അനിരുദ്ധ് കൊച്ചുവിന്റെ അടുത്തേക്ക് പാഞ്ഞടുത്തു, അവളുടെ കൈ പിടിച്ചു വലിച്ചു അവന്റെ മുൻപിലേക്ക് നിർത്തി, അവളുടെ മുഖത്തു ആഞ്ഞടിച്ചു. അവന്റെ ശക്തിയായുള്ള അടിയിൽ കൊച്ചു താഴേക്കു വീണു പോയി. താഴേക്ക് വീണ കൊച്ചുവിനെ അവൻ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി, അവളുടെ മുഖത്തു നോക്കി അലറി, "അവനൊന്നു താഴ്ന്നു തന്നപ്പോ നീ അവന്റെ തലേല് കയറുന്നോ!"
ഇഷാൻ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു, " എടാ! ഞാനാണ്. അവൾ ഒന്നും ചെയ്തിട്ടില്ല. ഞാൻ അവളെ. .." മുഴുവനാക്കാൻ പറ്റുന്നതിനു മുന്നേ അനിരുദ്ധ് കൊച്ചുവിനെ പുറകിലേക്ക് തള്ളി. താഴെ വീഴാൻ പോയ കൊച്ചുവിനെ പൊന്നു കയറി പിടിച്ചു. ഇഷാന്റെ കോളറിൽ പിടിച്ചു അനിരുദ്ധ് കോപത്തോടെ ചീറി, "നിന്നോട് ഞാൻ പറഞ്ഞതല്ലേടാ ഈ #$#%*& ടെ പുറകെ ഇനി നടക്കരുതെന്നു."
"സൂക്ഷിച്ചു സംസാരിക്കണം." പൊന്നുവിന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.
കൊച്ചു :"എടാ... വേണ്ട, സാരില്ലാ" കവിൾ പൊള്ളിപ്പിടയുന്ന വേദനയിലും കൊച്ചു പൊന്നുവിനെ സമാധാനിപ്പിക്കാൻ നോക്കി.
അനിരുദ്ധ് :"ഇല്ല! ഇവനെ ഇങ്ങനെ ഇട്ടു കുരങ്ങു കലിപ്പിക്കുന്ന ഇവളെ ഞാൻ പൂവിട്ടു പൂജിക്കാം."
പൊന്നു : "ഇവൾ എന്ത് കുരങ്ങു കളിപ്പിച്ചെന്നാ നിങ്ങൾ പറയുന്നത്. "
അനിരുദ്ധ് :"വെറുതെ ഇരുന്ന ഇവനെ ഇവളല്ലേ ഓരോന്ന് പറഞ്ഞു ഇളക്കിയത്. എന്നിട്ടു അവൾക്കു അവനോടു physical അട്ട്രാക്ഷൻ മാത്രമേ ഉള്ളു പോലും. അവളെ പിന്നെ #$#%*& എന്നല്ലാതെ വേറെ എന്താടി വിളിക്കേണ്ടേ ?"
പൊന്നു :"അവൾ എന്തിനു അങ്ങനെ ചെയ്തു എന്നൊക്കെ നിങ്ങള്ക്ക് നേരെത്തെ അറിയാവുന്നതല്ലേ? പിന്നെ എന്തിനാ ഇത്ര ഷോ ?"
അനിരുദ്ധ് :"ഷോയോ ? ചങ്കെടുത്തു കാണിച്ചാലും നിനക്കൊക്കെ ഷോ ആയി തോന്നും. ഇവളുടെ കൂടെ അല്ലെ കൂട്ട്. എന്തെങ്കിലും സ്വഭാവഗുണം കിട്ടാതിരിക്കില്ലല്ലോ. ഈ നിന്നെ ഒക്കെ പ്രേമിക്കാൻ പോയ എന്നേം ഇവനേം ഒക്കെ പറഞ്ഞാൽ മതി. "
കൊച്ചു :"ചേട്ടായിക്ക് എന്നോടല്ലേ ദേഷ്യം, എന്നെ കുറിച്ചു മാത്രേം പറഞ്ഞാൽ മതി. വെറുതെ ഇവളെ കുറിച്ച് ആവശ്യം ഇല്ലാത്തതു പറയരുത്. " പൊന്നുവിനെ പറഞ്ഞത് കൊച്ചുവിന് സഹിക്കാൻ ആയില്ല.
ഇഷാൻ :"അനു നീ ഞാൻ പറയുന്നതൊന്നും കേൾക്കു. "
അനിരുദ്ധ് :"എന്ത് കേൾക്കാനാടാ! ഒക്കെ ചെയ്തിട്ടും പിന്നേം കിടന്നു ചാടുന്നത് കണ്ടില്ലേ! ഇവൾ ഒക്കെ ഒണ്ടാക്കിയതുങ്ങളെ പറഞ്ഞാൽ മതി. നേരായ വഴിക്കുണ്ടായതാവില്ല! അതുറപ്പാ. ഇതിനെ ഒക്കെ ജനിക്കുന്നതിനു മുന്നേ അങ്ങ് കൊന്നുകളയുക ആയിരുന്നു വേണ്ടത്. "
കൊച്ചുവും പൊന്നുവും മെഹറുവും ഞെട്ടി അനിരുദ്ധിനെ നോക്കി. കൊച്ചു കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി.
പൊന്നു കരഞ്ഞു കൊണ്ട് താഴേക്കു ഇരുന്നു. മെഹ്രു അവളുടെ അടുത്ത് വന്നു കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.
എന്താ സംഭവിച്ചേ എന്ന് മനസിലാവാതെ അനിരുദ്ധ് റയനെയും ഇഷാനെയും നോക്കി. അവരും അതെ അവസ്ഥയിൽ ആയിരുന്നു. ഇഷാൻ വന്നു അനിരുദ്ധിനെ വിളിച്ചു അല്പം മാറ്റി നിർത്തി പറഞ്ഞു, " എടാ കോപ്പേ. .. ഞാൻ അവളെ കയറി പിടിച്ചിട്ടാ അവൾ എന്നോട് ദേഷ്യപ്പെട്ടതു."
അനിരുദ്ധ് ഞെട്ടി. ഇഷാൻ അവനോടു നടന്നതൊക്കെ പറഞ്ഞു. അവന്റെ മനസ്സ് കുറ്റബോധം കൊണ്ട് നിറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു.
പൊന്നുവും മെഹറുവും ഇപ്പോഴും കരയുകയാണ്. അനു ചെന്ന് പൊന്നുവിന്റെ അടുത്തിരുന്നു, അവളുടെ തോളത്തു കൈ വച്ചു. അവൾ പൊള്ളിയത് പോലെ അവന്റെ കൈ തട്ടി മാറ്റി. കോപം ജ്വലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി. അവളുടെ നോട്ടം നേരിടാനാവാതെ അവൻ തലതാഴ്ത്തി.
പൊന്നു :"തൊട്ടു പോവരുത് എന്നെ! " ദേഷ്യം കൊണ്ട് അവളുടെ ശബ്ദം വിറച്ചു.
അനു:"എടോ... ഞാൻ അപ്പോഴെത്തെ ഒരു ദേഷ്യത്തിന് എന്തൊക്കെയോ... സോറിടോ."
പൊന്നു :"വേണ്ട! എനിക്ക് കാണേണ്ടാ നിങ്ങളെ. പോ! എവിടെ എങ്കിലും പോ!" അവൾ എഴുന്നേറ്റു പുറത്തേക്കു ഓടി പോയി.
ഒന്നുകൂടെ അവരെ ഒക്കെ ദേഷ്യത്തോടെ നോക്കി, മെഹറുവും പോവാനായി തിരിഞ്ഞു.
റയാൻ : "മെഹ്രു! എന്താടോ പറ്റിയേ?"
മെഹ്രു :"എന്താ പറ്റിയെ എന്ന് കണ്ടതല്ലേ നിങ്ങൾ ഒക്കെ. ഇനി എന്തിനാ വേറെ ഒരു explaination?"
അനിരുദ്ധ് :"എടോ... അത് പെട്ടന്ന് അവൾ കാരണം അവൻ വിഷമിക്കുന്നു കണ്ടപ്പോ... സങ്കടം കൊണ്ടാടോ!"
മെഹ്രു :"കൊച്ചുവിന് അങ്ങനെ ഇഷാൻ ചേട്ടായിനെ വിഷമിപ്പിക്കാൻ പറ്റില്ല ചേട്ടായി. അങ്ങനെ അവൾ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ആയിരം മടങ്ങു അവൾ വിഷമിക്കുന്നുണ്ടാവും." അവൾ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു, ഒഴുകി വന്ന കണ്ണുനീർ തുടച്ചു, പോവാൻ തുടങ്ങി.
Loading...
അനിരുദ്ധ് :"താൻ എന്താ പറഞ്ഞെ? " അനിരുദ്ധ് അവളുടെ കൈ പിടിച്ചു നിർത്തി.
ഇഷാനും റയാനും ഒന്നും മനസിലാവാതെ തമ്മിൽ നോക്കി.
മെഹ്രു :"ഒന്നുമില്ല ചേട്ടായി. കൈ വിട്, എനിക്ക് പോണം. "
റയാൻ :"പൊയ്ക്കോ. താൻ എന്താ പറഞ്ഞു വന്നേ എന്ന് പറഞ്ഞിട്ട് പൊയ്ക്കോ. " അവൻ ടെറസിlലേക്കുള്ള ഡോർ അടച്ചു.
മെഹ്രു അവരെ എല്ലാവരെയും മാറി മാറി നോക്കി. പറയാതെ തനിക്കു ഇവിടെ നിന്ന് പോവാൻ കഴിയില്ലെന്ന് അവരുടെ നിൽപ്പ് കണ്ടപ്പോ അവൾക്കു മനസ്സിലായി. അവൾ ഒരു ബലത്തിനെന്നോണം മതിലിലേക്കു ചാരി നിന്നു. പതിയെ തലപൊക്കി ഇഷാനെ നോക്കി.
മെഹ്രു : "അവൾക്കു ചേട്ടായിനെ ഒരുപാടിഷ്ടം ആണ്. കണ്ട അന്ന് തൊട്ടേ പറയുമായിരുന്നു അവൾ. ആദ്യമായി കണ്ടപ്പോ വഴക്കടിച്ചല്ലോ എന്ന് ആലോചിച്ചു അവൾ പല തവണ വിഷമിച്ചിട്ടുണ്ട്. അവളെ ഏറ്റവും ഹാപ്പി ആയി ഞങ്ങൾ കണ്ടിട്ടുള്ളത് ചേട്ടായിടെ കൂടെ ഉള്ളപ്പോഴാണ്. ഒരു പക്ഷെ ഞങ്ങളുടെ കൂടെ ഉള്ളതിനേക്കാൾ ഒക്കെ ഏറെ... "
ഇഷാൻ കേട്ടത് വിശ്വസിക്കാൻ ആവാതെ നിൽക്കുകയാണ്. അവന്റെ അതെ അവസ്ഥയിൽ അനിരുദ്ധ്ഉം റയാനും.
അനിരുദ്ധ് : "പക്ഷെ അവള് പറഞ്ഞത്. .."
മെഹ്രു :"അവളെങ്ങനെയെ പറയത്തൊള്ളൂ. അത് ചേട്ടായിനോട് ഇഷ്ടം ഇല്ലാത്തതു കൊണ്ടല്ല. അവൾ അവളുടെ അപ്പന് കൊടുത്ത വാക്കു പാലിക്കാൻ വേണ്ടി മാത്രം ആണ്. ആ വാക്കിൽ ഇത്ര മുറുക്കെ പിടിക്കാൻ അവൾക്കു അവളുടെ കാരണങ്ങൾ ഉണ്ട്. ഈ ചിരിച്ചു കളിച്ചു നടക്കുന്ന കൊച്ചുവിന് പിന്നിൽ, നിങ്ങൾക്കൊന്നും അറിയാത്ത ഒരു കൊച്ചു ഉണ്ട്. ആരോടും മിണ്ടാതെ, ചിരിക്കാതെ, ഒന്ന് നോക്കുക കൂടെ ചെയ്യാതെ, മുറിയിൽ ദിവസങ്ങളോളം കതവടച്ചിരുന്ന ഒരു കൊച്ചു. എങ്ങോ മറഞ്ഞു പോയ ആ ഓർമ്മകളെ ആണ് ഇപ്പൊ അനുവേട്ടൻ അറിയാതെ ആണെങ്കിലും പുറത്തു കൊണ്ട് വന്നത്. അവള് ഈ ലോകത്തു ഏറ്റവും കൂടുതൽ അവളുടെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നത് എന്താണെന്നു അറിയ്യോ? അവൾ ജനിക്കുന്നതിനു മുന്നേ അവളെ ജീവനെ പോലെ സ്നേഹിച്ചതിനു, എല്ലാവരുടെയും കുത്തുവാക്കുകളിൽ നിന്ന് അവളെ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചതിനു. മനസ്സിലാവുന്നില്ല അല്ലെ? അവളുടെ അപ്പന്റെയും അമ്മയുടെയും ലവ് മാര്യേജ് ആയിരുന്നു. മെഡിസിൻ നു പഠിക്കുമ്പോഴാണ് അവർ പരിചയപ്പെട്ടത്. കോഴ്സ് കഴിഞ്ഞു വീട്ടിൽ എത്തി കഴിഞ്ഞാണ് സാറമമ്മി, കൊച്ചുവിന്റെ മമ്മി അവളെ conceive ആയി എന്ന് മനസിലാക്കുന്നത്. പക്ഷെ മമ്മി വീട്ടിൽ എത്തുന്നതിനു മുൻപേ വീട്ടുകാര് കല്യാണം ഉറപ്പിച്ചിരുന്നു, സാറമമ്മിടെ ഒരു നാത്തൂന്റെ ബന്ധുവും ആയിട്ടു. വളരെ കഷ്ടപ്പെട്ടാണ് മമ്മി കാര്യങ്ങളൊക്കെ മാത്യുപപ്പ, കൊച്ചുവിന്റെ അപ്പയെ അറിയിച്ചത്. അപ്പോഴേക്ക് കല്യാണ ദിവസം അടുത്തിരുന്നു. കുറെ പ്രേശ്നങ്ങൾ ഒക്കെ ഉണ്ടാക്കി, അവസാനം ആന്റി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോ ആണ് കല്യാണം നടത്തികൊടുത്തെ. കല്യാണത്തിന് മുന്നേ ഉണ്ടായ പ്രെഗ്നൻസി ആയതു കൊണ്ട് അത് അബോർട് ചെയ്യാൻ എല്ലാവരും നിർബന്ധിച്ചു. പക്ഷെ ആന്റിയും അങ്കിളും സമ്മതിച്ചില്ല. കൊച്ചു ജനിച്ചു കഴിഞ്ഞിട്ടും അവരുടെ വീട്ടുകാർക്ക് അവളെ accept ചെയ്യാൻ വയ്യായിരുന്നു. അപ്പന്റെ സൈഡിലും അമ്മയുടെ സൈഡിലും. അവlളുടെ ഗ്രാൻഡ്‌പാരന്റ്സ് വൈകാതെ അവളെ സ്വന്തം കൊച്ചുമകളായി അംഗീകരിച്ചെങ്കിലും, മറ്റു പല ബന്ധുക്കളും അവളെ കിട്ടുന്ന അവസരങ്ങളിലൊക്കെ കുത്തി നോവിക്കാനും ഒറ്റപ്പെടുത്താനും ഒരു മത്സരം എന്ന പോലെ ശ്രമിച്ചു കൊണ്ടിരുന്നു. ഒരിടത്തു അച്ഛൻപെങ്ങൾ ആണെങ്കിൽ മറ്റൊരു സൈഡിൽ അവളുടെ അമ്മാവനും അമ്മായിയും... അവർ മാത്രം അല്ല. .. പലരും. .. ഒരിക്കൽ ഒരു വെക്കേഷന്റെ ടൈമിൽ മാത്യു പപ്പക്കും സാറ മമ്മിക്കും ഒരു മെഡിക്കൽ കോൺഫെറെൻസിനു പോവേണ്ടി വന്നു. അവരപ്പോ എല്ലാവരുംകൂടെ തറവാട്ട് വീട്ടിൽ ആണ് നിന്നിരുന്നത്. പത്തു വയസ്സാണ് അന്ന് കൊച്ചുവിന്. മരിയമമ്മി, പൊന്നുവിന്റെ മമ്മി, ഉള്ള ധൈര്യത്തിൽ ആണ് അവർ അവളെ വീട്ടിൽ നിർത്തിയിട്ടു പോയത്. പൊന്നുവിന്റെ അപ്പ, പോൾ പപ്പ, ഒരു ബിസിനസ് ട്രിപ്പിൽ ആയിരുന്നു അപ്പൊ. പക്ഷെ അവർ പോയതിന്റെ പിറ്റേന്ന് മരിയമമ്മിടെ ഒരു അടുത്ത ബന്ധു മരിച്ചത് കൊണ്ട് പെട്ടന്ന് പൊന്നുവും ആയി പോവേണ്ടി വന്നു. ഒരാഴ്ച കൊണ്ട് അവളുടെ അച്ഛൻപെങ്ങൾ അവളെ മാനസികമായി പലതു പറഞ്ഞു തളർത്തി... അവളുടെതല്ലാത്ത തെറ്റിന് അവളെ കുറ്റപ്പെടുത്തി. അവർക്കു മാത്യു പപ്പയെ അവരുടെ ഒരു കൂട്ടുകാരിയെ കൊണ്ട് കെട്ടിക്കണം എന്നായിരുന്നു. അത് നടക്കാത്തതിൽ ഉള്ള അവരുടെ മനസ്സിലെ frustration മുഴുവൻ അവർ, അവളൊരു കുഞ്ഞാണെന്നു പോലും ഓർക്കാതെ, കുത്തുവാക്കുകളിലൂടെ അവളോടു തീർത്തു. അവളുടെ കുഞ്ഞു മനസിനെ തകർക്കാൻ ആ വാക്കുകളും അപ്പോഴെത്തെ ഒറ്റപ്പെടലും ധാരാളം മതിയായിരുന്നു. ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്ന കൊച്ചുവിന്റെ പാരെന്റ്സ് കണ്ടത് ആരോടും മിണ്ടാതെ റൂം അടച്ചിട്ടിരിക്കുന്ന കൊച്ചുവിനെ ആണ്. അതിനു ശേഷം അവൾ ആരോടും മിണ്ടാതെ ആയി. എത്ര നിർബന്ധിച്ചിട്ടും അവൾ റൂമിനു പുറത്തിറങ്ങിയില്ല. ആളുകളെ കാണുന്നത് പോലും അവൾക്കു ഭയം ആയി. ഒന്ന് രണ്ടു വർഷത്തോളം ഉള്ള കൗൺസിലിങ് ഒക്കെ കഴിഞ്ഞാണ് അവൾ നോർമൽ ആയതു. ഇതിനിടയ്ക്ക് മാത്യു പപ്പ തറവാടുമായുള്ള ബന്ധങ്ങളൊക്കെ ഉപേക്ഷിച്ചു വേറെ വീട് വാങ്ങി മാറി. മാത്യു പപ്പ പോന്നപ്പോൾ പോൾ പപ്പയും കൂടെ പോന്നു. അങ്ങനെ ആണ് ഞങ്ങൾ ഒക്കെ ഒരേ സ്ഥലത്തു താമസം തുടങ്ങുന്നത്. കൊച്ചു നോർമൽ ആയി കഴിഞ്ഞപ്പോൾ മാത്യു പപ്പ നേർച്ചയ്ക്കു വേണ്ടി അവളെയും കൊണ്ട് വേളാങ്കണ്ണിക്കു പോയി. അവിടെ വച്ചു പണ്ട് സാറ മമ്മിയെ കെട്ടാൻ ആലോചിച്ചിരുന്ന അങ്കിൾനെ ഒക്കെ കണ്ടു. അങ്കിൾന്റെ അമ്മ സാറമമ്മിയെയും മാത്യുപപ്പയെയും കുറെ ചീത്ത ഒക്കെ പറഞ്ഞു അന്ന്. കൊച്ചുവിനെ കാണിച്ചു അവർ പറഞ്ഞു മാത്യു പപ്പയ്ക്ക് ഒരിക്കലും അവളെ കൈപിടിച്ച് കൊടുക്കാൻ ഉള്ള യോഗം ഉണ്ടാവില്ലെന്നും, അവള് പരുന്തുംകാലിൽ പോവുമെന്നും. അന്ന് അവളുടെ അപ്പ കരയുന്നതു കണ്ടു അവൾ അവളുടെ അപ്പക്ക് കൊടുത്തു വാക്കാണ്, അവളുടെ അപ്പൻ കാണിച്ചു തരുന്ന ആൾക്ക് മുന്നിലെ മിന്നു കെട്ടാൻ അവൾ കഴുത്തു നീട്ടുള്ളു എന്ന്. ആ ഒരു വാക്കു പാലിക്കാൻ ആണ് ചങ്കു തകർന്നു നിന്നിട്ടും അവൾ ഈ അഭിനയിക്കുന്നതൊക്കെ. അല്ലാതെ അതൊരിക്കലും ചേട്ടായിയോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. അവൾ കാരണം അവളെ വേണ്ടാന്ന് വെക്കാത്തതിൽ അവളുടെ അപ്പനോ അമ്മയോ വിഷമിക്കരുത്. അതിനു വേണ്ടിയാ അവൾ ഇങ്ങനെ ഒക്കെ. .."
ഒന്നും മിണ്ടാൻ പോലും ആവാതെ നിൽക്കുകയാണ് റയാനും, അനിരുദ്ധ്ഉം, ഇഷാനും. അനിരുദ്ധ് തലയിൽ കൈ വച്ച് താഴേക്കു ഇരുന്നു. ദേഷ്യത്തിന്റെ പുറത്തു ചെയ്തു പോയതും പറഞ്ഞു പോയതും ആയ കാര്യങ്ങൾ ഓർത്തു അവന്റെ മനസ്സു കുറ്റബോധത്താൽ നീറി. താൻ ഉരുകി തീരുന്നതു പോലെ അവനു തോന്നി. എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ ഇരുന്നു.
മെഹ്രു തുടർന്നു..." പിന്നെ... കൊച്ചുവിനു വയ്യാതെ ആയപ്പോ അത് ഏറ്റവും കൂടുതൽ അഫക്ട് ചെയ്തത് പൊന്നുവിനെ ആണ്. അവളുടെ ആ അവസ്ഥയ്ക്ക് കാരണം താൻ ആണെന്ന് അവൾ വിശ്വസിച്ചു. താൻ നിർബന്ധിച്ചു കൂടെ വിളിച്ചു കൊണ്ട് പോയിരുന്നെങ്കിൽ കൊച്ചുവിന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് പറഞ്ഞു അവൾ ഇപ്പോഴും കരച്ചിലായിരുന്നു... കുറച്ചു മാസങ്ങളുടെ age ഡിഫറെൻസ് മാത്രേ പൊന്നുവും കൊച്ചുവും തമ്മിൽ ഉള്ളു എങ്കിലും, ഓർമ്മ വച്ച പ്രായം തൊട്ടേ എന്നും കൊച്ചുവിനെ ഒരു ചേച്ചിയെ പോലെ പ്രൊട്ടക്ട് ചെയ്തിട്ടുള്ളവളാണ് പൊന്നു. കൊച്ചുവിനെ ആരെങ്കിലും ഉപദ്രവിച്ചാലോ, വിഷമിപ്പിച്ചാലോ പൊന്നു അവരോടു വഴക്കിടും ആയിരുന്നു. പൊന്നുവിന്റെ ചങ്കാണ് കൊച്ചു. കൊച്ചുവിനെ വേദനിപ്പിച്ചാൽ ആദ്യം വേദനിക്കുന്നത് പൊന്നുവിനാണ്. aഅതുകൊണ്ടാണ് പൊന്നു ചേട്ടായിയോട് അങ്ങനെ പെരുമാറിയത്. അതിനി അവൾക്കു ചേട്ടായിയെ ഇഷ്ടം അല്ലാത്തത് കൊണ്ടാണെന്നൊന്നും പറയരുത്."
Loading...
അനിരുദ്ധ് ദയനീയം ആയി അവളെ നോക്കി.
മെഹ്രു :"ഞാൻ പറഞ്ഞെന്നെ ഉള്ളു. ഈ ഡോർ ഒന്ന് തുറക്കുവോ? "
റയാൻ വന്നു ഡോർ തുറന്നു കൊടുത്തു. പോവുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞു നോക്കി അവൾ പറഞ്ഞു, "ഇഷാൻ ചേട്ടായി, കൊച്ചുവിന് ഇഷ്ടം ആണെന്നുള്ള കാര്യം ഞാൻ പറഞ്ഞെന്നു ഇപ്പൊ അവളോട് പറയേണ്ടട്ടോ. അവൾ എന്നെ കൊല്ലും. പറഞ്ഞു വന്നപ്പോ ഒരു flow il അങ്ങ് വന്നു പോയതാ. "
ഇഷാൻ തലകുലുക്കി. മെഹ്രു താഴേക്ക് പോയി.
അനിരുദ്ധ് അപ്പോഴും താഴെ ഇരിക്കുകയാണ്. റയാൻ വന്നു അവന്റെ തോളിൽ കൈ വച്ചു.
അനിരുദ്ധ് : "എടാ. . ഞാൻ ഇനി എങ്ങനെ കൊച്ചുവിന്റെ മുഖത്തു നോക്കും. അന്നേരത്തെ ദേഷ്യത്തിന്റെ പുറത്തു... ഛെ! ഞാൻ അവളെ അടിക്കുകയും ചെയ്തു. ഒരു കാര്യമില്ലാതെ. ഞാൻ ഇനി എന്ത് ചെയ്യും. ഞാൻ എങ്ങനെ ഒരു സോറി പറയാൻ ആണെങ്കിൽ പോലും അവളുടെ മുന്നിൽ ചെന്ന് നിൽക്കും." അനിരുദ്ധ്ന്റെ കണ്ണുകൾ നിറഞ്ഞു.
റയാൻ : "ചെയ്തത് എന്നാത്തിന്റെ പേരിൽ ആയാലും തെറ്റാണ്. നീ അവളോട് പോയി സോറി പറയു. ഇപ്പൊ തന്നെ. അത് കൊണ്ട് ഒന്നും ആവില്ലെങ്കിലും അതെങ്കിലും ചെയ്യ്. "
അനിരുദ്ധ് ഇഷാന്റെ നേരെ തിരിഞ്ഞു ഇരുന്നു. എന്നിട്ടു പറഞ്ഞു, "എടാ, സോറി ഡാ. .. നിന്റെ പെണ്ണിനെ ഞാൻ. .."
ഇഷാൻ :"നീ എന്തിനു അങ്ങനെ ഒക്കെ ചെയ്തു എന്നും പറഞ്ഞു എന്നും എനിക്ക് മനസ്സിലാവും. പക്ഷെ ചെയ്തതിലെ തെറ്റ് അപ്പോഴും ഇല്ലാതാവില്ല. നീ അവൻ പറഞ്ഞത് പോലെ അവളോട് പോയി സോറി പറ."
അവർ അവനെ വിളിച്ചു എഴുന്നേൽപ്പിച്ചു താഴേക്ക് നടന്നു.
***********************************************************************************************************************************
അവർ ചെല്ലുമ്പോ മെഹ്രു ലിഫ്റ്റ് വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. അവർ അവളുടെ അടുത്തേക്ക് ചെന്നു.
റയാൻ :"മെഹ്രു, ഞങ്ങളൂടെ വന്നോട്ടെ നിങ്ങളുടെ ഫ്ലാറ്റിലേക്ക്. കൊച്ചുവിനെ ഒന്ന് കാണാനാ."
മെഹ്രു :"എന്തിനാ? ഇനിയും തല്ലാൻ ആണോ?" അനിരുദ്ധ്ന്റെ മുഖത്തു നോക്കി ആണ് അത് ചോദിച്ചതു.
അനിരുദ്ധ് ഒന്നും പറഞ്ഞില്ല.
മെഹ്രു :"ഹ്മ്മ്മ്. .. വാ! പക്ഷെ അറിയാതെ പോലും നിങ്ങളുടെ വായിൽനിന്നു ഇനി അവളെ വിഷമിപ്പിക്കുന്നത് പോലെ എന്തെങ്കിലും വീണാൽ, സത്യായും നിങ്ങൾ നടന്നു പുറത്തേക്കു പോവത്തില്ല. മുട്ടുകാൽ തല്ലി ഒടിക്കും ഞാൻ . "
അവർ കണ്ണ് മിഴിച്ചു അവളെ നോക്കി. അപ്പോഴേക്ക് ലിഫ്റ്റ് വന്നു.
*********************************************
മെഹ്രു കാളിങ് ബെൽ അടിച്ചപ്പോൾ ഡോർ തുറന്നതു മാളുവായിരുന്നു. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. അനിരുദ്ധ്നെ ഒക്കെ കണ്ടതും അവളുടെ മുഖത്തു ദേഷ്യം നിറഞ്ഞു. എന്തോ പറയാൻ തുടങ്ങിയ അവളെ മെഹ്രു തടഞ്ഞു. മെഹ്രു അവരെ അകത്തേക്ക് വിളിച്ചു. മെഹ്രു മാളുവിനോടായി ചോദിച്ചു, "അവൾഎന്ത്യേ ?"
മാളു ഒരു ബെഡ്റൂമിലേക്ക് ചൂണ്ടി പറഞ്ഞു, "അവിടൊണ്ടു."
അവർ അങ്ങോട്ടേക്ക് ചെന്നു. കൊച്ചു കാൽമുട്ടിൽ തല വച്ച് നിലത്തു ഇരിക്കുകയാണ്. അവളെ ചുറ്റിപിടിച്ചു അവളുടെ തോളിൽ തല വച്ച് പൊന്നു ഇരിപ്പുണ്ട്. ഇടയ്ക്കു 2 പേരും ഏങ്ങുന്നുണ്ട്. അമ്മു അടുത്ത് ഒരു മതിലിൽ ചാരി അവരെ നോക്കി ഇരിക്കുന്നു. അവളും കരഞ്ഞതിനുള്ള തെളിവായി മുഖത്തു കണ്ണുനീർ ഇറങ്ങിയ പാട് കാണാം. അനിരുദ്ധ് ഒക്കെ റൂമിലേക്ക് ചെന്നപ്പോ അമ്മു എഴുന്നേറ്റു. പൊന്നുവിന്റെ തോളിൽ കൈ വച്ചു. പൊന്നുവും കൊച്ചുവും തലപൊക്കി നോക്കി. അവരെ കണ്ടതും കൊച്ചു, "ചേട്ടായി. .." എന്ന് വിളിച്ചു അവനെ നോക്കി ചിരിക്കാനുള്ള ഒരു ശ്രമം നടത്തി. പക്ഷെ അതൊരു പൊട്ടിക്കരച്ചിലായി മാറി, അവൾ വീണ്ടും തല കാല്മുട്ടിലെക്കു വച്ചു കരഞ്ഞു. അനിരുദ്ധ് അടുത്തേക്ക് ചെന്നപ്പോ പൊന്നു എഴുന്നേറ്റു മാറി കൊടുത്തു. അവളെ ഒന്നു നോക്കിയിട്ടു അവൻ കൊച്ചുവിന്റെ അടുത്ത് ഇരുന്നു.
അനിരുദ്ധ് : "കൊച്ചു. .. എടോ... സോറി! ഞാൻ ഒന്നും അറിയാതെ. .. എന്തൊക്കെയോ. .."
അവൾ തലപൊക്കി അനിരുദ്ധ്നെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോ അവൾക്കു സങ്കടം ഇരട്ടിച്ചു. അവൾ ഒരു ദീർഘ ശ്വാസം എടുത്തു. എന്നിട്ടു മുഖം അമർത്തി തുടച്ചു.
കൊച്ചു :"നിങ്ങൾ ഈ കൂട്ടുകാരൊക്കെ ഇങ്ങനെ ആണോ? ഈ വീരശൂര പരാക്രമം മാത്രേ ഉള്ളോ. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കരയുവോ? ഇതിപ്പോ ഞങ്ങളെ ഒന്ന് മര്യാദയ്ക്ക് കരയാൻ വിടത്തില്ലല്ലോ! പറ്റില്ല പറ്റില്ല, ഇവിടെ ഇപ്പൊ തന്നെ ആവശ്യത്തിന് കൂടുതൽ ആളുകൾ കരയുന്നുണ്ട്. അത് കൊണ്ട് ഈ കണ്ണൊക്കെ അങ്ങ് തുടച്ചേ വേഗം."
അനിരുദ്ധ് ചിരിച്ചു. അവൻ കണ്ണ് തുടച്ചു.
അനിരുദ്ധ് :"കൊച്ചു... ഞാൻ... സോറി."
കൊച്ചു :"ചേട്ടായി എന്നാത്തിനാ ഈ സോറി സോറി ന്നു പറഞ്ഞോണ്ടിരിക്കുന്നെ. ഈ പെണ്ണ് വല്ലതും പറഞ്ഞോ? " മെഹ്റുവിനെ ചൂണ്ടി ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല.
കൊച്ചു :"ഇവള് പറഞ്ഞത് മൊത്തം അങ്ങ് വിശ്വസിക്കല്ലേട്ടോ! ചിലപ്പോ അവള് കയ്യിൽന്നൊക്കെ ഇട്ടും കാച്ചും."
ഇത് കേട്ട് എല്ലാവരുടെയും മുഖത്തു ഒരു ചിരി വന്നു.
കൊച്ചു :"ചേട്ടായി സോറി ഒന്നും പറയണ്ട ആവശ്യം ഇല്ല. ഞാൻ ആയാലും എന്റെ ഫ്രണ്ട് വിഷമിക്കുന്നത് കണ്ടാൽ അങ്ങനെ ഒക്കെ തന്നെയേ react ചെയ്യുള്ളു. സൊ, അതിന്റെ പേരിൽ ഗിൽറ്റി ഫീലിങ് ഒന്നും വേണ്ട. പക്ഷെ നല്ല അടി ആയിരുന്നുട്ടോ! ശത്രുക്കളോടു പോലും ഇങ്ങനെ ഒന്നും ചെയ്യരുത്. കുറച്ചു നേരത്തേക്ക് മൊത്തം റിലേ അടിച്ചു പോയി. ഇപ്പോഴും വേദന മാറിയിട്ടില്ല. " അവൾ കവിളിൽ പിടിച്ചു.
അവൻ അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു. അവൾ അവന്റെ തോളിൽ തല വച്ചു. രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്ന് താഴേക്കു അടർന്നു വീണു. ഒന്നും മിണ്ടാതെ അവർ കുറച്ചു നേരം അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞു കൊച്ചു പതിയെ തല ചരിച്ചു, പൊന്നുവിന്റെ നേരെ കൈ നീട്ടി. പൊന്നു അവളുടെ കൈ പിടിച്ചു അടുത്തിരുന്നു. അവൾ പൊന്നുവിന്റെ കൈ അനുവിന്റെ കയ്യിലേക്ക് വച്ചു.
കൊച്ചു :"ഡാ. .. നീ എനിക്ക് വേണ്ടി സംസാരിച്ചതു പോലെയേ അനു ചേട്ടായിയും ചെയ്തിട്ടുള്ളു. നീ ചേട്ടായിനോട് പിണങ്ങരുത്. പാവം അല്ലേടാ, നമ്മടെ അനുക്കുട്ടൻ? അല്ലിയോ ?" അവൾ തല പൊക്കി അനുവിനെ നോക്കി ചോദിച്ചു. അവൻ ആണെന്ന് ഒരു നിഷ്‌കു ലുക്ക് വച്ച് കൊണ്ട് തലയാട്ടി.
പൊന്നു:"അയ്യടാ! ഒരു പാവം! "
"എന്താടി, ഞാൻ പാവം അല്ലെ ?" എന്ന് ചോദിച്ചുകൊണ്ട് അനു അവളുടെ കൈ പിടിച്ചു വലിച്ചു. അവൾ അനുവിന്റെയും കൊച്ചുവിന്റെയും ദേഹത്തായി വീണു.
കൊച്ചു :"എന്റെ മാതാവേ. .. എന്റെ കൈ ഒടിഞ്ഞെന്ന തോന്നുന്നേ. നിങ്ങളും കാമുകനും കാമുകിയും കൂടെ എന്നെ കൊല്ലാൻ ഇറങ്ങിയിരിക്കുവാണോ? ആദ്യം ഒരാള് എന്റെ മുഖം അടിച്ചു പൊളിച്ചു. ഇപ്പൊ ദേ അടുത്ത് വന്നു എന്റെ കൈ ഓടിച്ചു." അവൾ കയ്യും തടവി എഴുന്നേൽക്കുന്നതിനിടെ പറഞ്ഞു.
ഇത് കേട്ട് എല്ലാവരും ചിരിച്ചു. അമ്മുവും മാളുവും മെഹറുവും വന്നു അവളെ കെട്ടി പിടിച്ചു. അവർ പുറത്തേക്കിറങ്ങി.
കൊച്ചു തിരിച്ചു റൂമിലേക്ക് നോക്കി കൊണ്ട് പറഞ്ഞു, " അതെ വെല്യ റൊമാൻസ് ഒന്നും വേണ്ട. 5 മിനിറ്റ്, അതിനുള്ളിൽ പുറത്തോട്ടു വന്നോണം. കേട്ടല്ലോ? ഇല്ലെങ്കിൽ ഞങ്ങളൊക്കെ കൂടെ ഇങ്ങോട്ടു വരും.". അവൾ മീശ പിരിക്കുന്നത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു.
"ഓ തംബ്രാ!" അനു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
ചിരിച്ചു കൊണ്ട് കൊച്ചു തിരിഞ്ഞപ്പോ ഇഷാനും റയാനും മുന്നിൽ ഉണ്ടായിരുന്നു.
കൊച്ചു :"എനിക്ക് അടുത്ത തല്ലു വാങ്ങി തരാൻ വന്നതാണോ ?" അവൾ ഇഷാനെ നോക്കി പുരികം ഉയർത്തി.
ഇഷാൻ :"ഒരു സോറി പറയാൻ വന്നതാടോ! ഹോ! "
കൊച്ചു ചിരിച്ചു, "ആ ശരി, its ഓക്കെ. മാപ്പാക്കി. മതിയോ ?"
ഇഷാൻ ചിരിച്ചു കൊണ്ട് തലയാട്ടി.
Loading...
കൊച്ചു റയാനെ നോക്കി ചോദിച്ചു, "എന്നോടുള്ള വഴക്കൊക്കെ മാറിയോ ?"
റയാൻ :"നിനക്കിട്ടൊന്നു പൊട്ടിക്കുന്നത് കണ്ടപ്പോ eഎനിക്ക് സമാധാനം ആയി. അപ്പൊ ആ വഴക്കൊക്കെ അങ്ങ് മാറി."
അത് കേട്ടതും അവൾ അവനെ തല്ലാൻ ഓങ്ങി... റയാൻ അവിടെന്നു ഓടി. .. അവനെ പിടിക്കാൻ ആയി അവൾ പുറകെ ഓടി. പിന്നെ എല്ലാരും കൂടെ ചേർന്ന് കളിയും ചിരിയും ബഹളവും ആയി. പുറത്തെ ബഹളം കേട്ട് അനുവും പൊന്നുവും പുറത്തേക്കു വന്നു, അവരുടെ കൂടെ കൂടി.....(തുടരും....)
അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ....
(തുടരും...)
രചന: സെഹ്‌നസീബ്
