കലിപ്പൻ & കലിപ്പത്തി, ഭാഗം : 27
നിരഞ്ജനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട്, മിക്കി സിദ്ധാർഥ് പോയ സൈഡിലേക്ക് ഓടി.
ഇന്ന് അവളുടെ വെയ്റ്റ് ഒരു 2 കിലോ എങ്കിലും കുറഞ്ഞു കാണും. അമ്മാതിരി ഓട്ടം അല്ലേ, കുറച്ചു നേരം ആയി.
ഇൗ ചെറുക്കൻ ഇതെവിടെ പോയി. ഇപ്പൊ അല്ലേ അങ്ങേരു ഇൗ വശത്തേക്ക് വന്നത്. ഇതെങ്ങോട്ട് മാഞ്ഞു പോയി... 🤔🤔🤔
അവള് ചുറ്റും നോക്കി... ഇല്ല... ഇവിടെയും ഇല്ല...
അവള് ആകെ ദേഷ്യത്തിൽ തിരിഞ്ഞു ബ്ലോക്ക് ലേക്ക് നടന്നു.
' അല്ല മിക്കി... നീ എന്തിനാണ് ഇപ്പൊ സിദ്ധാർത്ഥിന്റെ പുറകെ ഓടിയത് '
' രഞ്ചു ചേട്ടൻ കാണിച്ചത് കണ്ട് ദ്ദേഷ്യ പെട്ടു പോയത്
മുന്മുനും കണ്ടതല്ലേ! അങ്ങനെ ഒന്നും ഇല്ല എന്ന് പറയാൻ പോയതാ...'
' അങ്ങേരു ദേഷ്യപ്പെട്ടാൽ അതിനു നിനക്കെന്താ? പിന്നെ അങ്ങേരു ഇത് കണ്ടിട്ടാ ദേഷ്യപ്പെട്ടത് എന്നും എന്താ ഉറപ്പ്?' 😈😈😈
' അത്... അത് പിന്നെ... വേറെ എന്ത് കണ്ട് ദേഷ്യപ്പെടാന ഇപ്പൊ?'
' അങ്ങേർക്ക് ദേഷ്യപ്പെടാൻ ആണോ കാര്യങ്ങൾക്ക് പഞ്ഞം. ചിലപ്പോ പുള്ളി വിചാരിച്ച വശത്തേക്ക് കാറ്റടിച്ചു കാണില്ല... അതാവാം കലിപ്പിന് കാരണം... അല്ലാതെ നിനക്ക് നിരഞ്ജൻ പാദസരം ഇട്ടു തന്നതിന് അവനെന്തിനാ ദേഷ്യം??!?'
മിക്കിക്ക് മിണ്ടാട്ടം ഇല്ല...
' അങ്ങേരു ഇത് വരെ നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ? പിന്നെ നീ എന്ത് കണ്ടിട്ടാണ് ആലോചിച്ചു കൂട്ടുന്നത് .... ശരി! ശരണ്യ ആയി അവന് ഒരു ബന്ധവും ഇല്ല... പക്ഷേ നീ ആയിട്ടും അവന് ഒന്നും ഇല്ലല്ലോ... ഇത് വരെ നിന്നോട് അവന് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ...!,,'
' പക്ഷേ അന്ന്... വൈകുന്നേരം... ഞാൻ കരഞ്ഞ അന്ന്... എന്നെ നോക്കി നിന്നില്ലേ??? പിന്നെ ഫെസ്റ്റിന്... aa ക്ലാസ്സ് റൂമിൽ വച്ച്... അന്നും അങ്ങനെ തന്നെ... ഇന്നിപ്പോ എനിക്ക് സാരീ ഉടുപ്പിച്ചു തന്നില്ലേ... അതൊക്കെ എന്തോ ഇഷ്ടം കൊണ്ടല്ലേ!!!'
' അവന് നിന്നെ നോക്കി നിന്നു എന്ന് വച്ച്, പ്രേമം ആവണം എന്നുണ്ടോ... അവന് വെറുതെ ചെയ്തത് ആണെങ്കിലോ?? pinne സാരീ ഉടുപ്പിച്ചത്... അതൊരു help ചെയ്തത് അല്ലേ? നീ അവിടെ കിടന്നു കറങ്ങിയിട്ടും, അവന് mind പോലും ചെയ്തില്ലല്ലോ!'
' അപ്പോ അന്ന് എനിക്ക് സിന്ദൂരം ഇട്ടു തന്നതോ?'
' അത് അവന് ആണ് ചെയ്തത് എന്ന് നിനക്ക് പോലും ഉറപ്പില്ലല്ലോ... അതല്ലേ നീ ഇത് വരെ അവനോടു ചോദിക്കാതെ!!!'
മിക്കിക്ക് വീണ്ടും മിണ്ടാട്ടം lost!
" ഞാൻ പറഞ്ഞുന്നെ ഉള്ളൂ... ഒന്നും അറിയാതെ, അവന്റെ മനസ്സിൽ എന്താണെന്ന് ഒരു ചെറിയ ഐഡിയ പോലും ഇല്ലാതെ, നീ ഒന്നും ആഗ്രഹിക്കാതെ... അത്രേ ഞാൻ പറയുന്നുള്ളൂ...'
' നീ എന്തൊക്കെ പറഞ്ഞിട്ടും, എനിക്ക് ഇപ്പോഴും തോന്നുന്നത്, കലിപ്പന് എന്നെ ഇഷടമാണെന്ന് തന്നെയാ... അത് ഞാൻ എങ്ങനെ എങ്കിലും പറയിപ്പിച്ചോലാം...'
' ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... ഇനി നിന്റെ ഇഷ്ടം... ' 👿👿👿
' യൂ ജസ്റ്റ് വെയിറ്റ് ആൻഡ് സീ, മുൻമുൻ... സിദ്ധാർഥ് ശങ്കർ എന്ന കലിപ്പനേ കൊണ്ട്, എന്നോട് ഇഷ്ടം ആണെന്ന് ഞാൻ പറയിപ്പിച്ചിരിക്കും.അതിനു മുൻപ്, എനിക്ക് വേറെ ഒരുത്തനെ ഒതുക്കാൻ ഉണ്ട്... ഇല്ലെങ്കിൽ അങ്ങേരു എന്റെ ലൈഫിലെ വില്ലൻ ആയി മാറാനുള്ള എല്ലാ ചൻസും ഞാൻ കാണുന്നുണ്ട്... സോ, അതിനു എനിക്ക് ആദ്യം ലവളെ പൊക്കണം. നിക്കിനെ...'
നിക്കിയെ തപ്പി നടന്നു, അവസാനം അവളെ ക്യാന്റീനിൽ നിന്ന് തന്നെ പൊക്കി ... ചായേം പരിപ്പുവടയും മുനുങ്ങുന്നു!!! നേരെ ചെന്ന്, അവളെം പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് വന്നു.
"എന്തൊന്നാടി! തിന്നാനും സമ്മതിക്കില്ലെ??? "
"നീ ഇങ്ങനെ തിന്നും കുടിച്ചും നടന്നോ! നിനക്ക് അങ്ങേരെ വേണോ വേണ്ടേ???"
"എങ്ങേരെ???" 🤨🤨🤨
"രഞ്ജു ചേട്ടനെ!"
"അതിനിപ്പോ എന്ത് പറ്റി??? അങ്ങേരെ ആരെങ്കിലും തൂക്കിക്കൊല്ലാൻ പോവുന്നോ?"
"തൂക്കി ആണോ, മുക്കി ആണോ എന്നൊന്നും അറിയില്ല... പക്ഷേ ഇൗ പോക്ക് പോയാൽ,അങ്ങേരെ ആരേലും കൊല്ലും എന്നുറപ്പാ..."
"രഞ്ജു ചേട്ടനെ ആരു കൊല്ലാൻ??? 😲😲😲"
"ഒന്നുകിൽ ഞാൻ... അല്ലെങ്കിൽ...."
"അല്ലെങ്കിൽ???"
"അല്ലെങ്കിൽ കലിപ്പൻ"
"അങ്ങേർക്ക് ഇൗ ലോകത്ത് കൊല്ലാൻ ആൾക്കാരെ പഞ്ഞം ആയിട്ടണോ രഞ്ജു ചേട്ടനെ കൊല്ലുന്നേ?"
അവൾക്ക് കാര്യം മനസ്സിലായിട്ടില്ല... എങ്ങനെ മനസ്സിലാവും... അവള് ഇന്നുണ്ടായ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലല്ലോ!!!
മിക്കി detailed ആയി തന്നെ പറഞ്ഞ് കൊടുത്തു. സാരീ ഉടുപ്പിച്ച് കൊടുത്തതിൽ, ചില ഭാഗങ്ങൾ സെൻസർ ചെയ്യാൻ നോക്കി എങ്കിലും, നിക്കി അതും പറയിപ്പിച്ചു...
"നിനക്കെന്താ തോന്നിയേ???" 😜😜😜
"നിനക്ക് അതറിയണോ, ബാക്കി കാര്യം കേൾക്കണോ?" 🤨🤨🤨
"ഓ!!! പറഞ്ഞു തുലയ്‌ക്ക്"
മിക്കി പിന്നെ നിരഞ്ജൻ ചെയ്തതും, സിദ്ധാർഥ് ദേഷ്യപ്പെട്ട് പോയതിനെ കുറിച്ചും പറഞ്ഞു ..
"ശരിക്കും ഇട്ടു തന്നോ???🙁🙁🙁" നിക്കി താടിക്ക് കയ്യും കൊടുത്ത്, അടുത്തുള്ള അരമത്തിലിൽ ചാരി.
"mmm..."
"ഇനി ഇപ്പൊ ഞാൻ അങ്ങേരുടെ പുറകെ നടന്നിട്ട് കാര്യം ഉണ്ടോ? അങ്ങേരു നിന്റെ കാര്യത്തിൽ സീരിയസ് ആയതു കൊണ്ടാവില്ലെ, എല്ലാവരുടെയും മുന്നിൽ വച്ച് ഇങ്ങനെ ഒരു പരിപാടി കാണിച്ചത്... ഒരു മാതിരി ആധിപത്യം സ്ഥാപിക്കുന്നത് പോലെ! "
"സീരിയസ് ആണെങ്കിലും time pass അണെങ്കിലും... ഇനി ഇമ്മാതിരി പരിപാടി കാണിച്ചാൽ, എന്റെ സ്വാഭാവം മാറും. ഇത് വരെ ഒന്നും മിണ്ടാത്തത്, അങ്ങേരുടെ പെരുമാറ്റം നല്ലതായത് കൊണ്ടാ.... പക്ഷേ ഇനിയും ഇങ്ങനെ ഒക്കെ കാണിക്കാൻ നിന്നാൽ, സീൻ Contra ആവും. അതു കൊണ്ട് നിനക്കങ്ങേരെ വേണം എന്നുണ്ടെങ്കിൽ ഇപ്പൊ പോയി വളച്ചോ... എല്ലാം കയ്യിന്ന് പോയിട്ട് പിന്നെ അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറയാരുത്!"
"മിക്ക്നിക്ക്... വാ അവിടെ പരിപാടി തുടങ്ങരായി..."
കാന്റീനിൽ നിന്ന് ഇറങ്ങുന്ന വെങ്കി വിളിച്ച് പറഞ്ഞതാണ്...
"ദാ വരുന്നു..." വെങ്കിയെ നോക്കി പറഞ്ഞിട്ട്, നിക്കിയെ നോക്കി മിക്കി ചോദിച്ചു," അപ്പോ മനസ്സിലായല്ലോ? അങ്ങേരുടെ ജീവനിൽ നിനക്ക് കൊതി ഉണ്ടെങ്കിൽ, നീ വളച്ചോണം അങ്ങേരെ....!"
നിക്കി ഒരുറപ്പും ഇല്ലാതെ തലയാട്ടി... വേരോരുത്തിടെ പുറകെ നടക്കുന്ന ഒരുത്തനെ എങ്ങനെ വളക്കാൻ ആണ്...
അവർ രണ്ടു പേരും കൂടെ ഗ്രൗണ്ടിലേക്ക് നടന്നു...
മിക്കി സിദ്ധാർത്ഥിനെ തപ്പിക്കൊണ്ട് ഇരുന്നു... എവിടേം കാണാനില്ല... അവൾക്ക് മുന്നേ ഉണ്ടായിരുന്ന എനർജി ഒന്നും ഇല്ല ഇപ്പൊ. ഒന്നിലും പങ്കെടുക്കാതെ, ഒക്കെ കണ്ട് കൊണ്ട്, അല്പം ദൂരെ മാറി ഇരുന്നു. ബാക്കി ഉള്ളവർ പരിപാടിയിൽ പങ്കെടുക്കാൻ ആയി, ഗ്രൗണ്ടിലേക്ക് പോയി.
കൊച്ചു പിള്ളേർടെ ഗെയിംസ്! 🍋 ലെമൺ ഇൻ സ്പൂണും, സാക്ക് രേസും, അപ്പിൽ വെള്ളത്തിൽ ഇട്ടു കടിച്ചു എടുക്കുന്ന കളിയും ഒക്കെ ആയി പരിപാടി മുന്നോട്ട് പോയി... ഡിപ്പാർട്ട്മെന്റ് തിരിഞ്ഞുള്ള ഗെയിംസ് ആയതു കാരണം, ഗ്രൂപ്പുകൾ ഒക്കെ ഡിപ്പാർട്ട്മെന്റ് അനുസരിച്ചാണ്...
മിക്കിയെ കുറെ തവണ നന്ദു വന്നു വിളിച്ചെങ്കിലും, അവള് സുഖം ഇല്ലന്ന് പറഞ്ഞു പോയില്ല.
ഉച്ച ആയിട്ടും സിദ്ധുനെ കണ്ടില്ല. ഫുഡ് കഴിഞ്ഞ് വന്നിട്ടും അവള് അവിടെ ഒക്കെ നോക്കി. എങ്ങും കാണുന്നില്ല.
അവസാനം സഹികെട്ട്, അവള് ഋഷബിനെ വിളിച്ചു...
"ആ പറയടി!" ഫോൺ എടുത്ത ഉടനെ രിശബിന്റെ ചോദ്യം.
"ഹെല്ലോ! ഞാൻ വെറുതെ വിളിച്ചതാ... നിങ്ങള് ഇതെവിടാ? കണ്ടേ ഇല്ലല്ലോ ഗെയിംസ്‌ന് ഒന്നും."
" അത്... ഞങ്ങൾ ഒന്ന് പുറത്തേക്കിറങ്ങി..." അവന് എങ്ങും തൊടാതെ പറഞ്ഞു.
" അപ്പോ ഇനി ഇന്ന് വരുന്നില്ലേ?" ഇത്ര ഒക്കെ വരരുത് എന്ന് വിചാരിച്ചിട്ടും, അവളുടെ സൗണ്ടിൽ ആ വിഷമം നല്ല അസ്സലായി തന്നെ വന്നു.
"അതെന്നാ ഇപ്പൊ ഞങൾ ഇല്ലെങ്കിൽ നിനക്കിത്ര വിഷമം?" അവന് ചിരിച്ചോണ്ട് ചോദിച്ചു.
"അത് പിന്നെ... നിങ്ങള് ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല, ഋഷിയെട്ടാ... കമ്പനി അടിക്കാൻ ആരും ഇല്ല!" അവള് ഉള്ളത് പറഞ്ഞു.
"അവളോട് അവൾടെ പുന്നാര സീനിയർമാരുടെ കൂടെ കമ്പനി അടിക്കാൻ പറ!!!" ഋഷിയുടെ ഫോണിൽ, ദൂരെ നിന്നു വന്ന അ ഒച്ച ആരുടെ ആണെന്ന് മനസ്സിലാക്കാൻ, മിക്കിയിടെ കൊച്ചു ബുദ്ധി തന്നെ ധാരാളം ആയിരുന്നു.
"അങ്ങേരോട് പറ, ഞാൻ എനിക്ക് തൊന്നിയവരുടെ കൂടെ കമ്പനി അടിക്കുന്നു... അതിനു പുള്ളിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ, ഇവിടെ വന്ന് പറയാൻ പറ. അല്ലാതെ ഫോണിൽ കൂടെ ഡയലോഗ് അടിക്കാൻ ഏതു കോന്തനും പറ്റും! 😏😏😏" അതും പറഞ്ഞു അവള് ആ കോൾ അങ്ങ് കട്ട് ചെയ്തു.
' കൃഷ്ണാ... ഞാൻ പറഞ്ഞത് കേട്ട്, ദേഷ്യം വന്നു, എന്നെ തല്ലാൻ ആണെങ്കിലും അങ്ങേർക്ക് ഇങ്ങോട്ട് വരാൻ തോന്നനേ!!!' അവള് മനസ്സറിഞ്ഞ് കൃഷ്ണനെ വിളിച്ചു.
കുറെ നാളായി അവളുടെ റിക്വസ്റ്റ് ഒക്കെ കണ്ണും അടച്ചു തള്ളി കളയുന്നത് കൊണ്ടാണോ, അതോ, ഇന്നത്തെ അവളുടെ വെണ്ണ ഭീഷണി ഏറ്റത് കൊണ്ടോ, എന്തോ... കൃഷ്ണൻ അവളുടെ ഇൗ പ്രാർത്ഥന അങ്ങ് ഏറ്റെടുത്തു.
ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സിദ്ധാർത്ഥും റിശബും ജഗത്തും അവിടെ ഹാജർ.
മിക്കിയുടേ കളഞ്ഞു പോയ എനർജി ഒക്കെ തിരിച്ചെത്തി... 😃😃😃
അവള് നിൽക്കുന്നിടത്ത് നിന്ന് അല്പം മാറി അവർ മൂന്ന് പേരും വന്നിരിപ്പായി.
വന്നപ്പോ തൊട്ടു, അവളെ നോക്കി കലിപ്പിച്ചൊണ്ട്
നിൽപ്പുണ്ട് സിദ്ധാർഥ്... അവള് നല്ല വൃത്തിക്ക് അവനെ നോകി ചിരിച്ചു കാണിച്ചു... 32 പല്ലും കാണിച്ചു 😁😁😁
ഇതൊക്കെ കണ്ട് രിഷബും ജഗത്തും ചിരിക്കുന്നുണ്ട്... സിദ്ധാർഥ് അവരെ നോക്കി
പേടിപ്പിക്കുമ്പോ, ചിരി കടിച്ചു പിടിക്കും.
ഇൗ കളി ഇവിടെ ഇങ്ങനെ നടക്കുമ്പോഴാണ് ലവിടെ ഉറിയടിയുടെ വിന്നേഴ്സ് മെക്ക് ആവുന്നത്... അതോടു കൂടെ, ലീഡ് ചെയ്യുന്നത്, മെക്ക് ആയി. ഇൗ അന്നൗൺസ്മെന്റ് വന്നതും, മേക്കുകാരു ആർപ്പോ വിളി തുടങ്ങി. ഇത് കണ്ട് സഹിക്കാഞ്ഞ ബാക്കി ഡിപ്പാർട്ടുമെന്റ്കാരു കൂവാനും.
മിക്കിയേ നോക്കി കലിപ്പിച്ചൊണ്ടിരുന്ന സിദ്ധാർഥ്, ഇത് കേട്ടതും ചാടി എഴുന്നേറ്റു.
ആരുടെ കഷ്ടകാല്തിനാണോ... അവന്റെ മുന്നിൽ പെട്ടത് CSലെ ഒരുത്തന് ആണ്.
കിട്ടിയപാടെ, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചു. ഇത് കണ്ടതും അവിടെന്നും ഇവിടെന്നും ഒക്കെ പിള്ളേര് തമ്മിൽ തല്ലാൻ തുടങ്ങി. സംഭവം കളർ ആയിട്ടുണ്ട്.
സംഭവം ലൈവ് ആയി കണ്ടൊണ്ടിരുന്ന മിക്കിയും ചാടി എഴുന്നേറ്റു. വേറെ ഒന്നും അല്ല... സിദ്ധാർത്ഥിനെ ലക്ഷ്യം വച്ച് വരുന്ന, നിരഞ്ജനേ അവള് കണ്ടൂ... അവള് കണ്ട്, വൈകാതെ തന്നെ സിദ്ധാർത്ഥും അവനെ കണ്ടൂ... അവന്റെ മുഖത്ത് ഒരു ഘൂഢമായ ചിരി മിന്നി മറഞ്ഞോ??? കർത്താവിനു അറിയാ!!! ഇത്രേം ദൂരെന്ന് നോക്കിയാൽ അതൊന്നും കാണാൻ പറ്റില്ല.
മിക്കി ഇപ്പൊ നോക്കി കാണുന്നത് നിരഞ്ജനെ പഞ്ഞിക്കിടുന്ന സിദ്ധാർത്ഥിനെ ആണ്. നിരഞ്ജന് ആവുന്നത് പോലെ ഒക്കെ കൊടുക്കുന്നുണ്ട് എങ്കിലും, സിദ്ധാർഥിന് അത് വലുതായി ഏശുന്നില്ല!
സിദ്ധാർത്ഥിനെ തടുക്കാൻ വന്ന കർത്തിക്കിനെയും നന്ദു വിനെയു ഡിൽ ചെയ്യുന്നതിൽ ബിസി ആണ്, രിഷബും ജഗ്ഗത്തും.
മിക്കി സിദ്ധാർത്ഥിന്റെ അരികിലേക്ക് ഓടി ചെന്നു... തളർന്നു തുടങ്ങിയ നിരഞ്ജന്റേ നെഞ്ചിലേക്ക് കാലു പൊക്കി ചവിട്ടാൻ തുനിഞ്ഞ സിദ്ധാർത്ഥിന്റെ മുന്നിൽ അവള് ഓടി വന്നു നിന്നു. അവനെ നോക്കി അരുത് എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു. ആ ഒരു നോട്ടം മതിയായിരുന്നു സിദ്ധാർത്ഥിനെ തണുപ്പിക്കാൻ... അവളെയും ചേർത്തു പിടിച്ച്, അവന് കോളജിന് പുറത്തേക്ക് നടന്നു...
എത്ര നല്ല നടക്കാത്ത സ്വപ്നം....
എന്ന അങ്ങനെ ഒന്നും നടന്നില്ല... അവള് അന്തസ്സായി അവിടെ നിന്ന് അടി കാണുന്നുണ്ട്... അവരെ പിടിച്ചു മാറ്റണം എന്നൊക്കെ ഉണ്ടെങ്കിലും അതിനിടയ്ക്ക് പോയാൽ, അവളുടെ അച്ഛനും അമ്മയ്ക്കും കടലിൽ ഒഴുക്കാൻ, അസ്ഥി പോലും ബാക്കി ഉണ്ടാവില്ല എന്ന് അവൾക്ക് നന്നായി അറിയാം... അല്ലെങ്കിൽ മുന്നേ പറഞ്ഞത് പോലെ ഒരു സീൻ attempt ചെയ്യാം ആയിരുന്നു. പിന്നെ എങ്ങാനും നിരഞ്ജന് ഓങ്ങിയ ചവിട്ടു ലാൻഡ് ചെയ്യുന്നത് അവളുടെ നെഞ്ചത്ത് ആണെങ്കിലോ!!! അത് കൊണ്ട് അവള് റിസ്ക് എടുത്തില്ല.... സ്വന്തം ആരോഗ്യം കണക്കിൽ എടുത്തു, അടി കണ്ട് മാറി തന്നെ നിന്നു.
അല്പം കഴിഞ്ഞ്, കളത്തിൽ ടീച്ചേഴ്സ് ഇറങ്ങി പിടിച്ചു മാറ്റാനും ബഹളം വയ്ക്കാനും ഒക്കെ തുടങ്ങിയപ്പോഴാണ്, ആരൊക്കെയോ വന്നു സിദ്ധാർത്ഥിനെ ഒക്കെ പിടിച്ചു കൊണ്ട് പോയത്.
ടീച്ചേഴ്സ് ന്റേ കണ്ണിൽ പെടുന്നതിന് മുന്നേ, അവരെ പിടിച്ചു മെക്കാനിക്കൽ ബ്ലോക്കിലേക്ക് കൂട്ടിക്കൊണ്ടു പോയി!
നിക്കിയെ വിളിച്ചു നിരഞ്ജനെ നോക്കാൻ എൽപ്പിച്ചിട്ട്, അവളും മെക്കിലേക്ക് നടന്നു.
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....