ഒരു Complicated ലൗ സ്റ്റോറി, Part: 19

Valappottukal

ഫ്ലാറ്റിൽ വച്ച് ഒരു scene ഒഴിവാക്കാൻ ഇഷനോട് അവരുടെ ഫ്ലാറ്റിൽ തന്നെ ആണ് കൊച്ചുഒക്കെ താമസം എന്ന് പറഞ്ഞിരുന്നില്ല. പൊന്നുവും പിള്ളേരും ഇഷാനെ കാണാതെ മുങ്ങി നടക്കുന്നത് കാരണം, അവനൊട്ടു കണ്ടതും ഇല്ല. കോളേജിൽ വച്ചു ഇഷാനെ കാണുമ്പോ കൊച്ചുവും മുങ്ങും. അങ്ങനെ കൊച്ചുവിനെ ഒന്ന് അടുത്ത് കാണാതെയും സംസാരിക്കുന്നതെയും ഇഷാന് സമതല തെറ്റുന്ന ലെവൽ ആയി.

പക്ഷെ ഇങ്ങനെ ഒളിച്ചു നടക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ? പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.അങ്ങനെ അവളും പിടിക്കപ്പെട്ടു.

ഒരു ദിവസം രാവിൽ എഴുനേറ്റു വന്ന അനിരുദ്ധ് കണ്ടത് കോളേജിൽ പോവാൻ റെഡി ആയികൊണ്ടിരുന്ന ഇഷാനെ ആണ്.
Loading...

അനു :"എന്താടാ അളിയാ ? നീ ഇന്ന് നേരത്തെ? "

ഇഷാൻ:"കുറച്ചു ദിവസ്സം ആയി അവൾ എന്നെ ഇട്ടു ചുറ്റിക്കാൻ തുടങ്ങിയിട്ട്. ഇന്ന് ഞാൻ അവളെ പോക്കും. അവള് ക്ലാസ്സിൽ കയറുന്നതിനു മുന്നേ."

അനിരുദ്ധ് :"എടാ, അവൾക്കു താല്പര്യം ഇല്ലാത്തതു കാരണം ആവില്ലേ അവള് നിന്നെ അവോയ്ഡ് ചെയ്യണേ. നീ വെറുതെ എന്തിനാടാ ഒരുമാതിരി വായിനോക്കികളെ പോലെ അവളുടെ പിന്നാലെ നടക്കുന്നെ? "

ഇഷാൻ അനിരുദ്ധിനെ വളരെ സങ്കടത്തോടെ നോക്കി.

ഇഷാൻ :"പറ്റുന്നില്ലെടാ. വേണ്ട വേണ്ട എന്ന് എത്ര വിചാരിച്ചാലും, അവളെ വേണ്ടാന്ന് വയ്ക്കാൻ പറ്റുന്നില്ല. എനിക്കറിയില്ല ഞാൻ എന്താ ഇങ്ങനെ എന്ന്. അവളുടെ വായിൽനിന്നു എന്നെ ഇഷ്ട്ടം അല്ലെന്നു കേട്ടാൽ എങ്കിലും ചിലപ്പോ ഞാനിതു നിർത്തുമായിരിക്കും. ഇതിപ്പോ അവിടെയും ഇവിടെയും ഇല്ലാത്തതു പോലെ. വയ്യെടാ. അതുകൊണ്ടാ, ചീപ്പ് പരിപാടിആണെന്ന് അറിഞ്ഞിട്ടും ഞാനിങ്ങനെ പുറകെ നടക്കുന്നത്. "

അവൻ പറഞ്ഞത് തികച്ചും ശരി ആണെന്ന് അനിരുദ്ധ്നു തോന്നി. 'അവൾ ഇങ്ങനെ ഒന്നും പറയാതിരുന്നാൽ ശെരി ആവില്ല. എന്റെ ചങ്കിനെ ഇങ്ങനെ കാണാൻ എനിക്ക് പറ്റില്ല. ഇതിനൊരു തീരുമാനം ഉണ്ടാക്കണം. അവളെ കൊണ്ട് ഇവനോട് സംസാരിപ്പിക്കണം. പക്ഷെ അത് ഇവിടെ വച്ചു വേണ്ട. കോളേജിൽ വച്ച് മതി.' അവൻ മനസ്സിൽ പറഞ്ഞു.

അനിരുദ്ധ് :"ഡാ നീ വെയിറ്റ് ചെയ്യൂ. ഞാൻ ഒരു 5 മിനുറ്റിൽ റെഡി ആയി വരാം. "

അങ്ങനെ അനിരുദ്ധ്ഉം ഇഷാനും പതിവിലും നേരെത്തെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി.

"ഡാ... ദേ കൊച്ചു." ഇഷാൻ ഞെട്ടി ലിഫ്റ്റ് ന്റെ നേർക്ക് കൈ ചൂണ്ടി പറഞ്ഞു.

അപ്പോഴാണ് അനിരുദ്ധ് അവരെ കാണുന്നതു. അവൻ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

"അളിയാ, പറയാൻ വിട്ടു. അവര് ദോ ലാ ഫ്ലാറ്റിലാ താമസം." അവൻ 8d ലേക്ക് ചൂണ്ടി പറഞ്ഞു.

ഇഷാൻ അവനെ ദേഷ്യത്തിൽ നോക്കി, "നീ ഇത് എപ്പോഴാ അറിഞ്ഞേ?" അവൻ ചോദിച്ചു.

"ഡാ... അതു പിന്നെ..." അനിരുദ്ധ് നിന്ന് വിക്കി.

"നിനക്കുള്ളത് ഞാൻ തരാം. ഇപ്പൊ അല്ല... കുറച്ചു കഴിഞ്ഞു. ഇപ്പൊ ഞാൻ ലവളെ പോകട്ടെ." ഇഷാൻ കൊച്ചുവിന്റെ നേർക്ക് നടക്കാൻ തുടങ്ങി.

**********************************************************************************************************************************

രാവിലെ പതിവ് പോലെ നേരെത്തെ ഇറങ്ങിയതാണ് കൊച്ചുവും കൂട്ടുകാരും. ലിഫ്റ്റ് നു വെയിറ്റ് ചെയ്തു നിൽക്കുമ്പോഴാണ് കൊച്ചു പെട്ടന്ന് അമ്മുവിൽ നിന്ന് ആ ഒച്ച കേട്ടത്.

"ഭഗവാനെ! പണി പാളി" നെഞ്ചിൽ കൈ വച്ച് അമ്മു നേരെ നോക്കിനോണ്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കുന്നു. എല്ലാവരും അവൾ നോക്കുന്ന വശത്തേക്ക് നോക്കി. അവിടെ അനിരുദ്ധ് ഉം ഇഷാനും നിൽക്കുന്നു.

"മാതാവേ." കൊച്ചുവും ഞെട്ടി, "ഈ ചേട്ടായി എന്താ ഇവിടെ? അതും അവിടെ എങ്ങനെ പൊട്ടിമുളചു?" കൊച്ചു വണ്ടറടിച്ചു.

"പൊട്ടി മുളച്ചതല്ല. അവർ നിക്കുന്നവിടെത്തെ ആ ഫ്ലാറ്റ് ഇല്ലേ... 8b, അവിടെയാ താമസം." പൊന്നു ഒരു നിഷ്കു നെ പോലെ പറഞ്ഞു.

"മഹാപാപി, എന്നിട്ടാണോ നീ എന്നോട് പറയാഞ്ഞേ?" കൊച്ചുവിന്റെ കണ്ണുകൾ മിഴിഞ്ഞു.

"നീ ഇനി അതും കൂടെ അറിഞ്ഞു വല്ല ഹാർട്ട് അറ്റാക്ക് ഉം വന്നു ചാവണ്ടന്നു കരുതിയ മിണ്ടാഞ്ഞെ." പൊന്നു ക്ഷമ പറയുന്നത് പോലെ പറഞ്ഞു.

അപ്പോഴേക്ക് ഇഷാൻ അവരുടെ അടുത്തേക്ക് നടന്നു തുടങ്ങിയിരുന്നു. ലിഫ്റ്റ് ഒരറ്റത്തും ഇഷാൻ മറ്റേ അറ്റത്തും ആണു...

എങ്ങനെ മുങ്ങാം എന്ന് കൊച്ചുവിന്റെ മനസ്സ് അതിവേഗം calculate ചെയ്തു തുടങ്ങി, 'ഫ്ലാറ്റിലേക്ക് കയറാൻ പറ്റില്ല. ചേട്ടായിടെ കയ്യിലോട്ട് ചെന്നങ്‌ ചാടുന്നത് പോലെ ഇരിക്കും. ലിഫ്റ്റ് വരാൻ... ആ പഷ്ട്! 2nd ഫ്ലോർ ആയതേ ഉള്ളു. പിന്നെ stairs... ആ stairs!' stairs കണ്ട അവളുടെ കണ്ണുകൾ തിളങ്ങി.

ആ തിളക്കവും നോട്ടവും ഇഷാനും കണ്ടു. അവളുടെ നീക്കം അവനും മനസ്സിലായി, "kochhuuu.... ഓടരുത്!"

അവൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ ഓടി.

"കുരിപ്പു!" എന്ന് പറഞ്ഞു അവൻ പുറകെയും.

മൊത്തത്തിൽ ഒരു അന്ധാളിപ്പിൽ ബാക്കി ഉള്ളവർ നിന്നു. അനിരുദ്ധ് ബാക്കി ഉള്ളവരെ നോക്കി. അവർ അവനെയും. എന്നിട്ടു എല്ലാവരും പുറകെ ഓടി.

ഉള്ള സ്പീഡ് മുഴുവൻ എടുത്തു ഓടുകയാണ് കൊച്ചു. സ്റ്റെപ്പുകൾ പലതും ചാടി അതിലും സ്പീഡിൽ ഇഷാൻ അവളുടെ പുറകെയും ഉണ്ട്. തേർഡ് ഫ്ലോർ എത്തിയപ്പോഴേക്കും അവളുടെ ബാഗിൽ ഇഷാന്റെ പിടി വീണു. അവൻ ബാഗിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. പെട്ടന്ന് നിന്നപ്പോൾ ഇഷാൻ പുറകിലെ സ്റ്റെപ്പിലേക്കു ഇരുന്നു പോയി. അവന്റെ പെട്ടന്നുള്ള വലിയിൽ കൊച്ചു ചെന്ന് അവന്റെ മടിയിലേക്കു വീണു. കിതപ്പിനിടയിലും, അവന്റെ കൈ വിടുവിച്ചു ഓടാൻ അവൾ കുതറിക്കൊണ്ടിരുന്നു.

ഇഷാൻ :"കൊച്ചു നീ അടങ്ങി ഇരിക്കുന്നുണ്ടോ? "

കൊച്ചു :"ഇല്ല. .. എന്നെ വീട് ചേട്ടായി. എനിക്ക് പോണം"

ഇഷാൻ :"ഡി! നിന്നോടാ പറഞ്ഞെ മര്യാദയ്ക്കിരിക്കാൻ. ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നും ഇല്ല. എനിക്ക് വേണ്ട ഉത്തരം പറഞ്ഞിട്ട് നീ എവിടെയാ എന്ന് വച്ചാൽ പൊയ്ക്കോ. " ഇതും പറഞ്ഞു കൊണ്ട് അവൻ ഒരു കൈകൊണ്ടു അവളുടെ 2 കൈകളും കൂട്ടി പിടിച്ചു, മറ്റേ കൈകൊണ്ടു അവളുടെ അരയിൽ കൈ ചുറ്റി പൊക്കി എടുത്തു തന്നോട് തിരിച്ചു മതിലിൽ ചേർത്ത് നിർത്തി.

ആ സമയം കൊണ്ട് ബാക്കി എല്ലാവരും ഓടി അവിടെ എത്തിയിരുന്നു.

ഇഷാൻ :"പറ. .. നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ ഇല്ലേ? "

കൊച്ചു മിണ്ടിയില്ല.

ഇഷാൻ :"എന്താടി നിന്റെ വായിൽ പൂച്ച പെറ്റുകിടക്കുന്നുണ്ടോ ? പറയാൻ. "

പൊന്നു എന്തോ പറയാൻ വന്നപ്പോ അനിരുദ്ധ് തടഞ്ഞു, " പറ്റില്ല പൊന്നു. കുറെ ആയി. ഇന്ന് ഇതില് ഒരു തീരുമാനം ഉണ്ടാവണം."

കൊച്ചു അപ്പോഴും മിണ്ടാതെ തല കുനിച്ചു നിന്നു.

ഇഷാൻ :"കൊച്ചു പ്ളീസ്! നീ എന്തേലും ഒന്നു പറ. എനിക്ക് വയ്യ ഇങ്ങനെ..." അവൻ അവളുടെ കയ്യിലെ പിടി അയച്ചു.

കൊച്ചു എന്തോ തീരുമാനിച്ചത് പോലെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.

കൊച്ചു :"ചേട്ടായിക്ക് എന്താ അറിയേണ്ടേ? എനിക്കി ചേട്ടായിനോട് ഇഷ്ടം ഉണ്ടന്നോ? ഉണ്ട്... എനിക്ക് നല്ല ഇഷ്ടം ഉണ്ട്. ബട്ട് അത് അന്ന് ഞാൻ പറഞ്ഞത് പോലെ, ഒരു ഫ്രണ്ടിനെ പോലെ. അല്ലാതെ എനിക്ക് ചേട്ടായി പറഞ്ഞത് പോലെ ഉള്ള പ്രേമം എനിക്ക് തോന്നിയിട്ടില്ല. ഒരു അട്ട്രാക്ഷൻ എപ്പോഴോ ഫീൽ ചെയ്തിട്ടുണ്ട്. ബട്ട് അത്, ജസ്റ്റ് physical മാത്രേം. അത് നാച്ചുറൽ ആണ്. യു are എ handsome ഗൈ. അട്ട്രാക്റ്റീവ് ഫേസ്, ഗുഡ് physique. അങ്ങനെ ഒരു അട്ട്രാക്ഷൻ തോന്നുക എന്നുള്ളത് തികച്ചും ഹ്യൂമൻ നേച്ചർ ആണ്. അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ എന്നെ കൊണ്ട് ആവതില്ല. i'm സോറി."

നിറഞ്ഞു വരുന്ന കണ്ണുകൾ പിടിച്ചു വച്ചുകൊണ്ടു അവൾ പറഞ്ഞു.

ഇഷാൻ തറഞ്ഞു നിന്നു. അവൾ തന്റെ മുഖത്തു നോക്കി ഇഷ്ടമല്ലെന്നും പറയുമെന്ന് അവനു എന്ത് കൊണ്ടോ അതുവരെ തോന്നിയിരുന്നില്ല. ആ ഒരു പ്രതീക്ഷയിൽ ആണ് അവൻ അവളുടെ പുറകെ നടന്നിരുന്നത്. ഇന്ന്, അവൾ അത് പറഞ്ഞപ്പോ അവനു താൻ ആകെ തകർന്നു പോയത് പോലെ തോന്നി. അവൻ അവളിലെ പിടി വിട്ടു നീങ്ങി.

അനിരുദ്ധ് : "അങ്ങനെ ആണെങ്കിൽ നീ എന്തിനാ ഇവനെ ഇത്രേം ദിവസ്സം ഇട്ടു കളിപ്പിച്ചേ ?"

കൊച്ചു :"ആര് കളിപ്പിച്ചുന്നാ ചേട്ടായി പറയുന്നേ? ഞാൻ മാറി നടന്നതിനെ ആണോ ചേട്ടായി കളിപ്പിച്ചു എന്ന് പറഞ്ഞത്? അത് ഞാൻ ചെയ്തത്, എനിക്ക് പറയാനുള്ളതു പറഞ്ഞു കഴിഞ്ഞാൽ ഇഷാൻ ചേട്ടായി, ധാ ഇപ്പൊ നിൽക്കുന്നത് പോലെ, എന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത് കാണേണ്ടി വരും aഅന്ന് അറിയാവുന്നതു കൊണ്ട. ഒന്നില്ലെങ്കിലും ഞാൻ എന്റെ നല്ലൊരു ഫ്രണ്ട് ആയിട്ട് കണ്ടതല്ലേ? എനിക്ക് എന്റെ ഫ്രണ്ട്സിനെ വിഷമിപ്പിക്കുന്നതും, അവര് വിഷമിച്ചു കാണുന്നതും ഇഷ്ടം അല്ല. ആ ഒരേ ഒരു കാരണം കൊണ്ടാ ഞാൻ മിണ്ടാതിരുന്നേ, കാണാതെ നടന്നേ. അല്ലാതെ ചേട്ടായി പറഞ്ഞത് പോലെ ആരെയും കളിപ്പിച്ചതൊന്നും അല്ല." ഉള്ളിലെ തേങ്ങൽ മറച്ചു, മുഖത്തു ഗൗരവം വരുത്തി അവൾ പറഞ്ഞു.
Loading...

അനിരുദ്ധ് വന്നു തല കുനിച്ചു നിൽക്കുന്ന ഇഷാന്റെ കൈ പിടിച്ചു, "കേട്ടല്ലോ! അവളുടെ മറുപടി അവൾ പറഞ്ഞു. ഇനി മേലാൽ ഈ പേരും പറഞ്ഞു ഇവളുടെ പുറകെ നീ നടന്നാൽ... പിന്നെ നിനക്ക് അനിരുദ്ധ് എന്നൊരു ഫ്രണ്ട് ഇല്ലെന്നു കണക്കാക്കിക്കോണം." ഇഷാൻ തലപൊക്കി അവനെ നോക്കി. ഇഷാന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അനിരുദ്ധിന്റെ നെഞ്ച് പൊടിഞ്ഞു. അവനെ ഇഷാനെ പിടിച്ചു വലിച്ചു, കൊച്ചുവിനെ കലിപ്പിച്ചു ഒന്ന് നോക്കിയിട്ടു, ഇറങ്ങി പോയി.

അവർ പോയി കഴിഞ്ഞപ്പോൾ കൊച്ചു മതിലിലൂടെ ഊർന്നു താഴെ പടിയിലേക്കു ഇരുന്നു. പൊന്നു അവളുടെ അടുത്ത് വന്നിരുന്നു. അവൾ കൊച്ചുവിന്റെ തോളിൽ കൈ വച്ച്. കൊച്ചു പൊന്നുവിന്റെ മടിയിലേക്കു തല ചായ്ച്ചു. പൊന്നു അവളുടെ തലയിൽ താഴുകി കൊണ്ടിരുന്നു. പതിയെ ബാക്കി ഉള്ളവരും അവരുടെ കൂടെ സ്റ്റെപ്പിൽ ഇരുന്നു. ഒന്നും മിണ്ടാതെ അവർ ഇരുന്നു.

കുറച്ചു കഴിഞ്ഞു കൊച്ചു എഴുന്നേറ്റു. അവളുടെ മുഖത്തു തികച്ചും ഒരു നിർവികാരത ആയിരുന്നു.

"കൊച്ചൂ..." പൊന്നു അവളെ വിളിച്ചു.

"ഇല്ലെടാ... ഞാൻ കരയത്തില്ല. ഇത് ഞാൻ തന്നെ വരുത്തി വച്ചതാണ്. എന്റെ തെറ്റൊന്നു കൊണ്ട് മാത്രം സംഭവിച്ചതു. കരയാനുള്ള റൈറ്റ് എനിക്കില്ലെടാ." അവൾ എഴുന്നേറ്റു, "വാ, കോളേജിലേക്ക് പോവാം. ലേറ്റ് ആയി."

അവരും എഴുന്നേറ്റു അവളുടെ കൂടെ കോളേജിലേക്ക് പോയി.

***********************************************************************************************************************************

ഇത്ര നാൾ കൊച്ചുവാണ് ഇഷാനെ അവോയ്ഡ് ചെയ്തു നടന്നിരുന്നത് എങ്കിൽ ഇപ്പൊ ഇശാനാണ് അവളെ അവോയ്ഡ് ചെയ്യുന്നത്. അവളുള്ള സ്ഥലങ്ങളിൽ അവൻ മനപ്പൂർവം പോവാതിരുന്നു. അവളെ കാണുമ്പോൾ മാറി നടന്നു. അവളുടെ ഓർമ്മകൾ വരാതിരിക്കാൻ ഇഷാൻ നല്ലോണം കുടിക്കാനും തുടങ്ങി. പക്ഷെ അതിനും അവളുടെ ഓർമ്മകൾ ഒന്നുകൂടെ ശക്തിയിൽ അവന്റെ മനസ്സിലേക്ക് തിരിച്ചു കൊണ്ട് വരാനെ സാധിച്ചുള്ളൂ.

കൊച്ചു ആണെങ്കിൽ അവളുടെ വിഷമം അവനോ മറ്റാരുമോ അറിയരുത് എന്നുള്ളത് കൊണ്ട് ആരെയും ഒന്നും അറിയിക്കാതെ കളിച്ചു ചിരിച്ചു നടന്നു. അവളുടെ വിഷമങ്ങൾക്കും കണ്ണീരിനും രാത്രിയിലെ നക്ഷത്രങ്ങളും അവളുടെ തലയിണയും മാത്രം സാക്ഷി ആയി.

ഇഷാനിന്റെ അവസ്ഥ കണ്ടു അനിരുദ്ധിനും റയാനും കൊച്ചുവിനോട് ദേഷ്യം ആയി. അവർ അവളുടെ ബാക്കി ഫ്രണ്ട്സിനോട് സംസാരിക്കുമ്പോഴും മനപ്പൂർവം അവളെ മാത്രേം അവോയ്ഡ് ചെയ്തു. അവന്റെ മറ്റു ഫ്രണ്ട്സിനും അവളോട് നീരസം ഉണ്ടായിരുന്നു എങ്കിലും, അവർ അവളോട് ഒരു ഫോര്മാലിറ്റി എന്നോണം സംസാരിച്ചിരുന്നു. ഇതൊക്കെ കൊച്ചുവിന്റെ വിഷമം കൂട്ടി. പക്ഷെ ഒക്കെ തന്റെ തീരുമാനം ഒന്ന് കൊണ്ട് ഉണ്ടായതാനെന്നു അറിയാവുന്നതു കൊണ്ട് അവൾ ആരോടും ഒന്നും പറഞ്ഞില്ല. ഒന്നും അവളുടെ മുഖത്തെ ചിരി മായ്ക്കാൻ അനുവദിക്കില്ലെന്നുള്ള വാശി പോലെ അവൾ അഭിനയിച്ചു കൊണ്ടേ ഇരുന്നു.

ആർട്സ് ഫെസ്റ്റ് വരുന്നത് കാരണം അവർക്കാർക്കും ക്ലാസ് ഒന്നും അധികം ഉണ്ടായിരുന്നില്ല. ഫുൾ പ്രാക്റ്റീസും മറ്റും ആയി എല്ലാവരും തിരക്കിലായിരുന്നു. തന്റെ മാനസികാവസ്ഥ കാരണം ഇഷാനൊന്നിലും ചേരാതെ മാറി നടന്നു. ബാക്കി ഉള്ളവർ അവനെ നിര്ബന്ധിച്ചതും ഇല്ല. അവന്റെ ഫ്ലാറ്റിലും പ്രച്ടിസ് ന്റെ ബഹളം ആണ്. ഒരു ദിവസം ഫ്ളാറ്റിലെ ബഹളം സഹിക്കാൻ വയ്യാതെ അവൻ പുറത്തിറങ്ങി. ടെറസിൽ പോയിരിക്കാം എന്ന് വച്ചു അവൻ മുകളിലേക്ക് നടന്നു. മൊത്തം 10 നിലകൾ ഉള്ള ആ buildinginte ടെറസil നിന്നുള്ള വ്യൂ കാണാൻ നല്ല ഭംഗി ആണ്. കൂടാതെ നല്ല കാറ്റും. അവിടെ എത്താറായപ്പോഴാണ് ഒരു പാട്ടു അവന്റെ കാതുകളിലേക്കു ഒഴുകി എത്തിയത്.

Yahin doobe din mere

Yahin hote hain savere

Yaheen marna aur jeena

Yaheen mandir aur madeena...

Teri galliyan.. galiyan teri galiyan..

Mujh ko bhaavein galiyaan teri galliyaan

Teri galiyan.. galiyan teri, galiyan..

Yoon hi tadpaavein, galliyan teri, Galliyaan..

ഗിറ്റാറിന്റെ അകമ്പടിയോടെ ഉള്ള ആ പാട്ടു അവനെ പിടിച്ചു വലിക്കുന്നത് പോലെ തോന്നി. അവന്റെ കാലുകൾക്കു വേഗത കൂടി. ടെറസിലേക്കുള്ള ഡോർ ന്റെ അടുത്തെത്തി അവൻ ചുറ്റും നോക്കി. അപ്പൊ അവൻ കണ്ടു അസ്തമയ സൂര്യനെ നോക്കി, ഗിറ്റാർ വായിച്ചു കൊണ്ട്, അരമതിലിൽ ഇരുന്നു പാട്ടു പാടുന്ന കൊച്ചുവിനെ. അവനെ അവൾ അവനെ കണ്ടിട്ടില്ല, അവളുടെ നോട്ടം എങ്ങോ ദൂരത്തേക്കാണ്. അവൻ മിണ്ടാതെ, ഒരു മതിലിൽ ചാരി പാട്ടു കേട്ടുകൊണ്ട് നിന്നു. ..

Tu meri neendon mein sota hai

Tu mere ashqon mein rota hai

Sargoshi si hai khayaalon mein

Tu na ho, phir bhi tu hota hai

Hai silaa tu mere dard ka

Mere dil ki duaayein hain..

Teri galliyan.. galiyan teri galiyan..

Mujh ko bhaavein galiyaan teri galliyaan

Teri galiyan.. galiyan teri, galiyan..

Yoon hi tadpaavein, galliyan teri, Galliyaan..

അവൻ ആ പാട്ടിൽ ലയിച്ചു നിന്നു. അവസാനം അവൾ പാടി നിർത്തുമ്പോ അവൻ കണ്ടു, നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവൾ തുടക്കുന്നതു. അവൾ വേറെ ഏതോ ലോകത്താണെന്നു അവനു തോന്നി. വീണ്ടും വീണ്ടും അവൾ കണ്ണുകൾ തുടയ്ക്കുന്നുണ്ട്. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ ചുട്ടുപൊള്ളിക്കുന്നതായി അവനു തോന്നി. 'അവൾ തന്റെ അല്ല, അവളുടെ കണ്ണീരും ഒന്നും തന്റെ അല്ല...' അവനെ മനസിനെ പറഞ്ഞു പാകപെടുതാൻ ശ്രമിച്ചു.

ഗിറ്റാർ സൈഡിലേക്ക് വയ്ക്കാൻ തിരിഞ്ഞ കൊച്ചു അപ്പോഴാണ് അവളെ നോക്കി നിൽക്കുന്ന ഇഷാനെ കണ്ടത്. ഒരേ സമയം അവളുടെ മനസ്സിൽ പലതരം വികാരങ്ങൾ നിറഞ്ഞു. അവനെ കുറെ ദിവസത്തിന് ശേഷം കണ്ട സന്തോഷവും, അവനോടു അന്ന് പറഞ്ഞതിലുള്ള സങ്കടവും ഒക്കെ അവളുടെ മനസ്സിൽ തിരഞ്ഞു. അവൾ ഒരു നിമിഷം അവനെ നോക്കി നിന്ന്. പിന്നെ പെട്ടന്ന് തന്നെ അവൾ ചിരിയുടെ മുഖം മൂടി അണിഞ്ഞു.

"അല്ലാ! ആരിതു!! ഇതെവിടെ ആയിരുന്നു,man? കാണാനേ ഇല്ലല്ലോ?" അവൾ അവനെ നോക്കി ചോദിച്ചു.

അവൻ മുന്നോട്ടു വന്നു.

"എന്തൊരു ഗൗരവം ആണ് മാഷേ! ഇപ്പോഴും ദേഷ്യം ആണോ എന്നോടു?" അവൾ വീണ്ടും ചോദിച്ചു.

അവൻ ഒന്നും മിണ്ടാതെ വന്നു അവളുടെ അടുത്ത് വന്നു അരമതിലിൽ ഇരുന്നു.

"എന്റെ ചേട്ടായി... നിങ്ങളിങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... എന്തെങ്കിലും മിണ്ടു?"

"നീ എന്തിനാ കരഞ്ഞേ?" അവൻ അവളെ നോക്കാതെ ചോദിച്ചു.

"ഞാനോ? കരഞ്ഞുന്നോ? എപ്പോ?" അവൾ ഒന്നും അറിയാത്ത മട്ടിൽ പറഞ്ഞു.

"അപ്പൊ നീ കരഞ്ഞില്ല?" അവൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ "ഇല്ലല്ലോ" എന്ന് പറഞ്ഞു ചുമലു കൂച്ചി.

അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തു നോക്കി, 'അപ്പൊ മുഖത്തു നോക്കി കള്ളം പറയാൻ അവൾക്കു ഒരു പ്രശ്നം ഇല്ല. ' അവൻ മനസ്സിൽ പറഞ്ഞു.

അവൻ അവളുടെ ഗിറ്റാർ എടുത്തു മടിയിൽ വച്ച്, വെറുതെ അതിന്റെ സ്ട്രിങ്സിലൂടെ വിരൽ ഓടിച്ചു.

"നീ പാട്ടു പാടുവോ?" അവൻ ചോദിച്ചു.

"മ്മ്മ്... കുറച്ചു." അവൾ അരമതിലിൽ പതിയെ കൈ തട്ടിക്കൊണ്ടു പറഞ്ഞു.

"നിനക്ക് എളിമയുടെ അസ്കിത അല്പം കൂടുതൽ ആണല്ലേ?" അവൻ ചോദിച്ചു.

അവൾ ഇളിച്ചു കാണിച്ചു.

"ഇതിനു മാത്രേം ഒരു കുറവും ഇല്ല. എന്ത് പറഞ്ഞാലും ഒരു ഇളി!" അവൻ നെറ്റിചുളിച്ചു കൊണ്ട് പറഞ്ഞു.

"ഹും!" അവൾ പിണങ്ങിയത് പോലെ തിരിഞ്ഞു നിന്നു.

"ടീ..." അവൻ വിളിച്ചു.

അവൾ തിരിഞ്ഞു നോക്കി.

"ഒരു പാട്ടു പാടാവോ?" അവൻ ഗിറ്റാറില് വെറുതെ വിരലോടിച്ചു കൊണ്ട് ചോദിച്ചു.

"പാടാല്ലോ... ഏതേലും മതിയോ?" അവൾ അരമതിലിൽ അവനു ഒപ്പം കയറി ഇരുന്നു.

"ഹ്മ്മ്മ്... അല്ല... ms ധോണി ലെ, കോൻ തുജെ, അത് അറിയോ?" അവൻ ചോദിച്ചു.

"അറിയാം. പാടട്ടെ?" അവൾ ചോദിച്ചു.

അതിനുത്തരം ആയി അവൻ ഗിറ്റാർ വായിച്ചു. അവൾ പാടി തുടങ്ങി...

Tu aata hai seene mein

Jab jab saansein bharti hoon

Tere dil ki galiyon se

Main har roz guzarti hoon

Hawaa ke jaise chalta hai tu

Main ret jaisi udti hoon

Kaun tujhe yun pyar karega

Jaise main karti hoon

Meri nazar ka safar

Tujhpe hi aake ruke

Kehne ko baaqi hai kya

Kehna tha jo keh chuke

Meri nigahein hain

Teri nigahon ki tujhe khabar kya be-khabar

Main tujhse hi chhup chhup kar

Teri aankhen padhti hoon

Kaun tujhe yoon pyaar karega

Jaise main karti hoon...
Loading...

അവൾ പാടി കഴിഞ്ഞപ്പോഴേക്കും ഇഷാൻ കരഞ്ഞു. അത് കണ്ടു അവൾ വല്ലാതെ ആയി. അവൾ പെട്ടന്ന് അരമതിലിൽനിന്നു ചാടി എഴുന്നേറ്റ് അവന്റെ മുന്നിൽ വന്നു നിന്നു അവന്റെ കയ്യിൽ പിടിച്ചു.

"ചേട്ടായി... എന്താ ഇത്? കരയല്ലേ... " അവൾ വാക്കുകൾ കിട്ടാതെ പതറി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നത് പിടിച്ചു നിർത്താൻ അവൾ ബുദ്ധിമുട്ടി.

അവൻ പെട്ടന്ന് മതിലിൽ നിന്ന് ഇറങ്ങി അവളെ കെട്ടിപിടിച്ചു കരഞ്ഞു.

"നിനക്കെന്നോട് ഒട്ടും ഇഷ്ടമില്ലേ കൊച്ചു? നീ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ലേ? ഒരു നിമിഷത്തേക്ക് പോലും?" അവളുടെ തോളിൽ മുഖം അമർത്തി അവൻ കരഞ്ഞു. അത് അവൾക്കു പിടിച്ചു നില്ക്കാnനാവുന്നതിലും അപ്പുറം ആയിരുന്നു. പെട്ടന്നുണ്ടായ ഒരുൾപ്രേരണയിൽ അവളുടെ കൈകൾ അവനെ ചുറ്റി, അവളും കരഞ്ഞു. ഇഷാൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു. അവളുടെ ഉള്ളിൽ ഒരു മിന്നൽ അടിച്ചത് പോലെ അവൾ വിറച്ചു, അവൾ അവന്റെ മുതുകിൽ ടീഷർട്ടിൽ മുറുക്കി പിടിച്ചു. അവൾ അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർത്തി. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും, അവന്റെ കൈകൾ അവളുടെ പുറകിലും ഒഴുകി നടന്നു. പെട്ടന്നാണ് താൻ എന്താ ചെയ്യുന്നേ എന്നുള്ള ബോധം അവൾക്കുണ്ടായത്. അവൾ അവനെ തള്ളി മാറ്റി. ഞെട്ടലോടെ അവനെ നോക്കി. അവൻ കുറ്റബോധത്തോടെ അവളെയും.

അവൾ ഗിറ്റാർ എടുത്തു പോവാൻ ഇറങ്ങി. ഇഷാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി.

"കൊച്ചു...പോവല്ലേ പ്ളീസ്!" അവൾ കെഞ്ചി.

"എന്നെ വിട്. എനിക്ക് പോണം. ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടം അല്ലെന്ന്. പിന്നെ എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ. ഒന്ന് പോയി തന്നൂടെ?" അവൾ ദേഷ്യത്തോടെ പറഞ്ഞു.

ഇതുകേട്ടുകൊണ്ടാണ് അനിരുദ്ധ്ഉം റയാനും പൊന്നുവും മെഹറുവും അങ്ങോട്ടേക്ക് വന്നത്.

പിറ്റേന്നുള്ള ഹാഷിമിന്റെ birthday ക്കു സർപ്രൈസ് പ്ലാൻ ചെയ്യാൻ ആയിരുന്നു അവർ ടെറസ്ലേക്ക് വന്നത്. അപ്പോഴാണ് ഇഷനോട് ചൂടാവുന്ന കൊച്ചുവിനെയും അവളുടെ മുന്നിൽ കരഞ്ഞു നിൽക്കുന്ന ഇഷാനെയും കണ്ടത്. കണ്ടതും അനിരുദ്ധിന്റേയും റയാന്റെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു വലിഞ്ഞു.

ഇഷനോട് ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞപ്പോഴാണ് കൊച്ചുവും അവിടെ നിൽക്കുന്നവരെ കണ്ടത്‌.

"ഡീ!" അനിരുദ്ധ് ദേഷ്യത്തിൽ വിളിച്ചു.
(തുടരും...)

രചന: സെഹ്‌നസീബ്

To Top