ആക്‌സിഡന്റൽ couple 41
ഇനി കുറച്ച് നേരം ഞാൻ കഥ പറയും..... അത് മിണ്ടാതെ കേട്ടിരിക്കണം....
അപ്പോ നമ്മൾ എവിടെയാണ് നിർത്തിയത്..
ലച്ചുവിന്റെയും ആദിയുടെയും ഫസ്നൈറ്റ്...
ആ സമയത്ത് ആദിയുടെ ഉള്ളിലെ സത്യസന്ധൻ ഉയർത്തെഴുന്നേറ്റു സത്യങ്ങളെല്ലാം വിളിച്ചുപറഞ്ഞു....
എല്ലാം കേട്ട് ലച്ചു അവനെ ഒന്ന് നോക്കി... ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവൾ പറയാതെ പറഞ്ഞതെല്ലാം......
പിന്നെ നേരെ ബാത്റൂമിൽ ചെന്ന് ഡ്രസ്സ് എല്ലാം മാറ്റി.... ഒരു നൈറ്റ് ഡ്രസ്സ് ഇട്ടു പുറത്തിറങ്ങി.....
എന്നിട്ട് അവൾ ബെഡിൽ കിടന്നു ഒരുവശത്ത് കിടന്ന്... sry ഒരു മിസ്റ്റേക്ക് പറ്റി..... ബെഡിന്റെ മുക്കാൽ ബാഗവുമെടുത്ത്... വിശദമായി തന്നെ പുതപ്പും പുതച്ചു കിടന്നുറങ്ങി....
ആദി ആണെങ്കിൽ അണ്ടി പോയ അണ്ണാനെ പോലെ അവളുടെ പ്രവർത്തികളെല്ലാം നോക്കിക്കൊണ്ടു നിൽക്കുകയാണ്....
ഒന്നും പറയാൻ പറ്റില്ല എല്ലാം കയ്യിൽ നിന്ന് പോയില്ലേ...
മന്ദബുദ്ധി..... ഫസ്റ്റ് നൈറ്റ് കഴിഞ്ഞിട്ടെങ്കിലും അവന് പറഞ്ഞാൽ പോരായിരുന്നോ....
ഓവർ സത്യസന്ധത കാണിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും.....
പിന്നെ ഒന്നും മിണ്ടാതെ അവൾ ഒഴിച്ചുവെച്ച കുറച്ചു സ്ഥലത്ത് ചുമ്മാ അങ്ങ് ചുരുണ്ടുകൂടി കിടന്നു.....
അടുത്തേക്ക് പോയാൽ ചെലപ്പോ അവള്... അരിവാള് കൊണ്ട് തല അറക്കുമെന്ന് അവന് നല്ല ബോധ്യമുണ്ട്...
അതുകൊണ്ട് മാക്സിമം ഡിസ്റ്റൻസ് ആയിട്ടാണ് കിടന്നത്....
ഈ സന്ദർഭത്തിൽ എനിക്ക് ഓർമ്മ വന്നത്...
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും
കാത്തു …....
അവളുടെ കൈയിലുണ്ടായിരുന്ന പാല് ആ മേശപ്പുറത്തിരുന്നു തൈര് ആവാതിരുന്നാൽ മതിയായിരുന്നു.....
*********************************
ലച്ചു പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു.... അതും കുളിച്ചിട്ട് താഴെ കിച്ചണിലോട്ട് പോയി...
മനസ്സിലായില്ലാ.....
കല്യാണത്തിന് പോലും കുളിക്കണോ എന്ന് ചോദിച്ച് ആ കുട്ടി.....
രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചിട്ടു കിച്ചണിലേക്ക് പോയി..... it's unbelievable.... ഇനി അവളുടെ ജീവിതത്തിൽ എന്തൊക്കെ നടക്കുമോ ആവോ.....
ആദി രാവിലെ കണ്ണുതുറന്നു നോക്കിയപ്പോൾ ചുറ്റും അവിടെ കണ്ടില്ല...
അവൻ ആകെ ടെൻഷനായി....
വേഗം പുറത്തേക്കിറങ്ങി നോക്കിയപ്പോൾ കിച്ചണിൽനിന്ന് എല്ലാവരുടെയും കളിയും ചിരിയും കേട്ടു....
അപ്പോഴാണ് പാവം ശ്വാസം വിട്ടത്.....
അവൻ വേഗം ബ്രഷ് ചെയ്തു കിച്ചണിലേയ്ക്ക് പോയി....
അവിടെ ചെന്നു നോക്കിയപ്പോൾ പുതിയ മരുമോള് തിരക്കിട്ട് പാചകം ചെയ്യുകയാണ്....
അവൾക്ക് വാല് പോലെ അവന്റെ 3 കസിൻസുമുണ്ട്....
അവരെല്ലാം കൂടി അവനെ നന്നായിട്ട് കളിയാക്കുന്നുണ്ട്....
ഭാര്യനെ ഞങ്ങൾ ആരും കൊണ്ടുപോകുന്നില്ല കുറച്ചുനേരം ഭാര്യ മാറിനിന്നപ്പോഴേക്കും.... കർത്തവ്യ ഭദ്രനായ ഭർത്താവ് അന്വേഷിച്ചു വന്നിരിക്കുന്നുന്ന്....
എവിടെ അവളാണെങ്കിൽ അവനെ ഒന്ന് മൈൻഡ് ആകുന്നു പോലുമില്ല....
പിന്നെ കാർത്തു വന്ന് അവനെ ഓടിച്ചു വിട്ടു....
പാവം ആദി അവളുടെ റിയാക്ഷൻ അറിയാതെ വെന്തുരുകി നടക്കുകയാണ്....
അവന് അങ്ങനെ തന്നെ വേണം കയ്യിലിരിപ്പിന്റെ ഫലമല്ലേ....
silence is the best way of revenge..
എന്ന് പറയുന്നത് എത്ര സത്യമാണ്...
അവൾ എങ്ങാൻ അവനെ രണ്ട് തല്ലിയാൽ അവൾ തല്ലിയല്ലോ എന്ന് ആലോചിച്ചിട്ട് അവൻ ആശ്വാസം പെടുകയായിരുന്നു.....
ഇതിപ്പോ അവൾ ഒന്നും പറയുന്നില്ല.... ഒന്നും മിണ്ടുന്നില്ല....
കൂട്ടിലിട്ട പ്രാവിന്റെ അവസ്ഥ ഇതിലും എത്രയോ ബെറ്റർ ആയിരിക്കും....
ഉച്ചവരെ അവന് അവളെ ഒന്ന് അടുത്ത് കിട്ടിയിട്ട് പോലുമില്ല....
ഡൈനിങ് ടേബിളിൽ പോലും 2 അറ്റത്താണ് അവര് ഇരുന്നത്.....
ഉച്ചയ്ക്ക് ഫുഡ് കഴിച്ചതിനുശേഷം ഒട്ടും കിട്ടിയില്ല....
ഇന്നാണ് റിസപ്ഷൻ....
വൈകാതെ തന്നെ എല്ലാരും റിസപ്ക്ഷന് റെഡി ആവാൻ വേണ്ടി പോയി...
ലച്ചുവിനെ ബ്യൂട്ടീഷൻ കൊണ്ടുപോയി....
ആ സമയത്താണ് കാശിയും അവന്റെ ഫ്രണ്ട്സും വന്നത്...
എന്താണ് കുപ്പിയിലിട്ട മെരുവിനെ പോലെ ഇങ്ങനെ വെന്തുരുകുന്നതെന്ന് എല്ലാവരും ചോദിച്ചപ്പോഴും അവൻ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു....
പറയാതിരിക്കാൻ പറ്റില്ല... ഉടുത്തു ഒരുങ്ങി വന്ന നേരം രണ്ടു പേരും ഒന്നിനൊന്ന് മെച്ചായിരുന്നു.....
കുറച്ചു കൂടുതലാരാ എന്ന് ചോദിച്ചാൽ എല്ലാരും ലച്ചുവിനെ പറയുള്ളൂ....
പക്ഷേ മെയ്ഡ് ഫോർ ഈച്ച് അതർ ആയിട്ടാണ് എനിക്ക് തോന്നിയത്.....
അവൾ ഇട്ട ബ്ലു ഫ്രോക്കിന് മാച്ചായ ബ്ലെസരും ഷർട്ടും ഇട്ടിട്ടു ടിപ്പിക്കൽ ജെന്റിൽമാൻ ആയി അവനും....
പക്ഷേ നമ്മുടെ നായിക ഇപ്പോഴും അവനോട് മാത്രം മൗനവ്രതത്തിലാണ്.....
അങ്ങനെ റിസപ്ഷൻ ഒക്കെ കാര്യമായി നടന്നുകൊണ്ടിരിക്കുമ്പോഴാണ്...
നമ്മുടെ രാഘവൻ നായരും മാധവൻ നമ്പ്യാരും കൂടി സ്റ്റേജിലേക്ക് കടന്നു വന്നത്....
" ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്..."
എല്ലാരും അതിശയിച്ച് സ്റ്റേജിലേക്ക് നോക്കി....
പിന്നെ ആനപ്പാറ യിലെ അച്ചാമ്മയും അഞ്ഞുരാനും ഒരുമിച്ച് സ്റ്റേജിലേക്ക് വന്നാൽ ആരായാലും നോക്കി പോയില്ലേ....
" ഞങ്ങളുടെ ഈ ബന്ധം കുറച്ചു കൂടി ഒന്ന് ഊട്ടിയുറപ്പിക്കാൻ വേണ്ടി... എന്റെ കൊച്ചു മകൻ കാശിനാഥിന്റെയും ഇവന്റെ കൊച്ചുമകൾ കല്യാണിയുടെയും കല്യാണം നിശ്ചയിച്ചതായി ഞങ്ങൾ ഈ ശുഭ അവസരത്തിൽ അറിയിക്കുന്നു...."
ഇത് കേട്ടാ കല്ലുവും കാശിയും വണ്ടർ അടിച്ചു മുകളിലോട്ട് നോക്കി പോയി....
ഒരു ഒളിച്ചോട്ടം ഒരു ഫൈറ്റ് ഒരു ചെയ്സ് ഇതൊക്കെയാണ് അവര് ആലോചിച്ചത്...
ഇങ്ങനെ സർപ്രൈസ് ആയിട്ട് അവരുടെ കല്യാണം ഫിക്സ് ചെയ്യും എന്ന് അവര് സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല....
ഇനി ഇത് വല്ല സ്വപ്നവും ആണോ എന്നറിയാൻ പരസ്പരം പിഞ്ച് ചെയ്ത് കളിക്കുന്നുണ്ട് പാവങ്ങൾ....
ആദിയും ആകെ ഷോക്കടിച്ചു ഇരിക്കുകയാണ് അവനും ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ട്വിസ്റ്റ്....
എന്തിന് കല്ലുവിന്റെയും കാശിയുടെയും പാരൻസ് പോലും വിചാരിച്ചിട്ടില്ല.....
" ഇതിന്റെ എല്ലാം ക്രെഡിറ്റ് കൊടുക്കേണ്ടത് എന്റെ കൊച്ചുമകൾക്കാണ്.... എവിടെ ലച്ചു അവളെ ഇങ്ങോട്ട് വിളിക്കൂ..."
ലച്ചു നല്ലകുട്ടിയായി അവരുടെ അടുത്തേക്ക് ചെന്നു...
മാധവൻ നമ്പ്യാർ- ഇവള് ചോദിച്ച ഒരൊറ്റ ചോദ്യമാണ് ഇന്ന് ജീവിതങ്ങൾ ഇങ്ങനെ മാറിയിരിക്കുന്നത്.... ആകെക്കൂടി ഒരു ലൈഫെ നമ്മുടെ കൈയിൽ ഉള്ളൂ പരസ്പരം ശത്രുത ചെയ്തും പകരം വീട്ടിയും കളയാൻ ആണെങ്കിൽ എന്തിനാ ഇങ്ങനെ ഒരു ലൈഫ്.... അതിന് പകരം പരസ്പരം കൈകോർത്ത് സന്തോഷമായിട്ട് ഒരു 60 കൊല്ലം സുഖമായിട്ട് ജീവിക്കുന്നത് അല്ല ശരിക്കും ലൈഫ് എന്ന്.... നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ചത്താൽ നമ്മുടെ കൂടെ കൊണ്ടുപോകാൻ പറ്റില്ലല്ലോ... ആകെ കൊണ്ടുപോകാൻ പറ്റുന്നത് നമ്മുടെ നല്ല ഓർമ്മകളാണ്... ചിരിച്ച നമ്മുടെ കുടുംബങ്ങളുടെ മുഖമാണ്... പിന്നെ അവരുടെ കൂടെയുള്ള കുറച്ച് നല്ല ഓർമകളും.... അപ്പോ ഈ വെട്ടിപ്പിടിത്തം ഒക്കെ നിർത്തി ഒന്ന് നന്നായിക്കൂടെ എന്ന്....
രാഘവൻ നായർ- ഇത്രയും കാലം ജീവിച്ചപ്പോൾ ഞങ്ങൾ മറന്നു പോയ ഒരു കാര്യം... അവള് വളരെ സരളമായി പറഞ്ഞപ്പോൾ... ഞങ്ങൾക്കും തോന്നി അതാണ് ശരിയെന്ന്... പിന്നെ ഞങ്ങളുടെ കൊച്ചു മോള് ആദ്യമായിട്ട് ഒരു കാര്യം ചോദിച്ചപ്പോൾ അത് നടത്തി കൊടുത്തില്ലെങ്കിൽ.... പിന്നെ ഞങ്ങളൊക്കെ അവളുടെ ഗ്രാന്റ്റ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.....
മാധവൻ നമ്പ്യാർ- അതുകൊണ്ട് ഈ കല്യാണം ഞങ്ങൾ അങ്ങ് ഫിക്സ് ചെയ്തു.... അതുകൊണ്ട് അടുത്ത മിഥുനം 15ന് ഇവരുടെ കല്യാണമാണ്.....
ഈ സമയം കാശി കല്ലുവിനോട്
" അല്ല കല്ലൂ ഈ മിഥുനം 15 എന്ന് പറയുമ്പോൾ എപ്പോൾ ആയിട്ട് വരും.."
" അതിന് ഇനിയും ഉണ്ട് ഒരു ആറുമാസം...."
" ആറുമാസമോ...."
" മിണ്ടാതിരിക്കുമോ ഒന്ന്.... നിന്റെ പറച്ചിൽ കേട്ട് ചിലപ്പോൾ അവര് കല്യാണം തന്നെ ക്യാൻസൽ ആകും"
" അക്കാര്യം ഞാൻ ഓർത്തില്ല അത് ശരിയാ മിണ്ടാതിരിക്കുന്നതാണ് ബെറ്റർ ഇങ്ങനെ പോയ കല്യാണം എങ്കിലും കഴിക്കാം...."
" എന്നാലും എന്റെ പെങ്ങള് പൊളിയാണ് എത്ര സ്മൂത്ത് ആയിട്ടാണ് കാര്യങ്ങളൊക്കെ ഡിൽ ചെയ്തത് ഈ ഇലക്കും മുള്ളിനും കേടില്ലാതെ എന്ന് പറയുന്നത് ഇതാണ്...."
" നിന്റെ പെങ്ങളോ അവൾ എന്റെ പെങ്ങളാണ്.... അതാണ് അവൾക്ക് ഇത്രയും കാഞ്ഞ ബുദ്ധി..."
" നിന്റെ പെങ്ങൾ ആണെന്നുള്ള ഒറ്റ പ്രശ്നം മാത്രമേ ഇപ്പോൾ അവക്ക് ഉള്ളൂ...."
" കല്യാണം ഞാൻ വളരെ കഷ്ടപ്പെട്ടാണ് റെഡിയാക്കി എടുത്തത്.. അതിനുമുന്നേ നിങ്ങൾ രണ്ടു പേരും കൂടി ഡിവോസ് ആകുമോ..."
കാശി - അങ്ങനെയൊക്കെ ഞങ്ങളെ ചെയ്യുമോ...
കാശി കല്ലുവിന്റെ കഴുത്തിലൂടെ കയ്യിട്ട് പറഞ്ഞു....
ലച്ചു ആ കൈ എടുത്തു മാറ്റിയിട്ട് അവനോട് പറഞ്ഞു...
" മര്യാദയ്ക്ക് നടക്കുകയാണെങ്കിൽ ആറുമാസം നിങ്ങളുടെ കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം... അല്ലെങ്കിൽ നിങ്ങളുടെ ബെലി ആയിരിക്കും..."
എന്ത് പറഞ്ഞാലും നീ പൊളിയാണ് എന്ന് പറഞ്ഞ് അവർ രണ്ടുപേരും കൂടി അവളെ കെട്ടിപ്പിടിച്ച് സന്തോഷം മൊത്തം വ്യക്തമാക്കി....
ആ സമയത്താണ് ആദി അങ്ങോട്ട് വന്നത്....
ആദിയെ കണ്ടതും നൈസായിട്ട് അവൾ അവിടെ നിന്ന് സ്കൂട്ടായി....
എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് കല്ലൂവും കാശിയും ഒരുപാട് ചോദിച്ചു... പക്ഷേ ഒന്നും പറയാതെ ആദി ഒഴിഞ്ഞുമാറി....
അങ്ങനെ വളരെ ഭംഗിയായി തന്നെ അവരുടെ റിസപ്ഷൻ അവസാനിച്ചു....
ഇന്നത്തെ റിസർവേഷൻ കഴിഞ്ഞതിനുശേഷം അവന്റെയും അവളുടെയും ഫ്രണ്ട്സ് എല്ലാരും തിരിച്ചുപോയി....
ഇതുവരെ ഒരു കുടുംബക്കാരെ പോലെ തന്നെ അവരും ഇവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു...
എല്ലാവർക്കും തിരിച്ചു പോകുന്നതിനു സങ്കടവും ഇവർക്ക് പറഞ്ഞു വിടുന്നതിന്റെ സങ്കടവും ഉണ്ടായിരുന്നു....
ഇനി അടുത്ത കല്യാണം ഇതിലും പോളിയാകാം എന്നും പറഞ്ഞ് അവർ എല്ലാവരും അവരവരുടെ വീട്ടിലേക്ക് തിരിച്ചു പോയി
ഇതിനിടയിൽ എനിക്ക് സംശയാസ്പരമായ ഒരു കാര്യം ഉണ്ടായി.....
അത് എന്താണെന്ന് വെച്ചാൽ...
കൂട്ടുപ്രതിയായ ബ്രോ എന്നോട് അവൾ ഒരു കാര്യം ചോദിച്ചിട്ടും ഇല്ല.... പറഞ്ഞിട്ടുമില്ല....
നോർമൽ ആയിട്ട് അവരെ എങ്ങനെയാണോ അതുപോലെ തന്നെ പെരുമാറി...
തിരിച്ച് വീട്ടിലെത്തിയപ്പോൾ അവൾ എല്ലാരോടും നല്ലതുപോലെ സംസാരിച്ചു എന്നാൽ ആദിയെ കണ്ട മൈൻഡ് പോലും വെച്ചില്ല...
അവന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് പാവം തോന്നി....
പാവം ഇപ്പോ നല്ല കുറ്റബോധമുണ്ട്....
എന്ത് ചെയ്യാനാ എല്ലാരുടെയും വിധി....
അന്ന് രാത്രിയും ഇന്നലത്തെ പോലെ തന്നെ ഒരു മാറ്റവുമില്ലാതെ അവൾ വന്നു കിടന്നുറങ്ങി അവൻ അവളെ നോക്കിയിരുന്നു....
പിറ്റേന്നും ഒരു പ്രത്യേകതയും ഇല്ലാതെ കടന്നു പോയി....
പക്ഷേ ഇന്ന് അവളോട് സംസാരിച്ചിട്ടേ ഞാൻ ഉറങ്ങും എന്ന രീതിയിൽ ആയിരുന്നു ആദി....
രാത്രി ആയപ്പോൾ അവൾ റൂമിലേക്ക് വന്നു.....
" ലച്ചു എനിക്ക് നിന്നോട് സംസാരിക്കണം.."
................. no replay
" ലച്ചു ഞാൻ നിന്നോടാ പറയുന്നത് നീ കേൾക്കുന്നുണ്ടോ...."
................. no replay
" ശരിയാ ഞാൻ ചെയ്തത് തെറ്റാണ് നിനക്ക് എന്നെ ശിക്ഷിക്കാനുള്ള എല്ലാ റൈറ്റ്സുമുണ്ട്..."
................. no replay
" നീ എന്തെങ്കിലും ഒന്ന് പറയുമോ ലച്ചു എനിക്ക് ഭ്രാന്ത് പിടിക്കുന്നു നിന്റെ ശബ്ദം കേൾക്കാതെ..."
................. no replay
" എല്ലാവരോടും നീ നല്ലതുപോലെ സംസാരിക്കുന്നുണ്ടല്ലോ..... പ്ലീസ് എന്നോട് ദേഷ്യപ്പെടാൻ എങ്കിലും നീ ഒന്ന് വാ തുറക്കഡോ...."
................. no replay
" ഇങ്ങനെയാണെങ്കിൽ എങ്ങനെയാണ് ശരിയാവുക ലച്ചു നമ്മൾ ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ...."
................. no replay
" അറിയാം തെറ്റ് എന്റെ ഭാഗത്താണ്.... നീയെന്നെ പിടിച്ച് രണ്ട് തല്ലുവെങ്കിലും ചെയ്യ് എന്നിട്ട് ആ വാ ഒന്ന് തുറക്ക് ലച്ചു..... പ്ലീസ്..."
................. no replay
" നിന്റെ അച്ചച്ഛനോടും അമ്മച്ചനോടും വലിയ ഉപദേശം ആയിരുന്നല്ലോ.... അവർ നിന്നോട് ചെയ്തതെല്ലാം നിനക്ക് ക്ഷമിക്കാം.... ഞാൻ നിന്നോട് ഒരു തെറ്റ് ചെയ്തു.... പക്ഷേ തെറ്റ് കൊണ്ട് നീ ഇപ്പൊ ഭയങ്കര ഹാപ്പി അല്ലേ....
എന്നിട്ടും നീ എന്താ എന്നോട് മാത്രം മിണ്ടാത്തത്....."
................. no replay
" എന്തെങ്കിലും ഒന്ന് പറയെടോ..."
................. no replay
" എന്റെ കൂടെ ജീവിക്കാൻ ഇഷ്ടം ഇല്ലാത്തതുകൊണ്ടാണോ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത്....."
................. no replay
" ഇപ്പോ എന്റെ ഇഷ്ടത്തിനെകാട്ടും വലുത് എന്നിക്ക് നിന്റെ ഇഷ്ടമാണ് ഇനി ഞാൻ നിന്നെ ഒന്നും നിർബന്ധിക്കില്ല..."
................. no replay
" ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാൻ നിനക്ക് ഇഷ്ടമില്ലെങ്കിൽ... then lets get ഡിവോഴ്സ് "
ടപ്പേ....
സുഹൃത്തുക്കളെ ഒന്നും വീണു പൊട്ടിയതല്ല....
ആദിയുടെ മുഖത്ത് ലച്ചുവിന്റെ കയ്യിൽ നിന്ന് ഒരു ഒന്നൊന്നര അടി കിട്ടിയതാണ്...
" എന്താ എല്ലാം നിന്റെ ഇഷ്ടപ്രകാരമാണോ നടക്കുക.... നിനക്ക് ഇഷ്ടമുള്ളപ്പോൾ നീ വന്ന് കല്യാണം കഴിക്കും... നിണക്കിഷ്ടമുള്ളപ്പൊ നീ വന്നു പ്രണയിക്കും.... നിനക്ക് ഇഷ്ടമുള്ളപ്പോ എന്റെ പ്രണയം നീ പിടിച്ചു വാങ്ങും.... എന്നിട്ട് വീണ്ടും കല്യാണം കഴിക്കും... എല്ലാം കഴിഞ്ഞിട്ട് നിനക്ക് ഇഷ്ടമുള്ളപ്പോൾ നീ വന്ന് ഡിവോഴ്സ് വാങ്ങിക്കുമോ....."
ലച്ചു പറയുന്നത് കേട്ട് ആദിയുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞു...
" വല്ലാത്ത കിണിക്കല്ലേ നിന്റെ കിണി കാണുമ്പോൾ നിന്റെ മുഖത്ത് എനിക്ക് കയ്യെടുക്കാൻ തോന്നുന്നില്ല......"
(കിണിക്കല്ലേ - ചിരിക്കല്ലേ )
"സോറി യാർ.... "
" അവന്റെ ഒരു സോറി കൊണ്ടുപോയി ഉപ്പിലിട്ട് വയ്ക്ക്... എനിക്ക് ഡിവോസ് തരുമെന്ന് പറഞ്ഞ് പേടിപ്പിക്കാൻ നീ ആരാ.... "
"അത്.... "
" ഇനി ഡിവോഴ്സ് എങ്ങനെ പറഞ്ഞാൽ നിന്നെ കൊണ്ടുപോയി ഞാൻ ഉപ്പിലിട്ട് സ്റ്റഫാക്കിവെക്കും... മനസ്സിലായോ..."
അവൻ തലയാട്ടി....
" വാ തുറന്ന് പറ മനസ്സിലായോ എന്ന്...."
" മനസ്സിലായി...."
" എന്നാ പറ.... സോറി പറ.... ഇനി ഞാൻ ഇങ്ങനെ ഒന്നും പറയില്ല എന്നും പറഞ്ഞ് സോറി പറ....."
" ഇല്ല ഇനി ഞാൻ ചത്താലും ഡിവോഴ്സിന്റെ കാര്യം പറയൂല.... അങ്ങനെ ഒരു വാക്കേ ഇനി എന്റെ ഡിക്ഷണറിയിൽ ഇല്ല...."
"ഗുഡ് ബോയ്.... "
" അല്ല ഞാൻ ഇങ്ങനെ ഒന്നും കാണിച്ചിട്ട് സത്യം പറഞ്ഞാൽ നിനക്ക് ദേഷ്യം വന്നില്ലേ... "
അവൻ അത് ചോദിച്ചപ്പോൾ അവൾ നന്നായി ഒന്ന് പുഞ്ചിരിച്ചു....
" നിനക്ക് എന്ത് തോന്നി...."
" ദേഷ്യം വന്നിട്ടില്ല.... വന്നിട്ടുണ്ടായിരുന്നെങ്കിൽ നീ എന്നെ നിർത്തി പൊരിച്ചെനെ "
" മനസ്സിലാക്കി കളഞ്ഞു കൊച്ചു കള്ളൻ...."
" ഇത് കേട്ടനേരം നീ നിനക്ക് ഷോക്ക് ആയില്ലേ..."
" നിനക്ക് എന്തു തോന്നുന്നു..."
" നീ ഒട്ടും ഞെട്ടാതെ അത് പോലെ തോന്നി എനിക്ക്...."
" ഇപ്രാവശ്യവും നീ എന്നെ മനസ്സിലാക്കി കൊച്ചു കൊച്ചു കള്ളൻ...."
" അതെങ്ങനെ...."
" മോനെ ചക്കരേ ആശാനേ ആട്ടം പഠിപ്പിക്കല്ലേ.... "
" നീ കാര്യം പറ...."
" നീ എന്നോട് ഇതൊന്നും ആദ്യമേ പറഞ്ഞില്ലല്ലോ അപ്പൊ ഞാൻ അത് പറയാൻ ഉദ്ദേശിക്കുന്നില്ല.... നമ്മുടെ ഫിഫ്ടിയത് വെഡിങ് ആനിവേഴ്സറിക്ക് ഞാൻ ആ സീക്രട്ട് പൊളിക്കാം.... "
"ഫിഫ്ടിതോ... "
" അതെ ഇപ്പം മോൻ പോയി ചാച്ചൻ നോക്ക്.."
" ആ ഫിഫ്ടിയതെങ്കിൽ ഫിഫ്ടിയത്.... "
"എന്നാൽ ഗുഡ് നൈറ്റ്.... "
" ഗുഡ് നൈറ്റൊ... "
" പിന്നെ നട്ടപ്പാതിരയ്ക്ക് എല്ലാരും ഗുഡ് നൈറ്റ് അല്ലേ പറയാറ്..... ഉറങ്ങണ്ടേ...."
" ലച്ചു അത് പിന്നെ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീർന്നില്ലേ...."
"അതിനു... "
" നിനക്ക് ഇപ്പം തന്നെ ഉറങ്ങണോ...."
" എന്റെ എല്ലാരും രാത്രി അല്ലേ ഉറങ്ങാറ്...."
" അല്ല 9:00 ആയിട്ടുള്ളൂ നീ കിടക്കുന്ന സമയമായിട്ടില്ല....."
" ഒന്നും ചെയ്യാൻ ഇല്ലല്ലോ അതുകൊണ്ട് നമുക്ക് ഉറങ്ങാം...."
" ചെയ്യാൻ ഒക്കെ ഉണ്ട് നീ സമ്മതിക്കുകയാണെങ്കിൽ...."
" എന്ത് ചെയ്യാൻ എനിക്ക് അറിയില്ലല്ലോ..." അവൾ ഒരു നിഷ്കു ഭാവത്തിൽ പറഞ്ഞു...
" അതെന്താണ് ചേട്ടൻ പഠിപ്പിച്ചു തരാം നീ ഇങ്ങോട്ട് വന്നേ..."
" അയ്യടാ ഒരു ചേട്ടൻ വന്നിരിക്കുന്നു..."
" ഫസ്നൈറ്റ് നീ കൊണ്ടുപോയി കൊളമാക്കി സെക്കൻഡ് നീ എന്നെ മൈൻഡ് ചെയ്തില്ല.... തേർഡ് എങ്കിലും ഞാൻ പൊളിക്കും...."
" ഫസ്റ്റ് നൈറ്റ് ആരാണ് കോളമാക്കിയത്..."
" അതുകഴിഞ്ഞ് കാര്യമല്ലേ അത് കഴിഞ്ഞു ഇനി നമുക്ക് പ്രെസെന്റീനെ കുറച്ചും ഫ്യുച്ചറിനെ കുറിച്ചും സംസാരിക്കാം.... ചേട്ടന്റെ വാവ ഇപ്പൊ ഇങ്ങോട്ട് വാ...."
"വരില്ല.... "
പിന്നെ അവരെ സ്ഥിരം കലാപരിപാടിയിലേക്ക് കടന്നു.... അല്ലെങ്കിലും ഓടിക്കളിച്ചില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല....
രണ്ടുംകൂടി കട്ടിലിന് ചുറ്റും ഓടുന്നുണ്ട്.....
അവസാനം തളർന്ന് കട്ടിലിലേക്ക് വീണു....
അവളുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ അവൻ അവന്റെ മുഖത്താൽ തുടച്ചുമാറ്റി...
ആ സമയത്ത് രണ്ടുപേരുടെയും ശരീരത്തിലെ ചൂട് വർദ്ധിക്കുന്നത് ആയിട്ട് അവർ അറിഞ്ഞു....
പിന്നെ അവിടെ തലച്ചോറിന് സ്ഥാനമുണ്ടായിരുന്നില്ല..... ഹൃദയത്തിന്റെ ഭാഷ മാത്രമേ അവർക്ക് ആ നിമിഷമറിയുമായിരുന്നുള്ളൂ.... അവനൊരു പുഴയായി അവളിൽ അലിഞ്ഞപ്പോൾ... അവളോരു കടലായി അവനെ സ്വീകരിച്ചു.... വർഷങ്ങളായുള്ള പ്രണയത്തിന്റെ സംഗമം എന്നപോലെ......
രാത്രിയുടെ ഏതോ യാമങ്ങളിൽ തന്നിൽ നിന്ന് അടർന്ന് മാറിയ അവളെ.... വീണ്ടും തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു അവളുടെ കാതിൽ അവൻ മന്ത്രിച്ചു
" തുനെ സുന ഹൈനാ ശക്തി കെ ബിനാ ശിവ് ശവ് ഹേ... വോ സച്ച് ഹേ.... ജബ് തക് തു മേരി സിന്ദകി മെ നഹി ആയതാ തബ് തക് മെ സിന്ദാ ദാ... ലേക്കിന് അബ് ജക്കാർ മെ ജീനാ ശുരു കിയാ "
( നീ കേട്ടിട്ടില്ലേ.... ശക്തികൂടിയില്ലാത്തപ്പോൾ ശിവൻ ശവത്തിനു സമാനമാണ്.... അത് ശരിയാണ്... നീ എന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുന്നേ ഞാൻ ശ്വാസം വലിക്കുന്ന ഉണ്ടായിരുന്നു.... പക്ഷേ ഇപ്പോഴാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്....)
അവളൊന്നു പുഞ്ചിരിച്ചു അവനെ വീണ്ടും തന്നിലേക്ക് ആവാഹിച്ചു....
പതിയെ അവർ ഉറക്കത്തിലേക്ക് തഴുകി വീണു.....
പിറ്റേന്ന് തൊട്ട് അവർക്ക് നിന്നുതിരിയാൻ സമയമുണ്ടായിരുന്നില്ല..... രണ്ടുപേരും തിരക്കുപിടിച്ച വിരുന്നു പോക്കായിരുന്നു....
എല്ലാവരും തീറ്റിച്ചു തീറ്റിച്ചു കൊന്നു എന്നു പറയുന്നതായിരിക്കും സത്യം.....
പക്ഷെ രാത്രികൾ അത് അവർക്ക് മാത്രം സ്വന്തമായിരുന്നു....
തുടരും....
രചന: Vandana krishna
ലൈക്ക് ചെയത് അഭിപ്രായങ്ങൾ അറിയിക്കൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....