മിക്കി നല്ല കഷ്ടപ്പെട്ട് ഉമിനീരിറക്കി. ആ കഷ്ടപ്പാട് മുഖത്തു നല്ല തെളിച്ചത്തിൽ കാണാമായിരുന്നു.
നമ്പർ ത്രീ എപ്പോഴും ചെയ്യാറുള്ളത് പോലെ, അവളെ നോക്കി ചെറയുന്നു.
മിക്കി അവനെ നോക്കാതെ, അവൾക്കു സ്കൂട്ട് ആവാനുള്ള വഴിക്കു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കുന്നു.
പക്ഷെ നോ രക്ഷ! ഇപ്പൊ അവളുടെ ചുറ്റും, മുന്നേ അവിടെ ഇരുന്നിരുന്ന ചെറുക്കന്മാര് മുഴുവനും ഉണ്ട്.
['ഹ്മ്മ്മ്.. ഇനി ഇപ്പൊ നിയയെ ഹീറോയിൻ ആയിട്ട് ഇൻട്രൊഡ്യൂസ് ചെയ്യണം.'
'പരട്ട തെണ്ടി മുന്മുൻ! ഞാൻ ചത്തിട്ടില്ല... അത് കഴിഞ്ഞിട്ട് പോരേ?'
'അതിപ്പോ ചാകുവല്ലോ! നീ നമ്പർ ത്രീ ന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ... ആഹാ! ഇപ്പൊ നിന്റെ വെട്ടി മുറിച്ചു കൊടുത്ത, അങ്ങേരു ഗ്രിൽ ചെയ്തു കഴിക്കും. അതാ ഭാവം'
'സാമദ്രോഹി! നിന്നോട് ദൈവം ചോദിക്കും മുൻമുനേ! ...']
കണ്ണട ചേട്ടൻ മുന്നോട്ടു വന്നു, അവളെ മറികടന്നു, നമ്പർ ത്രീയുടെ കയ്യിൽ ആ ടീഷർട്ട് കൊടുത്തു.
മിക്കി വെറുതെ ഒന്ന് തല പൊക്കി അവനെ നോക്കി. ആ ടീഷർട് വിടർത്തി നോക്കിയതും, അവന്റെ മുഖത്തെ കലിപ്പു രണ്ടു ലെവൽ കൂടിയത് പോലെ.
ടീഷർട്ട് താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ട്, നമ്പർ ത്രീ അവളുടെ നേർക്ക് പാഞ്ഞടുത്തു.
അവന്റെ വരവ് കണ്ടു പേടിച്ചു, അവൾ പുറകോട്ടു പോയി, പുറകിൽ നിന്ന ഏതോ ഒരു ചെറുക്കന്റെ മേലെ ഇടിച്ചു നിന്നു.
നമ്പർ ത്രീ നേരെ വന്നു അവളുടെ ഒരു കൈയ്യിൽ പിടിച്ചു വലിച്ചു അവളെ മുന്നോട്ടാക്കി.
"എന്ത് ധൈര്യത്തിലാടി എരപ്പേ നീ ആ ടീഷർട്ടും പൊക്കിക്കൊണ്ട് ഇങ്ങോട്ടു വന്നത്?"
അവന്റെ കയ്യിലെ പിടുത്തവും അവന്റെ കലിപ്പും മതിയായിരുന്നു, മിക്കിയുടെ നല്ല ജീവൻ അങ്ങെടുക്കാൻ.
"ചേട്ടാ... ഞാൻ..." അവൾ എന്തൊക്കെയോ പറയാൻ നോക്കി.
അപ്പോഴേക്ക് അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.
'തെണ്ടി! എന്റെ കവിള് പിന്നേം പീച്ചിക്കൂട്ടും ഈ അലവലാതി! അന്ന് പിടിച്ചതിന്റെ വേദന രണ്ടാഴ്ച കൊണ്ടാ മാറിയേ! ദേ പിന്നേം! ഓഹ്... ഇയാളിത് എന്ത് പിടിയാ ഈ പിടിച്ചിരിക്കുന്നെ! ഇങ്ങേർടെ കൈ എന്താ വല്ല സിമെന്റോ കമ്പിയോ മറ്റോ ആണോ! എന്റെ കവിളും പല്ലും കയ്യും ഒക്കെ ഇപ്പൊ പൊട്ടി പണ്ടാരം അടങ്ങും. എവിടെ എങ്കിലും ഒരിടത്തെ പിടി എങ്കിലും വിടെടാ പട്ടി...! ആ മനുഷ്യൻ എന്ത്യേ!!! എന്നെ ആരും ഒന്നും ചെയ്യില്ലെന്നു ഡയലോഗ് അടിച്ചിട്ട്, ഇപ്പൊ മുങ്ങിയോ!'
"ഡാ! വിടടാ അവളെ!"
'ഒരു അലർച്ച അല്ലെ കേട്ടത്! അതും എന്നെ വിടാൻ അല്ലെ ആ അലർച്ച പറഞ്ഞത്. ആരാണത്???'
Please Read This& Continue Reading
നമ്പർ ത്രീ അവളുടെ വിട്ടു ഒച്ച വന്ന ഇടത്തേക്ക് നോക്കി. മിക്കിയും തിരിഞ്ഞു നോക്കി.
'ഹായ്! സ്പാർകേട്ടൻ!!! ഇങ്ങള് മുത്താണ്! പറഞ്ഞത് പോലെ തന്നെ എത്തിയല്ലോ...'
ഒരു കച്ചിത്തുരുമ്പു കിട്ടിയ ആശ്വാസം കൊണ്ടാവാം, അവളുടെ മുഖത്തു അറിയാതെ ഒരു ചിരി വിരിഞ്ഞു.
"അപ്പൊ നീയാണിവളെ ഇങ്ങോട്ടു വിട്ടതല്ലേ?" നമ്പർ ത്രീ ആണ്.
"അതെ! അത് കൊണ്ട് നീ അവളെ അങ്ങ് വിട്ടേക്ക്. ബാക്കി നമുക്ക് തമ്മിൽ ആവാം." അങ്ങേരു അതും പറഞ്ഞു മുന്നിലേക്ക് വരുന്നുണ്ട്.
'ഇങ്ങനെ മന്ദം മന്ദം മന്ദാകിനിയെ പോലെ നടക്കാതെ ശടെന്നിങ്ങു വാ സ്പാർകേട്ടാ!'
"അതെങ്ങനെ ശെരിയാവും! ഒന്നില്ലെങ്കിലും ഈ mech സോണിലേക്കു ആദ്യത്തെ ദിവസം തന്നെ കാലു കുത്താൻ ധൈര്യം കാണിച്ച പെണ്ണല്ലേ ഇവള്! ഇവൾക്ക് കാര്യങ്ങൾ മനസിലാക്കി കൊടുക്കേണ്ടത് ഞങ്ങൾ അല്ലേ?"
"അവൾക്കു കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഞങ്ങൾ ഉണ്ട് ഇവിടെ. അവളുടെ സീനിയർസ്. നീ ഒക്കെ പോയി നിങ്ങളുടെ കുറെ ജൂനിയർസ് വന്നിട്ടില്ലേ... അവരെ പോയി പഠിപ്പിക്ക്. ഞങ്ങൾടെ പിള്ളേരെ തൊടാൻ വരണ്ട."
മിക്കിയുടെ അടുത്ത് വന്നു, അവളെ പിടിച്ചു അവന്റെ പുറകിലേക്ക് നിർത്തി.
അവൾ പേടിച്ചു അവന്റെ ഷിർട്ടിന്റെ കയ്യിൽ മുറുകെ പിടിച്ചു.
"ഈ mech ബ്ലോക്കിലേക്കു വന്നു കഴിഞ്ഞാൽ പിന്നെ അവര് ഞങ്ങൾടെ ജൂനിയർ ആണ്! അപ്പൊ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നതും ഞങ്ങൾ ആണ്.
നമ്പർ ത്രീ മിക്കിയുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി.
"ഡാ! നിന്നോടാ പറഞ്ഞെ അവളെ വിടാൻ!" സ്പാർക്കി അവളുടെ മറ്റേ കയ്യിൽ പിടിച്ചു വലിച്ചു.
'കുറച്ചു മുൻപ് വരെ ഒരു കൈക്കു മാത്രേ പ്രശ്നം ഉണ്ടായിരുന്നുള്ളു. ഇപ്പൊ ഇവന്മാര് രണ്ടും കൂടെ എന്റെ രണ്ടു കയ്യും പറിച്ചെടുക്കുവല്ലോ എന്റെ ഗുരുവായൂരപ്പാ...! ഇത് വടം അല്ല, എന്റെ കൈ ആണെന്ന് ഈ മറുതകളോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്...'
രണ്ടു സൈഡിൽ നിന്നും പിടിയും വലിയും ആയി. അവസാനം നമ്പർ ത്രീ, സ്പാർകേട്ടനിട്ടു ചാമ്പി.
സ്പാർകേട്ടൻ വീണപ്പോ മിക്കിയെ കൂടെ കൊണ്ട് പോവാൻ മറന്നില്ല കേട്ടോ! അവന്റെ നെഞ്ചത്ത് തന്നെ കിടപ്പുണ്ട്.
അങ്ങേരെ തള്ളി താഴെ ഇട്ടിട്ടും കലിപ്പ് തീരാഞ്ഞ നമ്പർ ത്രീ, മിക്കിയെ പിടിച്ചു വലിച്ചു താഴേന്നു എഴുന്നേൽപ്പിച്ചു മാറ്റി നിർത്തി. വെൽ. .. നിരത്താനായിരുന്ന അവന്റ പ്ലാൻ. ഈ പിടിവലിക്കിടയിൽ പെട്ട് പോയ പാവം മിക്കി, അവന്റെ വലിച്ചു മാറ്റിയുള്ള നിർത്തലിൽ നിൽക്കാതെ, കറങ്ങി താഴേക്കു വീണു.
മിക്കിയുടെ കയ്യുടെ കാര്യത്തിൽ അപ്പോഴത്തേക്കു ഒരു തീരുമാനം ആയി. കൈമുട്ട് ഉരഞ്ഞു പൊട്ടി.
eവീഴുന്നതിനു മുന്നേ നമ്പർ ത്രീ അവളെ പിടിച്ചേനെ. ..പക്ഷെ അപ്പോഴേക്ക് സ്പർകേട്ടൻ ചാടി എഴുന്നേറ്റു, നമ്പർ ത്രീയെ ചവിട്ടു താഴെ ഇട്ടു.
മൊത്തത്തിൽ ശരീരം വേദനിക്കുന്നത് കൊണ്ട്, അവൾ കൈ പൊട്ടിയത് അറിഞ്ഞിട്ടില്ല. അവളുടെ മുഖത്തും മുടിയിലും ഡ്രെസ്സിലും ഒക്കെ താഴെത്തെ പൂഴി ആയിട്ടുണ്ട്.
നിക്കിയും നിയയും വെങ്കിയും ഓടി വന്നു മിക്കിയുടെ അടുത്തിരുന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞു തൂവി.
ഈ സമയം അവിടെ നല്ല തല്ലായിട്ടുണ്ടായിരുന്നു. ആരൊക്കെയോ ആരെയൊക്കെയോ അടിക്കുന്നു ഇടിക്കുന്നു ചവിട്ടുന്നു... ആകെ ബഹളം.
"ഡാ മിക്കി... എന്തെങ്കിലും പറ്റിയോ? നീ കരയാതെ കാര്യം പറ..."
"പിന്നെ കരയാതെ... എന്റെ പുതിയ കുർത്ത അവന്മാര് കാണിച്ചു വച്ചിരിക്കുന്നത് നോക്കിയേ..." അവളുടെ അഴുക്കു പിടിച്ചിരിക്കുന്ന വെള്ള പാന്റ്സ് കാണിച്ചു അവൾ കരഞ്ഞു പറഞ്ഞു.
"ഓ! കാറ്റത്തു ആന പറന്ന കാര്യം പറയുമ്പോഴാ അവളുടെ കോപ്പിലെ കോണകം പാറിയ കഥ! ആരെങ്കിലും ഈ പോത്തിനെ ഒന്ന് വിളിച്ചോണ്ട് പോവുന്നുണ്ടോ?" നിക്കി മിക്കിയെ പിടിച്ചു തള്ളി.
"തള്ളാതെടി, പരട്ടെ! ഇവന്മാര് പിടിച്ചു വലിച്ചു കൈയ്യിന്റെ കണക്ഷൻ ഒക്കെ വിട്ടിരിക്കുവാ."
"നമ്മളിതീന്നു എങ്ങനെ ഊരും?" നിയക്ക് ചുറ്റും നോക്കി. ഫുൾ അടി പിടി!
"അനങ്ങാതിവിടെ ഇരുന്നോ. തല പൊക്കിയാൽ ഏതു വഴിക്കാണ് അടി വീഴുന്നെ എന്ന് പറയാൻ പറ്റില്ല." വെങ്കി ഉപദേശിച്ചു.
"എന്നാലും എന്റെ പാന്റ്... ഇട്ടു കൊതി പോലും മാറിയില്ലായിരുന്നു." മിക്കിക്ക് സങ്കടം മാറുന്നില്ല.
"ഇനി നീ മിണ്ടിയാൽ നിന്റെ പാന്റ് ഞാൻ വലിച്ചു പറിച്ചു ദൂരെ കളയും മിക്കി. അവിടെ നമ്മുട സീനിയർ ചേട്ടനും ആ കലിപ്പനും മുട്ടൻ അടി! ആരെങ്കിലും ഒരാള് ഇന്ന് തീരും. അപ്പോഴാ നിന്റെ പാന്റ്!" നിക്കിയുടെ സങ്കടം അതാണ്.
മിക്കി അങ്ങോട്ടേക്ക് നോക്കി. ശെരിയാണ് നല്ല ഇടി ആണ് അങ്ങോട്ടും ഇങ്ങോട്ടും. കൈ നീറിയപ്പോ, അവൾ ഇടിയിൽ നിന്ന് നോട്ടം മാറ്റി, കയ്യിലേക്ക് നോക്കി.
"അയ്യോ! ചോരാ! " മിക്കി ഉറക്കെ പറഞ്ഞു.
നമ്പർ ത്രീയും സ്പാർകേട്ടനും മിക്കിയുടെ ഒച്ച കേട്ട് ഇടി നിർത്തി അവളെ നോക്കി.
കയ്യ് മുട്ട് മടക്കി പിടിച്ചു, പൊട്ടിയത് നോക്കി സങ്കടപ്പെട്ടിരിക്കുകയാണ് മിക്കി. സങ്കടം കൊണ്ട്, ചുണ്ടൊക്കെ മലർത്തി വച്ചിട്ടുണ്ട്.
സ്പാർക്കി നമ്പർ ത്രീയിനെ ഒന്ന് തറപ്പിച്ചു നോക്കി പുറകിലേക്ക് തള്ളി, അവളുടെ അടുത്ത് വന്നു മുട്ട് കുത്തി ഇരുന്നു.
"മേഘ്‌നാ... ആർ യൂ ഓക്കേ?" അവൻ വല്യ കാര്യത്തോടെ ചോദിച്ചു.
"ഓക്കേ??? ടൂ ഐ ലുക്ക് ഓക്കേ? എന്നെ കണ്ടിട്ട് ചേട്ടന് എങ്ങനെ ഇത് ചോദിക്കാൻ തോന്നി. എന്റെ ഡ്രസ്സ് നോക്ക്... കൈ നോക്ക്...! ഇതൊക്കെ കണ്ടിട്ട് ഞാൻ ഓക്കേ ആണെന്ന് തോന്നുന്നുണ്ടോ? ചേട്ടനെ അല്ലെ പറഞ്ഞെ എനിക്ക് ഒന്നും പറ്റില്ല എന്ന്. എന്നിട്ടു നോക്കിയേ!!" അവൾ കുഞ്ഞു പിള്ളേരെ പോലെ എണ്ണി എണ്ണി സങ്കടം പറഞ്ഞു.
"സോറി, മേഘ്ന. താൻ വാ! മുറിവ് ഡ്രസ്സ് ചെയ്തു തരാം." അവൻ അവളുടെ കയ്യിൽ പിടിച്ചു.
"ആഹ്! എന്റെ പൊന്നു ചേട്ടാ...നിങ്ങള് നേരെത്തെ വടം വലി കളിച്ചു എന്റെ കൈ മൊത്തം പോയിരിക്കുവാ.. അത് കൊണ്ട് ദൈവത്തെ ഓർത്തു കയ്യിൽ പിടിക്കല്ലേ..." അവൾ തൊഴുതു പറഞ്ഞു.
ഒരു കണക്കിന് അവൾ കൈ എങ്ങനെയൊക്കെയോ കുത്തി താഴെ നിന്ന് എഴുന്നേറ്റു. നിക്കിയും നിയയും വെങ്കിയും അവളുടെ ദേഹത്തെ പൊടി ഒക്കെ തട്ടികളഞ്ഞു.
സ്പാർകേട്ടൻ അവൾക്കു നേരെ അവന്റെ കൈ നീട്ടി. അവൾ അവന്റെ കയ്യിൽ പിടിച്ചു, പതിയെ മുന്നിലേക്ക് നടന്നു.
"ഡീ!" പുറകിൽ നിന്ന് വീണ്ടും ആ പരിചിതമായ അലർച്ച.
മിക്കി തിരിഞ്ഞു നോക്കി.
"ദേ ഇതും കൂടെ കൊണ്ട് പോ! ആരാ തന്നെന്നു വച്ചാ അവനു തന്നെ കൊണ്ട് പോയി കൊട്!" താഴെ കിടന്ന ടീഷർട്ട് എടുത്തു, അവൻ മിക്കിക്കു നേരെ എറിഞ്ഞു.അത് കറക്റ്റ് ആയി മിക്കിയുടെ മുഖത്തു തന്നെ ലാൻഡ് ചെയ്തു. ടീഷർട്ട് പറന്നു വരുന്നത് കണ്ടു കണ്ണ് മിഴിച്ചു നിന്ന മിക്കിയുടെ കണ്ണിലേക്കു കുറെ മൺ തരികൾ വീണു. ബാക്കി ഉണ്ടായിരുന്ന കുറെ അവളുടെ മുഖത്തും.
കണ്ണ് പൊത്തിപിടിച്ചു അവൾ ചിണുങ്ങാൻ തുടങ്ങി.
സ്പാർകേട്ടൻ വീണ്ടും നമ്പർ ത്രീയെ നോക്കി പേടിപ്പിച്ചു, മിക്കയുടെ മുഖത്തു നിന്ന് കൈ എടുത്തു മാറ്റി, കണ്ണിൽ ഊതി. രണ്ടു മൂന്നു തവണ ചെയ്തു കഴിഞ്ഞപ്പോൾ അവൾ ഓക്കേ ആയി.
അപ്പോഴും നമ്പർ ത്രീ അവിടെ നിന്ന് അവരെ രൂക്ഷമായി നോക്കികൊണ്ട് നിന്നു.
സ്പർകേട്ടൻ അവളെയും കൂട്ടുകാരെയും കൊണ്ട്, നടന്നു അവരുടെ ബ്ലോക്കിലേക്കു പോയി. mech ബ്ലോക്കിന്റെ അടുത്ത് തന്നെ ആണ് cs ന്റെയും.
സ്പാർക്കിയും നമ്പർ ത്രീയും അടി നിർത്തിയപ്പോഴേക്ക് ബാക്കി ഉള്ളവരും അടി നിർത്തിയിരുന്നു.
സ്പാർക്കി അവരെയും കൂട്ടി ഒരു ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് ചെന്നു. കൂടെ ഉള്ള ക്യൂട്ടേട്ടനോട് ഓഫീസിൽ പോയി ഫസ്റ്റ് aid വാങ്ങി കൊണ്ട് വരാൻ പറഞ്ഞു വിട്ടു.
മിക്കിയെ പിടിച്ചു ആ റൂമിലെ ഒരു ചെയറിൽ ഇരുത്തി.
അവനും ഒരു കസേര വലിച്ചിട്ടു അവളുടെ മുൻപിൽ ഇരുന്നു.
"എടോ... സോറി! ഇങ്ങനെ ഒക്കെ ആവുമെന്ന് വിചാരിച്ചില്ല."
"പക്ഷെ, ഞാൻ വിചാരിച്ചായിരുന്നു. എന്റെ ഐഡി കാർഡ് ഞാൻ തന്നെ സെലക്ട് ചെയ്തപ്പോഴേ എനിക്ക് അറിയാമായിരുന്നു, എനിക്ക് നല്ല പതിനാറിന്റെ പണി ആണ് വരാൻ പോവുന്നെന്ന്."
"ഡാ! രഞ്ജു... എന്താടാ നീ ഒക്കെ കൂടെ കാണിച്ചേ?" ഒരു ടെൻഷൻ അടിച്ച ഡയലോഗ്.
'ഈ സൗണ്ട് എവിടെയോ കേട്ട് നല്ല പരിചയം ഉണ്ടല്ലോ!'
മിക്കിയും കൂടെ അവളുടെ വാലുകളും തല തിരിച്ചു, വാതിൽക്കലേക്കു നോക്കി.
അവിടെ ഉള്ള ആളെ കണ്ടു മിക്കിയും നിക്കിയും വെങ്കിയും ഞെട്ടി.
"കാർത്തിക് സർ!!!" അവര് മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
"കാർത്തിക് സാറോ? ഇവനെങ്ങനെയാ നിങ്ങള്ക്ക് സർ ആയതു?" സ്പാർകേട്ടൻ വണ്ടറടിച്ചു.
"ഞങ്ങൾക്ക് ട്യൂഷനു പഠിപ്പിച്ചിരുന്നു കുറച്ചു നാള്." വെങ്കി പറഞ്ഞു.
"പഠിപ്പിക്കാൻ ശ്രമിച്ചു എന്ന് പറ! ഏതോ ഫസ്റ്റ് years നെ റാഗ് ചെയ്തു പണി കൊടുത്തു എന്ന് കേട്ടപ്പോ ഞാൻ വിചാരിച്ചു ഏതോ പാവം പിള്ളേരായിരിക്കും ന്നു. ഇവളുമാരെയായിരുന്നോ നിങ്ങൾ അവന്മാർക്ക് മുന്നിൽ ഇട്ടു കൊടുത്തേ? അപ്പൊ കുഴപ്പം ഇല്ല. ഇവർക്ക് രണ്ടു തല്ലിന്റെ കുറവുണ്ട്."
മിക്കി അതിദയനീയം ആയി അവനെ നോക്കി.
"നല്ലോണം കിട്ടിയിട്ടുണ്ടല്ലോ! നിനക്ക് മാത്രേ കിട്ടിയുള്ളോ?"
"യെസ് ... ഐ ആം ദാറ്റ് ലക്കി വിന്നർ."മിക്കി പറഞ്ഞു.
"സാറെന്താ ഇവിടെ?" നിക്കി ഇടയ്ക്കു കയറി ചോദിച്ചു.
"സർ എന്നൊന്നും വിളിക്കെണ്ടടോ... ഇവിടെ ഞാനും സ്റ്റുഡന്റ് ആണ്. ട്യൂഷൻ ക്ലാസ് പാർട്ട് ടൈം പരുപാടി ആണ്.
ഫൈനൽ ഇയർ cs ആണ്. ഇവന്റെ ക്ലാസ്സ്‌മേറ്റ്." അവൻ അവളെ നോക്കി ചിരിച്ചു. തിരിഞ്ഞു വീണ്ടും മിക്കിയെ നോക്കിയാ കാർത്തിക്കിന്റെ ചിരി മാഞ്ഞു.
"എടാ ഇവളുടെ കൈ ഒക്കെ മുറിഞ്ഞട്ടുണ്ടല്ലോ." കാർത്തിക് മിക്കിയുടെ കൈ ചൂണ്ടി കാണിച്ചു സ്പാർക്ഏട്ടനോട് പറഞ്ഞു.
"മരുന്ന് എടുക്കാൻ പറഞ്ഞു വിട്ടിട്ടുണ്ട് നന്ദൂനെ."
പറഞ്ഞു കഴിഞ്ഞതും ക്യൂട്ടേട്ടന് മരുന്നും അയി വന്നു.
നിക്കി മരുന്ന് വച്ച് കൊടുക്കാൻ മുൻപോട്ടു വന്നെങ്കിലും സ്പാർകേട്ടൻ തന്നെ മിക്കിയുടെ കയ്യിൽ മരുന്ന് വച്ച് കൊടുക്കാൻ തുടങ്ങി. ക്ലീൻ ചെയ്യുമ്പോ അവൾക്കു നീറിയിട്ടു, അവൾ കൈ വലിച്ചു.
"സാരില്ലെടോ... ഇപ്പൊ തീരും... ചെറിയ നീറ്റലേ കാണു." അവൻ അതും പറഞ്ഞു, അവളുടെ കൈ കോട്ടൺ വച്ച് വൈപ്പ് ചെയ്യുന്നതിനൊപ്പം ഊതിക്കൊടുത്തു.
"എന്നാലും അവൻ ഇങ്ങനെ scene ആക്കും എന്ന് ഞാൻ വിചാരിച്ചില്ല. ഇതിനെ അവിടെ മൊത്തം ഇട്ടു ഉരുട്ടി.ഒന്നില്ലെങ്കില് ഇവൾ ഒരു പെണ്ണല്ലേ!" സ്പാർക്കി മരുന്ന് എടുക്കുന്നതിനിടെ കാർത്തിക്കിനോടായ് പറഞ്ഞു.
ആ അവസാനത്തെ ഡയലോഗ് കേട്ടപ്പോ, മിക്കിയുടെ മനസ്സിൽ മഞ്ഞു കോരിയിട്ട ഫീൽ ആയിരുന്നു. *** ശ്രദ്ധിക്കണം. .. അടിവയറ്റിൽ അല്ല. .. മനസ്സിൽ. .. നോട്ട് ദി പോയിന്റ് ***
'ആരെങ്കിലും ഒക്കെ പെണ്ണായി എന്നെ അംഗീകരിച്ചല്ലോ! സമാധാനം .'
"എടാ രഞ്ജു, നിനക്കപ്പൊ ആളെ മനസ്സിലായില്ലേ?" കാർത്തിക് മിക്കിയെ നോക്കി ചിരിച്ചു കൊണ്ട് സ്‌പർകി എന്ന രഞ്ജു വിനോടു ചോദിച്ചു. *** അതോ രഞ്ജു എന്ന സ്പാർക്കിയോ???***
അവൻ മനസ്സിലാവാതെ കാർത്തിക്കിനെ നോക്കി.
"എടാ... അവനിന്നു ഗ്രൗണ്ടിലിട്ടു ഉരുട്ടി എടുത്ത, ഈ ഇരിക്കുന്ന മഞ്ഞക്കിളി ആണ്, അവന്റെ വൈറൽ വീഡിയോയിലെ നായിക!"
'അതിവിടെ വീണ്ടും കുത്തിപ്പൊക്കേണ്ട കാര്യമുണ്ടായിരുന്നോ, മിഷ്ടർ!' മിക്കി ഒരു വല്ലാത്ത ഭാവത്തിൽ കാർത്തിക്കിനെ നോക്കി. അവിടെന്നു ഒരു വളിച്ച ചിരിയോടു കൂടെ രഞ്ജു എന്ന സ്പാർക്കിക്കു നേരെ തല തിരിച്ചു.
"അത് നീയായിരുന്നോ, അന്ന് അവനെ പഞ്ഞിക്കിട്ടത്? അതാണ് നിന്നെ കണ്ടപ്പോ തൊട്ടു എവിടെയോ കണ്ടത് പോലെ ഒരു തോന്നൽ! വെറുതെ അല്ല...! അപ്പൊ അവൻ അന്നത്തേതിന് തിരിച്ചു കൊടുത്തതാണ് ഇത്! ഞാൻ വെറുതെ ഗിൽറ്റി അടിച്ചു."
'അന്നത്തേതിനൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു! ഇത് ഫ്രഷ് ആണ്! '
അവൾ നിക്കിയെ നോക്കി. നിക്കിയും വെങ്കിയും നിയയും കൂടെ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്.
"എന്തായാലും കറക്റ്റ് ആളെയാ നമുക്കപ്പോ ജൂനിയർ ആയി കിട്ടിയിരിക്കുന്നേ! നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു മേഘ്ന! അവനിട്ടു പണിത ആളെ തന്നെ നമുക്ക് ജൂനിയർ ആയി കിട്ടി." നന്ദു എന്ന ക്യൂട്ടേട്ടന് അവളെ എന്തുകൊണ്ടോ അംഗീകരിച്ചു. എന്തോ കുത്തി പറഞ്ഞ ഫീൽ.
"അതെന്താ അങ്ങനെ പറഞ്ഞെ?" വെങ്കിയുടെ ആണ് ഡൗട്ട്.
രഞ്ജു എന്ന സ്പാർക്കി അവളുടെ കയ്യിൽ bandaid ഒട്ടിച്ചു കൊടുത്ത്, മുറിവ് ഡ്രസിങ് മുഴുമിപ്പിച്ചു, എന്നിട്ടു വെങ്കിയുടെ നേരെ തിരിഞ്ഞു ചോദിച്ചു,
"ആദ്യം നിങ്ങൾ ഇത് പറ... നിങ്ങൾക്കവനെ എങ്ങനാ പരിചയം?"
"പരിചയം ഒന്നും ഇല്ല. ഞങ്ങളുടെ ട്യൂഷൻ സെന്ററിന്റെ അടുത്തു വച്ച് ആ ചേട്ടനെ കണ്ടിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ആ ചേട്ടനും ആയി ഇവൾ ഉടക്കി. വേറെ ഒന്നും ആ ചേട്ടനെ കുറിച്ച് അറിയില്ല." നിക്കി പറഞ്ഞു.
"അതെന്താ ആ സാഹചര്യം?" നന്ദു എന്ന ക്യൂട്ടട്ടേട്ടന് മിക്കിയെ നോക്കി.
അവൾ വള്ളി പുള്ളി തെറ്റാതെ അന്ന് വഴക്കുണ്ടാവാൻ ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.
ഒക്കെ കേട്ട് കഴിഞ്ഞു, രഞ്ജു എന്ന സ്പാർക്കി അവളെ അന്ധം വിട്ടു നോക്കി ഇരുന്നു.
"എന്താ ചേട്ടാ?" അവന്റെ നോട്ടം കണ്ടു മിക്കി ചോദിച്ചു.
"എന്നാലും മേഘ്‌ന! നീ ഇന്നും ജീവനോടെ ഉള്ളതു ശെരിക്കും ഒരു അത്ഭുതം ആണ്. അവന്റെ സ്വഭാവത്തിന് ആദ്യത്തെ ദിവസം തന്നെ നിന്നെ ഭിത്തിന്നു വടിച്ചെടുക്കെണ്ടതാ..." സ്പാര്ക്കി എന്ന രഞ്ജു പറഞ്ഞു.
"അതെന്താ ചേട്ടാ, അങ്ങനെ?" നിക്കി താൽപ്പര്യത്തോടെ സ്പാര്ക്കി എന്ന രഞ്ജുവിനെ നോക്കി ചോദിച്ചു.
"അവൻ ആരാണെന്നു വല്ല ഐഡിയയും ഉണ്ടോ?" നന്ദു എന്ന ക്യൂട്ടേട്ടന് ചോദിച്ചു.
ഇല്ലെന്നു അവർ നാല് പേരും ചുമലനക്കി.
"ഇവിടെത്തെ mech ന്റെ കിരീടം വയ്ക്കാത്ത രാജാവ്, സിദ്ധാർഥ് ശങ്കർ. നല്ലൊന്നതരം കലിപ്പൻ . ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അടി! അടിപിടി കേസിൽ കോളേജിൽ നിന്ന് സ്ഥിരം സസ്പെന്ഷന് കിട്ടുന്ന മഹാൻ! പോലീസ് സ്റ്റേഷനിലും കയറിയിട്ടുണ്ട്. അവന്റെ അപ്പന് നല്ല പിടിപാടുള്ളത് കൊണ്ട് , കേസ് ആയിട്ടില്ല. അങ്ങനെ ഉള്ള അവനെയാണ് നീ അന്ന് മുടിക്ക് കുത്തിപ്പിടിച്ചതു." നന്ദു എന്ന ക്യൂട്ടേട്ടന് പറഞ്ഞു.
'കേട്ടറിവിനേക്കാൾ വലുതാണ് നമ്പർ ത്രീ എന്ന സത്യം' ഇതും കൂടെ പറയായിരുന്നു. മിക്കി ആലോചിച്ചു.
"എന്തായാലും കൊള്ളാം!" സ്പാര്ക്കി എന്ന രഞ്ജു എഴുന്നേറ്റു," ഇവിടെ എന്തായാലും അവനെ കൊണ്ട് നിനക്ക് ഒരു പ്രെശ്നം ഉണ്ടാവില്ല. എന്തെങ്കിലും ഉണ്ടായാൽ ഞങ്ങളോട് പറഞ്ഞാൽ മതി. കേട്ടല്ലോ? എന്റെ പേര് നിരഞ്ജൻ. നിരഞ്ജൻ ഉണ്ണി. യു കാൻ കാൾ മീ രഞ്ജു." അവൻ മിക്കിയോട് പറഞ്ഞു.
അവൾ ശരി എന്ന് തലയാട്ടി കസേരയിൽ നിന്ന് എഴുന്നേറ്റു.
"എന്നാ നിങ്ങൾ പോവാൻ നോക്ക്." കാർത്തിക് പറഞ്ഞു.
നിക്കി മിക്കിയെയും പിടിച്ചു, പതിയെ പുറത്തേക്കു നടന്നു. വാതിൽക്കൽ എത്തിയപ്പോ മിക്കി തിരിഞ്ഞു നിന്ന് ചോദിച്ചു,"രഞ്ജു ചേട്ടാ, എന്തായിരുന്നു ആ ടീഷർട്ടിൽ?"
"അത് പിന്നെ പറഞ്ഞു തരാം... എല്ലാം കൂടെ ഇന്ന് കേട്ടാൽ, നിന്റെ കുഞ്ഞി തല താങ്ങില്ല... ഇപ്പൊ ചെല്ല്" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ restroomil പോയി, മുഖം ഒക്കെ കഴുകി, പാർക്കിങ്ങിലേക്കു ചെന്നു, വണ്ടി എടുത്തു പോയി.
അവരുടെ സ്കൂട്ടി മെയിൻ ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി കഴിഞ്ഞപ്പോൾ, പെട്ടന്ന് ഒരു ഉൾപ്രേരണയിൽ മിക്കി തിരിഞ്ഞു നോക്കി, മെയിൻ ബ്ലോക്കിന്റെ frontil നിൽക്കുന്നു നിരഞ്ജൻ...ഇങ്ങോട്ടേക്കാണ് നോട്ടം...
കണ്ണ് കുറച്ചു സൂം ഔട്ട് ചെയ്‍തപ്പോ വേറെ ഒന്ന് കൂടെ അവൾ കണ്ടു... മെയിൻ ഗേറ്റിന്റെ പുറത്തു, അവളെയും നോക്കി, ബൈക്കിൽ ചാരി നിൽക്കുന്നു, നമ്പർ ത്രീ എന്ന സിദ്ധാർഥ് ശങ്കർ...
ഇന്ന് രാത്രി മണിക്ക് അടുത്ത ഭാഗം...
(തുടരും...)
അപ്പോൾ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിച്ചോളിൻ
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

