കലിപ്പൻ & കലിപ്പത്തി, ഭാഗം : 19
മിക്കി മൈക്ക് കയ്യിലേക്ക് വാങ്ങി. സിദ്ധാർത്ഥിനെ ഒന്നുകൂടെ നോക്കി.
അവൻ ഋഷബിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നിൽപ്പുണ്ട്.
അവൾ നീട്ടി ഒരു ശ്വാസം എടുത്തു. എന്നിട്ടു ഒരു ചിരിയോടെ സംസാരിച്ചു തുടങ്ങി, "ഇപ്പൊ നിങ്ങൾക്കെല്ലാവർക്കും എന്നെ ശരിക്കും മനസ്സിലായിക്കാണും അല്ലേ? ഞാൻ ഇവിടെ വന്നപ്പോ തൊട്ടു കണ്ടിട്ടുണ്ട്, പലരും എന്നെ 'എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്ന രീതിയിൽ നോക്കുന്നത്. ഇപ്പൊ എല്ലാം ക്ലിയർ ആയല്ലോ അല്ലെ ?"
എല്ലാവരും അന്ധം വിട്ടിരിപ്പുണ്ട്. ഇവളെന്തു തേങ്ങ ആണീ പറയുന്നേ എന്ന മാതിരി.
"നീ അധികം കഥ പ്രസംഗം ഒന്നും പറയാൻ നിൽക്കണ്ട. തന്ന ടാസ്ക് അങ്ങ് ചെയ്‌താൽ മതി." റിഷബ് ഒരൽപം രൂക്ഷമായി ആണ് അത് പറഞ്ഞത്. മൈക്കില്ലാത്തതു കാരണം അവളും സ്റ്റേജിൽ ഉള്ളവരും മാത്രേ അത് കേട്ടുള്ളൂ.
'ആജ്ഞ!!! അതും ഈ എന്റെ അടുത്ത്! ശെരിയാക്കിത്തരാം.'
"അതെന്തു മര്യാദ ആണ് ചേട്ടാ. ചേട്ടൻ എന്നെ ഇത്ര മനോഹരം ആയി എല്ലാവര്ക്കും പരിചയപ്പെടുത്തിയപ്പോ ഞാൻ എന്തെങ്കിലും പറഞ്ഞോ? അപ്പൊ എനിക്ക് കൂടെ സംസാരിക്കാൻ ഒരു അവസരം തരണ്ടേ! അതല്ലേ മര്യാദ? പിന്നെ ചേട്ടന്റെ പരിചയപ്പെടുത്തതിൽ മെൻഷൻ ചെയ്യാൻ വിട്ടു പോയ കുറച്ചു കാര്യങ്ങൾ ഇല്ലേ? അത് കൂടെ അറിയാനുള്ള അവകാശം ഇവർക്കില്ലേ? ഇല്ലേ?" അവൾ മൈക്ക് ഓടിയൻസിനു നേരെ നീട്ടി.
കുറെ കൂവലുകൾ ഉണ്ട്, അതിനേക്കാൾ കൂടുതൽ വേണം എന്നുള്ള ബഹളവും. ആ കൂവലുകൾ എന്തായാലും മെക്ക് ആണ്. സപ്പോർട്ട് ചെയ്തത് csഉം, ബാക്കി ഉള്ള ഡിപ്പാർട്മെന്റുകളിൽ നിന്ന് കുറച്ചും.
war മെക്കും csഉം തമ്മിൽ ആയതു കൊണ്ട്, മിക്കവാറും ബാക്കി ഡിപ്പാർട്മെന്റിലെ ആളുകൾ എല്ലാം കണ്ടു ആസ്വദിക്കുന്ന തിരക്കിലാണ്.
ബഹളം ഒന്ന് അടങ്ങി കഴിഞ്ഞപ്പോ അവൾ തുടങ്ങി," ഈ ചേട്ടൻ പറഞ്ഞല്ലോ, ഞാൻ ഈ നിക്കുന്ന ചേട്ടനെ എന്തോ യൂസ് ചെയ്തെന്നു. അതെന്തിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞെ എന്ന് എനിക്കറിയില്ല. പക്ഷെ, എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഞാൻ പറയാം... ഒന്ന്, ആ വീഡിയോ പോസ്റ്റ് ചെയ്തത് ഞാനോ, എനിക്കറിയാവുന്ന ആരെങ്കിലുമോ അല്ല! ആ ഇൻസിഡന്റ് കാണാൻ ഇടയായ, ഒരു പണിയും ഇല്ലാത്ത ഏതോ ഒരു നാട്ടുകാരൻ. എന്റെ ഒരൊറ്റ ഫ്രണ്ട്‌സ് ആ വീഡിയോ ഷെയർ ചെയ്തിട്ടും ഇല്ല. അപ്പൊ പിന്നെ എങ്ങനെയാ ഞാൻ പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാവുന്നതു? പബ്ലിസിറ്റിക്കു ആണെങ്കിൽ അത് ഞാൻ ഷെയർ ചെയ്യണ്ടേ ? എന്റെ ഫ്രണ്ട്‌സ് ഷെയർ ചെയ്യണ്ടെ? അതിന്റെ പുറകെ ഞാൻ ഒരു explaination ഒക്കെ ഇട്ടു, തകർത്തഭിനയിച്ച കൊണ്ട് ഒരു വിഡിയോ ഇടണ്ടേ ? ഇതൊന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അപ്പൊ പിന്നെ എങ്ങനെയാ ഞാൻ ഇത് ഞാൻ create ചെയ്ത ഡ്രാമ ആവുന്നത്. അല്ല, നിങ്ങൾ തന്നെ പറ, ശരി അല്ലെ?" വീണ്ടും മൈക്ക് ഓടിയൻസിനു നേർക്ക്!
അവിടെന്നു വന്ന അല്ല മൊത്തം 'അതെ'യുടെ ബഹളത്തിൽ മുങ്ങിപ്പോയി. അയ്യേ! അവര് ചമ്മിപ്പോയി.
"താങ്ക് യൂ, everyone! ഇനി രണ്ടാമത്തെ കാര്യം... നമ്മൾ എപ്പോഴാ ദേഷ്യപ്പെടുക? നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ഇൻസിഡന്റ്സ് ഉണ്ടാവുമ്പോ? അല്ലെ? അങ്ങനെ എന്തെങ്കിലും ഉണ്ടാവാതെ ചുമ്മാ വഴിയിൽ ഇരിക്കുന്ന ഒരാളുടെ മേലെ മെക്കിട്ടു കയറാൻ, എനിക്ക് വട്ടൊന്നും ഇല്ല. ഒക്കെ പോട്ടേ, പബ്ലിസിറ്റിക്കു ആണെങ്കിൽ എനിക്ക് നാലാള് അറിയുന്ന ആരെ എങ്കിലും നോക്കിക്കൂടെ? വലിയ സിനിമ നടന്മാർ അല്ലെങ്കിലും, നമ്മുട നാട്ടിലും ഇല്ലേ, കുറെ പോപ്പുലർ ടിക് ടോക് സെലിബ്രിറ്റീസ്. അവരെ ഒന്നും പിടിക്കാതെ, ഞാൻ എന്തിനാണ് ഒരു മനുഷ്യനും അറിയാത്ത ഈ ചേട്ടനെ യൂസ് ചെയ്യുന്നത്. ഈ ചേട്ടൻ ആരാണെന്നു ഈ ഞാൻ പോലും, ഇവിടെ വന്നു കഴിഞ്ഞിട്ടാണ് അറിയുന്നത്." അവൾ സിദ്ധാർത്ഥിനെ നോക്കി. അവൻ ഇവൾക്കു സ്ഥിരം കൊടുക്കാറുള്ള പുച്ഛം അപ്പൊ അവനു തിരിച്ചു കൊടുക്കാൻ അവൾ മറന്നില്ല. അവന്റെ മുഖം ആണെങ്കിൽ ഇപ്പൊ പൊട്ടും എന്ന പോലെ ഇരിക്കുന്നു. ഋഷഭിനെയും അവളെയും മാറി മാറി നോക്കുന്നുണ്ട്. കയ്യൊക്കെ ചുരുട്ടി പിടിച്ചാണ് നിൽക്കുന്നത്.
അവൾ, അവന്റെ അടുത്ത് നിന്ന് അല്പം മാറി നിന്നിരുന്ന ഋഷബിനെ നോക്കി. അവൻ ഇഞ്ചി കടിച്ചത് പോലെ നിൽപ്പുണ്ട്. അവൻ അറിഞ്ഞിരുന്നില്ലല്ലോ, മൂർഖൻ പാമ്പിനെ കൊണ്ടാണ് ബ്രേക്ക് ഡാൻസ് കളിപ്പിക്കാൻ നോക്കിയതെന്നു! ഇങ്ങനെ ഡാൻസ് കളിച്ചോണ്ടു ചീറ്റിക്കൊത്തും എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... സാധാരണ സിദ്ധാർത്ഥിനെ കാണുമ്പോ ഉള്ള അവളുടെ ഒരു പരുങ്ങൽ കണ്ടു, അവൻ വിചാരിച്ചതു അവൾ ഈസി ആയി സോറി പറയുംന്നാ. .. സില്ലി ഫെല്ലോ!
"അപ്പൊ ഇനി ചേട്ടൻ പറ, എന്തിന്റെ ബേസിസിൽ ആണ്, ഞാൻ ഈ ചേട്ടനെ പബ്ലിസിറ്റിക്കായി ഉപയോഗിച്ചു എന്ന് ചേട്ടൻ പറഞ്ഞത്. വാലിഡ് ആയിട്ടുള്ള ഒരേ ഒരു റീസൺ എങ്കിലും പറഞ്ഞു തന്നാൽ മതി." അവൾ മൈക്ക് അവന്റെ നേർക്ക് നീട്ടി.
ഒന്നില്ലാതെ എല്ലാ കിളികളും കൺട്രി വിട്ടു പോയ റിഷബ് , മിണ്ടാട്ടം മുട്ടി നിൽപ്പുണ്ട്.
അവിടെയും വാരി വിതറി കുറെ പുച്ഛം.
അവള് പറഞ്ഞു കഴിഞ്ഞിട്ടില്ല, " അത് കൊണ്ട്, ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാൽ, ഈ ചേട്ടൻ അക്ക്യൂസ് ചെയ്തത് പോലെ ഒരു കുറ്റം ഞാൻ ചെയ്തിട്ടില്ല. അന്ന് അങ്ങനെ സംഭവിച്ചു. പക്ഷെ അത്, അന്നത്തെ സിറ്റുവേഷൻ അങ്ങനെ ആയിരുന്നു. അതിൽ ഞാൻ തെറ്റുകാരി ആണെങ്കിൽ, എന്നെ പ്രകോപിപ്പിച്ച ഈ നിക്കുന്ന രണ്ടു ചേട്ടന്മാരും, അവരുടെ ഫ്രണ്ട്സും എന്നേക്കാൾ തെറ്റുകാരാണ്. കൊല്ലുന്നതും, കൊല്ലാൻ പ്രേരിപ്പിക്കുന്നതും കുറ്റം ആണല്ലോ. അപ്പൊ ആദ്യം ഇവർ എന്നോട് സോറി പറഞ്ഞിട്ട്, ഞാൻ സോറി പറയുന്നതല്ലേ മര്യാദ?" അവൾ മൈക്ക് എടുത്തു ഓടിൻസിന്റെ നേരെ കാണിക്കുന്നതിന് മുൻപേ കയ്യടി ഉയർന്നു.
മുന്നിൽ കൂടി നിന്നിരുന്ന സീനിയർസിൽ കുറെ പേര് അവളെ നോക്കി പേടിപ്പിക്കുണ്ടായിരുന്നു. അവൾ, അവളുടെ സീനിയർസിനെ നോക്കി. സിദ്ധാർത്ഥിനിട്ടുള്ള പണി ആയതു കൊണ്ട്, അവരൊക്കെ കട്ട സപ്പോർട്ട് ആയി നിൽക്കുന്നുണ്ട്. നിരഞ്ജൻ അവളെ നോക്കി ചിരിച്ചു കൊണ്ട്, thumbs അപ്പ് കാണിച്ചു.
സത്യം പറഞ്ഞാൽ, അപ്പോഴാണ് അവൾക്കു ധൈര്യം ആയതു. ഒരു ദേഷ്യത്തിന്റെ പുറത്തു ചെയ്തു തുടങ്ങിയ പെർഫോമൻസ് ആണ്. അവസാനം ഒരു ജൂനിയർ സീനിയറിനെ കൊണ്ട് സോറി പറയിപ്പിക്കുന്ന അവസ്ഥ വന്നാൽ, ഏതു ഭാഗത്തു നിന്നും അടി വീഴും എന്ന് അവൾക്കു നല്ല പേടി ഉണ്ടായിരുന്നു.
കൈ ഒരാഴ്ച സ്ലിങിൽ കിടന്നെങ്കിൽ എന്താ, മെക്ക് ആയിട്ടുള്ള അടി, ഇന്ന് ഗുണം ആയില്ലേ!!!
അവളുടെ മുഖത്തു ഒരു വിജയ ചിരി വിടർന്നു. ആ ചിരിയുടെ കൂടെ അല്പം പുച്ഛവും കൂടെ ചാലിച്ച്, അവൾ സിദ്ധാർത്ഥിനെ നോക്കി. അവന്റെ നോട്ടം രിഷബിന്റെ നേർക്കാണ്. സിദ്ധാർഥ്ന്റെ നോട്ടം കണ്ടിട്ട്, മിക്കിക്കു മൈക്ക് കൊടുത്ത ഋഷഭിന്റെ വളം കൈ, അവൻ ഇന്ന് മിക്കവാറും ബാർബിക്യു ചെയ്ത്, ഏതെങ്കിലും പട്ടിക്കോ പൂച്ചയ്‌ക്കോ കൊടുക്കും.
"അപ്പൊ എങ്ങനെയാ ചേട്ടാ... സോറി പറയുന്നോ അതോ...?" അവൾ മൈക്ക് സിദ്ധാർത്ഥിന്റെ നേരെ നീട്ടി.
അവൻ ഋഷബിന്റെ മുഖത്തു നിന്ന്, അവന്റെ നോട്ടം മിക്കിയുടെ നേരെ ആയി. പ്രത്യേകിച്ച് ഭാവ വ്യതാസങ്ങൾ ഒന്നും ഇല്ല. അവളെ തറപ്പിച്ചു ഒന്ന് നോക്കിയിട്ടു, അവൻ മൈക്കിനായി കൈ നീട്ടി.
അവൻ പിടിക്കുന്നതിനു മുൻപേ, അവൾ മൈക്കും ആയി, ഓടിയൻസിനു നേരെ തിരിഞ്ഞു.
"പക്ഷെ എന്തൊക്കെ പറഞ്ഞാലും, ഞാൻ ഒരു ജൂനിയറും, ഇവർ സീനിയർസും ആണല്ലോ! ഒരു സീനിയറിനെ കൊണ്ട് സോറി പറയിപ്പിക്കുക എന്ന് വച്ചാൽ, അതും ഇത്രയും പേരുടെ മുന്നിൽ വച്ച്... ഇല്ല... ഞാൻ ആയിട്ട് അത് ചെയ്യിക്കുന്നില്ല."
ഭയങ്കര കയ്യടി! എത്ര അടി എന്നൊക്കെ പറഞ്ഞാലും, സീനിയർ സോറി പറയേണ്ട എന്നായപ്പോ, സീനിയർസ് ഒക്കെ പെരുത്ത് ഹാപ്പി, except അവളുടെ സ്വന്തം കുറച്ചു സീനിയർസ്.
കയ്യടിഒക്കെ അടങ്ങി കഴിഞ്ഞപ്പോൾ അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി... ഒരു മാതിരി മൈക്ക് കിട്ടിയ രാഷ്ട്രീയക്കാരനെ പോലെ ആയിരുന്നു അവൾ അപ്പൊ സ്റ്റേജിൽ. ആർക്കും മൈക്കും കൊടുകത്തും ഇല്ല, സംസാരം ഒട്ടു നിർത്തത്തും ഇല്ല.
"അപ്പൊ, എന്തായിരുന്നു ചേട്ടൻ എനിക്ക് തന്നെ രണ്ടു ഓപ്ഷൻസ്? ഒന്നുകിൽ സോറി, അല്ലെങ്കിൽ മുളക് തീറ്റ. അപ്പൊ ഞാൻ എന്തായാലും ഫസ്റ്റ് ഓപ്ഷൻ എടുക്കുന്നില്ലന്നു ക്ലിയർ ആയല്ലോ? അപ്പൊ പിന്നെ ബാക്കി ഉള്ള ആ ടാസ്ക് തന്നെ അങ്ങ് ചെയ്തു കളയാം."
അവൾ മൈക്ക് ഓഫ് ചെയ്തു, മുളക് വച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് നടന്നു.
കാർത്തിക് ഓടി വന്നു അവളുടെ കയ്യിൽ കയറി പിടിച്ചു. "ഡി! നിനക്ക് വട്ട്ണ്ടോ ? ചുമ്മാ പോവാൻ നോക്കിയേ!"
"ഇല്ല ചേട്ടായി... വേറെ ഏതു ടാസ്ക് ഞാൻ ചെയ്തില്ലെങ്കിലും, ഇത് ഞാൻ ചെയ്തിരിക്കും." അവളുടെ കണ്ണിലെ വാശി കണ്ടിട്ട് അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. അവൾ അവന്റെ കൈ വിടുവിച്ചിട്ടു, ടേബിളിനു അടുത്തേക്ക് ചെന്നു.
കാർത്തിക് എന്തോ പറയാനായി നിരഞ്ജന്റെ അടുത്തേക്കും ചെന്നു. ഓടിയൻസിന്റെ ഇടയ്ക്കു എന്തൊക്കെയോ മുറുമുറുപ്പുകൾ ഉണ്ടാവുന്നുണ്ട്. മിക്കി അതൊന്നും ശ്രദ്ധിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല. അവളുടെ ശ്രദ്ധ മുഴുവൻ, അവളുടെ ഉള്ളിലുള്ള പേടി, പുറത്തു കാണിക്കാതിരിക്കുന്നതിൽ ആണ്. ഇത്രേം ഡയലോഗ് ഒക്കെ അടിച്ചിട്ട്, പേടിച്ചോടാൻ പറ്റുവോ!
പാത്രത്തിന്റെ മുന്നിൽ വന്നു നിന്നു, മിക്കി അതിലേക്കു നോക്കി.
'എന്റെ കൃഷ്ണാ... ഇത്രയും മുളകുണ്ടായിരുന്നോ? ആ സൈഡിൽ നിന്ന് നോക്കിയപ്പോ ഇത്രയും തോന്നിയില്ലല്ലോ! കോപ്പു! ഐഡിയ എന്റെ ആയിപ്പോയി!'
അവൾ ആദ്യത്തെ മുളകെടുത്തു കയ്യിൽ പിടിച്ചു. കണ്ണടച്ച് അവളതു വായിലേക്ക് വയ്ക്കാൻ പോയതും, കയ്യിൽ പിടി വീണു.
"നീ ഇത് ചെയ്യണ്ട!" പതുക്കെ ആരോ അവളുടെ പറഞ്ഞു.
മിക്കി കണ്ണ് തുറന്നു നോക്കി. കലിപ്പൻ അങ്കത്തട്ടിൽ ഇറങ്ങിയിട്ടുണ്ട്. കൂടെ വലം കയ്യും ഉണ്ട്. വലം കൈ ആള് ആകെ പ്ലിങ്ങി നിൽപ്പുണ്ട്.
അവൾ അവനെ രൂക്ഷമായി നോക്കി.
"താൻ എന്താ വിചാരിച്ചേ? ഒരു ഫോട്ടോയും കയ്യിൽ വച്ച്, എന്നെ പേടിപ്പിച്ചു എന്തും ചെയ്യാംന്നോ??"
ഞെട്ടാൻ ഋഷഭിന്റെ ജീവിതം ഇനിയും ബാക്കി!വീണ്ടും എന്തിനോ ഞെട്ടിതരിച്ചു സിദ്ധാർത്ഥിനെ നോക്കുന്നുണ്ട്. സിദ്ധാർത്ഥിന്റെ മുഖത്തും ഒരു പരുങ്ങൽ. അതെന്തിനാണാവോ? ആ എന്തിനേലും ആവട്ടെ!
"നീ വെറുതെ ആവശ്യം ഇല്ലാത്ത അധികം സംസാരിക്കണ്ട! മതി! ഇറങ്ങിപ്പോവാൻ നോക്ക്." വീണ്ടും കലിപ്പന്റെ കലിപ്പൻ ഡയലോഗ്.
"വീണ്ടും ഞാൻ പറയുന്നു, ആ ഫോട്ടോ കയ്യിലുള്ള ധൈര്യത്തിൽ ആണ് താനീ ഈ കിടന്നു ഓർഡർ ഇടുന്നതു എങ്കിൽ, പൊന്നു മോൻ വെറുതെ എനർജി വേസ്റ്റ് ആക്കണ്ട. താൻ അത് വച്ച് എന്ത് കാണിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. എനിക്ക് നാട്ടുകാരെ ബോധിപ്പിക്കണ്ട കാര്യം ഇല്ല. എന്റെ വീട്ടുകാർക്ക് എന്നെ നല്ലോണം അറിയാം. അത് കൊണ്ട് ആ ഫോട്ടോയും കൊണ്ട് തനിക്കു എന്താ ചെയ്യാൻ പറ്റുന്നെ എന്ന് വച്ചാൽ, താൻ അത് ചെയ്യ്. എനിക്കൊരു ചുക്കും ഇല്ല. ഒരു തവണ താൻ വിരട്ടിയപ്പോ പേടിച്ചു എന്ന് വച്ച്, എപ്പോഴും ഞാൻ അങ്ങനെ പേടിച്ചിരിക്കുംന്നു വിചാരിച്ചെങ്കിൽ, തനിക്കു തെറ്റി. ഇത് മേഘ്നയാ! മേഘ്ന ചദ്രശേഖർ!" അവൾ അവൻ പിടിച്ചിരുന്ന അവളുടെ കയ്യിൽ വച്ചിരുന്ന മുളക്, മറ്റേ കൈ കൊണ്ട് എടുത്തു, വായിലേക്കിട്ടു.
അവൻ കൈ വിട്ടു, പല്ലു കടിച്ചു കൊണ്ട് അല്പം മാറി നിന്നു.
['ഈശ്വരാ! ഈ പണ്ടാരത്തിനു ഇത്രേം എരിവുണ്ടായിരുന്നോ?'.
'ഹേയ് ഇല്ല... ഇതിനു നല്ല മധുരം ആണല്ലോ!!! എന്തറിഞ്ഞോണ്ടാ മോള് പിന്നെ കയറി ഏറ്റത്?'
'അതിനെനിക്കറിയ്യോ ഈ സാധനത്തിനു ഇത്ര എരിവാണെന്നു. ഞാൻ ഇത് വരെ ഒരു മുളക് ബജി പോലും കഴിച്ചിട്ടില്ല. മുളകെന്ന് വച്ചാൽ എരിവുള്ള ഒരു സാധനം. അത്രേ എനിക്ക് അറിയൂ. അതിതുവരെ കഴിച്ചു നോക്കി ടെസ്റ്റ് ചെയ്യാനൊന്നും ഞാൻ നിന്നിട്ടില്ല.'
'വെരി ഗുഡ്! ഇനി ഇപ്പൊ ഒന്നും നോക്കാനില്ല. അവനോടു ഇത്തവണത്തേക്കു ക്ഷമിച്ചിരിക്കുന്നുന്നും പറഞ്ഞു, ധാ ആ വഴി ഇറങ്ങി ഓടിക്കോ!'
'എന്നിട്ടു അവന്റെ മുന്നിൽ വീണ്ടും തോൽക്കാനോ? അതു ഈ മേഘ്‌ന രണ്ടാമത് ജനിച്ചാലും നടക്കില്ല.'
'ഇത് മുഴുവനും കഴിക്കാനാണ് മോളുടെ പ്ലാൻ എങ്കിൽ, ഇനി പ്രതികാരവും അടുത്ത ജന്മത്തിലേ നടക്കു! ചത്ത് പോവും നീ!'
'നിന്ന് ഡെസ്പ് അടിപ്പിക്കാതെ അങ്ങോട്ടെങ്ങാൻ മാറി നിക്ക്, മുന്മുൻ, ഇത് എന്തൊക്കെ സംഭവിച്ചാലും ഞാൻ ചെയ്യും'
'അനുഭവിച്ചേ പഠിക്കുള്ളുന്നാണെങ്കിൽ അങ്ങനെ തന്നെ ആവട്ടെ! ഞാൻ ഒന്നും പറയുന്നില്ല.'
'ആ അതാ നല്ലതു.']
അവൾ 2 മുളക് ഒരുമിച്ചെടുത്തു വായിലേക്കിട്ടു. ഉള്ളിലെ ആന്തൽ പുറത്തു കാണിക്കാതെ, അവൾ അത് ചവച്ചു വിഴുങ്ങി. അടുത്ത രണ്ടെണ്ണം എടുത്തു. അത് വായിലേക്കിടാൻ ഒരു മടി പോലെ. അവൾ ഒരു ഇൻസ്പിറേഷനിനു എന്നോണം സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തെ കലിപ്പ് മാത്രം മതിയായിരുന്നു, മിക്കിക്കു 3-4 എണ്ണം ഒരുമിച്ചെടുത്തു വായിലേക്കിട്ടു ചവച്ചരക്കാൻ.
കാർത്തിക് നിരഞ്ജനും ആയി സ്റ്റേജിലേക്ക് കയറി വന്നു. അപ്പോഴേക്ക് അവൾ അടുത്ത ബാച്ച് വായിലേക്കിടാൻ ഒരുങ്ങിയിട്ടുണ്ടായിരുന്നു. നിരഞ്ജൻ ഓടി വന്നു അവളെ തടഞ്ഞു, "നീ എന്താ ഈ കാണിക്കുന്നേ മേഘ്ന. നിർത്തിക്കേ!"
"ഇല്ല രഞ്ജു ചേട്ടാ... അങ്ങനെ ഒന്നും ഇവന്റെ ഒക്കെ മുൻപിൽ ഞാൻ തോറ്റു കൊടുക്കില്ല.ജീവൻ ഉണ്ടെങ്കിൽ ഞാൻ ഇത് ഫുൾ കഴിച്ചിട്ടേ ഇവിടന്നു പോവൂ." അവൾ വാശിയോടെ പറഞ്ഞു.
പക്ഷെ അവളുടെ ഇപ്പൊ തന്നെ ഉള്ള അവസ്ഥ കണ്ടിട്ട്, ആ പറഞ്ഞ ജീവൻ വൈകാതെ തന്നെ പോവാൻ ഉള്ള എല്ലാ ലക്ഷണങ്ങളുംഅവരൊക്കെ കണ്ടു. കണ്ണും മൂക്കും ഒക്കെ നിറഞ്ഞൊഴുകുന്നുണ്ട്. ദേഷ്യവും എരിവും കൊണ്ട്, മുഖം മൊത്തത്തിൽ ചുവന്നിട്ടുണ്ട്. കൈകൾ വിറച്ചു തുടങ്ങി.
അവൾ കയ്യിലിരുന്ന മുളകെടുത്തു വായിലേക്കിട്ടു. അത് ഇറക്കുമ്പോൾ, ആ മുളക് പോയ റൂട്ട് മൊത്തം വല്ല ക്ലിയർ ആയി മിക്കിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. വായ് തുടങ്ങി വയറു വരെ കത്തുന്നത് അവൾ അറിഞ്ഞു.
മേശമേൽ കൈകുത്തി അവൾ ഒരു നിമിഷം നിന്ന്. .. അങ്ങനെ അല്ല. .. നിന്ന് പോയി. .. അതാണ് കറക്റ്റ് പ്രയോഗം.
എന്നിട്ടും മതിയായില്ല അവൾക്കു! നേരെ നിന്നിട്ടു, അവൾ വീണ്ടും എടുക്കാൻ കൈ നീട്ടി.
പെട്ടന്ന് ദാണ്ടെ, ആ പത്രം വായിലേക്കുയരുന്നു, അതിലെ മുളകുകൾ ഒക്കെ അവിടെ പറന്നു നടക്കുന്നു. പാത്രം ക്ണിം മ്ണിം പ്ണിം ട്ട്ണിം ന്നു പറഞ്ഞു താഴേക്കു വീഴുന്നു. അപ്പോഴും പറന്നു നടക്കുന്ന മുളകുകൾക്കിടയിലൂടെ കലിപ്പൻ ഇത് വരെ കാണാത്ത ടൈപ്പ് ദേഷ്യത്തിൽ ഇറങ്ങി പോവുന്നത്, അവൾക്കു ഒരു മങ്ങിയ കാഴ്ച ആയി. കണ്ണ് നിറഞ്ഞു വെള്ളം വന്നോണ്ടിരിക്കുവല്ലേ! ക്ലിയർ ആയി കാണാൻ പറ്റുവോ!
നിരഞ്ജൻ അവളെ പിടിച്ചു വലിച്ചു ബാക് സ്റ്റേജിലേക്കും, അവിടെ നിന്ന് പുറത്തേക്കും കൊണ്ട് പോയി.
ഇതങ്ങു ആദ്യം ചെയ്തിരുന്നെങ്കിൽ ഈ പൊല്ലാപ്പ് വല്ലതും കാണിച്ചു കൂട്ടേണ്ട കാര്യം ഉണ്ടായിരുന്നോ! ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം.
പുറത്തേക്കെത്തിയതും, നിരഞ്ജൻ അവളെ പിടിച്ച മുന്നിലേക്ക് തള്ളി. അവൾ താഴെക്കിരുന്നു പോയി.
അവൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അവളും വിറയ്ക്കുന്നുണ്ട്. എരിവ് സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു മാത്രം.
നിരഞ്ജൻ എളിയിൽ കയ്യും കുത്തി, അവളെ നോക്കി നിന്നു. ഇടയ്ക്കു അവൾ തല ഒന്ന് പൊന്തിച്ചു, അവനെ നോക്കി. അവന്റെ മുഖത്തെ ദേഷ്യം കണ്ടു, വീണ്ടും തല താഴ്ത്തി.
അപ്പോഴേക്ക് നന്ദു ഒരു കുപ്പി ഐസ് വാട്ടറും ആയി അങ്ങോട്ടേക്ക് ഓടി വന്നു. നിരഞ്ജനെ ഒന്ന് നോക്കിയിട്ടു, അവൻ മിക്കിയുടെ അടുത്തിരുന്നു, അവളുടെ തോളിൽ കൈ വച്ചു. തല പൊക്കി നോക്കിയ മിക്കി അവന്റെ കയ്യിൽ വെള്ളം കണ്ടതും, അത് തട്ടിപ്പറിച്ചു വാങ്ങി, അതങ്ങനെയെ വായിലേക്ക് കമിഴ്ത്തി. കുറെ കുടിച്ചിട്ട് കുറെ മുഖത്തും ഒക്കെ ഒഴിച്ചു. എന്നിട്ടും വല്യ കാര്യം ഒന്നും ഇല്ല.
നന്ദു കയ്യിലിരുന്ന ഐസ് ക്രീം അവൾക്കു നേരെ നീട്ടി.
മാങ്കോ ബാർ!!!
അവൾ ദൈവത്തെ കാണുന്നത് പോലെ ആണ് അപ്പൊ, നന്ദുവിനെ നോക്കിയത്. നന്ദിയോടെ അവൾ ആ ഐസ് ക്രീം വാങ്ങി, വായിലേക്കിട്ടു. ഒരു ചെറിയ സമാധാനം ഒക്കെ ആയിട്ടുണ്ട് ഇപ്പൊ.
നിക്കിയും നിയയും വെങ്കിയും അപ്പോഴേക്ക് ഓടി കിതച്ചു അങ്ങോട്ടേക്കെത്തി.
നിലത്തിരുന്നു ഐസ് ക്രീം കഴിക്കുന്ന മിക്കിയെ കണ്ടപ്പോഴാണ് അവർക്കു സമാധാനം ആയതു. സ്റ്റേജിൽ നിന്ന് പോരുമ്പോ ഉള്ള അവളുടെ കോലം വച്ച് നോക്കുമ്പോ, ഇനി ഏതെങ്കിലും mortuaryil നോക്കിയാ മതി എന്നാ കരുതിയെ!
അവർ ഒന്നും മിണ്ടാതെ വന്നു അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയൊക്കെ നിന്നു.
നിരഞ്ജന്റെ മുഖഭാവം കണ്ടിട്ട്, അവർക്കു മിണ്ടാൻ പേടി ഉണ്ട്.
മിക്കി ഇതൊന്നും നോക്കുന്നില്ല. തണുപ്പും മധുരവും ചെന്നപ്പോ, അവളുടെ നാക്കിനും, ശരീരത്തിനും ഒക്കെ ഒരു സമാധാനം ആയിട്ടുണ്ട്. അവൾ അതും കഴിച്ചിരിക്കുവാണ്. വേറെ ഒന്നും അവൾക്കിപ്പോ important അല്ല. അവളും അവളുടെ മാങ്കോ ബാറും അവരുടെ ലോകവും.
ആ ലോകത്തു നിന്ന് തിരിച്ചു വന്നപ്പോഴേക്കു, മാങ്കോ ബാർ വെറും ഒരു കോല് മാത്രം ആയിട്ടുണ്ടായിരുന്നു. അവൾ വീണ്ടും പ്രതീക്ഷയോടെ അവളുടെ നന്ദു ഭഗവാനെ നോക്കി, അവൻ പോക്കറ്റിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു അവൾക്കു നീട്ടി.
അവൾ വീണ്ടും അവനെ നോക്കി ഒന്ന് ചിരിച്ചിട്ട്, ആ ചോക്ലേറ്റിന്റെ കവറും പൊട്ടിച്ചു കൊണ്ട്, നിലത്തു നിന്ന് എഴുന്നേറ്റു. അവളുടെ കൂടെ നന്ദുവും.
പിന്നെ അവളുടെ ലോകം ആ ചോക്ലേറ്റും അവളും മാത്രം ആയി.
അപ്പോഴാണ് ആ ലോകത്തേക്ക് ഒരു കൈ നീണ്ടു വന്നത്. അവൾ ആ കയ്യുടെ ഉടമയെ നോക്കി. നിക്കി!
അവൾക്കു ചോക്ലേറ്റ് വേണം. പട്ടി! ചാവാൻ കിടക്കുമ്പോഴും. ..! മിക്കി അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ടു, ഒരു കഷ്ണം ഒടിച്ചു അവൾക്കു കൊടുത്തു. ഒരു നാണവും മടിയും ഇല്ലാതെ, അവൾ അത് വാങ്ങി കഴിച്ചു.
"ബെസ്ററ്!!!" നിരഞ്ജൻ ആണ്. അവൻ ഇപ്പൊ അടുത്തുള്ള ഒരു അര മതിലിൽ ഇരിക്കുവാണ്.
മിക്കി ചെറിയ പേടിയോടെ അവന്റെ അടുത്തേക്ക് ചെന്നു. അവളെ തറപ്പിച്ചൊന്നു നോക്കിയിട്ടു, അവൻ മുഖം തിരിച്ചു.
മിക്കി ഒരു കഷ്ണം ചോക്ലേറ്റ് എടുത്തു പൊട്ടിച്ചു, അവനു നേരെ നീട്ടി. അവൻ വീണ്ടും തിരിഞ്ഞു, അവളെ നോക്കി. അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു. പല്ലിൽ ചോക്ലേറ്റ് ഒക്കെ ഒട്ടിപ്പിടിച്ചു, ബസന്തി എന്ന വാസന്തി മോഡൽ ചിരി.
"വായടച്ചു വച്ചില്ലെങ്കിൽ, നിന്റെ പല്ലു ഞാൻ അടിച്ചു താഴെ ഇടും." അവൻ അവളുടെ കയ്യിൽ നിന്ന് ചോക്ലേറ്റ് എടുത്തു.
മിക്കി പെട്ടന്ന് വാ അടച്ചു. ഇനി അടി കൂടെ വാങ്ങിക്കൂട്ടാൻ വയ്യ. വയ്യാ! വയ്യാത്തോണ്ടാ!
"നിനക്കെന്തിന്റെ കേടായിരുന്നെടി ആ മുളക് മുഴുവൻ വലിച്ചു വാരി തിന്നാൻ? അവളുടെ അമ്മൂമ്മടെ ഒരു വാശി. എന്നിട്ടു നിനക്കെന്തു കിട്ടാൻ ആണ്?"
"അങ്ങനെ ചോദിച്ചാൽ, നമ്മൾക്കു ദേഷ്യം ഉള്ളവരെ തോൽപ്പിക്കുമ്പോ ഉണ്ടാവുന്ന ഒരു മനസ്സുഖം ഇല്ലേ! അതൊന്നു മാത്രം." അവൾ ചോക്ലേറ്റിൽ നിന്ന് ഒരു ബൈറ്റ് എടുത്തു.
"ഒരൊറ്റ വീക്കങ്ങു വച്ച് തന്നാലുണ്ടല്ലോ!" അവൻ അവളുടെ നേരെ, കൈ മടക്കി അടിക്കാൻ പോവുന്നത് പോലെ കാണിച്ചു.
അവൾ അയ്യോ ന്നു പറഞ്ഞു കുനിഞ്ഞു.
"കണ്ടോ! പേടിത്തൊണ്ടി ആണ്! എന്നിട്ടു സംസാരോ! ഏതാണ്ട് ഫൂലൻ ദേവിക്ക് കോച്ചിങ് ക്ലാസ്സ് എടുത്തത് പോലെ!" നന്ദുവും കിട്ടിയ ഗാപ്പിൽ ഗോൾ അടിക്കാൻ തുടങ്ങി.
വീണ്ടും അതെ ബസന്തി ചിരി.
'അയ്യേ'ന്നു പറഞ്ഞു നന്ദു മുഖം തിരിച്ചു.
നിരഞ്ജൻ അരമതിലിൽ നിന്ന് താഴെ ഇറങ്ങി, അവളുടെ അടുത്തേക്ക് ചെന്നു, "കഴിഞ്ഞോ നിന്റെ പ്രതികാരം ?"
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി! ഭാഗ്യത്തിന് ഇത്തവണ പല്ലു കാണിച്ചില്ല.
അവൻ അവളുടെ ചെവിയിൽ പിടിച്ചു തിരുമി .
അവൾ അയ്യോ പോത്തോ എന്ന് വിളിച്ചു കാറുന്നതിനിടയ്ക്കു, അവൻ പറഞ്ഞു,"ഇനി മേലാൽ, ഇമ്മാതിരി പ്രതികാരവും ആയി നീ ഇറങ്ങിയാൽ, നിന്നെ ഞാൻ എടുത്തു വല്ല ആലിലും തറക്കും. കേട്ടല്ലോ ?"
"കേട്ട്... കേട്ട്... ഇനി പ്രതികാരം ചെയ്യൂല്ല. .. പിടി വിട്, രഞ്ജു ചേട്ടാ..."
അവൻ പിടി വിട്ടു. അവൾ ചെവി ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി. അവൻ അവളെ ചിരിച്ചു കാണിച്ചു.
"എന്തൊരു പിടിയാ മനുഷ്യാ എന്നാലും."
"ഇത്ര അല്ലെ ചെയ്തുള്ളു എന്ന് നീ ആശ്വസിക്ക്. അപ്പൊ എനിക്ക് വന്ന ദേഷ്യത്തിന്, ആ മുളകെടുത്തു നിന്റെ കണ്ണിൽ തേച്ചേനെ ഞാൻ!"
'ശെടാ! പറയുന്നത് കേട്ടാൽ തോന്നും, ഞാൻ ഇങ്ങേരുടെ വായിൽ ആണ് കാന്താരി മുളക് വച്ച് കൊടുത്തെന്നു! ഒക്കെ ഞാൻ ഒറ്റയ്ക്കല്ലേ കഴിച്ചത്. ആ എനിക്കില്ലാത്ത ദേഷ്യം ആണ് ഈ ചേട്ടന്.'
"ശാന്ത് ഹോ ജാവോ, രഞ്ജു ചേട്ടാ! ശാന്ത് ഹോ ജാവോ!" അവൾ അവനെ ആശ്വസിപ്പിച്ചു.
"നിങ്ങൾ ഇനി ഏതായാലും ഓഡിറ്റോറിയത്തിലേക്കു കയറണ്ട! നല്ല ബോർ scene ആക്കിയിട്ടുണ്ട് അവന്മാരും നീയും കൂടെ. എന്തോ ഭാഗ്യത്തിന് ഇത് വരെ ടീച്ചേർസ് ഒന്നും അറിഞ്ഞിട്ടില്ല. അത് കൊണ്ട് കുഴപ്പം ഇല്ല." നന്ദു പറഞ്ഞു.
"ഓക്കേ! നിങ്ങൾ പറയുന്നത് പോലെ... ഞങ്ങൾ എവിടെ എങ്കിലും ഒക്കെ കറങ്ങി നടക്കാം." അവൾ കയ്യിലുണ്ടായ ചോക്ലേറ്റ് മുഴുവൻ കഴിച്ചു, അതിന്റെ കവർ കുറച്ചപ്പുറം ഇരുന്നിരുന്ന ട്രാഷ് കാനിലേക്കു എറിഞ്ഞു.
നോക്കണ്ട! വീണിട്ടില്ല. അതിന്റെ ഏഴയലത്തെത്തിയില്ല. ഒന്ന് ചമ്മി എല്ലാവരെയും നോക്കിയിട്ട്, അവള് തന്നെ, താഴെ നിന്ന് പെറുക്കി, ട്രാഷിൽ കൊണ്ട് ചെന്നിട്ടു.
"ഇതങ്ങു ആദ്യം ചെയ്‌താൽ പോരായിരുന്നോ?" ഓഡിറ്റോറിയത്തിലേക്കു തിരിച്ചു കയറി പോവുന്ന വഴി നന്ദു അവളെ നോക്കി പറഞ്ഞു.
"നിങ്ങൾ കറങ്ങി നടക്കാൻ ഒന്നും നിൽക്കണ്ട. ആ ലൈബ്രറിയിലെങ്ങാൻ പോയിരിക്ക്. "
"അയ്യോ! ലൈബ്രറിയിലോ?" നാല് പേരും ഒറ്റ സ്വരത്തിൽ ചോദിച്ചു.
"അവിടെത്തെ ബുക്ക്സ് നിങ്ങളെ ആരെയും പിടിച്ചു കടിക്കത്തൊന്നും ഇല്ല." നിരഞ്ജൻ കണ്ണുരുട്ടി.
"ഞങ്ങള് ക്യാന്റീനിൽ പോയി ഇരുന്നാൽ പോരെ രഞ്ജു ചേട്ടാ?" നിക്കി ഓന്റെ കാലു പിടിച്ചില്ല എന്ന് മാത്രേ ഉള്ളു. അത്ര ദയനീയം ആയാണ് അവൾ ചോദിച്ചത്.
ഇങ്ങനെ ഒക്കെ ചോദിച്ചാൽ ആരായാലും സമ്മതിച്ചു പോവും. അവനും. ഒന്ന് മൂളിയിട്ടു അവൻ അകത്തേക്ക് പോയി.
അവർ നാലും ക്യാന്റീനിലേക്കു തിരിച്ചു.
"എന്തായാലും നീ സോറി പറയാതിരുന്നത് നന്നായി. അവന്മാരുടെ ഒരു ഊള ഷോ!" വെങ്കി ആണ്.
"ആന്നു! ഒരാവശ്യം ഇല്ലായിരുന്നു അവന്മാർക്ക് ഇത് കാണിച്ചു കൂട്ടേണ്ടത്. അതും ആഫ്റ്റർ അങ്ങേരുടെ ഇവളും ആയിട്ടുള്ള പ്രൈവറ്റ് ഷോയ്ക്ക് ശേഷം." നിയക്കും അതെ അഭിപ്രായം ആണ്.
"എന്നാലും എന്റെ മിക്കി, മുളക്‌അടുത്തു കൂടെ പോയാൽ എരിയുന്ന നീ എങ്ങനെയാ, അത്രേം കാന്താരി മുളക് കഴിച്ചേ?" നിക്കിക്ക് അറിയേണ്ടിയിരുന്നത് അതായിരുന്നു.
"ആ ടൈമിൽ ഒടുക്കത്തെ ധൈര്യം ആയിരുന്നു. ഞാൻ വീഴാൻ തുടങ്ങിയ ടൈമിൽ ആണ്, എന്തോ ഭാഗ്യത്തിന് ആ കലിപ്പൻ ആ പാത്രം തട്ടിക്കളഞ്ഞതും, രഞ്ജു ചേട്ടൻ വിളിച്ചോണ്ട് പോന്നതും. ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഏതെങ്കിലും ശവപ്പെട്ടിയിൽ കിടപ്പുണ്ടായേനെ!"
മിക്കി പറഞ്ഞ ആ പൊട്ട കോമഡി കേട്ട് അവർ എല്ലാവരും ചിരിച്ചു.
"നിങ്ങൾ നടന്നോ.... ഞാൻ ഒന്ന് റെസ്റ്ററൂമിൽ പോയിട്ട് വരാം. കയ്യൊക്കെ ഇപ്പോഴും എരിയുവാ! ഫേസും... കൂടെ ചോകൊലെറ്റു മുഖത്തും കയ്യിലും ഒട്ടുന്നു." മിക്കി അതും പറഞ്ഞു കൊണ്ട് റെസ്റ്റൂം ലക്‌ഷ്യം ആക്കി നടന്നു. ബാക്കി ഉള്ളവർ ക്യാന്റീനിലേക്കും.
restroomil കയറി, കയ്യും മുഖവും ഒക്കെ നല്ലോണം കഴുകി പാട്ടൊക്കെ പാടി ക്യാന്റീനിലേക്കു പോകുവാണ് മിക്കി.
Haye haye mirchi, uh uh mirchi
Uf uf mirchi, fuh fuh mirchi
Haye haye mirchi, uh uh mirchi
Uf uf mirchi, fuh fuh mirchi
Haye haye mirchi...
Ho.. teri lehar buri, teri zehar buri
Teri lehar buri, teri zehar buri
Teri lehar buri, teri zehar buri
Lad gayi dil te haye haye mirchi
Haye haye mirchi, uh uh mirchi
Uf uf mirchi, fuh fuh mirchi
Haye haye mirchi..
അങ്ങനെ ഒറ്റയ്ക്ക് പാട്ടും പാടി നടന്നു വരുന്ന നായികയ്ക്ക് എന്താ സംഭവിക്കുക എന്ന് നിങ്ങൾക്കറിയാല്ലോ? അത് തന്നെ ഇവിടെയും സംഭവിച്ചു! ഒരു കൈ അവളെ പിടിച്ചു വലിച്ചു ഒരു റൂമിലേക്ക് കയറ്റി. ആ കൈ ആരുടെ ആണെന്നും ഇനി ഞാൻ പറഞ്ഞു തരാണോ? പറഞ്ഞേക്കാം. .. സിദ്ധു എന്ന കലിപ്പൻ സിദ്ധാർത്ഥിന്റെ തന്നെ.
അവന്റെ സ്ഥിരം കലാപരിപാടി ആയ ഭിത്തിയിൽ ചാർക്കൽ അവൻ നിർവഹിച്ചു കഴിഞ്ഞു. അവളും എന്നത്തേയും പോലെ ഞെട്ടി അവനെ നോക്കുന്നു. ഇതിപ്പോ കുറെ തവണ ആയതു കൊണ്ടാണോ എന്ന് അറിയില്ല... അവളുടെ ഞെട്ടലിനും ആയുസ് കുറവായിരുന്നു. പതിവിലും നേരെത്തെ തന്നെ, അവൾ അവനെ തള്ളി മാറ്റാൻ നോക്കുന്നുണ്ട്.
അവൻ ഒന്നും ചെയ്യാതെ അവന്റെ ഇഷ്ട വിനോദമായ നോക്കിപ്പേടിപ്പിക്കൽ തകൃതിയായി ചെയ്തു കൊണ്ടിരുന്നു.
അവനെ നീക്കാൻ പറ്റാത്ത ദേഷ്യത്തിൽ അവൾ അവന്റെ ഇടിക്കാനും പിച്ചാനും മാന്താനും ഒക്കെ തുടങ്ങി. അവൾ അത്രയൊക്കെ ചെയ്തിട്ടും, അവനു ഇക്കിളി പോലും ആയില്ലെന്നു തോന്നുന്നു. പന പോലെ നിൽപ്പുണ്ട്.
അവൾ ഒന്ന് അടങ്ങി കഴിഞ്ഞപ്പോ, അവൻ ചോദിച്ചു,"കഴിഞ്ഞോ നിന്റെ ദേഷ്യം ?"
"ഇല്ലെങ്കി?"
"ഇല്ലെങ്കി നീ ദേഷ്യം തീരുന്നതു വരെ എന്താന്നു വച്ചാൽ ചെയ്യ്! പക്ഷെ, ഇനി മേലാൽ ഇന്ന് കാണിച്ച പോലുള്ള സ്റ്റണ്ട് എങ്ങാനും നീ കാണിച്ചാൽ.... നിനക്ക് അറിയില്ല മേഘ്ന എന്നെ! നീ കാണാത്ത വേറെ മുഖവും എനിക്ക് ഉണ്ട്..."
"ഇയാളുടെ കാണാത്ത ആകെ ഒരേ ഒരു മുഖം മാത്രേ ഉള്ളു. കലിപ്പില്ലാത്ത ഒരെണ്ണം. ബാക്കി എല്ലാ വൃത്തികെട്ട മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട്."
അവൻ ഒന്ന് ചിരിച്ചു. അവൾ വീണ്ടും കഴിഞ്ഞ ദിവസത്തെ പോലെ, ഓണത്തിന്റെ ഇടയ്ക്കു പുട്ടു കച്ചവടം തുടങ്ങി. അടിയും ഇടിയും ഒക്കെ മറന്നു, അവന്റെ ചിരിയും നോക്കി നിന്നു.
അവൻ, അവളോട് ചേർന്ന് നിന്ന് കൊണ്ട്, പതിയെ പറഞ്ഞു, "എനിക്ക് നീ കാണാത്ത, അല്ലാത്തെയും കുറച്ചു മുഖങ്ങളും ഉണ്ട്, മേഘ്‌ന. ... പക്ഷെ നീ അത് താങ്ങില്ല. ചെറിയ കുട്ടിയല്ലേ നീ ?" അവൻ അവളുടെ രണ്ടു കണ്ണുകയിലും മാറി മാറി നോക്കിയിട്ട്, സൈറ്റ് അടിച്ചു കാണിച്ചു. ഒപ്പം ഒരു കള്ള ചിരിയും.
'ചെറിയ കുട്ടിയോ? ഈ ഞാനോ? 18 വയസ്സായില്ലെന്നേല്ലേ ഉള്ളു! പക്ഷെ കോളേജിലായില്ലേ! ആ എന്നെ ആണ് ഇവൻ... ഇവനെ ഇന്ന് ഞാൻ."
"ആരാടോ തന്റെ ചെറിയ കുട്ടി?" അവൾ വീണ്ടും അവനെ ഇടിക്കാൻ തുടങ്ങി. അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു, അവളുടെ കണ്ണിൽ നോക്കി പറഞ്ഞു, ആർദ്രമായി പറഞ്ഞു....
"മേഘ്‌ന അടങ്ങുക... ശാന്തമാവുക... ഞാൻ നിൻ ദൈവമാണെന്നറിയുക..." ***ഡയലോഗ് courtesy- എന്റെ ഹീറോയിനിന് പേര് കടം തന്ന മേഘ്ന എന്ന മറിയാമ്മ! ;)***
അവന്റെ കണ്ണുകളിൽ, അവൾക്കു, അവളെ തന്നെ നഷ്ടം ആയതു പോലെ തോന്നി.
അവൻ അവളിൽ നിന്ന് മാറി, അവന്റെ കയ്യിലിരുന്ന അവളുടെ കൈകളിലേക്ക്, പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് സിൽക്ക് bubbly എടുത്തു വച്ച് കൊടുത്തു. അതും വലുത്!
bubbly കണ്ട excitementil അവൾ എല്ലാം മറന്നു. അവളുടെ കണ്ണുകൾ സന്തോഷത്തിൽ വിടർന്നു. പെട്ടന്ന് അവനെ hug ചെയ്യാനായി കൈകൾ പൊക്കി.
പൊക്കി കഴിഞ്ഞപ്പോഴാണ് ആളും, സ്ഥലവും, situationum ഒക്കെ ഓർമ്മ വന്നത്. പൊക്കിയതിലും വേഗം അവൾ കൈകൾ താഴ്ത്തി. മുഖത്തു തെളിഞ്ഞു നിന്നിരുന്ന സന്തോഷം മാറ്റി, വീണ്ടും കലിപ്പ് ഭാവം എടുത്തിട്ടു. അവൻ തെല്ലുറക്കെ തന്നെ ചിരിച്ചു.
"എനിക്ക് വേണ്ട, തന്റെ ചോക്ലേറ്റ്!" അവൾ അതെടുത്തെറിയാനായി കൈ പൊക്കിയതും, അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു. "എറിഞ്ഞാൽ നീ ഇങ്ങനെ ആവില്ല തിരിച്ചു പോവുന്നത്. അത് വേണോ? മര്യാദയ്ക്ക് ഇത് മുഴുവൻ കഴിച്ചോണം."
"ഇല്ലെങ്കിൽ ഇയാളെന്തു ചെയ്യും? ആ ഫോട്ടോ എടുത്തു വൈറൽ ആക്കുവോ?"
"നിന്നോടാരാടീ പുല്ലേ, ഫോട്ടോടെ കാര്യം എല്ലാവരുടെയും മുന്നിൽ വച്ച് വിളമ്പാൻ പറഞ്ഞത്?" അവൻ പെട്ടന്ന് ഓർത്തത് പോൽ പറഞ്ഞു, അവളുടെ ചെവിയിൽ പിടുത്തമിട്ടു.
"ആഹ്... വിട് വിട് വിട്!"അവൾ കിടന്നു ചാടി. അവൻ പിടി വിട്ടു.
അവൾ ചെവിയിൽ തടവിക്കൊണ്ട് അവനെ നോക്കിപ്പേടിപ്പിച്ചു. അവൻ ചിരിച്ചോണ്ട് ഇരിപ്പുണ്ട്.
"നിങ്ങൾക്കൊക്കെ എന്റെ ചെവി കാണുമ്പോ എന്താ ഇത്ര അസുഖം! ചുമ്മാ പിടിച്ചു തിരിച്ചോണ്ടിരിക്കാൻ ഇത് വല്ല നേർച്ചയാണോ?"
"വേറെ ആരാ നിന്റെ ചെവി പിടിച്ചേ?" അവൻ ചിരിച്ചോണ്ട് തന്നെ ചോദിച്ചു.
'ഇതെന്തിപ്പിതു! ചിരിക്കാൻ തുടങ്ങിയപ്പോ നോൺ സ്റ്റോപ്പ് ചിരി ആണല്ലോ!'
"രഞ്ജു ചേട്ടൻ" അവൾ പറഞ്ഞു.
അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി.
'ചിരിക്കുവാണല്ലോ എന്ന് ഓർത്തുതും, ചിരി പോയി... ഇത് വല്ല സ്വിച്ച്ചും ഇട്ടാണോ കണ്ട്രോൾ ചെയ്യുന്നത്.'
"എന്നാ നീ ചെല്ല്...പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ. .. ഇനി ദേഷ്യം വന്നാൽ, നേർക്ക് നേരെ വന്നു, തീർത്തോണം. അല്ലാതെ ഒരു മാതിരി ചീപ്പ് ഡ്രാമയും സ്റ്റണ്ടും കൊണ്ടിറങ്ങിയാൽ, ഞാൻ അന്ന് വന്നത് പോലെ ഒന്നൂടെ വരും. പക്ഷെ അന്നത്തെ പോലെ വെറും തിരുമലിൽ മാത്രം ഒന്നും നിൽക്കില്ല കാര്യങ്ങൾ."
അവൾ അവനെ നോക്കി ഒന്നു ചുണ്ടു കോട്ടിയിട്ടു, പോവാനായി തിരിഞ്ഞു.
അതെ സ്പീഡിൽ തന്നെ, തിരിച്ചു വന്നു.
"താൻ പറയുമ്പോ എന്തിനാ ഞാൻ പോവുന്നെ! ഞാൻ എനിക്ക് സൗകര്യം ഉള്ളപ്പഴേ പോവുള്ളു.ഇയാൾക്കു വേണെങ്കിൽ ഇയാള് പോ!" അവൾ മതിലിൽ ചാരി നിന്നു.
"ശരി എന്നാൽ! നീ ഇവിടെ നിന്നോ... എന്റെ അടുത്ത് ഈ റൂം പൂട്ടി, സ്റ്റാഫ് റൂമിൽ കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. ഞാൻ എന്തായാലും പൂട്ടാൻ പോകുവാ... അപ്പൊ ശരി, ബൈ..." അവളുടെ കവിളിൽ ഒന്ന് തട്ടി, അവൻ അതും പറഞ്ഞു പുറത്തേക്കു പോയി...
"അയ്യോ..." അവൾ അവനെക്കാൾ മുന്നേ ചാടി പുറത്തിറങ്ങി. അവനും ഇറങ്ങിയിട്ട്, അവളെ തന്നെ നോക്കി, ഡോർ അടച്ചു, ലോക്ക് ചെയ്‌തു.
അവൾ അവനെ നോക്കി വീണ്ടും ചുണ്ടു കോട്ടി, തല വെട്ടിച്ചു, നടന്നു പോയി. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവൾ കയ്യിലിരിക്കുന്ന ചോക്ലേറ്റിലേക്കു നോക്കി. അവളുടെ മുഖത്തു അവൾ അറിയാതെ തന്നെ ഒരു ചിരി വന്നു. അവൾ തിരിഞ്ഞു നോക്കി. ..
അവളെയും നോക്കി ഒരു ചെറു ചിരിയോടെ, വരാന്തയിലെ തൂണിൽ ചാരി കയ്യും കെട്ടി സിദ്ധാർഥ് അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു. ...
തുടരുന്നു ഇവിടെ ക്ലിക്ക് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....