ദേവ നന്ദനം 🌹
➖➖➖➖➖➖
Part -13
_________
"വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തച്ഛനും മുത്തച്ഛന്റെ ചേട്ടനും ആയിരുന്നു ഈ നാട്ടിലെ പേര് കേട്ട പ്രമാണിമാരും തറവാട്ടിലെ കാരണവർമാരും.വലിയ തംബ്രാൻ എന്നും ചെറിയ തംബ്രാൻ എന്നുമാ എല്ലാരും വിളിച്ചിരുന്നത് തന്നെ. ഇവർക്ക് രണ്ട് പേർക്കും താഴെ ഒരു അനുജത്തി ഉണ്ടായിരുന്നത് കല്യാണം കഴിച്ച് ബോംബെയിൽ ആയിരുന്നു താമസം.
വലിയ തമ്പുരാന് (വിശ്വന്റെ മുത്തച്ഛന്റെ ചേട്ടൻ) രണ്ട് മക്കളായിരുന്നു. മൂത്തത് ദത്തൻ, രണ്ടാമത്തെ മകൻ ജയരാമൻ.
ചെറിയ തമ്പുരാന് ( വിശ്വന്റെ മുത്തച്ഛൻ ) ഒരേ ഒരു മകനായിരുന്നു രാജ ശേഖരൻ അതായത് എന്റെ അച്ഛൻ.
ദത്തനേക്കാളും ജയരാമനേക്കാളും ഒരുപാട് ചെറുതായിരുന്നു എന്റെ അച്ഛൻ.
ശുദ്ധ മനസുള്ളവനും കാണാൻ സുന്ദരനും ഒരു സംഗീത പ്രേമിയും ആയിരുന്നത്രേ ദത്തൻ. കുട്ടികൾക്കൊക്കെ സംഗീതം പഠിപ്പിക്കുന്നതിലൂടെയാണ് അദ്ദേഹം സന്തോഷവും സുഖവും കണ്ടെത്തിയിരുന്നത്. വിവാഹം കുടുംബം ഇതെല്ലാം സംഗീതം മാത്രമാണെന്നായിരുന്നു ദത്തന്റെ
തീരുമാനം. നമ്മുടെ തറവാടിന്റെ ചിട്ട പ്രകാരം തറവാടിന്റെ അധികാരവും കാരണവർ പദവിയും തറവാട്ടിലെ മൂത്ത സന്താനത്തിനും അയാളുടെ പരമ്പരകൾകുമായിരിക്കും. ദത്തന് കുടുംബ ജീവിതം വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് സ്വാഭാവികമായും കിട്ടുക അനിയൻ ജയരാമന് ആയിരിക്കും.. എന്നാൽ നാട്ടിലെ തെമ്മാടി കൂട്ടുകെട്ടിലൂടെ ചൂത് കളിച്ചും ലഹരി സേവിച്ചും നടക്കലായിരുന്നു അനിയൻ ജയരാമന്റേ വിനോദം. വിവാഹം കഴിഞ്ഞ് തറവാട്ടധികാരി ആയാൽ എല്ലാം ശരിയായിക്കോളും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
അങ്ങനെയുള്ളപ്പോഴാണ് മുത്തച്ഛന്റെ ബോംബെയിലുള്ള സഹോദരിയും കുടുംബവും ഒരു അപകടത്തിൽ പെടുന്നത്. അവരുടെ പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഏക മകൾ മാത്രം തല നാരിഴയ്ക്ക് രക്ഷപ്പെടുകയും സഹോദരിയും ഭർത്താവും അവിടെ തന്നെ മരണപ്പെടുകയും ചെയ്യുന്നത്. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ ഒറ്റപ്പെട്ട അവരുടെ മകൾ സുഭദ്രയെ മുത്തച്ഛന്മാർ തറവാട്ടിലേക്ക് കൂട്ടികൊണ്ട് വരുകയും ചെയ്തു.
പതിയെ പതിയെ സുഭദ്ര ആ തറവാടിന്റെ ഉണർവും ഐശ്വര്യവും ആയി മാറുകയായിരുന്നു. ബോംബെയിലാണ് ജീവിച്ചിരുന്നെങ്കിലും നാടും തരവാടുമായി അവൾ വേഗം പൊരുത്തപ്പെടുകയായിരുന്നു. നാട്ടുകാർക്കും തറവാട്ടിലെ അംഗങ്ങൾക്കും അവൾ ഏറെ പ്രിയപ്പെട്ടവളായി. ബോംബെയിൽ ജീവിച്ചത് കൊണ്ട് തന്നെ തറവാടും പരിസരവും ഒക്കെ സുഭദ്രയ്ക്ക് അത്ഭുതവും ഹരവും ആയിരുന്നു. തറവാടിന് ചുറ്റുമുള്ള പൂക്കളും മരങ്ങളും അടക്കമുള്ള സർവ ജീവജാലങ്ങളും സുഭദ്രയ്ക്ക് പ്രിയപ്പെട്ടതായി മാറി. തറവാടിന്റെ പിറക് വശത്തുള്ള കുളത്തിന് പിറകിലായ് ഉള്ള ചെമ്പകമായിരുന്നു സുഭദ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. ചെമ്പകത്തിനു ചുവട്ടിൽ വീണ ചെമ്പകം പറക്കിയെടുത്ത് കുളപ്പടവിൽ പോയി മാല കോർക്കലായിരുന്നു അവളുടെ ഇഷ്ട വിനോദം.
എല്ലാവർക്കും പ്രിയപ്പെട്ടവളായ സുഭദ്ര പതിയെ വേറൊരാളുടെ മനസിലും കൂടെ പതിഞ്ഞിരുന്നു. സംഗീതം മാത്രമാണ് ജീവിതം എന്ന് കരുതി ജീവിച്ച ദത്തന്റെ ഉള്ളിൽ സംഗീതത്തിനും മുകളിൽ സുഭദ്ര സ്ഥാനം പിടിച്ചു. ദത്തനേയും അവന്റെ സംഗീതത്തെയും സുഭദ്രയും ഭ്രാന്തമായി പ്രണയിച്ചു. അവരുടെ നിഷ്കളങ്ക പ്രണയത്തിന് തറവാട്ടിലെ കുളവും, ചെമ്പകവും പ്രകൃതിയും സാക്ഷിയായി.പിരിയാൻ കഴിയാത്ത വിധം അടുത്ത ദത്തനും സുഭദ്രയും തങ്ങളുടെ ഇഷ്ടം വലിയ തമ്പുരാനെയും ചെറിയ തമ്പുരാനേയും അറിയിച്ചു. ദത്തൻ വിവാഹം കഴിക്കാൻ തയ്യാറായതും അത് അവരുടെ സഹോദരിയുടെ മകൾ സുഭദ്രയെ തന്നെ ആയതും അവർക്ക് സന്തോഷം ഇരട്ടിച്ചു. തറവാട്ടിൽ എല്ലാവരും ഈ വാർത്ത അറിഞ്ഞു സന്തോഷത്തിലായി, ഒരാൾ ഒഴിച് ..ജയരാമൻ.
തനിക്ക് കൈ വരാൻ ഇരുന്ന അധികാരവും പദവിയും സ്വത്തുക്കളും കൈ വിട്ട് പോകുമെന്ന ഭയം ജയരാമനെ ഒരു ക്രൂരനാക്കി. അത് മാത്രമല്ല സുഭദ്രയെ വിവാഹം ചെയ്ത് തറവാട്ടിൽ അവൾക്കുള്ള സ്വത്തും കൂടെ കയ്യിലാക്കണം എന്ന് ജയരാമൻ കരുതിയിരുന്നു.
തറവാട്ടിൽ ദത്തന്റെയും സുഭദ്രയുടെയും കല്യാണത്തിന് തീരുമാനമായി. അവർ രണ്ടു പേരുടെയും ജാതകം നോക്കാൻ വേണ്ടി കുടുംബ ജ്യോത്സനെ വിളിച്ച് വരുത്തി. എന്നാൽ വിവാഹം മുടക്കാൻ വേണ്ടി ജയരാമൻ കുടുംബ ജ്യോത്സനെ നിറയെ പണം കൊടുത്ത് സ്വാധീനിച്ച് ദത്തന്റെയും സുഭദ്രയുടെയും ജാതകങ്ങൾ തമ്മിൽ ചേർച്ചയില്ലെന്നും ആ വിവാഹം നടന്നാൽ തറവാട്ടിൽ മരണം ആവർത്തിക്കും എന്നും പറയിപ്പിച്ചു. ജ്യോത്സന്റെ പ്രവചനം വിശ്വസിച്ച തമ്പുരാക്കന്മാർ അവരുടെ വിവാഹത്തിന് ശക്തമായി എതിർത്തു. എന്നാൽ ഒരു ജ്യോത്സന്റെ പ്രവചനത്തിനും അവരുടെ പ്രണയത്തെ തടുക്കാനായില്ല.ഒന്നിച്ച് ജീവിക്കാൻ അവർ അനുവദിക്കില്ലെന്ന് മനസിലാക്കിയ ദത്തനും സുഭദ്രയും തങ്ങളുടെ പ്രണയത്തെ മരണത്തിലൂടെ ഒന്നാക്കാൻ തീരുമാനമെടുത്തു.
അവരുടെ പ്രണയം പൂത്ത് തളിർത്ത കുളപടവിൽ വെച്ച് ചെമ്പകപ്പൂവ് കൊണ്ട് ഉണ്ടാക്കിയ മാല പരസ്പരം ചാർത്തി ദത്തനും സുഭദ്രയും വിഷം കഴിച്ച് ജീവനൊടുക്കി, വേറൊരു ലോകത്തിൽ വച്ച് അലിഞ്ഞു ചേരുവാൻ വേണ്ടി.
ദത്തന്റെയും സുഭദ്രയുടെയും മരണം തറവാട്ടിൽ കോളിളക്കം തന്നെ സൃഷ്ടിച്ചു. അവരുടെ മരണത്തോടെ വലിയ തമ്പുരാൻ തളർന്ന് വീണു. മരണം നടന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ കുടുംബ ജ്യോത്സൻ എന്തോ കണ്ട് ഭയന്ന് ഹൃദയ സ്തംഭനം മൂലം മരിച്ചു. ദത്തന്റെയും സുഭദ്രയുടെയും പ്രതീക്ഷിക്കാതെയുള്ള മരണവും ,അച്ഛൻ തമ്പുരാന്റെ തളർച്ചയും, അവിചാരിതമായുള്ള കുടുംബ ജ്യോത്സന്റെ മരണവും ജയരാമനെ മനസിൽ ഭയവും കുറ്റബോധവും ഉണ്ടാക്കി. കുറ്റബോധത്താൽ നീറിയ മനസുമായി ജയരാമൻ അച്ഛൻ തമ്പുരാന്റെ കാൽക്കൽ വീണ് മാപ്പ് പറഞ്ഞ് സമസ്ത അപരാധങ്ങളും ഏറ്റു പറഞ്ഞു. എന്നാൽ തളർന്ന് കിടക്കുന്ന താൻ മരിച്ചാൽ പോലും കാണാൻ വരരുതെന്ന് പറഞ്ഞ് തമ്പുരാൻ ജയരാമനെ ആട്ടിയിറക്കി.
സമ്പത്തോടുംഅധികാരത്തോടും അത്യാഗ്രഹം കാണിച്ച് തറവാടിന്റെ ദുരവസ്ഥയ്ക്ക് കാരണമായി എന്നുള്ള കുറ്റബോധവും അമിത ഭയവും ജയരാമന്റെ മനസിന്റെ താളം തെറ്റിച്ചു. താളം തെറ്റിയ മനസുമായി തറവാടിന്റെ പടിയിറങ്ങിയ ജയരാമനെ പിന്നെ ആരും കണ്ടിട്ടില്ല.
പിന്നീട് ,തറവാടിനെ കൂടുതൽ ആപത്തിൽ നിന്ന് രക്ഷിക്കാനുള്ള പരിഹാരത്തിനും മരിച്ചവരുടെ ശാപം തറവാടിന്
ഉണ്ടോ എന്നറിയാനും വേണ്ടി ചെറിയ തമ്പുരാൻ പേര് കേട്ട മേൽപ്പാട്ട് മനയിലെ നമ്പൂതിരിയെ വിളിച്ച് തറവാട്ടിൽ പ്രശ്നം വെപ്പിച്ചു. അപ്പോഴാ അറിഞ്ഞത് ഒരുമിച്ചു ജീവിക്കാൻ പറ്റാതെ പോയ ദത്തന്റേയും സുഭദ്രയുടെയും കണ്ണുനീർ തറവാടിന്റെ മേൽ വീണിട്ടുണ്ടെന്നും അവരുടെ പ്രണയത്തിനും മരണത്തിനും സാക്ഷിയായ തറവാട് കുളം ആരും ഉപയോഗിക്കാൻ പാടില്ലെന്നുള്ളതും. വർഷങ്ങൾ കഴിഞ്ഞു ഈ തറവാട്ടിൽ ദത്തന്റെ നക്ഷത്രത്തിൽ ഒരു ആൺ കുട്ടി പിറക്കുമെന്നും അവന് വിവാഹ പ്രായമാകുമ്പോൾ സുഭദ്രയുടെ ജന്മനാളുള്ള പെണ്കുട്ടിയുമായി കൂടിച്ചേരുമെന്നും പറഞ്ഞു. അവർ ഒന്നിക്കുന്നതിൽ ഒരു പാട് തടസങ്ങൾ ഉണ്ടാവുമെങ്കിലും ഒന്നിച്ചേ പറ്റൂ എന്നും അല്ലെങ്കിൽ തറവാട്ടിൽ വീണ്ടും അനർഥങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അവർ ഒന്നായതിനു ശേഷം അവർ രണ്ട് പേരും ഒന്നാകെ കുളത്തിൽ ഇറങ്ങി മുങ്ങി വന്നതിന് ശേഷം തറവാട് കുളം വീണ്ടും ഉപയോഗിക്കാം, അതാണ് പരിഹാരം.ദത്തന്റെയും സുഭദ്രയുടെയും മരണത്തോടെ തറവാട്ടിലെ ചെമ്പകം ഉണങ്ങി നശിച്ചുവെങ്കിലും വർഷങ്ങൾക്ക് ശേഷം അവരുടെ അതേ നക്ഷത്രത്തിൽ ജനിച്ചവരുടെ കൂടിച്ചേരലിന് സ്വാഗതം അറിയിച്ചു കൊണ്ട് ചെമ്പകത്തിന്റെ സുഗന്ധം തറവാടിനെ തേടിയെത്തുമെന്ന് പ്രശ്‌നത്തിൽ തെളിഞ്ഞത്രേ..'
ഇത്രയുമാണ് ഞാൻ കേട്ടിട്ടുള്ള കാര്യങ്ങൾ. ആദ്യമേ ഞാൻ പറഞ്ഞുവല്ലോ എനിക്കിങ്ങനെയുള്ള ഒന്നിലും വിശ്വാസമില്ല. പിന്നെ ഈ സഭവങ്ങളോക്കെ നടക്കുമ്പോൾ എന്റെ അച്ഛന് തന്നെ പത്തോ പതിനഞ്ചോ വയസാണ്. എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്നു എന്ന് പറയുന്ന സംഭവം, ആർക്കറിയാം ഉള്ളതാണോ എന്നൊക്കെ."
വിശ്വൻ പറഞ്ഞ കഥ കേട്ട് എല്ലാവരും അതിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു.
"അപ്പോൾ അങ്കിൾ അതിനു ശേഷം ഇതു വരെ ആരും ആ കുളത്തിൽ കുളിച്ചിട്ടില്ലേ ? " നന്ദുവിനാണ് സംശയം.
" ഇല്ല മോളെ...ഞങ്ങളുടെ ചെറുപ്പത്തിലിക്കെ ഞാനും നിന്റെ അച്ഛനുമൊക്കെ ഒരുപാട് കൊതിച്ചിട്ടുള്ളതാ ആ കുളത്തിൽ ഒന്ന് കുളിക്കാൻ. എന്നാൽ എന്റെ അച്ഛൻ അതിന് സമ്മതിച്ചില്ല.അദ്ദേഹം പഴയ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ തടയുമായിരുന്നു.അച്ഛനെ പോലെ തന്നെയായിരുന്നു എന്റെ വല്യേട്ടനും ,ഭയങ്കര അന്ധ വിശ്വാസിയായിരുന്നു."
അപ്പോഴാണ് സുധിയുടെ തലയിലും ഒരു സംശയം ഉദിച്ചത്.
"അല്ല അങ്കിൾ, അപ്പോൾ അതിന് ശേഷം നിങ്ങളുടെ തറവാട്ടിൽ ദത്തന്റെ നക്ഷത്രമുള്ള ആൺ കുട്ടി ജനിച്ചില്ലേ ?"
"ഹ.ഹ.ഹ..ജനിച്ചല്ലോ...നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ ഞാൻ തന്നെ . ദത്തനെ പോലെ പുണർതം നക്ഷത്രമാ എന്റേതും."
"അപ്പോൾ സുഭദ്ര ? ആന്റിക്ക് സുഭദ്രയുടെ നക്ഷത്രമാണോ " സുധി വിടുന്ന ഭാവമില്ല.
"അല്ലല്ലോ...അതല്ലേ ഞാൻ പറഞ്ഞത് എനിക്കിത്തിലൊന്നും വിശ്വാസം ഇല്ലെന്ന്. അങ്ങനെയാണെങ്കിൽ ദത്തനെ പോലെ പുണർതം നക്ഷത്രത്തിൽ പിറന്ന എനിക്ക് സുഭദ്രയുടെ നക്ഷത്ര പ്രകാരമുള്ള പെണ്കുട്ടിയെ കിട്ടേണ്ടെ?"
"അത് ഡാഡ് പറഞ്ഞത് ശരിയാ....എനിക്കും ഇതിലൊന്നും വിശ്വാസമില്ല."
"അപ്പോൾ ദത്തന്റെ നക്ഷത്രത്തിൽ ഒരാൾ ഉണ്ടായിട്ടും സുഭദ്രയെ കിട്ടിയില്ല അല്ലേ.... അങ്കിളിനു ആന്റിയെ കളഞ്ഞ് സുഭദ്രയെ തേടാൻ വല്ല ഉദ്ദേശവും ഉണ്ടൊ ??"
"ഡാ സുധീ....നിന്നെ ഞാൻ..."അതും പറഞ്ഞ് ഇന്ദിര സുധിയുടെ ചെവിക്ക് പിടിച്ചു.
സുധിയുടെ സംസാരം കേട്ട് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു.
"പിന്നെ സുധി , നീ പറഞ്ഞ പോലെ ഞാൻ മാത്രമല്ല ദത്തന്റെ നക്ഷത്രത്തിൽ ജനിച്ചത്, നിന്റെ ഫ്രണ്ട് ദേവനും ഞാനും ഒരേ നക്ഷത്രമാ..."
"റിയലീ.? വൗ...അപ്പോൾ ഇനി അടുത്ത ചാൻസ് ദേവിന് ആണല്ലേ....ബെസ്റ്റ് ഓഫ് ലക് മാൻ..." സുധി ദേവന്റെ കൈ പിടിച്ച് കുലുക്കി.
"ഒന്ന് പോടാ കോപ്പേ....." ദേവൻ സുധിയുടെ കൈ പിടിച്ച് തിരിച്ചു.
"എന്നാൽ ശരി വിശ്വാ....ഞങ്ങൾ ഇറങ്ങട്ടെ..,നവനീത് എത്താറായി. ചാവി ഞങ്ങളുടെ കയ്യിലാ ഉള്ളത്."
"പോകാനായോ മാധവാ....എന്നാൽ അങ്ങനെ ആവട്ടെ. ഇതു പോലെ ഇടക്കിടെ കൂടണം, അതൊക്കെ അല്ലടോ സന്തോഷം."
വിശ്വനും മാധവനും പരസ്പരം കെട്ടിപ്പിടിച്ചു. മാധവൻ നന്ദുവിനെയും അംബികയേയും കൂട്ടി എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. നന്ദു അച്ഛന്റെ കൂടെ മുൻ സീറ്റിൽ ആയിരുന്നു ഇരുന്നത്. കാറിൽ കയറിയിരുന്ന് അവൾ പതുക്കെ ദേവനോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു. അതിന് മറുപടി എന്നോണം ഒരു കണ്ണടച്ച് ഒരു ചെറു പുഞ്ചിരി ദേവൻ തിരിച്ചു നൽകി. കാർ കൺ മുമ്പിൽ നിന്ന് മറയും വരെ ദേവൻ അവിടെ തന്നെ നോക്കി നിന്നു.
"അതല്ല അങ്കിൾ എനിക്ക് ഒരു ഡൗട്ട് കൂടി ഉണ്ട്."
' എന്താടാ സുധീ, നിന്റെ ഡൗട്ട് ഇതുവരെ തീർന്നില്ലേ? നീ കുറെ നേരായല്ലോ ഡാഡിനോട് സംശയം ചോദിക്കുന്നെ..."
"എന്താ സുധീ...നീ ചോദിച്ചോ...ഞാൻ പറഞ്ഞു തരാം."
'വേറൊന്നുമല്ല അങ്കിൾ, ദത്തന്റേത് പുണർതം നക്ഷത്രമാണല്ലോ, അപ്പോൾ സുഭദ്രയുടേത്.?"
"ഇതായിരുന്നോ നിന്റെ സംശയം...എന്നാൽ കേട്ടോളൂ, സുഭദ്രയുടേത് കാർത്തിക. എന്താ ഇപ്പോ സംശയം മാറിയല്ലോ ?"
" ചോദിച്ചത് വേറൊന്നും കൊണ്ടല്ല, ദേവിന്റെയും പുണർതം ആയതോണ്ട് ഇനി ഇവന് വിവാഹം ആലോചിക്കുമ്പോൾ കാർത്തിക നക്ഷത്രമുള്ള പെണ്കുട്ടികൾക് മുൻഗണന കൊടുക്കാലോ.."
അത് സുധി പറഞ്ഞത് നല്ല കാര്യമാ, ഇന്ദിര സുധിക്ക് സപ്പോർട്ട് നൽകി.
"അതേ സംശയ രോഗി ഇങ്ങോട്ട് വന്നേ, എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.നിന്റെ സംശയങ്ങൾ ഞാൻ തീർത്ത് തന്നാൽ മതിയല്ലോ " എന്ന്പറഞ്ഞ് ദേവൻ സുധിയെ പിടിച്ച് മുകളിലേക്ക് കൊണ്ട് പോയി.
ഇതേ സമയം കാറിൽ ദേവന്റെ തറവാട്ടിൽ നടന്ന കാര്യങ്ങൾ ആലോചിച്ച് കണ്ണടച്ച് ഇരിക്കുകയായിരുന്നു നന്ദു. അവളുടെ മനസിൽ ദേവന്റെ മുഖവും ആരെയും മയക്കുന്ന ആ ചിരിയും തെളിഞ്ഞു വന്നപ്പോൾ നന്ദുവിന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.
സമയം കൃത്യം 12 മണി, മൊബൈൽ ബെൽ കേട്ട് കിടക്കയിൽ നിന്ന് എഴുന്നേറ്റ നന്ദു ചെറു പുഞ്ചിരിയോടെ മൊബൈൽ എടുത്തു.
" Many many happy returns of the day nandhoo.." ഉറക്കത്തിൽ ആയിരുന്നോ?
"താങ്ക് യൂ ഡിയർ..12 മണി കറകട് ആകുമ്പോൾ നിന്റെ ഫോൺ വരും എന്ന് എനിക്കറിയാവുന്നതല്ലേ പെണ്ണെ...വർഷങ്ങളായില്ലേ ഈ പതിവ്."
"അതാണ് ...ഫസ്റ്റ് വിഷ് എപ്പോഴും ഈ നിധി തന്നെയായിരിക്കും." ഫോണിലൂടെ നിധി പറയുന്നത് നന്ദു ചിരിച്ചു കൊണ്ട് കേട്ടു.
"എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട് നിധീ....ഞാൻ രാവിലെ അമ്പലത്തിൽ പോയി വന്നിട്ട് വിളിക്കാം."
"ഓകെ ഡി ...ഗുഡ് നൈറ്."
അവർ രണ്ടു പേരും ഫോൺ കട്ട് ചെയ്‌ത് ഉറങ്ങാൻ കിടന്നു.
രാവിലെ തന്നെ കുളിച് സെറ്റ് സാരിയൊക്കെ ഉടുത്ത് തികച്ചും ഒരു ശാലീന സുന്ദരിയായി നന്ദു അമ്പലത്തിൽ പോകാൻ ഒരുങ്ങി.നന്ദുവിനെയും കാത്ത് മാധവനും അംബികയും നവനീതും താഴെ നിൽക്കുന്നുണ്ടായിരുന്നു. അവൾ ഒരുങ്ങി അവരുടെ അടുത്തേക്ക് പോയി.
"അഛേന്റെ വാവ സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ.." മാധവൻ അവൾക്ക് നെറ്റിയിൽ ഒരു മുത്തം കൊടുത്ത് കയ്യിലേക്ക് ഒരു കുഞ്ഞു ബോക്സ് കൊടുത്തു.
അത് തുറന്ന് നോക്കിയപ്പോൾ നന്ദു ശരിക്കും അത്ഭുതപ്പെട്ടു. വെള്ളാരം കല്ല് പതിപ്പിച്ച ഒരു ചെറിയ ജിമിക്കി കമ്മൽ ആയിരുന്നു അത്. നന്ദു വേഗം താൻ ഇട്ടിരിക്കുന്ന കമ്മൽ മാറ്റി അച്ഛൻ കൊടുത്ത കമ്മലിട്ടു. ആ കമ്മൽ നന്ദുവിനെ കുറച്ചു കൂടി സുന്ദരിയാക്കി. സന്തോഷം കൊണ്ട് നന്ദു അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു .
പിന്നെ നന്ദു മെല്ലെ അംബികയുടെ മുമ്പിൽ പോയി നിന്നു. അംബികയും നന്ദുവിന്റെ നെറ്റിയിൽ ഒന്ന് മുത്തി, പിന്നെ അവളെ തിരിച്ചു നിർത്തി നന്ദുവിന്റെ തലയിൽ മുല്ലപ്പൂ വച്ച് കൊടുത്തു. അതിന് പകരമായി നന്ദു അംബികയുടെ കവിളിൽ കടിച്ചു.
" ആ...ദേ പെണ്ണേ നല്ല ദിവസായിട്ട് അടി വാങ്ങിക്കേണ്ടേ കേട്ടോ.."അംബിക കവിളിൽ തടവികൊണ്ട് പറഞ്ഞു.
നന്ദു പിന്നെ നേരെ നവനീതിന്റെ മുൻപിൽ പോയി നിന്നു.
ഉം, എന്താ എന്നുള്ള ഭാവത്തിൽ അവൻ നന്ദുവിന് നേരെ പുരികം ഉയർത്തി.
അപ്പോൾ നന്ദു കണ്ണടച്ചു കൊണ്ട് രണ്ട് കയ്യും അവന് നേരെ നീട്ടി.
അത് കണ്ടപ്പോൾ നവനീത് ചിരിച്ചു കൊണ്ട് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു ബോക്സ് എടുത്ത് നന്ദുവിന്റെ കയ്യിൽ കൊടുത്തു.
അതു തുറന്ന് നോക്കിയതും ,സന്തോഷം കൊണ്ട് തുള്ളിചാടി നന്ദു ഏട്ടനെ കെട്ടിപിടിച്ചു.
" അല്ലെങ്കിലും എന്റെ കുഞ്ഞേട്ടൻ സൂപ്പറാ...ഞാൻ എത്ര നാളായി ആഗ്രഹിക്കുന്നത് ആണെന്നോ ഒരു മൂക്കുത്തി കുത്താൻ, നന്ദു ബോക്സിൽ നിന്ന് ചെറിയ നീലക്കല്ലു പതിപ്പിച്ച മൂക്കുത്തി എടുത്തിട്ട് പറഞ്ഞു.
"അതേ ...അതേ...അല്ലെങ്കിലും നിനക്ക് എന്തെങ്കിലും വാങ്ങിതരുമ്പോൾ ഞാൻ സൂപ്പർ ആയിരിക്കും. അല്ലെങ്കിൽ ...
"അല്ലെങ്കിൽ ജോക്കറും.." നവനീത് പറഞ്ഞു തീരുന്നതിനു മുമ്പ് നന്ദു കേറിപറഞ്ഞു.
"കണ്ടോ അമ്മേ...ദാ ഇവളിപ്പോഴേ തനി സ്വഭാവം എടുത്തു. കാല് മാറി."
"മതി...മതി ഇനി രണ്ട് പേരും അടികൂടണ്ട... നമുക്ക് അമ്പലത്തിൽ പോകാം വാ... പിന്നെ നന്ദൂ..മൂക്കുത്തി കിട്ടി എന്ന് വെച്ച് ഇന്ന് തന്നെ ഇത് കുത്താനൊന്നും നിൽകണ്ട കേട്ടല്ലോ.."
"ഓകെ അച്ഛേ...ഇത് കിട്ടിയപ്പോൾ തന്നേ ഞാൻ ഹാപ്പി ആയി.ഇനി എപ്പോൾ കുത്തിയാലും കുഴപ്പമില്ല. പിന്നെ അച്ചയും കുഞ്ഞേട്ടനും ഇന്ന് ജോലിക്ക് പോണ്ടേ? അമ്പലത്തിൽ നിന്ന് വരുമ്പോഴേക്കും ലേറ്റ് ആവൂലെ?"
"ഇന്നത്തെ ദിവസം ഞങ്ങൾ നിനക്കു വേണ്ടി ലീവ് എടുത്തു. അല്ലെ മോനെ? "
" അതേ...അടുത്ത ബർത്ത് ഡേ ക്ക് നീ നിന്റെ കെട്ടിയോന്റെ കൂടെ ആണെങ്കിലോ ..."
"അപ്പോൾ നിങ്ങൾ എല്ലാരും കൂടെ ആ നല്ല തീരുമാനം എടുത്തുവോ., എന്നെ കല്യാണം കഴിപ്പിക്കാൻ... കുറച്ച് വൈകി ആണെങ്കിലും നിങ്ങൾക്കൊക്കെ നല്ല ബുദ്ധി തോന്നിയല്ലോ അത് മതി."
"ഡി കാലുവാരി നിന്നെയൊക്കെ കെട്ടുന്നവന്റെ ഗതികേട് ഓർക്കുമ്പോൾ എനിക് ഇപ്പോഴേ കരച്ചിൽ വരുന്നു. എവിടെയാണോ ആവോ? ആരായാലും അവൻ ട്രെയിനിന്റെ അടിയിൽ കൊണ്ട് തല വെക്കുന്നത് പോലെയാണല്ലോ നിന്നെ കെട്ടിയാൽ."
"ദേ കുഞ്ഞേട്ടാ...." നന്ദു ദേഷ്യം കൊണ്ട് നവനീതിന് ഒരു നുള്ള് കൊടുത്തു.
"ഇനിയും വൈകിയാൽ അമ്പലം അടക്കും പറഞ്ഞേക്കാം." അംബിക പറയുന്നത് കേട്ട് എല്ലാവരും വേഗം അമ്പലത്തിൽ പോകാൻ പുറത്തേക്കിറങ്ങി.
" നിങ്ങൾ ഉള്ളിൽ പോയി തൊഴുത് വന്നോളൂ..ഞാൻ വേഗം പോയി വഴിപാട് കഴിച്ചിട്ട് വരാം..ഇപ്പോൾ അവിടെ തിരക്ക് ഇല്ല." അംബിക പറയുന്നത് കേട്ട് നന്ദുവും അച്ചനും ഏട്ടനും ഉള്ളിലേക്ക് തൊഴാൻ പോയി.
വഴിപാട് കൗണ്ടറിന്റെ മുമ്പിൽ പോയി അംബിക പറഞ്ഞു.
"_ ഒരു ജന്മദിന വഴിപാട്, നന്ദന-കാർത്തിക നക്ഷത്രം."
തുടരും.....
രചന: അഞ്ജു വിപിൻ.
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യണേ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....