കലിപ്പൻ& കലിപ്പത്തി, ഭാഗം: 12

Valappottukal

ആദ്യം തന്നെ ഞാൻ എല്ലാവരുടെയും കാലിലേക്ക് വീഴട്ടെ...

കുറച്ചു പേഴ്സണൽ കാരണങ്ങൾ കൊണ്ട് എനിക്ക് ഇന്നലെ പാർട്ട് send ചെയ്തു കൊടുക്കാൻ പറ്റിയില്ല... എല്ലാവരോടും ഇമ്മിണി ബെല്യ സോറി...😟😟😟 ഇനി അങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം... 👍

ഇതിനെക്കാൾ വലിയ അബദ്ധങ്ങൾ കാണിച്ചിട്ടും നിങ്ങള് മിക്കിയോട് ക്ഷമിക്കുന്നത് പോലെ, ഇൗ എന്നോടും മ്യാപ്പാക്കണെ, പ്ലീസ്! 🙏

അപ്പോ എല്ലാവരും ക്ഷമിച്ചു എന്ന ഉറപ്പിൽ ഞാൻ എഴുന്നേൽക്കുവാണെ!!! ഇനി സ്റ്റോറി... 😊
________________________________

ഇപ്പൊ താഴെ വീഴും എന്നുള്ള മട്ടിൽ മിക്കിയെ നിയ താങ്ങി ആണ് അകത്തേക്ക് വന്നത്. അവളെ താങ്ങാൻ വയ്യാതെ ആദ്യം കണ്ട സോഫയിലേക്ക് നിയ അവളെ തള്ളി.

"എന്റമ്മേ!" എന്നൊരു കരച്ചിലോടെ അവൾ ആ സോഫയിലേക്ക് വീണു.

നിയയും മാറി സൈഡിലേക്ക് ചാഞ്ഞു! ഒരു അരിച്ചാക്കല്ലേ ചുമന്നു കൊണ്ട് വന്നത്! ക്ഷീണം കാണും.

ആ കരച്ചിൽ കേട്ടാണ് അടുക്കളയിൽ നിന്ന് ചപ്പാത്തിക്കോലും ആയി ചന്ദ്രശേഖറും ചട്ടുകവും ആയി മീരയും ഇറങ്ങി വന്നത്.

മകളുടെ കോലം കണ്ടു അവർ ഞെട്ടി നിന്നു.

"എന്താ പാറൂസേ... നീ കൃഷി പണിക്കോ മറ്റോ ആണോ പോയെ? ഫുൾ ചെളി ആണല്ലോ!" ചന്ദ്രശേഖർ താടിക്കു കയ്യും കൊടുത്തു കൊണ്ട് ചോദിച്ചു.

മിക്കി ഒന്നും പറയാതെ അയാളെ രൂക്ഷമായി ഒന്ന് നോക്കി, കയ്യുഴിഞ്ഞു.

"നീ ആ സോഫേന്നു അങ്ങ് എഴുന്നേറ്റേ... എന്റെ സോഫ ചീത്തയാക്കാനായിട്ടു. ശോ! ഇക്കഴിഞ്ഞ വീക്കെൻഡ് വാങ്ങിയ ഡ്രസ്സ് അല്ലെ മിയാ ഇത്! നീ അത് നശിപ്പിച്ചല്ലോ... നിന്നെ ഞാൻ എന്താ മിയ ചെയ്യണ്ടേ?"

"ചെറിയമ്മേ... പോറബ്പോ!"

"എന്നാ ഒരു കാര്യം ചെയ്യൂ! നീ തന്നെ ഈ ഡ്രസ്സ് പോറബ്പോ."

"കർത്താവേ. ..! അത്. .. പിന്നെ... എന്നാലും എന്താ മിക്കി ഇത്... ആ ഡ്രസ്സ് ഫുള്ളും നശിപ്പിച്ചു! പുതിയ ഡ്രസ്സ് അല്ലെ... ശ്രദ്ധിക്കണ്ടേ!" നിയ കിട്ടിയ പണിയിൽ നിന്ന് സ്കൂട്ട് ആവാൻ കളം മാറ്റി ചവിട്ടി.

"നീ ആ സോഫേന്നു എഴുന്നേറ്റു ഇങ്ങു മാറിയേ മിയാ..." മീര ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.

"ആഹ് അമ്മാ വലിക്കല്ലേ!" മിക്കി വേദന കൊണ്ട് കുനിഞ്ഞു പോയി.

"അയ്യോ... എന്താ മിയാ? എന്ത് പറ്റി?" മീര മിയയുടെ കരച്ചിൽ കണ്ടു പേടിച്ചു പോയി. ചന്ദ്രശേഖറും മകളുടെ അടുത്തേക്ക് വന്നു.

"കൈ വേദനിക്കുന്നമ്മ!" വേദന കൊണ്ട് മിക്കിയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു തൂവി തുടങ്ങി.

എപ്പോഴൊന്നും മിക്കി കരയാറില്ല. അത് കൊണ്ട് തന്നെ മീരയ്ക്കും ചന്ദ്രശേഖറിനും അവളുടെ വേദന എത്രത്തോളം ഉണ്ടെന്നുള്ളത് ഊഹിക്കാൻ പറ്റി.

"'ചന്ദ്രേട്ടാ... വണ്ടി എടുക്കു... വേഗം ഹോസ്പിറ്റലിൽ പോവാം." മീര എഴുന്നേറ്റു ഡ്രസ്സ് മാറാനായി റൂമിലേക്ക് ഓടി.

ചന്ദ്രശേഖറും പുറകെ പോയി.

വേഗം തന്നെ രണ്ടു പേരും ഡ്രെസ് മാറി വന്നു, മിക്കിയെയും നിയയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.

ഇടത്തെ കൈ ഒരാഴ്ചത്തേക്ക് സ്ലിങ് ഇടാൻ പറഞ്ഞു ഡോക്ടർ. കുറച്ചു പെയിൻ കില്ലേഴ്സും കിട്ടി. അത് കഴിച്ചതോടെ മിക്കി ഹാപ്പി ആയി.

അങ്ങനെ പിന്നെ അവർ ജോളി ആയി, ആടിപ്പാടി ഒരു ഐസ് ക്രീം ഒക്കെ കഴിച്ചു വീട്ടിൽ തിരിച്ചെത്തി.

കൈ വേദന പ്രമാണിച്ചു, മിക്കിക്കു രണ്ടു ദിവസത്തെ അവധിയും ഹൈ കമാൻഡ് പ്രഘ്യാപിച്ചു.

പിറ്റേന്ന് നിയ റെഡി ആവുമ്പൊ, കിടന്നുറങ്ങുന്ന മിക്കിയെ കണ്ടു സഹിക്ക വയ്യാതെ, അവൾക്കിട്ടൊരു ചവിട്ടും കൊടുത്തു, രണ്ടു തെറിയും പറഞ്ഞു, അതിനുള്ളത് മിക്കിയുടെ വായിലിരിക്കുന്നതു തിരിച്ചും കേട്ട് കഴിഞ്ഞപ്പോഴാണ് നിയക്ക് ഒരു സമാധാനം ആയതു. ആ ആശ്വാസത്തിൽ അവൾ അന്ന് കോളേജിലേക്ക് പോയി. മിക്കി പിന്നെയും കിടന്നുറങ്ങി.

വീട്ടിൽ ആരും ഇല്ലാത്തതിനാൽ അവൾ റൂമിൽ തന്നെ ആയിരുന്നു. രാവിലെ ഒക്കെ മൂവിയും സീരീസും ഒക്കെ കണ്ടു സമയം കളഞ്ഞു. ഉച്ചയ്ക്ക് താഴെ പോയി, ഫ്രിഡ്ജിൽ ഉറങ്ങിക്കിടന്നിരുന്ന മിനിയാന്നത്തെ ചിക്കനെയും, തണുത്തുറഞ്ഞ പൊറോട്ടയും ചൂടാക്കി എടുത്തു, രണ്ടും സമാസമം ചേർത്ത് ഒരു പിടി പിടിച്ചു, വയറും വീർപ്പിച്ചു റൂമിലേക്ക് പോയി ബെഡിൽ വീണ്ടും കമിഴ്ന്നു വീണു.

*** വയർ വീർപ്പിച്ചു എന്ന് പറയുമ്പോ തെറ്റിദ്ധരിക്കല്ലേ... ഒരു ഫുഡ് ഗർഭം... അത്രേ കവി ഉദ്ദേശിച്ചിട്ടുള്ളു... ഡോണ്ട് മിസണ്ടർസ്റ്റാൻഡ് മി!***

അങ്ങനെ ഒരു കൊറിയൻ മൂവിയുടെ സബ്‌ടൈറ്റിൽസ് വായിച്ചു, അതിന്റെ ഉൾതലങ്ങളിലേക്കു കൂപ്പു കുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആ ഒച്ച. ..

ലോട്ട്‌സോത്ത മിഴിയാൽ ചാട്ടുള്ളി നീയെറിഞ്ഞാൽ

ഹാ. .. ബോഗന്വില്ല തന്നു ഞാൻ ബോറടിയാൽ തഴുകും

ഡോണ്ട് ഗോ ഡോണ്ട് ഗോ മണ്ടിപ്പെണ്ണേ മയിലേ

എന്നോടൊന്നും സ്‌പീകിക്കൂടെ കുയിലേ....

ഓടിവാ കരളേ പെണ്ണാളേ

പാടിവ ലവ് ഗാനം

ഓടിവാ കരളേ പെണ്ണാളേ

പാടിവ ലവ് ഗാനം

നാണമെന്തേ ചൊല്ല് ചൊല്ല് നാവിറങ്ങി പോയോ. ..

മാനെ. . മധുര കരിമ്പേ ...

അവളുടെ ഫോൺ അടിച്ചതാണ്. unknown നമ്പർ ആണല്ലോ.

'ആരാപ്പോ ഇത്?'

അവൾ കാൾ എടുത്തു.

"ഹെല്ലോ"

"ഹൈ, മേഘ്ന?" പുരുഷ ശബ്ദം... അതും നല്ല കിടിലൻ വോയിസ്.... ഇഷ്ടായി ഇഷ്ടായി...

"യെസ്, who's ദിസ്?" weight ഒട്ടും കുറയ്‌ക്കേണ്ട. നമ്മളും ഡീസന്റ് ആണെന്ന് വിളിക്കുന്നവൻ തെറ്റിദ്ധരിച്ചോട്ടേ!

"ഹൈ... ഇത് ഞാനാ മേഘ്ന... നിരഞ്ജൻ."

'ഇങ്ങേരെന്തിനാ എന്നെ വിളിക്കുന്നെ? എന്റെ നമ്പർ എവിടുന്ന് കിട്ടി.' അവൾക്കു വല്യ പിടി കിട്ടിയില്ല.

"താൻ എന്താ ഒന്നും മിണ്ടാത്തെ?"

"ഹേയ് ഒന്നും ഇല്ല, രഞ്ജു ചേട്ടാ... എന്താ വിളിച്ചേ? എന്റെ നമ്പർ എവിടുന്ന് കിട്ടി?"

"തന്റെ നമ്പർ തന്റെ ഫ്രണ്ടിന്റെ കയ്യിന്നു വാങ്ങിച്ചു. അയാളാ പറഞ്ഞെ, തനിക്കു വയ്യാഞ്ഞിട്ട് ഹോസ്പിറ്റലിൽ ഒക്കെ പോയിന്നു. തന്റെ കൈ എങ്ങനെ ഉണ്ട്?"

"കൈയിപ്പോ പ്രെശ്നം ഇല്ല രഞ്ജു ചേട്ടാ... ഇന്നലെ വേദന ഉണ്ടായിരുന്നു. മരുന്നൊക്കെ കഴിച്ചപ്പോ മാറി."

"ഹ്മ്മ്... വേദന ഇല്ലെങ്കിൽ പിന്നെ എന്താ വരാതിരുന്നേ?"

'ശെടാ! ഇതെന്തു കോപ്പു!'

"അത് അമ്മ പറഞ്ഞു റസ്റ്റ് എടുക്കാൻ."

"നാളെ വരുന്നുണ്ടോ?"

"ഇല്ല...റസ്റ്റ് ആണ്!"

"ഓക്കേ... പിന്നെ എടോ... "

"എന്താ രഞ്ജു ചേട്ടാ?"

"സോറി..."

"എന്റെ കൈ തല്ലി ഓടിക്കാനുള്ള കോറ്റേഷൻ കൊടുത്തതിനാണോ? സാരില്ല, രഞ്ജു ചേട്ടാ! ഇന്നലെ വേദന എടുത്തിരുന്ന ടൈമിൽ ചേട്ടനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ചിലപ്പോ ഞാൻ ചേട്ടന്റെ തലതല്ലി പൊളിച്ചേനെ. പക്ഷെ, ഇപ്പൊ വേദന ഇല്ലാത്തതു കൊണ്ടും, രണ്ടു ദിവസം ലീവ് ആക്കിയത് കൊണ്ടും , ക്ഷമിച്ചിരിക്കുന്നു."

"ഹാഹാ... ആയിക്കോട്ടെ!"

'എന്റ കർത്താവേ! എന്തൊരു വോയിസ്!!! ഇങ്ങേരു പാട്ടു പാടുവോ എന്തോ?'

"താൻ എന്താ ഇടയ്ക്കിടെ സൈലന്റ് ആവുന്നേ?"

"ഹെയ് ഒന്നൂല്ല... രഞ്ജു ചേട്ടൻ പാടുവോ?" അവൾ മനസ്സിൽ വന്ന സംശയം മറച്ചു വച്ചില്ല.

"അതെന്താ, പെട്ടന്ന് അങ്ങനെ ഒരു സംശയം?"

"ചേട്ടന്റെ സൗണ്ട് കേട്ടിട്ട് ചോദിച്ചതാ."

"പാടുവോ ന്നു ചോദിച്ചാൽ, കുറച്ചു എളിമയോടെ പറയുവാണെങ്കിൽ കുറച്ചൊക്കെ, അല്പം അഹങ്കാരത്തോടെ പറയുവാണെങ്കിൽ, ഞങ്ങൾക്കൊരു മ്യൂസിക് ബാൻഡ് ഒക്കെ ഉണ്ട്. ഞാൻ അതിലെ ലീഡ് സിങ്ങർ ആണ്"

"വൗ! അടിപൊളി...ആരൊക്കെ ഉണ്ട് ബാൻഡിൽ? നമ്മുടെ കോളേജിലെ സ്റ്റുഡന്റസ് തന്നെ ആണോ?"

"ഹ്മ്മ്മ്... അതെ... ഇൻ ഫാക്ട്, നമ്മുടെ ഡിപ്പാർട്മെന്റിലെ തന്നെ സ്റ്റുഡന്റസ്. രണ്ടു പേരെ താൻ അറിയും. കാർത്തിക്കും, നന്ദുവും."

"നന്ദു?"

"ഇന്നലെ കണ്ടില്ലെടോ... തനിക്കു മരുന്നൊക്കെ എടുത്തു തന്ന ആള്. നന്ദകിഷോർ. അതാണ് ശെരിക്കും പേര്."

"ഓ ഓക്കേ ഓക്കേ... മനസ്സിലായി. പെട്ടന്ന് നന്ദു ന്നു കേട്ടപ്പോ കത്തിയില്ല." നമ്മുടെ ക്യൂട്ടേട്ടന്.

"താൻ പാടുവോ?"

"എളിമ വേണോ അഹങ്കാരം വേണോ?"

"അഹങ്കാരം തന്നെ ആയിക്കോട്ടെ."

"ഞാൻ കോംപെറ്റീഷനിൽ ഒക്കെ ഫസ്റ്റ് വാങ്ങിച്ചിട്ടുണ്ട്."

"രാത്രി ശിവ രാത്രി പാടാൻ വല്ല പ്ലാനും ആണെങ്കിൽ ദൈവത്തെ ഓർത്തു പാടരുത്."

"അല്ല... സത്യായിട്ടും. വല്യ ബാൻഡ് ഒന്നും അല്ലെങ്കിലും, ഞങ്ങളും ചെറിയ തോതിൽ സ്കൂളിൽ കയ്യടി ഒക്കെ വാങ്ങിയിട്ടുണ്ട്. വിനയ ഇല്ലേ, drums വായിക്കും. നയന ഗിറ്റാറും. പിന്നെ ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, ചൈതന്യ. അവളും പാടും. ഞങ്ങൾ രണ്ടും ആയിരുന്നു ആസ്ഥാന ഗായകർസ്. പക്ഷെ കൂടുതലും ഞങ്ങൾ പയറ്റിയിട്ടുള്ളത് ഡാൻസിൽ ആണ്. അതിനു കിട്ടുന്ന ഒരു ചാൻസും ഞങ്ങൾ മിസ് ആക്കില്ലായിരുന്നു. ഇന്റെർസ്കൂൾ പ്രോഗ്രാംസ്നൊക്കെ പ്രൈസ് വാങ്ങിയിട്ടുണ്ട്. എങ്ങനെ ഉണ്ട് എന്റെ അഹങ്കാരത്തിന്റെ ലെവൽ?"

"കൊള്ളാം... അസ്സലായിട്ടുണ്ട്."

"താങ്ക് യു"

"മേഘ്‌ന പാടുമെങ്കിൽ, ആൻഡ് ഇഫ് യൂ ആർ ഇന്റെരെസ്റ്റഡ്, ഞങ്ങളുടെ ബാൻഡിൽ ചേരുന്നോ?"

"അയ്യോ! പെട്ടന്നൊക്കെ ചോദിച്ചാൽ..."

"ഞങ്ങളുടെ female സിങ്ങർ ഇപ്പൊ ഫൈനൽ ഇയർ ആയതു കാരണം പഠിക്കണം എന്ന് പറഞ്ഞു ബാക് ഔട്ട് ചെയ്തു. അത് കൊണ്ടാ ചോദിച്ചേ..."

"പക്ഷെ ഞാൻ ഇത് വരെ പാടിപോലും രഞ്ചു ചേട്ടൻ കേട്ടിട്ടില്ലല്ലോ! പിന്നെ എങ്ങനാ?"

"അത് ഇനിയും കേൾക്കാല്ലോ... കേട്ടിട്ടേ ഡിസൈഡ് ചെയ്യുന്നുള്ളു. ഓഡിഷൻ ഒക്കെ ഉണ്ടാവും."

"ഓഹോ! ഓഫർ കേട്ടപ്പോ ഞാൻ കരുതി, ഇപ്പോഴേ അങ്ങ് എടുക്കുവാണെന്നു."

"അങ്ങനെ ചുമ്മാ ഒന്നും ഞങ്ങളുടെ ബാൻഡിൽ എടുക്കാനൊന്നും പറ്റില്ല. അതിപ്പോ നീ ആയാലും."

'അതെന്തിനാ ആ നീയായായിലിലു ഇത്രേ സ്ട്രെസ് കൊടുക്കുന്നെ?ആഹ്... എന്തേലും ആവട്ടെ.'

"ശരി സർ!"

"താനിപ്പോ ഓഡിഷൻ എടുക്കുന്നോ?"

"അയ്യേ! ഫോണിലോ?"

"അതിനെന്താ?"

"അത് ഭയങ്കര ബോർ അല്ലേ? ഒരു മാതിരി പൈങ്കിളി ലൈൻ അടി സ്റ്റൈൽ..."

"എന്നാ വേണ്ട..." അവൻ ഒരു ആവശ്യവും ഇല്ലാതെ അവിടെ ചിരിച്ചു. ചിരിച്ചോട്ടെ... tax ഒന്നും അടയ്ക്കണ്ടല്ലോ.

പിന്നെയും കുറെ നേരം അവർ സംസാരിച്ചു.

"ചേട്ടാ... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"

"താൻ ചോദിക്കെടോ..."

"അത്... ഇന്നലെ ആ ടീഷർട്ടിൽ എന്തായിരുന്നു പ്രശ്നം? ആദ്യം സൈലന്റ് ആയിരുന്ന ആ കണ്ണാടി ചേട്ടൻ ടീഷർട് കണ്ടു കഴിഞ്ഞാണ് ആകെ violent ആയതു. മറ്റേ പുള്ളിയും അതെ! അങ്ങേരെ പിന്നെ ഞാൻ ആ ഭാവത്തിൽ അല്ലാതെ കണ്ടിട്ടില്ല. സോ, അതിൽ വല്യ കാര്യം ഇല്ല. എന്നാലും അതിൽ ആ കണ്ണാടി ചേട്ടനെ ഇത്രയ്ക്കു temper തെറ്റിക്കാൻ എന്താ ഉണ്ടായിരുന്നേ? സംഭവം അശ്ലീലം ആയിരുന്നോ?"

"ഹാഹാ! താൻ വിചാരിക്കുന്നത് പോലെ ഒന്നും അല്ലടോ... പറയുമ്പോ വെല്യ കാര്യം ഒന്നും അല്ല. ചെറിയ കേസ്. ഞങ്ങൾ അവൻമാർക്കിട്ടു ഒരു പണി കൊടുത്തു, അത് അവർക്കു നല്ലോണം കൊണ്ടു. അത്രേ ഉള്ളു."

"ഇങ്ങനെ തലേം വാലും ഇല്ലാതെ പറയാതെ, ഡീറ്റൈൽഡ് ആയി പറ രഞ്ജു ചേട്ടാ..."

"അതായത്... നമ്മുടെ കോളേജിൽ ഓരോ ഡിപ്പാർട്മെന്റ്‌സും തമ്മിൽ എപ്പോഴും അടി ആണ്. അതിൽ ഏറ്റവും കൂടുതൽ അടി cs ഉം mech ഉം തമ്മിലാണ്. cs ൽ പൊതുവെ പെണ്പിള്ളേര് കൂടുതൽ ഉണ്ടാവും അല്ലോ! mechil പെണ്ണുങ്ങൾ കാണത്തുമില്ല. cs ലെ ആൺപിള്ളേരോട് അത് കാരണം അവൻമാർക്ക് പുച്ഛം കൂടുതൽ ആണ്. പെണ്ണുങ്ങളുടെ പുറകെ ആണെന്നൊക്കെ പറഞ്ഞു. ആണ്പിള്ളേര് മാത്രം ഉള്ളത് കൊണ്ട് അവന്മാരൊക്കെ ആണത്തത്തിന്റെ പര്യായങ്ങളും. അങ്ങനെ തല്ലു കൂടി കൂടി ഇപ്പൊ എന്ത് പരിപാടി ആയാലും ഈ രണ്ടു ഡിപ്പാർട്മെന്റ്സ് ഉം തമ്മിൽ ഇപ്പോഴും അടി ആണ്. അവർക്കും ഉണ്ട് ഒരു മ്യൂസിക് ബാൻഡ്. നമ്മുടെ ടീമും അവരുടെ ടീമും ആയിട്ടാണ് സ്ഥിരം കോമ്പറ്റിഷൻ." അവൻ ഒന്ന് നിർത്തി. ശ്വാസം എടുക്കാനാവും.

"ടീഷർട് ന്റെ കഥ പറഞ്ഞില്ലല്ലോ.."

"നീ തോക്കിന്റെ ഉള്ളിൽ കയറി ഇരിക്കാതെ, പുറത്തു വാ... ഞാൻ പറയുവല്ലേ! ഈ mechകാരു എല്ലാ ടൂറിനും ചെയ്യുന്ന ഒരു പരിപാടി ഉണ്ട്. "mech റൂൾസ്" എന്ന് എഴുതിയ ഒരു ടീഷർട്ട് ഇട്ടിട്ടു ടൂറിന്റെ ലാസ്‌റ്റ് ഡേ ഒരു ഫോട്ടോ! ഇവരു തുടങ്ങി വച്ചതല്ല. കുറെയേറെ വർഷങ്ങൾ ആയുള്ള ഒരു ചടങ്ങാണ്. കഴിഞ്ഞ വർഷം, ഇവന്മാരുടെ പ്രിന്റ് അടിച്ചു കിട്ടിയ ടീഷർട്ടിന്റെ ബോക്സ്, ഇവന്മാര് ട്രിപ്പിന് പോവുന്നതിനു തൊട്ടു മുൻപ്, ഞങ്ങൾ നൈസ് ആയിട്ട് അങ്ങ് മാറ്റി, പകരം, "mech ഫൂൾസ്" എന്ന് പ്രിന്റ് ചെയ്ത ടീഷർട്ട്സ് ഉള്ള പെട്ടി വച്ചു. അങ്ങനെ അവരുടെ ആ പരിപാടി അങ്ങ് കുളം ആയി. അതിന്റെ കലിപ്പൊക്കെ കുറച്ചു നാളായി മാറി വരുന്നതേ ഉള്ളു. നിങ്ങളെ കണ്ടപ്പോ അവന്മാരെ ഒന്ന് ചെറഞ്ഞു വിടാം എന്നെ വിചാരിച്ചുള്ളു. പെൺപിള്ളേരാവുമ്പോ വല്യ ഇഷ്യൂ ഒന്നും ആക്കില്ലന്നു കരുതി...."

" 'മെക്ക് ഫൂൾസ്' അയ്യേ. ..നിങ്ങൾ എന്താ നഴ്സറി പിള്ളേരോ? ഇതൊക്കെ പഴയ നമ്പറുകൾ അല്ലെ?"

അവൻ ചിരിച്ചതെ ഉള്ളു.

"അല്ല ചേട്ടാ... ഈ സിദ്ധാർഥ് ശങ്കർ എങ്ങനാ ആള്?"

"എന്താണ്? നീ നോക്കുന്നുണ്ടോ?" ***അതിൽ കുറച്ചു കുശുമ്പില്ലേ? ആ പൊട്ടിക്കു തോന്നിയില്ല... നിങ്ങള്ക്ക് തോന്നിയോ?***

"എന്റെ പൊന്നോ! വേണ്ട! എന്റെ ഒരു ഫ്രണ്ട് ആ മൊതലിനെ ഒന്ന് നോക്കിയതിന്റെ ആണ് ഞാൻ ഇന്നും അനുഭവിക്കുന്നത്. ഞാൻ ജനറൽ ആയി ചോദിച്ചതാ... ഒന്നില്ലെങ്കിലും എന്റെ കയ്യൊടിക്കാൻ രഞ്ചു ചേട്ടന്റെ കൂടെ നിന്ന ആളല്ലേ... ഒരു ക്യൂരിയോസിറ്റി, അത്രേ ഉള്ളു."

"സിദ്ധാർഥ്, അവനെ കുറിച്ചു എന്ത് പറയാനാ! ഫസ്റ്റ് ഇയർ തൊട്ടു ഞാനും അവനും അടി ആണ്. സോ,ആസ് എ ഫ്രണ്ട് അവൻ എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. ബട്ട് ആസ് എ ശത്രു, അവൻ ultimate ആണ്. നേരെ വാ, നേരെ പോ! അതാണ് പൊതുവെ എല്ലാ കാര്യത്തിലും അവന്റെ അപ്പ്രോച്ച്. പിന്നെ, ഒരു ഫ്രണ്ട് എന്നുള്ള രീതിയിൽ, കണ്ടറിവ് വച്ച് പറയുവാണെങ്കിൽ, അവൻ ഫ്രണ്ട്സിനു വേണ്ടി എന്തും ചെയ്യും. അത് പോലെ തന്നെ ഉള്ള രണ്ടെണ്ണം അവന്റെ കൂടെ ഉണ്ട്. റിഷബ് ആൻഡ് ജഗൻ. പിന്നെ വേറെ... ആഹ് അവൻ ഒരു നല്ല അടിപൊളി പാട്ടുകാരൻ ആണ്. അത് കൊണ്ട് തന്നെ അവനോടു മിണ്ടാൻ ധൈര്യം ഇല്ലെങ്കിലും, കുറെ പെണ്പിള്ളേര് അവനു ഫാൻസ്‌ ആയിട്ടുണ്ട്."

"ഓ! അപ്പൊ അയാളാണോ രഞ്ജു ചേട്ടന്റെ കോമ്പറ്റിഷൻ?"

"അതേ... നമ്മുടെ ആർട്സിനു ഫസ്റ്റ് കിട്ടുന്ന ടീമുകൾ ആണ്, പിന്നീടുള്ള ഇന്റർകോളേജ് ഫെസ്റ്റുകൾക്കു പോവാറ്. അത് കാരണം, ആർട്സിനു എപ്പോഴും വമ്പൻ പ്രെപറേഷൻസ് ആണ്. ലാസ്‌റ് ഇയർ, അവന്മാര് കപ്പ് കൊണ്ട് പോയി... അതിനു മുന്നത്തെ രണ്ടു വർഷവും നമ്മൾക്കായിരുന്നു. ഇത്തവണ തിരിച്ചു പിടിക്കണം, നീ എന്തായാലും കോളേജിൽ വരുമ്പോ, ഒരു റൌണ്ട് ഓഡിഷൻ നോക്കാം. ശരി ആകുവാണെങ്കിൽ, ഈ തവണ നമുക്ക് തന്നെ കപ്പ് അടിക്കണം. ലാസ്‌റ്റ് ഇയർ ആയതു കൊണ്ട് രണ്ടു ടീമും രണ്ടും കൽപ്പിച്ചാണ്. കപ്പ് അടിച്ചാൽ, ആ വഴി നിനക്ക് ഒരു കൊച്ചു പ്രതികാരവും ആവും. എന്ത് പറയുന്നു?"

'പ്രതികാരം.... പ്രതികാരം... പ്രതികാരം... ബഹുആഹാ' വീണ്ടും ആ കൊലച്ചിരി... ഇവള് പണി ഇനിയും വാങ്ങിക്കൂട്ടും.

['എന്തേലും പറഞ്ഞായിരുന്നോ മുന്മുൻ?'

'ഹെയ്! ഒന്നും പറഞ്ഞില്ല... യു കാരി ഓൺ!'

ഇവളോടൊക്കെ പറഞ്ഞിട്ടിപ്പോ എന്തിനാ. ..!]

"അങ്ങനെ ആണെങ്കിൽ എന്തായാലും ഞാൻ ഉണ്ട്, ചേട്ടാ! അവനിട്ടു ഒരു പണി കൊടുക്കണം എന്ന് കുറെ ആയി വിചാരിച്ചിട്ട്. പാടി തന്നെ ആവാം."

"അതാണ്!"

"എന്നാ ശെരി, രഞ്ജു ചേട്ടാ... കുറെ നേരം ആയി നമ്മൾ കത്തി വയ്ക്കാൻ തുടങ്ങിയിട്ട്. പിന്നെ കാണാം. ബൈ"

"ശെരി എന്നാൽ... ബൈ... യു ടേക്ക് കെയർ... എന്നിട്ടു വേഗം കോളേജിൽ വരാൻ നോക്ക്, മടി പിടിച്ചു വീട്ടിൽ ഇരിക്കാതെ."

അവൻ ഫോൺ കട്ട് ചെയ്തു. അപ്പോഴാണ് മിക്കി കാൾ ഡ്യൂറേഷൻ കണ്ടത്. ..

'ദൈവമേ. .. ഒന്നര മണിക്കൂറോ? ഞാൻ എന്തിനാണ് ഇങ്ങേരോടു ഇത്ര നേരം സംസാരിച്ചത്... ആ. . ആ ചേട്ടൻ കോളേജിലെ കഥ ഒക്കെ പറയുവല്ലയിരുന്നോ! അപ്പൊ ഇത്രയും സമയം ഒക്കെ ആവും. എന്നാലും സമയം പോയത് അറിഞ്ഞതേ ഇല്ല... നല്ല രസം ഉണ്ട് രഞ്ചു ചേട്ടനോട് സംസാരിച്ചോണ്ടിരിക്കാൻ. ഇതെങ്ങാൻ ആ സിദ്ധാർഥ് ആവണം. അപ്പോഴേക്ക് ഞങ്ങളിൽ ഒരാളുടെ പതിനാറടിയന്തരം കഴിഞ്ഞിട്ടുണ്ടായേനെ. അവന് ആർട്സിനു ജയിക്കണല്ലേ? ജയിപ്പിച്ചു തരാം. നിന്നെ തോൽപ്പിക്കാൻ വേണ്ടി ഞാൻ വെളുപ്പാൻ കാലത്തു എഴുന്നേറ്റു സാധകം വരെ ചെയ്യും.... ഇയ്യോ ... അത്രയ്ക്ക് വേണ്ട. .. രാവിലെ എഴുന്നേൽക്കുന്നത് ഒഴിച്ച് എന്തും ചെയ്യും! ആ അത് മതി. "

പിന്നെയും എന്തൊക്കെയോ ആലോചിച്ചു, അവളിരുന്നു.

**********************************************************************************************************************************

ഒരു ദിവസ്സം കൂടെ റസ്റ്റ് എടുത്തു, മിക്കി പിറ്റേന്ന് കോളേജിലേക്ക് തിരിച്ചു.

ഉച്ച വരെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയി. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്, ഫുഡടിച്ചു കഴിഞ്ഞു ഒരു നാരങ്ങാ സോഡാ കഴിക്കണം എന്നുള്ള അതിയായ ആഗ്രഹവും ആയി നിക്കിയുടെ കൂടെ ക്യാന്റീനിലേക്കു പോവാനായി പുറത്തിറങ്ങിയപ്പോഴാണ് മിക്കിക്കുള്ള അടുത്ത പണി ഉരുത്തിരിഞ്ഞു വന്നത്.

ക്യാന്റീനിലേക്കു പോവുന്ന വഴിയിൽ വച്ച് കുറച്ചു സീനിയർസ്, അവരെ ബ്ലോക്ക് ചെയ്തു. ഒരു ചെമ്പക മരത്തിനു ചുറ്റും കെട്ടിയിട്ടുള്ള തിട്ടയിൽ ഇരിക്കുകയാണ് അവർ. നിക്കിയും മിക്കിയും അവരുടെ മുൻപിൽ ആയി നിന്നു.

"എന്താടി നിന്റെ ഒക്കെ പേര്?" കണ്ടാൽ ഗുണ്ടാ എന്ന് തോന്നുന്ന ഒരുത്തൻ മീശ തടവിക്കൊണ്ട് അവരോടു രണ്ടു പേരോടും ആയി ചോദിച്ചു.

അവര് പേര് പറഞ്ഞു കൊടുത്തു.

"നിനക്കൊക്കെ ഡാൻസ് ചെയ്യാൻ അറിയ്യോ?"

നിക്കിയും മിക്കിയും തമ്മിൽ ഒന്ന് നോക്കിയിട്ടു, അവരെ നോക്കി അറിയാം എന്ന് തല കുലുക്കി.

"വെരി ഗുഡ്! എന്നാൽ ചേട്ടൻ ഇപ്പൊ ഒരു പാട്ടിടാം... നിങ്ങൾ രണ്ടു പേരും കൂടെ ഒന്ന് ഡാൻസ് ചെയ്യ്‌..."

അവൻ ഫോൺ എടുത്തു, നമ്മുടെ മുംതാസ് ചേച്ചി ആടി തകർത്ത "കട്ടിപ്പുഡി കട്ടിപ്പുഡി ടാ" പ്ലേ ചെയ്തു.

അവർ അനങ്ങിയില്ല.

"കളിക്ക് മക്കളെ! ചേട്ടന്മാരൊന്നു കാണട്ടെ!"

"ഈ പാട്ടിനു ഡാൻസ് ചെയ്യാൻ പറ്റില്ല ചേട്ടാ." നിക്കി അവന്റെ മുഖത്തു നോക്കി തന്നെ പറഞ്ഞു.

"അതെന്താ നിനക്ക് ഈ പാട്ടിനു ഡാൻസ് ചെയ്‌താൽ?"

"ബുദ്ധിമുട്ടാണ്." അത് പറഞ്ഞത് മിക്കി ആണ്.

"അതെന്താടി നിനക്കിത്ര ബുദ്ധിമുട്ടു?" അവൻ അതും പറഞ്ഞു അവിടെ നിന്ന് ചാടി ഇറങ്ങി, അവളുടെ സ്ലിങിൽ കിടന്ന കയ്യിൽ കയറി പിടിച്ചു.

നീരൊക്കെ നല്ലോണം കുറഞ്ഞത് കാരണം, അവൾക്കു വല്യ വേദന ഒന്നും എടുത്തില്ല. പിന്നെ ഇതിന്റെ അപ്പുറത്തെ പിടി പിടിച്ചിട്ടാണ് ഈ കൈ ഈ പരുവത്തിൽ ആയതു! അപ്പോഴാ ഈ കുഞ്ഞു പിടി! തീയിൽ കുരുത്ത കൈയ് ഹേ! അവൾ മനസ്സിൽ പുച്‌ഛിച്ചു കൊണ്ട് നിന്ന്.

പക്ഷെ ഇത് നടന്ന അതേ സെക്കൻഡിൽ തന്നെ രണ്ടു അലർച്ച അവിടെ എക്കോ അടിച്ചു. രണ്ടു "ഡാ "കൾ!

അതാരാപ്പോ ഇത്ര വലിയ ഡാ ഇടാൻ... മിക്കി തല ചരിച്ചു ഒരു ഒച്ച വന്ന വശത്തേക്ക് നോക്കി.

കാന്റീനിന്റെ അടുത്തുള്ള മരത്തിന്റെ തിട്ടയിൽ നിരഞ്ജൻ ആകെ ചുവന്നു തുടുത്തു ദേഷ്യപ്പെട്ടു നിൽക്കുന്നു. ക്യാന്റീനിന്റെ മുൻപിൽ സിദ്ധാർഥ്, ഏകദേശം അതെ ഭാവത്തിൽ. .. അതെ രൂപത്തിൽ.

എന്താണ് നടക്കുന്നെ എന്ന് മനസ്സിലാവാതെ നിക്കിയും മിക്കിയും തമ്മിൽ നോക്കി. അവളുടെ കയ്യിൽ പിടിച്ചവനും.

ഇന്ന് രാത്രി 7 മണിക്ക് അടുത്ത ഭാഗം... (ഉറപ്പായിട്ടും തരും ട്ടാ) അപ്പോൾ ആ ലൈക്ക് ബട്ടൺ അമർത്തി ഒരു കമന്റും ഇട്ടേച്ചു പോണേ...
(തുടരും...)

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top