കലിപ്പൻ& കലിപ്പത്തി, ഭാഗം: 18

Valappottukal

കലിപ്പൻ & കലിപ്പത്തി, ഭാഗം : 18

തലേന്നത്തെ രാത്രിലത്തെ ഉറക്കം പിറ്റേന്ന് ശനിയാഴ്ച ആയതു കൊണ്ട്, മിക്കി നല്ലോണം ഉറങ്ങി തീർത്തു! ബ്രേക്ഫാസ്റ് കഴിച്ചിട്ടാണ് കിടന്നതു... ആരുടേയും ശല്യം ഇല്ലാതെ, അവൾ ഒരു മൂന്നു മണി വരെ കിടന്നുറങ്ങി.

ശേഷം, എഴുന്നേറ്റു, താഴെ ചെന്ന് ഫുഡ് കഴിച്ചിട്ട്, ടീവിയും കണ്ടിരുന്ന നിയയേയും വിളിച്ചു, അവരുടെ കോളനിയിലെ പ്ലേ ഏരിയിലേക്ക് പോയി. നീക്കിയോടും അങ്ങോട്ട് വരാൻ മെസ്സേജ് അയച്ചിരുന്നു.

അവിടെ അവരുടെ സ്ഥിരം ഹാങ്ങ് ഔട്ട് സ്പോട് ആയ, പടർന്നു നിൽക്കുന്ന ഒരു പേരമരത്തിന്റെ താഴ്ന്ന കൊമ്പിന്റെ മേലെത്തെ കൊമ്പിൽ ഇരിപ്പുറപ്പിച്ചു.

നിയയും നിക്കിയും മിക്കിക്കു പറയാനുള്ളത് കേൾക്കാൻ റെഡി ആയിട്ടിരിക്കുവാണ്! പക്ഷെ, മിക്കിക്കിപ്പോഴും ഒരു ലക്ക് കേട്ട മട്ടാ!

"ഇതിന്നു വല്ലതും പറയ്യോ?" മേപ്പോട്ടു നോക്കി ഇരിക്കുന്ന മിക്കിയെ നോക്കി, നിക്കി ചോദിച്ചു.

ആരറിയാൻ!

"ഡീ!" നിയ മിക്കിയുടെ കാലിൽ പിടിച്ചു കുലുക്കി. താഴെ വീഴാൻ പോയപ്പോ , തലേന്നത്തെ കാര്യങ്ങൾ റീവൈൻഡ് അടിച്ചു കണ്ടോണ്ടിരുന്ന മിക്കി, കറന്റ് സമയത്തേക്കെത്തി.

"ഏഹ് എന്താ?" അവൾ രണ്ടു പേരെയും മാറി മാറി നോക്കി.

"നീ എന്തിനാ ഞങ്ങളെ ഇവിടെ പോസ്റ്റ് ആക്കിയിരിക്കുന്നേ? എന്തേലും പറയാനുണ്ടെങ്കിൽ പറ!"

മിക്കി ഒന്ന് ചിരിച്ചു. ഒരു അവലക്ഷണം കേട്ട ചിരി.

"അതുണ്ടല്ലോ... ഇന്നലെ ഒരു സംഭവം ഉണ്ടായി? ഒരാള് വന്നിരുന്നു എന്നെ കാണാൻ..."

"ഇന്നലെയോ? ഇന്നലെ നമ്മൾ ഉറങ്ങുന്നത് വരെ ഒരുമിച്ചുണ്ടായിരുന്നല്ലോ... ഞാൻ കണ്ടില്ലല്ലോ ആരേം!!!" നിയ ചോദിച്ചു.

"ഇന്നലെ ഉറങ്ങിയതിനു ശേഷം സംഭവിച്ചത് ആണ് ഇത്!"

"ഉറങ്ങിയതിനു ശേഷോ?" chorus!

"തെളിച്ചു പറയുന്നുണ്ടോ നീ?" നിയക്ക് ക്ഷമ ഇല്ല.

മിക്കി നല്ലോണം വിശദീകരിച്ചു തന്നെ പറഞ്ഞു. ബാൽക്കണി ഡോർ അടയ്ക്കാൻ എഴുന്നേറ്റ അവൾ സിദ്ധുവിനെ കണ്ടു ഞെട്ടിയത് തൊട്ടു, അവൻ അവളെ മതിലിൽ ചേർത്ത് വച്ച്, പെണ്ണാണെന്നുള്ള സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്തത് വരെ പറഞ്ഞു നിർത്തി.

നിക്കിയും നിയയും ഫോട്ടോ എടുത്തു വച്ചതു പോലെ ഇരിപ്പുണ്ട്. ഒരനക്കവും ഇല്ല. ശ്വാസം ഉണ്ടോന്നു തന്നെ സംശയം ആണ്. കണ്ണ് മിഴിഞ്ഞും, വാ തുറന്നുമിരിപ്പുണ്ട് , കൈകൾ മരത്തിൽ അള്ളി പിടിച്ചു വച്ചിട്ടുണ്ട്. സിദ്ധുവിനെ റൂമിൽ കണ്ടു എന്ന് പറഞ്ഞപ്പോ വീണ expression ആണ് ഇത്. അതിനു ശേഷം ഒരു മാറ്റവും ഇല്ല.

'തട്ടിപ്പോയോ ഇനി?' മിക്കി അവളുടെ ചൂണ്ടുവിരൽ വച്ച്, നിക്കിയെ കയ്യിൽ കുത്തി നോക്കി.

"അആഹ്..." നിക്കി വേദനിച്ചിട്ടു ഒച്ച ഉണ്ടാക്കി.

നിക്കിയുടെ ഒച്ച കേട്ട്, statue അടിച്ചിരുന്ന നിയക്കും ജീവൻ വച്ചു.

ഭാഗ്യം ജീവനുണ്ട്!

"ഡീ... ഇതൊക്കെ ഉള്ളതാണോ?" ഉയിർത്തെഴുന്നേറ്റ നിക്കിക്ക് ആദ്യം ഉണ്ടായ സംശയം അതാണ്.

"ആന്നു... സത്യം!"

"അതിനു നീ കിണിക്കണതെന്താണ്?" പഞ്ചസാര ഡപ്പയിലെ പാറ്റയെ കണ്ടു ചിരിച്ച ലോലനോട്, ഷിബു ചോദിച്ചത് പോലെ നിയ ചോദിച്ചു.

അപ്പോഴാണ് ഇളിച്ചോണ്ടു ഇരിക്കുവാണെന്നു മിക്കിക്കു മനസിലായത്. അപ്പൊ തന്നെ ചിരി മാറ്റി.

"നിനക്കെന്താണ് ഒരു ഇളക്കം?" നിക്കി അവളെ അടിമുടി നോക്കി.

"ഇളക്കോ? എനിക്കോ?"

"അല്ല, നിന്റ അമ്മായീടെ കുഞ്ഞമ്മയ്ക്കു." അവളുടെ ഈ ലെവൽ തെറ്റി ഉള്ള സംസാരം കേട്ടപ്പോ നിക്കിക്ക് ചെറുതായി ചൊറിഞ്ഞു കയറി.

"മിക്കി, നിനക്കുറപ്പാണോ, നീ ഇത് സ്വപ്നം കണ്ടതൊന്നും അല്ലെന്നു?" നിയ കാര്യങ്ങൾക്കു ഒന്നുകൂടി വ്യക്തത കൊണ്ട് വരാൻ നോക്കുകയാണ്!

ഇന്നലെ അവൻ ഇവളുടെ റൂമിൽ കയറുക. എന്നിട്ടു അവനും അവൾക്കും പരിക്കുകൾ ഒന്നും ഇല്ലാതെ ഇന്ന് ഇങ്ങനെ ഇവൾ ചിരിച്ചോണ്ട് നിൽക്കുക... എന്തോ എവിടെയോ ലൂസ് കോണ്ടാക്ട് ഉള്ളത് പോലെ!

"ഹാ! ഉണ്ടായതാണെന്ന്! എനിക്ക് ഉറപ്പാണ്...!" മിക്കി തറപ്പിച്ചു പറഞ്ഞു.

"അങ്ങേരു നിന്നെ പൂട്ടി! ഫോട്ടോ എടുത്തില്ലായിരുന്നു എങ്കിൽ എന്തെങ്കിലും പണി കൊടുക്കായിരുന്നു. ഇനി ഇപ്പൊ എന്ത് ചെയ്യും?" നിക്കി ചോദിച്ചു.

"അങ്ങേരുടെ മുന്നിൽ പോയി ചാടാതിരുന്നാൽ മതി." നിയക്ക് അതിനു സൊല്യൂഷൻ ഉണ്ട്.

"അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യണം." മിക്കിയും താടിക്കു കൈ കൊടുത്തു.

"എന്തായാലും അവസാനം അങ്ങേരു നിന്നെ പെണ്ണായിട്ടു അംഗീകരിച്ചല്ലോ! ഭാഗ്യം! നിനക്കതല്ലായിരുന്നു അങ്ങേരോട് മെയിൻ കലിപ്പ്!" നിക്കി ചിരിച്ചു.

"ഇങ്ങനെ അംഗീകരിക്കുന്നതിലും ബേധം, അങ്ങേർക്കരിക്കാതിരിക്കുന്നതായിരുന്നു." മിക്കി അതും പറഞ്ഞു കൊണ്ട്, മരത്തിലേക്ക് ചാഞ്ഞു.

"ഇനി അത് ആലോചിച്ചു ഇരിക്കണ്ട. ഇന്നും നാളെയും ഇനി അങ്ങേരെ കാണണ്ടല്ലോ.അത് ഭാഗ്യം.monday ആവുമ്പോഴേക്കും ഈ ചളിപ്പു, ലേശം ഒന്ന് കുറയും... കുറയുമായിരിക്കും." നിയയും ചിരി ആണ്.

"പിന്നെ!കുറയാൻ...! എന്തൊക്കെ ആയിരുന്ന്... മിക്കി ഇപ്പൊ അങ്ങേരെ മലർത്തും തിരിക്കും. ... എന്നിട്ടു അങ്ങേർക്കു എണ്ണത്തോണിയിൽ ഇട്ടു മസാജും കൊടുത്തിട്ടു വന്നിരിക്കുന്നു!! അയ്യേ... നാണക്കേട്!!!" നിക്കി ശവത്തിൽ കുത്തി.

ചാരി ഇരുന്നിരുന്ന മിക്കി എഴുന്നേറ്റു, നിക്കിയുടെ മുതുകത്തിട്ടു ഒരു ചവിട്ടു! ചവിട്ടു കൊടുത്ത മിക്കിയും, ചവിട്ടു കൊണ്ട നിക്കിയും കൂടെ ഒരുമിച്ചു താഴേക്ക് വീണു.

മണ്ണിൽ കിടപ്പുണ്ട് രണ്ടും. അധികം വല്യ പോക്കത്തുന്നല്ലാതിരുന്നത് ഭാഗ്യം! നിയ ഇതൊക്കെ കുറെ കണ്ടിട്ടുള്ളതാ എന്നുള്ള ഭാവത്തിൽ, മരത്തിൽ തന്നെ ഇരിപ്പുണ്ട്.

"എന്നെ ചവിട്ടാൻ നിനക്കു നല്ല ഉശിരുണ്ട്! ഇന്നലെ അവനിട്ടു കൊടുത്തിരുന്നെങ്കിലോ!" നിക്കി എഴുന്നേറ്റിരുന്നു.

മിക്കി മിണ്ടാതെ എഴുന്നേറ്റിരുന്നു, കാൽമുട്ടിലേക്കു തല വച്ചിരുന്നു. അവൾക്കു എന്തോ ഒരു കുറ്റബോധം. അവൻ അങ്ങനെ റൂമിൽ കയറി വന്നിട്ടും, ഒന്നും ചെയ്യാതിരുന്നതിൽ. നിയക്കും നിക്കിക്കും അത് മനസ്സിലായി. നിക്കി അവളുടെ അടുത്തേക്കിരുന്നു, തോളിൽ കൈ വച്ചു.

"നീ അത് വിട്! എന്തായാലും സംഭവിച്ചു! അങ്ങേരോട് ഉടക്കാതിരുന്നാൽ പോരെ! ഒന്നില്ലെങ്കിലും പുള്ളി വേറെ ഡിപ്പാർട്മെന്റ് ആണ്. നമ്മൾ അവരോടു ഇന്ററാക്ട് ചെയ്യേണ്ട സിറ്റുവേഷൻസ് rare ആണ്. ഇനി വല്ലതും വന്നാൽ തന്നെ അവോയ്ഡ് ചെയ്താൽ മതി. " നിയ മരത്തിൽ നിന്ന് താഴെ ഇറങ്ങി, മിക്കിയെയും നീക്കിയെയും പിടിച്ചെഴുന്നേല്പിച്ചു.

"ചേച്ചീസ്!" പുറകിൽ നിന്ന് ഒരു വിളി. അവരുടെ കോളനിയിൽ തന്നെ ഉള്ള പിള്ളേരാണ്! ഇവരുടെ ക്രിക്കറ്റ് ടീം buddies!

"ഡാ പിള്ളേരെ! നിന്നെ ഒന്നും കാണാനില്ലല്ലോ?" നിക്കി അവരുടെ അടുത്തേക്ക് ചെന്നു. പുറകെ തന്നെ മിക്കിയും നിയയും.

പിന്നെ ആകെ ഫുൾ ക്രിക്കറ്റ് കളിയും ബഹളവും ആയി, മിക്കി ഉഷാറായി.

************************************************************************************************************************************

വല്യ തരക്കേടൊന്നും ഇല്ലാതെ വീക്കെൻഡ് അങ്ങ് കഴിഞ്ഞു പോയി.

അങ്ങനെ monday അവർ മിഷൻ:അവോയ്ഡ് കലിപ്പനും ആയി, കോളേജിലേക്ക് തിരിച്ചു.

കോളേജ് മെയിൻ ഗേറ്റിൽ എത്തിയപ്പോഴേ കണ്ടു, ഒരു വെള്ള ബാനർ. എഴുതിയിരിക്കുന്നത് വായിക്കാൻ വയ്യ.

നിയയുടെ പുറകിൽ ഇരുന്നു മിക്കി പറഞ്ഞു, "എന്തോ ബാനർ ഒക്കെ കെട്ടിയിട്ടുണ്ടല്ലോ. .. എന്താ ഇവിടെ ഉത്സവം??"

മുന്നിൽ പോയ നിക്കിയും വെങ്കിയും ഗേറ്റ് ന്റെ മുന്നിൽ sudden brake ഇട്ടു നിർത്തി, മുകളിലെ ബാനറിലേക്കും നോക്കി നിൽപ്പുണ്ട്. നിയയും മിക്കിയും വണ്ടി ഓടിച്ചു അടുത്തേക്കെത്തുമ്പോ, നിക്കി ധൃതിയിൽ വണ്ടി തിരിക്കുകയാണ്.

"ഡാ, ഫ്രഷേഴ്‌സ് ഡേ.... തിരിച്ചു വിട്ടോ..." അവൾ വളയ്ക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

പക്ഷെ. .. too ലേറ്റ്! രണ്ടു വണ്ടിയും തിരിച്ചു നിർത്തിയത് നമ്പർ ഫൈവിന്റെയും കണ്ണാടി ചേട്ടന്റെയും മുന്നിലേക്ക്.

"പെട്ട്" മിക്കി നിയയുടെ തോളിലേക്ക് തല ചായ്ച്ചു!

"എങ്ങോട്ടാ?" നമ്പർ ഫൈവ്. ഇങ്ങേരുടെ പേര് ഇപ്പോഴും അറിയില്ലല്ലോ!

"ചേട്ടാ, ഒരു നോട്ടുബുക്ക് വാങ്ങാൻ?" നിക്കി പറഞ്ഞൊപ്പിച്ചു.

"ഒരു നോട്ടുബുക്ക് വാങ്ങാൻ നാല് പേര് വേണോ?" കണ്ണാടി ചേട്ടന്റെ ആണ് ചോദ്യം.

ഈ ഇങ്ങേരെ ആണ് അന്ന് മിക്കി പാവം ആണെന്ന് തെറ്റിദ്ധരിച്ചത്.

"നാല് പേർക്കും വാങ്ങാനുണ്ട്, ചേട്ടാ..." നിയ പറഞ്ഞു.

"ഇന്ന് എന്തായാലും നിങ്ങള്ക്ക് നോട്ട്ബുക്സിന്റെ ആവശ്യം ഒന്നും വരില്ല. അകത്തോട്ടു പോ."

അവർ ഇനി എന്ത് പറയുമെന്ന് ആലോചിച്ചു മുഖത്തോടു മുഖം നോക്കി.

"നിന്ന് താളം പിടിക്കാതെ, വണ്ടിയും എടുത്തു അകത്തേക്ക് പോ പിള്ളാരെ!" കണ്ണാടി ചേട്ടന്റെ വിരട്ട് കേൾക്കേണ്ട താമസം, വണ്ടി തിരിച്ചു കോളേജിന്റെ അകത്തേക്ക് പോയി.

ക്ലാസ്സിലേക്ക് പോവുന്ന വഴി ഒന്നും ഒറ്റ സീനിയർസിനെ കാണാൻ ഇല്ല. ക്ലാസ്സിൽ എത്തിയതും കണ്ടു, എല്ലാവരും ടെൻഷൻ അടിച്ചിരിക്കുന്നത്. അവര് നേരെ ബാക് സീറ്റിൽ പോയി ഇരുന്നു.

സായിയും, ആദമും, സിജോയും, അതുല്യയും വന്നിട്ടുണ്ട്. അവർ ഒരുമിച്ചിരുന്നു സംസാരിക്കുകയാണ്. അതുല്യ ഒരു തൊട്ടാവാടി ആണ്. അവൾക്കു പേടി കൊണ്ട് ഇപ്പൊ കരയും എന്നുള്ള പരുവത്തിൽ ഇരിക്കുകയാണ്. ആദം കൂൾ ആണ്, എന്ത് വന്നാലും നെഞ്ചും വിരിച്ചു നേരിടും പോലും! കണ്ടറിയാ...! സിജോ വരുന്നിടത്തു വച്ച് കാണാം എന്നുള്ള നിലപാട്. സഹായിക്കു പ്രത്യേകിച്ച് നിലപാടൊന്നും ഇല്ലാതെ നിൽക്കുന്നു.

"അല്ലെങ്കിലും ഇപ്പൊ ടെൻഷൻ അടിച്ചിട്ട് എന്ത് ചെയ്യാനാ! എന്തായാലും ചെയ്യണം. വേറെ ഒരു നിവർത്തിയും ഇല്ല. അടുത്ത വര്ഷം നമ്മൾ ഈ പണി നമ്മുടെ ജൂനിയർസിന് കൊടുത്തു കഴിയുമ്പോ, നമുക്കൊരു റിലാക്സേഷൻ ഒക്കെ ആവും. ഒരു ടാസ്ക് അല്ലെ, അതങ്ങു ചെയ്തേക്കാംന്നേ!" മിക്കി പറഞ്ഞു. ഉള്ളിൽ, ഒരു ചാൻസ് കിട്ടിയാൽ ഇപ്പൊ മുങ്ങും എന്നാണെന്നു, അവൾക്കും അവളുടെ ചങ്കുൾക്കും മാത്രേ അറിയൂ.

അപ്പോഴാണ് ലക്ഷ്മിയും, കൃഷ്ണചന്ദ്ഉം, തോംപ്‌സണും കൂടെ അങ്ങോട്ട് വന്നത്.

"ഒരു ടാസ്‌കാ? ആരാ പറഞ്ഞെ ഒരു ടാസ്ക്കേ ഉള്ളൂന്ന്?" തോംപ്സൺ ചോദിച്ചു.

"പിന്നെ?" അവിടെ കൂടിയിരുന്ന എല്ലാവരും ഒരു ഞെട്ടലോടെ തോംപ്സൺനെ നോക്കി.

"ഓരോ ഡിപ്പാർട്മെന്റിന്റെയും വക ഓരോ ടാസ്ക്. ഓരോ ജൂനിയറിനും. അങ്ങനെയാ!"

"അയ്യോ!" അറിയാതെ മിക്കി വിളിച്ചു പോയി.

"നീ ഒക്കെ എന്തിന് ടെൻഷൻ അടിക്കുന്നെ! നിങ്ങൾ സീനിയർസിന്റെ സ്വന്തം ആളുകൾ അല്ലെ! നിങ്ങളെ ഒക്കെ വെറുതെ വിടും." സിജോ പറഞ്ഞു.

ആരെ വെറുതെ വിട്ടാലും, ഇവരെ വെറുതെ വിടില്ല എന്ന് അവർക്കല്ലേ അറിയൂ! പാവം പിള്ളേര്! ഈ പുകില് മൊത്തം തുടങ്ങി വച്ച ആ പട്ടി തങ്കു, ഇപ്പൊ ബാംഗ്ലൂർ അടിച്ചു പൊളിക്കുവാ!

'എന്തേലും ആവട്ടെ! ഇതിന്റപ്പുറം കണ്ടിരിക്കുന്നു! പിന്നെയാ ഈ ചീള് റാഗിങ്.' മിക്കി സ്വയം പറഞ്ഞു പഠിപ്പിച്ചു.

അവൾക്കു സിദ്ധാർത്ഥിനെ ഫേസ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരു സീനിയർ ചേച്ചി, അവരുടെ ക്ലാസ്സിലേക്ക് വന്നു, എല്ലാവരോടും ഓഡിറ്റോറിയത്തിലേക്കു ചെല്ലാൻ പറഞ്ഞു.

പോവാതിരിക്കാൻ പറ്റില്ലല്ലോ. .. അവരും പോയി.

അവർ ഓഡിറ്റോറിയതിൽ എത്തുമ്പോഴേക്കും ബാക്കി ഡിപ്പാർട്മെന്റിലെ പിള്ളേരൊക്കെ ഏകദേശം എത്തിയിരുന്നു. കുറെ സീനിയർസ് അവിടെ ഇവിടെ ഒക്കെ ഓടി നടക്കുന്നുണ്ട്.

മിക്കിക്കൊക്കെ സീറ്റ് കിട്ടിയത് ഏകദേശം പുറകിൽ ആയിട്ടാണ്. അവരെല്ലാവരും കൂടെ ഒരുമിച്ചിരുന്നു, കത്തിയടി തുടങ്ങി. ഇതൊക്കെ അതിന്റെ തന്നെ ഒരു സെൻസിൽ എടുക്കാൻ റെഡി ആയിരുന്നു അവർ.

ഒരു 10-15 മിനിറ്റ് കൂടെ കഴിഞ്ഞപ്പോഴേക്കും എല്ലാവരും എത്തി. പ്രിൻസിപ്പൽ വന്നു, പ്രേമത്തിലെ മലർ മിസ് പറയുന്നത് പോലെ റാഗിങ്ങിനെ കുറിച്ച് രണ്ടു നല്ല വാക്കു സംസാരിച്ചിട്ട് പുറത്തോട്ടു പോയി, വാല് പോലെ ടീച്ചേർസും.

എല്ലാ ജൂനിയർസിന്റെയും മുഖത്തു ടെൻഷൻ തെളിഞ്ഞു കാണാമായിരുന്നു. മിക്കിക്കു പക്ഷെ എന്തോ അത്രയും നേരം ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ പോയത് പോലെ ആണ് അപ്പൊ തോന്നിയത്.

ഓരോ ഡിപ്പാർട്മെന്റിനെയും റെപ്രെസെന്റ് ചെയ്തു ഓരോ സീനിയർസ് സ്റ്റേജിലേക്ക് കയറി വന്നു. cs ന്റേതു കാർത്തിക്കും, മെക്കിന്റേതു നമ്പർ ഫൈവും ആയിരുന്നു. ***ബാക്കി ഉള്ളവരുടെ ഒക്കെ പേര് അറിഞ്ഞിട്ടു കാര്യം ഒന്നും ഇല്ല. അവർക്കു ഈ സ്റ്റോറിയും ആയി ഒരു ബന്ധവും ഇല്ല. സൊ അവരെ നമുക്ക് ec റെപ്, സിവിൽ റെപ്, it റെപ്, ee റെപ് എന്ന് വിളിക്കാം.***

അവർ ആദ്യം വന്നു സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു. അങ്ങനെ ആണ് അറിഞ്ഞത്, നമ്പർ ഫൈവിന്റെ പേര് റിഷബ് എന്നാണെന്നു.

'ഓ! ലവന്റെ വലം കൈ! ഐ സീ!!!'

സീനിയർസ് ഓരോരുത്തരെ ആയി വിളിച്ചു തുടങ്ങി.

ചിലതു സിംഗിൾ ഐറ്റംസ് ആയിരുന്നെങ്കിൽ, ചിലതു ഗ്രൂപ്പ് ടാസ്കുകൾ ആയിരുന്നു. രസകരം ആയി തന്നെ എല്ലാം മുന്നേറി.

അല്ലെങ്കിൽ, പണി കിട്ടുന്നത് വല്ലവർക്കും ആവുമ്പൊ, കാണാൻ നല്ല രസം ആയിരിക്കുമല്ലോ! ഈ ആരാന്റെ അമ്മയ്ക്ക് പ്രാന്ത് വരുന്ന സ്റ്റൈൽ!

മിക്കി പക്ഷെ വെറേ ഒരു പണിയിൽ ബിസി ആയിരുന്നു. അവളുടെ കണ്ണുകൾ ആരെയോ തേടിക്കൊണ്ടേ ഇരുന്നു.

നിരഞ്ജനും ഫ്രണ്ട്സും ഫ്രന്റിൽ തന്നെ ഉണ്ട്. വേറെയും കുറച്ചു സീനിയർസ്, ഫ്രന്റിൽ കൂട്ടം കൂടി നിൽപ്പുണ്ട്. അവൾ നോക്കുന്ന ആളെ മാത്രം കാണുന്നില്ല.മിക്കവാറും സീനിയർസ് മുകളിലെ സീറ്റിങ് ഏരിയിൽ ആണ് എന്ന് തോന്നുന്നു. അവിടുന്നാണ് ബഹളവും ചിരിയും ഒക്കെ കൂടുതൽ. അത് വച്ചുള്ള ഒരു പ്രൂഫില്ലാത്ത കണ്ടുപിടുത്തം മാത്രം ആണ് സീനിയർസ് ഒക്കെ അവിടെ ആണെന്ന്.

'അങ്ങേരും ഇനി മേലെ ആയിരിക്കുവോ? ആ എവിടെങ്കിലും ഇരിക്കട്ടെ! അല്ലെങ്കിലും ഞാൻ എന്തിനാ അങ്ങേരേം നോക്കി ഇരിക്കുന്നേ... എനിക്ക് വേറെ പണി ഇല്ലേ! എന്റെ ലക്‌ഷ്യം ഈസ് അവോയ്ഡ് കലിപ്പൻ! come ഓൺഡ്രാ മിക്കി!'

കുറച്ചു നേരം പരിപാടികളും കണ്ടിരുന്ന അവളുടെ കണ്ണുകൾ വീണ്ടും, ആ 'ആരെയോ'നെ തന്നെ വീണ്ടും തപ്പി നടന്നു.

യു know, ഈ ചങ്കരൻസ് ബാക് ഓൺ ദി coconut ട്രീ! അത് പോലെ.

അവസാനം കാണാതായപ്പോ, മുന്നേ പറഞ്ഞ ഡയലോഗ് മനസ്സിൽ ഒന്നൂടെ പറഞ്ഞു, വീണ്ടും സ്റ്റേജിലേക്ക് നോക്കി ഇരുന്നു. ഇതിങ്ങനെ ഒരു ലൂപ്പിൽ പോയി കൊണ്ടേ ഇരുന്നു.

അതുല്യയെയും ലക്ഷ്മിയെയും ഒക്കെ വിളിച്ചു. അതുല്യയോട് ഒരു പാട്ടു പാടാനെ പറഞ്ഞുള്ളു, അവൾ അതിനും കരഞ്ഞു വിളിച്ചു. അവസാനം അവളോട് ഒരു പിടി കടുക് എടുത്തു കൊടുത്തു, അതിൽ എത്ര എണ്ണം ഉണ്ടെന്നു കണ്ടു പിടിക്കാൻ പറഞ്ഞു മാറ്റി നിർത്തി.

ലക്ഷ്മി ഗ്രൂപ്പ് ടാസ്കിന്റെ ഭാഗം ആയിരുന്നു. ഈ റസ്‌ക് കയറിൽ തൂക്കി ഇട്ടു ചാടി കടിച്ചെടുക്കുന്ന പരിപാടി ഇല്ലേ? അത്. അതിൽ ജയിച്ചത് കൊണ്ട്, വേറെ ടാസ്ക് ഒന്നും ചെയ്യേണ്ടതായിരുന്നു. അവള് രക്ഷപ്പെട്ടു.

ഉച്ച ആയപ്പോഴേക്കും കൃഷ്ണചന്ദ്, ആദം, സിജോ, തോംപ്സൺ, സായി ഇവരെ എല്ലാവരെയും വിളിച്ചു കഴിഞ്ഞിരുന്നു. ടാസ്കുകൾ എല്ലാം അത്യാവശ്യം നന്നായി തന്നെ എല്ലാവരും ചെയ്തു. ബാക്കി, ലഞ്ച് ബ്രേക്കിന് ശേഷം continue ചെയ്യാം എന്ന് പറഞ്ഞു, സഭ പിരിഞ്ഞു. പാവം അതുല്യ അപ്പോഴും കടുകെണ്ണിക്കഴിഞ്ഞിരുന്നില്ല. അവളോട് അതെണ്ണി കഴിഞ്ഞിട്ട് അവിടെ നിന്ന് പോയാൽ മതി എന്ന് ec റെപ് പറഞ്ഞത് കൊണ്ട്, അവൾക്കുള്ള ഭക്ഷണം അവർ വാങ്ങി കൊണ്ട് വരാം എന്ന് പ്രോമിസ് ചെയ്തു, അവർ ക്യാന്റീനിലേക്കു പോയി.

അവർ പോയി നല്ലോണം ഫുഡ് ഒക്കെ തട്ടി, വീണ്ടും എന്തിനും റെഡി ആയി, തിരിച്ചു ഓഡിറ്റോറിയത്തിലേക്കു ചെന്നു. നിയ അതുല്യക്ക് ഫുഡ് കൊണ്ട് പോയി കൊടുത്തിട്ടു വന്നു.

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ, പരിപാടി വീണ്ടും തുടങ്ങി.

മിക്കിയുടെ കണ്ണുകൾ അപ്പോഴും അവിടെ ഒക്കെ തപ്പുന്നുണ്ട്. അവസാനം, അവൻ അകത്തേക്ക്വരുന്നത് അവൾ കണ്ടു. സ്റ്റേജിന്റെ അടുത്തുള്ള ഡോറിലൂടെ ആയിരുന്നു കലിപ്പന്റെ എൻട്രി! കയറി വന്നു, കൂടി നിൽക്കുന്ന അവന്റെ ഫ്രണ്ട്സിന്റെ കൂടെ ഇരുന്നു. ഇരുന്നു അൽപ നേരം കഴിഞ്ഞപ്പോ അവനും തിരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കാൻ തുടങ്ങി. അവനെ തന്നെ നോക്കിയിരുന്ന അവളുടെ കണ്ണുകളിൽ ആ നോട്ടം വന്നു അവസാനിച്ചതും, ഒരു കൊട്ട പുച്ഛം അവളെ ഏൽപ്പിച്ചു അവൻ തിരിഞ്ഞിരുന്നു.

'ഇതെന്തു കൂത്ത്! ഇയാൾക്കു ശെരിക്കും വല്ല പ്രേശ്നവും ഉണ്ടോ? കഴിഞ്ഞ ദിവസ്സം കണ്ടു പിരിഞ്ഞ സിറ്റുവേഷൻ വച്ച് നോക്കുമ്പോ ഈ ലുക്ക് അല്ലല്ലോ തരേണ്ടത് ? ഇനി ഇയാൾ ഡബിൾ റോൾ ആണോ? അതോ അന്യനോ?'

പരിപാടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ, നിയയുടെ പേര് വിളിച്ചു. അവൾക്കും കിട്ടി, ആറു ഡിപ്പാർട്മെന്റുകളിൽ നിന്നും ആറു ടാസ്കുകൾ. അതിൽ അവൾ സ്പാറിയതു നവരസങ്ങൾ കാണിക്കാനുള്ള ടാസ്കിൽ ആയിരുന്നു. നാലാമത്തെ വയസ്സ് തൊട്ടു പാലിന്റെ കൂടെ ഭരതനാട്യവും, മോഹിനിയാട്ടവും അരച്ച് കലക്കി കുടിക്കുന്ന തുടങ്ങിയ അവളോടാ നവരസം കാണിക്കാനേ! ചീള് കേസ്! അവൾ അപ്പൊ തന്നെ ആ ടാസ്ക് എട്ടായി മടക്കി, അത് കൊടുത്ത ചേട്ടന്റെ തന്നെ പോക്കറ്റിൽ വച്ച് കൊടുത്തു, നല്ല കയ്യടിയും വാങ്ങി, സ്റ്റൈൽ ആയി ഇറങ്ങി പോന്നു.

അവരുടെ കൂട്ടത്തിൽ, പിന്നെ നറുക്കു വീണത് വെങ്കിക്കായിരുന്നു. ഇന്ന് അവളുടെ ദിവസം ആയിരുന്നെന്നു തോന്നുന്നു. അവളെയും, itയിലെ ഒരു പയ്യനെയും ഒരുമിച്ചു ആണ് വിളിച്ചത്. അവർക്കു ആദ്യം കൊടുത്ത ടാസ്ക്, പഞ്ച് പിടിക്കാൻ. ആ ടാസ്ക് ആര് തോൽക്കുന്നോ, അവര് ബാക്കി ടാസ്കുകൾ ചെയ്യണം.

വെങ്കിയുടെ ഭാഗ്യത്തിന്, അവളുടെ കൂടെ തട്ടിൽ കയറിയത് ഒരു ആശു പോലത്തെ പയ്യൻ ആയിരുന്നു. സ്റ്റാർട്ട് ചെയ്ത അടുത്ത സെക്കന്റ് തന്നെ, അവൾ അവന്റെ കൈ അങ്ങ് മലർത്തിയടിച്ചു! അവളും കൂളായി സ്റ്റേജിൽ നിന്ന് പുറത്തേക്കു.

അടുത്ത് നിക്കിക്ക് ആയിരുന്നു. അവൾക്ക് കിട്ടിയത് മിസ് യൂണിവേഴ്‌സ് crown ഏറ്റുവാങ്ങുമ്പോ ഉള്ള reaction, കാലകേയന്റെ ഡയലോഗിനൊപ്പം ഒരു ടിക് ടോക് , റാഗിങ്ങിലെ സ്ഥിരം ഐറ്റം പാവയ്ക്കാ ജ്യൂസ് കുടിക്കൽ, ഒരു വായിനോക്കിയേ പോലെ അഭിനയിക്കുക ***അതവൾ ജീവിച്ചു കാണിച്ചു കൊടുത്തു***, ടൊമാറ്റോ sauceഇൽ മുക്കിയ 5 oreo biscuits കഴിക്കുക. അവസാനത്തേതൊഴിച്ചു ബാക്കി എല്ലാം അവൾ പുഷ്പം പോലെ ചെയ്തു കാണിച്ചു. പാവയ്ക്കാ ജ്യൂസ് അവളുടെ 'അമ്മ അവളെ ഇടയ്ക്കിടെ കുടിപ്പിക്കാറുള്ളതാ. അവസാനത്തേത്, 3 എണ്ണം കഴിച്ചു കഴിഞ്ഞപ്പോഴേക്കു നിർത്തിക്കോളാൻ പറഞ്ഞു, അവളെ പറഞ്ഞു വിട്ടു.

കാത്തിരുന്നു കാത്തിരുന്നു... ഒരു മൂന്ന് മണി ഒക്കെ ആവാറായപ്പോഴേക്കു മിക്കിക്കുള്ള വിളി വന്നു. അവളുടെ പേര് വിളിച്ചതും, മുകളില്ന്നു, അതായതു ഓഡിറ്റോറിയത്തിന്റെ അപ്പർ സീറ്റിങ് ഏരിയയിൽ നിന്ന് ഭയങ്കര കയ്യടിയും ബഹളവും.

'എനിക്കും ഇത്ര ഫാൻസോ!!!' മിക്കി അത്ഭുതപ്പെട്ടു. അവൾ സീറ്റിൽ നിന്ന് എഴുനേറ്റു, സ്റ്റേജിലേക്ക് നടന്നു.

പോവുന്ന വഴിയിൽ, നിരഞ്ജൻ നിൽക്കുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി ചിരിച്ചു. അവളും അവനെ ചിരിച്ചു കാണിച്ചു.

അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ തന്നെ കാർത്തിക് അന്നൗൻസ് ചെയ്തു, "പ്ളീസ് ഗിവ് എ ബിഗ് ഹാൻഡ് to ഔർ ശ്രേയ ഘോഷാൽ ഓഫ് cs ഡിപ്പാർട്മെന്റ്. "

"അത്രയ്ക്ക് വേണോ, കാർത്തിക് ചേട്ടാ?" അവൾ അവന്റെ അടുത്ത് പതുക്കെ ചോദിച്ചു.

"ഇരിക്കട്ടെടി!" അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.

അവൾക്കും ടാസ്കുകൾ കിട്ടി തുടങ്ങി. ആദ്യത്തേത് അവരുടെ ഒരു ലെക്ചർറെ ഇമിറ്റേറ്റ് ചെയ്യാനായിരുന്നു.അവൾക്കു അറിയാവുന്നതു പോലെ അവൾ അത് ചെയ്തു.

രണ്ടാമത്തേത്, ഒരു പാത്രത്തിലുള്ള ഒരു കുന്നു അരിപ്പൊടിക്കുള്ളിൽ നിന്ന്, ആ പൊടി ഊതി, ഒളിപ്പിച്ചു വച്ചിരിക്കുന്ന കോയിൻ കണ്ടു പിടിക്കുക. അവൾ ഊതി ഊതി, പൊടി മുഴുവൻ അവളുടെ മുഖത്തും താഴെയും ഒക്കെ ആയി. അവൾക്കു ഗ്രൗണ്ട് സപ്പോർട്ട് നല്ലോണം ഉണ്ടായിരുന്നത് കൊണ്ട്, അവൾ പൊരുതി. പക്ഷെ കോയിൻ മാത്രം കിട്ടിയില്ല. അവസാനം ആണ് അവൾ ആ നഗ്ന സത്യം മനസ്സിലാക്കിയത്, അതിൽ കോയിൻ വച്ചിട്ടില്ലായിരുന്നു എന്നുള്ളത്. പറ്റിച്ഛ്!

മൂന്നാമത്തേത്, മറ്റൊരു റാഗിങ് cliche! സീനിയറിനെ പ്രൊപ്പോസ് ചെയ്യുക. അവൾ അടുത്ത് നിന്നിരുന്ന കാർത്തിക്കിനെ പിടിച്ചു നിർത്തി പ്രൊപ്പോസ് ചെയ്തു. അവൻ നിരഞ്ജനെ ഒന്ന് പാളി നോക്കി ചിരിച്ചു കൊണ്ട്, പറ്റില്ലെന്ന് പറഞ്ഞു. അവൾ അവന്റെ കൈ പിടിച്ചു വച്ച്, yes പറയാതെ വിടില്ലെന്ന് ഒറ്റക്കാലിൽ നിന്നു. അവളുടെ ഉടുമ്പ് പിടിക്കും പോലുള്ള പിടിയിൽ നിന്ന് കൈ വിടുവിക്കാൻ പറ്റാതെ വന്നപ്പോ, അവസാനം അവനു അവൾക്കൊരു ജീവിതം കൊടുക്കാം എന്ന് സമ്മതിക്കേണ്ടി വന്നു. ഭയങ്കര കയ്യടി ഒക്കെ കിട്ടിയെങ്കിലും, അവനെ നോക്കി നിരഞ്ജൻ പല്ലു കടിച്ചത് അവൻ മാത്രേ കണ്ടുള്ളു. മിക്കി സിദ്ധാർത്ഥിനെ ഒന്നും പാളി നോക്കി. എവിടെ! അങ്ങേരു ഫോണിൽ നോക്കി ഇരിക്കുന്നു.

'അതിനകത്തെന്താ പൂച്ച പെറ്റ് കിടക്കുന്നോ ഇങ്ങനെ നോക്കി ഇരിക്കാൻ. ' അവൾക്കു ദേഷ്യം വന്നു.

അടുത്ത ടാസ്ക് ടിക് ടോക് ചെയ്യാൻ ആയിരുന്നു.

റോസ് റോസ് റോസ് അഴകാന റോസ് നീ

പീസ് പീസ് പീസ് ഏനക്കേത്ത പീസ് നീ

റ്റിങ് റ്റിങ് റ്റിങ് ഏഹ് ഏഹ്

റ്റിങ് റ്റിങ് റ്റിങ് ഏഹ് ഏഹ്

അവൾ ആ സൽകർമ്മം വളരെ ഭംഗിയായി നിർവഹിച്ചു. അവളുടെ expressions ഉം സ്റ്റെപ്പുകളും കണ്ടു മൊത്തം ഓഡിറ്റോറിയം ചിരിച്ചു മറിഞ്ഞു. മൊത്തം അല്ല. ഒരാളോഴിച്ചു. ജാഡ തെണ്ടി!

മിക്കി ഇനി അവന്റെ മോന്തയ്ക്കോട്ടു നോക്കില്ലെന്നു ഉഗ്രശപഥം തന്നെ എടുത്തു.

'മനുഷ്യന് ടാസ്ക് ചെയ്യാനുള്ള, ആ flow അങ്ങ് പോയ്!'

അടുത്ത ടാസ്ക് അവൾക്കു കൊടുത്ത് അവളുടെ സ്വന്തം ഡിപ്പാർട്മെന്റ് ആയ csകാരാണ്.

കാർത്തിക് മൈക്ക് എടുത്തു പറഞ്ഞു തുടങ്ങി," എന്തായാലും മേഘ്ന പാടി ആൾറെഡി കഴിവ് തെളിയിച്ചു കഴിഞ്ഞു, ഇപ്പൊ ധാ അഭിനയിച്ചും. ഇനി ബാക്കി ഉള്ളത് ഡാൻസ് അല്ലെ! നമുക്ക് അതും കൂടെ നോക്കി കളയാം. എന്ത് പറയുന്നു ?" അവൻ audienceന്റെ നേരെ മൈക്ക് നീട്ടി. ഒരാവശ്യവും ഇല്ലാത്ത കാര്യം! അല്ലെങ്കിലേ ഒടുക്കത്തെ സൗണ്ട് ആയിരുന്നു. മൈക്കിലൂടെ അത്രെയും ബഹളം കേട്ടപ്പോ, ചെവി അടിച്ചു പോയി.

ആ ടാസ്ക് കേട്ടതും മിക്കി നിരഞ്ജനെ നോക്കി, ഇതിന്റെ പിന്നിൽ അവന്റെ വെളുത്ത കൈകൾ ആണോ എന്നൊരു സംശയം. അവൾ ഡാൻസ് ചെയ്യുമെന്ന് അവനോടു പറഞ്ഞിരുന്നതാണല്ലോ! അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അവൾ ചിരിച്ചു.

"നമ്മുടെ കോളേജിനു വേണ്ടി കപ്പ് ഒക്കെ വാങ്ങിത്തന്നന്നു കൊണ്ട്, മേഘ്‌നയ്ക്ക് ഒരു കൺസിഡറേഷൻ.കൂടെ ഡാൻസ് ചെയ്യാൻ ഒരാളെ കൂടെ വിളിച്ചോളൂ!" കാർത്തിക് മൈക്കിലൂടെ പറഞ്ഞു,

അവൾ അവന്റെ അടുത്ത് ചെന്ന്, എന്ത് ടൈപ്പ് പാട്ടാണെന്നു ചോദിച്ചു.

"എന്തിനാ?" അവൻ മൈക്ക് മാറ്റി പിടിച്ചു.

"അതിനനുസരിച്ചുള്ള ആളെ വിളിക്കാനാ!"

അവൻ ചിരിച്ചു, "ഫാസ്റ്റ് നമ്പർ ആയിരിക്കുള്ളൂ. "

അവൾ അവന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി, സിജോയെ വിളിച്ചു. അവൻ അടിപൊളി ഡാന്സര് ആണ്. ഇവർ ചുമ്മാ ക്ലാസ്സിൽ ഇരിക്കുമ്പോ ടിക് ടോക് ചെയ്യാൻ വേണ്ടി, 2 3 തവണ ഡാൻസ് ചെയ്തിട്ടുണ്ട്.

സിജോ ഒരു കൂസലും കൂടാതെ, ഓടി ചാടി, സ്റ്റേജിലേക്ക് വന്നു. അവർ രണ്ടു പേരും ചെന്ന് കാർത്തിക്കിനോട് പാട്ടു ഏതാണെന്നു ചോദിച്ചു. അവൻ പറഞ്ഞു കൊടുത്തു. മിക്കിയും സിജോയും മാറി നിന്നു, ഏതോ രണ്ടു യൂട്യൂബ് വീഡിയോയുടെ കാര്യം ഡിസ്‌കസ് ചെയ്തു. അതിന്റെ സ്റ്റെപ്സ് ഇട്ടു കളിയ്ക്കാൻ ഡിസൈഡ് ചെയ്തു, സ്റ്റേജിന്റെ നടുക്കോട്ടു നിന്നു, കാർത്തിക്കിനോട് റെഡി എന്ന് thumbs അപ്പ് കാണിച്ചു.

Beedi peeke nukkad pe, wait tera kiya re
Khaali peeli attharah cup, chai bhi toh piya re
Ho...
Beedi peeke nukkad pe, wait tera kiya re
Khaali peeli attharah cup, chai bhi toh piya re
Raja beta ban ke maine jab sharafat dikhaayi
Tune bola hat mawali bhaav nahi diya re
A B C D padh li bahut
Thandi aahein bhar li bahut
Achchi baatein kar li bahut
Ab karoonga tere saath

(Gandi baat, gandi gandi gandi gandi gandi baat)
(Gandi baat, gandi gandi gandi gandi gandi baat)
(Gandi baat, gandi gandi gandi gandi gandi baat)
(Gandi baat, gandi gandi gandi gandi gandi baat)

അവർ വേറെ ആരെയും ശ്രദ്ധിച്ചില്ല. രണ്ടു പേരും കൂടെ ഒറിജിനൽ ഡാൻസിനെ വെല്ലുന്ന പെർഫോമൻസ് തന്നെ അവിടെ കാഴ്ചവച്ചു. ഇടയ്ക്കു രണ്ടു മൂന്നു തവണ സിജോ മിക്കിയെ എടുത്തു ഒരു കറക്കൽ ഒക്കെ കറക്കി. രണ്ടു പേരും കൂടെ സ്റ്റേജ് തകർത്തെന്നു തന്നെ പറയാം. ഓടിയൻസും അവരുടെ കൂടെ കൂടി. കടുകെണ്ണികൊണ്ടിരുന്ന അതുല്യയും ചെയറിലിരുന്നു തന്നെ രണ്ടു മൂന്നു സ്റ്റെപ്പ്സ് ഒക്കെ ഇടാൻ തുടങ്ങി.
ഇവരുടെ ഡാൻസ് കണ്ടു, സീനിയർസ് പാട്ടു പകുതിക്കു നിർത്തിയില്ല. ഫുൾ പാട്ടും അവർ ഡാൻസ് ചെയ്തു തീർത്തു.

ഡാൻസ് കഴിഞ്ഞതും വമ്പൻ കയ്യടി ആയിരുന്നു അവര്ക്ക് കിട്ടിയത്.

അവൾ നിരഞ്ജനെ നോക്കി, അവൻ കയ്യടിയോടടി! അവൾ എങ്ങനെ ഉണ്ടായിരുന്നെന്ന് പുരികം ഉയർത്തി ചോദിച്ചു. അവൻ അടിപൊളി ന്നു കൈ കാണിച്ചു.

അവൾ ഭയങ്കര ഹാപ്പി ആയി. സിജോ അവളോട് പറഞ്ഞിട്ട് തിരിച്ചു സീറ്റിലേക്ക് പോയി.

കയ്യടി ഒക്കെ അടങ്ങിയതും, നമ്പർ ഫൈവ്. .. ഓ പേര് കിട്ടിയല്ലോ ഇങ്ങേരുടെ, റിഷബ്... പുള്ളി സ്റ്റേജിലേക്ക് കയറി വന്നു.

"ദാറ്റ് വാസ് ആൻ outstanding പെർഫോമൻസ്, മേഘ്ന! ജസ്റ്റ് wow!" അവളെ പുകഴ്ത്തിക്കൊണ്ടു തന്നെ അവൻ തുടങ്ങി. അവൾ അവനെ നോക്കി മനോഹരമായി ചിരിച്ചു കാണിച്ചു.

അവൻ audienceന്റെ നേരെ തിരിഞ്ഞു,"പക്ഷെ ഇതൊക്കെ മാത്രം അല്ല, വേറെയും പല ടൈപ്പ് പെർഫോമൻസുകളിലും മേഘ്‌ന മിടുക്കി ആണെന്ന് പണ്ടേ ലോകത്തെ അറിയിച്ച ആളാണ്. അത് നിങ്ങൾക്കറിയ്യോ?"

മിക്കിയുടെ മുഖം മാറി. അവൾ കലിപ്പനെ നോക്കി. അവൻ എന്തോ സംശയ ഭാവത്തിൽ ഋഷഭിനെ നോക്കി ഇരിക്കുന്നുണ്ട്. അവൾ നോക്കുന്നത് കണ്ടു, അവന്റെ നോട്ടവും അവളിലേക്ക്‌ എത്തി. അവൾ റിഷബിലേക്കു തന്നെ നോട്ടം മാറ്റി.

"ആള് നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല... അത്യാവശ്യം നല്ല ഫേമസ് ആണ്. ത്രൂ എ വൈറൽ വീഡിയോ! നിങ്ങളും അറിയും. ഫസ്റ്റ് years അല്ല... ബാക്കി എല്ലാവരും. കാരണം അന്ന് ഇവളുടെ അഭിനയത്തിനും പബ്ലിസിറ്റിക്കും വേണ്ടി ഇവൾ ഉപയോഗിച്ചത് ഇവിടെത്തെ സ്റ്റുഡന്റിനെ ആണ്."

മിക്കി ഋഷഭിന്റെ സംസാരം കേട്ട് ഞെട്ടി, സിദ്ധാർത്ഥിനെ നോക്കി. അവൾ നോക്കുന്നത് കണ്ടതും, അവൻ എഴുന്നേറ്റു പുറത്തേക്ക് പോയി. അവൾ കണ്ണ് മിഴിച്ചു ഋഷഭിനെ നോക്കി.

audienceനിടയിൽ പല ടൈപ്പ് റെസ്പോൻസസും വരാൻ തുടങ്ങി. ചിലർ അവളെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. ചിലർ പോപ്പുലാരിറ്റിക്കു വേണ്ടി ചീപ്പ് സ്റ്റണ്ട് കാണിച്ച ഒരുവളെ പോലെ. ചിലർക്കു ദേഷ്യം ആയിരുന്നു, അവരുടെ കൂട്ടുകാരനെ നാണം കെടുത്തിയവളോട്... വേറെ ചിലർ ഒരു അഭിപ്രായവും ഇല്ലാതെ ഇരുന്നു.

"അങ്ങനെ ഒരു പരിപാടി ചെയ്ത മിസ് മേഘ്‌നയ്ക്ക് ഇന്ന് രണ്ടു ഓപ്ഷൻസ് ഞങ്ങൾ തരാം. ഒന്നുകിൽ ഇപ്പൊ, ഇവിടെ എല്ലാവരുടെയും മുൻപിൽ വച്ച്, സിദ്ധാർഥിനോട് സോറി പറയാം. അല്ല എങ്കിൽ..." അവൻ ഇതിനിടെ എപ്പോഴോ ആരോ സ്റ്റേജിൽ ഉള്ള ടേബിളിൽ കൊണ്ട് വച്ച പാത്രത്തിന്റെ മേലെ ഇട്ടിരുന്നു തുണി എടുത്തു മാറ്റി. വൗ! വീണ്ടും കാന്താരി മുളക്! ഇവിടെ എവിടെ എങ്കിലും ഇതിന്റെ കൃഷി ഉണ്ടോ ആവോ... ഇവിടെത്തെ എല്ലാ സീനിയർസിനും ആരോ കാന്താരി മുളകിൽ കൈവിഷം കൊടുത്തിട്ടുണ്ട്. അതുറപ്പാ!

റിഷബ് വീണ്ടും പറഞ്ഞു തുടങ്ങി, "സോറി പറയാൻ വയ്യ എന്നാണെകിൽ, ധാ ഈ പ്ലേറ്റിൽ ഉള്ള മുഴുവൻ മുളകും മോളിന്നു കഴിച്ചിട്ട് ഇവിടെ നിന്ന് പോയാൽ മതി. ചോയ്‌സ് ഈസ് yours!" അവൻ അവളെ നോക്കി.

അവൾ തല ഉയർത്തി ദയനീയം ആയി നിരഞ്ജനെ നോക്കി. നിരഞ്ജൻ ആൾറെഡി അവിടെ ആരോടോ ചൂടായി സംസാരിക്കുന്നുണ്ട്. പക്ഷെ, അവന്റെ ഭാവം കണ്ടപ്പോഴേ അവൾക്കു മനസ്സിലായി, ഇത് അവളേം കൊണ്ടേ പോവുള്ളു എന്ന്.

പക്ഷെ ഒരു കാര്യം അവൾ തീരുമാനിച്ചു, 'തല പോയാലും അവന്റെ മുന്നിൽ സോറി പറയില്ല. ഒരിക്കൽ അവൻ പറഞ്ഞത് കേട്ടപ്പോ, അവൻ എന്താ വിചാരിച്ചെ? അവന്റെ ഏതു താളത്തിനും ഈ മിക്കി തുള്ളുംന്നോ! പേടിച്ചു അവന്റെ മുന്നിൽ ഇപ്പോഴും മുട്ട് മടക്കുംന്നോ! അത് അങ്ങ് പ്രായിക്കര പള്ളിയിൽ പോയി പറഞ്ഞാൽ മതി. അവനോടു സോറി പറയാൻ എനിക്ക് സൗകര്യം ഇല്ല. അത് ഇത്രയും പേരുടെ മുന്നിൽ ആയാലും, ഒറ്റയ്ക്കായാലും. അവൻ എന്ത് ചെയ്താലും എനിക്കൊന്നും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും എന്നെ അറിയാം. എനിക്ക് അത് മതി.'

അവൾ ആ ഉറപ്പോടെ രിഷബിനെ നോക്കി. അപ്പോഴേക്ക് കുറെ പേര് ചേർന്ന് സിദ്ധാർത്ഥിനെ പിടിച്ചു വലിച്ചു, സ്റ്റേജിലേക്ക് കൊണ്ട് വന്നു. അവന്റെ മുഖം ദേഷ്യത്തിൽ ചുവന്നിരിപ്പുണ്ടായിരുന്നു.

"എല്ലാം ചെയ്തിട്ടും ഇവനിപ്പോഴും ദേഷ്യം! സോറിയും നോക്കി നീ അവിടെ നിൽക്കത്തെ ഉള്ളു, സിദ്ധാർഥ്! എന്റെ വായിൽ നിന്ന് നീ അത് കേട്ടിട്ട്, ഇവിടെന്നു പോവില്ല."

അവൾ ഒരു ഭാവവും ഇല്ലാതെ അവനെ നോക്കി.

റിഷബ് അവൾക്കു നേരെ മൈക്ക് നീട്ടി. അവൾ അത് വാങ്ങി.
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
കൂട്ടുകാരെ ദിവസവും ഒരു പാർട്ട് വീതമായിരിക്കും പോസ്റ്റ് ചെയ്യുക....

രചന: സെഹ്‌നസീബ്
To Top