പിന്നീടുള്ള കുറച്ചു ദിവസങ്ങൾ പ്രത്യേകിച്ച് പ്രശ്നം ഒന്നും ഇല്ലാതെ പോയി.
വെറുതെ ഒന്നും അല്ല. ..സിദ്ധാർത്ഥിന്റെ മുന്നിൽ ചെന്ന് പെടാതെ ഇരിക്കാൻ അവൾ നല്ലോണം ശ്രദ്ധിച്ചു. ബുദ്ധി ഉറക്കാത്ത പയ്യനാ. .. എന്താ ചെയ്യുന്നേ എന്ന് പറയാൻ പറ്റില്ല.
ഈ ഉറങ്ങിക്കിടക്കുന്ന rottweiler വിളിച്ചെഴുന്നേല്പിച്ചു, അതിനെ ഇക്കിളി ആക്കി, അതിന്റെ വാ തുറപ്പിച്ചു, അതിന്റെ വായിൽ കയ്യിട്ടു, അത് കടിക്കാൻ വെയിറ്റ് ചെയ്യുന്ന ആ ഒരു അവസ്ഥ ഇല്ലേ? അതായിരുന്നു മിക്കിക്കു.
പിന്നെ ക്ലാസും പാട്ടു പ്രാക്റ്റീസും ഒക്കെ ആയി തിരക്കും ആയി.
ഇതിനിടയിൽ ആണ് മിക്കി, ബാക്കി എല്ലാവരും ശ്രദ്ധിച്ചിരുന്ന കാര്യം, ശ്രദ്ധിക്കുന്നത്. രഞ്ജു ചേട്ടന് അവളോട് ഒരു ചായ്വ്! പാട്ടു പാടുമ്പോഴും, സംസാരിക്കുമ്പോഴും ഒക്കെ ഉള്ള നോട്ടത്തിനൊക്കെ എന്തോ പ്രത്യേകത.
പല സ്ഥലങ്ങളിൽ വച്ചും ആരോ നോക്കുന്നു എന്ന് തോന്നുമ്പോഴൊക്കെ, ഒന്നുകിൽ രഞ്ജു എവിടെ നിന്നെങ്കിലും നോക്കുന്നത് കാണാം, അല്ല എങ്കിൽ കലിപ്പൻ കുലത്തൊഴിൽ ചെയ്യുന്നത് കാണാം. *** വേറെ ഒന്നും അല്ല. .. നോക്കിപ്പേടിപ്പിക്കൽ തന്നെ!***
പിന്നെ കൂനിന്മേൽ കുരു പോലെ, കാർത്തിക്കിന്റെയും നന്ദുവിന്റേയും അസ്ഥാനത്തുള്ള ആക്കലുകളും.
'ഇതിലും ബേധം വല്ല girls ഒൺലി കോളേജിലും പടിക്കുന്നതായിരുന്നു! ഇമ്മാതിരി ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. ഇതിപ്പോ ' മിക്കി തലയിൽ കൈവച്ചു.
ഇങ്ങനെ പലവിധ കാര്യങ്ങളും ആയി, ഒരാഴ്ചയും, 2-3 ദിവസങ്ങളും കടന്നു പോയി. മിക്കിയുടെ കൈ സ്ലിങിൽ നിന്ന് ഫ്രീയും ആയി.
നാളെ ആണ് അവരുടെ ബാൻഡിന്റെ ഫസ്റ്റ് പെർഫോമൻസ്... അതായതു മിക്കി ഒക്കെ ജോയിൻ ചെയ്തതിനു ശേഷം ഉള്ള. .. ഫസ്റ്റ് പെർഫോമൻസ്. അടുത്തുള്ള ഒരു കോളേജിൽ തന്നെ വച്ചാണ്.
പ്രാക്റ്റീസ് ഒക്കെ തകൃതി ആയി ചെയ്തു, ഇറങ്ങാൻ നിൽക്കുമ്പോഴാണ് നിരഞ്ജൻ അത് പറഞ്ഞത്,
"മേഘ്ന, ആ ആദ്യത്തെ സോങ് ഒന്നുകൂടെ പാടി നോക്കിയാലോ?"
മിക്കിക്കു വല്യ താൽപ്പര്യം ഇല്ലായിരുന്നു എങ്കിലും അവള് പറഞ്ഞു, "sure!"
അവർ തിരിച്ചു ബാഗ് തിരികെ ചെയറിൽ വച്ചു.
ബാക്കി മെംബേർസ് ഒക്കെ പോയിരുന്നു. അവിടെ മിക്കയും ഫ്രണ്ട്സും. രഞ്ജുവും നന്ദുവും മാത്രം ആയി.
പെട്ടന്ന് നന്ദുവിന്റെ ഡയലോഗ്, " അയ്യോ അളിയാ, പ്രിന്റ് എടുത്തത് വാങ്ങണ്ടേ? ആറു മണി ആവാറായി. അവരു അടയ്ക്കും ഇപ്പൊ."
"ഓ! എന്നാൽ നീ ഒരു കാര്യം ചെയ്യൂ... നിയയും ആയി പോയി, അത് വാങ്ങി, അവിടെ നില്ക്കു. ഞങ്ങൾ ഈ പാട്ടൊന്നു പാടി നോക്കിയിട്ടു അങ്ങോട്ട് വരാം." നിരഞ്ജൻ പറഞ്ഞു.
നിയയും ഓക്കേ പറഞ്ഞു, അവർ രണ്ടു പേരും കൂടെ ഇറങ്ങി.
പോവുന്ന പൊക്കിൽ നന്ദു രഞ്ജുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചില്ലേ എന്നൊരു സംശയം... നമ്മുടെ വെങ്കിക്കു. അവളെ കണ്ടുള്ളു. .. അവൾ മാത്രേ കണ്ടുള്ളു. ..!
ഒന്ന് രണ്ടു തവണ പാട്ടു പാടി നോക്കിയിട്ടു, അവർ എല്ലാവരും പോവാൻ ആയി എഴുന്നേറ്റു.
മിക്കിക്കു രഞ്ജുവിന്റെ കൂടെ ബൈക്കിൽ കയറാൻ നല്ല ബുദ്ധിമുട്ടു തോന്നി.
['ഇനി ഞാൻ സംശയിക്കുന്നത് പോലെ രഞ്ജു ചേട്ടന് എന്നോട് വല്ലതും ഉണ്ടാകുവോ?'
'ഉണ്ടെങ്കിലും ഇല്ലെങ്കിലും നീ ഇപ്പൊ ബൈക്കിൽ കയറിയെ പറ്റു, മിക്കി! വേറെ നിവർത്തി ഇല്ല. സാരമില്ല, പ്രിന്റിങ് പ്രസ് വരെ അല്ലെ ഉള്ളു. അഞ്ചു മിനിറ്റത്തെ കാര്യം... കല്ലി വല്ലി! നീ കയറു...'
'എന്നാലും... ഞാൻ വെറുതെ encourage ചെയ്യുന്നത് പോലെ ആകുവോ, മുന്മുൻ?'
'നീ അങ്ങേരോട് ആവശ്യമില്ലാതെ ഒന്നും സംസാരിക്കാൻ നിക്കണ്ട...പ്രെശ്നം തീർന്നില്ലേ? സമയം കളയാതെ കയറാൻ നോക്ക്. ലേറ്റ് ആക്കണ്ട.']
നിരഞ്ജൻ ബൈക്ക് മുന്നിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ, അവൾ കയറി ഇരുന്നു. മാക്സിമം അവനെ തൊടാതെ ആണ് അവൾ ഇരുന്നത്.
പക്ഷെ കോളേജിന്റെ മെയിൻ ഗേറ്റിനു അടുത്തുള്ള സ്പീഡ് ഹംപ് ചാടിയപ്പോൾ, അവൾക്കു അവന്റെ തോളിൽ പിടിക്കാതെ നിവർത്തി ഇല്ലായിരുന്നു. അമ്മാതിരി സ്പീഡിൽ വന്നാണ് അവൻ ആ ഹംപ് ചാടിയതു.
അവളുടെ കൈകൾ അവന്റെ തോളിൽ അമർന്നു. അതൊരു ഒന്നൊന്നര അമർത്തൽ ആയിരുന്നു. നല്ല നീണ്ട നഖം അല്ലെ അവൾക്കു, അത് വച്ചൊരു പിടി പിടിച്ചാൽ, കാണാത്ത സ്വർഗം ഒന്നുംഉണ്ടാവില്ല. അവിടെ സ്പീഡ് കൂട്ടി എടുക്കാൻ തോന്നിയ നിമിഷത്തെ അവൻ എന്തൊക്കെ പറഞ്ഞു ശപിച്ചു കാണുവോ!
"പ്രതികാരം ആണോ ഉദ്ദേശം?" അവൻ തല ചരിച്ചു ചോദിച്ചു.
"ഏഹ് ?"
"അല്ല. .. നിന്നെ അന്ന് അവന്മാർക്കിട്ടു കൊടുത്തു കൈക്കു പണി തന്നതിന് പ്രതികാരം ചെയ്യുവാണോ എന്ന്... എന്റെ തോള് നീ മാന്തിപ്പറിച്ചല്ലോ!!"
അവൻ ഹാൻഡ്ലിൽ നിന്ന് കൈ എടുത്തു, തോളത്തുഴിഞ്ഞു.
തോളിൽ വച്ചിരുന്ന അവളുടെ കയ്യിന്മേൽ, ചെറിയൊരു സ്പർശന സുഖം ആണോ അവൻ ഉദ്ദേശിച്ചെ എന്ന് അറിയില്ല. ആണെങ്കിൽ, അത് നല്ല ഭേഷാ ചീറ്റി! അവൻ കൈ കൊണ്ട് വരുന്നത് കണ്ടപ്പോഴേ, അവൾ കൈ മാറ്റി.
അവൻ ഉദ്ദേശിച്ചത് നടക്കാത്തത് കൊണ്ടാവണം, ഉഴിയൽ ഒക്കെ അപ്പോഴേ നിർത്തി, അവൻ തിരിച്ചു ഹാൻഡ്ലിൽ തന്നെ പിടിച്ചു.
നമ്മളോടാ കളി!
"പിടിച്ചിരുന്നോ... താനെങ്ങാനും താഴെ വീണാൽ, തന്റെ പരെന്റ്സ്നോട് ഞാൻ സമാധാനം പറയേണ്ടി വരും." അവൻ മിററിൽ കൂടെ അവളെ നോക്കി ചിരിച്ചു.
'ഇങ്ങേരു പറഞ്ഞത് നേരാ. ഇനി എങ്ങാനും ഇതിന്റെ മേലെന്നു വീണാൽ...എന്റെ കൃഷ്ണാ... വെറുതെ റിസ്ക് എടുക്കണ്ട!'
അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട്, തോളിൽ കൈ വച്ചു. ഇത്തവണ ഒരു മയത്തിൽ ആണ് പിടിച്ചത്.
കോളേജിന്റെ മുന്നിൽ തന്നെ ഒരു സിഗ്നലിൽ അവൻ ബൈക്ക് നിർത്തി. നിക്കിക്കും വെങ്കിക്കും സിഗ്നൽ കിട്ടിയില്ല. അവർ നേരെ പോയി.
അവരുടെ സൈഡിൽ ഒരു ബൈക്ക് വന്നു നിന്നു. അതാണെങ്കിൽ, വന്നു നിർത്തിയപ്പോ തൊട്ടു, റൈസിങ്ങോട് റൈസിംഗ്!
'ഈ റെഡ് സിഗ്നലിൽ ഇയാള് എന്ത് കാണിക്കാൻ ആണ് ഇങ്ങനെ ഇട്ടു റൈസ് ചെയ്യുന്നത്. ചെവി പോണു, കേട്ടിട്ട്!' മിക്കി തല തിരിച്ചു അയാളെ നോക്കി.
അവരുടെ കോളേജ് യൂണിഫോം. ഹെൽമെറ്റ് വച്ചിരിക്കുന്നതിനാൽ മുഖം കാണാൻ വയ്യ.
'ഈ ബോഡി എവിടെയോ....' അവൾ ആലോചിച്ചതും ആ ബോഡിയുടെ തല അവൾക്കു നേരെ തിരിഞ്ഞു.
ആ ഹെൽമെറ്റിന്റെ ഗ്ലാസ്സിനിടയിലൂടെ, ആ കലിപ്പ് നിറഞ്ഞ കണ്ണ് കണ്ടപ്പോഴേ അവൾക്കു ആളെ കത്തി!
അവൾ ഞെട്ടി, നേരെ നോക്കി ഇരുന്നു. പേടിച്ചിട്ടാവണം, അവളുടെ, രഞ്ജുവിന്റെ മേലുള്ള പിടി ഒന്ന് മുറുകി.
ഫോണിൽ കുത്തിക്കൊണ്ടിരുന്ന രഞ്ജു, അത് ശ്രദ്ധിച്ചു. അവൻ തല ചരിച്ചു അവളെ നോക്കി, എന്ത് പറ്റിന്നു ചോദിച്ചു. അവൾ ഒന്നും ഇല്ലെന്നു ചുമൽ അനക്കി. ബൈക്കിന്റെ റൈസിംഗ് കേട്ട്, അവനും സൈഡിലേക്ക് നോക്കി. അവരെ നോക്കി കൊണ്ടിരുന്ന ആളെ അവനും മനസ്സിലായി.
പിന്നെ അവിടെ നടന്നത് "കണ്ണും കണ്ണും... തമ്മിൽ തമ്മിൽ. ... കഥകൾ കൈമാറും അനുരാഗമേ". അനുരാഗത്തിന്റെ ഒരൽപം കുറവുണ്ടായിരുന്നതൊഴിച്ചാൽ ബാക്കി ഒക്കെ കറക്റ്റ് ആയി കൈമാറി!
മിക്കിക്കു പേടി ഉണ്ട്. എവിടെ വഴക്കുണ്ടായാലും, അതില് അവളെ രക്തസാക്ഷി ആക്കുന്നത് ദൈവത്തിനു ഒരു ഹരം ആണല്ലോ... അവൾ അവരെ രണ്ടു പേരെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. അടി എവിടുന്ന് സ്റ്റാർട്ട് ചെയ്താൽ, എങ്ങനെ തടുക്കണം എന്ന് അവളുടെ മനസ്സിൽ പലവിധ പ്ലാനുകൾ ഓടിക്കൊണ്ടിരുന്നു.
'ഭാഗ്യം! പച്ച വീണു!' അവൾ, അപ്പോഴും സിദ്ധാർത്ഥിന്റെ കണ്ണുകളിൽ സ്വയം മറന്നിരുന്ന നിരഞ്ജന്റെ തോളത്തു തട്ടി.
അവർ രണ്ടു പേരും തിരിഞ്ഞു, അവളെ നോക്കി.
'എന്നെ വായിലോട്ടും നോക്കി ഇരിക്കാതെ, വണ്ടി എടുക്കേടോ..' ഇത് expectation...
"ചേട്ടാ... സിഗ്നൽ ആയി..." ഇത് റിയാലിറ്റി.
നിരഞ്ജൻ നേരെ നോക്കി വണ്ടി എടുത്തു.
സിദ്ധാർഥും... ഒരു ബുള്ളറ്റ് പോലെ പാഞ്ഞങ്ങു പോയി... മുൻപോട്ടു നോക്കുമ്പോ ഒരു പൊടി പോലും കാണാനില്ല. എന്നാലും ഇതെവിടെ പോയി!
ആ! എവിടേലും പോട്ടേ! അതാ നല്ലതു...
ആ ജംഗ്ഷനിൽ നിന്നും അധികം ദൂരത്തല്ലാതെ ആണ് പ്രസ്. മിക്കി ആണെങ്കിൽ എങ്ങനെ എങ്കിലും അവിടെ ഒന്ന് എത്തി, ഈ ശകടത്തിൽ നിന്ന് ഒന്ന് ഇറങ്ങിയാൽ മതി എന്നായിരുന്നു. വേറൊന്നും അല്ല, പേടി... ഇവള് പറയുന്നത് എന്തെങ്കിലും രഞ്ജുവിനു മിസ്ലീഡിങ് ആയി തോന്നുവോ, എന്നുള്ള പേടി.
ദൂരെ നിന്ന്, നിയയും നന്ദുവും സ്കൂട്ടറിൽ ചാരി നിൽക്കുന്നത് കണ്ടപ്പോഴാണ്, മിക്കിക്കു ആശ്വാസം ആയതു.
പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ടുള്ള മൂവ് ആയിരുന്നു നിരഞ്ജന്റെതു.
അവൻ വണ്ടി നിർത്തിയില്ല. വണ്ടി നിർത്താതെ മുൻപോട്ടു പോയി. മിക്കിയും നിയയും വായും പൊളിച്ചിരുന്നു.
'ഇതെന്താപ്പോ ഇങ്ങനെ???'
"രഞ്ജു ചേട്ടാ, അവര് അവിടെ ഉണ്ടായിരുന്നു..." ഇനി അവൻ എങ്ങാനും കാണാഞ്ഞിട്ടാണോ എന്ന് കരുതി, മിക്കി പുറകിലേക്ക് കൈ ചൂണ്ടി പറഞ്ഞു.
"കണ്ടെടോ! ഒരേ സ്ഥലത്തേക്കല്ലേ പോവുന്നേ! ഇങ്ങനെ തന്നെ പോയാൽ എന്താ കുഴപ്പം? അവര് പുറകെ വന്നോളും"
'കുഴപ്പം... കുഴപ്പം മാത്രല്ല ഉള്ളു!' മിക്കി ആകെ പെട്ട അവസ്ഥയിൽ ആയി.
"എന്താടോ? എനി പ്രോബ്ലം?"
"ഹേയ്... നോ! nothing!"
'കൃഷ്ണാ... വീടെത്തുന്നതു വരെ, ഇങ്ങേരോന്നും മിണ്ടല്ലേ!' അവൾ മേലേക്ക് നോക്കി പ്രാർത്ഥിച്ചു.
"തനിക്കു കോളേജ് ഒക്കെ ഇഷ്ടപ്പെട്ടോ?"
'വല്ലാത്തൊരു ചെയ്തതായി പോയി എന്നാലും എന്റെ കൃഷ്ണാ! എന്നാ ശെരി. .. ഇത് പോലെ ഉള്ള സിമ്പിൾ questions ആയിക്കോട്ടെ... ഓക്കേ? അപ്പൊ ഡീൽ!'
"ആ ഇഷ്ടായി, രഞ്ജു ചേട്ടാ..."
"എന്താ ഇഷ്ടപ്പെട്ടേ?"
'ഞാൻ ഇപ്പൊ ഡീൽ വച്ചതു വേറെ ആരോടെങ്കിലും ആണോ! നിങ്ങളോടു തന്നെ അല്ലെ! ദൈവം ആണെന്ന് കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത്.'
'ഞാനല്ല... ഈ മുന്മുനാണ്...' കൃഷ്ണൻ അവിടെ ഇരുന്നു വിളിച്ചു പറഞ്ഞത്, ഈ മുന്മുൻ നൈസ് ആയി ബ്ലോക്ക് ആക്കി. ബുഹ്ഹ്ആഹാ!
"എന്താ താൻ ഒന്നും മിണ്ടാത്തെ? പറയെടോ... എന്താ ഇഷ്ടായെ?"
"ഏഹ്? എന്താ ഇഷ്ടായെ എന്ന് ചോദിച്ചാൽ, കുറെ ഉണ്ട്... ക്യാമ്പസ് ഇഷ്ടപ്പെട്ടു... നല്ല വലിയ ക്യാമ്പസ് ആല്ലേ! ഫുൾ ഗ്രീൻ ആണ്. അതാണ് എന്റെ favorite തിങ് എബൌട്ട് our കോളേജ്. പിന്നെ നല്ല ഫ്രണ്ട്സ്... നല്ല കാന്റീൻ... അവിടെത്തെ ഫുഡ്ന്റെ ഫാൻ ആൺ ഞാൻ ഇപ്പൊ... വേറെ എന്താ.. ഇതൊക്കെ തന്നെ!"
"എല്ലാം പറഞ്ഞു, സീനിയർസ്നെ കുറിച്ച് മാത്രം പറഞ്ഞില്ല..." അവൻ ചിരിച്ചു.
"സീനിയർസിനെ കുറിച്ച്... നല്ല അഭിപ്രായം... അല്ല, എല്ലാ സീനിയർസും അല്ല... അന്ന് ഞങ്ങളെ റാഗ് ചെയ്ത സീനിയറും, പിന്നെ ആ mech ഗാങ്ങും ഒഴിച്ച്, ബാക്കി എല്ലാവരും നല്ലതാ."
"ഉറപ്പിച്ചങ്ങു പറയാൻ വരട്ടെ... നിങ്ങളുടെ ഫ്രഷേഴ്സ് ഡേ കഴിഞ്ഞിട്ടില്ല... ഓർമ്മ വേണം!"
"അയ്യോ! അതൊക്കെ ഉണ്ടാകുവോ?"
"പിന്നെ ഉണ്ടാവാതെ!"
"ഈ ഫ്രഷേഴ്സ് ഡേ എന്ന് പറയുമ്പോ എല്ലാ ഡിപ്പാർട്മെന്റും കൂടെ ഒരുമിച്ചാണോ, അതോ ഒറ്റയ്ക്കൊറ്റയ്ക്കാണോ?"
"അതൊക്കെ താൻ വഴിയേ അറിഞ്ഞാൽ പോരേ? നല്ല തൊലിക്കട്ടിയല്ലേ നിനക്കൊക്കെ! പിന്നെ എന്തിനാ ഇത്ര പേടി?"
"എനിക്ക് പണി തരാൻ വേണ്ടി നടക്കുന്ന ചില ആൾക്കാരുണ്ടാവുമ്പോ, പിന്നെ പേടി വരാതിരിക്കുവോ?"
"ആരെ, സിദ്ധാർഥ് ആണോ?"
"വേറെ ആര്!"
"ഹാഹാ! അവനെ കുറ്റം പറയാൻ പറ്റില്ല... അമ്മാതിരി ട്രോളിങ് ആയിരുന്നു അവനെ എല്ലാവരും, നിങ്ങളുടെ വീഡിയോ ഇറങ്ങി കഴിഞ്ഞിട്ട്. കളിയാക്കിയവന്മാരെ ഒക്കെ അവന്മാര് പഞ്ഞിക്കിട്ടപ്പോ, ഞങ്ങൾ ഒക്കെ കരുതിയത്, അവൻ നിന്നെ തട്ടീട്ടുണ്ടാവുംന്നാ..."
'അതായിരുന്നു ബേധം... ഇങ്ങനെ ഇഞ്ചിഞ്ചായിട്ടു ചാവണ്ടല്ലോ'
"താൻ എന്തെങ്കിലും പറഞ്ഞോ?"
"ഹേയ് ഇല്ല! ഒന്നും പറഞ്ഞില്ല..." അവൾ ദൂരേക്ക് നോക്കി ഇരുന്നു.
കുറച്ചു നേരത്തേക്ക് സൈലെന്സ് ... ആഹാ എന്തൊരു സമാധാനം. ..
"മേഘ്ന... തനിക്കു ബോയ്ഫ്രണ്ട് ഉണ്ടോ?"
'കർത്താവേ... പണി പാളിയോ? ഇതിപ്പോ ഉണ്ടെന്നു പറയണോ, ഇല്ലന്ന് പറയണോ? ഉണ്ടെന്നു പറഞ്ഞാൽ ഇനി ഡീറ്റെയിൽസ് ചോദിക്കുവോ? ഇല്ലെന്നു പറഞ്ഞാൽ ഇനി ഇങ്ങേരെങ്ങാൻ ചാടിക്കയറി പ്രൊപ്പോസ് ചെയ്താലോ? എന്ത് പറയും....'
"മേഘ്നാ..."
'മേഘ്ന ചത്തു! ഒന്ന് മിണ്ടാതിരിക്കുവോ!'
"ആ രഞ്ജു ചേട്ടാ... "
"താൻ ഒന്നും പറഞ്ഞില്ലല്ലോ..."
'ഇനി ഞാൻ പറയാത്തതിന്റെ കുറവേ ഉള്ളു...'
"ബോയ്ഫ്രണ്ട് ഉണ്ടോ ന്നു ചോദിച്ചാൽ ഇല്ല... ഇല്ലെന്ന് ചോദിച്ചാൽ ഉണ്ട്... കൂടുതൽ ഒന്നും ഇപ്പൊ ചോദിക്കല്ലേ! ഡീറ്റൈൽഡ് ആയി ഞാൻ പിന്നെ പറയാം."
അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
'താങ്ക് യൂ, സരസ്വതി ജി! കറക്റ്റ് സമയത്തു വന്നു വിളയാടി!' അവൾ മുകളിലേക്ക് നോക്കി കുരിശു വരച്ചു.
അവന്റെ expression എന്താണെന്നു അറിയാൻ, അവൾ അവനെ മിററിലൂടെ ഒന്ന് പാളി നോക്കി. നോട്ടം ഇങ്ങോട്ടു തന്നെ ആണ്. സങ്കടം ആണോ, കൺഫ്യൂഷൻ ആണോ, എന്താണോ! ആകെ കണ്ണിന്റ ഭാഗം മാത്രല്ലേ കാണുന്നുള്ളൂ ഹെൽമെറ്റിന്റെ ഇടയിലൂടെ. എങ്ങനെ മനസ്സിലാവാൻ ആണ്!
'ബൈക്കിന്റെ സ്പീഡ് ചെറുതായിട്ടൊന്നു കൂടിയോ? കൂടി കേട്ടോ. ..! ഈശോയേ.... ഞാൻ അങ്ങ് വരുവാ...'
അവൾ അവന്റെ തോളിൽ വീണ്ടും അള്ളിപ്പിടിച്ചു, കണ്ണ് ഇറുക്കി അടച്ചിരുന്നു.
മിക്കിക്കു തിരിഞ്ഞു പുറകിൽ നിയ ഒക്കെ ഉണ്ടോ എന്ന് നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ, പേടി കാരണം അവൾ ആ സാഹസത്തിനു മുതിർന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അവനു നല്ല വേദന എടുത്തത് കൊണ്ടാവണം, സ്പീഡ് നോർമൽ ആയി.
അങ്ങനെ മിക്കി വിളിച്ച ദൈവങ്ങളുടെ ശക്തി കൊണ്ടോ മറ്റോ, അവർ കുടുംബത്തെത്തി. ഒന്നുകൂടെ മുകളിലേക്ക് നോക്കി 'താങ്ക്സ്' പറഞ്ഞു കൊണ്ട്, അവൾ ബൈക്കിൽ നിന്ന് താഴേക്കിറങ്ങി.
ഇത്ര നേരം പേടിച്ചിരുന്നു കൊണ്ട്, അവൾക്കു നില്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ അല്പം നേരം ബൈക്കിൽ പിടിച്ചു നിന്നു.
ഹെൽമെറ്റ് ഊരി, കണ്ണാടിയിൽ നോക്കി മുടി ശരി ആക്കി, തിരിഞ്ഞു നോക്കിയാ നിരഞ്ജൻ കണ്ടതും ആ നിൽപ്പാണ്.
"എന്ത് പറ്റി, മേഘ്ന? ആർ യൂ അൽറൈറ്?"
"ഏഹ്? ആ ചേട്ടാ... ഐ ആം ഫൈൻ! ഞാൻ ഇങ്ങനെ സ്പീഡിൽ പോവുന്ന ബൈക്കിൽ ഇത് വരെ ഇരുന്നിട്ടില്ല. അതിന്റെ ഒരു ഞെട്ടലിൽ ആണ് ഇപ്പോഴും."
"തനിക്കു പറയായിരുന്നില്ലേ, സ്പീഡ് കൂടുതൽ ആണെന്ന്?"
'ഒന്ന് പറഞ്ഞതിന്റെ ആണല്ലോ, ഈ ഉണ്ടായതു. ഇനീം പറഞ്ഞിരുന്നെങ്കിൽ, ആംബുലൻസ്നു വരേണ്ടി വന്നേനെ!'
"ഹേയ്, അത്രയ്ക്ക് കുഴപ്പം ഒന്നും ഇല്ല, രഞ്ജു ചേട്ടാ... ഐ ആം ഫൈൻ!" മിക്കി ചിരിച്ചു.
തിരിച്ചു അവനും.
അത്ര വോൾടേജ് പോര! സാരമില്ല. ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നീട് കറന്റ് കണക്ഷൻ തന്നെ മൊത്തത്തിൽ എടുത്തു കളയേണ്ടി വരും!
ദാഗ് ലഗ്നെ സേ കുച്ച് അച്ചാ ഹോതാ ഹൈ, toh ദാഗ്... അച്ചി hai നാ? അത്രോള്ളൂ!
"നാളെ അപ്പൊ നമ്മുടെ കോളേജിൽ ആണോ മീറ്റ് ചെയ്യേണ്ടത്, അതോ മറ്റേ കോളേജിലോ?"
"അത് ഞാൻ ടെക്സ്റ്റ് ചെയ്യാം മേഘ്ന. പരിപാടി ഉച്ചയ്ക്കാണ്. സോ, കോളേജിൽ വന്നിട്ട് പോയാൽ മതിയാവും. എന്നാലും നോക്കട്ടെ. രാത്രി പറയാം."
"ഓക്കേ"
"അങ്കിലും ആന്റിയും ഒന്നും ഇല്ലേ? സാധാരണ പുറത്തുണ്ടാവാറുണ്ടല്ലോ!" അവൻ ബൈക്കിൽ നിന്ന് ഇറങ്ങി, അതിൽ തന്നെ ചാരി നിന്നു.
"അകത്തു കാണും, രണ്ടും കൂടെ മിക്കവാറും എന്തെങ്കിലും പാചക പരീക്ഷണത്തിൽ ആവും. ചേട്ടൻ കയറുന്നില്ലേ?"
"ഇല്ലെടോ... പിന്നെ ഒരിക്കൽ ആവാം."
'ഇന്നലെ വരെ അച്ഛയെ കാണാതെ, അമ്മടെ കയ്യിൽന്നു ചായ കുടിക്കാതെ പോവാതിരുന്നിരുന്ന ആളാണ്... ഇപ്പൊ അകത്തേക്ക് കയറാതെ നിൽക്കുന്നത്.' മിക്കി മനസ്സിൽ ചിരിച്ചു കൊണ്ട്, ദൂരേക്ക് നിയ ഒക്കെ എത്തിയോ എന്ന് നോക്കി.
"മേഘ്ന..."
അവൾ അവനെ നോക്കി. അവൻ അവളെ തന്നെ നോക്കി ആണ് നിൽപ്പ്.
"താൻ നേരെത്തെ പറഞ്ഞില്ലേ?"
"എന്ത്?" അവൾക്കു മനസ്സിലായി. പക്ഷെ മനസിലാവാത്തത് പോലെ അഭിനയിക്കുന്നതാണ് ബുദ്ധി. അത്രേം സമയം കളയാം.
"എബൌട്ട് യുവർ ബോയ്ഫ്രണ്ട്..."
അവൾ വീണ്ടും ദൂരത്തേക്ക് നോക്കി.
"അത് ശെരിക്കും ഉള്ളതാണോ?"
"അതെന്താ അങ്ങനെ ചോദിച്ചേ?" വീണ്ടും നോട്ടം അവന്റെ മുഖത്തേക്കു.
'ഇങ്ങനെ എന്തെങ്കിലും പൊട്ടാ ചോദ്യം ചോദിച്ചു എങ്ങനേലും ഒക്കെ divert ചെയ്തു വിട്ടേ പറ്റു. ഈ നിയ ഇത് എവിടെ പോയി കിടക്കുവാ... അവള് നടന്നാണോ വരുന്നേ!!?!'
"അല്ല... തന്റെ ആൻസർ ഒരു ഒഴുക്കൻ മട്ടായിരുന്നു... അതാ..."
"അത് ആൻസറിന്റെ പ്രെശ്നം അല്ല ചേട്ടാ, സിറ്റുവേഷന്റെ ആണ്"
['ഇതെന്തു തേങ്ങയൊക്കെയാ പറയുന്നേ, മിക്കി???'
'ദൈവത്തിനറിയാ!']
"അതെന്താ?"
കർത്താവേ! പെട്ട്!
"അഹ്... അത്... പിന്നെ... ഞാൻ പറഞ്ഞില്ലേ... ഞാൻ പിന്നീടൊരിക്കൽ പറയാം. ഇപ്പൊ ടൈം ആയിട്ടില്ല."
അവൻ അവളെ ഒന്ന് നോക്കി.
"സത്യായും പറയാം, രഞ്ജു ചേട്ടാ... ചേട്ടനോട് പറഞ്ഞില്ലെങ്കിൽ പിന്നെ ആരോട് പറയാനാ?"
['മിക്കി. ..ആ അവസാനത്തെ ഡയലോഗ് ന്റെ ഉദ്ദേശശുദ്ധി?'
'ഒരു ഫ്ലോയിൽ അങ്ങ് വന്നതാ... നാക്കിനു ഒരു ബ്രേക്ക് കൊടുക്കുന്നതിനു മുന്നേ, അത് കയ്യീന്ന് പോയി!'
'തകർത്തു'
'വേണ്ടായിരുന്നല്ലേ ?'
'ഒട്ടും! ഇനി ഇപ്പൊ ഇത് കേട്ട്, അത് ഇവനെങ്ങാൻ ആണെന്ന് അവനു തോന്നുവോ എന്ന എന്റെ പേടി'
'അയ്യോ! അങ്ങനെ തോന്നല്ലേ, കൃഷ്ണാ! ഒരു ഫ്രണ്ട് എന്നുള്ള രീതിയിൽ മാത്രം പറഞ്ഞതാണെന്നേ പുള്ളിക്ക് തോന്നാവൊളേ!'
'ധാ. .. നിയ ഒക്കെ എത്തി.'
'ഹാവൂ! ഭാഗ്യം.']
നന്ദു, നിയയെ അവരുടെ അടുത്തിറക്കി, സ്കൂട്ടി ഓടിച്ചു കാർ പോർച്ചിൽ കൊണ്ട് ചെന്ന് വച്ചു.
നിയ മിക്കിയെ ചാരി നിന്നു. നന്ദു തിരിച്ചു വരുമ്പോഴേക്ക്, അങ്ങോട്ടേക്ക് നിക്കിയും എത്തി.
അവളുടെ മുഖം കണ്ടപ്പോഴേ, മിക്കിക്കും നിയയ്ക്കും അവൾക്കെന്തോ പറയാൻ ഉണ്ടെന്നു മനസ്സിലായി.
നന്ദു വന്നപ്പോ തൊട്ടു, മിക്കിയെയും, നിരഞ്ജനെയും മാറി മാറി നോക്കുന്നുണ്ട്! നിരഞ്ജൻ ഒന്നും മിണ്ടാതെ എവിടെയൊക്കെയോ നോക്കി നിൽക്കുന്നു.
"എന്നാൽ പിന്നെ, നാളെ കാണാം, അല്ലെ?" നിരഞ്ജന്റെ തോളിൽ തട്ടി, നന്ദു പറഞ്ഞു.
നിരഞ്ജൻ ഒന്നും മിണ്ടാതെ ബൈക്കിൽ കയറി, ഹെൽമെറ്റ് എടുത്തു വച്ചു. നന്ദു അവന്റെ പുറകിൽ കയറി.
"അപ്പൊ ശെരി, ഗുഡ് നൈറ്റ്." ബൈക്ക് സ്റ്റാർട്ട് ചെയ്തതും, നന്ദു പറഞ്ഞു.
നിരഞ്ജൻ ചരിഞ്ഞു, മിക്കിയെ ഒന്ന് നോക്കിയിട്ടു, സ്പീഡിൽ വണ്ടി വിട്ടു പോയി.
ഹെൽമെറ്റ് വച്ചിരിക്കുന്നത് കാരണം, നിരഞ്ജൻ ചിരിച്ചതാണോ വെറുതെ നോക്കിയതാണോ എന്ന് മിക്കിക്കു മനസിലായില്ല. എന്തായാലും, അവൾ ചിരിച്ചു കാണിച്ചു. ഇനി പുള്ളിയും എങ്ങാനും ചിരിച്ചു കാണിച്ചിട്ടുണ്ടെങ്കിൽ, അവൾ ചിരിക്കാതിരുന്നാൽ പുള്ളി ചമ്മി പോവില്ലേ! അല്ലെങ്കിലേ എന്തോ പോയത് പോലെ ഇരിക്കുന്ന ആളാണ്. ഇനി ഇതും കൂടെ വേണ്ട! പാവം!
അവർ പോയതും, നിക്കി അവരുടെ രണ്ടു പേരുടെയും കയ്യിൽ പിടിച്ചു.
"ഡാ... ഈ വരവ് preplanned ആയിരുന്നു."
"അതെന്താ നീ അങ്ങനെ പറഞ്ഞേ?" മിക്കി ചോദിച്ചു. നിയയും ചെറുതായി ഞെട്ടാതില്ല.
"ഇന്ന് നന്ദു ചേട്ടൻ ഇവളുടെ കൂടെ പോവുമ്പോ, തിരിഞ്ഞു നോക്കി രഞ്ചു ചേട്ടനെ സൈറ്റ് അടിച്ചു കാണിച്ചു. അപ്പൊ ഇതിലെന്തോ ഇല്ലേ?" നിക്കി വിശദീകരിച്ചു.
അത് ശെരി ആവും എന്ന് മിക്കിക്കും തോന്നി. നിയ അത് മുൻപേ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
"പ്രെസ്സിന്റെ അവിടെ നിർത്താതെ, നേരെ പോന്നപ്പോഴേ എനിക്ക് സംശയം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ ഉറപ്പായി." മിക്കി താടി ചൂണ്ടു വിരൽ കൊണ്ട് താങ്ങിക്കൊണ്ടു പറഞ്ഞു.
"ഹ്മ്മ്മ്... എനിക്കും തോന്നാതില്ല. നന്ദു ചേട്ടനോട് ചോദിച്ചപ്പോ ഒരു ഉഴപ്പൻ മട്ടു. ഇത് നിന്നെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി ഇറക്കിയ നമ്പർ ആണെന്ന് തോന്നുന്നു."
"എന്നിട്ടു രഞ്ജു ചേട്ടൻ എന്തെങ്കിലും പറഞ്ഞോ?" നിക്കിക്ക് ക്യൂരിയോസിറ്റി കൊണ്ടിരിക്കാൻ വയ്യേ!
"ഹ്മ്മ്... പറഞ്ഞു തുടങ്ങി. പക്ഷെ ഞാൻ നൈസ് ആയിട്ടങ്ങു ബ്ലോക്ക് ചെയ്തു."
അവൾ കാര്യങ്ങൾ ഒക്കെ കുത്തും കോമ്മയും വിടാതെ പറഞ്ഞു കേൾപ്പിച്ചു.
"അതേതായാലും നന്നായി!" നിയ പറഞ്ഞു.
"നിനക്ക് ഒരു താൽപ്പര്യവും ഇല്ലേ, രഞ്ജു ചേട്ടന്റെ കാര്യത്തിൽ?" നിക്കി ചോദിച്ചു.
"ഹാ ഇല്ലെന്നേ!"
"ഇതെന്താ എല്ലാം കൂടെ റോഡിൽ നിന്നൊരു ഗൂഢാലോചന? വീടിന്റെ അകത്തു കയറിയിട്ടായിക്കൂടെ?" ചന്ദ്രശേഖർ പുറത്തേക്കു വന്നു.
"ചുമ്മാ സംസാരിച്ചു നിന്നത് ചെറിയച്ചാ..."
മൂന്നു പേരും ചിരിച്ചു കാണിച്ചിട്ട്, അകത്തേക്ക് കയറി പോയി.
**************************************************************************************************************************************
പിറ്റേന്ന് അവരുടെ മ്യൂസിക് ബാൻഡ് ഇന്റർകോളേജ് ഫെസ്റ്റിന് പോയി. ആദ്യമായി ഒരു പുതിയ ബാൻഡിന്റെ കൂടെ സ്റ്റേജിൽ കയറുന്നതു കാരണം, മിക്കിക്കൊക്കെ നല്ല ടെൻഷൻ ഉണ്ടായിരുന്നു. നിരഞ്ജൻ വന്നു അവർക്കു ഫുൾ കോൺഫിഡൻസ് കൊടുത്തു.
ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന വിഷമം ഒന്നും അവന്റെ മുഖത്തു ഇപ്പൊ കാണാനില്ല. ആള് ഹാപ്പി ആയി തന്നെ കൂടെ ഉണ്ട്, എല്ലാ കാര്യത്തിനും. പഴയ അതെ കമ്പനിയടി. പക്ഷെ അനാവശ്യം ആയ നോട്ടങ്ങൾ ഒന്നും ഇല്ല. നന്ദുവിന്റേയും കാർത്തിക്കിന്റെയും കളിയാക്കലുകളും നിന്ന മട്ടുണ്ട് .
'ഇനി വല്ല വെളിപാടും ഉണ്ടായോ എന്തോ! എന്തായാലും ഇങ്ങനെ തന്നെ പോട്ടേ! സമാധാനം ഉണ്ടാവുല്ലോ!!'
ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ഇവരുടെ പ്രോഗ്രാം. അങ്ങനെ അവർ സ്റ്റേജിൽ കയറി... പാടി തകർത്തു, അല്പം ഡാൻസും ചെയ്യാൻ അവർ മറന്നില്ല. കുറെ ഓടിയൻസ് ആയി ഇന്ററാക്ട് ചെയ്തു, അവരെയും കയ്യിലെടുത്തു. സ്ലോ സോങ്സ് തൊട്ടു, ഡപ്പാൻകൂത്ത് പാട്ടുകൾ വരെ ഉണ്ടായിരുന്നു. crowd റൊമ്പ ഹാപ്പി. .. നമ്മുടെ പിള്ളേര് റൊമ്പ റൊമ്പ ഹാപ്പി!
സ്റ്റേജിൽ നിന്ന് ഇറങ്ങിയതും കുറെ പേര് വന്നു അടിപൊളി ആണെന്ന് പറഞ്ഞു. കുറച്ചു പേര് അവരുടെ കൂടെ ഫോട്ടോസ് എടുത്തു. കുറച്ചു പേര് വന്നു അവരുടെ കോളേജിൽ പരിപാടിക്ക് വരാവോ എന്ന് അന്വേഷിച്ചു. വേറെ കുറച്ചു പേർക്ക് അറിയേണ്ടിയിരുന്നത് ബാൻഡിൽ ഉള്ള ഗേൾസിനെ കുറിച്ചായിരുന്നു. ചിലർക്ക് നമ്പറും വേണം. അവരെ ഒക്കെ ബാൻഡിലെ ബാക്കി മെംബേർസ് നല്ല രീതിയിൽ ഒഴിവാക്കി വിട്ടു. അങ്ങനെയും പോവാത്തവരെ, ചെറുതായി ഒന്ന് കണ്ണുരുട്ടി കാണിച്ചപ്പോഴേക്കു, കാര്യം മനസ്സിലായി. അവർ ശല്യത്തിന് വന്നില്ല.
വൈകുന്നേരം ആയപ്പോ റിസൾട്സ് അന്നൗൻസ് ചെയ്തു.
സംശയം എന്ത്! നമ്മുടെ പിള്ളേർക്ക് തന്നെ ഫസ്റ്റ്!
അതിന്റെ ഒരു കൊച്ചു പാർട്ടി ഒക്കെ ആയി, ഒരു നല്ല റെസ്റ്റാറ്റാന്റിൽ പോയി എല്ലാവരും കൂടെ ഫുഡ് ഒക്കെ കഴിച്ചു, രാത്രി ആയപ്പോഴാണ് മിക്കി ഒക്കെ വീട്ടിൽ വന്നു കയറിയത്. എന്നത്തേയും പോലെ, രഞ്ജുവും നന്ദുവും തന്നെ അവരെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കി, ചന്ദ്രശേഖറിനോടും മീരയോടും രണ്ടു വാക്കു സംസാരിച്ചു, അവർ തിരിച്ചു പോയി.
നല്ല ക്ഷീണം ഉള്ളത് കാരണം, വന്ന ഉടനെ നിയ അവളുടെ റൂമിലേക്കും, മിക്കി അവളുടെ റൂമിലേക്കും ഉറങ്ങാൻ ആയി പോയി.
കുളിച്ചു വന്നു കിടന്നതു മാത്രം ഓർമ്മ ഉണ്ട്. അപ്പോഴേ ഉറങ്ങിപ്പോയി.
രാത്രിയിലെപ്പോഴോ, ഒരു ഇടിവെട്ട് കേട്ടാണ് അവൾ കണ്ണ് തുറന്നതു. നോക്കുമ്പോ ബാൽക്കണി ഡോർ തുറന്നു കിടക്കുന്നു.
'ഓഹ്! ഇതടച്ചില്ലേ! കോപ്പു!'
ഉറക്കച്ചടവിൽ തന്നെ എഴുന്നേറ്റു, ആടിയാടി പോയി ഡോർ അടച്ചു, കോട്ടുവായും ഇട്ടു തിരിച്ചു ബെഡിൽ വന്നുകമിഴ്ന്നു വീണു.
വീണതിലും സ്പീഡിൽ അവൾ ചാടി എഴുന്നേറ്റു! അവളുടെ ബെഡിനടുത്തുള്ള ചെയറിൽ ഒരാളിരിക്കുന്നു. അപ്പോഴുണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ, ആ മുഖവും അവൾ കണ്ടു.
'സിദ്ധാർഥ്!!!'
###############################
ഇല്ല ഇല്ല ഇല്ല.... സസ്പെൻസ് ഇടാതെ നിർത്താൻ എനിക്ക് പറ്റില്ല! അതെന്റെ ഒരു വീക്ക്നെസ്സ് ആയി പോയി. അതിനു പകരം നീട്ടം കൂട്ടി ഇട്ടിട്ടുണ്ട്. ***വെൽ. .. ഉണ്ടെന്നു തോന്നുന്നു. .. നോക്കുമ്പോ കുറെ ഉള്ളത് പോലെ ഉണ്ട്. ...***
എനിക്ക് വേണ്ടി ഓങ്ങി വച്ചിരിക്കുന്ന കോറ്റേഷൻ നിങ്ങൾ അങ്ങ് ക്യാൻസൽ ചെയ്തേക്കു... കാരണം, ഞാൻ ഇവിടെ ഇല്ല. .. ഞാൻ ഓടി!
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...
https://www.instagram.com/valappottukal
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: സെഹ്നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
