ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 25

Valappottukal

ഇഷനോട് സംസാരിച്ചു കഴിഞ്ഞു, പൊന്നു അകത്തേക്ക് ചെല്ലുമ്പോൾ കൊച്ചു ഫ്രിഡ്‌ജിൽ നിന്ന് വോഡ്ക എടുത്തു പുറത്തു വച്ചിരുന്നു. ഡ്രസ്സ് ഒക്കെ മാറി ഒരു ടീഷർട്ടും ഷോർട്സും ആണ് ഇട്ടിരിക്കുന്നത്. അവൾ ഗ്ലാസും വോഡ്കയും കൊണ്ട് ഹാളിൽ വന്നു നിലത്തിരുന്നു.

പൊന്നു :"കൊച്ചു. .. ടി, ഇന്ന് വേണ്ട. "

കൊച്ചു :"നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇന്ന് കുടിക്കും. ഇല്ലെങ്കിൽ ഇപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അങ്ങേരുടെ തല മണ്ട അടിച്ചു പൊളിക്കും. "

പൊന്നു :"ചേട്ടായി മാത്രം അല്ലല്ലോ. നീയും തിരിച്ചു ചെയ്തില്ലേ കോളേജിൽ വച്ച്. "

കൊച്ചു :"ഞാൻ ഇത്രേം ഓവർ ആക്കിയൊന്നും ഇല്ല. ഇന്നെന്തായിരുന്നു? അവളുടെ കോപ്പിലെ ഒരു ഐറ്റം ഡാൻസ്. അതിനു നിന്ന് കൊടുക്കാൻ വേറെ ഒരെണ്ണം." അവൾ ദേഷ്യത്തിൽ ഡ്രിങ്ക് ഗ്ലാസ്സിലേക്കു ഒഴിച്ചു.

പൊന്നു :"നീ ഒന്ന് അടങ്ങു. ചേട്ടായി അവളുടെ കൂടെ ഡാൻസ് ചെയ്തത്, നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ആണെന്ന് നിനക്കും അറിയാം, ചേട്ടായിക്കും അറിയാം, പിന്നെ ഞങ്ങൾക്ക് എല്ലാവര്ക്കും അറിയാം. നീ ഒന്ന് സമാധാനപ്പെടു. "

കൊച്ചു :"ദേഷ്യപ്പെടുത്താൻ ആണെന്ന് വച്ച്, എല്ലാത്തിനും ഒരു ലിമിറ്റില്ലേ?" ഗ്ലാസിൽ ഉണ്ടായിരുന്നു ഡ്രിങ്ക് മൗഴുവൻ അവൾ വായിലേക്ക് കമിഴ്ത്തി.

പൊന്നു :"നീയും കുറവൊന്നും അല്ലായിരുന്നല്ലോ. സിദ്ധുവിനെ വച്ച് നീ എന്തോരം ഇറിറ്റേറ്റ് ചെയ്തിരിക്കുന്നു ചേട്ടായിനെ. "

കൊച്ചു: "നീ എന്റെ ഫ്രണ്ട് ആണോ അതോ അങ്ങേരുടെ ഫ്രണ്ട് ആണോ? മതി അങ്ങേരെ സപ്പോർട്ട് ചെയ്തത്. "
Loading...

പൊന്നു :"ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. ഉള്ള കാര്യം പറഞ്ഞതാ. "

കൊച്ചു :"പറ്റില്ല! നീ എന്റെ ഫ്രണ്ട് ആണ്. എന്നെ സപ്പോർട്ട് ചെയ്യണം. " അവൾ പിന്നെയും കുടിച്ചു.

പൊന്നു :"നീ ഒന്ന് നിർത്തിക്കെ കൊച്ചു! എന്തിനാ ഇങ്ങനെ കുടിക്കുന്നെ? "

കൊച്ചു :"എനിക്ക് ദേഷ്യം വരുന്നു. എനിക്ക് 2 കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യണം, ഒന്നുകിൽ അങ്ങേരെ പിടിച്ചു 2 എണ്ണം പൊട്ടിക്കണം. അല്ലെങ്കിൽ, കുടിച്ചു ബോധം കേട്ട് കിടന്നുറങ്ങണം. ഇതില് ഏതു ചെയ്യാൻ നീ എന്നെ സപ്പോർട്ട് ചെയ്യും. പറ... പറ. .. ഇപ്പൊ പറ."

പൊന്നു തലയിൽ കൈ കൊടുത്തു താഴെക്കിരുന്നു കൊണ്ട് പറഞ്ഞു, "നീ കുടിക്കു! "

കൊച്ചു ഒന്നും മിണ്ടാതെ പിന്നെയും ഒരു ഗ്ലാസ് കുടിച്ചു. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇരുന്നു.

പൊന്നു :"എന്തോന്നാടി!"

കൊച്ചു :"എന്നതാ?" അവളുടെ ശബ്ദം ചെറുതായി കുഴഞ്ഞിരുന്നു. അവൾ ഗ്ലാസ് മാറ്റി വച്ച്, ബോട്ടിലോടെ എടുത്തു ഒരു കവിളിറക്കി. നെഞ്ചേരിഞ്ഞിട്ടു അവൾ നെഞ്ചു തടവിക്കൊണ്ടിരുന്നു.

പൊന്നു :"മതി, നിർത്തിക്കെ കൊച്ചു. " പൊന്നു അവളുടെ കയ്യിൽ നിന്ന് കുപ്പി പിടിച്ചു വാങ്ങി മാറ്റി വച്ചു.

പൊന്നു :"നിനക്ക് ഈ കാണിക്കുന്നതിന്റെ വല്ല ആവശ്യം ഉണ്ടോ? മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞാൽ എന്താ നിനക്ക്. അതൊന്നും ചെയ്യഞ്ഞു അവൾ ഒരുമാതിരി ദേവദാസ് കളിക്കുന്നു."

കൊച്ചു :"ഞാൻ നേരെ പറഞ്ഞാൽ തീരുമായിരുന്നു പ്രശ്നം?" കുഴഞ്ഞ ശബ്‌ദത്തിൽ അവൾ ചോദിച്ചു.

പൊന്നു :"ആ തീരുമായിരുന്നു. നിന്നെ കൊണ്ട് പറയിക്കാൻ വേണ്ടി തന്ന ചേട്ടായി ഈ പണി മുഴുവൻ ചെയ്തതു. അത് അറിഞ്ഞിട്ടും നീ വിട്ടു കൊടുത്തോ ? എന്നിട്ടു അങ്ങേരെ തല്ലണം പോലും. അല്ലെങ്കിലും തല്ലണം, 2 തല്ലിന്റെ കുറവാ അങ്ങേർക്കു. അല്ലാതെ നിന്റെ പുറകെ നടക്കുവോ."

കൊച്ചു :"ഓഹോ! അങ്ങനെ ആണോ! എന്നാ വാ. ഇപ്പൊ തന്നെ പറഞ്ഞേക്കാം. " അവൾ കൈ കുത്തി കഷ്ടപ്പെട്ട് എഴുന്നേറ്റു.

പൊന്നു :"ഹെലോ ഹലോ! ഈ നട്ടപ്പത്തിരക്കു, അതും നാല് കാലിൽ പോയി പറയാനല്ല പറഞ്ഞെ. നാളെ ഫുൾ ബോധത്തിൽ പോയി പറഞ്ഞാ മതി. "

കൊച്ചു :"പറ്റത്തില്ല! എനിക്ക് ഇപ്പൊ അങ്ങേരെ കാണണം, അങ്ങേരോട് ഐ ലവ് യു പറയണം."

പൊന്നു :"ഡി, നിനക്ക് ഈ പറയുന്നതും ചെയ്യുന്നതും ഒന്നും നാളെ ഒരു ബോധവും കാണത്തില്ല. ഉറങ്ങി എഴുന്നേക്കുമ്പോ നീ ഇപ്പൊ ചെയ്തതൊക്ക മറക്കും. സൊ, ഞാൻ പറയുന്നത് ഒന്ന് കേൾക്കേടാ. .. നാളെ പോയി പറയാം നമുക്ക്. "

കൊച്ചു :"ഞാൻ മറക്കുവോ? ശരി നീ ഒരു കാര്യം ചെയ്യൂ." അവൾ അവളുടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു. അൺലോക്ക് ചെയ്യാൻ നോക്കിയിട്ടു പറ്റാഞ്ഞപ്പോ സിറിയെ(ഐഫോൺ അസിസ്റ്റന്റ്) കൊണ്ട് കാമറ ഓൺ ചെയ്തു . എന്നിട്ടു വീഡിയോ ഓൺ ആക്കി ഫോൺ പൊന്നുവിന്റെ കയ്യിലേക്ക് കൊടുത്തു.

കൊച്ചു :"നീ ഇപ്പൊ തൊട്ടു ഞാൻ അങ്ങേരോട് പറയുന്നത് വരെ വീഡിയോ എടുത്തോ! എന്നിട്ടു നാളെ എനിക്ക് കാണിച്ചു തന്നാൽ മതി. wokay???"

അതും പറഞ്ഞു കൊച്ചു ആടി ആടി ഇഷാന്റെ ഫ്ലാറ്റിലേക്ക് പോയി.

"കർത്താവേ! ഇത് കുരിശായല്ലോ!" എന്ന് പിറുപിറുത്തു കൊണ്ട് പൊന്നു പുറകെയും.

കൊച്ചു ഇഷാന്റെ ഫ്ലാറ്റിന്റെ ഡോറിൽ ശക്തിയായി 2-3 വട്ടം മുട്ടി.

***********************************************************************************************************************************

അനിരുദ്ധ് ചെല്ലുമ്പോ ഇഷാന് റൂമിൽ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അനിരുദ്ധ് നെ കണ്ടു അവൻ നോക്കി. പിന്നെ വീണ്ടും സമാധാനം ഇല്ലാത്തതു പോലെ നടക്കാൻ തുടങ്ങി.

അനിരുദ്ധ് :"നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നതെന്തിനാ? അവളുടെ ദേഷ്യം നാളെ ആവുമ്പൊ മാറും. പിന്നെ നീ നിന്റെ പുതിയ നമ്പറുകൾ ഒന്നും ഇറക്കാതെ, ഒന്ന് പോയി സംസാരിച്ചാൽ മതി. "

ഇഷാൻ :"അവൾ ഇനി കലിപ്പായി, എന്നോട് മിണ്ടാതിരിക്കുവോ? അല്ലെങ്കിൽ എന്നോടുള്ള ദേഷ്യത്തിന് വേറെ ആരെ എങ്കിലും കയറി പ്രേമിക്കുവോ? "

അനിരുദ്ധ് :"ഒന്ന് പോയെടാ! നിന്റെ അടുത്ത് തന്നെ അവളിതു വരെ പറഞ്ഞിട്ടില്ല. അപ്പോഴാ ഇനി വേറെ ഒരുത്തനോട്!"

ഇഷാൻ :"ആയിരിക്കും അല്ലെ? ഛെ! എന്നാലും ഏതു നേരത്താണോ എനിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയേ!" അവൻ തലയ്ക്കു കൈ കൊടുത്തു ബെഡിലേക്കു ഇരുന്നു.

അനിരുദ്ധ് :"നീ അത് വിട്. ഒക്കെ നമുക്ക് നാളെ റെഡി ആക്കാം. നീ അപ്പുറത്തേക്ക് വാ. അവിടെ എല്ലാവരും ഉണ്ട്. "

ഇഷാൻ :"നീ ചെല്ലളിയാ! ഞാൻ കുറച്ചു നേരം ഒന്നു കിടക്കട്ടെ. കുറച്ചു കഴിഞ്ഞു വരാം. "

അനിരുദ്ധ് :"ഹ്മ്മ്മ്. .. ശെരി! കുറച്ചു കഴിഞ്ഞു വന്നേക്കണം? കേട്ടല്ലോ? "

ഇഷാൻ തലകുലുക്കി സമ്മതിച്ചു. അനിരുദ്ധ് jഹാളിലേക്ക് ചെന്നതും, മെയിൻ ഡോറിൽ കൊട്ട് കേട്ടു. അവൻ ചെന്ന് ഡോർ തുറന്നപ്പോൾ കണ്ടു ഒരു കൈ കൊണ്ട് ഡോറിൽ ചാരി നിൽക്കുന്ന കൊച്ചുവിനെയും, പുറകിൽ ക്യാമറയും പിടിച്ചു ടെൻഷൻ അടിച്ചു നിൽക്കുന്ന പൊന്നുവിനെയും. ഡോർ തുറന്നപ്പോ കൊച്ചു തല പൊക്കി നോക്കി.

കൊച്ചു :"ഹലോ അനു ചേട്ടായി."

അനു:"ഹലോ കൊച്ചു! വാ അകത്തേക്ക്. " അവൾ പതിയെ നടന്നു അകത്തു കയറി. പുറകെ വന്ന പൊന്നുവിനോട് അവൻ എന്താ എന്ന് കണ്ണുയർത്തി ചോദിച്ചു. പൊന്നു "കൊച്ചു ഫിറ്റ് ആ" എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

"അടിപൊളി" അവൻ ആത്മഗതിച്ചു.

കൊച്ചു അകത്തേക്ക് ചെന്നിട്ടു ചുറ്റും നോക്കി. എല്ലാവരും അവളെ തന്നെ അന്തം വിട്ടു നോക്കുകയാണ്.

കൊച്ചു :"ഒരാള് കുറവുണ്ടല്ലോ ? എവിടെ നമ്മുടെ ആസ്ഥാന കോഴി! "

അനിരുദ്ധ് ചിരിച്ചു കൊണ്ട്, ഇഷാന്റെ റൂമിന്റെ ഡോർ തുറന്നു. ബെഡിൽ കിടക്കുകയായിരുന്നു ഇഷാൻ തല പൊക്കി നോക്കി.

"നീ വന്നേ! നിന്നെ അന്വേഷിച്ചു ഒരാള് വന്നിട്ടുണ്ട്." ഒരു കള്ള ചിരിയോടെ അനിരുദ്ധ് പറഞ്ഞു.

ഇഷാൻ എന്താണെന്നു മാനസിലാവാതെ എഴുന്നേറ്റു ഹാളിലേക്ക് ചെന്നു. അവൻ കണ്ടു ഹാളിൽ നിൽക്കുന്ന കൊച്ചുവിനെ. ഇഷാനെ കണ്ടതും കൊച്ചു പറഞ്ഞു, "ആഹാ! ഇവിടെ ഉണ്ടായിരുന്നോ, mr.കാമദേവൻ?"

ഇഷാൻ ഞെട്ടി അനിരുദ്ധിനെ നോക്കി. "അവള് ഫിറ്റാ" അവൻ ഇഷാന്റെ ചെവിയിൽ പറഞ്ഞു. ഇഷാന് ചിരി വന്നു. അവൻ പതിയെ കൈകെട്ടി മതിലിൽ ചാരി നിന്നു.

കൊച്ചു :"അല്ലാ. .. എവിടെ ഐറ്റം ഡാൻസർ? പോയോ? അതോ അകത്തുണ്ടോ ?" റൂമിലേക്ക് എത്തി നോക്കുന്നത് പോലെ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു.

അവൻ ഒന്നും പറയാത്ത അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിന്നു.

അവൻ ഒന്നും മിണ്ടാത്തത് അവളെ ചൊടിപ്പിച്ചു,"എന്നതാടോ, തന്റെ നാവിറങ്ങി പോയോ? " അവൾ അവന്റെ അടുത്തേക്ക് വന്നു...

കൊച്ചു :"അല്ലെങ്കിൽ താൻ മിണ്ടാതിരിക്കുന്നതാ നല്ലതു. എനിക്ക് തന്നോട് രണ്ടു വർത്തമാനം പറയാനുണ്ട്. താൻ ഇക്കഴിഞ്ഞ ആഴ്ച വരെ എന്റെ പുറകെ നടന്നതല്ലേ. എന്നിട്ടു ഈ ആഴ്ച പെട്ടന്നെവിടെന്നാ ഈ മിയ പൊട്ടി മുളച്ചേ?"

ഇഷാൻ :"നിനക്ക് എന്നോട് ഇഷ്ടം ഇല്ലെന്നു പറഞ്ഞല്ലോ. പിന്നെ ഞാൻ എന്തിനാ വെയിറ്റ് ചെയ്യുന്നേ. "

കൊച്ചു :"ഓഹോ! അപ്പൊ താൻ വന്നു പറഞ്ഞ ഉടനെ ഇഷ്ടം ആണെന്ന് പറഞ്ഞില്ല എങ്കിൽ താൻ വേറെ ആരുടെ എങ്കിലും പുറകെ പോകുവോ? "

ഇഷാൻ :"ആ പോവും"

കൊച്ചു :"പോകുവോ?" അവൾ അവന്റെ ടീഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.

ഇഷാൻ:"പോവണ്ടേ?" അവന്റെ കോളറിൽ പിടിച്ചിട്ടുള്ള അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ പതിയ ചോദിച്ചു. അവന്റെ സാമീപ്യം അവളിൽ എന്തൊക്കെയോ മാറ്റം വരുത്തുന്നതായ് അവൾക്കു തോന്നി. അവളുടെ ദേഷ്യം അലിഞ്ഞില്ലാതായതു പോലെ. പകരം അവനോടുള്ള സ്നേഹം അവളുടെ മനസ്സിൽ നുരഞ്ഞു പൊങ്ങുന്നത് അവളറിഞ്ഞു.

കൊച്ചു:"മ്മ്മ്...മ്മ്മ്. .. പോവണ്ട! " അവൾ തലയാട്ടി.

"ഗയ്‌സ്, ഒരു 10 മിനിറ്റ്. " ഇഷാൻ ബാക്കി ഉള്ളവരെ നോക്കി പറഞ്ഞിട്ട് കൊച്ചുവിന് അരയിൽ പിടിച്ചു തൂക്കി അവന്റെ റൂമിലേക്ക് നിർത്തി, ഡോർ അടച്ചു.

ഡോർ അടച്ചു തിരിഞ്ഞിട്ടു, ബാലൻസ് കിട്ടാതെ ആടി നിന്നിരുന്ന കൊച്ചുവിനെ പിടിച്ചു മതിലിൽ ചേർത്തു നിർത്തി. അവളുടെ ഇരു വശത്തും കൈകൾ കുത്തി നിന്നു.
Loading...

ഇഷാൻ :"ഇനി പറയ്..."

"എന്ത്?" അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി.

"എന്താ ഞാൻ മിയയോട് സംസാരിച്ചാൽ ?"

"വേണ്ട! സംസാരിക്കേണ്ട. എനിക്കിഷ്ടല്ല."

"അതെന്താ ?"

"അറിയത്തില്ല. " അവൾ തല കുനിച്ചു.

ഇഷാൻ അവളുടെ തല മെല്ലെ ഉയർത്തി.

"എന്റെ മുഖത്തു നോക്കി പറ, എന്താ അത് നിനക്ക് ഇഷ്ടം അല്ലാത്തതു എന്ന്."

അവൾ അവന്റെ കണ്ണിലേക്കു നോക്കി. അവന്റെ നോട്ടം അവളെ ഉലയ്ക്കുന്നതു പോലെ അവൾക്കു തോന്നി. ഒരു തളർച്ച അവൾക്കു അനുഭവപ്പെട്ടു. ഒരു താങ്ങിനെന്നോണം, അവൾ അവന്റെ ടീഷർട്ടിൽ പിടിച്ചു. പറയാൻ വാക്കുകൾക്കായി പരതി.

"ഇഷ്ടാണോ നിനക്കെന്നെ? "

കൊച്ചു അവന്റെ മാറിലേക്ക് തല ചായ്ച്ചു. എന്നിട്ടു പതിയെ മൂളി.

"ഒരു ഫ്രണ്ട്നേക്കാൾ കൂടുതൽ?"

"മ്മ്മ്. .."

ഇഷാൻ അവളുടെ മുടിയിൽ തഴുകി.

"നാളെ എന്റെ അടുത്ത് ഒന്നൂടെ പറയുവോ ?"

"ഇനി മിയയുടെ മിണ്ടുവോ ?"

ഇഷാൻ ഒന്ന് ചിരിച്ചു, എന്നിട്ടു പറഞ്ഞു "ഇല്ല.".

"എന്നാ പറയാം."

"അന്നത്തെ പോലെ നാളെ ആവുമ്പൊ പറഞ്ഞതൊക്കെ മറക്കുവോ?"

ഇല്ലെന്നു അവൾ ചുമൽ അനക്കി, തല പൊക്കി അവനെ നോക്കി. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

അവൾ കണ്ണുകൾ അടച്ചു. അവൻ അവളുടെ കണ്ണുകയിൽ ചുംബിച്ചു. അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി. അവളുടെ നോട്ടം കണ്ണുകളിൽ നിന്ന് അവന്റെ ചുണ്ടുകളിലേക്കു സഞ്ചരിച്ചു. പെരുവിരലിൽ ഉയർന്നു അവൾ അവന്റെ ചുണ്ടുകളോട് അവളുടെ ചുണ്ടുകൾ അടുപ്പിച്ചതും, അവൻ ചൂണ്ടുവിരൽ കൊണ്ട് അവളുടെ അധരങ്ങളെ തടഞ്ഞു.

"ഇപ്പൊ നീ തരാൻ വന്നത് എനിക്ക് വേണം. പക്ഷെ ഇപ്പൊ അല്ല. നാളെ. നിന്റെ ഈ കെട്ടൊക്കെ ഒന്ന് ഇറങ്ങിയിട്ട്. കേട്ടോടി ഉണ്ടക്കണ്ണി?"

"പറ്റില്ല... ഇപ്പൊ തന്നെ വേണം!" കൊച്ചു ചിണുങ്ങി.

"ഇപ്പൊ അത് തരുന്നില്ല. പക്ഷെ ഇത് പിടിച്ചോ." എന്ന് പറഞ്ഞു അവൻ തല കുനിച്ചു അവളുടെ കാതോരം മുഖം അടുപ്പിച്ചു, അവളുടെ ചെവിൽ കടിച്ചു.എന്നിട്ടു ചെവിയുടെ താഴെ ചുംബിച്ചു. അവന്റെ ആ പ്രവൃത്തിയിൽ അവളുടെ മുഴികിൽ കൂമ്പി അടഞ്ഞു. അവൻ അകന്നു മാറുമ്പോഴും അവൾ അങ്ങനെ നിൽക്കുകയായിരുന്നു.അവന്റെ ടീഷർട്ടിലെ പിടി അപ്പോഴും മുറുകിയിരുന്നു.

"എന്റെ പൊന്നു മോളെ! നീ ഇങ്ങനെ നിന്ന് എന്നെ വെറുതെ ഒരു ബാലൻ കെ നായർ ആക്കാതെ!"

അവൾ കണ്ണ് തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു. പക്ഷെ ഞൊടിയിൽ അവളുടെ പുഞ്ചിരി മാഞ്ഞു.

"എന്ത് പറ്റി, കൊച്ചു?" ഇഷാൻ പേടിച്ചു.

"എനിക്ക്...." അവൾ എങ്ങോട്ടോ നോക്കി പറയാൻ ശ്രമിച്ചു.

"നിനക്ക്..."

"എനിക്ക്... " പെട്ടന്ന് വായ പൊത്തികൊണ്ടു, അവനെ തള്ളി മാറ്റി, അവൾ ബാത്റൂമിലേക്കു ഓടി. ഒരു കണക്കിനാണ് അവൾ ബാത്‌റൂമിൽ എത്തിയത്. ചെന്നതും ക്ലോസെറ്റിലേക്കു ശർദ്ധിച്ചു. ഇഷാൻ വന്നു അവളുടെ മുടി പുറകിലേക്ക് പിടിച്ചു , മുതുകു തടവി കൊടുത്തു. ഒക്കെ കഴിഞ്ഞു അവസാനം അവൾ തളർച്ചയുടെ താഴേക്കു ഇരുന്നു. ഇഷാൻ കൈ നനച്ചു അവളുടെ വായ തുടച്ചു കൊടുത്തു. അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു, വാഷ്‌ബേസിന് അടുത്ത് കൊണ്ട് വന്നു വായ കഴുകിച്ചു, മുഖം കഴുകി കൊടുത്തു. അപ്പോഴേക്ക് അവൾ കുഴഞ്ഞു വീഴാൻ തുടങ്ങി. അവൻ അവളെ അവന്റെ ഇരു കൈകളിലും പൊക്കി എടുത്തു, അവൾ അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു. അവൻ അവളെ അവന്റെ ബെഡിൽ കിടത്തി. അവളുടെ മുഖത്തേക്ക് വീണ മുടി ഒതുക്കി വച്ച്, അവളുടെ നെറ്റിൽ ചുംബിച്ചു. അവൾ തളർന്ന കണ്ണുകളോടെ അവനെ നോക്കി കിടന്നു.

അവളോട് ഉറങ്ങിക്കോളാൻ പറഞ്ഞു അവൻ എഴുന്നേറ്റപ്പോൾ, അവൾ അവന്റെ കൈ പിടിച്ചു നിർത്തി.

"എന്തേ?"

"പോവല്ലേ..." അവൾ കുഞ്ഞുകുട്ടികളെ പോലെ കൊഞ്ചി.

"ഇല്ല, പോവുന്നില്ല." അവൻ ബെഡിൽ അവളുടെ സൈഡിൽ ഇരുന്നു.

അവൾ തല പൊക്കി അവന്റെ മടിയിൽ വച്ചു. അവൻ അവളുടെ മുടിയിൽ തഴുകി.

"ചേട്ടായി..."

"പറയ് കൊച്ചുസേ..."

അവന്റെ തോളിൽ വച്ചിരുന്ന അവന്റെ കൈ അവൾ എടുത്തു മുറുക്കെ പിടിച്ചു, അവളുടെ നെഞ്ചോടു ചേർത്തു.

"എന്റെ വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിക്കുവോ?"

"നിന്റെ അപ്പനെ കൊണ്ട്, നിന്റെ ആഗ്രഹം പോലെ, എന്നെ ചൂണ്ടി കാണിച്ചു, ഇതാണ് നിന്റെ ചെക്കൻ എന്ന് ഞാൻ പറയിപ്പിക്കും. ഇതെന്റെ കൊച്ചുവിന് ഈ ഇച്ചായന്റെ വാക്കു."

അവൾ തല ഉയർത്തി അവനെ നോക്കി ചിരിച്ചു, "ഇച്ചായനോ ?"

"എന്തേ? നീ തന്നെ അല്ലെ പറഞ്ഞേ, എന്നെ കണ്ടാൽ ഇച്ഛയാ ന്നു വിളിക്കാനേ തോന്നു എന്ന്?"

"ഞാൻ പറഞ്ഞോ? എപ്പോ?"

"ഇത് പോലെ ഒരിക്കൽ വെള്ളം അടിച്ചു കിണ്ടി ആയിരിക്കുമ്പോ. നിന്റെ അന്നത്തെ വർത്തമാനം അല്ലെ എന്റെ ഉള്ളിൽ കയറി കൊളുത്തിയതു. ഈ മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണതു പോലെ."

"ശരിക്കും?"

"ആടി! എന്റെ അടുത്ത് വരുമ്പോ നിനക്ക് എന്തൊക്കെയോ തോന്നുമെന്നൊക്കെ പറഞ്ഞു അന്ന്. പിറ്റേന്നായപ്പോ പൊട്ടിക്കു ഒന്നും ഓർമ്മയില്ല."

അവൾ ചിരിച്ചു.

"എന്റെ കൂടെ കിടക്കു"

"അത് വേണോ? ഞാൻ ചിലപ്പോ ഒരു പീഡകൻ ആയി മാറും."

അവൾ ചിരിച്ചു,"ആവില്ല. എനിക്കുറപ്പുണ്ട്. "

അവനും അവളെ നോക്കി ചിരിച്ചു,"നിനക്കുറപ്പുണ്ടെങ്കിൽ ഓക്കേ."

അവൻ ബെഡിലേക്കു കിടന്നു. അവൾ അവന്റെ നെഞ്ചിൽ തല വച്ച് കിടന്നു.

"ഇച്ചായൻ അന്ന് എനിക്ക് പാട്ടു പാടിത്തന്നിരുന്നോ?"

"ഓർമ്മ ഉണ്ടോ?"

"ഹ്മ്മ്മ്... എന്തൊക്കെയോ... പക്ഷെ സ്വപ്നം ആണോ ശരിക്കും ആണോ എന്ന് അറിയത്തില്ലായിരുന്നു. ഞാൻ ആന്നു ചോദിച്ചപ്പോഴും ഇല്ല എന്ന് പറഞ്ഞില്ലേ. സൊ ആകെ കൺഫ്യൂഷൻ ആയി."

അവൻ ചിരിച്ചു.

"ഇച്ചായി..." അവൾ തല ഉയർത്തി അവനെ നോക്കി.

"എന്താ കൊച്ചുസേ..."

"എനിക്ക് ഒരു പാട്ടു പാടി തരുവോ?"

"ഏതാ?"

"അന്ന് പാടിയ പാട്ടു ഏതാ?"

"ദിൽ ഇബാദത് ഇല്ലേ? അത്..."

"അത് മതി."

അവൻ അവൾക്കു മനോഹരം ആയി ആ ഗാനം പാടി കൊടുത്തു. അവന്റെ പാട്ടിൽ ലയിച്ചു, അവൾ അവന്റെ ഞെഞ്ചിൽ കിടന്നു അവൾ ഉറങ്ങി.

അവൾ ഉറങ്ങി കഴിഞ്ഞപ്പോ അവൻ പതിയെ അവളെ ബെഡിലേക്കു കിടത്തി. ഒച്ചയുണ്ടാക്കാതെ പുറത്തേക്കിറങ്ങി, അവളെ ഒന്ന് കൂടെ നോക്കി, ഡോർ അടച്ചു.

ബാക്കി ഉള്ളവരപ്പോഴും ഹാളിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇഷാനെ കണ്ടതും അവർ എന്തായി എന്ന രീതിയിൽ നോക്കി. അവൻ അവരെ തള്ള വിരൽ ഉയർത്തി കാണിച്ചു. എല്ലാവരും ഓടി വന്നു അവനെ hug ചെയ്തു.

"അനു ചേട്ടായി, ഇന്ന് കൊണ്ട് പോയി പൂഴ്ത്തി വച്ച ഒരു വൈൻ ബോട്ടിലെ ഇങ്ങെടുക്ക്. ദിസ് കാൾസ് ഫോർ എ സെലിബ്രേഷൻ.അല്ലെ, ചേട്ടായി?" പൊന്നു ഇഷാന്റെ തോളിൽ കയ്യിട്ടു.

"അല്ലേടാ... എന്നിട്ടു കൊച്ചു എന്തിയെ?" വരുൺ ചോദിച്ചു.

"അവൾ ഉറങ്ങിയെടാ!" ഇഷാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇനിയിപ്പോ നാളെ എഴുന്നേറ്റിട്ടു ഇതൊന്നും ഓർമ്മ ഇല്ല എന്ന് അവള് പറയുവോ?" അമ്മു സംശയം പ്രകടിപ്പിച്ചു.

"ഹേയ്! എന്ത് മറന്നാലും അവൾ ഇന്ന് പറഞ്ഞത് മറക്കില്ല." ഇഷാൻ പറഞ്ഞു.

"ഏഹ്? അതെന്താ അങ്ങനെ പറഞ്ഞെ? എന്താ അവിടെ സംഭവിച്ചേ?" പൊന്നു അവനെ വയറ്റിൽ ഇടിച്ചു കൊണ്ട് ചോദിച്ചു.

"എന്റമ്മോ! നിങ്ങള്ക്ക് കുടുംബക്കാർക്കു മൊത്തത്തിൽ ഉള്ളതാണോ ഈ ഇടി! ഇക്കണക്കിനു ഞാൻ എങ്ങനെ പോയി അവളുടെ അപ്പനോട് സംസാരിക്കും." ഇഷാൻ വയറു തടവി,"അവൾ ഇതിനിടയ്ക്ക് ഒന്ന് വാള് വച്ചു. അപ്പൊ അവളുടെ കെട്ടു കുറച്ചിറങ്ങി. അതിനു ശേഷം ആണ് ഞങ്ങൾ സംസാരിച്ചത്. അത് കൊണ്ടാണ് അങ്ങനെ പറഞ്ഞേ... എന്നാലും വല്ലാത്തൊരു ഇടി ആയിപോയി. അളിയാ അനു, നീ സൂക്ഷിച്ചോ."

"എന്റെ ചേട്ടായി, നിങ്ങളീ muscle ഒക്കെ വച്ച് ഇങ്ങനെ കരയാതെ. അനുവേട്ടാ, വെറുതെ നോക്കി നിക്കാതെ പോയി വൈൻ എടുത്തിട്ട് വാ." പൊന്നു പറഞ്ഞു.

അനു വൈൻ എടുത്തുകൊണ്ടു വന്നു. അമൻ ഗ്ലാസുകളും. എല്ലാവര്ക്കും കുറച്ചു വൈൻ ഒഴിച്ചു കൊടുത്തു.

കുടിക്കുന്നതിനു മുന്നേ ആയി റയാൻ എല്ലാവരോടും ആയി പറഞ്ഞു,"അങ്ങനെ, ആഫ്റ്റർ ഓൾ ദ ഡ്രാമ, ഇഷാൻ ആൻഡ് ഹന്നാ ആർ ഫൈനലി എ couple. ലെറ്റസ്‌ വിഷ് തം എ ലൈഫ് ഫിൽഡ് വിത്ത് നതിങ് ബട്ട് ലവ് ആൻഡ് ഹാപ്പിനെസ്സ് ."

എല്ലാവരും ഗ്ലാസ് മുട്ടിച്ചു സന്തോഷത്തിൽ പങ്ക് ചേർന്നു.
Loading...

(തുടരും...)

രചന: സെഹ്‌നസീബ്
To Top