നിരഞ്ജന്റെ വീട്ടിൽ എത്തും വരെ അവൻ അവളുടെ മേലുള്ള പിടി വിട്ടില്ല... കഴിയുന്നതും വിടുവിക്കാൻ നോക്കിയ വൈക പക്ഷെ തോറ്റുപോയി... അവൾ കലിയോടെ അവനെ നോക്കി, അവന് മൈൻഡ് ഇല്ലാ എന്ന് കണ്ടപ്പോൾ അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്ന് ഇരുന്നു....
വിഷ്ണു കാർ ഒരു വലിയ ഗേറ്റ് കടന്നു അകത്തേക്ക് എടുത്തു.... വലിയ ഒറ്റ നില പഴയ നാലുകെട്ട് മോഡൽ വീടിനുമുൻപിൽ ആയി കാർ നിന്നു... വൈകയുടെ മേലുള്ള പിടി വിട്ടു അവൻ പുറത്തേക്ക് ഇറങ്ങി.... വിവാഹകാര്യം അറിഞ്ഞു അയല്പക്കക്കാരും ബന്ധുക്കളും ഒക്കെ വന്നിട്ടുണ്ട്... അരുന്ധതിയും സേതു മാഷും ഒക്കെ അവർക്ക് മുൻപേ അവിടെ എത്തിയിരുന്നു....
വൈക കാറിൽ തന്നെ ഇരുന്നു... അവളുടെ മനസ് വല്ലാതെ പിടഞ്ഞു... തല കുനിച്ചു ഇരിക്കുന്ന അവളുടെ അടുത്തേക്ക് മുഖം കുറച്ചു കുനിച്ചു കൊണ്ടു നിരഞ്ജൻ നിന്നു...
Loading...
കാശി........ ഇറങ്ങി വാ..... വീടെത്തി....
അവൾക്കു നേരെ നീട്ടിയ അവന്റെ കൈകളിൽ പിടിച്ചു വൈക ഇറങ്ങി.... അവളെ തന്നെ നോക്കി ബന്ധുക്കളും നാട്ടുകാരും എന്തൊക്കെയോ പിറുപിറക്കാൻ തുടങ്ങി.. അതു കണ്ടു അവൾക്കു ആകെ അസ്വസ്ഥത ആയി.... അവളുടെ മുഖം കണ്ടു അവന് കാര്യം മനസിലായി.. ഇടുപ്പിലൂടെ കൈയിട്ടു അവൻ അവളെ ചേർത്ത് നിർത്തി..... ഒന്നുകൂടി അടുത്തേക്ക് അടുപ്പിച്ചു.....
മോനെ... രഞ്ജു... കല്യാണം മുടങ്ങിയ പെണ്ണിനെ ഇങ്ങനെ കൈ പിടിച്ചു കൊണ്ടു വരാൻ നിനക്ക് എങ്ങനെ തോന്നി.... ജാതകദോഷം കാണും... അതാണ് മുടങ്ങിപോയത്... ഒന്നും നോക്കാതെ ഇങ്ങനെ....
അത് തന്നെ.... ഒന്നും നോക്കാതെ..... ഓരോന്ന് ചെയ്യും.... നീ ഒരു ഐപിഎസ് കാരൻ അല്ലെ രഞ്ജു... അത് നീ ഓർക്കണ്ടേ...
ഓരോരുത്തർ വന്നു അവന്റെ അടുത്ത് എന്തൊക്കെയോ പറയാൻ തുടങ്ങി... അതുകൂടി ആയപ്പോൾ വൈക അടക്കി പിടിച്ച കരച്ചിൽ പുറത്തേക്ക് ഒഴുകി....
ഒന്ന് നിർത്തുന്നുണ്ടോ.... എല്ലാരും... എനിക്ക് ഇഷ്ടം ആയിട്ട് തന്നെയാ ഞാൻ ഇവളെ കൂടെ കൂട്ടിയേ... അതിന് ആരും മുറവിളി ഇവിടെ വന്നു കൂട്ടണ്ട....
അവൻ ദേഷ്യം കൊണ്ടു വിറച്ചു..... സേതുമാഷ് അവന്റെ അരികിലേക്ക് വന്നു കണ്ണ് കൊണ്ടു വേണ്ട എന്ന് കാണിച്ചു... പിന്നെ വൈകയേ ചേർത്ത് പിടിച്ചു.
എല്ലാവരോടും കൂടിയാണ്... ഇത് വൈകാശി.... വൈകുണ്ഠം ഗ്രൂപ്പ് ഓഫ് കമ്പനിയുടെയും വൈകുണ്ഠം കൺസ്ട്രക്ഷൻസിന്റെ ഓണർ ആയ വേണുഗോപാലിന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ സീതയുടെയും രണ്ടാമത്തെ മകൾ... പിന്നെ എന്റെ മകന് എല്ലാം കൊണ്ടും യോചിച്ച ആൾ തന്നെ ആണ് വൈക മോള്....
കല്യാണം മുടങ്ങി സഹതാപം കൊണ്ടു കൂടെ കൂട്ടിയതല്ല.... കഴിഞ്ഞ രണ്ടു വർഷമായി രഞ്ജു മോൻ സ്നേഹിക്കുന്ന കുട്ടി ആണ് ഇത്...
ഇനി ആർകെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ....
സേതു എല്ലാവരെയും മാറി മാറി നോക്കി.... ആരും ഒന്നും മിണ്ടിയില്ല...
ആതി.... മക്കളെ അകത്തേക്ക് കയറ്റു......
വൈക നിരഞ്ജന്റെ കൈയിൽ മുറുക്കെ പിടിച്ചു.... സേതു അകത്തേക്ക് കയറി നിന്നു... അരുന്ധതി താലവും ആയി വന്നു, പുറകെ നീലാഞ്ജന നിലവിളക്കുമായി ഇറങ്ങി വന്നു....
ഇങ്ങോട്ട് നീങ്ങി നില്കു മോളേ......
വൈക നിരഞ്ജന്റെ കൂടെ വീടിന് അഭിമുഖമായി നിന്നു...താലം കൊണ്ടു അവരെ ഉഴിഞ്ഞു അരുന്ധതി വൈകയുടെയും നിരഞ്ജന്റെയും നെറ്റിയിൽ കുറി വരച്ചു, നീലാഞ്ജനയുടെയും കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി വൈകയുടെ കൈകളിൽ കൊടുത്തു.....
വാ... മോളെ.....
അവൾ നിരഞ്ജന്റെ കൂടെ വലത് കാൽ വച്ചുകൊണ്ടു പൂവത്തു വീടിന്റെ മരുമകൾ ആയി.... നിലവിളക്ക് പൂജാമുറിയിൽ കൊണ്ടു വച്ചു അവൾ തൊഴുതു പ്രാർത്ഥിച്ചു.... ശേഷം പുറത്തേക്ക് ഇറങ്ങി...
മോനെ... മോളേ കൊണ്ടു പോയി മുറി കാണിച്ചു കൊടുക്ക്.. ചെല്ല്..... നിരഞ്ജൻ അവളെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു... വലിയൊരു ഹാൾ കടന്നു അവൾ അകത്തേക്ക് പോയി... അവളുടെ കണ്ണുകൾ വിടർന്നു.... വലിയൊരു നടുമുറ്റം മുഴുവൻ വെള്ളാരം കല്ലുകൾ പാകിയിരിക്കുന്നു.... നടുവിൽ ആയി വലിയൊരു ഓട്ടുരുളി മോഡൽ ചെയ്തു വച്ചിരിക്കുന്നു, അതിൽ നിറയെ നീല നിറത്തിൽ ഉള്ള ആമ്പലുകൾ ആണ്....നടുമുറ്റത്തിന് ചുറ്റും വലിയ വരാന്ത ആണ്.... നിരഞ്ജൻ അവളെയും കൊണ്ടു വരാന്തയിലൂടെ നടന്നു ഒരു മുറിയുടെ ഡോർ തുറന്നു....
വാ.....
അവൻ അകത്തേക്ക് കയറി അവളെ വിളിച്ചു.. വൈകയ്ക്ക് എന്തോപോലെ ആയി അകത്തു കയറാൻ.. നിരഞ്ജൻ അവളെ വലിച്ചു അകത്തു കയറ്റി ഡോർ ലോക്ക് ചെയ്തു... കൈകൾ മാറിൽ പിണച്ചു കൊണ്ടു അവളെ നോക്കി ഉറക്കെ ചിരിക്കാൻ തുടങ്ങി....
വൈക ആകെ അന്തം വിട്ടു അവനെ നോക്കി... കണ്ണുകൾ തുടച്ചു കൊണ്ടു അവൾ അവനെ നോക്കി... പിന്നെയും തന്നെ നോക്കി ചിരിക്കുന്ന നിരഞ്ജനെ കണ്ടു അവൾക്ക് ദേഷ്യം വന്നു...
ഡോ... നരി... ഞാൻ തുണിയില്ലാതെ ആണോ നില്കുന്നത്... ഇത്രമാത്രം ചിരിക്കാൻ....
അല്ല... പുലികുട്ടി പൂച്ചകുട്ടി ആയതു കണ്ടു ചിരിച്ചു പോയതാ... നിനക്ക് ഇങ്ങനെ കരയാൻ ഒക്കെ അറിയുവോ.... നല്ല ഭംഗി ഉണ്ടായിരുന്നു എന്തായാലും....
വൈക അവനെ നോക്കി ദഹിപ്പിച്ചു കൊണ്ടു ബെഡിലേക്ക് ഇരുന്നു....... അവൾക്ക് ആകെ ക്ഷീണം ആയിരുന്നു.. അതുകൊണ്ട് തത്കാലം അവൾ ഒന്നടങ്ങി.....
നിരഞ്ജൻ ബെഡിൽ ഇരുന്ന കവർ അവൾക്കു നേരെ നീട്ടി.....
നിനക്ക് ഇപ്പോൾ ഇടാനുള്ള ഡ്രസ്സ് ആണ്.... ഫ്രഷ് ആയിട്ട് പുറത്തേക്കു വാ....
അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് നിരഞ്ജൻ ഡോർ തുറന്നു പുറത്തു പോയി... വൈക ആ കവർ എടുത്തു തുറന്നു നോക്കി.... നല്ലൊരു ദാവണി ആയിരുന്നു അതിൽ, വയലറ്റും യെല്ലോയും കോമ്പിനേഷൻ ഉള്ള ജോര്ജറ്റ് ആൻഡ് സിൽക്ക് മെറ്റീരിയൽ ഉള്ള നല്ലൊരു ദാവണി...
ഈ കോഴിക്ക് നല്ല സെലെക്ഷൻ ആണല്ലോ... മ്മ്... കാണുന്ന പോലെ അല്ല... എന്നാലും ആള് കുറച്ചു ഡേഞ്ചർ ആണ്... ഒന്ന് സൂക്ഷിക്കണം മോളേ...
ആത്മഗതം പറഞ്ഞു കൊണ്ടു അവൾ എണീറ്റു ആ റൂം ഒന്നു നോക്കി... എല്ലാം വളരെ മനോഹരമായി അടുക്കി വച്ചിട്ടുണ്ട്... വലിയൊരു റൂം ആണ്..... കട്ടിലും ബെഡും കൂടാതെ ഒരു ടേബിളും ചെയറും കൂടി ഉണ്ട്... ചുവരിൽ നിരഞ്ജന്റെ കുറച്ചു ഫോട്ടോസ് ഉണ്ട്.....പിന്നെ ഒരു ഷെൽഫിൽ നിറയെ ബുക്കുകൾ ആണ്....
കാണാതിരിക്കാൻ വഴിയില്ല... തിന്നുവല്ലേ ബുക്ക് മുഴുവൻ...
ആത്മഗതം പറഞ്ഞു തിരിഞ്ഞു നിന്ന അവൾ ഒരു ഡോർ കണ്ടു അങ്ങോട്ട് നടന്നു... അകത്തു നിന്നും കുറ്റി ഇട്ടിട്ടുണ്ട്... അത് തുറന്നു വൈക പുറത്തേക്ക് ഇറങ്ങി.... കെട്ടി ഉയർത്തിയ ഒരു ബാൽക്കണി ആയിരുന്നു അത്.... താഴേക്കു ഇറങ്ങി ചെല്ലാൻ സ്റ്റെപ്പുകളും ഉണ്ട്..... അത് ഗാർഡൻ ഏരിയയിലേക്ക് ആണ്.....
ആൾക്കാരൊക്കെ അവിടെ ഇവിടെ ആയി നില്കുന്നുണ്ട്.
വൈക വേഗം അകത്തേക്ക് കയറി ഡോർ അടച്ചു...ബെഡിൽ ഇരുന്ന ദാവണി എടുത്തു ഒന്നുകൂടി നോക്കി.... സാരിയും ആഭരണങ്ങളും മുടിയും ഒക്കെ അഴിച്ചു അവൾ ഒരു ടവൽ എടുത്തു ബാത്‌റൂമിൽ കയറി..... ഫ്രഷ് ആയി വന്നു മുടി തോർത്തുമ്പോൾ ആണ് ആരോ ഡോറിൽ മുട്ടിയത്... അവൾ ദാവണിയുടെ ബ്ലൗസും പാവാടയും മാത്രം ഇട്ടതു കൊണ്ടു ഡോർ തുറന്നില്ല... വീണ്ടും മുട്ടുന്ന കേട്ട് അവൾക്കു ദേഷ്യം വന്നു......
ആരാ....
ഡി.... കതക് തുറന്നെ... ഞാനാ... എനിക്ക് ഒന്ന് ഫ്രഷ് ആകണം....
നിരഞ്ജൻ ഡോറിൽ മുട്ടികൊണ്ടു പറഞ്ഞു....
വൈക വേഗം ഷാൾ എടുത്തു പുതച്ചു, എന്നിട്ട് പോയി ഡോർ തുറന്നു..... നിരഞ്ജൻ അകത്തേക്ക് കയറി അവളെ ഒന്ന് നോക്കി.....
നീ സന്യസിക്കാൻ പോകുന്നുണ്ടോ....
എന്തേ.....
അല്ല... ഇങ്ങനെ പുതച്ചു നിക്കുന്നത് കണ്ടു ചോദിച്ചു പോയതാ....
അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടു അവളുടെ നേരെ ചെന്നു.... വൈകയ്ക്ക് വെപ്രാളം ആയി..
അയ്യേ .... ഇയാള് എന്താ ഈ കാണിക്കുന്നേ...
Loading...
അവൾ വേഗം തിരിഞ്ഞു നിന്നു.... നിരഞ്ജൻ ഷർട്ട് അഴിച്ചു അവളുടെ തോളിൽ ഇട്ടു, അവളുടെ കൈയിലെ ടവൽ വാങ്ങി ബാത്‌റൂമിൽ കയറി...
അവൾ വേഗം തന്നെ ദാവണി ശരിയായി ഉടുത്തു കൊണ്ടു മുടി കുളിപിന്നൾ കെട്ടി.... മുട്ടറ്റം വരെ നീണ്ടു കൊലുന്നനെ സ്ട്രൈറ്റ് ചെയ്ത് ബ്രൗൺ കളർ ചെയ്ത മുടിയാണ് അവൾക്ക്.... നിരഞ്ജൻ അപ്പോഴേക്കും കുളിച്ചു വന്നു... അവൻ അവൾക്ക് പുറകിൽ നിന്നും ഷെൽഫിലെ കണ്ണാടിയിൽ നോക്കി മുടി ചീകി, ബെഡിൽ ഇരുന്ന കവർ എടുത്തു ഡ്രസിങ് റൂമിലേക്ക് കയറി..
വൈക അവളുടെ പുടവ മടക്കി വയ്ക്കുമ്പോൾ നിരഞ്ജൻ ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങി വന്നു.... അവളുടെ ദാവണിക്ക് മാച്ച് ആയ വയലറ്റ് കളർ ഷർട്ടും അതേ കളർ കരയുള്ള മുണ്ടും ഉടുത്തു അവൻ അവളുടെ നേരെ വന്നു... പിന്നെ ഷെൽഫ് തുറന്നു അവളെ അങ്ങോട്ടേക്ക് വിളിച്ചു...
അതേ... ഇതിൽ നിനക്ക് വേണ്ട കണ്മഷി മുതൽ എല്ലാ ഐറ്റംസ് ഉണ്ട്.... വന്നു ഒരു പോട്ടെങ്കിലും വയ്ക്കു...
അവൾ പോയി അതിൽ നിന്നും ഒരു പൊട്ട് എടുത്തു വച്ചു... നിരഞ്ജൻ അവളെ അവനു നേരെ പിടിച്ചു നിർത്തി.... കൈയിലെ കുങ്കുമചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ സീമന്തരേഖയിൽ ചാർത്തി.... വൈക കണ്ണുകൾ അടച്ചു നിന്നു...
അതേ... ഇതൊന്നും ആരും പറഞ്ഞു തന്ന് ചെയേണ്ടത് അല്ല... തന്നത്താൻ ചെയ്തോളണം.. കേട്ടല്ലോ.....
മ്മ്. വാ... പോകാം.....
വൈഗയുടെ കൈയിൽ പിടിച്ചു അവൻ ഡോർ തുറന്നു പുറത്തേക്ക് നടന്നു... കുറച്ചു ആൾക്കാരൊക്കെ പോയിരുന്നു.... ബന്ധുക്കൾ കുറച്ചു പേര് അവിടെയൊക്കെ നില്പുണ്ടായിരുന്നു... നിരഞ്ജൻ അവളെ അവിടെ ആക്കി പുറത്തേക്കു നടന്നു.... എന്ത് ചെയണം എന്നറിയാതെ നിന്ന അവളെ നീലാഞ്ജന ( നീലു ) വന്നു വിളിച്ചു...
ഏടത്തി....ഇങ്ങു വായോ..... ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട...
ഓക്കേ നീലാഞ്ജന.....
വൈക അവളെ നോക്കി പുഞ്ചിരിച്ചു...
അതേ.. നീലു... അത് മതിട്ടോ.....
അവൾ അതിന് തലയാട്ടി സമ്മദം മൂളി.. ആൾക്കാരൊക്കെ വന്നു അവളെ പരിചയപ്പെടാൻ തുടങ്ങി..... സമയം കടന്നുപോയത് അവൾ അറിഞ്ഞില്ല.... വന്നവർ എല്ലാം തന്നെ ഓരോരുത്തർ ആയി പോകാൻ തുടങ്ങി... നീലു ഫ്രഷ് ആകാനായി അകത്തേക്ക് പോയി....
വൈക നടുമുറ്റവും വരാന്തയിലും ആയി ചുറ്റി നടന്നു... അവൾക്ക് ആകെ മടുപ്പ് ആയി.. നോക്കിയിട്ട് ആരെയും കണ്ടുമില്ല.... നടുമുറ്റത്തിന്റെ കൽപടവിൽ അവൾ ഇരുന്നു...
കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നപ്പോൾ ആണ് ആരോ അടുത്ത് വന്നപോലെ അവൾക്കു തോന്നിയത്. വൈക മെല്ലെ കണ്ണുകൾ തുറന്നു നോക്കി... അവളുടെ രണ്ടു സൈഡിലും ആയി സീതയും വേണുവും..... അവൾ ചാടി എഴുന്നേറ്റു...
അമ്മേ... അച്ഛാ.......
പൊട്ടികരഞ്ഞു കൊണ്ടു അവൾ സീതയുടെ മാറിലേക്ക് വീണു... സീതയും കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു..... കുറച്ചു സമയം കഴിഞ്ഞു അവൾ സീതയുടെ ദേഹത്തു നിന്നും മെല്ലെ അടർന്നു മാറി.... ചിരിച്ചു കൊണ്ടു നിൽക്കുന്ന വേണുവിന്റെ നേരെ നോക്കി...... അവൾക്കു മനസു നിറഞ്ഞു... അപ്പോഴാണ് കുറച്ചു മാറി കൽതൂണിൽ ചാരി നിന്ന് അവളെ നോക്കുന്ന നിരഞ്ജനെ അവൾ കണ്ടത്.. ഒരു പുഞ്ചിരിയോടെ അവൻ നടുമുറ്റത്തേക്ക് ഇറങ്ങി...
മോളേ... രഞ്ജു പറഞ്ഞിട്ടാ ഞങ്ങൾ വന്നേ.... ഈവെനിംഗ് റിസപ്ഷൻ ഉണ്ടെന്ന് പറഞ്ഞു ഞാൻ വിളിച്ചായിരുന്നു.... ഇവിടുന്നു ഒരുമിച്ചു പോകാമെന്നു മോൻ ആണ് പറഞ്ഞത്...
വേണു ചിരിച്ച്കൊണ്ടു പറഞ്ഞു...മധുവും അവന്തികയും അഭിയും വൈശുവും കൂടി അങ്ങോട്ടേക്ക് കയറി വന്നു....
വൈക മോളേ......
അവൾ അവന്തികയെ ഓടി പോയി കെട്ടിപിടിച്ചു... അരുന്ധതിയും സേതു മാഷും പരസ്പരം നോക്കി ചിരിച്ചു കൊണ്ടു അകത്തേക്ക് നടന്നു..... വൈക ആനിയെ നോക്കിയപ്പോൾ അവിടെ എങ്ങും കണ്ടില്ല... അവൾക്ക് സങ്കടം ആയി.....
അവനി പുറത്തുണ്ട്... നീലുവിന്റെ കൂടെ....
അവളുടെ മുഖം കണ്ടു നിരഞ്ജൻ പറഞ്ഞു.... വൈക അമ്മയെ ഒന്നു നോക്കി, പുറത്തേക്ക് ഓടി... വേണുവിനു ആകെ സന്തോഷം ആയിരുന്നു.... ഇത്രയും നല്ലൊരു ബന്ധം തന്റെ മകൾക്ക് കിട്ടിയതിൽ അയാൾക്ക് അഭിമാനം തോന്നി...
മോനെ... അവൾക്ക് ഇച്ചിരി എടുത്തു ചാട്ടം കൂടുതൽ ഉണ്ട്, വായാടിതരവും... മോൻ ഒന്നും കാര്യം ആക്കരുത്....
നിരഞ്ജന്റെ കൈകൾ പിടിച്ചു സീത വേണുവിനെ നോക്കി.
എനിക്ക് അറിയാം അമ്മേ....ഞാൻ അവൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്..... മാത്‍സ്.....
അവർക്ക് അത് പുതിയ അറിവായിരുന്നു..... വൈശുവും അഭിയും ഒഴികെ ബാക്കി നാലുപേരും പരസ്പരം നോക്കി ചിരിച്ചു......
അപ്പോൾ മോനെ ആണോ അവൾ... നരി എന്ന് വിളിക്കുന്നെ.....
ചിരിച്ച്കൊണ്ടു നിരഞ്ജൻ തലയാട്ടി.... വേണുവിന് വീണ്ടും മനസ്സിൽ ഒരു കുളിർമഴ പെയ്ത ഫീൽ ആയി.... നിരഞ്ജൻ അവളെ ഇഷ്ടമായത് കൊണ്ടാണ് വിവാഹം കഴിക്കാൻ താല്പര്യം എന്ന് പറഞ്ഞത് വേണുവിന് അത്ര വിശ്വാസം വന്നില്ലായിരുന്നു.... അറിയുന്ന കുടുംബക്കാരും അവന്റെ പെരുമാറ്റവും ഒക്കെ കണ്ടാണ് ആ നിമിഷത്തിൽ വേണു സമ്മദം മൂളിയത്.. എന്നാൽ ഇപ്പോൾ അയാൾക്ക് ഉറപ്പായി, നിരഞ്ജൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന്..
അവളെ നോക്കുമ്പൊൾ അവന്റെ കണ്ണുകളിൽ അത് പ്രതിഫലിക്കുണ്ടായിരുന്നു... അവരെല്ലാം സംസാരിച്ചു കൊണ്ടു നില്കുമ്പോഴേക്കും അരുന്ധതി ചായയും ആയി വന്നു...
വൈക പുറത്തേക്ക് ഇറങ്ങി നോക്കി... എങ്ങും ആനിയില്ല.. അവൾ ആ വീടിന്റെ ചുറ്റുവട്ടം ഒന്ന് നോക്കി... മുറ്റം മുഴുവൻ ചെറിയ ചരൽ കല്ലുകൾ പാകിയിരിക്കുന്നു... ഒരു ഭാഗത്തു പഴങ്ങളുടെ ചെറിയ ഒരു തോട്ടം ആണ്... മറുഭാഗത്തു കുറെ മരങ്ങൾ ആയി വളരുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികൾ, ചെമ്പകം, പാരിജാതം, ഗുൽമോഹർ, അങ്ങനെ പലതരത്തിൽ ഉള്ളത്.... അവിടെ തന്നെ രണ്ടു തടി കൊണ്ടുള്ള ബെഞ്ച് പോലെ ആക്കിയിട്ടുണ്ട്...... വൈക വീടിന്റെ സൈഡിലേക്ക് നടന്നു... മനോഹരമായ ഗാർഡൻ ഏരിയ... നിരഞ്ജന്റെ മുറിയിൽ നിന്നും തുറക്കുന്ന ഡോർ കാണാം... അവൾ നോക്കുമ്പോൾ ഉണ്ട് ആനിയും നീലയും ഗാർഡനിലെ ഊഞ്ഞാലിൽ ഇരുന്നു ആടുന്നു.....
വൈക ഓടി പോയി ആനിയെ തള്ളി താഴെയിട്ടു...
ഡി... ഡാഷേ.... ഇവിടെ വന്നിട്ട് ഊഞ്ഞാലാടി കളിക്കുന്നോ.....
മൂക്കും കുത്തി താഴേക്കു വീണ ആനി ചമ്മിയ ഒരു ചിരിയും ആയി എണീറ്റു.. നീല ഇതുകണ്ട് ചിരിക്കാൻ തുടങ്ങി....
എന്റെ ഏടത്തി.. ഞാനാ ചേച്ചിയെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നേ....
ആണോ.. മോളേ...... എന്നാലും എന്നെ വന്ന് ഒന്ന് കാണാൻ നിനക്ക് തോന്നിയോടി...
വൈക പിണക്കം നടിച്ചു നിന്നു..... ആനി എഴുന്നേറ്റു അവളുടെ നേരെ നിന്നു..
ടി.. ഞാൻ ആണ് ആദ്യം കാർ ഇറങ്ങി ഓടി അകത്തേക്ക് വന്നത്... നിന്നെ കാണാൻ.....
നോക്കുമ്പോൾ ഉണ്ട് നീ കല്പടവിൽ ഇരുന്നു സ്വപ്നം കാണുന്നു... നിരഞ്ജൻ സാർ തൂണിൽ ചാരി നിന്ന് നിന്നെ നോക്കി നിൽക്കുന്നുമുണ്ട് ... പിന്നെ സ്വർഗത്തിലെ കട്ടുറുമ്പ് ആകണ്ടല്ലോ എന്നു കരുതി പുറത്തേക്ക് വന്നപ്പോഴാ,.... ദേ... ഇവളെ കണ്ടേ...
അയ്യേ.. അയാൾ എന്നെ നോക്കികൊണ്ട് നില്കുവായിരുന്നോ.. ഛെ.....
ടി... സത്യമായിട്ടും ഞാൻ അറിഞ്ഞില്ല.......
അപ്പോഴാണ് അവൾ നീലുവിന്റെ കാര്യം ഓർത്തത് തന്നെ.... അവൾ നീലുവിനെ ഒന്ന് ഇളിച്ചു കാണിച്ചു....
എന്റെ ഏട്ടനെ കുറ്റം പറയുവാണോ ഏടത്തി... ഞാൻ പറഞ്ഞു കൊടുക്കുവെ...
പൊന്നു മോളെ ചതിക്കല്ലേ.. അങ്ങേരുടെ ഒലിപ്പീരു സഹിക്കാൻ ആകുന്നില്ല.. അതിനിടയിൽ ഇതും കൂടി താങ്ങത്തില്ല...
കൈകൾ കൂപ്പി കൊണ്ടു വൈക നീലുവിനെ നോക്കി. അവൾ ഉറക്കെ ചിരിച്ചു കൊണ്ടു വൈഗയുടെ അടുത്തേക്ക് വന്നു..
അതേ... എന്റെ ഏട്ടൻ ആകെ ഏടത്തിനെ മാത്രേ ഇങ്ങനെ കണ്ടിട്ടുള്ളു... മുൻപൊക്കെ വന്ന് പറയുമ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല....
ഏട്ടൻ പാവമാണ് ഏടത്തി..... വിഷമിപ്പിക്കല്ലേ..... ഏടത്തി എന്ന് വച്ചാൽ ജീവനാണ്.....
വൈകയ്ക്ക് എന്തോ പോലെ ആയി.. എന്തൊക്കെ ആയാലും അവൾക്ക് നിരഞ്ജനെ അക്‌സെപ്റ്റ് ചെയ്യാൻ ആകുമായിരുന്നില്ല...നീലുവിനെ കെട്ടിപിടിച്ചു കൊണ്ടു വൈക ആനിയെ നോക്കി.....
ഇല്ലാ നീലു.... ഞാൻ തമാശ പറഞ്ഞതല്ലേ...
എനിക്ക് അറിയാം ഏടത്തി.. ഉടനെ ഒന്നും ഏട്ടനെ അംഗീകരിക്കാൻ ആകില്ല എന്ന്.. എന്നാലും വെറുക്കല്ലേ ഏടത്തി....
നീലു അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.
വൈക അവളെ ചേർത്ത് പിടിച്ചു കണ്ണടച്ച് കാണിച്ചു... അഭിയും വൈശുവും നിരഞ്ജനും കൂടി അങ്ങോട്ടേക്ക് വരുന്നത് കണ്ടു വൈക നീലുവിനെ വിട്ടു മാറിനിന്നു..
ആഹാ... എല്ലാവരും പൊയി റെഡി ആയി വന്നേ... റിസപ്ഷന് പോകണ്ടേ....
ഓ എന്റെ ഏട്ടാ... പോകാം....
ആനി, നീലു, ചെന്നു വൈകയെ ഒരുക്കി വാ... പോകാൻ ഉള്ള ടൈം ആകാറായി....
വൈശു അവളോട് പറഞ്ഞു കൊണ്ടു വൈഗയുടെ അടുത്തേക്ക് ചെന്നു...
മോളേ... പോയി ഒരുങ്ങി വാ.... ചെല്ല്....
വൈകയും ആനിയും നീലുവും കൂടി മുന്നോട്ട് നടന്നു.. വൈക പോകുന്ന പോക്കിൽ ഒന്ന് നിരഞ്ജനെ നോക്കി.. അവൻ അഭിയോട് സംസാരിച്ചു കൊണ്ടു നിൽകുവാണ്...
മനസ്സിൽ നീലുവിന്റെ വാക്കുകൾ ആവർത്തിച്ച് വന്നുകൊണ്ടിരിന്നു... എന്നാലും അവൾക്ക് എന്തൊക്കെയോ കൊണ്ടു അവനോട് ഒരകൽച്ച ഫീൽ ചെയുതു......
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വൈകയും നിരഞ്ജനും സെയിം ഡ്രസ്സ് തന്നെ ആയിരുന്നു ഇട്ടത്... നിരഞ്ജൻ പറഞ്ഞത് കൊണ്ടു എല്ലാവരും അത് സമ്മതിച്ചു.... വൈകയുടെ മുടി ആനിയും നീലുവും കൂടി കെട്ടി നന്നായി മുല്ലപ്പൂ ചൂടി കൊടുത്തു... അവൾ താലി മാലയും രണ്ടു വളയും മാത്രം ഇട്ടു പുറത്തേക്ക് വന്നു....
പോകാം... ഞാൻ റെഡി.....
നീയെങ്ങോട്ടാ വൈക... നിന്റെ കല്യാണം കഴിഞ്ഞതിന്റെ റിസപ്ഷൻ ആണ്... കുറച്ചു ഗോൾഡ് എങ്കിലും എടുത്തു ഇട്ടു വാ...
സീതക്ക് ദേഷ്യം വന്നു. അരുന്ധതി സീതയുടെ അടുത്തേക്ക് വന്നു, അവരുടെ കൈ പിടിച്ചു...
വേണ്ടെങ്കിൽ വേണ്ട സീതേ...ഇപ്പോഴത്തെ കുട്ടികൾ അല്ലെ... ഇങ്ങനെ ഒന്നും ഇടുന്നത് ഇഷ്ടം ഇണ്ടാവില്ല....
കാശി എന്റെ കൂടെ വന്നേ.....
നിരഞ്ജൻ അവളെ വിളിച്ചു കൊണ്ടു റൂമിനകത്തേക്ക് കയറി.....വൈക ആനിയെ ദയനീയമായി നോക്കി.....
ചെല്ല് മോളേ.... അവൻ വിളിക്കുന്നത് കേട്ടില്ലേ...
ദേ വൈകാ..... ഇനിയും ഒരുമാതിരി കുഞ്ഞുകളി കളിക്കല്ലേ... കല്യാണം കഴിഞ്ഞ പെണ്ണാ നീ.. ഓർമ വേണം...
സീത സ്നേഹത്തോടെ അവളെ ശാസിച്ചു.... അവൾ എല്ലാവരെയും നോക്കികൊണ്ടു അവനു പുറകെ പോയി.....
അല്ല... വൈകയേ എന്താ രഞ്ജു വിളിച്ചത്... കാശിയോ... അതെന്താ അങ്ങനെ...
അരുന്ധതി ഒന്ന് ചിരിച്ചു....
അറിയില്ല വേണു..... അവൻ മോൾടെ കാര്യം പറയുമ്പോൾ മുതൽ കാശി എന്ന് തന്നെയാ പറഞ്ഞത് ......എന്താണെന്നു അവനോടു തന്നെ ചോദിക്കണം.....
എന്തായാലും കൊള്ളാം... നല്ല പേര്.... കാശി...
വേണു മധുവിന്റെ പുറത്ത് തട്ടി ഒന്ന് ചിരിച്ചു...
വൈക ചെല്ലുമ്പോൾ നിരഞ്ജൻ ഷെൽഫിൽ നിന്നും എന്തോ എടുക്കുകയായിരുന്നു... അവൾ അകത്തേക്കു കയറി ഒന്ന് മുരടനക്കി...
കാശി... ആ ഡോർ അങ്ങ് അടച്ചെക്ക്...
അവൾ ഡോർ അടക്കാൻ മടിച്ചു നില്കുന്നത് കണ്ടു നിരഞ്ജൻ വന്നു ഡോർ അടച്ചു അവളുടെ കയ്യിലേക്ക് ഒരു കവർ വച്ചു കൊടുത്തു.
ഇത് പിടിക്ക്... എന്നിട്ട് തുറന്നു നോക്ക്...
അവൾ എന്താണെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.. ചിരിച്ചു കൊണ്ടു നിരഞ്ജൻ അതിൽ നിന്നും ഒരു ബോക്സ് എടുത്തു തുറന്നു... മനോഹരമായ വയലറ്റ് കല്ല് പതിപ്പിച്ച ഒരു നെക്ക്ലസും അതിന്റെ തന്നെ ഒരു ജിമിക്കി കമ്മലും..... അവൾക്കത് കണ്ടപ്പോൾ തന്നെ ഇഷ്ടായി...
ഇഷ്ടപ്പെട്ടോ.........
കുസൃതിയോടെ നിരഞ്ജൻ അവളെ നോക്കി..... ചിരിച്ചു കൊണ്ടു അവൾ ബോക്സ് എടുത്തു അതിൽ നിന്നും നെക്‌ലേസും കമ്മലും എടുത്തു ധരിച്ചു..... കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്കത് നന്നായി ചേരുന്നുണ്ട് എന്ന് മനസിലായി.....
അതേ.... അത്രക്ക് ഭംഗി ഒന്നും ഇല്ലാ....... വേണെങ്കിൽ ഒരു പാസ്സ് മാർക്ക് തരാം... അത്രേയുള്ളൂ....
Loading...
വൈക അവനെ നോക്കി മുഖം കോട്ടികൊണ്ട് പുറത്തേക്ക് പോയി.... ഒരു പുഞ്ചിരിയോടെ നിരഞ്ജനും...
തുടരും... ♦️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: ചാരുവർണ്ണ
