കലിപ്പൻ& കലിപ്പത്തി, ഭാഗം: 17
ഒച്ച വയ്ക്കാൻ പോലും ആവാതെ മിക്കി കണ്ണും മിഴിച്ചിരുന്നു.
അവൻ കയ്യെത്തിച്ചു, നൈറ്റ് സ്റ്റാൻഡിലെ ടേബിൾ ലാംപ് ഓൺ ചെയ്തു. അതിന്റെ ഡിം ലൈറ്റിൽ അവന്റെ മുഖം ഇപ്പൊ നല്ലോണം കാണാം.
അവന്റെ ഭാവം പഴയതൊക്ക തന്നെ. ലോകത്തുള്ള ദേഷ്യം മൊത്തം അവിടുണ്ട്.
മിക്കിയുടെ മുഖത്തു പുതിയ ഒരെണ്ണം റിലീസ് ആയിട്ടുണ്ട്. പേടിയുടെ ലേറ്റസ്റ്റ് വേർഷൻ. അവൾ ജീവിതത്തിൽ ഇത് വരെ പേടിച്ചിട്ടുള്ളതിൽ വച്ച്ഏറ്റവും റേഞ്ച് കൂടിയഒരെണ്ണം. ഞെട്ടലും കുറവല്ല.
അവൻ മുന്നിലേക്ക് ആഞ്ഞിരുന്നു. കാല്മുട്ടിലെക്കു കൈകൾ വച്ച്, അവളെ തന്നെ നോക്കി.
അവൾ അടച്ചിട്ടിരിക്കുന്ന ഡോറിലേക്കു നോക്കി. കിട്ടിയ ധൈര്യം ഒക്കെ എടുത്തോണ്ട്, ഒറ്റ ഓട്ടം.
പക്ഷെ ഡോർ എത്തിയില്ല. അതിനു മുന്നേ അവളുടെ കയ്യിൽ പിടിവീണു.
അവൻ, അവളെ വലിച്ചു ഭിത്തിയിലേക്കു ചേർത്ത് നിർത്തി. അവൻ പിടിച്ചിരുന്ന ഒരു കൈ, പുറകിലോട്ടാക്കി അത് ലോക്ക് ചെയ്തു. അവളുടെ കൈ അല്ലെങ്കിലും അവനു എന്നും ഒരു വീക്നെസ് ആണല്ലോ!
അവന്റെ മറ്റേ കൈ, അവളുടെ മുഖത്തിനടുത്തായി, മതിലിലേക്കും വച്ചു.
"ഒച്ച വയ്ക്കാനോ, ഓടാനോ ആണ് നിന്റെ ഭാവം എങ്കിൽ, നീ ഇത് ആദ്യം കേട്ടോ... ഒച്ച വച്ചാൽ വരുന്നത്, നിന്റെ വീട്ടുകാര് മാത്രം അല്ല... നാട്ടുകാരും കാണും. ആ നാട്ടുകാരോട് ഞാൻ പറയും, നീ എന്നെ വിളിച്ചു കയറ്റിയതാണെന്നു. അവർക്കു അധികം പ്രൂഫിന്റെ ഒന്നും ആവശ്യം ഉണ്ടാവില്ല, നിനക്ക് നേരെ തിരിയാൻ. അത് കൊണ്ട് നീ തീരുമാനിച്ചോ, നിനക്ക് ഒച്ച വയ്ക്കണോ, അടങ്ങി നിൽക്കണോ എന്ന്!"
ഓ ഗോഡ്! ഭീഷണി! അതും നല്ലോണം ഏൽക്കുന്ന ഒരെണ്ണം. നീ പെട്ട് മോളെ, മിക്കി. ആ ഒരൊറ്റ ഡയലോഗ്കൊണ്ട്, മിക്കി ഒച്ച വയ്ക്കാനായി, കഷ്ടപ്പെട്ട് തുറന്ന വാ ഈസി ആയി അടഞ്ഞു.
രണ്ടു മിനിറ്റ് അവർ അങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി മത്സരിച്ചു. അവസാനം, ഉണ്ണിയേട്ടൻ തന്നെഫസ്റ്റ്! മിക്കി കണ്ണുകൾ താഴ്ത്തി.
അവൻ ചോദിച്ചു, "അപ്പൊ, നീ എന്ത് തീരുമാനിച്ചു?"
അവൾ താഴേക്കു നോക്കി തന്നെ നിന്നു.
"ഡി, നിന്നോടാ ചോദിച്ചത്!"
അവൾ കണ്ണുകൾ പൊക്കി അവനെ നോക്കി. അവന്റെ നോട്ടം താങ്ങാൻ വയ്യ. പോരാത്തതിന് അവന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ, അവൾക്കു കണ്ണുകളിൽ ഒരു പിടച്ചില്ല അനുഭവപ്പെട്ടു. .. വീണ്ടും കണ്ണുകൾ താഴേക്കു തന്നെ.
"മുഖത്തു നോക്കെടി!" അടുത്ത ഓർഡർ.
'പറ്റുവെങ്കി നോക്കൂല്ലേ, മനുഷ്യ... പറ്റാഞ്ഞിട്ടല്ലേ!'
അവൾ താഴേക്ക് തന്നെ നോക്കി നിന്നു.
"എന്നെക്കൊണ്ട് ഒരു കാര്യം രണ്ടു തവണ പറയിപ്പിക്കരുത്..." പതുക്കെ ആണ് പറയുന്നതെങ്കിലും, എന്താ ദേഷ്യം.
അവൾ മുഖത്തേക്ക് നോക്കി.
"ചേ..ട്ടാ..." ഒരു കണക്കിന് അവൾ അത്രയും പറഞ്ഞു ഒപ്പിച്ചു.
"എന്താ വിളിച്ചേ?" അവൻ ഒരു പുരികം പൊക്കി ചോദിച്ചു.
ശ്രദ്ധിച്ചു കേൾക്കെന്റെ സിദ്ധാർഥ്! അവളെകൊണ്ടായിട്ട് പറഞ്ഞതല്ല. എങ്ങനെയോ പറഞ്ഞതാണ്. രണ്ടും മൂന്നും തവണ പറയാനൊന്നും ഇങ്ങനെ ഒരു സിറ്റുവേഷനിൽ പറ്റില്ല. രംഗബോധം ഇല്ലാത്ത, ഇഡിയറ്റ്!
"പറയെടി!" വീണ്ടും അതെ സ്റ്റൈൽ - ശബ്ദം കുറച്ചു, ഗാംഭീര്യം കൂട്ടി.
"ചേട്ടാ..." വീണ്ടും... എങ്ങനെയോ...
"ചേട്ടനോ? ചേട്ടാ എന്നൊക്കെ സാധാരണ ആണുങ്ങളെ അല്ലെ വിളിക്കാറ്... ഞാൻ ആണല്ല എന്നല്ലേ നിന്റെ അഭിപ്രായം. പിന്നെ എന്താ ഇപ്പൊ ഇങ്ങനെ ഒരു വിളി."
അവൻ അവിടെന്നു ഒരടി അനങ്ങിയിട്ടില്ല. അവന്റെ നോട്ടവും മാറിയിട്ടില്ല. മിക്കിയുടെ കണ്ണുകളിലേക്കു തന്നെ ആണ് നോക്കുന്നത്. മിക്കിക്കു എന്താ ചെയ്യേണ്ടേ പറയേണ്ടേ എന്ന് അറിയാതെ നിന്നു.
"നിന്റെ സംശയം അങ്ങു മാറ്റാഞ്ഞിട്ടു, എനിക്കെന്തോ വല്ലാത്ത വീർപ്പു മുട്ടൽ. അതാ സമയവും കാലവും നോക്കാതെ ഇങ്ങു പോന്നെ!" അവൻ അവളിലേക്ക് കുറച്ചു കൂടെ അടുത്തു നിന്നു.
'ഇങ്ങനെ പോയാൽ ശരിയാവില്ല, മിക്കി. എന്തെങ്കിലും ചെയ്യ്... അല്ലെങ്കിൽ പറ... അവന്റെ കാലിൽ വീഴു. അല്ലാതെ ഇത് ഒരു നടയ്ക്കു പോവില്ല. ഇങ്ങേരിങ്ങനെ അടുത്തേക്ക് നിന്നാൽ.... കൈവിട്ട കളിയാണ്... എന്റെ കണ്ട്രോള് ദൈവങ്ങളെ!!!'
അവൻ അവളിലേക്കു അവന്റെ മുഖം അടുപ്പിച്ചു. അവൾ പെട്ടന്ന് ഫ്രീ ആയിട്ടിരുന്ന ഒരു കൈ വച്ച് അവളുട വായ് പൊത്തിപിടിച്ചു. സാധാരണ ഉമ്മ വച്ചാണല്ലോ, മിക്കവാറും ആണുങ്ങൾ, ഇമ്മാതിരി sceneകളിൽ ആണത്തം കാണിക്കുന്നത്. .. അല്ലെങ്കിൽ ഗർഭം ഉണ്ടാക്കിയിട്ട്. .. ഈശ്വരാ. .. ഗർഭം ഉണ്ടാക്കുവോ? എനിക്ക് വല്ല ഇഡലി ദോശ ഗർഭ മതീന്ന് എങ്ങനെ ഇങ്ങേരെ പറഞ്ഞു മനസ്സിലാക്കും.
"ഇത് ഞാനായിട്ട് എടുത്തു മാറ്റണോ, അതോ നീ തന്നെ മാറ്റുന്നോ?"
അവന്റെ ശ്വാസം അവളുടെ മൂക്കിലും കവിളിലും ഒക്കെ തട്ടുന്നുണ്ടായിരുന്നു. മിക്കിക്കു ശരീരം മൊത്തം വിറയ്ക്കുന്നു പോലെ തോന്നി, പക്ഷെ ഇത്തവണ പേടിച്ചിട്ടല്ലാ എന്ന് മാത്രം... വേറെ എന്തോ വികാരം. അതെന്താണെന്നു മനസിലാക്കാൻ മാത്രം ഉള്ള ബോധം ഒന്നും ആ പൊട്ടിക്കില്ല!
മിക്കി ദയനീയം ആയി അവനെ നോക്കി.
അല്ലെങ്കിലും ഈ വല്യ കണ്ണുള്ള ആളുകൾ, ദയനീയം ആയി നോക്കിയാൽ, ഏതു കലിപ്പനും ഒന്ന് പതറും...
അവനും ഒന്ന് പതറി എന്ന് തോന്നുന്നു. അവൻ മുഖം അല്പം പുറകിലേക്ക് മാറ്റി, അവളെ നോക്കി.
"ചേട്ടാ... ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല... " എന്തെങ്കിലും പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കാൻ മിക്കി യുടെ അറ്റംപ്റ്റ്.
"എങ്ങനെ ഉദ്ദേശിച്ചല്ല...??"
"ഞാൻ ചേട്ടൻ ആണല്ല എന്നല്ല പറഞ്ഞേ... ഞാൻ ഉദ്ദേശിച്ചത് ചേട്ടൻ അന്ന് അവന്മാര് അങ്ങനെ കാണിച്ചപ്പോ react ചെയ്യാതിരുന്നത് മോശം ആയിപ്പോയി എന്നാ..."
"അങ്ങനെ അല്ലല്ലോ, നീ പറഞ്ഞത്."
"പക്ഷെ ഞാൻ ഉദ്ദേശിച്ചത് ഇതാ... പെട്ടന്നുണ്ടായ കലിപ്പിൽ പറഞ്ഞു വന്നപ്പോ അങ്ങനെ ഒക്കെ ആയിപ്പോയതാ... പിന്നെ ആലോചിച്ചപ്പോഴാ മനസിലായെ. .. ചേട്ടൻ എന്നെ പെണ്ണായി കണ്ടിട്ടില്ലല്ലോ. .. അപ്പൊ അങ്ങനെ അവന്മാര് ചെയ്തപ്പോ react ചെയ്യാത്തതിൽ തെറ്റില്ല. " അവൾ തികച്ചും നിഷ്കളങ്കയായി പറഞ്ഞു.
അവളുടെ നിൽപ്പും, നോട്ടവും, പറച്ചിലും ഓക്കെ കണ്ടു, അവന്റെ മുഖത്തെ ദേഷ്യത്തിന് ഇപ്പൊ ഒരു അയവു വന്നിട്ടുണ്ട്.
"അപ്പൊ നിനക്ക് സംശയമേ ഇല്ല, ഞാൻ ആണാണെന്നു."
അവൾ ഇല്ലെന്നു ചുമൽ അനക്കി.
അവൻ അവളുടെ കയ്യിലുള്ള പിടി വിട്ടു, പുറകിലേക്ക് മാറി, ബെഡിൽ ഇരുന്നു. ഷൂ ഊരി, കാലെടുത്തു ബെഡിലേക്കു വച്ചു.
"അങ്ങനെ ആണെങ്കിൽ, മോളിങ്ങു വന്നേ..."
'ഈശ്വരാ... ഇങ്ങേരെന്നെ ഒന്നും ചെയ്യരുതേ. ... ചെയ്താലും അങ്ങേരെ തടുക്കാൻ എനിക്ക് കണ്ട്രോൾ തരണേ... '
ചെല്ലാതെ വേറെ വഴി ഇല്ലന്ന് അറിയാവുന്നതു കൊണ്ട്, അവൾ ചെന്നു. അവന്റെ അടുത്തുന്നു മാറി, അവന്റെ കാൽ ഭാഗത്തായി നിന്നു.
"ചേട്ടന്റെ കാലിനൊക്കെ നല്ല വേദന. നീ ഒന്ന് തിരുമിക്കേ!"
"ഏഹ്?" അവൾക്കു അവൾ എന്താ കേട്ടത് എന്ന് മനസ്സിലായില്ല.
'അത് തന്നെ ആണോ ഇയാള് പറഞ്ഞേ? കാലു തിരുമാൻ?'
"നീ ഇവിടെ ഇരുന്നു, എന്റെ കാലു തിരുമാൻ."
മിക്കി കണ്ണും മിഴിച്ചു അവനെ നോക്കി നിന്നു.
"ഇവിടിരിക്കാൻ." അവന്റെ കലിപ്പ് മോഡ് വീണ്ടും ഓൺ ആയപ്പോൾ, മിക്കി പോലും അറിയാതെ, അവൾ ബെഡിലേക്കു കയറി, കാലൊക്കെ മടക്കി വച്ച് ഇരുന്നു.
"കാലു തിരുമെടീ!" വീണ്ടും കലിപ്പ്.
അവൾ പതിയെ അവന്റെ കാലിൽ അമർത്തി കൊണ്ടിരുന്നു.
"അമർത്തി തിരുമെടി"
പിന്നെ വേറെ നിവർത്തി ഇല്ലല്ലോ! അവൾ നല്ലോണം അമർത്തി തന്നെ തിരുമി.
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു. മിക്കിക്കു നോക്കാൻ പേടി ആയിട്ട്, അവൾ ആ ഭാഗത്തേക്കെ നോക്കാൻ പോയില്ല....
"നീ ഒരു പാട്ടു പാടിയേ..." അവന്റെ പെട്ടന്നുള്ള അടുത്ത ഓർഡർ കേട്ട്, അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി.
"നോക്കി പേടിപ്പിക്കാതെ, പാടടീ!"
സാഹചര്യം മുതലെടുക്കുവാണല്ലേ!
"ചേട്ടന് പക്ഷെ എന്റെ പാട്ടിഷ്ടമല്ലല്ലോ..." അവൾ ഏറുകണ്ണിട്ട് നോക്കി.
"നീ പാടിയിട്ടു ഫസ്റ്റ് പ്രൈസ് ഒക്കെ വാങ്ങി എന്ന് കേട്ട് കോളേജിൽ! അപ്പൊ ഒന്ന് കൂടെ കേട്ട് നോക്കാം ന്നു വച്ചു. അത്രേ ഉള്ളു! കൂടുതൽ ചോദ്യം ചോദിക്കാതെ പാടെടി"
പാടിയേക്കാം... സാഹചര്യത്തിന് ചേരുന്നത് ഏഴുമല പൂഞ്ചോല ആണ്... ബട്ട് അത് ഒരുമാതിരി ബാലൻ കെ നായരുടെ മുൻപിൽ പോയി ഐറ്റം ഡാൻസ് കളിച്ചതു പോലെ ഇരിക്കും. അതുകൊണ്ടു, അവൾ ഒരു തമിഴ് രാഗത്തിൽ ഒരു പാട്ടങ്ങു കാച്ചി. വേറെ ഒന്നും അല്ല... മുൻപേ വാ തന്നെ... പെട്ടന്ന് പാടാനൊക്കെ പറഞ്ഞാൽ ഈ പാട്ടൊക്കെ അല്ലെ ആദ്യം വായിൽ വരുള്ളൂ!
അവൾ പാടുമ്പോൾ അവൻ അവളെ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു. അവന്റെ നോട്ടം, അവളിൽ ഒരേ സമയം പേടിയും നാണവും നിറച്ചു. അവൾക്ക് അവനെ നോക്കാൻ ആവുന്നുണ്ടായിരുന്നില്ല. അവൾ അവന്റെ കാലിലേക്ക് തന്നെ നോക്കി ഇരുന്നു ഫുൾ പാട്ടും പാടി.
പാട്ടു പാടി കഴിഞ്ഞു അവന്റെ ഭാഗത്തു നിന്ന് റെസ്പോൺസ് ഒന്നും കാണാഞ്ഞു, അവൾ തല പൊക്കി അവനെ നോക്കി. അവൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ് അപ്പോഴും.
അവൾ പുരികം ഉയർത്തി എന്താണെന്നു ചോദിച്ചു. അവൻ കണ്ണ് കൊണ്ട് അവന്റെ കാലിലേക്ക് കാണിച്ചു. മനസ്സിലായില്ലേ??? തിരുമാൻ പറഞ്ഞതാ. ..! ആനമൊട്ട! ഇയാൾക്കൊക്കെ പാട്ടു പാടി കൊടുത്ത എന്നെ പറയണം! എന്തൊക്കെ ചെയ്താലും ഒരു നല്ല വാക്കു വരരുത് വായിന്നു! സാലാ പോഞ്ഞിക്കര!
അവൻ അവളെ കൊണ്ട് അവന്റെ കാലും, കയ്യും, തോളും ഒക്കെ തിരുമിച്ചു. അവസാനം, ബാത്‌റൂമിൽ നിന്ന് എണ്ണ എടുപ്പിച്ചു, തലയ്ക്കു ഒരു deep മസാജും ചെയ്യിപ്പിച്ചു കഴിഞ്ഞപ്പോഴാണ് അവൻ നിർത്തിക്കോളാൻ പറഞ്ഞത്.
അവളുടെ കൈ കഴച്ചു ഒരു പരുവം ആയിട്ടുണ്ടായിരുന്നു.
അവൾ ക്ഷീണത്തോടെ കട്ടിലിലേക്ക് ഇരുന്നു. അവൻ, കണ്ണാടിയിലൂടെ അവളെ നോക്കി ചിരിച്ചു കൊണ്ട്, അവളുടെ ഡ്രസിങ് ടേബിളിൽ നിന്ന് ചീപ് എടുത്തു, മുടി ഒക്കെ കോതി വച്ചു.
അവൻ ചെന്നു അവളുടെ അടുത്തേക്ക് ഇരുന്നു. അവൾ ഞെട്ടി മാറുന്നതിനു മുൻപേ, അവളുടെ തോളിൽ കൈ ചേർത്ത്, അവളെ അടുപ്പിച്ചു പിടിച്ചു, മറുകൈ കൊണ്ട്, ഫോൺ എടുത്തു, 3-4 സെൽഫി എടുത്തു.
"അയ്യോ.. ഇതെന്തിനാ??? പ്ളീസ് ചേട്ടാ... ഞാൻ ചേട്ടൻ പറഞ്ഞതൊക്കെ ചെയ്തില്ലേ? പ്ളീസ്, അത് ഡിലീറ്റ് ചെയ്യൂ..." അവൻ കൈ വിട്ടതും, അവൾ ബെഡിൽ നിന്ന് എഴുന്നേറ്റു, അവന്റെ മുൻപിൽ നിന്ന് കെഞ്ചി.
"ഈ ഫോട്ടോ കൊണ്ട് ഞാൻ നിന്നെ ചുമ്മാ ബ്ലാക്‌മെയ്ൽ ഒന്നും ചെയ്യാൻ വരില്ല. ഇത് എന്റെ കയ്യിൽ സേഫ് ആയി തന്നെ ഇരിക്കും. ഇത് എന്റെ ഒരു സേഫ്റ്റിക്ക്... വേറെ ഒരുത്തനും കാണാനും പോവുന്നില്ല. പക്ഷെ, ഇനി നീ കഴിഞ്ഞ ദിവസ്സം പറഞ്ഞത് പോലത്തെ എന്തേലും തന്നന്തരവ് പറഞ്ഞാലോ, കഴിഞ്ഞ വര്ഷം ഗ്രൗണ്ടിൽ വച്ചോ, പിന്നെ അമ്പലത്തിൽ വച്ചു ചെയ്തത് പോലെ എന്തെങ്കിലും കാണിച്ചാൽ, പിന്നെ നമ്മൾ രണ്ടും ഒന്ന് കൂടെ വൈറൽ ആവും. പക്ഷെ അത് കഴിഞ്ഞ തവണത്തെ പോലെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല എന്ന് സാരം. അത് കൊണ്ട്, മോള് നല്ല മിടുക്കി കുട്ടിയായി ഇരിക്കണം. ഏട്ടനെ ചൊറിയാൻ വരരുത്. കേട്ടല്ലോ?" അവൻ അവളുടെ താടിയിൽ പിടിച്ചു, അവളുടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും കാണിച്ചു കൊണ്ട് പറഞ്ഞു.
മിക്കി... അവൻ നിന്നെ പൂട്ടി! നീ തീർന്നടി... നീ തീർന്ന്!
അവൾ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ടു, അവൻ വീണ്ടും ചിരിച്ചു.
ആ ഒരു നിമിഷത്തിൽ അവൾക്കു പക്ഷെ അവന്റെ ഭീഷണിയെക്കാൾ അത്ഭുതം തോന്നിയത് അവന്റെ ചിരി ആയിരുന്നു. ആദ്യായിട്ടാണ് അവൻ അവളെ നോക്കി ഇങ്ങനെ ചിരിക്കുന്നത്. അവൾ അത് നോക്കി നിന്നു. cid മൂസയിൽ, ഫ്ലാറ്റിൽ തീപിടുത്തം എന്ന് കേട്ടപ്പോൾ, ബിന്ദു പണിക്കർ മിക്സിയും ടീവിയും എടുക്കാൻ പോയത് പോലെ! അവിടെ എന്താ നടക്കുന്നെ, ഇവളെന്താ നോക്കുന്നേ!!!
ഈ സമയം, അവൻ ബെഡിൽ ഇരുന്ന അവളുടെ ഫോൺ എടുത്ത്, ഞെട്ടി നിന്നിരുന്ന മിക്കിയുടെ തള്ളവിരൽ എടുത്തു, ഫോണിൽ വച്ച് അൺലോക്ക് ചെയ്തു, അതിൽ നിന്ന് അവന്റെ ഫോണിലേക്കു കാൾ ചെയ്തു.
മിക്കി അപ്പോഴും അതെ നിൽപ്പ് തന്നെ.
"എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഏട്ടന് വിളിക്കാനാ... വീണ്ടും കയ്യോ കാലോ വേദന വന്നാലോ...! എന്തൊക്കെ ആയാലും, എഞ്ചിനീയറിംഗ് പാസ് ആയില്ലെങ്കിലും, നിനക്ക് ജീവിക്കാം. തിരുമ്മലിൽ നിനക്ക് ഒരു ഭാവി ഉണ്ട്!" അവൻ അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു.
അഹ്! അത് കേട്ടപ്പോ അവൾക്കു ബോധം വച്ചു. അവൾ പല്ലു കടിച്ചു പിടിച്ചു. പക്ഷെ, മിണ്ടിയില്ല.
എന്തേലും പറഞ്ഞു പോയാൽ, ഇപ്പൊ കഴിഞ്ഞതൊക്കെ ചിലപ്പോ ഒന്നേന്നു തുടങ്ങേണ്ടി വരും. ഇല്ലായിരുന്നെങ്കി കാണായിരുന്നു!
അവൻ ബാൽക്കണി ഡോറിന്റെ നേരെ നടന്നു. പുറകെ മിക്കിയും. ഡോറിന്റെ അടുത്തെത്തിയതും, അവൻ തിരിഞ്ഞു നിന്നു. അവൻ അങ്ങനെ നിൽക്കും എന്ന് പ്രതീക്ഷിക്കാതെ, താഴെ നോക്കി നടന്ന മിക്കി, അവന്റെ നെഞ്ചിൽ തന്ന ഇടിച്ചു നിന്നു.
അവൻ പെട്ടന്ന് അവളെ അരയിലൂടെ ചുറ്റി പിടിച്ചു. മിക്കി ഞെട്ടി, അവനിൽ നിന്ന് അകന്നു മാറാൻ ഒരു അറ്റംപ്റ്റ് അടിച്ചു നോക്കി. ഒരു രക്ഷ ഇല്ല!
ഞെട്ടി അവനെ നോക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി, അവൻ ചോദിച്ചു,"അപ്പൊ മേഘ്‌ന ചന്ദ്രശേഖറിന് പ്രേമിക്കാൻ പറ്റിയ ഒരു നട്ടെല്ലുള്ള ചെക്കൻ തന്നെ അല്ലെ ഈ സിദ്ധാർഥ് ശങ്കർ?"
അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി. പറന്നു പോയ കിളി, തിരിച്ചു കയറാൻ കാളിങ് ബെൽ അടിച്ചപ്പോഴാണ്, അവൾക്കു അതിനു മറുപടി കൊടുക്കാൻ ആയതു,"സിദ്ധാർഥ് ശങ്കർ നല്ല നട്ടെല്ലുള്ള ആള് തന്നാ... സമ്മതിച്ചു. പക്ഷെ ചേട്ടനെ പ്രേമിക്കാൻ, ഞാൻ പെണ്ണല്ലല്ലോ, ചേട്ടാ ?" അവൾ ഒരു ചെറിയ പരിഹാസം കലർന്ന ചിരിയോടെ ആണ് അത് പറഞ്ഞത്.
അവൻ അവളെ അങ്ങനെ തന്നെ മതിലിലേക്കു ചേർത്തു നിർത്തി, അവളുടെ കാതോരം മുഖം അടുപ്പിച്ചു പറഞ്ഞു, "അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നത് ശരിയാ. .. പക്ഷെ ഇന്ന് ഇവിടെ വന്നു, നിന്റെ കിടപ്പു കണ്ടപ്പോ, അതൊക്കെ മാറി. ഇമ്മാതിരി കിടപ്പാണ് എങ്കിൽ, കിടക്കുമ്പോ ഇനി, ഈ ഡോറിന്റെ കുറ്റി ഇടാൻ മറക്കണ്ട! ഇല്ലെങ്കിൽ ചിലപ്പോ ഞാൻ ഒരു വരവ് കൂടെ വരും. " ഒരു കള്ള ചിരി കൂടെ അവൾക്കു സമ്മാനിച്ചിട്ടു, അവൻ ഡോർ തുറന്നു പുറത്തേക്കു പോയി.
ഞെട്ടി തരിച്ചു നിന്നിരുന്ന മിക്കിക്കു പിന്നെയും സമയം എടുത്തു റിലേ വരാൻ. അവൾ വേഗം ഡോറിന്റെ അടുത്ത് ചെന്നു നോക്കി. അവന്റെ പൊടി പോലും കാണാനില്ല...
'ഇങ്ങേരു ഇനി വല്ല ഗന്ധർവനും ആണോ? ഇങ്ങനെ അപ്രത്യക്ഷം ആയി പോവാൻ.' മിക്കി ആലോചിച്ചു, 'ഈശ്വരാ, ഇനി എങ്ങാനും വീണ്ടും പ്രത്യക്ഷപ്പെട്ടാലോ??!?'
പിന്നെ സമയം കളയാതെ, ഡോർ അടച്ചു കുറ്റി ഇട്ടു, ബെഡിൽ വന്നു കിടന്നു.
സാധാരണ ബെഡ് കണ്ടാൽ, ബോധം കേട്ടപോലെ ഉറങ്ങുന്ന മിക്കി, അന്ന് രാവിലെവരെ കണ്ണും മിഴിച്ചു കിടന്നു. ഇപ്പൊ നടന്നതൊക്കെ സ്വപ്നം ആണോ ശെരിക്കും ആണോ? ഇനി സ്വപ്നം ആണെങ്കിൽ, നല്ല സ്വപ്നം ആണോ, ദുസ്വപ്നം ആണോ ?
അങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞു. പക്ഷെ അവൾ പോലും അറിയാതെ, ഒരു നറു പുഞ്ചിരി, അവളുടെ അധരങ്ങളെ കയ്യടക്കിയിരുന്നു.
അപ്പോൾ ആ ലൈക്ക് ബട്ടൺ അമർത്തി ഒരു കമന്റും ഇട്ടേച്ചു പോണേ...
(തുടരും...)
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....