യാമി💝2️⃣8️⃣
ഭാഗം❤️28
ആദി എഴുന്നേറ്റ ശേഷം യാമിയെ പിടിച്ചു നേരെ ഉയർത്തി ഇരുത്തി...
തലയ്ക്ക് ഭാരം തോന്നിയത് കാരണം അവള് വീണ്ടും അവന്റെ തോളിലേക്ക് തന്നെ ചാഞ്ഞു..
"ആദി..."
അവള് വിളിച്ചു
"മ്..."
"നിനക്ക് എന്നെ ഇഷ്ടം അല്ലേ ആദി.."
ചോദിക്കുമ്പോൾ യാമിയുടെ നാവ് കുഴഞ്ഞിരുന്നു...
"ആരു പറഞ്ഞു ഇഷ്ടം അല്ലെന്ന്...ഒരുപാട് ഒരുപാട്..."
അത് കേട്ടതും തല ഉയർത്തി ആവേശത്തോടെ അവള് അവനു നേരെ നോക്കി തിരക്കി...
"എങ്കിൽ നീ എന്നെ കല്യാണം കഴിക്കാമോ?"
"ഇൗ രാത്രിയിൽ തന്നെ വേണോ അതോ നേരം വെളുത്തിട്ട് മതിയോ?"
അവന്റെ കളിയാക്കലിന്റെ അർത്ഥം മനസ്സിലാക്കാതെ അവള് ചിരിച്ചു...
ചെറു ചിരി പതിയെ ഉറക്കെയായി...
പിന്നെ പിന്നെ പൊട്ടിച്ചിരിയിലേക്ക് മാറി...
നിർത്താതെ ആയപ്പോൾ ആദി അവളുടെ വാ പൊത്തി പിടിച്ചു....
"നാശം പിടിക്കാൻ"
പല്ലുകൾ കടിച്ച് അവൻ മുറുമുറുത്തു..
തിരികെ എതിർക്കാതെ അവന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി തന്നെ അവള് ഇരുന്നു...
നിറഞ്ഞു വന്ന ആ കൺകൾ നോക്കി തന്നെ ആദി പതിയെ കൈകൾ പിൻവലിച്ചു...
കരിമഷി പടർന്ന വാടി കൂമ്പി അടയാൻ തുടങ്ങുന്ന മിഴിയിണകൾ അവനോട് പലതും യാചിക്കുകയായിരു ന്നു...
മനസ്സ് ഒരു നിമിഷം കൈവിട്ടതും ആദി യുടെ നോട്ടം ചുണ്ടുകൾക്ക് മേൽ തെളിഞ്ഞു നിന്ന മറുകിൽ എത്തി...
അവളിലേക്ക് ആദി അടുക്കും തോറും യാമി മിഴികൾ പതിയെ പൂട്ടി അടച്ചു....
കാപ്പി കറുപ്പിൽ പതിയെ ചുണ്ടുകൾ ചേർത്തവൻ മുത്തി...
അവളിലെ ചുടു നിശ്വാസം തന്നിലേക്കും പകരുന്നതറിഞ്ഞ് കൂടുതൽ അവളിലേക്ക് ചേർന്നു....
ചുണ്ടുകൾ തമ്മിൽ ഉരസിയപ്പോൾ യാമിയുടെ പിടി അവനിൽ മുറുകിയിരുന്നു...
മദ്യത്തിന്റ ഗന്ധം ആയിരുന്നില്ല ആ നിമിഷം അവളിൽ അവൻ തിരിച്ചറിഞ്ഞത്...
അത് വരെ അറിയാത്ത മധുചഷകം രണ്ടാളും മത്സരിച്ചു നുണഞ്ഞു...
കിതപ്പോടെ ആദി അവളെ അകറ്റുമ്പോൾ ആ മിഴികൾ പൂർണമായും അടഞ്ഞിരുന്നു..
വാതിൽ തുറന്നു വാണിയും യദുവും എത്തിയതോടെ അവനൊന്നു പകച്ചു..
ചെയ്തത് എന്താണെന്ന ബോധം അവനിൽ അപ്പോഴാണ് ഉണ്ടായത്...
പതിയെ അവളെ ബെഡിലേക് കിടത്തികൊണ്ട് ആദി എഴുനേറ്റു...
"യാമി... യാമി.."
വാണി അവളുടെ കവിളിൽ തട്ടി അവളെ ഉണർത്താൻ ശ്രമിച്ചു...
"കുറച്ച് വെള്ളം കോരി അവളുടെ തല വഴി ഒഴിക്കടി ബോധം വരട്ടെ...മനുഷ്യനെ നാണം കെടുത്താൻ"
യദു ആദിയെ നോക്കിയാണ് ദേഷ്യത്തിൽ അത് പറഞ്ഞത്..
"ഡാഡി..."
യാമി യുടെ വിളി കേട്ടതും മൂന്നാളും അവളെ നോക്കി..
"ഡാഡി..
സോറി.. ഡാഡി... ഞാൻ ഒരുപാട് വിഷമിപ്പിച്ചു..."
അവളുടെ സംസാരം കേട്ടതും അയാള് അവൾക്ക് അരികിലായി ഇരുന്നു...
"യാമി എഴുനേൽക്കാൻ.."
യദു അവളെ തട്ടി വിളിച്ചെങ്കിലും വീണ്ടും അവള് ഓരോന്ന് പറഞ്ഞു തന്നെ കിടന്നു...
"ഡാഡി.. മമ്മ.. ഞാൻ നിങ്ങളെ രണ്ടാളെയും പറ്റിക്കുക യായിരുന്നു...
ഞാനും ആദി യും തമ്മിൽ ഒന്നുമില്ല...
സോറി ഡാഡി..."
കേൾക്കാൻ ആഗ്രഹിച്ചത് എന്തോ കേട്ട സന്തോഷത്തിൽ യദു ആദിക്ക് നേരെ വിജയ ചിരിയോടെ ഒന്ന് നോക്കി...
അവർക്കിടയിൽ വീണ്ടും അവിടെ നിൽക്കാൻ തോന്നാത്തത് കാരണം അവൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി നടന്നു...
"പക്ഷേ... എനിക്ക് ആദി മതി ഡാഡി... എനിക്ക് നവീൻ വേണ്ട.. ഞാൻ ആദിയേ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് ഡാഡി... പ്ലീസ് ഡാഡി.. ആദി യൊടു ഒന്ന് പറ ഡാഡി എനിക്ക് അവനെ ഇഷ്ടം ആണെന്ന്..
എന്നോട് ക്ഷമിക്കണേ ഡാഡി.."
അവള് പറയുന്ന ഓരോ വാക്കുകളും കേൾക്കെ അയാൾക്ക് ഉള്ളിൽ ദേഷ്യം വീണ്ടും വീണ്ടും ഉണ്ടായി...
എങ്കിലും ആദി അത് കേട്ടില്ല എന്നത് വല്യ ആശ്വാസവും നൽകിയിരുന്നു...
"ആ ഷവറിന്റെ അടിയിൽ എങ്ങാനും കൊണ്ട് നിർത്തടി ഇവളെ.."
വാണിയോടായി ദേഷ്യത്തിൽ പറഞ്ഞ ശേഷം അയാള് മുറി വിട്ട് പുറത്തേക്ക് ഇറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആ പുലരി നൽകാൻ പോകുന്ന നഷ്ടത്തിന്റ ആഴം അറിയാതെയാണ് ആദി കണ്ണുകൾ തുറന്നത്...
തലേന്നത്തെ കാര്യങ്ങള് ഒക്കെ മനസ്സിലൂടെ കടന്നു പോയി....
ചെറു ചിരിയോടെ ചുണ്ടുകൾക്ക് മുകളിൽ അവൻ വിരലുകൾ ഓടിച്ചു...
നിമിഷങ്ങൾക്ക് അകം ചിരി മാറി വേദനയിൽ അവ ലയിച്ചു...
അടുത്തു കിടന്ന തലയണയിൽ പിടി മുറുക്കി അവൻ മുഖം അതിൽ പൂഴ്ത്തി കിടന്നു...
കുളിച്ച് ഫ്രഷ് ആയി പുറത്ത് ഇറങ്ങിയതും ജീനയും മാധവും ഫ്രണ്ട് റൂമിൽ ഇരിക്കുന്നതവൻ കണ്ടു....
രണ്ടാളുടെയും മുഖത്തെ തെളിച്ച കുറവ് ശ്രദ്ധിച്ചതും അവർക്ക് നടുവിലായി അവരെ ചേർത്ത് പിടിചവൻ ഇരുന്നു ..
എന്താ.. ഭാര്യയും ഭർത്താവും വീർപ്പിച്ച് കെട്ടി ഇരിക്കുന്നത്..
അവൻ കുസൃതിയോടെ തിരക്കി എങ്കിലും അവന്റെ ഉള്ളിലെ സങ്കടം മനസ്സിലാക്കി എന്നോണം രണ്ടാളും ഒന്നും മിണ്ടിയില്ല..
"മമ്മാ... മമ്മ തന്നെ അല്ലേ ഒരിക്കൽ പറഞ്ഞത് എനിക്ക് ഉള്ളത് ആണേൽ അത് ഇനി എന്തൊക്കെ സംഭവിച്ചാലും എന്റെ അടുക്കൽ തന്നെ എത്തും എന്ന്...
അല്ലേ എനിക്ക് ഉള്ളത് എവിടുന്ന് ആണേലും വന്നെതുമെന്നും..."
"മ്"
ജീന ഒന്ന് മൂളിയ ശേഷം അവനെ നോക്കി..
"അപ്പൊൾ ഇത് എനിക്ക് വിധിച്ചിട്ട് ഉണ്ടാകില്ല...അതിനെ അത്രയായി കണ്ടാൽ മതി"
അവർ വരണ്ട ചിരിയോടെ തല ഒന്ന് അനക്കി കാര്യം സമ്മതിച്ചു...
"എങ്കിൽ എനിക്ക് ഉള്ളത് വരും... അത് വരെ ഞാൻ കാത്തിരിക്കും....
ഇപ്പൊൾ പോയി യാമിയെ ഒന്ന് കണ്ടിട്ട് വരട്ടെ അവള് പോവല്ലേ ഇന്ന്..."
പറഞ്ഞ ശേഷം ചിരിയോടെ അവൻ എഴുനേറ്റു പുറത്തേക്ക് നടന്നു...
തിരികെ വിളിക്കാൻ പോയ ജീനയെ മാധവ് അരുതെന്ന് പറഞ്ഞു തടഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അവളുടെ ഫ്ളാറ്റിൽ എത്തുമ്പോൾ വാണി പാക്കിങ്ങിൽ ആയിരുന്നു..
"ആ.. മോനോ.. വാ...
തിരികെ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞങൾ..
ഡാഡിയും മോളും തമ്മിൽ സമാധാന സന്ധിയിൽ ഒപ്പിട്ടു....
അവള് കല്യാണത്തിന് സമ്മതിച്ചു ആദി..."
സ്നേഹത്തോടെ ആയിരുന്നു വാണി അവനെ സ്വീകരിച്ചത്..
മിണ്ടാതെ നിൽക്കുന്ന അവനരികിൽ എത്തി വാണി പറഞ്ഞു..
"ഇന്നലെ ബോധത്തിൽ അല്ലെങ്കിലും യാമിമോൾ വിളിച്ചു പറഞ്ഞതിലൊക്കെ കുറെ സത്യം ഉണ്ടെന്ന് എനിക്ക് അറിയാം...
അവളുടെ പോലെ മോൻറെ മനസ്സിലും വല്ലതും ഉണ്ടെങ്കിൽ അത് കളയണം...
വിവാഹം എന്നൊക്കെ പറയുന്നത് മനസ്സ് പോലെ രണ്ടു കുടുംബങ്ങൾ തമ്മിൽ ഉള്ള ചേർച്ച കൂടി അല്ലേ...
യാമി മോളുടെ ഡാഡി ആദ്യമായാണ് ഇത്ര സന്തോഷത്തിൽ ഞങൾ രണ്ടാളും കാണുന്നത്...
മോളും യദു വിൻറെ മാറ്റത്തിൽ ഒരുപാട് സന്തോഷത്തിൽ ആണ്..
മോൻറെ അമ്മ പറയുന്നത് പോലെ കാണണം.."
വാണി അവനു നേരെ കൈ കൂപ്പുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..
"അയ്യേ.. എന്താ.. ആൻറി ഇത്.. എനിക്ക് യാമി നല്ലൊരു ഫ്രണ്ട് മാത്രം ആണ്... എന്നും അത് അങ്ങനെ ആകുള്ളൂ..
എന്റെ അമ്മ തന്നെ ആണ്.. ഞാൻ ഒരാള് കാരണം നിങ്ങളുടെ സന്തോഷങ്ങൾ ഒന്നും പോകില്ല...."
"യാമി എവിടെ?"
അവൻ തിരക്കി..
"ഉള്ളിൽ ഉണ്ട്..."
വാണി കണ്ണ് തുടച്ച ശേഷം പറഞ്ഞു..
"ഞാൻ ഒന്ന് കണ്ടിട്ട് വരാം"
അവൻ പറഞ്ഞ ശേഷം ഉള്ളിലേക്ക് നടന്നു...
"പാക്കിങിൽ ആണോ?"
ഉള്ളിൽ സാധനങ്ങൾ പെറുക്കി ബാഗിലെക്ക് വയ്ക്കുന്ന യാമിയേ നോക്കി വാതിലിൽ തന്നെ നിന്നു ആദി തിരക്കി..
"അതെ ആദി.."
മറുപടി പറഞ്ഞെങ്കിലും ചെയ്യുന്ന ജോലി വിട്ടവൾ തിരിഞ്ഞു നോക്കിയില്ല....
അവൾക്ക് അരികിലെത്തി സാധനങ്ങൾ ഒതുക്കാൻ അവനും സഹായിച്ചു...
മൗനം അസഹ്യമായപ്പോൾ യാമി തന്നെ പറഞ്ഞു തുടങ്ങി..
"ഡാഡി രാവിലെ ആണ് കാര്യങ്ങള് ഒക്കെ പറഞ്ഞത്..
അങ്ങനെ ഇവിടെ എത്തുമ്പോൾ എന്തൊക്കെ ഇല്ലെന്ന് പറഞ്ഞു വിലപിച്ചോ അതൊക്കെ ഒറ്റ രാത്രി പുലർന്നപ്പോൾ എനിക്ക് ലഭിച്ചു അല്ലേ ആദി...
വിവാഹം,എന്റെ സ്വപ്നങ്ങൾ, ഡാഡിയുടേയും മമ്മ യുടെയും സ്നേഹം അങ്ങനെ എല്ലാം...
പോവാണ്.. തമ്മിൽ ഇനി ഒരു കണ്ടു മുട്ടൽ ഉണ്ടാകുമോ എന്ന് പോലും അറിയില്ല...
പറ്റിയാൽ വരണം കല്യാണത്തിന്..."
കണ്ണുകൾ നിറഞ്ഞത് അവനിൽ നിന്നും ഒളിപ്പിക്കാൻ അവള് മുഖം തിരിച്ചു നിന്നു...
ആദിയുടെ ശബ്ദം പിറകിൽ നിന്നും കേൾക്കാതെ ആയപ്പോൾ യാമി തിരിഞ്ഞു നോക്കി...
"എന്റെ ഒപ്പം പുറത്തേക്ക് വരുമോ നീ"
ആദി യുടെ ചോദ്യത്തിന് യാമി സമ്മതം മൂളി...
വെറുതെ രണ്ടാളും ഒന്ന് നടന്നു...
കഴിഞ്ഞു പോയ നല്ല ഇന്നലെകളുടെ ഓർമകളുമായി...
തമ്മിൽ പങ്കിട്ട തിരികെ കിട്ടാത്ത മധുര നിമിഷങ്ങൾ അയവിറക്കി ...
ഫ്ലാറ്റിലെ പരിചിതമായ ഓരോ മുക്കും മൂലയും പരസ്പരം ഓർമകൾ പങ്കിട്ട് കൊണ്ട് അവർ നടന്നു...
ഗാർഡന്റെ കോണിലെ തമ്മിലടിക്ക് കാരണമായ പഴയ ആ തടി ബെഞ്ചിൽ തോളോട് തോൾ ഉരുമ്മി ചേർന്നു രണ്ടാളും ഏറെ നേരം ഇരുന്നു...
"ആദി.."
"മ്.."
"നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ?"
യാമി അവനെ നോക്കി തിരക്കി...
"ഇന്നലെ രാത്രിയിൽ...."
ആദി കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു തുടങ്ങിയതും പിറകിൽ നിന്നും യദുവിൻറെ വിളി വന്നു..
"യാമീ..."
"നീ ഇവിടെ വന്നിരിക്കുവാണോ?
മമ്മ തിരക്കുന്നുണ്ട്... ഉച്ചയ്ക്ക് മുൻപ് നമുക്ക് ഇറങ്ങണം..."
അയാള് അവളെ ഓർമിപ്പിച്ചു...
ആദിയെ നോക്കി ഒന്ന് ചിരിച്ച ശേഷം യാമി വീണ്ടും തിരക്കി..
"ഇന്നലത്തെ കാര്യം എന്താ നീ പറയാൻ വന്നത്?"
"അത്.. "
അവന്റെ നോട്ടം യദുവിൽ എത്തി...
"വെള്ളം അടിച്ചത് വരെ അവൾക്ക് ഓർമ ഉള്ളൂ..
അല്ലേ മോളെ..
രാവിലെ എഴുന്നേറ്റ് തിരക്കിയത് ഞാൻ എങ്ങനെ ഇവിടെ എത്തി ഡാഡി എന്നാണ്..
അത് കഴിഞ്ഞുള്ളത്ത് ഒക്കെ ഡാഡി പറഞ്ഞു തരാം പോകും വഴി...ഇനി നിന്നാൽ ലേറ്റ് ആകും..
പോയി റെഡി ആകു.."
സംശയത്തോടെ യദു വിനെ ഒന്ന് നോക്കിയെങ്കിലും ചിരിയോടെ ഉള്ള ആദിയുടെ നിൽപ്പ് കണ്ട് അവളത് ഗൗനിച്ചില്ല...
ആദിയെ കെട്ടി പിടിച്ച് അവള് അവന്റെ നെഞ്ചില് തല ചേർത്ത് നിന്ന് പറഞ്ഞു..
"ഒരുപാട് മിസ് ചെയ്യും നിന്നെ..."
ഇടറിയ വാക്കുകളോടെ അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവള് ഫ്ലാറ്റിലേക്ക് തിരികെ നടന്നു...
യാമി പോയെന്ന് കണ്ടതും ആദിയെ നോക്കി യശോദർ ഒന്ന് ചിരിച്ചു....
"എന്താ മോനെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്.."
മറുപടി യും ചിരി ആയിരുന്നു
"അങ്ങനെ ആദി എന്ന അദ്ധ്യായം എന്റെ യാമി മോളുടെ ജീവിതത്തിൽ എന്നേക്കുമായി അടഞ്ഞു..
അല്ല ഞാൻ അടച്ചു..."
മുള്ള് വച്ചുള്ള വാക്ക് കേട്ടവൻ അയാളെ ദേഷ്യത്തിൽ ഒന്നു നോക്കി..അവന്റെ ദേഷ്യം ആസ്വദിച്ച് തന്നെ അയാള് തുടർന്നു..
"ഇങ്ങനെ ഒരു വേർപിരിക്കൽ അല്ല സത്യത്തിൽ ഞാൻ ആഗ്രഹിച്ചത്.. അവൾ നിന്നെ തള്ളി പറഞ്ഞൊരു യാത്ര..
പക്ഷേ വേണ്ട...ഒരുപക്ഷേ അതിനേക്കാൾ വേദന തരാൻ ഇതിന് കഴിഞ്ഞെന്ന് തോന്നുന്നു എനിക്ക്...
ഇനി മേലിൽ അവളുടെ കൺമുന്നിൽ പോലും കാണരുത് എന്ന് ഞാൻ ഒരിക്കലും പറയില്ല..
നീ വരണം....
ഇൗ നെഞ്ചില് കൊണ്ട് നടക്കുന്നവൾ വേറെ ഒരുത്തന്റെ സ്വന്തം ആകുന്നത് കാണാനായി നീ വരണം.. ഹൃദയം പൊട്ടി തന്നെ കണ്ടിട്ട് പോകണം..
വരട്ടെ.. പിറക്കാതെ പോയ മരുമകനെ.."
നാവ് കടിച്ചു പറഞ്ഞു കൊണ്ടയാൾ തിരികെ നടന്നു..
"അങ്കിൾ ഒന്ന് നിന്നെ..."
ആദിയുടെ വിളി കേട്ടയാൾ നിന്ന ശേഷം പുച്ഛത്തിൽ അവനെ ഒന്ന് നോക്കി...
"ഒരു വാക്ക് പോകരുത് എന്ന് ഞാൻ പറഞ്ഞാല് അവള് നിങ്ങൾക്ക് ഒപ്പം വരുമെന്ന് തോന്നുന്നുണ്ടോ തനിക്ക്..
എല്ലാം ഇട്ടെറിഞ്ഞു അവള് എനിക്ക് ഒപ്പം വരും.. കാണണോ അങ്കിളിനു..."
"അവൾക്ക് എന്നെ ഇഷ്ടമാണെന്ന് വെളിവില്ലാതെ ഇന്നലെയവൾ വിളിച്ചു പറഞ്ഞില്ലേ...
പൂർണ്ണ ബോധത്തിൽ വിളിച്ചു പറയുന്നതിലും ഉറപ്പുണ്ട് എനിക്ക്... അവൾക്ക് എന്നോടുള്ള ഇഷ്ടം..."
"പക്ഷേ എന്നോടവൾ ആവശ്യപ്പെട്ടത് കിട്ടാതെ പോയ അവളുടെ ജീവിതം തിരികെ നേടാൻ കൂടെ നിൽക്കണം എന്ന് മാത്രമായിരുന്നു..
അതിൽ ആദി എന്ന വ്യക്തിയുടെ പ്രണയത്തിന് എന്നും രണ്ടാം സ്ഥാനം മാത്രമേയുള്ളൂ...
അവിടെ അവളുടെ സ്വപ്നങ്ങൾക്കും അവളുടെ മാതാപിതാക്കളും മാത്രമായിരുന്നു ആദ്യ സ്ഥാനം....
താൻ അവളോട് ഇപ്പൊൾ കാണിക്കുന്ന ഈ സ്നേഹം അഭിനയം ആണെന്ന് എനിക്ക് നന്നായി അറിയാം..
പിന്നെ ഒക്കെ ക്ഷമിച്ച് ഞാൻ പിന്മാറുന്നത് തോറ്റിട്ടാണെന്ന് കരുതരുത്...
നിങ്ങള് ഈ കാണിക്കുന്ന അഭിനയം അവൾക്ക് നൽകുന്ന സന്തോഷം എത്രയാണെന്ന് എനിക്ക് മാത്രമേ അറിയൂ...
ഒപ്പം അവൾക്കും അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി കൂടെ എന്നും നവീൻ ഉണ്ടാകും എന്ന സത്യം മനസ്സിലാക്കിയിട്ട് കൂടി.."
"നിങ്ങൾ മനസ്സിലാക്കാത്ത ഒരു നല്ല മകളുണ്ട് അവളിൽ...
ഒരിക്കൽ ഒക്കെ തിരിച്ചറിയും.. അന്ന് കാലം ഒരുപാട് വൈകിപ്പോയെന്ന് തോന്നരുത്...
പിന്നെ വിവാഹത്തിന്, അത് ഞാൻ ഉറപ്പായും വരും..
അവളുടെ ആത്മാർത്ഥത സുഹൃത്തായി തന്നെ..."
പറഞ്ഞു കഴിഞ്ഞ ശേഷം അയാളെ ഒന്നുകൂടി നോക്കി കൊണ്ട് ആദി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഹല്ലോ നമസ്തേ.. ശുഭ ദിനം...
ഇന്നത്തെ പോസിറ്റീവ് വൈബ്സിൽ ഞാൻ നിങ്ങളുടെ സ്വന്തം ആദിൽ...
ആദ്യം തന്നെ ഒരു ചെറിയ കഥ പറഞ്ഞുകൊണ്ട് ആവട്ടെ ഇന്നത്തെ പ്രോഗ്രാം തുടങ്ങുന്നത്...
ഒരിക്കൽ എൻറെ ആരാമത്തിൽ ഒരുപാട് ഭംഗിയുള്ള കുഞ്ഞു ചിറകുകളോടെ ഒരു പൂമ്പാറ്റ പറന്നെത്തി...
പല വർണ്ണങ്ങൾ കൊണ്ട് അവൾ എൻറെ കൊച്ചു ലോകത്തെ പൂർണമാക്കി..
കുഞ്ഞി ചിറകുകൾ വിരിച്ച് വലിയ ലോകം കാണാൻ കൊതിച്ചവൾ....
ഒടുവിൽ നേടിയെടുത്തത് ഒക്കെയായി... ഉള്ളിലെ മധുരവികാരങ്ങൾ എന്നെന്നേക്കുമായി മറച്ചുവെച്ച് നവമുകുളങ്ങൾ വിടരുന്നത് പോലും കാത്തു നിൽക്കാതെ അവൾ തിരികെ യാത്രയുമായി...
അവളില്ലാത്ത ആരാമത്തിൽ ഇന്ന് പൂക്കളും പൂമ്പാറ്റകളും ഇല്ല...
അവളെ കാത്തിരുന്നു വാടി കരിഞ്ഞുപോയ പൂക്കളൊക്കെയും അവസാന കണ്ണീർ ഉതിർത്തത് പോലും അവൾക്ക് വേണ്ടി മാത്രമായിരുന്നു...
നമ്മുടെയൊക്കെ ജീവിതത്തിൽ വന്നു പോകുന്ന ഒരുപാട് കുഞ്ഞു പൂമ്പാറ്റകൾ ഉണ്ടാകും ഇത് പോലെ അല്ലേ..
കുഞ്ഞു ചിറകുകൾ വിടർത്തി അവർക്കൊക്കെ പറന്നുയരാൻ ഒരു കൈത്താങ്ങായി കൂടെ നിൽക്കാൻ നിങ്ങൾക്കും കഴിയട്ടെ...
അവിടെ ഒരിക്കലും നാം നമ്മുടെ നഷ്ടങ്ങളെ കാണാതിരിക്കുക...
ഒരു മനോഹര ഗാനം ദാ വരുന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"പൂമ്പാറ്റ യാണ് ആദി ഞാൻ..
സ്വപ്നങ്ങൾക്ക് അൽപ്പായുസ്സോട് കൂടി പറന്നുയരുന്ന പൂമ്പാറ്റ.."
തിരികെയുള്ള യാത്രയിൽ സ്റ്റീരിയോയിലൂടെ ഒഴുകുന്ന ആദിയുടെ ഇടറിയ വാക്കുകൾ ശ്രദ്ധിച്ച് യാമീ കണ്ണുകൾ മെല്ലെയടച്ച് സീറ്റിലേക്ക് ചാരി....
(തുടരും..)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....