ദേവ നന്ദനം 🌹
➖➖➖➖➖➖
Part-14
_________
തൊഴാൻ നിന്നപ്പോഴും നന്ദുവിന്റെ മനസ്സ് നിറയെ ദേവനായിരുന്നു.
" ന്റെ കൃഷ്ണാ...അച്ചയോട് പറയാൻ പറ്റാത്ത ഒരാഗ്രഹവും ഈ നന്ദൂന് ഇണ്ടായിട്ടില്ല.ആദ്യമായാണ് അച്ചയോട് പറയാൻ പേടിയുള്ള ഒരാഗ്രഹം മനസിൽ തോന്നുന്നത്. അത്രയ്ക്ക് മനസിൽ സ്ഥാനം പിടിച്ചു പോയി ദേവേട്ടൻ, നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാൻ വരെ പറ്റില്ല. എങ്ങനെങ്കിലും ആ കള്ളകൃഷ്ണനെ എനിക്ക് സ്വന്തമാക്കി തരണേ, ന്റെ കൃഷ്ണാ.." നന്ദു നടയിൽ നിന്ന് മനമുരുകി പ്രാർത്ഥിച്ചു.
" എന്താടീ , നിന്നെ എക്സാമിൽ ജയിപ്പിക്കാൻ വേണ്ടി കൈക്കൂലി കൊടുക്കാമെന്നല്ലേ ഇപ്പോൾ നീ ഭഗവാനോട് പറഞ്ഞത്..?അതിന് നന്നായി പഠിച്ചിട്ട് പറയണം, അല്ലാതെ വെറുതെ പോയി നിന്ന് ജയിപ്പിക്കണം എന്നു പറഞ്ഞാൽ കൃഷ്ണൻ നിന്റെ നിവേദനം വലിച്ചു കീറി എപ്പോ കുപ്പത്തൊട്ടിയിൽ ഇട്ടെന്ന് ചോദിച്ചാൽ മതി. " കണ്ണടച്ചു തൊഴുത് നിൽക്കുന്ന നന്ദുവിന്റെ ചെവിയിലായി നവനീത് പറഞ്ഞു."
"അമ്മേ...ദേ കുഞ്ഞേട്ടൻ നോക്കിക്കേ,ഞാൻ പ്രാർത്ഥിക്കുമ്പോൾ കളിയാക്കുന്നു.."
" എന്താടാ ഇത്, അമ്പലത്തിനുള്ളിലാണോ നിന്റെ തമാശ, ദൈവ കോപം വരുത്താതെ തൊഴുത് പോയേ വേഗം. "
" നിനക്ക് ഞാൻ ബാക്കി പിന്നെ തരാടീ കൈക്കൂലികാരി.."
" ഓ.. ആയിക്കോട്ടെ.." നന്ദു ചെറിയ കുസൃതിയോടെ പറഞ്ഞു.
അമ്പലത്തിൽ നിന്ന് വന്ന് ബ്രേക് ഫാസ്റ്റ് കഴിച്ച ഉടനെ തന്നെ നന്ദു വേഗം മുറിയിലേക്കോടി. വേറൊന്നും അല്ല, മൊബൈൽ നോക്കാൻ വേണ്ടി തന്നെ..ഇന്ന് ബർത്ത് ഡേ ആയത് കൊണ്ട് ഫ്രണ്ട്സിന്റെ വക വിഷസിന്റെ ചാകര തന്നെയായിരിക്കും എന്ന് നന്ദുവിനറിയാം, അത് കാണുന്നത് ഒരു ചെറിയ മന സന്തോഷം തന്നെയാണേ...
മൊബൈൽ നെറ്റ് ഓപ്പൺ ചെയ്തപ്പോഴേ ചറ പറാന്ന് മെസേജ് വരാൻ തുടങ്ങി.നന്ദു ബെഡിൽ കമിഴ്ന്നു കിടന്നു കൊണ്ട് അതൊക്കെ വായിക്കാനും ചിരിച്ചു കൊണ്ട് റിപ്ലൈ കൊടുക്കാനും തുടങ്ങി.
"അല്ലെങ്കിലും അമ്മ പറയാറുണ്ട്, മൊബൈൽ നോക്കി ഞാൻ ഒറ്റയ്ക്ക് ചിരിക്കാറുണ്ടെന്ന്, അത് ഒരു തരം അസുഖം ആണെന്നാണ് അംബികാമ്മയുടെ കണ്ടുപിടുത്തം. "
ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് മൊബൈലിൽ യുദ്ധം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് തന്റെ റൂമിന്റെ വാതിലിൽ ചാരി നിന്ന് കൈ രണ്ടും കെട്ടി തന്നെ തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ദേവനെ അവൾ കണ്ടത്."
"ഇതിപ്പോൾ രാത്രിയെന്നോ പകലെന്നോ, സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വ്യത്യാസമില്ലാതെ എപ്പോഴും ദേവേട്ടനെ തന്നെയാണല്ലോ മുന്നിൽ കാണുന്നത്. കണ്ണാടിയിൽ പോലും എനിക്ക് പകരം അങ്ങേരുടെ മുഖമാണ് കാണുന്നത്, ദാ ഇപ്പൊ ഇവിടെ ഡോറിനടുത്തും അങ്ങേരെ തന്നെ കാണുന്നു. തൂണ് പിളർന്ന് നരസിംഹം വന്നത് പോലെ ദേവേട്ടൻ ഡോറിലൂടെ പുറത്ത് വന്നിരിക്കുന്നു. എങ്ങനെ നടന്നിരുന്ന ഞാനായിരുന്നു, വല്ല ആവശ്യവും ഉണ്ടായിരുന്നോ ഈ പ്രേമക്കുഴിയിൽ ചെന്ന് ചാടാൻ. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.." നന്ദു താടിക്ക് കയ്യും കൊടുത്തു കൊണ്ട് ബെഡിൽ അതേ പോലെ കിടന്നു കൊണ്ട് സ്വയം പറഞ്ഞു.
നന്ദു പറയുന്നതൊക്കെ കേട്ട് ചിരിയടക്കി പിടിച്ചു കൊണ്ട് വാതിലിൽ ചാരി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ദേവൻ. അവൻ ഇവിടെ ഉള്ളത് വെറും തോന്നൽ ആണെന്നാണ് നന്ദുവിന്റെ ധാരണ എന്നത് അവളുടെ സംസാരത്തിൽ നിന്നും ദേവന് മനസിലായി. നന്ദുവിന്റെ കളിയും ചിരിയും സംസാരവും ആസ്വദിച്ചു നിൽക്കുകയായിരുന്നു ദേവൻ. പിന്നെ പതുക്കെ അവിടെ നിന്നും നന്ദുവിന്റെ അടുത്തേക്ക് നടന്നു.
" ഇതെന്താ ദേവേട്ടൻ അടുത്തേക്ക് വരുന്നത് പോലെ തോന്നുന്നല്ലോ, ഇനി ഇത് എന്റെ തോന്നലല്ലേ..ശരിക്കും ദേവേട്ടൻ തന്നെയാണോ " നന്ദു വേഗം ബെഡിൽ നിന്ന് എഴുന്നേറ്റു .
ദേവൻ രണ്ട് കൈയും കെട്ടി നന്ദുവിന്റെ മുൻപിൽ ചെന്ന് നിന്നു.
നന്ദു രണ്ട് കണ്ണും ഒന്ന് തിരുമ്മി അവനെ തന്നെ മിഴിച്ചു നോക്കി. എന്നിട്ടും വിശ്വാസം തോന്നാത്തത് കൊണ്ട് പതിയെ ഒരു വിരൽ കൊണ്ട് ദേവന്റെ കയ്യിൽ തൊട്ടു. കയ്യിൽ തൊട്ടതും ഷോക്കടിച്ച പോലെ നന്ദു കട്ടിലിൽ ഇരുന്നതും ഒരുമിച്ചായിരുന്നു.
" അപ്പോൾ ഇത് തോന്നാലായിരുന്നില്ല അല്ലെ,...ചെ..ആകെ ചമ്മി നാശകോശമായി പോയല്ലോ.." നന്ദു ഒരു ചമ്മിയ ചിരിയോടെ ദേവനെ നോക്കി.
നന്ദുവിന്റെ ഭാവം കണ്ട് ദേവന് ചിരി അടക്കി വെക്കാൻ പറ്റിയില്ല. ഇത്രനേരവും അടക്കി പിടിച്ച ചിരിയൊക്കെ ദേവന് പുറത്ത് വന്നു, ദേവൻ നന്ദുവിനെ നോക്കി കുറെ ചിരിച്ചു.
അവളെ തന്നെ നോക്കി നിർത്താതെ ചിരിക്കുന്ന ദേവനെ കണ്ടപ്പോൾ നന്ദുവിന് ദേഷ്യം വന്നു. "കാലമാടാൻ എന്നെ ഈ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചതും പോരാ അത് കണ്ട് ചിരിക്കുകയും ചെയ്യുന്നു. ദുഷ്ടൻ. " നന്ദു ദേഷ്യം കൊണ്ട് മുഖം ചെരിച്ചു പിടിച്ചു.
ദേവൻ പതിയെ നന്ദുവിന്റെ താടി പിടിച്ച് മുഖം അവന് നേരെ പിടിച്ച് നന്ദുവിന്റെ നെറുകെയിൽ ചുംബിച്ചു കൊണ്ട് പതിയെ ആർദ്രമായി പറഞ്ഞു " ഒരായിരം ജന്മദിനാശംസകൾ എന്റെ നന്ദൂസിന്."
.
ദേവൻ പറയുന്നത് കെട്ടപ്പോൾ നന്ദുവിന് സന്തോഷവും അതിലുപരി അത്ഭുതവും തോന്നി.
"ദേവേട്ടന് എങ്ങനെ മനസിലായി ഇന്ന് എന്റെ ബർത്ത് ഡേ ആണെന്ന്?
"അതൊക്കെ അറിഞ്ഞു ഇന്നലെ രാത്രി. "
ദേവൻ പതിയെ ബെഡിന് താഴെയായി ഒരു മുട്ട് കുത്തി ഇരുന്നു.
"എന്താ ദേവേട്ടാ ഇത് " നന്ദു വേഗം ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
"അവിടെ ഇരിക്ക് പെണ്ണേ " ദേവൻ നന്ദുവിന്റെ കൈ പിടിച്ച് അവളെ അവിടെ തന്നെ ഇരുത്തി.പിന്നെ പതിയെ നന്ദുവിന്റെ ഒരു കാൽ എടുത്ത് അവന്റെ മുട്ടിന് മീതെ വച്ചു.
നന്ദു ഒന്നും മനസിലാകാതെ ദേവനെ തന്നെ നോക്കിയിരുന്നു.
ദേവൻ നന്ദുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "കണ്ണടക്ക് നന്ദൂസെ..."
നന്ദു , എന്താ ഉദ്ദേശം എന്നുള്ള, ഭാവത്തിൽ ദേവനെ നോക്കി.
"കണ്ണടക്കാനല്ലേ പറഞ്ഞത്.. അടക്കെടീ ഉണ്ടക്കണ്ണീ.."
"ഉണ്ടക്കണ്ണീ തന്റെ കെട്ടിയോള്.." അതും പറഞ്ഞ് നന്ദു രണ്ടു കണ്ണും അടച്ചു.
" ആ കേട്ട്യോളാവാൻ പോകുന്നതിനെ തന്നെയാ വിളിച്ചത് " ദേവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു പാദസരം എടുത്ത് നന്ദുവിന്റെ കാലിൽ അണിയിച്ചു കൊടുത്തു.
കാലിൽ എന്തോ തണുപ്പ് അനുഭവപ്പെടുന്നത് അറിഞ്ഞ നന്ദു കണ്ണ് രണ്ടും പതുക്കെ തുറന്നു. കാലിൽ ദേവൻ അണിയിച്ചിരിക്കുന്ന നിറയെ മണികളുള്ള വെള്ളി പാദസരം കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ദേവൻ പാദസരത്തിന്റെ കൊളുത്തിൽ കടിച്ചമർത്തിയപ്പോൾ നന്ദുവിന് ശരീരത്തിലാകെ കുളിര് കയറുന്നത് പൊലെ തോന്നി.നാണം കൊണ്ട് അവളുടെ കവിൾ രണ്ടും ചുവന്ന് തുടുത്തു.
ദേവൻ നന്ദുവിന്റെ മറ്റേ കാലിലും പാദസരം അണിയിച്ചു കൊടുത്തു. പിന്നെ അവളുടെ രണ്ട് കാലും എടുത്ത് അവന്റെ കൈയിൽ വെച്ച് രണ്ടിലും ഓരോരോ മുത്തം നൽകിയതിന് ശേഷം എഴുന്നേറ്റ് നിന്നു.
നന്ദുവും ദേവന് നേരെ എഴുന്നേറ്റ് നിന്ന് അവനെ ഇമ വെട്ടാതെ നോക്കി നിന്നു. ദേവന്റെ കണ്ണുകളിൽ നന്ദു കണ്ടു തന്നോടുള്ള അടങ്ങാത്ത പ്രണയം.
"ഹലോ.... എന്താടോ സ്വപ്നം കാണുകയാണോ" ദേവൻ നന്ദുവിന്റെ മുഖത്തിന് നേരെ കൈ വീശി.
നന്ദു ദേവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു."എന്നാലും ദേവേട്ടൻ എങ്ങനെ എന്റെ ബർത് ഡേ ആണെന്ന് അറിഞ്ഞു?"
"ഇന്നലെ രാത്രി അങ്കിളിനെ ഡാഡ് വിളിച്ചപ്പോൾ പറഞ്ഞതാ. രാത്രി മുഴുവനും ഞാൻ ആലോചനയിൽ ആയിരുന്നു എന്റെ നന്ദൂസിന് എന്താ ഗിഫ്റ്റ് തരിക എന്നോർത്ത്. കുറെ നേരം തല കുത്തി മറിഞ്ഞ് ആലോചിച്ചപ്പോഴാ നിന്റെ കാലിൽ പാദസരം ഇല്ല എന്ന കാര്യം ഓർമ വന്നത്.പിന്നെ നേരം വെളുക്കുന്നത് വരേ കാത്തിരുന്നു.രാവിലെ തന്നെ പോയി ഇത് വാങ്ങിച്ചു. പാദസരം മാത്രമല്ല വേറൊരു സാധനവും കൂടെ വാങ്ങിച്ചു. പക്ഷെ അതിപ്പോ തരില്ല, എന്റ നന്ദൂസിന്റെ കഴുത്തിൽ ദേവൻ അണിയിക്കുന്ന താലി വീഴുന്ന ദിവസം തരാൻ വേണ്ടി മാറ്റി വെച്ചിരിക്കുകയാ."
"അതല്ല ദേവേട്ടാ, എന്റെ കാലിൽ പാദസരം ഇല്ലെന്ന് നിങ്ങൾക്കെങ്ങനെ മനസിലായി ? "
"അതിനുത്തരമായി ദേവൻ ഒരു കള്ളച്ചിരി മാത്രം മറുപടി കൊടുത്തു."
" ദേ പറ ദേവേട്ടാ.... എങ്ങനെയാ അറിഞ്ഞത്..നിങ്ങൾ ഞാനറിയാതെ എന്റെ കാലും നോക്കിയിരുന്നോ മനുഷ്യാ?"
"ഞാൻ നോക്കിയതോന്നുമല്ല, നീയായിട്ട് കാണിച്ചു തന്നതാണ്."
"ഞാൻ കാണിച്ചു തന്നെന്നോ? എപ്പോൾ? ഞാനെന്തിന് എന്റെ കാല് നിങ്ങൾക്ക് കാണിച്ചു തരുന്നത്? സത്യം പറ ദേവേട്ടാ.."
" അതേ ...ഈ റൂമിൽ വച്ച് നമ്മുടെ ഫസ്റ്റ് കൂടിക്കാഴ്ച ഓർമയുണ്ടോ? അന്നേരം എന്റെ മോള് പാന്റ് എന്റെ മുഖത്തു വലിചെറിഞ്ഞു ഒരു മുട്ട് വരെയുള്ള ടോപ്പ് മാത്രം ഇട്ടായിരുന്നു എന്റെ മുമ്പിൽ നിന്നിരുന്നത്. അപ്പോൾ പിന്നെ കാല് മാത്രമല്ലല്ലോ കാണാൻ പറ്റുക.." ദേവൻ താടി തടവിക്കൊണ്ട് കുസൃതിയോടെ നന്ദുവിനെ നോക്കി കൊണ്ട് പറഞ്ഞു.
ദേവൻ പറഞ്ഞത് കേട്ടപ്പോൾ നന്ദുവിന്റെ തൊലിയുരിഞ്ഞു പോയി.
"അപ്പോൾ ആ ചെറിയ സമയത്തിനുള്ളിലും നിങ്ങൾ അതൊക്കെ നോക്കിയിരുന്നു അല്ലേ... വൃത്തികെട്ടവൻ.." നന്ദു ദേഷ്യവും സങ്കടവും കാരണം തിരിഞ്ഞ് നിന്നു.
നന്ദുവിന്റെ ഭാവം കണ്ട് ദേവന് ചിരി വന്നു. അവൻ പതുക്കെ തിരിഞ്ഞ് നിൽക്കുന്ന അവളുടെ പിൻ കഴുത്തിൽ മുഖം വച്ചിട്ട് പറഞ്ഞു,
"എന്റെ നന്ദൂസെ അന്നത്തെ ആ സമയം ടെൻഷനടിച്ച് കിളി പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ. നീ കണ്ടതല്ലേ എന്റെ അവസ്‌ഥ. അപ്പോഴാണോ ഞാൻ നിന്റെ കാലും നോക്കി നിൽക്കാൻ പോകുന്നത് ? "
"അപ്പോൾ ഒന്നും കണ്ടില്ലല്ലോ?" നന്ദു നേരെ നിന്ന് ചെറുതായി കൊഞ്ചിക്കൊണ്ട് ദേവനോട് ചോദിച്ചു.
"ഇല്ലന്നേ... ഒരു മിന്നായം പോലെ എന്തോ കണ്ടു അത്രേ ഉള്ളൂ..."
"അപ്പോൾ പിന്നെ പാദസരം ഇല്ല എന്നറിഞ്ഞത്?"
"അത് പിന്നെ അന്ന് അമ്പലത്തിൽ വച്ച് നീ സ്റ്റെപ് ഇറങ്ങുമ്പോൾ പാവാട പൊക്കിപ്പിടിച്ചല്ലേ നടന്നത്, അപ്പോൾ പാദസരത്തിന്റെ കുറവുള്ളത് ഞാൻ ശ്രദ്ധിചിരുന്നു ."
" അപ്പോൾ അന്ന് എന്നെ ആരും കാണാതെ നോക്കിയിരുന്നു അല്ലെ...എന്നിട്ട് എല്ലാരുടെയും മുൻപിൽ വച്ച് ഒടുക്കത്തെ ജാടയും. "
"മനസിലാക്കി കളഞ്ഞു കൊച്ചു കള്ളീ" ദേവൻ കുസൃതിയോടെ നന്ദുവിന്റെ കവിളിൽ നുള്ളി.
" അപ്പോൾ എങ്ങനെയാ കാര്യങ്ങൾ ,ബർത്ത് ഡേ ഗിഫ്റ്റ് ഞാൻ തന്നു. തിരിച്ചു എനിക്കൊന്നും കിട്ടിയില്ല ബർത്ത് ഡേ ആയിട്ട്." ദേവൻ നന്ദുവിനെ നോക്കി കുസൃതിയോടെ പറഞ്ഞു.
ദേവൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് നന്ദുവിന് മനസിലായെങ്കിലും ,തന്റെ ഉള്ളിലെ ചിരി പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു
"അതിനെന്താ ദേവേട്ടാ.. ഇന്ന് ബർത്ത്ഡേ ആയിട്ട് അമ്മയുണ്ടാക്കിയ ഒന്നാന്തരം സദ്യ കഴിച്ചിട്ട് ദേവേട്ടൻ പോയാൽ മതി...ഓകെ?"
"നോട് ഓകെ, അമ്മയുണ്ടാക്കിയ സദ്യ പിന്നെ, അതിന് മുമ്പ് എന്റെ നന്ദൂസിന്റെ വക പിറന്നാൾ മധുരം , എന്താ .തരില്ലേ," ചുണ്ടുകൾ തടവിക്കൊണ്ട് ദേവൻ ചോദിച്ചു.
" ഛീ..വൃത്തികെട്ടവൻ, നിങ്ങളുടെ പേര് ദേവൻ എന്ന് മാറ്റി ഉമ്മച്ചൻ എന്ന് ആക്കി മാറ്റണം."
" ഹ..ഹ.ഹ....ഉമ്മച്ചൻ, അത് എനിക്ക് ഇഷ്ടപ്പെട്ടു. എന്നാലേ ഈ ഉമ്മച്ചൻ ചെയ്യാൻ പോകുന്ന വൃത്തികെടുകൾ എന്റെ മോള് കാണാനിരിക്കുന്നതെ ഉള്ളൂ..
അതും പറഞ്ഞ് ദേവൻ നന്ദുവിന്റെ ഇടുപ്പിൽ പിടിച്ച് അവനോട് ചേർത്ത് നിർത്തി.നന്ദുവിന്റെ ഹൃദയം പട പാടാന്ന് മിടിക്കാൻ തുടങ്ങി. രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി, ചെറു കുസൃതിചിരിയോടെ നന്ദുവിന്റെ സാരി വിടവിലൂടെ അവളുടെ വയറിലേക്ക് അവന്റെ കൈ തേടിയെത്തിയപ്പോൾ , ചെറിയ ഞെട്ടലോടെ നന്ദു കാൽ വിരലുകളിൽ ഊന്നി നിന്നു.
പേടിച്ചരണ്ട കലമാൻ മിഴികളെ പോലെ പിടയ്ക്കുന്ന മിഴികളുമായി നിൽക്കുന്ന നന്ദുവിന്റെ നോട്ടം ദേവൻ ആവോളം ആസ്വദിച്ചു, പിന്നെ അവന്റെ നോട്ടം അവളുടെ വിറയാർന്ന ചുണ്ടുകളിലേക്ക് നീണ്ടതും , നന്ദു അവളുടെ രണ്ട് കണ്ണുകളും ഇറുക്കിയടച്ചു.
രണ്ട് കണ്ണുകളും അടച്ചുള്ള നന്ദുവിന്റെ നിൽപ്പ് കണ്ടതും ദേവന്റെ ചുണ്ടിൽ ചിരി വന്നു. പതിയെ ഒന്നു കൂടി അവളെ ചേർത്ത് നിർത്തിയിട്ട് ആ നെറുകെയിൽ ഒരു ചുംബനം അവൻ സമ്മാനിച്ചതിന് ശേഷം, പതിയെ അവളുടെ മേലുള്ള പിടി വിട്ടു.
പതിയെ ഇറുക്കിയടച്ച കണ്ണുകൾ തുറന്നപ്പോൾ കുസൃതിയോടെ കൈ കെട്ടി അവളെ നോക്കി നിൽക്കുന്ന ദേവനെയാ കണ്ടത്.
" എന്താ നന്ദൂസെ, പേടിച്ചു പോയോ എന്റെ പെണ്ണ്. "
" പേടിച്ചിട്ടൊന്നുമില്ല, എന്നാലും പെട്ടെന്ന് ...പിറന്നാൾ മധുരം തരണമെന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു.."
"ന്താ വിചാരിച്ചത് ??" കുസൃതി കലർന്ന് ദേവൻ ചോദിച്ചു.
" ഒന്നുല്ല, ഞാൻ ഒന്നും വിചാരിച്ചില്ല..ഇനി അതിൽ പിടിച്ചു കയറേണ്ട.."
" ഹ ഹ ഹ, മോൾക്ക് ഇഷ്ടമാണെങ്കിൽ ഇന്നലെ തന്ന പോലെയുള്ള പിറന്നാൾ മധുരം തിരിച്ചു തരാട്ടോ..ചേട്ടന് വിരോധമൊന്നുമില്ല.."
" അയ്യേ...വഷളത്തരം പറയാതെ പോയേ അവിടുന്ന്.." നന്ദു നാണത്തോടെ ദേവനെ ചെറുതായി പിറകിലേക്ക് തള്ളി.
പെട്ടെന്ന് വാതിലിന്റെ അടുത്ത് നിന്ന് ആരോ ചുമക്കുന്നത് കേട്ടതും ദേവനും നന്ദുവും ഞെട്ടി അങ്ങോട്ട് നോക്കി.
തുടരും...
രചന : അഞ്ജു വിപിൻ.
(പാർട്ടുകൾക്ക് ലെങ്ത് കുറയുന്നത് മനഃപൂർവമല്ല, കറക്ട ടൈമിൽ എഴുതി തീർക്കാനുള്ള ധൃതിയിൽ പറ്റിപ്പോകുന്നതാണ്, അതൊരു പോരായ്മയാണെന്നറിയാം, എങ്കിലും ഇതൊരു ചെറിയ കഥയാണ്, കുറച്ചു പാർട്ടുകൾ കൂടിയേ ഉണ്ടാവൂ..അതു വരെ ഈ പോരായ്മകളെ ഒന്ന് ക്ഷമിച്ചേക്കണേ..
പിന്നെ , കഴിയുന്നത്ര എല്ലാവരുടെയും കമന്റുകൾക്ക് മറുപടി തരാൻ ശ്രമിക്കാറുണ്ട്, എന്നാൽ ചില തിരക്കുകൾ കാരണവും, സമയ വ്യത്യാസമുള്ളത് കൊണ്ടും എപ്പോഴും അതിന് കഴിഞ്ഞെന്ന് വരില്ല. എന്നു കരുതി ആരും അഭിപ്രായങ്ങൾ കുറിക്കാൻ മടിക്കരുത്.നിങ്ങളുടെ ഓരോ വാക്കുകളാണ്, കഥയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സഹായിക്കുന്നത്. ലൈക്ക് ചെയ്യണേ
അപ്പോൾ പോരാട്ടങ്ങനെ, പോരട്ടെ, ആയുധങ്ങളെടുത്ത് എല്ലാരും വന്നോളിൻ..)
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....