രാവിലെ കണ്ണു തുറന്ന വൈക, പുതപ്പ് എടുത്തു ഒന്നു കൂടി പുതച്ചു കൊണ്ടു കിടന്നു...
പെട്ടെന്ന് ചാടി എഴുനേറ്റ് ബെഡിൽ ചമ്രം പടിഞ്ഞു ഇരുന്നു....
ഓ മൈ ഗോഡേ.....നരിയുടെ വീടല്ലേ..... രാവിലെ എണീക്കണം എന്ന് അമ്മ പറഞ്ഞിരുന്നല്ലോ.....
ബെഡിലേക്ക് നോക്കിയ അവൾ നിരഞ്ജനെ അവിടെ കണ്ടില്ല... അപ്പോഴാണ് പുറത്തേക്കു ഉള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ടത്... മേത്തു നിന്നും പുതപ്പ് എടുത്തു മാറ്റി അവൾ എണീറ്റു പുറത്തേക്ക് നടന്നു....
ഇതാരാ തുറന്നെ.......എന്നും പറഞ്ഞു കൊണ്ടു അവൾ ബാൽക്കണിയിലേക്ക് നോക്കി.... നിരഞ്ജൻ അവിടെ ചെയറിൽ ഇരുന്നു കൊണ്ടു ന്യൂസ് പേപ്പർ വായിക്കുന്നുണ്ട്...
ഓ.. രാവിലെ തന്നെ തുടങ്ങി... ഹും.....
മനസ്സിൽ പറഞ്ഞത് പക്ഷെ ഉച്ചത്തിൽ ആയിപോയി... അവളുടെ ശബ്ദം കേട്ട് നിരഞ്ജൻ പുറകോട്ട് നോക്കി..... അവളെ കണ്ടു ചാടി എഴുന്നേറ്റു...
വൈക അവൻ എണീറ്റത് കണ്ടു പുറകോട്ടു മാറി നിന്നു.. നിരഞ്ജൻ ഒരു ചിരിയോടെ അവളെ നോക്കി കൊണ്ടു നിന്നു... എന്താ എന്ന് അവൾ കണ്ണ് കൊണ്ടു ചോദിച്ചു...
ഊറ്റി ചോര കുടിക്കാൻ തുടങ്ങി രാവിലെ തന്നെ..
പിറുപിറുത്തു കൊണ്ടു അവൾ നിന്നു... നിരഞ്ജൻ അവളുടെ അടുത്തേക്ക് വന്നു, കയ്യിൽ ഉണ്ടായിരുന്ന ടവൽ അവളുടെ മേലേക്ക് എറിഞ്ഞു കൊടുത്തു...
അതെ... രാവിലെ തന്നെ ഇങ്ങനെ കൺട്രോൾ കളയാൻ നിൽകാണ്ട്, അകത്തേക്ക് പോകാൻ നോക്ക്, പോയി ഫ്രഷ് ആയി വാ... അമ്പലത്തിൽ പോണം....
ആഹാ... എന്നെ കണ്ടാൽ തന്നെ നിങ്ങളുടെ കണ്ട്രോൾ പോകുവോ.. കൊള്ളാലോ...
വൈക അവനു നേരെ മുഖം കോട്ടി നിന്നു.... നിരഞ്ജൻ ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു....
അങ്ങനെ ഒന്നും പോകുല മോളേ... പിന്നെ നീയിങ്ങനെ ഒക്കെ വന്നു നിന്നാൽ പിന്നെ പോകാതിരിക്കുവോ... ഞാനും ഒന്നുമില്ലേലും ഒരു ആണല്ലെടീ.....
ആണോ.... ഹും.....
അവൾ അതും പറഞ്ഞു ടവൽ എടുത്തു അവന് നേരെ തന്നെ നീട്ടി... മറു കൈ കൊണ്ടു മുഖം തുവർത്തനായി ദാവണി തുമ്പിൽ തപ്പി...
അയ്യോ.. ഇതെവിടെ പോയി.... ദേവിയെ....
വൈക ഉറക്കെ വിളിച്ചു കൊണ്ടു സ്വയം ഒന്നു നോക്കി....
പഷ്ട്... പാവാടയും ബ്ലൗസും മാത്രമേ ഉള്ളു... ദാവണി ഇല്ലാ.....
അയ്യേ..
അവൾ ടവൽ എടുത്തു പുതച്ചു കൊണ്ടു അകത്തേക്ക് ഓടി... നിരഞ്ജൻ ചിരിച്ചു കൊണ്ടു അവളുടെ പിന്നാലെ കയറി ഡോർ അടച്ചു....
വൈക തലേന്ന് വേണുവൊക്കെ വന്നപ്പോൾ കൊണ്ടുവന്ന ബാഗ് തുറന്നു കയ്യിൽ കിട്ടിയ ഡ്രസ്സ് എടുത്തു ചാടി ബാത്‌റൂമിൽ കയറി ഡോർ അടച്ചു....
എന്റെ കൃഷ്ണ..... ഹോ വേണ്ട.... എന്റെ ദേവി... ആകെ നാണം കെടുത്തി അല്ലോ... എന്നാലും എന്നോട് ഇത് വേണമായിരുന്നോ....
ഇതിപ്പോ, എന്താ വിചാരിച്ചു കാണുക... ഛെ... ഒന്നുമില്ലേലും എന്റെ സാർ അല്ലെ.... ഛെ....
വൈക കണ്ണുകൾ പൊത്തി നിന്നു.... വേഗം ഡ്രസ്സ് മാറി കുളിക്കാൻ തുടങ്ങി... കുളിച്ചു കഴിഞ്ഞു മാറാനെടുത്ത ഡ്രസ്സ് കണ്ടു വീണ്ടും അവൾ ഞെട്ടി... ടി ഷർട്ടും ഒരു കുട്ടിപാവാടയും...
ഇതൊക്കെ എന്തിനാ ഇങ്ങോട്ടേക്ക് കൊണ്ടുവന്നേ... ഈ അച്ഛൻ..... അല്ലേൽ തന്നെ അങ്ങേർക്ക് കാണുമ്പോൾ ഇളക്കം കൂടുതലാ.. ദൈവമേ ഇതെങ്ങാനും കണ്ടാൽ.....
നെഞ്ചിൽ കൈവച്ചു കൊണ്ടു അവൾ മുകളിലേക്ക് നോക്കി....നിവർത്തി ഇല്ലാതെ അതിട്ടു വേഗം പുറത്ത് ഇറങ്ങി.... മടിച്ചു മടിച്ചു റൂമിൽ എത്തിയ വൈഗയുടെ ജീവിതം ഞെട്ടാൻ ഇനിയും ബാക്കി..
അരുന്ധതിയും നിരഞ്ജനും നീലുവും കൂടി സംസാരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്.. അവളെ കണ്ട അരുന്ധതി ഒന്ന് ചിരിച്ചു..... പിന്നെ ആണ് അവളുടെ ഡ്രസ്സ് ശ്രദ്ധിച്ചത്... നിരഞ്ജൻ അവളെ തറപ്പിച്ചു നോക്കി.... അവന് ദേഷ്യം വന്നു എന്നവൾക്ക് മനസിലായി.....
അമ്മേ.. ഞാൻ.. ഇത് അച്ഛൻ ഇന്നലെ കൊണ്ടു വന്ന ബാഗിൽ ഉണ്ടായതാ... ഞാൻ തിരക്കിൽ എടുത്തപ്പോൾ കണ്ടില്ല.... ഇപ്പോൾ തന്നെ മാറ്റാം.. ഇനി ഇടില്ല.... സോറി.....
വൈക മുഖം താഴ്ത്തി നിന്നു.. അരുന്ധതി ചിരിച്ചു കൊണ്ട് അവളെ നോക്കി...
അതിനെന്താ മോളേ... മോള് എങ്ങനെ ആണോ അതുപോലെ നടന്നാൽ മതി.. ഇനി ഏത് ഡ്രസ്സ് ഇട്ടാലും ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലാ... മോളുടെ ഇഷ്ടം പോലെ നടന്നോ... കേട്ടോ....
വൈക സന്തോഷത്തോടെ അവരെ നോക്കി.. നീലു ഓടി വന്നു അവളെ കെട്ടിപിടിച്ചു... നിരഞ്ജൻ മുഖത്തു ഒരു കൊട്ട പുച്ഛം നിറച്ചു അവളെ നോക്കി... അവൾ അവനെ നോക്കി മുഖം തിരിച്ചു നിന്നു.....
ആ മോളേ... അമ്പലത്തിൽ പോകുമ്പോൾ സാരി മതി..... ഷെൽഫിൽ ഉണ്ട്.... മോൾക്ക് ഉടുക്കാൻ അറിയുവോ......
ഇല്ലാ.....
ആ എന്നാൽ വാ.. ഞാൻ ഉടുപ്പിച്ചു തരാം....
വൈക മടിച്ചു നിന്നു.... അരുന്ധതി അവളുടെ കയ്യിൽ ഷെൽഫിൽ നിന്നും എടുത്ത ബ്ലൗസും പാവാടയും കൊടുത്തു...
മോള് ആദ്യം ഇത് ഇട്...
വൈക അന്തിച്ചു കൊണ്ടു അവരെ നോക്കി.. ഇവിടുന്ന് എങ്ങനെ.....
നടുവിനു ഒരു കൈ കുത്തി നിന്ന് കൊണ്ടു അവൾ ആലോചിച്ചു.. നിരഞ്ജൻ അവളുടെ അടുത്തേക്ക് വന്നു തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ടു ബാത്‌റൂമിലേക്ക് കയറിപോയി... നീലു അത്കണ്ട് വാ പൊത്തി ചിരിച്ചു... വൈക ചമ്മിയ ഒരു ചിരി ചിരിച്ചു കൊണ്ടു ഡ്രസിങ് റൂമിലേക്ക് കയറി....
നിരഞ്ജൻ കുളിച്ചു വന്നപ്പോഴേക്കും വൈക സാരി ഉടുത്തു മുടി ചീകുക ആയിരുന്നു... ഹെയർ ഡ്രയർ കൊണ്ടു ഉണക്കിയ മുടി അവളുടെ ഭംഗി കൂട്ടി.... ഒതുക്കി മെടഞ്ഞിട്ടു കൊണ്ടു അവൾ നെറുകയിൽ സിന്ദൂരം ചാർത്തി...
മ്മ്... കൊള്ളാം... അല്ലേലും കല്യാണം കഴിഞ്ഞ പെൺപിള്ളേർക്ക് ചന്തം കൂടും..... സബാഷ് വൈകാ..... നീ സുന്ദരി തന്നെ......
തന്നത്താൻ പറഞ്ഞു കൊണ്ടു അവൾ പിന്നിയ മുടി പിടിച്ചു പുറകോട്ടു ഇട്ടു സ്റ്റൈലിൽ തിരിഞ്ഞു.... പിന്നിൽ നിൽക്കുന്ന നിരഞ്ജനെ കണ്ടു ആകെ ചമ്മി...
അതേ.. ഞാൻ കേട്ടു എല്ലാം.... പെൺപിള്ളേർക്ക് ആണ് ചന്തം, അല്ലാണ്ട് നിന്നെപോലെ മുടിയും കളർ ചെയ്തു കുട്ടി പാവാടയും ഇട്ടു നടക്കുന്നവൾക്ക് അല്ല.... പിന്നെ....അമ്മാതിരി ഡ്രസ്സ് എങ്ങാനും ഇനി നീയിട്ടാൽ.... കൊണ്ടു പൊയ്ക്കോണം...
നിരഞ്ജൻ ഷെൽഫിൽ നിന്നും ഷർട്ട് എടുത്തു കൊണ്ടു അവളെ നോക്കി...
ഞാൻ ഇനിയും ഇടും.. താൻ എന്ത് വേണേലും ചെയ്യ്... ഹും.....
വൈക പുച്ഛത്തോടെ അവനെ നോക്കികൊണ്ടു ഷെൽഫിൽ നിന്നും വള എടുത്തു കയ്യിൽ ഇട്ടു... നിരഞ്ജൻ തിരിഞ്ഞു അവളെ പുറകിലൂടെ ചുറ്റി പിടിച്ചു......
അയ്യേ.. വിട്... വിടാൻ.....
അവൾ കുതറി.. നിരഞ്ജൻ പിടി മുറുക്കിയതല്ലാതെ വിട്ടില്ല...
താനോ... ഏട്ടൻ... അങ്ങനെ വിളിക്കെടി......
ഏട്ടനോ.... അയ്യേ... പറ്റില്ല....
ആഹാ... നോക്കാലോ......
അവൻ പിടി ഒന്നുടെ മുറുക്കി.. ഇത്തവണ അവന്റെ വിരലുകൾ അവളുടെ നാഭികുഴിയിൽ സ്പർശിച്ചു... കാൽവിരൽ കുത്തി അവൾ ഒന്ന് പൊങ്ങി..
സാർ.......
അറിയാതെ തന്നെ അവളുടെ വായിൽ നിന്നും ഒരേങ്ങൽ പുറത്തേക്കു വന്നു..... നിരഞ്ജൻ പെട്ടെന്ന് അവളുടെ മേലുള്ള പിടി വിട്ടു....
സോറി.... കാശി... ഞാൻ......
അപ്പോഴേക്കും അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി....നിരഞ്ജൻ ഡ്രസ്സ് മാറി പുറത്തേക്ക് വന്നപ്പോൾ അവളും ബാകിയെല്ലാവരും തന്നെ റെഡി ആയി കാറിൽ കയറി ഇരുന്നിരുന്നു.... നിരഞ്ജൻ വീട് പൂട്ടി ഇറങ്ങി വന്നു ഡ്രൈവിംഗ് സീറ്റിൽ കയറി... പുറകിലേക്ക് തല ചരിച്ചോന്നു നോക്കി... വൈക നീലുവും ആയി നല്ല കത്തിയാടിയാണ്... നിരഞ്ജൻ ചിരിച്ചു കൊണ്ടു വണ്ടി എടുത്തു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പൂവത്ത് വക കുടുംബക്ഷേത്രത്തിൽ ആയിരുന്നു അവര് പോയത്... ദേവിയുടെ നടയിൽ നിന്നും നിരഞ്ജൻ മനമുരുകി പ്രാർത്ഥിച്ചു...
ദേവി..... എന്നോടുള്ള എല്ലാ നീരസവും മാറി, കാശിയെ എന്റെ മാത്രം ആക്കി തിരിച്ചു തരണേ... എന്റെ സ്നേഹം തിരിച്ചറിയാൻ അവൾക്ക് കഴിയണേ ദേവി... മഹാമായേ..... എന്റെ മനസിൽ ആദ്യത്തെയും അവസാനത്തെയും പെണ്ണാണ് കാശി.... അവളുടെ മനസും പൂർണമായി എനിക്ക് തരുന്ന നിമിഷം മാത്രമേ ശരീരം കൊണ്ടും അവളെ ഞാൻ സ്വന്തമാക്കുകയുള്ളൂ....
പൂവത്തമ്മയെ നോക്കി നിരഞ്ജൻ കണ്ണുകൾ അടച്ചു.... വൈക അവന്റെ അരികിൽ കണ്ണുകൾ അടച്ചു നിൽക്കുകയാണ്... എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നാലോചിച്ചു കൊണ്ടു...
ദേവി... ഇങ്ങേരെ മനസിലാകുന്നില്ലല്ലോ.... പെട്ടെന്ന് ഒരു ഇഷ്ടം ഒക്കെ പറഞ്ഞു വന്നാൽ എങ്ങനെയാ ഞാൻ.... പക്ഷെ അടുത്ത് വരുമ്പോൾ നെഞ്ചിൽ വല്ലാത്ത വീർപ്പ് മുട്ടൽ ആണ്....മുൻപെങ്ങും സാറിനെ കാണുമ്പോൾ എങ്ങനെ ഉണ്ടായിരുന്നില്ലല്ലോ....
ദേവി... കണ്ട്രോൾ തരണേ.... താഴാൻ വയ്യാത്തത് കൊണ്ടാണ്.... എന്നെ അടിച്ച അടിയുടെ വേദന എപ്പോഴും മാറിയിട്ടില്ല......
കൈകൾ മെല്ലെ ഇടത് കവിളിൽ ഒന്നു തഴുകി... പിന്നെ നിരഞ്ജൻ പിടിച്ചു അമർത്തിയ കൈകളിലേക്കും....
ഹും.. ദുഷ്ടൻ.... ഞാൻ കാണിച്ചു തരാം... സ്വപ്നം കണ്ടു നടന്നോ......
ഒരു കണ്ണു തുറന്ന് മറു കണ്ണ് അടച്ചു കൊണ്ടു അവൾ നിരഞ്ജനെ പാളി നോക്കി.. അവന്റെ നോട്ടം തന്നിലാണെന്ന് അറിഞ്ഞ അവൾ വേഗം കൈകൾ കൂപ്പി നടയിലേക്ക് തന്നെ തിരിഞ്ഞു നിന്നു....
ദൈവമേ..... ഓന്ത്... എന്റെ ബ്ലഡ് ഫുൾ ഊറ്റി കുടിക്കുവാണല്ലോ... ഇനി നരി മാറ്റി ഓന്ത് എന്നാക്കേണ്ടി വരുവോ ദേവി......
അപ്പോഴേക്കും അരുന്ധതിയും സേതുവും നീലുവും കൂടി വഴിപാട് കഴിപ്പിച്ച റെസിപ്റ്റ് മായി വന്നു.... തിരുമേനി എല്ലാവർക്കും തീര്തദം നൽകി.......
മോനെ... ആ കുറി എടുത്തു മോൾക്ക് തൊട്ടു കൊടുക്ക്......
Loading...
നിരഞ്ജൻ താലത്തിൽ നിന്നും ദേവിയുടെ സിന്ദൂരം എടുത്തു വൈഗയുടെ സീമന്തരേഖയിൽ ചാർത്തി... അവൾ കണ്ണടച്ചു കൊണ്ട് അത് സ്വീകരിച്ചു.... നിരഞ്ജൻ ഒരു പുഞ്ചിരിയോടെ അവളുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ടു പുറത്തേക്ക് നടന്നു..... കാറിന്റെ അരികിൽ എത്തിയപ്പോൾ അവൾ നിരഞ്ജന്റെ കൈകൾ പിടിച്ചു മാറ്റി.....
അതേ... കല്യാണം കഴിഞ്ഞു എന്നുള്ളതൊക്കെ നേരാ.... എന്ന് വച്ചു നിങ്ങൾ എന്റെ സാർ അല്ലെ... ഇങ്ങനെ ഒക്കെ തൊടാൻ വരണ്ട....
വൈക തിരിഞ്ഞു നിന്നു.. നിരഞ്ജൻ അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി...
നിനക്കെന്താ കാശി.... നീയെന്റെ ഭാര്യ അല്ലെ.... സ്റ്റുഡന്റു മാത്രം ആണോ..... ഭാര്യയെ ഭർത്താവ് തൊട്ടു എന്ന് വച്ച് എന്താ.... മ്മ്
എനിക്ക് ഇഷ്ടോല്ല......
എടുത്തടിച്ച പോലെ പറഞ്ഞിട്ട് വൈക കാറിലേക്ക് കയറി ഇരുന്നു..... നിരഞ്ജന്റെ കണ്ണുകൾ നിറഞ്ഞു വന്നു, അവൻ അത് തുടച്ചു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ബാക്ക് ഡോർ തുറന്നു കൊണ്ടു കയറി ഇരുന്നു....
ശോ.. ഇത് വല്യ കഷ്ടമാണല്ലോ.....
പിറുപിറുത്ത വൈക അവനെ നോക്കി. നിരഞ്ജൻ വൈകയേ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.....
അതേ... നീ പേടിക്കണ്ട.... നിന്റെ സമ്മദം ഇല്ലാതെ ഞാൻ ഒന്നും ചെയ്യാൻ പോണില്ല... കാശി മനസ്സ്കൊണ്ടു കൂടി എന്ന് എന്റേതാകുന്നോ അന്ന് മാത്രമേ ഞാൻ പൂർണമായും നിന്നെ എന്റേത് ആക്കുകയുള്ളു.....
വൈക അവനെ തന്നെ ഉറ്റു നോക്കി..... ഒന്ന് ചിരിച്ചു..
പോരെ... മ്മ്...... എനിക്കറിയാം നിനക്ക് അംഗീകരിച്ചു തരാൻ പെട്ടന്നൊന്നും ആകില്ല എന്ന്... വർഷങ്ങൾ വേണമെങ്കിൽ കാത്തിരിക്കാൻ ഞാൻ റെഡി ആണ്... എന്റെ ഈ കാശിക്ക് വേണ്ടി....
അവളെ ഒന്നുകൂടി അടുപ്പിച്ചു കൊണ്ടു നിരഞ്ജൻ പുഞ്ചിരിച്ചു......
അതേ... ഇങ്ങനെ നോക്കി കൊല്ലല്ലേ പെണ്ണെ... ചിലപ്പോൾ വാക്ക് തെറ്റിക്കും ഞാൻ....
ചിരിച്ചു കൊണ്ടു അവളുടെ കവിളിലെ മറുകിലേക്ക് അവൻ ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചു.... നെഞ്ചിടിപ്പ് ശക്തമായത് വൈക അറിഞ്ഞു..... നിരഞ്ജൻ അവളുടെ വലതു കൈ പിടിച്ചു കൈ തണ്ടയിൽ ചുണ്ടുകൾ അമർത്തി........ തല ഉയർത്തി അവളെ നോക്കി... അവന്റെ കണ്ണുകളിൽ അലയടിച്ചുയരുന്ന വികാരത്തിളപ്പിൽ സ്വയം അലിയുന്നത് പോലെ തോന്നി വൈകയ്ക്ക്... നിരഞ്ജന് മനസ്സ് വിധേയപ്പെടുന്നു എന്ന് തോന്നിയ നിമിഷം അവൾ കൈ വലിച്ചെടുത്തു, തല താഴ്ത്തി ഇരുന്നു.....
എന്തേ.... ഇഷ്ടപെട്ടില്ലേ.....
കള്ള ചിരിയോടെ നിരഞ്ജൻ അവളെ നോക്കി.....
അതേ.. റൊമാൻസ് കഴിഞ്ഞെങ്കിൽ പോകാമായിരുന്നു....
അമ്പലത്തിൽ ആണെന്ന് ഉള്ള ബോധം വേണം രണ്ടു പേർക്കും....
നീലുവിന്റെ സംസാരം കേട്ടാണ് വൈകയും നിരഞ്ജനും അവളെ കാണുന്നത്.. നിരഞ്ജൻ ചമ്മിയ ചിരിയോടെ പുറത്തേക്ക് ഇറങ്ങി.....
അച്ഛനും അമ്മയും വരുന്നുണ്ട്, വണ്ടിയെടുക്ക് ഏട്ടാ....
നീലു കാറിലേക്ക് കയറി കള്ള ചിരിയോടെ വൈകയേ നോക്കി.....
എന്നാലും എന്റെ ഏട്ടാ...... ഏടത്തിയെ സമ്മതിച്ചു കൊടുക്കണം.... മുരടൻ ആയ എന്റെ ഏട്ടനെ ഇത്രേം റൊമാന്റിക് ആക്കിയില്ലേ....
വൈക നിരഞ്ജനെ നോക്കി ദഹിപ്പിച്ചു.. ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ടു നിരഞ്ജൻ കാർ സ്റ്റാർട്ട് ചെയുതു.... സേതുവും അരുന്ധതിയും വന്നു കാറിൽ കയറി...
മോനെ... എവിടേലും നിർത്തി ഫുഡ് കഴിച്ചു, തറവാട്ടിൽ പോകാം...
പോകുന്ന വഴിക്ക് അവരൊരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു... ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു തറവാട്ടിലേക്ക്.....വയലുകളും തെങ്ങുകളും നിറഞ്ഞ സ്ഥലത്തുകൂടെ കാർ ഓടികൊണ്ടിരിന്നു. വൈകയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസിലായി...
മോളേ... സേതുവേട്ടന്റെ വീട്ടിലേക്ക് ആണ് നമ്മൾ പോകുന്നത്..മുത്തശ്ശിയും മുത്തശ്ശനും സേതുവേട്ടന്റെ പെങ്ങളും കുടുംബവും ആണ് അവിടെ താമസം.....
മോനെ..... മോളുടെ കൂടെ തന്നെ വേണം നീ... മനസിലായല്ലോ... നീലു നിന്നോടും കൂടിയാ....
രണ്ടുപേരും തലയാട്ടി സമ്മദം മൂളി.... വൈക സംശയഭാവത്തിൽ അരുന്ധതിയെ നോക്കി...
നോക്കണ്ടാ മോളേ... വനജയുടെ മോളേ കൊണ്ടു ഇവനെ കെട്ടിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു.... സുകന്യ മോള് പിജി കഴിഞ്ഞു നിൽകുവാ.... അവൾക്കും ഇഷ്ടം ആയിരുന്നു.... രഞ്ജു പക്ഷെ സമ്മതിച്ചു കൊടുത്തില്ല... അതിന്റെ നീരസം കാണും.. അതാണ്...
Loading...
മോള് പേടിക്കണ്ട.... അവരൊന്നും പറയില്ല....
വൈക അസ്വസ്ഥതയോടെ പുറത്തേക്കു നോക്കി ഇരുന്നു... നിരഞ്ജൻ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്ക് നോക്കി... ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ ഉടക്കി.... നിരഞ്ജൻ രണ്ടു കണ്ണുകളും അടച്ചു അവളെ നോക്കി... അത് കണ്ടപ്പോൾ തന്റെ ഉള്ളിൽ അറിയാതെ ഒരു തണുപ്പ് പടരുന്നത് അവൾ അറിഞ്ഞു....
തുടരും...... ♦️
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കല്ലേ...
രചന: ചാരുവർണ്ണ
