യാമി 💝3️⃣1️⃣
ഭാഗം💝31
"മാറ്റത്തിന് കാരണം ഒന്നെ ഉള്ളൂ....
ഒന്നേ ഒന്ന്... ഒറ്റ വാക്കിൽ പറഞ്ഞാല്
ആദി... ആദിൽ മാധവ്..."
കൂടുതൽ ഒന്നും പറയാൻ താൽപര്യം കാണിക്കാതെ യാമി വീടിന്റെ പടികെട്ട് കടന്നു ഉള്ളിലേക്ക് കയറി...
അവളുടെ പോക്ക് നോക്കി ഒരു നിമിഷം നിന്നിട്ട് നവീനും പിറകെ പടി കടന്നു ഉള്ളിലേക്ക് കയറി...
എന്നാല് പോയത് പോലെ തിരികെ വരുന്ന യാമിയെ കണ്ടതും നവീൻ നടപ്പ് നിർത്തിയൊന്നു നിന്നു..
"എന്താടോ?"
യാമി അരികിൽ എത്തിയതും അവൻ തിരക്കി..
"എന്തോ അറിയില്ല... അവിടെ എല്ലാരും പുറത്ത് നിൽക്കുന്നു..."
വീടിന്റെ ഉമ്മറത്തേക്ക് നോക്കി പറഞ്ഞ ശേഷം അവള് ഉള്ളിൽ ആലോചിച്ചു..
"ദൈവമേ തള്ള ഇനി കാഞ്ഞു വല്ലതും പൊയോ.. ഹേയ്..
അതിനും മാത്രം ഒന്നും ചെയ്തില്ലല്ലോ?"
രണ്ടാളും കയറി ചെന്നതും എല്ലാവരുടെയും നോട്ടം അവരിലേക്ക് ആയി..
നവീനേയും യാമിയെയും ഒന്നിച്ചു കണ്ട യദുവിൻറെ മുഖം ഒന്ന് വിടർന്നു...
"നീ ഇത് ഒന്നും പറയാതെ എവിടെ പോയിരുന്നു യാമി.."
വാണി അവൾക്ക് അരികിലെത്തി വഴക്ക് പറയുന്നത് കണ്ടതും യദു ഇടയിലേക്ക് കയറി പറഞ്ഞു..
"അവള് നവി മോൻറെ കൂടല്ലെ പോയത്.. സാരമില്ല.. കയറി പോ മോളെ അകത്ത്.."
യദുവിൻറെ മാറ്റങ്ങളുടെ കാരണം ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ യാമിക്ക്...
അത് കൊണ്ട് തന്നെയാണ് അയാൾക്ക് മുഖം കൊടുക്കാതെ അവള് ഉള്ളിലേക്ക് നടന്നതും
പക്ഷേ തന്നെ കാണാത്തത് അല്ല അവിടുത്തെ പ്രശ്നത്തിന്റെ കാരണം എന്ന് യാമിക്ക് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല...
"യാമി നീ ഇന്ന് കഴിവതും മുത്തശ്ശിക്ക് മുന്നിൽ ചെന്ന് പെടാണ്ട് നോക്കിക്കോ...
ഉള്ളിലേക്ക് കയറിയ ശേഷം നിത്യ പറയുന്നത് കേട്ട് അവളൊന്നു നിന്നു...
"എന്താ ചേച്ചി..."
ചോദ്യം പിറകെ വന്ന നവീന്റത് ആയിരുന്നു...
"രാവിലെ മുത്തശ്ശിക്ക് കുടിക്കാൻ ഉള്ള പാലിൽ ആരോ ഉപ്പ് വാരി ഇട്ടിരുന്നു...
ഒരിറക്ക് ഇറക്കി എന്ന് പറയുന്നു... ബാക്കി ഉള്ളത്, പാല് കൊണ്ട് കൊടുത്ത വല്യമ്മായിയുടെ തല വഴി ഒഴിച്ചത്രെ...
ആകെ പ്രശ്നത്തിൽ ആണ് ഇന്ന് ആളു... എല്ലാർക്കും കണക്കിന് കിട്ടി.. ഇന്നിനി ചെവിതല കേൾക്കണ്ട ഇവിടെ ആർക്കും....അതാ യാമിയോടു പറഞ്ഞത് മുത്തശ്ശിക്ക് മുന്നിൽ ചെന്ന് പെടണ്ട എന്ന്...ഇവര് തമ്മിൽ നല്ല സ്നേഹത്തിൽ ആണല്ലോ"
പറഞ്ഞ ശേഷം നിത്യ പോയി..
ചുണ്ടിൽ ഊറി വന്ന ചിരിയോടെ പരിസരം മറന്നു നിന്ന യാമിക്ക് മുൻപിൽ നവീൻ വന്നു നിന്നു വിരലുകൾ ഞൊടിച്ച് വിളിച്ചു...
പതിയെ ചിരി മാറ്റി അവള് തിരക്കി..
"എന്നാലും ആരായിരിക്കും നവീ അത് ചെയ്തത്...."
"ഗ്ലാസ്സിൽ സെൻസർ വച്ച് കണ്ടു പിടിക്കുന്ന ഐറ്റം ആണത്.... ആരായാലും പിടിച്ചോളും മുത്തശ്ശി..."
നവീൻ ഒന്ന് അമർത്തി മൂളിയ ശേഷം മുകളിലേക്ക് ഓടി കയറി...
അവൻ പറഞ്ഞത് കളിയാക്കി ആണെന്ന് മനസ്സിലാക്കി സന്തോഷത്തോടെ ചുണ്ടുകൾ കടിച്ചു പിറകെ യാമി യും കയറി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
തൃസന്ധ്യ നേരം..
ഏഴു തിരിയിട്ട് കത്തിച്ചു വച്ച നിലവിളക്കിന് മുൻപിൽ തൊഴുകയ്യുമായി ഇരിക്കുകയായിരുന്നു മുത്തശ്ശിയും പേര കുട്ടികളും...
ഭക്തി മുഖരിതമായ അന്തരീക്ഷത്തിൽ മുത്തശ്ശി ചൊല്ലി കൊടുക്കുന്ന നാമത്തിന്റെ ഈരടികൾ അവർ ഏറ്റു ചൊല്ലുന്നു...
മിലന്റെ ഫോൺ വന്നെങ്കിലും നെറ്റ് വർക്ക് കിട്ടാത്തതിനാൽ പുറത്തേക്ക് ഇറങ്ങിയത് ആണ് യാമി...
ഉമ്മറത്ത് ഇരിക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ കാര്യം അറിയാനുള്ള വെപ്രാളത്തിൽ അവള് പുറത്തേക്ക് ചാടി ഇറങ്ങി..
കുളിച്ച് ഇറങ്ങിയതിന്റെ അടയാളം എന്നോണം മുടി അഴിച്ചു വിടർത്തി ഇട്ടിരിക്കുന്നുണ്ട്...
ഫോൺ ഉയർത്തിയും താഴ്ത്തിയും അരയ്ക്ക് കൈ താങ്ങി അങ്ങിങ്ങായി അവള് നടന്നു...
യാമി!!!
മുത്തശ്ശിയുടെ വിളി കേട്ടതും കാര്യം അറിയാതെ നെറ്റി ചുളിച്ച് അവള് അവരെ ഒന്ന് നോക്കി...
"അസത്ത്.. ത്രിസന്ധ്യ നേരത്ത് വിളക്ക് വച്ച സമയം അഹങ്കാരം കാണിച്ച് നടക്കുന്നത് കണ്ടില്ലേ... "
അപ്പോഴും കാര്യം ഒന്നും മനസ്സിലാകാതെ നിൽക്കുന്ന യാമിയെ നോക്കി പിറകിൽ നിന്നും നിത്യ കൈ കാണിച്ചു...
അത് മനസ്സിലായതും മുത്തശ്ശി ദേഷ്യത്തിൽ തിരിഞ്ഞു നോക്കും മുൻപേ അവളോടി വീടിന് ഉള്ളിലേക്ക് കയറി..
വഴക്ക് നടക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് കാര്യം വാണി യെ അറിയിക്കുക എന്നതായിരുന്നു നിത്യയുടെ ഉദ്ദേശം...
"എന്താ.. മുത്തശ്ശി കാര്യം? ഞാൻ എന്ത് ചെയ്തെന്നാണ്?"
യാമി തിരക്കി..
"ഇൗ സമയത്ത് ഇങ്ങനെ മുടി അഴിച്ചു വിരിച്ചു ഇട്ടു പെൺകുട്ടികൾ പുറത്ത് ഇറങ്ങി നടക്കരുത് എന്ന് നിൻറെ തള്ള നിനക്ക് പറഞ്ഞു തന്നിട്ട് ഇല്ലേ..."
ദേഷ്യം കൊണ്ട് ജാനകി നിന്നു വിറച്ചു..
"നടന്നാൽ എന്താണ്?ആകാശം ഇടിഞ്ഞു വീഴുമോ?"
മനസ്സ് നിറയെ മിലൻ വിളിച്ചിട്ട് കിട്ടാതിരുന്ന ദേഷ്യമായിരുന്നു യാമിക്ക്...
ജാനകി അവളെ തുറിച്ചു നോക്കി നിൽക്കുകയാണ്..
ആദ്യമായി ഏറ്റ അപമാനം അവരെ വല്ലാതെ ചൊടിപ്പിച്ചു...
"പ്രാർഥനയും വിശ്വാസവും ഒക്കെ എന്റെ മനസ്സിൽ ഉണ്ട്.. അത് വിളിച്ചു കൂവി നടന്നു ആരെയും എനിക്ക് ബോധിപ്പിക്കാൻ താൽപര്യമില്ല...അല്ലേലും മനസ്സ് ദുഷിച്ച് വിളിച്ചാൽ ദൈവം പോലും വിളി കേൾക്കില്ല..."
കൈ നീട്ടി യാമിയുടെ മുഖത്ത് അടിച്ചു കൊണ്ടാണ് ജാനകി പ്രതികരിച്ചത്...
പുറത്തേക്ക് ഇറങ്ങി വന്ന യദു ഇൗ കാഴ്ച കണ്ട് വാതിലിൽ തന്നെ തറഞ്ഞു നിന്നു...
അടി കൊണ്ടിട്ടും തെല്ലും കൂസലില്ലാതെ യാമി വീണ്ടും എന്തോ പറയാനായി വായ തുറന്നതും വാണി പുറത്തേക്ക് ഇറങ്ങി വന്നു അവളുടെ കൈ പിടിച്ചു വലിച്ചു ഉള്ളിലേക്ക് നടന്നു...
"എന്താ യാമി നിൻറെ ഉദ്ദേശം?"
ദേഷ്യത്താൽ ചുവന്ന വാണി യുടെ മുഖം നോക്കി മറുപടി ഇല്ലാതെ അവള് നിന്നു...
"അല്ലേൽ തന്നെ നീ കാരണം ഓരോ നിമിഷവും ഞാനും യദുവും മറ്റുള്ളവരുടെ മുൻപിൽ നാണം കെടുകയാണ് ഇവിടെ..."
"മമ്മ.."
വാണിയൂടെ പറച്ചിൽ അവളെ വളരെ അധികം വേദനിപ്പിച്ചു...
"എല്ലാർക്കൊപ്പം ചേർന്ന് മമ്മയും എന്നെ ഒറ്റപ്പെടുത്താൻ തുടങ്ങുകയാണല്ലെ...നന്നായി..."
നിറഞ്ഞ കണ്ണുകൾ യാമി ഒഴുകി ഇറങ്ങാതെ തുടച്ചു നീക്കി...
"നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. അമ്മ പറയുന്നത് ആണ് ശരി ഞാൻ നിന്നെ വളർത്തി ചീത്ത ആക്കി...."
വീണ്ടും നിറഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകൾ കാൺകെ വാണി പിന്നൊന്നും പറയാതെ ഉള്ളിലേക്ക് നടന്നു പോയി...
സങ്കടതിനും അപ്പുറം ദേഷ്യം ആയിരുന്നു യാമിക്ക്
ആ നേരം തോന്നിയത്...
ചുറ്റും പരതിയ കണ്ണുകൾ എത്തി നിന്നത് മുത്തശ്ശിയുടെ തടിയാൽ നിർമിച്ച മുറുക്കാൻ പെട്ടിയിലും...
വിജയ ചിരി ചുണ്ടിൽ വിടർന്നതിന് ഒപ്പം അവള് ആരേലും വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു....
ഇല്ലെന്ന് കണ്ടതും പതിയെ അത് കൈക്കലാക്കി...
അടുക്കള വശം വഴി പുറത്തേക്ക് ഇറങ്ങി അതുമായി കുളത്തിനു അരികിലേക്ക് ഓടി...
വെളിച്ചം കുറവായതിനാൽ തെല്ലൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു....
എങ്കിലും രണ്ടും കൽപ്പിച്ച് കുളത്തിന്റെ പടവുകൾ ശ്രദ്ധയോടെ ഇറങ്ങി...
കഴിയുന്നത്ര ശക്തിയിൽ അവ കുളത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ ശേഷം കുറച്ച് സമയം അവിടെ തന്നെ നിന്നു...
തിരികെ സമാധാനത്തോടെ പടവുകൾ കയറി മുകളിൽ ചെല്ലുമ്പോഴാണ് ഒക്കെ കണ്ടു കൊണ്ട് കൈകൾ മാറിൽ പിണച്ചു വാതിൽ പടിയിൽ ചാരി നിൽക്കുന്ന നവീനേ കാണുന്നത്....
പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അവള് അത് ഏൽക്കാൻ തയാറാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ഒരു വളിച്ച ചിരി ചിരിച്ചു...
"അപ്പൊൾ മിഷൻ രണ്ടും സക്സസ് ആണല്ലേ..?
ആർക്കും സംശയം ഇല്ല.."
നവീൻ പറഞ്ഞു...
"എന്ത്? ഞാൻ കുറച്ച് സ്വസ്ഥത കിട്ടാൻ വന്നത് ആണ് ഇവിടെ..
നവീൻ മാറ് എനിക്ക് പോകണം.."
യാമി അവനരികിൽ എത്തി മുഖം കൊടുക്കാതെ പറഞ്ഞു...
"എന്നിട്ട് നിനക്ക് കിട്ടിയോ സ്വസ്ഥത?"
അവൻ വിടാൻ ഉദ്ദേശം ഇല്ലാതെ തിരക്കി...
"ആ അത്യാവശ്യം.."
പറഞ്ഞു തീർന്നതും നവീൻ അവളുടെ കവിളിൽ മെല്ലെ തൊട്ടു...
"വേദനിച്ചൊ ഒരുപാട്..."
"സാരമില്ല.. മുത്തശ്ശി പാവം ആടൊ.. പ്രായത്തിന്റെ ആയ കുറച്ച് വാശികൾ അത്രേ ഉള്ളൂ... സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും...
പിന്നെ നിൻറെ മനസ്സിന് ഒരു സുഖം കിട്ടുന്നെങ്കിൽ ഇത് പോലെ വേറെയും ഐഡിയകൾ ഞാൻ തന്നെ പറഞ്ഞു തരാം..
എന്തായാലും മുത്തശ്ശി ഇന്ന് ഉറങ്ങില്ല അത് ഉറപ്പ്...
ഊണ് കഴിഞ്ഞ് ഒരു മുറുക്ക് വർഷങ്ങളായി തുടരുന്ന ശീലം ആണ്..
അതിലൊക്കെ ഉപരി ആ പെട്ടിയും, മുത്തശ്ശിയും തമ്മിൽ ഒരു ആത്മ ബന്ധം തന്നെ ഉണ്ട്.. മുത്തശ്ശിയുടെ അച്ഛന്റെ ഓർമയ്ക്ക് അവർ സൂക്ഷിച്ചിരുന്നത് ആണ് അത്..."
നവീൻ ചിരിച്ചു നിന്നു...
"ആണോ നന്നായി...ഇപ്പോഴാണ് സത്യത്തിൽ സമാധാനം കിട്ടിയത്..
തല്ലിയതിൽ പരാതി ഇല്ല നവീൻ.. അതിനേക്കാൾ വേദന മനസ്സിൽ ഉണ്ട്..."
യാമി അവനെ കടന്നു മുൻപിലേക്ക് നടന്നു..
"എന്താ? ഫ്രണ്ട് എവിടെയാണെന്ന് ഇത് വരെ അറിയാതത്തിന്റെ ആണോ?
അതാണോ വിഷമത്തിന് കാരണം?"
നവീന്റെ പെട്ടെന്ന് ഉള്ള ചോദ്യം കേട്ടതും അവളൊന്നു നിന്നു സംശയത്തോടെ അവനെ നോക്കി..
"എനിക്ക് എങ്ങനെ അറിയും എന്നല്ലേ നീ ആലോചിക്കുന്നത്?
അറിയും.. ഞാൻ നിന്റെ പാതി ആകണ്ടവൻ ആണ്...
അതിൽ ആദ്യം ആകണ്ടത് ഇൗ മനസ്സിന്റെ പാതി തന്നെ ആണ്...അപ്പൊൾ നിന്നെ കുറിച്ച് ഒക്കെ അറിഞ്ഞിരിക്കണ്ടെ..."
നവീന്റെ ചിരിയും വാക്കുകളും അവൾക്കുള്ളിൽ നിറച്ചത് വേദന ആണ്...
ഒരു നിമിഷം ഒക്കെ തുറന്നു പറഞ്ഞാലോ എന്ന് പോലും കരുതി പോയി..
താഴ്ന്നു പോയ കണ്ണുകൾ ഉയർത്തി നോക്കുമ്പോഴേക്കും നവീൻ നടന്നു അകന്നിരിക്കുന്നു....
നവീൻ പറഞ്ഞത് പോലെ ആയിരുന്നു ജാനകിയുടെ അന്നത്തെ അവസ്ഥയും...
ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ അവർ മുറിയിൽ തന്നെ അന്ന് കഴിച്ചു കൂട്ടി...
കാണാതെ ആയതിനു പകരം സ്വർണ്ണ പെട്ടി തന്നെ കൊണ്ട് വരാം എന്ന് പലരും പറഞ്ഞെങ്കിലും വാശി പുറത്ത് ജാനകി മുറി തുറക്കാതെ ഉള്ളിൽ തന്നെ ഇരുന്നു...
മുത്തശ്ശിയുടെ ദേഷ്യം അൽപം പോലും ബാധിക്കാതെ ഇരുന്നത് യാമിക്ക് മാത്രം ആയിരുന്നു...
എല്ലാവരും അന്ന് നിരാഹാരം കിടന്നപ്പോൾ യാമി മാത്രം മൂക്ക് മുട്ടെ കഴിച്ചു സുഖമായി കിടന്നു ഉറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ദിവസങ്ങൾ പതിയെ മുന്നോട്ട് പോയി..
വിവാഹ ദിവസവും അടുത്തു വന്നു...
ജാനകി യുടെ മുൻപിൽ കഴിവതും ചെന്ന് പെടാതെ തന്നെയാണ് പിന്നീട് യാമി നടന്നത്..
മുറുക്കാൻ ചെല്ലത്തിന്റെ അന്വേഷണം ആദ്യം ഒക്കെ വളരെ താൽപര്യത്തിൽ മുന്നോട്ട് പോയെങ്കിലും പതിയെ അതും അവസാനിച്ചു...
നവീനും നിത്യയും ആയി ഇതിനിടയിൽ യാമി നല്ലൊരു സൗഹൃദത്തിൽ ആയി കഴിഞ്ഞിരുന്നു...
ആദിയും അന്നമോളും, എഫ്.എമ്മും,അവിടുത്തെ ഫ്രണ്ട്സ്സും എന്തിന് പപ്പി പോലും അവരുടെ സംസാര വിഷയങ്ങളിൽ പലപ്പോഴും കടന്നു വന്നു...
ആദിയെ കുറിച്ച് പറയുമ്പോൾ ഒക്കെ ഉണ്ടാകുന്ന അവളുടെ കണ്ണുകളിലെ തിളക്കം നവീനു അത്ഭുദം തന്നെ ആയിരുന്നു...
എങ്കിലും സൗഹൃദത്തിന് അപ്പുറം ഒരു വാക്ക് അവനു പകരമായി ഒരിക്കൽ പോലും യാമി പറഞ്ഞിരുന്നില്ല...
യദുവിൻറെ നിർബന്ധത്തിന് വഴങ്ങി ആണ് അവള് ഇൗ വിവാഹത്തിന് സമ്മതിച്ചത് എന്ന് അവള് പറയാതെ തന്നെ നവീനും ഇതിനകം മനസ്സിലാക്കി....
രണ്ടാളുടെയും അടുപ്പം ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് യദു വിനെ തന്നെ ആയിരുന്നു...
കല്യാണ ദിവസം അടുക്കും തോറും യാമി ആകെ അസ്വസ്ഥത ആയി വന്നു....
നവീനോട് ഒക്കെ തുറന്നു പറയാൻ പല തവണ കരുതി എങ്കിലും എന്തോ കഴിയാതെ വരുന്നു...
പല വഴി അന്വേഷിച്ചെങ്കിലും ആദി എവിടെ എന്ന് അറിയാത്തതും അവളിലെ ഭയം കൂട്ടി...
ഒടുക്കം രണ്ടും കൽപ്പിച്ച് നവീനുമായി സംസാരിക്കാനും ഒരു തീരുമാനത്തിൽ എത്താനും അവള് തീരുമാനിച്ചു...
ആലോചനയോടെ കട്ടിൽ പടിയിൽ ചാരി ഇരിക്കുമ്പോഴാണ് വാണി കടന്നു വന്നത്...
കയ്യിൽ ഒരു സാരിയും ഉണ്ടായിരുന്നു..
"കുടുംബ ക്ഷേത്രത്തിൽ വൈകിട്ട് പൂജ ഉണ്ട്.. നീയും നവീ നും കൂടി ആണ് വിളക്ക് വയ്ക്കേണ്ടത്..."
വാണി സെറ്റ് സാരി കട്ടിലിൽ വച്ചു കൊണ്ട് പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി പോയി....
അത് ശ്രദ്ധിക്കാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് മേശ വലിപ്പ് തുറന്നു അതിനുള്ളിൽ ഉണ്ടായിരുന്ന ചെറിയ ബോക്സിൽ നിന്നും യാമി ആദി കെട്ടി കൊടുത്ത ഫ്രണ്ട്ഷിപ്പ് ബാൻഡ് എടുത്ത് കയ്യിൽ പിടിച്ചു...
"ഇത്രേ ഉണ്ടായിരുന്നുള്ളോ ആദി നിനക്ക് ഞാൻ..
എവിടെ ആണെന്നെങ്കിലും എന്നോട് ഒന്ന് പറഞ്ഞു കൂടെ..."
ഒഴുകി ഇറങ്ങിയ കണ്ണീർ കയ്യിലിരുന്ന ബാൻഡിൽ തട്ടി തെറിച്ചു...
"യാമി..."
പിറകിൽ നിന്നും നവീന്റെ വിളി കേട്ടതും യാമി കണ്ണുകൾ തുടച്ച ശേഷം അവനെ തിരിഞ്ഞു നോക്കി ചിരിച്ചു...
"എന്താടോ കാണണം എന്ന് പറഞ്ഞത്..."
അവൻ തിരക്കി..
"നവീന് തിരക്കുണ്ടോ?
എനിക്ക് കുറച്ച് സംസാരിക്കണമായിരുന്നു..."
"അതിനെന്താ... നിന്നെ കേട്ടില്ലെങ്കിൽ ഇനി ഞാൻ വേറെ ആരെ കേൾക്കാൻ?"
അവൻ ചിരിയോടെ കട്ടിലിൽ ഇരുപ്പ് ഉറപ്പിച്ചു...
"വൈകിട്ട് ക്ഷേത്രത്തിൽ പൂജ ഉണ്ടെന്ന് പറയുന്നു"
യാമി അവനെ നോക്കാതെ ജനലരികിൽ ചെന്ന് നിന്നു പുറത്തേക്ക് കണ്ണുകൾ പായിച്ച് പറഞ്ഞു..
"ഉവ്വ്.. നമ്മുടെ പേരിൽ ആണ്.. അത് ഒരു വഴിപാട് ആണ്..
ആദ്യം മുടങ്ങിയത് അല്ലേ അതിന്റെ പേരിൽ.."
നവീൻ പറഞ്ഞു..
"വിവാഹം ചെയ്യുന്നവർ ഒന്നിച്ച് ചെയ്യണ്ട ചടങ്ങ് അല്ലേ അത്.."
കയ്യിലിരുന്ന ബാൻഡിൽ പിടി മുറുക്കി യാമി തിരക്കി...
"അതെ.. അത് കൊണ്ടല്ലേ നമ്മൾ ചെയ്യണം എന്ന് മുത്തശ്ശി പറഞ്ഞതും.."
നവീൻ ചിരിയോടെ അവൾക്ക് അരികിൽ എത്തി തോളോട് കൈകൾ ചേർത്തു...
"നവി.. എനിക്ക് നിന്നോട് പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ട്..."
"എന്താടോ.."
സംശയത്തോടെ കൈകൾ പിൻവലിച്ച് അവൻ തിരക്കിയതും..
ഉമ്മറത്ത് ഒരു ടാക്സി കാർ വന്ന് നിന്നു...
പറയാൻ തുടങ്ങിയ യാമി ശബ്ദം കേട്ട് ജനൽ വഴി താഴേക്ക് നോക്കുമ്പോൾ ഫ്രണ്ട് സീറ്റിൽ നിന്നും ഡ്രൈവർ ഇറങ്ങി ബാക്ക് ഡോർ തുറന്നു ആദ്യം ബാഗ് വലിച്ച് പുറത്ത് ഇട്ട കാഴ്ച ആണ് കണ്ടത്..
ശേഷം ഒരാളെയും...
"മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിനും ഉണ്ട് ഒരു പരിധി...
രാവിലെ മുതൽ തുടങ്ങിയ അലച്ചിൽ ആണ്...
ഓടിയ കാശ് പോലും വേണ്ട ഇതിൽ നിന്നൊന്ന് ഇറങ്ങി തരുമോ?"
അയാളുടെ ഒച്ച പൊന്തിയതും അകത്ത് നിന്നും എല്ലാവരും പുറത്തേക്ക് ഇറങ്ങി ഇരുന്നു...
ഡ്രൈവറുടെ മറവിൽ നിന്നും മുന്നിലേക്ക് വന്ന ആളെ കണ്ടതും യാമിയുടെ കണ്ണുകൾ വിടർന്നു...
"ആദി...!!"
നവീനേ തള്ളി മാറ്റി കൊണ്ട് യാമി പുറത്തേക്ക് ഇറങ്ങി ഓടി...
പുറത്ത് കൂടി നിന്നവരെ ഒന്നും വക വയ്ക്കാതെ അവള് മുറ്റത്തേക്ക് ഇറങ്ങി ചെന്ന് ആദിയെ പൂണ്ടടക്കം കെട്ടി പിടിച്ചു....
അത്ര ദിവസം പിടിച്ചു നിർത്തിയത് ഒക്കെ അവന്റെ നെഞ്ചില് പെയ്ത് ഒഴിച്ച് കളയുമ്പോൾ യാമി മറ്റെല്ലാം മറന്നിരുന്നു....
വലം കൈ ചേർത്ത് അവളെ മുറുകെ പുണരുമ്പോൾ ആദിയുടെ കണ്ണുകളും നിറഞ്ഞു...
അവൾക്ക് പിറകെ ഇറങ്ങി വന്ന നവീൻ അവർക്ക് അരികിലായി നടന്നു അടുത്തു....
നവീനെ കണ്ടതും ഒരു ചിരിയോടെ ആദി യാമിയെ വിടുവിച്ചു അവനു നേരെ ചെന്നു...
പരസ്പരം ചിരിയോടെ കെട്ടി പുണരുന്ന അവരെ കാൺകെ യാമി കാര്യം അറിയാതെ മിഴിച്ചു നിന്നു....
(തുടരും...)
ശ്രുതി❤️
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...
https://www.instagram.com/valappottukal
ദാ.. തിരികെ കൊണ്ട് തന്നിട്ട് ഉണ്ട്..😄😍😍😍
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....