യാമി 💝4️⃣1️⃣( അവസാന ഭാഗം)
ഭാഗം💝41
"ഡാഡി"
അടുത്ത് എത്തിയതും യാമി സന്തോഷത്തോടെ യദുവിനെ വിളിച്ചു...
"ഇതേതാടി ഈ കൊച്ച്? ഇവനെന്താ നിൻറെ ഒപ്പം.."
യശോദറിനു സംശയങ്ങൾ ഒരുപാട് ആയിരുന്നു...
കൂടെ അവൾക്ക് ഒപ്പം ആദിയെ കണ്ടതിലെ ദേഷ്യവും...
"അതെന്താ അങ്കിളെ, അവളോട് അങ്ങനെ ഒരു ചോദ്യം..
എന്റെ ഒപ്പം അല്ലാതെ ആർക്ക് ഒപ്പമാണ് അവളെ പിന്നെ കാണണ്ടത്.."
ആദിയുടെ കൈ പറയുന്നതിനൊപ്പം യാമിയുടെ തോളിലേക്കവൻ ചേർത്തു...
യദുവിന് ഒപ്പം വന്നവർക്ക് അവിടെ കണ്ട കാഴ്ചകൾ ഒക്കെ മൊത്തത്തിൽ അസ്വസ്ഥത ഉണ്ടാക്കി എന്ന് അയാൾക്ക് മനസ്സിലായി...
"മോൾടെ ഫ്രണ്ട് ആണ്.."
യദു.. മടിയോടെ ആദിയെ പരിചയ പെടുത്തി പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമം നടത്തി....
"നല്ല അച്ചടക്കം ഉള്ള കുട്ടി...പഠിക്കാൻ പോയിട്ട് ഇൗ പരുവത്തിൽ വരുമെന്ന് ഡോക്ടറും കരുതി കാണില്ല അല്ലേ.. കഷ്ടം തന്നെ.. എന്തായാലും നല്ല ബെസ്റ്റ് ഫാമിലി..
തൽക്കാലം ഞാൻ കൂടുതൽ ഒന്നും പറയാതെ ഇതിൽ നിർത്തുവാണ്..."
"വാടാ.." അയാള് തന്റെ മകനെ വിളിച്ച് ദേഷ്യത്തിൽ അവിടെ നിന്നും പോയി..
വാണി അടുത്തെത്തി യാമിയെ ചേർത്തു പിടിച്ച് നെറ്റിയിൽ മുത്തി..
ഒപ്പം ആദിയെ കൂടി അവർ ചേർത്ത് നിർത്തുന്നത് കണ്ടപ്പോൾ യദു നിയന്ത്രണം വിട്ട് ദേഷ്യത്തിൽ അവർക്ക് അരികിലേക്ക് പാഞ്ഞ് അടുത്തു...
വിളിച്ചു കൊണ്ട് വന്നവർക്ക് മുൻപിൽ നാണം കെട്ടതിന്റെ ദേഷ്യം അയാൾക്ക് നന്നേ ഉണ്ടായിരുന്നു....
"പഠിക്കാൻ ആണെന്ന് പറഞ്ഞു നീ പോയത് ഇൗ തൊന്ന്യവാസത്തിന് ആയിരുന്നോടി?
ഇവൻറെ കൂടെ അഴിഞ്ഞാടി നടക്കാൻ ആയിരുന്നെങ്കിൽ അവിടെ വരെ പോകണ്ട കാര്യം എന്തായിരുന്നു?
നാട്ടുകാരോട് ഞാൻ ഇനി എന്ത് സമാധാനം പറയും.. ഈ കൊച്ച് ഏതാടി..."
പരിസരം മറന്ന് യദു ദേഷ്യം കൊണ്ട് നിന്നു വിറയ്ക്കുകയാണ്...
"എന്താ മമ്മ ഡാഡി ഇന്ന് ബി. പി യുടെ ടാബ്‌ലറ്റ് കഴിച്ചില്ലെ..നന്നായി ടെൻഷനിൽ ആണല്ലോ..."
യാമി വാണിയോട് തിരക്കി..
"ഇത് ചില പ്രത്യേക ആളുകളെ കാണുമ്പോൾ മാത്രം ഉള്ള തുള്ളൽ ആണ്.. മോൾ കാര്യമാക്കേണ്ട..."
വാണി അവളുടെ മുടിയിൽ തലോടി പറഞ്ഞു..
ശേഷം ആദിയൊട് തിരക്കി
"യാത്ര ഒക്കെ സുഖമായിരുന്നോ മോനെ?"
"സുഖം..പക്ഷേ ഇവിടെ എത്തിയപ്പോൾ ക്ലൈമറ്റ് മാറ്റം..
നല്ല ചൂട്..."
യാമിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയതിന് ഒപ്പം ആദി പറഞ്ഞു..
"എല്ലാം കൂടെ എനിക്ക് ഇട്ട് ഉണ്ടാക്കാൻ വരരുതേ...
നിനക്ക് ഞാൻ ചോദിച്ചത് മനസിലായില്ലന്ന് ഉണ്ടോ യാമി?
യാമിക്ക് നേരെ ചീറി അടുത്തു കൊണ്ടാണ് യദു ചോദിച്ചത്..
"ഡാഡക്ക് ഇപ്പൊൾ എന്താണ് അറിയണ്ടത് ഇൗ കൊച്ചിന്റെ കാര്യമോ? ഞാൻ മറുപടി പറയാം ഒരു നിമിഷം..
അവള് തിരിഞ്ഞ് അറൈവൽ ഗേറ്റെന് ഉള്ളിലേക്ക് നോക്കി...
ചിരിയോടെ അവർക്ക് അരികിലേക്ക് നടന്നടുത്ത പെൺകുട്ടി അടുത്ത് എത്തിയതും കുഞ്ഞിനെ ആദിയുടെ കയ്യിൽ നിന്നും വാങ്ങി..
"താങ്ക്സ് യാമി... മോൾ വഴക്ക് ഉണ്ടാക്കി ഇല്ലല്ലോ അല്ലേ...
ലഗേജ് കിട്ടാൻ താമസിച്ചു അതാണ്..."
അവളുടെ ചോദ്യം യാമിയൊട് ആയിരുന്നു..
"ഹേയ്.. ഇല്ല ടീന അവള് ഉറങ്ങുവായിരുന്നു ഇത്ര സമയവും.."
യാമി തിരികെ മറുപടിയും കൊടുത്തു..
"എന്നാ ഞാൻ ഇറങ്ങട്ടെ.. കെട്ട് കഴിഞ്ഞ് രണ്ടാളും ചങ്ങനാശേരിക്ക് ഇറങ്ങു.. ഞാൻ വിളിക്കാം..."
ടീന പറഞ്ഞു..
യാമി മോളുടെ നെറ്റിയിൽ പതിയെ ഉമ്മ നൽകി അവരെ യാത്ര ആക്കി...
"ഇനി എന്തേലും സംശയം ഉണ്ടോ ഡാഡിക്ക്?"
അവര് പോയി കഴിഞ്ഞതും യാമി യദുവിന് നേരെ കൈകൾ കെട്ടി നിന്ന് തിരക്കി..
"ഉണ്ടെങ്കിൽ?"
"ചോദിച്ചോളൂ..ഞാൻ മറുപടി പറയാൻ തയ്യാറാണ്.."
"ഇവൻ എങ്ങനെ അവിടെ എത്തി.. നിന്നോട് ഞാൻ പറഞ്ഞിരുന്നത് അല്ലേ ഇവനുമായി യാതൊരു ബന്ധവും ഇനി ഉണ്ടാകരുത് എന്ന്.."
യദു ആ കുട്ടി അവരുടെത് അല്ലെന്ന് മനസിലായതും തെല്ലാശ്വാസത്തോടെ തിരക്കി....
"ഡാഡി പറഞ്ഞു..പക്ഷേ അനുസരിക്കണോ വേണ്ടയോ എന്നത് എന്റെ ചോയ്സ് അല്ലേ...
എനിക്ക് അങ്ങനെ തോന്നിയില്ല..."
ഒക്കെ കണ്ട് ചിരിയോടെ നിന്ന ആദിയെ നോക്കി യദു വീണ്ടും തുടർന്നു പറഞ്ഞു..
"മതി.. ഇറങ്ങാം.. ബാക്കി ഒക്കെ ഇനി വീട്ടിൽ എത്തിയിട്ട്.."
അവളുടെ കയ്യിലേക്ക് പിടിച്ച യദുവിൻറെ വിരലുകൾ യാമി വിടുവിച്ചു...
സംശയത്തോടെ മുഖത്തേക്ക് നോക്കുന്ന അയാളോട് യാമി ഒരു കൂസലുമില്ലാതെ തന്നെ പറഞ്ഞു..
"ഞാൻ വരാം.. പക്ഷേ കുറച്ച് മുൻപ് എനിക്ക് എന്ന പേരിൽ ഇവിടെ നടന്ന കുറെ പ്രകടങ്ങൾ ഉണ്ടല്ലോ..അത് പോലെ ഒന്നും ഇനി ഉണ്ടാകില്ല എന്ന് ഉറപ്പ് തരാമെങ്കിൽ മാത്രം.. കൂടെ ആദി യുടെയും എന്റെ യും വിവാഹം ഡാഡി നടത്തി തരുകയും വേണം...
"ചത്താലും ഞാൻ അതിനു സമ്മതിക്കില്ല..."
അയാളുടെ ശബ്ദം ഉയർന്നു..
"എങ്കിൽ ഡാഡിക്ക് ഒപ്പം ഞാൻ വരില്ല.. എന്ന് മനസ്സ് മാറുന്നോ അന്ന് വന്ന് എന്നെ വിളിച്ചാൽ മതി.. അത് വരെ ഞാൻ ആദിയുടെ ഫ്ളാറ്റിൽ ഉണ്ടാകും..."
യാമിയുടെ വാക്കുകളും ഉറച്ചത് ആയിരുന്നു...
"ഇവിടെ നിന്ന് ഒരു പ്രശ്നം ഉണ്ടാക്കാതെ കൂടെ വരാൻ നിൻറെ മോളോട് പറയുന്നുണ്ടോ വാണി നീ?"
"പ്രായപൂർത്തി ആയ പെങ്കൊച്ച് ആണ് യദു.. തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായി...
ഒരുകാലത്ത് നമ്മളും ഇത് പോലെ ആയിരുന്നില്ലേ..."
അയാളുടെ ചോദ്യം കേട്ടതും വാണി മറുപടി കൊടുത്തു...
"ഓ അപ്പൊൾ കരുതി കൂട്ടി ആണ് എല്ലാവരും കൂടി.. പക്ഷേ തോൽപ്പിക്കാൻ എന്നെ ശ്രമിക്കണ്ട.. നിന്നെ ഇവിടുന്ന് കൊണ്ട് പോകാൻ എനിക്ക് അറിയാം...
യശോദര് യാമിയുടെ കയ്യിൽ പിടി മുറുക്കി..
"ഡാഡിയുടെ അതെ വാശി ഉള്ള മകൾ തന്നെ ആണ് ഞാനും.. വരില്ലെന്ന് പറഞ്ഞാല് ഞാൻ വരില്ല.."
കയ്യിൽ മുറുകിയിരുന്ന അയാളുടെ പിടി വിടുവിക്കാൻ യാമി ശ്രമിച്ചെങ്കിലും നടന്നില്ല...
"ഹാ.. എന്താ അങ്കിൾ ഇത്.. ഇത് വരെ ഞാൻ ഇതിൽ ഇടപെടാതിരുന്നത് ഇത് നിങ്ങളുടെ കുടുംബ കാര്യം ആയിട്ട് ആണ്.. പക്ഷേ ഇനി അങ്ങനെ അല്ല യാമി അവളുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു.. നിങ്ങള് ഇനി ഇൗ കെട്ട് നടത്തി തന്നില്ലെങ്കിൽ പോലും ഒന്നിച്ച് ജീവിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം..
വെറുതെ വാശിയും വൈരാഗ്യവും ഉള്ളിൽ കൊണ്ട് നടന്നു സ്വയം ഇങ്ങനെ ചെറുതാകരുത്.."
യാമിയുടെ കയ്യിലുള്ള യദുവിൻറെ പിടി വിടുവിച്ചു ആദി പറഞ്ഞു..
തൻറെ കൈപ്പിടിയിൽ നിന്നും കാര്യങ്ങള് വിട്ടു പോയെന്ന് യാശോദറിനും ഇതിനകം മനസ്സിലായി...
ഒരക്ഷരം തിരികെ പറയാൻ കഴിയാതെ നിൽക്കുന്ന അയാൾക്ക് മുന്നിലൂടെ തന്നെ വാണിയുടെ അനുവാദം മാത്രം വാങ്ങി യാമി ആദിക്ക് ഒപ്പം പുറത്തേക്ക് ഇറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പ്രിയപ്പെട്ടവരുടെ വരവും കാത്ത് അന്ന മോൾ ഉണ്ടായിരുന്നു അവർ ഫ്ളാറ്റിൽ എത്തുമ്പോൾ..
അന്ന് അവളുടെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഗ്രാൻഡ് പായ്ക്ക് മോളെ അയാൾക്ക് ഒപ്പം കാനഡ യിലേക്ക് കൊണ്ട് പോകാൻ സമ്മതിക്കേണ്ടി വന്നെങ്കിലും...
കുഞ്ഞുമായി അഡ്ജസ്റ്റ് ചെയ്യാൻ അയാളുടെ പുത്തൻ ഭാര്യക്ക് പ്രയാസം ആയി... അത് കൊണ്ട് തന്നെ അധികം വൈകാതെ മോളെ അയാള് വീണ്ടും ഗ്രാൻഡ് പായെ ഏൽപ്പിച്ച് തിരികെ പോയി..
പോകും മുൻപ് അന്നയുടെ ഗ്രാൻഡ് പാ അയാൾക്കുള്ള അവസാന താക്കീതും കൊടുത്തു.. മോളെ അന്വേഷിച്ച് മേലിൽ അവിടേക്ക് വന്നാൽ സർവീസ് റിവോൾവർ നെഞ്ചത്ത് കയറ്റുമെന്ന്..അതിനു ശേഷം ഒരു വിളി കൊണ്ട് പോലും അയാളുടെ ശല്യം മോൾക്ക് പിന്നീട് ഉണ്ടായിട്ട് ഇല്ല...
യാമിയെ കണ്ടതും അന്ന ഓടി അവൾക്ക് അരികിലെത്തി കെട്ടിപിടിച്ചു...
അവളെ വാരി പുണർന്നു യാമിയും കുറെ സമയം നിന്നു...
"അതെ ഇങ്ങനെ ഒരാള് കൂടി ഉണ്ട് ഇവിടെ.."
ആദി യുടെ പറച്ചിൽ കേട്ടാണ് അന്ന അവനു നേരെ തിരിഞ്ഞ് നോക്കുന്നത്..
"ആദി എന്നോട് മിണ്ടണ്ട.. യാമിയെ വിളിക്കാൻ പോകുമ്പോൾ എന്നെ കൂടി കൂട്ടാം എന്ന് പറഞ്ഞിട്ട്.."
അവള് മുഖം കൂർപ്പിച്ച് നിന്നു പറഞ്ഞു..
"അത് ഒരു അബദ്ധം പറ്റിയത് അല്ലേ.. നീ ക്ഷമിക്ക് ഉറപ്പായും അടുത്ത തവണ നമുക്ക് രണ്ടാൾക്കും കൂടി യാമിയെ പോയി കൂട്ടി കൊണ്ട് വരാം എന്തെ?"
ആദി തിരക്കി...
"അതിനിനി യാമിയെ ഞാൻ എങ്ങോട്ടെക്കും വിടില്ല.. എന്നെ വിട്ട് പോകുമോ യാമി.."
അന്നയുടെ ചോദ്യം അവളോടായി..
"എങ്ങോട്ടും പോകുന്ന പ്രശ്നം ഇല്ല വേണമെങ്കിൽ നമുക്ക് ഈ ആദിയെ ഇവിടുന്ന് ഓടിക്കാം..അല്ലേ മോളെ.."
യാമി ചോദിച്ചത് ഇഷ്ടപെട്ടതും അവള് പൊട്ടി ചിരിക്കാൻ തുടങ്ങി...
രണ്ടാളും സെറ്റ് ആയതോടെ ആദി പിണങ്ങി മാറി നിന്നു..
അത് കണ്ടു ചിരിയോടെ നിന്ന യാമിക്ക് അരികിൽ എത്തി ഗ്രാൻഡ് പാ തിരക്കി...
"ഡാഡി വന്നിരുന്നോ മോളെ എയർപോർട്ടിൽ?"
"വന്നിരുന്നു അങ്കിൾ.. "
അവളുടെ നോട്ടം ആദിയിൽ എത്തി..
"എല്ലാം ശരിയാകും ഇനി അയാൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല... നിങ്ങളുടെ സ്നേഹം സത്യം ആണെന്ന് മനസ്സിലാകും മോളെ...
യാത്ര ക്ഷീണം കാണും പോയി ഫ്രഷ് ആക്..അന്ന മോളെ ഞാൻ കുറച്ച് കഴിഞ്ഞു കൊണ്ട് വിടാം.."
യാമിയോട് പറഞ്ഞ ശേഷം അവർക്ക് ഒപ്പം നിൽക്കാൻ നിർബന്ധം കാട്ടിയ അന്ന മോളെ സമാധാനിപ്പിച്ച് ഗ്രാൻഡ് പാ വിളിച്ചു കൊണ്ട് പോയി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
നാട്ടിൽ എത്തിയിട്ട് ദിവസം രണ്ടായി...
അന്ന് അവിടുന്ന് പോയ യദു വിനെ കുറിച്ചുള്ള ഒരു വിവരവും പിന്നീട് ഉണ്ടായില്ല...
വാണിയെ യാമി ഇടയ്ക്ക് വിളിച്ചെങ്കിലും കാര്യമായി ഒന്നും അറിയാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല..
യാമിയെ വിളിക്കുന്നതിൽ കർശന നിയന്ത്രണം അയാള് അവർക്ക് ഏർപ്പെടുത്തി...
അടുത്ത ദിവസം മുതൽ ആദി ജോലിക്ക് പോയി തുടങ്ങി...
രണ്ടാളും താമസം ഇപ്പൊൾ ഒന്നിച്ചാക്കിയിരിക്കുകയാണ്...
തല്ലും വഴക്കും കളിയും ബഹളവും ഒക്കെ ആയി പഴയ യാമിയും,ആദിയുമായി അവരവിടെ കൂടി.. ഒപ്പം അവർക്ക് കൂട്ടായി അന്ന മോളും....
ടെക്സാസ്സിൽ തന്നെ സെറ്റിൽ ചെയ്യുന്നതിനെ കുറിച്ച് ആദി പറഞ്ഞുവെങ്കിലും യാമിക്ക് നാട് മതിയെന്ന ചിന്തയിൽ ആയിരുന്നു കാര്യങ്ങള്...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
യാമി കുളിച്ചിറങ്ങുമ്പോൾ മുറിയിൽ ആദി ഉണ്ടായിരുന്നു..
ഉടുത്തിരുന്ന ബാത്ത് റോബിൽ പിടി മുറുക്കി തന്നെ അവള് മുടിയിൽ നിന്നും ടവ്വൽ അഴിച്ചു സ്റ്റാൻഡിലേക്ക് വിരിച്ചു...
റൂമിൽ എന്തോ തിരഞ്ഞു നടക്കുന്ന ആദിയെ അവള് ശ്രദ്ധിച്ചെങ്കിലും പിന്നീട് കാര്യമാക്കിയില്ല...
കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു മുടി ഒതുക്കുമ്പോൾ ആണ് പിറകിലായി അവന്റെ സാമീപ്യം അറിയുന്നത്...
ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴേക്കും അരയിൽ പിടി മുറുകിയിരുന്നു...
"എന്താ.. ആദി ഈ കാണിക്കുന്നത്.. നിനക്ക് ഇന്ന് പോകണ്ടായോ?
പോയി ഫ്രഷ് ആയി വാ.. രാവിലെ കുരുത്ത കേടും കാണിച്ച് നടക്കാതെ...നോക്കിക്കോ ഇൗ പോക്കാണെങ്കിൽ ഞാൻ അപ്പുറത്തെ ഫ്ലാറ്റിലേക്ക് താമസം മാറ്റും വൈകാതെ.."
യാമി അവനു നേരെ ദേഷ്യപ്പെട്ട് കൊണ്ട് പിടി വിടുവിച്ചു...
"അല്ല മോളെ നിൻറെ ഡാഡിയുടെ മനസ്സ് മാറിയിട്ട് നടത്താൻ ഇരുന്നാൽ ഇൗ കല്യാണം അടുത്ത കാലത്ത് ഒന്നും ഉണ്ടാകുമെന്ന് എനിക്ക് വല്യ പ്രതീക്ഷ ഇല്ല...
ഞാനും ഒരു മനുഷ്യ ജീവി അല്ലേടി.. എനിക്കും ഇല്ലെ അൽപ്പ സ്വൽപ്പ വികാരങ്ങൾ ഒക്കെ.."
ആദി വീണ്ടും അവൾക്ക് അരികിലേക്ക് അടുത്തു...
"വേണ്ട.. നടക്കണ്ട.. കെട്ടിയില്ലെന്ന് വച്ച് നമ്മുടെ സ്നേഹത്തിന് ഒരു കുറവും വരില്ലല്ലോ.. തൽക്കാലം അത് മതി.... ഇപ്പൊൾ നീ പോയി ഫ്രഷ് ആക്.."
അടുക്കും തോറും യാമി അവനിൽ നിന്നും കുതറി മാറി ഓടി...
"ആ.. അങ്ങനെ പറഞ്ഞാല് എങ്ങനാ .."
ആദിയുടെ പിടി റോബിന്റെ വള്ളിയിൽ വീണതും യാമി ഒന്ന് ഭയന്ന് അവനെ നോക്കി..
ചെറുക്കാൻ അവസരം കൊടുക്കും മുൻപ് ആദി അത് പിടിച്ച് വലിച്ചിരുന്നു...
അവനെ വീണ്ടും തള്ളി മാറ്റി കട്ടിലിലേക്ക് ചാടി കയറിയ യാമി ബെഡ് ഷീറ്റ് കൂടി എടുത്ത് അഴിഞ്ഞു പോകും മുൻപ് ബാത്ത് റോബിന് മുകളിലൂടെ പുതച്ചു...
"നിനക്ക് കുറച്ച് കൂടുന്നുണ്ട്.. ഇങ്ങനെ പോയാൽ ഞാൻ നാളെ തന്നെ തറവാട്ടിലേക്ക് തിരികെ പോകും നോക്കിക്കോ"
അവള് വീണ്ടും ദേഷ്യപ്പെട്ടു..
ഒന്നും മിണ്ടാതെ ചിരിയോടെ അവളെ ബെഡിലേക്ക് വലിച്ചിട്ട ശേഷം മുകളിലായി അവനും കിടന്നു...
"നീ പോകുമോ?"
കണ്ണുകളിൽ ഉറ്റു നോക്കി ആയിരുന്നു ചോദ്യം..
"പോകും"
ഉറച്ച വാക്കുകൾ..
"പോകുമോ?"
ശബ്ദം നേർത്തു...
"പോകും..."
അവളുടെയും സ്വരവും നേർത്തു...
ചുണ്ടുകൾ തമ്മിൽ അകലം കുറഞ്ഞു വന്നതും യാമി കണ്ണുകൾ മുറുകെ അടച്ചു...
ചുംബന ലഹരിയിൽ തന്നെ അവളുടെ എതിർപ്പിനെ ഒതുക്കി അവൻ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി...
തങ്ങളുടെ മാത്രം സുന്ദര നിമിഷങ്ങൾ പങ്കിടുമ്പോഴാണ് പുറത്ത് കോളിംഗ് ബെൽ മുഴങ്ങുന്നത്...
തിരികെ ബോധത്തിലേക്ക് വന്ന യാമി ആദി യെ തള്ളി അകറ്റിയ ശേഷം അഴിഞ്ഞു പോയ വസ്ത്രം നേരെയാക്കി അവനെ ഒന്ന് കൂർപ്പിച്ച് നോക്കി...
"നോട്ടം കണ്ടാൽ തോന്നുമല്ലോ ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ.. നിനക്ക് എന്നെ ഇത് പോലെ ആദ്യമേ പിടിച്ച് മാറ്റി കൂടായിരുന്നൊ.."
കയ്യിൽ കിട്ടിയ തലയണ അവനു മേൽ വലിച്ച് എറിഞ്ഞു കൊണ്ടവൾ ചാടി എഴുന്നേല്ക്കും മുൻപ് ആദി ഓടി ബാത്ത്റൂമിൽ കയറിയിരുന്നു..
വീണ്ടും ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഡ്രസ്സ് മാറി അവള് പുറത്തേക്ക് ചെന്നു...
വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആളുകളെ കാൺകെ അവളുടെ കണ്ണുകൾ നിറഞ്ഞു
"മുത്തശ്ശി.."
വിളിയോടെ അവള് ജാനകിയുടെ നെഞ്ചിലേക്ക് ചാഞ്ഞു..
അവളെ പുറത്ത് തട്ടിയവർ സ്നേഹത്തോടെ തലോടി...
"ഞങ്ങളും ഉണ്ട് ഇവിടെ..."
നവീനും, മഞ്ജിമ യും അപ്പോഴേക്കും അവർക്ക് അരികിലേക്ക് എത്തി...
വാണിയും ഉണ്ടായിരുന്നു കൂടെ..
സന്തോഷത്തോടെ എല്ലാവരെയും അകത്തേക്കവൾ ക്ഷണിച്ചു....
എങ്കിലും യശോദറിന്റെ അഭാവം അവളെ തെല്ലൊന്ന് വേദനിപ്പിച്ചു...
അത് മനസിലാക്കി എന്നോണം ഒരു ചിരിയോടെ വാണി ജാനകിയെ നോക്കിയ ശേഷം അവളോട് പറഞ്ഞു..
"ഇനി എന്റെ മോൾക്ക് സങ്കട പെടെണ്ടി വരില്ല.. ഡാഡി വിവാഹത്തിന് സമ്മതിച്ചു.."
"സമ്മതിച്ചോ?"
വിശ്വാസം വരാതെ അവള് തിരക്കി..
"സമ്മതിച്ചു..അല്ല മുത്തശ്ശി സമ്മതിപ്പിച്ചു..
ഒരറ്റ കൈ പ്രയോഗം തന്നെ അങ്ങ് നടത്തി..."
നവീൻ ആയിരുന്നു ചിരിയോടെ മറുപടി കൊടുത്തത്..
"പക്ഷേ നവി എങ്ങനെ?"
അവൾ കണ്ണുകൾ നിറച്ച് തിരക്കി
"പോരാടി പോരാടി അവസാനം ഒറ്റയ്ക്ക് ആയി...
വാര്യത് മറ്റെല്ലാവർക്കും ഇൗ ബന്ധത്തിന് താൽപര്യമാണ്.. ചെറിയമ്മാവന് ഒഴികെ.. അവിടെ നിൻറെ പേരിലുള്ള ചർച്ച നടക്കുമ്പോൾ അമ്മാവനാകെ ഒറ്റ പെട്ടിരുന്നു ..
അവസാനം മുത്തശ്ശി ഉറപ്പിച്ചു പറഞ്ഞു..
ഇൗ കല്യാണം നടത്തും ഇന്ന്.. അച്ഛൻ മരിച്ചു പോയി എന്ന് പറഞ്ഞു മോൾടെ കൈ പിടിച്ചു കൊടുക്കാൻ വേറെ ആളെ ഏർപ്പാടും ചെയുമെന്ന് കൂടി പറഞ്ഞു..
മുത്തശി പറഞ്ഞാല് അത് പോലെ ചെയ്യുമെന്ന് അമ്മാവന് ആരും പറഞ്ഞു കൊടുക്കേണ്ടല്ലോ
"എന്നിട്ട്?"
നവി പറഞ്ഞു നിർത്തിയപ്പോൾ യാമി തിരക്കി..
"എന്നിട്ട് എന്താണ് വാശി പുറത്ത് ആത്മഹത്യ ഭീഷണി ഒക്കെ മുഴക്കി...അധികം ആരും ചെവി കൊടുക്കുന്നില്ലെന്ന് കണ്ടതും ഞങ്ങളോട് ഇഷ്ടം ഉള്ളത് പോലെ ചെയ്തോളാൻ പറഞ്ഞു.. കൂടെ..."
വാണി ചിരിയോടെ പറഞ്ഞു നവീനെ നോക്കി..
"കൂടെ എന്താ... മുത്തശ്ശി നല്ല രണ്ടെണ്ണം കൂടെ അങ്ങ് പൊട്ടിച്ചു.."
നവീൻ പൊട്ടി ചിരിച്ചു..
"മമ്മ.."
വിശ്വാസം വരാതെ അവള് വാണിയെ വീണ്ടും വിളിച്ചു..
"വാശി ഒക്കെ കുറഞ്ഞു മോളെ.. ഇത്രയും നാൾ ആയില്ലേ.. തന്നല്ല ഇനിയും സമ്മതിച്ചെങ്കിൽ കല്യാണം നടത്താൻ പറ്റാതെ മോൾ ഒളിച്ചോടി പോയെന്ന് പറയേണ്ടി വരുമെന്ന് പുള്ളിക്ക് നല്ല ഭയവും വന്നു തുടങ്ങി...
ആദി നിനക്ക് ഒപ്പം ഉണ്ടായിരുന്നു എന്നുള്ളത് യദുവിന് വല്യ ഒരു ഷോക്ക് തന്നെ ആയിരുന്നു...
തൽക്കാലം വിവാഹത്തിന് സമ്മതിക്കാതെ വേറെ നിവർത്തി ഇല്ലെന്ന് മനസ്സിലായി..
അതിനൊപ്പം...
ഇനി ഒന്നിനും നിങ്ങളുടെ സ്നേഹത്തിനെ അകറ്റാൻ കഴിയില്ലെന്ന് യദുവിന് ഇപ്പൊൾ അറിയാം...എന്നോട് അത് സൂചിപ്പിക്കുകയും ചെയ്തു.. ആദിയോട് ഒരു ചെറിയ ദേഷ്യം ഉണ്ട്.. പതിയെ അതും മാറും.."
വാണി പറഞ്ഞു കഴിഞ്ഞതും യാമി സന്തോഷത്തോടെ അവരെ കെട്ടി പിടിച്ചു...
ശേഷം ജാനകിയെയും..
"എന്നിട്ട് ആ കള്ള തെമ്മാടി എന്തെ മുത്തശ്ശി കണ്ടില്ലല്ലോ.."
ജാനകി തിരക്കിയതും ഉള്ളിൽ നിന്നും ആദിയുടെ ശബ്ദം പുറത്തേക്ക് വന്നു..
"ഞാൻ ഇവിടെ ഉണ്ട്.. ഒക്കെ കേട്ടു.."
ചിരിയോടെ പുറത്തേക്ക് ഇറങ്ങി വന്ന അവന്റെ ചെവിയിൽ ജാനകിയുടെ പിടി വീണിരുന്നു...
"നീ ഇവിടെ ഒളിച്ച് നിന്നു കേൾക്കുകായിരുന്നു അല്ലേടാ കള്ളാ.."
ജാനകി അവനെ ചേർത്തു പിടിച്ചു
"യദു പുറത്ത് ഉണ്ട് അകത്തേക്ക് വരാതെ നിൽക്കുകയാണ്.. മോൾ പോയി വിളിച്ചു കൊണ്ട് വാ..."
വാണി പറഞ്ഞത് കേൾക്കെ ആദിയെ ഒന്ന് നോക്കിയ ശേഷം സന്തോഷത്തോടെ അവള് പുറത്തേക്ക് ഓടി..
യാമി ചെല്ലുമ്പോൾ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കി നിൽക്കുകയായിരുന്നു യശോദർ...
പിറകിലൂടെ ചെന്ന് അയാളെ ചേർത്ത് പിടിച്ചവൾ പൊട്ടി കരഞ്ഞു....
ദേഷ്യത്തിന്റ് ആവരണം പതിയെ അഴിയപ്പെട്ടു..
തിരികെ ഒന്നും പറയാതെ അവളെ മുൻപിലേക്ക് നിർത്തി ചേർത്ത് പിടിക്കുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു...
"എന്നോട് ദേഷ്യമാണോ ഡാഡി?"
അയാളുടെ നെഞ്ചോട് ചേർന്നു നിന്നു മുഖം ഉയർത്താതെ അവള് തിരക്കി...
മറുപടി പറയാതെ യദു യാമിയുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു നിന്നു...
"പറ ഡാഡി എന്നോട് ദേഷ്യം ആണോ?"
"മ്
അയാളൊന്നു മൂളി..
"പക്ഷേ.. സാരമില്ല നിൻറെ ആദി പലപ്പോഴായി പറഞ്ഞത് പോലെ മകളെ മനസ്സിലാക്കാത്ത ഒരച്ഛൻ ആയി പോയില്ലേ ഞാൻ... വല്യ തെറ്റൊന്നും ഞാൻ ചെയ്തിട്ട് ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല...
നിന്നെയും വാണിയെയും ഞാൻ സ്നേഹിച്ചിരുന്നില്ല എന്ന് പറയരുത്....
നിങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത് പോലും..
പക്ഷേ അതിനിടയ്ക്ക് പലതും നഷ്ടപ്പെടുത്തി..
ഞാൻ നിനക്ക് ഒരു നല്ല അച്ഛൻ ആയിരുന്നില്ല അല്ലേ മോളെ..."
"ഡാഡി.. ഇഷ്ടപ്പെട്ടു പോയി ഞാൻ ആദിയെ അത്രയ്ക്ക്...ഇത് വരെ മറ്റൊന്നിന് വേണ്ടിയും ഞാൻ നിങ്ങളോട് ആരോടും വാശി പിടിച്ചിട്ടില്ല.. മത്സരിച്ചിട്ട് ഇല്ല...ഒക്കെ അനുസരിച്ചിട്ട് അല്ലേ ഉള്ളൂ പക്ഷേ ഇത്.. എനിക്ക് അവനില്ലാതെ കഴിയില്ല...."
"മ്.. നിൻറെ ഇഷ്ടം അങ്ങനെ ആണേൽ..നിൻറെ മാത്രം അല്ലല്ലോ എല്ലാവരുടെയും ഇഷ്ടം അതല്ലേ.. നടക്കട്ടെ... ഞാൻ ആയിട്ട് എതിർക്കുന്നില്ല...."
അയാള് ചിരിച്ചു...
സങ്കടങ്ങൾ ഒക്കെ ആ ചിരിയിൽ രണ്ടാളും മറന്നു തുടങ്ങിയിരുന്നു..
വാതിൽ കടന്നു യദുവിൻറെ കൈ പിടിയിൽ ഒതുങ്ങി സന്തോഷത്തോടെ അകത്തേക്ക് വരുന്ന യാമിയെ കണ്ടതും എല്ലാവരുടെയും മുഖം തെളിഞ്ഞു...
എല്ലാം കലങ്ങി മറിഞ്ഞ സന്തോഷത്തിൽ ആയിരുന്നു ഏവരുടെയും മനസെങ്കിലും യദുവിന് ആദിയോടുള്ള അകൽച്ച അത് പോലെ നിന്നു.. അവൻ സംസാരിക്കാൻ ശ്രമിച്ചിട്ട് പോലും അയാള് പലപ്പോഴും അകന്നു മാറി...
ഒടുവിൽ യാമിയുടെ നിർബന്ധത്തിന് വഴങ്ങി പരസ്പരം പുണരുമ്പോൾ രണ്ടാളും ചെവിയിൽ പതിയെ മൊഴിഞ്ഞു...
"മരുമോൻ കരുതി ഇരുന്നോ അമ്മാവൻ പണി തുടങ്ങി കഴിഞ്ഞു.."
"എനിക്ക് തരും മുൻപ് ഞാൻ തരുന്നത് താങ്ങാൻ ശക്തി ഉണ്ടായാൽ മതി അമ്മാവാ..."
ശേഷം ചിരിയോടെ രണ്ടാളും കൈ കൊടുത്ത് അകന്നു മാറുമ്പോൾ സന്തോഷിച്ചവരിൽ ആദ്യത്തെ മുഖം യാമി യുടെത് ആയിരുന്നു...
"വിശേഷം ഒന്നല്ല ഇനിയും ഉണ്ട്.."
ജാനകി മഞ്ജിമയെ ചേർത്ത് നിർത്തി വയറിൽ കൈ തൊട്ട് പറഞ്ഞു...
ഇത് കണ്ടതും ചിരിയോടെ ആദി നവീന് കൈ കൊടുത്ത ശേഷം യാമി യുടെ ചെവിയിലായി മെല്ലെ പറഞ്ഞു...
"ഇവരുടെ വരവ് ഇന്ന് കുറച്ച് ഒന്ന് വൈകിയിരുന്നെങ്കിൽ മഞ്ജിമയ്‌ക്ക് ഒരു കൂട്ട് നിനക്കും കൊടുക്കാമായിരുന്നു..
മറുപടി കാലിൽ ആഞ്ഞ് ചവിട്ടി യാമി കൊടുക്കുമ്പോൾ അവൻ കൂവി പോയി...
"എന്തായാലും കല്യാണ കാര്യം പെട്ടെന്ന് അടുപ്പിക്കണം മുത്തശ്ശി..
ഇനി ഇവളെ ഇവിടെ നിർത്തുന്നത് ശരിയല്ല..
യാമിയെ നമുക്ക് കൂടെ കൂട്ടി കൊണ്ട് പോവാം ഇപ്പൊൾ തന്നെ.."
നവീൻ പറഞ്ഞത് കേട്ട് യാമിക്ക് ഒപ്പം ആദി യൂടെയും മുഖം പെട്ടെന്ന് മങ്ങി..
അത് മനസിലാക്കി തന്നെ അവൻ അവർക്ക് അരികിലെത്തി തുടർന്നു...
"ഇൗ ചെറിയ വിരഹം ഒരു സുഖമാണ് മക്കളെ.. രണ്ടാളും ഇനി കുറച്ച് സ്വപ്നങ്ങൾ ഒക്കെ കാണ്... വരാൻ പോകുന്ന നല്ല ദിവസങ്ങളുടെ..."
അവന്റെ ചിരിയിൽ പതിയെ അവരും പങ്ക് ചേർന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആരോ പറഞ്ഞ പഴഞ്ഞൊല്ലു പോലെ ഒന്നിൽ പിഴച്ചാൽ മൂന്ന്...
മൂന്നാമത് വീണ്ടും യാമിക്കായുള്ള കല്യാണ പന്തൽ വാര്യത്തെ മുറ്റത്ത് ഉയർന്നു....
സന്തോഷം നിറഞ്ഞാടിയ അന്തരീക്ഷം..
ആരുടെ കണ്ണിലും മനസ്സിലും ഇന്നൊരു തരി സങ്കടം ഇല്ല...
യദു വിൻറെ ഇഷ്ടകേടുകൾ ഒക്കെ മകളുടെ വാശിക്ക് മുന്നിൽ ആദ്യമായ് തോറ്റു കൊടുത്ത് എല്ലാത്തിനും മുൻപന്തിയിൽ അയാള് ഓടി നടന്നു...
ജാനകിയുടെ ആ അടി നേരത്തെ കൊടുത്തിരുന്നെങ്കിൽ യദു എന്നേ നന്നായേനെ എന്ന് വാണി ഇടയ്ക്ക് കളിയാക്കുമ്പോൾ അവരെ ഒന്ന് രൂക്ഷമായി നോക്കുമെങ്കിലും ജാനകി യുടെ ഒറ്റ വിളിയിൽ അയാള് വീണ്ടും ഒതുങ്ങും..
എങ്കിലും അച്ഛന്റെ മാറ്റം ഏറെ സന്തോഷിപ്പിച്ച ത് യാമി യെ ആയിരുന്നു...
ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്റെ കറ കളഞ്ഞ സ്നേഹം ആ മകൾ അനുഭവിച്ചു തുടങ്ങിയിരുന്നു...
ഒപ്പം വിവാഹ ദിവസം എണ്ണി എണ്ണി അവള് കാത്തിരുന്നു...
ആദി യുടെ സ്വന്തം എന്നറിയപ്പെടാൻ യാമി യുടെ ഉള്ളം ഓരോ നിമിഷവും ആ ദിവസത്തിനായി കൊതിച്ചു....
ജീനയും മാധവും കല്യാണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ നാട്ടിൽ എത്തി...
ദൂര കൂടുതൽ കണക്കിലെടുത്ത് കല്യാണ തലേന്ന് തന്നെ അവർ പാലക്കാട് എത്തി ചേർന്നു...
ചടങ്ങുകൾ ഒക്കെ മുറ പോലെ നടന്നു...
ഹൽദി ഫങ്ഷൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ആണ് ആദിയും ,എഫ്. എം പടകളും എത്തുന്നത്...
ദിവസങ്ങൾക്ക് ശേഷമുള്ള ഒരു കൂടി കാഴ്ച ആയിരുന്നതിനാൽ പലപ്പോഴും ഇന്ന് വരെ തോന്നാത്ത ഒരു നാണത്തോടെ യാമി യുടെ കണ്ണുകൾ ആദിയിൽ തെന്നി വീണു കൊണ്ടി രുന്നു...
ഫംഗ്ഷൻ ഏകദേശം തീർന്നപ്പോൾ യാമി മുറിയിലേക്ക് പോയി...
ഉള്ളിലേക്ക് കയറും മുൻപേ കണ്ടു പുറത്തെ ബാൽക്കണിയിൽ നക്ഷത്രങ്ങൾ എണ്ണി നിൽക്കുന്ന ആദിയെ..
"കല്യാണ ചെക്കൻ ഇവിടെ വന്നു നിൽക്കുവാ.."
ചിരിയോടെ അവനരികിൽ എത്തി യാമി തിരക്കി...
"സ്വപ്നം പോലെ തോന്നുന്നു യാമി ഓരോ നിമിഷവും..
ഇങ്ങനെ ഒരു ദിവസം ഉണ്ടാകുമെന്ന് സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചില്ല..."
അവളെ തൻറെ കൈക്കുള്ളിൽ ചേർത്ത് നിർത്തി ആദി പറഞ്ഞു...
"എനിക്കും ആദി..."
യാമി അവന്റെ മുഖത്തേക്ക് നോക്കി...
അവളുടെ കവിളിൽ പറ്റിച്ചേർന്നിരിക്കുന്ന മഞ്ഞളിൽ വിരൽ ഓടിച്ച് ആദി പറഞ്ഞു തുടങ്ങി..
"അന്ന് പാലക്കാട് ബസ് സ്റ്റാൻഡിൽ വെച്ച് മനഃപൂർവം ആണ് പെണ്ണെ ഓടി ഇടിച്ചു ഞാൻ നിന്റെ ജീവിതത്തിലേക്ക് കയറിയത്..
പക്ഷേ അന്ന് അറിയില്ലായിരുന്നു ജീവിത കാലം മുഴുവൻ നീ എനിക്ക് എന്റെ കൂട്ട് ആകാൻ ആയിരുന്നു ആ തുടക്കം എന്ന്...
നിൻറെ സങ്കടങ്ങൾ ഒക്കെ എന്‍റെതാക്കുമ്പോൾ ഞാൻ നിന്നെ അറിയാതെ അറിഞ്ഞു തുടങ്ങുകയായിരുന്നു...
നിനക്ക് ഞാൻ നൽകിയ ഓരോ സന്തോഷങ്ങളിലും നിന്നെക്കാൾ ഏറെ സന്തോഷിച്ചത് ഞാൻ ആയിരുന്നു....
നിൻറെ സ്വപ്നങ്ങൾ എന്റേത് കൂടി ആയിരുന്നു..നിനക്ക് പറന്നുയരാൻ ഞാൻ ചിറകായി മാറി...പൂർണ സന്തോഷത്തോടെ..
ആദിയെ പ്രണയിക്കാൻ പഠിപ്പിച്ചവളാണ് നീ..എന്റെ പ്രണയത്തിന് നിറം പകർന്നവൾ...
പ്രശ്നങ്ങൾ ഒക്കെ നമ്മൾ ഒന്നിച്ച് നേരിട്ടു... പരിഹാരങ്ങളും നമ്മൾ തന്നെ കണ്ടെത്തി...
ഒരാൾക്ക് ഒരാള് താങ്ങും തണലുമായി...
ഇനിയും ഇങ്ങനെ തന്നെ വേണം എനിക്ക് ഒപ്പം നീ മരണം വരെ..."
ആദി പറഞ്ഞു നിർത്തി...
"സന്തോഷം വരുമ്പോഴും ആർ. ജെ കരയുമോ.."
അവന്റെ നിറഞ്ഞ കണ്ണുകൾ നോക്കി യാമി തിരക്കി...
ചിരിയോടെ കണ്ണുകൾ ഒപ്പി അവളെ തനിക്ക് നേരെ നിർത്തി ഇരു തോളിലും അവൻ കൈ ചേർത്തു....
"സങ്കടം വന്ന് കരഞ്ഞു നമ്മൾ പാഴാക്കി കളയുന്ന കണ്ണീർ ഒരിക്കലും നമ്മൾ ഓർക്കാൻ ആഗ്രഹിക്കില്ല യാമി.. പക്ഷേ ഇത് അത് പോലെ അല്ല...എന്നും ഇതിന്റെ മധുരം ഓർമിക്കാൻ നമ്മൾ ഇഷ്ടപ്പെടും.."
"ഓ.. മതി ആദി..ഞാൻ വെറുതെ ചോദിച്ചു പോയത് ആണ്.. വേണമെങ്കിൽ നീ നന്നായി ഒന്നുകൂടി കരഞ്ഞോ..ഇൗ ഉപദേശം നിർത്തിയാൽ മതി.."
"എന്നാല് ഒരു അഡ്വൈസ് തരട്ടെ..."
അവൻ ചിരിച്ചു...
"വേണ്ട.."
അവന്റെ കൈ വിടുവിച്ച് മുന്നിലേക്ക് നടന്ന യാമിയെ ആദി കൈക്ക് വലിച്ച് ദേഹത്തേക്ക് ചേർത്തു...
"എങ്കിൽ വേണ്ട.. ഇന്ന് രാത്രി സന്തോഷത്തോടെ ഉറങ്ങാൻ ചെറിയ ഒരു സമ്മാനം തന്നു കൂടെ..."
ആദി അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു തിരക്കി...
"വേവുവോളം കാത്തില്ലെ.. ഇനി..."
അവള് അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ച് കളിയൊടെ തിരക്കി...
"ഉറപ്പ് ആണോ?"
ഒന്നുകൂടി അവൻ തിരക്കി..
"ഉറപ്പ്..."
പറഞ്ഞു കഴിഞ്ഞതും അവളിൽ ഉള്ള പിടി അവൻ പതിയെ അയച്ചു..
"പൊയ്ക്കോ.. ഗുഡ് നൈറ്റ്..
നാളെ മുതൽ ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെ യാഥാർത്ഥ്യ മാക്കാൻ നമുക്ക് ഒന്നിച്ച് യാത്ര തുടങ്ങാം പെണ്ണെ..."
അവള് അവന്റെ കൈ വിടുവിച്ചു..
മുന്നിലേക്ക് നടന്നു...
റൂമിൽ കയറും മുൻപേ ഒന്നുകൂടി അവനെ തിരിഞ്ഞു നോക്കി...
തന്നിൽ തന്നെ മിഴികളൂന്നി പാരപെറ്റിൽ ചാരി കൈകൾ മാറിൽ പിണച്ചു കെട്ടി നിന്ന ആദിയെ നോക്കി ചിരിയോടെ യാമി ഉള്ളിലേക്ക് കടന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വിവാഹം ആർഭാടമായി തന്നെ നടന്നു...
തൻറെ പേര് കൊത്തിയ ആലില താലി ചാർത്തി ആദി യാമിയെ എന്നെന്നും തന്റെ സ്വന്തം ആക്കി....
മകളുടെ വലം കൈ ആദി യുടെ കൈകളിൽ ചേർത്ത് കൊടുക്കുമ്പോൾ യശോദർ ആദിയെ നോക്കി പറഞ്ഞു...
"അപ്പൊൾ എങ്ങനെ ആണ് നമ്മൾ തുടങ്ങുവല്ലെ..."
"തീർച്ചയായും അമ്മാവാ..."
ചിരിയോടെ അവനും മറുപടി നൽകി...
കാര്യം അറിയാതെ നിന്ന യാമിയെ നോക്കി രണ്ടാളും കണ്ണിറുക്കി കാട്ടി ചിരിച്ചു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കി ആദിയുടെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ
അവന്റെ നെഞ്ചില് തല വച്ച് കിടക്കുമ്പോൾ യാമി തൻറെ ഇനി ഉള്ള സ്വപ്നങ്ങൾ ഒന്നൊന്നായി ആദിയോട് പറയുകയായിരുന്നു..
അഴിഞ്ഞുലഞ്ഞ മുടിയും.. വിയർപ്പിൽ കുളിച്ച് പടർന്ന സീമന്ത രേഖയിലെ കുങ്കുമവും അവളുടെ ചന്തം ആ നിലാവെളിച്ചത്തിൽ മാറ്റ് കൂട്ടി...
പ്രണയതോടെ അവളിലേക്ക് വീണ്ടും അടുത്ത ആദിയെ ഇരു കൈകൾ കൊണ്ടും അവള് പുണർന്നു....
ഏറെ നാൾ കാത്തിരുന്ന അവരുടെ മാത്രം പ്രിയ നിമിഷങ്ങൾ അവിടെ തുടങ്ങുകയായിരുന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വീണ്ടുമൊരു രണ്ടര വർഷ കാലത്തിനു ശേഷം...
"ഒരു സാധനം വയ്ക്കുന്നിടത്ത് ഇരിക്കില്ല... വാണി..."
യദുവിൻറെ അലർച്ച കേട്ടാണ് ചെയ്തു കൊണ്ടിരുന്ന ജോലിവിട്ട് കൈ സാരി തലപ്പിൽ തുടച്ചു കൊണ്ട് വാണി വന്നത്...
"എന്താ യദു കാര്യം..."
"എന്റെ കണ്ണട എവിടെടി...ഇവിടെ വച്ചിരുന്ന ഫോൺ എവിടെ?"
യദു ഉറഞ്ഞു തുള്ളുകയാണ്...
വാണി കണ്ണുകൾ കൊണ്ട് ചുറ്റും ഒന്ന് പരതി ശേഷം ശാസനയോടെ വിളിച്ചു..
"കണ്ണാ..."
വിളി കേട്ടതും കട്ടിലിനു ഒരു വശത്ത് തറയിൽ നിന്നും കുഞ്ഞ് ആദി ഓടി അവർക്ക് അരികിൽ എത്തി...
അവന്റെ മുഖത്തേക്ക് നോക്കിയ യദു ഒന്ന് ഞെട്ടി..
പാകമാകാതെ കുഞ്ഞു മുഖത്ത് ചേർത്ത് വച്ചിരുന്ന കണ്ണടയുടെ ഒരു വശം അവൻ പൊട്ടിച്ചിട്ടുണ്ട്...
ദേഷ്യത്തിൽ നോക്കുന്ന യദുവിനെ കണ്ടതും അവൻ ചിരിയോടെ നിൽക്കുന്ന വാണിക്ക് പിന്നിൽ ഒളിച്ചു...
"ഇനി ഫോൺ ഞാൻ എവിടെ ചെന്ന് നോക്കും..."
ബാക്കി പറയാതെ അയാള് കട്ടിലിനു ചുറ്റും സാധനം പരതാൻ തുടങ്ങി... കൂടെ വാണിയും.. ഒടുക്കം അധികം കേട് പാടില്ലാത്ത സംഗതി കണ്ട് കിട്ടിയപ്പോൾ കുഞ്ഞിനെ നോക്കും മുൻപ് ഫോൺ എടുത്ത് അയാള് നമ്പർ ഡയൽ ചെയ്തു..
മറു പുറം ഫോൺ കണക്ട് ആയതും അയാള് വിളിച്ചു..
"എടാ.. പുന്നാര മരുമകനെ ആദി...
പണ്ട് നീ പണി തരാം അമ്മാവാ എന്ന് എന്റെ ചെവിയിൽ പറയുമ്പോൾ തരാൻ പോകുന്നത് നിൻറെ ഇരട്ടി ഇത് പോലെ ഒന്ന് ആകുമെന്ന് ദൈവത്തിനാണെ ഞാൻ ഓർത്തില്ല...
തള്ളയും തന്തയും കൂടി സെക്കൻഡ് ഹണി മൂൺ ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും നിൻറെ മോൻ എന്റെ പൊക കാണിക്കും...."
മറുപുറം ആദി പറയുന്നത് കേട്ട് തെറി പറയാൻ തുടങ്ങിയ യശോദറിൻെറ കയ്യിൽ നിന്നും വാണി ഫോൺ തട്ടി വാങ്ങി കട്ട് ആക്കി..
"നിങ്ങൾക്ക് എന്താ മനുഷ്യാ തലയ്ക്ക് ബോധം ഇല്ലെ..
നോക്കാൻ വയ്യെങ്കിൽ കുഞ്ഞിനെ ജീനയുടെ അടുത്ത് ആക്കാം എന്ന് അവര് പറഞ്ഞത് അല്ലാരുന്നോ.. അപ്പൊൾ സമ്മതിക്കാതെ പിടിച്ചു വച്ചിട്ട് ഇപ്പൊൾ വിളിച്ച് കുറ്റം പറയുന്നോ... ഒന്ന് രണ്ട് ദിവസത്തെ കാര്യം അല്ലേ ഉള്ളൂ... നിങ്ങൾക്ക് വയ്യെങ്കിൽ ഞാൻ മാധവിനെ വിളിച്ച് കുഞ്ഞിനെ കൊണ്ട് പോകാൻ പറയാം..."
വാണി പറഞ്ഞു തീർന്നതും.. യദു താഴെ വാണിക്ക് പിന്നിൽ ഒളിച്ച് നിന്ന കണ്ണനെ കോരി എടുത്ത് ഇരു കവിളിലുമായി ഉമ്മ നൽകി...
"അവനെ പോലെ കുറച്ച് തല്ലികൊള്ളിത്തരം കയ്യിൽ ഉണ്ടെങ്കിലും ഇവനെന്‍റെ യാമി മോളുടെ സ്വഭാവം ആണ്..നോക്കിക്കോ ഇനി എന്റെ പ്രതീക്ഷ മൊത്തം എന്റെ കണ്ണനിൽ ആണ്... പറഞ്ഞു തീരും മുൻപ് കണ്ണൻ രണ്ട് കൈ കൊണ്ടും അയാളുടെ മുഖത്തേക്ക് ആഞ്ഞു തല്ലി.. ഒപ്പം കൈകൊട്ടി ചിരിച്ചു കൊണ്ട് വിളിച്ചു..
"അപ്പൂപ്പാ..."
ദയനീയമായി വാണിയെ നോക്കിയ യദു വിനോട് ചിരി കടിച്ചമർത്തി വാണി പറഞ്ഞു..
"സഹിച്ചോ.. കുറച്ച് ഒന്നും അല്ല അവന്റെ അച്ഛനെ നിങ്ങള് കഷ്ടപെടുത്തിയത്..."
"എനിക്ക് അറിയാമടി.. അവൻ ഒറ്റ ഒരുത്തൻ ആ ഇൗ ഇച്ചിരി ഇല്ലാത്ത കൊച്ചിനെ കൂടി ചീത്ത ആക്കുന്നത്..
ഇങ്ങ് വരട്ടെ ഞാൻ കൊടുക്കുന്നുണ്ട്.."
"എന്തിനാ യദു ഇനി ഇൗ അഭിനയം...നിങ്ങളുടെ ഉള്ളിൽ ആദിയോട് ഉള്ളത് ദേഷ്യം ഒന്നും അല്ലെന്ന് എനിക്ക് നന്നായി അറിയാം... രണ്ടാളും എന്ന് തീർക്കും ഇൗ ഒളിച്ചു കളി...നടക്കട്ടെ..
അപ്പൂപ്പനും മോനും കൂടി ഇവിടെ ഇരിക്ക്.. എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്.."
വാണി പോയതും യശോദർ കുഞ്ഞിനെ മടിയിലേക്ക് ഇരുത്തി...
എന്തോ ഓർമയിൽ ചിരിയോടെ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് മുത്തി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"എന്താ ആദി ഡാഡി പറഞ്ഞത്..
കണ്ണൻ വഴക്ക് ആണോ"
യാമി തിരക്കി..
"ഹേയ്.. അതൊന്നുമില്ല... നിൻറെ അപ്പന് അവൻ പണി എന്തോ നല്ലത് കൊടുത്തിട്ട് ഉണ്ട് അതാണ്... എന്തായാലും എന്റെ മോൻ ആണെന്ന് അവൻ നിമിഷം തോറും തെളിയിക്കുന്നുണ്ട്... ആ കള്ള തന്തയ്ക്ക് അത് വേണം"
ആദി ചിരിച്ചു...
"ദേ ആദി...എന്റെ ഡാഡി യെ ആവിശ്യം ഇല്ലാത്തത് പറയരുത് എന്ന് പല തവണ ഞാൻ പറഞ്ഞിട്ട് ഉണ്ട്..."
യാമി ദേഷ്യപ്പെട്ടു...
"എൻെറ മോളെ ഞാൻ വെറുതെ പറഞ്ഞത് അല്ലേ..
നിൻറെ അച്ഛനെ പോലെ മിസ്റ്റർ പെർഫെക്റ്റ് ഒരു മനുഷ്യൻ.. കണ്ട് കിട്ടാൻ തന്നെ പാടല്ലെ...
നീ വെറുതെ മൂഡ് കളയാതെ ഇങ്ങോട്ട് വന്നെ..."
അവളെ വലിച്ച് കമ്പിളിക്ക് ഉള്ളിലേക്ക് ഇട്ടു കൊണ്ട് ആദി പറഞ്ഞു
ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ താൻ കണ്ട സ്വപ്നങ്ങൾ ഒക്കെ പൂർണമായതിന്റെ സന്തോഷം ആയിരുന്നു യാമിക്ക് ഉള്ളിൽ...
ഇനി വരാനിരിക്കുന്ന നല്ല നാളെയുടെ ശുഭ പ്രതീക്ഷ യോടെ...
മണാലിയിലെ ശീത കാറ്റ് രണ്ടാളെയും ഒന്നുകൂടി കുളിരണിയിച്ച് കടന്നു പോയി...
മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പർവ്വത നിരകളുടെ കണ്ണഞ്ചിപ്പക്കുന്ന ഭംഗി ഒരു കമ്പിളിക്കുള്ളിൽ പുതച്ചിരുന്നു രണ്ടാളും നുകരുകയായിരുന്നു..
പണ്ട് ഒരിക്കൽ ഒരു ഉറക്കം വിട്ട് ഉണർന്നപ്പോൾ രണ്ടാളിലും പാതി മുറിഞ്ഞു പോയ പൂർത്തിയാകാത്ത സ്വപ്നം... പരസ്പരം തിരിച്ച് അറിഞ്ഞു...
അതിന്ന് യഥാർത്ഥമാക്കി....
ആദിയും യാമിയും വിട പറയുകയാണ്.....
(അവസാനിച്ചു)
യാമിയെ സ്നേഹിച്ചവർക്ക് ❤️
യാമിയേക്കാൾ ഏറെ എന്റെ ആദിയെ സ്നേഹിച്ച വർക്ക്❤️ അഭിപ്രായങ്ങൾ അറിയിക്കണേ.. മുൻപ് എഴുതി തീർത്ത കഥ ആയിരുന്നു യാമി..
ഒന്ന് രണ്ട് പ്ലാറ്റ്ഫോം കളിൽ മുൻപ് പ്രസിദ്ധീകരിച്ചത്.. എങ്കിലും ഇവിടുന്ന് കിട്ടിയ സപ്പോർട്ട് പറഞ്ഞാലും മതിയാകില്ല❤️❤️നന്ദി..
വേറെ ഒന്നും പറയാൻ കഴിയുന്നില്ല സ്നേഹം മാത്രം❤️❤️❤️
ഒരുപാട് സ്നേഹത്തോടെ... സന്തോഷത്തോടെ...😘
ശ്രുതി❤️
രചന: ശ്രുതിലക്ഷ്മി
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....