കലിപ്പൻ & കലിപ്പത്തി, ഭാഗം : 25
മിക്കി അവിടെന്നു നടക്കുകയായിരുന്നില്ല. .. ഓടുകയായിരുന്നു! എങ്ങനെ എങ്കിലും സിദ്ധാർത്ഥിന്റെ അടുത്തുനിന്നു എത്രയും ദൂരം പോണം. അതായിരുന്നു ഉദ്ദേശം. പക്ഷെ, അവിടെ നിന്ന് ഓടിയിട്ടു എന്ത് കാര്യം... അവളുടെ വിഷമം മാറണെങ്കിൽ, അവളുടെ ചങ്കിൽ ന്നു അവൻ ദൂരെ പോണം. .. അവൾക്കു പക്ഷെ അപ്പൊ അതൊന്നും ആലോചിക്കാനുള്ള ബുദ്ധിയും ബോധവും ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അവൾ ഓടുക തന്നെ ചെയ്തു. ..
ദൂരെ, രിഷബിനെ ഒക്കെ കണ്ടപ്പോൾ, അവൾ ഒന്ന് നിന്ന്, കണ്ണും മുഖവും അമർത്തി തുടച്ചു. എന്നിട്ടു ഒരു ചിരിയും വാരി പൊത്തി, അവർക്കടുത്തേക്കു നടന്നു.
"ആഹാ... കാന്റീനിൽ പോയിട്ട്, വെറും കയ്യോടെ ആണോ വന്നേ? ഒന്നും വാങ്ങിയില്ലേ?"
"ഋഷിയെട്ടന്റെ ഫ്രണ്ടിനെ വിളിച്ചു പറ, എന്തെങ്കിലും, വാങ്ങിക്കൊണ്ടു വരാൻ. ഞാൻ വെറും കയ്യോടെ പോയി, വെറും കയ്യോടെ വന്നു." അവൾ ചിരിച്ചോണ്ട് പറഞ്ഞു.
"ഓ! ദരിദ്രവാസി" ഋഷി പുച്ഛിച്ചു.
"ഇപ്പൊ എന്നെ വീട്ടിൽ കൊണ്ട് വിട്ടാൽ, പോവുന്ന വഴി ഫുഡ് അടിക്കാം. എന്ത് പറയുന്നു?"
"നീ എന്താ നേരത്തെ പോണേ?" അവിനാശ് ചോദിച്ചു.
"പരിപാടീം വെടിക്കെട്ടും ഒക്കെ തീർന്നു. ഇനി എന്തിനാ ഇവിടെ തൂങ്ങിപ്പിടിച്ചു നിക്കണേ! വീട്ടിൽ പോയാൽ, മീരമ്മ ഉണ്ടാക്കിയ ഫുഡും കഴിച്ചു കിടന്നുറങ്ങാം." അവൾ ജഗത്തിന്റെ കയ്യിലിരുന്ന അവളുടെ ബാഗ് എടുത്തു, തോളത്തിട്ടു.
"ഹോസ്റ്റലേഴ്‌സ്നോടാണോടി ഹോം made ഫുഡിനെ കുറിച്ച് പറയുന്നത്?" പ്രവീൺ അവളെ നോക്കി കണ്ണുരുട്ടി.
"ഒരു കാര്യം ചെയ്യ്! ആരാന്നു വച്ചാ, എന്നെ വീട്ടിൽ കൊണ്ട് വിട്... ഫുഡ് ഞാൻ അമ്മയോടു പറഞ്ഞു പാർസൽ ആക്കാം. എന്ത് പറയുന്നു?"
vഅവൾക്കു പോണം എന്ന് പറയുമ്പോഴൊക്ക, ഫൈനൽ ഇയർകാർക്ക് ഒരു പരുങ്ങൽ. തേർഡ് ഇയർകാര് ഒന്നും ഒട്ടു പറയുന്നതും ഇല്ല.
"ആർക്കും ഇപ്പൊ ഫുഡ് വേണ്ടേ? എന്നാ ശരി! ഞാൻ ഒരു ഓട്ടോ മറ്റോ എടുത്തു പൊയ്ക്കോളാം. എന്റെ ഫോണിങ് താ ഋഷിയേട്ടാ" അവൾ കൈ നീട്ടി,
"ഡീ... നീ വെയിറ്റ് ചെയ്യ്... സിദ്ധു കൂടെ വരട്ടെ... എന്നിട്ടു, റിസൾട്ട് കൂടെ വന്നിട്ട്, നമുക്ക് ഒരുമിച്ചിറങ്ങാം." ജഗത് പറഞ്ഞു.
"ഓ! സിദ്ധാർഥ് വരാൻ ലേറ്റ് ആവും. ശരണ്യ ചേച്ചി വന്നിട്ടുണ്ട്. ആ ചേട്ടൻ പുള്ളികാരിയുടെ കൂടെയാ. അവരേം നോക്കി നിന്നാൽ ഞാൻ ലേറ്റ് ആവും." അവൾ താല്പര്യം ഇല്ലാത്തതു പോലെ പറഞ്ഞു," എന്റെ ഫോൺ താ റിഷിയേട്ടാ!"
എല്ലാവരുടെയും മുഖത്തു പവർ കട്ട്!
"ശരണ്യ ഇവിടെ വന്നിട്ടുണ്ടോ?" ജഗത് പ്രവീണിനെ നോക്കിയിട്ടു എഴുന്നേറ്റു.
"ഹ്മ്മ്മ്... കാന്റീനിലേക്ക് പോവുന്ന വഴി കണ്ടു."
"അവളെന്താ ഇവിടെ?" അവിനാശും എഴുന്നേറ്റു.
'ആവോ! എനിക്കറിയില്ല. അവരവിടെ ഉണ്ട്... ഞാൻ ഇങ്ങു പോന്നു!" അവൾ മുഖത്തു വന്ന സങ്കടവും, കൊച്ചു കുശുമ്പും ആരും കാണാതിരിക്കാൻ, മര്യാദയ്ക്കിരുന്ന ഷൂ ലേസ്, കുനിഞ്ഞിരുന്നു അഴിച്ചു കെട്ടി!
മിക്കി തല പൊക്കി നോക്കുമ്പോ, അവരൊക്കെ തമ്മിൽ തമ്മിൽ നോക്കി കളിക്കുന്നുണ്ട്.
"എന്റെ ഫോണിങ് താ റിഷിയേട്ടാ... ഞാൻ uber ബുക്ക് ചെയ്യട്ടെ." മിക്കി എഴുന്നേററ്റു, ഫോണിനായി കൈ നീട്ടി.
"നിന്നെ uberഇലാണോ പെറ്റിട്ടെ? എന്ത് പറഞ്ഞാലും ഒരു uber! നിന്നെ കൊണ്ട് വന്നത് ഞങ്ങൾ ആണെങ്കിൽ, കൊണ്ടാക്കാനും ഞങ്ങൾക്കറിയാ." റിഷബ് കലിപ്പായി.
"ഹാ! അതിനെന്തിനാണ് ഇങ്ങള് ചൂടാവാണെ?" മിക്കി കണ്ണ് മിഴിച്ചു.
"ഡീ, നീ നിക്ക്... റിസൾട്ട് വന്നിട്ട് പോവാം. " റിഷബ് സമാധാനത്തിന്റെ പാത അഡോപ്റ്റ് ചെയ്തു പറഞ്ഞു.
എന്തോ അവനെ നിർബന്ധിക്കാൻ അവൾക്കു തോന്നിയില്ല.
സിദ്ധാർത്ഥിനെ നോക്കി, അവിനാശും പ്രവീണും പോയപ്പോ, മിക്കി ഋഷഭിന്റെയും ജഗത്തിന്റെയും, ബാക്കി തേർഡ് ഇയർകാരുടെയും കൂടെ അവിടെ ഇരുന്നു, കത്തി വച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ലവനെ തപ്പി പോയവരും, ലവനും, ലവളും എത്തി. ലവളുടെ മുഖത്തിനു മുന്നത്തെ തെളിച്ചം ഇല്ല. ലവന്റെ മുഖത്തും ഇല്ല തെളിച്ചം. എല്ലാവരും കൂടെ ചെന്ന്, പ്രൈവസി കളഞ്ഞതിന്റെ ആവും. അങ്ങനെ തന്നെ വേണം! മിക്കിക്കു അവിനാഷിനോടും പ്രവീണിനോടും വല്ലാത്ത സ്നേഹം.
"ഇവർക്കെന്നേലും ക്യാന്റീനിൽ നിന്നു രണ്ടു മുട്ട പഫ്‌സ് വാങ്ങി കൊടുക്കണം." അവൾ മനസ്സിൽ ഉറപ്പിച്ചു.
മിക്കി വീണ്ടും അവോയ്ഡ് കലിപ്പൻ മിഷൻ സ്റ്റാർട്ട് ചെയ്തു.
['നിന്നെ കൊണ്ട് നടക്കണ പണി പറ, എന്റെ മിക്കി! അവൻ നിന്റെ മുന്നിൽ വന്നു നിന്നാൽ, നീ വീണ്ടും കവാത്തു മറക്കും. നീ ഇതിങ്ങനെ ഇടയ്ക്കു നിർത്തിയും തുടങ്ങിയും, നിർത്തിയും തുടങ്ങിയും, അതിനു പോലും ഇപ്പൊ അതിനോട് ഒരു വില ഇല്ല. '
'ഇല്ല, മുന്മുൻ. ഇത്തവണ രണ്ടും കൽപ്പിച്ചാണ്! ഇത് ഞാൻ നടത്തിയിരിക്കും. അവനെ പോലെ ഒരു വൃത്തികെട്ടവനിട്ടു രണ്ടെണ്ണം പൊട്ടിക്കാത്തതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു!'
'ഉവ്വ! ഒഞ്ഞു പോയേടി!' ]
"നീ എന്താ ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നോ?" അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടു, പ്രവീൺ ചോദിച്ചു.
അയ്യേ! പിടിക്കപ്പെട്ടു. പറയാൻ പറ്റില്ലല്ലോ കാര്യം എന്താണെന്നു! അത് കൊണ്ട് അവൾ, ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.
അത് കണ്ടു പ്രവീൺ അവളുടെ അടുത്തേക്കു വന്നു ചോദിച്ചു, "സത്യം പറ! നിനക്ക് ലേശം വട്ടില്ലേ? ഞാൻ ആരോടും പറയില്ല. "
അവൾ അവനെ തലകൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു, അവന്റെ അടുത്ത് പറഞ്ഞു, "ആരോടും പറയണ്ട. .. ലേശം ഇല്ലാണ്ടില്ലാണ്ടില്ല! "
അവൾ അതും പറഞ്ഞു അവനെ കണ്ണടച്ച് കാണിച്ചു തിരിഞ്ഞത്, അവരെ നോക്കി ചിരിച്ചോണ്ടിരിക്കുന്ന സിദ്ധാർത്ഥിന്റെ മുഖത്തേക്ക്.
'അവന്റെ ഒരു ഇളി! ഇതെന്തു ജീവിയാണോ? കൂടെ തന്നെ അങ്ങേരുടെ മറ്റവൾ ഉണ്ട്, എന്നിട്ടും എന്റെ മുഖത്തോട്ടു നോക്കി ഇളിച്ചോണ്ടിരിക്കുവാ! കോഴി എന്നൊക്കെ ഇതിനെ വിളിച്ചാൽ, പിന്നെ കോഴിയെ എന്ത് വിളിക്കും!'
അവൾ മുഖം വെട്ടിച്ചു.
അവൾ അപ്പൊ തന്നെ ഫോൺ എടുത്തു, അവരുടെ ഗ്രൂപ്പിൽ കാര്യങ്ങൾ ചെറുതായി explain ചെയ്തു മെസ്സേജ് ഇട്ടു. കൂടെ വിതുമ്പി ഇരിക്കുന്ന അവളുടെ ഒരു ഫോട്ടോയും. അവരും അറിയട്ടെ, കുഞ്ഞുസങ്കടത്തിൽ ആണെന്ന്.
ഒന്നൊന്നര മണിക്കൂർ കൂടെ കഴിഞ്ഞാൽ, ഇവരുടെ പരിപാടിയുടെ റിസൾട്ട് declare ചെയ്യും. അതിനു വേണ്ടി തൂങ്ങിപ്പിടിച്ചിരിപ്പാണ് എല്ലാവരും. എങ്ങനെ എങ്കിലും ഒന്നു പോയാൽ മതി എന്ന മൂഡിൽ ആണ് മിക്കി!
സിദ്ധാർത്ഥിന്റെ നോട്ടങ്ങളൊക്കെ അവൾ കറക്റ്റ് ആയി ഇഗ്നോർ ചെയ്യുന്നുണ്ട്. അവനെ നോക്കാതിരിക്കാൻ നല്ലവണ്ണം ശ്രമിക്കുന്നുമുണ്ട്. അതിൽ അവൾ സക്സസ്സ്ഫുൾ ആവുന്നതിൽ നന്ദി പറയേണ്ടത്, ശരണ്യ ഒരാൾക്ക് ആണ്. ആ പെണ്ണിനെ കണ്ടാൽ അവൾക്കു സിദ്ധാർത്ഥിനെ നോക്കാൻ ഉള്ള എല്ലാ ആഗ്രഹവും, ഏതു വഴിക്കാണ് പോവുന്നതെന്ന് അവൾക്കു തന്നെ അറിയില്ല.
ശരണ്യ വന്നതിനു ശേഷം, ആകെ ശോക മൂകം ആണ്. അത്രയും നേരം ചിരിയും കളിയും ആയിരുന്നിരുന്ന പിള്ളേർ ആണ്. ഇപ്പൊ ആർക്കും ഒരു എനർജി ഇല്ല. പ്രവീൺ ആണെങ്കിൽ ഇടയ്ക്കിടയ്ക്ക് ശരണ്യയെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്. പുള്ളിക്കാരിക്ക് വലിയ കൂസൽ ഒന്നും ഇല്ല. അത്യാവശ്യം എല്ലാവരെയും വെറുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് മിക്കിനെ! അത് പിന്നെ അവളിപ്പോ എന്ത് ചെയ്താലും, മിക്കിക്കു വെറുപ്പിക്കൽ ആയിട്ടല്ലേ തോന്നുള്ളു!
കുറെ നേരം അങ്ങനെ ഒക്കെ തന്നെ മുന്നോട്ടു പോയി. ഒരു, ഒരു മണിക്കൂറിനു ശേഷം, മിക്കിയെയും, കൂടെ ഉള്ളവരെയും ഞെട്ടിച്ചു കൊണ്ട്, അവരെത്തി. ആരാന്നല്ലേ! നിങ്ങൾ തന്നെ നോക്ക്... നിരന്നു നിൽക്കുന്നത് കണ്ടില്ലേ... ചുണ കുട്ടികൾ...
നിങ്ങൾ ആരെയാ ഈ നോക്കുന്നേ? ഞാൻ ഇവരെ തന്നെയാ ഉദ്ദേശിച്ചേ... നിക്കിയും, നിയയും,വെങ്കിയും. ഇവരെ തന്നെയാ ചുണക്കുട്ടികൾ എന്ന് വിളിച്ചേ! എന്തിനാ എന്നെ ഇങ്ങനെ തല്ലാൻ പോവുന്നത് പോലെ നോക്കുന്നത്...! എന്നാ ചുണക്കുട്ടികൾ എന്ന പ്രയോഗം ഞാൻ പിൻവലിച്ചിരുന്നു! നിരന്നു നിൽക്കുന്ന ആ മൂന്നു സാധാ കുട്ടികൾ! മതിയോ! ഒരു ആവിഷ്കാര സ്വാതന്ത്ര്യം ഇല്ല! :(
എന്തേലും ആവട്ടെ!
ഈ നല്ല തലവേദന എടുത്തിരിക്കുമ്പോ, ചൂട് കട്ടൻ ചായ കുടിക്കുന്ന ഒരു ഫീൽ ഇല്ലേ? അതാണ് മിക്കിക്കു അപ്പൊ ഫീൽ ചെയ്തത്! അതായത്, തലവേദനയ്ക്ക് വെല്യ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും, ഒരു സമാധാനം!
അവൾ ഓടി പോയി നിക്കിയെ കെട്ടിപ്പിടിച്ചു.
"നിങ്ങൾ എന്താ ഇവിടെ?" അവൾ നിക്കിയെ കെട്ടിപ്പിടിച്ചോണ്ടു തന്നെ ചോദിച്ചു.
"നിന്റെ മെസ്സേജ് കണ്ടപ്പോ പിന്നെ അവിട നിക്കാൻ തോന്നിയില്ല. അപ്പോഴേ ചാടി!" നിയ പറഞ്ഞു.
"ഡാ മിക്കി! ആ ചേട്ടന്റെ പേരെന്താ?" വെങ്കി ആരുടെയോ നേരെ തലകൊണ്ട് കാണിച്ചു ചോദിച്ചു.
അവിനാശ് ആണ്!
"അവിനാശ് ചേട്ടൻ... എന്തിനാ?" മിക്കി ഒരു പുരികം മാത്രം പൊക്കി, സംശയത്തോടെ ചോദിച്ചു.
"നല്ല ലുക്ക് അല്ലേ?" വെങ്കിയുടെ മുഖത്തു അവർ ഇത് വരെ കാണാത്ത ഏതോ ഒരു വികാരം.
"വെങ്കിക്കുട്ടാ... നീ എന്താ ഈ പറയണേ? വരുന്ന വഴി നിന്റെ തല പോസ്റ്റിൽ ഒന്നും ഇടിച്ചില്ലല്ലോ അല്ലെ?" മിക്കി അവളുടെ തല തിരിച്ചും മറിച്ചും ചരിച്ചും നോക്കി.
"എന്താ? എനിക്ക് വായിനോക്കിക്കൂടെ?"
"നിനക്ക് അങ്ങനെ ഉള്ള വികാരങ്ങൾ ഒക്കെ വരുവോ?" മിക്കിക്കു അത്ഭുതം.
"അതെ! ഞാൻ വിചാരിച്ചിരുന്നേ, നീ അവസാനം ഞങ്ങളെ ആരെ എങ്കിലും കയറി പ്രൊപ്പോസ് ചെയ്യുംന്നാ!" എന്നത്തേയും പോലെ ഒരു ഫിൽട്ടറും ഇടാതെ നിക്കി അവളുടെ മനസ്സ് തുറന്നു.
പ്ഹഹാഹാ !!!
നല്ലൊന്നാന്തരം ആട്ടു! അവിടെ അടുത്ത് നിന്നിരുന്നവരും, അല്പം മാറി നിന്നിരുന്നവരും വരെ ഞെട്ടി! വെങ്കിയുടെ ലൂക്കിനു, അത്രയും നാടൻ സ്റ്റൈൽ ഒരു ആട്ടു ആരും പ്രതീക്ഷിക്കില്ല! അത് കൊണ്ട് എല്ലാവരുടെയും മുഖത്തു ഞെട്ടൽ കാണാം.
"കൂൾ വെങ്കി കൂൾ!" നിയ അവളെ സമാധാനിപ്പിച്ചു.
നിക്കി വളിച്ചൊരു ചിരിയും ആയി നിൽപ്പുണ്ട്.
"നീ സീരിയസ് ആയാണോ അവിനാശ് ചേട്ടനെ നോക്കിയേ?"
"എന്ത് സീരിയസ്? കാണാൻ കൊള്ളാം! ആപ്പോ വെറുതെ ഒന്ന് നോക്കി! ഇനി ഒന്ന് മുട്ടി നോക്കണം. കൊള്ളാം എങ്കിൽ ഒന്ന് പ്രേമിക്കണം. വർക്ക് ഔട്ട് ആവും എന്ന് തോന്നിയാൽ, അങ്ങ് കെട്ടണം. അത്ര തന്നെ!"
ബാക്കി മൂന്നും കണ്ണും തള്ളി നിൽപ്പുണ്ട്. പ്രേമം, കല്യാണം എന്നൊക്കെ വെങ്കിയുടെ വായിൽ നിന്ന് അവർ കേട്ടിട്ടേ ഇല്ലാതെ വാക്കുകൾ ആണ്!
"പുള്ളി എങ്ങനെയാ ആള്?"
"ഒരു ഐഡിയ ഇല്ല! വല്ലപ്പോഴും കൂടിയേ സംസാരിക്കു... അത്യാവശ്യം ദേഷ്യം ഉള്ള കൂട്ടത്തിൽ ആണ്. അത്രയൊക്കെ അറിയൂ... ആ പിന്നെ വീട്ടിൽ അച്ഛനും അമ്മയും, പിന്നെ ഒരു അനിയനും." മിക്കി അവൾക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
"ഹ്മ്മ്മ്..." അവൾ അവനെ തന്നെ നോക്കി ഇരിപ്പാണ്.
"നീ ഇങ്ങനെ ആ ചേട്ടനെ നോക്കി ഊറ്റാതെ! നമുക്ക് പോയി വല്ലതും കഴിക്കാം." നിയ അവരെയും വിളിച്ചോണ്ട് ക്യാന്റീനിലേക്കു നടന്നു.
മനപ്പൂർവം തന്നെ അവർ ആരും മിക്കിയോടു ഒന്നും ചോദിച്ചില്ല. അവൾക്കു അതിനെ കുറിച്ച് സംസാരിക്കാനും താൽപ്പര്യം ഉണ്ടായിരുന്നില്ല. തല്ക്കാലം അവളുടെ ഫ്രണ്ട്സ് കൂടെ ഉള്ളത് കൊണ്ട് അവൾ ഹാപ്പി ആയിരുന്നു. ശരണ്യയെയോ സിദ്ധാർത്ഥിനിയോ കാണുമ്പോ ആ സന്തോഷം, ചെറിയ ഒരു ബ്രേക്ക് എടുക്കും എങ്കിലും, നിയയും, നിക്കിയും, വെങ്കിയും അവളെ അതും ഇതും ഒക്കെ പറഞ്ഞു ചിരിപ്പിച്ചോണ്ടേ ഇരുന്നു.
കാന്റീനിൽ പഴം പൊരിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ, അവളെ റിഷബ് വിളിച്ചു, മെയിൻ സ്റ്റേജിലേക്ക് ചെല്ലാൻ പറഞ്ഞു. റിസൾട്ട് ഡിക്ലയർ ചെയ്യാൻ പോകുവാണെന്നു. അവർ വേഗം തന്നെ ഫുഡും കഴിച്ചു, മെയിൻ സ്റ്റേജിലേക്ക് വിട്ടു.
തപ്പിപിടിച്ചു അവരുടെ അടുത്തെത്തുമ്പോൾ, മിക്കി ആദ്യം കണ്ടത്, സിദ്ധാർത്ഥിനെ ആണ്,,, പ്രവീണും ശരണ്യയും ഉണ്ട് കൂടെ.
അത് കൊണ്ട് മിക്കി ആ ഭാഗത്തു നിൽക്കാതെ, അവരുടെ അടുത്ത് നിന്ന് ദൂരെ മാറി, നിന്നു. ഒന്നും കാണുവോം വേണ്ട. ..ഒന്ന് കേൾക്കുവോം വേണ്ട!
ഒരു പത്തു മിനിറ്റ്നുള്ളിൽ റിസൾട്ട് അന്നൗണ്സ് ചെയ്തു. സംശയിക്കണ്ട! അവർക്കു തന്നെ ഫസ്റ്റ്! കുറെ നേരം അവിടെ കിടന്നു വിളിച്ചു കൂവി, സന്തോഷം പ്രകടിപ്പിച്ചു.
സിദ്ധാർഥ് പല തവണയും അവളുടെ അടുത്ത് വരാൻ ശ്രമിച്ചെങ്കിലും, അവൾ എല്ലാത്തവണയും മുങ്ങി. എങ്ങനെ എങ്കിലും വീട്ടിൽ പോയാൽ മതി എന്നായിരുന്നു മിക്കിക്കു.
അവസാനം അവരെല്ലാവരും പോവാൻ ഇറങ്ങി.
നിയ വണ്ടി എടുത്തിട്ട് വരുന്നത് വെയിറ്റ് ചെയ്തു നിൽക്കുവാണ് മിക്കി. എന്തോ ഗഹനമായ ആലോചനയിൽ ആണ്... കാര്യമായിട്ടൊന്നും ആവില്ല... ഇന്ന് ഉച്ചയ്ക്കുണ്ടായത് ഓർത്തു വെള്ളം ഇറക്കുന്നതാവും! ചെക്കൻ ജസ്റ്റ് മിസ്സ് അല്ലെ ആയതു! അതിന്റെ ഒരു ഉൾക്കുത്തു... ജീവിതത്തിൽ ആദ്യമായി ക്രഷ് തോന്നിയ ചെക്കൻ... പക്ഷെ, ശരണ്യക്കാണ് വിധിച്ചത്. :(
സിദ്ധാർത്ഥിന്റെ ബൈക്ക് വന്നു മുന്നിൽ നിന്നപ്പോഴാണ് അവൾക്കു സ്ഥലകാല ബോധം വന്നത്. സിദ്ധാർഥ് അവളുടെ മുഖത്തേക്കെ നോക്കുന്നില്ല ഇപ്പൊ! മുന്നേ കുറെ തവണ നോക്കി, അവനു തിരുപ്പതി ആയെന്നു തോന്നുന്നു. അവനും കൂടെ വേണ്ടി, 32 പല്ലും കാണിച്ചു ചിരിച്ചു കൊണ്ട് റിഷബ്, അവന്റെ പുറകിൽ ഉണ്ട്. അവരെ കൊണ്ട്വിടാൻ വന്നിരിക്കുവാണ് രണ്ടു പേരും.
മിക്കി ഒന്ന് തിരിച്ചു ചിരിച്ചു കാണിക്കുമ്പോഴേക്ക്, നിയ വണ്ടിയും ആയി വന്നു. വെങ്കിയും, നിക്കിയും പുറകെ ഉണ്ട്. രണ്ടു വണ്ടിയും, അവരുടെ അടുത്തായി സൈഡ് ഒതുക്കി.
മിക്കി നിയയുടെ അടുത്തേക്ക് ചെല്ലാനാഞ്ഞതും, റിഷബ് വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.
"ടീ... ഞാൻ ഇത് വരെ സ്കൂട്ടി ഓടിച്ചിട്ടില്ല. നീയങ്ങു നീങ്ങി ഇരുന്നേ, ഞാൻ ഇതെടുക്കാം." നിയയോടാണ് അവൻ ആ പറഞ്ഞത്.
നിയ മിക്കിയെ ഒന്ന് നോക്കി, വണ്ടിയിൽ നിന്ന് ഇറങ്ങി, അത് അവനു കൊടുത്തു. അവൻ വേഗം തന്നെ കയറി ഇരുന്നു, വണ്ടി സ്റ്റാർട്ട് ആക്കി.
"നീ എന്താ നോക്കി നിൽക്കുന്നേ? വന്നു കയറു!" അവൻ നിയയോട് പറഞ്ഞു.
നിയ എന്തെങ്കിലും പറയും മുൻപേ, മിക്കി ചാടി കയറി പറഞ്ഞു," നിയാ, നീ ഇതിൽ കയറ്... ഞാൻ ഋഷിയെട്ടന്റെ കൂടെ വന്നോളാം." അതും പറഞ്ഞു, മിക്കി വേഗം സ്കൂട്ടിയിൽ ചെന്ന് കയറി.
റിഷബ് ആകെ പ്ലിങ്ങി ഇരുണ്ടു. സിദ്ധാർഥ് എൻജിനിൽ കൈമുട്ട് വച്ച്, തല കയ്യിൽ താങ്ങിയിരുന്നു.
നിയ ആദ്യം ഒന്ന് ഞെട്ടി, പിന്നെ മിക്കിയെ ഒന്ന് രൂക്ഷമായി നോക്കിയിട്ടു, സകല ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ച്, സിദ്ധാർത്ഥിന്റെ പുറകിൽ കയറി.
നിക്കിയും, വെങ്കിയും ഇവിടെ ഇതെന്താ ഈ സംഭവിക്കുന്നെ എന്ന രീതിയിൽ, നോക്കി ഇരിക്കുന്നു.
മൊത്തത്തിൽ എല്ലാ കാര്യത്തിലും തീരുമാനം ആയപ്പോ, എല്ലാവരും വണ്ടി എടുത്തു.
ആകെ മൊത്തം ഒരു അവാർഡ് പടം പോലെ വീടെത്തി, അവരേം ഇറക്കി, സിദ്ധാർഥും, റിഷബും വണ്ടി എടുത്തു പോയി. മിക്കി സിദ്ധാർഥിനെയും നോക്കിയില്ല... അവൻ അവളെയും. ..
രണ്ടും രണ്ടു വഴിക്കു പോയി!
***********************************************************************************************************************************
പിന്നെ കുറച്ചു നാളു ഫസ്റ്റ് ഇന്റെര്ണല്സ്ഇന്റെ തിരക്കിൽ ആയിരുന്നു മിക്കിയും ഫ്രണ്ട്സും. അത് കൊണ്ട് കുറച്ചു നാളു ക്ലാസ്സിലൊക്കെ കയറി, അത്യാവശ്യം പഠിത്തവും, പിന്നെ ഒക്കെ കഴിഞ്ഞു പരീക്ഷയും ആയങ്ങു പോയി! അത് കൊണ്ട് ഒരു ഉപകാരം ഉണ്ടായതെന്താണെന്നു വച്ചാൽ, അവൾക്കു ഫുൾ ടൈം സിദ്ധാർത്ഥിനെ ആലോചിച്ചു ഇരിക്കേണ്ടി വന്നില്ല. കുറച്ചു നേരം പഠിക്കാനൊക്കെ ഉപയോഗിച്ചത് കൊണ്ട്, ആ ഇച്ചിരി സമയം, അവൻ മനസ്സിൽ നിന്ന് മാറി നിന്നു. എപ്പോ ബുക്ക് അടയ്ക്കുന്നോ, അപ്പൊ ഒക്കെക്കൂടെ പോയതിലും സ്പീഡിൽ തിരിച്ചെത്തി, അവളുടെ ഉറക്കം കെടുത്തി. അങ്ങനെ ഉറക്കം ഇല്ലാത്ത രാത്രികളിൽ, വേറെ ഒരു പണി ഇല്ലാത്തതു കൊണ്ടും, അവനെ കുറിച്ചോർക്കാതെ ഇരിക്കാനും, അവൾ ഇരുന്നു പഠിച്ചു.
മീരയും ചന്ദ്രശേഖരനും ഇതൊക്കെ കണ്ടു ഒന്ന് പേടിച്ചു. മോൾക്ക് എന്തോ സംഭവിച്ചു എന്നോർത്ത്, അവളെ കൗൺസിലിങ്ങിന് കൊണ്ട് പോയാലോ എന്ന് വരെ ചിന്തിച്ചു. അതിനെ കുറിച്ച് അവളോട് സംസാരിക്കാൻ ചെന്ന്, അവളുടെ വായിലിരിക്കുന്നതു മുഴുവൻ കേട്ടപ്പോഴാണ്, അവർക്കു സമാധാനം ആയതു! ഒരു പ്രശ്നവും അവൾക്കില്ല! ചീത്ത വിളി കേട്ട അവർക്കു ആ കാര്യത്തിൽ ഉറപ്പായി. ഇതെന്തോ ടൈം പാസ്സിന് പടിക്കുന്നതാ. .. അവർ സമാധാനിച്ചു.
കോളേജിൽ വച്ചു, ഈ 2-3 ആഴ്ച കാലയളവിൽ, വല്ലപ്പോഴും ഒക്കെ സിദ്ധാർത്ഥിനെ അവൾ കണ്ടിട്ടുള്ളു. റിഷാബിനോടൊക്കെ എപ്പോ കണ്ടാലും സംസാരിക്കുമെങ്കിലും, സിദ്ധാർത്ഥിനെ പാടെ അവോയ്ഡ് ചെയ്തു. ഇടയ്ക്കൊക്കെ അവൻ സംസാരിക്കാൻ നോക്കി. ഇവളുടെ ഒടുക്കത്തെ ജാഡ കാണ്ടാവണം, അവസാനം അവനും നിർത്തി.
ഇതിനിടയ്ക്കു വേറെ ഒരു ടെവേലപ്മെന്റ്റ് എന്താ ഉണ്ടായതു എന്ന് വച്ചാൽ, നിരഞ്ജന്റെ നോട്ടവും, അർഥം വച്ചുള്ള സംസാരവും ഒക്കെ ലേശം കൂടിയിട്ടുണ്ട്. കൂടുക എന്ന് വച്ചാൽ, പഴയതു പോലെ ആവുക. ഒരിടയ്ക്കു, മിക്കിയുടെ (കുരുട്ടു) ബുദ്ധിപരമായ നീക്കത്തിലൂടെ അതിനൊരു താൽക്കാലികാശ്വാസം ഉണ്ടായതായിരുന്നു. ഇപ്പൊ അതെന്തായാലും തീർന്നു കിട്ടി. ആ ചെറുക്കനു ഇതെന്തു പറ്റിയതാണോ!
*********************************************************************************************************************************
ഇന്ന് കോളേജിൽ ഓണം സെലിബ്രേഷൻ ആണ്. മിക്കിയും നിയയും നിക്കിയും മിക്കിയുടെ വീട്ടിൽ തകൃതി ആയി റെഡി ആവുന്ന തിരക്കിൽ ആണ്. മീര ആണ് നിയക്കും നിക്കിക്കും സാരി ഉടുപ്പിച്ചു കൊടുത്തതു.
സ്വയം പര്യാപ്‍ത ആവണം എന്ന് ഒരു ജാഡ ഡയലോഗ്ഉം ഇട്ടു, മിക്കി തനിയെ സാരി ഉടുത്തു.
അവർ മൂന്നു പേരും 'ചെത്തി മഞ്ചാടി' കളക്ഷന്റെ സെറ്റ് സാരി ആണ് ഉടുത്ത്. ബ്ലൗസിന്റെ കളറിൽ മാത്രം വ്യത്യാസം. മിക്കി ചുവപ്പും, നിയ പച്ചയും, നിക്കി റോയൽ ബ്ലൂവും. വെങ്കിയും സെയിം ടൈപ്പ് സാരി ആണ് ഉടുക്കുന്നത്. അവളുടെ ബ്ലൗസ് ഓഫ് വൈറ്റ് കളർ ആണ്.
മിക്കി കണ്ണാടിയിൽ നോക്കി അവസാന വട്ട ഉറപ്പു വരുത്തലും നടത്തി. കഴുത്തിൽ ഇട്ടിരുന്ന, റൂബി പതിപ്പിച്ച കാശുമാല ഒന്നുകൂടെ പിടിച്ചിട്ടു. കാശ് മാലയുടെ കൂടെ തന്നെ ഉള്ള, കമ്മൽ ഒന്ന് കൂടെ tight ആണെന്ന് ഉറപ്പു വരുത്തി. ഡ്രസിങ് ടേബിളിൽ നിന്ന്, ഒരു ചുവന്ന കുഞ്ഞു പോട്ടെടുത്തു വച്ചു. സൈഡ് braid ചെയ്തത് മര്യാദയ്ക്കാണോ എന്ന് നോക്കി. ബാക്കി makeഅപ്പ് ഒക്കെ പക്കാ ആണ്. കൊള്ളാം! സ്വയം ഒന്ന് പുകഴ്ത്തി അവൾ എഴുന്നേറ്റു.
നിയയും നിക്കിയും കട്ടയ്ക്കു തന്നെ ആണ്. അപാര ലുക്ക്!
മീരയുടെ മുഖത്തും തികഞ്ഞ സംതൃപ്തി. തിരിച്ചു വരുമ്പോ ഉഴിയാനായി ഒരു കേട്ട് മുളകും ഉപ്പും എടുത്തു വച്ചിട്ടുണ്ട്!!!
റെഡി ആയി, ഒരു 10-50 സെൽഫിയും എടുത്തു, അവർ കോളേജിലേക്ക് തിരിച്ചു. നിക്കിയുടെ അപ്പന്റെ കാറിലാണ് ഇന്ന് പോവുന്നത്. ഈ ഒരുങ്ങിക്കെട്ടി ഇറങ്ങിയിട്ട്, സ്കൂട്ടറിൽ പോയി, അവിടെ എത്തുമ്പോ കെട്ടി വച്ച മുടിയും, മുഖത്തടിച്ച makeഅപ്പും ഒക്കെ കാറ്റിന്റെ കൂടെ പോയിട്ടുണ്ടാവും. അത് കൊണ്ട്, വൈശാഖന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചതാണ് വണ്ടി എടുക്കാൻ.
വെങ്കിയെയും പിക്ക് ചെയ്തു, കോളേജിൽ അവർ എത്തുമ്പോ ഒരുമാതിരി എല്ലാവരും വന്നിരുന്നു. അതിനു വേണ്ടി തന്നെ ആണ് അവർ അല്പം ലേറ്റ് ആയി വന്നത്. എല്ലാവരുടെയും മുന്നിലൂടെ ഒരു ഷോ!
ക്ലാസ്സിൽ എത്തി, എല്ലാവരും ആയി കുറെ നേരം കത്തി വച്ചിരുന്നു. പിന്നെ എല്ലാവരും കൂടെ, അവരുടെ ഡിപ്പാർട്മെന്റിന്റെ പൂക്കളം ഇടുന്നതു കാണാനായി പോയി.
അവിടെ ചെല്ലുമ്പോ, കുറെ പേര് കളം വരയ്ക്കുന്നു, കുറെ പേര് പൂവ് നുള്ളുന്നു, കുറെ പേര് കണ്ടോണ്ടു നിൽക്കുന്നു... അങ്ങനെ മൊത്തം ബഹളം. ഇവരും പോയി, കണ്ടോണ്ടിരിക്കുന്നവരുടെ കൂടെ കൂടി. ശരീരം അനങ്ങി പണി എടുക്കുന്നത് അല്ലെങ്കിലേ ഇവർക്കിഷ്ടല്ല!
ചില സീനിയർസ് കണ്ണുരുട്ടി തുടങ്ങിയപ്പോൾ, അവർ പതിയെ പൂവ് നുള്ളുന്നതു പോലെയൊക്കെ അഭിനയിക്കാൻ തുടങ്ങി.
അഭിനയിച്ചു ബോർ അടിച്ചു തുടങ്ങിയപ്പോഴാണ്, മിക്കിയെ ഡിപ്പാർട്മെന്റിൽ വിളിക്കുന്നെന്നു, ആരോ വന്നു പറഞ്ഞത്.
അവൾ നേരെ ഡിപ്പാർട്മെന്റിലേക്കു തിരിച്ചു.
ചെന്ന് കയറുമ്പോ സേവ്യർ സാറിന്റെ കൂടെ നിരഞ്ജനും ഉണ്ട്. സേവ്യർ സർ എന്തോ കോളിൽ ആണ്. മിക്കിയെ കണ്ടതും, ഒരു മിനിറ്റ് എന്ന് കൈപൊക്കി കാണിച്ചു, തിരിഞ്ഞിരുന്നു, സംസാരം തുടർന്നു.
നിരഞ്ജൻ എന്തൊക്കെയോ പേപ്പറുകൾ സ്കാൻ ചെയ്തും, പ്രിന്റ് ഔട്ട് ഒക്കെ എടുത്തും നിൽപ്പുണ്ട്. കയ്യിലും കുറച്ചു പേപ്പറുകൾ ഉണ്ട്. ബ്ലൂ ഷർട്ടും കസവു മുണ്ടും ആണ് വേഷം. കാണാൻ നല്ല ലുക്ക് ആയിട്ടുണ്ട്. നിക്കി ഇന്ന് ഇങ്ങേരുടെ ചോര മൊത്തം ഊറ്റും.
അകത്തേക്ക് കയറി വരുന്ന മിക്കിയെ കണ്ടതും, നിരഞ്ജൻ ഷോക്ക് അടിച്ചത് പോലെ, കണ്ണ് മിഴിച്ചു അവളെ തന്നെ നോക്കി നിന്നു പോയി.
മിക്കി സേവ്യർ സർനെ നോക്കി ചിരിച്ചിട്ട്, അവനെയും ഒന്ന് നോക്കി ചിരിച്ചു. അവനു അപ്പോഴാണ് വെളിവ് വച്ചതു. അവൻ സേവ്യർ സർ കാണാതെ, അടിപൊളി എന്ന് കൈ കാണിച്ചു. അവൾ അവളുടെ ട്രേഡ്മാർക് ഒറ്റ സൈഡിൽ നുണക്കുഴിയുള്ള പുഞ്ചിരി അങ്ങ് തിരിച്ചു കൊടുത്തു. അവന്റെ മുഖം കണ്ടാൽ അറിയാം, അവന്റെ ഒറ്റകിളികളും ഇപ്പൊ കൂട്ടിൽ പോയിട്ട്, ഈ കൺട്രിയിൽ തന്നെ ഇല്ല എന്ന്.
അപ്പോഴേക്ക്, സേവ്യർ സർ ഫോണ് വച്ചു.
"ആ മേഘ്ന... നിങ്ങൾ കഴിഞ്ഞ മാസം പോയ ഇന്റർകോളേജ് ഫെസ്റ്റിന്റെ സെര്ടിഫിക്കറ്റ്സ് വന്നിട്ടുണ്ട്. ശിവ സാറിന്റെ കയ്യിൽ കാണും. താൻ എപ്പോഴാണ് എന്ന് വച്ചാൽ പോയി വാങ്ങിച്ചോളൂ."
"ഓക്കേ, സർ... താങ്ക് യു!" അവൾ സാറിനും ഒരു ചിരി കൊടുത്തിട്ടു, തിരിച്ചു പോയി.
പുറത്തേക്കിറങ്ങുമ്പോ, ദൂരെ ഗ്രൗണ്ടിൽ ഇരിക്കുന്ന സിദ്ധാർഥിനെയും ഫ്രണ്ട്സിനെയും കണ്ടു.
'ഇപ്പൊ പോയി ശിവ സർ ന്റെ അടുത്ത് നിന്ന് സെര്ടിഫിക്കറ്റ്സ് വാങ്ങിക്കോ! ഇപ്പോഴാണെങ്കിൽ, അവന്മാരൊക്കെ പുറത്താണ്. അവരുടെ ബ്ലോക്കിൽ പോവുമ്പോ, അവന്റെ മുന്നിൽ ചെന്ന് ചാടേണ്ടി വരില്ല.'
'ഓക്കേ, മുന്മുൻ!'
മിക്കി പിന്നെ ഒന്നും നോക്കിയില്ല. നേരെ മെക്ക് ബ്ലോക്കിലേക്കു വച്ച് പിടിച്ചു.
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....