'അവന്റെ അടുത്ത് ചെല്ലുന്നു, ചോദിക്കുന്നു, അവൻ പതറുന്നു... രണ്ടു പഞ്ച് ഡയലോഗ് അടിക്കുന്നു, സ്ലോ മോഷനിൽ തിരിച്ചു പോരുന്നു.' മിക്കി പ്ലാൻ മനസ്സിൽ ഒന്നൂടെ ഊട്ടി ഉറപ്പിച്ചു.
മിക്കി സിദ്ധാർത്ഥിന്റെ പുറകിൽ ചെന്ന് നിന്നു.
'എങ്ങനെയാ ഇപ്പൊ ഇയാളെ ഒന്നു വിളിക്കുന്നേ? ചുമച്ചു നോക്കാം.'
അഹ്‌ഹൂ അഹ്‌ഹൂ !
അവൻ ഒന്ന് തിരിഞ്ഞു നോക്കി. അവളെ കണ്ടതും, വീണ്ടും നേരെ നോക്കി ഏതോ ബുക്ക് തപ്പാൻ തുടങ്ങി.
'അവന്റമ്മൂമ്മട ഒരു ജാഡ!'
"അതേ..."
അവൻ വീണ്ടും തിരിഞ്ഞു നോക്കി. ഇത്തവണ പുരികം പൊക്കി, എന്താണെന്നു ചോദിച്ചു.
'എന്നാലും മുഴുവനായിട്ടു തിരിയരുത്.'
"ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു?"
അവൻ മുഴുവനും ആയി അവളുടെ നേരെ തിരിഞ്ഞു, കയ്യും കെട്ടി നിന്നു.
'ഇതിപ്പോ ചോദിക്കെന്നാണോ, അതോ ചോദിച്ചാൽ ഉടനെ തല്ലും എന്നാണോ ഈ നിപ്പിന്റെ മീനിങ്?'
"എന്താ?"
['ഹോ! തിരുവാമൊഴി!'
'നീ കാര്യം ചോദിക്കെന്റെ മിക്കി. ആ വീഡിയോ എടുത്തു അവനു കാണിച്ചു കൊട്! എന്നിട്ടു അവന്റെ ഭാവം ശ്രദ്ധിക്കു. അവൻ പരുങ്ങിയാൽ ഉറപ്പിച്ചോ, അവൻ ആണ് അത് ചെയ്തത്.'
'അങ്ങനെ ആണോ?'
'ആണെന്ന്! നീ ചോദിക്കു മോളെ!'
'ഓക്കേ മുന്മുൻ... ഇങ്ങള് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.']
അവൾ കുർത്തയുടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. അതിൽ എന്തോ തിരഞ്ഞു, അവന്റെ നേരെ നീട്ടി.
അവരുടെ സീനിയർസ് ന്റെ കട്ടിപ്പുഡി ഡാൻസിന്റെ വീഡിയോ. മിക്കി അവന്റെ ഭാവങ്ങൾ ശ്രദ്ധിച്ചു കൊണ്ട് നിന്ന്. എവിടെ!!! ഒരു വ്യത്യാസവും ഇല്ല. പുച്ഛവും കലിപ്പും ഇടകലർന്ന ഒരു അവിയല് ഭാവം.
അവളുടെ ഫോണിലേക്കു നോക്കിയിട്ടു, അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"ഇതെന്തിനാ നീ എന്നെ കാണിക്കുന്നേ?" നേരെത്തെ ഉണ്ടായിരുന്ന അതെ expression.
"ഇത് ചെയ്തത് താൻ ആണോ?"
"ഇത് ചെയ്തത് അവന്മാരല്ലേ? നിനക്ക് കണ്ണ് കണ്ടൂടെ?"
'ചെറുതായി ചമ്മി! എന്നാലും സാരം ഇല്ല. മുന്നോട്ടു തന്നെ'
"അതല്ല ഞാൻ ചോദിച്ചത്... ഇത് അവരെ കൊണ്ട് ചെയ്യിച്ചത് താൻ ആണോ എന്ന്?"
"നീ ആരെ ഈ താൻ താൻ എന്ന് വിളിച്ചോണ്ടിരിക്കുന്നെ!! എനിക്ക് പേരുണ്ട്. സിദ്ധാർഥ്. അത് അങ്ങ് വിളിച്ച മതി."
'കോപ്പു! ചക്ക ന്നു പറയുമ്പോ മാങ്ങാന്ന കേക്കണേ, കാലൻ'
"ആയിക്കോട്ടെ... ഞാൻ ചോദിച്ചതിന് ആൻസർ താ... ഇവരെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് സിദ്ധാർഥ് ആണോ?" ആ 'സിദ്ധാർത്ഥിന്' ഒരു ആവശ്യവും ഇല്ലാതെ, അവൾ ഒന്ന് സ്ട്രെസ് ചെയ്തു.
"ഞാനോ? ഞാൻ എന്തിനാ അങ്ങനെ ചെയ്യുന്നേ?" അവൻ ആകെ വണ്ടർ അടിച്ചു.
"എന്റെ കയ്യിൽ കയറി പിടിച്ചതിനു.... താ... ഓ... സിദ്ധാർഥ് അല്ലെ അവരെക്കൊണ്ടു ഇത് ചെയ്യിച്ചത്?"
"ഹോൾഡ് ഓൺ! നിന്റെ കയ്യിൽ കയറി പിടിച്ചതിനു, ഞാൻ അവനോട് പ്രതികാരം ചെയ്തെന്നോ? ഇത് തന്നെ ആണോ നീ പറഞ്ഞേ?"
അവന്റെ മുഖത്തെ ഭാവം കണ്ടിട്ട്, അവൾ നല്ല അന്തസ്സായി പ്ലിങ്ങി.
അവൾ ഒന്നും മിണ്ടാതെ നിന്നു.
അവൻ ചിരിക്കാൻ തുടങ്ങി.
"എന്തിനാ ഇത്ര ചിരിക്ക്ന്നേ? സത്യം പറ... തനിക്കു എന്നോട് പ്രേമം അല്ലേ?" അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു.
അവന്റെ ചിരി ഇതും കൂടെ ആയപ്പോ പൊട്ടിച്ചിരി ആയി മാറി. അവനു ചിരി കണ്ട്രോൾ ചെയ്യാൻ വയ്യാഞ്ഞു, വയറിൽ പിടിച്ചു കഷ്ടപ്പെട്ടൊക്കെ ചിരിക്കാൻ തുടങ്ങി.
"എടോ, ഒന്ന് പതുക്കെ! ലൈബ്രറി ആണ്"
അവൻ പിന്നേം ചിരി ആണ്.
'ഇയാൾക്കിങ്ങനേം ഭാവങ്ങൾ ഒക്കെ ഉണ്ടോ? ചിരിക്കുമ്പോ കാണാൻ എന്താ ലുക്ക്! പക്ഷെ ഇതൊരുമാതിരി എന്നെ ആക്കി ചിരിക്കുവാണല്ലോ!'
ഒച്ച കേട്ട് ലൈബ്രേറിയൻ വന്നു നോക്കി. സിദ്ധാർത്ഥിനെ കണ്ടതും, ഒന്നും മിണ്ടാതെ തിരിച്ചു പോയി.
അവന്റെ ചിരി ഏകദേശം തീർന്നു വന്നിട്ടുണ്ട്. ചിരിച്ചു ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു. അവസാനം ചിരിയോടെ തന്നെ അവളുടെ മുഖത്തു നോക്കി, ശ്വാസം വലിച്ചെടുത്തു കൊണ്ട് നിന്നു.
"എന്താടോ?"
"എന്നാലും നിനക്കെങ്ങനെ തോന്നി, ഇങ്ങനെ എന്നോട് ചോദിക്കാൻ?" അവസാനം അവൻ അവളോട് ചോദിച്ചു.
"അതെന്താ?" അവൾക്കു മനസ്സിലായില്ല.
"നീ കണ്ണാടിയിൽ ഒന്നും നോക്കാറില്ലേ? നിന്റെ മോന്ത കണ്ടാൽ ആർക്കെങ്കിലും പ്രേമിക്കാൻ തോന്നുവോ?"
മിക്കിയുടെ മൂക്ക് ദേഷ്യം കൊണ്ട് ചുവന്നു.
"പിന്നെ താൻ എന്തിനാടോ എന്റെ മോന്തയിലോട്ടു നോക്കി ഇരുന്നേ ഇന്നലെ?"
"ഇന്നലെയോ? എപ്പോ?"
"ഇന്നലെ വൈകുന്നേരം. ഞാൻ പാട്ടു പാടുമ്പോ..."
"ഓ അത്! നിന്റെ പാട്ടു കേട്ടിട്ട് തന്നെയാ നോക്കിയേ... അല്ല, നോക്കി ഇരുന്നുപോയെ! ഇങ്ങനേം പാടാൻ പറ്റുവോ? ശ്രുതിയും, താളവും ഒക്കെ പോട്ടെന്നു വയ്ക്കാം. എന്നാലും അത് പോലെ ഒരു പാട്ടു പാടുമ്പോ, ഒട്ടും ഫീൽ ഇല്ലാതെ എങ്ങനെയാ പാടാൻ പറ്റുക?"
വണ്ടർഫുള്! മിക്കി ചമ്മി പണ്ടാരടങ്ങി! ഇവളെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ ഗതി.
"അപ്പൊ തനിക്കെന്നോട് ഒന്നും ഇല്ല?"
അവസാന ശ്രമം എന്നോണം അവൾ ഒന്നൂടെ ചോദിച്ചു.
"ഇതിലും ക്ലിയർ ആയി ഇതിനു ആൻസർ തരാൻ എനിക്ക് പറ്റില്ല."
അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി. എന്നിട്ടു പോവാനായി തിരിഞ്ഞു.
"ഒന്ന് നിന്നേ" ധാ പിൻവിളി!
കേൾക്കേണ്ട താമസം. മിക്കി നിന്നു. തിരിഞ്ഞു നോക്കിയില്ല. ചമ്മിയത് കൊണ്ടാവും... നോക്കാൻ ലേശം വൈക്ലഭ്യം.
അവൾ തിരിയാതിരുന്നത് കൊണ്ട്, അവൻ വന്നു അവളുടെ മുൻപിൽ നിന്നു.
"എന്താ?" മുഖത്തെ പ്ലിങ്ങിസം മറയ്ക്കാൻ, മാക്സിമം കലിപ്പ് വാരി പൊത്തി അവൾ ചോദിച്ചു.
"നീ ഇത് ഇപ്പൊ കുറെ തവണ ആയല്ലോ. ആദ്യം ഏതോ ഒരു ഫ്രണ്ടിന് എന്നോട് പ്രേമം ആണെന്നും പറഞ്ഞു വന്നു. പിന്നെ അമ്പലത്തിൽ വച്ച്, പ്രതിഷ്‌ഠയെ പ്രാർത്ഥിക്കാതെ, എന്നേം നോക്കി നിന്നു. ഇന്നലെ എന്റെ മുഖത്തു നോക്കി ഇരുന്നു പാട്ടു പാടുന്നു. പിന്നെ ദേ ഇപ്പൊ എനിക്ക് പ്രേമം ആണെന്ന് പറഞ്ഞു വന്നിരിക്കുന്നു. എന്താ മോളുടെ ഉദ്ദേശം?"
തൃപ്തിയായി! ഇതിനു ഇങ്ങനെ ഒരു ട്വിസ്റ്റ് അവള് expect ചെയ്തതേ ഇല്ല. അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി.
അവൾ ഇങ്ങനെ കണ്ണും മിഴിച്ചു നോക്കി നിൽക്കുമ്പോ, അവൻ കുനിഞ്ഞു അവളുടെ മുഖത്തിനു അടുത്തേക്ക് വന്നു, അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു, "നിനക്ക് ഇനി എന്നോട് പ്രേമം ആണോ ?"
['വിട്ടു കൊടുക്കരുത്, മിക്കി! come on, fight!'
'ഞാൻ എന്ത് പറയാനാ, മുന്മുൻ? ആകെ കപൂർ scene ആയിട്ടുണ്ട്.'
'ഡി പോത്തേ, അവനെ മാക്സിമം ചൊറിഞ്ഞു വിട്ടേക്ക്!'
'അങ്ങേരെന്നെ തല്ലിയാലോ?'
'തല്ലിപ്പോ എന്തായാലും നിനക്ക് കിട്ടും. അത് കൊണ്ട് ഒന്നും നോക്കേണ്ട... അറ്റാക്ക്!!!']
ഫസ്റ്റ് സ്റ്റെപ് - expression ചേഞ്ച് - കലിപ്പ് to പുച്ഛം. അത് done!
സെക്കന്റ് സ്റ്റെപ് - അറ്റാക്ക്....!
"അല്ല, കുറച്ചു മുന്നേ എന്നോട് ചോദിച്ചല്ലോ, കണ്ണാടിയിൽ നോക്കാറില്ലേ എന്ന്? ചേട്ടനും ആ ശീലം ഒന്നും ഇല്ലേ? പ്രേമിക്കാൻ പറ്റിയ ഒരു മോന്ത!"
അവൻ നിവർന്നു! മുഖത്തെ ചിരി മാഞ്ഞു.
['ഏൽക്കുന്നുണ്ട്, മിക്കി! ഇനീം! നിർത്തല്ലേ!!!']
"കുറെ കാര്യങ്ങൾ ചേട്ടൻ നിരത്തിയല്ലോ ഇപ്പൊ, അതിനു തന്നെ ഉത്തരം തരാം ഞാൻ. ആദ്യം പറഞ്ഞത്, അത് അന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെയാ എനിക്ക് ഇപ്പോഴും പറയാനുള്ളത്. എന്റെ ഫ്രണ്ടിന് ഇഷ്ടാണെന്നു പറഞ്ഞിട്ട് തന്നാ ഞാൻ വന്നേ, അത് പറയാൻ. പക്ഷെ അവള് അവിടെ വച്ച് കാലു മാറി! എന്റെ തെറ്റല്ല! പിന്നെ അന്ന് വേറെ ഒരു കാര്യം കൂടെ ഞാൻ പറഞ്ഞിരുന്നു. ഞാൻ ചേട്ടനെ നോക്കി എന്നുള്ളത് ചേട്ടൻ കണ്ടിട്ടുണ്ടു എന്നുണ്ടെങ്കിൽ അതിന്റെ മീനിങ്, എന്നെ ചേട്ടൻ നോക്കി എന്നല്ലേ? അല്ലാതെ കാണില്ലല്ലോ. സൊ ആ കേസ് invalid! പിന്നെ രണ്ടാമത് എന്താ പറഞ്ഞത്... ആഹ്... അമ്പലത്തിലെ ഇൻസിഡന്റ്. തന്റെ സ്വഭാവം കൊണ്ട് തന്നാ തിരിഞ്ഞു നോക്കി നിന്നേ. ഇയാളുടെ സ്വഭാവം എനിക്ക് നന്നായി അറിയാല്ലോ! മാളിൽ വച്ച് ഞാൻ കണ്ടതല്ലേ! അത് കൊണ്ട് പേടിച്ചിട്ടാ, നേരെ നോക്കാതെ, തന്നേം നോക്കി നിന്നേ. തന്റെ സ്വഭാവത്തിന് താൻ എങ്ങാനും കയറി പിടിച്ചാലോ. എനിക്ക് എന്നെ സൂക്ഷിച്ചല്ലേ പറ്റൂ. സൊ, അത് തന്നോട് പ്രേമം മൂത്തിട്ടല്ലന്നു മനസ്സിലായല്ലോ? ഇനി മൂന്നാമതു പറഞ്ഞത്, ഇന്നലെ നോക്കി ഇരുന്നത്. ഈ വേട്ടവാളിയൻ എന്തിനാണ്, ഒരു മാതിരി ബസ് സ്റ്റോപ്പിൽ ഒക്കെ വായിനോക്കി നിക്കുന്ന ഊളകളെ പോലെ, എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നെ എന്ന് ആലോചിച്ചു ഇരുന്നു പോയതാ... വീണ്ടും പ്രേമം അല്ല... ശല്യം ചെയ്യുന്ന വെറും ഒരു വായിനോക്കിയേ നോക്കി കാണുന്നത് പോലെ മാത്രേ ഞാൻ തന്നെ നോക്കിയിട്ടുള്ളു. പിന്നെ ഇന്നലെ അങ്ങേരെന്റെ കയ്യിൽ കയറി പിടിച്ചപ്പോ, വല്യ ഷോ ഒക്കെ ഇറക്കുന്നുണ്ടായിരുന്നല്ലോ! അവസാനം രക്ഷപ്പെടുത്താൻ ആൺപിള്ളേര് തന്നെ വേണ്ടി വന്നു എന്നുള്ളത് വേറെ കാര്യം. അപ്പോഴേ ഞാൻ ആലോചിക്കേണ്ടതായിരുന്നു, തന്നെ പോലെ, ഷോ മാത്രം കാണിച്ചു നടക്കുന്നവരെ കൊണ്ടൊന്നും ഈ പണി ഒന്നും പറ്റില്ലെന്ന്! അതൊക്കെ രഞ്ജു ചേട്ടനെ പോലുള്ള ഹീറോസ്നു പറഞ്ഞിട്ടുള്ളതാണ്. തന്നെ പോലെത്തെ സിറോസ് നു അല്ല. ഇങ്ങോട്ടു വരുന്നതിനു മുന്നേ, അത് ഞാൻ ആലോചിക്കാണായിരുന്നു . എന്റെ തെറ്റ്! അങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ്, ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ കൂട്ടി ചിന്തിച്ചു, തനിക്കു എന്നോട് പ്രേമം ആണോ എന്ന് ഡൌട്ട് അടിച്ചത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മുളയിലേ നുള്ളിക്കോ എന്ന് പറയാനാ ഇങ്ങോട്ടു വന്നത്. അല്ലാതെ, തന്നോടുള്ള പ്രേമം മൂത്തു, തനിക്ക് ഇഷ്ടമാണെന്നു പറയുന്നത് കേട്ട്, തന്നേം കെട്ടി കൂടെ ജീവിക്കാൻ ഒന്നും അല്ല. മനസ്സിലായോ? ഒരു ജോണി ബ്രാവോ ഇറങ്ങിയിരിക്കുന്നു. താൻ ആരുവാ?
ആകെ കുറെ മസിൽ മാത്രം ഉണ്ട്. അതിങ്ങനെ ഉരുട്ടി പെരുപ്പിച്ചു വച്ചിരിക്കുന്നത് കൊണ്ട് ആർക്കേലും എന്തേലും ഗുണം ഉണ്ടോ? അതും ഇല്ല. വെറുതെ പോവുന്ന പെണ്പിള്ളേരുടെ മെക്കിട്ടു കയറാൻ മാത്രം അറിയാം. അല്ലെങ്കിൽ, ഇന്നലെ അത്രേം പേരുടെ മുന്നിൽ വച്ച്, അവൻമാരു വൃത്തികേട് കാണിക്കുമ്പോ, ആരെങ്കിലും വെറുതെ നിൽക്കുവോ?"
അവൻ എന്തോ പറയാൻ വന്നത് അവൾ കൈ ഉയർത്തി തടഞ്ഞു.
"ഞാൻ പെണ്ണല്ല എന്നായിരിക്കും പറയാൻ വരുന്നേ. ഇങ്ങനെ ഓരോ മുടന്തൻ ന്യായങ്ങളും പറഞ്ഞിരിക്കാനേ തന്നെ കൊണ്ടൊക്കെ പറ്റു. ഞാൻ പെണ്ണായതു കൊണ്ട് തന്നെയാ, ഇന്നലെ രഞ്ജു ചേട്ടൻ അവന്മാര് തോന്ന്യവാസം കാണിച്ചപ്പോ വന്നു ഇടപെട്ടത്. അങ്ങനെ റെസ്പോണ്ട് ചെയ്യണെങ്കിൽ മസിൽ മാത്രം പോരാ,,, ഒരു സാധനം കൂടെ വേണം, നട്ടെല്ല്! താൻ കേട്ടിട്ടുണ്ടാവാൻ വഴി ഇല്ല... സോ, മൈൻഡ് യൂ, ഈ മേഘ്ന ചന്ദ്രശേഖർ പ്രേമിക്കുന്നുണ്ടെങ്കിൽ, അത് നട്ടെല്ലുള്ള ഒരാണിനെ ആയിരിക്കും. അല്ലാതെ ആണാണെന്നു പറഞ്ഞു നടക്കുന്ന ഒരുത്തനെ അല്ലാ!"
അത്രയും പറഞ്ഞു, അവൾ നല്ല സ്റ്റൈലിൽ പറഞ്ഞു തിരിഞ്ഞു നടന്നു.
വീണ്ടും പുറകിൽ നിന്ന് ആ അലർച്ച, "ഡീ!"
അവൾ തിരിഞ്ഞു, "ഒഞ്ഞു പോടാപ്പാ!" എന്നും പറഞ്ഞു ചുണ്ടും കോട്ടി തിരിഞ്ഞു നടന്നു.
['വെൽ done, മിക്കി, അവൻ ദേ വാലും മുറിഞ്ഞു അവിടെ നിൽപ്പുണ്ട്. എന്നാലും സമ്മതിച്ചു തന്നിരിക്കുന്നു നിന്നെ. എങ്ങനെ പറഞ്ഞൊപ്പിച്ചു ഇത്രേമൊക്കെ?'
'ഒരു ഐഡിയയും ഇല്ല മുന്മുൻ, ഒരു flowil അങ്ങ് വന്നതാ. ഓരോ ഡയലോഗ് പറയുമ്പോഴും ഇപ്പൊ അടി വീഴും ഇപ്പൊ അടി വീഴും എന്ന് ഓർത്തോണ്ടാ പറഞ്ഞെ. ഭാഗ്യത്തിനു അതുണ്ടായില്ല.'
'ഞാനും വിചാരിച്ചു, ആ നട്ടെല് ഡയലോഗ് അടിച്ചപ്പോൾ, മോന്തയ്ക്കിട്ടു ഒരു അടി വീഴണ്ട ടൈം കഴിഞ്ഞല്ലോ എന്ന്!'
'മുന്മുൻ!!!!'
'അല്ല... അങ്ങനെ അല്ല... അവന്റെ സ്വഭാവം വച്ച് പറഞ്ഞതാ... ഇനി ഒന്നും നോക്കേണ്ട. .. അവനു റിലേ കിട്ടി, പ്രതികാരം ചെയ്യാനായി വരുന്നതിനു മുന്നേ.... ഓടിക്കോ!']
അവൾ ഓടി പിടിച്ചു ക്ലാസ്സിൽ എത്തിയതും, ലാസ്‌റ് hourനു സർ വന്നതും ഒരുമിച്ചായിരുന്നു.
മിക്കി ഓടി സീറ്റിൽ വന്നിരിക്കുമ്പോ തന്നെ, നിക്കി അവളോട് പതിയെ ചോദിച്ചു, "നീ ഇതെവിടെ ആയിരുന്നു."
സർ അപ്പോഴേക്ക് ക്ലാസ് എടുക്കാൻ തുടങ്ങി.
മിക്കി ഫോൺ എടുത്തു ഡെസ്കിന്റെ താഴെ വച്ച്, അവരുടെ നാല് പേരുള്ള ഗ്രൂപ്പിലേക്ക് സംഭവങ്ങൾ ഡീറ്റൈൽഡ് ആയി അയച്ചു. കാര്യങ്ങൾ ഒക്കെ വായിച്ചതും, ബാക്കി മൂന്നു പേരും, കണ്ണും മിഴിച്ചു അവളെ നോക്കി.
അവള് പറ്റിപ്പോയി എന്ന ഭാവം ഇട്ടിരുന്നു.
മൂന്നു പേരും തലയിൽ കൈ വച്ചു.
സർ എന്തൊക്കെയോ കഥാപ്രസംഗം നടത്തി. പക്ഷെ നാല് പേർക്കും ടെൻഷൻ കാരണം ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.
"പണി ഇനി ഏതു വഴിക്കാണോ വരാൻ പോവുന്നേ!" നിക്കി ആത്മഗതിച്ചു.
ആ hour തീർന്നപ്പോഴേക്കു, അവരെ പ്രാക്റ്റീസ്നു വിളിക്കാൻ നിരഞ്ജനും നന്ദുവും എത്തി. മെയിൻ ബ്ലോക്കിലെ മ്യൂസിക് റൂമിലാണ് പ്രാക്റ്റീസ്. അവിടെ ചെന്ന്, കുറച്ചു നേരം, എല്ലാവരും കൂടെ ഇരുന്നു, പാടേണ്ട പാട്ടുകൾ ഡിസൈഡ് ചെയ്തു ഒരു ലിസ്റ്റ് ഉണ്ടാക്കി. നിരഞ്ജനും കാർത്തിക്കും ലിറിക്‌സും മ്യൂസിക്കും ഡിസ്‌കസ് ചെയ്യുമ്പോൾ, നന്ദു വെങ്കിയെയും നിക്കിയേയും വിളിച്ചു, ഓഡിഷൻ ചെയ്യിചു.
പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതിരുന്ന മിക്കി, കുറച്ചു നേരം, നിരഞ്ജനും കാർത്തിക്കും പറയുന്നത് കേട്ടിരുന്നു, പിന്ന കുറച്ചു നേരം നന്ദുവിന്റെ അടുത്ത് പോയിരുന്നു. പിന്നെ ബാൻഡിലെ ബാക്കി മെമ്പേഴ്സിനെ പരിചയപ്പെട്ടു.
കീബോര്ഡ്/synthesizer ശ്യാം ചേട്ടൻ, flute വായിക്കുന്നത് നമ്മുടെ സ്വന്തം കാർത്തിക് ചേട്ടൻ, ഗിത്താര് നു ഇപ്പൊ ഉള്ളത് അരുൺ ചേട്ടൻ, ഒക്ടോപാഡ് അതുൽ ചേട്ടൻ, വയലിൻ നന്ദു ചേട്ടൻ, പിന്നെ പാടാൻ ജീവൻ ചേട്ടനും ആരോൺ ചേട്ടനും. മുൻപ് രണ്ടു girls കൂടെ ഉണ്ടായിരുന്നെങ്കിലും, ഇപ്പൊ ഫൈനൽ ഇയർ ആയതു കൊണ്ട്, അവർ വരുന്നില്ലെന്ന് പറഞ്ഞു.
ഒക്കെ കഴിഞ്ഞു, വെങ്കിയെയും നിക്കിയെയും ബാൻഡിലേക്കു എടുക്കാൻ തീരുമാനം ആയി.
നിയ ചുമ്മാ തൂങ്ങി പിടിച്ചിരിക്കുന്നത് കണ്ടു, അവളെ കൊണ്ട് പാടിച്ചു. വല്യ തരക്കേടില്ലാതെ പാടുന്നത് കൊണ്ട്, അവളെ ബാക്ക്ഗ്രൗണ്ട് സിങ്ങർ ആയി എടുക്കാൻ തീരുമാനിച്ചു.
പിന്നെ നിരഞ്ജനും മിക്കിയും കൂടെ പഴയ 'കുച്ച് നാ കഹോ' ഒന്ന് പാടി നോക്കി.
നിക്കി ഗിത്താര് വായിച്ചു തുടങ്ങി. ജോൺ ചേട്ടൻ വിയലിനും.... നിരഞ്ജനും മിക്കിയും കൂടെ ആ പാട്ടു നല്ലോണം ആസ്വദിച്ചു പാടി. അവിടെ ഉണ്ടായിരുന്നവർ എല്ലാവരും അതിൽ ലയിച്ചിരുന്നു.
നിരഞ്ജൻ മിക്കി പാടുമ്പോൾ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ, ഇന്നലത്തെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ, മിക്കി വളരെ ബുദ്ധിപരമായി കണ്ണടച്ചാണ് പാടിയത്. ഇനി ആരേം വായിനോക്കി ഇരുന്നു എന്നുള്ള ചീത്തപ്പേര് വേണ്ട. അത് കൊണ്ട് തന്നെ അവളെ വായിനോക്കിയത്, ആ പൊട്ടത്തി അറിഞ്ഞില്ല. സില്ലി ഗേൾ!
പ്രാക്റ്റീസ് ഒക്കെ അങ്ങനെ മനോഹരമായി കഴിഞ്ഞു, അവർ പുറത്തിറങ്ങി. കാർത്തിക്കിനു ട്യൂഷൻ എടുക്കാൻ പോവേണ്ടതിനാൽ, അവൻ നേരത്തെ പോയിരുന്നു.
നേരം സന്ധ്യ ആയിരുന്നു. മിക്കിക്കൊക്കെ കൂട്ട് പോവാൻ ആയി രഞ്ജുവും നന്ദുവും ബൈക്കിൽ അവരുടെ കൂടെ പോയി.
മിക്കിയുടെ വീട്ടിൽ എത്തിയപ്പോൾ ചന്ദ്രശേഖറും മീരയും പുറത്തുണ്ടായിരുന്നു. അവർ രഞ്ജുവിനെയും നന്ദുവിനെയും വീട്ടിലേക്കു വിളിച്ചു, ചായ ഒക്കെ കൊടുത്തു സൽക്കരിച്ചാണ് വിട്ടത്.
#########################
ധാ... സസ്പെൻസ് ഒന്നും ഇല്ലാതെ നിർത്തിയിട്ടുണ്ട്. പക്ഷെ അങ്ങനെ നിർത്തിയിട്ടു ഒരു രസം ഇല്ല! അത് കാരണം മിക്കവാറും അടുത്ത പാർട്ടിൽ ഞാൻ എന്റെ തോട്ടി സ്വഭാവം വീണ്ടും പുറത്തെടുക്കും!
ബ്ഹുആഹഹഹാ!
*** തല്ലരുത്.... ഒന്ന് പേടിപ്പിച്ചാ മതി... ഞാൻ നന്നായിക്കോളും... :)
Next Here
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
