Hello My Dear Cop
ഭാഗം- 2
അവൾ കരഞ്ഞുകൊണ്ട് എന്നെ രക്ഷിക്കാൻ ശ്രമിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ അവൾ ആശുപത്രിയിലെ കസേരയിൽ ഇരിക്കുമ്പോഴാണ് ശരത് അവിടേക്ക് വന്നത്.
"എന്താപറ്റിയത്?"
തല താഴ്ത്തിയിരിക്കുന്ന കീർത്തനയോട് ശരത് ചോദിച്ചു.
"എന്നെ രക്ഷിക്കാൻ നോക്കിയതാ. ഞാൻ കാരണമാ, ഞാൻ കാരണം"
കരഞ്ഞുകൊണ്ട് അവൾ മറുപടി നൽകി.
"കീർത്തന കരയാതെ. ശ്രീയുടെ വീട്ടിൽ അറിയിച്ചോ? ഇല്ലെങ്കിൽ പറയണ്ട"
ശരത് കീർത്തനയെ സമാധാന പ്പെടുത്താൻ ശ്രമിച്ചു.
അപ്പോഴാണ് അനാമിക (ശരത്തിന്റെ ഭാര്യ ഡോക്ടർ ആണ്)പുറത്തേക്ക് വന്നത്.
"ശ്രീക്ക് എങ്ങനെയുണ്ട്?"
ശരത് കാഷ്വാലിറ്റിക്കുള്ളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
"പേടിക്കാൻ ഒന്നുമില്ല.മയക്കത്തിലാണ്. കീർത്തന നീ വീട്ടിൽ പൊക്കോ, ഞങ്ങളുണ്ടാവും ഇവിടെ"
കീർത്തനയുടെ തോളിൽ പിടിച്ചുകൊണ്ട് അനാമിക പറഞ്ഞു.
"കീർത്തനക്ക് എങ്ങനെ അനുവിനെ അറിയാം?"
ആകാംക്ഷയോടെ ശരത് തിരക്കി.
"ഇവൾ എന്നോടൊപ്പം SSLC വരെ കൂടെ പഠിച്ചതാണ്"
കീർത്തനയെ ചേർത്തു പിടിച്ചുകൊണ്ട് ശരത്തിന്റെ ചോദ്യത്തിന് അനാമിക ഉത്തരം നൽകി.
"ഞാൻ രാവിലെ വരാം"
ദുഃഖം കലർന്ന സ്വരത്തിൽ കീർത്തന അനാമികയോട് പറഞ്ഞു. എന്റെ അടുത്ത് വന്ന് എന്നെ ഒരു നോക്കുകൂടി കണ്ടു.
"കീർത്തന ഇക്കാര്യം ആരോടും പറയണ്ട. ലക്ഷ്മിയോട് ശ്രീക്ക് ഒരു കാൾ വന്നതുകൊണ്ട് പോയി എന്ന് പറഞ്ഞാൽ മതി"
എന്റെ കട്ടിലിന്റെ അടുത്തായുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചുകൊണ്ട് ശരത് കീർത്തനക്ക് നിർദ്ദേശം കൊടുത്തു. ശരിയെന്ന രീതിയിൽ കീർത്തന മൂളി.
അടുത്ത ദിവസം രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്ന ഞാൻ ബെഡിന് ചുറ്റും നോക്കി. അവളില്ല.ശരത് കസേരയിലിരിക്കുന്നുണ്ട്.
"ആരെയാ നോക്കുന്നത് ?"
ശരത്തിന്റെ ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്ന് എനിക്കറിയില്ലായിരുന്നു.
"ആരെയും നോക്കിയതല്ല. എവിടെയാണെന്ന് നോക്കിയതാ" ശരത്തിന്റെ കണ്ണിൽ നോക്കാതെ ഞാൻ മറുപടി നൽകി.
"സ്വർഗത്തിൽ"
എന്റെ ഉത്തരത്തിൽ ശരത് തൃപ്തനായിരുന്നില്ല.
"നീയും മരിച്ചോ?"
ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
"നല്ല തമാശ. അല്ല അറിയാൻ പാടില്ലാണ്ട് ചോദിക്കുകയാണ് നിനക്ക് എന്തിന്റെ കേടാ?" പ്രേമത്തിന്റെ സൂക്കേടാണോ ?
എന്റെ മറുപടിയിൽ എത്രത്തോളം സത്യമുണ്ടെന്നറിയാൻ ശരത് എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കി
"അനാവിശ്യം പറയരുത്"
ശരത്തിന്റെ ചോദ്യം എന്നിൽ ഞെട്ടലുണ്ടാക്കി. പക്ഷേ അത് പുറത്ത് കാണിക്കാതെ ഞാൻ ശരത്തിനോട് ദേഷ്യത്തോടെ സംസാരിച്ചു.
"അനാവിശ്യമല്ല, സത്യം. ഞാനും പ്രേമിച്ചാണ് കെട്ടിയത്. എന്നോട് വേണ്ട നിന്റെ കളി"
സത്യം പറയുന്ന വരെ ചോദിക്കുമെന്ന് ശരത്തിന്റെ മുഖം പറയുന്നുണ്ടായിരുന്നു.
"ആരാ നിനക്ക് ഈ മണ്ടത്തരം പറഞ്ഞുതന്നത് ?" ഞാൻ ഒന്നുമില്ലാത്തത് പോലെ ചോദിച്ചു .
"ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ബാംഗ്ലൂരിൽ നിന്ന് തുടങ്ങിയതാണ് നിനക്കൊരു മാറ്റം"
ശരത് എന്തൊക്കെയോ അറിഞ്ഞ പോലെ സംസാരിച്ചു.
"ഒരു മാറ്റവുമില്ല. ഞാൻ ആദ്യമായി കാണുന്ന പെണ്കുട്ടിയാണോ അവൾ?" ഞാൻ ശരത്തിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
"ഞാൻ അതിന് ആരെക്കുറിച്ചും പറഞ്ഞില്ലല്ലോ? അപ്പോൾ നിനക്ക് മനസ്സിലായി ഞാൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന്. അല്ല പിന്നെ എന്തിനാ നീ കീർത്തനയെ രക്ഷിക്കാൻ ഇത്രയും റിസ്ക് എടുത്തത്? എന്താ മറുപടിയില്ലേ?"
ശരത് എന്റെ മുഖത്ത് നോക്കി ചോദിച്ചു.
"അതുപിന്നെ ലക്ഷ്മിയുടെ കല്യാണം……." ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
"കള്ളം പറയാൻ പാടുപെടേണ്ടാ.പിന്നെ എന്തിനാണ് ഉറക്കത്തിൽ കീർത്തന, കീർത്തന എന്നുപറഞ്ഞുകൊണ്ടിരുന്നത്. അടവിറക്കാൻ നോക്കിയാൽ ഞാൻ ഈ സംശയം കീർത്തനയോട് ചോദിക്കും. ചിലപ്പോൾ അവൾ ഇതിന് ഉത്തരം തരും"
ശരത് കൈയിൽ ഫോണിൽ ഡയൽ ചെയ്തു കൊണ്ട് ചോദിച്ചു.
" വേണ്ട പറയാം"
ശരത്തിനെ ഭയന്ന് ഞാൻ സത്യം പറയാൻ തീരുമാനിച്ചു.
"അങ്ങനെ വഴിക്ക് വാ"
ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.
"അയാം ഇൻ ലവ്. സുന്ദരി. മുഖം മാത്രമല്ല മനസ്സും. നല്ല സ്വഭാവം, ശബ്ദം, സ്മാർട്ട്, നന്നായി പാചകം ചെയ്യും. ഫുഡ് എന്റെ വീക്കനസ് ആണെന്ന് നിനക്ക് അറിയില്ലേ . നല്ല മുടി,ചേരുന്ന ഉയരം.അങ്ങനെ പറഞ്ഞാൽ തീരില്ല. പിന്നെ ഇതുവരെ ആരോടും ലൗ അങ്ങനെ ഒന്നുമില്ല" കീർത്തനയെ കുറിച്ച് എത്ര പറഞ്ഞിട്ടും എനിക്ക് മതിവരുന്നുണ്ടായിരുന്നില്ല.
"നിന്നോട് എങ്ങനെയാ?"
ശരത് എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
"നോക്കി ചിരിക്കാറുപോലുമില്ല. അവൾക്ക് അമ്മയില്ല. എന്റെ അമ്മക്ക് അവൾക്കൊരു അമ്മയാവാൻ കഴിയും.എനിക്കറിയില്ല എനിക്ക് എങ്ങനെയാ കീർത്തനയോട് പ്രേമം ഉണ്ടായിയതെന്ന്. അവൾ എനിക്കുവേണ്ടി ജനിച്ചതാണെന്നാണ് എന്റെ മനസ്സ് എന്നോട് പറയുന്നത്" കീർത്തനയോടുള്ള എന്റെ സ്നേഹം ഞാൻ ശരത്തിനോട് തുറന്നു പറഞ്ഞു.
"അത് തുറന്ന് പറയെടാ പോത്തേ"
ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.
"സ്‌നേഹം വാക്കുകളാൽ പറയാൻ കഴിയില്ല. പിന്നെ ഇപ്പോൾ പറഞ്ഞാൽ ഞാൻ മുതലെടുക്കാൻ
ശ്രമിക്കുകയാണെന്നേ അവൾ ചിന്തിക്കു"
"ശരി നിന്റെ ഇഷ്ടം. ഞാൻ പോയി ചായ വാങ്ങിട്ടുവരാം"
എന്നു പറഞ്ഞു കൊണ്ട് ശരത് ഫ്ലാസ്ക് എടുത്ത് ക്യാന്റീനിലേക്ക് നടന്നു.
ഇതെല്ലാം കീർത്തന റൂമിനു പുറത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകൾ വിടർന്നു. ആദ്യമായി തന്റെ കാലുകൾ ചലിപ്പിക്കാൻ കഴിയാത്തപോലെ തോന്നി.
"താൻ ശ്രീയെ തെറ്റിദ്ധരിക്കുകയായിരുന്നോ? അറിയില്ല" അവൾ തന്നോടു തന്നെ ചോദിച്ചു.
എന്നെ കുറിച്ചറിയാൻ അവൾക്ക് തോന്നി.
ശരത് പുറത്തേക്ക് വരുന്നതിനുമുമ്പ് അവൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. അവൾ നേരെ പോയത് ലക്ഷ്മിയുടെ അടുത്തേക്കായിരുന്നു. ലക്ഷ്മിയിൽ നിന്നും അവൾ എന്നെ പഠിക്കാൻ തുടങ്ങി.എന്നെ കുറിച്ച് ലക്ഷ്മി പറയുന്ന ഓരോ വാക്കും അവളിൽ പ്രണയം ജനിപ്പിച്ചു.
വൈകുന്നേരം രാത്രിയിൽ എനിക്കു കഴിക്കാനുള്ള ഭക്ഷണവുമായി കീർത്തന എന്റെ റൂമിലേക്ക് വന്നു. ഒരു ചിരിയോടെ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി.
"എന്തിനാ ഇത്രക്ക് റിസ്ക് എടുത്തത്?" ഞാൻ സ്നേഹം തുറന്ന് പറയുമെന്ന പ്രതീക്ഷയിൽ കീർത്തന ചോദിച്ചു.
"റിസ്‌ക്കൊന്നും പുതിയ കാര്യമല്ല. പിന്നെ എന്റെ അനുജത്തിയുടെ കൂട്ടുകാരിയല്ലേ. അവൾക്ക് വേണ്ടി ചെയ്തതാണ്"
എന്റെ പെണ്ണിനെ സംരക്ഷിക്കേണ്ടത് ഞാനല്ലേ എന്ന് മനസ്സിൽ പറഞ്ഞു.
"എന്തെങ്കിലും പറഞ്ഞോ?"
ഞാൻ പറഞ്ഞത് കേട്ടപ്പോൾ കീർത്തന ചോദിച്ചു. മറുപടിയായി ഇല്ല എന്നരീതിയിൽ തലകുലുക്കി.
അപ്പോൾ അവളുടെ മുഖത്ത് നാണം കലർന്ന ഒരു ചിരി വിടർന്നു.
ശേഷം അവളുണ്ടാക്കിയ ഭക്ഷണം എനിക്ക് നൽകി.
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ പരസ്പരം അടുത്തു.
******************************
അതിനിടയിൽ എന്റെ അമ്മയും അച്ഛനും കീർത്തനയുടെ വീട്ടിൽ ചെന്ന് പെണ്ണുചോദിച്ചു. എന്റെ ഇഷ്ടമറിഞ്ഞിട്ടല്ല അമ്മക്കും അച്ഛനും അവളെ ഇഷ്‌ടമായതുകൊണ്ടായിരുന്നു ആ തീരുമാനം.
കീർത്തനയുടെ അച്ഛനും ചേട്ടനും അതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോരാത്തതിന് ആന്റി എന്ന് വിളിച്ചപ്പോൾ,
" ഇനി മോൾ എന്നെ അമ്മ എന്നുവിളിച്ചാൽമതി"
എന്ന എന്റെ അമ്മയുടെ വാക്കുകൾ കൂടിയായപ്പോൾ തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തത് കൊണ്ടാവാം അവളുടെ കണ്ണുകൾ നിറഞ്ഞു.
ഏത് കല്യാണക്കാര്യം പറഞ്ഞാലും സമ്മതിക്കാത്തതുകൊണ്ട് അമ്മ ഇക്കാര്യം എന്നിൽ നിന്നും മറച്ചുവച്ചു. ഇതൊന്നുമറിയാതെ ഒരുദിവസം ഞാൻ അവളെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു.
"എന്താ ശ്രീ പറയാനുള്ളത്?"
എന്റെ സ്നേഹത്തോട് കൂടിയുള്ള വാക്കുകൾ ആഗ്രഹിച്ചു കൊണ്ട് കീർത്തന ചോദിച്ചു.
"തനിക്ക് മനസ്സിലായോ എന്നെനിക്കറിയില്ല. വളച്ച് കെട്ടില്ലാതെ പറയാം. എനിക്ക് കീർത്തനയെ ഇഷ്ട്ടമാണ്"
കടലിലേക്ക് താഴുന്ന സൂര്യനെ നോക്കിക്കൊണ്ട് ഞാൻ എന്റെ സ്നേഹം അവളോട് പറഞ്ഞു.
ഞാൻ അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായ അവൾ എന്നെ ഒന്ന് കളിപ്പിക്കാൻ തീരുമാനിച്ചു.
"താൻ ഇത്രക്ക് ചീപ്പാണോ? ഒരു കോഴിയാണ് താൻ എന്നറിഞ്ഞിട്ടും താൻ വിളിച്ചപ്പോൾ വന്ന എന്നെ വേണം പറയാൻ. രണ്ടു ദിവസം മുമ്പ് എനിക്കൊരു ആലോചന വന്നു. നല്ല ഫാമിലിയാണ്, പോരാത്തതിന് എനിക്ക് ചെക്കനെ ഇഷ്ടമായി.ഞാൻ അയാളെ മാത്രമേ വിവാഹം കഴിക്കൂ, വെറുതെ എന്റെ പിന്നാലെ നടന്ന് നേരം കളയണ്ട. ഇതും പറഞ്ഞ് ഇനി എന്റെ മുന്നിൽ വരരുത്.തന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്."
ചിരിയടക്കിപിടിച്ചവൾ എന്റെ അടുത്തുനിന്ന് നടന്നകന്നു. ഹൃദയം തകരുന്ന വേദനയോടെയാണ് ഞാൻ അത് കേട്ടുനിന്നത്. നടന്നു പോവുന്ന അവളെ ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു.
********************************
അന്ന് രാത്രിയിലാണ് എനിക്കാ രഹസ്യവിവരം കിട്ടുന്നത് ഒരു തുരുത്ത് കേന്ദ്രികരിച്ചു കൊണ്ട് ആയുധ കൈമാറ്റം നടക്കാൻ പോവുന്നു എന്ന്.
പ്രേതതുരുത്ത് എന്നാണ് പ്രദേശവാസികൾ ഈ സ്ഥലത്തെ വിളിക്കുന്നത്. പണ്ട് ആത്മഹത്യ ,മാറാരോഗം ,തുടങ്ങിയവയാൽ മരിക്കുന്നവരുടെ ശവം സംസ്കരിക്കാൻ വേണ്ടി മാത്രമാണ് ഈ തുരുത്തിലേക്ക് ജനങ്ങൾ വരാറുള്ളൂ. കാലം കഴിയും തോറും ചിലർ പ്രേതം ഉണ്ടെന്നും പറഞ്ഞുതുടങ്ങി. ഇപ്പോൾ മയക്കുമരുന്ന് കൈമാറ്റത്തിനും ആയുധ കച്ചവടത്തിനും ഈ തുരുത്ത് ഉപയോഗിക്കാൻ തുടങ്ങി.കിട്ടിയ വിവരമനുസരിച്ച് എട്ട് പേരടങ്ങുന്ന സംഘമാണ് അവിടെയുള്ളത്.
അവളെ നഷ്ടമാവുകയാണെന്ന തോന്നൽ എന്നിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഭ്രാന്തമായ അവസ്ഥയുണ്ടാക്കി. ജീവനൊടുക്കാൻ പോലും ആ നിമിഷത്തിൽ എനിക്ക് തോന്നി.അതുകൊണ്ടുതന്നെ ഈ ആയുധ കൈമാറ്റത്തെ കുറിച്ച് ഞാൻ ആരോടും പറഞ്ഞില്ല.പക്ഷ എന്റെ നെഞ്ചിലെ നീറ്റൽ ആരോടെങ്കിലും പറയണമെന്ന് എനിക്കു തോന്നി. ഞാൻ ശരത്തിനെ ഫോൺ ചെയ്തു.
ക്ലോക്കിലേക്ക് നോക്കിയശേഷം സരത് ചോദിച്ചു
"എന്താടാ ഈ രാത്രി? "
"അവൾക്ക് എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞു"
പൊള്ളുന്ന വേദനയോടെ ഞാൻ പറഞ്ഞു.
"അത് നീ പ്രതീക്ഷിച്ചത് അല്ലേ? പിന്നെ എന്ത ? അവൾ നിനക്കുള്ളതാണ്? പിന്നെ എന്തിനാ പേടിക്കുന്നത്? വളക്കാൻ ഇനിയും സമയം ഉണ്ടെടാ. വളയാതെ എവിടെ പോവാൻ. നീ ഫോൺ വെച്ചിട്ട് പോയി കിടന്നുറങ്ങ് "
ശരത് എന്നെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
"അവൾ പോയി. എന്റെ പെണ്ണാണ് എന്ന് ഇനി എനിക്കു പറയാൻ അർഹതയില്ല. അവളുടെ മനസ്സിൽ മറ്റൊരാളുണ്ട്. അവളുടെ വിവാഹം ഫിക്സായി. ഞാൻ ഇനി എന്ത് ചെയ്യണം നീ പറയുന്നത് ഞാൻ കേൾക്കാം"
എന്റെ വേദന വാക്കുകളായി പുറത്തുവന്നു.
" അത്രക്ക് സങ്കടമാണെങ്കിൽ നീ പോയി ചാവ്. വേറെ എത്രയോ നല്ല കുട്ടികൾ ഈ ലോകത്തുണ്ട്. നിനക്ക് ചേരുന്ന കുട്ടി നിന്നെ തേടി വരും. ഇപ്പൊ തൽക്കാലം നീ പോയി ഉറങ്ങാൻ നോക്ക്"
ശരത് വായിൽ തോന്നിയതെല്ലാം പറഞ്ഞു.
"ഞാൻ പോവുന്നു ചിലപ്പോൾ മടക്കം ഉണ്ടാവില്ല"
എന്റെ വാക്കുകൾ ശരത്തിൽ സംശയമുണ്ടാക്കിയെങ്കിലും വേദന കൊണ്ട് പറയുന്നതാണെന്ന് അവൻ കരുതി.
രണ്ടു ദിവസം തിരുവന്തപുരത്ത് കുറച്ചു പണിയുണ്ടെന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ജീവിക്കാനും മരിക്കാനും ഒരുപോലെ എന്റെ മനസ്സ് ആഗ്രഹിച്ചു.
"നിന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ ഒരു പീറ കീർത്തനക്കുവേണ്ടി നീ നിന്നെ സ്നേഹിക്കുന്നവരെ കരയിപ്പിക്കണോ?"
എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു . ജീവിക്കും. അവൾ എന്റെ ജീവിതത്തിലില്ലെങ്കിലും ഞാൻ ജീവിക്കും. എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
രാത്രി 12 മണിയോടെ ഞാൻ തീരദേശ പോലീസിന്റെ ബോട്ടിൽ തുരുത്തിലെത്തി. ഞാൻ പ്രതീക്ഷിച്ചതിലും വലുതാണ് ഈ തുരുത്ത്. അതുകൊണ്ടുതന്നെ ഉള്ളിൽ എന്തു നടന്നാലും പുറത്താരുമറിയില്ല. ബോട്ട് കെട്ടിയിട്ട ശേഷം തുരുത്തിന്റെ ഉള്ളിലേക്ക് ഞാൻ നടന്നു .നാലുദിക്കിലും കാവലുണ്ട്. ഞാൻ ആദ്യം ലക്ഷ്യം വച്ചത് അവരെയായിരുന്നു. കൈയിൽ തോക്ക്, കത്തി പോലുള്ള ആയുധങ്ങൾ ഇവർ കരുത്തിയിട്ടുണ്ട് . മറഞ്ഞു നിന്ന് ഓരോരുത്തരെയായി ഞാൻ ആക്രമിച്ചു.
അവസാനം ഞാൻ ആയുധങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന വീടിന്റെ ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് തോക്ക് ലോഡ് ചെയ്യുന്ന ശബ്ദം കേട്ടത് . ഉള്ളിൽ എന്നെയും നോക്കി ഒരാളുണ്ട് എന്നെനിക്ക് മനസ്സിലായി. ഞാൻ അവിടെ കിടക്കുന്ന ഒരുത്തനെ ഉള്ളിലേക്ക് തള്ളിയിട്ടു. ഞാൻ ആയിരിക്കുമെന്ന് കരുതി അയാൾ നിറയൊഴിച്ചു. അയാൾ പകച്ചുനിന്ന ആ ഒരു നിമിഷം കൊണ്ട് ഞാൻ അവളുടെ തലയിൽ ഷൂട്ട് ചെയ്തു.
തിരിച്ചു പോലീസ് സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഞാൻ അറിയാതെ ഒരുവൻ ബോട്ടിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു,അവൻ എന്നെ പുറകിൽ നിന്ന് കുത്തി . കത്തി വലിച്ചൂരി എന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ച അവനെ ഞാൻ വെടിവെച്ചു. വെടിയേറ്റ അയാൾ ബോട്ടിൽ നിന്നും പുഴയിലേക്ക് വീണു. രക്തം ശരീരത്തിൽ നിന്നും പോവും തോറും എനിക്ക് ശരീരം തളരാൻ തുടങ്ങി.
കണ്ണുകൾ പതിയെ അടയാൻ തുടങ്ങിയപ്പോഴാണ് ഒരു വഞ്ചി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
മീൻ പിടിക്കാനും മറ്റുമായി പോവുന്നവരാണ്. ഞാൻ എന്നാൽ കഴിയുന്ന പോലെ ശബ്ദമുണ്ടാക്കി. അവർ എന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Click Here For Next Part
രചന: ശ്രീജിത്ത് ജയൻ
നിങ്ങളുടെ പ്രോത്സാഹനമാണ് എഴുത്തുകാരന്റെ ശക്തി . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....