Hello My Dear Cop
ഭാഗം- 1
ഭാഗം- 1
ടേബിലിന് മുകളിലിരുന്ന മൊബൈലിന്റെ റിങ്ടോൺ കേട്ട് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു.
"ഹലോ…ശ്രീകുമാർ ഹിയർ..."
"ശ്രീ ഇത് ഞാനാണ് ഷംസീർ..."
ഷംസീർ മുഹമ്മദ് IAS. എന്റെ പ്രിയ സുഹൃത്ത് എന്നതിനേക്കാൾ ജേഷ്ട്ടനെപോലെ ഞാൻ കരുതുന്ന ഷംസീറിക്ക.
"എന്ത് പറ്റി ഇക്കാ? എന്താ കരയുന്നത്?"
"ശ്രീ മോളെ കാണാനില്ല... കുറച്ചുമുമ്പ് ഒരു കാൾ വന്നു. അവർക്കൊരു ഡിമാന്റ് വച്ചിട്ടുണ്ട്. പക്ഷേ... ഞാൻ നിന്നോട് ഇതെങ്ങനെ പറയും"
"എന്താ ഇക്കാ? എത്രയാ അവർക്ക് വേണ്ടത് ? "
"അവർക്കുവേണ്ടത് പണമല്ല…. നിന്നെയാണ്. നീ ഒറ്റക്ക് ചെല്ലണമെന്ന്. ആരാ എന്താ എന്നൊന്നും പറഞ്ഞില്ല. വീണ്ടും വിളിച്ച് എവിടെ വരണമെന്ന് പറയും…ശ്രീ ഞാൻ എന്ത് ചെയ്യണം?..."
മറുപടി നൽകാതെ ഞാൻ കാൾ നിർത്തി.കുറച്ചു കാലത്തിനു ശേഷം ഞാൻ എന്റെ യൂണിഫോം അണിഞ്ഞു . സർവീസ് പിസ്റ്റൽ അലമാരയിൽ നിന്നും എടുത്തെങ്കിലും ഞാൻ അതു തിരികെ വച്ച് റൂമിൽനിന്നും ഇറങ്ങി .കാറോടിക്കുമ്പോൾ ഇക്കയുടെ കരച്ചിൽ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു...
എന്നെ കണ്ടതും ഇക്കാ കരയാൻ തുടങ്ങി. സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന മറ്റാരേക്കാളും എനിക്ക് അറിയാം...
ഫോൺ വീണ്ടും റിങ് ചെയ്തു..
"ഹലോ ശ്രീകുമാർ... നീ ഒറ്റക്ക് വന്നാൽ ഈ സുന്ദരിയെ നിന്റെ ഇക്കാക്ക് തിരിച്ചു കിട്ടും. പക്ഷെ നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പുപറയാൻ കഴിയില്ല…"
"എന്റെ ജീവനിൽ എനിക്ക് പേടിയില്ല. എവിടെ വരണമെന്ന് മാത്രം പറഞ്ഞാൽ മതി"
അവർ ചെല്ലേണ്ട സ്ഥലം പറഞ്ഞുതന്നു.
"വേണ്ട ശ്രീ. നീ തനിച്ച് പോകണ്ട…"
എന്നെ തടയാൻ ശ്രമിച്ച ഇക്കായോട് തിരിച്ചുവരുമെന്ന് പറയാതെ ഞാൻ അവരുടെ അടുത്തേക്ക് യാത്ര തിരിച്ചു…
കാടിന്റെ നടുവിലുള്ള ഒരു കെട്ടിടം. പണ്ട് ബ്രിട്ടീഷുകാർ പണിതതാണ് ഈ ഇരുനില കെട്ടിടം.
ഞാൻ പതിയെ ഉള്ളിലേക്ക് കയറി. മരപ്പടികളിലൂടെ ഞാൻ മുകളിലേക്ക് നടന്നു. പടികൾ കയറി ഞാൻ ഒരു റൂമിനെ ലക്ഷ്യമാക്കി നടന്നു. ആരോ പുറകിലുണ്ടെന്ന് തോന്നി. പുറകിലേക്ക് തിരിയാൻ തുടങ്ങിയതും ആരോ എന്റെ തലയിൽ ആഞ്ഞടിച്ചു.
ഞാൻ കണ്ണുതുറന്നപ്പോൾ ഫാത്തിമയെയാണ് ഞാൻ കണ്ടത്.
"ഹായ് ശ്രീ... ആർ യൂ ഓക്കേ?..."
കയ്യിലെ തോക്ക് ലോഡ് ചെയ്തു കൊണ്ട് അയാൾ എന്നോട് ചോദിച്ചു.
"ഇനി ഇവളുടെ ആവശ്യമുണ്ടോ?"
അയാൾ തോക്ക് ഫാത്തിമയുടെ തലക്ക് ചൂണ്ടി.
"നോ... പ്ലീസ്… ഫാത്തിമയെ ഒന്നും ചെയ്യരുത്. നിങ്ങൾ പറഞ്ഞപോലെ ഞാൻ ഇവിടെ വന്നു. ഇനി ഫാത്തിമയെ വെറുതെ വിട്..."
"ഓ...ഓ... ഞാൻ മറന്നു. എനിക്ക് നിന്റെ ജീവൻ മതി. ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായോ? സോറി... ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു. ഞാൻ ജോൺ പോൾ... എന്റെ ഇച്ഛായന്റെ ജോണിക്കുട്ടി. എന്റെ ഇച്ഛായനെ ശ്രീ അറിയും. ആന്റണി പോൾ... നീ ഇല്ലാതാക്കിയ ആന്റണിയുടെ അനിയനാണ് ഞാൻ... ആദ്യം നിന്റെ ഭാര്യയെയും കുഞ്ഞിനെയും തീർത്താലോ എന്നാ ഞാൻ ആദ്യം ചിന്തിച്ചത്. ആ ശ്രമം പരാജയപ്പെട്ടെങ്കിലും നിന്റെ യൂണിഫോമിനുവേണ്ടി കുടുംബത്തെ ഉപേക്ഷിക്കാൻ അത് കാരണമായി. നീ ചെയ്ത തെറ്റിന് എന്തിനാ അവരെ കൊല്ലുന്നത് എന്നെനിക്ക് തോന്നി. അവർ ചത്താലും നിനക്ക് വേദനിക്കില്ല. അല്ല ഫാത്തിമ ഇതുവരെ പോയില്ലേ? ശ്രീയുടെ കാർ പുറത്തുണ്ടാവും അതും കൊണ്ട് പോവാൻ നോക്ക്. എന്നിട്ട് ഇവന്റെ ബോഡി കൊണ്ടുപോവാൻ ആരെയെങ്കിലും കൂടികൊണ്ടുവാ…"
ഫാത്തിമ പോവാൻ മടിച്ചു.
"ഫാത്തിമ പോ... എന്ത് ശബ്‌ദം കേട്ടാലും നിൽക്കരുത്. പോ... എന്നെ നോക്കണ്ട. പോകാൻ അല്ലേ പറഞ്ഞേ..."
ഫാത്തിമ പേടിയോടെ അവിടെ നിന്നും നടന്നു.
"ശ്രീ എനിക്കറിയാം നിനക്ക് മരിക്കാൻ പേടിയില്ലെന്ന്. മറിച്ച് നീ മരിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നു എന്നും എനിക്കറിയാം. ചത്താൽ പോലും നിനക്കുവേണ്ടി കരയാൻ ആരുമില്ലാഞ്ഞിട്ടും നിനക്ക് ഈ യൂണിഫോമിനോടുള്ള ഒരു സ്നേഹം. അത് ഭയങ്കരം തന്നെ. നിന്റെ ആഗ്രഹംപോലെ നിന്നെ നിന്റെ യൂണിഫോമിൽ തന്നെ യാത്രയാക്കുകയാണ്... തിരിച്ചുവരവില്ലാത്ത ഒരു യാത്ര…"
എന്നുപറഞ്ഞുകൊണ്ട് അവൻ എനിക്കുനേരെ വെടിയുതിർത്തു. കണ്ണുകൾ പതിയെ അടയുമ്പോൾ മനസ്സിൽ എന്റെ ഭൂതകാലം തെളിഞ്ഞു വന്നു. ചിരിക്കുന്ന അവളുടെ മുഖവും…
...........ഞാൻ ശ്രീ എന്ന ശ്രീകുമാർ എഞ്ചിനീയറിംഗ് കഴിഞ്ഞ് എല്ലാവരെയും പോലെ കിട്ടിയ ഇന്റർവ്യൂ എല്ലാം കയറി ഇറങ്ങി എനിക്കും ഒരു ജോലി കിട്ടി . ഡൽഹിയിലാണെന്നറിഞ്ഞപ്പോൾ അമ്മക്ക് എന്നെ വിടാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ എന്റെ വാശിക്കു മുന്നിൽ അച്ഛനും അമ്മയും തോറ്റു തന്നു .
ഡൽഹിയെന്ന മഹാനഗരം എനിക്കായിമാറ്റി വച്ചത് മറ്റൊന്നായിരുന്നു.
വലിയ കാര്യത്തിന് ജോലിക്ക് കയറിയെങ്കിലും ആ ജോലിയിൽ ഞാൻ ഒട്ടും തൃപ്തനായിരുന്നില്ല.
ആയിടക്കാണ് സിവിൽ സർവീസിനോട് എനിക്ക് താൽപര്യം തോന്നിയത് .
പ്രീമിലനറി എക്സാം എട്ടു നിലയിൽ ഞാൻ പൊട്ടി .അതിനുശേഷം എനിക്ക് ഭ്രാന്ത് പിടിച്ചപോലെയായി .അടുത്ത ദിവസം തന്നെ കോച്ചിങ്ങിന് ചേർന്നു . ഒരു കൊല്ലം ഞാൻ ഉറങ്ങാതിരുന്ന് പഠിച്ച് എന്റെ ലക്ഷ്യം നേടി.
ട്രെയിനിങ് തുടങ്ങുന്നതിന് മുമ്പായി ഞാൻ നാട്ടിലേക്ക് തിരിച്ചു. ഒരു സർപ്രൈസ് അയി കാര്യങ്ങൾ അറിയിക്കാനിരിക്കുകയായിരുന്നു ഞാൻ. ഫ്ലൈറ്റ് ഇറങ്ങി എയർപോർട്ടിൽ നിന്ന് ഒരു ടാക്സി പിടിച്ച് വീട്ടിലേക്ക് ചെന്നപ്പോൾ ഞാൻ കണ്ടത് ഒരു കൂട്ടം ആളുകളെയായിരുന്നു. പെട്ടന്ന് മനസിൽ ഭയം നിറഞ്ഞു. അപ്പോഴേക്കും എന്റെ അളിയനും ചേച്ചിയും വിളിച്ചുകൂവി.
"അമ്മേ ദേ വന്നിരിക്കുന്നു... അമ്മയുടെ മോൻ"
എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊരു എത്തും പിടിയും കിട്ടില്ല.
പിന്നെയാണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്. എന്നെ മാതൃഭൂമി ചതിച്ചു. മാതൃഭൂമി പത്രത്തിൽ എന്നെ കുറിച്ചുള്ള വാർത്തവന്നിരിക്കുന്നു. എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു. പക്ഷേ അപ്പോഴും ഒരു മനസുഖം എനിക്ക് കിട്ടി. കാരണം മുഖത്ത് നോക്കി "ഇങ്ങനെ പോയാൽ എങ്ങനെ നന്നാവനാണ്" എന്ന് ചോദിച്ചവർ പോലും ഇന്ന് അടുത്തുണ്ട്. അതിൽ എന്റെ ചേച്ചിയും പെടും .
പത്ത് ദിവസങ്ങൾക്കു ശേഷം ഞാൻ യാത്രയായി.
*****************************************
ആറ് മാസം ട്രെയിനിങ്. എത് സ്പെഷ്യലൈസ് ചെയ്യണം എന്ന ചോദ്യത്തിന് ഞാൻ ആന്റി നാർക്കോട്ടിക്സ് ആൻഡ് ആന്റി ടെററിസ്സം എന്ന് ഉത്തരം നൽകി. മറ്റൊന്നും ചിന്തിക്കാതെ എടുത്ത തീരുമാനമാണെങ്കിലും അതാണ് ശരിയെന്ന് എന്റെ ജീവിതം എനിക്ക് പറഞ്ഞുതന്നു.
മറ്റുള്ളവയെ വച്ച് നോക്കുമ്പോൾ ഇത് രസകരമാണ്.
എൻകൗണ്ടർ, ബോംബ് ഡിഫ്യൂസിങ് തുടങ്ങിയവ പഠിപ്പിക്കുന്നു.
അവിടെ നിന്ന് എനിക്ക് ഒരു കട്ട ചങ്കിനെ കിട്ടി- 'ശരത്'. അപ്പോയ്ന്റ്മെന്റ് വന്നപ്പോൾ ശരതിനും എനിക്കും മുംബൈ ATS ൽ കിട്ടി. ഇതുവരെ പലതവണ അപകടങ്ങൾ പറ്റി .പടത്തിൽ മാത്രം കണ്ടിട്ടുള്ള പലതും അനുഭവിച്ചു. ചോരയോടുണ്ടായിരുന്ന ഭയവും പോയി. രണ്ട് വർഷം ആയപ്പോഴേക്കും ശരത് ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടി. അതിനുശേഷം സ്ഥലം മാറ്റവും വാങ്ങി അവൻ കേരളത്തിലേക്ക് പോന്നു. അമ്മക്ക് അതിൽ പിന്നെ എന്റെ കല്യാണം കാണണം എന്നായി. അതു കൊണ്ട് ഞാൻ ഇപ്പോ നാട്ടിലേക്കൊന്നും പോവാൻ താല്പര്യം കാണിക്കാറില്ല .
ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോൾ എനിക്ക് കേരളത്തിലേക്ക് പ്രൊമോഷനോട് കൂടി സ്ഥലംമാറ്റം കിട്ടി. മയക്കുമരുന്നിനും തീവ്രവാദത്തിനും എതിരെ പോരാടാൻ പുതിയൊരു ഗ്രൂപ്പ്. അതിന്റെ ഹെഡ് ആയി ഞാൻ കേരളത്തിലേക്ക് തിരിച്ചു . ഞാൻ ചാർജ് എടുത്ത് മൂന്ന് മാസത്തിനുള്ളിൽ ശരത്തിനെ ഗ്രൂപ്പിലേക്ക് കൊണ്ടുവന്നു .
ഒരു മയക്കുമരുന്ന് മാഫിയയെ തപ്പി ഞാനും ശരതും ബാംഗ്ലൂറിലേക്ക്പോയി. ശരത് അവന്റെ അനാമികയെ പിരിഞ്ഞതിൽ ദു:ഖിക്കുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് രക്ഷപെട്ടത്തിന്റെ സന്തോഷമായിരുന്നു എനിക്ക്.
കുറച്ച് ദിവസം കഴിഞ്ഞപോൾ എനിക്കോരു കാൾ വന്നു. എന്റെ ചെറിയച്ഛന്റെ മകളായിരുന്നു അത്. പറഞ്ഞതൊരു സന്തോഷ വാർത്തയായിരുന്നു .അവളുടെ കാര്യത്തിൽ തീരുമാനമായി. അതായത് കല്യാണം.
മോതിരമാറ്റത്തിന് ചേട്ടൻ ഉണ്ടാവില്ലേ എന്ന് ലക്ഷ്മി ചോദിച്ചപ്പോൾ അതെന്താ നീ അങ്ങനെ പറയുന്നതെന്ന് ചോദിച്ച് ഞാൻ കാൾ നിർത്തി.
മയക്കുമരുന്ന് മാഫിയയുമായുള്ള ഏറ്റുമുട്ടലിൽ എനിക്ക് ചെറിയ ഒരു പണി കിട്ടി. ആശുപത്രിയിൽ സ്റ്റിച്ച് ഇടുന്നതിനിടക്കാണ് ഞാൻ ആ കരച്ചിൽ കേൾക്കുന്നത്.
"വേണ്ട...പ്ലീസ്... ഇൻജെക്ഷൻ വേണ്ട. അയ്യോാ അമ്മേ…."
ഇൻജെക്ഷൻ പേടിച്ച് കരയുന്ന ഒരു പെൺകുട്ടി. അവളുടെ മുഖം കാണാൻ എന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു . കരഞ്ഞ് കലങ്ങിയ കണ്ണുകൾ. മൂക്കിന്റെ അറ്റം ചുവന്നിരിക്കുന്നു. അവളെ കണ്ടമാത്രയിൽ എന്റെ ഉള്ള് എന്താണെന്നറിയാതെ കൂടുതൽ വേഗത്തിൽ തുടിക്കാൻ തുടങ്ങി. ജോലിക്കിടയിലും ഞാൻ അവളെ തിരക്കി നടന്നു. ഇത്രയും വലിയ നഗരത്തിൽ എവിടെ നിന്ന് കിട്ടാനാണ്.
നാളെ ലക്ഷ്മിയുടെ മോതിരമാറ്റമാണ്. മഴ കാരണം ഇന്ന് ഫ്ലൈറ്റ് ഇല്ലെന്ന് ശരത് എന്നോട് പറഞ്ഞു
വരുമെന്ന് വാക്ക് കൊടുത്തതാണ്. അത് തെറ്റിക്കാൻ പാടില്ല എന്ന് എന്റെ
മനസ്സ് പറയുന്നുണ്ടായിരുന്നു .
നാട്ടിലേക്കുള്ള ഒരു ബസ്സിൽ ഞാൻ കയറി. ശരത് നാളെത്തെ ഫ്ലൈറ്റിന് വരാമെന്ന് പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും പറഞ്ഞില്ല. ബസ്സിൽ വെച്ച് ഞാൻ അവളെ കണ്ടു. നേരെ ചെന്ന് അവളുടെ അടുത്തിരുന്നു.
"എനിക്ക് വിൻഡോസ് സൈഡ് തന്നെ ഇരിക്കണം. ഇടക്ക് ഛർദ്ദി വരും"
എന്നെ ദേഷ്യത്തോടെ നോക്കിയപ്പോൾ ഞാൻ അവളോടു പറഞ്ഞു .
ചിരിക്കുന്ന മുഖം, മാന്യമായ വസ്ത്ര രീതി,മേക്കപ്പിനോട് താൽപ്പര്യമില്ല എന്ന് തോന്നുന്നു. ഐബ്രോസ് ത്രെഡ് ചെയ്തിട്ടില്ല. പിന്നെ നഖവും നീട്ടി വളർത്തിയിട്ടില്ല.
ഞാൻ അവളോട് പേരു ചോദിച്ചു. താൽപ്പര്യമില്ല എന്ന രീതിയിൽ അവൾ പറഞ്ഞു -'കീർത്തന'.
'കീർത്തന ശ്രീകുമാർ'. ഞാൻ മനസ്സിൽ പറഞ്ഞു. എൻഗേജ്മെന്റ്, ലവ് അങ്ങനെ എന്തെങ്കിലും ഉണ്ടോയെന്നറിയാൻ ഞാൻ ഫേസ്ബുക്കിൽ തിരഞ്ഞു. പ്രൊഫൈൽ കണ്ടിട്ട് പേടിക്കാൻ ഒന്നുമില്ല. സ്റ്റാറ്റസ് കമ്മിറ്റെഡ് അല്ല. മരുഭൂമിയിൽ മഴ പെയ്ത പോലെ ഒരു സുഖം.
വണ്ടി പെട്ടന്ന് നിന്നു. മുഖം മറച്ച കുറച്ചു ആളുകൾ വണ്ടിയിലേക്ക് കയറി വന്നു. ബസ്സിന്റെ മുന്നിൽ റിവോൾവർ പിടിച്ച് മറ്റൊരാൾ. കണ്ടിട്ട് ഇവന്മാരുടെ തലയാണെന്ന് തോന്നുന്നു.
അവർ യാതക്കാരുടെ പണവും മറ്റും പിടിച്ചു പറിക്കാൻ തുടങ്ങി. ഭയം കാരണം എല്ലാവരും കൈയിലുള്ളത് മടിയില്ലാതെ കൊടുക്കാൻ തയ്യാറായി. എന്റെ നേരെയും കൈകൾ നീട്ടി. ഞാൻ അയാളെ കാണാത്ത പോലെ ഇരുന്നു. അയാൾ എന്റെ ഷർട്ടിന്റെ കുത്തിന് പിടിച്ചു.
"എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാൻ നോക്ക് "
ബസിലുള്ള യാത്രക്കാർ എന്നോട് പറഞ്ഞു.
ദേഷ്യം കയറിയ അയാൾ എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു .എന്നെ അവർ വെളിച്ചത്തിലേക്ക് നിർത്തി .അവരുടെ ബോസ്സ് ഒരു വേട്ടമൃഗത്തെ കിട്ടിയ സന്തോഷത്തിൽ എന്റെ തലയിൽ തോക്കു ചൂണ്ടിയ ശേഷം ഒരു ചിരിയുമായി ബസ്സിലിരിക്കുന്നവരെ നേക്കി. കുട്ടികളുടെ കണ്ണുകൾ മുതിർന്നവർ പൊത്തിപ്പിടിച്ചു .
കിട്ടിയ തക്കത്തിന് ഞാൻ ആ തോക്ക് കൈയിലാക്കി.
"ബോസ്സ്...നിനക്കിരിക്കട്ടെ ആദ്യ വെടി"
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവന്റെ മുട്ടിനു താഴെയായി ഒരു വെടി സമ്മാനിച്ചു .
കൂട്ടത്തിൽ ഏറ്റവും ധൈര്യമുള്ളവൻ എനിക്കു നേരെ കത്തിയുമായി വന്നു. അവന്റെ മൂക്കിന്റെ പാലം ഞാൻ തല്ലിതകർത്തു. അവളെ കാണിക്കാനായി ഞാനൊരു കലക്കൻ ഫൈറ്റ് സീൻ തന്നെ കാഴ്ച വച്ചു. അതിനിടയിൽ എന്റെ ഷർട്ടിൽ ചെറുതായി ഒന്നു ചോര പുരണ്ടു. പോലീസ് വന്ന് അവരെ കൊണ്ടുപോയ ശേഷമാണ് ഞാൻ ബസിലേക്കു കയറിയത് .
വലിയ കൈയ്യടിയോടെയാണ് എന്നെ എല്ലാവരും സ്വീകരിച്ചത്. തിരിച്ച് സീറ്റിലേക്ക് ചെന്നിരിക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ മുഖം ഞാൻ ശ്രദ്ധിച്ചത്. എന്നെ അറപ്പോടെയാണ് അവൾ നോക്കിയത്.
ദൈവമേ ഇതെന്ത് ജന്മം?!
ഞാൻ മനസ്സിൽ പറഞ്ഞു. ബസ്സ് കൊടുങ്ങല്ലൂർ എത്തുന്നവരെ അവൾ എന്നെ നോക്കിയതെയില്ല. പക്ഷേ എന്റെ രണ്ടു കണ്ണും അവളുടെ മുഖത്തായിരുന്നു. എപ്പോഴോ ഞാൻ ഉറങ്ങി പോയി. ഉറക്കമുണർന്നപ്പോൾ അവൾ എവിടെയോ ഇറങ്ങിയിരുന്നു .
വീണ്ടും കാണാൻ കഴിയും എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു .
**********************************
വീട്ടിൽ ചെന്ന് വേഗം ഫ്രഷ് ആയി നേരെ ലക്ഷ്മിയുടെ അടുത്തേക്ക് തിരിച്ചു .വേറെ പണിയില്ലാതെ ക്യാമറയുമായി നടക്കുന്നതിനിടയിലാണ് മിന്നായം പോലെ അവളെ കണ്ടത്.
അത് കീർത്തനയല്ലേ?! ആവാൻ വഴിയില്ല. ചിലപ്പോൾ അവൾ ആണെങ്കിലോ?
ശ്രീ വെറുതെയെന്തിനാ നീ കാടുകയറുന്നത്?
ഞാൻ എന്നോടു തന്നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചെറിയമ്മ എന്നെ തട്ടി വിളിച്ചത്.
"എന്ത് പറ്റി മോനെ?"
ചെറിയമ്മയുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന് മറുപടി നൽകി.
ചടങ്ങ് തുടങ്ങിയപ്പോഴാണ് ഞാൻ ആ സത്യമറിഞ്ഞത്. ലക്ഷ്മിയുടെ ഉറ്റ കൂട്ടുകാരിയാണ് കീർത്തന. പോരാത്തതിന് കല്യാണാലോചനയുടെ പിന്നിലും കീർത്തനയാണ്. കാരണം ചെറുക്കൻ കീർത്തനയുടെ ചേട്ടനാണ്.
ഞാൻ ലക്ഷ്മിയുടെ ചേട്ടൻ ആണെന്ന് അറിയാത്തതു കൊണ്ടാണോ അവൾ ഇന്നലെ എന്നോട് സംസാരിക്കാൻ മടിച്ചത്? ഇനി അറിഞ്ഞിട്ടും മിണ്ടാതിരുന്നതാണോ?" എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ജനിച്ചു. കൂടെ ഇവളെ ഇത്രയും കാലമായിട്ടും എന്റെ മുന്നിൽ കൊണ്ട് വരാത്തതിൽ ലക്ഷ്മിയോട് ദേഷ്യവും വന്നു.
ഷോപ്പിംഗും മറ്റും ലക്ഷമിയോടൊപ്പം ഞാനാണ് പോവാറുള്ളത്. ഒരു ദിവസം കീർത്തനയും ഞങ്ങളുടെ കൂടെ കൂടി.
അവർ രണ്ടു പേരും കുറെ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു ഡ്രൈവർ മാത്രമായി മാറിയോ എന്ന് മനസ്സ് എന്നോടു ചോദിക്കാൻ തുടങ്ങി .
"ചേട്ടൻ ഇവളെ ഒന്ന് വീട്ടിലാക്കി കൊടുക്കണം"
എന്ന് ലക്ഷ്മി പറഞ്ഞപ്പോൾ കീർത്തനയോട് സംസാരിക്കാൻ കിട്ടിയ അവസരമായി എനിക്ക് തോന്നി.
" ഞാനൊരു കാര്യം ചോദിക്കട്ടെ?"
അവൾ ഒന്നും കേൾക്കാത്ത പോലെ കാറിനു പുറത്തേക്ക് നോക്കിയിരുന്നു.
"കീർത്തനക്ക് എന്നോടെന്തെങ്കിലും പകയുണ്ടോ?"
മിററിലൂടെ കീർത്തനയെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
"എനിക്കെന്തിനാ തന്നോടു പക?"
എടുത്തടിച്ചപോലെ അവൾ പറഞ്ഞു.
"ഞാൻ ലക്ഷ്മിയുടെ ചേട്ടനാണെന് കീർത്തനക്ക് എന്നെ ആദ്യമായി കണ്ടപ്പോൾ അറിയാമായിരുന്നില്ലേ? എന്നിട്ടും സംസാരിക്കാൻ മടിക്കുന്നതിന്റെ കാരണം എന്താ? ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് ചോദിച്ചു.
"അറിയാമായിരുന്നു അതിന്? അവളുടെ ചേട്ടനായതു കൊണ്ട് മാത്രമാ ഞാൻ പോട്ടെ എന്ന് കരുതിയത്. അന്ന് ബസിൽ വച്ച് ശ്രദ്ധിക്കാൻ തുടങ്ങിയതാ തന്റെ ഒരിളക്കം. ലക്ഷ്മിയോട് ഒന്നും പറയേണ്ടെങ്കിൽ മിണ്ടാതിരിക്ക് "
അവൾ ഭീഷണിയുടെ സ്വരത്തിൽ എന്നോട് പറഞ്ഞു.
എന്റെ അമ്മേ... ഇതിനും നല്ലത് മിണ്ടാതിരിക്കുന്നതായിരുന്നു.
ഞാൻ മനസ്സിൽ പറഞ്ഞതാണെങ്കിലും അറിയാതെ വായിൽ നിന്ന് പുറത്തു വന്നു .
എന്നെ കണ്ണുരുട്ടി നോക്കുന്ന അവളെ ഞാൻ മിററിലൂടെ കണ്ടു. അവളുടെ വീട്ടിൽ ചെന്നപ്പോഴാണ് അവൾക്ക് അമ്മയില്ല എന്ന് ഞാൻ അറിഞ്ഞത്. അവളുടെ ചേട്ടനും അച്ഛനും കൊഞ്ചിച്ചു വളർത്തിയ കാരണമാണ് ഈ തണ്ട്. അവളുടെ അച്ഛനും ചേട്ടനും എന്നോട് സ്നേഹത്തോടെയാണ് പെരുമാറിയത്. അവർ പറഞ്ഞതു കൊണ്ടു മാത്രം ഒരു ചായ അവൾ എനിക്കു നേരെ വെച്ചു നീട്ടി. ഇനി അവളുണ്ടാക്കിയ ചായ കുടിക്കാതിരിക്കാനാവും വായയിൽ വെക്കാൻ പോലും പറ്റാത്ത ഒരു ചായയാണ് അവൾ എനിക്ക് തന്നത്.
കിർത്തനയെ എങ്ങനെ വളക്കാം എന്ന് ചിന്തിക്കുമ്പോഴാണ് ആദ്യം എന്നെ കുറിച്ചുള്ള ദേഷ്യത്തിന്റെ കാരണം മനസ്സിലാക്കണം എന്ന് ഞാൻ തിരുമാനിച്ചത്.അതിന്റെ ഭാഗമായി ഞാൻ കീർത്തനയെ കുറിച്ച് ലക്ഷ്മിയോട് തിരക്കി.
പറയാൻ വലിയ കാര്യമൊന്നുമില്ല. പോലീസുകാരെ ഇഷ്ടമല്ല. പിന്നെ വഴക്കിനോടും എൻകൗണ്ടർ തുടങ്ങിയ നടപടികളോടും വെറുപ്പാണ്. അത്രമാത്രം.
എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
ദേവി,എന്തെങ്കിലും വഴി? പ്ലീസ്...
ഞാൻ മനസിൽ പറഞ്ഞു.
**********************************
ഓഫീസിൽ ഇരിക്കുമ്പോഴാണ് ലക്ഷ്മിയുടെ കാൾ വന്നത്.
ലക്ഷ്മി: വീട്ടിലാണോ?
ഞാൻ: അല്ല ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. എന്താടി കാര്യം?
ലക്ഷ്മി: എന്നാൽ ചേട്ടൻ മാളിലേക്ക് വായോ.
ഞാൻ: എടി എനിക്ക് നാളെ
തിരുവനന്തപുരത്ത് കുറച്ചു പരിപാടിയുണ്ട്. വീട്ടിൽ ചെന്ന് രണ്ടുമൂന്ന് ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തിട്ട് വരാം.
ലക്ഷ്മി: എന്നാപ്പിന്നെ കീർത്തനയെ ഓഫീസിൽ നിന്ന് വിളിക്ക്.
ഞാൻ: ശരി.
ഞാൻ കീർത്തനയെ വിളിക്കാൻ ചെന്നപ്പോൾ അവൾ റോഡരുകിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു.
ഞാൻ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് നടന്നു. അപ്പോഴാണ് അവൾക്കുനേരെ ചീറിപ്പാഞ്ഞു വരുന്ന വണ്ടി കാണുന്നത്. എന്റെ വേഗത കൂടി.
"കീർത്തനാ... മാറി നിൽക്ക്"
എന്നുപറഞ്ഞു കൊണ്ടു ഞാൻ അവളെ തള്ളിമാറ്റി.
തിരിഞ്ഞുനോക്കിയപ്പോൾ എന്നെ കാറിടിക്കുന്നതാണ് കീർത്തന കണ്ടത്.

രചന: ശ്രീജിത്ത് ജയൻ
എന്റെ ആദ്യത്തെ കഥയാണ് . ഈ കഥയുടെ പിന്നിൽ മറ്റൊരു കഥയുണ്ട് അതു അവസാന ഭാഗത്തിൽ പറയാം . ചെറിയ തെറ്റുകൾ കാണും , എല്ലാവരും സപ്പോർട്ട് ചെയ്യണം കേട്ടോ . വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....