" അനാമിക "
പാർട്ട് : 13
തിരിഞ്ഞു നോക്കുന്നതിനു മുന്നേ തന്നെ അയാൾ അവൾക്ക് പുറകിൽ എത്തിയിരുന്നു... അയാൾ പിന്നിലൂടെ ചെന്ന് ഇരു കൈകളും കൊണ്ട് അവളുടെ വയറിനെ പൊതിഞ്ഞു.. അവളുടെ തോളിലേക്ക് തന്നെ അവന്റെ മുഖം വെച്ചു കൊണ്ട് അവളുടെ ചെവിയിലേക്ക് ചോദിച്ചു...
" ഇവിടുന്ന് ചാടാൻ ഉള്ള വല്ല ഉദേശമാണോ.... "
ആദി.... എന്ന് വിളിച്ചു കൊണ്ട് തിരിയാൻ ശ്രെമിച്ചപ്പോൾ... വയറിൽ ചേർത്ത് പിടിച്ച അവന്റെ കൈകൾ ഒന്നു കൂടി മുറുകി....
അവളെ അവൻ തന്നിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു......
ആ നിലാ വെളിച്ചത്തിൽ ഇളം തെന്നൽ പോലും അവരെ തഴുകി പുണർന്നു...
ആമിയുടെ ഹൃദയമിടുപ്പ് വർധിക്കുന്നതായി തോന്നി... അവന്റെ ചുടു നിശ്വാസം അവളുടെ പിൻ കഴുത്തിൽ തട്ടുമ്പോൾ, അവളുടെ ദേഷ്യത്തിന്റെ മുഖംമൂടി അലിഞ്ഞു പോകുന്നതായി തോന്നി...
ആദി.... അവളുടെ ഉറച്ച ആ വിളിയിൽ
പെട്ടെന്ന് അവന്റെ കൈകൾ അയഞ്ഞു... പതിയെ അവൾ അവന് നേരെ തിരിഞ്ഞു നിന്ന്....
അവന്റെ ഷർട്ടിന്റെ കോളർഇൽ ശക്തിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.....
എന്തിനാണ് എന്നെ ഇങ്ങനെ ശല്യപെടുത്തുന്നത് എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്...??
എന്റെ ജീവിതവും, സ്വപ്നങ്ങളും ആണ് നിങ്ങൾ ഒരു നിമിഷം കൊണ്ട് തകർത്തു കളഞ്ഞത്... എന്തിനു വേണ്ടി ആയിരുന്നു... അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കണ്ടപ്പോൾ.. അവന്റെ നെഞ്ച് പിടയുകയായിരുന്നു... അവളുടെ ചോദ്യങ്ങൾക്ക് ഒന്നും അവന്റെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല...
നിങ്ങൾ കാരണം ഞാൻ ഈ ലോകത്ത് അനാഥയാണ്... നിങ്ങളോട് ഒരിക്കലും എനിക്ക് ഷെമിക്കാനാവില്ല.. ഒരു പൊട്ടി കരച്ചിലിലൂടെ, അവളുടെ ഉള്ളിൽ കിടന്ന എല്ലാ സങ്കടങ്ങളും അവനുമേൽ ഇറക്കിവെച്ച് അവൾ അറിയാതെ എപ്പോഴോ ആ നെഞ്ചിൽ തളർന്നു വീണുപോയിരുന്നു...
പതിയെ അവൻ അവളെ ഒരു കൈ കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.. ആ നെഞ്ചിന്റെ ചൂടിലും, സുരക്ഷിതത്തിലും... പരിസരം മറന്ന് അവൾ അവനിലേക്ക് ചേർന്ന് നിന്നു...
പെട്ടെന്ന് അവന്റെ ഫോൺ ബെൽ ശബ്ദം കേട്ടപ്പോൾ ആണ് സ്വബോധം ഉണ്ടായത്...
മുഖമുയർത്തി നോക്കുമ്പോൾ ഒരു കൈകൊണ്ട് എന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ആദിയെ ആണ് കണ്ടത്... പെട്ടെന്ന് അവനിൽ നിന്നും അടർന്നു മാറി തിരിച്ചു റൂമിലേക്ക് നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ പെട്ടെന്ന് ആദിയുടെ പിടുത്തം വീണു...
അവൻ പതിയെ എന്നെ തിരിച്ചു പിടിച്ചു അവന് അഭിമുഖമായി നിർത്തി...
പതുക്കെ താടിയിൽ പിടിച്ചു എന്റെ മുഖം കൈകുമ്പിളിൽ എടുത്തു നെറുകയിൽ ആ ചുണ്ടുകൾ ചേർക്കുമ്പോൾ ഞാൻ അനുസരയോടെ നിന്നു....
ഈശ്വര ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യന്റെ മുൻപിൽ ആണോ അനുസരണയോടെ നിൽക്കുന്നത്... പഴയ ഓർമ്മകൾ മനസിലേക്ക് വന്നപ്പോൾ പെട്ടെന്ന് അയാളുടെ കൈകൾ തട്ടിമാറ്റി, റൂം ലക്ഷ്യമാക്കി ഓടുമ്പോൾ ആണ് പുറത്ത് ഗാർഡന്റെ സൈഡ്ഇൽ നിൽക്കുന്ന വാനരപ്പടയെ ശ്രെദ്ധിക്കുന്നത്.. പെട്ടെന്ന് കണ്ണ് ഒക്കെയും തുടച്ചു മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത് അവർക്ക് ഇടയിലേക്ക് നടക്കാൻ തുടങ്ങി......
എന്താണ് വാനരപ്പട ലേറ്റ് ആകുമെന്ന് പറഞ്ഞിട്ട് നേരത്തെ ആണെല്ലോ എന്ന് ചോദിച്ച് അവർക്ക് അടുക്കലേക്ക് ചെന്നപ്പോൾ ആണ് പൂജയുടെ മുഖം ശ്രെദ്ദിക്കുന്നത്....
എന്താഡി നന്ദു... പൂജ ഫ്യൂസ് പോയ ബൾബ് പോലെ നിൽക്കുന്നത്...
നന്ദു രഹസ്യമായി ആമിയുടെ കാതിൽ പറഞ്ഞു അവളുടെ ദേവേട്ടൻ വന്നില്ല അതാ... അപ്പോഴാണ് അവർക്ക് ഇടയിലേക്ക് മായ വരുന്നത്... നിങ്ങൾ താമസിക്കും എന്ന് പറഞ്ഞിട്ട് നേരത്തെ വന്നോ...
ആമിയെ ചേർത്ത് പിടിച്ചു കൊണ്ട് നന്ദു പറഞ്ഞു ഇവൾ ഇല്ലാതിരുന്നത് കൊണ്ട് ഒരു സുഖവും ഇല്ലായിരുന്നു അത് കൊണ്ട് ഇങ് തിരിച്ചു പോരുന്നു..
ആമി : എന്റെ നന്ദു.... തള്ളി തള്ളി നീ ഈ കുന്ന് ഇടിച്ചിടുമോ....
നന്ദു : ചുമ്മാ... ഇരിക്കട്ടെന്നേ.... നിനക്ക് ഒരു സന്തോഷമായികൊട്ടെന്ന് കരുതി പറഞ്ഞത് അല്ലേ... വേണ്ടെങ്കിൽ ഇങ് തിരിച്ചു തന്നേക്ക്...
ആമി : അയ്യോ.. ഞാൻ വെറുതെ പറഞ്ഞത് ആണേ..
മായ : അനാമിക ഭയങ്കര ലക്കി ആണ് ഇത്പോലെ നല്ല സുഹൃത്തുക്കളെ കിട്ടിയതിൽ...
ആമി : എന്റെ മായ... ഈ അനാമികാന്ന് നീട്ടി വിളിച്ചു കഷ്ടപെടണ്ട എനിക്ക് അടുപ്പമുള്ളവർ എന്നെ ആമി എന്നാണ് വിളിക്കുന്നത് താനും അങ്ങനെ വിളിച്ചോ...
അവൾ ഇത് പറഞ്ഞ് തീരുന്നതിനു മുന്നേ അനാമികാന്ന് വിളി വന്നു... ആ വിളി കേട്ടാൽ തന്നെ അറിയാല്ലോ ആരായിരിക്കും അത് വിളിച്ചത് എന്ന്...
നന്ദു : കണ്ടോ മായ.... ആമി സ്നേഹത്തെ കുറിച്ച് പറഞ്ഞതും അല്ല വിളി വന്നില്ലേ...
ആമി : പിന്നെ.... കൊല വിളി ആണെന്നെ ഒള്ളൂ...
മായ : അത് എന്താ ദേവ് സാർ മാത്രം.... അനാമികാന്ന് വിളിക്കുന്നത്...
ആമി : ദോണ്ട നിക്കണ....നിങ്ങടെ സാർ... നേരിട്ട് അങ്ങ് ചോദിച്ചേക്ക്....
മായ : അയ്യോ... ഞാൻ ഇല്ലാ...
നന്ദു : സാർ ഇന് ആമിയെ കണ്ടില്ലേ ഒരു സമാധാനവും ഇല്ലാ... എന്തൊരു സ്നേഹം ആണ് ഇവർ തമ്മിൽ...
ആമി : ദേ.... നന്ദു.... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... ഞാൻ എവിടെ എങ്കിലും സമാധാനമായി ഇരിക്കുന്നത് കാണുമ്പോൾ തന്നെ അയാൾക്ക് കൃമി കടി ആണ്... ഈ കാലമാടൻ ഒന്നും രാത്രി ഉറക്കവും ഇല്ലേ...
അടുത്ത വിളി വരുന്നതിനു മുന്നേ ചെന്നില്ലെങ്കിൽ അയാൾ എന്താകും ചെയ്യുകാന്ന് പറയാൻ പറ്റില്ല...
ഇതും പറഞ്ഞ് ആമി ദേവിന് അടുക്കലേക്ക് നടന്ന്...
സാർ വിളിച്ചിരുന്നോ എന്നെ..... ആമിയുടെ ആ ചോദ്യം കേട്ടിട്ടും കേൾക്കാത്തത് പോലെ നിന്ന് ഫോണിൽ തോണ്ടി കളിക്കുക ആയിരുന്നു ദേവ്...
ഇങ്ങേർക്ക് സ്ഥിരം ഉള്ളതാണ് ഞാൻ എന്ത് എങ്കിലും ചോദിച്ചാൽ മിണ്ടാതെ ഉള്ള നിൽപ്പ്... ആമി പതിയെ മുന്നിലേക്ക് നടന്ന് അവിടുന്ന് താഴ കിടന്ന ഒരു അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു കമ്പ് നോക്കി എടുത്ത്... ഇത് കണ്ട് കൊണ്ട് വന്ന അർജുൻ ദേവിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു....
" ബുദ്ധി ഇല്ലാത്ത കൊച്ചാ അത് കൊണ്ട് സൂക്ഷിച്ചും കണ്ടും ചൊറിഞ്ഞാൽ മതിട്ടോ.... "
പാവം ദേവ് അർജുന്റെ വാക്കുകൾ കേട്ട് കഴിഞ്ഞപ്പോൾ ചെറുതായി ഒന്ന് പരുങ്ങി... ദൈവമേ ഇവൾ ഈ കമ്പ് എടുക്കുന്നത് ഇനി എന്റെ തല എങ്ങാനും തല്ലി പൊളിക്കാൻ ആണോ... വെറുതെ ഇനി ഇപ്പോൾ അവളെ ചൊറിയാൻ നിൽക്കണ്ട... ഇവിടുന്ന് സ്കൂട്ട് ആകുന്നതാ നല്ലത്...
ഒന്നും മിണ്ടാതെ ദേവ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ.. പെട്ടെന്ന് ആമി ചാടി അവന്റെ മുന്നിൽ നിന്ന്... സാർ എന്തിനായിരുന്നു എന്നെ വിളിച്ചത്...
അത്..... അത്... അന്നേരം എന്തോ ആവിശ്യം ഉണ്ടായിരുന്നു... ഞാൻ മറന്ന്... ഇയാള് പൊക്കോ..
ദേവിന്റെ വാക്കുകളിലെ പരുങ്ങൽ കണ്ടപ്പോൾ ആമിക്ക് ചിരി ആണ് വന്നത്... അതും പറഞ്ഞ് ദേവ് അർജുനും ആയി നൈസ് ആയിട്ട് അവിടുന്ന് സ്കൂട്ട് ആയി....
കയ്യിൽ കമ്പുമായി നിൽക്കുന്ന ആമിയെ കണ്ടിട്ട് പൂജ... നീ എന്താഡി ഈ രാത്രി ആരെ എങ്കിലും തല്ലാൻ പോവാണോ....
ആമി : ഇപ്പോൾ തല്ല് കൊടുത്തേനെ...
but Just Miss...കുഴപ്പമില്ല... ഇനിയും അവസരം വരുമല്ലോ...
നന്ദു : ഡി... നീ ഇത് ദേവ് സാർ ഇനെ തല്ലാൻ എടുത്തത് ആണോ...
ആമി : ഇങ്ങനെ പോയാൽ അയാളെ ഞാൻ തല്ലുക അല്ല പകരം കൊല്ലുക ആവും ചെയ്യുക...
പൂജ : എന്റെ ദേവേട്ടനെ തൊട്ട് കളിച്ചാൽ ഉണ്ടല്ലോ...
ആമി : ദേ... നന്ദു... പൂജക്ക് നാക്ക് വന്നല്ലോ..
ഇത്രെയും നേരം നട്ട് പോയ squirrel ഇന്റെ കൂട്ട് നിന്നവൾ ആണ്...
പൂജ : അത് സാർ ഇന്റെ കൂടെ ടൈം കിട്ടുമല്ലോ എന്ന് കരുതിയാ ഈവെനിംഗ് പുറത്ത് പോയത്... പക്ഷെ വഴിയിൽ വെച്ച് അർജുൻ വന്ന് എന്തോ എമർജൻസി എന്നും പറഞ്ഞ് വിളിച്ചിട്ട് പോയി..
ആമി : നിനക്ക് ഈ ഒലിപ്പീരു പരുപാടി ഒന്ന് നിർത്തിക്കൂടെ... അവളും അവളുടെ ഒരു ദേവേട്ടനും..
പൂജ : അങ്ങനെ ഒന്നും നിർത്തില്ല... ഇവിടുന്ന് പോകുന്നതിനു മുന്നേ ഞാൻ അങ്ങേരെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കും...
നന്ദു : വെല്ലുവിളികൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ...
അപ്പോഴാണ് ആമിയുടെ ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്.. അവളത് തുറന്നു നോക്കി... ഒരു സ്മൈലി മാത്രം....
ആമിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നത് കണ്ടപ്പോൾ എന്താണ് ആ മെസ്സേജ് എന്ന് അറിയാൻ പൂജ അവളുടെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച്ചു വാങ്ങി... ആ സ്മൈലി കണ്ട പൂജ... അയ്യേ ഇതായിരുന്നോ നിനക്ക് പുഞ്ചിരി വിടർത്തിയ മെസ്സേജ്...
ശേ..... ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു...
എല്ലാം വെറുതെ ആയി പോയല്ലോ...
നന്ദു : കുറച്ചു ദിവസം ആയല്ലോ... ഈ സ്മൈലി വരുന്ന്... എന്താണ് മോളെ ഒരു ചുറ്റിക്കളി...
ആമി : എന്ത് ചുറ്റിക്കളി... ഒന്ന് പോടീ... ചിലപ്പോൾ അറിയാതെ വന്നത് ആയിരിക്കും...
നന്ദു : പിന്നെ അറിയാതെ ഒരു ദിവസം ഇടക്ക് ഇടക്ക് സ്മൈലി വരുമല്ലോ.. തമാശിക്കല്ലേ ആമി... എന്നാലും ഈ സ്മൈലി അയച്ചാൽ എന്ത് മനസിലാക്കാനാ.....
ആമി : പരസ്പരം മനസിലാക്കാൻ പറ്റുമെങ്കിൽ സ്മൈലി തന്നെ ധാരാളം... ഒരുപാട് വാക്കുകളെക്കാൾ നല്ലത് ഒരു സ്മൈലി തന്നെ ആണ് മോളെ.. അതിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഉണ്ടാകും...
ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാമെന്ന് പറഞ്ഞ് ആമി റൂമിലേക്ക് പോയി...
ഡി... നന്ദു... അവളുടെ തലക്ക് നെല്ലിക്ക തളം വെക്കേണ്ട ടൈം ആയെന്നാ തോന്നുന്നത്..
ഡി... നന്ദു... ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ.. നീ എന്താണ് ഈ ആലോചിക്കുന്നത്..
അത് പൂജ.... ആരായിരിക്കും ആമിക്ക് ആ സ്മൈലി അയക്കുന്നത്...
തേങ്ങ... ഇവളെ പോലെ വട്ട് ഉള്ള ഏതെങ്കിലും ഒരുത്തൻ അല്ല പിന്നെ.. എനിക്ക് വിശക്കുന്നു നീ വരുന്നോ അതോ സ്മൈലി അയച്ചവനെ കണ്ട് പിടിച്ചിട്ടേ വരുന്നൊളോ... എന്നും ചോദിച്ചു പൂജ നടന്ന്... പുറകെ നന്ദുവും.. പക്ഷെ അവളുടെ മനസ്സിൽ മുഴുവൻ അത് ആരായിരിക്കും എന്ന ചിന്ത ആയിരുന്നു...
റൂമിലേക്ക് നടന്ന ആമിയുടെ കയ്യിൽ പെട്ടെന്ന് ഒരു പിടുത്തം വീണു.. തിരിഞ്ഞു നോക്കിയപ്പോൾ അർജുൻ...
നീ മറന്നെങ്കിൽ ഒരു കാര്യം ഓർമ്മിപ്പിക്കാൻ വന്നത് ആണ്.. മറ്റെന്നാൾ എന്താണ് ദിവസം എന്ന് ഓർമ ഉണ്ടോ...
ആ ചോദ്യം പെട്ടെന്ന് അവളിൽ ഒരു ഇടിത്തീ പോലെ ആണ് വീണത്... ഞാൻ പോകുന്നു.. പറ്റുമെങ്കിൽ അമ്പലത്തിൽ പോവുക..
ഇതും പറഞ്ഞ് അർജുൻ നടന്നകന്നു...
അവൾ പതിയെ റൂമിലെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് കഴുത്തിൽ കിടന്ന താലി ചെയിൻ പുറത്തേക്ക് എടുത്ത്...
ഈ താലിയുമായുള്ള ബന്ധം ദിവസങ്ങളിൽ നിന്ന് വർഷത്തിലേക്ക് ആകാൻ പോകുന്നു...
എത്ര നാൾ ഇത് ഞാൻ മറച്ചു വെക്കും..
എല്ലാം എല്ലാരും അറിയുമ്പോൾ എന്താകും സംഭവിക്കുക....
തുടരും....
( സോറി ഇന്നും പാർട്ട് കുറച്ചു ലേറ്റ് ആയി... നാട്ടിൽ പോവുക ആണേ.. so പാക്കിങ് ഒക്കെയും ആയി തിരക്കിൽ ആയിരുന്നു.. എന്തായാലും കുറച്ചു ദിവസങ്ങൾ കൂടി എല്ലാരും ഷെമിക്കുക.. നായകൻ പുറത്ത് വരുന്നത് ആയിരിക്കും... അപ്പോൾ സപ്പോർട്ട് ഒട്ടും കുറക്കണ്ട... ഒരു ലൈക്ക് തന്ന് അഭിപ്രായം അപ്പോൾ എഴുതുക അല്ലേ.. )
രചന : ശിൽപ ലിന്റോ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....