മെക്കാനിക്കൽ ബ്ലോക്കിലേക്കു വച്ച് പിടിച്ചു പോവുമ്പോഴാണ്, മിക്കിയെ സേവ്യർ സർ പിടിച്ചു നിർത്തുന്നത്. അങ്ങേര്ഡ് കയ്യിലിരുന്ന ഒരു കേട്ട് പേപ്പറുകൾ കൊണ്ട് പോയി, ഡിപ്പാർട്മെന്റിൽ വയ്ക്കാൻ.
അതും കൊടുത്തിട്ട്, അങ്ങേരു അടി നടക്കുന്നിടത്തേക്കു ഓടി. ..
'ഇങ്ങേരു എന്ത് കാണിക്കാൻ ആണ് അങ്ങോട്ട് പോവുന്നത്... അതിനിടക്കെങ്ങാൻ പെട്ടാൽ, പൊടിഞ്ഞു പോവും! ആ എന്തേലും കാണിക്കട്ടെ! ഒരു ദിവസം അവധി കിട്ടുല്ലോ!' ⚰️⛪
പുള്ളിയുടെ അവസാന ആഗ്രഹം പോലെ, അവൾ ആ ഡോക്യൂമെന്റസ് ഒക്കെ കൊണ്ട് ചെന്ന്, ഡിപ്പാർട്മെന്റിൽ വച്ച്, വീണ്ടും, മെക്കാനിക്കൽ ബ്ലോക്കിലേക്ക് ഓടി.
താഴത്തെ ഫ്ലോറിലൊക്കെ നോക്കി, കാണാഞ്ഞു അവൾ മുകളിലേക്ക് ചെന്നു. പിള്ളേരൊക്കെ ഗ്രൗണ്ടിൽ ആണ്. ആരും ഇല്ല ബിൽഡിംഗിൽ. അവൾ തപ്പി തപ്പി മുകളിൽ എത്തി. ഇതിനിടയ്ക്ക് അവൾ ഒരു കൂട്ടം ചെയ്തു. .. അത് എന്താണെന്നു പിന്നെ പറയാം. .. അധികം ഒന്നും വെയിറ്റ് ചെയ്യേണ്ട. .. ഇച്ചിരി കഴിയുമ്പോ തന്നെ പറയാം...!
സെക്കന്റ് ഫ്ലോറിന്റെ hallwayയുടെ അറ്റത്തു അവർ നിൽപ്പുണ്ട്. റിഷബും, ജഗത്തും, അവിനാശും, പ്രവീണും. അവൾ കാണാൻ വന്ന ആള് മാത്രം ഇല്ല.
ഇങ്ങേരിതെവിടെ പോയി എന്ന് ആലോചിച്ചു അവൾ അവർക്കടുത്തേക്കു ചെന്നു. റിഷബും ജഗത്തും എയ്ഡ് ബോക്സിൽ നിന്ന് ഡെറ്റോൾ വച്ച്, കുഞ കുഞ്ഞു മുറിവുകൾ സ്വയം തുടയ്ക്കുന്നുണ്ട്. എന്തൊക്കെയോ കാര്യമായ സംസാരം ഉണ്ട്. മിക്കി വരുന്നത് കണ്ടതും അവർ സംസാരം നിർത്തി.
അവൾ ഓടി ചെന്നു രിഷബിനു കൈ കൊടുത്തു,"റിഷിയേട്ടാ , പൊളിച്ചു! നല്ല കിടിലൻ ഇടി ആയിരുന്നു! നിങ്ങൾ എന്റെ ആങ്ങള ആണെന്ന് പറയാൻ എനിക്ക് അഭിമാനം തോന്നുന്നു."
"പതുക്കെ പിടിയെടി, മരഭൂതമേ..." അവൻ കൈ വലിച്ചു...
"ബഹുആഹ്ഹ... അപ്പൊ നല്ലോണം തിരിച്ചു കിട്ടിയല്ലേ... കൊടുക്കുന്നത് കണ്ടപ്പോ തോന്നിയില്ല..."
അവൾ ജഗത്തിനു നേരെ തിരിഞ്ഞു. .."വാഹ്! രെ വാഹ്! ജഗ്ഗു ഭായ്! ക്യാ കമാൽ കാ fight ധാ! ഇങ്ങളേം നമിച്ചിരിക്കുന്നു! നിങ്ങടെ ഉള്ളിൽ ഇങ്ങനെ ഒരു അവതാരം ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചതെ ഇല്ല കേട്ടോ..."
അവൾ ഋഷഭിന്റെ കൂടെ അവിടെ കിടന്നിരുന്ന ഡെസ്കിന്റെ മേലെ കയറി ഇരുന്നു.
"നിങ്ങളെ ഒന്നും കണ്ടില്ലല്ലോ?" അവൾ അവിനാഷിനോട് ചോദിച്ചു.
"എന്താ അവൾഡോരു ശുഷ്‌കാന്തി!!! നിന്റെ സ്വന്തം സീനിയർസിനെ തന്നെ അല്ലെ, ഇവന്മാര് പഞ്ഞിക്കിട്ടത്???" അവിനാശ് അവളുടെ അടുത്ത് ചാരി നിന്നു. പ്രവീൺ മാറി നിന്ന് ഒരു ചെറിയ ചിരി ആയി നിൽപ്പുണ്ട്. മുഖത്തു വല്യ വെളിച്ചം ഇല്ല.
"അതിനിപ്പോ എന്താ! അവരിങ്ങോട്ടു വന്നു വാങ്ങിയതല്ലേ! ഇങ്ങോട്ടു തല്ലുമ്പോ പിന്നെ കയ്യും കെട്ടി നോക്കി നിക്കണോ?"
"ഞാൻ പറഞ്ഞില്ലേ... ഇവള് നമ്മുടെ മെക്കില് വരണ്ടതായിരുന്നു. മിസ് ആയി പോയി!" ജഗത് ചിരിച്ചു കൊണ്ട് പറഞ്ഞു.
"അല്ല... വെടിക്കെടട്ടുകാരൻ എവിടെ?" 🧨
"ഹാ. .. താഴത്തെ വെടിക്കെട്ടിന് തിരി കൊടുത്ത ആ ആൾ... അങ്ങേരെന്തിയെ എന്ന്!"
"അവൻ അവിടുണ്ട്..." റിഷബ് താല്പര്യമില്ലാത്തതു പോലെ പറഞ്ഞു.
"എവിടെ?" അവൾ ചുറ്റും കണ്ണോടിച്ചു.
"എന്തിനാ ഇപ്പൊ അവനെ?" ജഗത്ത് ചോദിച്ചു.
"ഒന്നില്ലെങ്കിലും, ഇത്രേം നേരം നല്ല കട്ട ബോർ ആയി പോയി കൊണ്ടിരുന്ന പരിപാടിക്ക് ഇടയിലേക്ക് നല്ല ഓണത്തല്ല് കൊണ്ട് വന്നു, പരിപാടി കളർ ആക്കിയില്ലെ! അതിനൊരു ധന്യവാദ് പറയാൻ."
"നീ ഇപ്പൊ ആ ധന്യവാദ് കയ്യിൽ വയ്ക്കു... പിന്നെ കൊടുക്കാം..." ഋഷബാണ്...
"അതെന്തു പറ്റി?"
"അവന്റെ മൂഡ് ശെരിയല്ലടി! പിന്നെ.... "
"പിന്നെ....???"
"പിന്നെ.. അവളവിടെ ഉണ്ട്..."
"ലെവൾ???"
"ആ ശരണ്യ... "
"അവളെന്താ ഇവിടെ? എന്നിട്ടു നിങ്ങൾ എല്ലാവരും എന്താ ഇവിടെ? റിഷിയേട്ടൻ അല്ലെ പറഞ്ഞെ അവര് തമ്മിൽ ഒന്നും ഇല്ലെന്നു!! പിന്നെ എന്തിനാ അവർക്ക് പ്രൈവസി കൊടുത്തു, നിങ്ങള് ഇവിടെ മാറി ഇരിക്കുന്നെ???" മിക്കിയുടെ മുഖത്തു ഞെട്ടൽ തൊട്ടു, സങ്കടം മുതൽ, ദേഷ്യം വരെ മിന്നി മറഞ്ഞു.
"നീ ഒന്ന് അടങെന്റെ, മേഘ്ന! അവൻ ഇന്ന് കൊണ്ട് ഒരു തീരുമാനം ആക്കും എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയതാ... അവള് ജീവനോടെ തിരിച്ചു വരുവോ എന്തോ!" റിഷബ് മേലോട്ട് നോക്കി കൈ മലർത്തി.
"അവരെവിടാ?"
"ദേ ആ ക്ലാസ് റൂമിൽ ഉണ്ട്." അവൻ ഒരു ക്ലാസ് റൂമിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അവൾ ഡെസ്കിൽ നിന്ന് താഴെ ഇറങ്ങി.
"കലിപ്പനു ആ ചേച്ചിയോട് ഒന്നുമില്ലെന്ന് ഉറപ്പല്ലേ?" അവൾ ഋഷഭിന്റെ മുഖത്തേക്ക് നോക്കി.
"അതെ... നീ എന്ത് ചെയ്യാൻ പോകുവാ?" അവളുടെ മുഖത്തെ ഭാവം കണ്ടിട്ട്, അവനു അത്ര പന്തിയായി തോന്നിയില്ല. ബാക്കി ഉള്ളവർക്കും.
"വെയിറ്റ് ആൻഡ്... വാച്ച്!" അവൾ അവനെ നോക്കി ഒരു കുരുത്തം കേട്ട ചിരിയും ചിരിച്ചു, സൈറ്റ് അടിച്ചു കാണിച്ചു... ഫസ്റ്റ് എയ്ഡ് ബോക്സ് കയ്യിലെടുത്തു... ജഗത്തിന്റെ കയ്യിലിരുന്ന ബെറ്റഡിന് ഓയിന്മെന്റും പിടിച്ചു വാങ്ങി അതിലേക്കിട്ടു...കൂടെ അവളുടെ കയ്യിലുണ്ടായിരുന്ന ഒരു ഐറ്റം കൂടെ ആരും കാണാതെ, ആ ബോക്സിലേക്ക് വച്ചു...
അവൾ, റിഷബ് ചൂണ്ടി കാണിച്ച ക്ലാസ് റൂമിലേക്ക് നടന്നു.
അങ്ങോട്ടേക്ക് എത്തുമ്പോഴേ അവൾ കേട്ടു, സിദ്ധാർത്ഥിന്റെ സൗണ്ട്..."മേലാൽ, എന്റെ മുന്നിൽ നീ വരരുത്. .. എന്റെ ക്ഷമ നീ പരീക്ഷിക്കരുത്. .."
'കർത്താവേ. .. മിന്നിച്ചേക്കണേ!' അവള് മേലോട്ട് നോക്കി വിളിച്ചു, ക്ലാസ് റൂമിന്റെ അകത്തേക്ക് കയറി. ..
സിദ്ധാർഥും ശരണ്യയും ജനലിന്റെ അടുത്ത് നിന്നാണ് സംസാരം... കലിപ്പൻ മുണ്ടൊക്കെ മടക്കി കുത്തി, കലിപ്പിൽ നിൽപ്പുണ്ട്. .. ശരണ്യ സാരിയിൽ ആണ്. .. അപാര ലുക്ക്!
ലവളുടെ ഡയലോഗ് ആണ് അപ്പൊ നടന്നു കൊണ്ടിരുന്നത്..." സിദ്ധു. .. പ്ളീസ് അണ്ടേർസ്റ്റാൻഡ്... ഐ ലവ്. .."
അവളെ അത് കമ്പ്ലീറ്റ് ആക്കാൻ, മിക്കി സമ്മതിച്ചില്ല... അതിനു മുന്നേ അവള് വിളിച്ചു..." കണ്ണേട്ടാ..." 😊😊😊
സിദ്ധാർഥും ശരണ്യയും പെട്ടന്നുള്ള ഒച്ച കേട്ട് ഞെട്ടി, ഡോറിനടുത്തേക്കു നോക്കി... അവിടെ നിറഞ്ഞ ചിരിയും ആയി നിൽക്കുന്നു, നമ്മുടെ നായിക...
ആരാ ഈ കണ്ണേട്ടൻ എന്നുള്ള ഭാവം രണ്ടു പേരുടെയും മുഖത്തുണ്ടു. 🤔🤔🤔 ആ സംശയം അവൾ അടുത്ത ഡയലോഗ് കൊണ്ട് അങ്ങ് തീർത്തു കൊടുത്തു.
"കണ്ണേട്ടൻ ഇവിടെ നിൽക്കുവാണോ? ഞാൻ എവിടെ ഒക്കെ നോക്കി എന്നറിയ്യോ? എന്താ വിളിച്ചിട്ടു ഫോൺ എടുക്കാത്തെ? വീണ്ടും സൈലന്റിൽ ഇട്ടോ? ഈ കണ്ണേട്ടനെ കൊണ്ട് ഞാൻ തോറ്റു! രാത്രി മാത്രം സൈലന്റിൽ ഇട്ടാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടില്ലേ?" ഇതും പറഞ്ഞു അവൾ അവനടുത്തേക്കു ചെന്നു, അവന്റെ കയ്യിൽ വിരൽ കോർത്ത് പിടിച്ചു...
അവൻ കണ്ണും മിഴിച്ചു നിൽപ്പുണ്ട്. മിക്കിയുടെ ഡയലോഗ് കേട്ട്, അവരുടെ രണ്ടു പേരുടെയും തലയിലെ കിളികൾ മൊത്തം, ' ഇനി ഒരു മടങ്ങി വരവ് ഉണ്ടാവില്ല ഉണ്ണിയെ...' എന്നും പറഞ്ഞു എങ്ങോട്ടോ പറന്നു പോയി!
"ആ ശരണ്യ ചേച്ചി, ചേച്ചി എന്താ ഇവിടെ?" അവൾ ശരണ്യ, ഇപ്പൊ അവിടെ പൊട്ടി മുളച്ചത് പോലെ ചോദിച്ചു.
"ഞാൻ ഇവിടെ എന്തിനെങ്കിലും ആയിക്കോട്ടെ! നീ എന്താ ഇവിടെ?" ശരണ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ട്. മിക്കിയുടെ സിദ്ധാർത്ഥിന്റെ കയ്യിലുള്ള പിടുത്തത്തിലേക്കു ഇടയ്ക്കിടെ കണ്ണ് പോവുന്നുണ്ട്.
അത് ശ്രദ്ധിച്ച മിക്കി, കൈ മടക്കി, അവരുടെ കോർത്ത് പിടിച്ചിരിക്കുന്ന കൈകൾ അവൾക്കു ഒന്നൂടെ നല്ലോണം കാണാൻ പാകത്തിന്, പൊക്കി പിടിച്ചു...
"ഞാൻ കണ്ണേട്ടനെ കാണാൻ..." അവൾ കൂസലില്ലാതെ പറഞ്ഞു.
"കണ്ണേട്ടനോ? ആരാ കണ്ണേട്ടൻ?"
അതെ ചോദ്യം ആണ്, സിദ്ധാർത്ഥിന്റെ മുഖത്തും ഉണ്ടായിരുന്നത്.
മിക്കി 'ഛെ' എന്നും പറഞ്ഞു , അവളുടെ തലയിൽ പതിയെ തട്ടി. .. "ഈ എന്റെ ഒരു കാര്യം പറഞ്ഞാലുണ്ടല്ലോ, ചേച്ചി! കണ്ണേട്ടൻ അല്ല. .. സിദ്ധാർഥ്. .. വിളിച്ചു ശീലം ആയി പോയത് കൊണ്ട് എപ്പോഴും കണ്ണേട്ടാ എന്നേ വരൂ... അല്ലെ കണ്ണേട്ടാ?" അവൾ അവന്റെ മുഖത്തു നോക്കി, അവളുടെ ഒറ്റ നുണക്കുഴി കാണിച്ചു ചിരിച്ചു...
അവനു ചെറുതായി റിലേ വച്ചിട്ടുണ്ട്... അവളെ ഒന്ന് ഇരുത്തി നോക്കി, തലയാട്ടി.
"നീ എന്തിനാ സിദ്ധുനെ കണ്ണേട്ടൻ എന്ന് വിളിക്കുന്നത്? നിങ്ങൾ തമ്മിൽ എന്താ ബന്ധം?" ഒരു പാത്രം എടുത്തു വച്ചു ചായ ഇടാം, ഇപ്പൊ ശരണ്യയുടെ തലയിൽ... അമ്മാതിരി ചൂടിൽ ആണ്. 🔥
"അത്... ഞങ്ങള്... ഞാൻ എങ്ങനെയാ ഇപ്പൊ പറയാ..." അവൾ നാണം കൊണ്ട്, താഴെ കാലം ഒക്കെ വരയ്ക്കാൻ തുടങ്ങി...
"നിങ്ങള്...???"
"ശോ! ഈ ചേച്ചി. .. എന്നെ കൊണ്ട് പറയിപ്പിക്കും... ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ... കുറെ നാളായി!"
ശരണ്യ ഞെട്ടി പണ്ടാരടങ്ങി നിൽപ്പുണ്ട്. സിദ്ധാർഥ് തല ചരിച്ചു പുറത്തേക്കു നോക്കി നിന്നു. മിക്കിയുടെ കയ്യിലുള്ള പിടി മുറുകുന്നത് അറിഞ്ഞപ്പോൾ, അവൾക്കു മനസ്സിലായി, ഇതിനൊക്കെ അവള് വൈകാതെ അനുഭവിക്കും എന്ന്! പക്ഷെ ഇല്ല. .. ഇറങ്ങി തിരിച്ചു പോയി! പാതി വഴിയിൽ ഉപേക്ഷിച്ചു പോവാൻ പറ്റില്ല.... അവൾ രണ്ടും കൽപ്പിച്ചു തന്നെ ആണ്.
"കുറെ നാളെന്നു പറഞ്ഞാൽ... എത്ര നാള്?"
"ഹ്മ്മ്... ഞാൻ ടെൻ ത്തിൽ പഠിക്കുമ്പോ തൊട്ടു, എന്റെ പുറകെ നടക്കുവാ, ഇൗ ഏട്ടൻ! ആദ്യം ഒന്നും ഞാൻ പറഞ്ഞില്ല... പക്ഷേ, അധികം ഒന്നും എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല... എങ്ങനെ പറ്റാന... അമ്മാതിരി നോട്ടം അല്ലേ, ഇൗ കള്ളൻ നോക്കുന്നെ!" നെഞ്ചത്ത് വിരൽ വച്ചു കുത്ത് -1," ഇപ്പൊ രണ്ടു വര്ഷം കഴിഞ്ഞു, ഞാൻ യെസ് പറഞ്ഞിട്ട്... അതായത്, ഈ കലിപ്പൻ എന്റെ മനസ്സിൽ കയറിക്കൂടിയിട്ട്..." അവൾ അതും പറഞ്ഞു, അവനോടു ഒന്നൂടെ ചേർന്ന് നിന്ന്, നെഞ്ചിൽ ചൂണ്ടു വിരൽ വച്ച് കുത്ത് -2!
അവൻ അവളെ ഒന്ന് നോക്കി. അവളുടെ കയ്യിലെ പിടി ഒന്നുകൂടെ മുറുകി. ഇപ്പൊ നല്ലോണം വേദനിക്കുന്നുണ്ട്. .. അവൾ പതിയ കൈ വലിച്ചെടുക്കാൻ നോക്കി. നടക്കുന്നില്ല. .. അമ്മാതിരി പിടുത്തം ആണ്!
'കയ്യിൽ പിടിക്കുന്ന ഐഡിയ വേണ്ടായിരുന്നു! ' അവള് മനസ്സിൽ പറഞ്ഞിട്ട് അവനെ നോക്കി ചിരിച്ചു. .. ചുണ്ടിൽ ചിരി ആയിരുന്നെങ്കിലും, കണ്ണുകളിൽ വേദന ആയിരുന്നു. .. 'കൈ വിട്... പ്ളീസ്. .." എന്നുളള ദയനീയ ഭാവവും.
" പിന്നെ ആ വിഡിയോ??? അതിൽ നിങ്ങള് തല്ല് കൂടുവല്ലെ? പോരാത്തതിന് fresher's day ക്ക് അന്ന് പ്രശ്നം ഉണ്ടാക്കിയതോ?" ശരണ്യ ക്ക് ചറപറ സംശയം....
"ആ വീഡിയോയിൽ ആക്ച്വലി, ഞങൾ വെറുതെ കളിച്ചതാ... പക്ഷേ ആരോ അത് വിഡിയോ എടുത്തു നെറ്റിൽ ഇട്ടു, അതിനു വേറെ എന്തൊക്കെയോ description കൊടുത്തു... അങ്ങനെ നോക്കിയപ്പോ, എല്ലാവർക്കും ഞങൾ തല്ല് കൂടുന്നതായി തോന്നി... അല്ലേ, കണ്ണെട്ടാ?"
നെഞ്ചിൽ ചൂണ്ടു വിരൽ വച്ച് കുത്ത് -3!
"പിന്നെ fresher's day incident... athu എന്താ എന്ന് വച്ചാൽ..."
ഒന്നും പറയാൻ കിട്ടാഞിട്ടു, അവള് ഒന്ന് നിർത്തി, സിദ്ധാർത്ഥിനെ നോക്കി...
"പറഞ്ഞു കൊടുക്ക്..." അവന് ചെറുതായി ആക്കിയില്ലേ എന്നൊരു സംശയം. അവനെ നോക്കി ചിരിച്ചു കാണിച്ചു... പെട്ടന്ന് അവൽക്കെന്തോ കത്തി 💡💡💡
"ഇൗ കണ്ണേട്ടൻ കയ്യിൽ തോണ്ടുവാന്നെ!" അവള് അവർ ചേർത്ത് പിടിച്ചിരിക്കുന്ന കൈ പൊക്കി കാണിച്ചിട്ട് ഒരു നാണത്തോടെ പറഞ്ഞു...
നെഞ്ചിൽ ചൂണ്ടു വിരൽ വച്ച് കുത്ത് -4!
സിദ്ധാർഥ് പല്ല് കടിച്ചു അവളെ നോക്കുന്നുണ്ട്... അവള് അത് ignore അടിച്ചു, ബാക്കി പറഞ്ഞു, " ആ അപോ എന്താ പറഞ്ഞൊണ്ടിരുന്നെ? fresher's day... അത് എന്താന്നു വച്ചാൽ, ആരൊക്കെയോ ഞങൾ തമ്മിലുള്ള റിലേഷൻ അറിഞ്ഞു, news spread ചെയ്യാൻ തുടങ്ങി... അതിനൊരു തടയിട്ടതാ... അന്ന് ഞങൾ തമ്മിൽ വഴക്കടിക്കുന്നത് കണ്ടപ്പോ, എല്ലാവരും വിചാരിച്ചു, ഞങൾ ശരിക്കും അടി ആണെന്ന്... പിന്നെ റിലേഷൻ ന്റ കാര്യം ആരും മിണ്ടിയില്ല! 😁😁😁"
"എന്നിട്ടു, സിദ്ധു എന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ?" ശരണ്യയുടെ നോട്ടം സിദ്ധാർഥിനു നേരെ ആയി.
"അത് ഞാൻ പറഞ്ഞില്ലേ, ചേച്ചി! എനിക്ക് വല്യ ചമ്മൽ ആണ്, ആരെങ്കിലും അറിഞ്ഞാൽ... ഏട്ടൻ ആണെങ്കിൽ എല്ലാരോടും പറയാൻ ഇങ്ങനെ മുട്ടി നിക്കൂവാ"നെഞ്ചിൽ ചൂണ്ടു വിരൽ വച്ച് കുത്ത് -5! " ചേച്ചി, പ്രവിയേട്ടന്റെ കസിൻ ആണെന്ന് പറഞ്ഞത് കൊണ്ടാ, ഇപ്പൊ ചേച്ചിയോട് പറഞ്ഞേ! വേറെ ആരോടും പറയല്ലേ ട്ടോ! ഏതൊക്കെയോ കുറെ അലവലാതികൾ ഏട്ടന്റെ പുറകെ നടക്കുന്നുണ്ട്... അവർക്കൊക്കെ ഇത് കേട്ടാൽ സഹിക്കില്ല." അവൾ ശരണ്യയെ നോക്കി ഭംഗിയായി ചിരിച്ചു.
അവൾ പല്ലു കടിച്ചു നിൽക്കുവാണ്...
സിദ്ധാർത്ഥിന്റെ പിടി, ഇതിനിടെ ചെറുതായൊന്നു അയഞ്ഞിട്ടുണ്ട്. ..
മിക്കി അതെ ചിരിയോടെ തന്നെ, സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി. സ്ഥിരം കലിപ്പില്ല! ഇതൊരു കുട്ടിക്കലിപ്പ്! ഇത് മിക്കിക്കു മാനേജ് ചെയ്യാവുന്നതേ ഉള്ളൂ...
"അയ്യോ, എന്റെ കൃഷ്ണാ! ഇതെന്തോരം ആണ് മുറിഞ്ഞിരിക്കുന്നേ?" അവൾ അവന്റെ മുഖത്തു പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ചരിച്ചു കൊണ്ട് ചോദിച്ചു.
എവിടെ!!! നെറ്റിയിലും, ചുണ്ടിലും, കവിളിലും ആയി. .. സൂക്ഷിച്ചു നോക്കിയാൽ, ചെറുതായി പോറിയാ പാട് കാണാം! അയിനാണ് ! ഓവർ ആക്കി ചളം ആക്കും!
സിദ്ധാർഥിനെ പിടിച്ചു വലിച്ചു, അവൾ അവിടെ കിടന്നിരുന്ന, ബെഞ്ചിൽ ഇരുത്തി. ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു, അവന്റെ അടുത്ത് പോയി നിന്നു. ശരണ്യ നോക്കി നിൽക്കുന്നു എന്ന് കണ്ടപ്പോ, അവൾ കുറച്ചു കൂടെ അടുത്ത് നിന്നു... ഒരാവശ്യം ഇല്ലാത്ത കാര്യം!!!
അവൾ അവന്റെ താടി പിടിച്ചു പൊക്കി, അവളുടെ മുഖത്തിനു നേരെ ആക്കി... അവൻ അവളുടെ കണ്ണുകളിലേക്കാണ് നോക്കിയത്. .. അവൾ അടുത്തിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്ന് റബ്ബിങ് ആൽക്കഹോൾ എടുത്തു, ഒരു കോട്ടണിലേക്കു ആക്കി... അവന്റ നെഞ്ചിൽ ഒരു കൈ വച്ച്... മറു കൈ കൊണ്ട്, അവന്റെ നെറ്റിയിലെ, മുറിവ് പതിയെ തുടച്ചു.
ചെറിയ ഒരു വേദനയിൽ, അവൻ കണ്ണ് പെട്ടന്ന് അടച്ചു.
"വേദനിച്ചോ?" അവൾ അവനോടു വാത്സല്യത്തോടെ ചോദിച്ചു.
അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി. അവന്റെ മുഖത്തു അത്ഭുതം ആയിരുന്നു...
അവൾ അവന്റെ മുഖത്തോടു മുഖം അടുപ്പിച്ചു, മുറിവിൽ മെല്ലെ ഊതി... അവൻ വേറെ ഏതോ ലോകത്തു നിന്നെന്ന പോലെ, അവളെ നോക്കിയിരുന്നു... അവന്റെ നെഞ്ചിടിപ്പ് കൂടുന്നത്, അവളുടെ കൈ അറിഞ്ഞു. .. അവൾ അവനെ നോക്കി ചിരിച്ചു.
"ബെറ്റഡിൻ വേണ്ട, കണ്ണേട്ടാ... കുഞ്ഞു മുറിവേ ഉള്ളു... ഒരു ബാൻഡ്എയ്ഡ് ഒട്ടിക്കാംല്ലേ?" അവൾ കൊച്ചു കുട്ടിയോടെന്ന പോലെ അവനോടു ചോദിച്ചു.
അവൻ യാന്ത്രികമായി തലയാട്ടി.
കുറച്ചു നേരം ആയി ഒച്ചയും അനക്കവും ഒന്നും കേൾക്കാത്തത് കൊണ്ട്, ക്ലാസ്റൂമിലെക്കു എത്തി നോക്കാൻ വന്ന സിദ്ധാർത്ഥിന്റെ ഫ്രണ്ട്‌സ് നാലും, ഈ കാഴ്ച കണ്ടു, ഞെട്ടിതറഞ്ഞു വാതിൽക്കൽ തന്നെ ഉണ്ട്!
അവൾ വീണ്ടും കവിളിലെ മുറിവും അങ്ങനെ തന്നെ ഡ്രസ്സ് ചെയ്തു കൊടുത്തു... അവൾ അവന്റെ മുഖത്തിനു അടുത്തേക്ക് മുഖം അടുപ്പിക്കുമ്പോൾ, അവന്റെ നെഞ്ചിടിപ്പ് ഉയരുന്നത് അറിയാനായി, അവൾ അത്തവണയും അവന്റെ നെഞ്ചിൽ കൈ വച്ചു...
കവിളത്തെ മുറിവ് ക്ലീൻ ചെയ്തതിനു ശേഷം, അവളുടെ കണ്ണുകൾ, അവന്റെ ചുണ്ടിനു അടുത്തുള്ള, കൊച്ചു മുറിവിലേക്കു നീങ്ങി.
അവൾ കോട്ടൺ കൊണ്ട്, മുറിവ് മെല്ലെ തുടച്ചു... അവനു വേദനിച്ചില്ല എന്ന് മനസ്സിലായെങ്കിലും, അവൾ അവിടെയും ചെറുതായി ഊതി... സിദ്ധാർത്ഥിന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കും എന്ന് മിക്കിക്കു തോന്നി. അത്ര ശക്തിയായി ആണ് അത് മിപ്ടിക്കുന്നത്. അവൾ മുഖം മാറ്റാതെ, അവന്റെ കണ്ണുകളിലേക്കു നോക്കി.
കുറച്ചു നേരം, അവർ എല്ലാം മറന്നു, കണ്ണിൽ തന്നെ നോക്കി നിന്നു...
ശരണ്യ ദേഷ്യത്തിൽ അവിടെ കിടന്ന കസേരയിൽ ചവിട്ടിയപ്പോഴാണ് മിക്കിക്കു ബോധം വന്നത്... സിദ്ധാർഥ് അപ്പോഴും, വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.
മിക്കി, ശരണ്യയെ നോക്കാതെ, വീണ്ടും സിദ്ധാർഥിനോട് സംസാരിച്ചു തുടങ്ങി... "ആ കണ്ണേട്ടാ... ഇങ്ങോട്ടേക്കു വരുമ്പോ, എന്റെ പാദസരം അഴിഞ്ഞു പോയി. .. ഒന്ന് ഇട്ടു തന്നേ...!" അവൾ ഡെസ്കിലേക്കു കയറി ഇരുന്നു, ചെരുപ്പൂരി, കാലെടുത്തു അവന്റെ മടിയിലേക്കു വച്ച്, ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നു അവളുടെ പാദസരം എടുത്തു അവനു നീട്ടി. അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു. അവൻ മുന്നോട്ടാഞ്ഞു, അവന്റെ തുടയിൽ കൈ വച്ച്, തല കുനിച്ചു ചിരിച്ചു. എന്നിട്ടു, അത് ചിരിയോടെ തല ഉയർത്തി അവളെ നോക്കി, ആ പാദസരം വാങ്ങി.
*** ഇതാണ് മുന്നേ പറഞ്ഞ അവള് ഒപ്പിച്ച പരിപാടി!!,****
അവന്റെ മടിയിൽ വച്ചിരുന്ന അവളുടെ കാലിൽ നിന്ന് സാരി അവൻ അല്പം മേലേക്കുയർത്തി. ആ പാദസരം, അവളുട കാലിലേക്ക് വച്ച് കൊളുത്തിട്ടു.
അവളുടെ കാലു മടിയിൽ നിന്ന് മാറ്റാൻ പോയപ്പോ, അവള് പറഞ്ഞു, "അതിന്റെ കൊളുത്ത് ലൂസ് ആണേട്ടാ... ഒന്ന് tight ആക്കിയേക്ക്..." അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
അവൻ ചിരിയോടെ അവളുടെ മുഖത്തു ഒന്നു നോക്കിയിട്ടു, അവളുടെ കാലു കൈകളിൽ എടുത്തു, ചെറുതായി ഉയർത്തി... അവൻ കുനിഞ്ഞു, അവളുടെ പാദസരത്തിന്റെ കൊളുത്ത് കടിച്ചു അടുപ്പിച്ചു. അവന്റെ താടി അവളുടെ കാലിൽ ഉരഞ്ഞപ്പോൾ, അവളുടെ ശരീരം ആകെ കുളിരു കോരി... അതിന്റെ ഒരു റിയാക്ഷന് എന്നോണം അവൾ കാലു പതിയെ വലിച്ചു... അവൻ അത് മനസ്സിലാക്കിയിട്ടാവണം, അവളുടെ കാലിൽ വീണ്ടും താടി ഉരച്ചു...
"കണ്ണേട്ടാ...🥰🥰🥰" അവൾ പ്രേമവായ്പ്പോടെ വിളിച്ചു.
അവന് തല ഉയർത്തി, അവളുടെ കാലു മടിയിൽ നിന്ന് മാറ്റി, എഴുന്നേറ്റു. അവളുടെ അടുത്തേക്ക് നിന്ന്, അരയിൽ കൈ ചുറ്റി, ഡെസ്കിൽ നിന്ന് എടുത്ത് അവളെ താഴെ നിർത്തി. താഴെ നിർതിക്കഴിഞ്ഞും അവന് അവളുടെ മേലുള്ള പിടി വിട്ടില്ല...
അവന് തല തിരിച്ചു, അവിടെ നിന്നിരുന്ന, ശരണ്യയെ നോക്കി. വളരെ അധികം നിഷ്കളങ്കത വാരിപ്പൊത്തിക്കൊണ്ട്, മിക്കിയും.
ശരണ്യ ആകെ ചുവന്നു തുടുത്തിട്ടുണ്ട്...
"അയ്യോ, ചേച്ചിക്ക് എന്ത് പറ്റി? പനിയുണ്ടോ???"
അവന്റെ കൈ വിടീപ്പിച്ച്, അവളുടെ അടുത്തേക്ക് ചെല്ലാൻ ഒരു attempt നടത്തി എങ്കിലും, ചീറ്റിപ്പോയി. അവന് നല്ല ബലമായി തന്നെ പിടിച്ചിട്ടുണ്ട്.
അവള് തല ഉയർത്തി, അവനെ നോക്കി. അവന് ചുണ്ട് കൂർപ്പിച്ചു, ഉമ്മ വയ്ക്കുന്നത് പോലെ കാണിച്ചു. അവള് ചമ്മി ആണ് നോട്ടം മാറ്റിയത്തെങ്കിലും, ശരണ്യയുടെ മുഖ ഭാവം കണ്ടതും, അത് നൈസായി നാണം ആക്കി മാറ്റി... അവന്റെ നെഞ്ചത്ത് "ഇൗ കണ്ണേട്ടൻ" എന്നും പറഞ്ഞു ഒരു കുത്തും! അതായത്
നെഞ്ചിൽ ചൂണ്ടു വിരൽ വച്ച് കുത്ത് -6!
ഇപ്പോഴാണ് കുട്ടിക്ക് scene പിടിച്ചു മതിയയെ എന്ന്. തോന്നുന്നു. ചവിട്ടി തുള്ളി പുറത്തേക്ക് പോയി.
പുറത്തേക്ക് പോവുന്ന വഴി, വാതിൽക്കൽ നിന്നു എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കാൻ അവള് മറന്നില്ല. പക്ഷേ അവൾക്ക് ഒരു മറുപടി, അത് ഏതെങ്കിലും ഒരു മുഖ ഭാവത്തിലൂടെ പോലും കൊടുക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല, അവർ.
അവർ അപ്പോഴും അകത്തേക്ക് നോക്കി വായും പൊളിച്ചു നിൽപ്പാണ്.
അവള് പോയതും, അവർ അകത്തേക്ക് ചെന്നു.
"ഇതെന്താ ഇവിടെ സംഭവിച്ചെ?" കുറെ നേരം അങ്ങനെ നിന്ന ശേഷം, രിഷബ് തന്നെ ചോദിച്ചു.
"എങ്ങനെ ഉണ്ടായിരുന്നു? ഞങ്ങൾടെ അഭിനയം പൊളിച്ചില്ലെ? കണ്ടില്ലേ ശരണ്യ ഓടിയത്?" സിദ്ധാർത്ഥിന്റെ കൈ അയഞ്ഞതും, അവന്റെ അടുത്ത് നിന്ന് മാറികൊണ്ട് മിക്കി ചോദിച്ചു.
"നിങ്ങള് അഭിനയിക്കുവായിരുന്നില്ലല്ലോ!!! ജീവിക്കുവയിരുന്നില്ലെ!!!" ജഗത് രണ്ടു പേരെയും തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
മിക്കി ഒന്ന് ചമ്മി, സിദ്ധാർത്ഥിനെ പാളി നോക്കി.
സിദ്ധാർഥിന് ഒരു കൂസലും ഇല്ലന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു.
"ഒരു ഒറിജിനാലിട്ടിക്ക് വേണ്ടി..." സിദ്ധാർഥ് ഒന്നും മിണ്ടുന്നില്ലന്നു കണ്ട്, മിക്കി തന്നെ പറഞ്ഞു.
"ഉവ്വ" അവിനാശും രണ്ടു പേരെയും ഒരുമാതിരി നോക്കി.
പ്രവീണും നിറഞ്ഞ ചിരിയും ആയി അവിടെ നിൽപ്പുണ്ട്... 😃😃😃
സിദ്ധാർഥ് ചിരിച്ചോണ്ട്, ടെസ്‌കിലേക്ക് ചാരി, അവളെ നോക്കി ചിരിച്ചു.
' ഇങ്ങനെ പോയാൽ ശരിയാവില്ല!'
"ഇപ്പൊ എല്ലാവരും എന്റെ നേരെ ആയോ??? ഒരു ഹെൽപ് ചെയ്തു തന്നപ്പോ, ഇപ്പൊ എന്നെ കുറ്റം പറയുന്നോ?" അവള് അങ്ങോട്ട് attack ചെയ്യാൻ നോക്കി.
"ഞാൻ ചോദിച്ചോ, നിന്നോട് ഹെൽപ്?" സിദ്ധാർഥ് ആണ്!
' നന്ദി ഇല്ലാത്ത പോഞ്ഞിക്കര!!!'
അവള് കിടന്ന് പരുങ്ങി...
"അത് പിന്നെ, ഋഷിയെട്ടൻ പറഞ്ഞു, അ ചേച്ചി ശല്യം ചെയ്യുന്നുന്ന്! അതാ, ഞാൻ..."
"നീ പറഞ്ഞൊടാ ഋഷി?"
" ഞാനീ നാട്ടുകാരൻ അല്ലേ!" ഋഷി ചിരിച്ചുകൊണ്ട് രണ്ടു സ്റ്റെപ് പുറകിലേക്ക് വച്ചു.
"നീ എന്താ സമൂഹസേവനതിന് ഇറങ്ങി ഇരിക്കുവാണോ??? എല്ലാരെയും ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കാൻ!!" സിദ്ധാർഥ് അവളുടെ കയ്യിൽ പിടിച്ചു, അവന്റെ അടുത്തേക്ക് നീക്കി നിർത്തി. അവന്റെ ഒരു കൈ എടുത്തു അവളുടെ തോളിലേക്ക് വച്ചു.
"അത് പിന്നെ... ആ ചേച്ചി ശല്യം ചെയ്യുവാണെന്ന് പറഞ്ഞപ്പോ..."
"എനിക്ക് ആണ് ശല്യം എങ്കിൽ ഞാൻ പറയണ്ടേ! ഇത് ഞാൻ പറഞ്ഞിട്ടില്ലല്ലോ!!!"
"അപ്പോ ചേട്ടന് അ ചേച്ചി ശല്യം അല്ലേ?" അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവള് ചോദിച്ചു.
"അല്ല" ഒറ്റവാക്കിൽ അവന് ഉത്തരം പറഞ്ഞു.
അവള് ശരിക്കും ഞെട്ടി.
മിക്കിക്കു ഇവിടെന്നോക്കെയാ ദേഷ്യം വന്നെ, എന്ന് അവൾക്ക് തന്നെ അറിയില്ല...
അവള് തിരിഞ്ഞു, രിശബിനെ നോക്കി. അവന് ആകെ പ്ലിങ്ങി നിൽപ്പുണ്ട്.
അവള് വീണ്ടും സിദ്ധാർഥിന് നേരെ തിരിഞ്ഞു.
"എന്നാ സോറി! it was a misunderstanding! ചേട്ടൻ അ ചേച്ചിയെ വിളിച്ചു പറഞ്ഞെക്ക്, ചുമ്മാ തമാശയ്ക്ക് ചെയ്തത് ആണെന്ന്. അല്ലെങ്കിൽ ഞാൻ തന്നെ പോയി പറഞ്ഞേക്കാം... സോറിയും പറയാം. പോരെ?" അവള് അവന്റെ കൈ തോളത്തുന്ന് തട്ടി മാറ്റി പുറത്തേക്ക് നടന്നു.
"ടീ... നീ സോറി ഒന്നും പറയണ്ട!" സിദ്ധാർഥ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.
"അയ്യോ... സാറിന്റെ വക കൺസെഷൻ ഒന്നും വേണ്ട! ഞാൻ ചെയ്ത തെറ്റിന്, ഞാൻ തന്നെ സോറി പറയും."
അവള് തിരിഞ്ഞു, അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞിട്ട്, പുറത്തേക്ക് നടന്നു.
അവളെ തടയാനായി മുന്നിൽ കയറി നിന്ന ഋഷബിനെയും പിടിച്ചു സൈഡിലേക്ക് തള്ളി, അവള് ദേഷ്യത്തിൽ പുറത്തേക്ക് പോയി.
അധിക ദൂരം പോയില്ല. അതിനു മുന്നേ, റിഷബ് ഓടി വന്നു അവളെ പിടിച്ചു നിർത്തി.
"ഡീ... ഒന്ന് നിക്ക്... പറയട്ടെ!"
"എന്താന്നു വെച്ചാൽ വേഗം പറ... അ ചേച്ചി എങ്ങാനും ഇപ്പൊ പോയി കഴിഞ്ഞാൽ, ഇനി ഓണം break കഴിഞ്ഞേ കാണാൻ പറ്റുള്ളൂ. അതിനു മുന്നേ പോയി, സോറി പറയട്ടെ... "
"നിനക്ക് വട്ടുണ്ടോ, എന്റെ കുഞ്ഞേ? നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലെ???"
"വിശ്വസിച്ചിട്ടല്ലെ, ഞാൻ ഹെൽപ് ചെയ്യാൻ വേണ്ടി, അങ്ങനെ ഒക്കെ ചെയ്തേ! എന്നിട്ടിപ്പോ, ഞാൻ ഏതാണ്ട് അങ്ങേരുടെ പ്രേമം പൊളിച്ച പോലെ ഒരു സംസാരം!!! ഞാൻ വെറും ശശി! ജാഡ തെണ്ടി!"
"നീ അല്ലാതെ, വേറെ ആരെങ്കിലും അവന് പറയുന്നത് ഇങ്ങനെ സീരിയസ് ആയി എടുക്കുവോ, മേഘ്ന... അവന് നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുന്നതാടി!"
"എന്നെ ദേഷ്യം പിടിപ്പിച്ചിട്ടു അങ്ങേർക്കെന്ത് കിട്ടാനാ???"
"അത് അവനോടു തന്നെ ചോദിക്കണം, എന്ത് തെങ്ങയ്ക്ക് വേണ്ടി ആണ്, അവന് നിന്നെ ദേഷ്യം പിടിപ്പിക്കുന്നെ എന്ന്!" 🤷🏼♂️🤷🏼♂️🤷🏼♂️
"ഞാൻ പോവ്വ! ഇങ്ങോട്ട് വന്ന എന്നെ പറഞ്ഞാൽ മതീല്ലോ! അവരു മിക്കവാറും പോവാൻ വെയ്റ്റ് ചെയ്തു നിൽക്കുവയിരിക്കും... ഓണം വെക്കേഷൻ കഴിഞ്ഞു കാണാം, ഋഷിയെട്ട! ബൈ! ഹാപ്പി ഓണം!" അവള് തിരിഞ്ഞു നോക്കാതെ താഴേക്ക് ഓടി!
പുറകിൽ നിന്ന് അവനും happy ഓണം പറഞ്ഞപ്പോൾ, അവള് കൈ പൊക്കി ടാറ്റാ യും കാണിച്ചു ഓടി...
താഴെ എത്തി, വെറുതെ മേക്ക് ബ്ലോക്കിലെക്കു തിരിഞ്ഞു നോക്കുമ്പോൾ, അവളെയും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന സിദ്ധുവിനെ അവള് കണ്ടൂ... അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു,
അവള് തിരിഞ്ഞു നടന്നു...
ക്ലാസ്സിൽ അവളെ കാത്ത്, പോവാൻ ready ആയി, നിക്കിയും, വെങ്കിയും, നിയയും ഉണ്ടായിരുന്നു. അവള് ചെന്നതും, സമയം കളയാതെ അവർ നാല് പേരും, വീട്ടിലേക്ക് തിരിച്ചു...
############################################################################################
ദാ... നിരഞ്ജൻനെ പഞ്ഞിക്കിട്ടിട്ടുണ്ട്.... ശരണ്യ കേസ് സോൾവ് ആക്കിയിട്ടുണ്ട്... അതിനു ശേഷം ഉണ്ടായ പ്രശ്നങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ലാ! നിങ്ങള് അല്ലേ സിദ്ധാർഥ് ഫാൻസ്... അവനോടു നന്നാവാൻ നിങ്ങള് തന്നെ പറ! ഞാൻ സു ല്ലിട്ട്!!!
(ദേ മുൻമുൻ വന്നു, വല്ല്യ പാർട്ട് തന്നു, ഇനി ലൈക്കിട്ട് കമന്റും ഇട്ടേച്ചു പോയാൽ മതി എല്ലാരും....)
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
