വൈകാശി തിങ്കൾ, പാർട്ട്‌ 15

Valappottukal


ക്ലബ്ബിൽ വച്ചു റിസപ്ഷൻ വളരെ ഭംഗിയായി തന്നെ കഴിഞ്ഞു... നിരഞ്ജനെ വേണുവിന്റെ ഫ്രണ്ട്സിനും വീട്ടുകാർക്കും എല്ലാം തന്നെ വളരെ ഇഷ്ടമായി.. അവന്റെ ഹൃദ്യമായ പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു... സിവിൽ സർവീസുകാരനായ നിരഞ്ജൻ ആൾക്കാരോട് പെരുമാറുന്നത് കണ്ടു വേണുവിന് അഭിമാനം ആയിരുന്നു...... വൈഗയുടെ ഭാഗ്യം എന്ന് എല്ലാവരും തന്നെ പറഞ്ഞു....

രാത്രി പത്തു മണിയോടെ ആണ് എല്ലാവരും വീട്ടിൽ എത്തിയത്... നിരഞ്ജന്റെ കൂടെ വേണുവും മധുവും ബാക്കി ഉള്ളവരും ഒക്കെ അവിടേക്ക് തന്നെ വന്നു.. അരുന്ധതി ആണ് പറഞ്ഞത്, വൈകയ്ക്ക് പരിചയം ഇല്ലാത്തത് കൊണ്ടു വിഷമം കാണും എന്നും അവിടെ വരെ അവളെ ആക്കിയിട്ട് പോകാനും...

വീട്ടിൽ എത്തി കുറച്ചു സമയം എല്ലാവരും കൂടി ഗാർഡനിൽ ഇരുന്നു സംസാരിച്ചു... സേതുമാഷ് മധുവിനോടും  വേണുവിനോടും സംസാരിച്ചു കൊണ്ടിരുന്നു..പെണ്ണുങ്ങൾ എല്ലാം ഒരു ഭാഗത്തും കൂടി....  വൈകയും ആനിയും നീലുവും കൂടി ചെമ്പക ചോട്ടിലെ ബെഞ്ചിൽ ആയിരുന്നു.. കുറച്ചു മാറി അഭിയും നിരഞ്ജനും വൈശുവും...

ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ അല്ലെ... ഹിഹി...

ആനി വൈകയേ മെല്ലെ ചേർത്ത് പിടിച്ചു കൊണ്ടു ചെവിയിൽ മെല്ലെ പറഞ്ഞു. വൈക അവളെ കണ്ണുരുട്ടി നോക്കി....

മിണ്ടാണ്ട് ഇരുന്നോ.... അവളുടെ ഒരു ഫസ്റ്റ് നൈറ്റ്‌.. അതും നരിയുടെ കൂടെ... എന്നെ കടിച്ചു തിന്നുലോ....

കടിച്ചല്ല... ഊറ്റി കുടിക്കുവാ....

ആനി വാ പൊത്തി പറഞ്ഞു കൊണ്ടു അവളെ നോക്കി... വൈക നോക്കുമ്പോൾ ഉണ്ട് നിരഞ്ജൻ അവളെ തന്നെ നോക്കികൊണ്ടു താടിയിൽ തടവി ഇരിക്കുന്നു....

അയ്യേ.... ഇങ്ങേരു എന്താ ഇങ്ങനെ നോക്കുന്നെ... നാണക്കേട് ആകുന്നല്ലോ ദേവി....

ഏടത്തി.... വേഗം പോയി കിടന്നോ... അല്ലേൽ ഏട്ടൻ എടുത്തു കൊണ്ടു പോകും...

നീലു അവളെ കളിയാക്കി കൊണ്ടു അവിടെ നിന്നും ഓടിപോയി...

വൈക....സാർ നിന്നെ പ്രണയിക്കുന്നുണ്ട്... നിനക്ക് ഇതുവരെ ഫീൽ ആയില്ലേ... നീ ആ കണ്ണുകളിലേക്ക് നോക്ക്.... നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണാനാകും....

ആനി അവളുടെ കൈ പിടിച്ചു.... കുറച്ചു കൂടി അടുത്തേക്ക് ഇരുന്നു...

നീ സാറിന്റെ ഭാര്യ ആണ് ഇപ്പോൾ... പണ്ടത്തെ പോലെ ചൊറിഞ്ഞും കൊണ്ടു ചെല്ലരുത്... ഒക്കെ

ഓ... ഉത്തരവ് ഉപദേശി......

അയ്യടാ... നിനക്ക് ആ കോന്തൻ മഹി തന്നെ മതിയാരുന്നു... അന്നേരത്ത് നിന്നേനെ നിന്റെ അഹങ്കാരം...

വൈകയ്ക്ക് അത് കേട്ടപ്പോൾ വല്ലാതായി.... അവൾ ദേഷ്യത്തോടെ ആനിയെ നോക്കി...

മിണ്ടരുത്... ആ ചെറ്റയുടെ കാര്യം... എനിക്ക് കാണണം അവനെ..... ഒരു ഗിഫ്റ്റ് കൊടുക്കണം... ഡാഷ് മോൻ...

ആനി ചിരിച്ചു കൊണ്ട് എഴുന്നേറ്റു അവളെയും കൊണ്ടു സീതയുടെ അടുത്തേക്ക് പോയി.... അപ്പോഴേക്കും വേണുവും മധുവും കൂടി പോകാൻ ആയി വന്നു...

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... ഇപ്പോൾ തന്നെ ഒരുപാട് വൈകി.....

ശരി വേണു, എല്ലാം പറഞ്ഞത് പോലെ.... എപ്പോൾ മോളേ കാണണം എന്ന് തോന്നിയാലും വരാൻ മടിക്കേണ്ട.

സേതുമാഷ് വേണുവിനോടും സീതയോടും ആയി പറഞ്ഞു.....വേണു അയാളെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.... വൈഗയുടെ അടുത്ത് ചെന്നു അവളെ ചേർത്ത് പിടിച്ചു അവളുടെ കൈ നിരഞ്ജന്റെ കയ്യിൽ കൊടുത്തു....

മോനെ ഏല്പിച്ചു പോകുവാ ഞങ്ങൾ.... എന്റെ പൊന്നു മോളേ നോക്കണേ മോനെ....

അവൻ അവളെ ഒരു കൈ കൊണ്ടു ചേർത്ത് പിടിച്ചു കൊണ്ടു വേണുവിനെ നോക്കി പുഞ്ചിരിച്ചു... അയാൾക്ക്‌ അത് മതിയായിരുന്നു....എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി.... വൈകയ്ക്ക് സങ്കടം സഹിക്കാൻ ആകുന്നിലായിരുന്നു.. അവൾ നിരഞ്ജനെ വിട്ട് വേണുവിന്റെ നെഞ്ചിലേക്ക് ഓടി ചെന്നു കരയാൻ തുടങ്ങി... അയാൾക്കും സങ്കടം ആയി... സീത വന്നു അവളെ പിടിച്ചു കൊണ്ടു അരുന്ധതിയുടെ അടുത്തേക്ക് നിർത്തി..... കരഞ്ഞു കൊണ്ടു അവരെ യാത്രയാക്കി........

വാ... മോളെ... അകത്തേക്ക് പോകാം.... സമയം ഒരുപാട് ആയി....

എല്ലാവരും അകത്തേക്കു നടന്നു..... നിരഞ്ജൻ നേരെ വരാന്തയിൽ കൂടി റൂമിലേക്ക് നടന്നു... നീലുവും  വൈകയും ഹാളിലേ സോഫയിൽ ഇരുന്നു..... സേതുമാഷും കൂടി അവരുടെ കൂടെ കൂടി...

വൈക മോളേ... കരയാതെ... അവര് ദൂരെ ഒന്നും അല്ലല്ലോ....

സേതു അവളെ സമാധാനിപ്പിച്ചു..... അരുന്ധതി അപ്പോഴേക്കും ഒരു ഗ്ലാസ് പാലും ആയി അവിടേക്ക് വന്നു.....

മോളേ...ഇതാ പാല്....
പാൽ ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തു കൊണ്ടു അവർ സേതു മാഷിനെ നോക്കി.. അയാൾ ചിരിച്ചു കൊണ്ടു എഴുന്നേറ്റു അകത്തേക്ക് നടക്കാൻ തുടങ്ങി...

എനിക്ക് പാലൊന്നും വേണ്ട അമ്മേ.....

അവളുടെ വാക്ക് കേട്ട് അകത്തേക്ക് പോയ സേതു മാഷ് ഉറക്കെ ചിരിച്ചു കൊണ്ടു ഹാളിലേക്ക് തന്നെ വന്നു... അരുന്ധതിയും നീലുവും കൂടി ചിരിക്കാൻ തുടങ്ങി... അവൾക്കു  ഒന്നും മനസിലായില്ല.. കണ്ണുകൾ തുടച്ചു കൊണ്ടു അവൾ ചമ്മി നിന്നു... അന്നേരം മാത്രമാണ് അവൾക്കു കാര്യം മനസിലായത്...

ചിരിച്ചു കൊണ്ടു അവൾ അരുന്ധതിയെ പാളി നോക്കി... പെട്ടന്ന് തന്നെ ആ ചിരി നിന്നു...

ഓ മൈ ഗോഡ്........ ഫസ്റ്റ് നൈറ്റ്‌.......

വെപ്രാളം കൊണ്ടു അവൾ ദാവണി തുമ്പിൽ പിടിച്ചു തിരിക്കാൻ തുടങ്ങി.. സേതുമാഷ് വീണ്ടും ഉറക്കെ ചിരിക്കാൻ തുടങ്ങി... അരുന്ധതി ചിരി അടക്കി പിടിച്ചു കൊണ്ടു അയാളെ നോക്കി കണ്ണുരുട്ടി...

മോളേ... ചെല്ല്... രഞ്ജു കാത്തിരിക്കുന്നുണ്ടാകും....

അവൾ പാൽ ഗ്ലാസ്‌ വാങ്ങാതെ മടിച്ചു നിന്നു.....

അമ്മേ... ഞാൻ.. ഞാൻ... നീലുവിന്റെ കൂടെ കിടന്നോട്ടെ.... പ്ലീസ്....

നീലു  അന്തം വിട്ടു അവളെ നോക്കി....

എന്തിനു എന്റെ കൂടെ... എന്നിട്ട് വേണം ഏട്ടൻ രാത്രിയിൽ വന്നു ഡോറിനു മുട്ടി ബാക്കിയുള്ളവരുടെ കൂടെ ഉറക്കം കളയാൻ....

വൈക അയ്യേ എന്ന രീതിയിൽ അവളെ നോക്കി നിന്നു...

അയ്യേ.. ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ... ഛെ...

ആലോചിച്ചു കൊണ്ടു നിന്ന വൈഗയുടെഅടുത്തേക്ക് അരുന്ധതി വന്നു, പാൽ ഗ്ലാസ്‌ അവളുടെ കയ്യിൽ കൊടുത്തു... തലയിൽ തലോടി കൊണ്ടു അവളെ ചേർത്ത് പിടിച്ചു...

മോളേ... ഇന്ന് നിങ്ങളുടെ വിവാഹരാത്രി അല്ലെ... നിങ്ങൾ ഒരുമിച്ചു ആണ് കിടക്കണ്ടേ... മോൾക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല എന്ന് അമ്മയ്ക്ക് അറിയാം..

മോള് പേടിക്കണ്ട... അവൻ ഒരു പാവം ആണ്.. അവന് മനസിലാകും മോൾടെ മനസ്... ചെല്ല്.... നാളെ മുതൽ വേണമെങ്കിൽ ഇടക്കൊക്കെ മോള് നീലുവിന്റെ കൂടെ കിടന്നോ... പക്ഷെ...അവനോട് കൂടി സമ്മദം വാങ്ങണം.

മോള് പേടിക്കണ്ട... അവൻ ഒരു പാവം ആണ്.. അവന് മനസിലാകും മോൾടെ മനസ്... ചെല്ല്.... നാളെ മുതൽ വേണമെങ്കിൽ ഇടക്കൊക്കെ മോള് നീലുവിന്റെ കൂടെ കിടന്നോ... പക്ഷെ...അവനോട് കൂടി സമ്മദം വാങ്ങണം....

വൈക അമ്മയെ നോക്കി ചിരിച്ചു കൊണ്ടു, ശരി എന്നുള്ള രീതിയിൽ തലയാട്ടി...

എന്നാൽ മോള് ചെല്ല്... നീലു... മോളേ കൊണ്ടു പോ.... എന്നിട്ട് നീയും ചെന്നു കിടക്കു... സമയം ഒരുപാട് ആയി...

ആ മോളേ... നാളെ രാവിലെ അമ്പലത്തിൽ പോണം... അതു കഴിഞ്ഞു തറവാട്ടിലും... രാവിലെ റെഡി ആകണം... കേട്ടോ..

ശരി അമ്മേ....

നീലുവും വൈകയും ഹാളിൽ നിന്നും വരാന്തയിലേക്ക് നടന്നു....

വാ.. ഏടത്തി....

മടിച്ചു  നിന്ന അവളെ നീലു കൈയിൽ പിടിച്ചു കൊണ്ടു നടന്നു... നീലുവിന്റെ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ അവൾ നിന്നു...

അതേ... ഞാനും കൂടി വരട്ടെ... നിന്റെ കൂടെ.. ആരും അറിയില്ല....

ശബ്ദം താഴ്ത്തി പറഞ്ഞു അവൾ നീലുവിനെ നോക്കി... നീലു അവളെ നോക്കിതന്നെ നിന്നു... പെട്ടന്ന് നീലുവിന്റെ നോട്ടം തന്റെ പുറകിലേക്ക് ആണ് എന്നറിഞ്ഞ വൈക തിരിഞ്ഞു നോക്കി... അവളുടെ പുറകിൽ കൈകൾ മാറിൽ പിണച്ചു കൊണ്ടു നിരഞ്ജൻ നില്കുന്നു...ഡ്രസ്സ്‌ മാറി കാവിമുണ്ടും ഒരു ടി ഷർട്ടും ഇട്ടിട്ടുണ്ട്....

ഹമ്മോ... പെട്ടു....

അവൻ നീലുവിനോട് കയറിപോകാൻ കണ്ണു കൊണ്ടു കാണിച്ചു.... അവൾ വൈകയെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വാതിൽ അടച്ചു... നിരഞ്ജൻ വൈഗയുടെ അടുത്തേക്ക് നീങ്ങി വന്നു.. അവൾ പുറകോട്ടു നീങ്ങി ചുമരിൽ ഇടിച്ചു നിന്നു....

നിനക്ക് നീലുവിന്റെ കൂടെ കിടക്കണോ....

അവളുടെ മുഖത്തിന് നേരെ കുനിഞ്ഞു കൊണ്ടു നിരഞ്ജൻ ചോദിച്ചു, പാൽ ഗ്ലാസ് വാങ്ങി പകുതി കുടിച്ചു....

മ്മ്... ഇന്നാ.....

ബാക്കി പാൽ അവൾക്കു നേരെ നീട്ടി..... അവളത് വാങ്ങിക്കാതെ അവനെ നോക്കി...

എനിക്ക് വേണ്ട... ഞാൻ പാൽ കുടിക്കാറില്ല....

അവൻ കുടിച്ചത് കുടിക്കാനുള്ള മടി കാരണം അവൾ കള്ളം പറഞ്ഞു... നിരഞ്ജൻ അവളുടെ കയ്യിലേക്ക് പാൽ ഗ്ലാസ് വച്ച് കൊടുത്തു...

കുടിക്ക്...

വേണ്ട.....

കാശി.... കുടിക്കാൻ ആണ് പറഞ്ഞേ... കുടിക്കെടി.....

അവന്റെ മുഖം കണ്ടു ഒറ്റ വലിക്കു അവൾ പാൽ മൊത്തം കുടിച്ചു, ഗ്ലാസ് അവനു നേരെ നീട്ടി...നിരഞ്ജൻ ചിരിച്ചു കൊണ്ടു അവളുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി അവിടെയുണ്ടായിരുന്ന ടേബിളിൽ വച്ചു....കൈകൊണ്ട് അവളുടെ ചുണ്ടുകൾ തുടച്ചു കൊടുത്തു... വൈക അവന്റെ കയ്യുടെ ചൂടിൽ ഒന്ന് പൊള്ളിപിടഞ്ഞു...

പാൽ ഉണ്ടായിരുന്നു... നിന്റെ ചുണ്ടിൽ..

അവളുടെ വെപ്രാളം കണ്ടു അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.....നിരഞ്ജൻ നടുമുറ്റത്തേക്ക് ഇറങ്ങി, അവളെ വിളിച്ചു...

വാ.. ഇവിടെ ഇരിക്കാം....

വൈക വേഗം തന്നെ അവന്റെ അടുത്തേക്ക് പോയി.. അല്ലെങ്കിൽ അവൻ ഒച്ചയിട്ട് അവരൊക്കെ വന്നാലോ എന്ന് അവൾ പേടിച്ചു....

അവൻ ഒരു നീല ആമ്പൽ പൊട്ടിച്ചെടുത്തു കൊണ്ടു അവൾക്കു നേരെ നടന്നു...... അത് അവൾക്കു നേരെ നീട്ടി... വൈകയ്ക്ക് ആ പൂ ആദ്യം കണ്ടപ്പോഴേ കൊതി തോന്നിയിരുന്നു... നിരഞ്ജൻ അത് കൊടുത്തപ്പോൾ സന്തോഷത്തോടെ അവൾ അത് വാങ്ങി...

താങ്ക്സ്........

നിരഞ്ജൻ ചിരിച്ചു കൊണ്ടു അവിടെ പടവിലേക്ക് ഇരുന്നു.. കൈ കൊണ്ടു അവളെ മാടി വിളിച്ചു... വൈക ചെന്നു അവന്റെ അടുത്തായി കുറച്ചു മാറി ഇരുന്നു.... പരസ്പരം ഒന്നും സംസാരിക്കാതെ രണ്ടു പേരും ഇരുന്നു.... നിരഞ്ജൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു അസ്വസ്ഥയായ വൈക പടിയിൽ തല വച്ചു കിടന്നു, അവളുടെ കൈയിലെ ആമ്പൽ മാറോട് അടുക്കി പിടിച്ചു..... കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ നിരഞ്ജന്റെ അനക്കം ഒന്നും ഇല്ലാഞ്ഞു അവൾ മെല്ലെ ഒറ്റ കണ്ണു തുറന്നു... അവനെ നോക്കി....

ഇയാളെവിടെ പോയി... ഏ......ദേവി പെട്ടല്ലോ.....

നോക്കുമ്പോൾ എവിടെയും ലൈറ്റ് ഇല്ലാ.. നേരിയ നിലാവ് മാത്രമേ ഉള്ളു.... വൈക പെട്ടന്ന് എണീറ്റു ചുറ്റും  നോക്കി.... അവൾക്ക് പേടിയായി തുടങ്ങി..... പെട്ടെന്ന് രണ്ടു കൈകൾ അവളുടെ ഇടുപ്പിലൂടെ ഒഴുകി വന്നു... അലറാൻ തുടങ്ങിയ വൈഗയുടെ വാ നിരഞ്ജൻ പൊത്തി പിടിച്ചു...

കാശി.........

ആർദ്രമായി അവൻ അവളുടെ കാതിൽ വിളിച്ചു..... അവന്റെ നിശ്വാസം അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... തളർന്നു പോകുന്നത് പോലെ തോന്നി.... നിരഞ്ജൻ അവളെ രണ്ടു കൈകളിലും കോരി എടുത്തു കൊണ്ടു റൂമിലേക്ക് നടന്നു...

വിടാൻ പറയണം എന്നുണ്ട്.... പക്ഷെ, വൈകയ്ക്ക് ആകെ വെപ്രാളവും എന്തൊക്കെയോ ആയി വാക്കുകൾ പുറത്തേക്ക് വന്നില്ല.... അവളെ നിരഞ്ജൻ ബെഡിലേക്ക്  കിടത്തി..... മെല്ലെ കൈകൾ പിൻവലിച്ചു...... വൈഗയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടു അവൻ റൂം ലോക്ക് ചെയ്യാനായി പോയി.....

അവന്റെ ചുംബനത്തിൽ ആകെ ഉലഞ്ഞു പോയ വൈക കണ്ണുകൾ അടച്ചു കിടന്നു... കുറച്ചു കഴിഞ്ഞു നിരഞ്ജൻ അവളുടെ അടുത്തായി, അവൾക്ക് അഭിമുഖം ആയി കിടന്നു... കണ്ണു തുറന്നു നോക്കിയ വൈക, തന്നെ നോക്കി കിടക്കുന്ന നിരഞ്ജനെ കണ്ടു ഞെട്ടി...... ഒരു കുസൃതിയോടെ നിരഞ്ജൻ അവളെ നോക്കി...

ഉറങ്ങിക്കോ...... രാവിലെ എണീക്കണ്ടതല്ലേ....

വൈക വേഗം തിരിഞ്ഞു കിടന്നു കണ്ണുകൾ അടച്ചു.... നിരഞ്ജൻ നീങ്ങി അവളുടെ അടുത്തേക്ക് ചെന്നു..... മെല്ലെ അവളുടെ കാതിലായി പറഞ്ഞു...

അതേ.... നാളെ മുതൽ കൺസെഷൻ ഇല്ലാട്ടോ......

കുസൃതിചിരിയോടെ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ടു നിരഞ്ജൻ മാറി കിടന്നു.... വൈകയുടെ നെഞ്ചിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി...... ഉറക്കം വന്നു കണ്ണുകൾ താനെ അടഞ്ഞു കൊണ്ടിരുന്ന അവളുടെ കണ്ണിൽ നിന്നും തലയിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നു പോയി.......

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവളെ കുസൃതിയോടെ വലിച്ചു വയറിലൂടെ കയ്യിട്ടു, കാലുകൾ കൊണ്ടു ലോക്ക് ചെയ്തു നിരഞ്ജൻ ഉറങ്ങാൻ തുടങ്ങി... അവന്റെ ബന്ധനം ഭേദിക്കാൻ കഴിയുന്നതും ശ്രമിച്ചു തോറ്റു തൊപ്പിയിട്ട് കൊണ്ടു വൈകയും അവനോട് ചേർന്നു കിടന്നു......

തുടരും... ♦️

രചന: ചാരുവർണ്ണ
To Top