വളരെ വൈകി ആണ് ഇഷാനും അവന്റെ കൂട്ടുകാരും കോയമ്പത്തൂർ ന്നു ഫ്ലാറ്റിൽ എത്തിയത്. വന്നപാടെ എല്ലാവരും കിടന്നുറങ്ങി. പിറ്റേന്ന് ഉച്ചയ്ക്കാണ് അവർ കോളേജിൽ എത്തിയത്.
കൊച്ചു അവളുടെ ക്ലാസ്സ്‌മേറ്റ് ആയ സിദ്ധുവിന്റെ കൂടെ ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് ഇഷാനും അനിരുദ്ധ്ഉം റയാനും അങ്ങോട്ടേക്ക് വന്നത്. ഇഷാനെ കണ്ടതും അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. പക്ഷെ അവന്റെ മുഖത്തെ ഗൗരവം അവളിൽ ഒരു ഭീതി ഉളവാക്കി. അകത്തേക്ക് വന്നതും അവനും കണ്ടു ഒരു കോർണറിൽ ആരുടെയോ കൂടെ ഇരിക്കുന്ന കൊച്ചുവിനെ. അവൻ പോലും അറിയാതെ അവന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു.
അവർ അടുത്തെത്തിയപ്പോൾ അവൾ വിളിച്ചു ചോദിച്ചു, "ആഹാ! എത്തിയോ ബാസ്കറ്റ്ബാൾ പ്ലയെർസ്?"
അവർ വന്നപ്പോൾ സിദ്ധു ബൈ പറഞ്ഞു പോയി.
റയാൻ :"സീരിയസ് ഡിസ്കഷൻ ആയിരുന്നല്ലോ. എന്താ സംഭവം? "
"മ്മ്മ്. .. ഭയങ്കര സീരിയസ് കാര്യം ആണ്. ആർട്സ് അല്ലെ വരുന്നേ. ക്ലാസ് കട്ട് ചെയ്യാനുള്ള വകുപ്പ് ഒപ്പിക്കുവായിരുന്നു ." ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് അവൾ കണ്ണടച്ച് കാണിച്ചു.
റയാൻ :"ആഹാ! എന്നിട്ടു ഏതൊക്കെ വകുപ്പിൽ ആൺ ചാടാൻ പോവുന്നത്? "
കൊച്ചു :"തല്ക്കാലം ഗ്രൂപ്പ് ഡാൻസ്... പിന്നെ ഒരു contemporary. ഇപ്പൊ പോയില്ലേ, അവന്റെ കൂടെ. അവൻ നല്ല അടിപൊളി ആയിട്ട് ഡാൻസ് ചെയ്യും. പാട്ടിന്റെ കാര്യം ഒക്കെ ഡിസ്‌കസ് ചെയ്യുവായിരുന്നു. "
അനിരുദ്ധ് :"ഡാൻസിൽ നീയും ഒരു സംഭവം ആണന്നാണല്ലോ കേട്ടത് ?"
കൊച്ചു :"സംഭവം ഒന്നും അല്ല. .. പക്ഷെ തരക്കേടില്ല."
അനിരുദ്ധ് :"ന്റമ്മോ! എന്തൊരു എളിമ! "
അവൾ ഇളിച്ചു കാണിച്ചു.
കൊച്ചു :"അല്ല. .. ഇഷാൻ ചേട്ടായിക്ക് ഇതെന്നാ പറ്റി ? വൈ നോ മിണ്ടാട്ടം? ക്യാ hua ?"
ഇഷാൻ വെറുതെ അവളെ നോക്കി ഇരുന്നു. റയാനും അനിരുദ്ധ്ഉം തമ്മിൽ നോക്കി. റയാൻ സംസാരിച്ചു തുടങ്ങി.
റയാൻ :"കൊച്ചു, ഞങ്ങൾക്ക് നിന്നോട് കുറച്ഛ് സംസാരിക്കാൻ ഉണ്ട്."
കൊച്ചു :"അതല്ലേ നമ്മൾ ഇത്ര നേരം ചെയ്തോണ്ടിരുന്നേ? പിന്നെ എന്താ ഇടയ്ക്കു ഒരു intro ?"
റയാൻ :"ടി, സീരിയസ് ആയിട്ടാണ്"
കൊച്ചു :"ഹാ! ഞാൻ ഇവിടെ തന്നെ ഇരിക്കുവല്ലേ. നിങ്ങളിങ്ങനെ ആസ്ഥാനത്തു intro ഇട്ടു കളിക്കാതെ കാര്യം പറ."
അനിരുദ്ധ് :"കൊച്ചു, നിനക്ക് ഇവനോട് ഇഷ്ടം ഇല്ലേ? "
കൊച്ചു :ഏഹ്? ഇഷാൻ ചേട്ടായിയോടൊ? പിന്നെ! ചേട്ടായി എന്റെ ചങ്കല്ലേ! എനിക്ക് നല്ലിഷ്ടം ആണല്ലോ."
റയാൻ :"ഒരു ഫ്രണ്ട് എന്നുള്ള ഇഷ്ടം മാത്രേ നിനക്ക് ഇവനോടുള്ളോ?"
കൊച്ചു :"അതെന്നതാ ചേട്ടായി ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം? അന്ന് കോർട്ടിൽ വച്ചുണ്ടായതിന്റെ കാര്യം കൊണ്ടാണോ ഈ ചോദിക്കുന്നെ? അത് അന്ന് ആ ബെന്നയ്ക്കിട്ടു ഒരു പണികൊടുക്കാൻ ഞങ്ങൾ ഇറക്കിയ ഒരു നമ്പർ അല്ലെ, അല്ലെ ഇഷാൻ ചേട്ടായി?" അവൾ അവനെ നോക്കി ഒരു കുസൃതിയോടെ ചിരിച്ചു.
ഇഷാൻ:"അല്ല. ഞാൻ അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു പറഞ്ഞതൊക്കെ കാര്യം ആയിട്ടാണ്. എനിക്ക് നിന്നെ ഇഷ്ടം ആണ്, കൊച്ചു. അത് നീ പറഞ്ഞത് പോലെ ഒരു ഫ്രണ്ട് നെ പോലെ അല്ല. എല്ലാത്തിനും മേലെ ആണ് എനിക്ക് നീ. ഐ ആം ഇൻ ലവ് വിത്ത് യു"
കൊച്ചുവിന്റെ മുഖം വല്ലാതെ ആയി. അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു. അവൾക്കു അറിയാവുന്ന കാര്യം ആയിരുന്നെങ്കിലും അവനിൽ നിന്ന് ഒരു ഏറ്റു പറച്ചിൽ അവൾ പ്രതീക്ഷിച്ചിരുന്നില്ല. എന്ത് പറയണം എന്നറിയാതെ അവൾ ഇരുന്നു.
കൊച്ചു :"ചേട്ടായി. .. ഞാൻ. .. എനിക്കങ്ങനെ. ."
ഇഷാൻ :"അങ്ങനെ ഒന്നും ഇല്ല. . അങ്ങനെ വിചാരിച്ചിട്ടില്ല എന്നൊക്കെ ആവും പറയാൻ വരുന്നേ. ശരി! സമ്മതിച്ചു. ഇത്ര നാള് നീ എന്നെ അങ്ങനെ കണ്ടിട്ടില്ല. ഇനി കാണാൻ പറ്റുവോ? ഉടനെ ഒന്നും ആൻസർ പറയണ്ട. ആലോചിച്ചിട്ട് പറഞ്ഞാൽ മതി. ഞാൻ വെയിറ്റ് ചെയ്തോലാം. പക്ഷെ അതിന്റെ ഉത്തരം എന്തായാലും അത് എനിക്ക് നിന്റെ വായിൽന്നു തന്നെ കേൾക്കണം. നീ എന്റെ മുഖത്തു നോക്കി അത് പറയുകയും വേണം. "
അവളുടെ കണ്ണുകളിൽ നോക്കി അത്രയും പറഞ്ഞിട്ട് അവൻ ഒന്നും മിണ്ടാതെ എഴുന്നെറ്റു. എന്നിട്ടു അവളോട് പറഞ്ഞു, "വാ. . ക്ലാസ്സിൽ ആക്കി തരാം."
"ഞാൻ പൊയ്ക്കോളാം." അവനെ നോക്കാതെ അവൾ പറഞ്ഞു.
"നിന്നോട് ചോദിച്ചതല്ല. പറഞ്ഞതാണ്." അവന്റെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞിരുന്നു.
അവൾ ദയനീയതയോടെ റയനെയും അനിരുദ്ധ്നെയും നോക്കി.
റയാൻ :"നീ വാ! ഞങ്ങൾ ആക്കി തന്നോളം നിന്നെ. " റയാൻ എഴുന്നേറ്റിട്ടു അവളുടെ കൈയിൽ പിടിച്ചു.
അവൾ എഴുന്നേറ്റു അവരുടെ കൂടെ നടന്നു. ക്ലാസ്സിൽ അവളെ ആക്കി തിരിച്ചു പോവുന്നതിനു മുൻപ് ഇഷാൻ അവളുടെ കൈ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു, "ഇന്ന് വൈകുന്നേരം. ക്ലാസ് കഴിഞ്ഞിട്ട് നീ ബാസ്കറ്റ്ബാൾ കോർട്ടിൽ വരണം. നിന്റെ ഉത്തരം എനിക്ക് അറിയണം. " അവളുടെ മറുപടിക്കു കാക്കാതെ അവൻ തിരിഞ്ഞു നടന്നു. അവളെ ഒന്നുകൂടെ നോക്കിയിട്ടു റയാനും അനിരുദ്ധ് ഉം അവന്റെ പുറകെ പോയി.
ഇഷാന്റെ കൂടെ അവൾ വരുന്നത് പൊന്നുവും മെഹറുവും കണ്ടിരുന്നു. അവർ മാളുവിനെയും അമ്മുവിനെയും വിളിച്ചു പുറത്തേക്കു നടന്നു. ക്ലാസ്സിലേക്ക് കയറാതെ പുറത്തെ മതിലിൽ ചാരി നിൽക്കുകയായിരുന്നു കൊച്ചു.
പൊന്നു :"ഡാ! എന്താ ഇഷാൻ ചേട്ടായി നിന്നോട് പറഞ്ഞെ? എന്താ നിന്റെ മുഖം വല്ലാതെ? "
കൊച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് പൊന്നുവിനെ കെട്ടിപിടിച്ചു, "എന്നോട് പറഞ്ഞു ചേട്ടായി, എന്നെ ഇഷ്ടം ആണെന്ന്. ഇന്ന് വൈകുന്നേരം എന്റെ മറുപടി വേണമെന്ന്. ഞാൻ മുഖത്തു നോക്ക് പറയണം ഇഷ്ടം ആണെന്നോ അല്ലെന്നോ. എനിക്കിതു രണ്ടും പറയാൻ പറ്റില്ലെടാ. ഞാൻ എന്താ ചെയ്യാ?" അവൾ എങ്ങി.
അവർക്കു അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ നിന്നു.
"ഡാ, ഞാൻ പോകുവാ റൂമിലേക്ക്. എനിക്ക് face ചെയ്യാൻ പറ്റില്ല ഇത്."
മെഹ്രു :"കൊച്ചു നീ ഇങ്ങനെ ഒളിച്ചോടിയാൽ എത്ര നാള് ഓടും. നീ എന്തായാലും തീരുമാനിച്ചില്ലേ. അപ്പൊ അത് അങ്ങ് പറ. "
അപ്പോഴേക്ക് ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചു.
കൊച്ചു :"എനിക്ക് വയ്യെടാ. .. ഇന്ന് എന്നെ നിര്ബന്ധിക്കല്ലേ! ഞാൻ പോകുവാ."
പൊന്നു :"നീ നിക്ക്. ഞാനും വരാം. "
മെഹ്രു :"ഞാനും ഉണ്ട്. ഇനി ഉള്ള 2 hour ഗൗതം സർ ന്റെ അല്ലെ. അപ്പൊ മാളു വരുന്നുണ്ടാവില്ലല്ലോ?"
മാളു ഒരു വളിച്ച ചിരി ചിരിച്ചു.
മാളു :"എല്ലാവരും കൂടെ പോവല്ലേ. അമ്മു, നീ നിക്ക്, എനിക്ക് ഒരു കൂട്ടിനു."
അമ്മു :"മര്യാദയ്ക്ക് റൂമിൽ പോയി കിടന്നു ഉറങ്ങേണ്ടതിനു. .. ഇനി ഇവിടെ നിന്റെ കണ്ണും കണ്ണും കൊണ്ടുള്ള റൊമാൻസ് കണ്ടോണ്ടിരിക്കേണം!"
പൊന്നു :"നീ കിടന്നുറങ്ങിക്കോ! അങ്ങേരു അറിയാനൊന്നും പോവുന്നില്ല. അങ്ങേരുടെ കണ്ണ് ദിവൾടെ മുഖത്തുന്നു മാറിയാലല്ലേ അറിയൂ. കാർ ഞങ്ങൾ എടുക്കുവാ. നിങ്ങൾ ഒരു ഓട്ടോ എടുത്തു പോരെ വൈകുന്നേരം. "
കൊച്ചുവിന്റെ കൂടെ മെഹറുവും പൊന്നുവും ബാഗ് എടുത്തിറങ്ങി. ഫ്ലാറ്റിൽ എത്തിയ ഉടനെ കൊച്ചു റൂമിൽ പോയി കിടന്നു.
കുറച്ചു കഴിഞ്ഞപ്പോ പൊന്നുവും മെഹറുവും അവളുടെ അടുത്ത് ചെന്നിരുന്നു.
പൊന്നു :"എത്ര നാളിങ്ങനെ ഒളിച്ചു നടകാനാ നിന്റെ പ്ലാൻ?"
കൊച്ചു എഴുന്നേറ്റിരുന്നു.
കൊച്ചു :" ഇഷാൻ ചേട്ടായിടെ മുഖത്തു നോക്കി എനിക്ക് ഇഷ്ടം അല്ല അന്ന് പറയാനുള്ള ധൈര്യം ഉണ്ടാവുന്നത് വരെ. "
മെഹ്രു :"വച്ച് വൈകിപ്പിക്കല്ലേ കൊച്ചു. നീ പറയാൻ വൈകും തോറും ചേട്ടായിടെ മനസ്സിൽ ആ ആഗ്രഹം വളർന്നു കൊണ്ടിരിക്കും. നീ പറഞ്ഞു കഴിഞ്ഞാൽ അറ്റ് ലീസ്റ്റ്, അത് വളരത്തില്ല . sooner the better, കൊച്ചു"
കൊച്ചു :"ഞാൻ ശ്രമിക്കാഞ്ഞിട്ടല്ലടാ. .. പറ്റുന്നില്ല. ചേട്ടായിനെ നോക്കി അത് പറയാനുള്ള ധൈര്യം എനിക്കു ഇപ്പൊ ഇല്ല. പക്ഷെ ഞാൻ പറയും. വൈകിക്കില്ല. i promise."
അവൾ കൊച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.
**********************************************************************************************************************************
ഇഷാൻ ക്ലാസ് കുറെ നേരം ബാസ്കറ്റ്ബാൾ കോർട്ട് il അവൾക്കു വേണ്ടി കാത്തു നിന്നു. റയാനും അമനും അവന്റെ കൂടെ ഉണ്ട്.
അപ്പോഴാണ് അങ്ങോട്ടേക്ക് അച്യുതും സിദ്ധുവും മനുവും വന്നത്. റയാൻ അവരെ അടുത്തേക്ക് വിളിച്ചു കൊച്ചു ഒക്കെ എവിടെ എന്ന് ചോദിച്ചു.
അച്യുത് : "അവര് ഉച്ചയ്ക്ക് തന്നെ പോയല്ലോ, ചേട്ടാ."
ഇഷാൻ :"വാട്ട്? ഉച്ചയ്ക്ക് പോയോ? "
സിദ്ധു :"അതെ... ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ കയറിയില്ല. ഇന്ന് വൈകുന്നേരം ആർട്സ് ന്റെ പ്രോഗ്രാം ഡിസ്‌കസ് ചെയ്യാം എന്ന് പറഞ്ഞിരുന്നതാ. എന്നിട്ടു മുങ്ങി. മൂന്നിനേം വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നതും ഇല്ല. "
ഇഷാൻ :"മൂന്നോ? ആരാ ഇവിടെ ഉള്ളതു ?"
സിദ്ധു :"മിഥിലായും മിലയും ഉണ്ട്. ലൈബ്രറിയിലേക്ക് പോവുന്നത് കണ്ടു. "
Loading...
ഇഷാൻ :"ഓക്കേ ഡാ. താങ്ക്സ്. "
അവർ ലൈബ്രറിയിലേക്ക് തിരിച്ചു.
അമ്മുവും മാളുവും ലൈബ്രറിയിൽ നിന്ന് ഇറങ്ങുമ്പോ മുന്നിൽ നിൽക്കുന്ന ഇഷാനെയും റയനെയും അമാനിനെയും കണ്ടു ഷോക്ക് അടിച്ചത് പോലെ നിന്നു. സൈഡിലേക്ക് നോക്കി നിൽക്കുന്നത് കാരണം അവർ ഇവരെ കണ്ടിട്ടില്ലായിരുന്നു.
"എടാ ഓടിയാലോ?" മാളു അമ്മുവിനോടയി പതുക്കെ പറഞ്ഞു.
"ബോധം കേട്ടാലോ? ?" അമ്മു തിരിച്ചു ചോദിച്ചു.
"ഡിസ്‌കസ് ചെയ്യാൻ ടൈം ഇല്ല. ഓടാം. ഒന്നും നോക്കേണ്ട. ഓടിക്കോ" മാളു അത് പറഞ്ഞതും ഓടി.
അത്രയും പെട്ടന്നൊരു execution അമ്മു പ്രതീക്ഷിച്ചില്ല. അവൾ ഞെട്ടി ഒരു സെക്കന്റ് നിന്നു. അപ്പോഴേക്ക് പക്ഷെ അവർ അവളെ കണ്ടു. അവൾ അവരെ കണ്ടതും അവര് കണ്ടു. അവൾ ഓടാനാഞ്ഞു.
"അമ്മു ഓടരുത്!" അമൻ അവളുടെ ബാഗിൽ പിടുത്തമിട്ടു.
"എങ്ങോട്ടാടി നീ ഓടുന്നെ?" അവൻ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ടു ചോദിച്ചു.
"അത്. .. പിന്നെ. .. വൈകുന്നേരം ഒരോട്ടം എനിക്ക് പതിവുള്ളതാ. ബാഗിൽ ന്നു വിട്ടിട്ടു കാര്യം എന്നതാണ് പറ ചേട്ടായി " അവൾ പറഞ്ഞു.
"കൊച്ചു എവിടെ?" അമൻ ചോദിച്ചു.
"അവൾക്കു ഒരു തലവേദന. റൂമിലേക്ക് പോയി." അമ്മു ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു.
"ഉച്ചയ്ക്ക് ഞാൻ കാണുമ്പോ ഒരു പ്രെശ്നം ഇല്ലായിരുന്നല്ലോ! പിന്നെ എന്താ പെട്ടന്ന്?" ഇഷാനാണ്.
"അറിയത്തില്ല." കൊച്ചുവിനെ പേടി വന്നു തുടങ്ങി.
"അവളോട് പറഞ്ഞേക്കു... എന്നയാലും ഒരിക്കൽ അവളെന്റെ മുന്നിൽ വരും എന്ന്." ഇഷാൻ തറപ്പിച്ചു നോക്കി പറഞ്ഞിട്ട് അവിടെ നിന്ന് പോയി.
അവർ പോയി കഴിഞ്ഞപ്പോ മാളു പേടിച്ചു പേടിച്ചു തിരിച്ചു വന്നു. അമ്മുവിനെ പതിയെ തോണ്ടി. അവൾ മാളുവിനെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി.
"നിന്നോട് ഞാൻ ഓടാൻ പറഞ്ഞതല്ലേ. നീ എന്താ ഓടാഞ്ഞേ?" മാളു പാവം പോലെ ചോദിച്ചു.
"പൊടി പട്ടി! ഞാൻ അറിഞ്ഞാ, നീ പറഞ്ഞു തീരുമ്പോഴേക്കും അങ്ങ് ഓടുമെന്നു."
"ആ പോട്ടെ! വേറെ ഒന്നും ഉണ്ടായില്ലല്ലോ. നീ വാ... പോവാം." മാളു അവളെയുംവിളിച്ചുകൊണ്ടു പോയി.
*******************************************************************************************************************************
"ഡി! നീ ഇങ്ങനെ പിടിക്കുന്നതിനു നിന്നെ ഞാൻ ഒരിക്കലും കുറ്റം പറയത്തില്ല . എന്റമ്മോ ഒരു 2 സെക്കന്റ് കൂടെ അങ്ങേരു എന്റെ മുന്നിൽ നിന്നിരുന്നേ, സത്യമായും ഞാൻ hഹാർട്ട് ആട്ടക്കയം വന്നു ചത്തേനെ! എന്തൊരു കലിപ്പാണ്."
ഫ്ലാറ്റിൽ എത്തി എല്ലാവരോടും നടന്നത് പറയുകയായിരുന്നു അമ്മുവും മാളുവും.
Loading...
"ആഹ്! ഇനി അതുതന്നെ പറഞ്ഞു കൊണ്ട് ഇരിക്കേണ്ട. ആ bet വയ്ക്കാൻ പോയതാ ഈ പ്രെശ്നം ഒക്കെ. ഒടുക്കത്തെ ഒരു bet. " പൊന്നു തലയിൽ കൈ വച്ചു.
"അത് വിടെന്നെ! അല്ല... ഒന്നും കഴിക്കേണ്ട? എനിക്ക് നല്ല വിശപ്പ്. പൊന്നു, നീ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടോ?"
മാളു ചോദിച്ചു.
"ഓ! ഇന്നു ഒരു മൂഡില്ല. നീ swiggy വിളി." പൊന്നു ബാൽക്കണി യിലേക്ക് പോയി.
അവിടെ നിക്കുമ്പോ അവൾ കണ്ടു സ്പീഡിൽ പാർക്കിങ്ങിലേക്കു ബൈക്കിൽ കയറി വരുന്ന ഇഷാനിനെ .
'അയ്യോ! ഇങ്ങേരെന്താ ഇവിടെ? കർത്താവേ! ഇവിടെ പ്രെശ്നം ഉണ്ടാക്കാൻ വന്നതാകുവോ? പക്ഷെ ഞങ്ങൾ ഈ ഫ്ലാറ്റിൽ ആണെന്ന് ആർക്കും അറിയില്ലല്ലോ. പിന്നെ എങ്ങനാ? ഇനി ഇവരെങ്ങാൻ ഈ ഫ്ലാറ്റിൽ ആയിരിക്കുവോ?' അവളുടെ മനസ്സിൽ പലവിധ സംശയങ്ങൾ നാമ്പിട്ടു. അപ്പോഴാണ് മെഹ്രു അങ്ങോട്ടേക്ക് വന്നത്.
പൊന്നു : "ഡി! ഹിശാം ചേട്ടായി ഒക്കെ ഏതു ഫ്ലാറ്റിൽ ആണെന്ന് അറിയാമോ?"
മെഹ്രു : "ഇവിടെ സിറ്റിയിൽ ഏതോ ഫ്ലാറ്റിൽ ആണുന്നെ അറിയൂ. എന്താ? "
പൊന്നു : "അവരിവിടെ ആണോ താമസം എന്ന് ഒരു സംശയം. ഇപ്പൊ ഇഷാൻ ചേട്ടായി പാർക്കിങ്ങിലേക്കു പോവുന്നത് കണ്ടു. "
മെഹ്രു :"ഹേയ് ഇവിടെ ആകുവോ? ഇവിടെ ആരെയെങ്കിലും കാണാൻ വന്നതാകും. "
പൊന്നു :"ആ സാധ്യത ഞാൻ കാണുന്നില്ല. ഇതിലും ബേധം ഹോസ്റ്റലിൽ തന്നെ നിന്നാൽ മതിയായിരുന്നു. ഇമ്മാതിരി ടെൻഷൻ ഒന്നും ഇല്ലായിരുന്നു. "
മെഹ്രു :"വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല മോളെ. ഫോർഡ് എക്കോസ്പോർട് പിടിച്ചു വരും. നീ ധങ്ങോട്ടൊന്നു നോക്കിയേ. ദതാ മുറ്റത്തൊരു മൈന." കാർ പാർക്കിങ്ങിലേക്കു ചൂണ്ടി അവൾ പറഞ്ഞു.
കാറിൽ നിന്ന് ഇഷാനിന്റെ ചങ്ക്‌സ് ഒന്നില്ലാതെ എല്ലാം ഇറങ്ങിവരുന്നു.
പൊന്നു :"സുബാഷ്! ഇതിന്റെ ഒരു കുറവ് ഇവിടെ ഉണ്ടായിരുന്നുള്ളു. ഇതറിഞ്ഞാൽ ഇനി കൊച്ചു എങ്ങോട്ടോടും? "
മെഹ്രു :"നീ ഇപ്പൊ അവളോട് മിണ്ടേണ്ട. അറിയുമ്പോ അറിഞ്ഞാൽ മതി അവൾ. അല്ലെങ്കിലേ ടെൻഷനിൽ ആണ്. ഇതും കൂടെ ആയാൽ ചിലപ്പോ അവൾ പഠിത്തം വരെ നിർത്തും. "
പൊന്നു :"ഹ്മ്മ്. .. അതാ ബേധം. "
അവർ അകത്തേക്ക് പോയി.
ഇതേ സമയം ഫുഡ് വാങ്ങാൻ ഇറങ്ങിയതായിരുന്നു അമ്മുവും മാളുവും. ലിഫ്റ്റ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു അവൾ.
ലിഫ്റ്റ് തുറന്നതും അവർ കണ്ടു... റയാൻ, അനിരുദ്ധ്, അമൻ, വരുൺ, ഹിഷാം.
"ഏഹ്? നിങ്ങൾ എന്താ ഇവിടെ?"
വരുൺ : "നിങ്ങൾ എന്താ ഇവിടെ?"
അമ്മു : "ഞങ്ങൾ ഇവിടെയ"
മാളു: "ഞങ്ങളും എവിടെയാ".
റയാൻ : "ഇതെന്താ എക്കോയോ?"
ഹിശാം :"ഈ ഫ്ളാറ്റിലേക്കാണോ നിങ്ങൾ മാറുന്നെന്ന് പറഞ്ഞെ? "
അമ്മു :"പറ്റിപ്പോയി. അറിഞ്ഞില്ല സിംഹക്കൂട്ടിലേക്കാ താമസം മാറ്റിയെന്നു "
റയാൻ :"എന്ത് ഫ്ലാറ്റ് നമ്പർ? "
മാളു :"8d. നിങ്ങളോ ?"
റയാൻ :"ഞങ്ങൾ അതിന്റെ diagonally ഓപ്പോസിറ്റ് one. 8ബി ."
മാളു :"ഇഷാൻ ചേട്ടായി എന്ത്യേ ?"
നിനക്ക് മതിയായില്ലേ എന്ന ഭാവത്തിൽ അമ്മു മാളുവിനെ നോക്കി.
അനിരുദ്ധ് :"നിന്റെ ഒക്കെ കൂട്ടുകാരി നല്ല ഒന്നാന്തരം പണി അല്ലെ അവനു കൊടുത്തേ. അതിന്റെ കലിപ്പിൽ നേരെത്തെ പോന്നിട്ടുണ്ട്. "
അമ്മു ദേഷ്യത്തിൽ എന്തോ പറയാൻ വന്നത് മാളു കണ്ണ് കൊണ്ട് തടഞ്ഞു.
മാളു : "ശെരി ചേട്ടായി. ഞങ്ങൾ എന്ന ഇറങ്ങുവാ. ഫുഡ് വാങ്ങേണം. ബൈ. പിന്നെ കാണാം,"
മറുപടി കാക്കാതെ അവർ വേഗം ലിഫ്റ്റിലേക്കു കയറി അടച്ചു.
അമ്മു അപ്പൊ തന്നെ കാര്യം പൊന്നുവിനു മെസ്സേജ് അയച്ചു. പൊന്നു അവളോട് അവർ കണ്ട കാര്യവും പറഞ്ഞു. ഇപ്പൊ കൊച്ചുവിനോട് ഒന്നും പറയേണ്ട എന്ന ധാരണയും ആയി.
**********************************************************************************************************************************
പിറ്റേന്ന് പതിവിലും നേരെത്തെ കോളേജിലേക്ക് ഇറങ്ങാൻ എല്ലാവരും ദൃതി കൂട്ടി. ഇഷാന്റെ കണ്ണിൽ പെടാതെ പോവാൻ വേണ്ടി ഉള്ള തത്രപ്പാടിലായിരുന്നു അവർ.
കൊച്ചു :"സമയം ആവുന്നല്ലേ ഉള്ളു ? എന്തിനാ ദൃതി വയ്ക്കുന്നെ?"
അമ്മു :"ഇന്ന് ഗൗതം സർ നേരെത്തെ വരും എന്ന് പറഞ്ഞിട്ടുണ്ട്. മാളുവിനെ കാണാൻ. അതിനു വേണ്ടിയാ. "
അമ്മുവിൻറെ തള്ളു കേട്ട് മാളുവിന്റെ കണ്ണ് മിഴിഞ്ഞു. കൊച്ചു നോക്കിയപ്പോ അവൾ അതെ എന്നുള്ള ഭാവത്തിൽ തലയാട്ടി.
Loading...
അങ്ങനെ ഒരു കണക്കിന് അവർ അവിടെ നിന്ന് ഇറങ്ങി. ഇറങ്ങുന്നതിന് മുൻപ് പൊന്നു അനിരുദ്ധ്നു മെസ്സേജ് അയച്ചു എപ്പോഴാ ഇറങ്ങുന്നത് എന്ന് തിരക്കിയിരുന്നു . ഇനിയും one hour ആവും എന്ന് അവന്റെ റിപ്ലൈ വന്നതിനു ശേഷം ആണ് അവർ ഇറങ്ങിയത്...
കോളേജിൽ ഇഷാനിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു കൊച്ചു. പലപ്പോഴും hour തീരാനായി അവൻ അവരുടെ ക്ലാസിനു പുറത്തു വെയിറ്റ് ചെയ്തു എങ്കിലും, ബെൽ അടിക്കുമ്പോ എന്തെങ്കിലും സംശയം ഒക്കെ ചോദിച്ചു അവൾ ടീച്ചറിന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് പോവും. എന്നിട്ടു അടുത്ത houril വരേണ്ട ടീച്ചറിന്റെ ഒപ്പം തിരിച്ചു വന്നു ക്ലാസ്സിൽ കയറും. വൈകുന്നേരം ക്ലാസ് കഴിഞ്ഞ ഉടനെ തന്നെ കോളേജിൽ നിന്ന് ഇറങ്ങാൻ ബാക്കി ഉള്ളവരും ശ്രദ്ധിച്ചു. വേറെ ഒന്നും അല്ല, ഇഷാൻ കാണാതെ ഫ്ലാറ്റിൽ കയറണം. ഇഷാനിനോക്കെ വൈകുന്നേരം ഒരു മണിക്കൂർ എക്സ്ട്രാ ക്ലാസ് ഉള്ളത് കൊച്ചുവിനൊക്കെ അനുഗ്രഹം ആയി ഭവിച്ചു. ഇങ്ങനെ ഒക്കെ ആയി കുറച്ചു ദിവസങ്ങൾ കടന്നു പോയി.... (തുടരും...)
രചന: സെഹ്‌നസീബ്
