ആക്‌സിഡന്റൽ couple 42

Valappottukal
ആക്‌സിഡന്റൽ couple 42

എത്ര പെട്ടെന്നാണ് ഈ  രണ്ടുകൊല്ലം കഴിഞ്ഞു പോയതെന്ന് ഞാനറിഞ്ഞതു പോലുമില്ല....

എല്ലാം ഒരു സ്വപ്നം പോലെ സുന്ദരമായിരുന്നു....

ആദിയുടെ ഭാര്യയായി  അറക്കൽ തറവാട്ടിലെ മൂത്ത മരുമകളായി.... പാലക്കലെയും ആനപ്പാറയിലെയും  ചെല്ല കുട്ടിയായി...  ഞാനിങ്ങനെ ആടിപ്പാടി ജീവിച്ചുപോകുന്നു....

കാശിയുടെയും  കല്ലുവിന്റെയും കല്യാണം... ഇതിനിടയിൽ കഴിഞ്ഞുപോയി.... ഒരു ഫൈറ്റും ചെസ്സും പ്രതീക്ഷിച്ച കല്യാണം.. ഒരു പ്രശ്നവുമില്ലാതെ വീട്ടുകാരുടെ എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ നടന്നു.....

ഇപ്പോ എന്റെ മെയിൻ പരിപാടി എന്താണെന്ന് വെച്ചാൽ... വെറുതേ നല്ല സ്വതന്ത്രരായി തേരാപ്പാര നടക്കുന്ന എന്റെ എല്ലാ ആങ്ങളമാരെയും പെങ്ങളുകളെയും  കെട്ടിച്ചു വിടുക എന്നതാണ്.....

ഒരു രസം.... അങ്ങനെ ഞാൻ മാത്രം പെട്ടാൽ  പോരല്ലോ...

ഞാൻ ഇങ്ങനെ നന്നായി കല്യാണങ്ങൾ  നടത്തി പോകുന്നതുകൊണ്ട് ചീത്തപ്പേര് മൊത്തം ആദിക്കാണ്....

എന്താണെന്നല്ലേ...

എല്ലാവരുടെയും ചെല്ലക്കുട്ടി അല്ലേ ഞാൻ.... അതുകൊണ്ട് ആരും എന്നെ ഒന്നും പറയില്ല...

പക്ഷേ ഞാൻ എല്ലാവരെയും കെട്ടിച്ചു വിടുന്നത് കൊണ്ട്.. അവരെല്ലാവരും ഉള്ള കലിപ്പ്  മൊത്തം ആദിയുടെ അടുത്താണ് തീർക്കുന്നത്.....

ചെക്കൻ കട്ടകലിപ്പൻ ആയതുകൊണ്ട്  ദേഹോപദ്രവം മാത്രം ഇല്ല....

സത്യം പറഞ്ഞാൽ ഞാൻ ചെയ്യുന്ന പരിപാടി അവനും ഇഷ്ടമായതുകൊണ്ട്.... ആൾക്കാരുടെ മുന്നിൽ വെച്ച് എന്നോട് കുറച്ചു കലിപ്പ് കാണിച്ചാലും  റൂമിൽ വന്നു എനിക്ക് ഒരു കൺഗ്രാറ്റ്സ് പറയും.....

എല്ലാരും ഇങ്ങനെ ഫ്രീ ആയി  നടക്കുന്നത് കണ്ടിട്ട്  എനിക്ക് മാത്രമല്ല അവനും കണ്ണിൽ കടിയാണ്.....

ഇപ്പം ഞങ്ങളുടെ ഈ സൗഹൃദ കൂട്ടായ്മയിൽ കാശിയുമുണ്ട്  കല്ലുവുമുണ്ട്......

പതിയെ പതിയെ മെമ്പേഴ്സ് കൂടുന്നുമുണ്ട്.....

പറഞ്ഞു  പറഞ്ഞു  ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പറഞ്ഞാൽ മറന്നു....

ഇന്നാണ് ആ  സംഭവബഹുലമായ കല്യാണം....

മനസ്സിലായില്ലേ.....  വരുണിന്റെയും ആനിനെയും കല്യാണം....

ആനിന്റെ പപ്പ പരമാവധി ഉടക്കാൻ ശ്രമിച്ചു...

അപ്പൊ ഞങ്ങൾ ആ സത്യം ഞങ്ങൾ പുറത്തുവിട്ടു....

എന്താണല്ലേ....

ഞങ്ങടെ സംഭവബഹുലമായ ആക്സിഡന്റൽ  മാരേജിന്റെ  കഥ....

പക്ഷേ ആദിയുടെ ഭാഗം ഞങ്ങൾ സെൻസർ ചെയ്തു.....

എല്ലാം കേട്ട് എല്ലാവരും ഫ്യൂസ് അടിച്ചു പോയി.....

ആനിന്റെ വീട്ടിലേക്ക് രാവിലെ തന്നെ ഇറങ്ങണം...

എല്ലാവരും പോയി ഞാനും ആദിയും മാത്രമേ ഇപ്പോ തറവാട്ടിൽ ഉള്ളൂ....

കമ്പനിയിൽ എന്തോ അർജെന്റ് മീറ്റിംഗ് ഉള്ളതുകൊണ്ട് ആദി ഇന്നലെ രാത്രി  പോയിരുന്നു...

അവൻ വന്നിട്ട് അവന്റെ കൂടെ വരാം എന്ന് പറഞ്ഞു  ഞാൻ എല്ലാവരെയും പറഞ്ഞു വിട്ടു....

അവൻ വന്നിട്ട് ഇപ്പോ കുളിക്കാൻ പോയിട്ടേ ഉള്ളൂ....

പാവം നല്ല ക്ഷീണമുണ്ട്.... കല്യാണത്തിന്റെ  തിരക്കിൽ ആയതുകൊണ്ട്.... ഓഫീസിലെ കാര്യങ്ങൾ മൊത്തം ആദി ഒറ്റയ്ക്കാണ് നോക്കുന്നത്.... കല്യാണത്തിന്റെ തിരക്ക് വേറെയും....

ഇതെല്ലാം ഒന്ന് ശാന്തം ആയിട്ട് വേണം ഞങ്ങൾക്ക് സെക്കൻഡ് ഹണിമൂൺ പോകാൻ....

അപ്പം ഫസ്റ്റ് ഹണിമൂണ് എങ്ങോട്ടാ പോയതെന്നല്ലേ  ഇപ്പോ നിങ്ങൾ ആലോചിച്ചത്...

പാരീസിലേക്ക് ആയിരുന്നു....

പ്രണയം നഗരിയായ പാരിസ് ഞങ്ങളുടെ രണ്ടുപേരുടെയും ഡ്രീം ഡെസ്റ്റിനേഷനായിരുന്നു...

സൊ ഫസ്റ്റ് ട്രിപ്പ് അങ്ങോട്ട് തന്നെയായിരുന്നു.....

ഇനിയെന്താ....

അവിടെ എന്താ നടന്നതെന്ന് അറിയണമോ...

അങ്ങനെ ഇപ്പം അറിയേണ്ട ഞാൻ പറയൂല.....

ഇപ്പൊ സമയം എട്ടു മണി കഴിഞ്ഞു...

ചർച്  വെഡിങ് ആണ്...

ഒരു വെറൈറ്റിക്ക് വേണ്ടി എല്ലാവരും അങ്ങ് സമ്മതിച്ചു കൊടുത്തു....

അത് കേട്ടപ്പോൾ തന്നെ ആനിന്റെ പപ്പ ഫ്ലാറ്റ്....

ഫ്ലാറ്റ് എന്ന് പറഞ്ഞാൽ കട്ട ഫ്ലാറ്റ്...

10 മണിക്ക് തുടങ്ങുന്ന കല്യാണം തീരാൻ എന്തുപറഞ്ഞാലും ഒരു ഒരു മണിയെങ്കിലും ആകും....

അതിന്റെ ഉള്ളിൽ അവിടെ എത്തിയാതി...

അവരുടെ ആദ്യത്തെ കല്യാണം ഞങ്ങൾ  അറ്റൻഡ് ചെയ്തതുകൊണ്ട് രണ്ടാമത്തെ കല്യാണം കുറച്ച് ലേറ്റ് ആക്കാം.....

" കഴിഞ്ഞൊ  കുളി..."

" ഇല്ല,..... ഞാൻ ഇപ്പോ കുളിച്ചു കൊണ്ടിരിക്കുകുകയാ... "

" നീ എന്ന് നിർത്തും ആദി  നിന്റെ ഓഞ്ഞ  കോമഡി....."

" പിന്നെ കുളിച്ചു പുറത്തിരിക്കുന്ന എന്നെ കണ്ടിട്ട് കുളി കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഞാനെന്താ പറയാ...."

" തമ്പുരാന്റെ കുളിയും ഒരുക്കവും കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് പോകാം എന്ന് പറഞ്ഞതായിരുന്നു... ആൾറെഡി ലേറ്റ് ആയി "

" നിനക്ക് ഇപ്പോ എന്റെ എന്നോട് പണ്ടത്തെ സ്നേഹം ഒന്നുമില്ല.... "

" ആണോ എനിക്ക് നിന്നോട് പണ്ടത്തെ സ്നേഹം ഇല്ലല്ലേ.....  പറഞ്ഞത് നന്നായി...  അപ്പം ഞാൻ ഇപ്പോൾതന്നെ ആംസ്റ്റർഡാമിലെ ക്കുള്ള നമ്മുടെ സെക്കൻഡ് ഹണിമൂൺ ട്രിപ്പ് ക്യാൻസൽ ചെയ്യാം.... എനിക്ക് നിന്നോട് പണ്ടത്തെ സ്നേഹം ഇല്ലല്ലോ...."

" അങ്ങനെ പറയരുത് നീ എന്റെ മുത്തല്ലേ...."

" അധികം സോപ്പ് വേണ്ട പതയില്ല...."

" ഒന്ന് പതപ്പികെടാ ഇങ്ങനെ ഹാർഡ് വാട്ടർ ആകല്ലേ എനിക്ക് എന്റെ സോഫ്റ്റ്‌ വാട്ടറിനെയാണ് ഇഷ്ടം..."

👿👿👿👿👿

" നീ എന്റെ  ചുന്ദരി അല്ലേ ഞാൻ റെഡി ആയിട്ട് പെട്ടെന്ന് വരാം.... ദാ പോയി ദാ വന്നു "

പെട്ടന്ന് എനിക്ക് തല ചുറ്റുന്നത്  പോലെ തോന്നി...

"ആദി............"

പിന്നെ ബോധം പോകുന്നതിനു മുന്നേ കാണുന്നത്... എന്നെ കൈയിൽ എടുത്തു ഓടുന്ന ആദിയെയാണ്....

************************************

ഞാൻ റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് ലച്ചു എന്നെ വിളിക്കുന്നത് കേൾക്കുന്നത്...

എന്താ.... എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടാഞ്ഞിട്ട്  തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് നിലത്തേക്ക് ഊർന്നുവീഴുന്ന എന്റെ പ്രാണനെ ആയിരുന്നു....

പിന്നെ ഞാൻ അവളെയും എടുത്തിട്ട് ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടമായിരുന്നു....

കാഷ്വാലിറ്റിയിലേക്ക് അവളെ കേറ്റി  കൊണ്ടുപോകുമ്പോൾ എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യായിരുന്നു....

പുറത്ത് കാത്തിരുന്ന ഓരോ നിമിഷവും എന്റെ ഉള്ളിൽ തീആയിരുന്നു.....

കുറച്ചു കഴിഞ്ഞു ശാരദ ഡോക്ടർ എന്നെ വിളിപ്പിച്ചു......

" ആദി ലച്ചുവിന് ഒരു കുഴപ്പവുമില്ല താൻ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ...."

" പിന്നെ എന്തുപറ്റി അവൾക്ക് പെട്ടെന്ന് ബോധം പോയത്"

"its a good news "

"pardon me doctor "

" എടോ താൻ ഒരു അച്ഛനാകാൻ പോകുന്നു...."

പിന്നെ ഡോക്ടർ പറഞ്ഞതൊന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല....

സന്തോഷംകൊണ്ട് മിടിക്കുന്ന  എന്റെ ഹാർട്ട് ബീറ്റിന്റെ  സൗണ്ട് എനിക്ക് തന്നെ കേൾക്കാൻ പറ്റുമായിരുന്നു....

പിന്നെ അവളുടെ അടുത്തെത്താൻ എന്റെ കാലുകൾ വെഗ്രത  പെടുകയായിരുന്നു....

അവൾക്ക് നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഇന്നത്തെ യാത്ര ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞു....

ഞാൻ അത് പണ്ടേ ഒഴിവാക്കി എന്ന് ഡോക്ടർ അറിയില്ലല്ലോ....

ഞാൻ വരുണിനെ മാത്രം വിളിച്ച് കാര്യം പറഞ്ഞു...

അവൻ നല്ല സന്തോഷത്തിൽ ആയിരുന്നു...

ആരോടും പറയണ്ട എന്ന് ഞാൻ ചട്ടംകെട്ടി....

എല്ലാവർക്കും ഒരു സർപ്രൈസ് ആയി തന്നെ ഇരിക്കട്ടെ.....

ഞാൻ വേഗം ലച്ചുവിന്റെ അടുത്തേക്ക് പോയി...

ഡ്രിപ്പിന്റെ ആലസ്യത്തിൽ തളർന്നു കിടന്നുറങ്ങുകയായിരുന്നു എന്റെ പ്രാണപ്രിയ അവിടെ......

അവൾ ഉറങ്ങുന്ന അത്രയും നേരം.....

അവളുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കിയിരുന്നു....

ഒരു പെണ്ണ് ഗർഭിണി ആകുമ്പോൾ ആണ് ഏറ്റവും കൂടുതൽ മനോഹരി ആയി കാണുന്നത് എന്ന് പറയുന്നത് സത്യമാണ്....

എന്റെ കണ്ണിൽ.... എന്റെ കുഞ്ഞിന്റെ അമ്മയേക്കാൾ സുന്ദരമായതൊന്നും ഇനി ഭൂമിയിൽ ഇല്ല.....

********************************

കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന ആദിയെയാണ് ഞാൻ കണ്ടത്....

അവന്റെ കണ്ണിൽ ഒരുപാട് കുസൃതിയും വാത്സല്യവും ഉള്ളതായി  എനിക്ക് തോന്നി.....

പെട്ടെന്നാണ് എനിക്ക് ബോധോദയം വന്നത് അയ്യോ കല്യാണത്തിന് പോണ്ടേ....

"അവിടെ അടങ്ങി കിടക്കെടീ..."

"ആദി നമുക്ക് കല്യാണത്തിന് പോണ്ടേ..."

" ഇനി പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല കല്യാണം ഇപ്പോ കഴിഞ്ഞു കാണും..."

അവൻ അത് പറഞ്ഞപ്പോഴാണ് ഞാൻ ചുറ്റും  നോക്കിയത്... അയ്യോ ഇത് എന്റെ ഹോസ്പിറ്റൽ അല്ലേ...

"അതെ നിന്റെ ഹോസ്പിറ്റൽ തന്നെയാണ്..."

" ഞാൻ എന്താ ഇവിടെ"

അവൻ എന്റെ വയറിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...

" എന്റെ പൊന്നു വാവേ നിന്നെ മമ്മയ്ക്ക് കുരുട്ടുബുദ്ധി മാത്രമേ ഉള്ളൂ നേരായ ബുദ്ധിയില്ല.... "

" കുരുട്ടുബുദ്ധി എനിക്ക് മാത്രമല്ല.... അല്ല നീ എന്താ ഇപ്പൊ പറഞ്ഞത്... "

" എന്റെ കാന്താരി നീ എങ്ങനെയാ ഒരു അമ്മയാവുക അതിനുള്ള മെച്യൂരിറ്റി നിനക്ക് ഉണ്ടോ..."

ആ സമയം പറയാൻ പറ്റാത്ത തരത്തിലുള്ള ഒരു സന്തോഷത്തിന് ഞാൻ അടിമയായിരുന്നു...

എന്റെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ വളരുന്നു...

അതും എന്റെയും ആദിയുടെയും പ്രണയം...

അവനെയും കെട്ടിപ്പിടിച്ച് ഞാൻ ഒരുപാട് നേരം ഇരുന്നു....

കുറച്ചു കഴിഞ്ഞിട്ട് ഞങ്ങൾ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി....

ഇതിലും ഭേദം പോകാതിരിക്കുക ആയിരുന്നു എന്ന് എനിക്ക് തോന്നി പോയി....

അവനെ നിൽക്കാനും ഇരിക്കാനും സമ്മതിക്കുന്നില്ല....

നിനക്ക് അത്‌ വേണോ... നിനക്ക് ഇത് വേണോ  എന്ന് ചോദിച്ചു എന്നെ പുറകിൽ നിന്നും മാറുന്നില്ല....

എന്തെങ്കിലും വീണ്ടും അസ്വസ്ഥത തോന്നുന്നുണ്ടോ.... വോമിറ്റിംഗ് ടെൻഡൻസി  ഉണ്ടോ....

എന്നു തുടങ്ങി...

ബ്ലാ ബ്ലാ ബ്ലാ...

ആ സമയത്ത് ഞാൻ നോക്കുകയായിരുന്നു.... ഒരു കാമുകനിൽ നിന്നും ഭർത്താവിലേക്ക് അവിടെനിന്ന് ഒരു അച്ഛനിലേക്കുള്ള അവന്റെ യാത്ര....

അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു...

" എന്റെ ആദി നീ  ഇങ്ങനെ പാനിക്ക് അകല്ലേ.... എനിക്ക് ഒന്നും പറ്റിയിട്ടില്ല.... ലോകത്തിൽ ഞാനല്ല ആദ്യമായിട്ട് പ്രെഗ്നന്റ് ആകുന്നത്...."

" പക്ഷേ എന്റെ കണ്ണിന് നിന്നെ മാത്രമേ കാണുന്നുള്ളൂ... അതുകൊണ്ട് ഞാൻ പോയിട്ട് ബുക്ക് വാങ്ങികട്ടേ"

ചെക്കന് മര്യാദയുടെ ഭാഷ മനസ്സിലാകില്ല...

" ഡാ ചെക്കാ മര്യാദയ്ക്ക് പറയുന്നത് കേട്ടോ പ്രഗ്നൻസി ഒരു അവസ്ഥയാണ് അല്ലാതെ അസുഖമല്ല.... അവന്റെ ഒരു ഓവർ കെയർ... ഇനി ഇങ്ങോട്ട് വന്നാൽ  ഞാനെന്റെ ബെഡ്റൂമിൽ പോലും കയറ്റില്ല... പോയി ഹോളിലെ  സോഫയിൽ കിടന്നോണം... "

ഞാൻ പറയുന്നതുപോലെ ചെയ്തു കളയും എന്ന് അവന് നല്ല ബോധ്യമുള്ളതുകൊണ്ട് ചെക്കൻ പിന്നെ ഓവർ ആക്കിയില്ല...

കുറച്ച് കഴിഞ്ഞ് എല്ലാവരും വന്നു...

എന്റെ പ്രഗ്നൻസിയുടെ ന്യൂസ്  കേട്ടിട്ട് എല്ലാരും ഹാപ്പിയായി....

പിന്നെ ആദിയെക്കാളും കഷ്ടമായിരുന്നു അവരുടെ എല്ലാവരുടെയും കാര്യം....

അവിടെയും ഭീഷണി ഇറക്കിയപ്പോൾ എല്ലാവരും നന്നായി...

ഞാൻ പപ്പയെയും മമ്മിയെയും കെട്ടിപ്പിടിച്ചപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു അവരുടെ സന്തോഷം....

പിന്നെ അങ്ങോട്ട് എന്റെ  പ്രഗ്നന്സി ദിവസങ്ങളായിരുന്നു....

എന്ന് വെച്ചിട്ട് ഹോസ്പിറ്റലിൽ പോക്ക് ഞാൻ നിർത്തിയില്ല....

ഏഴാം മാസം വരെ നല്ല അന്തസായി ഞാൻ ഹോസ്പിറ്റലിൽ പോയി....

ഏഴാം മാസത്തിലെ ചടങ്ങിനു വേണ്ടി പാലക്കലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി...

ആദിയെയും കൂടെ കൂടി... ഇല്ലെങ്കിൽ ഇന്ന് തന്നെ അവൻ എന്നെ വിളിച്ച് തിരിച്ചു കൊണ്ടു പോകുമെന്ന് എല്ലാവർക്കും നല്ല ഉറപ്പായിരുന്നു....

ഇപ്പോ ഒമ്പതാം മാസമായി...

സമയം ഏകദേശം ഒരു ഒന്നര ആയിട്ടുണ്ട്...

" ആദി എഴുന്നേൽക്ക് ആദി "

" എന്തുപറ്റി ലച്ചു പെയിൻ സ്റ്റാർട്ട്‌  ആയോ...."

അവൻ എന്റെ മുഖത്തുനോക്കി ആകുലതയോടെ ചോദിച്ചു...

" ഇല്ല... "

" പിന്നെ എന്തു പറ്റി...."

" അത് എനിക്ക് ഇപ്പം മസാലദോശ വേണം അതും തട്ടുകടയിൽ നിന്ന് തന്നെ വേണം..."

" ലച്ചു നീ മനുഷ്യനെ പേടിപ്പിക്കാതെ  കിടന്നുറങ്ങ്  ഈ പാതിരാത്രിക്ക് ഏതു തട്ടുകടയിൽ തുറക്കുക..."

എന്നും പറഞ്ഞ് അവൻ തിരിഞ്ഞു കിടന്നു...

" അല്ലേലും നിനക്ക് എന്നോടും എന്റെ കൊച്ചിനോടും ഇപ്പോ പണ്ടത്തെ സ്നേഹമില്ല അവനു തട്ടുകടയിൽ ഇരുന്നൊരു മസാല ദോശ കഴിക്കണം എന്നുള്ള ആഗ്രഹം അല്ലേ ഉള്ളൂ... പണ്ടാണെങ്കിൽ പറയേണ്ട താമസം നീ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു..."

" ഇനി സെന്റി  അടിക്കേണ്ട വാ പോകാം... ഡ്രസ്സ് ചേഞ്ച് ചെയ്തുവാ... "

" നോക്ക് ഞാൻ പണ്ടേ ചേഞ്ച്‌ ചെയ്തിരിക്കുകയാണ്...."

അവൻ തലയിൽ കൈ വെച്ചു പോയി...

അങ്ങനെ ഞങ്ങൾ തട്ടുകടയിൽ പോയി ഒരു അടിപൊളി മസാല ദോശ കഴിച്ചു....

" സന്തോഷമായോ  എന്റെ വാവയ്ക്ക്..."

"ആയി "

പെട്ടെന്നാണ് എനിക്ക് വയറിനുള്ളിൽ നിന്ന് ആരോ കുത്തുന്നത് പോലത്തെ വേദന എടുത്തത്....

"ആദി......  "

ആദി പെട്ടെന്ന് വന്ന് എന്നെ താങ്ങിയെടുത്ത് ഹോസ്പിറ്റലിലേക്ക് പോയി....

*********************************

ഡേറ്റ് ഇനിയും രണ്ടാഴ്ച കഴിഞ്ഞിട്ടാണ് പറഞ്ഞത് അതാണ് ഞാൻ ഇത്രയും  കെയർ ലെസ്സ് ആയത് ഇനി അവൾക്ക് വല്ലതും പറ്റുമോ...

ഇതിനിടയിൽ ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു അവർ എല്ലാവരും പെട്ടെന്ന് തന്നെ അങ്ങോട്ടു വന്നു....

അവളെ കേട്ടിയിട്ട് ഇപ്പോ ഏകദേശം ഒരു മണിക്കൂർ എടുത്തു....

എന്റെയും പപ്പയുടെയും കാര്യം ഏകദേശം ഒരേ പോലെയാണ്...

തീയിൽ കൂടെ നടക്കുന്നത് പോലെയാണ് ഞങ്ങളുടെ നടപ്പ്...

"congratulate...  ലച്ചുവിന് ആദ്യത്തേത് ആൺകുട്ടിയും രണ്ടാമത്തേത് പെൺകുട്ടിയുമാണ്...."

ഡോക്ടർ ശാരദ പുറത്തുവന്ന് പറഞ്ഞു...

"twins ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ..." ഞാൻ അത്ഭുതത്തോടെ ചോദിച്ചു....

" അത് നിങ്ങൾക്ക് എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ വേണ്ടിയിട്ട് ലച്ചു  മനപ്പൂർവ്വം മറച്ചു വച്ചതാണ്"

അപ്പോഴേക്കും വെള്ളത്തുണിയിൽ പൊതിഞ്ഞ് എന്റെ രണ്ട് കുട്ടികളെയും  നഴ്സുമാർ കൊണ്ടുവന്നു....

എന്റെ സ്വന്തം ചോര....

" എന്റെ ദേവാനന്ദുവും  ദേവനന്ദനയും"

വല്ലാത്ത ഒരു അനുഭവം ആയിരുന്നു ആദ്യം അവരെ എടുത്തപ്പോൾ തോന്നിയത്....

പിന്നെ ലച്ചുവിനെ കാണാനുള്ള കാത്തിരിപ്പായിരുന്നു....

രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.....

" ഇഷ്ടമായോ എന്റെ സർപ്രൈസ്...."

" ഇതിലും വലിയ സർപ്രൈസ് എനിക്ക് സ്വപ്നങ്ങളിൽ പോലും കിട്ടില്ല....."

*************************************

കാലങ്ങൾ കൊഴിഞ്ഞു വീണു എങ്ങനെയാ കൊഴിഞ്ഞുവീണത് എന്ന് ചോദിക്കരുത്... 

കൊഴിഞ്ഞു വീണു അത്രതന്നെ...

ശിശിരങ്ങൾ മാറിമാറി വന്നു...  അപ്പുറത്തെ വീട്ടിലെ ശിശിര അല്ല.... മൺസൂൺ

കാവ്യഭാവന മനസിലാക്കാത കുട്ടികൾ... ഗ്രോ അപ്പ് മാൻ...  ഗ്രോ അപ്പ്‌...

ചുരുക്കിപ്പറഞ്ഞാൽ ഒരു 48 കൊല്ലം കഴിഞ്ഞു...

ഇന്നാണ് അവരുടെ ഫിഫ്ത് വെഡിങ് ആനിവേഴ്സറി......

Pont des Arts ഇൽ  ലവ് ലോക്ക് കെട്ടുകയായിരുന്നു...  അവര്....

" ഫസ്റ്റ് വെഡിങ് ആനിവേഴ്സറിക്ക് ശേഷം ഇന്നാണ് നമ്മൾ ഇങ്ങോട്ട് വന്നതല്ലേ ആദി "

" അതെ അന്ന് നമ്മൾ കെട്ടിയ ലോക്ക് ഇന്നും ഇവിടെയുണ്ട്...."

രണ്ടുപേരുടെയും  മുടിയൊക്കെ നരച്ചു... നല്ല ക്യൂട്ട് വയസ്സൻമാരുടെ കപ്പിൾ ആയിട്ടുണ്ട്

" ഇനി പറ.. ഇത്രയും കാലം ഞാൻ കാത്തിരുന്നു എന്റെ ചോദ്യത്തിന് ഉത്തരം പറ അത് എങ്ങനെയാണ് അറിഞ്ഞത്...."

" നീ അത് ഇതുവരെ വിട്ടില്ല....  നമ്മളുടെ രണ്ട് മക്കളുടെയും കല്യാണം കഴിഞ്ഞു അവർക്കും മക്കളുണ്ടായി.... എന്നിട്ടും നീ അത്‌ മറന്നിട്ടില്ല...."

" നിന്നെ സംബന്ധിക്കുന്ന ഒരു കാര്യവും എനിക്ക് മറക്കാനുള്ളതല്ല...."

" നീ എന്താ വിചാരിച്ചത്.... എന്നെക്കാളും വലുത് ബ്രോക്ക് നീയാണെനാണോ....  നീ വീട്ടിൽ വന്നിട്ട് ഞാൻ ഒരു കുരുത്തക്കേട് ഒപ്പിക്കാൻ പോവുകയാണ് അങ്കിൾ എന്ന് പറഞ്ഞപ്പോൾ തന്നെ പപ്പ എന്നോട് കാര്യം പറഞ്ഞു..... നിന്റെ ഫോട്ടോ നോക്കാൻ വേണ്ടി ഫേസ്ബുക്കിൽ എടുത്തപ്പോൾ എന്തോ കാര്യം വന്നു  ഞാനത് വിട്ടു പോയതായിരുന്നു.... പക്ഷേ ആ കുരുത്തക്കേട് എന്റെ കഴുത്തിൽ ഒരു കുരുക്ക് കുടുക്കുകയാണ് എന്ന് ഞാൻ ഒരിക്കലും ആലോചിച്ചില്ല... ഒരു ചോക്ലേറ്റ് ലൗ സ്റ്റോറിയാ  ഞാൻ പ്രതീക്ഷിച്ചത്.... യൂ സർപ്രൈസ് മീ...  ആ നിമിഷം ഞാൻ തീരുമാനിച്ചതാ  എനിക്ക് ജീവിതാവസാനംവരെ ഈ ചെക്കൻ മതിയെന്ന്...."

" എന്നിട്ടും നീ എല്ലാരോടും അങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്...."

" ഒരു കളവും പറഞ്ഞിട്ടില്ല...."

" പിന്നെ നിനക്ക് എന്നെ അറിയില്ല എന്നല്ലേ എല്ലാവരോടും വിളിച്ചു പറഞ്ഞത്..."

" അപ്പോഴും ഞാൻ മറച്ചുപിടിച്ചിട്ടേയുള്ളൂ കള്ളം പറഞ്ഞിട്ടില്ല...."

" എല്ലാവരും എന്നെ തെറ്റിദ്ധരിക്കരുത്  നീ കണ്ടോ... ദുഷ്ട"

" അയ്യടാ അത് കയ്യിലിരിപ്പിന്റെതാ... വയസ്സ് 77 ആയി ഇപ്പോഴും ഇമേജിനെ നോക്കിക്കൊണ്ടിരിക്കുകയാണ് ചെറുപ്പക്കാരൻ..."

" ഞാൻ ചെറുപ്പക്കാരൻ തന്നെയാ പിന്നെ നീ എന്റെ ചെറുപ്പക്കാരിയും..."

💮💮💮💮💮💮💮🌸💮💮💮💮💮💮💮

യുവമിഥുനങ്ങളെ  പോലെ അവരുടെ പ്രണയം ഇപ്പോഴും തുടരുകയാണ്.....

             ശുഭം

കഴിഞ്ഞുട്ടോ...  ഇനി അവരെ അവരുടെ പാട്ടിനു വിട്ടേക്ക് 😎😎 ഇനി അവരുടെ പിന്നാലെ ഞാൻ പോയാൽ  ചിലപ്പോൾ എന്നെ ചെരുപ്പൂരി അടിക്കും....

വയസ്സായില്ലേ  ഇനിയെങ്കിലും ഞങ്ങളെ  സമാധാനത്തോടെ ഒന്ന് പ്രേമിക്കാൻ വിട്  എന്ന് പറഞ്ഞിട്ടാണ്  രണ്ടും പോയത്

******************************

ഒരു നന്ദി പ്രകാശനം ഈ നിമിഷം ഇവിടെ ഞാൻ ആഗ്രഹിക്കുന്നു... 

ബോരാക്കാൻ ഉദ്ദേശിച്ചതല്ല.... എന്നാലും പറയണമെന്ന് തോന്നി.... കുറച്ചു പേരെ കുറിച്ച്....

പണ്ടും എഴുതുമായിരുന്നെങ്കിലും കൂടി അത് എന്റെ ബോറൻ  എൻജിനീയറിങ് ക്ലാസിന്റെ ഇടയിൽ...... കോളേജ് നോട്ടിന്റെ പിന്നാമ്പുറങ്ങളിൽ ആയിരുന്നു....

അതിന്റെ വായനക്കാർ എന്റെ 4 ഫ്രണ്ട്സ് മാത്രമായിരുന്നു....

പ്രഥമ,റിയ, നിവിത & മെറിൻ....

കുഞ്ഞിലെ  കുത്തിക്കുറിക്കുമെങ്കിൽ കൂടി....   സീരിയസ് ആയിട്ട് എഴുതിയ  സ്റ്റോറിയുടെ  ആദ്യത്തെ വായനക്കാർ ഇവരാണ്.....

അവരു തന്ന പ്രചോദനം പിന്നെ വളരുകയായിരുന്നു...

പിന്നെ ഇടക്കാലം കുറച്ചു നിർത്തി..... 

പിന്നെ തിരിച്ചുവന്നപ്പോൾ എന്നെ എഴുതാൻ പ്രോത്സാഹിപ്പിച്ച ഫ്രണ്ട്സ്..  ബിൻറ്റുവും സോനയും....  പിന്നെ എന്റെ കസിൻ അമ്മുവിനും...  ഞാൻ ആദ്യം കഥ പറഞ്ഞു കൊടുത്ത എന്റെ ബെസ്റ്റി പ്രഥമയ്ക്കും( രാത്രി 12 മണിക്ക് വിളിച്ച് വെറുപ്പിച്ചിട്ടും  എന്നെ തെറി വിളിക്കാതെ  നാട്ടിലുള്ള കുടുംബക്കാർക്ക് മൊത്തം പേര് പറഞ്ഞു  തന്ന നിണക് കിടക്കട്ടെ എന്റെ  വക ഒരു ക്രെഡിറ്റ്) ഒത്തിരി 😘😘😘😘😘😘🤗🤗🤗🤗🤗🤗🤗♥️♥️♥️♥️♥️

ഇവര് തന്ന ധൈര്യത്തിലാണ് ഞാൻ കഥ  എഴുതി തുടങ്ങിയത്.....

ലാസ്റ്റ് നോട്ട് ദി ലീസ്റ്റ് എന്റെ അമ്പാടി ഉണ്ണി കണ്ണനും ഒത്തിരി നന്ദി 😘😘😘😘😘😘

സ്നേഹപൂർവ്വം വന്ദന കൃഷ്ണ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top