അഞ്ജനമിഴികളിൽ❣️
ഭാഗം- 15
"ഏയ്... അഞ്ജനാ..."
അർജുൻ പൂളിലേക്ക് ഇറങ്ങാൻ പോയതും അഞ്ജന വെള്ളത്തിൽ നിന്നും നിവർന്ന് പൊങ്ങി.
"അ.. അർ... ജുൻ..."
"അഞ്ജനാ... ഞാൻ ഇറങ്ങാം..."
"വേ...വേണ്ടാ... അയാം ഓക്കേ... ഞാൻ അത് വഴി വന്നോളാം..."
എന്ന് പറഞ്ഞതും അഞ്ജന ചുമക്കാൻ തുടങ്ങി. അവൾ അവിടെയുള്ള സ്റ്റെപ്പിന്റെ അടുത്തേക്ക് നീന്തി അതിന്റെ കൈവരികളിൽ പിടിച്ച് കേറി വന്നു.
"തനിക്ക് ശ്രദ്ധിച്ചു നടന്നൂടെ? ശോ... ഡ്രസ്സ് അത്രയും നനഞ്ഞു"
"ഇത്രയും വലിയ സ്വിമ്മിംഗ് പൂൾ കണ്ടപ്പോൾ ഒന്നു നീന്തിയാൽ കൊള്ളാമെന്ന് മനസ്സിൽ തോന്നിയതാ... പക്ഷേ, ഇത്ര പെട്ടന്ന് വീഴുമെന്ന് കരുതിയില്ല. പിന്നെ, ഞാൻ കാല് തെറ്റി വീണതൊന്നുമല്ല. എന്നെ ആരോ പിടിച്ചു തള്ളിയതായിട്ടാ തോന്നിയത്"
അഞ്ജന വീണ്ടും ചുമക്കാൻ തുടങ്ങി.
"തള്ളിയിട്ടെന്നോ?! ആര്?"
"ഞാൻ വീഴുന്ന സമയത്ത് അർജുൻ ആരെയേയും കണ്ടില്ലേ?"
"ഞാൻ തന്നെയല്ലേ നോക്കിയത്? വേറെയൊന്നും അപ്പോൾ ശ്രദ്ധിച്ചില്ല. താൻ വാ... നമുക്ക് റൂമിലേക്ക് പോകാം..."
"അല്ല അപ്പോൾ നമുക്ക് അവരെ നോക്കണ്ടേ?"
"ഓ ഷിറ്റ്... ഞാനത് മറന്നു"
അർജുൻ റെസ്റ്റോറിന്റെ ഉള്ളിലേക്ക് നോക്കിയതും അവർ അവിടെ ഉണ്ടായിരുന്നില്ല. അവൻ അകത്തു കയറി ഒരു സപ്ലൈറോഡ് അന്വേഷിച്ചപ്പോൾ ഇപ്പോഴായിട്ട് പോയെന്ന് പറഞ്ഞു. പിന്നെ അവർ റൂമിലേക്ക് തിരികെ പോയി.
"അവർ നമ്മളെ കണ്ടുകാണുമോ അർജുൻ?"
"അറിയില്ല. ഞാനൊരു സ്റ്റാഫിനെ വിളിച്ച് തനിക്ക് ഡ്രസ്സ് വാങ്ങിക്കൊണ്ടു വരാൻ പറയാം. ഡ്രസ്സ് മാറ്റിയിട്ട് ഇവിടെന്ന് തന്നെ ഡിന്നർ കഴിച്ചിട്ട് നമുക്ക് വീട്ടിൽ പോകാം"
"ഓക്കേ..."
അർജുൻ അവിടെയുള്ള ഒരു ലേഡി സ്റ്റാഫിനെ കാൾ ചെയ്തു.
"ഇന്നാ... താൻ തന്നെ സംസാരിക്ക്. ഏത് ഡ്രസ്സെന്ന് വെച്ചാൽ പറയ്. അവർ വാങ്ങികൊണ്ടു വരും..."
"മ്മ്..."
അഞ്ജന ഫോൺ മേടിച്ച് അവരോട് സംസാരിച്ചു.
"ഏതായാലും ഡ്രസ്സ് വരാൻ കുറച്ചു സമയം എടുക്കും. അതുവരെ ഇങ്ങനെ ഈറനായി നിൽക്കണ്ട. ബാത്‌റൂമിൽ പോയി ഈ ചുരിദാർ മാറ്റ്. ദേ ഇവിടെ രണ്ടു ടവ്വൽ ഇരിപ്പുണ്ട്. ഇതെടുത്തോണ്ട് പൊയ്ക്കോ. ഡ്രസ്സ് വരുമ്പോൾ ഞാൻ അങ്ങ് തന്നേക്കാം..."
"ഓക്കേ..."
അഞ്ജന ടവ്വലും എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കയറി ഡോറടച്ചു. ഒരു നിമിഷം കഴിഞ്ഞതും അവൾ ഡോർ തുറന്ന് അവനെ വിളിച്ചു.
"എന്താടോ?"
"അതേ... ഇവിടെ CCTV വല്ലതും ഉണ്ടോ?"
"ഈ റൂം ഫുൾ ഞാൻ ചെക്ക് ചെയ്തിരുന്നു. തനിക്ക് വേണേൽ ഒരിക്കൽ കൂടി നോക്കാം..."
എന്നും പറഞ്ഞ് അർജുൻ ബാത്‌റൂമിനകത്ത് കയറി അവിടെയൊക്കെ ചെക്ക് ചെയ്ത് ക്യാമറയൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തി.
"ഓക്കേ? ഇനി മാറിക്കോ..."
അവൻ അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
കുറച്ചു കഴിഞ്ഞതും അഞ്ജനക്കുള്ള ഡ്രെസ്സുമായി സ്റ്റാഫ് വന്നു. അത് അവൾക്ക് കൊടുക്കുന്ന സമയത്ത് അവന്റെ കണ്ണുകൾ അറിയാതെ അവളെ മൊത്തത്തിൽ ഒന്നു ഉഴിഞ്ഞു.
"അതേ... നോക്കിയത് മതിട്ടോ... അവിടെ നല്ല കുട്ടിയായി പോയിരുന്നേ..."
"ഓഹോ... ഞാനിപ്പോൾ നല്ല കുട്ടിയല്ലെന്ന്..."
എന്നും പറഞ്ഞ് അർജുൻ ബാത്‌റൂമിനകത്ത് കയറാൻ പോയതും അഞ്ജന തടഞ്ഞു.
"എന്റെ പൊന്നു മോൻ ഞാൻ പറഞ്ഞത് കേട്ടില്ലേ? ഇങ്ങോട്ട് കേറാമെന്ന് വിചാരിക്കണ്ട"
അവൾ അവനെ തള്ളിമാറ്റി വേഗം ഡോർ അടച്ചു. അഞ്ജന ഡ്രസ്സ് മാറി വന്നപ്പോൾ അർജുൻ ആരെയോ കാൾ ചെയ്യുന്നതാണ് കണ്ടത്.
"ആരാ അർജുൻ?"
"നമുക്ക് ഡിന്നർ പറഞ്ഞതാ..."
"കാൻഡിലൈറ്റ് ഡിന്നർ ആണോ?"
"ഏഹ്?! അല്ലാ... എന്തേ?"
"ചുമ്മാ ചോദിച്ചതാ... സിനിമയിലൊക്കെ കാണുമ്പോലെ അങ്ങനെയിരുന്ന് കഴിക്കാൻ ഒരു ആഗ്രഹമുണ്ട്"
അവൻ ഉടനെ അവളെ ചേർത്ത് പിടിച്ചു.
"അച്ചുവിന്റെ ലൈഫിൽ നിന്നും ആ സൂരജിനെ ഇറക്കി വിട്ടിട്ട് വേണം താനുമായി ഒരു യാത്ര പോകാൻ..."
"എവിടേക്ക്?! "
"എവിടെയെങ്കിലും... നമ്മൾ ഇതുവരെ ഹണിമൂൺ ട്രിപ്പൊന്നും പോയില്ലാലോ..."
"മ്മ്..."
"താൻ വാ... നമുക്ക് ഡിന്നർ കഴിക്കാൻ പോകാം. പിന്നെ, ഈ ടോപ്പ് ഓക്കേ ആണല്ലോ അല്ലേ?"
"ഓക്കേ ആണ്"
അഞ്ജന അർജുന്റെ കവിളിലൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു.
വൈകാതെ തന്നെ അവർ അവിടെ നിന്ന് കഴിച്ച് നേരെ വീട്ടിലേക്ക് പോയി. ഹാളിൽ ടീവിയും കണ്ടുകൊണ്ട് സൂര്യ ഇരിക്കുന്നുണ്ടായിരുന്നു. കൂടെ അർച്ചനയും സത്യനാഥനും. റൂമിൽ ചെന്നയുടനെ അഞ്ജന കവറിൽ കൊണ്ടുവന്ന നനഞ്ഞ ഡ്രസ്സ് ബാത്‌റൂമിൽ കൊണ്ടുപോയി വിരിച്ചിട്ടിട്ട് വന്നു.
"അർജുൻ... കാർ പാർക്ക് ചെയ്തപ്പോൾ സൂരജിന്റെ കാർ ഉണ്ടായിരുന്നോ?"
"കാർ പോർച്ചിൽ അവരുടെ കാർ കിടപ്പില്ല. സൂര്യയും അങ്കിളും ഇവിടെ ഇരിപ്പുണ്ട്. റെസ്റ്റോന്റിൽ വെച്ച് താൻ സൂര്യയെ ആണോ കണ്ടത്. അല്ലാലോ?"
"അല്ല അർജുൻ. അത് സൂര്യയൊന്നും അല്ല. അത്ര അടുത്തല്ലെങ്കിലും എനിക്കുറപ്പാ"
"ഹ്മ്മ്..."
"പിന്നെ അർജുൻ... അവിടെ CCTV ക്യാമറ കാണില്ലേ?"
"എവിടെ?"
"സ്വിമ്മിംഗ് പൂളിന്റെ അവിടെയൊക്കെ"
"മ്മ്... കാണുമായിരിക്കും"
"അർജുന് അവിടെ പരിചയമുണ്ടല്ലോ. അവിടെ പോയി CCTV ഫുട്ടേജ് എടുത്ത് നോക്കിയാൽ അറിയില്ലേ ആരാ എന്നെ തള്ളിയിട്ടതെന്ന്??"
"തീർച്ചയായും... ഞാൻ അത് അന്വേഷിച്ചോളാം. ഇപ്പോൾ..."
"ഇപ്പോൾ? ഇപ്പോൾ എന്താ?"
"പറയില്ല..."
എന്നും പറഞ്ഞ് അർജുൻ അഞ്ജനയെ എടുത്ത് ബെഡിലേക്ക് കിടത്തി.
"അവിടെ വെച്ചെന്താ പറഞ്ഞത്? നല്ല കുട്ടിയായി പോയിരിക്കാൻ... അല്ലേ? ഇപ്പോൾ പറയ്..."
"ഇപ്പോൾ അങ്ങനെ പറഞ്ഞാലും പോയിരിക്കില്ലാലോ..."
"അത് മോൾക്ക് അറിയാലേ..."
ഒരു കള്ളച്ചിരിയോടെ അർജുൻ അവളുടെ അടുത്ത് കിടന്നതും അഞ്ജന അവനെ കെട്ടിപ്പിടിച്ചു.
"ഐ ലവ് യൂ അർജുൻ..."
"ഏഹ്?! എന്താ ഇപ്പോൾ പെട്ടെന്നൊരു ഐ ലവ് യൂ??"
"ഇഷ്ടമായത് കൊണ്ട്... എന്നോട് എല്ലാം തുറന്നു പറയുന്നതിന് താങ്ക്സ് അർജുൻ..."
"ഞാൻ നേരത്തെ പറഞ്ഞതാ നമ്മുടെയിടയിൽ താങ്ക്സും സോറിയൊന്നും വേണ്ടെന്ന്..."
അവളുടനെ പുഞ്ചിരിയോടെ അവന്റെ അധരങ്ങൾ കവർന്നെടുത്തു. അത് അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു. രാത്രി ഏറെ ആയിട്ടും അവർ ഉറങ്ങിയിരുന്നില്ല.
"അഞ്ജനാ..."
"മ്മ്..."
അവന്റെ നെഞ്ചിൽ തല വെച്ചുകൊണ്ട് അഞ്ജന മൂളി.
"തന്റെ അച്ഛൻ എന്തു പാവമാണ്. എന്നെ മരുമകൻ ആയിട്ടല്ല സ്വന്തം മകനായിട്ടാ കാണുന്നെ. ഇല്ലേൽ അതൊന്നും എന്നോട് തുറന്നു സംസാരിക്കില്ലായിരുന്നു. ഇത്രയും ദിവസത്തിനുള്ളിൽ ഒരുപാട് അടുത്തു. എനിക്കും അദ്ദേഹം എന്റെ അച്ഛനെ പോലെയാ... പിന്നെ താനിപ്പോൾ പറഞ്ഞില്ലേ ഞാൻ എല്ലാം തന്നോട് തുറന്നു പറയുന്നുവെന്ന്. അതെന്തുകൊണ്ടാണെന്നു അറിയാമോ? എന്റെ പൊന്നേ അന്ന് ആ ഒരു കാര്യം മാത്രം ഞാൻ പറയാത്തത് കൊണ്ട് എന്നോട് കാണിച്ചതൊക്കെ എനിക്ക് ഓർമയുണ്ട്..."
"ഞാൻ എന്ത് കാണിച്ചുവെന്നാ പറയുന്നേ?"
"മറന്നു പോയോ? എങ്കിലേ ഞാനത് ഓർമിപ്പിക്കാവേ..."
അവൻ അവളിലേക്ക് വീണ്ടും ആഴത്തിൽ അലിഞ്ഞു ചേർന്നു.
*******--------*******
അർജുൻ അവിടെ പോയി അന്വേഷിച്ചപ്പോൾ അഞ്ജനയെ ഒരു സപ്ലൈർ തളളിയിടുന്നതാണ് കണ്ടത്. പക്ഷേ, അയാൾ മുഖം കെർചീഫ്കൊണ്ട് മറച്ചിരുന്നു. അതിനാൽ അതാരാണെന്ന് മനസ്സിലായില്ല. പദ്മിനി നന്ദകുമാറിനെ ഫോണിൽ ഭീഷണിപ്പെടുത്തികൊണ്ടിരുന്നു. പക്ഷേ, അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെ ഞായറാഴ്ച എത്തി. ഇന്നാണ് ലിന്റോയുടെ ചേട്ടൻ ലിബിന്റെ വെഡിങ് റിസപ്ഷൻ.
വൈകുന്നേരം ഒരു ആറു മണി കഴിഞ്ഞപ്പോൾ അർജുനും അഞ്ജനയും അവിടെ എത്തിച്ചേർന്നു.
"ഏഹ്?! ലീനയും നീനയും?! ഇവരെയൊക്കെ വിളിച്ചോ?"
"ഹ്മ്മ്... അന്ന് ഗുണ്ടകൾ ഓടിച്ചപ്പോൾ അവന്മാർ ഇവരുടെ വീടിന്റെ മതിലാണ് എടുത്തു ചാടിയത്"
"ഓഹോ... അതൊന്നും ഇവളുന്മാര് എന്നോട് പറഞ്ഞില്ല"
"തന്നോട് പറയണ്ടാന്ന് ലിന്റോ പറഞ്ഞു കാണും..."
"മ്മ്... ദേ ഗീതയും വന്നിട്ടുണ്ട്... ഗീതേ..."
"ഹായ് അഞ്ജനാ..."
ഗീത അഞ്ജനയുടെ അടുത്ത് വന്ന് അവളെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും ലീനയും നീനയും അവരുടെ അടുത്ത് വന്നു.
"നിന്നെ കണ്ടില്ലാലോ എന്ന് ഞാൻ ഇപ്പോൾ ഇവരോട് പറഞ്ഞെ ഉള്ളു..."
"നീ എന്താ രാവിലെ പള്ളിയിൽ വരാതെ ഇരുന്നേ?"
"വൈകിട്ട് എന്നെയും കൊണ്ടുപോകാമെന്ന് അർജുൻ പറഞ്ഞു. ഞാൻ അത് സമ്മതിച്ചു"
"ഓഹോ... നിങ്ങളിപ്പോൾ നല്ല കൂട്ടായി അല്ലേ?"
അതിനു മറുപടിയായി അഞ്ജന അവരെ നോക്കി പുഞ്ചിരിച്ചു.
ഈ സമയം അർജുൻ അവന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.
"ആഹ് വന്നല്ലോ നമ്മുടെ ഹീറോ... ഇത് എങ്ങനെയുണ്ട്? ഗാനമേളയൊക്കെ ഉണ്ട്. നിന്റെ കല്യാണത്തിന് വിളിച്ചവരെ തന്നെ ഞാനും വിളിച്ചു. ലിബിച്ചായൻ വേറെ ഓപ്ഷൻ ഒന്നും പറഞ്ഞില്ല"
"ഡാ അർജുൻ... നീ നല്ല ഹാപ്പി ആണല്ലോടാ... ഫസ്റ്റ് എൻഗേജ്മെന്റ് കഴിഞ്ഞത് എന്റെ. എന്നിട്ട് ഫസ്റ്റ് കല്യാണം കഴിഞ്ഞതോ ഇവന്റെ. അതെങ്ങനെയാ എൻഗേജ്മെന്റ് ഒന്നും വെച്ചില്ലലോ... പെണ്ണുകാണൽ കഴിഞ്ഞ് നേരെ കല്യാണം. എനിക്കും അങ്ങനെ മതിയാർന്നു..."
"നീ ഒന്നു സമാധാനിക്ക്. അടുത്ത മാസം ദാ എന്ന് പറഞ്ഞു വരും"
"ഹാ... വെയിറ്റ് ചെയ്യാൻ വയ്യെടാ..."
"ഇവിടെയൊരുത്തൻ എങ്ങനെ വളക്കുമെന്ന് വിചാരിച്ച് നിൽക്കുവാ. അപ്പോഴാ നിങ്ങളുടെ... മിണ്ടാതെ ഇരിക്കിനെടാ... ഡാ യദുവേ... ഗാനമേള തുടങ്ങാൻ പറയ്"
"ഓക്കേ... ഡാ ഓ. പി.... റഹീമേ... വാടാ..."
അവർ മൂന്നുപേരും ഗാനമേള ട്രൂപ്പിന്റെ അടുത്തേക്ക് പോയി. വൈകാതെ ഗാനമേള ആരംഭിച്ചു.
🎶മനമറിയുന്നോള്
ഇവളാ കെട്ട്യോള്
മനമറിയുന്നോള്...
ഇവളാ കെട്ട്യോള്
കനവില് വന്നോള്
നിൻ കരളായി പോന്നോള്
കനവില് വന്നോള്
നിൻ കരളായി പോന്നോള്
പരിണയ രാവിൽ പവനുരുകുമ്പോൾ
ഹൃദയം തന്നോള്...🎶
"നീ ആരെയാടാ ഈ നോക്കുന്നേ?"
"എന്റെ കെട്ടിയോളെ... അല്ലാതെ വേറെ ആരെ? "
"ഓഹോ... ഞാൻ കരുതി അവിടെ കൂട്ടം കൂടി നിൽക്കുന്ന പെൺപിള്ളേരെ ആയിരിക്കുമെന്ന്..."
"അത് നീ... എനിക്ക് എന്റെ പെണ്ണുണ്ട്. വേറെ ഒരുത്തിയേയും വായി നോക്കേണ്ട കാര്യം എനിക്കില്ലാട്ടോ..."
അർജുൻ ലിന്റോയുടെ അടിവയറ്റിലിട്ട് തന്നെ മുഷ്ടി ചുരുട്ടി ഒരെണ്ണം കൊടുത്തു.
"എന്റെ കർത്താവേ... നീ ഇത് നിർത്താറായില്ലേ?"
"ഇതുപോലെ പറഞ്ഞാൽ ഇനിയും കിട്ടും. ഞാനെന്റെ കെട്ടിയോളുടെ അടുത്ത് പോവാ... നീ ഇവന്മാരുടെ ഒപ്പം നിൽക്ക്"
അർജുൻ ഉടനെ അഞ്ജനയുടെ അടുത്തേക്ക് പോയി.
"ഡാ ഓ.പി. നീ ആരെയും വായി നോക്കുന്നില്ലേ?"
"നിന്നെപ്പോലെ അല്ല ഞാൻ. ദൈവം എനിക്ക് വിധിച്ച പെണ്ണിനെ ഞാൻ കെട്ടും. അല്ലാതെ വായി നോക്കാനൊന്നും എന്നെ കിട്ടില്ല"
"നിന്റെ ഈ പറച്ചിലിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ? റഹീമേ... ഡാ.."
"എന്താടാ? ഞാനൊരു മൊഞ്ചത്തിയെ കണ്ടുടാ. ഓൾക്ക് എന്നാ മൊഞ്ചാ..."
"അന്ന് ഉമ്മച്ചിക്കുട്ടി ആയിരുന്നു. ഇന്ന് മൊഞ്ചത്തി. ഓള് മിക്കവാറും വല്ലവന്റെയും മൊഞ്ചത്തി ആയിരിക്കും. അല്ലേടാ യദു?"
"അതേ അതെ"
അവർ എല്ലാവരും ചേർന്ന് റഹീമിനെ കളിയാക്കാൻ തുടങ്ങി. ഇതേ സമയം അർജുനെയും അഞ്ജനയെയും നോക്കി ഒരാൾ പല്ല് കടിച്ചു.
അവിടെത്തെ ഫങ്ക്ഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഏകദേശം പത്തുമണി കഴിഞ്ഞിരുന്നു.
"അർജുൻ..."
"എന്തോ..."
"സൂര്യക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നുമില്ലേ? ഐ മീൻ ബോയ് ഫ്രണ്ട്സ്? "
"മ്മ്... ഒരാളുണ്ട്. അവളുടെ ബെസ്റ്റ് ഫ്രണ്ട്. അക്ഷയ് എന്നാണ് പേര്. ഇവിടൊരു ഐ.റ്റി. കമ്പനിയിൽ വർക്ക് ചെയ്യുവാ. എന്നെ അവൾ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്താ അഞ്ജനാ?"
"ആവശ്യമുണ്ട്. നമുക്ക് നാളെ അവനെ കാണാൻ പോയാലോ?"
"കാര്യം എന്താന്ന് പറയ്"
"അത് നാളെ പറയാം"
"ഓക്കേ"
പിറ്റേന്ന് അവർ അക്ഷയ് വർക്ക് ചെയ്യുന്ന കമ്പനിയിലേക്ക് പോകാൻ തീരുമാനിച്ചു. ബൈക്ക് അവിടെ മുൻവശത്ത് പാർക്ക് ചെയ്ത് ഇറങ്ങിയതും അന്ന് അവരെ ആക്രമിച്ച ഗുണ്ടകളിൽ രണ്ടുപേർ നിൽക്കുന്നത് അർജുൻ കണ്ടു. അഞ്ജനയോട് കാര്യം പറഞ്ഞതും അവൾക്ക് പേടിയായി. ആ ഗുണ്ടകൾ അവരുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും അവൾ അവന്റെ പിറകിലേക്ക് നീങ്ങി നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[അടുത്ത ഒരു ബന്ധുവിന്റെ കല്യാണം. പോകാതിരിക്കാൻ പറ്റിയില്ല. അവിടെ ബന്ധുക്കളുടെ ഇടയിൽ ആകെ പെട്ടുപോയി ഞാൻ😑. ഇന്നലെ രാത്രിയാണ് വന്നത്. തമിഴ്നാട് ബോർഡറിന്റെ അവിടെയായിരുന്നു. വെരി സോറി ടു ആൾ🙏. നിങ്ങൾ കാത്തിരിക്കുന്ന ആളെ നാളെ കാണാം😉. സമയം കിട്ടിയ രീതിയിൽ എഴുതിയതാ😒. സപ്പോർട്ട് ചെയ്യണേ. ഇനി ഞാൻ ഇങ്ങനെ പെടാതെ നോക്കാം🏃♀️. പൊങ്കാല ഇട്ടാൽ മിണ്ടില്ല ഞാൻ😐]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....