യാമി, Part: 32

Valappottukal
യാമി💝3️⃣2️⃣
ഭാഗം❤️32

നിങ്ങള് തമ്മിൽ പരിചയം ഉണ്ടോ?"
ആകാംക്ഷ അടക്കാൻ ആകാതെ യാമി തിരക്കി..

"പിന്നെ നിന്നെ കെട്ടാൻ പോകുന്നവൻ എന്ന് പറയുമ്പോൾ അത് എന്റെയും ഫ്രണ്ട് ആകില്ലേ..
അല്ലേ നവീൻ.."
ആദി നവീനോട് തിരക്കി...

യാമിക്ക്‌ അവനെ കണ്ടതിൽ ഉണ്ടായ സന്തോഷം ഒക്കെ ആദിയുടെ ആ പറച്ചിലോടെ നിന്നു...

"അല്ല ആദി എന്താ ഇയാളുമായി പ്രശ്നം?"
നവീൻ ഡ്രൈവറെ ചൂണ്ടി അവനോട് തിരക്കി..

"അത് എനിക്ക് നിങ്ങളുടെ നാട് അങ്ങ് നന്നായി ബോധിച്ചു.. ചേട്ടനോട് ചെറിയൊരു നമ്പർ ഇറക്കി..
വീട് കറക്റ്റ് ആയി അറിയില്ല.. " നമുക്ക് ചോദിച്ച്... ചോദിച്ച്... പോകാം.. എന്ന്"
ഉദ്ദേശം ഒരു റൗണ്ട് കറങ്ങി... ഇവിടെ ഒക്കെ ഒന്ന് കണ്ട് വരാമെന്ന് കരുതിയുള്ളു..
രാവിലെ ഇതിൽ കയറിയിട്ട് പുള്ളിയെ ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആക്കിയത് അതിന്റെ സന്തോഷം ആണ്..."

"ഇന്നാ ചേട്ടാ ക്യാഷ്.. "
ഡ്രൈവർ ഒന്നുകൂടി രൂക്ഷമായി അവനെ നോക്കിയ ശേഷം അതും വാങ്ങി വണ്ടി എടുത്ത് പോയി

ഇതൊന്നും വല്യ സംഭവം അല്ലെന്ന മട്ടിൽ നിൽക്കുന്ന യാമിയെ കണ്ടപ്പോൾ തന്നെ നവീന് ആളെ പറ്റി ചെറിയ ഒരു ഊഹം കിട്ടി...
ഉമ്മറത്തേക്ക് കയറിയ ആദിയെ എല്ലാവരും മനസ്സിലാകാതെ നോക്കി നിന്നു...

"നീ ഏത് ആണ്?"
ജാനകിയുടെ വക ആയിരുന്നു ചോദ്യം..

"മുത്തശ്ശി ഞാൻ യാമികയുടെ ഫ്രണ്ട് ആണ്.. എറണാകുളത്തു നിന്നാണ്‌.."
ആദി പറഞ്ഞ ശേഷം അവരെ നോക്കി ചിരിച്ചു..

"ഓ.. അപ്പൊൾ നീ ആണ് വഴി നീളെ ഇവളെ ഏണിന് വച്ച് എടുത്തോണ്ട് നടന്ന ആ പരിഷ്കാരി.."

ആദി ദയനീയമായി നവീനേ ഒന്ന് നോക്കി...
"പറ്റിപ്പോയി അളിയാ.."
കാതരികിൽ ചുണ്ട് ചേർത്തുള്ള നവീന്റെ ക്ഷമാപണം കേട്ട് ആദി ഒന്ന് ചിരിച്ചു...

"അത് മുത്തശ്ശി അവൾക്ക് കാലു കഴച്ചു എന്ന് പറഞ്ഞത് കൊണ്ട്..."

"മ്..."
മുത്തശ്ശി ഒന്ന് അമർത്തി മൂളിയ ശേഷം യദുവിനെ നോക്കി...

അവരൊന്നു തിരിഞ്ഞ സമയം കൊണ്ട് ആദി ജാനകിയുടെ കാൽ തൊട്ടു വണങ്ങി...
യാമിക്കു അതൊട്ടും ദഹിച്ചില്ലെങ്കും ജാനകിക്ക് അത് നന്നായങ്ങു ബോധിച്ചു...

തെളിഞ്ഞു വന്ന ചിരി പെട്ടെന്ന് മറച്ചു പിടിച്ചു  ഗൗരവത്തിന്റെ മുഖം മൂടി വീണ്ടും അണിഞ്ഞു  ജാനകി യദുവിനോട് കടുപ്പത്തിൽ പറഞ്ഞു...
"യദു... കല്യാണം കൂടാൻ വരുന്നവർക്ക് വേണ്ടതൊക്കെ അറിഞ്ഞു നീ തന്നെ ചെയ്തു കൊടുക്കണം..."
ശേഷം ഇതൊക്കെ കണ്ട് ഇഷ്ടപ്പെടാതെ നിൽക്കുന്ന യാമിയേ നോക്കി തന്നെ അകത്തേക്ക് നടന്നു...

ആദിക്ക്‌ അരികിൽ എത്തി രൂക്ഷമായി ഒന്ന് നോക്കിയ ശേഷം യാമിയും വീടിന് അകത്തേക്ക് കടന്നു...

"അപ്പോ എങ്ങനെയാണ് അമ്മാവാ കാര്യങ്ങള്...
മരുമകൻ ക്ഷണം സ്വീകരിച്ച് നേരത്തെ എത്തിയിട്ട് ഉണ്ട്...
ഇനി കുറച്ച് ദിവസം നമുക്ക് ഇവിടെ അങ്ങ് അടിച്ചു പൊളിക്കാം എന്തെ...
എന്നെ പേടിച്ച് ഓടിയത് അല്ലേ മോളുമായി അവിടുന്ന്...
അവള് സമ്മതിച്ചാൽ ആദി ഇവിടുന്ന് പോകുമ്പോൾ യാമി എനിക്ക് ഒപ്പം ഉണ്ടാകും.. കരുതി ഇരുന്നോ നിങ്ങള്.."
എല്ലാവരും സ്ഥലം വിട്ടെന്ന് കണ്ടതും ആദി യാശോദറിന് അരികിലെത്തി ഒച്ച താഴ്ത്തി പറഞ്ഞു..

ആദിയുടെ പരിഹാസം ദഹിക്കാതെ യദു അവനെ തന്നെ തുറിച്ച് നോക്കി..ഒപ്പം നവീൻ ഉണ്ടെന്ന കാരണത്താൽ തിരികെ മറുപടിക്ക് മുതിർന്നില്ല...

അത് കാൺകെ ചിരിയോടെ ആദി യദുവിനെ നോക്കി തന്നെ നവിയോടായി പറഞ്ഞു...
"നവീൻ എനിക്ക് ഒന്ന് ഫ്രഷ് ആകണം.."

"അതിനെന്താ എന്റെ മുറിയിൽ ആകാം.. ആദി വാ.."
കുറച്ച് മാറി നിന്ന നവീൻ അവന് മറുപടി നൽകിയ ശേഷം അകത്തേക്ക് ക്ഷണിച്ചു...
നവീനൊപ്പം ആദി ഉള്ളിലേക്ക് കടന്നതും ദേഷ്യത്താൽ യശോദർ കൈ തൂണിലേക്ക് ആഞ്ഞിടിച്ചു...
ഒപ്പം കുടിലതയോടെ ഒന്ന് ചിരിച്ചു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

കയ്യിലിരുന്ന ഫോണിൽ തോണ്ടി ബാൽക്കണിയിൽ ദേഷ്യത്തിൽ നിൽക്കുകയായിരുന്നു യാമി..
പിറകിലൂടെ ശബ്ദം ഉണ്ടാക്കാതെ ചെന്ന് ആദി അവളെ ചേർത്തു പിടിച്ചു...

അവന്റെ സ്പർശം അറിഞ്ഞതും അത് വരെ പിടിച്ച് വച്ചിരുന്ന അവളുടെ ദേഷ്യമൊക്കെ എവിടെയോ പോയി.....
മനസ്സ് ഏറെ ആഗ്രഹിച്ചിരുന്നത് എന്തോ ലഭിച്ച സന്തോഷത്തിൽ ഒരുനിമിഷം മറ്റെല്ലാം മറന്നവൾ നിന്നു...

"എവിടെയായിരുന്നു ആദി നീ ഇത് വരെ?ഞാൻ എത്ര ഭയന്നെന്ന് അറിയുമോ?"
അവന്റെ കൈയ്ക്കുള്ളിൽ നിന്നും അകലാൻ ആഗ്രഹിക്കാതെ ആയിരുന്നു ആ പറച്ചിൽ...

"അതെന്താ നിന്റെ തന്തപടി എന്നെ വല്ലോം ചെയ്തെന്ന് കരുതി ആണോ നീ ഭയന്നത്.."

ചുറ്റിപിടിച്ചിരുന്ന കയ്യിൽ ആഞ്ഞൊന്ന് തല്ലിയാണ് യാമി അതിനു പ്രതികരിച്ചത്...

"ഹോ.. സാധനം..കുറച്ച് ദിവസം കാണാതിരുന്നപ്പോൾ ഇൗ ഉപദ്രവം ഒന്ന് കുറഞ്ഞത് ആയിരുന്നു...."
കൈ അയച്ച് അടി കിട്ടിയ ഭാഗം തൂത്ത് നിന്നവൻ പറഞ്ഞു...

"എങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്... എവിടേക്ക് എങ്കിലും പോയി കൂടാരുന്നോ.. നന്ദി ഇല്ലാത്ത ജന്തു..."
തിരിഞ്ഞു നടന്ന യാമിയെ ഒറ്റ വലിയാൽ അവൻ നെഞ്ചിലേക്ക് വീണ്ടും ചേർത്തു...

"കുറച്ച് ഒന്ന് മാറി നിൽക്കണം എന്ന് തോന്നി..
ആവശ്യമായിരുന്നു ആ നേരത്ത് അത് മനസ്സിന്..."
ആദിയുടെ കണ്ണുകൾ നിറഞ്ഞു നിന്ന അവളുടെ കണ്ണുകളിൽ ആയിരുന്നു...

"എന്നിട്ട് എന്ത് കിട്ടി?
എന്നെ കുറിച്ച് ഓർത്തോ ആദി നീ എപ്പൊഴേലും...
എന്റെ മനസ്സ് വേദനിക്കും എന്ന് കരുതിയില്ലെ.."

"നിൻറെ മനസ്സ് കൂടുതൽ വേദനിക്കാതെ ഇരിക്കാൻ വേണ്ടി മാത്രം ആണ് ഇത്ര നാളും ഒളിച്ച് നിന്നത് പോലും..
ഇനി കല്യാണം കഴിഞ്ഞാൽ ഫ്രണ്ട്ന് അല്ല ആദ്യ സ്ഥാനം ഉണ്ടാകണ്ടത്... അത് ഭർത്താവിന് തന്നെയാണ്.."

"ആരൊക്കെ എന്റെ ജീവിതത്തിൽ വന്നാലും ആദി കഴിഞ്ഞേ എനിക്ക് എന്തും ഉണ്ടാകുള്ളു.
പിന്നെ അങ്ങനെ ഒരു സ്ഥാനം ഉണ്ടേൽ അത്..."

"യാമി....!!"
യാമി പറഞ്ഞു തീരും മുൻപേ പിറകിൽ വാണിയുടെ വിളി വന്നു...

അവരെ കണ്ടതും ആദി അവളുടെ മേലുള്ള പിടി മെല്ലെ അയച്ചു....

"വൈകിട്ടത്തെ പൂജയുടെ കാര്യം നിന്നോട് പറഞ്ഞിരുന്നത് അല്ലേ...പോയി കുളിച്ച് റെഡി ആക്..
നിനക്ക് സമയം എടുക്കും സാരീ ഒക്കെ ഉടുത്ത്‌ ഇറങ്ങാൻ..."
വാണി ആദിയോടു ഉള്ള ദേഷ്യം അവളിൽ തീർത്തു..

"മമ്മ പൊക്കോ... ഞാൻ ആദിയോടു് സംസാരിച്ചിട്ട്‌ വരാം..."

"പറ്റില്ല.. എന്റെ ഒപ്പം തന്നെ വരണം.. ഡാഡി നിന്നെ തിരക്കുന്നുണ്ട്..."

"വരില്ല.. വെറുതെ വാശി പിടിച്ചാൽ മമ്മ തന്നെ
തോൽക്കുള്ളു..."

വാണിയുടെ കണ്ണുകൾ ആദിയിലേക്ക് നീണ്ടു...
യാമിയിൽ തന്നെ ഉള്ള അവന്റെ നോട്ടം കണ്ടതും
വീണ്ടും അവളെ ഒന്നുകൂടി നോക്കിയ ശേഷം അവർ ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി...
"എതിർക്കണ്ടായിരുന്നു.. എന്നോട് ആകും ആ ദേഷ്യം കൂടി..."

"തോന്നട്ടെ എനിക്ക് ഇനി ഒന്നും ഇല്ല..."
ആദിക്ക്‌ യാമി മറുപടി കൊടുത്തു....

"വളരെ അധികം പുരോഗമനം ഉണ്ട്.."
ചിരിയോടെ ആദി പുറത്തേക്ക് നോക്കി നിന്നപ്പോൾ
അവനൊപ്പം ആ ചിരിയിൽ പങ്ക് ചേർന്ന് തോളോട് തല ചേർത്ത് അവളും നിന്നു..

"നീ ഇവിടെ വന്ന് നിൽക്കുവാണോ?"
അൽപസമയതിന് ശേഷം നവീൻ അവളെ തിരക്കി വന്നു... അടുത്ത് എത്തിയപ്പോഴാണ് രണ്ടാളും അവനെ ശ്രദ്ധിക്കുന്നത് പോലും...

"വാണി അമ്മ നല്ല ചൂടിൽ ആണ് നിന്നെ കൂട്ടി കൊണ്ട് ചെല്ലാൻ എന്നെ പറഞ്ഞു വിട്ടു.."
നവീൻ ചിരിയോടെ പറഞ്ഞു...

യാമിയുടെ നോട്ടം ചിരിയോടെ നിൽക്കുന്ന ആദിയിലായി..

പെട്ടെന്ന് നവീൻ അവളെ തോളോട് ചേർത്ത് അവനിലേക്ക് അടുപ്പിച്ചത് അവള് പോലും പ്രതീക്ഷിക്കാതെ ആയിരുന്നു...
"വാടോ.."
അവൻ വിളിച്ചു...

യാമിയുടെ നോട്ടം വീണ്ടും ആദിയിൽ എത്തി..
തന്നെ ചേർത്ത് പിടിച്ചിരുന്ന നവീന്റെ കൈകളിൽ ആയിരുന്നു ആ മിഴികൾ അപ്പൊൾ..
ചിരി പതിയെ മങ്ങി വീണ്ടും പുറത്തേക്ക് നോക്കി അവൻ തിരിഞ്ഞു നിന്നു..

ദയനീയമായി നവീനൊപ്പം പോകുമ്പോൾ എന്ത് ചെയ്യണം എന്ന് യാമിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല...

ഒന്നും ഇല്ലെന്ന് മനസ്സിൽ പറയുമ്പോഴും ആദി യുടെ ഉള്ളും വിങ്ങുകയായിരുന്നു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

"വിട് നവീ..."
അപ്പൊൾ എതിർക്കാൻ തോന്നിയില്ലെങ്കിലും എന്തോ നവീന്റെ പ്രവൃത്തി യാമിയിലും അനിഷ്ടം ഉണ്ടാക്കി...

അവള് എതിർത്തിട്ടും പിടിവിടാതെ യാമിയുമായി അവൻ മുറിയിൽ എത്തി..
വാതിൽ അടച്ച് കുറ്റിയിട്ടു..

"നീ എന്താ കാണിക്കുന്നത്..."
യാമി തിരക്കി...

"ആദി നിൻറെ ആരാണ്?"
നവീന്റ മുഖത്ത് ഉണ്ടായ ഭാവമാറ്റത്തിൽ അവളൊന്നു പതറി..

"ചോദിച്ചത് പറയടി.."

"അത്.. നവീൻ.. ഞാൻ ഒക്കെ നിന്നോട് പറയാൻ ഇരുന്നത് ആണ്.. പക്ഷേ..സാഹചര്യം..."
വാക്കുകൾക്കായി യാമി ഉഴറി...

"ചോദിച്ചതിന് മാത്രം മറുപടി മതി..ഒരു സൗഹൃദത്തിന് അപ്പുറം നിങ്ങള് തമ്മിൽ എന്താണെന്ന് എനിക്ക് അറിയണം..."

"അറിയില്ല...എനിക്ക് അറിയില്ല..
അവൻ എന്റെ ആരാണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല...
ആ മനസ്സിൽ എന്താണെന്നും അറിയില്ല..
എനിക്ക് കഴിയില്ല നവീ ഇൗ വിവാഹത്തിന്..."
യാമിയുടെ കണ്ണുകൾ നിമിഷ നേരങ്ങൾ കൊണ്ട് നിറഞ്ഞു തൂകി...
മുഖം പൊത്തി അവനെതിരായി തിരിഞ്ഞു നിന്നവൾ‌ കരഞ്ഞു...

നവീന്റെ പൊട്ടിചിരി കേട്ടാണ് യാമി കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കുന്നത്...

"എങ്കിൽ എനിക്ക് അറിയാം...
നിൻറെ ഹൃദയം ഇപ്പൊൾ അവന്റെ കയ്യിൽ ആണ് എന്ന്...
ഇൗ യാമിയെ യാമി ആക്കിയവൻ....
ഒറ്റ വാക്ക് ഒരേയൊരു വാക്ക് ആദിൽ..."

"നവീൻ.."
യാമി വിളിച്ചു..

"സന്തോഷം ഉള്ളടോ... സ്നേഹിക്കുന്നവർ ഒന്നാകുന്നത് കാണാനും യോഗം ഉണ്ടാകണം...ആഗ്രഹിച്ചത് കയ്യിൽ നിന്നും പോകുമ്പോൾ ഉണ്ടാകുന്ന സങ്കടം മറ്റാരെക്കാളും എനിക്ക് അറിയാം..
നിങ്ങള് തമ്മില് ആണ് ചേരേണ്ടത്‌..
നിന്റെ ജീവിതം ഒന്ന് ഓർത്ത് മാത്രം ആണ് വാണി അമ്മയ്ക്ക് ഞാൻ വാക്ക് കൊടുത്ത്...പക്ഷേ നീ സന്തോഷത്തോടെ എന്നും ജീവിക്കണം എങ്കിൽ അത് എനിക്ക് ഒപ്പം അല്ല... അവനൊപ്പം തന്നെ ആകണം"

സന്തോഷത്തോടെ യാമി ഓടി ചെന്ന് അവനെ ഇറുകെ പുണർന്നു..
"ഞാൻ എങ്ങനെ നന്ദി പറയും നവീ..
ഇങ്ങോട്ട് ഡാഡിയുടെ കൂടെ വരുമ്പോൾ അത് ഒരിക്കലും ആദിയേ മറന്നു കൊണ്ട് ഒരു വരവ് ആയിരുന്നില്ല.. നിന്നെ പറഞ്ഞു മനസിലാക്കി പ്രശ്നം പരിഹരിക്കണം എന്ന് മാത്രമേ കരുതിയുള്ളൂ...
പലവട്ടം ശ്രമിച്ചപ്പോഴും പരാജയം തന്നെ ആയിരുന്നു ഫലം..
ആദി എവിടെ എന്ന് അറിയാതെ വന്നപ്പോൾ ഞാൻ ആകെ തകർന്നു...
നവീ.. നീ മാത്രം ആയിരുന്നു ഇൗ വീട്ടിൽ എനിക്ക് ഉള്ള ഏക ആശ്വാസം പോലും..
ആദി കഴിഞാൽ ഇത്രത്തോളം എന്നെ മനസ്സിലാക്കിയത് നീ മാത്രം ആണ്
ഒരുപാട് നന്ദി.."

"ഇനി ഇങ്ങനെ കരഞ്ഞു നിന്നാൽ ഒക്കില്ല...
എന്തായാലും ഈ ഒളിച്ച് കളി അവസാനിപ്പിച്ച് രണ്ടാളും പരസ്പരം തുറന്നു സംസാരിക്കണം.."
നെഞ്ചില് ചാഞ്ഞിരുന്ന അവളുടെ തല ഉയർത്തി കണ്ണുകൾ തുടച്ച് കൊടുത്ത് ചിരിയോടെ നവീൻ പറഞ്ഞു...

"അതിനു ആദി ഒന്നും..."
യാമിയുടെ മുഖത്ത് വീണ്ടും നിരാശ പടർന്നു...

"ആദി ഒന്നും പറയണ്ട.. അവന്റെ കണ്ണുകൾ പറയുന്നുണ്ട് നിന്നോട് അവനുള്ള സ്നേഹം..
അൽപം മുൻപ് ഞാൻ  കൊടുത്ത ചെറിയ ഒരു ഡോസ് തന്നെ ആ ഒളിച്ചു കളിക്ക്‌ ഉള്ളത് ആയിരുന്നു..
നീ എന്റെ കൂടെ നിന്നാൽ അവനെ കൊണ്ട് തന്നെ നമ്മുക്ക്  ഉള്ളിൽ ഉള്ളത് ഒക്കെ പുറത്ത് ചാടിപ്പിക്കാം.."

"ഇനി എനിക്ക് ഒന്നിന്റെ പേരിലും ആദിയെ നഷ്ടപ്പെടുത്താൻ കഴിയില്ല നവീൻ.. എന്തിനും ഞാൻ ഉണ്ട് കൂടെ.."
യാമി കരചിലിനിടയിലും ചിരിയോടെ പറഞ്ഞു...

"എങ്കിൽ.. ധൈര്യമായി പോയി റെഡി ആയി വാ..
വിളക്ക് വയ്ക്കാൻ പോകണ്ടേ നമുക്ക്..."
നവീൻ ചോദിച്ചതിന് അവള് അവനെ സംശയത്തോടെ ഒന്ന് നോക്കി...

"നമ്മൾ അല്ല നിങ്ങള് തെളിയ്‌ക്കും ദീപം ഇന്ന്..."
അവളുടെ നോട്ടം കണ്ടതും അവൻ പറഞ്ഞു

"പക്ഷേ എങ്ങനെ?
ഇവിടെ എല്ലാവരെയും എങ്ങനെ പറഞ്ഞു മനസ്സിലാകും നവീ.. ഡാഡിയെ എനിക്ക് പേടിയാണ്..."
അവളുടെ മുഖം വാടി..

"എല്ലാവരെയും സന്തോഷിപ്പിച്ചു ഒന്നും നേടാൻ ആകില്ല യാമി.. അതിനു ജീവിച്ച് ഇരിക്കുന്ന ഉദാഹരണം ഞാൻ തന്നെയാണ്..
നിൻറെ കൂടെ ഞാൻ ഉണ്ടെന്ന് പറഞ്ഞില്ലേ....
പോയി റെഡി ആയി വാ.. സന്തോഷത്തോടെ..."
നവീൻ അവളുടെ കവിളിൽ മെല്ലെ തട്ടി പറഞ്ഞു

വാതിൽ തുറന്നു ഇറങ്ങി വരുന്ന യാമിയെയും, നവീനേയും കണ്ടു കൊണ്ടാണ് യദു വന്നത്..

ചിരിയോടെ ഉള്ള യാമിയുടെ മുഖം കണ്ടതും അയാളുടെ കണ്ണുകളും വിടർന്നു..
പതിയെ പരിഹാസത്തോടെ തിരിഞ്ഞു നോക്കി പിന്നിൽ നിൽക്കുന്ന ആദിയിൽ അത് എത്തി നിന്നു...

(തുടരും..)

ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top