അനാമിക, Part 29

Valappottukal
" അനാമിക "
       പാർട്ട്‌ : 29

ആമി റെക്കോർഡ് റൂമിൽ നിന്ന് ഫയൽ എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പുറകിൽ നിന്ന് ആരോ അവളുടെ വായ് പൊത്തി പിടിച്ചു...

പേടിച്ച് കയ്യിൽ ഇരുന്ന ഫയൽ മുഴുവൻ താഴേക്ക് വീണ്...  ശ്വാസമെടുക്കാൻ പോലും അവൾ വല്ലാതെ ബുദ്ധിമുട്ടുക ആയിരുന്നു...

എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന്  മനസിലാകാതെ അവൾ ഭയന്ന് വിറക്കാൻ തുടങ്ങി... എങ്കിലും ഉള്ളിലെ സകല ധൈര്യവും സംഭരിച്ച് അവളാൽ കഴിയും വിധം പ്രതിരോധിക്കാൻ ശ്രമിച്ചു..

അവളുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി അയാൾ അവളെയും കൊണ്ട് റെക്കോർഡ് റൂമിന് പുറകിൽ ഉള്ള സ്റ്റോർ റൂമിലേക്ക് പോയി... അവിടേക്ക് അവളെ തട്ടി ഇട്ടതിന് ശേഷം അയാൾ ഡോർ ക്ലോസ് ചെയ്ത് പുറത്തേക്ക് പോയി...

അവൾക്ക് ചുറ്റും ഇരുട്ട് മാത്രം...
അവിടെ നിന്ന് ഒന്ന് ഉറക്കെ നില വിളിച്ചാൽ പോലും  ആരും കേൾക്കില്ല...

കരഞ്ഞിട്ടോ, ഒച്ചവെച്ചിട്ടോ കാര്യം ഇല്ലാ എന്ന് അവൾക്ക് അറിയാമായിരുന്നിട്ടും അവൾ എല്ലാ വഴിയും ശ്രെമിച്ചു നോക്കി...

തന്റെ നിസ്സഹായ അവസ്ഥ ആലോചിച്ചു കരഞ്ഞു നിലത്തേക്ക് ഇരുന്ന ആമിയുടെ മനസ്സിൽ നിറയെ ചോദ്യങ്ങൾ ആയിരുന്നു...

ആരാണ് എന്നോട് ഇങ്ങനെ ചെയ്യാൻ...??  എന്തിന് വേണ്ടി ആയിരിക്കും അയാൾ എന്നെ ഇവിടേക്ക് കൊണ്ട് വന്ന് പൂട്ടി ഇട്ടത്....

ആ മുറിയുടെ ഇരുട്ടിലും അവൾക്ക് മുന്നിൽ  പ്രതീക്ഷയുടെ ഒരു നാളമായി ദേവിന്റെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്ന്... ഒപ്പം അവളുടെ കൂട്ടുകാരികളുടെയും... തന്നെ കാണാതായാൽ തീർച്ചയായും അവർ അനേഷിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു...

എന്നാൽ ഇതേ സമയം ദേവിന്റെ മനസ്സിന്റെ  അസ്വസ്ഥത കൂടി കൂടി വന്ന്... 

ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൻ അനുവിന്റെ സീറ്റ്‌ ലക്ഷ്യമാക്കിയാണ് പോയത്, സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ മനസ്സിന്റെ  അസ്വസ്ഥതയും, സംശയവും കൂടി വന്നു..

അവളെ അവിടെ കാണാതായപ്പോഴേക്കും സ്ഥലകാല ബോധം പോലും ദേവിന് നഷ്ടമായി.. അഞ്ജലിയെ കണ്ടപാടേ ദേവ് ചോദിച്ചത്..

അനൂ..... എവിടെ...??

ദേവിന്റെ ചോദ്യം മനസിലാകാതെ അഞ്‌ജലി എന്താന്ന് ചോദിക്കാൻ വന്നപ്പോഴേക്കും അർജുൻ അതിന് ഇടയിൽ കയറി ചോദിച്ചു...

അനാമിക എവിടെ??

കണ്ടില്ല..  ഇന്ന് മുഴുവൻ തിരക്ക് അല്ലായിരുന്നോ..

അത് പറഞ്ഞപ്പോഴേക്കും കാർത്തിയും, നന്ദും, പൂജയും, കാവ്യയും, ആദർശും എല്ലാരും അങ്ങോട്ടേക്ക് എത്തി...

പൂജ : എന്താണ് ഇവിടെ ഒരു കൂരം കലശമായ ചർച്ച..??

അർജുൻ : ആമി എവിടെ..??

നന്ദു : ആമി ഇവിടെ ഇല്ലേ...  ഞങ്ങൾ ഇന്ന് കണ്ടതെ  ഇല്ലാ അവളെ...

ദേവിന്റെ സകല നിയന്ത്രണവും ആ മറുപടി കേട്ടപ്പോൾ തന്നെ ഇല്ലാതായി...

നന്ദുന്റെ നേരെ ഉള്ള ദേവിന്റെ അലർച്ച ആയിരുന്നു പീന്നീട് അവിടെ മുഴങ്ങി കേട്ടത്..
അവന്റെ പെട്ടെന്ന് ഉള്ള ഭാവപകർച്ചയിൽ അവിടെ നിന്ന എല്ലാവരുടെയും നല്ല ജീവൻ പോയി എന്ന് പറഞ്ഞാൽ മതിയെല്ലോ...

" കൂട്ടുകാരി ആയിട്ട് നിനക്ക് ഒന്നും അനേഷിക്കാൻ തോന്നി ഇല്ലേ അവളെ ഇത്രേം നേരം കാണാതായിട്ട്.... "

നന്ദുന് ഏത് നിമിഷവും ദേവിന്റെ കയ്യിൽ നിന്ന് അടി കിട്ടും എന്ന് തോന്നിയത് കൊണ്ട് കാർത്തി ആമിയെ അനേഷിക്കാം എന്ന് പറഞ്ഞ് നന്ദുനെ കൂട്ടി അവിടെ നിന്ന് പോയി..

കാര്യങ്ങൾ കൈ വിട്ട് പോകുന്നു എന്ന് മനസിലാക്കിയ അർജുൻ പെട്ടെന്ന് ദേവിനെ കൂടി ക്യാബിനിലേക്ക് പോയി...

അർജുൻ : ദേവ്.. നീ എന്താ ഈ കാണിക്കുന്നത്.. മറ്റുള്ളവർ എന്ത് വിചാരിക്കും...

ദേവ് : ആര് എന്ത് പുല്ല് വിചാരിച്ചാലും എനിക്ക് ഒന്നും ഇല്ലാ... എനിക്ക് അനൂ എവിടെ എന്ന് അറിയണം...  അവൾക്ക് എന്തോ ആപത്ത് സംഭവിച്ചെന്ന് എന്റെ മനസ്സ് പറയുന്നു...

അർജുൻ : ദേവ് നീ സമാധാനപ്പെട്...  അവൾ ഇവിടുന്ന് എവിടെ പോകാനാ..??  അവൾ ഇവിടെ തന്നെ ഉണ്ടാകും...??

അപ്പോഴേക്കും കാർത്തിയും അങ്ങോട്ടേക്ക് കയറി വന്ന്... പക്ഷെ കാർത്തിയുടെ മുഖം കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ടെന്ന് അവർക്ക് മനസ്സിലായി...

ദേവ് വേഗം അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു...

എന്താടാ എന്താ പറ്റിയത്...??  അവൾ എവിടെ??

അ... അത്... ദേവ്...... അവൾ ഇവിടെ ഇല്ലാ...

ദേവ് : What...??  അവൾ ഇവിടെ ഇല്ലെന്നോ.. പിന്നെ എവിടെ പോയി...

കാർത്തി : നോക്കാൻ ഇനി ഒരു സ്ഥലവും ബാക്കി ഇല്ലാ... സിസിടിവി ആണെങ്കിൽ ഉച്ചക്ക് തൊട്ട് കംപ്ലയിന്റ് ആണ് സോ അവൾ പുറത്ത് പോയോ ഇല്ലിയോ എന്ന് അറിയാൻ പറ്റുന്നില്ല...

ദേവ് : സിസ്റ്റം ചെക്ക് ചെയ്തേ അവൾ പുറത്ത് പോയോ ഇല്ലിയോ എന്ന് അറിയാല്ലോ...  എന്തായാലും ഐഡി കാർഡ് യൂസ് ചെയ്യാതെ അവൾക്ക് പുറത്ത് പോകാൻ സാധിക്കില്ലല്ലോ...

അർജുൻ വേഗം ചെക്ക് ചെയ്ത് നോക്കി പക്ഷെ അവരെ അത്ഭുതപ്പെടുത്തിയത് അവളുടെ ഔട്ട്‌ കണ്ടപ്പോൾ ആണ്... അവളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ്‌ എന്നാണ് പറയുന്നത്..

ദേവ് എന്തോ കാര്യമായ ആലോചിക്കുന്നത് കണ്ട് കാർത്തി ചോദിച്ചു, എന്ത് പറ്റിയെടാ നീ വിഷമിക്കണ്ട അവൾ പുറത്ത് എവിടെ എങ്കിലും പോയത് ആയിരിക്കും...

ദേവ് : ഇല്ലാ കാർത്തി... അവൾ ആരോടും പറയാതെ എങ്ങും പോകില്ല അവൾക്ക് എന്തോ അപകടം പറ്റി കാണും എന്ന് എന്റെ മനസ് പറയുന്നു..

പെട്ടെന്ന് സിസിടിവി കംപ്ലയിന്റ് ആകുന്നു...
എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നില്ലേ..

കാർത്തി : ചുമ്മാ നീ ഓരോന്ന് ഒക്കെയും വെറുതെ ചിന്തിച്ചു കൂട്ടുവാ...  അവൾ നിന്നെ ഒന്ന് പറ്റിക്കാൻ മാറിയത് ആയിരിക്കും...

ദേവ് : ഒരിക്കലും ഇല്ലാ... അവൾ സ്നേഹിക്കുക ആണെങ്കിലും, യുദ്ധം ചെയ്യുക ആണെങ്കിലും നേർക്ക് നേരെ നിന്ന് മാത്രമേ ചെയ്യൂ.. ഇമ്മാതിരി ചീപ്പ്‌ ട്രിക്‌സ് ഒന്നും അവൾ പ്രയോഗിക്കില്ല..

ദേവ് ഫോൺ എടുത്ത് സൈബർ സെല്ലിൽ ഉള്ള അവന്റെ സുഹൃത്തിനെ വിളിച്ചിട്ട് പറഞ്ഞു എനിക്ക് ഒരു നമ്പർ ഇന്റെ ലാസ്റ്റ് ടവർ ലൊക്കേഷൻ അറിയാനാ, എത്രെയും വേഗം എനിക്ക് അറിയണം..
കൂടി പോയാൽ അര മണിക്കൂർ അതിനുള്ളിൽ അറിഞ്ഞിരിക്കണം.. എന്നിട്ട് അവൻ ആമിയുടെ നമ്പർ പറഞ്ഞു കൊടുത്ത്...

ഫോൺ കട്ട്‌ ചെയ്ത് ചെയറിൽ ഇരിക്കുമ്പോൾ ദേവിന്റെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു അവൾക്ക് ഒരു ആപത്തും സംഭവിക്കല്ലേ എന്ന്...

ദേവിന്റെ പെട്ടെന്ന് ഉള്ള ഭാവ മാറ്റത്തിൽ എല്ലാവരും പതറി പോയെങ്കിലും,  എല്ലാവരുടെയും മനസ്സിൽ സംശയങ്ങളും പൊട്ടി മുളക്കാൻ തുടങ്ങി...

പൂജ ശ്രീ ഏട്ടനെ വിളിച്ചു പറഞ്ഞത് കാരണം പത്ത് മിനിറ്റ് ഇന് ഉള്ളിൽ പുള്ളിയും ഓഫീസിൽ എത്തി കൂടെ ലച്ചുവും ഉണ്ടായിരുന്നു...

ദക്ഷയും, ധാരിണിയും ഷോപ്പിംഗ് ഇന് പോകാൻ ദേവിനെ വിളിക്കാൻ ഓഫീസിലേക്ക് വന്നപ്പോൾ ആണ്, ആമിയുടെ മിസ്സിംഗ്‌ അറിയുന്നത്...

ദക്ഷ പതുക്കെ ധാരിണിയുമായി ദേവിന്റെ ക്യാബിനിലേക്ക് കയറിയപ്പോൾ ദേവ് ചെയറിലും, സോഫയിൽ കാർത്തിയും, വെരുകിനെ പോലെ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്ന അർജുനേയും  ആണ് അവർ കണ്ടത്...

ദക്ഷ പതിയെ ദേവിന് അരികിലേക്ക് ചെന്ന് അവന്റെ തോളിൽ കൈ വെച്ച്.. പെട്ടെന്ന് ഞെട്ടി അനൂന്നും പറഞ്ഞ് ദേവ് കണ്ണ് തുറന്ന്...

ധാരിണി : അനുവോ... അത് ആരാണ് ദേവ്..

ദേവ് : അത് ആരാണ് എന്ന് അറിയാൻ ആണോ നീ ഇപ്പോൾ ഇങ്ങോട്ട് വന്നത്...

ദക്ഷ : ഞങ്ങൾ എൻഗേജ്മെന്റ് ഇന് ഡ്രസ്സ്‌ എടുക്കാൻ നിന്നെ കൂട്ടാൻ വന്നത് ആണ്...

ദേവ് : ഇവിടെ ഒരു പെൺകുട്ടിയെ കാണുന്നില്ല അപ്പോഴാണ് നിങ്ങൾക്ക് എൻഗേജ്മെന്റ് ഇന് ഡ്രസ്സ്‌...  കൊള്ളാം വളരെ നന്നായിട്ട് ഉണ്ട്...

ദക്ഷ : അവൾ പുറത്ത് എവിടെ എങ്കിലും പോയത് ആയിരിക്കും.. അവളുടെ വുഡ് ബി വന്നിട്ട് ഉണ്ടല്ലോ, പിന്നെ അവളുടെ ഫ്രണ്ട്‌സ്ഉം ഉണ്ടല്ലോ..  ബാക്കി ഒക്കെയും ഇനി അവർ നോക്കിക്കോളും.. പോരാത്തതിന് പിന്നെ ഇവിടെ കാർത്തിയും, അർജുനും ഉണ്ടല്ലോ.. നമുക്ക് ഡ്രസ്സ്‌ നോക്കാൻ പോകാം...

"ദക്ഷക്ക് നേരെ ദേവ് കൈ പൊക്കിയതും അവൾ നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു... "

സത്യത്തിൽ ദേവും ഒരു നിമിഷം ഒന്ന് ഞെട്ടി...
എന്താണ് സംഭവിച്ചത് എന്ന് അവനും മനസ്സിലായില്ല..

"പടക്കം പൊട്ടുന്നത് പോലത്തെ ഒരു ശബ്ദം മാത്രം ആണ് അടി കിട്ടിയ ദക്ഷക്കും ഓർമ ഉണ്ടായിരുന്നത്.. "

എന്നാൽ ഇത് കണ്ട് നിന്ന കാർത്തിയും, ധാരിണിയും വായും പൊളിച്ച് ഉള്ള നിൽപ്പാണ്...

(മറ്റൊന്നും അല്ല അവൾക്ക് ദേവിന്റെ കയ്യിൽ നിന്ന് അല്ല പകരം അർജുന്റെ കയ്യിൽ നിന്ന് കിട്ടാനായിരുന്നു ഈ തവണ വിധി.. ഈ പോക്ക് ആണെങ്കിൽ ഇനിയും ഇവൾ വാങ്ങിച്ചു കൂട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.. )

അർജുന്റെ സൈഡ്ഇൽ നിന്ന് ഇങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.. അർജുന്റെ കണ്ണിലെ കത്തുന്ന തീ കണ്ടപ്പോൾ ധാരിണിക്കും, ദക്ഷക്കും പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല..

പുറത്തേക്ക് ഇറങ്ങി ഒന്നും സംഭവിക്കാത്തത് പോലെ മറ്റുള്ളവർക്ക് ഒപ്പം ചെന്ന് നിന്ന്...

ദേവ് കുറച്ചു നേരം ഒറ്റക്ക് ഇരിക്കട്ടെ എന്ന് കരുതി അർജുനും, കാർത്തിയും പുറത്തേക്ക് ഇറങ്ങി പോയി...

ആ റൂമിന്റെ ഭിത്തിയിൽ ചാരി അവൻ താഴേക്ക് ഊർന്ന് ഇറങ്ങിയപ്പോൾ അവൻ അറിഞ്ഞില്ല അവന്റെ ജീവന്റെ പാതി കൈ എത്തും ദൂരത്ത് ആ ചുവരിന് അപ്പുറം ഉണ്ടെന്ന്...

അനൂ....  എവിടെയാ നീ...

എനിക്ക് നിന്നോട് ഉള്ള പ്രണയം ഭ്രാന്തമാണ്...
അതിന് അതിർവരമ്പുകൾ ഇല്ലാ.. അവസാനവും..!!

എന്റെ ജീവനും, പ്രാണനും എല്ലാം നീയാണ്...

നീ മാത്രം..... !!!

" ദൂരം കൊണ്ട് ഏറെ അകലെ ആണെങ്കിലും മനസ്സ് കൊണ്ട് നീ എൻ അരികിലുണ്ട് പെണ്ണേ... "

അവന്റെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന ഓരോ തുള്ളി കണ്ണുനീർ തുള്ളികളിലും അവന്റെ പ്രാണൻ പോകുന്ന നോവ് ആയിരുന്നു...

തുടരും....
( ഇന്നത്തെ പാർട്ട്‌ വായിച്ചിട്ട് ദേവ് ഫാൻസ്‌ ഇന് എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാകുമെന്ന് അറിയാം.. ഞാൻ ഒന്നും ചെയ്തില്ല... ഞാൻ പോലും അറിയാതെ എന്റെ കൈ ഒപ്പിച്ചു വെച്ച പണി ആണ്.. അപ്പോൾ അഭിപ്രായം പോന്നോട്ടെ.. തെറി പറയരുത്..
നിങ്ങളുടെ എല്ലാവരുടെയും കട്ട സപ്പോർട്ടിന് ഒരായിരം നന്ദി, ഇനിയും എല്ലാവരും കൂടെ ഉണ്ടാവണം...)

രചന: ശിൽപ്പ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top