ക്യാന്റീനിൽ ഇരുന്നു, കാര്യം ഒക്കെ പറഞ്ഞു കഴിഞ്ഞിട്ട്, bubbly കഴിച്ചോണ്ടിരിക്കുകയാണ് മിക്കി. നിക്കി അത് കണ്ടപ്പോ തൊട്ടു ചോദിക്കാൻ തുടങ്ങിയതാ. അതിന്റെ കവർ പോലും കൊടുക്കുന്നില്ല മിക്കി. അവസാനം സഹികെട്ട നിക്കി, മിക്കിയുടെ കയ്യിൽ നിന്നും ചോക്ലേറ്റും തട്ടിപ്പറിച്ചു കൊണ്ട് ഓടി. മിക്കി പുറകെയും.
പക്ഷെ അധികം ഒന്നും ഓടേണ്ടി വന്നില്ല. പുറത്തേക്കോടാൻ നോക്കിയ നിക്കി, അകത്തേക്ക് കയറി വന്ന സിദ്ധാർഥും ആയി കൂട്ടി ഇടിച്ചു, അവൾ നിലം പരിശായി. പക്ഷെ അപ്പോഴും താഴെ പോവാതെ, ആ bubbly അവർ മാറോടടക്കി പിടിച്ചിരുന്നു.
bubblyയെ നോക്കി, അത് താഴെ വീണില്ലന്നു ഉറപ്പു വരുത്തിയതിനു ശേഷം ആണ്, ആരെയാ ഇടിച്ചതെന്നു തല പൊക്കി നോക്കിയത്.
ഹാവ്!! ബ്യൂട്ടിഫുൾ പീപ്പ്പ്ൾസ്!
ദിങ്ങനെ സിദ്ധാർത്ഥിനെ നോക്കി കൃതാര്ഥയായി നിൽക്കുകയാണ് നിക്കി. മിണ്ടാട്ടം നഹി നഹി!
അവളെ ഒന്ന് കലിപ്പിച്ചു നോക്കിയ സിദ്ധാർഥ് പിന്നെയാണ്, അവളുടെ പുറകിൽ ഓടി വന്നിട്ട്, ഇപ്പൊ തിരിഞ്ഞു എങ്ങോട്ടോടും എന്ന് നോക്കി പരുങ്ങി നിൽക്കുന്ന മിക്കിയെ കണ്ടത്.
സിദ്ധാർത്ഥിന്റെ ശ്രദ്ധ മിക്കിയിലേക്കു തിരിഞ്ഞ സെക്കൻഡിൽ, നിക്കി പുറത്തേക്കു സ്കൂട്ട് ആയി.
"എന്താടി?" അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ടു അവൻ ചോദിച്ചു.
'ഇയാള് തനി അന്യൻ ആണല്ലോ!! ഒരു 20 മിനിറ്റ് തികച്ചായില്ല, നോക്കി ചിരിച്ചോണ്ട് നിന്നിട്ടു. ഇപ്പൊ ദേ വീണ്ടും കലിപ്പ്!'
അവൾ ഒന്നൂല്ല എന്ന് ചുമൽ അനക്കി, പുറത്തേക്കു നടന്നു. അവന്റെ അടുത്തെത്തിയതും, അവനെ നോക്കി, "പോടാ" എന്ന് വിളിച്ചു, അവന്റെ സൈഡിൽ, അവളെ മനപ്പൂർവ്വം നോക്കാതെ, പുറത്തേക്കു നോക്കി നിന്ന, രിഷബിനും ഒരു തള്ളും കൊടുത്തിട്ടു, ഒരൊറ്റ ഓട്ടം. സിദ്ധാർഥ് അവളെ പിടിക്കാൻ ആയി പുറകെയും.
ആ ഓട്ടവും അധികം നീണ്ടു നിന്നില്ല.
പുറകിലേക്ക് തിരിഞ്ഞു നോക്കി ഓടിയ മിക്കി, ക്യാന്റീനിൽന്നു താഴെക്കുള്ള സ്റ്റെപ്‌സിന്റെ കാര്യം ചെറുതായി ഒന്നു മറന്നു പോയി.
ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് ഉറപ്പിച്ചു, അവൾ കണ്ണ് അടച്ചു പിടിച്ചു, താഴെ വീഴാൻ തന്നെ റെഡി ആയി. കുറച്ചു നേരം ആയിട്ടും, താഴെ എത്താത്തത് പോലെ. ഇനി താഴെ വീണു ബോധം പോയോ! !! എന്താണെന്നു അറിയാതെ അവൾ കണ്ണ് തുറന്നു.
'അടിപൊളി! രഞ്ജു ചേട്ടന്റെ കയ്യിലാണ്! ഇതെവിടെന്നു പൊട്ടി മുളച്ചു! ഇത്രേം നേരം ഈ പരിസരത്തൊന്നും കണ്ടില്ലല്ലോ. '
ബാക്ക്ഗ്രൗണ്ടിൽ ക്ഷയം പിടിച്ച ചുമ കേട്ടപ്പോഴാണ് മിക്കിക്കും നിരഞ്ജനും ബോധം വന്നത്! നിരഞ്ജൻ അവളെ നേരെ നിർത്തി.
നേരെ നിന്ന മിക്കിക്കു കിട്ടിയ ഫസ്റ്റ് ദർശനം ചുവന്നു തുടുത്ത മുഖവും ആയി നിൽക്കുന്ന സിദ്ധാർത്ഥിന്റെ ആണ്.
'ഇങ്ങേർക്കിന്താ ഇത്ര ദേഷ്യം! ഞാൻ താഴെ വീഴാഞ്ഞതിന്റെ ആണോ? ധാ പോണു ചവിട്ടിത്തുള്ളി! ആ എന്തേലും ആവട്ടെ!' അവൾ പുറകിലേക്ക് തിരിഞ്ഞു, അല്പം ചമ്മലോടെ നിൽക്കുന്ന നിരഞ്ജനെ നോക്കി.
"താങ്ക് യൂ, രഞ്ജു ചേട്ടാ!" അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"its a pleasure!" നിരഞ്ജൻ എന്തെങ്കിലും പറയുന്നതിന് മുന്നേ, നന്ദു ചാടി കയറി പറഞ്ഞു.
നിരഞ്ജൻ അവനെ ദേഷ്യപ്പെട്ടു നോക്കുന്നുണ്ട്. നന്ദു അത് മൈൻഡ് ചെയ്യുന്നതേ ഇല്ല.
നിരഞ്ജൻ അവളെ ഒന്ന് നോക്കി ചിരിച്ചിട്ട്, നന്ദുവിനെയും പിടിച്ചു വലിച്ചു ക്യാന്റീനിനു അകത്തേക്ക് പോയി.
അപ്പോഴാണ്, ഈ പരിപാടിക്കൊക്കെ തിരി കൊളുത്തിയിട്ടു അവിടെ നിന്ന് ഓടി കളഞ്ഞ നിക്കി തിരിച്ചെത്തിയത്. നിയയും വെങ്കിയും, നിക്കി സിദ്ധാർത്ഥിനെ ഇടിച്ചു താഴെ വീണപ്പോഴേ, സൈഡിലെ ഡോർ വഴി എസ്‌കേപ്പ് ആയായിരുന്നു.
എല്ലാവരും പോയി കഴിഞ്ഞു, രംഗം ഒന്ന് ശാന്തം ആയപ്പോ, അവരും എത്തി.
നിക്കി ഒരു വളിച്ച ചിരിയും ആയി അവളുടെ മുൻപിൽ നിൽപ്പുണ്ട്.
"എന്റെ bubbly എവിടെ?" മിക്കി അവളെ നോക്കി കണ്ണുരുട്ടി.
നിക്കി അവൾക്കു നേരെ അതെടുത്തു നീട്ടി. അതിലെ രണ്ടു കുഞ്ഞു കഷ്ണം പൊട്ടിച്ചെടുത്തു എന്നതൊഴിച്ചാൽ, വേറെ വ്യത്യാസങ്ങൾ ഒന്നും ഇല്ല. മിക്കി അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ടു, അത് വാങ്ങി, വീണ്ടും കഴിക്കാൻ തുടങ്ങി.
അവർ നാല് പേരും കൂടെ പാർക്കിങ്ങിലേക്കു നടന്നു.
"ഇതിനു വേണ്ടി ഇങ്ങനെ കണ്ണും മൂക്കും ഇല്ലാതെ ഓടാൻ, ആ കലിപ്പൻ അല്ലെ നിനക്കിതു തന്നത്! അല്ലാണ്ട് നിന്റെ കെട്ട്യോന്നൊന്നും അല്ലല്ലോ!" വെങ്കി ചോദിച്ചു.
"ഇവളുടെ കെട്ടിയോൻ തന്നതായിട്ടാണോ, ലിവളിതും തട്ടിപ്പറിച്ചോടിയതു!" നിക്കിയെ തോളിൽ പിടിച്ചു തള്ളിക്കൊണ്ട് മിക്കി പറഞ്ഞു. എന്നിട്ടു വെങ്കിയുടെ തോളിലൂടെ കയ്യിട്ടു, ചോക്ലേറ്റിന്റെ ഒരു ബൈറ്റ് എടുത്തിട്ട് വീണ്ടും പറഞ്ഞു, "ആര് തന്നു എന്നുള്ളതിലല്ല, വെങ്കിമോനെ, കാര്യം. എന്ത് എന്നുള്ളതിലാണ്! അതിപ്പോ bubbly ആര് തന്നാലും ഞാൻ വാങ്ങും... അതെന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചാൽ, ആരുടെ പുറകെയും ഞാൻ ഓടും. മനസ്സിലായോ വെങ്കിക്കുട്ടാ ?"
അവളുടെ തോളിലൂടെ ഇട്ടിരുന്ന കൈ വച്ച്, വെങ്കിയുടെ താടിയിൽ പിടിച്ചു അവൾ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.
"ഉവ്വുവ്വേ! വെറുമൊരു bubblyക്കു വേണ്ടി ഉള്ള ഓട്ടമല്ല ആ ഓടിയേ എന്ന് ഞങ്ങൾക്കറിയരുതോ! ആരോടാ എന്റെ മിക്കി! " നിയ കളിയാക്കി!
"ഒഞ്ഞു പോടാപ്പാ! " മിക്കി അതിനെ പുച്ചിച്ചു തള്ളി എങ്കിലും, അവൾക്കു സംശയം ഇല്ലാതില്ല!
'ഇനി ഈ കോപ്പു തന്നെ ആണോ ഈ പ്രേമം? ആർക്കറിയാ! ഇതുവരെ ഇങ്ങനെ ഒന്നും ആരോടും തോന്നിയിട്ടില്ലല്ലോ... എങ്ങനെ തോന്നാനാ... girls ഒൺലി സ്കൂളിൽ കൊണ്ട് പോയി ഇട്ടിരിക്കുവായിരുന്നില്ലേ. ചെ! വല്ല മിക്സഡ് സ്കൂളിലും പഠിച്ചിരുന്നെങ്കിൽ, അപ്പോഴേക്ക് ഒരു 5-6 എണ്ണത്തിനെ പ്രേമിച്ച ഒരു എക്സ്പീരിയൻസ് ഒക്കെ ഉണ്ടായിരുന്നേനെ! കറക്റ്റ് ആയി സംഭവം ഐഡന്റിഫൈ ചെയ്‌യായിരുന്നു. ഇവളുമാരോട് ചോദിക്കാംന്നു വച്ചാ, കളിയാക്കി കൊല്ലും. ആ മുന്മുൻനോട് ചോദിക്കുന്നതിലും ബേധം മിണ്ടാതിരിക്കുന്നതാ. ഒരു വക അറിയില്ല. എന്ത് ചോദിച്ചാലും, എനിക്കറിയില്ലേ.... എനിക്കറിയില്ലേ... ഇനി എന്തേലും പറഞ്ഞാലോ... നല്ല പരട്ട ഐഡിയകളും.... ഹ്മ്മ്... എന്തായാലും ഒരു കാര്യം ഉറപ്പാണ്... അങ്ങേർക്കു എന്നോട് ഒരു പ്രേമവും ഇല്ല. കണ്ടാൽ തന്നെ തിന്നാൻ വരുവല്ലേ! ഒരു തവണ ചിരിച്ചാൽ, പിന്നെ പത്തു തവണ കലിപ്പ്! ഇതിനും മാത്രം ദേഷ്യം ഇങ്ങേർക്ക് മാത്രം ഇതെവിടെ ഇരിക്കുന്നു. ആ രഞ്ജു ചേട്ടനെ ഒക്കെ കണ്ടില്ലേ! അങ്ങേരുടെ നോട്ടത്തിൽ തന്നെ ഉണ്ട്, പ്രേമം ആണെന്ന്... അങ്ങേരോടാണെങ്കിൽ ഒന്നും അങ്ങോട്ട് തോന്നുന്നും ഇല്ല. എന്തൊരു അവസ്ഥ ആണെന്റെ കൃഷ്ണാ!'
അങ്ങനെ ഒക്കെ ഓരോന്ന് ആലോചിച്ചു അവർ പാർക്കിങ്ങിൽ എത്തി.
അവർ വരുന്ന വഴി കുറെ സീനിയർസ്, മിക്കിയോട് ചിരിച്ചൊക്കെ കാണിച്ചു പോവുന്നുണ്ട്. എല്ലാം ഇന്നത്തെ സ്റ്റേജിലെ കാന്താരി പെർഫോമൻസിന്റെ കൃപാ!
"എല്ലാവരും നീ വലിയ സംഭവം ആണെന്നാ വിചാരിച്ചേക്കുന്നേ എന്ന് തോന്നുന്നു! എല്ലാവർടേം നോട്ടത്തിൽ, ഒരു മാതിരി എന്തോ സംഭവം ചെയ്താ ആളെ നോക്കുന്നത് പോലെ. അത്രയ്ക്ക് ഭയങ്കര പെർഫോമൻസ് ആയി തോന്നിയോ അവർക്കൊക്കെ! ഞങ്ങളിനി നിന്നെ എന്നും കാണുന്നത് കൊണ്ടാണോ മിക്കി, നിന്നെ ഞങ്ങൾക്ക് മാത്രം പുല്ലു വില." നിക്കി മനസ്സിൽ തോന്നിയത് അതെ പടി ചോദിച്ചു.
"ഭാഗ്യം, അവര് ഇവളുടെ സ്റ്റേജിൽ നിന്ന് ഇറങ്ങിയിട്ടുള്ള പെർഫോമൻസ് കാണാഞ്ഞത്." നിയ മിക്കിക്കിട്ടു നൈസാ താങ്ങി!
പോരേ പൂരം! മിക്കി അവളെ ആ ക്യാമ്പസ് മുഴുവനും ഇട്ടു ഓടിച്ചു.
അവസാനം അവർ ഓടി ഓടി പാർക്കിങ്ങിൽ എത്തുമ്പോ, അവിടെ സിദ്ധാർഥും റിഷബും, വേറെ ഒരു സീനിയറും (നമ്മുടെ നമ്പർ ഏതോ 2 ഇല്ലേ? ലവൻ) കൂടെ എന്തോ സംസാരിച്ചോണ്ടു നിൽപ്പുണ്ട്. ഇവര് വരുന്നത് കണ്ടതും, സിദ്ധാർഥ് ദേഷ്യത്തിൽ, ബൈക്ക് എടുത്തിട്ട് പോയി. റിഷബ് അപ്പൊ തന്നെ അടുത്തുള്ള ബൈക്കിൽ കയറി, നമ്പർ ഏതോ 2 വിനേയും വലിച്ചു കയറ്റി, ഇവരുടെ ഭാഗത്തേക്കേ നോക്കാതെ, വണ്ടി എടുത്തു സിദ്ധാർത്ഥിന്റെ പുറകെ പോയി.
"ഇങ്ങേർടെ തലയ്ക്കെന്തോ കാര്യമായ പ്രശ്നം ഉണ്ട്." മിക്കി അവർ പോയ വഴിയിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു, സ്കൂട്ടിയിലേക്കു കയറി.
"ആരുടെ കാര്യാ നീ പറയുന്നേ?" ഹെൽമെറ്റ് തലയിലേക്കു വയ്ക്കുന്നതിനിടയിൽ നിയ ചോദിച്ചു.
"ആ കലിപ്പൻ... അല്ലാതാരാ! നേരെത്തെ കാണുമ്പോ ഒരു പ്രശ്നം ഇല്ലായിരുന്നു. ഞാൻ പറഞ്ഞില്ലേ... എന്നെ നോക്കി ചിരിക്കുക വരെ ചെയ്തു. എന്നിട്ടാ പിന്നെ എന്നെ കാണുമ്പോ, ഞാൻ അങ്ങേരെ കാന്താരി തീറ്റിച്ച മാതിരി നോട്ടം."
"അങ്ങേരെന്തെങ്കിലും കാണിക്കട്ടെ മിക്കി... നീ എന്തിനാ അത് നോക്കാൻ പോവുന്നെ! നിനക്ക് വേറെ പണി ഇല്ലേ!"
"നേരാണല്ലോ! എനിക്ക് വേറെ പണി ഇല്ലേ! ഞാൻ എന്തിനാ അങ്ങേരെ കുറിച്ച് ആലോചിക്കുന്നേ!!" അവൾ തലയിൽ സ്വയം അടിച്ചു.
"മിക്കി, നീ സിദ്ധാർത്ഥിന്റെ കാര്യത്തിൽ വല്ലാണ്ട് ഇൻവോൾവ്ഡ് ആവുന്നുണ്ട്. പുള്ളിടെ മനസ്സിൽ എന്താണെന്നു അറിയുന്നത് വരെ എങ്കിലും, ഐ തിങ്ക് യൂ നീഡ് to കീപ് എ സേഫ് ഡിസ്റ്റൻസ് ഫ്രം ഹിം. അങ്ങേർക്ക് നിന്നോടുള്ള ദേഷ്യം മാറിയിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല..." വണ്ടി ഓടിക്കുന്നതിനിടെ നിയ പതിയെ തല ചരിച്ചു മിക്കിയോടായി പറഞ്ഞു.
"നീ എന്താ നിയാ ഈ പറയുന്നേ! അങ്ങേരോടെനിക്ക് ഒന്നും ഇല്ല. പിന്നെ ഇങ്ങേരുടെ ഈ multiple പേഴ്സണാലിറ്റി ഡിസോർഡർ കാണുമ്പോ ഉള്ള ഒരു ഞെട്ടൽ! അത്രയേ ഉള്ളു."
"അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം."
മിക്കി പിന്നെ ഒന്നും മിണ്ടാതെ അവളെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു, അവളുടെ തോളിൽ തല ചായ്ച്ചു. അപ്പോഴേക്ക് അവർ കോളേജിന്റെ മുന്നിലെ ജംഗ്ഷനിൽ എത്തിയിരുന്നു. നിയയുടെ തോളിൽ കിടന്നുകൊണ്ട് ചുമ്മാ നോക്കിയ മിക്കി, റോഡിൻറെ ഓപ്പോസിറ്റ് സൈഡിലെ കടയിയുടെ മുന്പിൽ, ബൈക്കിൽ ചാരി നിൽക്കുന്ന സിദ്ധാർത്ഥിനെ കണ്ടു. നോട്ടം അവളുടെ നേരെ തന്നെ ആണ്. അവൻ അവളെ കണ്ടു എന്ന് അവൾക്കു മനസ്സിലായി. അവൾ അങ്ങനെ കിടന്നു കൊണ്ട് തന്നെ അവനെ നോക്കി കൊണ്ടിരുന്നു. അവളുടെ മനസ്സിൽ മുഴുവൻ നിയ പറഞ്ഞ വാക്കുകൾ ആയിരുന്നു. അവൻ കയ്യിലിരുന്ന സിഗരറ്റിൽ നിന്ന്, ഒരു പ്ഫ് എടുത്തു, അവളെ നോക്കി ഊതി. മിക്കി തല തിരിച്ചു, അപ്പുറത്തെ വശത്തേക്ക് നോക്കി കിടന്നു, പതിയെ കണ്ണുകൾ അടച്ചു.
കുറച്ചു പോയി കഴിഞ്ഞപ്പോ അവൾ ഒരു ഉൾവിളി ഉണ്ടായതു പോലെ തല ഉയർത്തി.
"അളിയാ..."
"എന്നാടി?"
"എനിക്ക് ഒരു ആഗ്രഹം"
"എന്താഗ്രഹം?" അവളുടെ ആ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു, അടുത്ത ഏടാകൂടം ആണല്ലേ....ന്നൊരു ഹിഡൻ question.
"എനിക്ക് ഒരു സിഗററ്റ് വലിക്കണം."
നിയയുടെ കയ്യിൽ നിന്ന് വണ്ടി ഒന്ന് പാളി.
വണ്ടി നേരെ ആക്കി, സൈഡ് ഒതുക്കി, അവൾ ആദ്യം ഉണ്ടായ അതെ ഞെട്ടലോടെ തന്നെ ചോദിച്ചു," എന്താന്നു ?"
"എടാ... എല്ലാവരും സിഗരറ്റ് വലിക്കുന്നു. എനിക്കും അറിയണം, അതിൽ എന്താ ഇത്ര പെരുത്ത് ഇരിക്കുന്നെ എന്ന്."
ഇവർ വണ്ടി ഒതുക്കുന്നതു കണ്ടു, നിക്കിയും അവരുടെ സൈഡിലായി വണ്ടി ഒതുക്കി.
"എന്ത് പറ്റി?" നിയയുടെ മുഖം കണ്ടു നിക്കി ചെറുതായൊന്നു പേടിച്ചു.
"ഇവൾക്ക് സിഗരറ്റ് വലിക്കണം എന്ന്." നിയ ക്കു ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
നിക്കിക്ക് വല്യ ഞെട്ടൽ ഒന്നും ഇല്ല. വെങ്കിക്കും.
"ഹ്മ്മ്മ്... എന്താപ്പോ അതിനു ചെയ്യാ?" നിക്കി താടിക്കു കൈ കൊടുത്തു കൊണ്ട്, അവരെ നോക്കി.
"അതിനെന്താ ചെയ്യാന്നോ? അപ്പൊ അതിനായി എന്തെങ്കിലും ചെയ്യാൻ പോകുവാണോ?" വീണ്ടും വീണ്ടും നിയ ഞെട്ടിക്കൊണ്ടിരിക്കുവാണ്.
"അതിനിപ്പോ എന്താ? നമ്മൾ എല്ലാം അറ്റ് ലീസ്റ് once, ലൈഫിൽ ട്രൈ ചെയ്തിരിക്കണം. അതാണ് എന്റെ ഒരു പോളിസി." വെങ്കിയും, നിക്കിക്കും മിക്കിക്കും ഒപ്പം ആണ്.
നിയ ഒന്നും പറയാനില്ലാതെ നിന്നു.
"സിഗരറ്റ് എങ്ങനെ വാങ്ങും?" മിക്കി ചോദിച്ചു.
"അത് ഞാൻ ഒപ്പിക്കാം. ഡാഡിയുടെ ഓഫീസിൽ കാണും. ഞാൻ ചൂണ്ടാം."
അപ്പൊ ആ പാർട്ട് ഓക്കേ.
"അടിപൊളി. എപ്പോ പൊക്കാൻ പറ്റും?" നിക്കി തിരിഞ്ഞു വെങ്കിയെ നോക്കി.
"അത് വേണേൽ ഇന്ന് തന്നെ ചെയ്യാം."
"അപ്പൊ നാളെ?"
"sure! ഐ ആം ഇൻ!" വെങ്കി thumbs അപ്പ് കൊടുത്തു, അഗ്രിമെന്റിൽ ഒപ്പു വച്ചു.
നിക്കിയും മിക്കിയും അങ്ങനെ തന്നെ സൈൻ ചെയ്തു. അവർ മൂന്നു പേരും നിയയെ നോക്കി.
അവൾ ഒന്നും മിണ്ടാതെ നിൽക്കുവാണ്.
"നിനക്ക് താൽപ്പര്യം ഇല്ലെങ്കിൽ നീ വരണ്ടടാ... നോ issues!" മിക്കി അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
എന്ത് കുരുത്തക്കേട് കാണിച്ചാലും, അത് സ്വന്തം ഇഷ്ടത്തിന് ചെയ്യണം. അല്ലാതെ, ബാക്കി ഉള്ളവർ ചെയ്യുന്നത് കൊണ്ട് മാത്രം ചെയ്യരുത്. അതാണ് എന്റെ ഒരു ഇത്!
"അയ്യോ അങ്ങനെ പറയല്ലേ! ഞാൻ ഇച്ചിരി weight ഇട്ടു നോക്കിയതല്ലേ! നിങ്ങൾ ഒക്കെ കൂടെ എന്നെ നിര്ബന്ധിക്കു. ഞാൻ സമ്മതിക്കാം." നിയ ഇളിച്ചു.
"അയ്യാ... വേണെങ്കിൽ ചെയ്‌താൽ മതി. ഒരു നിർബന്ധവും ഇല്ല." നിക്കി വണ്ടി സ്റ്റാർട്ട് ചെയ്തു.
"മനുഷ്യനെ ജാഡ ഇടാനും സമ്മതിക്കില്ല. നീ നാളെ സാധനം കൊണ്ട് വരില്ലേ, വെങ്കി? പറഞ്ഞു പറ്റിക്കുവോ?"
"ഇല്ല മാന്! കൊണ്ട് വരാം." അതും പറഞ്ഞു അവർ വീട്ടിലേക്കു തിരിച്ചു.
*************************************************************************************************************************************
'സാധനം കയ്യിലുണ്ട്' എന്ന് രാവിലെ തന്നെ വെങ്കിയുടെ ടെക്സ്റ്റ് കണ്ടാണ് അവർ മൂന്നു പേരും എഴുന്നേറ്റതു. ആകെ ഒരു excitement ആയിരുന്നു അവർക്കു കോളേജിൽ പോവാൻ.
ആദ്യത്തെ മൂന്നു hourകൾ അവർ ക്ലാസ്സിൽ കയറി. ഉച്ച കഴിഞ്ഞുള്ള ക്ലാസ് bunk ചെയ്യാൻ തീരുമാനിച്ചു. ഒറ്റ hour കട്ട് ചെയ്‌താൽ മതി. പക്ഷെ, എന്തായാലും കട്ട് ചെയ്യുന്നു, എന്നാ പിന്നെ അതൊരു ആഘോഷമാക്കിയേക്കാം എന്ന് വച്ചു. അത്രേ ഉള്ളു. കന്നി ബങ്കിങ് അല്ലേ!
ലഞ്ച് ബ്രേക്ക് കഴിയുന്നത്വരെ, അവർ ക്യാന്റീനിൽ കഴിച്ചു കൂട്ടി. മിക്കി ഇപ്പൊ ഫേമസ് ആയതു കാരണം, കുറെ പേര് സംസാരിക്കാൻ വന്നു. എല്ലാവരോടും സംസാരിച്ചും, ചിരിച്ചും, കളിച്ചും ഒക്കെ അവർ ഇരുന്നു.
ലഞ്ച് ബ്രേക്കിന്റെ ബെൽ അടിച്ചു കഴിഞ്ഞതും, പിള്ളേരൊക്കെ പോയി. ഒരു 10-15 മിനിറ്റ് കൂടെ അവർ വെയിറ്റ് ചെയ്തു.
എന്നിട്ടു അവർ എഴുന്നേറ്റു പുറത്തേക്കു നടന്നു. ക്യാന്റീനിൽ നിന്ന്, അവരുടെ cs ബ്ലോക്കിന്റെ സൈഡിലൂടെ പുറകിലേക്ക് കുറെ പോയി കഴിയുമ്പോ, അധികം ആരും വരാത്ത ഒരു സ്ഥലം ഉണ്ട്. കുറെ മരങ്ങളും, ചെടികളും ഒക്കെ വളർന്നു നിൽക്കുന്ന ഒരു സ്ഥലം. അവിടെ പണ്ടത്തെ എന്തോ സ്റ്റോർ റൂം ആയി ഉപയോഗിച്ചിരുന്ന ഒരു ബിൽഡിംഗ് ലക്‌ഷ്യം ആക്കി ആണ് അവർ പോകുന്നത്. ബിൽഡിംഗ് എന്ന് പറയാൻ മാത്രം ഒന്നും ഇല്ല. അത്യാവശ്യം മുഴുവനും ഇടിഞ്ഞു പൊളിഞ്ഞിട്ടുണ്ട്. മേൽക്കൂര മിക്കവാറും ഇല്ല. അതിന്റെ മതിലുകൾ ഒക്കെ ഇപ്പോഴും അത് പോലെ തന്നെ നിൽപ്പുണ്ട്. അത് പണിത ശശി മേസ്തരിയെ കാണുവാണെങ്കിൽ, ഒരു അവാർഡ് കൊടുക്കണം.
അതിന്റെ ഉള്ളിലൂടെയും, പുറത്തൂടെയും ഒക്കെ പലതരം ചെടികളും, മരങ്ങളും ഒക്കെ വളർന്നിട്ടുണ്ട്.
ആരും വരാത്ത ഒരു സ്ഥലം ആണ് അത്. ഒരിക്കൽ തെണ്ടി തിരിഞ്ഞു നടക്കുന്നതിനിടയിൽ ആദം ആണ് അവരെ ഈ സ്ഥലം കാണിച്ചു കൊടുത്തതു. ഫോട്ടോസ് എടുക്കാൻ അടിപൊളി ആയിരിക്കും എന്ന് പറഞ്ഞു. അവനു ഈ ഫോട്ടോ എടുക്കുന്നതിന്റെ ഭ്രാന്തു അല്പം കൂടുതൽ ആണ്. അവൻ ആണ് ഇപ്പൊ ഇവരുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ.
സോറി, സ്റ്റോറി അല്പം divert ആയി പോയി.... അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയേ? ആ... അവര് ആ കെട്ടിടത്തിൽ ചെന്ന് കയറി.
നാല് പേരും താഴെക്കിരുന്നു. വെങ്കി സാധനം കയ്യിലെടുത്തു.... marlboro മൈൽഡ്.
*** സിഗററ്റ് സ്‌മോക്കിങ് ഈസ് injurious to ഹെൽത്ത്! ഞാൻ അത് ഒരു രീതിയിലും സപ്പോർട്ട് ചെയ്യുന്നില്ല. ഇത് ജസ്റ്റ് ഒരു സ്റ്റോറി ആണ്... അത് ആ സെൻസിൽ എടുക്കുക.***
"ഇതെങ്ങനെ? നല്ല ബ്രാൻഡ് ആണോ?" നിക്കി അത് വെങ്കിയുടെ കയ്യിൽ നിന്ന് വാങ്ങി നോക്കി.
"അല്ലെങ്കിൽ എന്താ നീ വലിക്കില്ലേ?" മിക്കി അവളെ നോക്കി ചുണ്ടു കോട്ടി.
"ഒരു സംശയം ചോതിച്ചതല്ലേ!!!" നിക്കി തൊഴുതു.
"അപ്പൊ ഇതെങ്ങനെയാ പരിപാടി? ഇത് കത്തിക്കാനുള്ള സാധനം കൊണ്ട് വന്നില്ലേ?" നിയ ആകെ ഒരു ഞെരിപിരിയിൽ ആണ്.
"നീ ടെൻഷൻ ആവാതെ.... സാധനം ഒക്കെ കയ്യിലുണ്ട്." വെങ്കി ലൈറ്റർ ബാഗിൽ നിന്നെടുത്തു.
"ഇങ്ങു താ! ഞാൻ നല്ല സ്റ്റൈലിൽ കത്തിക്കാം." നിക്കി വെങ്കിയുടെ കയ്യിൽ നിന്ന് ലൈറ്റർ വാങ്ങി.
ഒരു സിഗററ്റ് എടുത്തു വായിൽ വച്ച്, അവൾ കത്തിക്കാൻ നോക്കി. പക്ഷെ തീ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വരാൻ പേടി.
"ഇങ്ങനെ ഒരു ലോക തോൽവി! ഇങ്ങോട്ടു താ!" മിക്കി അവളുടെ കയ്യിൽ നിന്ന് സിഗററ്റും ലൈറ്ററും പിടിച്ചു വാങ്ങി, സിഗരറ്റ് എടുത്തു, വായിലേക്ക് വച്ചു, ലൈറ്റർ കത്തിച്ചതും, ഒരു അശിരീരി!
"ഓഹോ... ഇതാണ് അപ്പൊ ക്ലാസും കട്ട് ചെയ്തു പരിപാടി, അല്ലെ?"
'കർത്താവേ! ഇതെവിടെന്നാ അത്?' മിക്കി സിഗ്രെറ്റ് വായിൽ നിന്ന് എടുത്തു.
സൈഡിലേക്ക് നോക്കിയാ അവരുടെ ബാല്യവും, കൗമാരവും, യൗവനവും, വാർദ്ധക്യവും, അടുത്ത ജന്മത്തിലെ ബാല്യവും വരെ പകച്ചു പോയി.
സിദ്ധാർഥും, റിഷബും, നമ്പർ ഏതോ 2വും!
അവരെ കണ്ടതും, ബാഗ് അവിടെ ഇട്ടു, നാലും രക്ഷപ്പെടാനായി അടുത്തുള്ള ജനൽ വഴി പുറത്തേക്കു ചാടി.
കണക്കിൽ ഒരു ചെറിയ പിശക്. നാല് പേർക്കും ചാടാൻ പറ്റിയില്ല. മിക്കി പെട്ടു.
അവൾക്കു ചാടാൻ ആവുന്നതിനു മുന്നേ, സിദ്ധാർഥ് അവളെ പിടിച്ചു നിർത്തി... മിക്കി സിഗരറ്റും ലൈറ്ററും പുറകിലേക്ക് ഒളിച്ചു പിടിച്ചു.
"കൈ കാണിക്കേടി!" സിദ്ധാർഥ് അവളെ നോക്കി കണ്ണുരുട്ടി.
മിക്കി പരുങ്ങി.
"നിന്നോടാ പറഞ്ഞെ കൈ കാണിക്കാൻ."
"കൈ... കൈ എന്തിനാ... കാണിക്കുന്നേ? കയ്യിൽ... ഒന്നൂല്ല...!" അവൾ തല കുനിച്ചു കണ്ണ് മാത്രം പൊക്കി, അവനെ നോക്കി.
അവൻ അവളുടെ കൈ പിടിച്ചു വലിച്ചു, മുന്നോട്ടാക്കി.
"എന്താടി ഇത്?"
അവൾ ഒന്നും മിണ്ടാതെ, വീണ്ടും കണ്ണ് മാത്രം പൊക്കി അവനെ നോക്കി.
"നോക്കുന്നത് കണ്ടില്ലേ! കള്ളന്മാരെ പോലെ! മൊട്ടേന്നു വിരിഞ്ഞില്ല! അതിനു മുന്നേ അവളുടെ ഒരു സിഗററ്റ് വലി." അവൻ സിഗരറ്റും ലൈറ്ററും അവളുടെ കയ്യിൽ നിന്ന് എടുത്തു.
വീണ്ടും പ്രായം!
മിക്കി സിറ്റുവേഷൻ മറന്നു പറഞ്ഞു, "മൊട്ടേന്നു വിരിയാൻ ഞാൻ എന്താ കോഴികുഞ്ഞോ? ഞാൻ പറഞ്ഞു കഴിഞ്ഞു, ഞാൻ കുഞ്ഞുകുട്ടി ഒന്നും അല്ലെന്നു." അവൾ അല്പം ദേഷ്യത്തോടെ തന്നെ സിദ്ധാർത്ഥിനെ നോക്കി.
"നീ അപ്പൊ കുഞ്ഞിക്കുട്ടി അല്ലെ?"
"അല്ല"
"നിനക്ക് 18 വയസ്സായോ?"
അവൾ ഒന്നും മിണ്ടിയില്ല.
"നിന്നോടാ ചോദിച്ചത്." അവന്റെ സൗണ്ട് അല്പം ഒന്ന് റൈസ് ആയി.
അതിൽ മിക്കി വീണു! അവൾ പെട്ടന്ന് തന്നെ അവനെ നോക്കി, ഇല്ലെന്നു തലയാട്ടി.
"അണ്ടർ age ആയ നീ, ഇപ്പൊ ചെയ്തത് illegal ആക്ടിവിറ്റി ആണ്. ഇത് പുറത്തറിഞ്ഞാൽ നീയും നിന്റെ ഫ്രണ്ട്സും ജയിലിൽ പോവും. ഇവിടുന്നു പിന്നെ ഡിസ്മിസ് ചെയ്യുമെന്നുള്ള കാര്യം ഉറപ്പല്ലേ! അല്ല... ജയിലിൽ പോയി കിടക്കാൻ പോവുന്ന നിന്നെ ഒക്കെ അല്ലെങ്കിലും ഇവിടെ വച്ചിട്ടെന്തു ചെയ്യാനാ... അല്ലേടാ?" അവൻ തല ചരിച്ചു, ഋഷഭിനെയും നമ്പർ ഏതോ 2 വിനേയും നോക്കി.
രണ്ടും ചിരിച്ചോണ്ട് നിൽപ്പുണ്ട്. ഒരാളെ ജയിലിൽ ഇടും എന്ന് പറയുമ്പോ എന്താ സന്തോഷം. അതും മിക്കിയെ എന്ന് പറയുമ്പോ, സന്തോഷം കൂടും. ദ്രോഹീസ്!
"നീ ആ ഫോൺ ഇങ്ങെടുത്തേ, ജഗ്ഗു!" അവൻ അവളെ തന്നെ നോക്കി, പുറകിലേക്ക് കൈ നീട്ടി.
"അയ്യോ, ചേട്ടാ... പ്ളീസ്... പ്രശ്നം ഉണ്ടാക്കരുത്... ഞാൻ കാലു പിടിക്കാം." മിക്കി അവന്റെ കയ്യിൽ കയറി പിടിച്ചു.
"എന്നാ പിടിക്ക്... " അവൻ അല്പം പുറകിലേക്ക് മാറി കൊടുത്തു. കാലിൽ പിടിക്കാൻ ഇനി ഒരു ബുദ്ധിമുട്ടു വരണ്ട.
"ഏഹ്? ശെരിക്കും പിടിക്കണോ?" അവൾ അവനെ നോക്കി കണ്ണ് മിഴിച്ചു.
"പിന്നല്ലാണ്ട്! നീ അല്ലെ പറഞ്ഞെ കാലു പിടിക്കാംന്നു... പിടിച്ചോ!" അവൻ സിഗററ്റെടുത്തു വായിലേക്ക് വച്ച്, ലൈറ്റർ വച്ച് കത്തിച്ചു.
അവൾ നിന്ന് തത്തിക്കളിക്കുവാണ്... ഒരു പ്രാസത്തിന് അങ്ങനെ പറഞ്ഞെന്നു കരുതി, ആരറിഞ്ഞു ഇങ്ങേരിക്കങ്ങനെ കാലു പിടിപ്പിക്കുംന്ന്. ..
അവന്റെ മുഖത്തേക്ക് നോക്കിയാ അവൾക്കു, അവൻ വളരെ സീരിയസ് ആയി തന്നെ ആണ് അത് പറഞ്ഞത്, എന്ന് മനസ്സിലായി.
ഇനിയിപ്പോ പിടിക്കാതെ വേറെ വഴി ഇല്ലാ. .. അവൾ കാലിൽ പിടിക്കാൻ ആയി കുനിഞ്ഞുതും, അവൻ അവളുടെ മുടിക്കിടയിലൂടെ കയ്യിട്ടു, കഴുത്തിന് ചുറ്റി പിടിച്ചു, അവളുടെ മുഖം അവന്റെ നെഞ്ചോടു ചേർത്തു. കയ്യിലിരുന്ന സിഗരറ്റ് എടുത്തു അവളുടെ വായിലേക്ക് വച്ചു, അവളുടെ താടി മുകളിലേക്ക് തള്ളി വാ അടച്ചു പിടിച്ചു. അവൾ പെട്ടന്നുണ്ടായ ടെൻഷനിൽ, അറിയാതെ അത് ആഞ്ഞു വലിച്ചു. ഒറ്റ വലിക്കു തന്നെ അവൾ ചുമയ്ക്കാൻ തുടങ്ങി.
സിദ്ധാർഥ് അവളുടെ മേലെ ഉള്ള പിടി അയച്ചു, സിഗരറ്റും വായിൽ നിന്ന് എടുത്തു. അവൾ ചുമച്ചു താഴെക്കിരുന്നു പോയി. അവൻ, അവളുടെ അടുത്ത് മുട്ട് മടക്കി ഇരുന്നു, അവളുടെ മുതുകിൽ തടവി കൊടുത്തു. കുറച്ചു സമയം എടുത്തു, അവൾക്കു ചുമ നിർത്താൻ.
ഈ സമയം കൊണ്ട്, ഓടി പോയ മൂന്നു പേര് തിരിച്ചു വന്നു. അല്പം ഓടികഴിഞ്ഞാണ് മിക്കി കൂടെ ഇല്ല എന്നുള്ള നഗ്ന സത്യം അവർ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിൽ, തിരിച്ചു വന്നതാണ് അവർ. അവർ എത്തുമ്പോൾ മിക്കി ചുമയോട് ചുമ ആണ്. സിദ്ധാർഥ് ആണെങ്കിൽ, അവൾക്കു മുതുകു തടവി കൊടുത്തുകൊണ്ട്, കൂടെ ഉള്ളവന്മാരെ നോക്കി ചിരിക്കുന്നു. അവന്മാരും ചിരിച്ചോണ്ട് നിൽപ്പുണ്ട്. അവർ മൂന്നു പേരും, അവന്മാർക്ക് കാണാൻ പാകത്തിൽ ചെന്ന് നിരന്നു നിന്നു. അവരെ കണ്ടതും സിദ്ധാർത്ഥിന്റെ ചിരി നിന്നു. മൂന്നു പേരെയും ഒന്ന് തറപ്പിച്ചു നോക്കി, ശ്രദ്ധ മിക്കിയിലേക്കു തിരിച്ചു.
അവൾ ഇപ്പോഴും ചുമക്കുന്നുണ്ട്... പാവം!
ഏഹ്.... അല്ലെങ്കിൽ എന്ത് പാവം! അവൾ തനിയെ ചെയ്യാൻ പോയ കാര്യം അല്ലെ! അവൻ ചെയ്യിച്ചു എന്നുള്ള ഒരു വ്യത്യാസം മാത്രല്ലേ ഉള്ളു! അപ്പൊ അല്പം ചുമക്കട്ടെ!
അവളുടെ ചുമ ഒന്ന് അടങ്ങിയപ്പോ, അവൾ തല ചരിച്ചു, അവനെ നോക്കി. ചുമച്ചു കണ്ണൊക്കെ ചുവന്നു...
"ഇനി വലിക്കുവോ?" അവൻ അവളോട് ചോദിച്ചു.
അവൾ ഇല്ലെന്നു തോളനക്കി.
"ഗുഡ്!" അവൻ താഴെ നിന്ന് എഴുന്നേറ്റു, അവൾക്കു എഴുന്നേൽക്കാൻ ആയി കൈ നീട്ടി.
അവൾ അവന്റെ കയ്യിലേക്ക് ഒന്ന് നോക്കിയിട്ടു, അവന്റെ കൈ പിടിക്കാതെ, കൈ താഴെ കുത്തി എഴുന്നേറ്റു.
അവൻ തിരിഞ്ഞു, ബാക്കി മൂന്നു പേരോടായി ചോദിച്ചു, "ആരുടെ കയ്യിലാ ബാക്കി ?"
നിക്കി അവളുടെ കൈ നീട്ടി. അതിൽ ആ ഫുൾ പാക്ക് ഉണ്ടായിരുന്നു.
സിദ്ധാർഥ് അത് അവളുടെ കയ്യിൽ നിന്ന് എടുത്തു, അവിടെ കിടന്നിരുന്ന അവരുടെ ബാഗിൽ ഉണ്ടായിരുന്ന വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം ഒഴിച്ച് നനച്ചു കളഞ്ഞു.
"നിങ്ങളും കേട്ടല്ലോ? ഇനി മേലാൽ ഇമ്മാതിരി പരിപാടി ചെയ്തു പോവരുത്. പ്രത്യേകിച്ച് കോളേജിന്റെ ഉള്ളിൽ വച്ച്. ഇനി ഒരിക്കൽ കൂടെ ഇത് കണ്ടാൽ, ദേ അവന്റെ ഫോണിൽ, ഇവിടെ നടന്നതൊക്കെ വീഡിയോ എടുത്തു വച്ചിട്ടുണ്ട്." നമ്പർ ഏതോ 2 വിനെ ചൂണ്ടി സിദ്ധാർഥ് പറഞ്ഞു.
"ആ വീഡിയോ ഇവിടെയും, പിന്നെ പോലീസ് authorities നെയും കാണിക്കും. നാലും അകത്തു കിടക്കും. മനസ്സിലായല്ലോ പറഞ്ഞത്? ഒരിക്കൽ കൂടെ പറയാൻ ഇട വരരുത്." അവൻ അവരെ തറപ്പിച്ചു നോക്കി.
നാല് പേരും താഴെ നോക്കി തലകുലുക്കി.
"ഇപ്പൊ പോവാൻ നോക്ക്... ക്ലാസ്സിലേക്ക് പൊയ്ക്കോണം, അവിടെ ഇവിടെ ഒന്നും കിടന്നു കറങ്ങുന്നതു കണ്ടു പോവരുത്. ഹ്മ്മ്മ്... പോ!"
നാല് പേരും ബാഗും എടുത്തു പോവാനൊരുങ്ങി.
മിക്കി അവനെ കടന്നു പോവാൻ തുടങ്ങിയതും, അവൻ അവളെ തടഞ്ഞു നിർത്തി. അവൾ എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി. അവൻ പോക്കറ്റിൽ നിന്ന് ഒരു സെന്റര് ഫ്രഷ് എടുത്തു അവൾക്കു കൊടുത്തു.
"ക്ലാസ്സിൽ കയറുന്നതിനു മുൻപ്, ഇത് വായിലിട്ടേക്കു."
അവൾ ഒന്നും മിണ്ടാതെ അതും വാങ്ങി, അവിടെ നിന്ന് ഓടി.
നാല് പേരും സംസാരിച്ചു തുടങ്ങിയത്, ആ ബിൽഡിംഗ് കണ്ണിൽ നിന്ന് മറഞ്ഞതിനു ശേഷം ആണ്. അപ്പോഴേക്ക് അവർ അവരുടെ ബ്ലോക്കിന് അടുത്തെത്തിയിരുന്നു. അവർ നേരെ ലേഡീസ് റസ്റ്റ് റൂമിലേക്ക് നടന്നു.
"എന്തൊരു കഷ്ടാണ്! എന്ത് കഷ്ടപ്പെട്ടാ, ആ പാക്ക് daddyde ഓഫീസിൽ നിന്ന് എടുത്തത്! ഒക്കെ വെറുതെ ആയി. പോരാത്തതിന്, ഇനി ഇതിനു അവന്മാരെ പേടിക്കണം." വെങ്കി പിറുപിറുത്തു.
"അവന്മാര് എങ്ങനെ കറക്റ്റ് ആയി അവിടെ എത്തി എന്നാ എനിക്ക് മനസിലാവാത്തത്." നിയ പറഞ്ഞു.
"ശ്ശൊ! ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു വന്നിരുന്നെങ്കിൽ ഒരു പ്ഫ് എങ്കിലും എടുക്കാമായിരുന്നു." നിക്കി സങ്കടപ്പെട്ടു.
"ഞാൻ എടുത്ത ഒറ്റ puffil എനിക്ക് മതിയായി! എന്ത് വൃത്തികെട്ട സാധനാത്... ഈ ആളുകൾ എന്തിനാ ഇത് കാശ് കൊടുത്തു വാങ്ങി വലിക്കുന്നെന്നെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ആ സാധനത്തിന്റെ ചുവ പോലും പോവുന്നില്ല." മിക്കി സെന്റര് ഫ്രഷ് എടുത്തു വായിലേക്കിട്ടു.
റസ്റ്റ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി, അടുത്ത hour നു ബെൽ അടിച്ചപ്പോ, അവർ ക്ലാസ്സിൽ കയറി.
ഫിസിക്സ്ന്റെ ക്ലാസ് തകൃതി ആയി നടന്നു കൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ വന്നു, മിക്കിയെ സ്റ്റാഫ്റൂമിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞത്.
സ്റ്റാഫ് റൂമിലേക്ക് കയറുമ്പോ അവൾ കണ്ടു, ആകെ ദേഷ്യത്തിൽ നിൽക്കുന്ന, നിരഞ്ജനെ. അവളെ നോക്കുന്നത് പോലും ഇല്ല.
hodയും, മിക്കിയുടെ ഒക്കെ ക്ലാസ് tutorum ഒക്കെ ഉണ്ട്. പിന്നെ അവൾക്കറിയാതെ ഏതോ 2 സാർമാരും ഇരിപ്പുണ്ട് . എല്ലാവരുടെയും മുഖത്തു ഒരു നിസ്സംഗത!
ആ സർനെ നോക്കുമ്പോഴാണ് സൈഡിൽ നിൽക്കുന്ന സിദ്ധാർത്ഥിനെ കണ്ടത്!
'ഈശ്വരാ. .. ഇങ്ങേരതു ഡിപ്പാർട്മെന്റിൽ പറഞ്ഞോ!'
തുടരും...
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
