സംഭവിച്ചത് ഇപ്പോഴും ഉൾക്കൊളനാവാതെ നിൽക്കുകയാണ് കൊച്ചു. താൻ എന്ത് നടക്കരുതെന്നു വിചാരിച്ചോ അത് തന്നെ സംഭവിച്ചിരിക്കുന്നു. അവൾക്കു വല്ലാതെ കുറ്റബോധം തോന്നി. തൻറെ പ്രവർത്തികൾ കാരണം അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചത്. ഓരോന്ന് ചെയ്തിട്ടല്ലേ ഇഷാന് തന്നോട് ഇഷ്ടം തോന്നിയത്. ഇഷാൻ ആയി ഒരു റിലേഷൻ! അത് നടക്കാൻ പാടില്ല. തന്നെ കൊണ്ട് ആവില്ല അത്. പക്ഷെ ഇഷാനെ വിഷമിപ്പിക്കാനും തനിക്കാവില്ല. എങ്ങനെ പറയും. ഇനി എന്ത് ചെയ്യും എന്ന് അറിയാതെ അവൾ നിന്നു.
ഇഷാനും ശ്രദ്ധിക്കുകയായിരുന്നു അവളെ, സന്തോഷം ഒന്നും അല്ല അവളുടെ മുഖത്തു. സങ്കടമോ പേടിയോ അങ്ങനെ എന്തോ! ചുറ്റും congratulate ചെയ്തും കളിയാക്കിയും നിന്നിരുന്ന കൂട്ടുകാരെ വിട്ടു അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അവളുടെ കൈ പിടിച്ചു, എന്നിട്ടു എല്ലാവരോടും ആയി പറഞ്ഞു, "അതെ.. അപ്പൊ ഇനി എനിക്കും എന്റെ ഡാർലിംഗിനും കുറച്ചു സംസാരിക്കാനുണ്ട്. കുറച്ചു privacy വേണം! ഡിസ്റ്റർബ് ചെയ്യരുത്... പ്ളീസ്!" ഇത് പറഞ്ഞിട്ട് പിന്നെയും കളിയാക്കികൊണ്ടിരുന്ന കൂട്ടുകാരെ മൈൻഡ് ചെയ്യാതെ അവൻ അവളുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. അവന്റെ പുറകെ ഒരു പാവ കണക്കെ കൊച്ചുവും,
അവൻ നേരെ നടന്നു ചെന്നത് അവന്റെ കാറിന്റെ അടുത്തേക്കാണ്. ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു.
"കയറ്"
അവൾ കയറി ഇരുന്നു. ഇഷാൻ ഡ്രൈവിംഗ് സീറ്റിൽ കയറി. അവളുടെ നേരെ തിരിഞ്ഞു ഇരുന്നു. എന്നിട്ടു ചോദിച്ചു, "പറ. .. എന്താ നിന്റെ പ്രശ്നം?"
അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
"എന്റെ കൊച്ചു... നീ എന്തെങ്കിലും ഒന്ന് പറ. എത്ര ദിവസ്സം ആയി എന്നോട് മിണ്ടിയിട്ട്? എന്താ പ്രശ്നം എന്നെങ്കിലും പറ."
അപ്പോഴേക്ക് അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു.
"ചേട്ടായി... അന്ന് ഒരു വാശിക്ക് കയറി bet വച്ചതാ. ഇങ്ങനെ ഒക്കെ ആകുമെന്ന് വിചാരിച്ചതല്ല. അന്ന് എനിക്ക് ചേട്ടായിനെ അറിയാനും വയ്യായിരുന്നല്ലോ. ദേഷ്യവും ഉണ്ടായിരുന്നു ഇപ്പോഴും പണി തരുന്നതിനു. അപ്പോഴാ ഈ ചേച്ചി വന്നു irritate ചെയ്തേ. അപ്പോഴത്തെ ഒരു ഓളത്തിനു അങ്ങനെ പറഞ്ഞതാ. പക്ഷെ ചേട്ടായിനെ പരിചയപ്പെട്ടു കഴിഞ്ഞു എന്റെ ദേഷ്യം ഒക്കെ മാറിയപ്പോഴാ ഞാൻ ചെയ്തോണ്ടിരിക്കുന്നതു തെറ്റാണെന്നു ബോധ്യം വന്നേ. എങ്ങനെയാ ചേട്ടായിനോട് പറയേണ്ടേ എന്ന് എനിക്ക് അറിയത്തില്ലായിരുന്നു. എനിക്കു വയ്യായിരുന്നു ചേട്ടായിനെ ഫേസ് ചെയ്യാൻ. അതാ ഞാൻ അവോയ്ഡ് ചെയ്തേ." അവളുടെ കണ്ണിൽ നിന്ന് 2 തുള്ളി കണ്ണുനീർ താഴേക്കു വീണു.
"എടി പൊട്ടിക്കാളി... ഇതായിരുന്നോ നിന്റെ പ്രശ്നം." അവൻ ചിരിച്ചു, "നിന്റെ ഈ ബെറ്റിന്റെ കാര്യമൊക്കെ എനിക്ക് അറിയാമായിരുന്നു."
Loading...
അവൾ ഞെട്ടി അവനെ നോക്കി.
"എന്റമ്മോ! നിന്റെ ഉണ്ടക്കണ്ണു! പേടിയാവുന്നു.കണ്ണ് നേരെ ആക്കടി". അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ചേട്ടായിക്ക് ബെറ്റിന്റെ കാര്യം അറിയാംന്നോ?" അവൾ ഞെട്ടലിൽ നിന്ന് മാറാതെ ചോദിച്ചു.
"പിന്നിലാണ്ടു! അന്ന് അമ്മുവിൻറെ റാഗിങ്ങിൽ പേടിച്ചു പോയി ന്നു പറഞ്ഞു കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞപ്പോ, ആ ബെന്നയ്ക്കിട്ടു രണ്ടു പൊട്ടിക്കാൻ തീരുമാനിച്ചു തന്നെയാ ചെന്നത്. ഞങ്ങളെ കണ്ടപാടെ അവള് ദേണ്ടെ വേറെ ഒരു സ്റ്റോറി! നിന്റെ ബെറ്റിന്റെ കാര്യം. അപ്പൊ നല്ല ഡൌട്ട് അടിച്ചു. രണ്ടും നല്ല best പാർട്ടികൾ ആയതു കൊണ്ട് എന്ത് വിശ്വസിക്കണം എന്ന് മനസിലായില്ല. പിന്നെ അന്ന് തൊട്ടുള്ള നിന്റെ ഓവർ ആക്ടിങ് കണ്ടപ്പോഴാണ് മനസ്സിലായെ വെറുതെ അല്ല, ഉള്ളതാണെന്ന്." അവളുടെ കവിളിൽ പതിയെ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.
അത് കേട്ട് അവൾ മനസ്സ് തുറന്നു ചിരിച്ചു.
"അപ്പൊ ചേട്ടായിക്ക് എല്ലാം അറിയായിരുന്നല്ലേ? എന്നിട്ടെന്താ ഒന്നും ചോദിക്കാതിരുന്നേ? ഞങ്ങളൊക്കെ വിചാരിച്ചതെ ഇത് അറിഞ്ഞാൽ ഞങ്ങളെ ഭിത്തിയിൽന്നു വടിച്ചെടുക്കേണ്ടി വരുമെന്നാ."
"എന്തിനു! ഇതൊക്കെ ആ ഒരു സ്പിരിറ്റിലേ ഞാൻ എടുത്തിട്ടുള്ളു. പിന്നെ നിന്റെ ഒക്കെ കോപ്രായങ്ങൾ കാണാനും കോമഡി ആയിരുന്നു." അവൻ അവളെ കളിയാക്കികൊണ്ടു പറഞ്ഞു.
"എന്റെ മാതാവേ! ഇപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണേ! ഞാൻ പേടിച്ചു പോയി, ചേട്ടായ്ക്ക് ശെരിക്കും എന്നോട് പ്രേമം ആയിന്നു വിചാരിച്ചു. സമാധാനം ആയി ഇപ്പൊ ! ഞാൻ വിചാരിച്ചു ഒക്കെ അറിഞ്ഞു കഴിയുമ്പോ എന്റെ പുതിയ ചങ്കിനെ എനിക്കു നഷ്ടപ്പെടും എന്ന്. ഇങ്ങള് മുത്താണ് ചേട്ടായി! എന്റെ കൂടെ നിന്നല്ലോ ബെറ്റിനു വേണ്ടി! ഞാനാണെങ്കി എനിക്കങ്ങനെ ഒന്നും ഇല്ലെന്നു എങ്ങനെ ചേട്ടായിനോട് പറയുമെന്ന് വിചാരിച്ചു ആകെ ടെൻഷൻ ആയി. ചേട്ടായിക്കും എന്നോട് പ്രേമം ഒന്നും ഇല്ലെന്നു അറിഞ്ഞപ്പോഴാ... ഹോ! ഞാൻ 5 കെട്ടു മെഴുകുതിരി കത്തിച്ചേക്കാവേ എന്റെ മാതാവേ!" അവള് നെഞ്ചിൽ കൈവച്ചു മുകളിയ്ക്കു നോക്കി പറഞ്ഞു അവനെ നോക്കി ചിരിച്ചു."ഇന്ന് എനിക്കൊന്നു മര്യാദയ്ക്ക് ഉറങ്ങാണം. ആഹ്.. ധാ മെഹ്രു ഒക്കെ വന്നല്ലോ. ഞാൻ ചെല്ലട്ടെ. നാളെ ഈ ജയിലിൽ നിന്ന് റിലീസ് ആകുവാ. ഫ്ലാറ്റിലേക്ക് മാറും. സൊ കുറെ പാക്ക് ചെയ്യാനുണ്ട്. ഉച്ചകഴിയുമ്പോ ഫ്ലാറ്റിലേക്ക് പോവും. അപ്പൊ പിന്നെ കാണാം." അവൾ അവനോടു പറഞ്ഞിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി. പെട്ടന്ന് തിരിച്ചു ഇരുന്നിട്ട് ഇഷാനെ നോക്കി പറഞ്ഞു, "എന്നാലും ആ കിസ്! എന്റെ കർത്താവേ! ഞെട്ടിപോയി ഞാൻ. പക്ഷെ സംഭവം കിടിലൻ ആയിരുന്നു. ചേട്ടായിനെ കെട്ടുന്ന പെണ്ണ് നല്ല ലക്കി ആയിരിക്കും." അവൾ അവനെ സൈറ്റ് അടിച്ചു കാണിച്ചിട്ട് അവളുടെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി പോയി.
വല്ലാത്ത ഒരു മരവിപ്പിലായിരുന്നു ഇഷാൻ. കൊച്ചു പറഞ്ഞതൊന്നും അവനു ഉൾകൊള്ളാൻ ആവുന്നുണ്ടായിരുന്നില്ല. അവൾക്കു തന്നോടൊന്നും ഇല്ലായിരുന്നെന്നോ. ഞാൻ അവൾക്കു വെറും ഒരു ഫ്രണ്ട് ആയിരുന്നോ?അവനു അവന്റെ ഹൃദയം തകരുന്ന വേദന തോന്നി. അവൻ നെഞ്ചിൽ പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. പതിയെ സ്റ്റിയറിംഗ് wheelilkku തല വച്ച് കിടന്നു.
കുറെയേറെ നേരം കഴിഞ്ഞാണ് അവന്റ ഫ്രണ്ട്സ് തിരിച്ചെത്തിയത്.
ഫ്രന്റ് സീറ്റിലേക്ക് കയറികൊണ്ടു വരുൺ പറഞ്ഞു ,"അപ്പൊ അളിയാ നാളെ തുടങ്ങുവല്ലേ ഷോപ്പിംഗ്? ".
ഇരുന്നു കഴിഞ്ഞാണ് സ്റ്റിയറിംഗ് വീലിൽ തല വച്ച് കിടാവുന്ന ഇഷാനെ കണ്ടത്.
"എന്താണളിയാ! ഒരു ക്ഷീണം" വരുൺ പുറകിലേക്ക് നോക്കി അമാനിനെയും റയനെയും അനിരുദ്ധനെയും നോക്കി കണ്ണിറുക്കി ഒരു വഷളൻ ചിരിയോടെ ചോദിച്ചു.
അവന്റെ ഭാഗത്തു നിന്ന് റെസ്പോൺസ് ഒന്നും വരാതിരുന്നപ്പോ അവന്റെ മുഖത്തെ ചിരി മാഞ്ഞു. ഇഷാന്റെ തോളിൽ കൈ വച്ച് അവൻ ചോദിച്ചു "എന്ത് പറ്റി ടാ?"
ഇഷാൻ പതിയെ നേരെ ഇരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോ എന്തോ സീരിയസ് ആണെന്ന് അവർക്കു മനസ്സിലായി.
അനിരുദ്ധ് :"അളിയാ, എന്താടാ? എന്തിനാ നീ കരയുന്നെ?"
ഇഷാന് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. സാവധാനം അവൻ എല്ലാം പറഞ്ഞു.
വരുൺ : "എന്തോന്നാടാ! അവൾക്കു ഇതുവരെ നിന്നോട് തോന്നിയിട്ടില്ലെങ്കിൽ എന്താ! ഇനി തോന്നിയാൽ പോരെ? നീ അവളോട് തുറന്ന് പറ."
റയാൻ : " അവൾക്കു നിന്നോട് ഒന്നുമില്ലെന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ അവൾ നിന്നെ ഒഴിവാക്കാൻ പറഞ്ഞത്, അല്ലെങ്കിൽ അവൾ അത് ഇത് വരെ മനസിലാക്കിയിട്ടില്ല. വരുൺ പറഞ്ഞതാ ശെരി. നീ അവളോട് തുറന്ന് സംസാരിക്കു. എന്നിട്ടും അവൾക്കു നിന്നെ ഇഷ്ടം അല്ലെന്നാണ് പറയുന്നതെങ്കിൽ പോവാൻ പറയെടാ! അവളല്ലല്ലോ ഈ ലോകത്തെ അവസാനത്തെ പെണ്ണ്! "
ഇഷാൻ വിഷമത്തോടെ റയാൻ നോക്കി.
ഇഷാൻ :" എനിക്ക് അങ്ങനെ അവളെ പോട്ടെന്നു വയ്ക്കാൻ പറ്റില്ലെടാ. കുറച്ചു നാളെ ആയുള്ളൂ അവളെ സ്നേഹിച്ചു തുടങ്ങിയിട്ട് എങ്കിലും അവളുടെ മുഖം, അതെന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞു പോയി. അത് മായ്ച്ചു കളയാൻ എനിക്ക് പറ്റില്ല. എനിക്ക് അവളില്ലാതെ പറ്റില്ല. "
അനിരുദ്ധ് : "നീ ഇങ്ങനെ വിഷമിക്കാതെ. അവൾ എവിടെയും പോയിട്ടൊന്നും ഇല്ലല്ലോ. നമുക്ക് സംസാരിക്കാം അവളോട്. ഒരു ചെറിയ എന്തോ misunderstanding. അത്രയേ ഉള്ളു നിങ്ങളുടെ ഇടയ്ക്കു. നീ സമാധാനപ്പെടു. "
അമൻ :"എന്തായാലും നമ്മൾ ഇന്റർകോളേജ് ബാസ്കറ്റ്ബാൾ മീറ്റ്നു പോയി വന്നിട്ട് മതി സംസാരം. ഫോണിൽ ഒരു ഡിസ്കഷൻ വേണ്ട. അപ്പോഴേക്ക് നീയും ഒന്ന് calm ആവും. വന്നിട്ട് തീരുമാനം ഉണ്ടാക്കാം. നീ മാറിയേ. ഡാ വരുണേ, നീ വണ്ടി എടുക്കു."
*******************************************************************************************************************************
ഹോസ്റ്റലിൽ എത്തിയ കൊച്ചു അവളുടെ ഫ്രണ്ട്സിനോട് ഇശാനൊക്കെ ബെറ്റിനെ കുറിച്ചു അറിയാമായിരുന്ന കാര്യം പറഞ്ഞു.
അമ്മു : "ഭാഗ്യം. വേറെ ആരേലും ആണേൽ നമ്മൾ ഇപ്പൊ പെട്ടിയിൽ കിടന്നേനെ. നീ ലക്കി ആണെടാ കൊച്ചാപി! he is aswesome"
കൊച്ചു :"പോടീ! ചേട്ടായിക്കെന്നോട് പ്രേമം ഒന്നും ഇല്ല. ആ ബെന്നയുടെ മുന്നിൽ തോക്കാതിരിക്കാൻ പറഞ്ഞതാ അങ്ങനെ ഒക്കെ. "
അവരൊക്കെ തമ്മിൽ തമ്മിൽ നോക്കി. എന്നിട്ടു നാലുപേരും കൊച്ചുവിന്റെ മുഖത്തു നോക്കി.
മെഹ്രു : " നീ ശെരിക്കും പൊട്ടി ആണോ അതോ പൊട്ടിയെ പോലെ അഭിനയിക്കുവാനോ ?"
കൊച്ചു : "എന്നതാ? "
മാളു : "എന്ത് എന്നതാ! നിനക്ക് മനസ്സിലായിട്ടില്ലേ ഇഷാൻ ചേട്ടായിക്ക് നിന്നെ ഇഷ്ടം ആണെന്ന്?"
കൊച്ചു : "ഇന്നെന്നോട് പറഞ്ഞല്ലോ ഇല്ലെന്നു. പിന്നെ എന്താ."
പൊന്നു : " ആ ചേട്ടായി പറഞ്ഞതിൽ ഏതു ഭാഗം കേട്ടിട്ടാണ് നിനക്ക് ചേട്ടായിക്ക് നിന്നോട് ഇഷ്ടം ഇല്ലെന്നു തോന്നിയത്?"
കൊച്ചു :"ഞാൻ ചെയ്തതൊക്കെ ബെറ്റിന്റെ പുറത്താണെന്ന് അറിയായിരുന്നു എന്ന് പറഞ്ഞില്ലേ?"
പൊന്നു :"അതിനു എനിക്ക് മനസിലാവുന്ന അർത്ഥം നീ കാണിച്ചതൊക്കെ, നിനക്ക് പ്രേമം കൊണ്ട് ചെയ്തതല്ല എന്ന് ചേട്ടായിക്ക് മനസ്സിലായിരുന്നു എന്ന് മാത്രമേ ഉള്ളു. ഇതിൽ എവിടെയാണ് നിനക്ക്, ചേട്ടായിക്കു നിന്നോട് ഇഷ്ടമില്ലെന്നു പറഞ്ഞെന്നു തോന്നിയത്."
കൊച്ചുവിനു ഒന്നും പറയാൻ കിട്ടിയില്ല. അവൾ അവരെ നോക്കി ഇരുന്നു.
മെഹ്രു: "കൊച്ചു, നിനക്ക് ഈ പറഞ്ഞതൊന്നും മനസിലാവാത്തതല്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. പിന്നെ നിനക്ക് ഇഷാൻ ചേട്ടായിനോട് ഇഷ്ടമില്ലെന്നു പറയാൻ ആണ് ഭാവം എങ്കിൽ അത് വിശ്വസിക്കാൻ മാത്രേം ഉള്ള ബന്ധം അല്ല നമ്മൾ തമ്മിൽ ഉള്ളത്. we know you better than you"
കൊച്ചു തല കുനിച്ചു ഇരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു.
അമ്മു: "എടാ... നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഞങ്ങൾക്ക് മനസിലാവും, നീ നിന്റെ ഇഷ്ടം ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കുന്നത് എന്തിനാണെന്ന്. പക്ഷെ നീ ചേട്ടായിനെ കൂടെ മനസിലാക്ക്."
കൊച്ചു :"എനിക്കറിയാം അമ്മു. പക്ഷെ ഞാൻ... ഞാനെങ്ങനെ എന്റെ അപ്പന് കൊടുത്ത വാക്കു തെറ്റിക്കും?"
മാളു : "ചേട്ടായിക്ക് എന്താ ഒരു കുറവ്. .. നല്ല സ്വഭാവം, നന്നായി പഠിക്കും, നല്ല ഫാമിലി, കാണാനും നല്ലതല്ലേ. പല തവണ നീ തന്നെ പറഞ്ഞിട്ടുള്ളതല്ലേ അത്. പിന്നെ നീ പപ്പയ്ക്ക് കൊടുത്ത വാക്കു. ചേട്ടായി നെ കണ്ടു കഴിയുമ്പോ നിന്റെ പപ്പ അതൊക്കെ മറക്കും. പുള്ളി തന്നെ നിനക്ക് അങ്ങേരെ കെട്ടിച്ചു തരും. നീ വെറുതെ കോംപ്ലിക്കേറ്റ് ചെയ്യുവാണ് കാര്യങ്ങൾ. "
കൊച്ചു :"No! എനിക്ക് വാക്കു മാറ്റാൻ പറ്റില്ല. ഒരു പക്ഷെ പാപ്പയേക്കാൾ കൂടുതൽ ആ വാക്കു പാലിക്കാൻ ആഗ്രഹിച്ചത് ഞാൻ ആണ്. എനിക്ക് പറ്റില്ലെടാ. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള കാര്യം ആണ് അത്. എന്റെ കഴുത്തിൽ മിന്നു കെട്ടുന്ന ആളെ എന്റെ അപ്പൻ തന്നെ കണ്ടു പിടിക്കേണം. അയാളുടെ മുന്നിൽ കഴുത്തു നീട്ടികൊണ്ടുക്കുമ്പോ എന്റെ പപ്പയുടെ മുഖത്തുണ്ടാവുന്ന സന്തോഷം... അഭിമാനം. ..എനിക്ക് കാണണം അത്. അതിനു വേണ്ടി ഞാൻ വേറെ ഒന്നും കാണാതിരിക്കും. . നിങ്ങൾ എന്തൊക്കെ പറഞ്ഞാലും. എനിക്കുള്ള ഇഷ്ട്ടം ഞാൻ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിക്കോള്ളാം. ഇഷാൻ ചേട്ടായിക്ക് എന്നോടൊന്നും ഇല്ല. എനിക്ക് തിരിച്ചും. അങ്ങനെ വിശ്വസിച്ചോളാം ഞാൻ. "
പിന്നീട് അവർ ഒന്നും പറഞ്ഞില്ല. അവർ പാക്കിങ് തുടർന്ന് കൊണ്ടിരുന്നു. മെഹ്റുവിനെയും പൊന്നുവിനെയും ഹാഷിമും അനിരുദ്ധഉം വിളിച്ചപ്പോഴും ഇങ്ങനെ ഒരു ടോപ്പിക്ക് അവരാരും സംസാരിച്ചതും ഇല്ല.
പിന്നീടുള്ള 2 ദിവസം അവർ ഫ്ലാറ്റിലേക്ക് മാറാനുള്ള തിരക്കിലായിരുന്നു. ഈ വിഷയത്തെ കുറിച്ചു സംസാരിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
ഫ്ലാറ്റിലേക്ക് മാറുന്നതിനു ഹെല്പ് ചെയ്യാൻ അവരുടെ പരെന്റ്സ് വന്നിരുന്നു. അങ്ങനെ ഹോസ്റ്റലിൽ നിന്ന് ഫ്ളാറ്റിലേക്കുള്ള ഷിഫ്‌റ്റിംഗും, ഫ്ളാറ്റിലെ arrangementsഉം പാരന്റ്സിന്റെ കൂടെ ഉള്ള കറക്കവും ഒക്കെ ആയി അവർ 2 ദിവസം ചിലവഴിച്ചു.
പിന്നെയുള്ള monday അവർ കോളേജിൽ ചെന്നപ്പോൾ കൊച്ചുവിന്റെ കണ്ണുകൾ ഇഷാനെ തിരഞ്ഞു കൊണ്ടിരുന്നു. ഉച്ച ആയിട്ടും കാണാതെ വന്നപ്പോ കൊച്ചു പൊന്നുവിനെ വിളിച്ചു, ഓരോ കാരണങ്ങൾ പറഞ്ഞു, ഇഷാനെ സാധാരണ കാണുന്ന സ്ഥലങ്ങളിൽ ഒക്കെ പോയി. ഒരിടത്തും അവനെ കണ്ടില്ല.
"എന്തെ? കാണാഞ്ഞപ്പോ സങ്കടം വരുന്നോ?" പൊന്നു അവളോട് ചോദിച്ചു.
"ആരെ കാണാഞ്ഞപ്പോ?" കൊച്ചു ഒന്നും അറിയാത്തതു പോലെ ഭാവിച്ചു.
"കൊച്ചു... ഞാൻ പറഞ്ഞിട്ടുണ്ട്... എന്നോട് വേണ്ട നിന്റെ ഈ പൊട്ടൻ കളി."
കൊച്ചു തെളിച്ചമില്ലാതെ ചിരിച്ചു.
"അവരൊക്കെ coimbatore പോയിരിക്കുവാ. അടുത്ത ആഴ്ചയേ വരത്തൊള്ളൂ."
Loading...
"oh!"
"കൊച്ചു... നിനക്ക് നല്ല വിഷമം ഉണ്ടല്ലേ...! സമ്മതിച്ചു കൊടുത്തൂടെ മോളെ നിനക്കു?"
"വീണ്ടും ഇത് തന്നെ പറയാതെടാ... എനിക്കുള്ള പയ്യനെ എന്റെ അപ്പൻ കൊണ്ട് വരണം എന്റെ മുന്നിൽ. അതെന്റെ അപ്പന്റെ ആഗ്രഹം ആണ്... അതുകൊണ്ടു എന്റെയും. അത് എനിക്ക് നടത്തികൊടുക്കണം പൊന്നു. ഞാൻ അപ്പന് കൊടുത്ത വാക്കാണ് അത്."
"ഹ്മ്മ്... ശെരി! നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. അവസാനം നീ വിഷമിക്കരുത്. എനിക്ക് അത്രയേ ഉള്ളു."
കൊച്ചു അവളെ നോക്കി ചിരിച്ചു.
"ഞാൻ വിഷമിച്ചാൽ എന്താ! എന്റെ വിഷമം മാറ്റാൻ നീ ഇല്ലേ? നിങ്ങൾ എല്ലാവരും ഇല്ലേ? അത് മതീടാ. എനിക്കിപ്പോ വേറെ ആരും വേണ്ട. നിങ്ങളൊക്കെ തന്നെ മതി." അവൾ പൊന്നുവിനെ കെട്ടിപിടിച്ചു.
"അങ്ങനെ ആണെങ്കിൽ നീ ഇങ്ങനെ വിഷമിച്ചിരിക്കാൻ പാടില്ല. ഒരു മാതിരി അവാർഡ് പടം പോലെ! എനിക്ക് പഴയ ആ വായാടി എന്റെ കൊച്ചുവിനെ വേണം. ഇങ്ങനെ ഈ ഡ്രമാറ്റിക് ഡയലോഗ്സ് പറഞ്ഞു എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന നിന്നോടു ഞാൻ മിണ്ടൂല്ല." കൊച്ചുവിനെ തള്ളി മാറ്റി പൊന്നു കൈകെട്ടി മാറി നിന്നു.
"എന്റെ പൊന്നോ! സമ്മതിച്ചു. ഞാൻ ഇനി സെന്റി അടിക്കില്ല. പോരെ?" അവൾ ചിരിച്ചുകൊണ്ട് ഓടി വന്നു പൊന്നുവിന്റ വയറ്റിൽ ഇടിച്ചു.
"എന്റ കർത്താവേ! വേണെങ്കിൽ ഈ ഇടി ഒഴിവാക്കാം കേട്ടോ?" അവൾ വയറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"സോറി! ഇടി, അത് എന്റെ ഐഡന്റിറ്റിയുടെ പാർട്ട് ആണ്! അത് കളയാൻ പറ്റത്തില്ല." അവൾ പൊന്നുവിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു.
"എന്നെ പറഞ്ഞാ മതി! അവിടെങ്ങാനും മോങ്ങിക്കൊണ്ടിരിക്കാൻ വിട്ടാൽ മതിയായിരുന്നു." പൊന്നു ചിരിച്ചു.
കൊച്ചു ഉഷാറായതോടെ കളിയും തമാശയും വീണ്ടും അവരുടെ ഗ്രൂപ്പിൽ തിരിച്ചെത്തി.
ഫ്ളാറ്റിലെ ജീവിതം അവർ ശെരിക്കും എന്ജോയ് ചെയ്തു... പൊന്നു ഇടക്കൊക്കെ ഫുഡ് ഉണ്ടാക്കും. തനിയെ കുക്ക് ചെയ്യാൻ 1-2 അറ്റംപ്റ് ഒക്കെ ബാക്കി ഉള്ളവർ നടത്തി നോക്കി എങ്കിലും നല്ല രീതിയിൽ ഫ്ലോപ്പ് ആയതു കൊണ്ട് അവർ ആ ശ്രമം ഉപേക്ഷിച്ചു. ഹോട്ടൽ ഫുഡ് തന്നെ മിക്കവാറും ശരണം. അങ്ങനെ കോളേജും പടുത്തവും ഫുഡടിയും കളികളും ആയി ഒരാഴ്ച പോയി. ഈ ഒരാഴ്ച കൊണ്ട് കൊച്ചു അവളുടെ ഇഷ്ടം എല്ലാം അവളുടെ മനസ്സിന്റെ വടക്കേ അറ്റത്തെ ആ കോർണറിൽ കൊണ്ട് പോയി പൂട്ടി വചു. ഇഷാനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ഓർമ്മകൾ അവിടെ കിടന്നു തുറന്നു വിടാൻ മുറവിള കൂട്ടും. പക്ഷെ അത് അവള് അറിഞ്ഞില്ലെന്ന് അങ്ങ് നടിക്കും. അതും പറ്റിയില്ലെങ്കിൽ അവളുടെ അപ്പന്റെ മുഖം ആലോചിക്കും, അപ്പന് അവള് കൊടുത്ത വാക്കും, അവൾ ആ വാക്ക് പാലിക്കുമ്പോ അപ്പന് ഉണ്ടാവുന്ന സന്തോഷവും ആലോചിക്കും. അപ്പൊ ആ മുറവിളി അങ്ങ് നിക്കും... ഒരു ചെറിയ നോവ് മാത്രേം അവശേഷിപ്പിച്ചു. ..
*******************************
ഇഷാന്റെ അവസ്ഥ വല്ലാത്തതായിരുന്നു. കൊച്ചു പറഞ്ഞത് അവനെ വല്ലാതെ വിഷമിപ്പിച്ചു. അവൾക്കു തന്നോട് ഇഷ്ടമില്ല എന്ന് പറഞ്ഞത് അവനു ഉൾക്കൊള്ളാൻ ആവുന്നുണ്ടായിരുന്നില്ല. അവനും ഒന്നിലും താല്പര്യമില്ലാത്തതു പോലെ തോന്നി. സാധാരണ സ്റ്റാർ പ്ലയെർ ആയിരുന്ന ഇഷാൻ ആ ആഴ്ച ഉണ്ടായിരുന്ന കോമ്പറ്റിഷൻ എല്ലാം വെറുത്ത കളിച്ചെന്നു വരുത്തി. അതിനു കോചിന്റെ കയ്യിൽനിന്നു കുറെ ചീത്തയും കേട്ടു. പക്ഷെ അവനെ അതൊന്നും ബാധിക്കുന്നുണ്ടായിരുന്നില്ല. അവൾക്കു തന്നോട് ഇഷ്ടമുണ്ടെന്നു തോന്നിപ്പിച്ചു ഒരു വിഡ്ഢി വേഷം കെട്ടിച്ച തന്റെ മനസ്സിനോട് അവനു ദേഷ്യം വന്നു. ആ ദേഷ്യത്തിന് അവൻ സ്വയം ശിക്ഷ ആയി എന്നും കുടിച്ചു. അവന്റെ ഫ്രണ്ട്സ് അവനെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു, പക്ഷെ ഫലം കണ്ടില്ല.
ഹാഷിം : "നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാടാ! നീ അവളോട് സംസാരിച്ചില്ലല്ലോ ഇതുവരെ? അത് കഴിഞ്ഞിട്ട് പോരെ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. "
ബെഡിൽ ഒഴിഞ്ഞ ബിയർ ബോട്ടിലെ ആയി കിടന്നിരുന്ന ഇഷാൻ ദേഷ്യത്തോടെ പറഞ്ഞു, "അതെ എനിക്ക് അവളോട് സംസാരിക്കാൻ ഉണ്ട്. ഇത് വരെ അവൾക്കു എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ എന്ന്... ചോദിക്കും ഞാൻ അവളോട്. അവൾ ബെറ്റിന്റെ പേരിൽ എന്ന് പറഞ്ഞു എന്നെ നോക്കിയപ്പോഴും, എന്നെ ഇച്ചായ എന്ന് വിളിച്ചപ്പോഴും. .. എനിക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും, എന്നോട് ചേർന്ന് എന്റെ കൂടെ ബൈക്ക് il വന്നപ്പോഴും, അന്ന് മഴയത്തു എന്നെ കെട്ടിപ്പിടിച്ചു നിന്നപ്പോഴും, ഞാൻ അവളെ പ്രൊപ്പോസ് ചെയ്തപ്പോഴും, ഉമ്മ വച്ചപ്പോഴും ഒന്നും. .. അപ്പൊ ഒന്നും അവൾക്കെന്നോട് ഇഷ്ടം തോന്നിയിട്ടില്ലേന്നു എനിക്ക് അവളുടെ മുഖത്തു നോക്കി ചോദിക്കണം."
ഇതൊക്കെ എപ്പ എന്നുള്ള അർത്ഥത്തിൽ അമൻ കണ്ണ് മിഴിച്ചു അനിരുദ്ധിനെ നോക്കി. അവൻ മിണ്ടരുതെന്നു കണ്ണ് കാണിച്ചു.
ഇഷാൻ പറഞ്ഞു കൊണ്ടേ ഇരുന്നു. .. "ഞാൻ അറിഞ്ഞതാടാ. .. അവളുടെ കണ്ണുകളിൽ. .. അവളുടെ ശ്വാസത്തിൽ... നെഞ്ചിടിപ്പിൽ എല്ലാം... നിറഞ്ഞു നിന്നുരുന്ന എന്നോടുള്ള ഇഷ്ടം. പിന്നെ എന്തിനാടാ അവൾ എന്നോട് അങ്ങനെ പറഞ്ഞെ. ഞാൻ എന്ത് ചെയ്തിട്ടാ!" വരുണിന്റെ കയ്യിലിരുന്ന ബിയറിന്റെ കുപ്പി തട്ടിപ്പറിച്ചെടുത്തു അവൻ അപ്പാടെ വായിലേക്ക് കമഴ്ത്തി.
"ഒക്കെ ചോദിക്കാം. നീ ഇങ്ങനെ കുടിക്കാതെ. നമുക്ക് വഴി ഉണ്ടാക്കാം. നിനക്ക് അവളെ വേണെങ്കിൽ നിനക്ക് അവളെ കിട്ടിയിരിക്കും. ഞാനാ പറയുന്നേ. നിനക്ക് എന്നെ വിശ്വാസം ഇല്ലേ?" റയാൻ അവന്റെ മുന്നിൽ വന്നിരുന്നു ചോദിച്ചു. ഇഷാൻ ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു.
Loading...
"ഇപ്പൊ നീ ഞാൻ പറയുന്നത് കേൾക്കു. മതി കുടിച്ചത്. പ്ളീസ്. .. നിർത്തു. തിങ്കളാഴ്ച നമ്മൾ കോളേജിൽ ചെല്ലുവല്ലോ. അപ്പൊ എന്തായാലും അവളെ കണ്ടു നീ സംസാരിക്കു. ഇപ്പൊ കിടന്നുറങ്ങു. ആവശ്യം ഇല്ലാത്തതു ഒന്നും ആലോചിക്കേണ്ട. മ്മ്മ്. .. കിടക്കു."
ഒരുകണക്കിന് അവനെ അവർ പിടിച്ചു കിടത്തി. നല്ലോണം കുടിച്ചിരുന്നതു കാരണം അവൻ വേഗം ഉറങ്ങിപോയ്. (തുടരും...)
രചന: സെഹ്‌നസീബ്
