യാമി 💝0️⃣1️⃣
ഭാഗം❣️01
വീ ആർ ഹാപ്പി ടു ഇൻഫോം ദാറ്റ് മിസ് യാമിക യാശോദർ,ഫൈനൽ ഇയർ മാസ്റ്റർ ബിസിനസ് അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റ് ഓഫ് ഒൗർ ഇൻസ്റ്റിറ്റ്യൂഷൻ ഹാസ് ബീൻ അവാർഡഡ് സ്കോളർഷിപ് ഫോർ ഹെർ ഹയർ സ്റ്റഡീസ് ഇൻ യു. എസ്..
ആൻറ് അയാം റിയലി പ്രൗഢ് ഓഫ് യു മിസ്സ് യാമിക ഫോർ യുവർ ഗുഡ് ലക്ക്, വിച്ച് യു ഫുള്ളി ഡിസർവ്...
ഹർഷാരവങ്ങൾക്കിടയിലൂടെ സന്തോഷാശ്രുകളാൽ തിളങ്ങിയ കണ്ണീർ വിരലിനാൽ ഒപ്പി എഴുന്നേറ്റുനിന്നവൾ കൈകൾ കൂപ്പി...
"യാമിക യശോദർ "
ബാംഗ്ലൂർ നഗരത്തിലെ പ്രശസ്ത ഡോക്ടർ ദമ്പതിമാരായ യശോദർ വാര്യത്തിന്റെയും,വരുണി യശോദരിന്റെയും ഒരേയൊരു മകൾ...
പാലക്കാട് സ്വദേശികളായ ഇവർക്ക് വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദൈവം അനുഗ്രഹിച്ചു കൊടുത്ത മകളാണ് യാമി..
ജനിച്ചതും, വളർന്നതും, പഠിച്ചതും ഒക്കെ ബാംഗ്ലൂർ തന്നെ...
ബാംഗ്ലൂരിലെ തന്നെ പ്രശസ്തമായ ഇൻറർനാഷണൽ അഡ്മിനിസ്ട്രേഷൻ സ്കൂളിലെ എംബിഎ ബിരുദധാരിയാണ് യാമി...
കോളേജിലെ ഈ വർഷത്തെ ഇൻറർനാഷണൽ കോളേജ് സ്കോളർഷിപ്പ് യു.എസ്സിലേക്ക് ലഭിച്ച ഭാഗ്യശാലി ആയ ഒരേയൊരു വിദ്യാർഥി...
അതിൻറെ ഭാഗമായി യാമിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു സ്വീകരണ ചടങ്ങാണ് കോളേജ് ഓഡിറ്റോറിയത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്...
ഡിപ്പാർട്ട്മെൻറ് ഹെഡും, യാമിയുടെ പ്രിയ അധ്യാപികയുമായ ജീന, പാതി മലയാളിയും പാതി ഗോവ ക്കാരിയുമാണ്..
അവരുടെ നല്ലൊരു പ്രോത്സാഹനവും, പരിശ്രമവും യാമിയുടെ ഈ വിജയത്തിന് പിന്നിൽ ഉണ്ട്..
ഓഡിറ്റോറിയത്തിലെ പ്രോഗ്രാമിനു ശേഷം സുഹൃത്തുക്കളും, സഹപാഠികളും ഒന്നൊന്നായി അവളെ അഭിനന്ദിച്ചു...
ചുറ്റിനും കൂടി നിൽക്കുന്ന സുഹൃത്തുക്കൾക്കിടയിലൂടെ കണ്ടിരുന്നു കുറച്ച് മാറി തന്നെ, തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ജീനയെ....
അവളുടെ ജീനയാന്റിയെ...
ജീനയുടെ ഭർത്താവ് മാധവും,യശോദറും ഒരേ ഹോസ്പിറ്റലിൽ ആണ്.. സുഹൃത്തുക്കളും...
സുഹൃത്തുക്കളുടെ സന്തോഷാഭിനന്ദനങ്ങൾ ദ്രുതഗതിയിൽ അവസാനിപ്പിച്ച ശേഷം അവൾ ജീനക്ക് അരികിലേക്ക് ഓടിയെത്തി...
ഷേക്ക് ഹാൻഡിനായി യാമി തന്നെ കൈ നീട്ടിയപ്പോൾ ജീനയത് തട്ടിമാറ്റിക്കൊണ്ട് അവളെ മുറുകെ ആശ്ലേഷിച്ചു...
"ദൈവം കൂടെയുണ്ട് എൻറെ മോൾക്ക്...
ആൻറിക്ക് അറിയാമായിരുന്നു ഇത് നിനക്ക് തന്നെ കിട്ടുമെന്ന്.."
അവരെ വിട്ടകന്നു നിന്നു മറുപടി മനോഹരമായ ഒരു ചിരിയായ് അവള് ജീനയ്ക്ക് നൽകി..
"സന്തോഷമായില്ലേ?"
"ഉവ്വ്... പക്ഷേ പ്രശ്നം അതല്ലന്നു ആൻറിക്ക് അറിയാലോ... ഡാഡി..
ഡാഡി.. അറിഞ്ഞിട്ടില്ല ഇതുവരെ അതുകൊണ്ടുതന്നെ മനസ്സറിഞ്ഞ് ഒന്ന് സന്തോഷിക്കാൻ കൂടി കഴിയുന്നില്ലെനിക്ക്"
"എല്ലാവർക്കും ഒരുപോലെ കിട്ടുന്ന ഭാഗ്യം അല്ല നിൻറെയീ കൈയിൽ ഇരിക്കുന്നത്..
അത് ഓർമ്മവേണം...
ഒരു രണ്ടു വർഷക്കാലത്തെ കാര്യം... അഞ്ചാറുമാസം അതിന് ഇനിയും സമയമുണ്ട്..
നീ ആലോചിക്ക്..എല്ലാം ശരിയാകും...
ഭാവി കളയാതെ നോക്കണം.."
തോളിൽ ഒന്ന് തട്ടി പറഞ്ഞുകൊണ്ട് ജീന അവിടെ നിന്നും പോയി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വണ്ടി പോർച്ചിൽ കയറ്റി വെച്ചിട്ട് ബാഗിൽ നിന്നെടുത്ത കീയുമായി യാമി വീടിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറി...
രാവിലെ തൊട്ടുള്ള അലച്ചിന്റെ ഭാഗമായി നല്ല തലവേദന തോന്നിയത് കാരണം ബാഗ് ലിവിങ് റൂമിൽ തന്നെ വച്ച് അടുക്കളയിലേക്ക് കയറി ഒരു കോഫി ഇട്ടു...
ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു ബാഗുമെടുത്ത് ചായ കപ്പുമായി പടികൾ കയറി റൂമിലേക്ക് നടന്നു..
കോഫി ഒരു സിപ്പ് എടുത്ത ശേഷം മേശയിലേക്ക് വെച്ചുകൊണ്ട് ലെയർ കട്ട് ചെയ്ത് മനോഹരമാക്കി ചുരുട്ടി ഇട്ടിരിക്കുന്ന നീളൻ മുടി അലസമായി ഒന്നിച്ച് ഉച്ചിയിലേക്ക് വാരി കെട്ടി ബാൻഡ് ഇട്ടു..
ബാഗിൽ നിന്നും ലാപ്ടോപ്പും എടുത്തു തുറന്നു വച്ച ശേഷം കോഫിയുമായി അതിനു മുന്നിൽ തന്നെ ചടഞ്ഞു കൂടി..
സ്കോളർഷിപ്പ് കിട്ടും എന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നതുകൊണ്ട് ഒന്നുരണ്ട് മൾട്ടിനാഷണൽ കമ്പനികൾ അയച്ച ജോബ് അപ്ലിക്കേഷൻ ലെറ്റർ മെയിൽ ചെയ്തതിന് റിപ്ലൈ വന്നതവൾ തുറന്നുനോക്കി...
കാൾ ലെറ്റർ ആണ്..
ഒന്നുരണ്ടു നിമിഷം ആലോചിച്ചശേഷം ഒന്നും ചെയ്യാതെ ലാപ് അതുപോലെ അടച്ചു വച്ചു....
കുറച്ചുസമയം കൂടി ഫോണുമായി ചടഞ്ഞു കൂടിയ ശേഷം ടൗവലും എടുത്ത് ബാത്റൂമിൽ കയറി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഒരുറക്കം കഴിഞ്ഞ് യാമി എഴുന്നേൽക്കുമ്പോഴാണ് താഴെ നിന്നും ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കുന്നത്...
"എന്റെ ഫീൽഡ്.. എൻറെ റെസ്പോണ്സിബിലിറ്റി... ഇതുരണ്ടുമേ എന്നും നിങ്ങളുടെ വായിൽ നിന്നും കേൾക്കാറുള്ളല്ലോ...
ഞാനും സെയിം പ്രൊഫഷനിൽ വർക്ക് ചെയ്യുന്ന ഒരാളാണ്..ആ എന്നോട് യദു റെസ്പോണ്സിബിലിറ്റിയെ കുറിച്ച് സംസാരിക്കരുത്..."
"വേണി...ജസ്റ്റ് ലീവ് മീ അലോൺ...തന്നോട് തർക്കിക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ ഇപ്പൊൾ..."
"ഉവ്വ്.. നന്നായി അറിയാം.. താൽപര്യം ഉണ്ടായിട്ട് വന്നത് അല്ല ഞാനും.."
വരുണി പുച്ഛത്തിൽ പറഞ്ഞു..
"മറ്റൊരാളുടെ പ്രൈവസ്സിയിൽ കയറി ഇടപെടുന്നതിന് ഒരു ലിമിറ്റ് ഉണ്ട്... ഞാൻ കൊച്ചുകുട്ടി അല്ല ഇടവും വലവും തിരിയാൻ സമ്മതിക്കാതെ... ശ്ശേ"
ഉറഞ്ഞുതുള്ളി യശോദർ കോണിപ്പടി കയറി മുകളിലേക്ക് വരും വഴി യാമിയെ കണ്ടു...
കൈയിലുണ്ടായിരുന്ന പേപ്പർ വലം കയ്യിൽ നിന്നും മറുകയ്യിലേക്ക് അവൾ മാറ്റിപ്പിടിച്ചു..
അവളെ കണ്ടിട്ടു മുഖം കൊടുക്കാതെ അയാൾ മുറിയിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു..
അവളെ തന്നെ നോക്കി താഴെ നിൽക്കുന്ന വരുണിയിൽ യാമിയുടെ കണ്ണുകൾ പതിച്ചു...
ഒന്നുരണ്ടു നിമിഷം കൂടി അവളെ തന്നെ നോക്കി നിന്ന ശേഷം ഒരു നെടുവീർപ്പോടെ അവരും താഴത്തെ തന്റെ മുറിയിലേക്ക് പോയി..
കയ്യിലിരുന്ന പേപ്പർ നിവർത്ത് നോക്കിയിട്ട് അവൾ ആ പടിയിലേക്ക് തന്നെ ഇരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബാൽക്കണിയിലെ കസേരയിൽ ചാഞ്ഞിരുന്നു ഉറങ്ങുമ്പോഴായിരുന്നു യാമിയാ വിളി ശ്രദ്ധിച്ചത്...
മറു സൈഡിൽ നിന്നുള്ള വില്ലയിൽ നിന്നാണ് വിളി വന്നത്..
പാരപ്പറ്റ്ന് മുകളിൽ കൂടി വന്ന ഒരു കുഞ്ഞു കൈ അവളുടെ ശ്രദ്ധയിൽ പെട്ടു..
അവളുടെ അമ്മ കൂടെയുണ്ട്...
അവരവളേ ഓരോന്ന് ചൂണ്ടിക്കാട്ടുകയും കൊച്ചുകൊച്ചു ശബ്ദം ഉണ്ടാക്കി കളിപ്പിക്കുകയും ചെയ്യുന്നു...
"യാമി..."
വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയതും വരുണിയെ കണ്ടു..
കൈപിണച്ച് മാറിൽ കെട്ടിയവൾ വാതിലിൽ നിൽക്കുകയാണ്...
"മമ്മ ഒത്തിരിയായോ വന്നിട്ട്.."
മറുപടി പറയാതെ അവൾക്കു എതിരെയുള്ള കസേരയിൽ അവർ വന്നിരുന്നു..
"എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.."
"എനിക്കും മമ്മ.."
"മോള് പറ എന്നാൽ ആദ്യം.."
"ആ.. യുഎസ് സ്കോളർഷിപ്പ് ഉണ്ടായിരുന്നില്ലേ..
ഞാൻ പറഞ്ഞിരുന്നത്.. അത് എനിക്ക് തന്നെ കിട്ടി.. എത്ര ആഗ്രഹിച്ചിരുന്നതാണ് എന്ന് മമ്മക്ക് അറിയാലോ"
"മ്..."
ഒരു മൂളലിൽ വരുണിയാ സന്തോഷം ഒതുക്കി..
"അതെന്താ മമ്മ.. ഞാൻ കരുതിയത് അറിയുമ്പോൾ മമ്മ ഒരുപാട് സന്തോഷിക്കും എന്നാണ്...
ഇതിപ്പോൾ ഒരു അഭിനന്ദനം കൂടി പറഞ്ഞില്ല..
എന്താ പറ്റിയത്..?"
"ജീന വിളിച്ചിരുന്നു.. മമ്മ നേരത്തെ തന്നെ അറിഞ്ഞു മോളെ.. കുറച്ചു മുന്നേ നീ കണ്ട കലാപ്രകടനങ്ങൾ അതിൻറെ ബാക്കി ആയിരുന്നു.."
വരുണി ഒരു നെടുവീർപ്പിട്ട് കണ്ണുകൾ പുറത്തേക്ക് പായിച്ചു..
ശ്വാസഗതികളുടെ വ്യത്യാസത്തിൽ നിന്നും യാമിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവർ അനുഭവിക്കുന്ന സമ്മർദ്ദം..
"ഓ.. അതെനിക്ക് മനസ്സിലായില്ല.. അപ്പോൾ ഇന്നത്തെ ടോപ്പിക്ക് ഞാനായിരുന്നു..."
രണ്ടാൾക്ക് ഇടയിലും മൗനം...
"ആരെ ബോധിപ്പിക്കാനാണ് മമ്മ ഇങ്ങനെ ജീവിക്കുന്നത്.... എനിക്ക് വേണ്ടിയോ...
കണ്ടും കേട്ടും അനുഭവിച്ചും എനിക്കും ഒക്കെ മതിയായി... ഫാമിലി ലൈഫി ന്റെ ഇമ്പോർട്ടൻസിനെ കുറിച്ച് വാ തോരാതെ കൊളീഖ്സിനോട് സംസാരിക്കുന്ന ഡാഡിയുടെ മുഖം ഓർക്കുന്നതാണ് ഏറ്റവും വല്യ തമാശ"
കൺപീലികളിൽ തട്ടി ഒരു തുള്ളി കണ്ണീർ കയ്യിലിരുന്ന പേപ്പറിലേക്ക് വീണു..
"സ്വപ്നങ്ങൾ ഒക്കെ ഇങ്ങനെ ഒന്നും ഇല്ലാതായി പോകാനാകും വിധി...
സാരമില്ല മമ്മ വിഷമിക്കേണ്ട...
ഞാൻ കാരണം രണ്ടാളും ഇനിയും വഴക്ക് കൂടണ്ട കേട്ടോ..
ഡാഡിക്ക് ജോലിയുടെ ഒരുപാട് ടെൻഷനും കൂടെ ഉണ്ടാകും മമ്മ...
എനിക്കു വേണ്ടി അതിനിടയ്ക്ക് ഇനി സംസാരിക്കാൻ നിൽക്കേണ്ട...
ഡാഡി ക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും എനിക്കും വേണ്ട..."
"ഒരുപാട് ലേറ്റായി മമ്മ പൊക്കോ...
എനിക്കും ഉറക്കം വരുന്നു.."
ഒരു ഏകാന്തത എന്തോ അപ്പോൾ അവൾക്ക് അനിവാര്യമായി തോന്നി...
നിർജീവമായിരിക്കുന്ന മകളെ നോക്കി വരുണി എഴുന്നേറ്റു..
"യാമി.. നമുക്ക് നെക്സ്റ്റ് വീക്ക് നാട്ടിൽ പോകേണ്ടത് ഉണ്ട്..."
മറ്റേതോ ചിന്തയിൽ ഇരുന്ന യാമി അത് കേട്ടതും അമ്മയുടെ മുഖത്തേക്ക് നോക്കി...
"നവീനുമായി നിൻറെ വിവാഹം ഡാഡി ഫിക്സ് ചെയ്തു.. ചെന്നിട്ട് ഉടനെ ഉണ്ടാകുമെന്നാണ് പറഞ്ഞത്...ഞാൻ ഇന്നാണ് അറിയുന്നത്..."
ഒരു ചിരിയിൽ പറയുന്നത് എല്ലാം കേട്ട് യാമി ഇരിക്കുമ്പോൾ വരുണിക്ക് അറിയാമായിരുന്നു മകളുടെ മനസ്സ്...
ഭർത്താവിന്റെ പേഴ്സണ്ൽ കാര്യങ്ങളിൽ ഭാര്യ ഇടപെടരുത്....
യാമിയുടെ കാര്യം എങ്ങനെ അയാളുടെ മാത്രം സ്വകാര്യമാകും..
തർക്കിച്ചാൽ തോൽക്കുകയെ ഉള്ളൂ...
"നവീൻ നല്ല പയ്യൻ ആണ് മോളെ..
നാടുമായി നീ കുറച്ച് പൊരുത്തപ്പെട്ട് വേണ്ടിവരും...
അത് പതിയെ ഒക്കെ ആകും..."
"അപ്പോൾ ഇത്.."
കയ്യിലിരുന്ന പേപ്പർ അവർക്ക് നേരെ കാട്ടിയവൾ തിരക്കി...
"ചില സ്വപ്നങ്ങൾ അങ്ങനെയാണ് യാമി...
കണ്ണടച്ച് തന്നെ ജീവിതകാലം മൊത്തം ഇരിക്കാൻ കഴിഞ്ഞാൽ അവ നഷ്ടമാവില്ല... നിനക്കിതിന് ഭാഗ്യം ഇല്ലന്ന് കരുത്..
വാര്യത്ത് ആകുമ്പോൾ പുറത്ത് എവിടേക്കും ജോലി തിരക്കി നടക്കേണ്ടിയും വരില്ല...മോൾക്ക് നവീന്റെ കൂടെ കൂടാലോ.."
തിരിച്ചിറങ്ങുമ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവർ സാരിത്തലപ്പു കൊണ്ട് തുടച്ചു നീക്കി..
(തുടരും..)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....നാളെ മുതൽ, ഈ കഥ ദിവസവും രാവിലെ 10 മണിക്കും വൈകുന്നേരം 5.30 നും ആയിരിക്കും പോസ്റ്റ് ചെയ്യുക....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....