'എന്നാലും അങ്ങേരെന്തിനാ എന്നെ നോക്കി ഇരുന്നേ? അല്ല... ഞാൻ എന്തിനാ അങ്ങേരെ നോക്കി ഇരുന്നേ?'
ഈ രണ്ടു ചോദ്യങ്ങളും മിക്കിയുടെ മനസ്സിൽ അന്ന് വൈകുന്നേരം തൊട്ടു ലൂപിൽ പ്ലേ ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചായി. അത് കാരണം വീട്ടിൽ എത്തിയപ്പോൾ തൊട്ടു, അവൾ ആലോചനയിൽ ആണ്. ഫുഡ് പോലും കഴിക്കാൻ താൽപ്പര്യം തോന്നിയില്ല.
ആരോടെങ്കിലും പറഞ്ഞാൽ അവർ കളിയാക്കിയാലോ എന്ന് ഒരു ചമ്മൽ. അത് കാരണം ഒറ്റയ്ക്കാണ് ഈ ആലോചിച്ചു കൂട്ടുന്നത് മുഴുവൻ. ഇരുന്നും, കിടന്നും, നിന്നും, നടന്നും, ഊഞ്ഞാലാടിയും ഒക്കെ അവൾ ആലോചിച്ചു നോക്കി.
'അങ്ങേർക്കിനി പ്രേമം ആയിരിക്കുവോ? അതോ ഇനി എനിക്കാണോ അയാളോട് പ്രേമം. ഒരു എത്തും പിടി കിട്ടുന്നില്ലല്ലോ. ..' നിലാവത്തു അഴിച്ചു വിട്ടിയ കോഴിയെ പോലെ, ബാൽക്കണിയിൽ അങ്ങോട്ട് ഇങ്ങോട്ടും നടന്നു ആലോചിക്കുകയാണ് ഗഥാ നായിക.
നിയ വന്നു നോക്കിയിട്ടു പോയി ഇടയ്ക്കു. പക്ഷെ മിക്കി മൈൻഡ് ചെയ്തില്ല.
ഒരു എട്ടര ഒക്കെ ആയപ്പോൾ അവൾക്കു വട്ടു പിടിക്കും എന്ന അവസ്ഥ ആയി. അവൾ നിയയെയും വിളിച്ചു, നിക്കിയുടെ വീടിന്റെ മതില് ചാടാൻ വേണ്ടി ചെന്നു. പക്ഷെ കൈ സ്ലിങ്ങിൽ കിടക്കുന്നത് കാരണം, ആ സാഹസത്തിനു നടന്നില്ല. അത് കൊണ്ട് പതിവില്ലാതെ മെയിൻ ഡോറിൽ കൂടെ കയറി ചെന്നു.
നിക്കി ഫുഡടി ഒക്കെ കഴിഞ്ഞു, റൂമിൽ ഏതോ പാട്ടൊക്കെ കേട്ട്, ബെഡിൽ കിടക്കുമ്പോഴാണ് ഡോറിൽ മുട്ട് കേൾക്കുന്നത്.
നിക്കി ഡോർ തുറന്നതും, മിക്കി അവളെ തള്ളി മാറ്റി, കയ്യിലെ നഖവും കടിച്ചു കൊണ്ട് അകത്തേക്ക് കയറി, ബെഡിൽ ചമ്രം പിടഞ്ഞിരുന്നു. നിക്കി നിയയെ നോക്കി എന്താന്നു ചോദിച്ചു.
"കഴിഞ്ഞ ദിവസത്തെ അടിയിലോ മറ്റോ ഒരു പിരി എവിടെയോ ഇളകി എന്ന് തോന്നുന്നു. വന്നപ്പോ തുടങ്ങിയതാ, ഈ കഞ്ചാവടിച്ചതു പോലെ ഉള്ള നടപ്പ്!" നിയയും അകത്തേക്ക് കയറി.
നിക്കി ഡോർ അടച്ചു ലോക്ക് ചെയ്തു.
നിക്കിയും നിയയും ബെഡിൽ ഇരുന്ന് അവരുടെ ഫോണിൽ കുത്തിക്കൊണ്ടിരിക്കാൻ തുടങ്ങി.
കുറെ നേരം ആയിട്ടും അവർ രണ്ടും ഒന്നും മിണ്ടാത്തത് കൊണ്ട് മിക്കി തല പോക്കി നോക്കി. അവർ രണ്ടും വേറെ ഏതോ ലോകത്താണ്.
അവൾക്കു ദേഷ്യം വന്നു. രണ്ടിന്റെയും ഫോൺ തട്ടിപ്പറിച്ചു വാങ്ങി, ബെഡിലേക്കു ഇട്ടു. കൂടെ അവളുടെയും.
അവര് മുഖത്തോടു മുഖം നോക്കി.
"റെഡി ആയോ സംസാരിക്കാൻ?" നിക്കി ചോദിച്ചു.
"റെഡി ആയോന്നു അറിയണെങ്കിൽ ചോദിക്കണം. അല്ലാതെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുവല്ല വേണ്ടത്. എത്ര നേരായി ഞാൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുന്നു. ഒന്ന് മൈൻഡ് എങ്കിലും ചെയ്തൂടെ?"
"ഞങ്ങൾ മൈൻഡ് ചെയ്‌താൽ നീ മൈൻഡ് ചെയ്യില്ല. പിന്നെ ഞങ്ങൾ എന്തിനാ വെറുതെ എനർജി വേസ്റ്റ് ആക്കുന്നെ. എന്തായാലും നീ റെഡി ആവുമ്പൊ നീ സംസാരിക്കും. അത്രയും നേരം ഞങ്ങൾ വേറെ എന്തെങ്കിലും ചെയ്‌തിരിക്കില്ലേ!" നിയ പറഞ്ഞു.
"ഇപ്പൊ ഞാൻ പറയാണോ വേണ്ട?" മിക്കി ഭീഷണി പോലെ പറഞ്ഞു.
"വേണെങ്കി പറഞ്ഞിട്ട് എഴുന്നേറ്റു പോടീ!" നിക്കി അവളെ പുച്ഛിച്ചു തള്ളി.
മിക്കി പിന്നെ ഒന്നും നോക്കിയില്ല. .. പറഞ്ഞു തുടങ്ങി. ..
"ടാ, ഇന്ന് വൈകുന്നേരം പാടിയില്ലേ ഞാൻ?"
"ആ പാടി!" നിക്കി പറഞ്ഞു.
"അപ്പൊ രണ്ടാമത്തെ പാട്ടു പാടുമ്പോ, ആ സിദ്ധാർഥ് ഉണ്ടായിരുന്നു അവിടെ."
"അതിനു?" ഇത്തവണ നിയ ആണ്.
"പുള്ളി ഞാൻ പാടുമ്പോ ഫുൾ എന്നെ നോക്കി ഇരിക്കുവായിരുന്നു."
"അത് നീ എങ്ങനെ കണ്ടു?" നിയ ചോദിച്ചു.
"അത്... ഞാനും ചെറുതായി അങ്ങേരെ നോക്കി ഇരുന്നു പോയി."
"അപ്പൊ ചുരുക്കി പറഞ്ഞാൽ, രണ്ടും കൂടെ കണ്ണിക്കണ്ണി നോക്കി, പാട്ടും പാടി ഇരിക്കുവായിരുന്നു. ആം ഐ കറക്റ്റ്?" നിയയെ, ഒരു വക്കീൽ കോട്ടും ഇടീച്ചു, കോടതിയിൽ കൊണ്ട് പോയി നിർത്തിയാൽ, വക്കീലല്ല എന്ന് ആരും പറയില്ല. നോട്ടവും ഭാവവും ഒക്കെ കിറുകൃത്യം.
"ലൈറ്റ് ആയിട്ട്." മിക്കിക്കു കുറച്ചു ചമ്മൽ ഒക്കെ ഉണ്ട്.
"അല്ല... ഞാൻ കണ്ടില്ലല്ലോ അങ്ങേരെ?" നിക്കി ചോദിച്ചു.
"നീ അവിടെ രഞ്ചു ചേട്ടന്റെ മുഖത്തു കണ്ണെടുത്താലല്ലേ വേറെ എന്തെങ്കിലും കാണുള്ളൂ!" മിക്കി ചുണ്ടു കൊട്ടി.
"അത് തികച്ചും വാലിഡ് ആയിട്ടുള്ള പോയിന്റ് ആണ്. യു കണ്ടിന്യു." നിക്കി മിക്കിയോട് പറഞ്ഞു.
"എനിക്ക് മനസിലാവാത്തത് ഇതാണ്, എന്തിനാണ് അങ്ങേരു എന്റെ മുഖത്തോട്ടു നോക്കി ഇരുന്നത് ?" മിക്കി അവളുടെ സംശയം അവരും ആയി ഷെയർ ചെയ്തു.
"അതിന്റെ ഉൾതലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിനു മുന്നേ, നമ്മൾ അനലൈസ് ചെയ്യേണ്ടത് വേറെ ഒരു കാര്യം ആണ് - ഇവൾ എന്തിനാണ് അങ്ങേർടെ മോന്തയ്ക്ക് നോക്കി ഇരുന്നത്." നിയ ചോദിച്ചു.
"നേരാണല്ലോ! നീ എന്തിനാ അങ്ങേരെ നോക്കി ഇരുന്നേ?" നിക്കിയും അപ്പോഴാണ് അത് ആലോചിച്ചത്.
"അത്... അതെനിക്കറിയില്ല. അപ്പൊ എന്തോ അങ്ങേരെ നോക്കാത്തിരിക്കാൻ പറ്റിയില്ല."
"ഇത് ഒരു മാതിരി സ്ഥിരം ലവ് സ്റ്റോറി ആയി മാറുവാണോ, നിയ? അടി പിടി ആയി തുടങ്ങിയിട്ട്, പെട്ടന്നൊരു പ്രേമം?" നിക്കി ചോദിച്ചു.
"ലക്ഷണം കണ്ടിട്ട് അതിന്റെ എല്ലാ പോസ്സിബിലിറ്റിയും ഉണ്ട്." നിയയും ശരിവച്ചു.
"പിന്നെ പ്രേമം! എനിക്ക് തോന്നുന്നത് അങ്ങേരു എനിക്കിട്ടുള്ള അടുത്ത പണി റെഡി ആക്കുവാണെന്നാ."
"ഓക്കേ... ശരി.... അങ്ങേരു നിനക്ക് പണി തരാൻ വേണ്ടി എന്തോ പ്ലാൻ ചെയ്തു ചെയ്യുന്നു. നീ എന്ത് പ്ലാൻ എക്സിക്യൂട്ട് ചെയ്യാനാ അങ്ങേരെ വായിനോക്കിക്കൊണ്ടിരുന്നതു?"
"അത് പിന്നെ... ഞാൻ പാടുമ്പോ, എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ, ഞാനും അറിയാതെ നോക്കിയതാവും. അല്ലാതെ, എനിക്ക് അങ്ങേരോട് പ്രേമം ഒന്നും ഇല്ല. അവന്റെ തിരുമോന്ത കാണുമ്പോ എനിക്ക് മെഴുകുതിരി കത്തിച്ചൊഴിക്കാനാ തോന്നുന്നത്. അവന്റെ ഇടക്കുള്ള ചൊറിഞ്ഞുള്ള നോട്ടം. ഓർക്കുമ്പോ തന്നെ എനിക്ക് എവിടന്നൊക്കെയോ പെരുത്തു കയറുന്നുണ്ട്." മിക്കി ദേഷ്യം കൊണ്ട് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു. അവളുടെ മുഖം ഒക്കെ ഇപ്പൊ നല്ല ചൊവ ചൊവാന്നിരിപ്പുണ്ട്.
"അടങ്ങു സാത്താനെ!" നിക്കി അവളെ പിടിച്ചിരുത്തി.
"സമ്മതിച്ചു. നിനക്ക് അങ്ങേരോട് പ്രേമവും മണ്ണാങ്കട്ടയും ഒന്നും ഇല്ല. പക്ഷെ അങ്ങേർക്കില്ലന്നു നിനക്ക് എങ്ങനെ പറയാൻ പറ്റും? ഇന്ന് അവന്മാർക്കിട്ടു പണി കൊടുത്തത് അങ്ങേരാണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്." നിയ പറഞ്ഞു.
"പിന്നെ! അയാൾക്കതല്ലെ പണി! എന്നെ കയറി പിടിക്കുന്നവരെ പഞ്ഞിക്കിടൽ! എന്നാ അവനിട്ടു തന്നെ അല്ലെ അവൻ പൊട്ടിക്കേണ്ടത്. അവനല്ലേ എന്നെ അന്ന് മാളിൽ വച്ച് കയറി പിടിച്ചേ. അതിന്റെ അത്രേം നാണക്കേടൊന്നും ഇന്നുണ്ടായില്ലല്ലോ. അല്ലെങ്കിലും, രഞ്ജു ചേട്ടൻ അല്ലെ അപ്പൊ നമ്മളെ അവിടെ നിന്ന് രക്ഷിച്ചത്. അങ്ങേരോടല്ലേ എനിക്ക് പ്രേമം തോന്നേണ്ടത്. അല്ലാതെ എന്നെ കാണുമ്പോ തന്നെ അൽ ഫാമാക്കാൻ നിക്കുന്ന ആ കലിപ്പനോട് ആർക്കെങ്കിലും പ്രേമം തോന്നുവോ?"
"ഡി! നിനക്ക് അങ്ങേരോട് പ്രേമം ആയോ?" നിക്കി ബെഡിൽ നിന്ന് ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.
"ആരോട്?" നിക്കിയുടെ റിയാക്ഷൻ കണ്ടു ഞെട്ടി, മിക്കി പുറകോട്ടാഞ്ഞു.
"രഞ്ചു ചേട്ടനോട്... അങ്ങേർക്കു അല്ലെങ്കിലേ നിന്റെ മേലെ കണ്ണുണ്ട്. ഇനി നിനക്കും കൂടെ ഉണ്ടാവേണ്ട കുറവേ ഉള്ളു." നിക്കി താടിക്കു കയ്യും കൊടുത്തു ബെഡിലേക്കു തിരിച്ചിരുന്നു.
"നീ ഇത് എന്തൊക്കെയാ നിക്കി പറയുന്നേ!!! നിന്നോട് ഞാൻ പറഞ്ഞതല്ലേ, രഞ്ജു ചേട്ടന് എന്നോട് ഒന്നും ഇല്ല എന്ന്. പിന്നേം പിന്നേം നീ അത് തന്നെ പറഞ്ഞോണ്ടിരിക്കുന്നതു എന്തിനാ?"
പറഞ്ഞു തീർന്നതും മിക്കിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.
മൂന്നു പേരും ബെഡിൽ കിടന്നിരുന്ന ഫോണിലേക്കു നോക്കി.
'രഞ്ജു ചേട്ടൻ സീനിയർ - 1 text message' - അവളുടെ ഫോണിലെ നോട്ടിഫിക്കേഷൻ ആണ്.
മിക്കി പെട്ടന്ന് ഫോൺ എടുക്കാൻ പോയെങ്കിലും, നിയ ചാടി കയറി ഫോൺ എടുത്തു, മെസ്സേജ് ഓപ്പൺ ചെയ്തു, അവരുടെ മൂന്നു പേരുടെയും മുന്നിൽ ആയി ബെഡിൽ വച്ചു.
'യുവർ വോയിസ് ഈസ് സൊ soulful ആൻഡ് മാജിക്കൽ. ഐ can't സ്റ്റോപ്പ് തിങ്കിങ് എബൌട്ട് ഇറ്റ്.'
ഇതാണ് മെസ്സേജ്.
നിയയും നിക്കിയും തല പൊക്കി മിക്കിയെ നോക്കി.
നിയയുടെ മുഖത്തു 'ഇപ്പൊ എന്തായി' എന്നുള്ള ഭാവം ആയിരുന്നെങ്കിൽ, നിക്കിയുടെ കണ്ണുകൾ അവളെ പച്ച തെറി വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മിക്കി ആകെ പരുങ്ങി.
"എടാ... പാട്ടു ഇഷ്ടപ്പെട്ടിട്ടുണ്ടാവും. ഒന്നില്ലെങ്കിലും പുള്ളിയും ഒരു പാട്ടുകാരൻ അല്ലേ? അത് കൊണ്ട് appreciate ചെയ്തു, ഇച്ചിരി poetical ആയി. അത്രേ ഉള്ളു. നിങ്ങള്ടെ മനസ്സിൽ അങ്ങനെ ഉള്ളത് കൊണ്ടാ, ഇങ്ങനെ തോന്നുന്നേ. സ്കൂളിൽ വച്ച് എത്ര ടീചെര്സ്... എന്തിനു കുര്യൻ സർ പോലും എത്ര തവണ പറഞ്ഞിരിക്കുന്നു, പാട്ടു അടിപൊളി ആണെന്ന്. എന്ന് വച്ച്, അങ്ങേർക്കെന്നോട് പ്രേമം ആയിരുന്നോ? നിനക്കൊക്കെ വട്ടാണ്. രണ്ടു മൂന്നു ദിവസം കൊണ്ടല്ലേ പ്രേമം! അതും രഞ്ചു ചേട്ടന്. അങ്ങേർക്കെന്താ വേറെ പെണ്ണിനെ കിട്ടാത്തത് കൊണ്ടാ!!!" മിക്കി നിക്കിയുടെ കയ്യകലത്തിൽ നിന്ന് അല്പം വിട്ടു മാറി ഇരുന്നു.
പക്ഷെ നിയയും നിക്കിയും ഉറപ്പിച്ചു കഴിഞ്ഞു, രഞ്ജു ചേട്ടനു മിക്കിയോട് പ്രേമം.
നിക്കി ജനലിൽ ചാരി ഇരുന്നു പാടി തുടങ്ങി,
മൈ ലവ് ഈസ് ഗോൺ....
പോയേ പോയേ ലവൻ പോയേ പോണേൽ പോകട്ടെ. ..
its ഗോൺ its ഗോൺ its ഗോൺ മൈ ലവ് ഈസ് ഗോൺ....
പോയേ പോയേ ലഡ്‌കാ പോയേ പോണേൽ പോകട്ടെ. ..
its ഗോൺ its ഗോൺ its ഗോൺ മൈ ലവ് ഈസ് ഗോൺ....
"ഒന്ന് നിർത്തിക്കെ നിക്കി! നിനക്കിതു എന്തിന്റെ കേടാ! അങ്ങേർക്കിഷ്ടമാണെന്നു അങ്ങേരു എന്റെ അടുത്ത് വന്നു പറയട്ടെ. അപ്പൊ പോരെ നിന്റെ മാനസ മൈനേ? രഞ്ചു ചേട്ടന്റെ കാര്യം സംസാരിക്കാൻ അല്ലല്ലോ ഞാൻ ഇങ്ങോട്ടു വന്നത്. രഞ്ചു ചേട്ടൻ എനിക്കൊരു പ്രശ്നമേ അല്ല. കാരണം എനിക്കറിയാം ചേട്ടന് എന്നോടൊരു പ്രേമവും ഇല്ലന്ന്. എനിക്കറിയേണ്ടത് അവനെ കുറിച്ചാണ്, സിദ്ധാർത്ഥിനെ കുറിച്ച്. അവന്മാരെ പഞ്ഞിക്കിട്ടത് അവൻ ആണോ ? ആണെങ്കിൽ എന്തിനു? പിന്നെ അവന്റെ അടുത്ത നീക്കം എന്താണെന്നു!" മിക്കി കൈകൾ കൂട്ടിത്തിരുമി കൊണ്ട് പറഞ്ഞു.
"അറിയാനൊരു വഴി ഉണ്ട്." നിയ ഒരു കുരുത്തം കേട്ട ചിരി ഫിറ്റ് ചെയ്തു പറഞ്ഞു.
"എന്ത് വഴി?" മിക്കിയും നിക്കിയും ഒരുമിച്ചു ചോദിച്ചു.
"അങ്ങേരോട് ചോദിച്ചാൽ മതി! ചേട്ടാ, ചേട്ടനെന്നോടു പ്രേമം ആണോ എന്ന്." നിയ നിസാരം ആയി പറഞ്ഞു.
"ഒന്ന് പോയേടി പോത്തേ! ഇവൾ ചെന്ന് ചോദിക്കാനും, അങ്ങേരു ഉടനെ തന്നെ ഐ ലവ് യൂന്നു പറയാനും! നടന്നത് തന്നെ! അങ്ങേരിവളെ വാരി വലിച്ചു ഭിത്തീ തേക്കും. നീ ആ രഞ്ചു ചേട്ടനെ തന്നെ നോക്കാൻ നോക്കു, മിക്കി. അങ്ങേരാവുമ്പോ ഒരു മയം ഒക്കെ ഉണ്ട്. മറ്റവനെ പോലെ കടിച്ചു കീറാൻ വരില്ല. " നിക്കി പുതിയ പ്ലാൻ പറഞ്ഞു കൊടുത്തു.
പക്ഷെ മിക്കിയുടെ മനസ്സിൽ അപ്പോഴേക്ക് നിയയുടെ പ്ലാൻ വർക്ക് ഔട്ട് ആക്കാനുള്ള പദ്ധതികൾ നടക്കുകയായിരുന്നു.
['ഇഷ്ടം ആണെങ്കിൽ എന്തായാലും തുറന്നു പറയൂല്ലോ! അത് മനസ്സിൽ വച്ചോണ്ടിരുന്നിട്ടു എന്താ കാര്യം. എന്തായാലും അങ്ങേരോട് ചോദിക്കുക തന്നെ!'
'അതറിഞ്ഞിട്ടു ?'
'അറിഞ്ഞിട്ടിപ്പോ എന്താ, മുന്മുൻ? അറിയാം, അത്ര തന്നെ!'
'സപ്പോസ്, അവൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞെന്നിരിക്കട്ടെ. നീ എന്ത് പറയും?'
'പോയി മരത്തിൽ കയറി കൈവിടാൻ പറയും. അത്ര തന്നെ!'
'ഹ്മ്മ്മ് ശെരി! ഇതൊക്കെ കാണണം.'
'ആ കാണിച് താരാട്ടാ...'
'ആ ശെരിട്ടാ!'
]
പിന്നെ ഒന്നും രണ്ടും പറഞ്ഞിരുന്നു അവർ അവിടെ കിടന്നു ഉറങ്ങി.
*************************************************************************************************************************************
പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ തൊട്ടു മിക്കി അന്വേഷിക്കുന്നത് സിദ്ധാർത്ഥിനെ ആണ്. പക്ഷെ ഒരു കാര്യം ഉണ്ടായില്ല. ഉച്ച കഴിഞ്ഞിട്ടും അവന്റെ പൊടി പോലും ഇല്ല.
ഉച്ച കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ hour അവർക്കു ഫ്രീ ആയിരുന്നു. അപ്പോഴാണ് ലക്ഷ്മിക്ക് ബുക്ക് എടുക്കാൻ ലൈബ്രറിയിൽ പോണം എന്ന് പറഞ്ഞത്. ലൈബ്രറി ആയതു കൊണ്ട് ആർക്കും പോവാൻ താൽപ്പര്യം ഇല്ല. ബാക്കി എല്ലാവരും ക്യാന്റീനിലേക്കു പോയപ്പോൾ, മിക്കി ലക്ഷ്മിക്ക് കൂട്ടായി ലൈബ്രറിയിലേക്ക് പോയി.
ലൈബ്രറിയുടെ അടുത്തെത്താറായപ്പോഴാണ്, പുറകിൽ നിന്ന് ഒരു വിളി.
"മേഘ്‌നാ..." നോക്കിയപ്പോ നിരഞ്ജൻ ആണ്.
അവൻ അവൾക്കടുത്തേക്ക് വന്നു. ലക്ഷ്മിയോട് ലൈബ്രറിയിലേക്ക് പൊയ്ക്കോളാൻ പറഞ്ഞിട്ട് മിക്കി അവിടെ നിന്നു.
"ഹേയ് മേഘ്‌നാ..."
"ഹലോ രഞ്ജു ചേട്ടാ..." അവൾ ചിരിച്ചു കാണിച്ചു.
അവൻ വെറുതെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നു.
'ഇങ്ങേരെന്താ വിളിച്ചിട്ടു മിണ്ടാതെ ചിരിച്ചോണ്ട് നിക്കുന്നേ?'
"രഞ്ജു ചേട്ടാ..." അവൾ വീണ്ടും വിളിച്ചു.
"ആ പറയെടോ..." ഞെട്ടി എഴുന്നേറ്റത് പോലെ നിരഞ്ജൻ പറഞ്ഞു.
"ചേട്ടനാ വിളിച്ചേ... ഇതെന്തു പറ്റി? കിളികൾ ഒന്നും ഇല്ലേ കൂട്ടിൽ?" അവൾ അവന്റെ തലയിൽ പതിയെ തട്ടി.
"ഹാഹാ! കുറച്ചുണ്ട്... കുറച്ചെണ്ണം ഇന്നലെ തന്റെ പാട്ടു കേട്ട് പറന്നു പോയിട്ട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല."
അവൾ ചിരിച്ചു.
['ഈ ഫാൻസിനെ കൊണ്ട്! എന്നെ ഇങ്ങനെ പുകഴ്ത്തരുത്... പ്ളീസ്!']
"എന്താ രഞ്ജു ചേട്ടൻ വിളിച്ചേ?"
"ആ അത്... നമുക്ക് ടു വീക്‌സിൽ ഒരു ഇന്റർ കോളേജ് മീറ്റ് ഉണ്ട്, ഇവിടെ അടുത്ത് തന്നാ... അതിനു എത്രയും പെട്ടന്ന് പ്രാക്റ്റീസ് സ്റ്റാർട്ട് ചെയ്യണം. സോ, തനിക്കു ഇന്ന് ഒന്ന് സ്റ്റേ ബാക് ചെയ്യാ പറ്റുവോ?"
"അയ്യോ! ലേറ്റ് ആകുവോ? വീട്ടിലേക്കു one hour ഉണ്ടു ഇവിടന്നു. വല്ലാണ്ട് ലേറ്റ് ആയാൽ, ഇരുട്ടില്ലേ."
"അത് താൻ പേടിക്കണ്ട. ഞങ്ങൾ ആരേലും കൊണ്ട് വിടാം തന്നെ."
"കൂടെ വന്നാൽ മതി. നിയ... സോറി... താനിയ നിന്നോളും. മിക്കവാറും നയനയു വിനയയും നിക്കും. ജസ്റ്റ് പോവുമ്പോ ആരേലും കൂട്ട് വന്നാ മതി."
"അതൊന്നും പ്രശ്നം ഇല്ല. നിങ്ങളെ സേഫ് ആയിട്ട് വീട്ടിൽ എത്തിച്ചോളാം. അവരും നിക്കുന്നത് നല്ലതാ, വിനയയും നയനയും അല്ലെ തന്റെ കൂടെ ബാൻഡിൽ ഉണ്ടായിരുന്നത്. അവരെ കൊണ്ടും ഒന്ന് ഓഡിഷൻ ചെയ്യിച്ചു നോക്കാം. നല്ലതാണെങ്കിൽ നമുക്ക് അവരെയു എടുക്കാം."
"താങ്ക് യൂ...താങ്ക് യൂ...താങ്ക് യൂ" അത് കേട്ട സന്തോഷത്തിൽ അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു പറഞ്ഞു.
നിരഞ്ജന്റെ മുഖത്തും നല്ല വോൾട്ടേജ് ഉള്ള ഒരു ചിരി തെളിഞ്ഞു.
പെട്ടന്നാണ് സൈഡിൽ നിന്ന് ഒരു വിളി വന്നത്. .. "ഡാ രഞ്ജു... മതിയാക്കു! പിന്നെയാവാം. പോണം. ലേറ്റ് ആവുന്നു" കാർത്തിക്കും നന്ദുവും അല്പം ദൂരെ നിന്ന് വിളിച്ചു പറഞ്ഞു.
നിരഞ്ജന്റെ മുഖം എന്നത്തേയും പോലെ വിളറി.
ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ട്, കാർത്തിക്കിനെയും നന്ദുവിനെയും പാസ് ചെയ്തു നടന്നു വരുന്ന ആളെ, മിക്കി കണ്ടതും അപ്പോഴാണ്. മുഖം ഒക്കെ എന്നത്തേയും പോലെ, കേറ്റിപ്പിടിച്ചു കടന്നൽ കുത്തിയത് പോലുണ്ട്.
"മേഘ്ന... എന്നാ ഞാൻ ചെല്ലട്ടെ."
"ആ ശെരി ചേട്ടാ..." അവൾ പറഞ്ഞു.
"മേഘ്‌നാ.... എന്റെ കൈ...."
മിക്കി അപ്പോഴാണ് അവൾ നിരഞ്ജന്റെ കയ്യിൽ പിടിച്ചിരിക്കുവാണെന്ന് ഓർത്തത്. അവൾ കൈ വിട്ടു.
"സോറി! ഒരു excitement il കയറി പിടിച്ചതാ... റിപീറ്റ് ചെയ്യില്ല." അവൾ വളിച്ച ഒരു ചിരി ചിരിച്ചു.
അവൻ അവളെ നോക്കി നല്ല മനോഹരമായി ഒന്ന് ചിരിച്ചിട്ടു അവിടെ നിന്ന് പോയി. അവൻ ചിരിച്ചപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങിയത് പോലെ അവൾക്കു തോന്നി.
'ഹോ! എന്താ ഒരു ലുക്ക്! നിക്കി നോക്കിയില്ലായിരുന്നെങ്കിൽ, ഇങ്ങേരെ കയറി പ്രേമിക്കായിരുന്നു. അല്ലെങ്കിലും അവൾ സീരിയസ് ആയി ഒന്നും നോക്കുന്നില്ലല്ലോ... ഇപ്പോഴും ഒരു ചാൻസ് ഉണ്ട്.' മിക്കി ഒരു കള്ള ചിരിയോടെ ആലോചിച്ചു.
അപ്പോഴാണ് സിദ്ധാർഥ് അവളെ മറികടന്നു പോയത്.
'ഇവിടെ പിന്ന expression ചേഞ്ച് ഒന്നും ഇല്ല... എന്നും അതെ ഭാവം. ഇങ്ങേർക്കൊന്നു ചിരിച്ചാൽ എന്താ!' മിക്കി ചുണ്ടു കോട്ടി.
അവൻ നടന്നു ലൈബ്രറിയിലേക്ക് പോവുന്നത് അവൾ നോക്കി നിന്നു.
'അയ്യോ! ഇങ്ങേരെ അല്ലെ ഞാൻ രാവിലെ തൊട്ടു തപ്പി നടന്നത്... ' മിക്കി ലൈബ്രറിയിലേക്ക് ഓടി.
ലൈബ്രറി ഹാളിൽ അവനെ കണ്ടില്ല.... അങ്ങനെ തപ്പി നടപ്പോഴാണ് അവൻ ബുക്ക് ഷെൽഫുകൾക്കിടയിലേക്കു പോവുന്നത് കണ്ടത്. അവൾ അങ്ങോട്ടേക്ക് വച്ച് പിടിച്ചു.
തപ്പി തപ്പി തപ്പി ഒരു ഏഴോ എട്ടോ ബുക്ക് ഷെൽഫുകൾ കഴിഞ്ഞപ്പോ അവൾക്കു തേടിയ വള്ളിയെ കിട്ടി.
ഒരു ശ്വാസം അങ്ങ് നീട്ടി എടുത്തു, അവൾ അവനടുത്തേക്കു ചെന്നു.
********** ബാക്കി പിന്നെ....സസ്പെന്സില് കൊണ്ട് വന്നാ നിർത്തിയെന്നു അറിയാം. ഒരു പഞ്ചിനു വേണ്ടി നിർത്തിയത്. നിങ്ങളിൽ പലർക്കും എന്നെ പഞ്ച് ചെയ്യാനുള്ള ആഗ്രഹം ഇപ്പൊ കാണുമെന്നും എനിക്കറിയാം. ഇത്തവണത്തേക്കു കൂടെ, മ്യാപ്പാക്കു... പ്ളീസ്...
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...
https://www.instagram.com/valappottukal
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
