എന്റെ നാടൊക്കെ തന്നെ..എന്ന് കരുതി നിൻറെ കൂടെ വരുന്നത് അൽപം റിസ്ക് ആണ്.. തല്ല് വരുന്ന വഴി അറിയില്ല...ഇവനാകുമ്പോൾ കൊള്ളാൻ കൂടെ ഒരാൾ ഉണ്ടാകുമല്ലോ?"
"ദേ.. എന്റെ വായിന്നു ഒന്നും കേൾക്കരുത്..."
വിരൽ ചൂണ്ടി അവന്റെ അടുത്തേക്ക് അവള് ചെല്ലും മുൻപേ ആദി അവർക്ക് ഇടയിൽ കയറി നിന്നു...
"നീ ഇൗ രാത്രിയിൽ ഇത് എവിടെ പോവാണ്?"
"ഞാൻ എവിടെ പോയാൽ നിനക്ക് എന്താ.. ഞാൻ നിന്റെ ആരാ?"
"നീ എന്റെ ഫ്രണ്ട്.. ഇത് വരെ നിനക്ക് ഒപ്പം കൂടെ നടക്കാൻ അറിയാമെങ്കിൽ ഇനിയും അറിയാം...
പണ്ടൊരു ദിവസം പാലക്കാട് ബസ് സ്റ്റാൻഡിൽ കൂടെ കൂടിയത് ആണ്.. ഓർമ ഉണ്ടോ?"
"ചില കാര്യങ്ങൾക്ക് ഓർമ്മ വയ്ക്കാതത് ആണ് നല്ലത്... ഞാൻ അതിനാണ് ശ്രമിക്കുന്നത്.."
യാമി അവനെ പിറകിലേക്ക് തള്ളി കൊണ്ട് തിരിഞ്ഞു നടന്നു...
"ഇവൾക്ക് ഇത് എന്താണ്?
അല്ല... എന്നെ പറഞ്ഞാല് മതി കൊടുത്ത ധൈര്യം കുറച്ച് കൂടി പോയിട്ട് ഉണ്ട്..
കേട്ടിട്ട് ഇല്ലെ.. ആശാന്റെ നെഞ്ചത്ത്..."
ആദി നവീനോട് തിരക്കി..
"നീ വാ.. അവളെ വെറുതെ ഇനി ദേഷ്യം പിടിപ്പികണ്ട...
നീ എന്താ താമസിച്ചത്.."
യാമിക്ക് പിറകെ നടന്നു കൊണ്ട് നവീൻ ആദിയോട് തിരക്കി..
"നിൻറെ മുത്തശ്ശിയുടെ സാരോപദേശം ആയിരുന്നു ഇത് വരെ... ചെവിക്കല്ല് അടിച്ചു പോയി.."
നവീൻ ചിരിച്ചു.. ഒപ്പം യാമിയും...
അവൾക്ക് അടുത്തേക്ക് ഓടി എത്തി നടപ്പിന് ഇടയിലും യാമിയുടെ മുഖം പിടിച്ച് ഉയർത്തി ആദി തിരക്കി..
"പിണക്കം മാറിയോ?"
"എന്റെ കൂടെ നിന്നാൽ ആലോചിക്കാം.."
നവീനും അവർക്ക് ഒപ്പം അപ്പോഴേക്കും എത്തിയിരുന്നു..
"എന്താണ് ഉദ്ദേശം?"
അവൻ തിരക്കി...
"ഞാൻ ഒരാളെ കാണാൻ പോവുകയാണ് എന്താണ് ഏതാണ് എന്നൊക്കെ പിന്നെ പറയാം.."
"ഇൗ നാട്ടിൽ നിനക്ക് ആരാണ് ഇത്ര അറിയുന്ന ഒരാള്..."
നവീന് വീണ്ടും സംശയം ആയി...
"ഉണ്ട്... ദൈവം കൊണ്ട് തന്ന ഒരാള്... ബാ വേഗം.. "
ഇരു കൈകളാലും രണ്ടാളെയും വലിച്ച് കൊണ്ട് അവള് ഓടി...
ഏകദേശം ഊഹം വച്ച് സ്ഥലത്ത് എത്തിയപ്പോൾ അവള് നിന്നു...
"നിങ്ങള് ഇവിടെ നിന്നാൽ മതി ഞാൻ ഇപ്പൊൾ വരാം"
യാമി രണ്ടു പേരോടുമയി പറഞ്ഞു...
"ദേ കളിക്കരുത്.. നീ എന്താ കാര്യം എന്ന് ഞങ്ങളോട് തുറന്നു പറ...എനിക്ക് ദേഷ്യം വരുന്നുണ്ട്.."
ആദിയുടെ മുഖം മാറി...
നവീന്റെ മുഖത്ത് കാര്യം മനസ്സിലായത് മൂലം ഉണ്ടായ ഭാവ വ്യത്യാസം യാമിയും ശ്രദ്ധിച്ചു...
അവനരികിൽ എത്തി കൈകൾ കൂട്ടി പിടിച്ച് യാമി പറഞ്ഞു...
"ദൈവം ഉണ്ടെങ്കിൽ നവി... നമുക്ക് എന്തേലും അറിയാൻ കഴിയാതെ ഇരിക്കില്ല...ഞാൻ പോയി വരാം..."
അവൻ എതിർപ്പ് എന്തേലും പറയും മുൻപേ ആദിയെ നോക്കാതെ യാമി ചെറിയൊരു ഇടവഴിയിൽ കൂടി ഉള്ളിലേക്ക് കടന്നു...
യാമി!!!
തിരികെ വിളിക്കാൻ പോയ ആദിയുടെ കൈകളിൽ നവീൻ പിടിച്ചു...
"അവള് പോയി വരട്ടെ ആദി..."
Next Part Here
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....